
എ കെ രമേശ് ബാബു പ്രസിഡന്റ് പ്രദീപ് ബിശ്വാസ് ജനറല്‍ സെക്രട്ടറി
ഭുവനേശ്വര്‍: ബെഫി അഖിലേന്ത്യാ പ്രസിഡന്റായി എ കെ രമേശ് ബാബുവിനെയും}(കേരളം) ജനറല്‍ സെക്രട്ടറിയായി പ്രദീപ് ബിശ്വാസിനെയും(പശ്ചിമബംഗാള്‍) എട്ടാം അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍
വൈസ് പ്രസിഡന്റുമാര്‍: ജി എം വി നായക്(മഹാരാഷ്ട്ര), എം എസ് റാവു(തമിഴ്നാട്), എം ആര് ഷേണായ്(കര്‍ണാടകം), ബി പ്രസാദ്(ബിഹാര്‍), സയ്യിദ്ഖാന്‍(പശ്ചിമബംഗാള്‍), ജയ ഗുരിയ.
സെക്രട്ടറിമാര്‍: കെ കൃഷ്ണന്(തമിഴ്നാട്), പ്രദീപ്കുമാര്‍ സാരംഗി(ഒറീസ).
ജോയിന്റ് സെക്രട്ടറിമാര്‍: സി ജെ നന്ദകുമാര്‍(കേരളം), ജയദേവദാസ് ഗുപ്ത(പശ്ചിമബംഗാള്‍), വെങ്കിട്ടരാമയ്യ(ആന്ധ്രപ്രദേശ്), ജി എന്‍ പരീഖ്(രാജസ്ഥാന്), ദിനേഷ്കുമാര്‍ കക്കോടി(വടക്കുകിഴക്കന്‍ മേഖല), സുധീര്‍ സര്‍ക്കാര്‍(പശ്ചിമബംഗാള്‍).
ട്രഷറര്‍: നവകിഷോര്‍ ഷോം (പശ്ചിമബംഗാള്‍. എസ് ആര് ബാല്‍, ശാന്തി ബര്ധന്(അഡ്വൈസര്‍മാര്‍).
നാല്പ്പത്തിനാല് അംഗ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍നിന്ന് കെ വി ജോര്‍ജ്, പി വി ജോസ്, എന്‍ സുരേഷ്, എന്‍ കുഞ്ഞിക്കൃഷ്ണന് എന്നിവരെയും 68 അംഗ ജനറല്‍ കൌസിലിലേക്ക് പി എന്‍ രാജഗോപാല്‍, ഷാജു ആന്റണി, കെ പി സേതുമാധവന്, ജോസ് ടി എബ്രഹാം, കെ വിജയന്, മാവൂര്‍ വിജയന്, കെ ജി സുധാകരന്, കെ എസ് രവീന്ദ്രന് എന്നിവരെയും തെരഞ്ഞെടുത്തു.
1 comment:
സഹകരണബാങ്കുകളെ പൂര്‍ണമായും ആദായനികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് ഭുവനേശ്വറില്‍ സമാപിച്ച ബാങ്ക് എംപ്ളോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ(ബെഫി) അഖിലേന്ത്യാ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗ്രാമീണ സമ്പദ്വ്യവസ്ഥയില് പ്രധാന പങ്ക് വഹിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഈ മേഖലയെ തകര്‍ക്കും. കുറഞ്ഞ പലിശയ്ക്ക് മുഴുവന്‍ കര്‍ഷകര്‍ക്കും വായ്പ അനുവദിക്കണം. അര്‍ബന്‍ ബാങ്കുകള്‍ക്ക് മൂലധനസഹായം നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Post a Comment