വായിച്ച് മറക്കേണ്ടവയല്ല പത്രവാര്‍ത്തകള്‍... ഇന്ന് നിങ്ങള്‍ വായിക്കുന്ന വാര്‍ത്തകള്‍ നാളെ മറ്റൊരു വേഷത്തില്‍ നിങ്ങളുടെ ഉമ്മറപ്പടിയിലെത്തിയേക്കാം. വാര്‍ത്തകളെ ഫാന്‍സിഡ്രസണിയിക്കുന്ന മാധ്യമ കൌശലത്തിന്റെ നാണംകെട്ട ഒരുദാഹരണം ഇതാ....
1997 സെപ്തംബര്‍ 11ന് കേരള കൌമുദി ഇങ്ങനെയൊരു വാര്‍ത്ത നല്‍കി....

1997 സെപ്തംബര്‍ 12ന് ഇതേ വാര്‍ത്ത മലയാള മനോരമയില്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടു...

വാര്‍ത്ത സമയത്ത് കിട്ടാത്തതിന്റെ ജാള്യം തീര്‍ക്കാന്‍ സാക്ഷാല്‍ വരദാചാരിയെ മുഖദാവില്‍ സന്ദര്‍ശിച്ച് മാതൃഭൂമിക്കാരന്‍ ഇങ്ങനെയൊരു ഭാഷ്യവുമായി രംഗത്തെത്തി. തീയതി 1997 സെപ്തംബര്‍ 13.

ശരിയാണ്. ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എസ് വരദാചാരിയുടെ മനോനില പരിശോധിക്കണമെന്ന് അന്ന് സഹകരണ വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതിന്റെ കാരണം എന്ത് എന്ന് മൂന്നു പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ഒരേപോലെ. പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള പണം ട്രഷറിയില്‍അയയ്ക്കുന്നതിന് പകരം അതത് പഞ്ചായത്തുകളിലെ സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശം ശുദ്ധ അസംബന്ധമാണെന്ന് ധനകാര്യ സെക്രട്ടറി ഫയലില്‍ എഴുതിയതിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ആ പരാമര്‍ശം.
ആറു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയെ 2003 മാര്‍ച്ച് 8ന് മലയാള മനോരമയിലെ പി കിഷോര്‍ ഇങ്ങനെ തിരുത്തി.

ഈ ഫയല്‍ മുങ്ങിയെന്നും കൂടി എഴുതിയാലോ... ഇങ്ങനെ എഴുതിയോ ഇല്ലയോ എന്ന് ഫയല്‍ കണ്ടെടുത്ത് ആര്‍ക്കും തെളിയിക്കാനാവില്ലല്ലോ. കിഷോറിന്റെ അതിബുദ്ധി നോക്കുക.

1997 സെപ്തംബര്‍ 12ലെ മനോരമയുടെ തന്നെ വാര്‍ത്ത വേഷം മാറിയത് കണ്ടില്ലേ... സന്ദര്‍ഭവും സാഹചര്യവും വിദഗ്ധമായി മറച്ചു വെച്ച് ലാവലിന്‍ ഫയലില്‍ ഒരു തലപരിശോധനക്കഥ പി കിഷോര്‍ നിര്‍മ്മിച്ചു. ആവര്‍ത്തിക്കുന്തോറും ഒരു നാടോടിക്കഥ പോലെ ജനമനസുകളില്‍ പതിയും. ഫയല്‍ കാണാതായെന്ന് ആദ്യമേ ജാമ്യമെടുത്ത സ്ഥിതിക്ക് ലോകത്തൊരാള്‍ക്കും സത്യാവസ്ഥ തെളിയിക്കാനാവില്ല. ഇല്ലാത്ത ഫയല്‍ കാണാതായെന്ന് പറഞ്ഞാല്‍ പിന്നെയത് ഇന്റര്‍പോളിനോ എഫ്‌ബിഐയ്ക്കോ പോലും കണ്ടെടുക്കാനാവില്ല.
ഇനി വായിക്കുക. 2005 ജൂലൈ 12ന് മനോരമയെഴുതിയ മുഖപ്രസംഗം...

നുണ നിര്‍മ്മിച്ച് വാര്‍ത്തയാക്കി. പിന്നീടത് മുഖപ്രസംഗത്തില്‍ പ്രതിഷ്ഠിച്ചു.. ഇനി പരമ്പരകളിലൂടെ ആവര്‍ത്തിക്കണം. 2005 ജൂലൈ 17 മുതല്‍ മനോരമയില്‍ ആരംഭിച്ച ലാവലിന്‍ പരമ്പര തുടങ്ങിയതെങ്ങനെയെന്ന് വായിക്കുക....

സാക്ഷി പറയാന്‍ പി കിഷോറിന്റെ മുന്നില്‍ സാക്ഷാല്‍ വരദാചാരി പ്രത്യക്ഷപ്പെട്ടു. അനന്തരം...

ഫയല്‍ കണ്ടില്ലെങ്കിലെന്ത്, മാതൃഭൂമിയടക്കം സകല പത്രങ്ങളും സമകാലിക മലയാളമടക്കം സകല മഞ്ഞവാരികകളും മനോരമ മെനഞ്ഞ് പ്രചരിപ്പിച്ച വരദാചാരിയുടെ തല ഏറ്റെടുത്തു. ഒടുവില്‍ സിബിഐയും.

ഉളുപ്പില്ലാതെ നുണ നിര്‍മ്മിക്കുന്ന മനോരമയെ, അതേറ്റുപാടുന്ന മാതൃഭൂമിയെ ഇനി നമ്മളെന്തിന് പടിക്കകത്ത് കയറ്റണം. നമ്മുടെ ഓര്‍മ്മയെ, അന്തസിനെ, വിലപ്പെട്ട സമയത്തെ നീചമായി വെല്ലുവിളിക്കുന്ന ഈ അഹന്തയെ ഇനിയെന്തിന് വെച്ചുപൊറുപ്പിക്കണം. പഴയ വാര്‍ത്ത ചികഞ്ഞെടുക്കാനും തെറ്റ് വിളിച്ചു പറയാനും എത്ര വായനക്കാര്‍ക്ക് സമയവും സാഹചര്യവുമുണ്ടാകും? മുതലാളിയെ തൃപ്തിപ്പെടുത്താന്‍ ഉളുപ്പില്ലാതെ നുണയെഴുതുന്നവരെ പത്രപ്രവര്‍ത്തകരെന്ന് വിളിച്ച് നാമെന്തിന് ആദരിക്കണം? അവനുണ്ടാക്കുന്ന നുണകള്‍ വായിക്കാന്‍ നാമെന്തിന് പണം ചെലവിടണം?
വിലപ്പെട്ടതാണ് നമ്മുടെ സമയവും പണവും അന്തസും. അതിന് വില പറയുന്ന ഈ പത്രഭീകരന്മാരെ പടിക്കു പുറത്താക്കാനുളള പ്രചരണത്തില്‍ പങ്കാളിയാവുക.
*
(
വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകം)
1 comment:
വായിച്ച് മറക്കേണ്ടവയല്ല പത്രവാര്‍ത്തകള്‍... ഇന്ന് നിങ്ങള്‍ വായിക്കുന്ന വാര്‍ത്തകള്‍ നാളെ മറ്റൊരു വേഷത്തില്‍ നിങ്ങളുടെ ഉമ്മറപ്പടിയിലെത്തിയേക്കാം
Post a Comment