Tuesday, December 6, 2011

ലോനന്‍ ചേട്ടന്റെ ചില ചില്ലറ ചിന്തകള്‍

''മ്മ്‌ടെ ചില്ലറപീട്യ പൂട്ടാമ്പൂവണ്ടാ പിള്ളേരെ.'' ലോനന്‍ ചേട്ടന്‍ മക്കളെ വിളിച്ചു പറഞ്ഞു. അപ്പന്റപ്പനായിട്ട് തൊടങ്ങീത്ണ്. തൃശ്ശൂരങ്ങാടീല് കോരപ്പത്ത് ഗംഗാരമേന്‍ന്റെ പീട്യേല് കിട്ടാത്തതൊന്നൂല്യാന്ന് പറേണ പോലാര്‍ന്ന് മ്മ്‌ടെ നാട്ട്‌ല് അപ്പന്റെ പീട്യേം. ലാസറേട്ടന്റെ പീട്യാന്നാ ഇപ്പഌം ആളോള് പറയ്യാ. ഒരുമാതിരിപ്പെട്ട എല്ലാ സാധനങ്ങളും മേടിക്കേം വില്‍ക്കേം ചെയ്യും. നാട്ടുമ്പ്രല്ലെ. സീസണ്‍ സാധനങ്ങള് പെരുത്ത്ണ്ടാവും. ഓല, ചക്‌രി, പുന്നക്കുരു, കശുഅണ്ടി, ചക്ക, മാങ്ങ. അങ്ങനങ്ങനെ. അന്ന്, വെളുപ്പിനന്നെ പീട്യ തൊറന്ന് കച്ചോടം തൊടങ്ങും. ശര്‍ക്കരേം ചായലേം മേടിക്കാന്‍ ആളോള്ണ്ടാവും. പാവങ്ങളല്ലെ അധികോം. ശര്‍ക്കര ചാക്ക്‌ലായിട്ട്ണ് വന്നേര്‍ന്നെ. ചാക്കിന്റെ ഉള്ളില് പനമ്പ്ണ്ടാവും. അല്യാണ്ടിരിക്കാന്‍. ചായല വല്യേ പീഞ്ഞപ്പെട്ടീല്ണ് ടാറ്റാ കമ്പനി എര്‍ക്കീര്‍ന്നത്. ഉപ്പ് പൊട്യായിട്ടല്ല, കല്ലുപ്പേ ഇണ്ടാര്‍ന്നൊള്ളു. അതുവെയ്ക്കാന്‍ മരത്തിന്റെ ചെറ്യേ പത്തായം പോലൊന്ന്ണ്ടാവും പൊറത്ത് പീട്യേടെ മൂമ്പീത്തന്നെ. വിജാഗിരി വെച്ച് മോളീന്ന് പക്തി തൊറക്കാന്‍ പാകത്തില്. സാമാനം മേടിക്കാന്‍ വര്‌ണോര് അതിന്റെ മോളീ കേറിര്ന്ന് പേപ്പറ് വായിക്കും. എല്ലാ സാമാനങ്ങളും പൊതിഞ്ഞുകെട്ട്യാ കൊട്‌ത്തേര്‍ന്നെ. കട്ടീം ത്രാസുംണ്ടായിര്ന്ന് തൂക്കം നോക്കാന്‍. ഇപ്പൊ പലേ തൂക്കത്തില് പായ്ക്കറ്റല്ലെ. ജനറല്‍ മര്‍ച്ചന്റ്, സൂപ്പര്‍മാര്‍ക്കറ്റ്... ങ്ങ്‌നെ പലേ പേര്‌ലായി, നെറോം മാറി.

മ്മ്‌ടെ ഇന്ത്യേത്തന്നെള്ള വമ്പന്‍ കച്ചോടക്കാര് നാട്ട്മ്പറത്തും ടൗണിലൊക്കെ വന്നൂലൊ. അതിന് മുമ്പ്‌ന്നെ കമ്മ്യൂണിസ്റ്റാര് അതിന്റെ ദോഷം മണത്ത് എതിര്‍ത്തപ്പൊ ഇവ്‌ടെ കച്ചോടത്തിന്റെ സംഘക്കാര്ക്ക് അത് വേണ്ടത്ര ഏശീല. കമ്മ്യൂണിസ്റ്റാര് കാര്യങ്ങള് മുന്‍കൂട്ടി കണ്ട് പറേണത് വിശ്വസിക്കാനും കേക്കാനും ഒരു മടി. സമരൊക്കെ ചെയ്തു. എന്തൂട്ടാ ഇണ്ടായേ ? നെയ്‌മോം കോടതീം അവര്‌ടെ കൂടല്ലെ. വര്‌ന്നെ ചെയ്തു.

ദിപ്പൊ അമേരിക്കേന്നും ശീമേന്നും കുത്തകക്കാര് വന്ന് ചില്ലറപീട്യ തൊടങ്ങ്‌ണേന്റെ കൊമ്പുവിള്യല്ലെ. അവര് വര്ണത് മ്മ്‌ളെ നന്നാക്കാനല്ലാന്ന് ഈ വടക്കിര്ന്ന് ഭരിക്ക്ണ കേന്ദ്രക്കാര്‍ക്ക് അറിയാഞ്ഞിട്ടാണോ ? അവര് വന്നാ രണ്ടൂട്ടര്‍ക്കും കാര്യണ്ട്. പണ്ട് ങ്ങ്‌നെ തന്ന്യായ്‌ര്ന്ന് ഈസ്റ്റിന്ത്യാ കമ്പനിക്കാര് വന്നത്. അതിന്റെ കഥ അപ്പന്‍ പറഞ്ഞ് കേട്ടിട്ട്ണ്ട്. കച്ചോടത്തിനാന്നും പറഞ്ഞാ വന്നത്. ഒടുക്കവര് ഇന്ത്യ അപ്പടി വിഴുങ്ങി. ഭരിച്ച് ഭരിച്ച് ഒക്കെ മ്മടോട്ന്ന് കടത്തി. എന്തോരം സമരംണ്ടായി. ജയിലും തൂക്കിക്കൊലേം വെടിവെപ്പും നിരാഹാരോം സത്യാഗ്രഹോം ഒക്കെ ഉണ്ടായി. ഗാന്ധീം കൂട്ടരും എത്ര കഷ്ടപ്പെട്ടു. എന്തിന് പറേണ് ഒടുക്കം സ്വാതന്ത്ര്യം കിട്ടി. നെഹറു ഭരണോം തൊടങ്ങി. കാര്യങ്ങള് വെടിപ്പാവൂന്ന് വിചാരിച്ചു. ന്ന്ട്ട് എന്താ ഇണ്ടായേ? ജനാധിപത്യോം സോഷ്യലിസോം നെഹറൂന്റെ കയ്യീന്ന് പൂവ്വാന്‍ തൊടങ്ങി. കേരളത്തില് കമ്മ്യൂണിസ്റ്റാര് ഭരിക്കാന്‍ തൊടങ്ങ്യേപ്പൊ വെകഌ പിടിച്ച് മോളും ശിങ്കിട്യോളും വിമോചനസമരം നടത്തിച്ച് അത് പൂട്ടിച്ചു. ജനാധിപത്യത്തിന്റെ അറുകൊല. ന്ന്വാലും വെള്ളക്കാരെ ഓടിച്ച നെഹറൂന് ഇന്ന്‌ള്ളോര് ചെയ്യണമാതിരി അവരെ കൊണ്ട്‌രാന്‍ നോക്കീല്യ. ദാ പ്പൊ ഒരു താടിക്കാരന്‍ വന്ന്ട്ട്ണ്ട്. ഇന്ത്യാ ചരിത്രത്തിലൊന്നും ഈ ചേട്ടനെ കണ്ട്ട്ട്‌ല്യ. പൊറത്ത് ഏതോ ഒരു ബാങ്കില് വല്യ ജോല്യായിരുന്നത്രെ. രാജ്യം ഭരിക്കാന്‍ അയാള്‍ടെ യോഗ്യത അത് മാത്രം. ഇയാക്ക് ശിങ്കിടി പാടാന്‍ കൊറെ മൊഞ്ചത്ത്യോളും മൊശകോടന്മാരും. ഉദാരവല്‍ക്കരണം, ആണവകരാര്‍, വിദേശനിക്ഷേപം. ഇതൊക്കേണ് ഇയാള്‍ടെ കയ്യിലെ തുരുപ്പോള്.

വല്ലാണ്ട് കുറുമ്പ്കാട്ട്ണ ക്ടാങ്ങളെ ടൗസറ് പൊക്കി ചന്തീമെ പുളിവാറലോണ്ട് നാലങ്കട് പൂശ്ണ ഒരു പരിപാടീണ്ട്. ഈ വിദ്വാന് അതാ വേണ്ടീത്. ഇന്നാള് വടക്കൊള്ളൊര് മന്ത്രീടെ കരണത്തൊന്ന് പൂശി പൊന്നീച്ച പറത്തീന്ന് കേട്ടു. പണ്ടൊരു ദിവാന്റെ മൂക്കിന്റെ തുമ്പ് വെട്ടി നാട് കടത്ത്യേ ഒരു കഥേണ്ട് മ്മ്‌ടെ നാട്ടീല്. ഇന്ത്യോട് സ്‌നേഹള്ളോര് മതീന്ന് ഇന്ത്യേല്. അയ്, അല്ലാത്തോരു പോട്ടേന്ന് അമേരിക്കേലാ എവിടേച്ചാല്. മ്മ്ക്കും ജീവിക്കണ്ടേ പണീട്ത്ത്.

ഇന്റ മോന്‍ പൊസ്തകത്തീന്ന് വായിച്ച കാര്യം പറഞ്ഞു ചില്ലറപീട്യക്കാര് വര്ണ കാര്യം പറഞ്ഞപ്പോ. കെനിയേലും എത്യോപ്യേലും പിന്നെ വേറെ എങ്ങാണ്ടൊക്കെ ഇവ്‌ടെ വരാമ്പോണ കമ്പനിക്കാര് ചെയ്ത പണീനെ പറ്റി. ആദ്യാദ്യം അവരവ്‌ടെ ചെന്ന് അവ്ടത്തെ ആളോള് കൃഷി ചെയ്ത്ണ്ടാക്കണ സാധനങ്ങള് നല്ല വെലകൊടുത്ത് മേടിച്ചു. ന്യായായ വെലയ്ക്ക് അവ്ടന്നെ വിക്കേം ചെയ്തു. അതൊരു സൂത്രാര്ന്നു. ഇപ്പെന്താ. അവര്‌ടെ രാജ്യത്തിന്റെ പകുതീലും മീതെ സ്ഥലങ്ങള് അവര് വാങ്ങിക്കൂട്ടി കൃഷിനടത്തി വിളവെടുത്ത് വിക്കാണ്. പറേണ വെല. ദാരിദ്ര്യം വരാന്‍ വേറെ നോമ്പ്‌നോല്‍ക്കണാ ? അവര് ഇങ്ക്ട് വരാണ്ടിരിക്കാന്‍ നല്ലോണം മെനക്കെടണം. അല്ലെങ്കി നാട് മുടിഞ്ഞത്തന്നെ''.

(ഫ്രാന്‍സീസ് പുണ്യാളന്‍ പ്രാഞ്ച്യേട്ടനോട് പറഞ്ഞു: ഡാ പ്രാഞ്ച്യേ ഈ പോക്ക് പോയാ ഇന്ത്യേടെ കാര്യം കട്ടപ്പൊകാട്ടോ. ടപ്പേന്ന് എന്തേലും ചിയ്യണം, ട്ടാ.).

*
വി എസ് വസന്തന്‍ ജനയുഗം 06 ഡിസംബര്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

''മ്മ്‌ടെ ചില്ലറപീട്യ പൂട്ടാമ്പൂവണ്ടാ പിള്ളേരെ.'' ലോനന്‍ ചേട്ടന്‍ മക്കളെ വിളിച്ചു പറഞ്ഞു. അപ്പന്റപ്പനായിട്ട് തൊടങ്ങീത്ണ്. തൃശ്ശൂരങ്ങാടീല് കോരപ്പത്ത് ഗംഗാരമേന്‍ന്റെ പീട്യേല് കിട്ടാത്തതൊന്നൂല്യാന്ന് പറേണ പോലാര്‍ന്ന് മ്മ്‌ടെ നാട്ട്‌ല് അപ്പന്റെ പീട്യേം. ലാസറേട്ടന്റെ പീട്യാന്നാ ഇപ്പഌം ആളോള് പറയ്യാ. ഒരുമാതിരിപ്പെട്ട എല്ലാ സാധനങ്ങളും മേടിക്കേം വില്‍ക്കേം ചെയ്യും. നാട്ടുമ്പ്രല്ലെ. സീസണ്‍ സാധനങ്ങള് പെരുത്ത്ണ്ടാവും. ഓല, ചക്‌രി, പുന്നക്കുരു, കശുഅണ്ടി, ചക്ക, മാങ്ങ. അങ്ങനങ്ങനെ. അന്ന്, വെളുപ്പിനന്നെ പീട്യ തൊറന്ന് കച്ചോടം തൊടങ്ങും. ശര്‍ക്കരേം ചായലേം മേടിക്കാന്‍ ആളോള്ണ്ടാവും. പാവങ്ങളല്ലെ അധികോം. ശര്‍ക്കര ചാക്ക്‌ലായിട്ട്ണ് വന്നേര്‍ന്നെ. ചാക്കിന്റെ ഉള്ളില് പനമ്പ്ണ്ടാവും. അല്യാണ്ടിരിക്കാന്‍. ചായല വല്യേ പീഞ്ഞപ്പെട്ടീല്ണ് ടാറ്റാ കമ്പനി എര്‍ക്കീര്‍ന്നത്. ഉപ്പ് പൊട്യായിട്ടല്ല, കല്ലുപ്പേ ഇണ്ടാര്‍ന്നൊള്ളു. അതുവെയ്ക്കാന്‍ മരത്തിന്റെ ചെറ്യേ പത്തായം പോലൊന്ന്ണ്ടാവും പൊറത്ത് പീട്യേടെ മൂമ്പീത്തന്നെ. വിജാഗിരി വെച്ച് മോളീന്ന് പക്തി തൊറക്കാന്‍ പാകത്തില്. സാമാനം മേടിക്കാന്‍ വര്‌ണോര് അതിന്റെ മോളീ കേറിര്ന്ന് പേപ്പറ് വായിക്കും. എല്ലാ സാമാനങ്ങളും പൊതിഞ്ഞുകെട്ട്യാ കൊട്‌ത്തേര്‍ന്നെ. കട്ടീം ത്രാസുംണ്ടായിര്ന്ന് തൂക്കം നോക്കാന്‍. ഇപ്പൊ പലേ തൂക്കത്തില് പായ്ക്കറ്റല്ലെ. ജനറല്‍ മര്‍ച്ചന്റ്, സൂപ്പര്‍മാര്‍ക്കറ്റ്... ങ്ങ്‌നെ പലേ പേര്‌ലായി, നെറോം മാറി.

മലമൂട്ടില്‍ മത്തായി said...

Pray tell me why the communists in China has allowed Walmart to function?

Keep apart the ideology, the retail sector in India is notorious for tax evasion, adulteration and lax employment regulations. The so called business leaders of Kerala were in forefront of the agitation when sales tax and Excise conducted some preliminary raids on the shops.

So it is pretty ridiculous to see the "intelligent" and "enlightened" left parties of India became the champions of tax evaders and adulterers. Guess that it is the monies which came from the retailers.