നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് എത്രയാണെന്ന് ഒരു നിശ്ചയവും ഇല്ല. വ്യത്യസ്ത ഏജന്‍സികള്‍ പ്രഖ്യാപിക്കുന്ന ജി.ഡി.പി. നിരക്കിന് യാഥാര്‍ത്ഥ്യവുമായി വല്ല ബന്ധവും ഉണ്ടോ എന്ന് പരിശോധിക്കണം. കര്‍ഷക ആത്മഹത്യ തുടരുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും നിത്യോപയോഗ സാധനവില ആകാശം മുട്ടുകയും ചെയ്യുമ്പോള്‍ സാധാരണ ജനങ്ങളും തൊഴിലാളികളും രണ്ടറ്റവും മുട്ടിക്കാന്‍ പാടുപെടുകയാണ്. പിന്നെ ആരുടെ വളര്‍ച്ചയാണിവര്‍ കൊട്ടിഘോഷിക്കുന്നത്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായാല്‍ സാധാരണജനങ്ങളുടെ വിശപ്പടങ്ങില്ല. എന്തിനധികം നമ്മുടെ പാര്‍ലിമെന്റില്‍ പോലും കോടീശ്വരന്മാരാണല്ലോ ഇരിക്കുന്നത്. 2011-12 വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചയെക്കുറിച്ച് വിവിധ ഏജന്‍സികള്‍ നിരത്തുന്ന കണക്കുകള്‍ ശ്രദ്ധിക്കുക.
രാജ്യത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉചിതമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണം. ഗ്രാമപ്രദേശങ്ങളില്‍ ബാങ്കിംഗ് സേവനം ലഭ്യമാക്കി ഉല്പാദനമേഖലയില്‍ യഥേഷ്ടം വായ്പ ലഭ്യമാക്കണം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ജീവിതം അല്പമെങ്കിലും മെച്ചപ്പെടുത്തണം. വളര്‍ച്ചാനിരക്ക് പെരുപ്പിച്ചുകാട്ടി മേനി നടിക്കുന്നത് ഭൂഷണമല്ല. വിലക്കയറ്റം നിയന്ത്രിക്കാനും അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യാനും ആര്‍ജ്ജവം കാട്ടണം. അപ്പോഴാണ് യഥാര്‍ത്ഥ ജി.ഡി.പി. വളര്‍ച്ച പ്രകടമാകുന്നത്.
*
കെ.ജി. സുധാകരന്‍
Subscribe to:
Post Comments (Atom)
1 comment:
നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് എത്രയാണെന്ന് ഒരു നിശ്ചയവും ഇല്ല. വ്യത്യസ്ത ഏജന്‍സികള്‍ പ്രഖ്യാപിക്കുന്ന ജി.ഡി.പി. നിരക്കിന് യാഥാര്‍ത്ഥ്യവുമായി വല്ല ബന്ധവും ഉണ്ടോ എന്ന് പരിശോധിക്കണം.
Post a Comment