അന്നത്തെ വിധി രണ്ടായിട്ടായിരുന്നു. ചീഫ് ജസ്റ്റിസും ജ. ഡി പി മാത്തൂരും ചേര്‍ന്നൊരു വിധി. അതിനോടു് യോജിച്ചുകൊണ്ടുതന്നെ ജ. പി കെ ബാലസുബ്രഹ്മണ്യത്തിന്റെ അനുബന്ധ വിധി കൂടി ഉണ്ടായിരുന്നു. "ഇവിടെ കുറ്റം ബലാല്‍സംഗമാണ്. തികച്ചും ഹീനമായ കുറ്റം. സമൂഹത്തിനും മനുഷ്യന്റെ അന്തസിനും എതിരായ കുറ്റം. മനുഷ്യനെ മൃഗമാക്കുന്ന തരത്തിലുള്ള കുറ്റം" - ജ. ബാലസുബ്രഹ്മണ്യം എഴുതി. "ഇത്തരത്തിലൊരു കുറ്റത്തിന് നിയമത്തില്‍ പറയുന്ന പരമാവധി ശിക്ഷയോ കുറഞ്ഞ ശിക്ഷയോ നല്‍കാം. പക്ഷേ കുറഞ്ഞശിക്ഷയിലും താഴെ നല്‍കിയാല്‍ , അതിനു കാരണം പറയണം. കാരണങ്ങള്‍ കൃത്യവും വ്യക്തവുമാകണം. കേസ് നീണ്ടുപോയതോ, ഇരയെ വിവാഹം കഴിക്കാമെന്ന പ്രതിയുടെ വാഗ്ദാനമോ, അക്രമിയുടെ പ്രായമോ ഒന്നും ഇവിടെ മതിയായ കാരണമാകില്ല" - അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ 2005ലെ ഈ വിധി നിലനില്‍ക്കെ പല സംസ്ഥാനങ്ങളിലും ഇരയെ വിവാഹം കഴിക്കാന്‍ "സമ്മതിച്ച" പ്രതികളെ വിട്ടയക്കുന്ന സ്ഥിതിയുണ്ടായി. ഒറീസയില്‍ ജയില്‍ അധികൃതരുടെ മുന്‍കയ്യില്‍ ഇത്തരത്തില്‍ ഒന്നിലേറെ വിവാഹങ്ങള്‍ നടത്തുകയും പ്രതികളെ പിന്നിട്, മോചിപ്പിക്കുകയും ചെയ്തു. 2010ല്‍ അന്നത്തെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജ. കെ ജി ബാലകൃഷ്ണനില്‍ നിന്നുണ്ടായ ഒരു പരാമര്‍ശവും ഈ നിയമവിരുദ്ധ ചെയ്തികള്‍ക്ക് പിന്‍ബലമായി. ബലാല്‍സംഗത്തിനിരയായ സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ ബലാല്‍സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഈ പരാമര്‍ശം. ബലാല്‍സംഗത്തിലൂടെ ഇര ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ കുഞ്ഞിന് അഛനെ കിട്ടുമല്ലോ എന്ന വാദവും അദ്ദേഹത്തില്‍ നിന്നുണ്ടായി. വനിതാസംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ബലാല്‍സംഗകേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതിനെപ്പറ്റി ശക്തമായ വിമര്‍ശനം ഉയരന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് നടത്തിയ ഈ പരാമര്‍ശം അസ്ഥാനത്തായി എന്ന് വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
2011 ഫെബ്രുവരിയില്‍ സുപ്രീംകോടതിയില്‍ നിന്ന് മറ്റൊരു വിധി കൂടിയുണ്ടായി. ഒരു ബലാല്‍സംഗകേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന മൂന്നുപേരെ കോടതി അതുവരെയുള്ള ശിക്ഷ (മൂന്നരവര്‍ഷം) മതിയെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചു. പഞ്ചാബില്‍ നിന്നുള്ള ഈകേസില്‍ പ്രതികളും ഇരയുമായി ധാരണയിലെത്തിയെന്ന ന്യായമാണ് കോടതി പറഞ്ഞത്. ഒത്തുതീര്‍പ്പിലൂടെ ധാരണയുണ്ടാക്കി തീര്‍ക്കാവുന്ന "കുറ്റ"മായി ബലാല്‍സംഗത്തെ ലളിതവല്‍ക്കരിക്കുകയാണ് സുപ്രീംകോടതി ചെയ്തതെന്ന ശക്തമായ വിമര്‍ശനം അന്നുണ്ടായി. ഒരു ഇര പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നെങ്കില്‍ അത് ഇരയെന്ന നിലയില്‍ സമൂഹത്തില്‍ അവള്‍ നേരിടുന്ന തുടര്‍പീഡനങ്ങള്‍ ഭയന്നും നിസ്സഹായത കൊണ്ടും മാത്രമാകും. ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ "ഒളിവില്‍" പോകേണ്ടിവരികയും പ്രതികള്‍ സമൂഹത്തില്‍ ഞെളിഞ്ഞുനടക്കുകയും ചെയ്യുന്നത് കേരളത്തില്‍ പോലും ഇന്ന് അപുര്‍വ്വമല്ലല്ലോ. അതുകൊണ്ടുതന്നെ ഇത്തരം ഒത്തുതിര്‍പ്പുകളെ ഉദാത്തവല്‍ക്കരിക്കാന്‍ നിയമപീഠം തന്നെ തുനിഞ്ഞാല്‍ അത് വലിയ ആപത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബലാല്‍സംഗമെന്ന അതിനീചമായ കുറ്റകൃത്യത്തില്‍ നിന്ന് ഒരു വിവാഹവാഗ്ദാനമോ ഒത്തുതീര്‍പ്പോ കൊണ്ടു രക്ഷപ്പെടാവുന്നതേയുള്ളു എന്ന ധാരണ ബലപ്പെടാനും അതിടവരുത്തും. ബലാല്‍സംഗത്തിനിരയാകുന്നവരുടെ പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറ്റിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ എന്ന് സ്ത്രീസംഘടനകള്‍ പറയുന്നത് അതുകൊണ്ടുകൂടിയാണ്.
*****
അഡ്വ. കെ ആര്‍ ദീപ, കടപ്പാട് : ദേശാഭിമാനി
1 comment:

Post a Comment