Wednesday, January 11, 2012

രാജ്യം ഭരിക്കുന്നത് കോര്‍പറേറ്റുകള്‍

യു.പി.ഏ സര്‍ക്കാര്‍ ഭരണം തുടരുന്നത് കോര്‍പറേറ്റുകളുടെ വളര്‍ച്ച മാത്രം ലക്ഷ്യമാക്കിയാണ്. ഓരോ തീരുമാനം പുറത്തുവരുമ്പോഴും അതിനു പിന്നിലെ കഥകള്‍ നാം അറിയുന്നില്ല. എന്നാല്‍ ഇനി നാം അന്വേഷണ തല്പരരായി ഭരണാധികാരികളെ വീക്ഷിക്കണം. ചില്ലറ വില്‍പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിനു പിന്നിലെ കളികള്‍ നാം അറിയണം. ചില്ലറവില്‍പന രംഗത്തെ ഭീമനായ വാള്‍മാര്‍ട് 2007 നും 2009നും ഇടയില്‍ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് നല്‍കിയത് 52 കോടി രൂപയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പെടെ ആരൊക്കെയാണ് വിഹിതം പറ്റിയതെന്ന് അന്വേഷിച്ച് കണ്ടു പിടിക്കണം. ഇവിടെയാണ് കോര്‍പറേറ്റുകള്‍ ഭരണത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന സത്യം നാമറിയുന്നത്. സര്‍ക്കാരിന്റെ ഓരോ തീരുമാനത്തിനു പിന്നിലും കോടികള്‍ മറിയുന്നു എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. വാള്‍മാര്‍ടിനു പുറമെ ലോകമാകെ കാപ്പിക്കട (Coffee Shop) നടത്തുന്ന ബഹുരാഷ്ട്രകുത്തകയായ Starbucks GI ഏക ബ്രാന്റില്‍ (single brand) വിദേശനിക്ഷേപം 100 ശതമാനം അനുവദിച്ചുകിട്ടാന്‍ 2011 ന്റെ ആദ്യപകുതിയില്‍ ഒരു കോടി രൂപാ ചെലവഴിച്ചതായി അമേരിക്കന്‍ സെനറ്റിനു നല്‍കിയ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാള്‍മാര്‍ട് 52 കോടിക്ക് പുറമെ 2010 ലെ ആദ്യ മൂന്ന് മാസം 6 കോടി രൂപ വീണ്ടും ചെലവഴിച്ചു.

അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും കച്ചവടം തകരുമ്പോള്‍ ബഹുരാഷ്ട്രകമ്പനികള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുകയാണ്. കടന്നുവരാനും കച്ചവടം ചെയ്യാനും ഒത്താശ ചെയ്യാന്‍ അവര്‍ ഭരണാധികാരികളെ സ്വാധീനിക്കുന്നു. പ്രധാനമായും Walmart, Starbucks, സാമ്പത്തികരംഗത്തെ Morgan Stanly, New York Life Insurance, Prodential Financial തുടങ്ങിയ കമ്പനികള്‍ കോടികള്‍ ചെലവഴിച്ചുകഴിഞ്ഞു. കൂടാതെ ടെക്നോളജി രംഗത്തെ INTEL, കെമിക്കല്‍ രംഗത്തെ Dow Chemical, മരുന്ന് നിര്‍മാണകമ്പനി Pfizer ,ടെലകോം കമ്പനി AT&T,Alcatel തുടങ്ങിയ വന്‍കിട കുത്തകകള്‍ സജീവമായി രംഗത്തുണ്ട്.

നമുക്ക് പുത്തരിയാണെങ്കിലും ഇത്തരം അമേരിക്കയില്‍ നിയമവിധേയമാണ്. മൂന്ന്മാസം കൂടുമ്പോള്‍ കമ്പനികള്‍ ഈ കാര്യങ്ങള്‍ സംബന്ധിച്ച് സെനറ്റിന് റിപോര്‍ട്ട് നല്‍കണം. ഇന്ത്യയില്‍ നിയമവിധേയമല്ലെങ്കിലും വളരെ സുശക്തമായ ബന്ധം സര്‍ക്കാരും കോര്‍പറേറ്റുകളും തമ്മില്‍ നിലനില്‍ക്കുന്നു. Lobbying Groupല്‍ ഇന്ത്യയിലെ വ്യാപാരികളുടെ സംഘടനകളായ FICII യും CII യും പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ പ്രദേശങ്ങളിലെ ചേമ്പര്‍ ഓഫ് കോമേഴ്സും സജീവമായി രംഗത്തുണ്ട്. വന്‍കിട കുത്തകകമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നത് സ്വാഗതം ചെയ്തവരാണ് FICII യും CII യും . Corporate lobbying നമ്മുടെ രാജ്യത്തും ശക്തി പ്രാപിക്കുകയാണ്. വിക്കീപീഡിയ പ്രകാരം ബ്രസല്‍സില്‍ 15000 പേര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. 2007ല്‍ വാഷിംഗ്ടണില്‍ രജിസ്റര്‍ ചെയ്ത 17000 lobbysts ഉണ്ടായിരുന്നു. അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും സാമ്പത്തികനയങ്ങള്‍ തീരുമാനിച്ചതുപോലെ ഇന്ത്യ ഉള്‍പെടെയുള്ള രാജ്യങ്ങളിലെ തീരുമാനങ്ങളും ഇവരുടെ കൈകളിലാണ്.

കോര്‍പറേറ്റുകള്‍ നല്‍കുന്ന കോടികള്‍ക്ക് അനുസരിച്ചാണ് ഭരണകൂടം തീരുമാനം എടുക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്.സാമ്പത്തികരംഗത്തെ നയങ്ങള്‍ ഓരോന്നും രാജ്യത്തെയും ജനങ്ങളെയും ഏത് രീതിയില്‍ ബാധിക്കുന്നു എന്ന് നാം പരിശോധിക്കണം. കോര്‍പറേറ്റ് ഭീകരതയാണ് വളര്‍ന്നു വരുന്നത്. ഇതിനെതിരെ മുഴുവന്‍ ജനങ്ങളും ശബ്ദമുയര്‍ത്തണം, പ്രതിഷേധിക്കണം, പോരാട്ടം ശക്തിപ്പെടുത്തണം ജനകീയ സാമ്പത്തികനയങ്ങള്‍ ഉയര്‍ത്തിപിടിക്കുക.

*
(ദേവീന്ദര്‍ ശര്‍മയോട് കടപ്പാട്)
കെ.ജി.സുധാരന്‍, കരിവെള്ളൂര്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

യു.പി.ഏ സര്‍ക്കാര്‍ ഭരണം തുടരുന്നത് കോര്‍പറേറ്റുകളുടെ വളര്‍ച്ച മാത്രം ലക്ഷ്യമാക്കിയാണ്. ഓരോ തീരുമാനം പുറത്തുവരുമ്പോഴും അതിനു പിന്നിലെ കഥകള്‍ നാം അറിയുന്നില്ല. എന്നാല്‍ ഇനി നാം അന്വേഷണ തല്പരരായി ഭരണാധികാരികളെ വീക്ഷിക്കണം. ചില്ലറ വില്‍പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിനു പിന്നിലെ കളികള്‍ നാം അറിയണം. ചില്ലറവില്‍പന രംഗത്തെ ഭീമനായ വാള്‍മാര്‍ട് 2007 നും 2009നും ഇടയില്‍ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് നല്‍കിയത് 52 കോടി രൂപയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പെടെ ആരൊക്കെയാണ് വിഹിതം പറ്റിയതെന്ന് അന്വേഷിച്ച് കണ്ടു പിടിക്കണം. ഇവിടെയാണ് കോര്‍പറേറ്റുകള്‍ ഭരണത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന സത്യം നാമറിയുന്നത്. സര്‍ക്കാരിന്റെ ഓരോ തീരുമാനത്തിനു പിന്നിലും കോടികള്‍ മറിയുന്നു എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. വാള്‍മാര്‍ടിനു പുറമെ ലോകമാകെ കാപ്പിക്കട (Coffee Shop) നടത്തുന്ന ബഹുരാഷ്ട്രകുത്തകയായ Starbucks GI ഏക ബ്രാന്റില്‍ (single brand) വിദേശനിക്ഷേപം 100 ശതമാനം അനുവദിച്ചുകിട്ടാന്‍ 2011 ന്റെ ആദ്യപകുതിയില്‍ ഒരു കോടി രൂപാ ചെലവഴിച്ചതായി അമേരിക്കന്‍ സെനറ്റിനു നല്‍കിയ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാള്‍മാര്‍ട് 52 കോടിക്ക് പുറമെ 2010 ലെ ആദ്യ മൂന്ന് മാസം 6 കോടി രൂപ വീണ്ടും ചെലവഴിച്ചു.

Unknown said...

ലോകം തന്നെ നിയന്ത്രികുന്നത് കോര്‍പ്പരേറ്റുകള്‍ ആണ്.