യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വന്തമായി ഒരു കറന്‍സി ‘യൂറോ’ തുടങ്ങിയത് 2002 ജനുവരി ഒന്നാം തീയ്യതിയാണ്. ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആഘോഷങ്ങള്‍ക്കു പകരം യൂറോപ്പിലാകെ ശ്മശാനമൂകതയാണ്. 2002 ജനുവരി ഒന്നാം തീയ്യതി ഗംഭീരമായ ആഘോഷങ്ങളോടെയാണ് യൂറോ ജനിച്ചത്. യൂറോപ്യന്‍ കേന്ദ്രബാങ്കിന്റെ ആസ്ഥാനമായ ഫ്രാങ്ക്‍ഫര്‍ട്ടില്‍ ആഘോഷങ്ങള്‍ പൊടിപൊടിച്ചു. പുതിയ കറന്‍സി കൈക്കലാക്കാന്‍ ജനങ്ങള്‍ എ.റ്റി.എമ്മുകള്‍ക്കു മുന്നില്‍ ക്യൂ നിന്നു. പത്ത് വര്‍ഷം പിന്നിടുമ്പോള്‍ യൂറോ വിലയിടിഞ്ഞ് അഗാധ ഗര്‍ത്തത്തില്‍ പതിച്ചിരിക്കുകയാണ്. ആഘോഷങ്ങള്‍ക്കു വിട. ഇരുണ്ടദിനങ്ങളാണ് യൂറോപ്പിലാകെ പുലരുന്നത്. ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ യുറോപ്യന്‍ ജനതക്ക് അന്യമായിക്കഴിഞ്ഞു.
2011 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാകെ ചെലവുചുരുക്കലിന്റെതായിരുന്നു. യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്രനാണയനിധിയും അടിച്ചേല്‍പ്പിച്ച ചെലവുചുരുക്കല്‍ സാധാരണജനജീവിതം ദുരിതപൂര്‍ണ്ണമാകുകയും കോര്‍പറേറ്റുകള്‍ പൊതുപണം കൊള്ളയടിക്കുകയും ചെയ്തു. 2012 നല്‍കുന്നത് അശുഭസൂചനകള്‍ മാത്രം. യൂറോസോണില്‍പെട്ട രാജ്യങ്ങളിലാകെ അടിസ്ഥാനമേഖലകള്‍ തളരുകയാണ്.
2012നെ വരവേല്‍ക്കാന്‍ വിവിധരാഷ്ട്രത്തലവന്മാര്‍ പറഞ്ഞവാക്കുകള്‍ ശ്രദ്ധിക്കുക.
German Chancellor Angela Merlel
‘ For Europe 2012 would be, no doubt more difficult than 2011.
French President Nicholas Sarkozi
‘This extra ordinarily crisis, without doubt the most serious one since world war II... is not over .
സ്പെയിനിലും ഇറ്റലിയിലും ചെലവുചുരുക്കല്‍ തുടരുകയാണ്. ബാങ്ക് ഓഫ് സ്പെയിന്‍ ഏറ്റവും പുതിയ പ്രസിദ്ധീകരണത്തില്‍ പൊതുകടം ക്രമാതീതമായി വര്‍ധിക്കുന്നതായി രേഖപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ജി.ഡി.പി യുടെ 58.7 ശതമാനമായിരുന്ന കടം ഈ വര്‍ഷം 66 ശതമാനമായി ഉയര്‍ന്നു. റിയല്‍ എസ്റേറ്റ് മേഖലക്ക് നല്‍കിയ 400 ബില്യന്‍ യൂറോ കിട്ടാക്കടമായി ബാങ്കുകളില്‍ കിടക്കുകയാണ്. സ്പെയിനിലെ തൊഴിലില്ലായ്മ 23 ശതമാനം. യുവാക്കളിലെ തൊഴിലില്ലായ്മ 48 ശതമാനം. മാസശമ്പളം വാങ്ങുന്ന തൊഴിലാളികളില്‍ 1000 യൂറോയില്‍ കുറഞ്ഞ ശമ്പളം വാങ്ങുന്നവരാണ് 60 ശതമാനം തൊഴിലാളികളും.
നവലിബറല്‍ നയങ്ങള്‍ , പെന്‍ഷന്‍ സാമ്രാജ്യത്വത്തിന് കൊത്തിവലിക്കാന്‍ എറിഞ്ഞുകൊടുക്കുമ്പോള്‍ റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തുകയും പെന്‍ഷന്‍ കുറക്കുകയും ചെയ്യുന്നു. ജര്‍മ്മനിയിലെ പെന്‍ഷന്‍ സമ്പ്രദായം അനുസരിച്ച് 45 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന പെന്‍ഷന്‍ 1236 യൂറോ. പാതാളത്തിലേക്ക് താഴുന്ന യൂറോ എത്രകിട്ടിയാലും തങ്ങളുടെ പരിമിതമായ ജീവിതാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാതെ ജര്‍മന്‍ ജനത കഷ്ടപ്പെടുകയാണ്. ജര്‍മന്‍ ജനതയില്‍ 15 ശതമാനം കൊടുംദാരിദ്യ്രം അനുഭവിക്കുന്നു.
2008-2009 ല്‍ ബ്രിട്ടണിലെ ജനസംഖ്യയില്‍ 22 ശതമാനം (13.5 മില്യന്‍) പട്ടിണിയില്‍ ആയിരുന്നു. കുട്ടികളുടെ സ്ഥിതി പരമദയനീയമാണ്. പകുതിയിലധികം കുട്ടികള്‍ അതീവകഷ്ടതയിലാണ്. 2012ല്‍ തൊഴില്‍രഹിതരുടെ എണ്ണം 2.85 മില്യന്‍ ആയി ഉയരും. ഔദ്യോഗികരേഖകള്‍ പ്രകാരം 2017 അവസാനിക്കുമ്പോള്‍ പൊതുമേഖലയില്‍ നിന്ന് 7,10,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനം എടുത്തുകഴിഞ്ഞു.
യൂറോപ്യന്‍ യൂനിയനും ഐ.എം.എഫും പ്രതിഷ്ഠിച്ച പുതിയ ഗ്രീക്ക് ഭരണകൂടം ചെലവുചുരുക്കല്‍ പദ്ധതികള്‍ തുടരുകയാണ്. പൊതുമേഖലാജീവനക്കാരെയാണ് വ്യാപകമായി പിരിച്ചുവിടുന്നത്. റിട്ടയര്‍മെന്റിനും മുമ്പെതന്നെ 16,000 പൊതുമേഖലാജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അവരുടെ വേതനം നേരത്തെ തന്നെ പകുതിയായി കുറച്ചിരുന്നു. തൊഴിലാളികള്‍ക്ക് നേരെയുള്ള വ്യാപകമായ കടന്നാക്രമണം ഗ്രീക്ക്ഭരണകൂടം തുടരുകയാണ്. 1911 നു ശേഷം പൊതുമേഖലയില്‍ വ്യാപകമായ പിരിച്ചുവിടല്‍ ആദ്യമാണ്. പൊതുമേഖലയുടെ സ്വകാര്യവല്‍കരണം തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുകയാണ്. തൊഴിലില്ലായ്മ ഉയരങ്ങളില്‍ എത്തിക്കാനും സമ്പദ്ഘടന അസ്ഥിരമാക്കാനും മാത്രമേ ഐ.എം.എഫിന്റെ ഉപദേശങ്ങള്‍ ഉപകരിക്കൂ. ഔദ്യോഗികമായി ഗ്രീസിലെ തൊഴിലില്ലായ്മാനിരക്ക് 20 ശതമാനം.
നവലിബറല്‍ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം യൂറോപ്പിലാകെ ആളിപ്പടരുകയാണ്. സമൂഹത്തിലെ സമസ്തജനവിഭാഗങ്ങളെയും ദുരിതത്തിലാഴ്ത്തി കോര്‍പറേറ്റുകളെ താലോലിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ യൂറോപ്യന്‍ ജനതക്ക് കഴിയണം. ഉല്പാദനം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ജനജീവിതം മെച്ചപ്പെടുത്താന്‍ ഉതകുന്ന സാമ്പത്തിക നയങ്ങളാണ് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഭരണകൂടങ്ങള്‍ നടപ്പിലാക്കേണ്ടത്. എന്നാല്‍ ഭരണകൂടങ്ങള്‍ കോര്‍പറേറ്റുകളുടെ കാല്‍ക്കീഴില്‍ കുമ്പിടുകയാണ്. കോര്‍പറേറ്റ് ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തുക.
*
കെ.ജി.സുധാരന്‍, കരിവെള്ളൂര്‍
Subscribe to:
Post Comments (Atom)
2 comments:
യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വന്തമായി ഒരു കറന്‍സി ‘യൂറോ’ തുടങ്ങിയത് 2002 ജനുവരി ഒന്നാം തീയ്യതിയാണ്. ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആഘോഷങ്ങള്‍ക്കു പകരം യൂറോപ്പിലാകെ ശ്മശാനമൂകതയാണ്. 2002 ജനുവരി ഒന്നാം തീയ്യതി ഗംഭീരമായ ആഘോഷങ്ങളോടെയാണ് യൂറോ ജനിച്ചത്. യൂറോപ്യന്‍ കേന്ദ്രബാങ്കിന്റെ ആസ്ഥാനമായ ഫ്രാങ്ക്‍ഫര്‍ട്ടില്‍ ആഘോഷങ്ങള്‍ പൊടിപൊടിച്ചു. പുതിയ കറന്‍സി കൈക്കലാക്കാന്‍ ജനങ്ങള്‍ എ.റ്റി.എമ്മുകള്‍ക്കു മുന്നില്‍ ക്യൂ നിന്നു. പത്ത് വര്‍ഷം പിന്നിടുമ്പോള്‍ യൂറോ വിലയിടിഞ്ഞ് അഗാധ ഗര്‍ത്തത്തില്‍ പതിച്ചിരിക്കുകയാണ്. ആഘോഷങ്ങള്‍ക്കു വിട. ഇരുണ്ടദിനങ്ങളാണ് യൂറോപ്പിലാകെ പുലരുന്നത്. ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ യുറോപ്യന്‍ ജനതക്ക് അന്യമായിക്കഴിഞ്ഞു.
Why is the author mum on the issue of Greek government falsifying its revenue and deficit figures? Greece is simply a case of spending more than a whole country can ever earn. It is not a question of liberalization. Come to think of it, Greece was the basket case of Europe even before they became members of EU.
All said, it is not communists who are coming to rescue in any of these countries. If any thing, IMF and Goldman Sachs trained economists are running countries like Greece and Italy. So much for communists coming to the rescue.
Post a Comment