മലയാള സിനിമ വേണ്ടപോലെ പ്രയോജനപ്പെടുത്താതെപോയ നടനാണ് ഗോപി. വെള്ളിത്തിരയില്‍ നാടക വേദിയുടെ കരുത്ത് സന്നിവേശിപ്പിച്ച തിലകനെയും നെടുമുടി വേണുവിനെയും പ്രയോജനപ്പെടുത്തിയ അത്രയുംപോലും ഗോപിയുടെ പ്രതിഭയെ ഉപയോഗിച്ചില്ല. മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് അഭിനയ സിദ്ധിയും അറിവുമുണ്ടായിരുന്നത് ഗോപിക്കായിരുന്നെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പരസ്പരം ആശാനേ എന്നാണ് വിളിക്കാറ്. അത് തിരുവല്ലാക്കാരുടെ രീതിയാണ്. ഗോപിയെയും തിലകനെയും ആശാനേയെന്നു വിളിച്ച് എളുപ്പത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.
ക്യാമറക്കു മുന്നില്‍ അവരുടെ പ്രകടനം കഴിഞ്ഞാല്‍ തിരിച്ചും അങ്ങനെ വിളിച്ച് പോരെ എന്ന് ചോദിക്കും. അഭിനയത്തിന്റെ തിയററ്റിക്കല്‍ ബേസ് ഗോപിക്ക് നന്നായുണ്ടായിരുന്നു. തിലകനും മോശമല്ല. പക്ഷേ, തിലകനേക്കാള്‍ ഒരുപടി മുന്നിലാണ് ഗോപി. അദ്ദേഹം അക്കാര്യത്തില്‍ ജീനിയസ് തന്നെയായിരുന്നെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു. ഗോപി അഭിനയിക്കുമ്പോള്‍ അഭിനയമാണെന്ന് തോന്നില്ല. സ്വാഭാവികമായിരിക്കും പ്രകടനം. അത്തരം എത്രയോ മുഹൂര്‍ത്തങ്ങള്‍ .
തിലകെന്‍റ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹത്തിന്റെ അഭിനയവും ഡയലോഗ് ഡെലിവറിയുമൊക്കെ വളരെ കള്‍ച്ചേഡ് ആണ്. ഗോപിയെപ്പോലെ അഭിനയത്തിന്റെ സൂക്ഷ്മാംശത്തില്‍ പോലും ശ്രദ്ധകാണിച്ച നടന്‍ വേറെയില്ല. എന്റെ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സൂക്ഷ്മാംശത്തെ കുറിച്ചൊക്കെ അദ്ദേഹത്തോട് പറയുമായിരുന്നു. നാം ഉദ്ദേശിച്ചതു പോലെത്തന്നെ ചെറു ചലനം കൊണ്ടോ നോട്ടംകൊണ്ടോ പോലും അത് സാധിക്കാന്‍ ഗോപിക്ക് കഴിഞ്ഞിരുന്നു. ആദാമിെന്‍റ വാരിയെല്ലില്‍ അദ്ദേഹത്തിന്റെ കഥാപാത്രം സൂര്യയെ വ്യഭിചരിച്ച ശേഷം വീട്ടില്‍ വന്നിറങ്ങുമ്പോള്‍ അവളെ കാണുന്ന രംഗത്തില്‍ സൂര്യക്കുനേരെ അയയ്ക്കുന്ന ഒരു നോട്ടമുണ്ട്. വളരെ അര്‍ഥഗര്‍ഭമായൊരു നോട്ടം. ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സകല സ്വഭാവ സവിശേഷതകളും ആ ഒരൊറ്റ നോട്ടത്തില്‍ നിന്ന് പ്രേക്ഷകന് വായിച്ചെടുക്കാം.
മറ്റൊരു രംഗത്തില്‍ മുട്ട കഴിച്ചുകൊണ്ടു നില്‍ക്കുന്ന മാമച്ചന്‍ മുതലാളി പിന്നില്‍ ഗോവണിയിറങ്ങി വരുന്ന ശ്രീവിദ്യയെ അവിടേക്ക് നോക്കാതെതന്നെ അവരുടെ സാന്നിധ്യം അറിയുന്ന ഒരു രംഗമുണ്ട്. അസാമാന്യ അഭിനയ ശേഷിയുള്ളവര്‍ക്കു മാത്രം സാധിക്കുന്ന പ്രകടനമാണതെന്ന് ഞാന്‍ കരുതുന്നു. ഗോപിയോടു മാത്രമാണ് അത്തരം സൂക്ഷ്മ ഭാവ പ്രകടനത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഗോപിയുടെ അഭിനയം മുഖത്ത് മാത്രമല്ല ശരീരം കൊണ്ടുകൂടിയാണ്. വളരെ സുന്ദരമായ ശരീരമായിരുന്നു. അത് പ്രത്യേക രീതിയില്‍ ഫലപ്രദമായി ഉപയോഗിക്കാനും ഗോപിയ്ക്കറിയാമായിരുന്നു.
വാരിയെല്ലില്‍ ശ്രീവിദ്യയുടെ ഭര്‍ത്താവിെന്‍റ വേഷമായിരുന്നു ഗോപിക്ക്. ശരീര പ്രകൃതത്തില്‍ ശ്രീവിദ്യയുമായി മാച്ചല്ലാത്ത ഗോപി അസാമാന്യ പ്രകടനമൊന്നുകൊണ്ടു മാത്രം ആ പരിമിതിയെ മറികടന്നു. ഗോപി അഭിനയിച്ച മറ്റു സംവിധായകരുടെ ചിത്രങ്ങളില്‍ കൊടിയേറ്റവും എലിപ്പത്തായവും ഓര്‍മയ്ക്കായിയും മികച്ചതായി തോന്നി. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ല. അങ്ങനെ സൂക്ഷ്മമായി കണ്ടിട്ടുമില്ല. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. എന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ അഭിനയ ശേഷി നല്ലയളവില്‍ പ്രയോജനപ്പെടുത്തിയെങ്കിലും അംഗീകാരമൊന്നും അര്‍ഹമായ അളവില്‍ കിട്ടിയില്ല. എങ്കിലും മറ്റു പല ചിത്രങ്ങളിലായി ഗോപിക്ക് അംഗീകാരങ്ങള്‍ കിട്ടി. അഭിനയ ശേഷിയുടെ അപാരതയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് സാക്ഷിയാകാന്‍ എനിക്കു കഴിഞ്ഞു.

മദിരാശിയില്‍ ഗോപിക്ക് വീടില്ലായിരുന്നു. കരമനയിലായിരുന്നു കുടുംബമൊക്കെ. മദിരാശിയില്‍ വരുമ്പോള്‍ അദ്ദേഹം ഞങ്ങളോടൊപ്പം താമസിച്ചിട്ടുണ്ട്. വീട്ടില്‍ വിരുന്നുകള്‍ പോലുള്ളവ നടക്കുമ്പോള്‍ പ്രധാനയാളായി ക്ഷണിച്ചിരുന്നു. "പാമ്പുകള്‍ക്ക് മാളമുണ്ട്" എന്ന കെ എസ് ജോര്‍ജിന്റെ പാട്ട് ഗോപിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. എല്ലാവരും ഒത്തുചേരുന്ന കൂട്ടായ്മകളില്‍ കെ എസ് ജോര്‍ജ് പാടുന്ന അതേ ശൈലിയില്‍ ആ ഗാനം ഗോപി ഭംഗിയായി ആസ്വദിച്ച് ആലപിക്കുമായിരുന്നു. ഞാനും ഗോപിയും പരസ്പരം സംസാരിക്കാത്ത കാര്യങ്ങളില്ല. പുതിയ ലൈംഗിക അനുഭവങ്ങളുണ്ടാകുന്നതു പോലും ഞങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. മദ്യപിച്ചിരുന്നെങ്കിലും അമിതമായിരുന്നില്ല. എന്റെ ചിത്രങ്ങളില്‍ വേഷമിട്ട മറ്റു നടന്മാരില്‍ ഓര്‍മിക്കേണ്ട വേറെയും നിരവധിപേരുണ്ട്.
സിനിമകളിലെല്ലാം പുതിയ ഒരു നടനോ നടിക്കോ അവസരം നല്‍കുന്നത് ഞാനറിഞ്ഞോ അറിയാതെയോ എല്ലാ ചിത്രങ്ങളിലും തുടര്‍ന്നുപോന്ന രീതിയാണ്. അങ്ങനെ അവതരിപ്പിച്ചവരില്‍ പ്രധാനപ്പെട്ടയാളുകളാണ് വേണു നാഗവള്ളിയും രതീഷും ഗണേശനുമൊക്കെ. നടന്‍ മുരളിക്ക് ഏറെ ശ്രദ്ധേയമായ പഞ്ചാഗ്നിയിലെ ആദ്യ വേഷം ലഭിക്കുന്നതില്‍ എന്റേതായ ഒരു പങ്കുവഹിച്ചു. അതുപോലെ നമ്മള്‍ ഇന്നു കാണുന്ന മമ്മൂട്ടി മുതല്‍ വലിയ ശ്രീനിവാസന്‍ വരെയുള്ളവരുടെ ആദ്യകാലത്ത് എന്റെ പ്രോത്സാഹനമുണ്ടായിരുന്നു. എന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയ ആരെയും നിരാശരാക്കിയില്ല എന്നു പറയാനാകും. സെറ്റുകളില്‍ അവസരം തേടിയെത്തുന്നവരോട് പിന്നീട് വാ, പരിഗണിക്കാം എന്നൊന്നും പറയാറില്ലായിരുന്നു. പറ്റുന്ന വേഷം, ചെറുതാണെങ്കില്‍ പോലും കഴിയുന്നത് അപ്പോള്‍ തന്നെ നല്‍കിയിരുന്നു. അല്ലെങ്കില്‍ ഒരു വേഷമുണ്ട് അല്‍പ്പം കാത്തിരിക്കൂ എന്നു പറയും. എന്തായാലും അവസരം തേടിവന്നവര്‍ , അവര്‍ക്ക് സിനിമക്ക് പറ്റിയ എന്തെങ്കിലുമുള്ളവരാണെങ്കില്‍ ഒരവസരമെങ്കിലും നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹം ഡോക്ടറായിരുന്നതു കൊണ്ട് വേറെയും ഗുണങ്ങളുണ്ടായി. വൈദ്യശാസ്ത്രവും മനശാസ്ത്രവുമായി ബന്ധപ്പെട്ട് പലതും സിനിമയിലുണ്ടായിരുന്നതിനാല്‍ അത്തരം കാര്യങ്ങളിലെ സംശയങ്ങള്‍ക്ക് മോഹന്‍ദാസ് നിവൃത്തിയുണ്ടാക്കി. ചിലതൊക്കെ മറ്റു ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്തു പോലും അദ്ദേഹം സഹായിച്ചു. നടനെന്ന നിലയില്‍ വലിയ പ്രതിഭയൊന്നുമായിരുന്നില്ലെങ്കിലും കഴിവുറ്റ സംവിധായകന് നന്നായി വഴങ്ങുന്ന പലതും അദ്ദേഹത്തിലുണ്ടായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നത് ക്യാമറക്കു മുന്നില്‍ നല്‍കാന്‍ മോഹന്‍ദാസിന് കഴിഞ്ഞു എന്ന് സംശയമില്ലാതെ പറയാം. ആ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെയധികം പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. സ്വപ്നാടനം കണ്ട ശേഷം അക്കാലത്ത് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ ഒരു അഭിപ്രായം ജോണ്‍ പോള്‍ എന്നോടു പറഞ്ഞിട്ടുണ്ട്. അവര്‍ ഒരുമിച്ച് കൊച്ചിയില്‍ ഈ സിനിമ കണ്ടിരുന്നു. ഡോ.മോഹന്‍ദാസിന്റെ അഭിനയം തന്നെ വല്ലാതെ ഇംപ്രസ് ചെയ്തെന്നും അദ്ദേഹത്തിന്റെ ശരീരം കൊണ്ടുള്ള പ്രകടനം വളരെ മികച്ചതാണെന്നുമാണ് അഴീക്കോട് ജോണ്‍ പോളിനോടു പറഞ്ഞത്. ചിത്രത്തില്‍ നായികയായിരുന്ന റാണി ചന്ദ്രയുമായും സിനിമ ചിത്രീകരണ കാലത്ത് അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായി. ആ ബന്ധം സിനിമക്ക് ഗുണമുണ്ടാക്കി. അവരുടെ സൗഹൃദം റാണിചന്ദ്രയുടെ മരണംവരെ നന്നായി നിലനിന്നു. റാണി വിമാനാപകടത്തില്‍ കൊല്ലപ്പെട്ട് മൃതദേഹം മദ്രാസിലെത്തിച്ചപ്പോള്‍ കേരളത്തില്‍നിന്ന് കാണാന്‍ വന്നവരില്‍ ഒരാളായി മോഹന്‍ദാസുണ്ടായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന്റെ സൂചനയായി അതിനെ കാണാം.
റാണിയും കുടുംബവും ആ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുറെ മരപ്പെട്ടികളാണ് മദ്രാസില്‍ കൊണ്ടുവന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഓരോന്നിലും മരിച്ചവരുടെ പേരുകള്‍ എഴുതിയിരുന്നു. ഒന്നില്‍ കറുത്ത മഷികൊണ്ട് റാണിചന്ദ്ര എന്ന് എഴുതി വച്ചിരുന്നത് ഞാനും കണ്ടു. മൃതദേഹം സംസ്കരിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളിലും സഹായിയായി അവസാനംവരെ മോഹന്‍ദാസുമുണ്ടായിരുന്നു. എന്റെ പിന്നീടുള്ള ചിത്രങ്ങളിലൊന്നും അദ്ദേഹത്തിനു പറ്റിയ വേഷമില്ലായിരുന്നു. ഒരു ചിത്രം കഴിഞ്ഞാല്‍ പിന്നെ അതിെന്‍റ എക്സ്റ്റന്‍ഷനിലേക്ക് പോകുന്ന രീതിയില്ലായിരുന്നു. ഒന്നും ആവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. എന്റെ തുടര്‍ന്നുള്ള ചിത്രത്തില്‍ വേഷമൊന്നും അദ്ദേഹവും ആവശ്യപ്പെട്ടില്ല. അഭിനയം പ്രധാന മേഖലയായി മോഹന്‍ദാസ് കരുതാതിരുന്നതാവാം കാരണം. മോഹന്‍ദാസിനെ പോലെയായിരുന്നില്ലെങ്കിലും ഉള്‍ക്കടലില്‍ ഞാന്‍ അവതരിപ്പിച്ച നടനാണ് വേണു നാഗവള്ളി. ഉള്‍ക്കടലിനു ശേഷം സിനിമയില്‍ അദ്ദേഹം

*
കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍
1 comment:
മലയാള സിനിമ വേണ്ടപോലെ പ്രയോജനപ്പെടുത്താതെപോയ നടനാണ് ഗോപി. വെള്ളിത്തിരയില്‍ നാടക വേദിയുടെ കരുത്ത് സന്നിവേശിപ്പിച്ച തിലകനെയും നെടുമുടി വേണുവിനെയും പ്രയോജനപ്പെടുത്തിയ അത്രയുംപോലും ഗോപിയുടെ പ്രതിഭയെ ഉപയോഗിച്ചില്ല. മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് അഭിനയ സിദ്ധിയും അറിവുമുണ്ടായിരുന്നത് ഗോപിക്കായിരുന്നെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പരസ്പരം ആശാനേ എന്നാണ് വിളിക്കാറ്. അത് തിരുവല്ലാക്കാരുടെ രീതിയാണ്. ഗോപിയെയും തിലകനെയും ആശാനേയെന്നു വിളിച്ച് എളുപ്പത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.
Post a Comment