Friday, April 8, 2011

ലോക്പാല്‍ ബില്‍: എല്ലാവരുമായും ചര്‍ച്ച നടത്തണം-കാരാട്ട്

ലോക്പാല്‍ ബില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ടികളുമായും സംഘടനകളുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെങ്കില്‍ രാജ്യത്ത് വളര്‍ന്നുവരുന്ന അഴിമതി തടയുന്നതിന് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമെന്ന് കാരാട്ട് പറഞ്ഞു. കോയമ്പത്തൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്പാല്‍ ബില്ലിനായി കേന്ദ്രസര്‍ക്കാര്‍ നിലവില്‍ തയ്യാറാക്കിയ കരട് സമഗ്രമല്ല. അഴിമതിക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ ഉള്‍ക്കൊള്ളിച്ച് ബില്‍ ശക്തിപ്പെടുത്തണം. അണ്ണാ ഹസാരെ ഡല്‍ഹിയില്‍ നിരാഹാരം തുടരുന്നത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കാരാട്ട് ഇങ്ങനെ പറഞ്ഞത്. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമാണ്. അഴിമതിത്തുക എവിടെ പോയെന്ന വിവരം കുറ്റപത്രത്തിലില്ല. അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് കോര്‍പറേറ്റ് അധിപന്‍മാര്‍ക്കെതിരെ നടപടി വേണം.

ഭൂചലനത്തെയും സുനാമിയെയും തുടര്‍ന്ന് ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തില്‍ ഉണ്ടായ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആണവ റിയാക്ടറുകള്‍ ഇറക്കുമതിചെയ്യാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം. റിയാക്ടര്‍ ഇറക്കുമതിചെയ്യുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകും. മഹാരാഷ്ട്രയിലെ ജയ്താപുര്‍ ആണവനിലയം ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ നിര്‍ത്തിവയ്ക്കണം. പരീക്ഷിച്ച് ഉറപ്പുവരുത്താത്ത റിയാക്ടറുകളാണ് ഇവിടെ സ്ഥാപിക്കുന്നത്്. നിലവിലുള്ള റിയാക്ടറുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. തമിഴ്നാട്ടില്‍ എഐഎഡിഎംകെ മുന്നണിയെ ജനങ്ങള്‍ അധികാരത്തിലേറ്റും. ഡിഎംകെ സര്‍ക്കാരിന്റെ വ്യാപകമായ അഴിമതിക്കും വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങള്‍ക്കും അന്ത്യംകുറിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഡിഎംകെ വ്യാപകമായി പണമൊഴുക്കുകയാണ്. ഇത് തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും കാരാട്ട് പറഞ്ഞു.

ലോക്‍പാല്‍ ബില്ലിനെ സംബന്ധിച്ച് സി പി ഐ എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം

The Polit Bureau of the Communist Party of India (Marxist) has issued the following statement:7 April 2011

Bring Effective Lokpal Bill

The need for an effective Lokpal legislation has assumed importance in the background of the spate of corruption scandals that have taken place. The fast undertaken by Anna Hazare highlights this need.

The CPI(M) has been advocating the setting up of a strong Lokpal authority to look into complaints of corruption against public servants and government officials. Efforts to bring about such a legislation have not made headway in the past. The draft proposed by the Government of India is inadequate and will not serve the purpose.

It is imperative that the Government set up a mechanism without delay to consult all political parties, social activists and concerned citizens’ groups to finalise a new draft legislation

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോക്പാല്‍ ബില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ടികളുമായും സംഘടനകളുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെങ്കില്‍ രാജ്യത്ത് വളര്‍ന്നുവരുന്ന അഴിമതി തടയുന്നതിന് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമെന്ന് കാരാട്ട് പറഞ്ഞു. കോയമ്പത്തൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.