"സംശയലേശമെന്യെ എപ്പോഴും നീതിയുടെപക്ഷത്തു നില്ക്കുക എന്നതാണ് ഇസ്ളാമിക രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ അന്തര്‍ധാര. വിട്ടുവീഴ്ചയില്ലാത്ത നൈതികതയും അനീതിക്കെതിരായ നിരന്തര സമരവും അതിന്റെ ജനിതക സ്വഭാവമാണ്.'' ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ വക്താക്കളില്‍ പ്രമുഖനായ സി ദാവൂദ് മാധ്യമം ദിനപത്രത്തില്‍ എഴുതിയതാണ് ഈ വരികള്‍. ഇതൊരു തരത്തിലുള്ള സ്വത്വബോധനിര്‍മിതിതന്നെയാണ്. നീതിയുടെപക്ഷത്ത് എപ്പോഴും നില്‍ക്കുന്നവരും വിട്ടുവീഴ്ചയില്ലാത്ത നൈതികത പ്രകടിപ്പിക്കുന്നവരും അനീതിക്കെതിരായി നിരന്തരമായി പോരാടുന്നവരുമാണ് ഇസ്ളാമിക ജനത എന്നുപറയുമ്പോള്‍ മറ്റു മതരാഷ്ട്രീയക്കാര്‍ക്കില്ലാത്ത ഒരു സവിശേഷത ഇസ്ളാമിക രാഷ്ട്രീയത്തിന് ചാര്‍ത്തിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. മതത്തെ ആസ്പദമാക്കിയുള്ള ഏത് രാഷ്ട്രീയത്തിന്റെയും നീതി മതപരമായ നീതിയാണ്. അവരെ നയിക്കുന്ന നീതിബോധം മതത്തിന്റെ നീതിബോധമാണ്. അവരുടെ അനീതിയെന്നത് മതത്തിനാല്‍ നിശ്ചയിക്കപ്പെടുന്ന അനീതിയാണ്. ഹിന്ദുത്വരാഷ്ട്രീയവും ഇസ്ളാമിക രാഷ്ട്രീയവും ക്രൈസ്തവ രാഷ്ട്രീയവും ഇതില്‍നിന്ന് മുക്തമല്ല.
ഇസ്ളാമികരാഷ്ട്രീയത്തെക്കുറിച്ചുള്ള ജമാഅത്തെ ഇസ്ളാമിയുടെ ഈ അവകാശവാദത്തെ കൂടുതല്‍ വികസിപ്പിച്ച് മുസ്ളീങ്ങള്‍ സ്വതവേ സാമ്രാജ്യത്വവിരോധികളാണ് എന്നുവരെ പ്രചിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. ഇസ്ളാമിക രാഷ്ട്രീയം പൊതുവില്‍ പറഞ്ഞാല്‍ ഇപ്പോള്‍ സാമ്രാജ്യത്വത്തിനെതിരാണ്. എന്നാല്‍ ഇസ്ളാമിക ഭരണം നിലനില്‍ക്കുന്നുവെന്നവകാശപ്പെടുന്ന സൌദി അറേബ്യ അമേരിക്കന്‍പക്ഷത്താണ്. ഇന്നിപ്പോള്‍ സാമ്രാജ്യത്വവിരുദ്ധ നിലപാടെടുക്കുന്നുണ്ടെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സാമ്രാജ്യത്വവുമായി ചേര്‍ന്നുനിന്നുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്കും മതനിരപേക്ഷവാദികളായ മുസ്ളിം ഭരണാധികാരികള്‍ക്കുമെതിരെ പടനയിച്ചവരായിരുന്നു ഈ ഇസ്ളാമിക രാഷ്ട്രീയക്കാര്‍.
1978ലാണ് അഫ്ഗാനിസ്ഥാനില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നത്. അന്ന് അഫ്ഗാനിസ്ഥാനിലെ സാക്ഷരതാനിരക്ക് ഒമ്പത് ശതമാനവും അതില്‍തന്നെ സ്ത്രീകളുടേത് വെറും ഒരു ശതമാനവും മാത്രമായിരുന്നു. ഗോത്ര മേധാവികളുടെ കീഴിലായിരുന്നു അന്നത്തെ അഫ്ഗാന് ജനത. കമ്യൂണിസ്റ്റുകാര്‍ ഭരണമേറ്റതോടെ അവിടത്തെ സമ്പന്നരും അവരുടെ ആശ്രിതരുമൊക്കെ പാകിസ്ഥാനിലേക്ക് കുടിയേറി. ഈ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കമ്യൂണിസ്റ്റുവിരുദ്ധ ജിഹാദി പ്രസ്ഥാനത്തിന് അമേരിക്ക വിത്തുപാകിയത്.
ആധുനിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരും ഫ്യൂഡല്‍ മേധാവിത്വത്തെ തലവിധിപോലെ അംഗീകരിക്കുന്നവരുമായ അഫ്ഗാന് അഭയാര്‍ത്ഥികള്‍ "ദൈവവിരുദ്ധ കമ്യൂണിസ്റ്റ്'' ഭരണത്തിനെതിരായി അമേരിക്കന്‍ ചാരസംഘടനയുടെ ഒത്താശയോടെ ഇസ്ളാമികജിഹാദിനുള്ള പ്രസ്ഥാനമായി മാറ്റപ്പെടുകയായിരുന്നു. പാകിസ്ഥാനിലെ ഇസ്ളാമിക രാഷ്ട്രീയക്കാരുടെ പിന്തുണയോടെയും അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെയും പ്രവര്‍ത്തിച്ച ഇക്കൂട്ടരാണ് അഫ്ഘാനിസ്ഥാനിലെ പ്രതിവിപ്ളവത്തിന് നേതൃത്വംകൊടുക്കുകയും അഫ്ഘാനിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യത്തെ ഇസ്ളാമിസ്റ്റ് ഗവണ്മെന്റിന് മുജാഹിദീന്‍ ഭരണത്തിന് തുടക്കംകുറിക്കുകയും ചെയ്തത്.
ഇസ്ളാമിക രാഷ്ട്രീയത്തിന്റെ പൊതുധാരയില്‍ വരുന്ന ഒന്നാണ് താലിബാന്. വിദ്യാര്‍ത്ഥി എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. അമേരിക്കക്കാരും സൌദി-ഗള്‍ഫ് ഭരണാധികാരികളുമൊക്കെ സാമ്പത്തിക സഹായംനല്കി വന്നിരുന്ന മുസ്ളിം മത പാഠശാലകളില്‍ പഠിച്ചുവന്നിരുന്ന അഭയാര്‍ത്ഥികളുടെ മക്കളായ വിദ്യാര്‍ത്ഥികളാണ് പാകിസ്ഥാനില്‍ താലിബാന് രൂപീകരണത്തിന് ഉപയോഗപ്പെടുത്തപ്പെട്ടത്. അമേരിക്കന്‍ പിന്തുണയോടെ അഫ്ഘാനില്‍ രൂപപ്പെടുത്തിയെടുത്ത മുജാഹിദീന്‍ ഭരണം അഴിമതിയിലും മറ്റുകൊള്ളരുതായ്മകളിലുംപെട്ട് തകര്‍ന്നപ്പോള്‍ ഈ വിദ്യാര്‍ത്ഥികളെയാണ് അമേരിക്കന്‍ പിന്തുണയോടെ പാകിസ്ഥാന് ഒരു ഇടപെടല്‍ ശക്തിയായി വളര്‍ത്തിക്കൊണ്ടുവന്നത്. പാകിസ്ഥാന് സൈന്യത്തിന്റെ രഹസ്യപങ്കാളിത്തത്തോടെ താലിബാന് നടത്തിയ ഈ കടന്നുകയറ്റത്തില്‍ അഫ്ഘാന്‍ ഭരണം അവരുടെ ചൊല്‍പ്പടിയിലായി മാറി. സ്ത്രീയായി ജനിച്ചവരൊക്കെ തടവറയില്‍ കഴിയുന്ന പ്രതീതിയാണ് താലിബാന് ഭരണത്തിന്‍കീഴില്‍ ഉണ്ടായത്.
അഫ്ഗാനിസ്ഥാനില്‍ രൂപീകൃതമായ ഒരു കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ തകര്‍ക്കുന്നതില്‍ ഇസ്ളാമിക രാഷ്ട്രീയം വഹിച്ച പങ്ക് ഇതാണെങ്കില്‍ മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന മതനിരപേക്ഷ ഗവണ്മെന്റുകള് അട്ടിമറിക്കുന്നതില്‍ ഇസ്ളാമിക രാഷ്ട്രീയം വഹിച്ച പങ്ക് ചെറുതല്ലെന്ന് രണ്ടാം ലോക യുദ്ധാനന്തരകാലഘട്ടത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്വവും മറ്റു സാമ്രാജ്യത്വശക്തികളും ഇസ്ളാമിക രാഷ്ട്രീയത്തിനെതിരായി കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. തന്മൂലം ഇസ്ളാമിക രാഷ്ട്രീയത്തിന് കമ്യൂണിസത്തോടുള്ള ശത്രുത മയപ്പെടുത്തേണ്ടിവന്നിരിക്കുന്നു എന്നു മാത്രമല്ല ഏറ്റവുമുറച്ച സാമ്രാജ്യത്വവിരുദ്ധപ്പോരാളികള്‍ തങ്ങളാണെന്ന് വരുത്താനുള്ള ശ്രമവും ഇസ്ളാമിക രാഷ്ട്രീയക്കാര്‍ നടത്തുന്നുണ്ട്. സാമ്രാജ്യത്വത്തെക്കുറിച്ച് തികച്ചും ഉപരിപ്ളവമായ സമീപനമാണ് ഇവര്‍ക്കുള്ളത്. സാമ്രാജ്യത്വമെന്നത് മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ളാമി അടക്കമുള്ള ഇസ്ളാമിക രാഷ്ട്രീയക്കാര്‍ മുതലാളിത്തത്തിനെതിരല്ല. സാമ്പത്തികമായ അസമത്വമെന്നത്, മുതലാളിത്തമെന്നത്, ദൈവനിശ്ചയമാണെന്നും അതില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ലെന്നുമാണ് അവരുടെ നിലപാട്.
അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിന്റെ ആദിരൂപമായ മുതലാളിത്ത വ്യവസ്ഥ തകര്‍ക്കാനല്ല മറിച്ച് ആ വ്യവസ്ഥയുടെ അനന്തരഫലമായി പാര്‍ശവല്‍ക്കരിക്കപ്പെടുന്നവരെ സംഘടിപ്പിച്ച് അവരുടെ താല്‍ക്കാലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന പരിമിത മുദ്രാവാക്യമാണ് ഇസ്ളാമിക രാഷ്ട്രീയക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. മറുഭാഗത്ത് മുസ്ളീംലീഗിനെപ്പോലുള്ള ഇസ്ളാമിക രാഷ്ട്രീയക്കാരാവട്ടെ പരസ്യമായ സാമ്രാജ്യത്വ പ്രീണന നിലപാട് നടത്തുകയുമാണ്.
ജമാഅത്തെ ഇസ്ളാമിതന്നെ ഇന്ത്യയിലെ മുഖ്യ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐ (എം)നെ പിന്തുണയ്ക്കുന്നതല്ല മറിച്ച് അതിനെ ശിഥിലീകരിക്കാനുതകുംവിധം വളര്‍ന്നുവരുന്ന സ്വത്വരാഷ്ട്രീയവാദികളെ പിന്തുണയ്ക്കാനും അവരെ ശാക്തീകരിക്കുകവഴി തങ്ങളുടെ നേതൃത്വത്തില്‍ ഒരു ഇസ്ളാമിക-ദളിത്-ആദിവാസി പ്രസ്ഥാനത്തെ രൂപപ്പെടുത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ളാമി അടക്കമുള്ള ഇസ്ളാമിക രാഷ്ട്രീയക്കാര്‍ എടുക്കുന്ന സാമ്രാജ്യത്വവിരുദ്ധ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പംതന്നെ വര്‍ഗരാഷ്ട്രീയം രൂപപ്പെടുന്നതിലും വളര്‍ന്നുവരുന്നതിലും അവര്‍ കാണിക്കുന്ന അസഹിഷ്ണുതയേയും വിദ്വേഷത്തെയും കമ്യൂണിസ്റ്റുകാര്‍ തുറന്നെതിര്‍ക്കാതിരിക്കാനാവില്ല.
*****
കെ എ വേണുഗോപാലന്‍, കടപ്പാട് : ചിന്ത
Thursday, March 25, 2010
ഇസ്ളാമിക തീവ്രവാദം സാമ്രാജ്യത്വ സൃഷ്ടി
Labels:
അധിനിവേശം,
ജാതി,
മതം,
രാഷ്ട്രീയം,
ലേഖനം,
സാമ്രാജ്യത്വം
Subscribe to:
Post Comments (Atom)
26 comments:
വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്വവും മറ്റു സാമ്രാജ്യത്വശക്തികളും ഇസ്ളാമിക രാഷ്ട്രീയത്തിനെതിരായി കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. തന്മൂലം ഇസ്ളാമിക രാഷ്ട്രീയത്തിന് കമ്യൂണിസത്തോടുള്ള ശത്രുത മയപ്പെടുത്തേണ്ടിവന്നിരിക്കുന്നു എന്നു മാത്രമല്ല ഏറ്റവുമുറച്ച സാമ്രാജ്യത്വവിരുദ്ധപ്പോരാളികള്‍ തങ്ങളാണെന്ന് വരുത്താനുള്ള ശ്രമവും ഇസ്ളാമിക രാഷ്ട്രീയക്കാര്‍ നടത്തുന്നുണ്ട്. സാമ്രാജ്യത്വത്തെക്കുറിച്ച് തികച്ചും ഉപരിപ്ളവമായ സമീപനമാണ് ഇവര്‍ക്കുള്ളത്. സാമ്രാജ്യത്വമെന്നത് മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ളാമി അടക്കമുള്ള ഇസ്ളാമിക രാഷ്ട്രീയക്കാര്‍ മുതലാളിത്തത്തിനെതിരല്ല. സാമ്പത്തികമായ അസമത്വമെന്നത്, മുതലാളിത്തമെന്നത്, ദൈവനിശ്ചയമാണെന്നും അതില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ലെന്നുമാണ് അവരുടെ നിലപാട്.
അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിന്റെ ആദിരൂപമായ മുതലാളിത്ത വ്യവസ്ഥ തകര്‍ക്കാനല്ല മറിച്ച് ആ വ്യവസ്ഥയുടെ അനന്തരഫലമായി പാര്‍ശവല്‍ക്കരിക്കപ്പെടുന്നവരെ സംഘടിപ്പിച്ച് അവരുടെ താല്‍ക്കാലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന പരിമിത മുദ്രാവാക്യമാണ് ഇസ്ളാമിക രാഷ്ട്രീയക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. മറുഭാഗത്ത് മുസ്ളീംലീഗിനെപ്പോലുള്ള ഇസ്ളാമിക രാഷ്ട്രീയക്കാരാവട്ടെ പരസ്യമായ സാമ്രാജ്യത്വ പ്രീണന നിലപാട് നടത്തുകയുമാണ്.
ജമാഅത്തെ ഇസ്ളാമിതന്നെ ഇന്ത്യയിലെ മുഖ്യ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐ (എം)നെ പിന്തുണയ്ക്കുന്നതല്ല മറിച്ച് അതിനെ ശിഥിലീകരിക്കാനുതകുംവിധം വളര്‍ന്നുവരുന്ന സ്വത്വരാഷ്ട്രീയവാദികളെ പിന്തുണയ്ക്കാനും അവരെ ശാക്തീകരിക്കുകവഴി തങ്ങളുടെ നേതൃത്വത്തില്‍ ഒരു ഇസ്ളാമിക-ദളിത്-ആദിവാസി പ്രസ്ഥാനത്തെ രൂപപ്പെടുത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ളാമി അടക്കമുള്ള ഇസ്ളാമിക രാഷ്ട്രീയക്കാര്‍ എടുക്കുന്ന സാമ്രാജ്യത്വവിരുദ്ധ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പംതന്നെ വര്‍ഗരാഷ്ട്രീയം രൂപപ്പെടുന്നതിലും വളര്‍ന്നുവരുന്നതിലും അവര്‍ കാണിക്കുന്ന അസഹിഷ്ണുതയേയും വിദ്വേഷത്തെയും കമ്യൂണിസ്റ്റുകാര്‍ തുറന്നെതിര്‍ക്കാതിരിക്കാനാവില്ല.
കമ്മ്യൂണിസ്റ്റുകള്‍ പിന്തുടരുന്ന രീതി ഇസ്ലാമിസ്റ്റുകള്‍ പിന്തുടര്ന്ന് ആണോ ഇസ്ലാമിസ്റ്റുകള്‍ പിന്തുടരുന്ന രീതി കമ്മ്യൂണിസ്റ്റുകള്‍ പിന്തുടര്ന്ന് ആണോ എന്നറിയാന്‍ ബുദ്ധിമുട്ടാണെങ്കിലും ഇസ്ലാമിക മതമൌലികവാദികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടതന്മാരെ "ഇസ്ലാമ്മൂണിസ്റ്റുകള്" എന്ന് വിളിക്കാം.
ഇപ്പോള്‍ ഒരു സാധാ സഖാവിനു പോലും ഇത്തരക്കാരെ തിരിച്ചറിയാന്‍ മേലാതെ വിധത്തില്‍ ആയിരിക്കുന്നു ഇന്ത്യയില്‍ ഇടതുരാഷ്ട്രീയം. കമ്മ്യൂണിസം "ഇസ്ലാമ്മൂണിസം" ആക്കിയതിന് ഇടതു നേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍! രാജ്യവും ലോകവും നശിപ്പിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നവര് കൂട്ട് കൂടുന്നത് സ്വാഭാവികം. നാളെ സ്റാലിനെപ്പോലെ, ലെനിനെപ്പോലെ ഒക്കെ സഖാവ് ബിന്‍ ലാദനെയും ഫോട്ടോ വച്ച് സഖാക്കള്‍ അഭിവാദ്യം ചെയ്യുന്ന കാഴ്ച കാണേണ്ടി വരും എന്നതു ഒരു ദുഖകരമായ സത്യമാകുന്നല്ലോ എന്നോര്‍ത്തുകൊണ്ട്,
വാലേക്കും ലാല്‍ സലാം..
വാലേക്കും ലാല്‍ സലാം..
:)
മുമ്പ് സോവിയറ്റ് റഷ്യ അഫ്ഗാനിസ്ഥാനില്‍ നടത്തിയതും അധിനിവേഷം തന്നെയായിരുന്നു എന്ന സമ്മതിക്കാന്‍ ലേഖകന്‍ വൈമനസ്യം പ്രകടിപ്പിക്കേണ്ടതില്ലാ. അമേരിക്ക നടത്തുമ്പോള്‍ സാമ്രാജ്യത്ത അധിനിവേഷവും കമ്യൂൂണീസ്റ്റ് നടത്തുമ്പോള്‍ അത് അധിനിവേശം അല്ലാതാവുന്നില്ല. ഇന്ന് അറബി നാടുകളീല്‍ സമ്പന്നന് മാരെല്ലാം അമേരിക്കന്‍ സാമ്രാജ്യത്ത പക്ഷത്താണ് എന്ന കാര്യത്ത്തില്‍ ഒരു തര്‍ക്കവുമില്ല.സാമ്രാജ്യത്ത ഏഎക ധ്രുവ കാലഘട്ടത്തില്‍ നില നില്ക്കണമെങ്കില് അമേരിക്കന്‍ പക്ഷത്ത് നിലയുറപ്പിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലല്ലോ.സൌദി, യു,എ ഇ , ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ ഗവണ്മെന്റുകള്ക്ക് നില നില്ക്കാന് ഇത്തരം സ്ട്രാറ്റജികളില്‍ കൂടിയേ സാധിക്കൂ. ഒരു കാലത്ത് സമ്പന്നമായിരുന്ന ഇറാഖിന്റെ അവസ്ഥ ആവര്‍ത്തിക്കാന്‍ ഒരു രാജ്യവും ആഗ്രഹിച്ചു എന്ന് വരില്ല. ഒരു കാലത്ത് ചേരി ചേരാ നയം സ്വീകരിച്ചിരുന്ന ഇന്ത്യവരെ ഇപ്പോള്‍ സയണിസ്റ്റ്, അമേരിക്കന്സാമ്രാജ്യത്ത പക്ഷത്താണ് ഉള്ളത്. അമേരിക്കന്‍ സാമ്രാജ്യത്തതിന് പരവതാനൈ വീരിച്ച് സര്‍ക്കാറിന് പിന്തുണ നല്‍കിയത് പിന് വലിച്ചത് മഹാ അബദ്ധമായി എന്ന് വിലപിക്കുന്ന ഇടത് പക്ഷമുള്ള ഇന്നത്തെ ഇന്ത്യയില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ഇടത് പക്ഷത്തിന് ധാര്‍മികത ഉണ്ടോ എന്ന് ആലോചിക്കണം.
ഓ.ടോ : പതമ ലോചനനെ ആര് എസ് എസ് പട്ടാളാ പരിപാടി ഉല്ഘാടിച്ചതിന് പോളീറ്റ് ബ്യൂൂറോയിലേക്ക് എട്റ്റുക്കാതെ സസ്പെന്റ് ചെയ്താല്‍ സതയെ പോലുള്ള ഹിന്ദു ഉഗ്രവാദികളുടെ ഏറ് ഇങ്ങനെ കൊള്ളേണ്ട്റ്റി വരും..
ടിബറ്റ് ??? അധിനിവേശം ??? ഹാന്‍ വംശം ??? ഹേ!!! അതല്ലന്നെ ... ഉദാത്തമായ കമ്യുണിസം അല്ലെ?
"വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്വവും മറ്റു സാമ്രാജ്യത്വശക്തികളും ഇസ്ളാമിക രാഷ്ട്രീയത്തിനെതിരായി കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്."
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത് 3000 ത്തോളം സാധാരണക്കാരെ കൂട്ടക്കൊല ചെയ്തവര്‍ കുറച്ചു നാള് മുമ്പ് വരെ ഇസ്ലാമിക തീവ്രവാദികള്‍ ആയിരുന്നു, ഇസ്ലാം കമ്മ്യൂണിസത്തെ അക്വയര്‍ ചെയ്ത ശേഷം അവരൊക്കെ ഇസ്ലാമിക രാഷ്ട്രീയക്കാരായി :-)
"വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോടെ" എന്ന് പറയുമ്പോള്‍ സംഭവം ഒരു കാറ്റത്ത് വീണപോലെ അല്ലേ? ഇസ്ലാമൂനിസ്ടുകളുടെ/കമ്മൂസ്ലാമിസ്ടുകളുടെ നാവു വഴക്കം കെങ്കേമം. :-)
ലാല്‍സലാമു അലെയ്ക്കും..:-)
Kashtam. IThinte oru kuravee undayirunulu. Mooduthagikal , ippo theevravaththeyum anukoolikunu.
കാശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏതു വകുപ്പില്‍ പെടുത്തുമാവോ?
സഖാവ് ബിന്‍ ലാദനെയും ഫോട്ടോ വച്ച് സഖാക്കള്‍ അഭിവാദ്യം ചെയ്യുന്ന കാഴ്ച കാണേണ്ടി വരും....
അതു ഇതുവരെ കണ്ട്ല്ലേ ??
Haaaaa ... Funny thing is CPI(m) is begging prime minister and chidambaram to send army to kill maoists, they don't want any mercy shown to them. BUT try indirectly to justify islamic terrrism.
I agree to the point that imperialists has a direct role in creation of islamic extremism everywhere. In fact they have a direct responsibility of most problems in the world. (Indian government might have also done the same diplomacy by encouraging subversive forces in other countries).
All I can see is the naked, shameless way to appease the muslim votebank. Some people are seeing oppurtunity in Muslim votebank, now free for them to use. Beleive me these people can do exactly what imperialists did - they can fan fanatism in the community so that the vote does not go to Congress and Muslim league. Vote that is given for a wrong reason is not something we should beg for.
I will support Islamic movements that is concerned about the economic problems faced by the community, but if that is about religion I really cannot support it. Religious nationalism is as dangerous as political/geographical nationalism. Left parties should stay far away from it. (Maoists may support Islamic extremism, but they have a reason that they are at war)
പതമ ലോചനനെ ആര് എസ് എസ് പട്ടാളാ പരിപാടി ഉല്ഘാടിച്ചതിന് പോളീറ്റ് ബ്യൂൂറോയിലേക്ക് എട്റ്റുക്കാതെ സസ്പെന്റ് ചെയ്താല്‍ സതയെ പോലുള്ള ഹിന്ദു ഉഗ്രവാദികളുടെ ഏറ് ഇങ്ങനെ കൊള്ളേണ്ട്റ്റി വരും..
വോ തന്നെ തന്നെ..ഇനീപ്പോ അങ്ങട് ഏറുവന്നാലും രച്ചിക്കാൻ നുമ്മടെ സിമിയുടെ ചുണക്കുട്ട്യോളില്ല്യോ... കാശ്മീരിൽ കുറെ എണ്ണത്തിനെ രച്ചിച്ചാൻ കുറെ പേരെ കയറ്റിയയച്ചു.വാഗമണ്ണിൽ ബാക്കി ഉള്ളവരെ എങ്ങനെ രച്ചിച്ചാം രച്ചിച്ചാം എന്നറിയാൻ ശില്പശാലസംഘടിപ്പിച്ചു.. ഇതിന്റെയൊക്കെ ഉപകാരസ്മരണ വേണ്ടായോ..അല്ലിയോ?
അങ്ങനെ ഇസ്ലാമ്യൂണിസത്തിന്റെ പരസ്യമായ രംഗപ്രവേശനം..കൈയ്യടിച്ച് വരവേൽക്കാൻ ഇസ്ലാമികഭീകരതയുടേ പ്രഖ്യാപിത വിളംബരക്കാരനും..എന്തരോ എന്തോ.. :)
കുരുടന്മാർ ആനയെക്കണ്ട പോലെ ആയല്ലോ സംഘികളേ കമന്റുകൾ ? ഒന്നു മുഴുവൻ വായിച്ചു നോക്കാനുള്ള ക്ഷമ ആകാമായിരുന്നു.അതോ സാമ്രാജ്യത്വ സൃഷ്ടി എന്ന് കേട്ടപ്പോഴേ തലയിൽ പൂട തപ്പി നോക്കുന്നതോ
ചുമ്മാതലല്ല ജോക്കറുചേട്ടൻ നിറുത്തിപ്പോയത്
ഹല്ല സഖാവേ, ഒരു സംശയം.. ഈ പ്രകാശസംശ്ലേഷണം പ്രകാശസംശ്ലേഷണം എന്നു പറയുന്നതും സാമ്രാജ്യത്വ സൃഷ്ടിയാണോ? അതിനേയും ഉപരോധിക്കേണ്ടി വരുമോ?
അല്ല എന്താ ഇവിടെ നടക്കുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല.ശരിക്കും ജമഅത്തെ ഇസ്ലാമികാരും മറ്റു ഇസ്ലാമിക രാഷ്ട്രീയകാരും അല്ലേ ഈ പോസ്റ്റിനെ എതിര്‍ക്കേണ്ടത് പകരം ഹിന്ദു രാഷ്ട്രീയകാരാണല്ലോ തലങ്ങും വിലങ്ങും ആക്രമിച്ചു കൊണ്ടിരിക്കുന്നത്.ജമാ അത്തെ ഇസ്ലാമി സ്വത്വരാഷ്ട്രീയവാദത്തിന്റെയും കപട ദളിത് പ്രേമത്തിന്റെയും മറപറ്റി മാര്‍ക്സിസ്റ്റ് പാര്‍ടിയെ ശിഥിലീകരിക്കാനാണ് ശ്രമിക്കുന്നത് എന്നല്ലേ ഈ ലേഖനത്തില്‍ പറയാന്‍ ശ്രമിക്കുന്നത്.സാമ്രാജ്യത്വത്തെക്കുറിച്ച് തികച്ചും ഉപരിപ്ളവമായ സമീപനമാണ് ജമാ അത്തെ ഇസ്ലാമിക്കുള്ളത് എന്നുള്ള ശക്തമായ ആരോപണം ഈ ലേഖനത്തില്‍ ഉണ്ട്.ഇസ്ലാമിക രാഷ്ട്രീയകാര് എതിര്‍ക്കപെടെണ്ടവര്‍ തന്നെയെന്നാണ് പറയുന്നത്. നല്ല പോസ്റ്റ്.
ഷാജി ഖത്തര്‍.
ഹിന്ദുതാലിബാനികള് ഓടിവന്നു ആനയെ തപ്പുന്നതിനാലും,ചൈന അധിനിവേശം തുടങ്ങിയ പിറ്പിറ്പ്പും കൂട്ടത്തില്‍ ജോക്കരു വക സോവിയറ്റ് 'അധിനിവേശ' കഥയും ആയപ്പോള്‍ തന്നെ പോസ്റ്റ് ലക്ഷ്യം കണ്ടു എന്ന് ഉറപ്പിക്കാം.
പോസ്റ്റിനു നന്ദി.
:) Agree with Shaji, it is not right to comment just based on the heading.
This article does not justify Islamic fanatism, but looks like it is complaining that Jamaat is not supporting CPI(M). Why do you want them to support CPI(M), it is better they keep away. Or is it that people are worried that Jamaat is splitting the anti-imperialist (muslim) votebank? Like the article says anti-imperialism of these religious parties are for a different reason, we should not join forces because they are also as evil as the imperialist. Party should be careful not just about who are standing before its flag(enemies), but also about those who are standing behind the flag (supporters).
(Again, Maoist supporting Islamic exremism is for a different reason, remember they are at war)
ഇങ്ങിനെയൊക്കെ താരതമ്യം ചെയ്യാന്‍ മാത്രം
ഈ ജമാഅത്തെ ഇസ്ലാമി ശക്തമാണോ
ഇന്ത്യയില്‍..? ഇന്ത്യക്കാര്‍ മൊത്തമായി
ഒത്തുപിടിച്ചാല്‍ പോലും,അതിനെയെല്ലാം
നിശ്പ്രയാസം നിശ്പ്രഭമാക്കി മുന്നോട്ട്പ്രയാണം
നടത്താന്‍ സാമ്രാജ്യത്വം സദാ ജാഗരൂകമാണ്.
ഈ ശൂന്യതയില്‍,സാമ്രാജ്യത്ത വിരോധം
രക്തത്തിലലിഞ്ഞു ചേര്‍ന്ന കമ്യൂണിസ്റ്റ്കളേയും
ഇതേ വിരോധം അഭിനയിച്ചു മാത്രം നടക്കുന്ന
ജമാഅത്തെ ഇസ്ലാമിക്കാരേയും ഇതുമായി
സഹകരിക്കാവുന്നവരേയുമെല്ലാം ഒരുമിച്ച് കൂട്ടി
ബൃഹത്തായൊരു പ്ലാറ്റുഫോം(മുന്നണിയല്ല)
പടുത്തുയര്‍ത്തുകയാണ് വേണ്ടത്.
ഒന്നും രണ്ടും പറഞ്ഞു അവരവരുടെ ഊര്‍ജ്ജം
പാഴാക്കാതെ,ആദാനപ്രദാനത്തിലൂടെ
വിശാലമായ കാഴ്ചപ്പാട് കൈക്കൊണ്ട് നേരിയ
രീതിയില്‍ മിനിമം പരിപാടികളിലെങ്കിലും
സഹകരിച്ചു മുന്നേറുന്നതിനു ആരും ആര്‍ക്കും
തടസ്സമാവേണ്ടതില്ല തന്നെ...
free views എന്നെ തെറ്റിദ്ദരിച്ചു എന്ന് തോന്നുന്നു,ഞാന്‍ ഒരിക്കലും പറയില്ല cpm ജമാ അത്തെ ഇസ്ലാമിയെ സപ്പോര്‍ട്ട് ചെയണം എന്ന്.അത് വര്‍ഗ്ഗ രാഷ്ട്രീയം രൂപപെടുതുന്നതിനു നേരെ കടക വിരുദ്ധമായിരിക്കുകയും ചെയ്യും.പക്ഷേ ചില സംഘടനകള്‍ ഉയര്‍ത്തുന്ന സാമ്രാജ്യത്വവിരുദ്ധ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്ന് പറഞ്ഞാന്‍ ആ സംഘടനകളുടെ എല്ലാ രാഷ്ട്രീയ നിലപാടുകളെയും അനുകൂലിക്കുക എന്നല്ല ,അവര്‍ ഉയര്‍ത്തുന്ന ചില മുദ്രാവാക്യങ്ങളില്‍ നിന്നും cpm ന് മാറി നില്‍ക്കാനാകില്ല ,സത്യത്തില്‍ സിപിഎം ഉയര്‍ത്തേണ്ട മുദ്രാവാക്യങ്ങള്‍ ഹൈജാക്ക് ചെയ്തു അവരാണ് യഥാര്‍ത്ഥ സാമ്രാജ്യത്വ വിരോധികള്‍ എന്ന് വരുത്തുന്നത് കാണാതിരുന്നുകൂടാ ,അത് തുറന്നു കാണിക്കുക തന്നെ വേണം.അവരുടെ ഈ വിരോധം അമേരിക്കയോട് മാത്രമാണ്, ഈ കാര്യം ലേഖനത്തില്‍ വ്യക്തമായി പറയുന്നുണ്ട്.ഹിന്ദു രാഷ്ട്രീയത്തോട് കാണിക്കുന്ന എതിര്‍പ്പിന്റെ തീവ്രത മുസ്ലിം രാഷ്ട്രീയത്തോട് കാണിക്കുന്നില്ല എന്നൊരു പരാതി ചില പാര്‍ടി അനുഭാവികള്‍ക്കുണ്ട്.
സിപിഎം ന്റെ ശക്തമായ സാമ്രാജത്വ, ഹിന്ദു ഫാസിസ്റ്റ് പോരാട്ടങ്ങളോട് മാത്രം അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഈ സംഘടയില്‍ നുഴഞ്ഞു കയറുന്ന free views പറഞ്ഞ സപ്പോര്ട്ടര്മാര്ക്കെതിരെ ജാകരൂകരായിരിക്കെണ്ടാതാണ്. മുസ്ലിം ജനവിഭാഗങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഒരു മത സംഘടനയുടെയും കൈ പിടിക്കാതെ ആവണം സിപിഎം മുന്നോട്ടു പോകേണ്ടത്.
ഷാജി ഖത്തര്‍.
hello my freind,
u can review anything at anyways. atleast you shouls have minimum knowledge about islam and Jamathe islami.solidarity starts his campaigns from, THROW CAPITALISM CAMPAIGN. pls read about islam and islamic politics. all muslim politics is not islamic politics. Who told you saudi govt. is under islamic politics. it is under muslim politics. Actually in islamic politics there is no king and islamic country is not a kingdom. but while the prophet rule his country, there was lots of nonmuslims lived with full security and freedom.
now solidairty youthmovement is the only one youth organisation which is rehabilitating endosulphan victims. and it has a new project for 50 drinking water projects for the backward areas.it is not aimed for votebank but only they are doing this under outcome of their belief. all of the muslim strikes were refused the major medias but it is a reality.
മനുഷ്യജീവിതത്തിന് രണ്ടു വശങ്ങളുണ്ട്: ഒരു വശം, നിര്‍ബന്ധിതമായിത്തന്നെ ദൈവികനിയമങ്ങള്‍ക്ക് വിധേയമാണ്. മനുഷ്യന് ഭൂമിയിലേക്കു വന്നത് മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്നാണ്. എന്നാല്‍, മനുഷ്യരൂപം പ്രാപിക്കുന്നതിനുമുമ്പ് അവന് എവിടെയായിരുന്നു? നൂറും ന#ൂറ്റമ്പതും കൊല്ലം മുമ്പ് നാമൊക്കെ ഏതവസ്ഥയിലായിരുന്നു? ആര്‍ക്കും അതറിയില്ല. അല്ലാഹു ചോദിക്കുന്നു: "മനുഷ്യന് പ്രസ്താവ്യയോഗ്യമല്ലാത്ത വസ്തുവായിരുന്ന കാലഘട്ടം അവനില്‍ കഴിഞ്ഞുപോയിട്ടില്ലേ?'' (അദ്ദഹ്റ്: 1)
എന്നാല്‍, മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും സ്വാതന്ത്യ്രവും നല്കപ്പെട്ട ചില ജീവിതമേഖലകളുണ്ട്. നാം എന്തു തിന്നണം, എന്തു തിന്നരുത്, എന്തു കുടിക്കണം, എന്തു കുടിക്കരുത്, ഏതു കാണണം, ഏതു കാണരുത്, എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് പോലുള്ളവ തീരുമാനിക്കാന്‍ നമുക്ക് സാധ്യമാണ്. ഇത്തരം മേഖലകളിലേര്‍പ്പെടുത്തുന്ന നിയന്ത്രണമാണല്ലോ നിയമം. അതിനാല്‍, കൈയും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവുമെല്ലാം ഉപയോഗിക്കുന്നതിനുള്ള നിശ്ചിതക്ര്രമം നിയമമാണ്. ആര്‍ക്കാണ് ഇത്തരം നിയമങ്ങള്‍ നിര്‍മിക്കാനുള്ള പരമാധികാരം? അഥവാ, നാം എങ്ങനെ ജീവിക്കണമെന്നും ജീവിക്കരുതെന്നും നമ്മോട് കല്പിക്കാനും നിരോധിക്കാനും ആര്‍ക്കാണ് ആത്യന്തികമായ അവകാശമുള്ളത്?
ഓരോ മനുഷ്യനും താന്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിച്ചുകൂടേ? യഥാര്‍ഥത്തിലത് സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല്‍ മനുഷ്യരാശിയുടെ നിലനില്പുതന്നെ അസാധ്യമാവും. അതോടൊപ്പം തന്നെ അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ അന്യായമാണ്. കാരണം, മനുഷ്യന് ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്‍ണമായ ഉടമാവകാശമില്ല. നാം സാധാരണ എന്റെ കൈ, എന്റെ കാല്, എന്റെ കണ്ണ് എന്നൊക്കെ പറയാറുണ്െടന്നത് ശരിയാണ്. എന്നാലത് ബാഹ്യാര്‍ഥത്തില്‍ മാത്രമേ സത്യവും വസ്തുതാപരവുമാവുകയുളളൂ. സൂക്ഷ്മാര്‍ഥത്തില്‍ അവയൊന്നും നമ്മുടേതല്ല. ആയിരുന്നുവെങ്കില്‍ അവര്‍ക്കൊരിക്കലും വേദനയോ രോഗമോ വാര്‍ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല. എന്നും നാമാഗ്രഹിക്കും വിധം പൂര്‍ണാരോഗ്യത്തോടെ നിലനില്‍ക്കുകമായിരുന്നു. എന്നാല്‍, നമ്മുടെ അനുവാദം ആരായാതെയും അഭിലാഷം അന്വേഷിക്കാതെയും അവയ്ക്ക് രോഗവും ദൌര്‍ബല്യവും ബാധിക്കുന്നു. കാരണം വളരെ വ്യക്തമാണ്: അവയൊന്നും നമ്മുടേതല്ല; നാം ഉണ്ടാക്കിയതുമല്ല. നാം നിര്‍മിക്കാത്തവയുടെ മേല്‍ നമുക്ക് പൂര്‍ണാവകാശമുണ്ടാവുകയില്ലല്ലോ. അവകാശമില്ലാത്തത് തോന്നിയപോലെ ഉപയോഗിക്കുന്നത് അന്യായവും അതിക്രമവുമാണ്. അതിനാല്‍, മനുഷ്യന്റെ മേല്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം അവന്റെ സ്രഷ്ടാവും യജമാനനുമായ ദൈവത്തിന് മാത്രമേയുള്ളൂ . ഇതാണ മതനിയമങ്ങളുടെ അടിസ്ഥാനം
മുതലാളിത്തവ്യവസ്ഥയെ തകര്‍ക്കുന്നതോടൊപ്പം അതിന്റെ ഇരകളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുക എന്ന നിലപാട് തന്നെയാണ് ഇസ്ലാമികപ്രസ്ഥാനങ്ങള്ക്കുള്ളത്... താരതമ്യേന മുതലാളീത്ത വിരുദ്ധര്‍ ആയ ഇടതിനോടൊപ്പം നിലകൊള്ളുന്നതും വലതുവത്കരിക്കപ്പെടുമ്പോള് അവരുട് ശത്രുപക്ഷത്ത് ഇസ്ലാമികപ്രസ്ഥാനങ്ങള്‍ നിലകൊള്ളൂന്നതും എല്ലാം തന്നെ ഈ വീക്ഷണകോണില്‍ നിന്നുകൊണ്ടുതന്നെയാണ്... അതിനെ സിപീഎമ്മിനെ ശിഥിലീകരിക്കാനുള്ള ജമാഅത്തെ ശ്രമം ആയി മനസിലാക്കുന്നതും സാമ്രാജ്യത്വ ശക്തികളുടെ കരങ്ങള്‍ക്ക് സഹായം ആയി മനസിലാക്കുന്നതും എല്ലാം സ്വന്തം പാര്‍ട്ടിയുടെ വലത്തോട്ടൂള്ള കോങ്കണ്ണ് മനസിലാക്കാന്‍ ഇടക്കെങ്കിലും കണ്ണാടി നോക്കാത്തതിന്റെ പ്രശ്നം തന്നെ..!!
pls read below article
http://entemarupadikal.blogspot.com/
Islamic politics is leftist, is that what you are trying to tell? That is a very "interesting" thought :). Hindusim says "Vasudeva kudumbakam", does that make hindu politics also leftist? ALL religious politics is non-leftist and stands against people. If you MIX POLITICS WITH RELIGION that is anti-people. So the word Islamic politics itself is a sin.
if you are one of them who thinks politics, religion, life, humanity, sex, sports, food, everything is religion based, I have nothing to say about that other than to be sympathetic of world's future. If you consider your religion to be pure and want to believe it is cure for world's problems (because you were born into this religion :)), then please also look at what fanatics can do interpreting your religion in their own way. Some interpret it as peaceful, same some interpret as violent and justifies killing people.
Will this make me a hindu politician, just because I opposed religious politics?
സഹോദര, ഓരോ മനുഷ്യനും താന്‍ വിശോസിക്കുന്ന മതമാന് പൂര്‍ണമായും ശരി എന്ന് വിശ്വോസിക്കുന്നതിലല്ല പ്രശ്നം . മരിച്ച താന്‍ തന്റെ മതത്തെയും ദൈവത്തെയും സ്നേഹിക്കുന്നപോലെ മറ്റുള്ളവരും അവരുടെ ദൈവത്തെയും മതത്തെയും കാണുന്നുണ്ടെന്ന് തിരിച്ചരിയതിരിക്കുംപോലാന്പ്രശ്നമുണ്ടാകുന്നത് . എനിക്ക് എന്റെ മതത്തെ കുറിച്ച മറ്റുള്ളവര്‍ക്ക് പറഞ്ചു കൊടുക്കാം എന്നാല്‍ അവനെ നിര്ബണ്ടിച് എന്റെ മതത്തിലേക്ക് മാറ്റുമ്പോള്‍ അത് സങ്ങര്ഷമുണ്ടാക്കും . പിന്നെ ജമാഅത്തെ ഇസ്ലാമി അതിന്റെ ആദ്യ നാള് തൊട്ടു തന്നെ ഒരാളെയും അക്രമത്തിലൂടെ തങ്ങളുടെ പര്ടിയ്ലെക്കോ മതത്തിലേക്കോ വിളിച്ചിട്ടില്ല അങ്ങിനെ വിളിക്കാന്‍ കല്പിക്കുന്നുമില്ല . ഇന്ത്യന്‍ സഹാജര്യത്തില്‍ ഇവിടുത്തെ ഭരണകടനക്കും നിയമത്തിനും കീയില്‍ നിന്നുകൊണ്ട് മാത്രമാണ പ്രവര്തിചിട്ടുല്ലത്. കാലങ്ങളായി പല ആളുകളും സങ്ങടനകലുമൊക്കെ വിജരിച്ചിട്ടും പറഞ്ഹിട്ടും ഇന്നേവരെ ഒരു ജമാത് പ്രവര്തകനെപോലും സംശയത്തിന്റെ പേരിലെങ്കിലും ഏതെങ്കിലും തീവ്രവത പ്രവര്‍ത്തനങ്ങളില്‍ അറസ്റ്റ് ചെയ്തതായി കാണാന്‍ കഴിയില്ല . അങ്ങിനെയുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് സങ്കടന ഒരിക്കലും അനുവാദം നല്‍കുന്നില്ല .
ഈ ലോകത്തെ മാതൃക വ്യക്തിയായ പ്രവജകാന് മോഹമ്മേദ് താന്‍ ആരടിചിരുന്ന പള്ളിയില്‍ മറ്റുള്ള മതസ്ഥര്‍ക്ക് ആരടിക്കാന്‍ ഇടം നല്കിയ മനുഷ്യനാണ് . ഇദ്ദേഹത്തിന്റെ പിങ്ങമിഗല്ക് പിന്നെ എങ്ങനെ മറ്റുള്ള ആളുകളുടെ മതത്തെയും ദൈവങ്ങളെയും തള്ളിപരയനും അവര്കെതിരില് അക്രമം നടത്താനും കഴിയും. പിന്നെ മുസ്ലിം നമടരികളായ ഒരുപാട് നസീര്‍ മാരെയും മറ്റും നമുക്ക് കാണാന്‍ കയിയും അതൊക്കെ മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ മാത്രം . മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ മാവോയിസ്റ്റുകള്‍ കാണുന്നതുപോലെ .
--
First thing first: It is not surprising to have Maoist in Marxist party, it is surprising to find parliamentary politicians in marxist party. But who am I to say there is only one way to the goal.
Your thoughts are good and I can agree with them and want to agree with them. But there are people who interpret these things in a different way (honestly I can understand their view point also and their belief and how they can justify violence for that, it is their belief, I am not a hypocrite). But it is in my interest to protect the life that I see as sane from attacks from these fanatics. If moderates like you also understand that even you are at risk from these fanatics, then we do not have a problem. Look at what happened to the moderate muslims of Pakistan when Taliban took over. Do you want to live under that interpretation of Islam? Problem is if we do not take action now and stop the vicious cycle of hatred and violence (hatred created after violence and violence created after hatred), then we are in trouble.
[I am sympathetic to misery in Palestine and genuinely feel for the people, but not because of religion, but because of humanity. Same with Kashmiris, I feel for people and not a supporter of Army presence in Kashmir, Army is nobody's friend. Let me be called anti-national - (even by those who called me hindu nationalist)] Indian Muslims has got bigger problems, especially about social and economic condition, than Palestine and even Kashmir. What I hate is making the poor people being made to take up swords of anger for issues other than their own state.
I am always against mixing politics with religion, it is a horrible corrupt mixture because religion is 80% emotions and easy to manipulate and use. If Jamaat is involved in social upliftment of Muslims in India, then it is a very noble cause. But if that is about creating a votebank and spreading hardcore thoughts (not necessarily violent), then it is not something that is good for long term.
There are lot of groups who wants to exploit the economic state of communities and create a votebank by advocating leftism. Some may argue that Maoists are doing that, maybe yes, maybe no. Kishenji is not staying in some luxury hotel in a foreign country and advocating violence, he believes in what he is doing (it is upto our interpretation whether we agree with his ways or not).
നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്കെന്റെ മതം.
Post a Comment