മൂന്നു ദശകങ്ങളിലേറെയായി കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീംകോടതിയുടെയും പരിഗണനയിലിരുന്ന ഒരു വിഷയത്തില്‍ ഫെബ്രുവരി 27നു സുപ്രീംകോടതി അവസാന വിധി പറഞ്ഞിരിക്കുന്നു. ഇന്ത്യയുടെ വടക്കും തെക്കുമുള്ള നദികളെയും അതുപോലെ കിഴക്കും പടിഞ്ഞാറുമുള്ള നദികളെയും തമ്മില്‍ ബന്ധിപ്പിക്കുക, വെള്ളം കൂടുതലുള്ള മേഖലകളില്‍ അണകെട്ടിയും മറ്റും അധികജലം തടഞ്ഞുനിര്‍ത്തി വെള്ളം കുറഞ്ഞ പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുക, അതുവഴി 3.5 കോടി ഹെക്ടര്‍ ഭൂമിയില്‍ ജലസേചന സൗകര്യം ഉണ്ടാക്കുക, 34,000 മെഗാവാട്ട് ജലവൈദ്യുതി ഉല്‍പാദിപ്പിക്കുക മുതലായവയാണ് ലക്ഷ്യങ്ങള്‍ .
ഒരു പതിറ്റാണ്ടുമുമ്പ് ആയിരുന്നു ഇത് നടപ്പാക്കണമെന്ന നിര്‍ദ്ദേശം ഗൗരവമായി ഉയര്‍ന്നുവന്നത്. അന്ന് എ ബി വാജ്പേയി ആയിരുന്നു പ്രധാനമന്ത്രി. മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാം അതിനുവേണ്ടി വാദിക്കയും ചെയ്തിരുന്നു. അക്കാലത്ത് 5.6 ലക്ഷം കോടി രൂപയായിരുന്നു മതിപ്പ് ചെലവ് കണക്കാക്കപ്പെട്ടത്. തെക്കേ ഇന്ത്യയില്‍ 16ഉം ഹിമാലയത്തില്‍നിന്ന് ഉല്‍ഭവിക്കുന്ന നദികളില്‍ 14ഉം ബന്ധിപ്പിക്കുന്ന കനാലുകള്‍ (അവയില്‍ പലതും വലിയ നദികളുടെ വലുപ്പം ഉള്ളവയായിരിക്കും) പണിയണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ഈ 30 പദ്ധതികളില്‍ കെന്‍ - ബെത്വ കനാലിെന്‍റ പണി സംബന്ധിച്ചു മാത്രമാണ് ഇതുവരെയായി വിശദമായ പദ്ധതിരേഖ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അതിന്റെ വിശദമായ പദ്ധതിരേഖയുടെ അടിസ്ഥാനത്തില്‍ മാത്രമേ എത്രപേരെ കുടിയൊഴിപ്പിക്കേണ്ടിവരും, എത്ര നഗരങ്ങളും ഗ്രാമങ്ങളും കൃഷിസ്ഥലവും നഷ്ടമാകും, പുനരധിവാസത്തിനും അണക്കെട്ട്, കനാലുകള്‍ ഇവയുടെ നിര്‍മിതിക്കും ഇന്നത്തെ നിലയില്‍ യഥാര്‍ത്ഥത്തില്‍ എത്ര ചെലവ് വരും എന്നെല്ലാം കണക്കാക്കാന്‍ കഴിയൂ. അതിന്റെ അര്‍ഥം ഈ പദ്ധതി മൊത്തത്തില്‍ ഇപ്പോഴും സ്വപ്നത്തിലാണ് എന്നത്രെ. ഇപ്പോള്‍ ഏത് പദ്ധതി നടപ്പാക്കപ്പെടുമ്പോഴും നേട്ട - കോട്ട അപഗ്രഥനം വേണമെന്ന് സുപ്രീംകോടതി നിഷ്കര്‍ഷിക്കുന്നുണ്ട്.
എത്രയോ പദ്ധതികള്‍ , ജനങ്ങളും ഗവണ്‍മെന്‍റും ഒക്കെ കലശലായി ആഗ്രഹിക്കുന്ന പദ്ധതികള്‍ , നേട്ട - കോട്ട അപഗ്രഥനത്തിന്റെ അടിസ്ഥാനത്തില്‍ തള്ളപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി ആഘാതപഠനം വലിയ പദ്ധതികള്‍ക്കൊക്കെ നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളതാണ്. അങ്ങനെ ഒരു പഠനവും ഈ 30 നദീബന്ധനങ്ങള്‍ ഒന്നിനെയും സംബന്ധിച്ച് തയ്യാറാക്കുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഈ പദ്ധതികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്‍റുകളോ കേന്ദ്ര ഗവണ്‍മെന്റോ നയപരമായ തീരുമാനമെടുത്തിട്ടില്ല. ചില നദീതടങ്ങളില്‍നിന്ന് ഗണ്യമായ തോതില്‍ വെള്ളം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റപ്പെടും. അത് നിലവിലുള്ള കൃഷി, വ്യവസായം, ആ പ്രദേശത്ത് താമസിക്കുന്നവരുടെ കുടിവെള്ളം മുതലായ ആവശ്യങ്ങള്‍ , നിലവിലുള്ള നദികളുടെയും അവയിലെ വെള്ളമെത്തുന്ന കായല്‍ , തണ്ണീര്‍ത്തടങ്ങള്‍ മുതലായ പ്രകൃത്യാലുള്ള സവിശേഷ ആവാസ വ്യവസ്ഥകളെ നിലനിര്‍ത്തല്‍ മുതലായവയെ എങ്ങനെ ബാധിക്കും എന്ന് വിലയിരുത്തപ്പെട്ടിട്ടില്ല. പദ്ധതി നടപ്പാക്കുന്നത് എത്ര കാലംകൊണ്ട്, അതിനാവശ്യമായ വിഭവങ്ങള്‍ എത്ര, അവ എങ്ങനെ ഉണ്ടാക്കും എന്ന് ആസൂത്രണ കമ്മീഷനോ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോ തീരുമാനിച്ചിട്ടില്ല. അതിനുവേണ്ട രേഖകള്‍ തയ്യാറാക്കപ്പെട്ടിട്ടുപോലുമില്ല. പക്ഷേ, ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതിയുടെ ഒരു മൂന്നംഗ ബഞ്ച് ഈ പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോട് നിര്‍ദേശിച്ചിരിക്കുന്നു. അതിന്റെ മേല്‍നോട്ടത്തിനു ഒരു സമിതിയെയും നിര്‍ദേശിച്ചിട്ടുണ്ട്. അത് ഗവണ്‍മെന്‍റിനു കാലാകാലങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
നിശ്ചിത കാലയളവുകളില്‍ സുപ്രീംകോടതിക്ക് കേന്ദ്ര ഗവണ്‍മെന്‍റ് എടുത്ത നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യണം. മാര്‍ഗനിര്‍ദേശമായിട്ടല്ല, നടപ്പാക്കിക്കൊള്ളണം എന്ന വിധിയായിട്ടാണ് സുപ്രീംകോടതി നിലപാടെടുത്തത്. സുപ്രീംകോടതിക്ക് - മറ്റ് കോടതികള്‍ക്കും - പദ്ധതി നടപ്പാക്കണമെന്നു ഭരണഘടന അനുസരിച്ച് ഇത്തരത്തില്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ല. അക്കാര്യം തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും ഭരണനിര്‍വഹണ വിഭാഗമായ ഗവണ്‍മെന്‍റാണ്. ഭരണഘടനാവ്യവസ്ഥകള്‍ പ്രകാരം ആരുടെയെങ്കിലും - ഒരു വ്യക്തിയുടെയോ ചില വ്യക്തികളുടെയോ, ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളുടെയോ ഗവണ്‍മെന്‍റിേന്‍റയോ - അവകാശമോ സ്വാതന്ത്ര്യമോ ഹനിക്കപ്പെടുകയോ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയോ മറ്റോ ചെയ്താല്‍ മാത്രമേ കോടതിക്ക് പദ്ധതി പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കഴിയൂ. ഇവിടെ അങ്ങനെ ആരുടെയെങ്കിലും അവകാശഹാനിക്ക് പരിഹാരം ഉണ്ടാക്കാനല്ല സുപ്രീംകോടതി വിധി. വിപുലമായ വികസന പ്രവര്‍ത്തനം നടത്തുന്നതിനു അതിന്റെ ഗുണദോഷ വിചിന്തനമോ അതിനു എത്ര വിഭവം വേണമെന്നോ, അത് എങ്ങനെ കണ്ടെത്തുമെന്നോ പദ്ധതി നടപ്പാക്കിയാല്‍ ആരെയൊക്കെ എങ്ങനെയെല്ലാം ബാധിക്കുമെന്നോ ആഴത്തില്‍ ആലോചിക്കാതെയാണ് കോടതി കണ്ണും പൂട്ടി വിധി പ്രസ്താവിച്ചത്. കേരളത്തിലെ പമ്പ, അച്ചന്‍കോവില്‍ ആര്‍ എന്നീ നദികളെ തമിഴ്നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിച്ച് അവയിലെ അധികജലം തമിഴ്നാടിനു കൊടുക്കാന്‍ , കേന്ദ്രസര്‍ക്കാരിന്റെ 30 പദ്ധതികളില്‍ ഒന്ന് വിഭാവനം ചെയ്യുന്നു. കേരളത്തിലെ അഞ്ച് തെക്കന്‍ ജില്ലകളിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര ജലം ലഭിക്കാത്ത സ്ഥിതി ഇതുമൂലം ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ തന്നെ വേനല്‍ക്കാലത്ത് ആവശ്യത്തിനു വെള്ളം ലഭിക്കാത്ത സ്ഥിതി ഈ ജില്ലകളിലെ പല ഭാഗങ്ങളിലുമുണ്ട്. അതിലും ഗുരുതരമായിരിക്കും കുട്ടനാട്ടിലെ സ്ഥിതി. മുകളില്‍നിന്ന് വെള്ളം ഒഴുകിയെത്തുന്നതുകൊണ്ടാണ് കടല്‍നിരപ്പിനേക്കാള്‍ താഴെ കിടക്കുന്ന ഈ പ്രദേശത്തെ കായലുകളിലും നദികളിലും തണ്ണീര്‍ത്തടങ്ങളിലും വയലുകളിലും ഉപ്പുവെള്ളം വന്നു നിറയാത്തത്. അവിടെ ഉപ്പുവെള്ളം വന്നു നിറഞ്ഞാല്‍ കൃഷി അസാധ്യമാകും, അവിടത്തെ ശുദ്ധജല മല്‍സ്യങ്ങളുടെയും പല സസ്യജാതികളുടെയും വംശനാശം തന്നെ സംഭവിക്കും, ആ ജില്ലകളില്‍ മിക്കയിടങ്ങളിലും മനുഷ്യവാസവും വിവിധതരം ഉല്‍പാദന പ്രവര്‍ത്തനങ്ങളും അസാധ്യമാകും. ഇത് കേരളത്തിലെ സ്ഥിതി. ഇതുപോലുള്ള പ്രത്യാഘാതങ്ങള്‍ ഓരോരോ സംസ്ഥാനങ്ങളിലും മേല്‍പറഞ്ഞ 30 പദ്ധതികളില്‍ ഓരോന്നു നടപ്പാക്കപ്പെടുന്നതുകൊണ്ട് ഉണ്ടാകാം.
സുപ്രീംകോടതിയുടെ ഈ വിധിയുടെ പ്രത്യേകത ഇതാണ്: വെള്ളം കിട്ടാത്തതുകൊണ്ട് പ്രയാസപ്പെടുന്ന ജനങ്ങളോ സ്ഥാപനങ്ങളോ, പ്രാദേശിക - സംസ്ഥാന ഗവണ്‍മെന്‍റുകളോ ആവശ്യപ്പെട്ടിട്ടല്ല പതിവില്ലാത്ത രീതിയില്‍ ഇത്തരത്തില്‍ ഒരു വിധി നടപ്പാക്കാന്‍ മുതിര്‍ന്നത്. ഈ പദ്ധതി നടപ്പാക്കിയാലുള്ള നേട്ട - കോട്ട അപഗ്രഥനം പോകട്ടെ, കൈവരിക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍പോലും കൃത്യമായി കണ്ടെത്തി പട്ടികപ്പെടുത്തിയിട്ടില്ല. ഓര്‍ക്കേണ്ട ഒരു താരതമ്യമുണ്ട്. മുല്ലപ്പെരിയാറിലെ നിലവിലുള്ള അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് കേരളത്തിലെ ജനങ്ങളും ഗവണ്‍മെന്റും പരാതിപ്പെടുന്നു. അവരുടെ ആശങ്കയെ ചില ഐഐടികളിലെ വിദഗ്ദ്ധരടക്കം ശരിവെക്കുന്നു. സ്വന്തം ചെലവില്‍ വേറൊരു അണകെട്ടാമെന്നും തമിഴ്നാടിനു കൊടുത്തുവരുന്നത്ര വെള്ളം തുടര്‍ന്നും കൊടുക്കാമെന്നും കേരള സര്‍ക്കാര്‍ ഏല്‍ക്കുന്നു. എന്നിട്ടും സുപ്രീംകോടതിക്ക് സംശയങ്ങളാണ്. മുന്‍ സുപ്രീംകോടതി ജഡ്ജിമാരുടേതടക്കം പല വിദഗ്ദ്ധ സമിതികളെ പഠനത്തിനും മറ്റുമായി സുപ്രീംകോടതി ആ ഒരൊറ്റ നദിയുടെയും അണക്കെട്ടിെന്‍റയും കാര്യത്തില്‍ നിയോഗിച്ചിരിക്കുന്നു.
സുപ്രീംകോടതിയുടെ ഒരു ഭരണഘടനാബെഞ്ചാണ് ആ പ്രശ്നം കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലുള്ള മിക്ക പ്രധാന നദികളെയും വലിയൊരു ഭൂപ്രദേശത്തെയും ബാധിക്കുന്ന തീരുമാനമെടുക്കാന്‍ ഇത്രയൊന്നും സമിതികളുടെ പഠനം വേണമെന്ന് സുപ്രീംകോടതി കരുതിയതേയില്ല. ആകെ ഈ വിഷയം പഠിച്ചത് എഞ്ചിനീയര്‍മാരുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും ചില സമിതികളാണ്. ഭരണഘടനാബെഞ്ചല്ല, സാദാ ബെഞ്ചാണ് പ്രശ്നത്തില്‍ തീര്‍പ്പെടുക്കുന്നതും. അങ്ങനെ വിശദമായി പ്രശ്നം പരിശോധിക്കേണ്ടതുണ്ട് എന്നു പോലും ആ പ്രശ്നം കൈകാര്യം ചെയ്ത ജഡ്ജിമാരും അഭിഭാഷകരുമായ നിയമവിദഗ്ദ്ധര്‍ക്ക് തോന്നിയില്ല. നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കേസ് കൈകാര്യം ചെയ്തവര്‍ എല്ലാം ഒരു കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഈ കേസ് ആഗോളവല്‍ക്കരണ ശക്തികള്‍ക്കുവേണ്ടിയുള്ള കേസാണ് എന്ന കാര്യം. അവര്‍ക്ക് അനുകൂലമായി കോടതിയെക്കൊണ്ട് വിധി പ്രസ്താവിച്ചിരിക്കയാണ്. എന്‍ഡിഎ - യുപിഎ മന്ത്രിസഭകള്‍ നദീബന്ധന പദ്ധതികളുടെ കാര്യത്തില്‍ തീര്‍പ്പെടുക്കാന്‍ തയ്യാറായില്ല. തീരുമാനിച്ചാല്‍ ആ പദ്ധതികള്‍ നടപ്പാക്കാന്‍ പണമെവിടെ എന്ന ചോദ്യമുണ്ട്. അതിനു അവര്‍ പ്രതിവിധി കണ്ട ശേഷമേ പദ്ധതി നടപ്പാക്കാന്‍ ഉത്തരവിടാന്‍ കഴിയൂ. "ചക്കി കുത്തുന്നു, അമ്മ വെക്കുന്നു, ഞാന്‍ ഉണ്ണുന്നു" എന്ന മട്ടില്‍ വളരെ ലാഘവത്തോടെ പദ്ധതിച്ചെലവിനെക്കുറിച്ച് ചിന്തിക്കുന്ന കോടതിക്ക് മേലും കീഴും നോക്കാതെ ഉത്തരവിടാം. പത്തുവര്‍ഷം മുമ്പ് 5.6 ലക്ഷം കോടി രൂപ ഈ പദ്ധതിക്ക് ചെലവ് വരുമെന്നായിരുന്നു കമ്മച്ച കണക്ക്. ഇപ്പോള്‍ അത് ഇരട്ടിയോ കൂടുതലോ ആയി വര്‍ധിച്ചിരിക്കാം. കേന്ദ്ര ഗവണ്‍മെന്‍റിനു നികുതിയായി ഒരു വര്‍ഷം ലഭിക്കുന്ന തുകയോളം വരും അത്. ഈ 30 പദ്ധതികളില്‍ ഓരോന്നിനും വരും പതിനായിരക്കണക്കിനു കോടി രൂപയുടെ ചെലവ്. ഇവിടത്തെയോ വിദേശങ്ങളിലെയോ കുത്തകകള്‍ക്കു മാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പാക്കാനുള്ള സാമ്പത്തികവും സാങ്കേതികവുമായ ശേഷിയുണ്ടാകൂ. അവര്‍ക്കു വേണ്ടിയായിരിക്കാം, അത് അറിഞ്ഞുകൊണ്ടല്ലെങ്കിലും, കോടതി ഇത്തരത്തില്‍ വിവാദപരമായ വിധിയെഴുതിയത്. ഈ തുകയേക്കാള്‍ വളരെ കുറഞ്ഞ തുക സര്‍ക്കാര്‍ നീക്കിവെച്ചിരുന്നെങ്കില്‍ , ഇന്ത്യയിലെ കൃഷിയും കൃഷിക്കാരും രക്ഷപ്പെടുമായിരുന്നു. സമ്പദ്വ്യവസ്ഥക്ക് ആകെ അതുവഴി ഊര്‍ജസ്വലത ലഭിക്കുമായിരുന്നു. അത് കൂടുതല്‍ ഭൂമി കൃഷിക്ക് ഉപയുക്തമാക്കപ്പെടാനും കൃഷി ചെയ്യപ്പെടുവാനും ഇടയാക്കുമായിരുന്നു. അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ജനങ്ങള്‍ക്കാകമാനവും വലിയ പ്രചോദനമായി ഭവിക്കുമായിരുന്നു. അതിനുപകരം യുപിഎ ഗവണ്‍മെന്‍റ് ചെയ്തുകൊണ്ടിരിക്കുന്നത്, (മുമ്പ് എന്‍ഡിഎ ഗവണ്‍മെന്‍റ് ചെയ്തതും) വ്യാപാരി - വ്യവസായി മുതലാളിമാര്‍ക്ക് ലക്ഷക്കണക്കിനു കോടി രൂപയുടെ ഇളവുകളും ആനുകൂല്യങ്ങളും നല്‍കുകയാണ്. തന്മൂലം ഗവണ്‍മെന്റിന്റെ റവന്യൂ - ധനക്കമ്മികള്‍ കുതിച്ചുയരുമ്പോള്‍ അവ നികത്താന്‍ സാധാരണക്കാരുടെമേല്‍ പുതിയ ഭാരങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്നു.
അടുത്ത വര്‍ഷത്തെ ബജറ്റിലും അതാണ് പ്രണബ് മുഖര്‍ജി ചെയ്യാന്‍ പോകുന്നത് എന്നാണ് സൂചനകള്‍ . സുപ്രീംകോടതി വിധിയെക്കുറിച്ച് ആഗോളവല്‍ക്കരണവാദികളായ കോണ്‍ഗ്രസ്, ബിജെപി മുതലായ കക്ഷികളോ അവ നയിക്കുന്ന കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്‍റുകളോ വിമര്‍ശനപരമായി ഒന്നും പ്രതികരിച്ചിട്ടില്ല. ആ വിധിയുടെ ഭരണഘടനാവിരുദ്ധവും ജുഡീഷ്യറി - എക്സിക്യൂട്ടീവ് - ലെജിസ്ലേറ്റീവ് ബന്ധങ്ങള്‍ക്ക് ചേരാത്തതും ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതുമായ മാനങ്ങള്‍ സംബന്ധിച്ച് അതിനെക്കുറിച്ചെല്ലാം നന്നായി അറിയാവുന്നവരില്‍ വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രമേ ഗൗരവപൂര്‍വം അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളൂ.
കേന്ദ്ര ജലസേചന സെക്രട്ടറിയായിരുന്ന രാമസ്വാമി ആര്‍ അയ്യരെപ്പോലുള്ള അപൂര്‍വം വിദഗ്ദ്ധര്‍ മാത്രമാണ് സുപ്രീംകോടതി വിധിയുടെ ആശയപാപ്പരത്തത്തിലേക്കും സങ്കീര്‍ണതകളിലേക്കും കുറച്ചെങ്കിലും കടന്നിട്ടുള്ളത്. പൊതുവില്‍ പലരുടെയും ലക്ഷ്യം വിധി വിവാദപരമാണെങ്കിലും നടപ്പാക്കപ്പെടട്ടെ എന്നാണെന്നു തോന്നുന്നു. 2 ജി സ്പെക്ട്രം പോലുള്ള അഴിമതികളിലും നടന്നതു നടന്നു, ശേഷം കാര്യം ചിന്തിക്കാം എന്ന സമീപനമാണ് ഗവണ്‍മെന്‍റിലും മറ്റും കാണുന്നത്. അതാണ് ആഗോളവല്‍ക്കരണ ചിന്താഗതി. ഏതൊരു ആഗോളവല്‍ക്കരണ നീക്കത്തിന്റെയും ലക്ഷ്യമാണ് അതിസമ്പന്നരെ തടിപ്പിക്കലും സാധാരണക്കാരുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പിക്കലും തല്‍ഫലമായി അവരുടെ ജീവിതത്തെ കൂടുതല്‍ സങ്കീര്‍ണവും ദുസ്സഹവും ആക്കലും. അതാണ് നദീസംയോജനം കൊണ്ട് നടപ്പാക്കപ്പെടാന്‍ പോകുന്നത്.
സുപ്രീംകോടതിയില്‍ നദീബന്ധനം സംബന്ധിച്ച കേസില്‍ കേരളത്തിന്റെ ഭാഗം വേണ്ട വിധം വാദിക്കപ്പെട്ടില്ല എന്നതാണ് പൊതുനിഗമനം. ആ വിധി കേരളത്തിനു ബാധകമല്ലാത്തതിനാല്‍ അതിന്റെ വിചാരണയില്‍ കേരളം വാദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നതാണ് മുഖ്യമന്ത്രിയുടെ വാദം. കേരളത്തിനു വേണ്ടി വാദിക്കാന്‍ ഏര്‍പ്പെടുത്തപ്പെട്ടിരുന്ന വി ഗിരിയെപ്പോലുള്ള അഭിഭാഷകരുടെ വാദം മുമ്പ് വാദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, ഇനിയുമില്ല എന്നാണ്. അങ്ങനെയല്ല, കേരളം സുപ്രീംകോടതിയെ ഇപ്പോള്‍ വീണ്ടും സമീപിക്കേണ്ടതുണ്ട് എന്നാണ് മറ്റൊരു വാദഗതി. ആശയവ്യക്തതയില്ലായ്മയാണ് ഒരു കൂട്ടം പേരില്‍ സുപ്രീംകോടതി വിധി ഇളക്കിവിട്ടിരിക്കുന്നത്. ഇത് ആഗോളവല്‍ക്കരണ സമീപനത്തിന്റെ ലക്ഷ്യമാണ്. എങ്കിലല്ലേ ഇതിന്റെ പേരില്‍ തല്‍പരകക്ഷികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ കഴിയൂ?
*
സി പി നാരായണന്‍ ചിന്ത വാരിക 16 മാര്‍ച്ച് 2012
Showing posts with label നദീജലസംയോജനപദ്ധതി. Show all posts

Wednesday, March 14, 2012
Thursday, March 8, 2012
നദീസംയോജനവും യുഡിഎഫ് സര്‍ക്കാരും
നദീജല സംയോജനം സമയബന്ധിതമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. ഇതിന് കര്‍മപദ്ധതി തയ്യാറാക്കാനും നടപ്പാക്കാനുമായി കേന്ദ്ര ജലവിഭവമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളുടെയും അഭിപ്രായം പരിഗണിച്ച് രാജ്യത്തിന്റെ വിശാല താല്‍പ്പര്യത്തിനുവേണ്ടിയാണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കുന്നു. നദീജല സംയോജന പദ്ധതിയോട് ചില കാര്യങ്ങളില്‍ കേരളവും സിക്കിമും പോലുളള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് വിധിയില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ , വിധി കേരളത്തിന് ബാധകമല്ലെന്ന് സൂചനയേയില്ലെന്നു മാത്രമല്ല, വിധി ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിനും ബാധകമാണെന്ന് വ്യക്തമായ സൂചനയുണ്ട് താനും. എല്ലാ സംസ്ഥാനങ്ങളും നദീസംയോജന പദ്ധതിയുമായി സഹകരിക്കണമെന്നും പദ്ധതി വൈകുന്നത് രാജ്യതാല്‍പ്പര്യത്തിനെതിരാണെന്നും പറയുന്നു.
ഇങ്ങനെയൊരു വിധി വന്നപ്പോള്‍ അത് നിര്‍ഭാഗ്യകരമാണെന്നെങ്കിലുമാകും നമ്മുടെ മുഖ്യമന്ത്രിയും ജലവിഭവമന്ത്രിയുമെല്ലാം പ്രതികരിക്കുക എന്നാണ് കരുതിയത്. എന്നാല്‍ , ആദ്യം പ്രതികരിച്ച നിയമമന്ത്രി കെ എം മാണി വിധി കേരളത്തിന് ബാധകമേയല്ല, അക്കാര്യം വിധിയില്‍ത്തന്നെ പറയുന്നുണ്ടെന്നാണ് പറഞ്ഞത്. രണ്ടാമത് പ്രതികരിച്ച ജലവിഭവമന്ത്രി പി ജെ ജോസഫ് പറഞ്ഞത് പമ്പയിലും അച്ചന്‍കോവിലിലും അധിക ജലമില്ലെന്ന് ഡല്‍ഹി ഐഐടിയുടെ പഠനത്തില്‍ വ്യക്തമായതാണ്, അധിക ജലമില്ലാത്തതുകൊണ്ടുതന്നെ വിധി കേരളത്തിന് ബാധകമല്ലെന്നാണ്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയില്‍ കേരളത്തിന്റെ പ്രതിനിധിയുമുണ്ട്, നമ്മുടെ വാദം ആ കമ്മിറ്റിയില്‍ ശക്തമായി ഉന്നയിക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ല, കേരളത്തിന്റെ എതിര്‍പ്പ് വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്, നമുക്കാണെങ്കില്‍ അധിക ജലമില്ല, പമ്പയും, അച്ചന്‍കോവിലും അന്തര്‍ സംസ്ഥാന നദികളല്ലാത്തതിനാല്‍ വിധി ബാധകമേയല്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
2006 ഫെബ്രുവരി 27ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് സുപ്രീംകോടതി വിധി വരാനിടയായതുപോലെ ഒരു സാഹചര്യമാണ് 2012 ഫെബ്രുവരി 27ന്റെ നദീജല സംയോജന വിധിയുടെ കാര്യത്തിലും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കേസിനെ തീര്‍ത്തും അവഗണിക്കുന്ന സമീപനം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിച്ച അവഗണന കാരണം കേരളവിരുദ്ധ വിധിയുണ്ടായി. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ വിഷയം പരമപ്രധാനമായി കണ്ട് സീനിയര്‍ അഭിഭാഷകരെ നിയോഗിക്കുകയും ജാഗ്രതയോടെ കേസ് നടത്തുകയും ചെയ്തതിനാല്‍ കേരളത്തിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് സുപ്രീംകോടതി കണ്ടു. ഉന്നതാധികാര സമിതിയെ നിയോഗിച്ചതും 2006ലെ വിധി നടപ്പാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതുമെല്ലാം ആ ജാഗ്രതകൊണ്ടാണ്.
അതേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ കേരളം വാദിച്ചത് തമിഴ്നാടിനുവേണ്ടിയാണല്ലോ. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചതിന് വിശദമായ സത്യവാങ്മൂലമാണ് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി സമര്‍പ്പിച്ചത്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം ശാന്തമായി ഒഴുകി ഇടുക്കി അണക്കെട്ടില്‍ ഒഴിവുളള സ്ഥലത്ത് ചെന്ന് ചേര്‍ന്നുകൊളളും. പിന്നെ ആകെയൊരു പ്രശ്നമുളളത് അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടിവരുമെന്നാണ്. അതിന് തൊട്ടടുത്ത് എട്ട് സ്കൂള്‍ കണ്ടുവച്ചിട്ടുണ്ട് എന്നാണ് കോടതിയില്‍ എഴുതിക്കൊടുത്തത്. ദുരന്തനിവാരണത്തിന്റെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നതതലയോഗം വിളിച്ച് ചര്‍ച്ചചെയ്ത് തയ്യാറാക്കിക്കൊടുത്ത സത്യവാങ്മൂലമാണത്. ദുരന്തനിവാരണത്തിനെന്ന പേരില്‍ ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് കേരളത്തെ ഇരുട്ടിലേക്ക് നയിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കാണിച്ച അതേ സമീപനമാണ് നദീസംയോജനം സംബന്ധിച്ച കേസിന്റെ കാര്യത്തിലും ഉണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നുതവണ കേസ് വന്നപ്പോഴും സീനിയര്‍ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് കേരളത്തിനുവേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് നാഷണല്‍ വാട്ടര്‍ ഡെവലപ്മെന്റ് ഏജന്‍സിയുടെ യോഗം നടന്നപ്പോള്‍ അന്നത്തെ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ എല്ലാത്തവണയും നേരില്‍ പങ്കെടുത്ത് കേരളത്തിന്റെ വാദം നിരത്തി. നദീസംയോജനവുമായി ബന്ധപ്പെട്ട് 30 പദ്ധതി നടപ്പാക്കാനാണല്ലോ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്. അതില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന എട്ട് പദ്ധതിയുടെ കൂട്ടത്തിലായിരുന്നു പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ സംയോജനപദ്ധതി. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ വാദവും സമ്മര്‍ദവും കാരണം ആദ്യ എട്ട് പദ്ധതിയുടെ കൂട്ടത്തില്‍നിന്ന് പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ പദ്ധതിയെ തല്‍ക്കാലം മാറ്റിനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ , സുപ്രീംകോടതി വിധിയില്‍ അക്കാര്യം സൂചിപ്പിച്ചിട്ടില്ല. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ മുമ്പ് ആവിഷ്കരിച്ച പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനാണ് കോടതി നിര്‍ദേശം.
നദികള്‍ ദേശസാല്‍ക്കരിക്കുക, നദികളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ പ്രത്യേകാവകാശം ഇല്ലായ്മ ചെയ്യുക, നദികളുടെ ദിശമാറ്റുന്നത് അഭിലഷണീയമാണ് എന്നീ വാദങ്ങള്‍ക്ക് ശക്തമായ പിന്‍ബലം നല്‍കുന്ന വിധിയാണുണ്ടായിരിക്കുന്നത്. ഇങ്ങനെയൊരു വിധിയുണ്ടായതില്‍ ഒന്നാം ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍തന്നെയാണ്. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചും സംസ്ഥാനങ്ങളുടെ താല്‍പ്പര്യം നോക്കാതെയും കേന്ദ്രസര്‍ക്കാര്‍ നദീസംയോജനത്തിന് വാദിച്ചതാണ് പ്രശ്നം. യുഡിഎഫ് സര്‍ക്കാരാകട്ടെ കൂട്ടുത്തരവാദിയും. പത്തുമാസംമുമ്പുവരെ ഹരീഷ് സാല്‍വെയടക്കമുളള അഭിഭാഷകര്‍ ഹാജരായ കേസില്‍ നിര്‍ണായകഘട്ടത്തില്‍ സീനിയര്‍ അഭിഭാഷകര്‍ വേണ്ടെന്നുവച്ചത് എന്തുകൊണ്ട്? ഏതാനും മാസംമുമ്പ് നിയമിച്ച പ്ലീഡര്‍ ഹാജരായാല്‍ മതി എന്ന് നിശ്ചയിച്ചത് എന്തുകൊണ്ട്? ഈ കേസിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്‍ തലവന്‍ ജലവിഭവവകുപ്പ് ചീഫ് എന്‍ജിനിയര്‍ക്ക് നല്‍കിയ കത്ത് എന്തുകൊണ്ട് അവഗണിച്ചു? ഉമ്മന്‍ചാണ്ടിയും കൂട്ടരും മറുപടി പറയേണ്ട വിഷയമാണിത്.
ഇത് ഇപ്പോഴത്തെ വീഴ്ചമാത്രമല്ല, 2001-06ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ സംയോജന നിര്‍ദേശവും അതിനായി നദീജല സര്‍വേയും നടത്തിയത്. നദീസംയോജനത്തിന് നാഷണല്‍ വാട്ടര്‍ ഡെവലപ്മെന്റ് ഏജന്‍സി സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കെണി മനസ്സിലാക്കാതെയും ഒരെതിര്‍പ്പും കൂടാതെയും സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചു. കേരളത്തിലെ നദികള്‍ കിഴക്കോട്ട് തിരിച്ചുവിടണമെന്നു വാദിക്കുന്ന തമിഴ്നാടിന്റെ താല്‍പ്പര്യമായിരുന്നു ആ സര്‍വേ. അതേസമയം, നമ്മുടെ പത്രങ്ങള്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തുകൊണ്ടുവന്നു. പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങുമ്പോഴേക്കുതന്നെ തമിഴ്നാട് മേക്കരയില്‍ ഡാം നിര്‍മിച്ചു, കനാല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത. മഴ പെയ്യാതെതന്നെ ആ ഡാമില്‍ വെള്ളം കിട്ടുകയും ചെയ്യുന്നു. പമ്പ-അച്ചന്‍കോവില്‍ വൃഷ്ടിപ്രദേശത്തെ വെള്ളമാണിവിടേക്ക് എത്തിക്കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു. ആ ഘട്ടത്തില്‍ ഞാന്‍ മേക്കര ഡാം സന്ദര്‍ശിച്ചു. 2003 ജൂലൈ 26ന് ഇക്കാര്യം നിയമസഭയില്‍ ഉപക്ഷേപത്തിലൂടെ ശ്രദ്ധയില്‍പ്പെടുത്തുകയുമുണ്ടായി. പമ്പ-അച്ചന്‍കോവില്‍ നദിയിലെ വെള്ളം നമുക്ക് നഷ്ടപ്പെടുക എന്നാല്‍ വേമ്പനാട്ട് കായല്‍ നഷ്ടപ്പെടുക എന്നാണര്‍ഥം. അന്ന് നദീജല സംയോജനത്തിന് ജുഡീഷ്യല്‍ അംഗീകാരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അത് ലഭിച്ചിരിക്കുന്നു. തമിഴ്നാടിന് അവരുടെ വാദവുമായി കോടതിയെ സമീപിക്കാനുളള സാധ്യതയും തെളിഞ്ഞിരിക്കുന്നു. അപ്പോഴും കേരളം ഉറങ്ങുന്നു.
പമ്പ-അച്ചന്‍കോവില്‍ നദികളുടെ ദിശമാറ്റി തമിഴ്നാട്ടിലേക്ക് മാറ്റുക എന്നാല്‍ ശബരിമലയും കുട്ടനാടുമെല്ലാമടങ്ങിയ മധ്യതിരുവിതാംകൂറിനെയാകെ ഊഷരമാക്കുക എന്നാണ്. നമ്മുടെ കൃഷിയും പ്രകൃതിയും നശിപ്പിക്കുക മാത്രമല്ല, നമ്മുടെ കുടിവെള്ള ലഭ്യത ഇല്ലാതാക്കുക എന്നതാണ്. 44 നദിയുള്ള നാടാണെങ്കിലും ആളോഹരി ജലലഭ്യതയില്‍ മരുഭൂമിയായ രാജസ്ഥാന് പിന്നിലാണ് കേരളം. ഈ കാര്യങ്ങളെല്ലാം സുപ്രീംകോടതിയെ ശരിയായി ധരിപ്പിച്ച് നദീജല സംയോജന-ദിശമാറ്റല്‍ പദ്ധതിയില്‍നിന്ന് കേരളത്തെ ഒഴിവാക്കുന്നതിനും നിര്‍ദിഷ്ട പദ്ധതികളില്‍പ്പെട്ട പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി ഒഴിവാക്കുന്നു എന്ന തീര്‍പ്പിനും ശ്രമിക്കേണ്ടതായിരുന്നു. വൈകിയാണെങ്കിലും റിവ്യൂ ഹര്‍ജി നല്‍കുന്നതിനുളള സാധ്യത പരിശോധിക്കണമെന്നു പറയുമ്പോള്‍ സുപ്രീംകോടതി വിധി ബാധകമല്ലെന്നു പറഞ്ഞ് കണ്ണടച്ചിരുട്ടാക്കുന്നതാണ് കൂടുതല്‍ ആക്ഷേപകരം.
*
വി എസ് അച്യുതാനന്ദന്‍
ഇങ്ങനെയൊരു വിധി വന്നപ്പോള്‍ അത് നിര്‍ഭാഗ്യകരമാണെന്നെങ്കിലുമാകും നമ്മുടെ മുഖ്യമന്ത്രിയും ജലവിഭവമന്ത്രിയുമെല്ലാം പ്രതികരിക്കുക എന്നാണ് കരുതിയത്. എന്നാല്‍ , ആദ്യം പ്രതികരിച്ച നിയമമന്ത്രി കെ എം മാണി വിധി കേരളത്തിന് ബാധകമേയല്ല, അക്കാര്യം വിധിയില്‍ത്തന്നെ പറയുന്നുണ്ടെന്നാണ് പറഞ്ഞത്. രണ്ടാമത് പ്രതികരിച്ച ജലവിഭവമന്ത്രി പി ജെ ജോസഫ് പറഞ്ഞത് പമ്പയിലും അച്ചന്‍കോവിലിലും അധിക ജലമില്ലെന്ന് ഡല്‍ഹി ഐഐടിയുടെ പഠനത്തില്‍ വ്യക്തമായതാണ്, അധിക ജലമില്ലാത്തതുകൊണ്ടുതന്നെ വിധി കേരളത്തിന് ബാധകമല്ലെന്നാണ്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയില്‍ കേരളത്തിന്റെ പ്രതിനിധിയുമുണ്ട്, നമ്മുടെ വാദം ആ കമ്മിറ്റിയില്‍ ശക്തമായി ഉന്നയിക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ല, കേരളത്തിന്റെ എതിര്‍പ്പ് വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്, നമുക്കാണെങ്കില്‍ അധിക ജലമില്ല, പമ്പയും, അച്ചന്‍കോവിലും അന്തര്‍ സംസ്ഥാന നദികളല്ലാത്തതിനാല്‍ വിധി ബാധകമേയല്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.2006 ഫെബ്രുവരി 27ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് സുപ്രീംകോടതി വിധി വരാനിടയായതുപോലെ ഒരു സാഹചര്യമാണ് 2012 ഫെബ്രുവരി 27ന്റെ നദീജല സംയോജന വിധിയുടെ കാര്യത്തിലും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കേസിനെ തീര്‍ത്തും അവഗണിക്കുന്ന സമീപനം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിച്ച അവഗണന കാരണം കേരളവിരുദ്ധ വിധിയുണ്ടായി. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ വിഷയം പരമപ്രധാനമായി കണ്ട് സീനിയര്‍ അഭിഭാഷകരെ നിയോഗിക്കുകയും ജാഗ്രതയോടെ കേസ് നടത്തുകയും ചെയ്തതിനാല്‍ കേരളത്തിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് സുപ്രീംകോടതി കണ്ടു. ഉന്നതാധികാര സമിതിയെ നിയോഗിച്ചതും 2006ലെ വിധി നടപ്പാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതുമെല്ലാം ആ ജാഗ്രതകൊണ്ടാണ്.
അതേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ കേരളം വാദിച്ചത് തമിഴ്നാടിനുവേണ്ടിയാണല്ലോ. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചതിന് വിശദമായ സത്യവാങ്മൂലമാണ് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി സമര്‍പ്പിച്ചത്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം ശാന്തമായി ഒഴുകി ഇടുക്കി അണക്കെട്ടില്‍ ഒഴിവുളള സ്ഥലത്ത് ചെന്ന് ചേര്‍ന്നുകൊളളും. പിന്നെ ആകെയൊരു പ്രശ്നമുളളത് അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടിവരുമെന്നാണ്. അതിന് തൊട്ടടുത്ത് എട്ട് സ്കൂള്‍ കണ്ടുവച്ചിട്ടുണ്ട് എന്നാണ് കോടതിയില്‍ എഴുതിക്കൊടുത്തത്. ദുരന്തനിവാരണത്തിന്റെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നതതലയോഗം വിളിച്ച് ചര്‍ച്ചചെയ്ത് തയ്യാറാക്കിക്കൊടുത്ത സത്യവാങ്മൂലമാണത്. ദുരന്തനിവാരണത്തിനെന്ന പേരില്‍ ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് കേരളത്തെ ഇരുട്ടിലേക്ക് നയിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കാണിച്ച അതേ സമീപനമാണ് നദീസംയോജനം സംബന്ധിച്ച കേസിന്റെ കാര്യത്തിലും ഉണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നുതവണ കേസ് വന്നപ്പോഴും സീനിയര്‍ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് കേരളത്തിനുവേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് നാഷണല്‍ വാട്ടര്‍ ഡെവലപ്മെന്റ് ഏജന്‍സിയുടെ യോഗം നടന്നപ്പോള്‍ അന്നത്തെ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ എല്ലാത്തവണയും നേരില്‍ പങ്കെടുത്ത് കേരളത്തിന്റെ വാദം നിരത്തി. നദീസംയോജനവുമായി ബന്ധപ്പെട്ട് 30 പദ്ധതി നടപ്പാക്കാനാണല്ലോ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്. അതില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന എട്ട് പദ്ധതിയുടെ കൂട്ടത്തിലായിരുന്നു പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ സംയോജനപദ്ധതി. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ വാദവും സമ്മര്‍ദവും കാരണം ആദ്യ എട്ട് പദ്ധതിയുടെ കൂട്ടത്തില്‍നിന്ന് പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ പദ്ധതിയെ തല്‍ക്കാലം മാറ്റിനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ , സുപ്രീംകോടതി വിധിയില്‍ അക്കാര്യം സൂചിപ്പിച്ചിട്ടില്ല. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ മുമ്പ് ആവിഷ്കരിച്ച പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനാണ് കോടതി നിര്‍ദേശം.
നദികള്‍ ദേശസാല്‍ക്കരിക്കുക, നദികളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ പ്രത്യേകാവകാശം ഇല്ലായ്മ ചെയ്യുക, നദികളുടെ ദിശമാറ്റുന്നത് അഭിലഷണീയമാണ് എന്നീ വാദങ്ങള്‍ക്ക് ശക്തമായ പിന്‍ബലം നല്‍കുന്ന വിധിയാണുണ്ടായിരിക്കുന്നത്. ഇങ്ങനെയൊരു വിധിയുണ്ടായതില്‍ ഒന്നാം ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍തന്നെയാണ്. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചും സംസ്ഥാനങ്ങളുടെ താല്‍പ്പര്യം നോക്കാതെയും കേന്ദ്രസര്‍ക്കാര്‍ നദീസംയോജനത്തിന് വാദിച്ചതാണ് പ്രശ്നം. യുഡിഎഫ് സര്‍ക്കാരാകട്ടെ കൂട്ടുത്തരവാദിയും. പത്തുമാസംമുമ്പുവരെ ഹരീഷ് സാല്‍വെയടക്കമുളള അഭിഭാഷകര്‍ ഹാജരായ കേസില്‍ നിര്‍ണായകഘട്ടത്തില്‍ സീനിയര്‍ അഭിഭാഷകര്‍ വേണ്ടെന്നുവച്ചത് എന്തുകൊണ്ട്? ഏതാനും മാസംമുമ്പ് നിയമിച്ച പ്ലീഡര്‍ ഹാജരായാല്‍ മതി എന്ന് നിശ്ചയിച്ചത് എന്തുകൊണ്ട്? ഈ കേസിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്‍ തലവന്‍ ജലവിഭവവകുപ്പ് ചീഫ് എന്‍ജിനിയര്‍ക്ക് നല്‍കിയ കത്ത് എന്തുകൊണ്ട് അവഗണിച്ചു? ഉമ്മന്‍ചാണ്ടിയും കൂട്ടരും മറുപടി പറയേണ്ട വിഷയമാണിത്.
ഇത് ഇപ്പോഴത്തെ വീഴ്ചമാത്രമല്ല, 2001-06ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ സംയോജന നിര്‍ദേശവും അതിനായി നദീജല സര്‍വേയും നടത്തിയത്. നദീസംയോജനത്തിന് നാഷണല്‍ വാട്ടര്‍ ഡെവലപ്മെന്റ് ഏജന്‍സി സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കെണി മനസ്സിലാക്കാതെയും ഒരെതിര്‍പ്പും കൂടാതെയും സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചു. കേരളത്തിലെ നദികള്‍ കിഴക്കോട്ട് തിരിച്ചുവിടണമെന്നു വാദിക്കുന്ന തമിഴ്നാടിന്റെ താല്‍പ്പര്യമായിരുന്നു ആ സര്‍വേ. അതേസമയം, നമ്മുടെ പത്രങ്ങള്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തുകൊണ്ടുവന്നു. പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങുമ്പോഴേക്കുതന്നെ തമിഴ്നാട് മേക്കരയില്‍ ഡാം നിര്‍മിച്ചു, കനാല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത. മഴ പെയ്യാതെതന്നെ ആ ഡാമില്‍ വെള്ളം കിട്ടുകയും ചെയ്യുന്നു. പമ്പ-അച്ചന്‍കോവില്‍ വൃഷ്ടിപ്രദേശത്തെ വെള്ളമാണിവിടേക്ക് എത്തിക്കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു. ആ ഘട്ടത്തില്‍ ഞാന്‍ മേക്കര ഡാം സന്ദര്‍ശിച്ചു. 2003 ജൂലൈ 26ന് ഇക്കാര്യം നിയമസഭയില്‍ ഉപക്ഷേപത്തിലൂടെ ശ്രദ്ധയില്‍പ്പെടുത്തുകയുമുണ്ടായി. പമ്പ-അച്ചന്‍കോവില്‍ നദിയിലെ വെള്ളം നമുക്ക് നഷ്ടപ്പെടുക എന്നാല്‍ വേമ്പനാട്ട് കായല്‍ നഷ്ടപ്പെടുക എന്നാണര്‍ഥം. അന്ന് നദീജല സംയോജനത്തിന് ജുഡീഷ്യല്‍ അംഗീകാരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അത് ലഭിച്ചിരിക്കുന്നു. തമിഴ്നാടിന് അവരുടെ വാദവുമായി കോടതിയെ സമീപിക്കാനുളള സാധ്യതയും തെളിഞ്ഞിരിക്കുന്നു. അപ്പോഴും കേരളം ഉറങ്ങുന്നു.
പമ്പ-അച്ചന്‍കോവില്‍ നദികളുടെ ദിശമാറ്റി തമിഴ്നാട്ടിലേക്ക് മാറ്റുക എന്നാല്‍ ശബരിമലയും കുട്ടനാടുമെല്ലാമടങ്ങിയ മധ്യതിരുവിതാംകൂറിനെയാകെ ഊഷരമാക്കുക എന്നാണ്. നമ്മുടെ കൃഷിയും പ്രകൃതിയും നശിപ്പിക്കുക മാത്രമല്ല, നമ്മുടെ കുടിവെള്ള ലഭ്യത ഇല്ലാതാക്കുക എന്നതാണ്. 44 നദിയുള്ള നാടാണെങ്കിലും ആളോഹരി ജലലഭ്യതയില്‍ മരുഭൂമിയായ രാജസ്ഥാന് പിന്നിലാണ് കേരളം. ഈ കാര്യങ്ങളെല്ലാം സുപ്രീംകോടതിയെ ശരിയായി ധരിപ്പിച്ച് നദീജല സംയോജന-ദിശമാറ്റല്‍ പദ്ധതിയില്‍നിന്ന് കേരളത്തെ ഒഴിവാക്കുന്നതിനും നിര്‍ദിഷ്ട പദ്ധതികളില്‍പ്പെട്ട പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി ഒഴിവാക്കുന്നു എന്ന തീര്‍പ്പിനും ശ്രമിക്കേണ്ടതായിരുന്നു. വൈകിയാണെങ്കിലും റിവ്യൂ ഹര്‍ജി നല്‍കുന്നതിനുളള സാധ്യത പരിശോധിക്കണമെന്നു പറയുമ്പോള്‍ സുപ്രീംകോടതി വിധി ബാധകമല്ലെന്നു പറഞ്ഞ് കണ്ണടച്ചിരുട്ടാക്കുന്നതാണ് കൂടുതല്‍ ആക്ഷേപകരം.
*
വി എസ് അച്യുതാനന്ദന്‍
Friday, March 2, 2012
അഞ്ചു ജില്ലകള്‍ വരണ്ടുണങ്ങും
നദീസംയോജനത്തിന് സമയബന്ധിതമായ കര്‍മപദ്ധതി തയ്യാറാക്കാനുള്ള സുപ്രീംകോടതി നിര്‍ദേശം കേരളത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമാണ്. കേരളത്തിന്റെ പരിസ്ഥിതിയെയും പച്ചപ്പിനെയും ആവാസവ്യവസ്ഥയെയും തകിടംമറിക്കുന്ന ദുരന്തമായിരിക്കും വിധി നടപ്പാക്കിയാല്‍ ഉണ്ടാവുക. ശബരിമലയും കുട്ടനാടും അച്ചന്‍കോവിലും പോലുള്ള കേരളത്തിന്റെ പരമപ്രധാന പ്രദേശങ്ങളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദേശമാണ് പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ സയോജനം. സുപ്രീംകോടതിയില്‍ ഈ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഭാഗത്ത് ഗുരുതരമായ അലംഭാവമാണ് ഉണ്ടായത്.
കേരളത്തിന്റെ താല്‍പ്പര്യത്തിനെതിരായി വിധി വന്നിട്ടും മൗനം പാലിക്കുന്ന സര്‍ക്കാര്‍ നിലപാടിലും ഏറെ ദുരൂഹതകളുണ്ട്. സംസ്ഥാനത്തെ നദികളില്‍ 41ഉം കിഴക്കുനിന്ന് ഉത്ഭവിച്ച് പടിഞ്ഞാറ് അറബിക്കടലില്‍ പതിക്കുന്നവയാണ്. ഈ നദികളെ ഉത്ഭവസ്ഥാനത്തുനിന്നുതന്നെ ദിശമാറ്റി ഒഴുക്കിയാല്‍ സ്ഥിതി എന്താവും? കേരളത്തിലെ എല്ലാ നദികളും ഒത്തുചേര്‍ന്നാല്‍പോലും നീളത്തിലോ വീതിയിലോ വെള്ളത്തിന്റെ അളവിലോ ദേശീയതലത്തില്‍ നിര്‍വചനം നടത്തിയിട്ടുള്ള ഒരു വലിയ നദിയുടെ പട്ടികയില്‍ പെടില്ല. ആളോഹരി ജലലഭ്യതയില്‍ രാജസ്ഥാനേക്കാള്‍ പിന്നില്‍നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ജലവിഭവശേഷിയിലുള്ള കുറവ് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോ അതുമായി ബന്ധപ്പെട്ടവര്‍ക്കോ കഴിഞ്ഞില്ല എന്നതാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധിയില്‍നിന്ന് മനസിലാക്കാവുന്നത്. മുല്ലപ്പെരിയാര്‍ കേസില്‍വരെ ഒരു ഡൈവേര്‍ഷന്‍ സ്കീം ആണെന്ന് വാദിക്കുന്ന തമിഴ്നാടിന്റെ വാദഗതിക്ക് ശക്തികൂട്ടുന്നതാണ് പുതിയ സാഹചര്യം. കേരളം ജലദൗര്‍ലഭ്യത്താല്‍ ബുദ്ധിമുട്ടുമ്പോഴും മുല്ലപ്പെരിയാറിലും ശിരുവാണിയിലും പറമ്പിക്കുളം ആളിയാറില്‍നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം സുലഭമായി കൊണ്ടുപോകുന്നു. ജലദൗര്‍ലഭ്യത്താല്‍ കേരളത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ജില്ലയാണ് പാലക്കാട്. പാലക്കാട് പോലെ വരള്‍ച്ചയില്‍ ചുട്ടുപൊള്ളുന്ന പ്രദേശമായി പമ്പയും അച്ചന്‍കോവിലും ഒഴുകുന്ന പ്രദേശം മാറാന്‍ തക്കവിധമുള്ള നിര്‍ദേശമാണ് പുതിയ വിധിയിലൂടെ നടപ്പാക്കാന്‍ പോകുന്നത്. തമിഴ്നാട് ഹൈക്കോടതിയില്‍ നദീസംയോജനത്തിനായി ഫയല്‍ചെയ്ത റിട്ട് ഹര്‍ജിയിന്മേലുള്ള വിധിയും അതിന്മേല്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയും ഈ കേസുകളുടെ ചരിത്ര പശ്ചാത്തലമായി വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത വിവിധ ഹര്‍ജികളുടെ അന്തിമവിധിയാണ് 2006 ഫെബ്രുവരിയില്‍ മുല്ലപ്പെരിയാര്‍കേസില്‍ കേരളത്തിനെതിരെ ഉണ്ടായത്. ബലക്ഷയം നേരിടുന്ന, ജീവനു ഭീഷണിയായി നിലകൊള്ളുന്ന ഡാമിന്റെ ജലനിരപ്പ് വര്‍ധിപ്പിക്കാന്‍ സുപ്രീംകോടതി അന്ന് വിധി പ്രഖ്യാപിച്ചു. പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ ദിശമാറ്റി വിടുക, പമ്പ- അച്ചന്‍കോവില്‍ -വൈപ്പാര്‍ നദീജലസംയോജന പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ തമിഴ്നാടിന്റെ ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ സാധൂകരിക്കുന്ന വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതും. അതീവ ഗൗരവതരമായ ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാടറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
2012 ഫെബ്രുവരി 27ന് സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധിയുമായി ബന്ധപ്പെട്ട് കേസിന്റെ വാദം നടന്നപ്പോള്‍ കേരളത്തിനു വേണ്ടി ഹാജരായതാര്? കേരളത്തിന്റെ ഭാഗം ബോധിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ ഉള്‍പ്പെടെ 30 പദ്ധതിയാണ് ദേശീയ ജലവികസന അതോറിറ്റിയുടെ പരിഗണനയ്ക്ക് വന്നത്. അതില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് അതോറിറ്റി കണ്ടെത്തിയ എട്ട് പദ്ധതികളില്‍ ഒന്ന് പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതിയാണെന്ന സത്യം കേരളത്തിലെ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നതും ഇത് കേരളത്തിനു ബാധകമല്ല എന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ വീഴ്ചയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹരീഷ് സാല്‍വെ ഉള്‍പ്പെടെയുള്ള സീനിയര്‍ അഭിഭാഷകര്‍ ഈ കേസിന്റെ വിചാരണവേളയില്‍ കേരളത്തിനുവേണ്ടി ഹാജരായി. എന്നാല്‍ , പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 2011 ഒക്ടോബര്‍ 17, 2012 ജനുവരി 2,9 ദിവസങ്ങളില്‍ കേസ് അന്തിമവാദത്തിനായി സുപ്രീംകോടതി എടുത്തപ്പോള്‍ കേരളത്തിനുവേണ്ടി ഹാജരായത് പുതുതായി നിയമിച്ച സ്റ്റാന്‍ഡിങ് കൗണ്‍സല്‍ മാത്രമാണ്. സംസ്ഥാനത്തെ അഞ്ചു ജില്ലകളെ കൊടുംവരള്‍ച്ചയിലേക്ക് തള്ളിവിടുന്ന, കുട്ടനാടിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയെയും ആവാസവ്യവസ്ഥയെയും തകിടംമറിക്കുന്ന, ശബരിമലയും അച്ചന്‍കോവിലും പോലുള്ള സ്ഥലങ്ങളിലെ ജലലഭ്യത ഇല്ലാതാക്കുന്ന പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ സംയോജനം എന്ന ഗൗരവമായ കേസിലാണ് കേരളം ഗുരുതരമായ അലംഭാവം കാട്ടിയത്. കേസ് നടത്തിപ്പിലെ വീഴ്ച മറച്ചുവയ്ക്കാന്‍ പരസ്യപ്രസ്താവനയുമായി ഉത്തരവാദപ്പെട്ടവര്‍ രംഗത്ത് വരുന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
2006 ഫെബ്രുവരി 27ന് മുല്ലപ്പെരിയാര്‍ വിഷയത്തിലും സുപ്രീംകോടതിയില്‍നിന്ന് കേരളത്തിനെതിരെ വിധിയുണ്ടായതാണ്. എന്നാല്‍ , കാര്യക്ഷമമായി കേസ് നടത്തുകയും വിവരങ്ങളും വസ്തുതകളും രേഖകളും സുപ്രീംകോടതി മുമ്പാകെ എത്തിക്കുന്നതിനും സ്വീകരിച്ച ക്രിയാത്മക നടപടികളിലൂടെ സംസ്ഥാനത്തിന് ആശ്വാസകരമായ വിധി നേടിയെടുക്കാന്‍ പിന്നീട് കഴിഞ്ഞു. ആറ് വര്‍ഷം പിന്നിടുമ്പോള്‍ മുല്ലപ്പെരിയാര്‍പോലെ ഗൗരവതരമായ ഒരു വിഷയത്തില്‍ 2012 ഫെബ്രുവരി 27ന് കേരളത്തിനെതിരെ വിധി വന്നിരിക്കുന്നു. വിധിയുടെ അന്തഃസത്തയെ ലഘൂകരിച്ച് കാണാതെ, പ്രതിച്ഛായ രക്ഷിക്കാന്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ നടത്താതെ, സര്‍ക്കാര്‍ സമയോചിതമായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതിനും ജലം എന്ന വിഷയത്തില്‍ സംസ്ഥാന നിയമനിര്‍മാണസഭയ്ക്കുള്ള അധികാരം വിനിയോഗിച്ച് നിയമനിര്‍മാണം നടത്തുന്നതിനുള്ള നടപടികളിലേക്കും പോവുകയാണ് അഭികാമ്യം.
സംസ്ഥാന ലിസ്റ്റിലുള്ള ജലം എന്ന വിഷയം സംബന്ധിച്ച് നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രത്തിന് അവകാശമില്ല. അന്തര്‍സംസ്ഥാന നദികളെ സംബന്ധിച്ച് നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല പമ്പ, അച്ചന്‍കോവില്‍ നദികള്‍ . അങ്ങനെ ഒരു സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ദേശീയ ജലവികസന അതോറിറ്റിയും കേന്ദ്ര സര്‍ക്കാരും നടത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സഹായകരമാകുന്ന വിധിയാണ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. വിധിയുടെ ഗൗരവം കണക്കിലെടുത്ത് നിയമപരവും വസ്തുതാപരവുമായ വിവരങ്ങള്‍ ബോധിപ്പിക്കാന്‍ സംസ്ഥാനത്തിന് അവസരമുണ്ടാകുംവിധം സുപ്രീംകോടതിയില്‍ കേസ് വീണ്ടും എത്തിക്കാന്‍ കേരളം നടപടി സ്വീകരിക്കണം. പരസ്യപ്രസ്താവനകളിലൂടെ കോടതിവിധി ബാധകമല്ല എന്ന് പറഞ്ഞ് വിഷയത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ താല്‍ക്കാലികമായി കഴിഞ്ഞേക്കും. എന്നാല്‍ , ഭാവിയില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും.
നദികളെ പ്രകൃതിദത്തമായി ഒഴുകാന്‍ അനുവദിക്കുന്നതിനു പകരം വഴിമാറ്റിവിട്ടാല്‍ കേരളം മരുഭൂമിയായി മാറും. ഒരു ഡാം നിര്‍മിക്കുമ്പോള്‍ , അല്ലെങ്കില്‍ നദികളുടെ ഒഴുക്കിനെ ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കുന്ന തടയണ നിര്‍മിക്കുമ്പോള്‍പോലും പരിസ്ഥിതി ആഘാതപഠനം നടത്തും. പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ നദികളുടെ സംയോജനവുമായി ബന്ധപ്പെട്ട് സിഡബ്ല്യുആര്‍ഡിഎം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്) ഉള്‍പ്പെടെ നടത്തിയ എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത് ഈ സംയോജനം കേരളത്തെ വളരെയേറെ പ്രതികൂലമായി ബാധിക്കും എന്നാണ്. കേരളത്തിന്റെ ഉത്തമ താല്‍പ്പര്യത്തിനു വിരുദ്ധമായ സുപ്രീംകോടതി വിധിയെ സംബന്ധിച്ച് ഗൗരവമായി ചര്‍ച്ചചെയ്യാനും സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുന്ന വിധം നിയമനിര്‍മാണത്തിലൂടെയും കോടതി മുഖേനയും പരിഹാരം കണ്ടെത്താനും സത്വര നടപടി സ്വീകരിക്കുക എന്നതാണ് ജനഹിതം മാനിക്കുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. കേസ് നടത്തിപ്പിലെ അലംഭാവത്തെക്കുറിച്ച് അന്വേഷിക്കാനും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ജലത്തിന്മേലുള്ള അവകാശം ഉറപ്പുവരുത്താനും ജലം എന്ന സംസ്ഥാനലിസ്റ്റില്‍പ്പെട്ട വിഷയത്തെ സംബന്ധിച്ച് കേരള നിയമനിര്‍മാണസഭയ്ക്കുള്ള അധികാരം നിലനിര്‍ത്താനും വേണ്ട സത്വര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുക എന്നതാണ് സംസ്ഥാന താല്‍പ്പര്യത്തിന് അനിവാര്യം.
*
എന്‍ കെ പ്രേമചന്ദ്രന്‍ ദേശാഭിമാനി 02 മാര്‍ച്ച് 2012

Thursday, March 1, 2012
നദീസംയോജനം കേരളത്തിനു വിനാശകരം
രാജ്യത്തെ നദികളെ സംയോജിപ്പിക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. അതിന്റെ ആസുത്രണത്തിനും നടത്തിപ്പിനുമായി ഉന്നതാധികാര സമതിയേയും കോടതി നിയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തുതന്നെ നദീസംയോജന നിര്‍ദ്ദേശം നിലനിന്നിരുന്നു. 1972 ല്‍ അന്നത്തെ കേന്ദ്രജലസേചന വകുപ്പുമന്ത്രി കെ എല്‍ റാവു ഗംഗാ, കാവേരി നദികളെ ബന്ധിപ്പിക്കുന്ന 2640 കി മീ ദൈര്‍ഘ്യമുള്ള കനാല്‍നിര്‍മ്മിക്കുന്നതിനെപ്പറ്റി നിവേദനം സമര്‍പ്പിച്ചിരുന്നു. 1982 ല്‍ നദീസംയോജനത്തിന്റെ പ്രായോഗികത പഠിക്കുന്നതിന് ദേശീയ ജലവികസന ഏജന്‍സിക്ക് രൂപം നല്‍കി. 2002 ല്‍ അന്നത്തെ വാജ്‌പേയ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുകയും പ്രത്യേക കര്‍മസമിതിയെ നിയമിക്കുകയും ചെയ്തിരുന്നു. 2016 ല്‍ പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ അഞ്ചുലക്ഷം കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ വിശദമായ പദ്ധതിയോ പ്രവര്‍ത്തനങ്ങളോ പിന്നീട് ഉണ്ടായില്ല. നദീസംയോജനം സംബന്ധിച്ച ഒരു കേസിന്റെ വിധിയിലാണ് ഇപ്പോള്‍ സുപ്രിംകോടതി നിര്‍ദ്ദേശം. രാജ്യത്തെ പ്രധാന നദികളായ ബ്രഹ്മപുത്ര, ഗംഗ, മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, കെന്‍, ചംബല്‍ തുടങ്ങി ഇന്ത്യയിലെ പ്രധാനനദികളെ പരസ്പരം ബന്ധിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേരളത്തിലെ പമ്പ, അച്ചന്‍കോവില്‍ നദികളെ തമിഴ്നാട്ടിലെ വൈപ്പാറുമായി സംയോജിപ്പിക്കാനും പദ്ധതിയുണ്ട്.
അതിബൃഹത്തായ ഇത്തരമൊരു പദ്ധതി വളരെ സൂക്ഷ്മതയോടും ഗൗരവത്തോടും കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അത്തരത്തില്‍ ആവശ്യമായ പഠനവും പരിശോധനയും നടത്തിയാണ് രാജ്യത്തിന്റെ പരമോന്നത നീതിപീഠം കഴിഞ്ഞദിവസത്തെ ഉത്തരവു പുറപ്പെടുവിച്ചതെന്ന് അതു സംബന്ധിച്ച് ലഭ്യമായ വാര്‍ത്തകളും വിവരങ്ങളും വ്യക്തമാക്കുന്നില്ല. ആയിരക്കണക്കിനു കിലോമീറ്റര്‍ കനാലുകളും തുരങ്കങ്ങളും നിര്‍മ്മിച്ച് നദികളെ ബന്ധിപ്പിക്കുന്നതും അനേകം ചെറുതും വലുതുമായ അണക്കെട്ടുകളും കൃത്രിമ തടാകങ്ങളും നിര്‍മ്മിച്ച് നദീജലം ശേഖരിക്കുന്നതും ഒഴുക്ക് ക്രമീകരിക്കുന്നതും കേവലം എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തിന്റെ മാത്രം പ്രശ്‌നമല്ല. അനേകലക്ഷം കോടിരൂപ ചിലവഴിച്ച് ഇത്തരത്തില്‍ നദീസംയോജനം നടത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിമര്‍ശകര്‍ വിലയിരുത്തുന്നു. പ്രകൃതിയുടെ നൈസര്‍ഗികതയെ അപകടപ്പെടുത്തുന്ന പദ്ധതി രാജ്യത്തിനകത്തും ഇന്ത്യാസമുദ്രത്തിലും ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. നദി സമുദ്രത്തിലേക്ക് ഒഴുകുന്നുവെന്നതിനെ അധികജലമായി കാണുന്നത് വിവേകമാണെന്ന് കരുതാനാവില്ല. ഇത്രയേറെ നദികളുടെ സ്വാഭാവിക പ്രവാഹത്തെ തടസപ്പെടുത്തി തിരിച്ചുവിടുന്നത് താഴ്ന്ന തീരപ്രദേശങ്ങളില്‍ ഓരുവെള്ളം കടക്കുന്നതിനും ആവാസവ്യവസ്ഥയെ അപകടപ്പെടുത്തുന്നതിനും ഇടവരുത്തും. ഈ ആശങ്കകള്‍ ശാസ്ത്രീയമായി വിലയിരുത്താതെ ഇത്തരമൊരു പദ്ധതിയിലേക്ക് എടുത്തുചാടുന്നത് അപകടകരമാണ്.
നിര്‍ദിഷ്ട പദ്ധതിയുടെ ഭാഗമായി പമ്പ, അച്ചന്‍കോവിലാറുകള്‍ വൈപ്പാറുമായി ബന്ധിപ്പിക്കാനുള്ള ശ്രമം കേരളത്തില്‍, വിശേഷിച്ച് മധ്യതിരുവിതാംകൂറില്‍, കടുത്ത പാരിസ്ഥിതിക തകര്‍ച്ചയ്ക്കും സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിക്കും വഴിവയ്ക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത്തരമൊരു ആശയത്തെ തുടക്കംമുതല്‍ കേരളത്തിലെ ഗവണ്‍മെന്റുകളും ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും പരിസ്ഥിതിപ്രവര്‍ത്തകരും എതിര്‍ത്തുപോന്നിട്ടുണ്ട്. തുടക്കത്തില്‍ 2588 കോടിരൂപ ചെലവു പ്രതീക്ഷിച്ചിരുന്ന പദ്ധതി പമ്പ, അച്ചന്‍കോവില്‍ ആറുകളില്‍ അധികജലമുണ്ടെന്ന കണക്കുകൂട്ടലില്‍ അധിഷ്ഠിതമാണ്. ദേശീയ ജലവികസന ഏജന്‍സി(എന്‍ ഡബ്ല്യു ഡി എ) കണക്കാക്കുന്നത് കേരളത്തിന്റെ ഇപ്പോഴത്തേയും ഭാവിയിലേയും ആവശ്യങ്ങള്‍ കണക്കിലെടുത്താല്‍ പ്രതിവര്‍ഷം 3,127 ദശലക്ഷം ക്യുബിക് മീറ്റര്‍ (എം സി എം) അധിക ജലമുണ്ടെന്നാണ്. ഇത് തിരിച്ചുവിട്ടാല്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലി, ചിദംബരനാര്‍, കാമരാജര്‍ ജില്ലകളില്‍ ജലസേചനത്തിനും 500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനത്തിനും ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കോഴിക്കോട്ടെ ജലവിഭവ വകസന പരിപാലന കേന്ദ്രം (സി ഡബ്ല്യു ആര്‍ ഡി എം) ഒരു പതിറ്റാണ്ടു മുമ്പു നടത്തിയ മൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന പഠനം എന്‍ ഡബ്ല്യു സി എ യുടെ അധികജല കണക്കുകള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്നു. കേരളത്തിന്റെ മൊത്തം ജലകമ്മി 3,537 എം സി എം ആണെന്നും പമ്പ, അച്ചന്‍കോവിലാറുകളുടെ മാത്രം ജലകമ്മി 459 എം സി എം ആണെന്നും വ്യക്തമാക്കുന്നു. വ്യാപകമായ മണല്‍വാരലും വനനശീകരണവും രണ്ട് നദികളുടെയും നിലനില്‍പിനുതന്നെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇപ്പോള്‍തന്നെ വന്‍മലിനീകരണത്തെ നേരിടുന്ന വേമ്പനാട്ടുകായലിന്റെ നാശത്തിലേക്കായിരിക്കും നദീസംയോജനം നയിക്കുക. പമ്പയിലെയും അച്ചന്‍കോവിലാറിലെയും ജലം തിരിച്ചുവിടുന്നത് കുട്ടനാടിന്റെയും മധ്യതിരുവിതാംകൂറിന്റെയും മരണമണിയായിരിക്കും ഉയര്‍ത്തുക. രാജ്യത്തിന്റെയും കേരളത്തിന്റെയും പ്രകൃതിയും പരിസ്ഥിതിയും എന്നെന്നേക്കുമായി തകര്‍ക്കുന്ന നദീസംയോജന പദ്ധതി വിനാശകരമാണ്. തീകഞ്ഞ അവധാനതയും സൂക്ഷ്മമായ ശാസ്ത്രീയ പഠനവും കൂടാതെ ഇത്തരം ഒരു നീക്കം അരുത്.
*
ജനയുഗം മുഖപ്രസംഗം 29 ഫെബ്രുവരി 2012

വീഴ്ച മറയ്ക്കാന്‍ ഉരുണ്ടുകളി പോരാ
ഭരണമെന്നത് അധികാരവും പണവും പങ്കിട്ട് ആഘോഷിക്കാനുള്ള സംവിധാനമാണെന്നുകരുതുന്ന യുഡിഎഫ് തുടര്‍ച്ചയായി കേരളത്തിന്റെ പൊതുതാല്‍പ്പര്യങ്ങളാകെ ബലികഴിക്കുകയാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയ ഉദാഹരണമാണ് നദീജലസംയോജനപദ്ധതിക്കാര്യത്തില്‍ വരുത്തിയ വീഴ്ചയും അത് മറച്ചുപിടിക്കാന്‍ നടത്തുന്ന ഉരുണ്ടുകളിയും. ഈ ഉരുണ്ടുകളിയാകട്ടെ, വൈകിയവേളയില്‍പ്പോലും കേരളത്തിന്റെ നദീജലതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവസരംകൂടി നഷ്ടപ്പെടുത്തുകയാണ്. അന്തര്‍സംസ്ഥാന നദീസംയോജനപദ്ധതിയില്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ലിങ്ക് പദ്ധതി ഉള്‍പ്പെടുത്തുന്നതുകൊണ്ട് കേരളത്തിന് പൊതുവിലും കുട്ടനാടിന്റെ പരിസ്ഥിതി-ആവാസ വ്യവസ്ഥകള്‍ക്ക് പ്രത്യേകിച്ചും ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് സുപ്രീംകോടതിയിലോ കേന്ദ്രസര്‍ക്കാരിനു മുന്നിലോ ശക്തിയുക്തമായി വാദിക്കാന്‍ വേണ്ട ഒരു ക്രമീകരണവും യുഡിഎഫ് സര്‍ക്കാര്‍ നടത്തിയില്ല. സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നത്തില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനോ സ്റ്റാന്‍ഡിങ് കൗണ്‍സലില്‍ എടുക്കേണ്ട നിലപാടിനെക്കുറിച്ച് വ്യക്തത നല്‍കാനോ സര്‍ക്കാരിന് സമയമുണ്ടായില്ല.
സങ്കുചിത രാഷ്ട്രീയ കരുനീക്കങ്ങളില്‍മാത്രം വ്യാപരിക്കുകയും ഭരണകാര്യങ്ങളില്‍ അലംഭാവം കാട്ടുകയും ചെയ്യുന്ന ഈ സമീപനംകൊണ്ട് കേരളത്തിന് നഷ്ടപ്പെടുന്നതെന്താണെന്നത് തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാന്‍ കഴിയില്ലെങ്കില്‍ കൊടിവച്ച കാറില്‍ തെക്കോട്ടും വടക്കോട്ടും പറക്കുന്ന ഈ മന്ത്രിമാരെക്കൊണ്ട് എന്തുകാര്യമെന്ന് കേരളം ആലോചിച്ചുപോകും. ഏതെങ്കിലും ഒരു നിലപാട് തെറ്റായിപ്പോയി എന്ന് തെളിഞ്ഞാല്‍ അത് തിരുത്താനാണ് ഉത്തരവാദിത്തമുള്ള ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. എന്നാല്‍ , നദീസംയോജനപദ്ധതി വിഷയത്തില്‍ തെറ്റിനെ ന്യായീകരിക്കാനും അതിലൂടെ സംസ്ഥാനത്തിന് കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കാനുമാണ് മന്ത്രി കെ എം മാണി തയ്യാറായിക്കാണുന്നത്. ഇത് ഖേദകരമാണ്. നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ല എന്നാണ് കെ എം മാണി ഇപ്പോള്‍ പറയുന്നത്. കോടതിമുമ്പാകെ കേരളത്തിന്റെ നിലപാട് ശക്തമായി ഉന്നയിക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിലെ മന്ത്രി എന്ന നിലയ്ക്ക് ഇനി ഇങ്ങനെ പറയുകയേ വഴിയുള്ളൂ എന്ന് രാഷ്ട്രീയമായി മാണി കരുതുന്നുണ്ടാകാം. എന്നാല്‍ , ഈ നിലപാട് കൂടുതല്‍ തെറ്റിലേക്കാവും നയിക്കുക. നിലവിലുള്ള നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് കേന്ദ്രസര്‍ക്കാരോ, ദേശീയ ജലവികസന സമിതിയോ ആണ് ഉത്തരവിട്ടതെങ്കില്‍ ഈ വാദത്തിന് ഒട്ടൊക്കെ സാധുതയുണ്ടെന്നു പറയാം. എന്നാല്‍ , ഇവിടെ അതല്ല സംഭവിച്ചത്.
നദീസംയോജനപദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനസര്‍ക്കാരുകളോടും സുപ്രീംകോടതി കല്‍പ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ കല്‍പ്പന നിയമമാണ്. സുപ്രീംകോടതി ഇങ്ങനെ കല്‍പ്പിച്ചതാകട്ടെ, സംസ്ഥാനത്തിന്റെ സവിശേഷതയും താല്‍പ്പര്യവും അവകാശവും വേണ്ടത്ര ശക്തിയോടെയും യുക്തിബോധത്തോടെയും സംസ്ഥാനസര്‍ക്കാര്‍ അറിയിക്കാതിരുന്നതുകൊണ്ടാണ്. സുപ്രീംകോടതി നിര്‍ദേശം തങ്ങള്‍ക്ക് ബാധകമല്ല എന്ന മാണിയുടെ വാദം മതിയോ ഇതുണ്ടാക്കുന്ന അവസ്ഥയെ നേരിടാന്‍ ? ഒരു സംസ്ഥാനത്ത് ഉത്ഭവിച്ച് അതേ സംസ്ഥാനത്തുതന്നെ ഒഴുകിത്തീരുന്ന നദികളെയും പല സംസ്ഥാനങ്ങളിലൂടെ ഒഴുകിപ്പോകുന്ന നദികളെയും ഒക്കെ ഒരുപോലെ ബാധിക്കുന്നതാണ് സുപ്രീംകോടതി നിര്‍ദേശം. കോടതിയുടെ മുമ്പിലെ കേസ് മാണി പറയുംപോലെ പല സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദികളെമാത്രം മുന്‍നിര്‍ത്തിയുള്ളതായിരുന്നില്ല. ഇതുകൊണ്ടുതന്നെ എല്ലാത്തരം നദികളുടെ കാര്യത്തിലും ബാധകമാകുന്നു സുപ്രീംകോടതി നിര്‍ദേശം. ഇതാകട്ടെ, കേരളത്തിന്റെ താല്‍പ്പര്യത്തിന് വിഘാതമാണുതാനും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ജനതയുടെ ജല ആവശ്യം പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടുതന്നെ ഇവിടെത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സംവിധാനമുണ്ടാക്കാന്‍ കഴിയുമായിരുന്നു. ആ നിലയ്ക്ക് പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് ഉറപ്പുകിട്ടിയിട്ടുണ്ടെന്ന് മാണി പ്രസംഗിച്ചുനടന്നിരുന്നു. ഇന്ന് എവിടെ ആ ഉറപ്പ്?
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇത്തരമൊരു അവസ്ഥയുണ്ടാക്കിയത് യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയാണെന്നത് അറിയാത്തവരില്ല. ഇവിടെ, നദീസംയോജന പ്രശ്നത്തിലാകട്ടെ, ഗുരുതരമായ അലംഭാവവും പിടിപ്പുകേടുംകൊണ്ട് കേരളത്തിന്റെ പൊതുതാല്‍പ്പര്യം ബലികഴിച്ചു. കഴിഞ്ഞവര്‍ഷം ഹരീഷ് സാല്‍വേയെപ്പോലുള്ള സീനിയര്‍ അഭിഭാഷകര്‍ ഈ പ്രശ്നത്തില്‍ കേരളത്തിനുവേണ്ടി വാദിക്കാന്‍ നിയുക്തരായിരുന്നു. എന്നാല്‍ , ഇത്തവണ യുഡിഎഫ് സര്‍ക്കാര്‍ ഒരു സീനിയര്‍ അഭിഭാഷകനെയും ചുമതലപ്പെടുത്തിയില്ല. കേരളത്തിനുവേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍മാത്രമാണ് ഹാജരായത്. ആ സ്റ്റാന്‍ഡിങ് കൗണ്‍സലാകട്ടെ, പുതുതായി നിയമിതനായ വ്യക്തിയാണ്. കേസ് പഠിക്കാന്‍ വേണ്ട സാവകാശമൊന്നും നിയമനത്തിനും ഹാജരാകലിനുമിടയില്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാകില്ല. കേരളത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനായി കാര്യക്ഷമമായി കേസ് നടത്തിപ്പോരുകയായിരുന്നു മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ . ദേശീയ ജലവികസന ഏജന്‍സി യോഗത്തില്‍ കേരളത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ലിങ്ക് പദ്ധതിയെ അജന്‍ഡയില്‍നിന്ന് ഒഴിവാക്കിയതുപോലും. ഹരീഷ് സല്‍വേയെയും മോഹന്‍ ഹത്താര്‍ക്കിയെയുംപോലുള്ള പ്രഗത്ഭരായ സീനിയര്‍ അഭിഭാഷകരെ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തിയതും പ്രശ്നത്തിന്റെ ഗൗരവം മുന്‍നിര്‍ത്തിയാണ്. ഗൗരവത്തോടെ കേസ് കൈകാര്യംചെയ്തതുകൊണ്ട് അന്ന് സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടു. ഗൗരവബോധത്തോടെ കേസ് കൈകാര്യംചെയ്യുന്നതില്‍ അനാസ്ഥ വരുത്തിയതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ കേരളതാല്‍പ്പര്യം ദുര്‍ബലപ്പെടുത്തുകയുംചെയ്തു.
പമ്പയിലെയും അച്ചന്‍കോവിലാറിലെയും വെള്ളംകൊണ്ടാണ് മധ്യതിരുവിതാംകൂറും അപ്പര്‍കുട്ടനാടും കുട്ടനാടുമൊക്കെ ഹരിതാഭമായി നിലനില്‍ക്കുന്നത്. ഈ വെള്ളമാകെ മുകള്‍ത്തലങ്ങളില്‍നിന്നുതന്നെ സംസ്ഥാനത്തിന് പുറത്തേക്ക് വഴിതിരിച്ചുവിട്ടാല്‍ മധ്യതിരുവിതാംകൂറിന്റെയും കുട്ടനാടിന്റെയും സ്ഥിതി എന്താകും? ഈ ചോദ്യം ഫലപ്രദമായി കേന്ദ്രസര്‍ക്കാരിന്റെ മുമ്പിലോ ദേശീയ ജലവികസന ഏജന്‍സിയുടെ മുമ്പിലോ സുപ്രീംകോടതിയുടെ മുമ്പിലോ ഉന്നയിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശുഷ്കാന്തി കാട്ടിയില്ല. വരള്‍ച്ചക്കാലത്ത് നേര്‍ത്ത് ഒഴുകുന്ന അവസ്ഥയാണ് ഈ പുഴകളിലുള്ളത്. ആ ജലംകൂടി നഷ്ടപ്പെട്ടാല്‍ ഇവിടെയുണ്ടാകുന്ന വരള്‍ച്ചാദുരന്തത്തിന്റെ തീവ്രത ബോധ്യപ്പെടുത്തേണ്ടിടത്താണ് വീഴ്ച വരുത്തിയത്. സുപ്രീംകോടതി വിധിമൂലമുണ്ടാകുന്നത് ഈ നദികളിലെ ജലം വഴിതിരിച്ചുവിടപ്പെടുമെന്നും മധ്യതിരുവിതാംകൂറും കുട്ടനാടും ഊഷരമാകുമെന്നുമുള്ള ആശങ്കയാണ്. ഈ ആശങ്കയകറ്റാനും കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും എന്തുചെയ്യാനാണ് കഴിയുക എന്ന കാര്യം ഭരണഘടനാവിദഗ്ധരുമായി ആലോചിച്ച് അടിയന്തരമായി നടപടിയെടുക്കണം. അല്ലാതെ, സുപ്രീംകോടതി വിധി തങ്ങള്‍ക്ക് ബാധകമല്ല എന്ന വാദവുമായി അനാസ്ഥ തുടര്‍ന്നാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങളെ അത് അപകടപ്പെടുത്തും.
*
ദേശാഭിമാനി മുഖപ്രസംഗം 01 മാര്‍ച്ച് 2012

Subscribe to:
Posts (Atom)