Showing posts with label നോബല്‍. Show all posts
Showing posts with label നോബല്‍. Show all posts

Sunday, October 20, 2013

മലാലയും നൊബേലും

സമാധാന നൊബേലിന് ലോകം വിശുദ്ധിയുടെ ഒരു പരിവേഷം കല്‍പ്പിക്കുന്നു. എന്നാല്‍, ഫലത്തില്‍ അനുഭവം മറിച്ചാണ്. ഇന്നേവരെയുള്ള ജേതാക്കളുടെ പട്ടിക പരിശോധിക്കുമ്പോള്‍ അമേരിക്കന്‍പക്ഷപാതിത്വം തെളിഞ്ഞുവരുന്നതുകാണാം. ഇക്കൊല്ലം സമാധാനത്തിനുള്ള നൊബേല്‍സമ്മാനം പ്രഖ്യാപിച്ചപ്പോഴും പുരസ്കാരനിര്‍ണയസമിതിയുടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെട്ടു. സിറിയന്‍വിഷയത്തില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് കുടപിടിക്കുന്ന വിധത്തില്‍ അന്താരാഷ്ട്ര രാസായുധനിരോധന സംഘടനയ്ക്കാണ് (ഒപിസിഡബ്ല്യു) അപ്രതീക്ഷിതമായി പുരസ്കാരം പ്രഖ്യാപിച്ചത്. പരിഗണന പട്ടികയില്‍ മുന്‍നിരയില്‍നിന്ന വ്യക്തികളെയും സംഘടനകളെയും മറികടന്നാണ് ഈ തീരുമാനം എടുത്തത്. നാമനിര്‍ദേശങ്ങളില്‍ ഏറ്റവും മുന്നിലായിരുന്ന പാകിസ്ഥാന്‍ പെണ്‍കുട്ടി മലാല യൂസഫ്സായിക്ക് നൊബേല്‍ നല്‍കിയിരുന്നെങ്കില്‍ അമേരിക്ക ലോകത്തോട് ചെയ്ത ഒരു പാതകത്തിനുള്ള പ്രായശ്ചിത്തമെങ്കിലും ആയേനെ. പാക്-അഫ്ഗാന്‍ മേഖലയില്‍ താലിബാന്‍ഭീകരത ഊട്ടിവളര്‍ത്തിയതിനുള്ള ചെറിയ പിഴ. അഭിമാനകരമായ ചരിത്രമൊന്നുമില്ലാത്ത ഒപിസിഡബ്ല്യുവിന് നൊബേല്‍ പ്രഖ്യാപിച്ചതിലൂടെ അമേരിക്കയുടെ അധിനിവേശപദ്ധതികള്‍ക്ക് കൈയൊപ്പ് ചാര്‍ത്തുകയാണ് നോര്‍വീജിയന്‍ സമിതി ചെയ്തത്. മഹാത്മാഗാന്ധിക്ക് നിഷേധിക്കുകയും ബറാക് ഒബാമയ്ക്ക് സമ്മാനിക്കുകയുംചെയ്ത സമാധാന നൊബേല്‍ സാമ്രാജ്യത്വത്തിന്റെ മധുരമിഠായിയായി തുടരുകയാണെന്ന് അര്‍ഥം.

മലാല ആരാണെന്ന് അറിയുകയും ഒപിസിഡബ്ല്യുവിന്റെ ദൗത്യം ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഇക്കുറി അരങ്ങേറിയ നാടകത്തിന്റെ പൊരുള്‍ ശരിക്കും മനസ്സിലാവുക. മലാലയുടെ സേവനങ്ങളെ പാശ്ചാത്യര്‍ പ്രശംസിക്കുന്നുണ്ടെങ്കിലും ഈ പെണ്‍കുട്ടിയെ സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന ഉപകരണമായി മാറ്റാന്‍ കഴിയില്ലെന്ന് അമേരിക്ക കരുതുന്നു. മലാലയുടെ സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ക്ക് നല്ല ഉദാഹരണമാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച "ഐ ആം മലാല" എന്ന പുസ്തകം.

തന്റെ മേഖലയില്‍ ജിഹാദിന് പ്രോത്സാഹനം നല്‍കിയത് അമേരിക്കന്‍ ചാരസംഘടന സിഐഎയാണെന്ന് ഇതില്‍ മലാല വിശദീകരിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ മുന്നണിപ്പോരാളിയെന്നാണ് മലാലയെ മാധ്യമങ്ങള്‍ പൊതുവെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെയൊരു പോരാട്ടം നടത്തേണ്ട സാഹചര്യം സൃഷ്ടിച്ചവരെ ബോധപൂര്‍വം മറച്ചുപിടിക്കുകയും ചെയ്യുന്നു. പുസ്തകങ്ങളെയും കൂട്ടുകാരെയും സ്നേഹിച്ച്, ചിത്രശലഭം പോലെ പാറിനടന്ന പെണ്‍കുട്ടിയെ ഭീകരതയുടെ ഇരയാക്കിയ സാഹചര്യം പരിശോധിക്കപ്പെടുന്നില്ല. അഫ്ഗാനിസ്ഥാനില്‍ നജീബുള്ളയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ്പക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ഭീകരസംഘടനകള്‍ക്ക് പണവും ആയുധവും പരിശീലനവും നല്‍കി. ഇവരാണ് കാലക്രമത്തില്‍ പാകിസ്ഥാനിലേക്ക് പടര്‍ന്നത്. തന്റെ നാടിനെ മലാല പുസ്തകത്തില്‍ ഇങ്ങനെ വിശദീകരിക്കുന്നു: ഹിന്ദുക്കുഷ് പര്‍വതനിരകളുടെ നിഴലിലാണ് സ്വാത്ത്. മാതളമരങ്ങളും അത്തിവൃക്ഷങ്ങളും മുന്തിരിത്തോപ്പുകളും നിറഞ്ഞ അതിമനോഹരമായ താഴ്വര. മഞ്ഞുകാലത്ത് തൂവെള്ളനിറം. വസന്തത്തില്‍ പൂക്കളും ഫലങ്ങളും സൗരഭ്യം പടര്‍ത്തും. കിഴക്കിന്റെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വാത്ത് അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയുടെ ഭാഗമാണ്.
 
2 മലാലമാര്‍


ഇങ്ങനെയുള്ള നാട്ടിലാണ് 16 വര്‍ഷംമുമ്പ് സിയാവുദ്ദീന്‍ യൂസഫ്സായ്-തോര്‍ പെകായി ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി പിറന്നത്. മകളുടെ കണ്ണുകളില്‍ സ്നേഹവാത്സല്യങ്ങളോടെ നോക്കി സിയാവുദ്ദീന്‍ വിളിച്ചു- മലാല. അദ്ദേഹം വെറുതെ ഒരു പേരിട്ടതല്ല. അക്കാര്യവും മലാല തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. അഫ്ഗാന്‍ചരിത്രത്തിലെ ഏറ്റവും ധീരയായ വനിതയാണ് മായ്വന്ദിലെ മലാല. കാന്ദഹാറിലെ ചെറുപട്ടണമായിരുന്ന മായ്വന്ദിലെ ഒരു ആട്ടിടയന്റെ മകള്‍. 1880ല്‍ ബ്രിട്ടീഷ് ആക്രമണം ചെറുത്തുതോല്‍പ്പിക്കാന്‍ അഫ്ഗാന്‍ സൈന്യത്തിന് പ്രചോദനവും ആവേശവും നല്‍കിയത് മലാലയാണ്. മലാലയുടെ പിതാവും ഭാവിവരനായി നിശ്ചയിച്ച യുവാവും യുദ്ധരംഗത്തുണ്ടായിരുന്നു. സൈനികര്‍ക്ക് കുടിവെള്ളം നല്‍കാനും പരിക്കേറ്റവരെ പരിചരിക്കാന്‍ കൂടാരം കെട്ടാനും മറ്റുമായി മലാലയടക്കമുള്ള പെണ്‍കുട്ടികളും യുദ്ധക്കളത്തിലെത്തി. അഫ്ഗാന്‍സേനയുടെ പതാകവാഹകന്‍ വെടിയേറ്റു വീഴുന്നതു കണ്ട് മലാല ഓടിയെത്തി. പോരാളികളുടെ പഷ്തൂണ്‍ വംശത്തില്‍ പിറന്ന അവള്‍ തന്റെ വെളുത്ത ശിരോവസ്ത്രം ഉയര്‍ത്തിക്കാട്ടിയശേഷം അലറി: പ്രിയ തോഴരേ, ഈ യുദ്ധഭൂമിയില്‍ വീണുപോയില്ലെങ്കില്‍ നിങ്ങള്‍ അപമാനത്തില്‍നിന്ന് രക്ഷപ്പെടും. വൈകാതെ മലാല വെടിയേറ്റുവീണു. എന്നാല്‍, അഫ്ഗാന്‍സൈനികര്‍ വീരോചിതമായി പൊരുതുകയും ബ്രിട്ടീഷ്പട്ടാളത്തെ മുഴുവന്‍ നശിപ്പിക്കുകയുംചെയ്തു. ബ്രിട്ടീഷ്സേനയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദയനീയമായ പരാജയം. അങ്ങനെ മലാലയുടെ ധീരരക്തസാക്ഷിത്വം പഷ്തൂണ്‍ചരിത്രത്തിലെ തിളങ്ങുന്ന ഏടായി.

വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിവന്ന കുടുംബമായിരുന്നു സിയാവുദ്ദീന്റേത്. അദ്ദേഹത്തിന്റെ പിതാവ് രോഹല്‍ അമീന്‍ സ്കൂള്‍ അധ്യാപകനായിരുന്നു. ഇന്ത്യയില്‍ വന്ന് വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്. സിയാവുദ്ദീനാകട്ടെ ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടി. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകനായിരിക്കെ സിയാവുദ്ദീന്‍ മതനിരപേക്ഷ-സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. എന്നാല്‍, തികഞ്ഞ പഷ്തൂണ്‍ ദേശീയവാദിയും ഇസ്ലാം മതവിശ്വാസിയുമായി തുടര്‍ന്നു. വിദ്യാഭ്യാസത്തിനുശേഷം സിയാവുദ്ദീന്‍ തന്റെ സുഹൃത്തുമായി ചേര്‍ന്ന് നാട്ടില്‍ സ്കൂള്‍ സ്ഥാപിച്ചു- ഖുഷാല്‍ സ്കൂള്‍. വീടുകള്‍തോറും നടന്ന് രക്ഷിതാക്കളെ പ്രേരിപ്പിച്ചാണ് സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവന്നത്. പടിപടിയായി സ്കൂള്‍ വളര്‍ന്നു. സിയാവുദ്ദീന്റെ മൂത്തമകളാണ് മലാല. ഇളയ രണ്ട് ആണ്‍കുട്ടികള്‍- ഖുഷാലും അടലും.

ബിബിസി ഡയറി

സ്വാത്തില്‍ സംഭവിച്ച ഭീകരവല്‍ക്കരണത്തെക്കുറിച്ച് ബിബിസിയുടെ വെബ്സൈറ്റില്‍ എഴുതിയ കുറിപ്പുകളാണ് മലാലയുടെ ജീവിതം മാറ്റിമറിച്ചത്. ഇതിന്റെ ചരിത്രം ഇങ്ങനെ:

സ്കൂള്‍ നടത്തിവന്നപ്പോഴും സിയാവുദ്ദീന്‍ പൊതുരംഗത്ത് സജീവമായി. പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മക്കള്‍ക്കും പൊതുകാര്യങ്ങളില്‍ അറിവ് പകര്‍ന്നു. എന്നാല്‍, ജീവിതം കീഴ്മേല്‍ മറിഞ്ഞത് പെട്ടെന്നാണ്. താഴ്വരയില്‍ ആധിപത്യം നേടിയ താലിബാന്‍ സ്കൂളുകള്‍ക്കുനേരെയും തിരിഞ്ഞു. പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. താലിബാന്റെ ഭീഷണിക്ക് വഴങ്ങാന്‍ സിയാവുദ്ദീനും സഹപ്രവര്‍ത്തകരും തയ്യാറായില്ല. പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ 2008 ജനുവരി 15നുശേഷം പ്രവര്‍ത്തിക്കരുതെന്ന് താലിബാന്‍ അന്ത്യശാസനം നല്‍കി. മുന്നറിയിപ്പ് എന്നതുപോലെ പല വിദ്യാലയങ്ങളും ബോംബുവച്ചു തകര്‍ത്തു. നാട് നേരിടുന്ന ദുരന്തം ക്രമേണ മലാലയെയും ബാധിച്ചു. ഖുഷാല്‍ സ്കൂളും പൂട്ടി. അവര്‍ ആകുലതയിലായി.

ഇതിനിടെയാണ് ഒരവസരം വന്നുചേര്‍ന്നത്. സ്വാത് നേരിടുന്ന ദുരന്തത്തിന്റെ മാനുഷികവശം ലോകത്തെ അറിയിക്കാന്‍ ബിബിസിയുടെ പെഷവാര്‍ റിപ്പോര്‍ട്ടര്‍ അബ്ദുള്‍ഹയി കക്കാര്‍ ഒരു വഴി അന്വേഷിക്കുകയായിരുന്നു. നാട്ടുകാരായ ആരെങ്കിലും നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ വിശ്വസനീയമാകുമെന്ന് അദ്ദേഹം കരുതി. എന്നാല്‍, ഭയംകാരണം ഈ ദൗത്യം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. തന്റെ സുഹൃത്തായ സിയാവുദ്ദീനോടും കക്കാര്‍ ഇക്കാര്യം പറഞ്ഞു. സിയാവുദ്ദീന്‍ ഇതേപ്പറ്റി സുഹൃത്തിനോട് സംസാരിക്കുന്നത് മലാല കേട്ടു. പഠനം മുടങ്ങിയതിന്റെ രോഷത്തിലും ദുഃഖത്തിലുമായിരുന്ന മലാല ബിബിസി ബ്ലോഗില്‍ ഡയറിരൂപത്തില്‍ കാര്യങ്ങള്‍ എഴുതാന്‍ തയ്യാറാണെന്ന് സിയാവുദ്ദീനോട് പറഞ്ഞു. വിദ്യാഭ്യാസം പെണ്‍കുട്ടികളുടെ അവകാശമാണെന്നും അറിവ് നേടണമെന്നതാണ് ഇസ്ലാംമതം പ്രബോധനമെന്നും അവള്‍ വാദിച്ചു. അങ്ങനെ ബിബിസിയുടെ ഉറുദു വെബ്സൈറ്റില്‍ മലാലയുടെ ഡയറിക്കുറിപ്പ് വരാന്‍തുടങ്ങി. 2009 ജനുവരി മൂന്നിന്് ഞാന്‍ ഭയന്നിരിക്കുന്നു എന്ന തലക്കെട്ടില്‍ ആദ്യകുറിപ്പ് പ്രസിദ്ധീകരിച്ചു. ഗുല്‍ മക്കായി എന്ന തൂലികാനാമമാണ് ഉപയോഗിച്ചത്. മലാലയുടെ കുറിപ്പുകള്‍ രാജ്യത്തിനകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ചു. താലിബാന്‍ ഇസ്ലാമാബാദിനെയും ലക്ഷ്യമിട്ടതോടെ പാക്സര്‍ക്കാര്‍ സ്വാത്ത്മേഖലയിലേക്ക് സൈന്യത്തെ അയച്ചു. താഴ്വരയില്‍ സൈന്യവും താലിബാനും ഏറ്റുമുട്ടി. ഇരുപക്ഷത്തും കനത്ത ആള്‍നാശമുണ്ടായി. താഴ്വരയില്‍ ഇനിയും തുടരുന്നത് ഏതു നിമിഷവും ജീവന് അപകടമാണെന്ന് വന്നപ്പോള്‍ സിയാവുദ്ദീനും കുടുംബവും സുഹൃത്തുക്കള്‍ക്കൊപ്പം പലായനംചെയ്തു. അവര്‍ മൂന്നുമാസത്തോളം പല നാടുകളില്‍ മാറിമാറി താമസിച്ചു. മലാല പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിച്ചത് അഭയാര്‍ഥിയായി കഴിയുമ്പോഴാണ്.

മൂന്നുമാസത്തിനുശേഷം സ്വാത്തില്‍നിന്ന് താലിബാനെ ഒഴിപ്പിച്ചതായി സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നു. സിയാവുദ്ദീനും കുടുംബവും നാട്ടിലേക്ക് മടങ്ങി. 2009 ആഗസ്ത് ഒന്നിന് രാവിലെ സ്കൂളില്‍ വീണ്ടും ബെല്‍ മുഴങ്ങി. മലാലയാണ് ബിബിസി സൈറ്റില്‍ എഴുതുന്നതെന്ന് പൊതുവെ അറിയാന്‍ തുടങ്ങി. പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് മലാല അര്‍ഹയായി. 2011 ഡിസംബര്‍ 20ന് പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍വച്ച് പുരസ്കാരം ഏറ്റുവാങ്ങി. 2012 ഒക്ടോബര്‍ ഒമ്പതിന് മലാല പരീക്ഷ കഴിഞ്ഞ് സ്കൂളില്‍നിന്ന് മടങ്ങവെയാണ് താലിബാന്‍കാര്‍ വെടിയുതിര്‍ത്തത്. പെഷവാര്‍ സൈനിക ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയവഴി വെടിയുണ്ട പുറത്തെടുത്തു. എന്നാല്‍, തലച്ചോറിന്റെ ഒരുഭാഗം തകര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ബ്രിട്ടനിലെ ബിര്‍മിങ്ഹാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുഖംപ്രാപിച്ചശേഷം രാജ്യാന്തരവേദികളില്‍ മലാല തന്റെ നിലപാട് ആവര്‍ത്തിക്കുന്നു. "ഐ ആം മലാല" എന്ന പുസ്തകം ലോകത്ത് വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിനു പെണ്‍കുട്ടികള്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ പണക്കൊതിയും അധിനിവേശയുദ്ധങ്ങളുമാണ് ലോകത്ത് കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഏറ്റവും വലിയ കാരണം. വിയറ്റ്നാമിലും ബോസ്നിയയിലും അഫ്ഗാനിലും ഇറാഖിലും അമേരിക്ക കൊന്നൊടുക്കിയ കുഞ്ഞുങ്ങളുടെ എണ്ണത്തിന് കണക്കില്ല. അതുകൊണ്ട് മലാലയുടെ വാക്കുകള്‍ യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തിനുള്ള കുറ്റപത്രമാണ്.

വിചിത്രമീ നിര്‍ണയം

1997ല്‍ സ്ഥാപിതമായ രാജ്യാന്തരസംഘടനയാണ് ഒപിസിഡബ്ല്യു. രാസായുധങ്ങളുടെ ഉല്‍പ്പാദനവും ഉപയോഗവും നിരോധിക്കുക എന്നതാണ് പ്രഖ്യാപിതലക്ഷ്യം. സിറിയയില്‍ രാസായുധം നശിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് ഇവരാണ്. എന്നാല്‍, അടുത്തവര്‍ഷംമാത്രമേ ഈ പ്രക്രിയ പൂര്‍ത്തിയാകൂ. സത്യത്തില്‍ സിറിയന്‍പ്രശ്നത്തില്‍ യുദ്ധം ഒഴിവാക്കിയത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളാണ്. പുടിനെ അടുത്തവര്‍ഷത്തെ നൊബേലിനുവേണ്ടിയാണ് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. പുടിന്റെ ശ്രമഫലമായി ഉണ്ടായ കരാറിന്റെ നിര്‍വഹണമേല്‍നോട്ടം വഹിക്കുന്ന സംഘടനയ്ക്ക് ഇക്കൊല്ലത്തെ നൊബേല്‍ പുരസ്കാരവും നല്‍കി. അത്രമേല്‍ വിചിത്രമാണ് നൊബേലിന്റെ രാഷ്ട്രീയം.

*
സാജന്‍ എവുജിന്‍

Thursday, October 17, 2013

കോശത്തിനുള്ളിലെ ഗതാഗതം

കോശങ്ങള്‍ക്കകത്തെ പ്രോട്ടീനുകളുടെയും എന്‍സൈമുകളുടെയും മറ്റും ഗതാഗതം വിശദീകരിച്ചതിനാണ് ഈ വര്‍ഷത്തെ ഫിസിയോളജിക്കും വൈദ്യശാസ്ത്രത്തിനുമുള്ള നൊബേല്‍ സമ്മാനം തോമസ് സുഡോഫ്, റാന്‍ഡി ഷെക്മാന്‍, ജെയിംസ് റോത് മാന്‍ എന്നിവര്‍ക്ക് ലഭിച്ചത്.

രണ്ടു ദശകമായി ഈ വിഷയങ്ങള്‍ക്കുള്ള സമ്മാനം, തന്മാത്രാ ജൈവശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ലഭിക്കുന്നത്. ഇതില്‍ അത്രയ്ക്ക് അത്ഭുതപ്പെടാനൊന്നുമില്ല. കാരണം, വൈദ്യശാസ്ത്രത്തിന്റെ ശാസ്ത്രീയ അടിത്തറ, തന്മാത്രാ ജീവശാസ്ത്രമാകണം. കോശങ്ങള്‍ക്കകത്തു നടക്കുന്ന മൗലികമായ പ്രതിഭാസങ്ങളുടെ തന്മാത്രാ തലത്തിലുള്ള വിശദീകരണം നല്‍കിയതുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങള്‍ക്കാണ്, നോബെല്‍ സമ്മാനം നല്‍കപ്പെട്ടത്. കോശദ്രവ്യത്തിലെ പരുക്കന്‍ അന്തര്‍ദ്രവ്യ ജാലികയിലാണ് (Rough Endoplasmic Reticulum), പ്രോട്ടീനുകള്‍ സംശ്ലേഷിക്കപ്പെടുന്നത്. ഡിഎന്‍എയുടെയും ആര്‍എന്‍എകളുടെയും കണ്ടുപിടിത്തങ്ങള്‍ക്കു മുമ്പ്, ജീവന്റെ അടിസ്ഥാനം പ്രോട്ടീനുകളാണെന്നാണ് കരുതപ്പെട്ടത്. ഇന്നും കോശങ്ങളില്‍ നടക്കുന്ന മൗലികമായ പ്രക്രിയകളുടെയും അടിസ്ഥാനം പ്രോട്ടീനുകളാണെന്ന കാര്യത്തില്‍ സംശയമില്ല. അന്തര്‍ദ്രവ്യ ജാലികയില്‍ സംശ്ലേഷിക്കപ്പെടുന്ന പ്രോട്ടീനുകളെ കോശത്തിനകത്തെ വിവിധ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കണം. ചില പ്രോട്ടീനുകള്‍, ഉദാ: ഇന്‍സുലിന്‍പോലുള്ള ഹോര്‍മോണുകള്‍, ദഹന എന്‍സൈമുകള്‍ എന്നിവ കോശത്തിനു പുറത്തേക്ക് സ്രവിക്കപ്പെടണം. ഹോര്‍മോണുകളെയും മറ്റും മറ്റു കോശങ്ങള്‍ക്കകത്തേക്ക് എത്തിക്കണം. ഇവയുടെ ഗതാഗതത്തെ വിശദീകരിച്ചതിനാണ് ഈ വര്‍ഷത്തെ നോബെല്‍ സമ്മാനം.

1950കളില്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പുവഴി കോശങ്ങളെ പഠിക്കാന്‍ തുടങ്ങിയതോടെയാണ് കോശദ്രവ്യത്തിന് സങ്കീര്‍ണമായൊരു ഘടനയുണ്ടെന്നു മനസ്സിലായത്. അതിനകത്ത് പലതരത്തിലുള്ള പരന്ന സഞ്ചികളും, ഗോളാകൃതിയിലുള്ള സൂക്ഷ്മസഞ്ചികളുമുണ്ട്. ഇവയെല്ലാം കോശസ്തരത്തെ അനുസ്മരിപ്പിക്കുന്ന സ്തരങ്ങള്‍കൊണ്ട് ആവരണംചെയ്യപ്പെട്ടവയാണ്. ഇലക്ട്രോണ്‍ മൈക്രോസ്കോപ്പുവഴിയുള്ള കോശപഠനങ്ങള്‍ക്ക്, 1974ല്‍ ആള്‍ബര്‍ട്ട് ക്ലോഡ്, ജോര്‍ജ് പാലേഡ്, ക്രിസ്ത്യന്‍ ദി ദുവെ എന്നിവര്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ചു. വളരെക്കാലം മുമ്പ് കണ്ടുപിടിച്ച ഒരു കോശികാംഗമാണ് ((Organelle)) ഗോള്‍ജി കോംപ്ലക്സ് (Golgi Complex). 1906ല്‍ നോബെല്‍ സമ്മാനം നേടിയ കാമില്ലൊ ഗോള്‍ജിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. കോശമര്‍മത്തിനു മുകളിലായി അട്ടികളായി ക്രമീകരിക്കപ്പെട്ട പരന്ന സഞ്ചികളാണ് (Cisternae)) ഗോള്‍ജി കോംപ്ലക്സ്. കോശമര്‍ത്തിനടുത്തുള്ള സിസ്റ്റര്‍ണകളെ സിസ് (Sis) എന്നും അകലത്തിലുള്ളവയെ ട്രാന്‍സ് (Trans) എന്നും വിളിക്കും. സിസ് സിസ്റ്റര്‍ണകളുടെ അറ്റങ്ങളില്‍ സൂക്ഷ്മസഞ്ചികള്‍ (Vericles) കൂടിച്ചേരുന്നതായും ട്രാന്‍സ്ഭാഗത്തുനിന്ന, സൂക്ഷ്മസഞ്ചികള്‍ രൂപീകരിക്കപ്പെട്ട് അടര്‍ത്തിയെടുക്കപ്പെടുന്നതായും, ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് പഠനങ്ങളില്‍നിന്നു മനസ്സിലാക്കിയിരുന്നു. ഇത്രയും പശ്ചാത്തലവിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

പരുക്കന്‍ എന്‍ഡൊപ്ലാസ്മിക ജാലികയില്‍നിന്ന്, പ്രോട്ടീനുകളെ സൂക്ഷ്മസഞ്ചിയിലാക്കി എടുക്കുന്നതെങ്ങനെ? പിന്നീടവ ഗോള്‍ജിയിലെ പരന്ന സഞ്ചികളില്‍ എത്തുന്നതെങ്ങനെ? ഗോര്‍ജിയിലെ ട്രാന്‍സ് സിസ്റ്റര്‍ണകളില്‍നിന്നു, വീണ്ടും സൂക്ഷ്മസഞ്ചികളിലാക്കി പാക്ക് ചെയ്യപ്പെടുന്നതെങ്ങനെയാണ്? ഇവിടെ രൂപീകരിക്കപ്പെടുന്ന സൂക്ഷ്മസഞ്ചികള്‍, ക്രിസ്ത്യന്‍ ദിദുവെ കണ്ടുപിടിച്ച ലൈസൊസോമുകളുമായി കൂടിച്ചേര്‍ന്നേക്കാം. അല്ലെങ്കില്‍ കോശങ്ങളുടെ പ്ലാസ്മ സ്തരവുമായി ചേര്‍ന്ന് പുറത്തേക്ക് സ്രവിക്കപ്പെടാം. ഈ സന്ദര്‍ഭങ്ങളില്‍ നടക്കുന്ന, തന്മാത്രാതലത്തിലുള്ള പ്രക്രിയകളാണ് ഈ വര്‍ഷത്തെ നോബെല്‍ സമ്മാനത്തിന്റെ വിഷയം. ലൈസൊസോം എന്ന കോശികാംഗത്തില്‍ പലതരം എന്‍സൈമുകളാണുള്ളത്. ഇവയെല്ലാം കോശദ്രവ്യത്തിലെ, പരുക്കന്‍ എന്‍ഡൊപ്ലാസ്മിക ജാലികയിലാണ് സംശ്ലേഷിക്കപ്പെടുന്നത്. ഈ സൂക്ഷ്മസഞ്ചികളില്‍ അടക്കംചെയ്യപ്പെട്ട്, ഗോള്‍ജി കോംപ്ലക്സ് വഴിയാണ് ഇവ അവസാനം ലൈസോസോമുകളില്‍ എത്തുന്നത്. സൂക്ഷ്മസഞ്ചികളുടെ രൂപീകരണം, അവ ലൈസോമുകളുടെ സ്തരവുമായുള്ള സംയോജനം എന്നീ പ്രക്രിയകളെ തന്മാത്രാതലത്തില്‍ വിശദീകരിക്കാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിച്ചത്. അതേപോലെ, ഇന്‍സുലിന്‍പോലുള്ള ഒരു ഹോര്‍മോണ്‍ അടങ്ങിയ സൂക്ഷ്മസഞ്ചി കോശസ്തരവുമായി സംയോജിച്ച്, ഹോര്‍മോണിനെ പുറത്തേക്ക് സ്രവിക്കണം. നാഡീയ സംപ്രേഷണത്തിലും ഇപ്രകാരമുള്ളൊരു പ്രക്രിയയാണ് നടക്കുന്നത്. അടിസ്ഥാനപരമായി നോക്കിയാല്‍, ഇതേ രീതിയില്‍ സൂക്ഷ്മസഞ്ചികളുടെ രൂപീകരണവും, കോശീയ പ്ലാസ്മ സ്തരവുമായുള്ള സംയോജനവു മാണ് നാഡീയ സംപ്രേഷണത്തിലും നടക്കുന്നത് (അതായത് ഒരു ന്യൂറാണില്‍നിന്നു മറ്റൊരു ന്യൂറോണിലേക്കോ, മാംസപേശികളിലെ നാരുകളിലേക്കോ നടക്കുന്നത്). ഇതിന്റെ അപഗ്രഥനമാണ്, തോമസ് സുഡോഫ് ഗവേഷണവിഷയമാക്കിയത്. ന്യൂറോണിന്റെ ആക്സോണ്‍ തൊട്ടടുത്ത ന്യൂറോണിന്റെ പ്ലാസ്മാ സ്തരവുമായി ബന്ധപ്പെടുന്നിടത്ത് (മാംസപേശികളില്‍ അവസാനിക്കുന്ന ഭാഗത്തും), ന്യൂറോ ട്രാന്‍സ്മിറ്റുകളടങ്ങിയ സൂക്ഷ്മസഞ്ചികളുണ്ട്. ഇവ പ്ലാസ്മാ സ്തരവുമായി സംയോജിച്ച്, ന്യൂറോ ട്രാന്‍സ്മിറ്റര്‍ തന്മാത്രകളെ, സൈനാപ്റ്റിക വിടവുകളിലേക്ക് സ്രവിക്കുന്നു.

ജനിതകാപഗ്രഥനവും, ജൈവരസതന്ത്രപഠനങ്ങളും വഴിയാണ്, കോശീയ ഗതാഗത വ്യൂഹത്തിന്റെ തന്മാത്രീയ അടിസ്ഥാനം അനാവരണംചെയ്യപ്പെട്ടത്. പദാര്‍ഥങ്ങള്‍ അടങ്ങിയ സൂക്ഷ്മസഞ്ചികള്‍ ഗോള്‍ജി സിസ്റ്റേര്‍ണയുടെയോ, മറ്റു കോശികാംഗങ്ങളുടെ പ്ലാസ്മാ സ്തരവുമായി സംയോജിക്കുന്ന പ്രക്രിയയില്‍, പല പ്രോട്ടീനുകളും പങ്കെടുക്കണം. ഇവയെ തിരിച്ചറിയുക എളുപ്പമല്ല. പൊതുപ്രക്രിയ വിശദീകരിക്കുന്നതോടൊപ്പം, മറ്റൊരു കാര്യംകൂടി വ്യക്തമാക്കണം. പ്രോട്ടീന്‍ പാക്കറ്റുകളെ പ്രത്യേക ലക്ഷ്യസ്ഥാനങ്ങളിലാണ് എത്തിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനമെന്താണ്? റാന്‍ഡി ഷെക്മാന്‍ ജനിതക അപഗ്രഥനംവഴിയാണ് ഗവേഷണങ്ങള്‍ നടത്തിയത്. അദ്ദേഹം യീസ്റ്റിനെയാണ് (Yeast) പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. യീസ്റ്റ് കോശങ്ങള്‍ ഗ്ലൈക്കോ പ്രോട്ടീനുകളെ സ്രവിക്കും. ഈ പ്രക്രിയയില്‍ അപാകങ്ങള്‍ കാണിക്കുന്ന യീസ്റ്റ് കോശങ്ങളെ, ഷെക്മാന്‍ തെരഞ്ഞെടുത്തു. സെക്ഷന്‍ 1, സെക്ഷന്‍ 2 ((Sec 1, Sec 2)) എന്നീ ജീനുകളില്‍ മ്യൂട്ടേഷന്‍ സംഭവിച്ചാല്‍, സ്രവണപ്രക്രിയ പല ഘട്ടങ്ങളില്‍ സ്തംഭവനാവസ്ഥയില്‍ ആകുന്നതായി കണ്ടു. അതിനാല്‍ ഈ ജീനുകളുടെ ഉല്‍പ്പന്നങ്ങളായ പ്രോട്ടീനുകള്‍ സ്രവണത്തിന് അത്യാവശ്യമാണ്. യീസ്റ്റ് ഒരു ഏകകോശ ജീവിയാണല്ലോ. സസ്തനികോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ എന്‍എസ്എഫ് (NSF) എന്നൊരു പ്രോട്ടീന്‍ അത്യാവശ്യമാണെന്നും പിന്നീട് റോത്ത്മാനും ഷെക്മാനും ചേര്‍ന്നും നടത്തിയ പരീക്ഷണങ്ങളില്‍ എന്‍എസ്എഫും സെക്ഷന്‍ 1, സെക്ഷന്‍ 2 എന്നിവയുടെ പ്രോട്ടീനുകളും ഒന്നാണെന്നു കണ്ടുപിടിച്ചു. ജീന്‍ ക്ലോണിങ്വഴിയാണ് ഈ പരീക്ഷണങ്ങള്‍ നടത്തിയത്.

ജെയിംസ് റോത്ത്മാന്‍, ജൈവരസതന്ത്രരീതികള്‍ ഉപയോഗിച്ചാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ലിപ്പൊസോമുകള്‍ ((Liposome)) എന്ന സൂക്ഷ്മസഞ്ചികളെ കൃത്രിമമായി ഉണ്ടാക്കാം. ഇവയില്‍ പ്രോട്ടീനുകളെ ശേഖരിക്കുകയും ചെയ്യാം. കോശങ്ങള്‍ക്കകത്ത് പൊതുവെ കാണുന്ന പ്രോട്ടീനുകളാണ് സ്നാപ്-25, ടി-സ്നെയര്‍, വി -സ്നെയര്‍ (SNAP-25, T-SNARE, V-SNARE) എന്നിവ. സ്നാപ്-25 പ്രോട്ടീനുകള്‍ നിറച്ച ലിപ്പൊസോമുകളും, രണ്ടുതരം സ്നെയര്‍ പ്രോട്ടീനുകള്‍ അടങ്ങിയവയും കൂടി കലര്‍ത്തി കുറെനേരം വച്ചിരുന്നാല്‍, അവയുടെ സ്തരങ്ങള്‍ തമ്മില്‍ കൂടിച്ചേരുമെന്നു കണ്ടു. കോശത്തിനകത്ത് ഈ പ്രക്രിയയെ സഹായിക്കാനും, വേഗംകൂട്ടാനുമായി മറ്റു പ്രോട്ടീനുകളും പങ്കുചേരും. ഇതില്‍ ഒന്നാണ് നേരത്തെ പറഞ്ഞ എന്‍എസ്എഫ് . സൂക്ഷ്മതരത്തിലെ വി -സ്നെയറും (SNARE എന്നാല്‍ "കെണി" എന്നര്‍ഥം), അതുമായി സംയോജിക്കേണ്ട സതരത്തിലെ ടി-സ്നെയറും തമ്മില്‍ സിപ്പ് (ZIP) പോലെ കൂടിച്ചേരും. സ്നാപ്-25ന്റെ സഹായത്തോടെ സിപ്പ് ഇടുന്നതുപോലെത്തന്നെ രണ്ടു സ്തരങ്ങളും തമ്മില്‍ കൂടിച്ചേരും. ഈ പ്രക്രിയ നടക്കാന്‍ ഊര്‍ജം വേണമല്ലോ. ഇതിനായി റാബ് (Rab) പ്രോട്ടീനുകളുണ്ട്. റാബ്, ജിടിപി (GTP) യെ വിശ്ലേഷണംചെയ്ത് ഊര്‍ജം സ്വതന്ത്രമാക്കും. (ATP) അതായത് അഡ്നോസിന്‍ ട്രൈഫോസ്ഫേറ്റ് ആണല്ലോ, കോശങ്ങളുടെ ഊര്‍ജനാണയം. പലപ്പോഴും അതിനുപകരം ഗുവാനില്‍ ട്രൈഫോസ്ഫേറ്റ് എന്ന ജിടിപിയെ ഉപയോഗിക്കും). പദാര്‍ഥങ്ങളെ കോശത്തിനകത്തേക്ക് എടുക്കുമ്പോഴും, സ്തരങ്ങള്‍ തമ്മില്‍ സംയോജിക്കണം. കൊളെസ്റ്ററോള്‍ അടങ്ങിയ എല്‍ഡിഎല്‍ (Low density of Lipoprotein)) കണികളെ (യഥാര്‍ഥത്തില്‍ ഇവ സുക്ഷ്മസഞ്ചികളാണ്) കോശങ്ങള്‍ക്കകത്തേക്ക് എടുക്കുന്ന ഇത്തരത്തിലുള്ള സ്തരസംയോജനംവഴിയാണ്.

ഇത് അനാവരണം ചെയ്തതിന് ജോണ്‍ ഗോള്‍ഡ് സ്റ്റെയ്ന്‍, മൈക്കല്‍ ബ്രൗണ്‍ എന്നിവര്‍ക്ക് നോബെല്‍ സമ്മാനം നല്‍കുകയുണ്ടായി. പക്ഷേ അവര്‍ സ്തരങ്ങള്‍ തമ്മില്‍ സംയോജിക്കുന്നതിന്റെ തന്മാത്രാ അടിസ്ഥാനം വിശദീകരിക്കുകയുണ്ടായില്ല. ഫ്ളു വൈറസ് കോശങ്ങള്‍ക്കകത്തു കടക്കുന്നതും, പ്ലാസ്മാ സ്തരവുമായി സംയോജിക്കുക വഴിയാണ്. പരുക്കന്‍ എന്‍ഡോപ്ലാസ്മിക ജാലികയില്‍നിന്നും, ഓരോ തവണ സൂക്ഷ്മസഞ്ചി രൂപീകരിക്കപ്പെടുമ്പോഴും, അതിന്റെ പ്ലാസ്മാസ്തരം നഷ്ടപ്പെടും. ഈ നഷ്ടം നികത്തിയില്ലെങ്കില്‍, അവസാനം എന്‍ഡോപ്ലാസ്മിക ജാലിക അപ്രത്യക്ഷമാകും. ഇങ്ങനെ സംഭവിക്കാതിരിക്കുന്നതിനു കാരണം വിപരീതമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ഗോള്‍ജി കോംപ്ലക്സിന്റെ സിസ് സഞ്ചികളില്‍ നിന്നും സൂക്ഷ്മസഞ്ചികള്‍ രൂപീകരിക്കപ്പെടും. അതിനകത്ത് ഒന്നും ഉണ്ടായിരിക്കുകയില്ല. ഇവ തിരിച്ചു സഞ്ചരിച്ച്, പരുക്കന്‍ എന്‍ഡോപ്ലാസ്മിക ജാലകിയുമായി സംയോജിക്കും. അങ്ങനെ അവിടെനിന്നു പിച്ചിയെടുക്കപ്പെട്ട പ്ലാസ്മാ സ്തരഭാഗങ്ങള്‍ തിരികെ നിക്ഷേപിക്കപ്പെടും.

*
പ്രൊഫ. എം ശിവശങ്കരന്‍ ദേശാഭിമാനി

Friday, October 11, 2013

ഒച്ചവെക്കാത്ത ഒരു എഴുത്തുകാരി

ക്യാനഡിയന്‍ കഥാകാരിയായ ആലിസ് മണ്‍റോയെത്തേടിയാണ് ഇത്തവണ സാഹിത്യ നൊബേല്‍സമ്മാനം എത്തിയിരിക്കുന്നതെന്ന വാര്‍ത്ത വലിയ സന്തോഷത്തോടെയാണ് ഞാന്‍ കേട്ടത്. അവരുടെ പല കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ചിലത് കോമണ്‍വെല്‍ത്ത് ലിറ്ററേച്ചര്‍ ക്ലാസുകളില്‍ പഠിപ്പിച്ചിട്ടുമുണ്ട്. എണ്‍പത്തിരണ്ടിലെത്തി നില്‍ക്കുന്ന ആലീസ് മണ്‍റോയുടെ സ്ഥാനം ക്യാനഡിയന്‍ എഴുത്തില്‍ മാര്‍ഗററ്റ് അറ്റൂഡിനു തൊട്ടു താഴെയാണ്.

1970കളിലും എണ്‍പതുകളിലും എഴുത്തിന്റെ ലോകത്ത് അവര്‍ നിറഞ്ഞുനിന്നിരുന്നു. ക്യാനഡയിലെ അന്റോണിയോ പ്രവിശ്യയില്‍ ഒരു ചെറിയ പട്ടണത്തിലാണ് ആലിസ് മണ്‍റോ ജനിച്ചത്. അമേരിക്കന്‍ സൗത്തിന്റെ പെണ്ണെഴുത്തുകാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യകാരികളുടെ സ്വാധീനം അവരുടെ ആദ്യകാല കഥകളില്‍ ഏറെ പ്രകടമായിരുന്നു. പിന്നീട് ആലീസ് ആ സ്വാധീനത്തില്‍നിന്ന് ഏറെക്കുറെ സ്വതന്ത്രയായി. ലിങ്ക്ഡ് ഷോട്ട് സ്റ്റോറി എന്ന സാഹിത്യരൂപമാണ് ഈ എഴുത്തികാരിക്കു പഥ്യമായത്. ഒരു പെണ്‍കാഴ്ചപ്പാട്- ഉദ്ബുദ്ധമായ ഒരു സ്ത്രീപരിപ്രേക്ഷ്യം- ഈ വശ്യവാക്കായ കഥാകാരി കൊണ്ടുനടന്നിരുന്നു. അംഗീകാരവും തിരസ്കാരവും വഞ്ചനയും ആലീസ് മണ്‍റോയുടെ ആഖ്യാനങ്ങളില്‍ ഇഴചേരുന്നു. സ്നേഹിതനായ പുരുഷന്‍, കാമുകനായ പുരുഷന്‍, ഭര്‍ത്താവായ പുരുഷന്‍: ഇങ്ങനെ ആണിന്റെ പല അവതാരങ്ങളെയും അവര്‍ അപഗ്രഥിക്കുകയുണ്ടായി. ദൈനംദിന യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറത്ത് പാതി മറഞ്ഞുനില്‍ക്കുന്ന ഒരപരിചിതലോകത്തെ പരിചയപ്പെടുത്താന്‍ ആലീസ് മണ്‍റോ പ്രത്യേകം ശ്രദ്ധിച്ചു. 1968ല്‍ ഇറങ്ങിയ "ഡാന്‍സ് ഓഫ് ദ ഹാപ്പി ഷേഡ്സ്" എന്നതാണ് അവരുടെ കന്നികൃതി. രണ്ടാമത്തെ സമാഹാരം 1971-ലാണ് ഇറങ്ങിയത്. "ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍", ഡല്‍ജോര്‍ദാന്‍ എന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയും വികാസവുമാണ് ഈ ക്രോണിക്കിള്‍ കഥകളിലൂടെ എഴുത്തുകാരി വരച്ചുകാട്ടുന്നത്. ഒരു സ്ത്രീയെന്ന നിലയിലും കഥാകാരിയെന്ന നിലയിലും തന്റെ സ്ത്രീകഥാപാത്രത്തെ ആലീസ് മണ്‍റോ വിചാരണ ചെയ്യുന്നുണ്ട്. ബുദ്ധിയുടെ വികാസവും ലൈംഗികതയുടെ വളര്‍ച്ചയും വസ്തുനിഷ്ഠമായി വിശ്ലേഷിക്കാനാണ് എഴുത്തുകാരി ശ്രമിച്ചത്. കൗമാരത്തിന്റെ അപകടകരമായ കൗതൂഹലങ്ങളെ അവര്‍ അടയാളപ്പെടുത്തുന്നു.

"സംതിങ് ഐ ലൗവ് ബീന്‍ മീനിങ് ടു ടെല്‍ യു" എന്ന ബന്ധിതകഥകളാണ് പിന്നീട് പുറത്തുവന്നത്, 1974ല്‍. പുരുഷശക്തിയെന്നതിനെയും സ്ത്രീശക്തി എന്നതിനെയും വിചാരണ ചെയ്യാനും വിലയിരുത്താനുമാണ് ഈ കഥകളില്‍ ആലീസ് ഉദ്യമിക്കുന്നത്. നാലഞ്ചു കൊല്ലത്തിനുശേഷം ആലീസ് മണ്‍റോ ഒരു എപ്പിസോഡ് നോവല്‍ എഴുതുകയുണ്ടായി. Who do you think you are? റോസ് എന്ന പെണ്‍കുട്ടിയുടെയും അവളുടെ രണ്ടാനമ്മ ഫ്ളോയുടെയും ബന്ധിത ജീവിതങ്ങളുടെ കഥയാണ് ആലിസ് മണ്‍റോ പറയുന്നത്. കഥ എന്ന ആഖ്യാനകലയുടെ തുഞ്ചത്തുതന്നെയായിരുന്നു ആലിസ് മണ്‍റോയുടെ സ്ഥാനം. പക്ഷെ അവര്‍ നൊബേലിന് ഗൗരവമായി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷ അവരുടെ ആരാധകര്‍ക്കും വായനക്കാര്‍ക്കും ഉണ്ടായിരുന്നില്ല. വിശേഷിച്ചൊരു രാഷ്ട്രീയവുമില്ലാത്ത ഈ എണ്‍പത്തിരണ്ടുകാരിയെ നൊബേല്‍ കമ്മിറ്റി ഗൗനിക്കുമെന്നു കരുതുന്നില്ലെന്ന് ഒരു നിരൂപകന്‍ തുറന്നു പറയുകതന്നെ ചെയ്തു. എട്ട് മില്യന്‍ സ്വീഡിഷ് ക്രോണര്‍, അതായത് 7,70,000 സ്റ്റെര്‍ലിങ് പൗണ്ട് ആണ് പ്രശസ്തിപത്രത്തിനും തങ്കപ്പതക്കത്തിനുമൊപ്പം ഈ മുത്തശ്ശിക്കു ലഭിക്കുക. 1901ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിലവില്‍ വന്നതിനുശേഷം പതിമൂന്നു വനിതകള്‍ക്ക് മാത്രമെ ഈ മഹാപുരസ്കാരം ലഭിച്ചിട്ടുള്ളു.

സ്വന്തം ഗ്രാമമായ തെക്കന്‍ ഒന്റാറിയൊ ആണ് ആലിസ് മണ്‍റോവിന്റെ മിക്ക കഥകളുടെയും പശ്ചാത്തലം. അവര്‍ നന്നേ ചെറുപ്പത്തിലേ എഴുതിത്തുടങ്ങി. ചെറുകഥയല്ലാതെ മറ്റൊരു ആവിഷ്കാര മാധ്യമത്തെക്കുറിച്ചും അവര്‍ ആലോചിച്ചതേയില്ല. കഥയുടെ ക്രാഫ്റ്റില്‍ ഏറെ ശ്രദ്ധിക്കുന്ന എഴുത്തുകാരിയാണ് ആലിസ് മണ്‍റോ. നിരൂപകന്മാര്‍ അവരെ ഉപമിക്കുന്നത് ആന്റണ്‍ ചെക്കോവിനോടാണ്. സ്വീഡിസ് അക്കാദമി വാഴ്ത്തുന്നത് അവരുടെ കഥാകഥന പാടവത്തെയാണ്. "finely tuned story telling, which is characterised by clarity and psycho logical realism"(ചിന്തേരിട്ട കഥാഖ്യാനം: അതിനെ സവിശേഷമാക്കുന്ന തെളിമയും മനശാസ്ത്രപരമായ റിയലിസവും). ഇതിനു മുമ്പ് ആലിസ് മണ്‍ട്രോ, പ്രശസ്തമായ മാന്‍ബുക്കര്‍ സമ്മാനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. ഈ എഴുത്തുകാരി ഒരു ബൈപാസ് സര്‍ജറി കഴിഞ്ഞയാളാണ്. 2009 ല്‍ തനിക്ക് അര്‍ബുദബാധയുണ്ടെന്ന് അവര്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. മണ്‍ട്രോവിന്റെ പല കഥകളും അഭ്രപാളികളിലെത്തിയിട്ടുണ്ട്.

2012 ലാണ് അവര്‍ ഏറ്റവും പുതിയ പുസ്തകം പ്രസിദ്ധീകരിച്ചത്: Dear Life". ഇത് തന്റെ അവസാനത്തെ രചനയാവുമെന്നും അവര്‍ പറയുകയുണ്ടായി. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ വൈമുഖ്യമുള്ള എഴുത്തുകാരിയാണ് ഈ നൊബേല്‍ ജേതാവ്. ആഘോഷങ്ങളും സ്വീകരണങ്ങളും അവര്‍ ഒഴിവാക്കുന്നു. വീട്ടില്‍ ഒതുങ്ങിക്കഴിയാനാണത്രെ അവര്‍ക്ക് താല്‍പര്യം. ചെറുകഥയെ കണ്ടില്ലെന്നു നടിക്കുന്ന പതിവ് നൊബേലിനുണ്ട്. ആലിസ് മണ്‍റോയെ അവഗണിക്കാനാവില്ലെന്നു സ്വീഡിഷ് അക്കാദമിക്കു തോന്നിയത് ചെറുകഥയുടെ നല്ലകാലം. ഡിസംബര്‍ പത്തിന് സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമില്‍വച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വച്ചാണ് ആലിസ് മണ്‍റോക്ക് പണക്കിഴിയും പ്രശസ്തിപത്രവും സമ്മാനിക്കുക. ഡിസംബര്‍ പത്ത്, നൊബേല്‍ പ്രൈസുകള്‍ ഏര്‍പ്പെടുത്തിയ ആള്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികമത്രെ.

Alice Ann Laidlaw എന്നായിരുന്നു എഴുത്തുകാരിയുടെ വിവാഹപൂര്‍വ നാമം. ആലിസിനേക്കാള്‍ ഏറെ പേരെടുത്ത മാര്‍ഗരറ്റ് അറ്റ്വുഡ് പലതവണ നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടതായി കേട്ടിരുന്നു. എന്നാല്‍ നറുക്കു വീണത് നിശ്ശബ്ദയായിക്കഴിയാന്‍ ഇഷ്ടപ്പെടുന്ന ആലീസിനാണ്.

*
വി.സുകുമാരന്‍ ദേശാഭിമാനി 11-10-2013

Saturday, October 20, 2012

നൊബേല്‍ 2012



കാണ്ഡകോശം, ക്വാണ്ടം ഭൗതികശാസ് ത്രം എന്നീ മേഖലകളിലെ അനന്തസാധ്യതകളിലേക്കു വെളിച്ചം വീശിയ കണ്ടുപിടിത്തങ്ങള്‍ക്കാണ് ഇത്തവണ നൊബേല്‍ പുരസ്കാരങ്ങള്‍

കോശങ്ങളുടെ കാണ്ഡകോശ പരിവര്‍ത്തനം

സാധാരണ ശരീരകോശങ്ങളെ ജനിതക പരിവര്‍ത്തനത്തിനു വിധേയമാക്കുന്നതിലൂടെ "കാണ്ഡകോശങ്ങള്‍" എന്നു വിളിക്കുന്ന "സ്റ്റൈം സെല്ല്" ((Stem Cells)) ആക്കി മാറ്റാം എന്ന കണ്ടെത്തലിനാണ് ഇത്തവണ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം. ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ജോണ്‍ ബി ഗര്‍ഡന്‍ ((John B Gurdon),), ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഷിന്‍യ യമാനാക ((Shinya Yamanaka) എന്നിവരാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത്. നമ്മുടെ ശരീരത്തിലെ ഏതുതരം കോശങ്ങളും സൃഷ്ടിക്കുന്നത് "കാണ്ഡകോശ"ങ്ങളില്‍ നിന്നാണ്. "പ്ലൂറിപൊട്ടന്‍സി" (Pluripotency) ) എന്നാണ് ഈ സ്വഭാവവിശേഷം അറിയപ്പെടുന്നത്. ഇതുകാരണമാണ് കാണ്ഡകോശങ്ങള്‍ക്ക്, നാഡീകോശങ്ങളായോ പേശീകോശങ്ങളായോ രക്തകോശങ്ങളായോ ഒക്കെ പരിവര്‍ത്തനം ചെയ്യാനാവുന്നത്. ഇങ്ങനെ പരിവര്‍ത്തനം ചെയ്യുന്ന കോശങ്ങള്‍ക്ക്, തിരികെ വീണ്ടും കാണ്ഡകോശങ്ങളായി മാറാന്‍കഴിയില്ലെന്നാണ് ശാസ്ത്രസമൂഹം ഏറെക്കാലം വിശ്വസിച്ചിരുന്നത്.               
            
1962ല്‍, ജോണ്‍ ബി ഗര്‍ഡന്‍ നടത്തിയ പരീക്ഷണങ്ങളാണ് ഈ ധാരണ തിരുത്താന്‍ കാരണമായത്. തവളയുടെ കുടലിലെ കോശങ്ങള്‍ക്ക് കാണ്ഡകോശങ്ങളെപ്പോലെ പെരുമാറാനാവുമെന്ന് അദ്ദേഹം തെളിയിച്ചു. ഗര്‍ഡന്റെ കണ്ടെത്തലിന് പക്ഷേ, ജനിതകശാസ്ത്രപരമായ വിശദീകരണം നല്‍കാന്‍ ശാസ്ത്രലോകത്തിന് അന്നു കഴിഞ്ഞില്ല. 2006ല്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ, ഇക്കാര്യത്തില്‍ ജനിതകപരമായ ഉള്‍ക്കാഴ്ച പകരുകയായിരുന്നു ഷിന്‍യ യമാനാക ചെയ്തത്. നശിച്ചുപോയ ശരീരകോശങ്ങള്‍ക്കു പകരമായി പുതിയവ നിര്‍മിക്കാന്‍ സഹായിക്കുന്ന കാണ്ഡകോശ ചികിത്സാ (stem cell- Therapy)) രംഗത്ത് വന്‍ മുന്നേറ്റത്തിനു വഴിയൊരുക്കുന്നതായിരുന്നു യമാനാകയുടെ ഈ വെളിപ്പെടുത്തല്‍ പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം തുടങ്ങിയ പല രോഗങ്ങളുടെയും കൂടുതല്‍ കാര്യക്ഷമമായ ചികിത്സയിലേക്കു നയിക്കുന്ന കണ്ടുപിടിത്തങ്ങള്‍ക്കും ഈ നിഗമനം സഹായിക്കുമെന്നു ശാസ്ത്രലോകം കരുതുന്നു.

പ്രോട്ടീന്‍ തന്മാത്രകളുടെ അനാവരണം

കോശങ്ങള്‍ അവയുടെ ചുറ്റുപാടുകളോട് പ്രതികരിക്കുന്നതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ചില പ്രോട്ടീനുകളുടെ പ്രവര്‍ത്തനം തന്മാത്രാതലത്തില്‍ അനാവരണം ചെയ്ത ശാസ്ത്രജ്ഞര്‍ക്കാണ് രസതന്ത്ര നൊബേല്‍. അമേരിക്കയിലെ ഹോവാര്‍ഡ് ഹഗ്ഗ്സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ട്ട് ജെ. ലെഫ്കോവിറ്റ്സും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ബ്രയാന്‍ കെ കോബില്‍കയുമാണ് ഈ പുരസ്കാരത്തിന് അര്‍ഹരായത്. കോശങ്ങള്‍ക്ക്, നിത്യേന അനവധി ബാഹ്യതന്മാത്രകളുമായി ഇടപെടേണ്ടിവരാറുണ്ട്. ഉദാഹരണമായി ശരീരത്തിനുള്ളില്‍തന്നെയുള്ളതും വിവിധ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതുമായ ഹോര്‍മോണുകള്‍, അല്ലെങ്കില്‍ ഔഷധമായും ഭക്ഷണമായും നമ്മള്‍ കഴിക്കുന്ന പദാര്‍ഥങ്ങളുടേതായ രാസതന്മാത്രകള്‍, ജൈവസംയുക്തങ്ങള്‍, അതുമല്ലെങ്കില്‍ പ്രകാശം, ഗന്ധം, സ്പര്‍ശനം എന്നിവയുടെ രൂപത്തില്‍ പുറമെ നിന്നെത്തുന്ന ഉദ്ദീപനങ്ങള്‍. ഇവയെയെല്ലാം സ്വീകരിക്കാന്‍ ഓരോ കോശത്തിനെയും പൊതിഞ്ഞിരിക്കുന്ന കോശസ്തരത്തില്‍ ചിലതരം സവിശേഷ പ്രോട്ടീനുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. "ജി- പ്രോട്ടീനുകള്‍" എന്നാണ് ഇവയുടെ പേര്.                                         .

കടന്നെത്തുന്ന തന്മാത്രയുടെ രാസ-ഭൗതിക സ്വഭാവങ്ങള്‍ മനസ്സിലാക്കുന്നതിലൂടെ കോശത്തിനുള്ളില്‍, തദനുസരണമായ മാറ്റങ്ങള്‍ക്കു തുടക്കമിടുകയാണ് "ജി- പ്രോട്ടീനു"കളുടെ ജോലി. ഈ പ്രതികരണം ചിലപ്പോള്‍ രോഗാണുക്കളെ നശിപ്പിക്കാനുള്ള ആന്റിബോഡികളുടെ നിര്‍മാണമാവാം, അല്ലെങ്കില്‍ കൂടുതല്‍ ഓക്സിജനോ, ഗ്ലൂക്കോസോ വലിച്ചെടുക്കാനുള്ള നിര്‍ദേശമാവാം. ഈ പ്രവര്‍ത്തനങ്ങള്‍ തന്മാത്രാതലത്തില്‍ എങ്ങനെയാണ് നടക്കുന്നതെന്നും അതിനെ നിയന്ത്രിക്കുന്ന ജനിതകഘടകങ്ങള്‍ ഏതൊക്കെയാണെന്നും മനസ്സിലാക്കാന്‍ ഈ നൊബേല്‍ പഠനങ്ങള്‍ സഹായിക്കും. കൂടുതല്‍ ഫലപ്രദമായ "തന്മാത്രാതലഔഷധ"ങ്ങളും ചികിത്സാരീതികളും വികസിപ്പിക്കാന്‍ ഇത് വഴിയൊരുക്കും

.ക്വാണ്ടം ഭൗതികത്തിന്റെ അനന്തസാധ്യതകോശങ്ങള്‍
 
ഒരൊറ്റ ആറ്റത്തിന്റെയോ അയോണിന്റെയോ പ്രവര്‍ത്തനമേഖലയായ "ക്വാണ്ടംമേഖല"യിലും ദ്രവ്യത്തെയും പ്രകാശത്തെയും അളക്കാനും നിരീക്ഷിക്കാനും മാറ്റംവരുത്താനും കഴിയുമെന്ന കണ്ടുപിടിത്തത്തിനാണ് ഭൗതികശാസ്ത്ര നോബേല്‍. ക്വാണ്ടം ഭൗതിക -(Quantum Physics)ത്തിന്റെ മേഖലയില്‍ നടത്തിയ ഈ പുതിയ പരീക്ഷണങ്ങളാണ് ഫ്രഞ്ച് ശാസ്ത്രജ്ഞനായ സെര്‍ജ് ഹരോഷ്, അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് ജെ വൈന്‍ലാന്‍ഡ് എന്നിവരെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത്. സാധാരണ ഭൗതികശാസ്ത്രത്തിലെ നിയമങ്ങള്‍ അപ്രസക്തമാവുന്നതാണ്, ഒരൊറ്റ ആറ്റത്തിന്റെയോ അയോണിന്റെയോ പ്രവര്‍ത്തനമേഖല.        .
 
"ക്വാണ്ടംമേഖല" (Quantum Field)  എന്നാണ് ഈ അതിസൂക്ഷ്മ മേഖല അറിയപ്പെടുന്നത്. സാധാരണ ഭൗതികശാസ്ത്രത്തിലെ നിയമങ്ങള്‍ പ്രസക്തമാവുന്നതും നമ്മള്‍ ജീവിക്കുന്നതുമായ ലോകത്തു നിന്നുകൊണ്ട് ക്വാണ്ടംമേഖലയ്ക്കുള്ളിലെ കാര്യങ്ങളെ നിരീക്ഷിക്കുക സാധ്യമല്ല. അഥവാ അത് അസാധ്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ അടുത്തകാലത്തോളം കരുതിയിരുന്നത്. ഈ മേഖലയില്‍ സാധ്യതകളുടേതായ പുതിയ പന്ഥാവുകള്‍ വെട്ടിത്തുറക്കുന്ന പരീക്ഷണങ്ങളാണ് നൊബേല്‍ ജേതാക്കള്‍ നടത്തിയത്
                           .
കൊളറാഡോ സര്‍വകലാശാലയിലെ തന്റെ പരീക്ഷണശാലയില്‍, അതിശക്തമായ വിദ്യുത്-കാന്തിക ക്ഷേത്രങ്ങള്‍ക്കുള്ളില്‍ അയോണുകളെ ഒറ്റപ്പെടുത്തിയാണ് ഡേവിഡ് വെന്‍ലിന്‍ഡ്, അവയുടെ നിരീക്ഷണം സാധ്യമാക്കിയത്. ഇതിലൂടെ രണ്ടു വ്യത്യസ്ത ഊര്‍ജാവസ്ഥകള്‍ക്കിടയിലെ മദ്യവര്‍ത്തിയായി അയോണുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹം കണ്ടെത്തി. "സൂപ്പര്‍പൊസിഷന്‍ സ്റ്റേറ്റ്" (Superposition State)  എന്നാണ് ഈ "ക്വാണ്ടം അവസ്ഥ"യ്ക്ക് അദ്ദേഹം പേരു നല്‍കിയത്. ഇതേ സ്ഥാനത്ത് പ്രകാശകണങ്ങളായ ഫോട്ടോണുകളെ ഉപയോഗിച്ച് നിരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു സെര്‍ജി ഹരോഷ് ചെയ്തത്. ഇന്നുള്ള അറ്റോമിക ഘടികാരങ്ങള്‍ പകരുന്ന കൃത്യതയെക്കാള്‍ കൂടുതല്‍ കൃത്യതയാര്‍ന്ന "അറ്റോമിക ക്ലോക്കുകള്‍" നിര്‍മിക്കാന്‍ ഈ നിരീക്ഷണങ്ങള്‍ സഹായകമാവും. ഒപ്പം ക്വാണ്ടം ഫിസിക്സ് അടിസ്ഥാനമാക്കി അതിവേഗ കംപ്യൂട്ടറുകള്‍ നിര്‍മിക്കാനും ഇതു സഹായിക്കും.

*
എന്‍ എസ് അരുണ്‍കുമാര്‍ ദേശാഭിമാനി

Tuesday, October 18, 2011

സമാധാനത്തിന്റെ മൂന്ന് ഇലകള്‍

തീയെ തൊടാനാശ
എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്
തീ തൊട്ടുവളര്‍ത്തിയവള്‍ നീ
തീ
അണഞ്ഞുപോയ ഭൂമിയില്‍ ഉത്ഭവിച്ച ആദ്യത്തെ തീ
ഇന്നേവരെ നിന്റെ ദേഹത്തിന്റെ ചൂടിലൂടെ നീളുന്നു
ഓരോ തുള്ളി തീയിലും നീ

എന്നെഴുതിയ തമിഴ് കവയിത്രി മാലതി മൈത്രി പെണ്ണില്‍നിന്നാണ് തീ കുരുത്തതെന്ന് അമ്മ പറഞ്ഞതായി കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. ഒരാള്‍ മരിച്ചുപോയെന്ന് കരുതിയാല്‍ ആദ്യം വായ അടച്ചുകെട്ടണം. പിന്നെയും അയാള്‍ സംസാരിക്കുന്നത് അത്ര നല്ലതല്ലെന്ന് ഓര്‍മപ്പെടുത്തിയത് ലക്ഷ്മി മണിവണ്ണനും. തീയും മരണവും കോര്‍ത്തിണക്കിക്കൊണ്ടുള്ള കവിതകള്‍ ഒന്നിച്ചുചേര്‍ക്കുമ്പോള്‍ സ്ത്രീകള്‍ നയിക്കുന്ന ബദല്‍ ജീവിതത്തിന്റെ അപരിചിതമേഖലകളിലേക്കാണ് നാം എത്തുക. അവര്‍ സംസാരിക്കുമ്പോള്‍ , പ്രവര്‍ത്തിക്കുമ്പോള്‍ , ഇടപെടുമ്പോള്‍ , കെട്ടുപാടുകള്‍ പൊട്ടുന്നതിന്റെ മുഴക്കമുണ്ടാവും. അത് പകര്‍ത്തിവയ്ക്കാന്‍ ചിലപ്പോള്‍ ഭാഷപോലും അശക്തം.
സമാധാനത്തിനുള്ള 2011ലെ നൊബേല്‍ സമ്മാനം മൂന്ന് സ്ത്രീകള്‍ പങ്കിടുമ്പോള്‍ ചരിത്രം ഒരുവട്ടം സ്തബ്ധമായിട്ടുണ്ടാകണം. ലൈബീരിയന്‍ പ്രസിഡന്റ് എലെന്‍ ജോണ്‍സണ്‍ സര്‍ലീഫ്, വനിതാ വിമോചകപ്രവര്‍ത്തക ലെയ്മ ബോവി, യെമനിലെ ജനാധിപത്യ പ്രക്ഷോഭനായിക തവക്കുല്‍ കര്‍മാന്‍ എന്നിവരാണ് വാര്‍ത്തകളുടെ നെറുകയിലെത്തിയത്. മരണഭയം ഉരുകിയൊലിക്കുന്ന ലാവപോലെ സാന്നിധ്യമറിയിക്കുന്ന സാമൂഹ്യകാലാവസ്ഥയിലാണ് മൂവരും പ്രക്ഷുബ്ധമായി പ്രവര്‍ത്തിക്കുന്നത്. അവരുടെ സമരസന്നദ്ധത തീപോലെ കത്തിക്കയറുമ്പോഴും തലോടലാവുകയാണ്. രാജ്യത്തെ ശ്മശാനമാക്കിയ ആഭ്യന്തരയുദ്ധത്തിനും അത് കിളച്ചുമറിച്ച് സൃഷ്ടിച്ച ദാരിദ്ര്യത്തിനും നടുവില്‍നിന്നാണ് വ്യത്യസ്തമായ തോതില്‍ മൂവരുടേയും സംഭാവനകള്‍ .

രാഷ്ട്രീയഭൂപടത്തില്‍ അത്രയൊന്നും അടിവര പതിക്കാത്ത ലൈബീരിയയുടെ ആധുനികചരിത്രവുമായി വെട്ടിമാറ്റാനാവാത്ത ബന്ധമാണ് സര്‍ലീഫിന് ഇന്തോനേഷ്യന്‍ യാത്രയ്ക്കിടയിലെ സിംഗപ്പുര്‍ അനുഭവം. ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ് ട്രിബ്യൂണിലെ വാര്‍ത്താഭ്രമണം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പ്രത്യേക ഫീച്ചറുകളും പഠനങ്ങളും വാര്‍ത്തകളും. യുദ്ധം കീറിമുറിച്ച ലൈബീരിയയുടെ പുനര്‍നിര്‍മാണത്തിനുള്ള ഐക്യരാഷ്ട്രസഭാ പരിപാടിയിലെ സ്ത്രീ മുന്‍കൈ മുന്‍നിര്‍ത്തിയുള്ള ഒന്നാംപുറ വാര്‍ത്ത. തലസ്ഥാനനഗരിയില്‍ റൈഫിളുകളുമേന്തി കാവല്‍നില്‍ക്കുന്ന സൈന്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്ത്രീകളും. രണ്ടുലക്ഷം മനുഷ്യരെ അരിഞ്ഞുതള്ളിയ യുദ്ധം എങ്ങും പരത്തിയത് അവിശ്വാസത്തിന്റെ കാര്‍മേഘം. അവിടെ സര്‍ലീഫാണ് ഉണര്‍വിന്റെ ആകാശമെത്തിച്ചത്. ശക്തരായ സ്ത്രീകളുടെ രാജ്യം എന്ന മറ്റൊരു കുറിപ്പില്‍ സര്‍ലീഫിന്റെ മന്ത്രിസഭയെക്കുറിച്ച് എഴുതിയിട്ടുണ്ട്. 22 അംഗ ക്യാബിനറ്റില്‍ എട്ട് വനിതാ മന്ത്രിമാര്‍ . വിദേശകാര്യം, നീതിന്യായം, കൃഷി, വാണിജ്യം, കായികം, ലിംഗകാര്യവകുപ്പ് എന്നീ പ്രധാന മേഖലകളിലെല്ലാം പെണ്‍നിയന്ത്രണമാണ്. ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്നവ മുന്നിലെത്തുമ്പോള്‍ അമ്മയെ ഓര്‍ക്കൂ എന്നതാണ് പ്രസിഡന്റിന്റെ ഉപദേശം.

"സ്ത്രീകളുടെ പ്രതിബദ്ധത കറകളഞ്ഞതാണ്. സത്യസന്ധരുമാണ് അവര്‍ . അനുഭവം അത് തെളിയിച്ചിട്ടുണ്ട്. അഴിമതിയോട് കൂടുതലും ഒട്ടിനില്‍ക്കുന്നത് പുരുഷന്മാരാണ്. ബാധ്യതകള്‍ അവരുടെ ആവശ്യങ്ങള്‍ കനത്തതാക്കുകയും ചെയ്യുന്നു....എന്ന കൂട്ടിച്ചേര്‍ക്കലും വിട്ടുകളയാനാവില്ല. 35 ലക്ഷം ജനങ്ങളുള്ള ലൈബീരിയയിലെ തൊഴിലില്ലായ്മ 85 ശതമാനമാണ്. ജനസംഖ്യയുടെ 60 ശതമാനം 25 വയസ്സിനു താഴെയുള്ളവരാണെന്നത് മറ്റൊരു പ്രതിസന്ധി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ വനിതാ പ്രസിഡന്റായ സര്‍ലീഫ് മറ്റു കുറേ നേട്ടങ്ങളാലും ശ്രദ്ധേയയാണ്. കറുത്ത വര്‍ഗക്കാരിയായ ലോകത്തിലെ ആദ്യത്തെ രാഷ്ട്രനേതാവ്. 1979-80 കാലത്ത് വില്യം ടോള്‍ബെര്‍ടിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. എണ്‍പതിലെ അട്ടിമറിയെത്തുടര്‍ന്ന് അവര്‍ ലൈബീരിയ വിട്ടു. പിന്നെ കുറേ അന്താര്രാഷ്ടസ്ഥാപനങ്ങളുടെ മേധാവിയായി. 14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം 2005ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. "വുമണ്‍ ഓഫ് ലൈബീരിയാസ് മാസ് ആക്ഷന്‍ ഫോര്‍ പീസ്" എന്ന മുന്നേറ്റമാണ് വിജയത്തിന്റെ അടിത്തറയായത്. സമാധാനപുനഃസ്ഥാപനത്തിന് അത് ആശ്രയിച്ചത് സ്ത്രീകളെ. രാഷ്ട്ര പുനര്‍നിര്‍മാണത്തിന് അമ്മമാരോടും സഹോദരിമാരോടുമുള്ള അഭ്യര്‍ഥന എന്ന പ്രസ്താവന ഏറെ ചലനങ്ങളുണ്ടാക്കി.

സര്‍ലീഫിന്റെ ഓര്‍മക്കുറിപ്പും ഇതര ലേഖനങ്ങളും ലോകശ്രദ്ധ നേടിയവയാണ്. "ദി ചൈല്‍ഡ് വില്‍ ബി ഗ്രേറ്റ്: മെമ്മോയിര്‍ ഓഫ് എ റിമാര്‍ക്കബിള്‍ ലൈഫ് ബൈ ആഫ്രിക്കാസ് ഫസ്റ്റ് വുമണ്‍ പ്രസിഡന്റ്" എന്ന ആത്മകഥ വലിയ മാധ്യമപരിഗണന ലഭിച്ചതും. "ബിക്കോസ് ഐ ആം എ ഗേള്‍" ഒരു സമാഹാരത്തിലേക്കെഴുതിയ ആത്മകഥാംശമുള്ള കുറിപ്പാണ്. ഫ്രം ഡിസാസ്റ്റര്‍ ടു ഡെവലപ്മെന്റ്, ദി ഔട്ട്ലുക്ക് ഫോര്‍ കമേഴ്സ്യല്‍ ബാങ്ക് ലെന്‍ഡിങ് ടു സബ്സഹാറന്‍ ആഫ്രിക്ക തുടങ്ങിയ സാമ്പത്തിക ശാസ്ത്രകൃതികളും അവഗണിക്കാവുന്നതല്ല. വുമണ്‍ -വാര്‍ ആന്‍ഡ് പീസ് എന്ന കൃതിയുടെ സഹ എഴുത്തുകാരികൂടിയാണ് സര്‍ലീഫ്. യുദ്ധം സ്ത്രീജീവിതത്തിലുണ്ടാക്കുന്ന അത്യഗാധമായ പ്രത്യാഘാതങ്ങള്‍ അന്വേഷിക്കുന്നതാണ് ആ പഠനം. "പ്രേ ദി ഡെവില്‍ ബാക്ക് ടു ഹെല്‍" എന്ന ഡോക്യുമെന്ററിയിലും സര്‍ലീഫിന്റെ കഥകളാണ്.


ലൈബീരിയയുടെ പിന്നിപ്പോയ ഹൃദയം കൂട്ടിയോജിപ്പിക്കുന്നതിന് സംഭാവന നല്‍കിയ ലെയ്മാബോവിയും അംഗീകരിക്കപ്പെട്ടത് മറ്റൊരു നേട്ടം. 2003ലെ സമാധാന ഉടമ്പടിയെത്തുടര്‍ന്ന് വനിതകളെ തെരഞ്ഞെടുപ്പില്‍ സജീവപങ്കാളികളാക്കിയതാണ് പ്രധാന പ്രവര്‍ത്തനം. ക്രൈസ്തവ-ഇസ്ലാം സ്ത്രീകളെ ഒരേ കുടക്കീഴില്‍ അണിനിരത്തി അവര്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് മികച്ച ഫലമാണുണ്ടായതും. "മൈറ്റി ബി അവര്‍ പവേഴ്സ്" എന്ന ബോവിയുടെ ആത്മകഥ ചോരയിറ്റുന്ന രാജ്യത്തെക്കുറിച്ചുള്ള ഞെട്ടലുകള്‍ നിറഞ്ഞതാണ്. അതൊരു പരമ്പരാഗത യുദ്ധക്കഥയല്ലെന്ന മുന്നുരപോലും വഴിമാറ്റത്തിന്റെ സൂചന നല്‍കുന്നുണ്ട്. യുദ്ധത്തിലാണ്ടുകഴിഞ്ഞ ഒരു രാജ്യത്തെ സഹോദരീബന്ധവും പ്രാര്‍ഥനയും ലിംഗാവസ്ഥയും എങ്ങനെ മാറ്റിത്തീര്‍ത്തുവെന്നതാണ് അതിന്റെ സാരാംശം. 1989ല്‍ ചാള്‍സ് ടെയ്ലര്‍ തുടങ്ങിയ സംഘര്‍ഷവേളയില്‍ ബോവിക്ക് 17 വയസ്സ് മാത്രമായിരുന്നു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അവളുടെ മനസ്സില്‍ നിറയെ വൈദ്യശാസ്ത്രരംഗമായിരുന്നു. പ്രസിഡന്റ് സാമുവല്‍ ദോയെ അട്ടിമറിക്കാന്‍ ടെയ്ലര്‍ നടത്തിയ ശ്രമം രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്കൊപ്പം അവളുടെ മോഹങ്ങളും കീഴ്മേല്‍ മറിച്ചു.

ടെയ്ലറുടെ ആര്‍ത്തി സംഹാരാത്മകമായപ്പോള്‍ സമാധാനം തിരിച്ചുകൊണ്ടുവരാതെ ഭര്‍ത്താക്കന്മാരെ ലൈംഗികബന്ധത്തിന് അനുവദിക്കില്ലെന്ന് സ്ത്രീകളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച പ്രതിഷേധമുറ ബോവിയുടെ കാഴ്ചപ്പാട് വികസിപ്പിച്ചതായിരുന്നു. സമാധാനം എന്ന സ്ഥാപനം ലക്ഷ്യമാക്കിയുള്ള നിരവധി സംഘടനകളിലും പ്രക്ഷോഭങ്ങളിലും നേതൃരംഗത്ത് തിളങ്ങിയ അവര്‍ സ്ത്രീമുന്നേറ്റത്തിലാണ് കൂടുതല്‍ ഊന്നിയത്. ജനാധിപത്യാവകാശത്തിലൂന്നി പ്രക്ഷോഭങ്ങള്‍ക്ക് ഇന്ധനം നല്‍കിയ പത്രപ്രവര്‍ത്തകയെന്ന നിലയിലാണ് തവക്കുല്‍ കര്‍മാനെ നൊബേല്‍ സമ്മാനം തേടിയെത്തിയത്. പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന പെരുമ നേടിയ ഈ മുപ്പത്തിരണ്ടുകാരിയുടെ ഓഫീസ് മുറി അലങ്കരിക്കുന്നത് മൂന്ന് ലോകനേതാക്കളുടെ ചിത്രങ്ങളാണ്- ഗാന്ധിജി, മാര്‍ട്ടിന്‍ ലൂഥര്‍കിങ്, മണ്ടേല എന്നിവരുടേത്. യെമന്‍ തലസ്ഥാനമായ സനായിലെ പ്രക്ഷോഭങ്ങള്‍ക്ക് തീ പിടിപ്പിച്ചത് അവരാണെന്ന് പറയുന്നത് അതിശയോക്തിയാവില്ല.

സമരഭടന്മാരെ വെടിയുതിര്‍ത്ത് തകര്‍ത്ത ചത്വരത്തില്‍ 2007മുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും കര്‍മാന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. ഇതിന്റെ പേരില്‍ പ്രസിഡന്റ് കാരാഗൃഹത്തിന്റെ ഇരുട്ടിലേക്ക് അവരെ വലിച്ചെറിയുകയുണ്ടായി. രണ്ടായിരത്തിയഞ്ചില്‍ വുമണ്‍ ജേണലിസ്റ്റ്സ് വിത്തൗട്ട് ചെയിന്‍സ് രൂപീകരിച്ചത് കര്‍മാന്റെ നേതൃത്വത്തിലായിരുന്നു. തനിക്ക് ലഭിച്ച നൊബേല്‍ അറബ് വസന്തത്തില്‍ രക്തസാക്ഷികളായവര്‍ക്കും മുറിവേല്‍ക്കപ്പെട്ടവര്‍ക്കും സമര്‍പ്പിക്കുന്നു എന്ന അവരുടെ അഭിപ്രായപ്രകടനത്തിന്റെ സന്ദേശം വിപുലമാണ്. പിന്നെ ലിബിയയും സിറിയയുമടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും മുള പൊട്ടിയ ഉണര്‍വുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമായിരുന്നു. രാത്രി ഏഴുമണിക്കുശേഷം വീടിനുപുറത്തിറങ്ങാന്‍പോലും അവകാശമില്ലാത്തെ യമനിലെ സ്ത്രീകള്‍ സമരചത്വരത്തിലാണ് രാത്രി മുഴുവന്‍ കഴിയുന്നതെന്നത് കര്‍മാന്‍ പ്രത്യേകം അടിവരയിടുകയുമുണ്ടായി. ഇത് താനൊരിക്കലും കണ്ടിട്ടില്ലാത്ത സ്വപ്നങ്ങള്‍ക്കുമപ്പുറമാണെന്ന് കൂട്ടിച്ചേര്‍ക്കുകയുമാണ്. ഈ സ്ത്രീകളെക്കുറിച്ച് അഭിമാനിക്കുന്നതായും അമര്‍ത്തിപ്പറഞ്ഞു. യമനിലെ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന പ്രചാരണവും അവര്‍ ഏറ്റെടുത്തിട്ടുണ്ട്. കര്‍മാന്‍ പരമ്പരാഗതവേഷവിധാനങ്ങളെ പൂര്‍ണമായും സ്വീകരിച്ചിട്ടില്ലെന്നത് മറ്റൊരു കാര്യം.

*
അനില്‍കുമാര്‍ എ വി ദേശാ‍ഭിമാനി സ്ത്രീ സപ്ലിമെന്റ് 18 ഒക്ടോബര്‍ 2011

Tuesday, January 4, 2011

ലിയു സിയാബോ ആരാ മോന്‍

'കൊളോണിയലിസം, സംസ്‌കാരം, പ്രതിരോധം' എന്ന ഗ്രന്ഥത്തില്‍ ഡോ. കെ എന്‍ പണിക്കര്‍ രസകരമായ ഒരു കാര്യം പറയുന്നുണ്ട്. ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയ ചെറിയ ഒരു മധ്യവര്‍ഗംമാത്രമാണ് കൊളോണിയല്‍ സംസ്‌കാരവും പ്രത്യയശാസ്‌ത്രവും തങ്ങളുടെ സിരകളിലേക്ക് സ്വാംശീകരിച്ചതെന്നും ബഹുജനങ്ങളിലേക്ക് അവ കാര്യമായി അരിച്ചിറങ്ങിയില്ലെന്നും സമര്‍ഥിക്കവെ പണിക്കര്‍മാഷ് ഒരു ചൈനീസ് ഉദാഹരണത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ചൈനയില്‍ ആദ്യമായി ഫോര്‍ക്കും കത്തിയും ഇറക്കുമതിചെയ്‌തത് ഇംഗ്ളീഷ് വ്യാപാരികളത്രേ. എന്നാല്‍, ചൈനക്കാര്‍ ആരും ഫോര്‍ക്കും കത്തിയും ഭക്ഷണവേളയില്‍ ഉപയോഗിച്ചില്ല. ഇംഗ്ളീഷുകാര്‍ കാരണമാരാഞ്ഞു. ചൈനക്കാരുടെ മറുപടി ഇപ്രകാരമായിരുന്നു. 'ഞങ്ങള്‍ അപരിഷ്‌കൃതരായിരുന്ന കാലത്ത് ഫോര്‍ക്കും കത്തിയും ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല'. ഇന്ത്യയെപ്പോലെ ക്ളാസിക്കല്‍ കൊളോണിയല്‍ ദശയിലൂടെ കടന്നുപോയിട്ടില്ലാത്ത ചൈനയില്‍ 'വാട്ട് എ ഫൈന്‍ വെദര്‍ ടുഡേ' എന്നു പറയുന്ന ഇംഗ്ളീഷ്‌ബാബുമാരെപ്പോലെ ചൈനീസ് ബാബുമാര്‍ അധികം ഉണ്ടായിരുന്നില്ല. കൊളോണിയലിസം ഒരു രാഷ്‌ട്രീയ സാമ്പത്തിക ചൂഷണ സംവിധാനം മാത്രമല്ല, അത് സംസ്‌കാരമണ്ഡലത്തിലും നഖക്ഷതങ്ങള്‍ പതിപ്പിക്കുന്നു എന്ന് പണിക്കര്‍ മാഷ് തുടര്‍ന്ന് എഴുതുന്നു.

ഈ ചൈനീസ് കഥ ഓര്‍ത്തത് ലോകപ്രശസ്‌ത ഇടതുപക്ഷ ചിന്തകനും 'ന്യൂ ലെഫ്റ്റ് റിവ്യൂ' പത്രാധിപസമിതി അംഗവുമായ താരിഖ് അലി ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സ് ബ്ളോഗില്‍ ഈ വര്‍ഷം സമാധാന നൊബേല്‍ നേടിയ ലിയു സിയാബോവിന്റെ രാഷ്‌ട്രീയ വീക്ഷണങ്ങള്‍ അക്കമിട്ട് നിരത്തി എഴുതിയതിന്റെ പശ്ചാത്തലത്തിലാണ്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ രാഷ്‌ട്രീയം എത്രമേല്‍ സമാധനവിരുദ്ധവും സാമ്രാജ്യത്വാഭിനിവേശപരമാണെന്നും കൂടി വെളിപ്പെടുത്തുന്നു ലിയുവിന്റെ രാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍. ലിയുവിന്റെ നിരീക്ഷണങ്ങള്‍ കാണുക.

1) ഒരു പാശ്ചാത്യരാഷ്‌ട്രം ചുരുങ്ങിയത് മുന്നൂറ് വര്‍ഷമെങ്കിലും ചൈനയെ കോളനിയാക്കി വച്ചിരുന്നെങ്കില്‍ ചൈനക്കാര്‍ എന്നെന്നേക്കും പരിഷ്‌കൃതരായി മാറിയേനെ. (ഇംഗ്ളീഷ് കച്ചവടക്കാര്‍ കൊണ്ടുവന്ന ഫോര്‍ക്കിനോടും കത്തിയോടും പരിഹാസനിര്‍ഭരരായി പ്രതികരിച്ച ചൈനാക്കാരോടാണ് ഇതു പറയുന്നത്).

2) കൊറിയയിലും വിയറ്റ്നാമിലും അമേരിക്ക പൊരുതിയത് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളോടാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ ധാര്‍മിക വിശ്വാസ്യത തര്‍ക്കമറ്റതാണ്. (1950-53 ലെ കൊറിയന്‍ യുദ്ധത്തിലേയും 1960-75 ലെ വിയറ്റ്നാം യുദ്ധത്തിലേയും അമേരിക്കന്‍ ഇടപെടലുകള്‍ അന്താരാഷ്‌ട്ര നിയമങ്ങളെ കാറ്റില്‍ പറത്തിയും മനുഷ്യാവകാശങ്ങളെ ചവിട്ടിയരച്ചും ജനാധിപത്യമൂല്യങ്ങളെ കശക്കിയെറിഞ്ഞും നടത്തിയ കിരാത യുദ്ധകാണ്ഡങ്ങളായിരുന്നെന്ന് അമേരിക്കയുടെ ഭരണകര്‍ത്താക്കള്‍തന്നെ രഹസ്യമായി സമ്മതിക്കുന്ന കാലത്താണ് ലിയുവിന്റെ ഈ സാമ്രാജ്യത്വ സ്‌തുതിഗീതം)

3) ജോര്‍ജ് ഡബ്ള്യു ബുഷ് നടത്തിയ ഇറാഖ് അധിനിവേശം നൂറ് ശതമാനം ശരിയാണ്. 2004ല്‍ ബുഷിന്റെ എതിരാളിയായി മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോൺ കെറിയുടെ വിമര്‍ശങ്ങള്‍ ദുഷ്പ്രവാദങ്ങള്‍ മാത്രമാണ്. (ഇല്ലാത്ത സമൂല നശീകരണ ആയുധങ്ങളുടെ പേരില്‍, എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളെയും മര്യാദകളെയും തുരങ്കം വച്ച്, എണ്ണയില്‍ കണ്ണുവച്ച് നടത്തിയ അധിനിവേശമാണ് അതെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവരെ അറിയാമെങ്കിലും ലിയുവിന് അറിയില്ല)

4) അഫ്ഗാനിസ്ഥാനില്‍ നാറ്റോ നടത്തുന്ന യുദ്ധം ന്യായയുക്തമാണ്.

5) ലിയു തന്റെ 'ചാര്‍ട്ടര്‍ 08' മാനിഫെസ്റ്റോയില്‍ ചൈനയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവല്‍ക്കരിക്കാന്‍ ആഹ്വാനംചെയ്യുന്നു.

6) ചൈനീസ് സംസ്‌കാരത്തിന്റെ നിശിത വിമര്‍ശകനാണ് സിയാബോ. അദ്ദേഹം ആഗ്രഹിക്കുന്നത് പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട ചൈനയെയാണ്.

ഇത്രയും കാര്യങ്ങള്‍ അക്കമിട്ട് എഴുതിയശേഷം താരിഖ് അലി ചോദിക്കുന്നു. എന്തടിസ്ഥാനത്തിലാണ് ഈ രണോത്സുക സാമ്രാജ്യത്വവാദിക്ക് നൊബേല്‍ സമ്മാനം നല്‍കാന്‍ നോര്‍വീജിയന്‍ കമ്മിറ്റി തീരുമാനിച്ചത്? സിയാബോവിന്റെ കാര്‍മികത്വത്തില്‍ രൂപീകരിച്ച പെന്‍ (PEN) എന്ന സംരംഭത്തിന് ഫണ്ട് നല്‍കുന്നത് റൊണാള്‍ഡ് റീഗന്റെ കാലത്ത് നിലവില്‍വന്ന നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയാണ്. ഇതിന് ഫണ്ട് നല്‍കുന്നതാകട്ടെ അമേരിക്കന്‍ കോൺ‌ഗ്രസും. (ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി, ഡിസംബര്‍ 18-24, 2010) എവിടെയൊക്കെ നവലിബറല്‍ രഥയാത്രികര്‍ക്ക് വിഘ്നം വരുന്നുവോ, എവിടെയെല്ലാം 'ഉദാരജനാധിപത്യം' വെല്ലുവിളികള്‍ നേരിടുന്നുവോ അവിടെയെല്ലാം ഫണ്ടുമായി പാഞ്ഞെത്തുക എന്നതാണ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസിയുടെ പ്രഖ്യാപിത ലക്ഷ്യം. താരിഖ് അലിയുടെ അഭിപ്രായത്തില്‍ ലിയു സിയാബോവിന്റെ ഇത്തരം പ്രതിലോമ വിചാരങ്ങളെയും ബന്ധങ്ങളെയും ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കുന്നതിലായിരുന്നു ചൈന കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടിയിരുന്നത്.

പാശ്ചാത്യ മൂല്യങ്ങളെ, പ്രത്യേകിച്ച് ഉത്തര അറ്റ്ലാന്റിക് രാഷ്‌ട്രങ്ങള്‍ പ്രേക്ഷണംചെയ്യുന്ന മൂല്യങ്ങളെ പരിരംഭണം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും തഴുകുകയും ഈ ലോകവീക്ഷണത്തെ സമരോത്സുകരായി എതിരിടുന്നവരെ തഴയുകയുമാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ പൊതുവെയുള്ള രീതി. 1975ല്‍ സോവിയറ്റ് ഹൈഡ്രജന്‍ ബോംബിന്റെ പിതാവായ ആന്ദ്രേയ് സഖാറോവിനും 1990ല്‍ മിഖായേല്‍ ഗോര്‍ബച്ചേവിനും 2003ല്‍ ഇറാനിയന്‍ അഭിഭാഷകയായ ഷിറിന്‍ എബാദിക്കും സമാധാന നൊബേല്‍ നല്‍കിയത് വ്യക്തമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. സഖാറോവ് സോവിയറ്റ് യൂണിയനില്‍ ഒരു “മനുഷ്യാവകാശ കമ്മിറ്റി” ഉണ്ടാക്കിയാണ് നൊബേല്‍ സമിതിക്ക് പ്രിയങ്കരനായതെങ്കില്‍ സോവിയറ്റ് യൂണിയനെ തുണ്ടം തുണ്ടമാക്കി കൈയില്‍ കൊടുത്താണ് ഗോര്‍ബച്ചേവ് പ്രീതി പിടിച്ചുപറ്റിയത്. ഇറാനിയന്‍ ഭരണകൂടത്തിന്റെ വിമര്‍ശകയായ ഷിറിന്‍ എബാദിക്കുള്ള സമ്മാനം ടെഹ്റാനുള്ള ഒരു താക്കീതായിരുന്നു.

ചൈന അമേരിക്കയ്‌ക്ക് കനത്ത സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ ചൈനീസ് ഭരണകൂടത്തെയും സംസ്‌കാരത്തെയും എതിര്‍ക്കുന്ന ഒരാള്‍ക്ക് സമ്മാനം കൊടുക്കുന്നതും നല്ല ഉദ്ദേശ്യത്തോടെയല്ല. ശ്രദ്ധേയമായ കാര്യം, സമകാലിക ലോകത്ത് സമാധാന നൊബേലിന് എന്തുകൊണ്ടും അര്‍ഹരായ രണ്ടുപേര്‍ നോര്‍വീജിയന്‍ കമ്മിറ്റിയുടെ കൺവെട്ടത്തെങ്ങും വന്നില്ല (വരികയുമില്ല) എന്നതത്രേ. കടുത്ത യുദ്ധവിരുദ്ധനും വിയറ്റ്നാം യുദ്ധം മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വ പദ്ധതികളുടെ നിശിത വിമര്‍ശകനുമായ നോം ചോംസ്‌കിയാണ് ഒന്നാമത്തെയാള്‍. ലക്ഷണമൊത്ത ഈ അനാര്‍ക്കിസ്‌റ്റിന് (ചിലര്‍ അദ്ദേഹം മാര്‍ക്‌സിസ്‌റ്റാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്) വളരെ മുമ്പേ സമാധാന നൊബേല്‍ ലഭിക്കേണ്ടതായിരുന്നു. മറ്റൊരാള്‍ നോര്‍വീജിയന്‍ പ്രൊഫസറായ യൊഹാന്‍ ഗാല്‍തൂങ് ആണ്. പാശ്ചാത്യലോകത്തിന്റെ തീക്ഷ്‌ണ വിമര്‍ശകനായ ഈ നോര്‍വേക്കാരന്‍ സമാധനപഠനങ്ങളുടെ പിതാവായാണ് അറിയപ്പെടുന്നത്.

എന്തിനേറെ പറയുന്നു ഇരുപതാം നുറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ മഹാത്മാഗാന്ധിയുടെ പേര് പലപാട് സമാധാന നൊബേലിന് നിര്‍ദേശിക്കപ്പെട്ടിരുന്നു. 1937ല്‍ ഗാന്ധിജിയുടെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ നോര്‍വീജിയന്‍ സമിതിയില്‍ അംഗമായിരുന്ന ജേക്കബ് വോം മ്യൂളര്‍ ഗാന്ധിജിയുടെ പേര് തിരസ്‌കരിച്ച് നടത്തിയ നിരീക്ഷണം കൌതുകകരമത്രേ. 'ഇന്ത്യയിലെ ജനങ്ങള്‍ ഗാന്ധിയെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട് എന്നത് ശരിതന്നെ, എന്നാല്‍, അദ്ദേഹം ഒരു സ്വാതന്ത്ര്യസമര പോരാളിയും സ്വേച്‌ഛാധികാരിയും ദേശീയവാദിയും ആദര്‍ശവാദിയുമാണ്. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ സാര്‍വലൌകികമോ നയങ്ങള്‍ സ്ഥിരസമാധാന സ്വഭാവമുള്ളതോ അല്ല'. ആ വര്‍ഷം സമാധാനത്തിനുള്ള പുരസ്‌കാരം നല്‍കിയത് ബ്രിട്ടനിലെ യാഥാസ്ഥിതിക കക്ഷിയുടെ നേതാവായ റോബര്‍ട്ട് സെസിലിന് ആയിരുന്നു. അദ്ദേഹത്തിന്റെ മേന്മയായി കമ്മിറ്റി കണ്ടെത്തിയത് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ ഡിസ്രായേലിയുടെ കാലം മുതല്‍ ബ്രിട്ടന്‍ തുടര്‍ന്നുപോന്ന സാമ്രാജ്യത്വനയത്തിന് ഊര്‍ജ്വസ്വലമായ തുടര്‍ച്ച നല്‍കി എന്നതും അദ്ദേഹം പിറന്നത് രാഷ്‌ട്രീയ പാരമ്പര്യമുള്ള ഒരു പ്രഭുകുടുംബത്തിലാണ് എന്നതുമാണ്. ഇതാണ് സമാധാന നൊബേലിന്റെ ചരിത്രം. ലിയു സിയാബോവിന് ഇത് കിട്ടാമെങ്കില്‍ അരുന്ധതി റോയിക്കും ഭാവിയില്‍ ഇത് ലഭിച്ചേക്കാം. ബുക്കര്‍ ജേതാവായ അരുന്ധതി ഒരു മുഴം നീട്ടിയെറിയുകയാണോ?


*****

എ എം ഷിനാസ്, കടപ്പാട് : ദേശാഭിമാനി

Saturday, December 25, 2010

സമാധാനം തകര്‍ക്കുന്ന സമാധാന സമ്മാനം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച ഒരു മഹത്തായ സാംസ്‌കാരിക പ്രസ്ഥാനമാണ് നൊബേല്‍ സമ്മാനം. നോര്‍വേക്കാരനായ എന്‍ജിനിയറിങ് ശാസ്‌ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഒസ്യത്തുപ്രകാരം കൊല്ലന്തോറും ശാസ്‌ത്രസാഹിത്യ സമാധാനാദി വിഷയങ്ങളില്‍ വിശ്വസംഭാവനകള്‍ നല്‍കിയ ശ്രേഷ്‌ഠവ്യക്തികളെ ആദരിക്കുന്നതിനുള്ള ഉദ്ദേശ്യമാണ് ഇതിന്റെ പ്രചോദനം. ഭൌതികശാസ്‌ത്രം, രസതന്ത്രം, വൈദ്യം തുടങ്ങിയ ശാസ്‌ത്രവിഷയങ്ങളില്‍ ഏറ്റവും മുന്തിയ സംഭാവന ഏതെന്ന് കണ്ടുപിടിക്കുന്നത് താരതമ്യേന എളുപ്പമാണ്. വസ്‌തുനിഷ്‌ഠമായ മാനദണ്ഡങ്ങള്‍ അനുസരിക്കേണ്ട രംഗങ്ങളാണവ. പക്ഷേ അനുഭവത്തില്‍നിന്ന് തെളിഞ്ഞിരിക്കുന്നത്, സമാധാനസമ്മാന വിഷയത്തില്‍ പക്ഷപാതപരമായ സമീപനത്തിന് കൂടുതല്‍ സാധ്യതയുള്ളതിനാല്‍ അവിടെ ഭിന്നാഭിപ്രായം ഉണ്ടാകാനും വലിയ രാഷ്‌ട്രീയവിവാദങ്ങള്‍ ജന്മമെടുക്കാനും ധാരാളം ഇടമുണ്ടെന്നാണ്.

ഇക്കൊല്ലം നോര്‍വേയുടെ തലസ്ഥാനമായ ഓസ്ളോയില്‍വച്ച് ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിന് സമ്മാനദാനച്ചടങ്ങില്‍ സമാധാന ജേതാവിന്റെ ഇരിപ്പിടം ശൂന്യമായിരുന്നു. ബാക്കിയെല്ലാ സമ്മാനവിതരണവും സമാധാനഭംഗംകൂടാതെ മംഗളകരമായി നടന്നപ്പോള്‍ സമാധാനം കെടുത്തിയതും സമാധാന സമ്മാനത്തിന്റെ ദാനമാണ്. നോക്കണേ വിധിവൈപരീത്യം! ഗവണ്‍മെന്റിനെതിരായി ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ചൈനയുടെ ആക്ഷേപത്തിന് 11 കൊല്ലത്തെ തടവുശിക്ഷയ്‌ക്ക് വിധേയനായ ലിയു സിയോബോ എന്ന പ്രതിപക്ഷനേതാവിനെ മോചിപ്പിക്കാത്തതുകൊണ്ടാണ് ഒഴിഞ്ഞ കസാലയില്‍ സമ്മാനച്ചെപ്പും സ്വര്‍ണപ്പതക്കവും സെക്രട്ടറിക്ക് വയ്‌ക്കേണ്ടിവന്നത്.

1989ല്‍ ടിബറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ദലൈലാമയ്‌ക്ക് നൊബേല്‍ സമാധാന സമ്മാനം നല്‍കിയതാണ് ആദ്യമായി സമാധാന സമ്മാന നിര്‍ണയത്തില്‍ നടന്ന പുഴുക്കുത്തിന് ഉദാഹരണമാകുന്നത്. ചൈന അധീശത്വം അവകാശപ്പെടുന്ന ടിബറ്റിന്റെ അധിപതി താനാണെന്ന് ഒരാള്‍ പറയുമ്പോള്‍ അതേപടി അംഗീകരിച്ച് നടപടി തുടങ്ങാന്‍ നൊബേല്‍ സമിതി തുനിയുന്നത് ശരിയാണെന്ന് പറയാന്‍ പ്രയാസമുണ്ട്. തര്‍ക്കവിഷയത്തില്‍ കക്ഷി ചേരാതിരിക്കുന്നതാണ് അന്താരാഷ്‌ട്ര മര്യാദ. ഇന്ത്യയില്‍ കേന്ദ്രഗവണ്‍മെന്റിനെ ആയുധശക്തിയോടെ എതിര്‍ക്കുന്ന മാവോയിസ്റ്റ് സംഘടനയുടെ ഏതെങ്കിലും നേതാവിനെ അറസ്റ്റ് ചെയ്‌ത് തടവിലിട്ട് കുറെക്കഴിഞ്ഞാല്‍ സമാധാനനൊബേല്‍ കൊടുക്കുമോ? ഇത്തരം കേസുകള്‍ യുഎന്‍ തുടങ്ങിയ സമിതികള്‍ പരിശോധിക്കേണ്ടവയാണ്. കശ്മീരില്‍ 'ആസാദി' നേതാവായ സയീദ് അലി ഗിലാനിയും ഇക്കണക്കിന് സമാധാന സമ്മാനാര്‍ഹനായിക്കൂടായ്‌കയില്ല.

ഇന്ത്യയുടെ കാര്യമാകുമ്പോള്‍ ഇത്തരം വിഘടന നേതൃത്വത്തെപ്പറ്റി നമുക്ക് വീണ്ടുവിചാരമുണ്ട്. ചൈനയോ മറ്റോ ആകുമ്പോള്‍ ആ മര്യാദ നാം മറക്കുന്നു. ഓസ്ളോയില്‍ ഇന്ത്യ സമ്മാനദാനച്ചടങ്ങില്‍ പങ്കെടുത്തല്ലോ. ലാമയ്‌ക്കുശേഷം സമാധാനസമ്മാനം മിക്കവാറും എല്ലാ വര്‍ഷങ്ങളിലും വിവാദവിഷയമായി. സ്വീഡിഷ് അക്കാദമിയിലെ അംഗങ്ങള്‍ അമേരിക്കയെപ്പോലുള്ള നവ സാമ്രാജ്യത്വശക്തികള്‍ക്കനുസരിച്ച് ചുവടുവയ്‌ക്കേണ്ടതുണ്ടോ! രസതന്ത്രത്തിലും ഭൌതികശാസ്‌ത്രത്തിലും ശാസ്‌ത്രീയ കണ്ടുപിടിത്തങ്ങളെ വിലയിരുത്തുന്നതുപോലെ വ്യക്തിപക്ഷപാതമുക്തമായി നിസ്സംഗതയോടെ നിഗമനത്തിലെത്താന്‍ സാധിക്കേണ്ടതാണ്. ഗോര്‍ബച്ചേവി (1990)ന്റെ സമാധാനസ്ഥാപനപരമായ സംഭാവന ഒന്നുമില്ല. റഷ്യയിലെ കമ്യൂണിസ്റ്റ് ആധിപത്യം തകര്‍ക്കാന്‍ അദ്ദേഹത്തിന്റെ വിഘടിതവിചാരങ്ങള്‍ സഹായിച്ചു എന്നതുമാത്രം. ഹെന്റി കിസ്സിഞ്ജര്‍ക്ക് (1973) ഈ സമ്മാനം കിട്ടിയതോ! വിയറ്റ്നാമില്‍ സമാധാനം ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണത്രേ. അമേരിക്ക യുദ്ധമുണ്ടാക്കി, അമേരിക്കന്‍ സ്ഥാനപതിക്ക് സമാധാനത്തിന്റെ സമ്മാനം! മ്യാന്‍മറിലെ സ്വാതന്ത്ര്യസമരനായികയായ ആങ്സാന്‍ സൂകിക്ക് ഈ സമ്മാനം കൊടുത്തതില്‍(1991)തെറ്റ് പറഞ്ഞുകൂടെങ്കിലും, ഇത്തരത്തില്‍ ആഭ്യന്തരസമരം നടത്തുന്നവര്‍ക്ക് സമ്മാനം കൊടുക്കുന്നതിനുമുമ്പ് അതത് ഗവണ്‍മെന്റുകളുടെ അഭിപ്രായംകൂടി അറിയുന്നത് ന്യായമാണ്. നെല്‍സ മണ്ടേലയ്‌ക്ക് സമ്മാനം കൊടുത്തത് (1993) ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സമരം നയിച്ചതിനല്ല, കൊടിയ വര്‍ണവിവേചനത്തിനെതിരെ സമരം നടത്തിയതിനാണ്.

ആല്‍ഫ്രഡ് നൊബേലിന്റെ ഒസ്യത്തിലെ വാക്യങ്ങള്‍ സ്വീഡിഷ് അക്കാദമി ഒന്നുകൂടി ശ്രദ്ധിച്ചു വായിക്കുന്നത് നന്ന്. സമാധാന സമ്മാനാര്‍ഹതയ്‌ക്ക് മൂന്ന് ചോദ്യങ്ങള്‍ നൊബേല്‍ വച്ചിട്ടുണ്ട്.

1. രാഷ്‌ട്രങ്ങള്‍ തമ്മില്‍ സാഹോദര്യം പുലര്‍ത്തുന്നതിനുവേണ്ടി തന്റെ ഏറ്റവും നല്ലതും ഏറ്റവും കൂടിയതുമായ പ്രവര്‍ത്തനം നടത്തിയിരിക്കണം.

2. ആയുധ സമാഹരണം ഇല്ലാതാക്കാനോ കുറയ്‌ക്കാനോ ഉള്ള പരിശ്രമം

3. ലോകസമാധാനം വളര്‍ത്തുന്നതിന് സമ്മേളനങ്ങള്‍ നടത്തുക.

ഇക്കൂട്ടരുടെ പരിപാടികളില്‍ ലോകശാന്തി എന്നോ രാഷ്‌ട്രങ്ങളുടെ സൌഹാര്‍ദം എന്നോ ഒന്നും കാണാനില്ല. പക്ഷേ സമ്മാനസമിതി മറ്റെന്തോ ബന്ധം കണ്ടതിനാണ് സമ്മാനാര്‍ഹത പ്രഖ്യാപിച്ചത്. ആദ്യകാലങ്ങളില്‍ വിശ്വശാന്തിക്കും മനുഷ്യസേവനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്കോ സംഘടനകള്‍ക്കോ ആണ് സമാധാന സമ്മാനം പ്രഖ്യാപിച്ചിരുന്നത്. റെഡ്ക്രോസ് സംഘടനയ്‌ക്ക് സമാധാനസമ്മാനം കൊടുത്താല്‍ തെറ്റാകുമോ? ആദ്യസമ്മാനം ഈ സേവനസംഘടനയുടെ സ്ഥാപകനാണ് നല്‍കിയത്. യുദ്ധവിരുദ്ധ നോവല്‍ എഴുതിയതിന്റെ പേരില്‍പ്പോലും സമാധാന സമ്മാനം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന വുഡ്രോ വില്‍സനും ജിമ്മി കാര്‍ട്ടര്‍ക്കും ഈ സമ്മാനം പ്രദാനം ചെയ്‌തതിന്റെ ഔചിത്യം ആരും ചോദ്യം ചെയ്‌തിട്ടില്ല. ഒബാമയ്‌ക്ക് കൊടുത്തത് അങ്ങനെയല്ല. മദര്‍ തെരേസയ്‌ക്ക് (1979) നൊബേല്‍ സമ്മാനം (സമാധാനം) നല്‍കിയതിനെ ലോകം മുഴുവന്‍ അനുമോദിച്ചു. അതുപോലെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങി(ജൂനിയര്‍)ന് നല്‍കിയതിനും. രാഷ്‌ട്രമോചനത്തിന് ശ്രമിക്കുന്നുവെന്ന കാരണത്താല്‍ ചൈനക്കാരനും മ്യാന്‍മറുകാരിക്കുംസമ്മാനം നല്‍കിയ ഈ സമിതി എന്തുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പരമനേതൃത്വത്തില്‍ വിരാജിച്ച മഹാത്മാഗാന്ധിക്ക് ശാന്തിപുരസ്‌കാരം നിഷേധിച്ചു? ഗാന്ധിജി രാഷ്‌ട്രങ്ങളുടെ സൌഭ്രാത്രത്തിനും യുദ്ധ നിരോധനത്തിനും അങ്ങേയറ്റം പ്രവര്‍ത്തിച്ച വ്യക്തിയാണ്. എന്നിട്ടും സമ്മാനം അക്കാലത്ത് ആര്‍ക്കൊക്കെയോ പോയി.

സമാധാന സമ്മാനപരിഗണനയില്‍ ഇന്നത്തെ രാഷ്‌ട്രീയം പ്രകടമായി കടന്നുകൂടുന്നത് അതിന്റെ വിശ്വാസ്യതയെ എന്നെന്നേക്കുമായി തകര്‍ക്കുന്നതായിരിക്കും. നൊബേല്‍ സമ്മാനം എന്ന ബഹുമതി ലോകത്തിനു മുന്നില്‍ ബീഭത്സമായിത്തീര്‍ന്നുവെന്ന് വന്നുകൂടായ്‌കയില്ല. ഇത്തരം വികലനിശ്ചയങ്ങള്‍ വഴി സമ്മാനസ്ഥാപകനായ ആ മഹാവ്യക്തിയുടെ പാവനലക്ഷ്യങ്ങള്‍ കളങ്കിതമായിത്തീര്‍ന്നുകൂടായ്‌കയില്ല. ഒന്നുകില്‍ ഇന്നത്തെ വഴിപിഴച്ചുപോകുന്ന സമാധാനസമ്മാനം നിര്‍ത്തുക, അല്ലെങ്കില്‍ നിഷ്പക്ഷമായ ഒരു സാര്‍വദേശീയസമിതിയെ സമാധാന സമ്മാനതീരുമാനം എടുക്കുന്നതിന് നിശ്ചയിക്കുക. ഇത്രയും ചെയ്‌തില്ലെങ്കില്‍ ഈ സമ്മാനപ്രസ്ഥാനം നൊബേലിന്റെ യശസ്സിന് കളങ്കവും ലോകദൃഷ്‌ടിയില്‍ പരിഹാസ്യവും ആയിത്തീരും.


*****

സുകുമാര്‍ അഴീക്കോട് കടപ്പാട്: ദേശാഭിമാനി 23 ഡിസംബര്‍ 2010

Wednesday, December 15, 2010

The Nobel War Prize

Last year’s recipient of the Nobel Peace Prize escalated the war in Afghanistan a few weeks after receiving the prize. The award surprised even Obama. This year the Chinese government were foolish to make a martyr of the president of Chinese PEN and neo-con Liu Xiaobo. He should never have been arrested, but the Norwegian politicians who comprise the committee, led by Thorbjørn Jagland, a former Labour prime minister, wanted to teach China a lesson. And so they ignored their hero’s views. Or perhaps they didn’t, given that their own views are not dissimilar. The committee thought about giving Bush and Blair a joint peace prize for invading Iraq but a public outcry forced a retreat.

For the record, Liu Xiaobo has stated publicly that in his view:

(a) China’s tragedy is that it wasn’t colonised for at least 300 years by a Western power or Japan. This would apparently have civilised it for ever;
(b) The Korean and Vietnam wars fought by the US were wars against totalitarianism and enhanced Washington’s ‘moral credibility’;
(c) Bush was right to go to war in Iraq and Senator Kerry’s criticisms were ‘slander-mongering’;
(d) Afghanistan? No surprises here: Full support for Nato’s war.

He has a right to these opinions, but should they get a peace prize?

The Norwegian jurist Fredrik Heffermehl argues that the committee is in breach of the will and testament left behind by the inventor of dynamite whose bequests fund the prizes: ‘The Nobel committee has not received prize money for free use, but was entrusted with money to give to the pivotal element in creating peace, breaking the vicious circle of arms races and military power games. From this point of view the 2010 Nobel is again an illegitimate prize awarded by an illegitimate committee.’


*****


Tariq Ali, 11 December 2010

Julian Assange, What is with You?

Julian Assange, Aussie, we arraign you

for taking our First Amendment to heart:

“Congress shall make no law. . .abridging

the freedom of speech” we have writ;

but that was when we were the “land of the free

and the home of the brave.”

That starry-eyed time is long past;

since then, as befits an imperial power,

we set ourselves the goal to enslave

regions and regimes that would not

play the part that would befit

vassals to our military-christian destiny.



You thought that since we laud

your over-zealous counterparts

in a China or a Mynamar,

jailed by authoritarian juntas,

and facilitate for them the Nobel prize,

you could do the same in democratic disguise,

allowing no room for hypocrisy,

and, playing god,

use our hidden truths to tar

our resplendent diplomacy.

More fool you; our posse

will pursue and hunt you down.

Hide where you will, you clown,

we will get you still.



Free is free till you play our tune;

step out of line, and you will soon

find we are the same

as those in Beijing or Rangoon.

And if the Russians want the Nobel

for you, as we did for the other two,

we will raise a merry hell

far more fatal

than anything they could do.



You mistake much when you think

that our Constitutional forefathers

would shamefacedly blink

at our procedures.

Look up the Philadelphia papers

and you will know that from the first

our professions were wisely studded with capers.

We allowed to ourselves as Protestant whites

privileges that puissant kites

alone have from Nature

over every lesser, crawling creature.

Such is meant to be the presiding feature

of our place on the hill;

those that pull us down we kill.


*****


badri raina,

December, 13,2010

സമാധാനനൊബേലിന്റെ രാഷ്ട്രീയം

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരജേതാവിനെ എല്ലാകാലത്തും നിശ്ചയിച്ചിട്ടുള്ളത് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ഈ പുരസ്കാരം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുകയും സമ്മാനിക്കുകയും ചെയ്യുന്ന നോര്‍വെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയിലെ അംഗമാണ്. നോര്‍വെ പാര്‍ലമെന്റ് അംഗങ്ങളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സമിതിയാണ് നൊബേല്‍ ജേതാവിനെ നിശ്ചയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ട് ഒരുവര്‍ഷംപോലും തികയാതിരിക്കെ ബറാക് ഒബാമയ്ക്കാണ് കഴിഞ്ഞവര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കിയത്. സമ്മാനം സ്വീകരിച്ച് അധികനാള്‍ കഴിയുംമുമ്പ് ഒബാമ 30,000 അമേരിക്കന്‍ സേനാംഗങ്ങളെക്കൂടി അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. ഇറാഖില്‍ ഇപ്പോഴും 50,000ല്‍പരം അമേരിക്കന്‍ സൈനികരുണ്ട്. ഇതാണ് 'സമാധാനത്തിന്റെ' വിചിത്രമായ വ്യാഖ്യാനം.

മുമ്പ്, വിയറ്റ്നാം അധിനിവേശയുദ്ധത്തിന് കാരണക്കാരനായ അമേരിക്കന്‍ വിദേശസെക്രട്ടറി ഹെന്‍ട്രി കിസിഞ്ചറിനും രണ്ടാംലോകമഹായുദ്ധത്തിനുശേഷമുണ്ടായ ഏറ്റവും ഭീകരമായ കടന്നാക്രമണത്തെ ചെറുത്ത വിയറ്റ്നാംനേതാവ് ലീ ഡോക്ക് തോയ്ക്കും സംയുക്തമായി സമാധാനത്തിനുള്ള പുരസ്കാരം സമ്മാനിച്ച് നൊബേല്‍സമിതി അവരുടെ തനിനിറം സ്വയം വെളിപ്പെടുത്തിയിരുന്നു. നെല്‍സന്‍ മണ്ടേലയ്ക്ക് സമാധാനനൊബേല്‍ സമ്മാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തിന്റെ അവസാനത്തെ പ്രസിഡന്റായിരുന്ന ഡി ക്ളാര്‍ക്കിനും ഒപ്പം നല്‍കി.

ചൈനയിലെ ഒരു എഴുത്തുകാരനായ ലിയു സിയാബോവിനാണ് ഇക്കൊല്ലം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനിച്ചത്. മനുഷ്യാവകാശങ്ങളുടെ മഹാനായ പോരാളിയായി ലിയുവിനെ പാശ്ചാത്യമാധ്യമങ്ങള്‍ ചിത്രീകരിക്കുന്നു. പക്ഷേ, ലിയുവിന് സമാധാനനൊബേല്‍ നല്‍കാനുള്ള യഥാര്‍ഥകാരണം അദ്ദേഹം പാശ്ചാത്യ വലതുപക്ഷ യാഥാസ്ഥിതികര്‍ക്ക് സമാനമായ വീക്ഷണം പുലര്‍ത്തുന്നുവെന്നതാണ്.

ഈയിടെ എഴുതിയ ലേഖനത്തില്‍ താരിഖ് അലി ഈ കാഴ്ചപ്പാടുകള്‍ തുറന്നുകാട്ടി. ലിയു സിയാബോ പരസ്യമായിതന്നെ താഴെപ്പറയുന്ന ചില പ്രസ്താവനകള്‍ നടത്തി:

1) ചൈനയുടെ യഥാര്‍ഥദുരന്തം എന്തെന്നാല്‍ 300 വര്‍ഷമെങ്കിലും ഈ രാജ്യത്തെ ഏതെങ്കിലും പാശ്ചാത്യശക്തിയോ ജപ്പാനോ കോളനിയാക്കിവച്ചില്ലെന്നതാണ്; അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ചൈന എന്നേക്കുമുള്ള പരിഷ്കൃത സമൂഹമായി മാറിയേനെ.

2) അമേരിക്ക നടത്തിയ കൊറിയന്‍, വിയറ്റ്നാം യുദ്ധങ്ങള്‍ സമഗ്രാധിപത്യത്തിന് എതിരായി ഉള്ളവയായിരുന്നു, ഇവ വാഷിങ്ടണിന്റെ 'ധാര്‍മിക വിശ്വാസ്യത' ഉയര്‍ത്തി.

3) ഇറാഖിനെ കടന്നാക്രമിക്കാന്‍ ബുഷിന് അവകാശമുണ്ടായിരുന്നു.

4) അഫ്ഗാനില്‍ നാറ്റോ നടത്തുന്ന യുദ്ധത്തിന് പൂര്‍ണപിന്തുണ.

ഈ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നതാണോ ലിയുവിന് നൊബേല്‍പുരസ്കാരം ലഭിക്കാനുള്ള കാരണം?

ലോകമെമ്പാടുമുള്ള അമേരിക്കന്‍ നയതന്ത്രജ്ഞര്‍ അയച്ച പതിനായിരക്കണക്കിന് രഹസ്യസന്ദേശങ്ങള്‍ വിക്കിലീക്സ് പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്ന്, വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ ലണ്ടനില്‍ അറസ്റുചെയ്തു; കെട്ടിച്ചമച്ച ബലാത്സംഗക്കേസില്‍ വിചാരണയ്ക്കായി ഉടന്‍തന്നെ സ്വീഡന് കൈമാറുകയുംചെയ്യും. ജൂലിയന്‍ അസാഞ്ചെയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണമെന്ന് റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ് ആവശ്യപ്പെട്ടിരിക്കുന്നു. ഈ നിര്‍ദേശത്തിന് ചൈനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, തീവ്രമായ ഈ ആവശ്യത്തോട് നോര്‍വേസമിതി യോജിക്കാന്‍ ഒരു സാധ്യതയുമില്ല. മാത്രമല്ല, അസാഞ്ചെയെ അമേരിക്ക ശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഓസ്ലോയില്‍ നൊബേല്‍പുരസ്കാരം സമ്മാനിച്ചപ്പോള്‍ നോര്‍വെ തലസ്ഥാനത്തുള്ള 65 രാജ്യങ്ങളുടെ സ്ഥാനപതിമാരില്‍ 19 പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. റഷ്യ, വിയറ്റ്നാം, ക്യൂബ, ഈജിപ്ത്, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ ഇതില്‍പ്പെടുന്നു. ഇന്ത്യ, തീര്‍ച്ചയായും ചടങ്ങില്‍ പങ്കെടുത്തു.

ഏതെങ്കിലും സംഗതിവശാല്‍ അടുത്ത വര്‍ഷം ജൂലിയന്‍ അസാഞ്ചെയ്ക്ക് സമാധാന നൊബേല്‍ നല്‍കിയാല്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കും? ഉത്തരം വ്യക്തം-അമേരിക്ക ശത്രുവും ക്രിമിനലുമായി പ്രഖ്യാപിച്ച ഒരു വ്യക്തിക്ക് പുരസ്കാരം നല്‍കുന്ന ചടങ്ങില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ പ്രതിനിധി ഹാജരാകില്ല.

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപത്രം 15 ഡിസംബര്‍ 2010

Friday, October 22, 2010

മാരിയോ വര്‍ഗാസ് യോസെ

ഈ വര്‍ഷത്തെ (2010) സാഹിത്യത്തിനുള്ള നോബെല്‍ പുരസ്കാരം നേടിയത് ലാറ്റിനമേരിക്കയിലെ ആഖ്യായികാകാരനും കവിയും വൃത്താന്തപത്രലേഖകനും ആയ മാരിയോ വര്‍ഗാസ് യോസെ. 1936 മാര്‍ച്ച് 28ന് പെറുവിലെ ഒരിടത്തരം കുടുംബത്തിലാണ് യോസെ ജനിച്ചത്. തെക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറ് ശാന്തസമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന, മൂന്നുകോടിയോളം ജനസംഖ്യയുള്ള രാജ്യമാണ് പെറു. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ വര്‍ണവെറിയരായ ആക്രമണകാരികള്‍ നിര്‍മാര്‍ജനം ചെയ്ത 'ഇന്‍കാസ്', 'മയ', 'അസ്റ്റെക്' തുടങ്ങിയ മഹനീയ സംസ്കാരങ്ങളെ ആസ്ഥാനമാക്കിയാണ് ഇന്നത്തെ പെറു വളര്‍ന്ന് വികസിച്ചത്. പാബ്ളോ നെരൂദയുടെ സുപ്രസിദ്ധ കാവ്യമായ കാന്റോസ് ജനറലില്‍ ആവേശപൂര്‍വം പ്രകീര്‍ത്തിച്ചിട്ടുള്ള 'മച്ചുപിച്ചു' എന്ന പ്രാചീന ഗോപുരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ലോകസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു.

മാരിയോ വര്‍ഗാസ് യോസെയും പെറുവിയന്‍ ജനതയില്‍ ഭൂരിപക്ഷവും, സ്പാനിഷ് ആക്രമണകാരികളുടെ പിന്‍മുറക്കാര്‍ ആണെങ്കിലും ഇപ്പോഴത്തെ തലമുറ പെറുവിന്റെ ഈ പ്രാചീന സംസ്കാരത്തില്‍ ആവേശംകൊള്ളുന്നു. യോസെയും ചെറുപ്പംതൊട്ടേ ഈ പ്രാചീനസംസ്കാരത്തിന്റെ പിന്മുറക്കാരന്‍ എന്ന നിലയിലാണ് വളര്‍ന്നുവന്നത്. അന്നത്തെ ഐതിഹ്യങ്ങളും നാടോടി പാരമ്പര്യവും യോസെയുടെ പല കൃതികളിലും പ്രകാശം പരത്തുന്നു. ലാറ്റിനമേരിക്കയിലെ രണ്ടുമൂന്ന് രാജ്യങ്ങളൊഴിച്ചാല്‍ മറ്റെല്ലായിടത്തും സംസാരിക്കുന്ന സ്പാനിഷ് ഭാഷയാണ് യോസെയുടെ മാതൃഭാഷയും സാഹിത്യമാധ്യമവും.

യോസെയുടെ സ്കൂള്‍ വിദ്യാഭ്യാസം പെറുവില്‍ കത്തോലിക്കാ മതാധികാരികള്‍ നടത്തുന്ന സ്ഥാപനങ്ങളിലാണ് നിര്‍വഹിച്ചത്. ഉപരിപഠനത്തിനായി തലസ്ഥാനമായ ലിമയിലെ സൈനിക അക്കാദമിയില്‍ ചേര്‍ന്നു. അപ്പോള്‍ മുതല്‍ക്കുതന്നെ വൃത്താന്തപത്രങ്ങളുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നു.

സ്പെയിനും ഫ്രാന്‍സും

ഇങ്ങനെ എഴുത്ത് ആരംഭിച്ചിരുന്നുവെങ്കിലും തുടര്‍ന്നുള്ള പഠനങ്ങള്‍ക്കായി സ്പെയിനിലും അതിനുശേഷം ഒരു സ്കോളര്‍ഷിപ്പ് പ്രതീക്ഷിച്ച് ഫ്രാന്‍സിലും യോസെ എത്തിച്ചേര്‍ന്നു. അതിനുമുന്‍പുതന്നെ വിവാഹം നടന്നുവെങ്കിലും നാലു വര്‍ഷത്തില്‍ കൂടുതല്‍ അത് നീണ്ടുനിന്നില്ല. ഫ്രാന്‍സില്‍ പ്രതീക്ഷിച്ച സ്കോളര്‍ഷിപ്പ് ലഭിച്ചില്ലെങ്കിലും കുറേക്കാലത്തേക്ക് അവിടെത്തന്നെ താമസമുറപ്പിച്ച് എഴുത്തില്‍ വ്യാപരിച്ചു. സ്വന്തം ബന്ധത്തില്‍പ്പെട്ട പാട്രീഷ്യയുമായി വീണ്ടുമൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും മൂന്നു കുട്ടികള്‍ ഈ വിവാഹ ബന്ധത്തിലൂടെ കടന്നുവരികയും ചെയ്തു.

കൃതികളും പ്രചോദനവും

സ്പാനിഷില്‍ ആണ് എഴുത്തെങ്കിലും ഇക്കാലത്ത് ഫ്രഞ്ച് വശമാക്കി. പാരീസിലെ താമസക്കാലത്താണ് അദ്ദേഹത്തിന്റെ വിവിധ തരത്തിലുള്ള സാഹിത്യരചനകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. 1957 ല്‍ ആദ്യത്തെ ചെറുകഥാസമാഹാരം പ്രസിദ്ധീകൃതമായി. പെറുവില്‍ പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴായിരുന്നു ആദ്യ ചെറുകഥാസമാഹാരമായ 'ദി ലീഡേഴ്സ്', 'ദി ഗ്രാന്റ് ഫാദര്‍' എന്നിവ പ്രസിദ്ധീകരിച്ചത്. അതിന് കിട്ടിയ സ്വാഗതം യോസെയുടെ വിവിധ തരത്തിലുള്ള സാഹിത്യ സൃഷ്ടികള്‍ക്ക് പ്രോത്സാഹനമായി. പത്രലേഖനങ്ങള്‍ക്ക് പുറമെ ചെറുകഥകള്‍, നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍, ഡയറിക്കുറിപ്പുകള്‍ എന്നിങ്ങനെ വ്യാപിച്ചുകിടക്കുന്നു അദ്ദേഹത്തിന്റെ സര്‍ഗ പ്രപഞ്ചം. 1963ല്‍ പ്രസിദ്ധീകരിച്ച 'ദി ടൈം ഓഫ് ദി ഹീറോ' (വീരപുരുഷന്റെ കാലം) ആണ്് ആദ്യത്തെ നോവല്‍. പില്‍ക്കാലത്ത് അഞ്ചു പതിറ്റാണ്ടുകളോളമായി അനേകം നോവലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും ഇരുപത്തേഴാമത്തെ വയസ്സിലെഴുതിയ ഈ കൃതി ആണ് അവയിലേറ്റവും മെച്ചപ്പെട്ടതെന്ന് ചില നിരൂപകര്‍ കരുതുന്നു. ലിമയിലെ സൈനിക അക്കാദമിയില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തെ അനുഭവങ്ങളും അവിടത്തെ കൂട്ടായ്മയില്‍നിന്ന് പെറുവിലെ സാമൂഹ്യവും കുടുംബപരവുമായ ബന്ധങ്ങളെക്കുറിച്ചുള്ള അറിവും ഈ കൃതിക്ക് ഓജസ്സും വിശ്വാസ്യതയും നല്‍കുന്നു. അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും സമകാലിക പെറുവിയന്‍ ജീവിതത്തിന്റെ സവിശേഷതകളും സംഘര്‍ഷങ്ങളും വ്യക്തിജീവിതത്തിലെ ധര്‍മസങ്കടങ്ങളുമാണ് പശ്ചാത്തലം ഒരുക്കുന്നത്.

ഇരുപതാംനൂറ്റാണ്ടിലെ പ്രമുഖരായ എല്ലാ ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയുംപോലെ മാരിയോ വര്‍ഗാസ് യോസെയും ജീവിതത്തിലും കൃതികളിലും ഇടതുപക്ഷക്കാരനായിരുന്നു. ചിലിയിലെ പാബ്ളോ നെരൂദയും കൊളംബിയക്കാരന്‍ ഗേബ്രിയല്‍ ഗ്യ്രാസ്യാ മാര്‍കെസും മറ്റും യോസെയുടെ ആരാധനാപാത്രങ്ങളായിരുന്നു. മാര്‍കെസിനെ സംബന്ധിച്ച് ഒരു പുസ്തകംതന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. 1959 ലെ ക്യൂബന്‍ വിപ്ളവവും അതിന്റെ നേതാക്കളായിരുന്ന ഫിദല്‍ കാസ്ട്രോയും ചെഗുവേരയും യോസെയുടെ പ്രചോദന സ്രോതസ്സുകളില്‍ പ്രധാന പങ്ക് അര്‍ഹിക്കുന്നു.

യോസെയുടെ മലക്കംമറിച്ചില്‍

എന്നാല്‍ വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസും സോഷ്യലിസ്റ്റ് പാര്‍ടിയും അധികാരത്തിലെത്തുകയും തുടര്‍ന്ന് ലാറ്റിനമേരിക്കയിലാകെ ഇടതുപക്ഷം ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയും പന്ത്രണ്ടോളം ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തുകയും ചെയ്തപ്പോഴേക്കും യോസെയുടെ നിലപാടുകള്‍ വലതുപക്ഷത്തേക്ക് ചാഞ്ഞുതുടങ്ങിയിരുന്നു. യോസെയുടെ പെറു ഈ കൊടുങ്കാറ്റില്‍പ്പെടാതെ യാഥാസ്ഥിതിക രാഷ്ട്രമായി തുടര്‍ന്നു. എങ്കിലും അവിടെ ഇടതുപക്ഷ ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരികയും ഭൂമിക്കും കൂലിക്കും വേണ്ടിയുള്ള സമരം ശക്തിയാര്‍ജിക്കുകയും ചെയ്തുവന്നു. അങ്ങനെയുള്ള ഇടതുപക്ഷ ഗ്രൂപ്പുകള്‍ പാര്‍ലമെന്ററി സമ്പ്രദായത്തിലെന്നപോലെ സായുധസമരത്തിലും വിശ്വസിക്കുന്നുണ്ട്. സെന്ററോ ലുമിനോസോ (പ്രകാശഗോപുരം) എന്ന ഒരു സംഘമാണ് ഗറില്ലാ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്. ധാരാളം അറസ്റ്റുകളും മര്‍ദനവും വ്യാജ ഏറ്റുമുട്ടലുകളിലെ കൊലകളും പെറുവില്‍ അക്കാലത്തെന്നപോലെ ഇക്കാലത്തും സര്‍വസാധാരണമാണ്. പക്ഷേ അതൊന്നും കണക്കിലെടുക്കാതെ യോസെ ക്യൂബക്കെതിരായി തിരിഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ അവസരവാദം ആരംഭിക്കുന്നത്.

ക്യൂബയില്‍ ഒരു വിമത സാഹിത്യകാരനും കവിയുമായ ഹെര്‍ബര്‍ടോ പാഡില്ലയെ ക്യൂബന്‍ സര്‍ക്കാര്‍ തടവിലാക്കി. അമേരിക്കന്‍ ഐക്യനാടിലെ ഫ്ളോറിഡ സംസ്ഥാനത്ത് തമ്പടിച്ച് സി ഐ എയുടെ സാമ്പത്തിക സഹായത്തോടെ ക്യൂബയില്‍ അട്ടിമറി നടത്തുന്ന രഹസ്യ സംഘടനകളുമായി ഹെര്‍ബര്‍ടോ പാഡില്ലക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റും വിചാരണയും തടവും. ഇത് ഗുരുതരമായ പൌരാവകാശ ലംഘനമാണെന്ന് ക്യൂബക്ക് പുറത്ത് പല സാഹിത്യകാരന്മാരും ബുദ്ധിജീവികളും ആരോപിച്ചു. യോസെയും അവരുടെ കൂടെ കൂടി. പാഡില്ലക്കെതിരായ തെളിവുകള്‍ ശക്തമായിരിക്കെ ഈ ബുദ്ധിജീവികളെ അംഗീകരിക്കാന്‍ കാസ്ട്രോക്ക് കഴിയാതെ വന്നതാണ് കാസ്ട്രോയുമായി തെറ്റിപ്പിരിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് യോസെ അവകാശപ്പെടുന്നു.

യോസെയുടെ ഇരട്ടത്താപ്പ്

തീര്‍ച്ചയായും പാഡില്ലയുടെ പേരിലുള്ള ഈ ഭിന്നത നമുക്ക് അനുഭാവത്തോടെയല്ലെങ്കിലും മനസ്സിലാക്കാന്‍ കഴിയും. എഴുത്തുകാരും ബുദ്ധിജീവികളും അവരുടെ വിഭാഗത്തില്‍പെട്ട എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നത് അസ്ഥാനത്താണെങ്കില്‍പ്പോലും അസാധാരണമല്ല. അതുപോലെ ഇടതുപക്ഷത്ത് ചേര്‍ന്നുനിന്ന ബുദ്ധിജീവികള്‍ എന്തെങ്കിലും കാരണവശാല്‍ വലതുപക്ഷത്തേക്ക് തിരിയുന്നതും അസാധാരണമല്ല. കേരളത്തിലെ പി കേശവദേവും തമിഴകത്തിലെ ജയകാന്തനും ബ്രിട്ടനിലെ സ്റ്റീഫന്‍ സ്പെന്‍ഡറും ഫ്രാന്‍സിലെ ആന്‍ന്ദ്രേ ഗിഥേയും റഷ്യയിലെ ബോറിസ് പാസ്റ്റര്‍നാക്കും മറ്റും അങ്ങനെ ഇടത്തുനിന്ന് വല ത്തേക്ക് പോയവരാണ്. എന്നാല്‍ അവര്‍ക്കൊക്കെ പറയാനുള്ള ന്യായങ്ങളൊന്നും യോസെക്ക് ഇല്ലായിരുന്നുവെന്ന് മാത്രമല്ല അവരൊക്കെ അവകാശപ്പെടുന്ന മനുഷ്യാവകാശ പ്രതിബദ്ധതയും അദ്ദേഹത്തിനില്ലെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നു.

ബൊളീവിയയില്‍നിന്നും കൊളംബിയയില്‍നിന്നും നിയമവിരുദ്ധമായി കുടിയേറുന്ന ആദിവാസികള്‍ സെന്ററോ ലൂമിനോസയെ സഹായിക്കുന്നു എന്ന് ആരോപിച്ച് പെറുവിയന്‍ അതിര്‍ത്തി പ്രദേശത്തെ ആദിവാസികളുടെ നേരെ പെറുവിയന്‍ യാഥാസ്ഥിതിക സര്‍ക്കാര്‍ കടന്നാക്രമണങ്ങള്‍ നടത്തുകയും അറുനൂറില്‍പ്പരം നിരായുധരായ ആദിവാസികളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. അതുസംബന്ധിച്ച് വ്യാപകമായി ലാറ്റിനമേരിക്കയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഒരു ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തുകയുണ്ടായി. കമ്മീഷന്റെ നേതാവ് യോസെ ആയിരുന്നു. യോസെ ഈ കൂട്ടക്കൊലയെ ന്യായീകരിക്കുകയും അതിന്റെ ഉത്തരവാദികള്‍ കലഹപ്രിയരായ ആദിവാസികളാണെന്ന് എഴുതിപ്പിടിപ്പിക്കുകയും ചെയ്തു. ഈ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരുടെ ജീവിതത്തെപ്പറ്റി വിശദമായി പഠനം നടത്തിക്കൊണ്ടിരുന്ന നരവംശ ശാസ്ത്രജ്ഞന്‍ കാര്‍ലോസ് ഇവാന്‍ ഡെഗ്രിഗോറി ഉള്‍പ്പെടെ നിരവധി പ്രാമാണികര്‍ യോസെയുടെ ക്രൂരമായ വിലയിരുത്തലിനെ അപലപിക്കുകയുണ്ടായി. യോസെയുടെ വിചിത്രമായ പ്രതികരണം ഇതായിരുന്നു: സര്‍ക്കാരിന്റെ സേന അവരെ വധിച്ചില്ലായിരുന്നെങ്കില്‍ ലൂമിനോസക്കാര്‍ അതു ചെയ്യുമായിരുന്നു. വികാരലോലനും മനുഷ്യാവകാശവാദിയുമായ ഒരു സാഹിത്യകാരന് ഇപ്രകാരം പറയാന്‍ കഴിയുമോ എന്ന് ആരും ശങ്കിച്ചുപോകും. പക്ഷേ അപ്പോഴേക്കും കടുത്ത വലതുപക്ഷക്കാരനായി പ്രസിഡന്റുപദംവരെയുള്ള സ്ഥാനങ്ങളില്‍ കയറിക്കൂടാന്‍ മോഹിച്ചിരുന്ന യോസെ അതും അതിലപ്പുറവും പറയാന്‍ കഴിയുന്ന പതനത്തില്‍ എത്തിക്കഴിഞ്ഞിരുന്നു.

1990 ല്‍ മൂവി മെന്റോ ലിബര്‍ടാഡ് എന്ന വലതുപക്ഷ പാര്‍ടിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഒരു സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച യോസെ പരാജിതനായി. യോസെയെ തോല്‍പ്പിച്ചത് ഇടതുപക്ഷക്കാരായിരുന്നില്ല. വലതുപക്ഷക്കാരനായ ആല്‍ബെര്‍ടോ ഫുജിമോറി എന്ന കാര്‍ഷിക എന്‍ജിനിയറായിരുന്നു. യോസെയുടെ ഓര്‍മക്കുറിപ്പുകളില്‍ ( ഫിഷ് ഇന്‍ ദി വാട്ടര്‍) ഈ വിവരങ്ങളൊക്കെ പ്രതിപാദിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ അദ്ദേഹം ജനങ്ങളില്‍നിന്നകന്ന 'ജലത്തിലെ മത്സ്യം' ആയിരുന്നുവോ അതോ മുതലാളിത്തത്തിന്റെ സ്രാവ് ആയിരുന്നോ എന്നത് വായനക്കാര്‍ക്ക് തീരുമാനിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രവും നിലപാടുകളും വിവരിക്കുന്ന പുസ്തകത്തിന്റെ പേര് 'പൊളിറ്റിക്ക റാഷനബിള്‍'(Politica Razonable).യോസെയും ഫെര്‍ണാന്റോ സാവേറ്റര്‍, റോസാ ഡയസ്, അല്‍വാറോ പോംബോ, ആല്‍ബര്‍ടോ ബ്രോഡല്ലോ എന്നിവരും ചേര്‍ന്നുള്ള സംവാദത്തിന്റെ രൂപത്തിലാണ് ഈ പുസ്തകം.

പില്‍ക്കാല കൃതികള്‍

യോസെയുടെ മാനസാന്തരത്തിന് ശേഷവും ആഖ്യായികകളും ചെറുകഥകളും ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു. അവയൊക്കെ ആകര്‍ഷകമായ കലാമൂല്യങ്ങള്‍ കൊണ്ട് ധന്യമാണ്. ഈ ലേഖനത്തില്‍ പ്രധാനമായും യോസെയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും മാറ്റം മറിച്ചിലുകള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നതുകൊണ്ട് അവയെക്കുറിച്ചൊന്നും വിശദമായി ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. എങ്കിലും ഒരു കാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു. യോസെയുടെ പില്‍ക്കാല സാഹിത്യ കൃതികളെല്ലാം അദ്ദേഹത്തിന്റെ പില്‍ക്കാല രാഷ്ട്രീയ മാനസാന്തരത്തിന്റെയോ നവ ലിബറലിസത്തിന്റെയോ ആഗോളവല്‍ക്കരണത്തിന്റെയോ പച്ചയായ പ്രതിഫലനങ്ങളല്ല. യോസെയിലെ സാഹിത്യകാരന്‍ പൂര്‍ണമായി അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളെ ന്യായീകരിക്കുന്നില്ല.

ചില കൃതികളെപ്പറ്റി ചുരുക്കമായി പറഞ്ഞുപോകാം

വര്‍ഗാസ് യോസെയുടെ കൃതികളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ചരിത്രപരമായ സംഭവങ്ങളുടെ പ്രതിഫലനങ്ങളും വ്യക്തിപരമായ അനുഭവങ്ങളുടെ പ്രതികരണങ്ങളുംകൊണ്ട് സമ്പന്നമാണ്. അദ്ദേഹത്തിന്റെ ആദ്യ കൃതിയായ 'ദി ടൈം ഓഫ് ദി ഹീറോ' (വീരപുരുഷന്റെ കാലം) ഉരുത്തിരിഞ്ഞത് ലിമയിലെ സൈനിക അക്കാദമിയിലെ പഠനകാലത്തെ അനുഭവങ്ങളായിരുന്നുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. പെറുവിയന്‍ സാമൂഹ്യവ്യവസ്ഥയിലെ സാര്‍വത്രികമായ അഴിമതിയുടെ ആഖ്യാനങ്ങളാണതിലേറെയും. അടുത്ത പ്രധാനപ്പെട്ട നോവലായ, രണ്ടു സഞ്ചികകളിലൂടെ പൂര്‍ത്തിയായ Conversation on the Cathedral (ഭദ്രാസന പള്ളിയിലെ സംഭാഷണം- 1975) പെറുവിയന്‍ ഭരണാധികാരികളുടെ മര്‍ദനവാഴ്ച അനാവരണം ചെയ്യുന്നു. അന്നത്തെ പ്രസിഡന്റ് മാന്വല്‍ എ ഓഡ്രിയയുടെ തേര്‍വാഴ്ചയുടെ ചിത്രങ്ങളാണ് അതില്‍ വരച്ചുകാണിക്കുന്നത.് അതിലെ പ്രധാന കഥാപാത്രമായ കലാപകാരി സാന്റിയാഗോ ഓഡ്രിയയുടെ വീര്‍പ്പുമുട്ടിക്കുന്ന ഏകാധിപത്യത്തിനെതിരെ പൊരുതുന്ന കഥയാണ് യോസെ ഇതില്‍ വിവരിക്കുന്നത്. മറ്റൊരു നോവലായ ദി ഗ്രീന്‍ ഹൌസ് (ഹരിതഗൃഹം-1968) അഴിമതിക്കാരായ പട്ടാളമേധാവികള്‍ വേശ്യാഗൃഹങ്ങളില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളുടെയും ചൂഷണത്തിന്റെയും കഥയാണ്. യോസെയുടെ ചില നോവലുകള്‍ പെറുവിന് പുറത്തുള്ള ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളായ ബ്രസീല്‍, ഡൊമിനിക്കന്‍ റിപ്പബ്ളിക് തുടങ്ങിയവയെ പരാമര്‍ശിക്കുന്നു. പെറുവിന് പുറത്തുള്ള ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളിലെ ചില സംഭവങ്ങളും അനുഭവങ്ങളുമാണ് 'ദി വാര്‍ ഓഫ് ദി എന്റ് ഓഫ് ദി വേള്‍ഡ്' (ലോകാവസാനയുദ്ധം) എന്ന കൃതിയിലെ പ്രതിപാദ്യം. 1902 ല്‍ നടന്ന ബ്രസീലിയന്‍ സര്‍ക്കാരിനെതിരെയുള്ള കാന്റോസ് കലാപത്തെക്കുറിച്ചുള്ള ചരിത്ര സംഭവങ്ങളാണ് ഇതിലെ വിഷയം. 'ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്'(മുട്ടനാടിന്റെ വിരുന്ന്) ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ സ്വേച്ഛാധികാരി പ്രസിഡന്റ് റാഫേല്‍ ട്രുജില്ലോവിന്റെ വാഴ്ചക്കെതിരെ നടന്ന കലാപത്തിന്റെ കഥയാണ്. അതിലെ ചരിത്ര സംഭവങ്ങള്‍ സത്യസന്ധമായി വിവരിക്കുന്നതാണ് ആ പുസ്തകം എങ്കിലും അതൊരു ചരിത്രമല്ല എന്നും ആഖ്യായികയാണെന്നും യോസെ അവകാശപ്പെടുന്നു. യോസെയുടെ അടുത്തകാലത്തെ നോവലാണ് 'ദി വേ ടു പാരഡൈസ്' (പറുദീസയിലേക്കുള്ള വഴി-2003).

ഫ്ളോറ ട്രിസ്റ്റാന്‍ എന്ന സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ ജീവിതത്തെ ആസ്പദമക്കിയാണ് ഈ കഥ എഴുതിയിരിക്കുന്നത്. അവര്‍ക്ക് പറുദീസയില്‍ എത്താന്‍ കഴിഞ്ഞില്ലെന്ന ദുരന്തമാണ് പ്രതിപാദ്യം.

എല്ലാ കഥകളിലും യോസെയുടെ മനുഷ്യപ്പറ്റും സ്വാതന്ത്ര്യബോധവും ചിലപ്പോള്‍ ദുരന്തവീക്ഷണവും ആവിഷ്കരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ കാല്‍പ്പനിക ഭാവനകള്‍കൊണ്ട് സുന്ദരമാണ്. രാഷ്ട്രീയം എന്തുതന്നെയായാലും യോസെക്ക് ലഭിച്ച നോബെല്‍ പുരസ്കാരം സര്‍വഥാ അര്‍ഹിക്കുന്നതുതന്നെ എന്നതില്‍ സംശയമില്ല.

*
പി ഗോവിന്ദപ്പിള്ള കടപ്പാട്: ദേശാഭിമാനി വാരിക 24 ഒക്ടോബര്‍ 2010

Thursday, October 14, 2010

Nobel Politics

Since first awarded in 1901, Nobel Peace recognition went to 98 individuals and 23 organizations. Last year, another war criminal won, Barack Obama, one among many previous ones.1

Nearly always, politics, not merit, determines awards. Consider past winners, including Henry Kissinger, three Israeli war criminals (Shimon Peres, Yitzhak Rabin, and Menachem Begin), the Dalai Lama (a past and likely current CIA asset), Elie Wiesel (a hawkish Islamophobe), Kofi Annan (a reliable imperial stooge), and Al Gore, (another war criminal, neoliberal extremist, and no friend of the earth).

A celebratory Western media hailed this year’s winner, jailed Chinese dissident, Liu Xiaobo, a man New York Times writers, Andrew Jacobs and Jonathan Ansfield, called: “an impassioned literary critic, political essayist and democracy advocate repeatedly jailed (for) his activism, the Nobel Committee “recogni(zing) his long and non-violent (stand) for fundamental human rights in China.”

Long supportive of US adventurism, The Nation magazine hailed Obama’s award but said little about Liu, save for writer, Robert Dreyfuss, calling him “a Chinese dissident and author of a manifesto for human rights,” then adding:

“It’s well and good to draw attention to China’s treatment of political dissidents and its harsh restrictions on free speech, meeting, and Internet communications.” However, the award “isn’t likely to cause Chinese authorities to change their minds; if anything, it’s more likely to cause them to crack down even harder,” especially after Obama’s disingenuous September 23 General Assembly speech, talking peace and stressing human rights while waging war and defiling them at home and abroad even more egregiously than Bush.

Two Wall Street Journal editorials praised “A Nobel for China” and a “Nobel Vision for a Better China,” using the award to bash Beijing, less on human rights violations than for becoming an economic superpower, challenging America’s dominance. That’s the core issue, not pretending humanitarian considerations matter.

A Financial Times editorial called the award “A Nobel Peace Prize to celebrate,” saying:

The Nobel Committee “reinstated itself into the best traditions of the award,” recalling past winners like Martin Luther King and Burma’s Aung San Suu Kyi, but omitting names listed above and numerous other non-worthies. Saying nothing either about Western imperial wars, co-sponsored by America, Britain and Israel, topics major media accounts suppress or gloss over superficially.

Broadcasting US propaganda globally, the Voice of America was jubilant over Liu’s award, saying the Nobel Committee “issued an explicit challenge, calling on China to respect political rights as it rises toward economic great-power status.” Omitted was America’s support for wealth and privilege, not populist and human rights it disdains.

Al Jazeera’s Imran Kahn reported accurately, calling Liu’s award “controversial” and “contentious,” citing past winners like Kissinger, the Israelis and Obama, choices exalting war, not peace.

An In-Depth Alternative View

Posted October 11 on Pravda.ru, Professor Peter Baofu, headlined “The Nobel Peace Prize, and an Instrument of Western Power,” explaining what major media accounts omitted.

Saying awarding Liu doesn’t promote peace and prosperity, he gave seven reasons:

(1) Despite more improvement needed, China, in fact, “has done much to promote freedom at home in the last few decades,” in contrast to America where it’s eroded. According to Anne-Marie Brady, a New Zealand University of Canterbury China expert:

“the average person has so much more freedom than they ever had in the post-’49 period. There’s a strong feeling of ‘don’t rock the boat too far, don’t prod into sensitive areas,’ but, compared to earlier, much now is tolerated. Understandably, China resents being ‘under-appreciated’.”

(2) China has “done much to contribute to world peace and prosperity in the last few decades.” For example, it “lifted hundreds of millions of people out of poverty,” in contrast to America where it’s growing exponentially. In China, poverty dropped from 64% around 30 years ago to 16% in 2004, “a tremendous achievement for human rights” gone unrecognized.

In addition, China’s explosive growth “became a major engine of the world’s economic growth” because it depends so heavily on raw material and other imports. While it has trade surpluses with America and elsewhere, it’s in deficit to other countries. It also invests heavily overseas to build “roads, railways, sports complexes, hospitals, bridges, schools,” and other projects. Though exploiting labor, many nations and consumers benefit from Chinese low prices.

(3) Liu isn’t “an innocent defender of peace and freedom in China as popularly depicted.” For example, in a 1988 Hong Kong Open Magazine interview, he said it would take “300 years of colonialism for (China) to transform into how Hong Kong is today. I have my doubts as to whether 300 years would be enough,” he added. It caused an uproar, but he never retracted.

He was also instrumental in drafting Charter 08, a political manifesto modeled after Czechoslovakia’s Charter ’77, calling for an end to one-party rule, respect for human rights, and other freedoms.

Charter 08 principles include:

– free speech, belief, assembly and the press;
– respect for human rights, dignity, equality, and freedom;
– republicanism, democracy and constitutionalism; and
– for China to move in these directions, but not as fully as misreported.

In fact, Liu and other drafters endorse China’s ruling interests, advocating improved, but limited freedoms, to prevent a potential social eruption. The Charter warned about protests and strikes “becoming more militant and raising the possibility of a violent conflict of disastrous proportions.”

(4) Because of its growing economic strength and independence, China-bashing, opposition group backing, and saber rattling try pressuring Beijing to be more pro-Western and subservient. Though ineffective and counterproductive, it continues.

For example, years of arm-twisting hasn’t gotten Beijing to weaken its currency nor should it. Currently, just the opposite is practiced by its expanding its money supply at a 20% annual rate to prevent appreciation, despite intense Western efforts to encourage strengthening.

China knows how the 1985 Plaza Accord affected Japan. After 1989, the stronger yen toppled equities and real estate valuations, causing two decades of deflationary stagnation, what China is determined to avoid.

(5) No “one-style-fits-all” political system suits all societies equally. Liu learned Western values at Columbia University, the University of Oslo, and University of Hawaii. However, China’s history goes back thousands of years, its modern state a product of those times. As a result, it’s arrogant, offensive, and mindless to expect Beijing to abandon its traditions for Western ones that disdain principles rhetorically endorsed.

In 2009, Chinese actor Jackie Chan notably said:

I’m not sure if it’s good to have freedom or not. If you’re too free, you’re like the way Hong Kong is now. It’s very chaotic. Taiwan is also chaotic. I’m gradually beginning to feel that we Chinese need to be controlled. If we’re not being controlled, we’ll just do what we want.

(6) Western societies, especially America, have “no genuine interest in promoting the human rights of the Chinese people,” or their own. Globally, in fact, they exploit other societies much like they do internally, and wage wars when other methods don’t work.

Overall, “The West has no respect towards the ideas and values of the Non-West and has time and again indulged, since the modern era, in lecturing and dictating to other peoples (on how) to behave,” either peacefully, subversively, or violently.

Western countries, especially America, fear China as a rival, apprehensive it will supplant their supremacy through a better model, much like Asian Tiger economies did until targeted in 1997-98 to become US satellites, exploiting them through foreign investments, weakening them in the process. China has lots such investments under its rules, not others.

(7) The award “perpetuate(s) the vicious cycle of mistrust between China” and the West, mainly America. As a result, it fuels “Chinese nationalism” and reinforces internal sentiment that China doesn’t get the respect it deserves, whatever its faults.

At the least, the glass house analogy applies. More importantly, its history of Western colonization and dominance gives China justifiable reason to want more even-handed, stable relationships, and won’t tolerate less. Bashing its policies won’t help, nor is rewarding Liu, Beijing lashing out at the West in response.

A Final Comment

The Nobel Committee is a notorious Western tool. Its Peace and other awards promote unshared global values, nor should they be when for belligerence, human exploitation, and imperial dominance, principles America espouses to the detriment of other societies and its own.

Moreover, according to Alfred Nobel’s will, the award’s made to persons and/or organizations that:

shall have done the most or the best work for fraternity between nations, for the abolition or reduction of standing armies and for the holding and promotion of peace congresses.

In other words, it’s for opposing war and promoting peace. Though advocating human rights helps achieve it, those doing it focus largely on Universal Declaration of Human Rights principles, including:

– respecting everyone’s rights equally;
– opposing discrimination, slavery, torture and other forms of abuse;
– respecting the rule of law and rights to life and fair treatment;
– advocating free expression, movement, personal safety, a nationality, and right to leave and return to one’s country, as well as other human rights provisions, not specifically advocacy for peace over war.

That aside, awarding one political prisoner the Peace Prize ignores all others and the greater problem overall, aggressively suppressed because of its prevalence in the West.

Narrowly defined, America alone has hundreds of political prisoners, many, perhaps most, more deserving than Liu. Broadly defined, it has thousands — unheralded, unmentioned, and lawlessly punished.

Many other countries, including China, have theirs. Israel for one, that at any time holds up to 12,000 or more, including women and young children, unfairly subjecting them to torture, abuse and humiliation — issues Nobel Committee members ignore and won’t recognize as a way to condemn rogue practices, expose their lawlessness, and support equal justice everywhere vigorously.

Instead, choosing Liu bashes China politically. Moreover, recognizing notorious war criminals like Obama, Al Gore, and numerous others flouts peace and related free society and human rights principles, ones Nobel Committee members reject as their honorees attest.

  1. A earlier article on the Nobel Committee’s long and inglorious tradition may be accessed here.
******

കടപ്പാട് :Nobel Politics

from Dissident Voice by Stephen Lendman

Monday, October 11, 2010

ഗാന്ധിജിക്ക് നല്‍കാത്ത നോബേല്‍ സിയാബോയ്‌ക്ക് !

അഹിംസയ്‌ക്കും സമാധാനത്തിനും വേണ്ടി ജീവിക്കുകയും മതസൌഹാര്‍ദത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്‌ത മഹാത്മാഗാന്ധിക്ക് നല്‍കാത്ത നൊബേല്‍ സമ്മാനമാണ് ചൈനയിലെ ഗവണ്‍മെന്റിനെതിരെ കുത്തിത്തിരിപ്പും കലാപവും കുത്തിപ്പൊക്കാന്‍ ശ്രമിച്ച ലിയു സിയാബോയ്‌ക്ക് നല്‍കുന്നത്- സമാധാനത്തിനുള്ള സമ്മാനം! ഗാന്ധിജി സാമ്രാജ്യത്വത്തിനെതിരെ തന്റേതായ രീതിയില്‍ പൊരുതിയ ആള്‍. സിയാബോ സാമ്രാജ്യത്വത്തിനുവേണ്ടി സ്വന്തം നാടിനെ തകര്‍ക്കാന്‍ പുറപ്പെട്ടയാള്‍.

നൊബേല്‍ കമ്മിറ്റിക്ക് സിയാബോയെപ്പോലുള്ളവരേ സ്വീകാര്യരാകൂ. അതാണ് അവരുടെ രാഷ്‌ട്രീയം. അതാണ് അവരുടെ സമാധാനം! അതാണ് അവരുടെ ചരിത്രം! നൊബേല്‍ സമ്മാനത്തിന്റെ മുഖമുദ്രയാണ് ജനാധിപത്യവിരുദ്ധത. പലസ്‌തീന്‍ വിമോചനപോരാട്ടത്തിന്റെ വീരനേതാവായിരുന്ന യാസര്‍ അറാഫത്തിന് കൊടുക്കാതിരുന്ന സമാധാനസമ്മാനം അവര്‍ സബൂയിലും ഛാറ്റിലയിലുമുള്ള അഭയാര്‍ഥിക്യാമ്പുകളില്‍ അഗ്നിവര്‍ഷം നടത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി മെനാകം ബഗിന് നല്‍കി- സ്‌ത്രീകളെയും കുട്ടികളെയും കൂട്ടക്കൊലചെയ്‌തതിന് ഒരു കരാറിന്റെ പേരുപറഞ്ഞ് മറതീര്‍ത്തുകൊണ്ട്.

1901ലാണ് നൊബേല്‍ സമ്മാനം ആരംഭിച്ചത്. അത് അമേരിക്കയുടെയും ബ്രിട്ടന്റെയും ഭരണാധികാരികളെ തേടി തുടരെ ചെന്നുകൊണ്ടിരുന്നു. തിയോഡാര്‍ റൂസ്‌വെല്‍റ്റിനും വുഡ്റോ വില്‍സനും എന്നുവേണ്ട, അധികാരമേറ്റ് ഒമ്പതുമാസം തികയുംമുമ്പ് ബറാക് ഒബാമയെവരെ അത് തേടിച്ചെന്നു. എന്നാല്‍, സോവിയറ്റ് യൂണിയന്റെ ഒരു ഭരണാധികാരിയെയും അത് തേടിച്ചെന്നില്ല. ഒടുവില്‍ അവിടെനിന്നുള്ള ഒരാള്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുന്നത് 1990ലാണ്- മിഖായേല്‍ ഗോര്‍ബച്ചേവിന്- ഗ്ളാസ്‌നോസ്‌റ്റും പെരസ്‌ട്രോയിക്കയും കൊണ്ട് സോവിയറ്റ് യൂണിയനെ തകര്‍ക്കുന്നതിനുള്ള പ്രത്യുപകാരമായി! ടോള്‍സ്‌റ്റോയി, മാക്‌സിം ഗോര്‍ക്കി, മയക്കോവ്സ്‌കി തുടങ്ങിയവരാണ് ലോകത്ത് അറിയപ്പെടുന്ന സോവിയറ്റ് യൂണിയന്റെ എഴുത്തുകാര്‍. എല്ലാവരും നൊബേല്‍ സമ്മാനഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍. എന്നാല്‍, നൊബേല്‍ സമ്മാനം തേടിച്ചെന്നത് ഇവരെയൊന്നുമല്ല, ബോറിസ് പാസ്‌റ്റര്‍ നാക്, അലക്‌സാണ്ടര്‍ സോള്‍ ഷെനിറ്റ്സിന്‍ തുടങ്ങിയവരെയാണ്. ഗുലാഗ് ആര്‍ക്കിപ്പെലാഗോ, ക്യാന്‍സര്‍ വാര്‍ഡ്, ദ ഫസ്‌റ്റ് സര്‍ക്കിള്‍ തുടങ്ങിയ കമ്യൂണിസ്‌റ്റുവിരുദ്ധ കൃതികളെഴുതി സോഷ്യലിസ്‌റ്റ് സാമൂഹ്യക്രമത്തെ ലോകസമക്ഷം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍, നൊബേല്‍ സമ്മാനദാതാക്കള്‍ക്ക് അക്കൂട്ടരെ എങ്ങനെ ആദരിക്കാതിരിക്കാനാകും?

പോളണ്ടിലെ സോഷ്യലിസ്‌റ്റ് ഗവണ്‍മെന്റിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ആളാണ് ലേ വലേസ. 1980കളുടെ അവസാനം തുടരെ സമരങ്ങളും കലാപങ്ങളും നയിച്ച് പോളണ്ടിലെ ഭരണത്തെത്തന്നെ തകര്‍ക്കാനുള്ള സാമ്രാജ്യത്വതന്ത്രങ്ങള്‍ക്ക് അരങ്ങൊരുക്കിക്കൊടുത്ത ആള്‍. ആ ലേ വലേസയ്‌ക്കും കിട്ടി ഒരു നൊബേല്‍ സമ്മാനം.
ലോകമെമ്പാടും സഞ്ചരിച്ച് ചൈനയിലെ കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ ഭരണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മുന്‍നിന്നുപ്രവര്‍ത്തിക്കുന്ന ആളായിരുന്നു തിബറ്റിലെ പതിനാലാമത് ലാമ. ആ ലാമയ്‌ക്കും കിട്ടി 1989ല്‍ ഒരു നൊബേല്‍ സമ്മാനം. ഇക്കുറി രണ്ട് നൊബേല്‍ പുരസ്‌കാരമാണ് കമ്യൂണിസ്‌റ്റു വിരുദ്ധതയെ തേടി എത്തിയിട്ടുള്ളത്. സമാധാനത്തിനുള്ളത് ലിയു സിയാബോയ്‌ക്കും സാഹിത്യത്തിനുള്ളത് മറിയോ വര്‍ഗാസ് യോസയ്‌ക്കും.

ദീര്‍ഘകാലം ഇടതുപക്ഷസഹയാത്രികനായിരുന്ന യോസ, പതിയെ വലതുപക്ഷരാഷ്‌ട്രീയത്തിലേക്ക് മാറുകയായിരുന്നു. തുറന്ന കമ്പോളത്തിന്റെയും പഴയ ലേസേഫെയര്‍ സിദ്ധാന്തത്തിന്റെയും സര്‍വോപരി മുതലാളിത്തത്തിന്റെയും വക്താവും രാഷ്‌ട്രീയപ്രചാരകനുമായി യോസ മാറി. ലോകപൌരനാകാന്‍വേണ്ടി പെറു വിട്ടുപോകുന്നുവെന്ന് പ്രഖ്യാപിച്ച യോസയെ, നൊബേല്‍ സമ്മാന കമ്മിറ്റി ആദരിച്ചത് അദ്ദേഹത്തിന്റെ മൌലികമായ സാഹിത്യസംഭാവനകളേക്കാളുപരിയായി രാഷ്‌ട്രീയമാറ്റത്തെ മുന്‍നിര്‍ത്തിയാണെന്ന് കാണാന്‍ വിഷമമില്ല. ഇതു പറയുന്നത് യോസയുടെ സര്‍ഗാത്മകതയെ കുറച്ചുകണ്ടുകൊണ്ടല്ലതാനും.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനായ ചൈനക്കാരന്‍ ലിയു സിയാബോയും മുതലാളിത്തവക്താവും സാമ്രാജ്യത്വാനുകൂലിയുമാണ്. അമേരിക്കയെ മാതൃകയാക്കുന്ന ഒരു രാഷ്‌ട്രീയസംസ്‌കാരം സ്ഥാപിച്ചെടുക്കുന്നതിനാണ് അദ്ദേഹം തന്റെ 'ചാര്‍ടര്‍ 08'ല്‍ പറയുന്നതുതന്നെ. വെറുതെ പറഞ്ഞ് അടങ്ങിയിരിക്കുകയല്ല, മറിച്ച് ചൈനീസ് ഭരണത്തെ അട്ടിമറിക്കാനും കമ്യൂണിസ്‌റ്റ് പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള കലാപശ്രമങ്ങളുമായി മുന്നിട്ടിറങ്ങുകകൂടി ചെയ്‌തു അദ്ദേഹം. 1989ലെ കുപ്രസിദ്ധമായ ടിയാനന്‍മെന്‍‌സ്‌ക്വയര്‍ സംഭവത്തിന്റെ വക്താവായി അദ്ദേഹം അറിയപ്പെട്ടു. അന്ന് വിദ്യാര്‍ഥിനേതാവായിരുന്ന സിയാബോ, കുട്ടികളെ പ്രകോപിതരാക്കി തെരുവിലിറക്കുന്നതില്‍ വഹിച്ച പങ്കാണ് രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷം ഇന്ന് ആദരിക്കപ്പെട്ടിട്ടുള്ളത്.

രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുപോലും 1999ല്‍ ചൈനീസ് ഭരണാധികാരികള്‍ ജയിലില്‍നിന്ന് വിട്ടയച്ചതായിരുന്നു സിയാബോയെ. എന്നിട്ടും അദ്ദേഹം കലാപശ്രമങ്ങളുമായിത്തന്നെ മുന്നോട്ടുപോയി. അതിനെ മനുഷ്യാവകാശപോരാട്ടമായി കണ്ടുകൊണ്ട് നൊബേല്‍ സമ്മാനം വച്ചുനീട്ടിയ കമ്മിറ്റി, കൃത്യമായും ഒരു സന്ദേശം ആവര്‍ത്തിച്ച് ലോകത്തിനുമുമ്പില്‍ വയ്‌ക്കുകയാണ്; കമ്യൂണിസ്‌റ്റുവിരുദ്ധതതന്നെയാണ് നൊബേല്‍ സമ്മാനത്തിനുള്ള ആത്യന്തിക മാനദണ്ഡം എന്ന സന്ദേശം!

ഇടയ്‌ക്ക്, ഒരു രബീന്ദ്രനാഥ ടാഗോറിനോ നെരൂദയ്‌ക്കോ മാര്‍ക്വേസിനോ സരമാഗോവിനോ ഒക്കെ ഇത് കൊടുത്തിരിക്കാം. എന്നാല്‍, അതുകൊണ്ടൊന്നും മറയ്‌ക്കാനാകാത്തതാണ് പൊതുവില്‍ നൊബേല്‍ കമ്മിറ്റി പുലര്‍ത്തുന്ന രാഷ്‌ട്രീയപക്ഷപാതിത്വം. തങ്ങള്‍ക്ക് കമ്യൂണിസ്‌റ്റുവിരുദ്ധത ഇല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയുള്ള മറതീര്‍ക്കല്‍മാത്രമാണത്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ്, പരിഗണിക്കുന്നതായി അറിഞ്ഞ വേളയില്‍തന്നെ തനിക്കിത് വേണ്ടെന്ന് ടോള്‍‌സ്‌റ്റോയി പറഞ്ഞത്. പലവട്ടം അവഗണിച്ചിട്ടും നിവൃത്തിയില്ലാത്ത നിലയില്‍ നെരൂദയുടെ പ്രശസ്‌തി എത്തിക്കഴിഞ്ഞ വേളയിലാണ്; അതും മരണത്തിന് ഒന്നരക്കൊല്ലം മുമ്പുമാത്രം നെരൂദയ്‌ക്ക് നൊബേല്‍ സമ്മാനം കൊടുത്തത്.

ചൈനീസ് സാഹിത്യകാരനായ ലൂസുന്‍ പലവട്ടം നൊബേല്‍ പരിഗണനയില്‍ വന്നതാണ്. എന്നാല്‍, ലൂസുന്‍ ചൈനീസ് കമ്യൂണിസ്‌റ്റ് പാര്‍ടി അംഗമാണ്; അതുകൊണ്ടുതന്നെ ഒഴിവാക്കപ്പെട്ടു. അമേരിക്കന്‍ നാടകകൃത്തായ യൂജീന്‍ ഒനീല്‍, നോവലിസ്‌റ്റ് ജോണ്‍ സ്‌റ്റെയിന്‍ബെക് എന്നിങ്ങനെ പലരും കമ്യൂണിസ്‌റ്റ് പാര്‍ടി അംഗമാണ് എന്നതുകൊണ്ടുമാത്രം അന്തിമ പരിഗണനാവേളയില്‍ ഒഴിവാക്കപ്പെട്ടതും നൊബേല്‍ സമ്മാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.


*****


പ്രഭാവര്‍മ

Sunday, October 10, 2010

വാക്കുകളുടെ പ്രലോഭനം ഏറ്റുവാങ്ങിയ എഴുത്തുകാരന്‍

പെറുവിയന്‍ എഴുത്തുകാരന്‍ മാരിയോബര്‍ഗാസ് യോസയ്‌ക്ക് 2010ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചുവെന്ന വാര്‍ത്ത മനസ്സിനു സന്തോഷംപകരുന്ന ഒന്നാണ്. ആദ്യമായി പറയട്ടെ സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ് ബര്‍ഗാസ് യോസ. നോവല്‍, ചെറുകഥ, നാടകം, ലേഖനങ്ങള്‍, പഠനങ്ങള്‍ ഇങ്ങനെ അദ്ദേഹം കൈവയ്‌ക്കാത്ത സാഹിത്യവിഭാഗങ്ങള്‍ ഒന്നുംതന്നെയില്ല.

എഴുത്തിലെ വൈവിദ്ധ്യമാണ് യോസയെ ഏറെ ശ്രദ്ധേയനാക്കുന്നത്. ലോക സാഹിത്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന തീവ്രമായ ബന്ധവും രചനകള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു. പ്രമേയത്തിലെ സാര്‍വലൌകിക സ്വഭാവവും യോസയെ ആസ്വാദകര്‍ക്ക് പ്രിയങ്കരനാക്കി. നൊബേല്‍ അക്കാദമി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യോസയെ പരിഗണിക്കുന്നുണ്ടെങ്കിലും അവസാനം അത് എത്തിച്ചേര്‍ന്നത് പലപ്പോഴും നിലവാരം കുറഞ്ഞ എഴുത്തുകാരുടെ പക്കലായിരുന്നു. വൈകിയാണെങ്കിലും അംഗീകാരം യോസയെ തേടിയെത്തിയെന്നത് ആശ്വാസംപകരുന്നു.

1962ല്‍ പുറത്തുവന്ന ടൈംഓഫ് ദി ഹീറോ എന്ന നോവലിലൂടെയാണ് യോസ ശ്രദ്ധേയനാകുന്നത്. അറുപതുകളിലെ സാഹിത്യത്തിലുണ്ടായ നവോത്ഥാനം യോസയുടെ രചനകളിലൂടെ സാഹിത്യലോകം തിരിച്ചറിയുകയായിരുന്നു. ഇടതുപക്ഷ ചിന്താഗതിക്കാരനായ യോസ ക്യൂബന്‍ വിപ്ളവകാലത്ത് ആവേശത്തോടെ പ്രതികരിക്കാന്‍ തയ്യാറായി. ലാറ്റിനമേരിക്ക അടക്കിവാണ ക്യാപിറ്റല്‍ സമൂഹം സാധാരണക്കാരില്‍ അടിച്ചേല്‍പ്പിച്ച അസമത്വങ്ങള്‍ക്കെതിരെ യോസയിലെ വിപ്ളവകാരി രചനകളിലൂടെ പ്രതികരിച്ചു. ലാറ്റിനമേരിക്കന്‍ ചരിത്രവും യാഥാര്‍ഥ്യങ്ങളും പങ്കുവച്ച ഊര്‍ജത്തിന്റെ നിഴലില്‍ പ്രശസ്‌തരായ ഗാർസിയാ മാര്‍കേസിനെപ്പോലെയും കാര്‍ലോസ് ഫുയന്‍തെസിനെപ്പോലെയും സര്‍ഗാത്മക രചനയുടെ വൈവിദ്ധ്യത്തിലൂടെ ശ്രദ്ധേയനാകുവാന്‍ അദ്ദേഹത്തിനുകഴിഞ്ഞു.

1965ല്‍ പുറത്തുവന്ന ഗ്രീന്‍ഹൌസ് എന്ന നോവലാണ് യോസയെ കൂടുതല്‍ പ്രശസ്‌തനാക്കിയത്. സാമൂഹികവും രാഷ്‌ട്രീയവുമായ മാറ്റങ്ങള്‍ ലാറ്റിനമേരിക്കയില്‍ ഉണ്ടാവണമെങ്കില്‍ അത് സാഹിത്യരചനകളിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂവെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. സാഹിത്യത്തിന് ഇതില്‍ ഒരു രാഷ്‌ട്രീയമായ ഭാഗം ഉണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. വിപ്ളവങ്ങളുടെ കാലത്ത് അതില്‍ പങ്കെടുത്ത സാധാരണക്കാര്‍ക്കൊപ്പം യോസയുടെയും മാര്‍കേസിന്റെയും രചനകള്‍ നിലനിന്നുവെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ക്യൂബന്‍ വിപ്ളവത്തോടും കാസ്‌ട്രോയോടും പരോക്ഷമായ പിന്തുണ പ്രഖ്യാപിക്കാനും അദ്ദേഹം തയ്യാറായത് ഈയൊരു ദര്‍ശനത്തിന്റെ പിന്‍ബലത്തിലാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ശേഷിച്ച നാലു ദശാബ്‌ദങ്ങള്‍ യോസയുടെ രചനകളുടെ വസന്തകാലമായിരുന്നു. സാഹിത്യത്തിലെ ഏതു മികച്ച രചനയും സമൂഹത്തിന് ഒരു നവോത്ഥാനത്തിന്റെ പാത തുറന്നുകൊടുക്കുമെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം പൂര്‍ണമായ സര്‍ഗാത്മക സ്വാതന്ത്ര്യമാണ് ഏറെ അഭികാമ്യമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ എഴുത്തുകാരനും രാഷ്‌ട്രീയപരവും ചരിത്രപരവുമായ അവബോധമുണ്ടായിരിക്കണം എന്നുമദ്ദേഹം ആഗ്രഹിച്ചു.

യോസയുടെ ഓരോ നോവലും സ്വന്തമായ ഒരു രൂപഘടനയ്‌ക്കുള്ളില്‍ നിലനില്‍ക്കുന്ന ഒന്നാണ്. 1969ല്‍ പുറത്തുവന്ന കോൺവെര്‍സേഷന്‍ ഇന്‍ ദി കത്തീഡ്രല്‍ എന്ന നോവല്‍ ആഖ്യാനത്തിന്റെ കാര്യത്തില്‍ ഏറെ പുതുമ പുലര്‍ത്തുന്ന ഒന്നാണ്. യോസയുടെ സോഷ്യലിസ്റ്റ് ദര്‍ശനങ്ങള്‍ക്കൊപ്പം വികസിച്ച ഒരു രചനയാണിത്. ക്യാപ്പിറ്റലിസ്റ്റ് സമൂഹം കാട്ടുന്ന ക്രൂരതകളോടും പീഡനങ്ങളോടും വളരെ ശക്തമായ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്.

ക്രമേണ സോഷ്യലിസ്റ്റ് ദര്‍ശനങ്ങളില്‍നിന്ന് നിയോ ലിബറല്‍ ദര്‍ശനങ്ങളിലേക്കു കടക്കുന്ന എഴുത്തുകാരനെയാണ് പിന്നീട് നാം കാണുന്നത്. അധികമാരും വായിക്കാത്ത വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് ഈ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. യോസയുടെ മാസ്റ്റര്‍പീസ് രചനയായും ഇതിനെ കാണണം. 1993ല്‍ വന്ന ഡെത്ത് ഇന്‍ ദി ആൻഡീസും 1997ല്‍ വന്ന നോട്ട്ബുക്ക്സ് ഓഫ് ഡോ റിഗോ ബര്‍ത്തോയും ശക്തമായ രചനകളാണ്. ഏകാധിപത്യത്തിനെതിരെ ആഞ്ഞടിച്ച ഫീസ്റ്റ് ഓഫ് ദി ഗോട്ടും മറ്റൊരു നോവലായ ബാഡ്‌ഗേളുമൊക്കെ സാഹിത്യലോകത്തെ വിസ്‌മയിപ്പിച്ച രചനകളാണ്.

ഇന്‍ പ്രെയിസ് ഓഫ് സ്റ്റെപ്പ്മദര്‍ എന്ന നോവലില്‍ ലൈംഗികതയുടെ സൂക്ഷ്‌മാവലോകനത്തിന്റെ നിഴലില്‍ കലയുടെ ആസ്വാദനതലങ്ങളെക്കുറിച്ച് അന്വേഷിക്കാനും യോസ തയ്യാറായി. വാക്കിന്റെ പ്രലോഭനങ്ങള്‍ ഏറ്റുവാങ്ങിയ മഹാനായ ഈ എഴുത്തുകാരന്റെ മുന്നില്‍ ഇനിയും മികച്ച പ്രമേയങ്ങളും മികച്ച രചനകളും സാന്നിധ്യം കുറിക്കട്ടെയെന്ന് നമുക്ക് ആഗ്രഹിക്കാം. മാരിയോ ബര്‍ഗാസ് യോസ ഈ നേട്ടങ്ങള്‍ നേടിയത് കുറുക്കുവഴികളിലൂടെ ആയിരുന്നില്ല, കഠിനാധ്വാനത്തിലൂടെയാണ്.


*****


വൈക്കം മുരളി

Saturday, July 3, 2010

അവിശ്വാസത്തിന്റെ സുവിശേഷം

യോ സെ സരമാഗു (Jose Desousa Saramago‍) ആരായിരുന്നു? ഒരു നീണ്ട വാചകത്തില്‍ ഈ വലിയ മനുഷ്യനെ ഒതുക്കിക്കെട്ടാനാവില്ല. പലതുമായിരുന്നു ഈ തളരാത്ത പോരാളി: കറകളഞ്ഞ കമ്യൂണിസ്റ്റ്, അവിശ്വാസത്തിന്റെ അപ്പോസ്‌തലന്‍, അപ്രിയസത്യങ്ങളുടെ അഭിഭാഷകന്‍, വിഗ്രഹഭഞ്‌ജകന്‍, ഉത്തരാധുനിക മനുഷ്യാവസ്ഥയുടെ ചരിത്രകാരന്‍, നോവലിസ്‌റ്റ്, നാടകകൃത്ത്, കലാപകാരി, പത്രപ്രവര്‍ത്തകന്‍, സ്വപ്‌നാടകന്‍, ഫന്റസിസ്‌റ്റ്, വ്യവസ്ഥകളുടെ വിധ്വംസകന്‍, ഭാഷയുടെ അപനിര്‍മാതാവ്. ജൂണ്‍ പതിനെട്ടിന് സ്‌പാനിഷ് ക്യാനറീസില്‍, എണ്‍പത്തേഴാം വയസ്സില്‍ കാലം ചെയ്യുമ്പോള്‍ അദ്ദേഹം പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞിരുന്നില്ല. മാൿസിംഗോര്‍ക്കി പണ്ടു പറഞ്ഞതുപോലെ, വാഗ്ദാനങ്ങള്‍ ബാക്കിവെക്കാതെ പോയ എഴുത്തുകാര്‍ ആരുണ്ട് ? എല്ലാ തന്ത്രികളും ചലിപ്പിച്ച വിരലുകളേതുണ്ട്? Blindness എന്ന തന്റെ വിശ്വവിഖ്യാതമായ നോവലില്‍ സരമാഗു ഇപ്രകാരമെഴുതി:“Inside us there is some thing that has no name: that something is what we are” (പേരില്ലാത്ത എന്തോ ഒന്ന് നമ്മുടെ ഉള്ളിലുണ്ട്. ആ എന്തോ ഒന്നാകുന്നു നാം). ആ എന്തോ ഒന്നിനെയാണ് എഴുത്തുകാരന്‍ അന്വേഷിക്കുന്നതെന്നും അന്വേഷണം ഒരിക്കലും അവസാനിക്കുന്നില്ലെന്നും പില്‍ക്കാലത്തൊരു അഭിമുഖത്തില്‍ സരമാഗു നിരീക്ഷിക്കുകയുമുണ്ടായി.പോര്‍ച്ചുഗീസ് ഭാഷയില്‍ സരമാഗു എന്ന വാക്കിന് രസകരമായ ഒരര്‍ഥമുണ്ട്: കാട്ടുമുള്ളങ്കി. ഇതിന് സ്വല്‍‌പം മധുരവും കൂടുതല്‍ ചവര്‍പ്പുമുണ്ടാകും. ഈ രണ്ടു വിപരീത രസങ്ങളും സരമാഗുവിന്റെ പേഴ്‌ണണാലിറ്റിയും സാഹിത്യവും ഉല്പാദിപ്പിച്ചുപോന്നു. അലസനും സുഖിയനുമായ അനുവാചകന് പാലട വെച്ചുവിളമ്പുക എന്നതായിരുന്നില്ല ഈ ധിക്കാരിയായ എഴുത്തുകാരന്റെ ദൌത്യം. കറുത്ത നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത കിരിയാത്ത കഷായമാണ് സരമാഗുവിന്റെ കലത്തില്‍ പാകപ്പെട്ടത്. സത്യത്തിന്റെ സ്വാദ് എപ്പോഴും കയ്‌പാണ്.

ഇനി അല്പം ജീവചരിത്രം. 1922 ല്‍ പോര്‍ച്ചുഗലിലെ അസിന്‍ഹാഗ എന്ന തനി നാട്ടിന്‍പുറത്താണ് യോ സെ ദെ ഡിസൂസ സരമാഗു ജനിച്ചത്. (Jose എന്ന നാമത്തിന് യോ സെ എന്നാണ് പോര്‍ച്ചുഗീസ് ഉച്ചാരണം. Saramago സരമാഗു ആവുന്നു) തീര്‍ത്തും ദരിദ്രമായ കര്‍ഷകത്തൊഴിലാളി കുടുംബം. യോ സെക്ക് രണ്ടുവയസ്സുള്ളപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട മേച്ചില്‍സ്ഥലങ്ങള്‍ തേടി അച്ഛന്‍ യോ സെ ഡിസൂസയും അമ്മ മരിയയും രാജധാനിയായ ലിസ്‌ബണിലെത്തി. ആയതിനാല്‍ ഒരു ലിസ്‌ബണ്‍കാരനായാണ് കഥാനായകന്‍ വളര്‍ന്നത്. സാമ്പത്തിക പരാധീനതകള്‍മൂലം പയ്യനെ നല്ലൊരു സ്‌കൂളില്‍ ചേര്‍ക്കാന്‍ അച്ഛനു പറ്റിയില്ല. ഒരു സാങ്കേതിക വിദ്യാസ്ഥാപനത്തിലാണ് സരമാഗു എത്തിപ്പെട്ടത്. അവിടെനിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങില്‍ കിട്ടിയ പരിശീലനം പെട്ടെന്നൊരു തൊഴില്‍ കണ്ടെത്താനുതകി. പിന്നീട് സരമാഗു പല ജോലികളും ചെയ്‌തു. ഭാഷാ സ്വാധീനവും എഴുതാന്‍ സ്വല്‍പ്പം കഴിവുമുണ്ടായിരുന്നതിനാല്‍ ഒരു ജേര്‍ണലിസ്റ്റുമായി. കുറച്ച് മൊഴിമാറ്റമെന്ന വിദ്യയും പയറ്റി. 1944 ല്‍ അതായത് 22-ാം വയസ്സില്‍ ഇല്‍ഡാ റെയ്‌സിനെ താലികെട്ടി; അതില്‍ ഒരു മകളുമുണ്ടായി. ഷഷ്‌ട്യബ്‌ദപൂര്‍ത്തിക്കുശേഷം ആറുകൊല്ലം കഴിഞ്ഞായിരുന്നു രണ്ടാം കെട്ട്. ഭാര്യ സ്‌പാനിഷ് ജേര്‍ണലിസ്റ്റ് പിലാര്‍ഡെല്‍റിയോ. സരമാഗുവിന്റെ കൃതികള്‍ സ്‌പാനിഷിലേക്ക് വിവര്‍ത്തനം ചെയ്‌തത് അവരത്രെ. അവസാന നിമിഷംവരെ ഈ ജീവിതപങ്കാളി സരമാഗുവിന്റെ സമീപത്തുണ്ടായിരുന്നു. 1992 ലാണ് യോ സെ സരമാഗു ജന്മദേശമുപേക്ഷിച്ച് സ്പാനിഷ് ക്യാനറീസിലേക്ക് പോയത്. The Gospel According to Jesus എന്ന പുസ്‌തകത്തെ പ്രഖ്യാതമായ യൂറോപ്യന്‍ ലിറ്റററി പ്രൈസിന് ശുപാര്‍ശചെയ്യാന്‍ യാഥാസ്ഥിതിക പോര്‍ച്ചഗീസ് സര്‍ക്കാര്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം നാടുവിട്ടത്. അദ്ദേഹത്തിന്റെ അവസാന പുസ്തകങ്ങളില്‍ ഒന്നായ The Elephant's Trip സമര്‍പ്പിച്ചിരിക്കുന്നത് സന്തത സഹചാരിയായിരുന്ന സഹധര്‍മിണിക്കാണ്, "To Pilar who wouldn't let me die" (എന്നെ മരിക്കാന്‍ അനുവദിക്കാത്ത പിലറിന്).

നൊബേല്‍ സാഹിത്യ പുരസ്‌ക്കാരത്തിന് അര്‍ഹത നേടിയ ആദ്യത്തെ പോര്‍ച്ചുഗീസ് നോവലിസ്റ്റ് ആയിരുന്നു യോ സെ സരമാഗു. മിഗ്വേല്‍ ടോര്‍ഗ (Miguel Torga 'വിന്‍ഡിമ' എന്ന പ്രശ‌സ്‌ത നോവലിന്റെ കര്‍ത്താവ്) ജോക്കിം പസോഡാര്‍ക്കോസ് (Joquim Paco Darcos ക്രോണിക്കിള്‍ ഓഫ് ലിസ്‌ബണ്‍ ലൈഫ് ' എന്ന നോവല്‍ സമുച്ചയത്തിന്റെ രചയിതാവ് ) അള്‍വര്‍ റെഡോള്‍ (Alver Redol - 'The man with Seven Names' എഴുതി) എന്നീ വലിയ പോര്‍ച്ചുഗീസ് എഴുത്തുകാര്‍ക്കൊന്നും ഈ ഭാഗ്യമുണ്ടായില്ല. 1998 ല്‍ നൊബേല്‍ പ്രൈസ് ലഭിക്കുമ്പോള്‍ യോസെ സരമാഗു ഒരു പ്രവാസിയായിട്ട് ആറുവര്‍ഷം പിന്നിട്ടിരുന്നു. ഫ്രാങ്ക്ഫര്‍ട് പുസ്‌തകമേളയില്‍ സംബന്ധിക്കാന്‍ തയാറെടുത്ത് എയര്‍പോര്‍ടില്‍ ചെന്നപ്പോഴാണ് അദ്ദേഹം വിവരമറിയുന്നത്. അത് അദ്ദേഹത്തെ തെല്ലൊന്നു അമ്പരപ്പിക്കുകയും ചെയ്‌തു. സരമാഗുവിന്റെ സമ്മാനലബ്‌ധി പോര്‍ച്ചുഗീസ് ജനത ഒരു ദേശീയാഘോഷമാക്കി. നാട്ടിലേക്ക് തിരിച്ചുവരാന്‍ വലിയ സമ്മര്‍ദങ്ങളുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വലതുപക്ഷക്കാരനായ പോര്‍ച്ചുഗീസ് പ്രസിഡന്റ് ആഘോഷങ്ങളില്‍നിന്ന് വിട്ടുനിന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്.

പോര്‍ച്ചുഗീസ് നോവലെഴുത്തിലെ വൈകിവന്ന വസന്തമെന്ന് സരമാഗുവിനെ കൃത്യമായി വിശേഷിപ്പിക്കാം. ജീവിതം സായാഹ്നത്തോടടുക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പ്രകൃഷ്‌ട കൃതികള്‍ പുറത്തുവന്നത്: : journey to Portugal, baltasar and Blimunda, The year of the death of ricardo Ries, The Stone Raft, History of the Siege of lisbon , The Gospel According to jesus Christ, Blindness, Death with interruptions എന്നിവ.

ആഗോള പ്രശസ്‌തിയിലേക്ക് സരമാഗുവിനെ ഉയര്‍ത്തിയത് രണ്ട് നോവലുകളാണ്: baltasar and Blimunda യും Blindness ഉം.

1987 ല്‍ പുറത്തിറങ്ങിയ Memorial do Convento എന്ന അസാധാരണ നോവലിന്റെ ഇംഗ്ളീഷ് രൂപമാണ് Baltasar and Blimunda. കുപ്രസിദ്ധമായ 'ഇന്‍ക്വിസിഷന്‍' (inquisition- തിരുസഭ നടപ്പാക്കിയ മതദ്രോഹവിചാരണ) കാലത്താണ് കഥ ചുരുള്‍വിരിയുന്നത്. സ്വതന്ത്ര ചിന്തയെയും സത്യാന്വേഷണങ്ങളെയും കഴുത്തു ഞെരിച്ചുകൊല്ലുക എന്നതായിരുന്നു പുരോഹിത വര്‍ഗത്തിന്റെ ഉന്നം. ലിസ് ബണ്‍ നഗരിയുടെ പ്രാന്തങ്ങളില്‍ ഒരു കൊളോസല്‍ കെട്ടിടത്തിന്റെ പണി തിരുതകൃതിയായി നടക്കുന്നു: മാഫ്രാ കോണ്‍വെന്റിന്റെ നിര്‍മാണം. ഇവിടെ രാപ്പകലില്ലാതെ പണിയെടുക്കുന്നതോ, ഇന്‍ക്വസിഷനു വിധേയരായ നിര്‍ഭാഗ്യവാന്മാര്‍. ഒരു പഴയ യുദ്ധവീരനായ ബല്‍ത്തസാറും വെളിപാടുകളും അന്തഃശ്‌ചോദനങ്ങളുമുള്ള ബ്ളിലമുണ്ടയും ഇക്കൂട്ടത്തിലുണ്ട്: പ്രേമബദ്ധര്‍. ഈ കമിതാക്കള്‍ മാഫ്രാ എന്ന നരകത്തില്‍നിന്ന് സ്വര്‍ഗത്തിലേക്ക് പറക്കാന്‍ വഴി തേടുകയാണ്. ഒരു പറക്കുന്ന പേടകം നിര്‍മിക്കപ്പെടുന്നു. ഈ പറക്കും തളികയുടെ തച്ചന്‍ വാസ്‌തവത്തില്‍ ഒരു പാതിരിയത്രെ: ബര്‍ത്തിലോമ്യോ ദെ ഗുസ്‌മാവോ. ഇതിന്റെ ഊര്‍ജം പെട്രോളല്ല, മനുഷ്യന്റെ ഇച്‌ഛാശക്തിയാണ്: ഫാന്റസിയുടെ (വിഭ്രമതയുടെ) അഭൌമതലങ്ങളിലേക്കാണ്, സര്‍റിയലിസ്‌റ്റ്ഭാവനയുടെ ആകാശങ്ങളിലേക്കാണ് ഈ നോവല്‍ നമ്മെ നയിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ എഴുത്തിനെ സാരമായി സ്വാധീനിച്ച മാജിക് റിയലിസത്തിന്റെ നിഴലാട്ടം കഥാഘടനയുടെ പലഘട്ടങ്ങളിലും കാണാം.

'The history of the siege of Lisbon' ലിസ്‌ബണ്‍ ഉപരോധത്തിന്റെ പുരാവൃത്തം സരമാഗുവിന്റെ സവിശേഷമായ നര്‍മത്തിനും വികടസരസ്വതിക്കും തെളിവ് തരുന്നു. പോര്‍ച്ചുഗലിന്റെ ദേശീയ ചരിത്രം അച്ചടിക്കന്ന പ്രസ്സിലെ പ്രൂഫ് റീഡര്‍ ഒരു കാതലായ വാചകത്തില്‍ വരുത്തിയ ചെറിയ തിരുത്ത് ചരിത്രവീക്ഷണത്തെത്തന്നെ മാറ്റിമറിക്കുന്നതാണ് കഥ. ആക്ഷേപഹാസ്യവും അസംബന്ധ ബോധവും (Sense of the Absurd) ഈ നോവലില്‍ ആശ്ളേഷിക്കുന്നു.

സരമാഗുവിന്റെ ഏറ്റവും വായിക്കപ്പെട്ട നോവല്‍, ഉറപ്പായിത്തന്നെ പറയാം,'അന്ധത' (Blindness) ആണ്. 25 ലോകഭാഷകളിലേക്ക് ഈ പുസ്‌തകം ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. ഗിയേവിന്നി പ്രോണ്‍റ്റിയേറോവിന്റെ അതികുശലമായ ഇംഗ്ളീഷ് തര്‍ജമയാണ് നമുക്ക് കിട്ടിയത്. അന്യാപദേശ സ്വഭാവമുള്ള (allegorical) ഈ നോവല്‍ മാത്രം മതി യോസെ സരമാഗുവിന് വിശ്വസാഹിത്യസദസ്സില്‍ ഒരു സ്വര്‍ണസിഹാസനം ഉറപ്പാക്കാന്‍. പല തലങ്ങളിലും പല സന്ദര്‍ഭങ്ങളിലും സരമാഗുവിന്റെ ഈ മാസ്റ്റര്‍ പീസ്, അല്‍ബെര്‍ കമ്യൂവിന്റെ 'പ്ളേഗി'നെ (The plague) ഓര്‍മപ്പെടുത്തുന്നു. പേരില്ലാത്ത ഒരു രാജ്യത്തെ നാമരഹിതമായ ഒരു നഗരത്തിലെ പേരില്ലാത്ത പൌരാവലിയെ ഒരസാധാരണ രോഗം ആകസ്‌മികമായി ആക്രമിക്കുകയാണ്: White Blindness' - ശ്വേതാന്ധത. ട്രാഫിക് സിഗ്നലില്‍ കാറു നിര്‍ത്തിയ ഒരാള്‍ക്ക് പെട്ടെന്ന് കാഴ്ച നഷ്‌ടപ്പെടുന്നു. അയാളെ വീട്ടിലെത്തിക്കുകയും അയാളുടെ വാഹനം മോഷ്‌ടിക്കുകയും ചെയ്യുന്ന കള്ളനും അചിരേണ അന്ധനാവുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് പുരവാസികള്‍, വര്‍ഗദേദമെന്യേ ഒന്നും കാണാനാവാതെ പരിഭ്രാന്തിപൂണ്ടുഴലുകയായി. സര്‍ക്കാരോ? കാഴ്‌ചപോയവരെയും പോകാന്‍ സാധ്യതയുള്ള വരെയും ആട്ടിത്തെളിച്ച് ഒരഭയകേന്ദ്രത്തിലാക്കുക: അതാണ് ഗവണ്‍മെന്റിന്റെ മാര്‍ഗം. രോഗികള്‍ പ്രതിദിനം പെരുകുന്നു. ക്യാമ്പിലെ ജീവിതം ദുരിതപൂര്‍ണം. മരുന്നില്ല, ചികിത്സയില്ല. ശുശ്രൂഷയില്ല, എന്തിന് ! ആവശ്യത്തിന് അപ്പംപോലുമില്ല. എങ്കിലും അന്ധരായ ആണും പെണ്ണും ജീവിക്കുന്നു; തമ്മില്‍ത്തല്ലുന്നു; ആവശ്യം തോന്നുമ്പോള്‍ നിര്‍ബാധം ഇണചേരുന്നു. ഈ കുരുടപ്പാളയത്തില്‍ കാഴ്‌ച ശക്തി നഷ്‌ടപ്പെടാത്ത ഒരു സ്‌ത്രീയുണ്ട്: ഒരു ഡോൿടരുടെ ഭാര്യ. അവരുടെ കണ്ണിലൂടെയാണ് നാം പലതും കാണുന്നത്. ഒരു ദിവസം ക്യാമ്പില്‍നിന്ന് കാവല്‍ക്കാര്‍ അപ്രത്യക്ഷമാവുന്നു. കാഴ്ചയുള്ള സ്‌ത്രീ കണ്ണുപൊട്ടന്മാരെ നയിച്ചുകൊണ്ട് തെരുവുകളുടെ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നു. തിമര്‍ത്തുപെയ്യുന്ന മഴയില്‍ നഗ്നമായ ശരീരങ്ങള്‍ ശുദ്ധീകരിക്കപ്പെടുകയാണ്. വെളുത്ത ആന്ധ്യത്തിന്റെ തേര്‍വാഴ്‌ച ഏതാണ്ടവസാനിക്കുന്നു. ആധുനിക മനുഷ്യാവസ്ഥയില്‍ നമുക്ക് നഷ്‌ടപ്പെടുന്ന കാഴ്‌ചശക്തിയുടെ പേടിപ്പിക്കുന്ന ചിത്രമാണ് സരമാഗു കോറിയിടുന്നത്. വെളിച്ചം നമുക്ക് ദുഃഖമാവുന്നു എന്ന് അദ്ദേഹം നിര്‍ഭയമായി ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

Stone Raft എന്ന നോവലും വിഭ്രമ കല്‍പ്പനയുടെ നിദര്‍ശനമാണ്. ഐബീരിയന്‍ ഉപഭൂഖണ്ഡം യൂറോപ്പില്‍നിന്ന് വിഘടിച്ച് അമേരിക്കയുടെ നേര്‍ക്കൊഴുകുന്നത് സരമാഗു സങ്കല്‍പ്പിക്കുന്നു. അത് മറ്റുചില ദ്വീപുസമൂഹങ്ങളുമായി കൂട്ടിയിടിക്കാനുള്ള അപകടസാധ്യതയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

കത്തോലിക്ക തിരുസഭയുടെ എതിര്‍പ്പിനും യാഥാസ്ഥിതിക പോര്‍ച്ചുഗീസ് സമൂഹത്തിന്റെ ഭര്‍ത്സനത്തിനും സ്‌ഫോടനാത്‌മകവാദങ്ങള്‍ക്കും പാത്രമായ നോവലാണ് 'The Gospel According to Jesus Christ' (സുവിശേഷം യേശുക്രിസ്‌തുവിന്‍ പടി) നികോസ് കസന്‍ദ് സാക്കീസിന്റെ 'Christ Recrucifeid' എന്ന മഹല്‍കൃതിക്കൊപ്പമാവും ഈ സരമാഗു നോവലിന്റെയും സ്ഥാനം. ആക്ഷേപഹാസ്യത്തിന്റെ കൈലാസം കയറിനില്‍ക്കുന്ന ഈ കഥയില്‍ പടച്ചവന്‍ പരമശുദ്ധനായ മനുഷ്യപുത്രനെ ദുരുപയോഗപ്പെടുത്തുകയാണ്. എന്തിന് ? അനീതിയും അക്രമവും അസഹിഷ്‌ണുതയും വളര്‍ത്തുന്ന ഒരു മതത്തിന്റെ സൃഷ്‌ടിക്കുവേണ്ടി.

പോര്‍ച്ചുഗല്‍ കണ്ട ഏറ്റവും വലിയ പ്രതിഭാശാലിയായിരുന്നു ഫെര്‍നാന്‍ഡേ പെസ്സോവ. പ്രസിദ്ധീകരണവിമുഖനായിരുന്ന ഈ മഹാകവിയുടെ സല്ലാപം ഏകാന്തതയോടായിരുന്നു. സരമാഗുവിന് ഈ അപൂര്‍വ കവിയോടുള്ള ഭക്ത്യാദരങ്ങളില്‍നിന്നാവാം 'The year of the Death of Ricardo Reis' എന്ന വിചിത്ര നോവല്‍ പിറന്നത്. മുപ്പത്താറുകൊല്ലം പോര്‍ച്ചുഗലിനെ അടക്കിവാണ ഫാഷിസ്‌റ്റ് സ്വേച്ഛാധിപതി അന്തോണിയോ ഒലിവേറ സാലസറുടെ കംസഭരണത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.

പോര്‍ച്ചുഗീസ് എഴുത്തില്‍ 1940 കളില്‍ പൊന്തിവന്ന ഒരാശയ കാലാവസ്ഥയായിരുന്നു Neo Realism. ഈ പ്രസ്ഥാനത്തിന്റെ പ്രാഭവം യോ സെ സരമാഗുവിന്റെ സൃഷ്‌ടികളില്‍ പ്രത്യക്ഷമാണ്. ഴാന്‍ പോള്‍ സാര്‍ത്ര് പരിഷ്‌ക്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത എൿസിസ്‌റ്റന്‍ഷ്യലിസവും (അസ്‌തിത്വവാദം) ഫ്രോയിഡിയന്‍ - ലക്കേനിയന്‍ മനഃശാസ്‌ത്രവിജ്ഞാനീയവും അദ്ദേഹത്തിന്റെ ആഖ്യാനവ്യാകരണത്തെ നിസ്സാരമല്ലാത്തവിധം സ്വാധീനിച്ചിട്ടുണ്ട്. അനാഥവും ആലംബഹീനവുമായ വര്‍ത്തമാന മനുഷ്യാവസ്ഥയുടെ സത്യസന്ധമായ അപഗ്രഥനത്തിന് ഇവ മാത്രമല്ല, അന്നോളം അപരിചിതമായ ബിംബകല്‍പ്പനകളും മെറ്റഫറുകളും ആവശ്യമാണെന്ന് സരമാഗു തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം നിലവിലുള്ള നോവല്‍ ഭാഷയെ അടിച്ചുടക്കുകയും പുതുതായൊന്ന് പരുവപ്പെടുത്തുകയും ചെയ്‌തത്. ഒരു പേജോളം നീളുന്ന വാക്യങ്ങളോടായിരുന്നു ഈ എഴുത്തുകാരന് ആഭിമുഖ്യം.

അദ്ദേഹം പലപ്പോഴും ജേംസ് ജോയ്‌സിനെ ഓര്‍മപ്പെടുത്തുന്നു. 'ഇന്‍വെര്‍ടഡ് കോമ'യെ, ഉദ്ധരണചിഹ്നത്തെ തീര്‍ത്തും ഒഴിവാക്കിക്കൊണ്ടാണ് സരമാഗു സംഭാഷണങ്ങള്‍ കഥാപാത്രത്തില്‍ തുന്നിച്ചേര്‍ത്തത്. അദ്ദേഹത്തിന്റെ ശൈലി എല്ലാ അര്‍ഥത്തിലും ക്രമവിരുദ്ധവും പരീക്ഷണാത്‌മകവുമായിരുന്നു. അത്യല്‍ബുദ്ധമായ ഒരു സര്‍ഗാവബോധത്തില്‍നിന്നുമാത്രം പൊന്തിവരുന്ന സാഹസികത: അതാണ് എഴുത്തില്‍ സരമാഗു പ്രദര്‍ശിപ്പിച്ചത്. പലപ്പോഴും കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കാന്‍ ഈ എഴുത്തുകാരന്‍ വിസമ്മതിച്ചു. പകരം 'First blindman', 'Car- thief' തുടങ്ങി പാത്രങ്ങളുടെ സ്വഭാവ സംജ്ഞകളാണ് അദ്ദേഹം മനഃപൂര്‍വം ഉപയോഗിച്ചത്. ആയതിനാല്‍ സരമാഗു കൃതിക്ക് ഒരു 'പാരബിളി' ന്റെ (Parable ഗുണപാഠ കഥ) മുഖച്‌ഛായ വന്നുചേരുന്നു.

സരമാഗു സ്ഥിരമായി നിലയുറപ്പിച്ചത് പോരാടുന്ന മനുഷ്യന്റെ, വേട്ടയാടപ്പെടുന്ന മനുഷ്യന്റെ ചേരിയിലായിരുന്നു. ലെബനണ്‍ - പലസ്‌തീന്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ഇസ്രയേലി അധിനിവേശത്തിനും വംശീയ ധ്വംസനത്തിനും എതിരായിപ്പൊങ്ങിയ സിംഹഗര്‍ജനങ്ങളിലൊന്ന് ഈ പോര്‍ച്ചുഗീസ് എഴുത്തുകാരന്റേതായിരുന്നു. നോം ചോംസ്‌ക്കി, ഹറോള്‍ഡ് പിന്റര്‍, താരിഖ് അലി എന്നീ സാംസ്‌ക്കാരിക നായകന്മാരുടെ കൂട്ടായ്‌മയില്‍ സരമാഗുവും ഉണ്ടായിരുന്നു. പ്രത്യയശാസ്‌ത്രപരമായ നിലപാടുകളില്‍ ഒരു വിട്ടുവീഴ്‌ചക്കും ഒരു ഒത്തുകളിക്കും അദ്ദേഹം വഴങ്ങിയില്ല.

സരമാഗു പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാവുന്നത് 1969 ലാണ്. പ്രസ്ഥാനത്തിന്റെ എല്ലാ സമരമുഖങ്ങളിലും അദ്ദേഹത്തിന്റെ സജീവമായ സാന്നിധ്യമുണ്ടായിരുന്നു. ഈ വലിയ എഴുത്തുകാരന്റെ സംസ്‌ക്കാരച്ചടങ്ങുകള്‍ ജൂണ്‍ 21ന് തിങ്കളാഴ്ച ലിസ്‌ബണില്‍ നടന്നപ്പോള്‍ അതിന് മേല്‍നോട്ടം വഹിച്ചത് പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറി ജനറല്‍ ജെ റോണിമോ ഡിസൂസ ആയിരുന്നു. ഇനി വത്തിക്കാന്‍ പ്രസ് ഈ വിശ്വസാഹിത്യകാരനെ എങ്ങനെ വിശേഷിപ്പിച്ചു എന്നറിയേണ്ടേ? "a populist extremist' -ജനപ്രിയതക്ക് ശ്രമിക്കുന്ന തീവ്രവാദി - എന്ന്. 'An antireligious ideologue' മതവിരോധിയായ സിദ്ധാന്തവാദി - എന്നും അവര്‍ അദ്ദേഹത്തെ അടയാളപ്പെടുത്തി.


*****

വി സുകുമാരന്‍, കടപ്പാട് : ദേശാഭിമാനി വാരിക