ജനങ്ങള്‍ക്ക് താങ്ങാനാവാത്ത ദുരിതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു "ചെലവുചുരുക്കല്‍ പാക്കേജ്" കൂടി ചര്‍ച്ച ചെയ്ത് പാസാക്കുന്നതിന് സാമാജികര്‍ സമ്മേളിച്ചപ്പോള്‍ 2012 ഫെബ്രുവരി മധ്യത്തില്‍ ആയിരക്കണക്കിന് പൊലീസുകാര്‍ ഗ്രീക്ക് പാര്‍ലമെന്റ് വളഞ്ഞു. ജനാഭിലാഷത്തെ പ്രതിനിധീകരിക്കാത്ത സര്‍ക്കാര്‍ അന്താരാഷ്ട്ര വായ്പാദാതാക്കളെ സന്തോഷിപ്പിക്കാന്‍ ദുതിതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ പ്രക്ഷോഭകര്‍ പാര്‍ലമെന്റിന് പുറത്ത് സംഘടിച്ചതിനാലാണ് ഈ സുരക്ഷാസന്നാഹം ആവശ്യമായിവന്നത്. കല്ലും പെട്രോള്‍ബോംബുകളും എറിഞ്ഞ പ്രക്ഷോഭകരെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ വര്‍ഷിച്ച് തടഞ്ഞു. ഒടുവില്‍ അഞ്ച് മന്ത്രിമാര്‍ രാജിവയ്ക്കുകയും പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധമുയരുകയും ചെയ്തിട്ടും 74നെതിരെ 199 വോട്ടോടെ ചെലവുചുരുക്കല്‍ പാക്കേജ് പാസായി.
സര്‍ക്കാരിന്റെ ചെലവ് വീണ്ടും 330 കോടി യൂറോ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്ന പാക്കേജനുസരിച്ച് ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കേണ്ടിവരും. ഗ്രീസിലെ പ്രതിസന്ധി ജനങ്ങള്‍ സൃഷ്ടിച്ചതല്ല. എന്നാല്‍ അവരോട് വീണ്ടും സഹിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചെലവുചുരുക്കല്‍ പാക്കേജനുസരിച്ച് നടപ്പാക്കേണ്ടിവരുന്ന ചെലവുകുറയ്ക്കലും നികുതി വര്‍ധനയും ഗ്രീക്ക് പൗരന്മാരുടെ ശരാശരി വരുമാനം നിലവിലെ 41400 യൂറോയില്‍ നിന്ന് 5600 യൂറോയോളം, അതായത് 14 ശതമാനത്തോളം, കുറയ്ക്കുമെന്നാണ് ലണ്ടനിലെ ഫൈനാന്‍ഷ്യല്‍ ടൈംസ് ലേഖകരുടെ വിശകലനത്തില്‍ കണക്കാക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ പോലും അതിന്റെ യഥാര്‍ഥ ദുരിതം വെളിപ്പെടുത്തുന്നില്ല. പൗരന്മാരില്‍ വലിയൊരു പങ്കിനും ഈ ശരാശരി വരുമാനത്തിലും വളരെ കുറഞ്ഞ വരുമാനമാണുള്ളതെന്ന വസ്തുത അത് കണക്കിലെടുക്കുന്നില്ല.
ചെലവുചുരുക്കലിന്റെ ഫലമായി ചോദനയിലുണ്ടാവുന്ന ഇടിവ് മൂലം സംഭവിക്കുന്ന തൊഴില്‍നഷ്ടം അത് കണക്കിലെടുക്കുന്നില്ല. ഗ്രീസിലെ തൊഴിലില്ലായ്മ ഔദ്യോഗിക കണക്കനുസരിച്ച് 20 ശതമാനത്തിനടുത്താണ്. മാത്രമല്ല, ചെലവുചുരുക്കലിന്റെ ഫലമായി വരുമാനവും ഉപഭോഗവും ഇടിയുന്നത് അനിവാര്യമായും സര്‍ക്കാരിന്റെ നികുതി വരുമാനത്തെ ബാധിക്കും. അപ്പോള്‍ "ജാമ്യ" നിബന്ധനയുടെ ഭാഗമായുള്ള കടമെടുക്കല്‍ ലക്ഷ്യങ്ങള്‍ നിറവേറുന്നതിന് പ്രയാസമാവുമെന്നും വായ്പയിലും ചെലവുചുരുക്കലിലും രാജ്യത്തെ കുടുക്കുമെന്നുമുള്ളത് അത് കാര്യമാക്കുന്നില്ല. നടപ്പാക്കിവരുന്നതും തീവ്രമാക്കുന്നതുമായ ചെലവുചുരുക്കലിനോടുള്ള ജനകീയ പ്രതിഷേധം നേരിടാനാവില്ലെന്ന് നേരത്തെ മുന്‍ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി ജോര്‍ജ് പാപന്ദ്രു മനസ്സിലാക്കിയിരുന്നു. അതിനാല്‍ നടപടിയുമായി മുന്നോട്ടുപോവുന്നതിന് സാമൂഹ്യമായ അംഗീകാരത്തിനായി പാപന്ദ്രു ഒരു ഹിതപരിശോധന പ്രഖ്യാപിച്ചിരുന്നു. അത് നടത്തിയിരുന്നെങ്കില്‍ ഗ്രീക്കുകാര്‍ "അരുത്" എന്ന് വോട്ട് ചെയ്യുമായിരുന്നു. അപ്പോള്‍ ഗ്രീസ് വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുമായിരുന്നെങ്കിലും നയപരമായി ഒരുപരിധിയോളം സ്വയംഭരണാധികാരം അതിനുണ്ടാവുമായിരുന്നു. പക്ഷേ ഗ്രീസ് ചിലപ്പോള്‍ യൂറോമേഖലയില്‍ നിന്ന് പുറത്തുവരേണ്ടിവരുമായിരുന്നു. അത് അവര്‍ക്ക് മാത്രമല്ല ധനമൂലധനത്തിനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുതലാളിത്തത്തിനാകെയും പ്രവചനാതീതമായ പരിണതഫലങ്ങള്‍ക്കിടയാക്കുമായിരുന്നു. അതിനാല്‍ ഇത്തരം നടപടിയുടെ പരിണതഫലങ്ങളെക്കുറിച്ച് ഭീതിയുയര്‍ത്തുക വഴി ഹിതപരിശോധനാ പ്രഖ്യാപനം പിന്‍വലിക്കാനും രാജിവയ്ക്കാനും പാപന്ദ്രു നിര്‍ബന്ധിതനായി. ഇത് എല്ലാ പ്രധാന കക്ഷികളുമടങ്ങുന്ന നിയമസാധുതയില്ലാത്ത ദേശീയ "ഐക്യ" സര്‍ക്കാര്‍ രൂപീകരണത്തിലേക്കാണ് നയിച്ചത്. ചെലവുചുരുക്കല്‍ നടപടികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് ടെക്നോക്രാറ്റായ ലൂക്കാസ് പാപ്പാദെമോസിന്റെ നേതൃത്വത്തിലുള്ള ഐക്യ സര്‍ക്കാര്‍ അധികാരമേറ്റത്.
ഹിതപരിശോധനയ്ക്ക് പകരം ഫെബ്രുവരി 19നകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഗ്രീക്ക് ജനതയോട് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. തെരഞ്ഞെടുപ്പ് ഇപ്പോള്‍ ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. എന്നാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ പാസാക്കപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങള്‍ക്കൊപ്പമായിരിക്കില്ല ചെലവുചുരുക്കല്‍ കരാറിനൊപ്പമായിരിക്കുമെന്ന് എല്ലാ കക്ഷികളും ഉറപ്പുനല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടത്താനാവുമോ? യഥാര്‍ഥത്തില്‍ ജര്‍മനി പോലുള്ള രാജ്യങ്ങളും ഐഎംഎഫ് പോലുള്ള സ്ഥാപനങ്ങളും ഗ്രീസില്‍ ഒരു തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല എന്നതാണ് പൊതുവെയുള്ള ധാരണ. ഗ്രീസും യൂറോപ്യന്‍ യൂണിയനും ഐഎംഎഫും അതിനെല്ലാമുപരി സ്വകാര്യ വിദേശ ധനമൂലധനവും തമ്മിലുണ്ടാക്കിയ "കരാര്‍" തള്ളിക്കളയുന്ന ഒരു സര്‍ക്കാരാവാം തെരഞ്ഞെടുപ്പുണ്ടായാല്‍ അധികാരത്തിലെത്തുക. രാഷ്ട്രീയ സാധുതയില്ലാത്ത ഒരു സര്‍ക്കാര്‍ പാസാക്കിയ ചെലവുചുരുക്കല്‍ നടപടികള്‍ വരുംവര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ ആ സര്‍ക്കാരിന് കഴിയില്ല. ജനങ്ങളെ മാറ്റിയെടുക്കാനാവാത്തതിനാല്‍ ആഗോള ധനമൂലധനവും മുതലാളിത്ത സര്‍ക്കാരുകളും വാഴിച്ച തെരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാരിനെ നിലനിര്‍ത്തുകയാവും നല്ലത്. ഇതാണ് ഗ്രീസ് നേരിടുന്ന രാഷ്ട്രീയ പ്രശ്നം. ഈ പ്രശ്നത്തിന്റെ വേരുകള്‍ ആഴത്തിലാണ്.
ഒറ്റ വിപണിയും ഒറ്റ നാണ്യവും സ്വീകരിക്കാന്‍ വിവിധ വികസന തലങ്ങളിലുള്ള രാജ്യങ്ങള്‍ ഒത്തുചേരുമ്പോള്‍ വികസനത്തില്‍ പിന്നിലുള്ള രാജ്യങ്ങള്‍ അസമമായ മത്സരത്തിന് വിധേയമാവും. എന്നാല്‍ തങ്ങളുടെ മത്സരാര്‍ഥികളുമായി പൊതുനാണ്യം പങ്കിടുന്നതിനാല്‍ മത്സരിക്കാന്‍ സ്വന്തം നാണ്യത്തിന്റെ മൂല്യശോഷണം നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് അവര്‍ . അപ്പോഴും ജര്‍മനിയെപ്പോലുള്ള ശക്ത രാജ്യങ്ങള്‍ അടങ്ങുന്ന യൂണിയന്റെ ഭാഗമാണെന്ന വസ്തുത അവ ചൂഷണം ചെയ്യില്ലെന്നായിരുന്നു അവിതര്‍ക്കിതമായ ധാരണ. തൊഴിലുകള്‍ സൃഷ്ടിക്കാനും വരുമാനം വര്‍ധിപ്പിക്കാനും അമിതമായി വായ്പവാങ്ങി ചെലവഴിച്ചോളും എന്നായിരുന്നു വിവക്ഷ യൂറോമേഖലയില്‍ അംഗമായതോടെ ഗ്രീക്ക് വിപണി ജര്‍മനി പോലെ കൂടുതല്‍ വികസിതമായ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് തുറന്നിടപ്പെട്ടു. ഇത് ഗ്രീസില്‍ നിക്ഷേപത്തിന്റെയും വളര്‍ച്ചയുടെയും പിന്നോട്ടടിയിലേക്കാണ് നയിച്ചത്. വളര്‍ച്ചയും ക്ഷേമവും നിലനിര്‍ത്താന്‍ കടംവാങ്ങി ചെലവഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് കുറച്ചുകാലം നല്ല നിലയില്‍ പോയെങ്കിലും പ്രതിസന്ധിയുണ്ടായതോടെ ഗ്രീസ് കടക്കെണിയിലായി. ന്യായമായ മുന്‍കരുതലില്ലാതെ ആ വായ്പകള്‍ നല്‍കിവന്ന സ്വകാര്യ മേഖല പെട്ടെന്നുണരുകയും കൂടിയ പലിശ നിരക്കില്‍ കൂടുതല്‍ വായ്പ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഐഎംഎഫും യൂണിയന്‍ കൊണ്ട് നേട്ടമുണ്ടാക്കിയ ജര്‍മനി പോലുള്ള രാജ്യങ്ങളും സഹായവാഗ്ദാനം നല്‍കിയെങ്കിലും ചെലവുചുരുക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചു. ചെലവുചുരുക്കല്‍ നടപടികള്‍ ജനങ്ങള്‍ക്ക് മേല്‍ കടുത്ത ദുരിതങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. കൂടാതെ അത് വളര്‍ച്ച പരിമിതപ്പെടുത്തുകയും വരുമാനം ചുരുക്കുകയും ചെയ്ത് ഗ്രീക്ക് പ്രശ്നം സങ്കീര്‍ണമാക്കുകയാണുണ്ടായത്. ഗ്രീസിന്റെ വായ്പ കുറച്ചും പലിശ നിരക്ക് താഴ്ത്തിയും ഈ പരിവൃത്തി ഭേദിക്കുന്ന എന്തെങ്കിലും ഇടപെടല്‍ ആവശ്യമായ സാഹചര്യമാണിത്.
ധനമൂലധനത്തിന്റെ ശക്തിയും മറ്റ് യൂറോപ്യന്‍ സര്‍ക്കാരുകളുടെ പ്രത്യയശാസ്ത്രപരമായ വിഡ്ഢിത്തവും കാരണം നിര്‍ഭാഗ്യവശാല്‍ അത് സാധ്യമല്ല. തങ്ങള്‍ക്ക് ഗണ്യമായ പങ്കുള്ള ഒരു പ്രതിസന്ധിയുടെ "ക്രമീകരണ ചെലവ്" വേണ്ടത്ര പങ്കിടുന്നതില്‍ ധനമൂലധനം തയ്യാറല്ലാത്തതാണ് ഒന്നാമത്തെ പ്രശ്നം. ഗ്രീസിനെ രക്ഷിക്കാനുള്ള ബാധ്യത പങ്കിടുന്നത് സംബന്ധിച്ച സങ്കീര്‍ണമായ ചര്‍ച്ചകളില്‍ ഒരു പ്രശ്നം ഗ്രീസിന് നല്‍കിയ വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ അംഗീകരിക്കേണ്ട പരിധിയുടെ തോത് സംബന്ധിച്ചാണ്. ഒരു പ്രധാന സൗജന്യം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കണക്കനുസരിച്ച് ബാങ്കുകള്‍ വഹിക്കേണ്ട ബാധ്യതയുടെ പരിധി വായ്പാ മൂല്യത്തിന്റെ പൂജ്യം ശതമാനത്തില്‍നിന്ന് 20 ശതമാനമായും ഏറ്റവും ഒടുവില്‍ 50 ശതമാനമോ അധികമോ ആയും ഉയര്‍ത്തുന്നതിന് വാഗ്ദാനമുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തെറ്റായ അക്കൗണ്ടിങ്ങ് തത്വങ്ങളടക്കമുള്ള ആയുധങ്ങളുപയോഗിച്ച് ഇത് നേരിടാന്‍ ബാങ്കര്‍മാര്‍ ശ്രമിക്കുന്നതായാണ് തെളിയുന്നത്. പുതിയ ബോണ്ടുകള്‍ ബാങ്കര്‍മാര്‍ വിതരണം ചെയ്യുന്നതിനും അതിന് പകരമായി നിലവിലുള്ളത് അവര്‍ക്ക് നല്‍കണമെന്നുമുള്ള നിര്‍ദേശമടങ്ങുന്ന ബാങ്കര്‍മാരുടെ വാഗ്ദാനമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും മാര്‍ച്ച് 12നകം ബാങ്കുകള്‍ സമ്മതിക്കണം. വലിയ നഷ്ടങ്ങള്‍ക്ക് വഴങ്ങാന്‍ ബാങ്കുകള്‍ വിസമ്മതിച്ചാല്‍ കൂടുതല്‍ ചെലവുചുരുക്കല്‍ നടപടി ആവശ്യമായേക്കും. ആശയറ്റ സര്‍ക്കാരുകളെ സഹായിക്കാന്‍ എല്ലാ സര്‍ക്കാരുകളുടെയും കൂട്ടായ ഉറപ്പില്‍ കൂടുതല്‍ വായ്പ നല്‍കുന്നതടക്കമുള്ള സഹായനടപടികള്‍ സ്വീകരിക്കുന്നതിന് യൂറോമേഖലാ സര്‍ക്കാരുകളും ധനമൂലധനവും തയ്യാറല്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം. ചെലവുചുരുക്കലില്‍ അധിഷ്ഠിതമായ പുനഃസംഘാടന പാക്കേജിന് പുറത്ത് വാഗ്ദാനം ചെയ്യപ്പെടുന്ന പണലഭ്യതയുടെ തോത് പ്രധാനമായും സര്‍ക്കാരുകളെ രക്ഷിക്കാന്‍ എന്നതിനപ്പുറം ബാങ്കുകള്‍ക്ക് വീണ്ടും മൂലധനം ലഭ്യമാക്കുന്നതിനും ധനമൂലധനത്തെ രക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. മാത്രമല്ല, യൂറോപ്പിനെ പൂര്‍ണമായും ബാധിച്ചിരിക്കുന്ന വികാരവും മാധ്യമ പ്രചരണവും ചേര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളിലും സങ്കുചിത വികാരം വളര്‍ത്തിയിരിക്കുകയാണ്. ഗ്രീസ് പോലുള്ള രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിക്കാന്‍ തങ്ങളുടെ നികുതിപ്പണം കൊണ്ട് സഹായിക്കേണ്ടത് എന്തുകൊണ്ടെന്ന് ജര്‍മനിക്കാരും ഫ്രഞ്ചുകാരും ഫിന്നുകളും മറ്റുള്ളവരും കാണുന്നില്ല. ഇതിന്റെ ഫലമായി യൂറോപ്യന്‍ വൃത്തത്തിന് പുറത്തുള്ള പല സര്‍ക്കാരുകളും നാട്ടിലെ ജനകീയ രോഷത്തിന് വഴങ്ങുകയും രക്ഷാപദ്ധതിക്ക് സഹായം നല്‍കുന്നതില്‍നിന്ന് ഭയന്ന് മാറുകയും ചെയ്യുന്നു. അവസാനമായി, തെറ്റായ വിശകലനത്തിന്റെ ഫലമായി, വായ്പയെ പ്രധാന പ്രശ്നമായി കാണുകയും സര്‍ക്കാരുകള്‍ കടം വാങ്ങി പുതിയതായി ചെലവാക്കുന്നതിന് അനുവദിക്കാതെ ചെലവ് കുറയ്ക്കണമെന്നത് മുദ്രാവാക്യമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എല്ലാ ചര്‍ച്ചകളും അല്‍പ്പം പണവും രാഷ്ട്രീയ മാറ്റങ്ങളും എല്ലാമുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കാവുന്ന ഒരു പരിഹാരം ദൃശ്യമല്ല. പ്രതിസന്ധി മുതലാളിത്തത്തിന്റേത് തന്നെയാണെന്നും ആഴത്തില്‍ രാഷ്ട്രീയപരമാണെന്നും ഇപ്പോള്‍ വ്യക്തമാവുന്നുണ്ട്. മാത്രമല്ല, പ്രശ്നം ഗ്രീസില്‍ മാത്രമായി ഒതുങ്ങുന്നില്ല. കൂടുതല്‍ വലിയ കളിക്കാരെ ബാധിക്കുന്നുണ്ട്. ഇപ്പോള്‍ ശ്രദ്ധ ഇറ്റലിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 166 ശതമാനം കടമുള്ള ഗ്രീസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറ്റലിയുടേത് 121 ശതമാനമാണ്. ചെലവുചുരുക്കാന്‍ ഇറ്റലി കൈക്കൊള്ളുന്ന ചെറുതല്ലാത്ത നടപടികള്‍ അപര്യാപ്തമാണെന്ന് പ്രഖ്യാപിക്കുന്ന വായ്പാദാതാക്കള്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ ചെലവുചുരുക്കല്‍ വേണമെന്നാണ്. അതിനാല്‍ പ്രശ്നം യൂറോപ്യനും അതുകൊണ്ടുതന്നെ ആഗോളവുമായ ധന-സാമ്പത്തിക പ്രതിസന്ധിയാണ്.
*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി വാരിക
Showing posts with label ഗ്രീസ്. Show all posts

Sunday, March 18, 2012
Thursday, December 30, 2010
ലോകം 2010 - തിരിഞ്ഞു നോക്കുമ്പോള്‍
അമേരിക്ക വിക്കി വലയില്‍
രാജാവ് നഗ്നന്‍ മാത്രമല്ല, സൂത്രശാലിയും വഞ്ചകനുമാണെന്ന് വിളിച്ചുപറഞ്ഞ ജൂലിയന്‍ അസാഞ്ചെയും വിക്കിലീക്സും. സാമ്പത്തിക-യുദ്ധ രംഗങ്ങളിലെ തിരിച്ചടികള്‍ക്കു പുറമെ നയതന്ത്രമുന്നണിയിലും പരാജയം തുറിച്ചുനോക്കുന്ന അമേരിക്ക. സാഹസികരും സത്യാന്വേഷികളുമായ ഒരുസംഘം സാങ്കേതികവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും അമേരിക്കയ്ക്ക് ഏല്‍പ്പിച്ച പ്രഹരം സാര്‍വദേശീയരംഗത്ത് 2010ന്റെ ബാക്കിപത്രത്തില്‍ തെളിഞ്ഞുകാണാം.
സൈബര്‍ലോകത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് അമേരിക്കയെ ഊരാക്കുടുക്കിലാക്കിയ ജൂലിയന്‍ അസാഞ്ചെ ലോകത്തെ സാമ്രാജ്യത്വവിരുദ്ധരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ആരാധനാപാത്രമായി. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോസേന ചെയ്തുകൂട്ടിയ കൊടുംപാതകങ്ങളുടെ പട്ടിക അനിഷ്യേധമായ വിധത്തില്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ തന്നെ വിക്കിലീക്സ് ശ്രദ്ധേയമായി. പിന്നീട് അമേരിക്കയുടെ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത ഇന്റര്‍നെറ്റ് ശൃംഖലയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രേഖകള്‍കൂടി വിക്കിലീക്സ് വഴി പുറത്തുവന്നതോടെ ജൂലിയന്‍ അസാഞ്ചെയെ ലോകം നമിച്ചു. ലോകരാജ്യങ്ങളും അവിടങ്ങളിലെ ഭരണാധികാരികളും തങ്ങളുടെ ബുദ്ധിശക്തിക്കും സൈനികക്കരുത്തിനും മുന്നില്‍ നിസ്സാരന്മാരാണെന്ന ഭാവത്തില്‍ പ്രവര്‍ത്തിച്ച അമേരിക്കയുടെ ഹുങ്കാണ് തകര്‍ന്നടിഞ്ഞത്. എല്ലാവരെയും കബളിപ്പിച്ച്, മാന്യതയുടെ മുഖംമൂടി ധരിച്ച്, നയതന്ത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ ചാരപ്പണിയും അട്ടിമറികളുമാണ് അമേരിക്ക നടത്തിവരുന്നതെന്ന് ലോകത്തിന് ബോധ്യമായി. വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ ചാരപ്രവര്‍ത്തനത്തിനുള്ള പ്രച്ഛന്നകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയാണെന്ന് സ്ഥാനപതിമാര്‍ വാഷിങ്ടണിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ വ്യക്തമാക്കി. ലോകനേതാക്കളെ തരംതാണ ഭാഷയിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധികള്‍പോലും ചാരപ്പണിയില്‍ മുഴുകിയിരിക്കുകയാണ്. അമേരിക്കന്‍ വിദേശസെക്രട്ടറി ഇതിന് നേരിട്ട് ഉത്തരവ് നല്‍കി.
ഇത്തരം രഹസ്യങ്ങള്‍ പുറത്തവന്നതോടെ വെപ്രാളത്തിലായ അമേരിക്ക തെറ്റ് സമ്മതിക്കാന്‍ തയ്യാറാകാതെ സത്യം വിളിച്ചുപറഞ്ഞവരെ ക്രൂശിക്കാന്‍ വെമ്പല്‍കൊള്ളുകയാണ്. അസാഞ്ചെയെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നു. വിക്കിലീക്സിനെ സാങ്കേതികമായും സാമ്പത്തികമായും തകര്‍ക്കാന്‍ ശ്രമിച്ചു. ഒരു സര്‍ക്കാര്‍ ചിന്തിക്കാന്‍പോലും പാടില്ലാത്ത കാര്യങ്ങളാണ് അമേരിക്ക ഇതിനായി ചെയ്തുകൂട്ടിയത്. വിക്കിലീക്സിന് സാങ്കേതികസഹായം നല്‍കിവന്ന അമേരിക്കന്‍ കമ്പനികളെ ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കുകയുംചെയ്തു. വിക്കിലീക്സ് അക്കൌണ്ടിലേക്ക് ആളുകള്‍ പണം കൈമാറുന്നത് തടയണമെന്ന് വിസ, മാസ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉത്തരവ് നല്‍കി. എന്നാല്‍, ലോകമെമ്പാടുമുള്ള വിക്കിലീക്സ് അനുഭാവികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. അവര്‍ വിക്കിലീക്സിനുവേണ്ടി സൈബര്‍യുദ്ധം പ്രഖ്യാപിച്ചു. വിക്കിലീക്സിന് സേവനം നിഷേധിച്ച സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ആക്രമണവിധേയമായി.
സ്വീഡനില്‍ കെട്ടിച്ചമച്ച കേസിന്റെ പേരില്‍ ബ്രിട്ടനില്‍ അസാഞ്ചെയെ അറസ്റ്ചെയ്ത് ജയിലിലടച്ചു. അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രമുഖവ്യക്തികള്‍ അസാഞ്ചെയെ ജാമ്യം നേടാന്‍ നിയമപരമായും സാമ്പത്തികമായും സഹായിച്ചു. തന്നെ വേട്ടയാടുന്നവരോട് അസാഞ്ചെയ്ക്ക് പറയാനുള്ളത് ഇതാണ്: " എന്റെ വിശ്വാസങ്ങള്‍ ദൃഢമാണ്. ഞാന്‍ പ്രകടിപ്പിച്ച ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ നിശ്ചയദാര്‍ഢ്യം ശരിയും കൃത്യവുമാണെന്ന ധാരണ ശക്തമാക്കാനേ ഈ പ്രക്രിയ(കേസും ജയില്‍വാസവും) ഇടയാക്കിയുള്ളൂ.
ഓസ്ട്രേലിയന്‍ പൌരനായ അസാഞ്ചെ 2006 ഡിസംബറിലാണ് സ്വീഡന്‍ കേന്ദ്രമായി വിക്കിലീക്സ് വെബ്സൈറ്റ് സ്ഥാപിച്ചത്. ഈയിടെ വിക്കിലീക്സ് സന്നദ്ധസംഘടനയായി രജിസ്റര്‍ചെയ്തു.
(സാജന്‍ എവുജിന്‍)
ഒറ്റപ്പെടുന്ന ഒബാമ
സാമ്പത്തികമാന്ദ്യം അമേരിക്കയുടെ ആഭ്യന്തരരാഷ്ട്രീയത്തെയും കുഴച്ചുമറിച്ചു. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയില്‍ റിപ്പബ്ളിക്കന്മാര്‍ ആധിപത്യം നേടി. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ കഷ്ടിച്ച് ഭൂരിപക്ഷം നിലനിര്‍ത്തിയെങ്കിലും പ്രസിഡന്റ് ബറാക് ഒബാമ പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ പരുവത്തിലായി. കാരണം നിര്‍ണായക നിയമനിര്‍മാണങ്ങള്‍ നടത്താന്‍ ശ്രമിക്കുമ്പോള്‍ സ്വന്തംപക്ഷത്തുനിന്നു വോട്ട് ചോരുന്നു. ആരോഗ്യപരിരക്ഷ ബില്ലിന്റെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്.
നവംബറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഏറെ വിയര്‍പ്പൊഴുക്കിയിട്ടും ഒബാമയ്ക്ക് മുഖം രക്ഷിക്കാനായില്ല. സാമ്പത്തികമാന്ദ്യം തരണംചെയ്യാന്‍ ഒബാമ സ്വീകരിച്ച നടപടികളെ റിപ്പബ്ളിക്കന്മാരുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷം തീരെ മോശമായാണ് സ്വാഗതം ചെയ്തത്. രണ്ടുകക്ഷികളും അമേരിക്കന്‍ കോര്‍പറേറ്റുകളുടെ വക്താക്കളാണെങ്കിലും ബിസിനസ് നേതൃത്വത്തിന് ഒബാമയുടെ പല പ്രഖ്യാപനങ്ങളും രുചിച്ചില്ല. തൊഴിലില്ലായ്മ വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തിനുപുറത്തേയ്ക്ക് ജോലി നല്‍കുന്നതിനെ ഒബാമ ശക്തിപൂര്‍വം തടയാന്‍ ശ്രമിച്ചു. പക്ഷേ, അമേരിക്കന്‍ വ്യവസായികള്‍ ഇതിനെ പിന്‍താങ്ങുന്നില്ല. ലാഭമാണ് അവര്‍ക്ക് പ്രധാനം.
അമേരിക്കക്കാരുടെ തകര്‍ന്ന വാങ്ങല്‍ കഴിവ് തിരികെ കൊണ്ടുവരാന്‍ കഴിയുന്നില്ല. 149 ലക്ഷംപേര്‍ തൊഴിലന്വേഷകരാണ്. 10 ലക്ഷത്തിലധികംപേര്‍ മാസങ്ങളായി സര്‍ക്കാര്‍ സഹായം പറ്റിയാണ് ജീവിതം തള്ളിനീക്കുന്നത്. സഹായത്തിനുള്ള കാലപരിധി 99 മാസംമാത്രമാണ്. ഈ സാഹചര്യത്തിലും വ്യവസായമേധാവികളുടെ ശമ്പളവും ബോണസും മറ്റു സുഖസൌകര്യ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. അതിനെതിരെ ഒബാമ പുറപ്പെടുവിക്കുന്ന ദുര്‍ബലശബ്ദം ആരും കാര്യമായെടുക്കുന്നില്ല. മാത്രമല്ല, വലതുപക്ഷമാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് നടത്തിയ പ്രചാരണത്തില്‍ ഒബാമയുടെ ജനപിന്തുണ ഒലിച്ചുപോയി. ജനങ്ങള്‍ക്കിടയില്‍ ഒബാമസര്‍ക്കാരിന്റെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലാണ്. എന്നാല്‍, സര്‍ക്കാര്‍ എല്ലാ മേഖലയിലും പണം ചെലവഴിക്കണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ പൊതുവേ ആഗ്രഹിക്കുന്നു. ഇതിനായി ശ്രമിക്കുന്ന ഒബാമയെ വലതുപക്ഷ മാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് 'സര്‍ക്കാര്‍ഭീകരന്‍' എന്ന് ആക്ഷേപിക്കുകയുംചെയ്യുന്നു. ഇങ്ങനെ കടുത്ത വൈരുധ്യത്തിലാണ് അമേരിക്കന്‍ രാഷ്ട്രീയം.
യൂറോപ്പില്‍ പ്രക്ഷോഭ കൊടുങ്കാറ്റ്
തൊഴിലാളിപ്രക്ഷോഭങ്ങള്‍ യൂറോപ്പിലാകെ അലയടിച്ച വര്‍ഷമാണ് കടന്നുപോയത്. സുദീര്‍ഘപോരാട്ടങ്ങളിലൂടെ തൊഴിലെടുക്കുന്നവര്‍ നേടിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായ സമരങ്ങള്‍ വ്യാപകമായി. 'സോഷ്യലിസമാണ് ബദല്‍' എന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം വീണ്ടും ട്രേഡ് യൂണിയനുകള്‍ പ്രകടിപ്പിച്ചു. ഫ്രാന്‍സിലും ഗ്രീസിലും പൊതുപണിമുടക്കുകള്‍ പതിവായി. ഫ്രാന്‍സില്‍ എണ്ണശുദ്ധീകരണശാലകളും ഗതാഗത തൊഴിലാളികളും പണിമുടക്കി. എയര്‍പോര്‍ട്ട്, റെയില്‍, ട്രാന്‍സ്പോര്‍ട്ട്, പോസ്റല്‍ സര്‍വീസ്, ആശുപത്രികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിച്ചു. പലയിടത്തും വിദ്യാര്‍ഥികള്‍ തൊഴിലാളികള്‍ക്കൊപ്പം ഉപരോധത്തില്‍ പങ്കുചേര്‍ന്നു. പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.
പൊളിഞ്ഞുകൊണ്ടിരിക്കുന്ന ബാങ്കുകളെ താങ്ങിനിര്‍ത്താന്‍ 5000 കോടി പവന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് മുടക്കാന്‍ അയര്‍ലന്‍ഡില്‍ ബില്‍ കൊണ്ടുവന്നു. രാജ്യത്തിന്റെ ഒട്ടാകെയുള്ള സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ 57.7 ശതമാനം വരും ഇത്. ബ്രിട്ടണില്‍ പൊതുചെലവ് 8300 കോടി പൌണ്ട് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. സ്പെയിനില്‍ തൊഴിലില്ലായ്മനിരക്ക് 20 ശതമാനത്തിന് മുകളിലായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സെപ്തംബറില്‍ ഏറ്റവും വലിയ പൊതുപണിമുടക്ക് അവിടെ നടന്നത്.
ജര്‍മനിയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കേലിന്റെ സര്‍ക്കാര്‍ ബജറ്റില്‍ 8000 കോടി മാര്‍ക്കിന്റെ വെട്ടിക്കുറവ് വരുത്തി. ജര്‍മനിയിയും ഇറ്റലിയിലും പൊതുചെലവില്‍ വന്‍വെട്ടിക്കുറവ് വരുത്തുന്നതിനെതിരായ പ്രസ്ഥാനം ശക്തിയാര്‍ജിക്കുകയാണ്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുറയ്ക്കാനും തൊഴില്‍നിയമങ്ങളില്‍ തൊഴിലാളിവിരുദ്ധമായ അയവുകള്‍ വരുത്താനുമുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അഞ്ച് പൊതുപണിമുടക്കുകള്‍ ഗ്രീസില്‍ നടന്നു. 10 ലക്ഷത്തിലേറെ തൊഴിലാളികളാണ് ഇറ്റലിയിലെ നഗരവീഥികളില്‍ പ്രകടനം നടത്തിയത്.
യൂറോപ്യന്‍ യൂണിയന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഒരു ലക്ഷം തൊഴിലാളികള്‍ അണിനിരന്ന പ്രകടനം നടന്നു. തൊഴിലാളികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം,'ചെലവ് ചുരുക്കല്‍ ഉപേക്ഷിക്കുക, തൊഴിലിനും വളര്‍ച്ചയ്ക്കും മുന്‍ഗണന നല്‍കുക' തുടങ്ങിയവയായിരുന്നു. ഗ്രീസ് നേരിട്ടതുപോലെയുള്ള കടക്കെണി ഒഴിവാക്കാനാണ് ചെലവ് ചുരുക്കല്‍ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. എന്നാല്‍, വന്‍കിട ബിസിനസുകാരുടെമേല്‍ ഒരുവിധ സമ്മര്‍ദവും ഇല്ല. അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ്. മാന്ദ്യത്തില്‍നിന്ന് ലോകം കരകയറുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, ലോകബാങ്ക്-ഐഎംഎഫ് വാര്‍ഷികസമ്മേളനത്തില്‍ ഈ ആത്മവിശ്വാസം പ്രകടമായില്ല. മാന്ദ്യം മറികടക്കാന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ അഭിപ്രായ ഐക്യത്തില്‍ എത്തിയിട്ടില്ല. ബ്രിട്ടനിലെ യാഥാസ്ഥിതിക സര്‍ക്കാര്‍ കലാകാരന്മാരുടെപോലും വയറ്റത്തടിച്ചു. ബ്രിട്ടീഷ് ആര്‍ട്സ് കൌണ്‍സിലിനുള്ള 1.9 കോടി പൌണ്ടിന്റെ ഫണ്ട് റദ്ദാക്കി. ആരോഗ്യമേഖലയില്‍നിന്ന് കാമറോ സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. നിരവധി ആശുപത്രി വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം ബ്രിട്ടനിലായിരുന്നു. ഇത് തകര്‍ത്തെറിയുകയാണ് പുതിയ സര്‍ക്കാര്‍.
രാജ്യത്തെയും ജനങ്ങളെയും സ്വത്തുടമ വര്‍ഗത്തിന് അടിയറവച്ച് ഭരണംനടത്തുന്ന എല്ലാ രാജ്യങ്ങളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും അസ്വസ്ഥതയും ഏറിവരികയാണ്. അതിന്റെ പ്രതിഫലനമാണ് യൂറോപ്പില്‍ ശക്തിപ്രാപിക്കുന്ന തൊഴിലാളി പോരാട്ടങ്ങള്‍. മുതലാളിത്തത്തിന് ഈ സ്ഥിതി ഒരിക്കലും തരണംചെയ്യാന്‍ സാധ്യമല്ല എന്നത് അമേരിക്കയില്‍ ഉടലെടുത്തതും ലോകമാകെ വ്യാപിച്ചതുമായ സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് ബോധ്യമായി. എങ്കിലും മുതലാളിത്ത സാമ്പത്തികവിദഗ്ധരും രാഷ്ട്രീയനേതാക്കളും മുതലാളിത്തത്തെ താങ്ങിനിര്‍ത്താന്‍ പരിശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ അവരെയും രാജ്യങ്ങളെയും കൂടുതല്‍ കുഴപ്പത്തിലേക്കാണ് നയിക്കുന്നത്.
ചൈന കുതിപ്പ് തുടരുന്നു
മാന്ദ്യം സ്പര്‍ശിക്കാതെ ചൈനയുടെ സമഗ്രവളര്‍ച്ച ഇക്കൊല്ലവും തുടര്‍ന്നു. ആഭ്യന്തരമൊത്ത ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ജപ്പാനെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രമായി. അമേരിക്കയെ മാത്രമാണ് ഇനി ചൈനയ്ക്ക് മറികടക്കാനുള്ളത്. സൂത്രവിദ്യകളും കൃത്രിമങ്ങളും വഴിയാണ് ചൈനയുടെ മുന്നേറ്റമെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനീസ് കറന്‍സിയുടെ വില കൃത്രിമമായി ഇടിച്ചുകാണിക്കുന്നുവെന്നാണ് അമേരിക്കയുടെ പരാതി. എന്നാല്‍, മറ്റു പല കാര്യങ്ങളിലും അമേരിക്കന്‍പക്ഷത്തുനില്‍ക്കുന്ന യൂറോപ്യന്‍രാജ്യങ്ങള്‍പോലും ഈ പരാതി അംഗീകരിക്കുന്നില്ല. നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമായി ചൈന കൈവരിച്ച നേട്ടമായി മാത്രമേ അവരുടെ മുന്നേറ്റത്തെ കാണാന്‍ കഴിയൂ.
അറുപത്തിഒന്നുവര്‍ഷംമുമ്പ് സ്ഥാപിതമായ പീപ്പിള്‍സ് റിപ്പബ്ളിക്ക് ഓഫ് ചൈന രാഷ്ട്രീയസ്ഥിരത കൈവരിച്ചശേഷം 1978 മുതല്‍ സാമ്പത്തികരംഗത്ത് കൈക്കൊണ്ട നടപടികളാണ് അവരുടെ പുരോഗതിക്ക് അടിസ്ഥാനം. മത്സരശേഷിയുടെ കാര്യത്തില്‍ 1990ല്‍ ചൈനീസ് സ്ഥാപനങ്ങള്‍ ലോകറാങ്കിങ്ങില്‍ 73-ാം സ്ഥാനത്തായിരുന്നു. 2008ല്‍ 17-ാം സ്ഥാനത്തായി. 2030ല്‍ മൂന്നാം റാങ്കില്‍ എത്തുകയാണ് ലക്ഷ്യം. എല്ലാ മേഖലയിലും ലക്ഷ്യം പ്രഖ്യാപിച്ചശേഷമാണ് ചൈന സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നത്. ദാരിദ്ര്യനിര്‍മാജനംമുതല്‍ ഒളിമ്പിക്സുവരെയുള്ള കാര്യങ്ങള്‍ക്ക് ഇത് ബാധകം. സഹവര്‍ത്തിത്വത്തോടെ വളരാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചുവളരാന്‍ ലോകത്ത് ഇടമുണ്ടെന്ന ചൈനീസ് നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം ഉദാഹരണം.
ഗാസയില്‍ നിലവിളി ഒടുങ്ങുന്നില്ല
ദുരിതങ്ങളുടെ മണ്ണായ ഗാസ പിന്നിടുന്ന വര്‍ഷത്തിലും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായിപ്പോയ കപ്പലുകള്‍ ആക്രമിച്ച് ഒന്‍പതുപേരെ വധിച്ച ഇസ്രയേല്‍ നിഷ്ഠുരത ലോകത്തെ നടുക്കി. തുര്‍ക്കി ആസ്ഥാനമായ സംഘടനയുടെ നേതൃത്വത്തിലാണ് ആറു കപ്പലുകളിലായി അഞ്ഞൂറോളം സന്നദ്ധപ്രവര്‍ത്തകര്‍ ഗാസയിലേക്ക് തിരിച്ചത്. എന്നാല്‍, തങ്ങള്‍ വളഞ്ഞുവച്ചിരിക്കുന്ന ഗാസയില്‍ ആശ്വാസം എത്തിക്കാനുള്ള നീക്കം ഇസ്രയേലിനെ രോഷം കൊള്ളിച്ചു. മെയ് മാസം അവസാനരാത്രി ഇസ്രയേല്‍ കമാന്‍ഡോകള്‍ കപ്പലുകളിലേക്ക് ഇരച്ചുകയറുകയും സന്നദ്ധപ്രവര്‍ത്തകരെ ആക്രമിക്കുകയുംചെയ്തു. തുര്‍ക്കിയില്‍നിന്നുള്ള ഒന്‍പതു യുവാക്കള്‍കൊല്ലപ്പെട്ടു. കപ്പലുകള്‍ ഇസ്രയേല്‍ പിടിച്ചു. രാജ്യാന്തരസമൂഹം ഒന്നടങ്കം ഇസ്രയേല്‍ അതിക്രമത്തെ അപലപിച്ചു. തുര്‍ക്കി ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. എന്നാല്‍, ഇസ്രയേല്‍ കടുംപിടിത്തം ഉപേക്ഷിച്ചില്ല. വീണ്ടും ദുരിതാശ്വാസയാനങ്ങള്‍ എത്തിയെങ്കിലും ആരെയും ഗാസയിലേക്ക് കടത്തിവിട്ടില്ല. സ്വതന്ത്രപലസ്തീന്‍ രാജ്യമെന്ന സ്വപ്നത്തിന് തടസ്സം സൃഷ്ടിച്ച് ഇസ്രയേല്‍ നിലകൊള്ളുന്നു. സമാധാനചര്‍ച്ചകള്‍ പ്രഹസനം.
*
കടപ്പാട് : ദേശാഭിമാനി ദിനപത്രം 30 ഡിസംബര്‍ 2010

Thursday, May 27, 2010
യൂറോപ്പ് സാമ്പത്തികക്കുഴപ്പത്തിലേക്ക്
കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി, മുതലാളിത്തലോകത്തെ മുഴുവനും കീഴ്പ്പെടുത്തി മെല്ലെയെങ്കിലും പ്രതിസന്ധിയില്‍നിന്ന് തലയൂരാന്‍ ശ്രമിക്കുമ്പോഴാണ് യൂറോപ്പ് മറ്റൊരു കുഴപ്പത്തിലേക്ക് മുതലകൂപ്പു കുത്തുന്നത്.
ഇപ്രാവശ്യം തുടക്കം ഗ്രീസില്‍നിന്നാണ്. ഗ്രീസ് പക്ഷേ ഒറ്റയ്ക്കല്ല. സ്പെയിനും പോര്‍ച്ചുഗലും അയര്‍ലന്‍ഡും ഇറ്റലിയും ഗ്രീസിന്റെ വഴിക്കു നീങ്ങുകയാണ്. അങ്ങനെ യൂറോ കറന്‍സി നിലവിലുള്ള 16 രാജ്യവും ഭയത്തിന്റെ നിഴലിലാണ്. ഉടനടി പരിഹാരനടപടികള്‍ ഉണ്ടായില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനും ലോകരാജ്യങ്ങളും കുഴപ്പത്തില്‍ ചാടുമെന്ന് പ്രപചിക്കപ്പെടുന്നു.
പ്രതിസന്ധിയില്‍നിന്ന് കൂടുതല്‍ ആഴമേറിയ പ്രതിസന്ധിയിലേക്കാണ് മുതലാളിത്തത്തിന്റെ പ്രയാണം എന്നു വിശ്വസിക്കാത്തവരുണ്ട്. അത്തരക്കാരുടെ ധാരണ പൊളിക്കുന്നതാണ് യൂറോപ്പിലെ സംഭവപരമ്പരകള്‍. നിയന്ത്രണവിമുക്തമായ വിപണി വ്യവസ്ഥയ്ക്ക് ഒരിക്കലും സുസ്ഥിര വളര്‍ച്ച കൈവരുത്താനാകില്ല.
സോഷ്യല്‍ ഡെമോക്രസി ലക്ഷ്യമാക്കിയ പാന്‍ ഹെലനിക് മൂവ്മെന്റ് (പാസോക്ക്) ആയിരുന്നു 2009 ഒക്ടോബര്‍വരെ അധികാരത്തില്‍. നാലേമുക്കാല്‍ വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഒക്ടോബറില്‍ വലതുപക്ഷ ഉല്‍പ്പതിഷ്ണുക്കളുടെ പാര്‍ടിയായ ന്യൂ ഡെമോക്രസി (എന്‍ഡി) അധികാരത്തിലെത്തി. മുന്‍ ഗവമെന്റ് ദേശീയവരുമാനം, വിദേശകടം, വിദേശ നിക്ഷേപം, ബജറ്റ് കമ്മി, തൊഴിലില്ലായ്മ എന്നിവയുടെ വിവരങ്ങള്‍ ജനങ്ങളില്‍നിന്നും ഗ്രീക്ക് പാര്‍ലമെന്റില്‍നിന്നും മറച്ചുപിടിക്കുകയായിരുന്നെന്നും സാമ്പത്തികസ്ഥിതി സംബന്ധിച്ച് ഊതിപ്പെരുപ്പിച്ച കണക്കുകളാണ് പ്രചരിപ്പിച്ചതെന്നും അതോടെ വെളിപ്പെട്ടു. ഗ്രീസിനെയും ഗ്രീസില്‍ ധനമൂലധനമെറിഞ്ഞ് ലാഭം കൊയ്തുകൊണ്ടിരുന്ന വിദേശ നിക്ഷേപസ്ഥാപനങ്ങളെയും പ്രസ്തുത വെളിപ്പെടുത്തല്‍ ഞെട്ടിക്കുകതന്നെചെയ്തു.
മറ്റൊന്നുകൂടി സംഭവങ്ങള്‍ക്ക് ആക്കംകൂട്ടി. സാമ്പത്തികനിലയും നിക്ഷേപ- ലാഭസാധ്യതകളും വിലയിരുത്തി റേറ്റിങ് നല്‍കുന്ന സ്ഥാപനങ്ങളാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍. അവയുടെ വിലയിരുത്തല്‍ ആധികാരിക അഭിപ്രായങ്ങളായി സ്വീകരിക്കപ്പെടുന്നു. കമ്പനികളും സര്‍ക്കാരുകളും ഉയര്‍ന്ന റേറ്റിങ് നേടാന്‍ ഏജന്‍സികളെ കോഴനല്‍കി വശത്താക്കുന്നത് സാധാരണമാണ്. അതേപോലെ തങ്ങള്‍ക്ക് കൂടുതല്‍ ബിസിനസ് കിട്ടാന്‍ ഏജന്‍സികള്‍ മറിച്ച് സ്വാധീനം ചെലുത്തുന്നതും സാധാരണമാണ്. 2009വരെ ഉയര്‍ന്ന റേറ്റിങ് ഉണ്ടായിരുന്ന ഗ്രീസിന് സ്റ്റാന്റേഡ് ആന്‍ഡ് പുവേഴ്സ് (ക്രെഡിറ്റ് റേറ്റിങ് സ്ഥാപനം) വളരെ കുറഞ്ഞ റേറ്റിങ് നല്‍കിയതോടെ വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ക്ക് ഗ്രീക്ക് ഗവണ്‍മെന്റ് ബോണ്ടുകളിലും സ്വകാര്യ ഓഹരികളിലുമുള്ള വിശ്വാസം തകര്‍ന്നു. നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടു. പുതിയ വായ്പയോ നിക്ഷേപമോ കിട്ടാതെയുമായി.
എന്താണ് ഗ്രീസിന്റെ യഥാര്‍ഥ സ്ഥിതി? ദേശീയ വരുമാനത്തേക്കാള്‍ ഉയര്‍ന്ന വിദേശകടബാധ്യതയാണ് ഗ്രീസ് നേരിടുന്നത്. 414 ശതകോടി ഡോളറാണ് വിദേശകടം. ദേശീയ വരുമാനത്തിന്റെ 115 ശതമാനം വരുമിത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വാങ്ങിയ ആകെ കടം 190 ശതകോടി ഡോളറാണ്. ജര്‍മന്‍ ബാങ്കുകളില്‍നിന്നുമാത്രം 45 ശതകോടി ഡോളര്‍ കടംവാങ്ങി. കടത്തിന്റെ ഒരുഭാഗം ഈ മാസംതന്നെ തിരിച്ചടയ്ക്കണം. മാത്രവുമല്ല അടുത്ത മൂന്നു വര്‍ഷത്തേക്ക് തിരിച്ചടയ്ക്കാന്‍ 150 ശതകോടി ഡോളര്‍ വേണം. എങ്ങനെ തിരിച്ചടയ്ക്കും? ഖജനാവ് പാപ്പരാണ്. ബജറ്റ് കമ്മിയാണ്. ദേശീയവരുമാനത്തിന്റെ 13.6 ശതമാനമാണ് കമ്മി. ഖജനാവില്‍ പണമില്ല. കടബാധ്യത ഗ്രീസിനെ മൂടുന്നു. ഈ പരിതസ്ഥിതിയില്‍ ആര് കടംകൊടുക്കും? ആര് നിക്ഷേപിക്കും. വായ്പയും നിക്ഷേപവും തിരിച്ചുകിട്ടുമെന്നതിന് എന്ത് ഗ്യാരന്റി? കടം വര്‍ധിച്ചതോടെ, കൂടുതല്‍ പലിശ നല്‍കിയാലേ കടം കിട്ടൂവെന്ന സ്ഥിതിവന്നു. പലിശനിരക്ക് ഉയര്‍ന്നു. വര്‍ധിച്ച ചെലവുകളും വ്യാപകമായ നികുതിവെട്ടിപ്പും സ്ഥിതിഗതികള്‍ വഷളാക്കി. വിലക്കയറ്റം രൂക്ഷമായി. ഗ്രീസിന്റെ കയറ്റുമതിയും ഇടിഞ്ഞതോടെ ഡോളറും യൂറോയും തമ്മിലെ വിനിമയനിരക്ക് കഴിഞ്ഞ നാലുമാസത്തെ ഏറ്റവും താണ നിലയിലെത്തി.
വല്ലാത്ത സ്ഥിതിയിലാണ് ഗ്രീസ്. മറ്റ് യൂറോസോ രാജ്യങ്ങള്‍ പിന്നാലെയുണ്ട്. കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് സ്പെയിനില്‍. 20.05 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. യൂറോ സോ രാജ്യങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമെത്തി. 2010 മാര്‍ച്ച് അവസാനം സ്പെയിനില്‍ 46,12,700 പേര്‍ തൊഴില്‍രഹിതരായിരുന്നു. ഇറ്റലിയുടെ കടബാധ്യത 115 ശതമാനമാണ്- ഗ്രീസിനേക്കാള്‍ ഒരുശതമാനം കുറവ്. വളരെ ഉയര്‍ന്നതാണ് പോര്‍ച്ചുഗലിന്റെ ബജറ്റ്കമ്മി.
പുതിയ ഗവണ്‍മെന്റ് സത്യാവസ്ഥ വെളിപ്പെടുത്തിയതും ക്രെഡിറ്റ് റേറ്റിങ് സ്ഥാപനം തകിടംമറിച്ചതും പ്രതിസന്ധിയുടെ കാരണങ്ങളല്ല. രണ്ടും പ്രശ്നചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍ മാത്രമാണ്. യഥാര്‍ഥ കാരണം പ്രമുഖ ധനശാസ്ത്രജ്ഞനും നോബല്‍ സമ്മാനിതനുമായ പോള്‍ ക്രൂഗ്മാന്‍ സത്യസന്ധമായി വിശകലനംചെയ്തിട്ടുണ്ട്. ആഗോള മൂലധനത്തിന്റെ ലാഭക്കൊതിയും ആഗോള സാമ്പത്തിക പ്രതിസന്ധിയുമായും ഗ്രീക്ക് പ്രതിസന്ധി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് ഗ്രീസിന്റെ ബജറ്റ്കമ്മി വലുതായിരുന്നില്ല. സ്പെയിനിന് ശരിക്കും മിച്ചബജറ്റായിരുന്നു. യൂറോ സോണിലെ അംഗത്വം ഗ്രീസിന്റെയും സ്പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുമെന്ന് ധനമൂലധന നിക്ഷേപക സ്ഥാപനങ്ങള്‍ കണക്കുകൂട്ടി. ഗണ്യമായ ധനമൂലധന നിക്ഷേപം അവര്‍ സര്‍ക്കാര്‍ ബോണ്ടുകളിലേക്കും സ്വകാര്യ ഓഹരികളിലേക്കും ഒഴുക്കി. ലോകമുതലാളിത്തത്തെ പിടിച്ചുലച്ച 2008-09ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാര്യങ്ങളാകെ മാറ്റിമറിച്ചു. വിദേശ നിക്ഷേപങ്ങളുടെ കുത്തൊഴുക്ക് നിലച്ചു. വിദേശബാങ്കുകള്‍ കടംകൊടുക്കാതായി. അതേസമയം, തിരിച്ചടവ് ബാധ്യത തുടര്‍ന്നു. ബജറ്റ് കമ്മി പലമടങ്ങ് വര്‍ധിച്ചു. പാപ്പരായ ഗവമെന്റിന് കടംനല്‍കാന്‍ ബാങ്കുകള്‍ വിസമ്മതിച്ചു. ഈ ദൂഷിതവലയത്തില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ ഗ്രീസിന് കഴിവില്ലാതായി.
ഗ്രീസിന്റെ സഹായത്തിനെത്തിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളാകെ കുഴപ്പത്തില്‍ ചാടുമെന്ന് തിരിച്ചറിഞ്ഞ പ്രമുഖ യൂറോ സോ രാജ്യമായ ജര്‍മനിയും ഐഎംഎഫും സഹായത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്. വികസ്വരരാജ്യങ്ങളെ സഹായിക്കുന്നതില്‍ പിശകുകാണിക്കുന്ന ഐഎംഎഫ് ഒരു പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യത്തിനുവന്ന കെടുതിയില്‍ അതിനെ രക്ഷിച്ചു. മുതലാളിത്തം നിലനിര്‍ത്താന്‍ ഐഎംഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് (115 ശതകോടി ഡോളര്‍) വച്ചുനീട്ടുന്നത്. 16 യൂറോ സോ രാജ്യങ്ങള്‍ ചേര്‍ന്ന് 26.8 ശതകോടി ഡോളര്‍ വാഗ്ദാനംചെയ്യുന്നു.
ധനസഹായത്തിന് പകരമായി കടുത്ത നിബന്ധനകളാണ് ചുമത്തുന്നത്. വിലയും കൂലിയും സര്‍ക്കാര്‍ ചെലവുകളും കുറയ്ക്കലാണ് നിര്‍ദേശിക്കപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ബോണസ് നിഷേധിക്കുക, സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ബോണസിന് പരിധി ഏര്‍പ്പെടുത്തുകയും വാര്‍ഷിക ഒഴിവുദിനങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുക, പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളവര്‍ധനയും പെന്‍ഷന്‍കാരുടെ പെന്‍ഷന്‍വര്‍ധനയും മൂന്നുവര്‍ഷത്തേക്ക് നിഷേധിക്കുക, വില്‍പ്പന നികുതിനിരക്ക് വര്‍ധിപ്പിക്കുക, ഇന്ധനം, മദ്യം, പുകയില എന്നിവയുടെ നികുതി 10 ശതമാനംകണ്ട് വര്‍ധിപ്പിക്കുക- ഇവയാണ് നിബന്ധനകള്‍. അതിലൂടെ ബജറ്റ്കമ്മി 2014 ആവുമ്പോഴേക്കും മൂന്നു ശതമാനമായി കുറയ്ക്കാനാണ് നിര്‍ബന്ധിക്കുന്നത്. അതേസമയം കപ്പല്‍ ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ വന്‍തോക്കുകളെ നികുതികളില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.
മേല്‍നടപടികള്‍ തൊഴിലാളികളെയും സാധാരണക്കാരെയും ദുരിതത്തിലാഴ്ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അതിശക്തമായാണ് തൊഴിലാളികള്‍ പ്രതികരിക്കുന്നത്. പൊതുമേഖല- സ്വകാര്യമേഖല തൊഴിലാളികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പെന്‍ഷന്‍കാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി ലക്ഷക്കണക്കിന് ജനങ്ങള്‍ പണിമുടക്കി തെരുവിലിറങ്ങി. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അവരെ നേരിടുന്നത്. ഗ്രീസിലെ മൂന്നാമത്തെ കക്ഷിയായ കമ്യൂണിസ്റ്പാര്‍ടി പ്രക്ഷോഭ സമരങ്ങളുടെ മുന്‍നിരയിലുണ്ട്. പ്രകടനക്കാരെ ലാത്തിക്കടിച്ചും മുളകുപൊടി വിതറിയും തീബോംബുകള്‍ വര്‍ഷിച്ചുമാണ് അധികാരികള്‍ നേരിടുന്നത്. മെയ് നാലിനും അഞ്ചിനും നടന്ന 48 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. പ്രകടനത്തിനിടെ തീബോംബിലകപ്പെട്ട് ബാങ്ക് ജീവനക്കാരായ രണ്ട് സ്ത്രീകളും ഒരു പുരുഷനും വെന്തുമരിച്ചു. തുടര്‍ച്ചയായ പണിമുടക്ക് സമരങ്ങളാണ് ഗ്രീസില്‍ അരങ്ങേറുന്നത്. പണിമുടക്കിയ തൊഴിലാളികളെക്കൊണ്ട് ഗ്രീസിലെ തെരുവീഥികള്‍ ചുമന്നു തുടിക്കുകയാണ്. 2009 സെപ്തംബര്‍ 27, 2010 ഫെബ്രുവരി 10, ഫെബ്രുവരി 19, മാര്‍ച്ച് 11, മെയ് നാല്, അഞ്ച്- പണിമുടക്കു സമരങ്ങള്‍ തുടരുകയാണ്. തൊഴിലാളിവര്‍ഗത്തിന്റെ ഐക്യവും കരുത്തും വീണ്ടും തിരിച്ചറിയുകയാണ് മുതലാളിത്തം
*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ കടപ്പാട്: ദേശാഭിമാനി

Wednesday, May 5, 2010
സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളിവര്‍ഗ പോരാട്ടങ്ങളും
യൂറോപ്പില്‍ തൊഴിലാളിവര്‍ഗം സംഘടിക്കാനും സമരംചെയ്യാനും തുടങ്ങിയ നാളുകളില്‍, കമ്യൂണിസം എന്ന ആശയം ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങിയ ആ കാലത്ത് യൂറോപ്പിനെ 'കമ്യൂണിസം എന്ന ഭൂതം' പിടികൂടിയിരിക്കുന്നു എന്ന അങ്കലാപ്പോടെ സര്‍വ പിന്തിരിപ്പന്‍ ശക്തികളും ഒത്തുചേര്‍ന്നതിനെ സൂചിപ്പിച്ചുകൊണ്ടാണ് കാള്‍മാര്‍ക്സും ഫ്രെഡറിക് എംഗത്സും 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' എഴുതി തുടങ്ങിയത്. മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ വിജയത്തെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സോഷ്യലിസ്റ്റ് ചേരിയെയും ഉന്മൂലനം ചെയ്യുന്നതിനായി ആഗോളമുതലാളിത്തം അതിന്റെ ആവനാഴിയിലെ സര്‍വ ആയുധങ്ങളും പ്രയോഗിച്ചു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ മര്‍ദ്ദിച്ചൊതുക്കാന്‍ നടപടികളെടുത്തതിനൊപ്പം തന്നെ ക്ഷേമപദ്ധതികളിലൂടെ തൊഴിലാളികളില്‍ രോഷത്തിന്റെ കനലുകള്‍ ആളിപ്പടരാതെ കെടുത്താനും മുതലാളിത്തം നീക്കം നടത്തി. അതിലവര്‍ക്ക് വിജയംവരിക്കാനും കഴിഞ്ഞു.
1980കളുടെ ഒടുവില്‍ ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയും തുടര്‍ന്ന്സോവിയറ്റ് യൂണിയന്‍തന്നെ തകരുകയും സോഷ്യലിസ്റ്റ് ചേരി ശിഥിലമാവുകയും ചെയ്തതോടെ ഫ്രാന്‍സിസ് ഫുക്കുയാമയെപ്പോലുള്ള മുതലാളിത്തത്തിന്റെ സൈദ്ധാന്തികര്‍ 'ചരിത്രത്തിന്റെ അന്ത്യ'മായാണ് അതിനെ വിശേഷിപ്പിച്ചത്; മുതലാളിത്തത്തിന് ബദലില്ലെന്നും മുതലാളിത്തമാണ് ലോകത്തിന്റെ ഒടുവിലത്തെയും എക്കാലത്തെയും സാമ്പത്തിക വ്യവസ്ഥിതിയെന്നും അവര്‍ വിധിയെഴുതി. അങ്ങനെ 1990കള്‍ 'ആഹ്ളാദത്തിന്റെ ദശക'മായി ആഘോഷിക്കപ്പെട്ടു. സോഷ്യലിസത്തിനേറ്റ തിരിച്ചടിയോടെ മുതലാളിത്തം ക്ഷേമപദ്ധതികള്‍ കൈവെടിയുകയും അതിന്റെ നഗ്നമായ ആക്രമണസ്വഭാവം പ്രകടിപ്പിക്കുകയുംചെയ്തു. എന്നാല്‍, ഈ നവലിബറല്‍ ആഘോഷങ്ങള്‍ അല്‍പായുസ്സുകളാണെന്ന് തെളിയിക്കപ്പെടാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല.
21-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെ അന്ത്യം എത്തുന്നതിനുമുമ്പ് മുതലാളിത്ത ലോകത്തെയാകെ പിടിച്ചുകുലുക്കിയ സാമ്പത്തികത്തകര്‍ച്ച മുതലാളിത്തത്തിന്റെ വക്താക്കളെയാകെ അങ്കലാപ്പില്‍ അകപ്പെടുത്തുകയാണുണ്ടായത്. സ്വകാര്യവല്‍ക്കരണത്തെക്കുറിച്ച് വേദമന്ത്രംപോലെ ഉരുവിട്ടുകൊണ്ടിരുന്നവര്‍തന്നെ തകര്‍ന്ന ധനകാര്യ സ്ഥാപനങ്ങളെ പൊതുപണം ചെലവഴിച്ച് കരകയറ്റുന്നതും പരിമിതമായ ദേശസാല്‍ക്കരണത്തെക്കുറിച്ച് സംസാരിക്കുന്നതും നാം കണ്ടു.
ഇപ്പോള്‍ തകര്‍ച്ചയില്‍നിന്ന് കരകയറുകയാണെന്ന മുതലാളിത്തപ്രചാരകരുടെ വായ്ത്താരികള്‍തന്നെ മറ്റൊരു കെട്ടുകഥയാണ്. സാധാരണക്കാരന്റെ പണം ഉപയോഗിച്ച് സര്‍ക്കാരുകള്‍ തകര്‍ന്ന ധനകാര്യ സ്ഥാപനങ്ങളെ കരകയറ്റിയതോടെ ഓഹരി വിപണിയില്‍ ഉണ്ടായ ഉയര്‍പ്പിനെയാണ് തകര്‍ച്ചയില്‍ നിന്നുള്ള കരകയറ്റമായി വിശേഷിപ്പിക്കുന്നത്. സാധാരണക്കാരന്റെ പോക്കറ്റടിച്ച് കോടീശ്വരന്മാരുടെ കീശവീര്‍പ്പിക്കുന്ന വിദ്യയാണ്് മുതലാളിത്ത സര്‍ക്കാരുകള്‍ ധനകാര്യ തകര്‍ച്ചയെ നേരിടാനെന്ന പേരില്‍ നടപ്പാക്കിയത്. എന്നാല്‍, ഈ തകര്‍ച്ചയുടെ പ്രത്യാഘാതമെന്ന നിലയില്‍ നഷ്ടപ്പെട്ട തൊഴില്‍ അവസരങ്ങള്‍ വീണ്ടെടുക്കപ്പെട്ടില്ല എന്നുമാത്രമല്ല തൊഴില്‍ നഷ്ടപ്പെടല്‍ ഇപ്പോഴും തുടരുന്നുമുണ്ട്. അമേരിക്കയില്‍ 2008 സെപ്റ്റംബര്‍ മുതല്‍ 2009 ഡിസംബര്‍വരെ 68 ലക്ഷം തൊഴിലുകളാണ് ഇല്ലാതായത്. ഇപ്പോള്‍ അവിടെ തൊഴിലില്ലായ്മ ഏകദേശം 10ശതമാനത്തിനടുത്താണ്. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഈ കണക്കുതന്നെ യഥാര്‍ഥസ്ഥിതി മറച്ചുപിടിക്കുന്നതുമാണ്. മാത്രമല്ല, വേതനം വെട്ടിക്കുറയ്ക്കലും ക്ഷേമപദ്ധതികള്‍ കൈവെടിയലുമെല്ലാം അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങളില്‍ പ്രതിസന്ധിയുടെ മറവില്‍ ഇപ്പോഴും നടപ്പാക്കപ്പെടുന്നു. അങ്ങനെ ഒരുവശത്ത് പൊതുപണം മുതലാളിമാര്‍ക്ക് നല്‍കുന്നതോടൊപ്പംതന്നെ സാധാരണ ജനങ്ങളെ വേലയും കൂലിയും ഇല്ലാതെ ദുരിതത്തിലേക്ക് തള്ളിവീഴ്ത്തുകയുമാണ്.
ഇതിനെതിരായ ചെറുത്തുനില്‍പ്പുകളുടെ വാര്‍ത്തകളാണ് പല യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും പുറത്തുവരുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തമസ്കരിക്കുന്നതിനാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ സദാ ശ്രമിക്കുന്നത്. സാധാരണ വംശീയമായ കലാപങ്ങളെയും അരാജകവാദികളും മറ്റും നടത്തുന്ന പ്രകടനങ്ങളെയും വന്‍ പ്രാധാന്യംനല്‍കി പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍, ഇപ്പോള്‍ തൊഴിലാളിവര്‍ഗം ചെങ്കൊടിയുടെ കീഴില്‍ നടത്തുന്ന സംഘടിതമായ പോരാട്ടങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്നതായാണ് കാണുന്നത്.
ഏറ്റവും സംഘടിതവും ആസൂത്രിതവുമായ തൊഴിലാളിവര്‍ഗ പോരാട്ടം അടുത്ത കാലത്തായി നടന്നത് ഗ്രീസിലാണ്. 2010ല്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഒരു മാസത്തിനുള്ളില്‍ നാല് പൊതുപണിമുടക്കുകളാണ് അവിടെ നടന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 24, മാര്‍ച്ച് 5, മാര്‍ച്ച് 11. ഈ പണിമുടക്കുകള്‍ക്ക് ആധാരമായ ഗ്രീക് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശകലനങ്ങളും വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍തന്നെ പണിമുടക്കുകളെക്കുറിച്ച് സാന്ദര്‍ഭികമായ പരാമര്‍ശം നടത്തിയതുപോലും വിരളമായിട്ടായിരുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിയും അതിന്റെ പ്രതിഫലനം ഗ്രീക്ക് സമ്പത്തിക മേഖലയില്‍ ബാധിച്ചതുമായിരുന്നു ഗ്രീസിലെ തൊഴിലാളിവര്‍ഗ പ്രക്ഷോഭത്തിന് ഇടവരുത്തിയത്. ഈ ദശകത്തിന്റെ തുടക്കത്തില്‍ അര്‍ജന്റീന ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെയും അതിനുമുമ്പ് പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളെയും ബാധിച്ചതിന് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ് ഗ്രീസിനെയും പിടികൂടിയത്. ഗ്രീസിന്റെ കടപ്പത്രങ്ങളില്‍ 70 ശതമാനവും വിദേശരാജ്യങ്ങളും വിദേശ ധനകാര്യ സ്ഥാപനങ്ങളുമാണ് വാങ്ങിയിരുന്നത്. ഏകദേശം 30,000 കോടി ഡോളറിന്റെ വിദേശകടമായിരുന്നു ഗ്രീസിനുണ്ടായിരുന്നത്. നിത്യനിദാന ചെലവുകള്‍ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കടംവാങ്ങിയിരുന്ന ഗ്രീസിന് വേണ്ട ഒത്താശ നല്‍കിയിരുന്നതും ഗ്രീസിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതി മുടിവെക്കാന്‍ സഹായിച്ചതും ഗോള്‍ഡ്മാന്‍ സാച്ചസ് എന്ന അമേരിക്കന്‍ നിക്ഷേപകബാങ്കായിരുന്നു. വിമാനത്താവളങ്ങളും ഹൈവേകളും ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പൊതു ആസ്തികള്‍പോലും പണയപ്പെടുത്തിയാണ് ഏറെക്കുറെ ഒരു പതിറ്റാണ്ടുകാലമായി ഈ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ വായ്പ എടുത്തിരുന്നത്. എന്നാല്‍, ബാലന്‍സ്ഷീറ്റില്‍ രാജ്യത്തിന്റെ യഥാര്‍ഥ കടബാധ്യത പ്രതിഫലിപ്പിച്ചതുമില്ല. ഗ്രീസിന്റെ കണക്കില്‍ വായ്പകളായല്ല വിറ്റുവരവായാണ് ഇതെല്ലാം രേഖപ്പെടുത്തപ്പെട്ടത്. അങ്ങനെയാണ് കടബാധ്യത മൂടിവെക്കാന്‍ സാധിച്ചത്.
അതേസമയം ഗ്രീസിലെ തൊഴിലില്ലായ്മ പൊതുവില്‍ 11 ശതമാനത്തിലേറെയാവുകയും ചെറുപ്പക്കാരില്‍ 29 ശതമാനത്തിനും തൊഴില്‍ ലഭിക്കാതാവകുയും ചെയ്തിരുന്നു. നാണയപ്പെരുപ്പവും വിലക്കയറ്റവും അഞ്ചുശതമാനത്തിലധികമാവുകയും ചെയ്തു. ഇങ്ങനെ സ്ഫോടനാത്മകമായ ഒരന്തരീക്ഷത്തിലാണ് 2008 ഡിസംബറില്‍ ഒരു ചെറുപ്പക്കാരന്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുപണിമുടക്കുകളും ഗ്രീസിനെയാകെ പിടിച്ചുലച്ചത്.
പത്തുവര്‍ഷത്തിലേറെയായി ഗ്രീസില്‍ അധികാരത്തിലിരുന്ന ന്യൂഡെമോക്രസി പാര്‍ടി എന്ന വലതുകക്ഷിയുടെ സര്‍ക്കാര്‍ 2009 ഒക്ടോബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടുകയും പസോക് എന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി അധികാരത്തിലെത്തുകയും ചെയ്തത്. ഇതിനെ തുടര്‍ന്നാണ് മുന്‍ യാഥാസ്ഥിതിക സര്‍ക്കാരിന്റെ നയങ്ങള്‍പാടെ കൈവെടിയാനോ യൂറോപ്യന്‍ യൂണിയന്റെയും ഐഎംഎഫിന്റെയും തിട്ടൂരങ്ങള്‍ മറികടക്കാനോ തയ്യാറാകാതിരുന്ന ജോര്‍ജ് പപ്പാന്ദ്രുവിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാരിന് ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താനായില്ല എന്നുമാത്രമല്ല യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുകയാണുണ്ടായത്. 2009 ഡിസംബറില്‍ ആരോഗ്യ രക്ഷ പദ്ധതികള്‍ വെട്ടിക്കറുച്ചുകൊണ്ടാണ് ജനവിരുദ്ധ നടപടികള്‍ക്ക് തുടക്കംകുറിച്ചത്.
സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറുന്നതിന് ഗ്രീസിന് വായ്പ അനുവദിക്കണമെന്നുണ്ടെങ്കില്‍ ബജറ്റ് കമ്മി കുറച്ചുകൊണ്ടുവരണമെന്ന ജര്‍മ്മനിയുടെയും യൂറോപ്യന്‍ യൂണിയനിലെ മറ്റ് പ്രമുഖ രാജ്യങ്ങളുടെയും ഐഎംഎഫിന്റെയും നിര്‍ദേശം ശിരസ്സാവഹിച്ച് പപ്പാന്ദ്രു സര്‍ക്കാര്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനും ക്ഷേമപദ്ധതികളും സര്‍ക്കാര്‍ ചെലവഴിക്കലും കുറയ്ക്കാനും സാധാരണ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാനുമാണ് തുനിഞ്ഞത്. ഗ്രീക് കമ്യൂണിസ്റ്റ് പാര്‍ടി ഈ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനായി ശക്തമായ പ്രചാരണപരിപാടികള്‍ നടത്തി. ന്യൂ ഡെമോക്രസിയുടെയും പസോക്കിന്റെയും നയങ്ങള്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍തന്നെയാണെന്നും രണ്ടുകൂട്ടര്‍ക്കും സമ്പന്ന പക്ഷപാതിത്വമാണുള്ളതെന്നും കമ്യൂണിസ്റ്റ് പാര്‍ടി ചൂണ്ടിക്കാട്ടി. 2004ല്‍ 3600 കോടി യൂറോ ആയിരുന്ന ഗ്രീസിലെ കോര്‍പറേറ്റുകളുടെ ആസ്തി 2009 ആയപ്പോള്‍ 13600 കോടി യൂറോ ആയി വര്‍ധിച്ചതും ഇതേകാലഘട്ടത്തില്‍ തൊഴിലാളികളുടെ യഥാര്‍ഥ വേതനം ഇടിഞ്ഞതും ചൂണ്ടിക്കാട്ടി ഗ്രീസിനെ കടബാധ്യതയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും യഥാര്‍ഥ കാരണം കോര്‍പറേറ്റുകളെ ഇങ്ങനെ സമ്പത്ത് കൊള്ളയടിക്കാന്‍ അനുവദിച്ചതാണെന്നും അതുകൊണ്ട് അതിനു പരിഹാരം കാണാന്‍ അവരില്‍നിന്നുതന്നെ അധികതുക ഈടാക്കണമെന്നും പാര്‍ടി വാദിച്ചു. സര്‍ക്കാര്‍ നടപടികളില്‍ രോഷാകുലരായ തൊഴിലാളിവര്‍ഗം കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആഹ്വാനം ചെവിക്കൊണ്ട് സമരരംഗത്ത് അണിനിരക്കുന്നതാണ് ഗ്രീസിലെ പണിമുടക്ക് പരമ്പരകളുടെ സവിശേഷത. ഭരണവര്‍ഗത്തിനുവേണ്ടി ഇനിയും കൂടുതല്‍ ദുരിതം അനുഭവിക്കാന്‍ തങ്ങളില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ഗ്രീസിലെ തൊഴിലാളി വര്‍ഗം ഈ പണിമുടക്കുകളിലൂടെ നടത്തിയിരിക്കുന്നത്.
എല്ലാപേര്‍ക്കും സ്ഥിരംതൊഴില്‍, ജോലിസമയം ഒരുദിവസം 7മണിക്കൂര്‍, ആഴ്ച്ചയില്‍ 5 പ്രവൃത്തിദിനം, മിനിമം ശമ്പളം 1400 യൂറോ, റിട്ടയര്‍മെന്റ് പ്രായം സ്ത്രീകള്‍ക്ക് 55ഉം പുരുഷന്മാര്‍ക്ക് 60ഉം ആയി നിജപ്പെടുത്തല്‍ (ആപത്കരമായ ജോലികളില്‍ ഇത് 50ഉം 55ഉം ആയിരിക്കണം); തൊഴിലില്ലാത്ത എല്ലാപേര്‍ക്കും തൊഴില്‍ ലഭിക്കുന്നതുവരെ മുന്നുപാധികളില്ലാതെ 1120 യൂറോ തൊഴിലില്ലായ്മ വേതനം, എല്ലാപേര്‍ക്കും പൂര്‍ണ ആരോഗ്യ സുരക്ഷ ഉറപ്പാക്കല്‍, വേതനവും പെന്‍ഷനും വെട്ടിക്കുറയ്ക്കാതിരിക്കല്‍, കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും നല്‍കുന്ന ഇളവുകള്‍ റദ്ദ്ചെയ്യലും അവര്‍ക്കുമേല്‍ അധികനികുതി ചുമത്തലും ഇവയാണ് തൊഴിലാളികള്‍ പണിമുടക്കുകള്‍ക്ക് കാരണമായി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.
ഓള്‍ വര്‍ക്കേഴ്സ് മിലിറ്റന്റ് ഫ്രണ്ട് എന്ന ട്രേഡ് യുണിയനുകളുടെ സമരസമിതിയാണ് പണിമുടക്കിന് നേതൃത്വംനല്‍കുന്നത്. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും അസംഘടിതമേഖലയിലെയും തൊഴിലാളികളുടെ സംഘടനകള്‍ ഈ സമരസമിതിയില്‍ അണിനിരന്നിട്ടുണ്ട്. പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സമരസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അതിനനുകൂലമായി കമ്യൂണിസ്റ്റ് പാര്‍ടിയും ദേശവ്യാപകമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമരസമിതിയുടെ നേതൃത്വത്തില്‍ ആതെന്‍സിലെ സ്റ്റോക്ക് എക്സ്ചേഞ്ച് മന്ദിരത്തിന് ഉപരോധം ഏര്‍പ്പെടുത്തുകയുമുണ്ടായി.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തുറമുഖങ്ങളിലെ തൊഴിലാളികള്‍, വിമാനത്താവളങ്ങളിലെ ജീവനക്കാര്‍, ഫാക്ടറി തൊഴിലാളികള്‍, റെയില്‍വ-ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍ ഇങ്ങനെ ഗ്രീസിലെ സമസ്ത മേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കുകളില്‍ അണിനിരന്നു. അക്ഷരാര്‍ഥത്തില്‍ ഈ പണിമുടക്കുകള്‍ ഗ്രീസിനെ നിശ്ചലമാക്കുകയാണുണ്ടായത്. പണിമുടക്കിയ തൊഴിലാളികള്‍ രാജ്യത്തുടനീളം പ്രകടനങ്ങളും പിക്കറ്റിങ്ങുകളും നടത്തി. സമരസമിതിയില്‍ ചേര്‍ന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള യൂണിയനുകളില്‍ അംഗങ്ങളായ തൊഴിലാളികള്‍ മാത്രമല്ല, വലതുപക്ഷ ട്രേഡ് യൂണിയനുകളില്‍ അണിനിരന്നവരും ഭരണകക്ഷിയായ പസോക്കിനെ പിന്തുണയ്ക്കുന്നവരുമെല്ലാം പണിമുടക്കുകളില്‍ അണിനിരന്നു. പസോക്കിനുള്ളില്‍തന്നെ ഇത് രൂക്ഷമായ അഭിപ്രായ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. കടുത്ത വ്യവസ്ഥകള്‍ക്ക് വിധേയമായി 4500 കോടി യൂറോയുടെ വായ്പ വാങ്ങുന്നത് അഞ്ചില്‍ ഒരാള്‍വീതം ദാരിദ്യ്രരേഖയ്ക്ക് താഴെകഴിയുന്ന ഗ്രീസിനെ കൂടുതല്‍ പ്രതിസന്ധിയില്‍ അകപ്പെടുത്തും എന്ന അഭിപ്രായം ശക്തിപ്പെട്ടുവരികയുമാണ്. ഗ്രീസിനെ രക്ഷിക്കാന്‍ മുണ്ടുമുറുക്കി ഉടുക്കണമെന്നും തൊഴിലാളികള്‍ 'ദേശാഭിമാനം' പ്രകടിപ്പിക്കണമെന്നുമുള്ള ഭരണാധികാരികളുടെയും കുത്തക മാധ്യമങ്ങളുടെയും അഭ്യര്‍ഥനകളൊന്നും അവരെ അനുകൂലിച്ചിരുന്ന സാധാരണക്കാരായ ആളുകള്‍പോലും ഇപ്പോള്‍ ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ല. 'എന്റെ ശമ്പളവും എന്റെ അമ്മയുടെ 300 യൂറോ പെന്‍ഷനും ത്യജിച്ചുകൊണ്ടാണോ ഈ രാജ്യത്തെ രക്ഷിക്കാന്‍?'' എന്നാണ് പണിമുടക്കിയ ഒരു ജീവനക്കാരന്‍ മാധ്യമങ്ങളോട് ചോദിച്ചത്. എന്നാല്‍, കൂടുതല്‍ കടുത്ത നടപടികള്‍ ഇനിയുമുണ്ടാകും എന്ന നിലപാടിലാണ് ഗ്രീക്ക് ധനമന്ത്രി ജോര്‍ജ് പപ്പാ കോണ്‍സ്റ്റാന്റിനോ. അതിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളിവര്‍ഗവും.
വിദ്യാര്‍ഥികള്‍ സമരത്തിനനുകൂലമായി സജീവമായി രംഗത്തുണ്ടായിരുന്നു. ചെറുകിട വ്യാപാരികളും ബിസിനസുകാരും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടത്തിയിരുന്നു. കര്‍ഷകരുടെ ദേശീയപാത ഉപരോധവും ഇതിനൊപ്പംതന്നെ നടന്നിരുന്നു.
ഗ്രീസില്‍ മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളിലാകെ തൊഴിലാളിവര്‍ഗത്തിനുനേരെയുള്ള കടന്നാക്രമണങ്ങളും അതിനെതിരായ ചെറുത്തുനില്‍പ്പുകളും തുടരുകയാണ്. പോര്‍ച്ചുഗലില്‍ ജോസ് സോക്രട്ടീസിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാര്‍ ബജറ്റ് കമ്മി 9.3 ശതമാനത്തില്‍നിന്ന് 2013 ആകുമ്പോള്‍ മൂന്ന് ശതമാനമായി കുറയ്ക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം നടപ്പിലാക്കാന്‍ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനും ക്ഷേമപദ്ധതികള്‍ കൈവെടിയാനും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും നടപടികള്‍ സ്വീകരിക്കുന്നു. അതിനെതിരെ മാര്‍ച്ച് 4ന് നടന്ന പണിമുടക്കിലും പ്രതിഷേധ പ്രകടനത്തിലും അഞ്ച് ലക്ഷത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. സ്പെയിനിലും ജോസ് ലൂയി സപ്പാറ്റെറൊയുടെ സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാര്‍ ബജറ്റ് കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തുന്നതിനും റിട്ടയര്‍മെന്റ്പ്രായം രണ്ടുവര്‍ഷം വര്‍ധിപ്പിക്കുന്നതിനും നടപടിയെടുത്തതിന് എതിരെ ഫെബ്രുവരി 23ന് നടത്തിയ പണിമുടക്കില്‍ രണ്ടുലക്ഷത്തിലധികം തൊഴിലാളികളാണ് അണിനിരന്ന്. ഫെബ്രുവരി രണ്ടാംവാരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലാകെ വിവിധവിഭാഗം വ്യോമയാന ജീവനക്കാരുടെ പണിമുടക്ക് നടന്നു. ജര്‍മനിയില്‍ ലുഫ്താന്‍സയിലെ പൈലറ്റുമാരാണ് പണിമുടക്കിയത്. ഫ്രാന്‍സില്‍ എയര്‍ട്രാഫിക് കണ്‍ട്രോളിംഗ് ജീവനക്കാര്‍ പണിമുടക്കി. ഫ്രഞ്ച് ഓയില്‍ നിഫൈനറികളിലെ തൊഴിലാളികളുടെ പണിമുടക്കും സമ്പൂര്‍ണമായിരുന്നു. ചെക്റിപ്പബ്ളിക്കില്‍ മാര്‍ച്ച് 4ന് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും മാറ്റിവെയ്ക്കപ്പെടുകയുണ്ടായി. ബ്രിട്ടീഷ് എയര്‍വേയ്സിലെ ക്യാബിന്‍ ക്രൂ തൊഴിലാളികള്‍ പണിമുടക്ക് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
കിര്‍ഗിസ്ഥാനില്‍ നിറവിപ്ളവത്തിലൂടെ അധികാരത്തിലെത്തിയ ബകിയേവിന് അധികാരംവിട്ട് വിദേശത്തേക്ക് ഒളിച്ചോടേണ്ടതായിവന്നതും ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഉണ്ടായ പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടി സ്വീകരിച്ച ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍മൂലമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും കുടിവെള്ളത്തിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വിലവര്‍ധിപ്പിച്ചതിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചതിനും എതിരായ ജനകീയ പ്രക്ഷോഭമാണ് ബകിയേവിന്റെ കസേര തെറിപ്പിച്ചത്.
2008 സെപ്റ്റംബറില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനവിരുദ്ധ നടപടികളെല്ലാം വമ്പിച്ച പ്രതിഷേധത്തിനും പലയിടത്തും രാഷ്ട്രീയ പ്രതിസന്ധിക്കും ഇടയാക്കിയിരുന്നു. 2009 ജനുവരിയില്‍ ഐസ്ലന്റില്‍ നടന്ന ഭരണമാറ്റമാണ് അതില്‍ ആദ്യത്തേതെങ്കില്‍ കിര്‍ഗിസ്ഥാനില്‍ സംഭവിച്ചത് അവസാനത്തേതായി ഒടുങ്ങാനും ഇടയില്ല. ഫ്രാന്‍സില്‍ 2009 ആദ്യംനടന്ന പ്രതിഷേധ പണിമുടക്കുകളിലും പ്രകടനങ്ങളിലും 30 ലക്ഷത്തിലധികം തൊഴിലാളികളും ജീവനക്കാരുമാണ് അണിനിരന്നത്. പാകിസ്ഥനിലും കസാഖിസ്ഥാനിലും ദക്ഷിണകൊറിയയിലും ലാറ്റ്വിയയിലും ലിത്വാനിയയിലും ഹങ്കറിയിലും ബള്‍ഗേറിയയിലുമെല്ലാം സാമ്പത്തിക നടപടികള്‍ക്കെതിരെ പണിമുടക്കുകയുംപ്രതിഷേധ പ്രകടനങ്ങളും ഈ കാലഘട്ടത്തില്‍ നടന്നു. റഷ്യയിലാകട്ടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും മറ്റ് ഇടതുപക്ഷ സംഘടനകളുടെയും നേതൃത്വത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നടന്ന റാലിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് അണിനിരന്നത്. അമേരിക്കയിലും പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് 2008 ഒടുവില്‍ അരങ്ങേറിയത്. അതിന്റെ പ്രതിഫലനം 2008 നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബരാക് ഒബാമ വിജയിച്ചതിലും കാണാം.
ആഗോള മുതലാളിത്ത പ്രതിസന്ധിയുടെ ഭാരം തൊഴിലെടുക്കുന്ന ജനവിഭാഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനും പൊതുപണം ചെലവഴിച്ച് ധനകാര്യ കുത്തകകളെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനും ബൂര്‍ഷ്വാഭരണാധികാരികള്‍ ശ്രമിക്കുമ്പോള്‍ അതിനെ പണിമുടക്കിലൂടെയും പ്രതിഷേധ പ്രകടനങ്ങളിലൂടെയും ചെറുക്കാന്‍ തൊഴിലാളിവര്‍ഗം നടത്തുന്ന നീക്കങ്ങളാണ് ലോകമാകെ കാണാനാവുന്നത്. പലപ്പോഴും അത് രാഷ്ട്രീയ പ്രതിസന്ധിയോളം എത്തുന്നുമുണ്ട്.
*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക

Subscribe to:
Posts (Atom)