ജ്യോതിബസുവിന്റെ ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും സുദീര്‍ഘമായ ഒരു കാലഘട്ടത്തെ ആവേശഭരിതമാക്കിക്കൊണ്ടാണ് നിറഞ്ഞുനിന്നത്.കുട്ടിക്കാലം കല്‍ക്കത്തയിലായിരുന്നു. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. 1920കളില്‍ സ്കൂള്‍ വിദ്യാഭ്യാസം. സെന്റ് സേവ്യേഴ്സ് കോളേജിലും പിന്നീട് പ്രസിഡന്‍സി കോളേജിലും വിദ്യാര്‍ഥിയായിരുന്ന കാലഘട്ടം, ഇന്ത്യയെയും ലോകത്തെയും മഹാസാമ്പത്തികമാന്ദ്യം കാര്‍ന്നുതിന്നുകൊണ്ടിരുന്ന കാലഘട്ടം കൂടിയായിരുന്നു. സാമ്പത്തികവും വിദ്യാഭ്യാസപരവുമായി മുന്നില്‍ നിന്നിരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ അക്കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ ബസുവും ബാരിസ്റ്റര്‍ പഠനത്തിനായി ഇംഗ്ളണ്ടിലേക്ക് യാത്രയായി. ബിരുദം നേടുകയുംചെയ്തു. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴറിയിരുന്ന ഇംഗ്ളണ്ടിലാണ് 1935 മുതല്‍ നാലുവര്‍ഷക്കാലം അദ്ദേഹം ചെലവഴിച്ചത്. അതോടൊപ്പം യൂറോപ്പില്‍ ഫാസിസം ഉയര്‍ന്നുപൊങ്ങിയ കാലഘട്ടം കൂടിയായിരുന്നു അത്. ഇതെല്ലാം ബസുവിന്റെ ധിഷണയെ മാറ്റിമറിച്ചു. അദ്ദേഹം മാര്‍ക്സിസത്തിന്റെ ശക്തനായ അനുയായിത്തീര്‍ന്നു. രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ തീച്ചുളകളിലേക്ക് അദ്ദേഹം കാലെടുത്തുവച്ചു. ഇംഗ്ളണ്ടില്‍നിന്ന് മടങ്ങിവന്ന അദ്ദേഹം അന്ന് നിയമബിരുദധാരിയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ 1940ല്‍ അംഗമായി ചേര്‍ന്നു. യൂറോപ്പില്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞിരുന്നു. തുടര്‍ന്ന് യുദ്ധം ഏഷ്യന്‍ വന്‍കരയിലേക്കും പടര്‍ന്നു. ബംഗാള്‍ കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയില്‍ അമര്‍ന്നു. പിന്നീട് വിഭജനത്തിന്റെയും വര്‍ഗീയകലാപങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രക്ഷുബ്ധമായ നാളുകള്‍. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയും അതിന്റെ ശക്തിയാര്‍ജിക്കലും മൂന്ന് പതിറ്റാണ്ടുകാലമായി ബംഗാളിലെ ജനത തുടര്‍ച്ചയായി ഇടതുപക്ഷത്തില്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവും പ്രതീക്ഷയും ഇതില്‍ ജ്യോതിബസു നിര്‍വഹിച്ച പങ്കും ശരിയായി മനസ്സിലാക്കണമെങ്കില്‍ സ്വാതന്ത്ര്യത്തിനുശേഷമുള്ള 1950കളിലേയും 1960കളിലേയും ബംഗാളിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് മനസ്സിലാക്കണം. രണ്ട് നൂറ്റാണ്ടു കാലത്തെ കൊളോണിയല്‍ ഭരണവും കടുത്ത ഭക്ഷ്യപ്രതിസന്ധിയും അഭയാര്‍ഥികളുടെ ഒഴുക്കും അവരുടെ പുനരധിവാസ പ്രശ്നങ്ങളും ഇതിലേക്കാളൊക്കെ ഉപരിയായി പരിഹരിക്കപ്പെടാത്ത കാര്‍ഷികപ്രശ്നങ്ങളുമായിരുന്നു ബംഗാളിന്റെ പാരമ്പര്യ സ്വത്ത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമരഭടന്മാര്‍ ജനങ്ങള്‍ക്കിടയില്‍ തളരാതെ പ്രവര്‍ത്തിച്ചുകൊണ്ടാണ് ആദ്യകാലങ്ങളില്‍ ഇത്തരം പ്രശ്നങ്ങളെ സമര്‍ഥമായി നേരിട്ടത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുമുന്നണി ഗവണ്‍മെന്റ് കാര്‍ഷികപ്രശ്നത്തിന് പരിഹാരം കാണുകയും ജനക്ഷേമപദ്ധതികളുമായി മുന്നേറുകയും ചെയ്തു.
സ്വാതന്ത്ര്യം കിട്ടിയ ഘട്ടത്തില്‍ ബംഗാളിലെ സാധാരണ ജനങ്ങള്‍ പട്ടിണിയും പരിവട്ടവുമായി പൊരിയുകയായിരുന്നു. അന്നത്തെ ബംഗാളിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ഇന്ന് ചുരുക്കം ചിലര്‍ക്കേ അറിയാവൂ. പടിഞ്ഞാറോട്ട് കണ്ണുംനട്ടിരിക്കുന്ന, തലച്ചോറുകളില്‍ കള്ളക്കഥകള്‍ കുത്തിത്തിരുകിയ, ബംഗാളിലെ ചാരുകസേര ബുദ്ധിജീവികളും അക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്തിരുന്നവരാണ് ഈ ബുദ്ധിജീവികളില്‍ ഏറിയ പങ്കും. ഇവരൊക്കെ വിദേശ സര്‍വകലാശാലകളില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ളവരുമാണ്. ഇപ്പോള്‍ നാല്‍പത്തഞ്ചും അതിനു താഴെയും പ്രായമുള്ള ബംഗാളിലെ പുതിയ തലമുറയ്ക്ക് പഴയ കാര്യങ്ങളെക്കുറിച്ച് അത്രയൊന്നും അറിയില്ല. എന്നാല്‍ അവര്‍ക്ക് ഇടതു ഭരണത്തെക്കുറിച്ച് അറിയാം. പക്ഷേ, ഇടതുഭരണത്തിനു മുമ്പുണ്ടായിരുന്ന ബംഗാളിന്റെ അവസ്ഥ എന്തായിരുന്നു, ഇന്ന് ആ അവസ്ഥയില്‍നിന്ന് ബംഗാളിലെ ജനങ്ങള്‍ നേടിയ പുരോഗതികളെന്തൊക്കെയാണ്, ഇതിനെക്കുറിച്ചൊന്നും ഇന്നത്തെ വാര്‍ത്താ അവതാരകര്‍ക്കുപോലും പിടിയില്ല. ബംഗാളിലെ ജനങ്ങള്‍ നേടിയ ഈ പുരോഗതിയില്‍ നവ ഉദാരവല്‍ക്കരണത്തിന്റെ പുതിയ കാലഘട്ടത്തില്‍ ചില തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ബംഗാളിന്റെ ഭൂതകാലത്തെക്കുറിച്ചും ദീര്‍ഘകാലം അത് നേരിട്ട അടിച്ചമര്‍ത്തലുകളെക്കുറിച്ചും അവിടെനിന്നും എങ്ങനെയാണ് ഇന്നത്തെ ബംഗാള്‍ ഉദയംകൊണ്ടതെന്നതിനെക്കുറിച്ചുമുള്ള ഒരു ലഘുവിവരണം അനിവാര്യമാണ്.
കോളനിവല്‍ക്കരണത്തിന് വിധേയമായ ഇന്ത്യയിലെ ആദ്യത്തെ മേഖലയായിരുന്നു ബംഗാള്‍. 1765 ഓടെ കരം പിരിച്ചെടുക്കാനുള്ള പരമാധികാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നേടിയെടുത്തു. അതോടെ അവരുടെ ഭരണവും ആരംഭിച്ചു. ആദ്യകാലങ്ങളില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും സമ്പല്‍സമൃദ്ധമായ ഒരു ഭൂപ്രദേശമായിരുന്നു ബംഗാള്‍. അക്കാലങ്ങളില്‍, ബംഗാളില്‍നിന്നും പിരിച്ചെടുക്കപ്പെട്ട നികുതിയുടെ മൂല്യം, ബ്രിട്ടനില്‍നിന്നും പിരിച്ചെടുത്തിരുന്ന മൊത്തം നികുതിയുടേതിനേക്കാള്‍ കൂടുതലായിരുന്നു. 1848ല്‍ പഞ്ചാബ് പ്രവിശ്യയെ ബംഗാളിനോട് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ബംഗാള്‍ ബ്രിട്ടീഷുകാരുടെ റവന്യൂ കേന്ദ്രമായി തീര്‍ന്നു. ഇവിടെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇന്ത്യ മുഴുവനുമുള്ള അധിനിവേശത്തിന് അവര്‍ കോപ്പുകൂട്ടിയത്. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒരു 'വികസനപ്രക്രിയയ്ക്ക്' ബംഗാള്‍ വേദിയായിത്തീര്‍ന്നു. ബംഗാളിലെ സമ്പത്ത് മുഴുവന്‍ ബ്രിട്ടന്‍ കൊള്ളയടിക്കാന്‍ തുടങ്ങി. കര്‍ഷകരില്‍നിന്നും കൈവേലക്കാരില്‍നിന്നും വര്‍ഷംതോറും ലക്ഷക്കണക്കിന് ടണ്‍ ഉല്‍പന്നങ്ങളും ധാന്യങ്ങളും തുണിത്തരങ്ങളും കരം എന്ന രീതിയില്‍ ബ്രിട്ടനിലേക്ക് കടത്തപ്പെട്ടു. ഇവയ്ക്ക് ഒരുതരത്തിലുള്ള വിലയും കര്‍ഷകര്‍ക്കോ കൈവേലക്കാര്‍ക്കോ നല്‍കിയിരുന്നുമില്ല. കര്‍ഷകരില്‍നിന്നും കൈവേലക്കാരില്‍നിന്നും കമ്പനി പിരിച്ചെടുത്തിരുന്ന കരത്തിന്റെ ഒരു ചെറുഭാഗമുപയോഗിച്ചുകൊണ്ടാണ് കമ്പനി കര്‍ഷകരില്‍നിന്നും കൈവേലക്കാരില്‍നിന്നും ഉല്‍പന്നങ്ങള്‍ 'വാങ്ങി'യിരുന്നത്. യഥാര്‍ഥത്തില്‍ കര്‍ഷകരും കൈവേലക്കാരും അവരുടെ ഉല്‍പന്നങ്ങള്‍ കരത്തിന്റെ ഭാഗമായി കമ്പനിക്ക് സൌജന്യമായി കൊടുക്കുകയായിരുന്നു. ദീര്‍ഘകാലമായി തുടര്‍ന്നുവന്ന ഈ കൊള്ളയടി ആ മേഖലയിലെ ജനങ്ങളുടെ വരുമാനത്തെയും വാങ്ങല്‍ശേഷിയെയും തകര്‍ത്ത് തരിപ്പണമാക്കി. പോഷകാഹാരക്കുറവ് കാരണം ആരോഗ്യനില തകര്‍ന്നടിയാന്‍ തുടങ്ങി. സാധാരണ മനുഷ്യരുടെ ഇടയിലേക്ക് ദാരിദ്ര്യം പടര്‍ന്നുകയറി. ഇത് ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത് സെമീന്താരി സമ്പ്രദായത്തിന്റെയും നവ വിദ്യാഭ്യാസത്തിന്റെയും ഫലമായി നഗരകേന്ദ്രീകൃതമായി പുതിയൊരു സമ്പന്ന ഭൂവുടമാവര്‍ഗ്ഗം ഉയര്‍ന്നുവന്നു. സാമ്രാജ്യത്വ താല്‍പര്യങ്ങളെ കെട്ടിപ്പുണര്‍ന്നുകൊണ്ട് വളരുകയും വിദ്യാഭ്യാസം ആര്‍ജിക്കുകയും ചെയ്ത പുതിയൊരു പ്രൊഫഷണല്‍ വിഭാഗവും ഉയര്‍ന്നുവന്നു. കല്‍ക്കത്ത വലിയൊരു തുറമുഖ പട്ടണമായി വളര്‍ന്നു. ഈ തുറമുഖത്തിലൂടെ ഇവിടെനിന്നുള്ള ഉല്‍പന്നങ്ങള്‍ ഏതൊരുവിധ കൂലിയും കൂടാതെ ബ്രിട്ടനിലേക്ക് ഒഴുക്കി. അവിടെനിന്നും ലങ്കാഷെയര്‍ ടെക്സ്റ്റെല്‍ ഉല്‍പന്നങ്ങള്‍ ബംഗാളിലേക്കും ഒഴുക്കി. ഇത് ബംഗാളിലെ തദ്ദേശീയ തുന്നല്‍ക്കാരെയും തുണിത്തരങ്ങളെയും കുത്തിക്കീറി. കച്ചവടക്കാര്‍ക്കും ഗതാഗതതൊഴിലാളികള്‍ക്കും തുറമുഖ കൂലിത്തൊഴിലാളികള്‍ക്കും ഇത്തരം മാറ്റങ്ങളിലൂടെ തൊഴില്‍ ലഭിച്ചു. വിദ്യാഭ്യാസ-സേവനത്തുറകളിലെ തൊഴിലാളികളുടെ എണ്ണത്തിലും ആനുപാതികമായി ഉയര്‍ച്ചയുണ്ടായി. എന്നാല്‍, നിര്‍മാണമേഖലയിലെ തൊഴിലാളികളുടെ എണ്ണം കുത്തനെ താഴുകയാണുണ്ടായത്. തുണിമില്ലുകള്‍ ഉയര്‍ന്നുപൊങ്ങിയ ഘട്ടത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ.
യുദ്ധകാലങ്ങളിലെ പിരിമുറുക്കങ്ങള്‍ ഗ്രാമീണജനതയെ വല്ലാതെ വലച്ചു. ധാന്യവിളകളുടെ വിലകള്‍ കുത്തനെ ഇടിഞ്ഞു. തൊഴിലവസരങ്ങളും കുറഞ്ഞു. അവിഭക്തബംഗാളില്‍ 1911-1947 കാലഘട്ടത്തില്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ പ്രതിശീര്‍ഷ ലഭ്യത 38% ആയി ഇടിഞ്ഞ് താണു. ഭരണകര്‍ത്താക്കളുടെ അഭിവാഞ്ചയ്ക്കനുസരിച്ച്, കയറ്റുമതി ചെയ്യാനുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനായി ഭൂരിഭാഗം ഭൂമിയും മറ്റ് അനുബന്ധ വിഭവങ്ങളും വകമാറ്റപ്പെട്ടു. അങ്ങനെ നെല്ലുല്‍പാദനത്തില്‍ കടുത്ത തകര്‍ച്ചയുണ്ടായി. മറ്റു പ്രദേശങ്ങളിലൊക്കെ പ്രതിശീര്‍ഷ ധാന്യോല്‍പാദനത്തില്‍ കുറവുണ്ടായെങ്കിലും അവിടങ്ങളിലൊന്നും ബംഗാളിലേതുപോലെ ഭക്ഷ്യോല്‍പന്നങ്ങളുടെ ലഭ്യതയില്‍ കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും അനുഭവപ്പെട്ടിട്ടില്ലായിരുന്നു. ദീര്‍ഘകാലം നീളുന്ന ദാരിദ്ര്യാവസ്ഥയില്‍ അതിനെത്തുടര്‍ന്നുണ്ടായ പോഷകാഹാരക്കുറവും ബംഗാളി ജനതയുടെ പ്രതിരോധവീര്യത്തെ ആകമാനം ചോര്‍ത്തിക്കളഞ്ഞു. ഭക്ഷ്യക്ഷാമത്തിന്റെ ഭീതിദമായ അവസ്ഥയിലേക്ക് ബംഗാളി ജനത എടുത്തെറിയപ്പെടുകയായിരുന്നു.
കൊളോണിയലിസത്തിന്റെ നുകത്തില്‍ അമര്‍ന്ന ബംഗാളിന്റെ ചരിത്രം ആരംഭിക്കുന്നതുതന്നെ ഭീകരമായ ഒരു ഭക്ഷ്യക്ഷാമത്തിലൂടെയാണ്. 1770ല്‍ പടര്‍ന്നുപിടിച്ച ഭക്ഷ്യക്ഷാമത്തില്‍ ജനസംഖ്യയുടെ മൂന്നില്‍രണ്ട് ഭാഗവും പിടഞ്ഞുമരിച്ചു. പ്രസ്തുത ഭക്ഷ്യക്ഷാമം അതിന്റെ അന്ത്യത്തിലേക്ക് അടുത്തത് മറ്റൊരു ഭീമാകാരമായ ഭക്ഷ്യക്ഷാമത്തെ സൃഷ്ടിച്ചുകൊണ്ടാണ്. 1943-44ലെ ഭക്ഷ്യക്ഷാമം 30 ലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കി. മാത്രമല്ല ഇതിന്റെ അഞ്ചിരട്ടി മനുഷ്യരെ അത് ജീവിക്കാനാകാത്ത കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുകയുംചെയ്തു. ഈ ഭക്ഷ്യക്ഷാമത്തെ യഥാര്‍ഥത്തില്‍ സൃഷ്ടിച്ചത് ബ്രിട്ടീഷ് ഭരണകൂടമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടം അതിന്റെ ജപ്പാന്‍വിരുദ്ധ യുദ്ധത്തിനുവേണ്ടി സഖ്യകക്ഷികള്‍ക്കും വ്യോമയുദ്ധ നടപടികള്‍ക്കും വേണ്ടിയുള്ള സാമ്പത്തികസന്നാഹങ്ങള്‍ ഇന്ത്യയില്‍നിന്നാണ് സമാഹരിച്ചെടുത്തത്. പ്രസ്തുത യുദ്ധത്തില്‍ ബംഗാളിനെയാണ് ബ്രിട്ടീഷുകാര്‍ മുന്‍നിര പ്രദേശമായി കണ്ടത്. പട്ടാള ബാരക്കുകളും നാവികത്തുരുത്തുകളും അവര്‍ അവിടെ പടുത്തുയര്‍ത്തി. സഖ്യകക്ഷികളുടെയും വ്യോമസേനാ സൈനികരുടെ മേല്‍നോട്ടത്തിനും മറ്റു നിയന്ത്രണങ്ങള്‍ക്കുമായി അവിടം തുറക്കപ്പെട്ടു. ഈ യുദ്ധസന്നാഹങ്ങള്‍ക്കുവേണ്ടിയുള്ള ഭീമാകാരമായ ചെലവുകള്‍ ആ മേഖലയിലെ എല്ലാത്തരം വിഭവങ്ങളെയും ചൂഷണംചെയ്തുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ കണ്ടെത്തിയത്. 3800 കോടി രൂപയുടെ അധികബാധ്യതയാണ് യുദ്ധകാലത്ത് അവര്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചത്. അതിന്റെ ഫലമായി ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയര്‍ന്നു. അരിയുടെ വില മൂന്നിരട്ടിയിലധികമായി. നേരത്തെതന്നെ ആഹാരത്തിനുവേണ്ടി വലഞ്ഞിരുന്ന ഗ്രാമീണജനതയെ അത് കൊടും പട്ടിണിയിലാഴ്ത്തി. ബ്രിട്ടനെപ്പോലെയുള്ള ഒരു സമ്പന്ന വ്യവസായവല്‍കൃത രാജ്യത്തിന് ഇതുപോലൊരു യുദ്ധത്തിന്റെ ചെലവ് വഹിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ബംഗാള്‍ ജനതയുടെ ജീവനുമേലാണ് ബ്രിട്ടന്‍ യുദ്ധച്ചെലവുകള്‍ അടിച്ചേല്‍പിച്ചത്. ബംഗാള്‍ ജനതയ്ക്ക് 30 ലക്ഷത്തിലധികം മനുഷ്യരുടെ ജീവിതമാണ് വിലയായി നല്‍കേണ്ടിവന്നത്. എല്ലാ കാര്യങ്ങളിലും പടിഞ്ഞാറിനെ പാടിപ്പുകഴ്ത്തുന്ന ചാരുകസേരാ ബുദ്ധിജീവികളെ ഇതൊന്നും അലോസരപ്പെടുത്തുന്നില്ല. ബംഗാള്‍ ഭക്ഷ്യക്ഷാമത്തിന് ആരാണോ ഉത്തരവാദി അതിലേക്ക് വിരല്‍ചൂണ്ടുന്ന യാഥാര്‍ഥ്യബോധത്തോടുകൂടിയ സാമ്പത്തിക വിശകലനങ്ങള്‍ ഇന്നുപോലും നമുക്ക് കാണാനാവുന്നില്ല. യുദ്ധച്ചെലവുകളുടെ കടുത്ത ഭാരം അശരണരായ കൃഷിക്കാരുടെയും കൈവേലക്കാരുടെയും ചുമലുകളില്‍ കെട്ടിവച്ച് അവരെ പട്ടിണിക്കിട്ട് കൊന്നുതള്ളിയത് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍ പൊതുവിലും ബംഗാളില്‍ വിശേഷിച്ചും കരുതിക്കൂട്ടി നടപ്പാക്കിയ സാമ്രാജ്യത്വ പദ്ധതിയുടെ ഭാഗമായിട്ടാണെന്ന് വിളിച്ചുപറയുന്ന വിശകലനങ്ങള്‍ നമുക്ക് ഇന്നും കാണാനാവുന്നില്ല. കൊളോണിയല്‍ ഭരണത്തിന്‍ കീഴില്‍ ബംഗാളിലെ ജനത കഷ്ടപ്പെട്ടതുപോലെ ഒരുപക്ഷേ മറ്റൊരു ജനതയും കഷ്ടപ്പെട്ടിട്ടുണ്ടാവില്ല. സ്വന്തം നാട്ടിലെതന്നെ പാശ്ചാത്യ-കേന്ദ്രീകൃത-ലിബറല്‍ ബുദ്ധിജീവികളാല്‍ ഇത്രയധികം വൃത്തികെട്ട പീഡനം അനുഭവിക്കേണ്ടിവന്നിട്ടുള്ള മറ്റൊരു ജനതയും ഉണ്ടായിട്ടുണ്ടാവില്ല. ബുദ്ധിജീവികളുടെ കാര്യത്തില്‍ ഇത് ഇന്നും ശരിയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ രാഷ്ട്രീയ പ്രക്ഷോഭകാരികളാണ് ജനങ്ങളെ യഥാര്‍ഥത്തിലും നല്ലരീതിയിലും സേവിച്ചിട്ടുള്ളത്. ചാരുകസേര ബുദ്ധിജീവികളുടെ പുറമെയുള്ള നാട്യങ്ങളില്‍നിന്നും ജ്യോതിബസുവിനെപോലുള്ളവര്‍ക്ക് പുറത്തുകടക്കാനായത് അവര്‍ സ്വയം അപവര്‍ഗവല്‍ക്കരണത്തിന് (declassed) വിധേയരായതുകൊണ്ടാണ്. അതിനവര്‍ക്ക് ശക്തിയും വഴികാട്ടിയുമായിത്തീര്‍ന്നത് മാര്‍ക്സിസ്റ്റ് ചിന്തയും അതിന്റെ പ്രയോഗവുമാണ്.
1940കളുടെ തുടക്കത്തില്‍ ഫ്ളോഡ് കമീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ ഒരു വസ്തുതയിലേക്ക് ശ്രദ്ധക്ഷണിച്ചു. പാട്ടക്കൃഷിക്കാരെ കൂലിത്തൊഴിലാളികളായി കരുതാനാവില്ല. കാരണം പാട്ടക്കൃഷിക്കാര്‍ക്ക് കന്നുകാലികളും കലപ്പകളും എല്ലാവിധ സാമഗ്രികളും പ്രദാനംചെയ്തിട്ടുണ്ട്. പാട്ടക്കൃഷിക്കാര്‍ക്ക് അവരുടെ അദ്ധ്വാനംകൊണ്ട് ഉല്‍പാദിപ്പിക്കുന്ന ആകെ ഉല്‍പന്നങ്ങളുടെ പകുതിഭാഗം ഉപ ഉല്‍പന്നങ്ങളും ചേര്‍ത്ത് പാട്ടവസ്തുവിന്റെ ഉടമയ്ക്ക് നല്‍കേണ്ടതുണ്ടായിരുന്നു. പാട്ടക്കൃഷിക്കാരന് ലഭിക്കേണ്ടുന്ന വിഹിതത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു നിയമം അതിന്റെ നിര്‍മാണദശയിലായിരുന്നെങ്കിലും സുഹ്രവര്‍ദ്ദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഭൂ ഉടമകളുടെ താല്‍പര്യസംരക്ഷണാര്‍ഥമാണ് പ്രസ്തുത നിയമം നടപ്പാക്കാതെപോയതെന്ന് സുഹ്രവര്‍ദ്ദി ജ്യോതിബസുവിനോട് സമ്മതിച്ചിട്ടുള്ള വിവരം ബസു തന്റെ ഓര്‍മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധം അവസാനിച്ചതിനുശേഷവും കാത്തിരിപ്പ് തുടരാന്‍ നിര്‍ബന്ധിതരായി. പക്ഷേ അവര്‍ അതിന് കര്‍ഷക ജനസാമാന്യം സന്നദ്ധമല്ലായിരുന്നു. വലിയ രീതിയിലുള്ള ഒരു കര്‍ഷകകലാപം പൊട്ടിപ്പുറപ്പെട്ടു. ആകെ ഉല്‍പാദിപ്പിക്കപ്പെടുന്ന ധാന്യങ്ങളുടെ മൂന്നില്‍ രണ്ട് പാട്ടക്കൃഷിക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും നല്‍കണമെന്ന ആവശ്യം തേഭാഗാ പ്രസ്ഥാനം മുന്നോട്ടുവച്ചു. ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത് കമ്യുണിസ്റ്റ് പാര്‍ടിയുടെ കര്‍ഷകമുന്നണിയായിരുന്നു. മൈമെന്‍സിങ്, ബരിസാല്‍, റാങ്ക്പൂര്‍, ദിനാജ്പൂര്‍, ജെസ്സോര്‍, ഖുല്‍ന, 24 പര്‍ഗാനാസ് എന്നീ ജില്ലകളില്‍ പ്രസ്ഥാനം ശക്തിപ്രാപിക്കാന്‍ തുടങ്ങി. ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്കുമേല്‍ കൂടുതല്‍ വിഹിതം പാട്ടക്കൃഷിക്കാര്‍ക്ക് നേടിക്കൊടുക്കുന്നതില്‍ ഒരു പരിധിവരെ ഈ പ്രസ്ഥാനം വിജയിച്ചു. 1945-47ലെ പ്രസ്തുത പ്രസ്ഥാനം ഇന്ത്യാ വിഭജനത്തോടെ അവസാനിച്ചു. സ്വതന്ത്ര ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഗവണ്‍മെന്റുകളായിരുന്നു പുതിയ നടപടികള്‍ കൈക്കൊള്ളേണ്ടിയിരുന്നത്. അതായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.
ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലമര്‍ന്ന് ലക്ഷക്കണക്കിന് മനുഷ്യര്‍ മരണത്തിന് കീഴടങ്ങുക മാത്രമല്ല ബംഗാളില്‍ സംഭവിച്ചത്. സ്വാതന്ത്ര്യാനന്തരം ലക്ഷക്കണക്കിന് കര്‍ഷകരും കൈവേലക്കാരും ആഹാരമോ പാര്‍പ്പിടമോ ഇല്ലാതെ നരകയാതന അനുഭവിക്കുകയായിരുന്നു. അതുപോലെ വിഭജനത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിന് മനുഷ്യര്‍ ബംഗാളിന്റെ കിഴക്കന്‍ മേഖലകളില്‍നിന്ന് പശ്ചിമ ബംഗാളിലേക്ക് അഭയാര്‍ഥികളായി ഒഴുകിയെത്തി. എന്നിരുന്നാലും രാഷ്ട്രീയ സ്വാതന്ത്ര്യം കൈവന്നതിന്റെ ആഹ്ളാദം ആരും മൂടിവച്ചില്ല. 'ഈ സ്വാതന്ത്ര്യം ഒരു കള്ള'മാണെന്ന ഇടതു തീവ്രവാദ മുദ്രാവാക്യത്തിന് സ്വീകാര്യതയൊന്നും ലഭിച്ചതുമില്ല. ബംഗാളിന്റെ പുനര്‍നിര്‍മാണം പേടിപ്പെടുത്തുന്ന ഒരു ദൌത്യമായിരുന്നു. അഭയാര്‍ഥികളായിത്തീര്‍ന്ന മനുഷ്യര്‍ക്കിടയിലും കര്‍ഷകര്‍ക്കിടയിലും കമ്യൂണിസ്റ്റുകാര്‍ അഹോരാത്രം പണിയെടുത്തു. ഇവിടെനിന്നും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പുതിയ സമരഭടന്മാര്‍ ഉയര്‍ന്നുവന്നു. ഈയൊരു കഠിന പ്രയത്നമില്ലായിരുന്നുവെങ്കില്‍ വലതുപക്ഷം അവിടെ പിടിമുറുക്കുമായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് തുടര്‍ച്ചയായി അധികാരത്തില്‍ വന്നുകൊണ്ടിരുന്നത്. West Bengal Estate Acquisition Act ഉം West Bengal Land Reform Act ഉം യഥാക്രമം 1953ലും 1955ലും പാസാക്കപ്പെട്ടു. എന്നാല്‍ പ്രസ്തുത നിയമങ്ങളുടെ നിര്‍വഹണം മന്ദഗതിയിലായിരുന്നു. കാര്‍ഷികപ്രശ്നം അതിരൂക്ഷമായി. ജീവത്തായിത്തീരേണ്ട കാര്‍ഷികമേഖല തരിശ്ശായിത്തന്നെ തുടര്‍ന്നു. ഭക്ഷ്യക്കമ്മി അതേപടി നിലനിന്നു. ഭക്ഷ്യപ്രതിസന്ധിയുടെ പിടിയിലമര്‍ന്നു ബംഗാള്‍. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി 1959ല്‍ ഒരു ഭക്ഷ്യപ്രക്ഷോഭത്തിന് രൂപംനല്‍കി. അത് ശക്തമായ പ്രക്ഷോഭമായി വളര്‍ന്നു. 1962ലെ ഇന്ത്യാ-ചൈന സംഘര്‍ഷകാലത്ത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം കമ്യുണിസ്റ്റുകാരും ജയിലിലടക്കപ്പെട്ടു. 1914-18ല്‍ യൂറോപ്പില്‍ നടന്ന സാമ്രാജ്യത്വയുദ്ധം സോഷ്യല്‍ ഡെമോക്രാറ്റുകളില്‍നിന്നും കമ്യൂണിസ്റ്റുകാരെ വേര്‍തിരിച്ച് തിട്ടപ്പെടുത്തി. അതുപോലെ ചൈനാ സംഘര്‍ഷവും വിപ്ളവകാരികളായ കമ്യൂണിസ്റ്റുകാരെ മറ്റുള്ളവരില്‍നിന്നും വേര്‍പെടുത്താന്‍ തക്കവിധമുള്ള രാസത്വരകമായി പ്രവര്‍ത്തിച്ചു. ഇത് കമ്യൂണിസ്റ്റ് പര്‍ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചു. ജ്യോതിബസുവായിരുന്നു പുതുതായി രൂപംകൊണ്ട സിപിഐ എമ്മിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍. പിന്നീട് ബംഗാളില്‍ ഇടതു തീവ്രവാദം ഉദയംചെയ്തു. നക്സല്‍ബാരി പ്രസ്ഥാനത്തിനെതിരെയും അതിന്റെ മനുഷ്യക്കൂട്ടക്കൊലകള്‍ക്കെതിരെയും പാര്‍ടിക്ക് പടപൊരുതേണ്ടിവന്നു. ഈ കാലഘട്ടത്തില്‍ പാര്‍ടിക്ക് അതിന്റെ വലിയൊരു വിഭാഗം സമരഭടന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഒരുവശത്ത് വലതുപക്ഷ അവസരവാദത്തിന്റെയും മറുവശത്ത് ഇടതുപക്ഷസാഹസികവാദത്തിന്റെയും പിടിയിലമര്‍ന്നുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടാകുന്ന പിളര്‍പ്പ് അപകടകരമാണ്. സമരോത്സുകമായ മധ്യമാര്‍ഗമായിരിക്കും ശരിയായ ദിശ. എന്നാല്‍ ബഹുഭൂരിപക്ഷം അംഗങ്ങളെയും അതിനോടൊപ്പം കൂട്ടിനിര്‍ത്തുക എന്നത് പ്രയാസകരമായ സംഗതിയാണ്. ബംഗാളില്‍ പിളര്‍പ്പിനെയും തുടര്‍ന്നുവന്ന വെല്ലുവിളികളെയും വിജയകരമായി കൈകാര്യംചെയ്യാന്‍ പാര്‍ടിക്ക് സാധിച്ചു. കമ്യുണിസ്റ്റ് പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു ആന്ധ്രാപ്രദേശ്. തെലുങ്കാനാ സമരത്തിന്റെ തീക്ഷ്ണ പാരമ്പര്യമുള്ള ഇടം. എന്നാല്‍ അവിടെ നിര്‍ഭാഗ്യവശാല്‍ പാര്‍ടിയിലെ അംഗങ്ങളുടെ എണ്ണം അതിഭയാനകമായ തരത്തില്‍ തകര്‍ന്നടിയുകയാണുണ്ടായത്. കാരണം കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായിരുന്ന വലിയൊരു വിഭാഗം സമരഭടന്മാര്‍ ഒന്നുകില്‍ തെറ്റായ വലതുപക്ഷ അവസരവാദത്തിലേക്ക് ചേക്കേറി; അല്ലെങ്കില്‍ തെറ്റായ ഇടതുപക്ഷ തീവ്രവാദത്തിനോടൊപ്പം ചേര്‍ന്നു. ഇന്നിതാ വീണ്ടും നമ്മള്‍ ഇടതുപക്ഷ തീവ്രവാദത്തിന്റെ ഉദയം കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ നിഷ്കളങ്കരായ മനുഷ്യരെ കൊന്നൊടുക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ ഇനിയും ഒരുപാട് മനുഷ്യരെ കശാപ്പുചെയ്തുകൊണ്ട് മാത്രമേ അത് അതിന്റെ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുകയുള്ളൂ.
1967-70 കാലഘട്ടത്തിലെ ഐക്യമുന്നണി സര്‍ക്കാരില്‍ ജ്യോതിബസു നല്ല പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷമുന്നണി തെരഞ്ഞെടുപ്പ് വിജയം കൈവരിക്കുകയും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് രൂപീകരിക്കപ്പെടുകയും ചെയ്തതോടെയാണ് ബംഗാളിലെ ജനസാമാന്യത്തിന്റെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള അവസരം കൈവന്നത്. ഏഴുതവണ തുടര്‍ച്ചയായി ബംഗാളിലെ ജനത തെരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷമുന്നണിയെ അധികാരകേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്നു. തുടര്‍ച്ചയായി 34 വര്‍ഷക്കാലമായി ഇടതുമുന്നണി സര്‍ക്കാര്‍ ബംഗാളില്‍ ഭരണം തുടരുകയാണ്. ഒരു ഫെഡറല്‍ പാര്‍ലമെന്ററി വ്യവസ്ഥയ്ക്കുള്ളില്‍ കമ്യൂണിസ്റ്റുകാര്‍ ഇത്രയും വര്‍ഷങ്ങളായി തുടര്‍ച്ചയായി ഭരണം തുടരുന്നത് ലോക റെക്കോര്‍ഡാണ്. ഈ രാജ്യത്തെ സാമ്പത്തിക-സാമൂഹ്യഘടന അസമത്വങ്ങള്‍ നിറഞ്ഞതാണ്. ചൂഷണാവസ്ഥ അടിവേരോളം പടര്‍ന്ന് പിടിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ചൂഷണവ്യവസ്ഥയെ പൊട്ടിച്ചെറിയാന്‍ നടത്തുന്ന ഏതൊരു ആത്മാര്‍ഥമായ ശ്രമത്തെയും ജനസാമാന്യത്തിന്റെ ജീവിതാവസ്ഥകളെ ഗുണകരമാക്കിത്തീര്‍ക്കാനുള്ള ഏതൊരു പരിശ്രമത്തെയും ചൂഷകവ്യവസ്ഥയുടെ നടത്തിപ്പുകാര്‍ ശക്തമായി ചെറുക്കും. ചൂഷകവര്‍ഗത്തിനുതന്നെയാണ് സമൂഹത്തില്‍ പ്രത്യയശാസ്ത്രപരമായ മേല്‍ക്കൈ. അവര്‍ എല്ലാവരുടെയും പൊതുവിശ്വാസം ആര്‍ജിച്ചിട്ടുള്ള വര്‍ഗമാണ്. നഗരകേന്ദ്രീകൃത ചാരുകസേരാ ബുദ്ധിജീവിവര്‍ഗവും ഗ്രാമങ്ങളിലെ സമ്പന്നപ്രഭുക്കളും അവരുടെ യാഥാസ്ഥിതിക അജണ്ടകള്‍ ശക്തിയുക്തം പ്രയോഗിച്ചുകൊണ്ടേയിരിക്കും. എന്നാല്‍, ഗ്രാമീണജനസാമാന്യവും തൊഴിലാളിവര്‍ഗവുമാണ് ഇടതുമുന്നണിയുടെ നയങ്ങള്‍ക്കുപിന്നില്‍ ഉശിരോടെ അണിനിരന്നുകൊണ്ടിരിക്കുന്നത്.
കൈവശ ഭൂമിയുടെ വിസ്തൃതിക്ക് ആദ്യമായി പരിധി ഏര്‍പ്പെടുത്തിയ സംസ്ഥാനമായിരുന്നു ബംഗാള്‍. 1953ലെ West Bengal Estate Acquisition Act പ്രകാരം സെമീന്ദാരി സമ്പ്രദായത്തെയും തുടച്ചുനീക്കപ്പെട്ടു. എട്ടുലക്ഷത്തോളം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി കണ്ടെത്തി. ജ്യോതിബസു മന്ത്രിസഭയില്‍ പങ്കാളിയായിരുന്ന ആദ്യ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ (1967-1970 കാലഘട്ടങ്ങള്‍ക്കിടയില്‍) ഏഴുലക്ഷം ഏക്കര്‍ ഭൂമി വിതരണംചെയ്യപ്പെട്ടു. പിന്നീട് നിലവില്‍വന്ന ഭേദഗതികളിലൂടെ ഭൂപരിധി 6.2 ഏക്കറായി താഴ്ത്തി. ഒമ്പത് അംഗങ്ങളുള്ള ഒരു കുടുംബത്തിന് പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 17.3 ഏക്കറായും വ്യവസ്ഥചെയ്തു. ഇടതുമുന്നണി അധികാരത്തില്‍ വന്നതിനുശേഷം, 1977-1980 കാലഘട്ടത്തിനുള്ളില്‍ 10 ലക്ഷത്തോളം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി കൂടുതലായി കണ്ടെത്തുകയും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിന്റെ മുക്കാല്‍ ഭാഗവും വിതരണംചെയ്യപ്പെടുകയുമുണ്ടായി. ഇത്തരം മാനദണ്ഡങ്ങളുടെ നിര്‍വഹണത്തിലൂടെ മിച്ചഭൂമിയായി കണ്ടെത്തിയ ഭൂപ്രദേശങ്ങളുടെ ഭൂരിഭാഗവും ഭൂരഹിതര്‍ക്കാണ് വിതരണംചെയ്തത്. ഇത് ബംഗാളില്‍ മാത്രം സംഭവിച്ച കാര്യമാണ്. അതിന് നേതൃത്വം കൊടുത്തത് ഇടതുമുന്നണിയുടെ സര്‍ക്കാരാണ്. രണ്ടായിരത്തോടെ ബംഗാളില്‍ ഇപ്രകാരം വിതരണംചെയ്യപ്പെട്ട മിച്ചഭൂമിയുടെ അളവ്, മറ്റെല്ലാ സംസ്ഥാനങ്ങളിലുംകൂടി ഇതുവരെ വിതരണംചെയ്യപ്പെട്ടിട്ടുള്ള മിച്ചഭൂമിയുടെ ആകെ അളവിനേക്കാള്‍ കൂടുതലാണ്. തദ്ദേശ ജനാധിപത്യസ്ഥാപനങ്ങളുടെ ശക്തിയാര്‍ജിക്കലും പഞ്ചായത്തുകളിലേക്ക് സ്ഥിരമായി കൃത്യതയോടെ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകളും മിച്ചഭൂമി കണ്ടെത്തുന്നതിലും അതിന്റെ വിതരണത്തിലും ആവേശകരമായ പങ്കാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ സെമീന്ദാരി സമ്പ്രദായത്തെ തുടച്ചുനീക്കി എന്നതിനര്‍ഥം സമ്പൂര്‍ണ്ണമായ ഭൂപരിഷ്കരണം നടപ്പിലായെന്നോ പാട്ടസമ്പ്രദായം പരിപൂര്‍ണ്ണമായി അവസാനിച്ചെന്നോ അല്ല. ഒരു പണിയുംചെയ്യാതെ പണിയെടുക്കുന്ന മനുഷ്യര്‍ വിയര്‍പ്പൊഴുക്കി ഉല്‍പാദിപ്പിക്കുന്ന മിച്ചമൂല്യത്തെ തിന്നൊടുക്കിക്കൊണ്ട് സ്വന്തം ജീവിതങ്ങളെ വീര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഇത്തിള്‍ക്കണ്ണികളായ മധ്യവര്‍ത്തികളുടെ ഒരു സമ്പൂര്‍ണ്ണ ശൃംഖലയുടെ ഏറ്റവും മേല്‍തട്ടിലാണ് സെമീന്ദാര്‍മാര്‍ പാര്‍പ്പുറപ്പിച്ചിട്ടുള്ളത്. വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നവരില്‍ ഭൂരിഭാഗത്തിനും നിയമപരമായ അസ്തിത്വമില്ലായിരുന്നു. കാരണം ആ മനുഷ്യരുടെ രേഖകള്‍ക്ക് രജിസ്റ്ററുകളിലൊന്നിലും ഇടമില്ലായിരുന്നു. അവര്‍ക്കപ്പോഴും സ്വന്തം വിയര്‍പ്പുകൊണ്ട് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ പകുതിയും ജന്മിമാര്‍ക്ക് (ജോത്തേദാര്‍) കാഴ്ചവയ്ക്കേണ്ടിവരുന്നു. പാട്ടക്കൃഷിക്കാര്‍ക്ക് നിയമപരമായി അസ്തിത്വം നല്‍കുന്നതിനുവേണ്ടി അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പരിശ്രമങ്ങളെ ഭൂവുടമകള്‍ സര്‍വശക്തിയുമുപയോഗിച്ച് ബിഹാറില്‍ പരാജയപ്പെടുത്തുകയുണ്ടായി. എന്നാല്‍ ബംഗാളില്‍ ജ്യോതിബസുവിന്റെയും ഹരേകൃഷ്ണ കോനാറുടെയും നിശ്ചയദാര്‍ഢ്യവും വീക്ഷണവൈപുല്യവും "ഓപ്പറേഷന്‍ ബര്‍ഗ്ഗ''യെ ധീരമായി മുന്നോട്ടു കൊണ്ടുപോയി. ബിനോയ് ചൌധരിയുടെ ശക്തമായ പിന്തുണയും അതിന് അവര്‍ക്ക് ലഭിച്ചിരുന്നു. ജനാധിപത്യത്തിന്റെ പ്രാതിനിധ്യമായിരുന്നു ഈ വീക്ഷണവൈപുല്യത്തിന്റെ അന്തഃസത്തയായി വര്‍ത്തിച്ചിരുന്നത്. ഹരേകൃഷ്ണ കോനാര്‍ പറഞ്ഞതുപോലെ "ഭൂപരിഷ്കരണത്തില്‍ ശരിക്കും തല്‍പരരായ കര്‍ഷകത്തൊഴിലാളികളെയും ദരിദ്രകര്‍ഷകരെയും ബട്ടിയാദാര്‍മാരെയും പ്രബുദ്ധരാക്കുക എന്നതാണ് ഓപ്പറേഷന്‍ ബര്‍ഗ വിജയകരമായി നടപ്പാക്കുന്നതിന് അനുപേക്ഷണീയമായ ഉപാധി. ഭൂപ്രഭുക്കന്മാരുടെ കരുത്തുറ്റ അധികാരശക്തിക്കുമുന്നില്‍ തല ഉയര്‍ത്തിനില്‍ക്കാന്‍ അവര്‍ക്ക് കഴിയത്തക്കവിധം അവരുടെ ധൈര്യവും മുന്‍കൈയും വികസിപ്പിക്കേണ്ടതുണ്ട്. ഓപ്പറേഷന്‍ ബര്‍ഗ നടപ്പാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സംഘടിതമായി മുന്നോട്ടുവരാന്‍ അവരോട് പറയേണ്ടതാണ്''.
"ഗ്രാമഭരണതലത്തിലും പഞ്ചായത്തുകളിലും പ്രാദേശിക കര്‍ഷകസംഘടനകളോടും എല്ലാതരത്തിലുമുള്ള ഗുണഭോക്താക്കളോടും പുതിയൊരു നയസമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ടത്. അതുവരെ ഉപയോഗപ്പെടുത്തപ്പെടാതെ കിടന്ന നിയമങ്ങളെയും ചട്ടങ്ങളെയും പരിപൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അത് പ്രവര്‍ത്തിച്ചത്. കിറശമി ഋ്ശറലിരല അരനേെ എങ്ങനെ പ്രയോജനപ്പെടുത്തി എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട സംഗതിയാണ്. പാട്ടക്കൃഷിക്കാര്‍ക്ക് പാട്ടഭൂമിയിലുള്ള നിയമപരമായ അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് ഭൂ മാടമ്പിമാര്‍ കോടതികളില്‍ സമര്‍പ്പിക്കുന്ന Wriettn documents നു ബദലായി വാക്കാലുള്ള തെളിവുകള്‍ ശേഖരിക്കാനും അത് കോടതികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുമുള്ള അനുവാദം Indian Evidence Act പാട്ടക്കൃഷിക്കാര്‍ക്ക് നല്‍കിയിരുന്നു. ഭൂപരിഷ്കരണത്തിനുള്ള എല്ലാവിധ നടപടിക്രമങ്ങളും കൈക്കൊള്ളുകയും ഭൂമിവിതരണം ഫലപ്രദമായി നടപ്പിലാക്കുകയുംചെയ്തു. വീടും മറ്റ് സൌകര്യങ്ങളും നിര്‍മിച്ചുനല്‍കി; വിതരണംചെയ്ത ഭൂമിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏകദേശം അഞ്ചില്‍ മൂന്നോളം വരുന്ന ഗ്രാമീണജനസാമാന്യത്തിനാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. എന്തൊക്കെ നേട്ടങ്ങളാണോ നമ്മള്‍ ആര്‍ജിച്ചിച്ചെടുത്തിട്ടുള്ളത് അതെല്ലാംതന്നെ ബൂര്‍ഷ്വാസി നടപ്പില്‍വരുത്തേണ്ടിയിരുന്ന ജനാധിപത്യദൌത്യങ്ങളായിരുന്നു. എന്നാല്‍ ബൂര്‍ഷ്വാസിക്ക് ഇത്തരം ജനാധിപത്യ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാനുള്ള യാതൊരുവിധ കെല്‍പ്പുമില്ലായിരുന്നു. വിപ്ളവകരവും സമത്വാധിഷ്ഠിത രീതിയിലുള്ളതുമായ ഭൂമിയുടെ പുനര്‍വിതരണമെന്നത് സോഷ്യലിസ്റ്റ് കാര്യപരിപാടിയുടെ ഭാഗമാണ്. നമ്മള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭൂപരിഷ്കരണം ഈ സോഷ്യലിസ്റ്റ് കാര്യപാരിപാടിയുടെ ഭാഗമോ അതിനടുത്തുനില്‍ക്കുന്നതോ അല്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് വളരെ അഗാധമായ ധാരണ ജ്യോതിബസുവിനുണ്ടായിരുന്നു. ബംഗാളിന് പ്രവര്‍ത്തിക്കേണ്ടത് സ്വകാര്യസ്വത്തിനെ സംരക്ഷിച്ചു നിര്‍ത്തുന്ന ഒരു നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ്. നമ്മള്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു ഫെഡറല്‍ ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ് നമുക്ക് പ്രവര്‍ത്തിക്കേണ്ടത്. അതായത് 'പശ്ചിമ ബംഗാള്‍ ഒരു റിപ്പബ്ളിക്കല്ല'. ഇക്കാര്യങ്ങളൊക്കെ ജ്യോതിബസു ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഏതൊക്കെ മതില്‍കെട്ടുകളും നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും ഉണ്ടായിരുന്നാലും ആര്‍ജിച്ചെടുത്ത നേട്ടങ്ങള്‍ക്ക് അതിഗംഭീരമായ പ്രാധാന്യമാണുള്ളത്. അത് ജനസാമാന്യത്തിന്റെ ആത്മവിശ്വാസത്തിന് കരുത്തുപകരുകയും കൊടിയ ദാരിദ്ര്യത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും ചെളിക്കുണ്ടുകളില്‍ നിന്നും സ്വയപ്രയത്നത്താല്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവര്‍ക്ക് കരുത്ത് നല്‍കുകയുംചെയ്തു.
ഇന്ത്യയെ സംബന്ധിച്ചും പ്രത്യേകിച്ച് ബംഗാളിനെ സംബന്ധിച്ചും 1980കള്‍ ഒരു സുവര്‍ണ ദശകമായിരുന്നു. 1990കള്‍ വരെ ആ ഊര്‍ജവും പ്രസരിപ്പും ഭംഗിയായി നിലനിര്‍ത്താനും സാധിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പുനരുജ്ജീവനവും അതിന്റെ സമരോത്സുകമായ പ്രവര്‍ത്തനങ്ങളും ഗ്രാമീണമേഖലയിലെ ഉല്‍പാദനാവസ്ഥയ്ക്ക് പുതിയൊരു ഊര്‍ജം പകര്‍ന്നു. ഭക്ഷ്യോല്‍പന്നങ്ങളുടെ വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ ബംഗാളിന് ബഹുദൂരം മുന്നേറാനായി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ വളര്‍ച്ചാനിരക്ക് 2.5 ശതമാനമായിരുന്നപ്പോള്‍ ബംഗാളിലത് 4.2 ശതമാനമായിരുന്നു. 1980-81 മുതല്‍ 1998-99 വരെയുള്ള കാലഘട്ടത്തിലെ വളര്‍ച്ചാനിരക്കാണിത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ആഹാരസാധനങ്ങളുടെ മുതല്‍ മറ്റ് ഉപഭോക്തൃ സാധനസാമഗ്രികളുടെ വരെ പ്രാഥമിക വിലയെ നിര്‍ണ്ണയിക്കുന്നത് ഭക്ഷ്യോല്‍പന്നങ്ങുടെ വിലനിലവാരമാണ്. രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പേ ആഡംസ്മിത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ നിര്‍മാണമേഖലയെയും അത് കാര്യമായി ബാധിക്കും. ഭക്ഷണസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത് കൂലിയെമാത്രം ആശ്രയിച്ചുകഴിയുന്ന തൊഴിലാളിവര്‍ഗത്തിന് ആശ്വാസകരമാണ്; നേട്ടമാണ്. അതേസമയം ഗ്രാമീണ ഉല്‍പാദകരെ സംബന്ധിച്ചിടത്തോളം അവരുടെ ഉല്‍പന്നങ്ങളുടെ വിലയില്‍ വലിയ ഇടിവൊന്നും അഭിമുഖീകരിക്കേണ്ടിവരുന്നുമില്ല - കാരണം ശക്തമായൊരു ധാന്യസംഭരണ സംവിധാനം നിലനില്‍ക്കുന്നിടത്തോളം കാലം ഇത്തരം ആശങ്കകള്‍ അസ്ഥാനത്തായിരുന്നു. 1980കളില്‍ രൂപപ്പെട്ട വികസനനയത്തിന്റെ ഭാഗമായി വികസനത്തിനുവേണ്ടി വിനിയോഗിക്കപ്പെടുന്ന തുകയുടെ അളവില്‍ വര്‍ഷംതോറും എട്ട് ശതമാനത്തിലധികം വര്‍ധനവാണുണ്ടായത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ബംഗാളിന്റെ ഗ്രാമീണ-നഗരമേഖലകളില്‍ തൊഴിലിലും വരുമാനത്തിലും ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. ഉപഭോഗച്ചെലവിന്റെ കണക്ക് പരിശോധിച്ചാല്‍, മറ്റ് ഏതൊരു സംസ്ഥാനത്തെക്കാളും ദാരിദ്ര്യത്തിന്റെ അളവ് വലിയരീതിയില്‍ കുറഞ്ഞുനില്‍ക്കുന്ന സംസ്ഥാനം ബംഗാളാണെന്ന് കാണാന്‍ കഴിയും. ആദ്യകാലങ്ങളില്‍, മുമ്പ് സൂചിപ്പിച്ച പലപല കാരണങ്ങള്‍ കൊണ്ട് ദാരിദ്ര്യവും കഷ്ടപ്പാടും മറ്റേതൊരു മേഖലയെക്കാളും കൂടുതലായി നിലനിന്നിരുന്ന മേഖലയായയിരുന്ന ബംഗാള്‍. അവിടെനിന്നുമാണ് ബംഗാള്‍ ഈ നേട്ടങ്ങളൊക്കെ നേടിയത്. ഇതിനര്‍ഥം ബംഗാളിലെ പാവപ്പെട്ടവരുടെ സര്‍വപ്രശ്നങ്ങളും പരിഹരിച്ചുകഴിഞ്ഞു എന്നല്ല. ആതുരസേവനമേഖലയെ മതിയായവിധത്തില്‍ വ്യാപിപ്പിക്കാന്‍ കഴിയുന്നില്ല. നഗരകേന്ദ്രീകൃത ഡോക്ടര്‍മാരുടെ സ്വാര്‍ഥപരമായ നിലപാടുകളാണ് സേവനമേഖലയുടെ വ്യാപനത്തിന് ഇടങ്കോലിട്ടുകൊണ്ടിരിക്കുന്നത്. ഗ്രാമീണമേഖലയില്‍ സേവനമര്‍പ്പിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. എന്നാല്‍, ഗ്രാമീണമേഖലയിലെ ജനസാമാന്യത്തിന് അവരുടെ അടിസ്ഥാന ആരോഗ്യസംരക്ഷണത്തിനായി, ഒരു പ്രത്യേക ആരോഗ്യ പരിപാലന സംഘത്തെ ഒരു ലഘുകാലത്തെ പരിശീലനം നല്‍കിക്കൊണ്ട് വാര്‍ത്തെടുക്കാനുള്ള കര്‍മപദ്ധതിക്കെതിരെ ഈ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുകയാണുണ്ടായത്. സ്വാര്‍ഥത നിറഞ്ഞ ഒരു പ്രൊഫഷണല്‍ ഗ്രൂപ്പായാണ് ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കാര്യങ്ങളില്‍ തങ്ങളുടെ കുത്തക നിലനിര്‍ത്താന്‍വേണ്ടിയാണ് ഇവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദേശീയതലത്തില്‍ അങ്ങേയറ്റം യാഥാസ്ഥിതികമായ ഒരു സംഘമായി ഇവര്‍ മാറിയിട്ടുണ്ട്. അവശതയനുഭവിക്കുന്ന എല്ലാ സാമൂഹ്യവിഭാഗങ്ങളെയും തങ്ങളുടെ ചികിത്സാപരിധിയില്‍നിന്നും ചവിട്ടി പുറത്താക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കെതന്നെ, ക്ഷേമപ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ ബംഗാള്‍ കൈവരിച്ചിട്ടുള്ള ശ്രദ്ധേയമായ നേട്ടങ്ങളെ ആര്‍ക്കും അംഗീകരിക്കേണ്ടിവരും.
നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുകള്‍ പ്രകാരം ഇടതുപക്ഷമുന്നണിയുടെ ഗവണ്‍മെന്റ് അധികാരത്തിലേറിയ 1977-78 കാലഘട്ടത്തില്‍, പശ്ചിമബംഗാളിലെ ഗ്രാമീണ ജനസംഖ്യയില്‍ 40%ത്തിലധികംപേര്‍ക്കും 1800 കലോറി ഊര്‍ജംപോലും ലഭിക്കത്തക്കതരത്തില്‍ ജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല. കലോറി ഊര്‍ജലഭ്യതയുടെ വളരെ താഴ്ന്ന അവസ്ഥയായിരുന്നു ഇത്. എന്നാല്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം, 1993-94 ഓടെ ഈ അനുപാതത്തില്‍ 17 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തപ്പെട്ടു. കടുത്ത ദാരിദ്ര്യാവസ്ഥയില്‍ നിന്നുള്ള വലിയതരത്തിലുള്ള ഈ കുറവ് ഇന്ത്യയില്‍ ഒരിടത്തും ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇങ്ങനെ കടുത്ത ദാരിദ്ര്യാവസ്ഥയില്‍ കഴിഞ്ഞിരുന്ന, ജനസംഖ്യയുടെ കാല്‍ഭാഗത്തിനും പോഷകാഹാര സൂചികയിലേക്ക് ഉയരാന്‍ കഴിഞ്ഞു. ഒരു താരതമ്യവിശകലനത്തിലൂടെ മാത്രമേ ഇതിന്റെ വര്‍ധിച്ച പ്രാധാന്യം വെളിപ്പെടുകയുള്ളൂ. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍, 1993-94 കാലഘട്ടത്തില്‍, യഥാക്രമം ആകെ ജനസംഖ്യയുടെ 36, 38, 43 ശതമാനം മനുഷ്യര്‍ക്ക് ഒരുദിവസം 1800 കലോറിപോലും ലഭിച്ചിരുന്നില്ല. ഭീതിദമായ യുദ്ധകാലാവസ്ഥയെയും അതിനെത്തുടര്‍ന്നുണ്ടായ കടുത്ത ഭക്ഷ്യക്ഷാമത്തെയും ദാരിദ്ര്യത്തെയും പട്ടിണിയെയും പരിവട്ടങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്ന ഒരു സംസ്ഥാനത്തിന്, പാവപ്പെട്ട മനുഷ്യരുടെ ജീവിതാവസ്ഥകളില്‍ ഗംഭീരമായ മാറ്റവും പുരോഗതിയും കൈവരുത്താന്‍ കഴിഞ്ഞു എന്നത് സവിശേഷതയും പ്രാധാന്യവുമര്‍ഹിക്കുന്ന ഒരു വലിയ നേട്ടമാണ്. 1977-78 കാലഘട്ടത്തില്‍, ഗ്രാമീണബംഗാളിലെ 67%ത്തിലധികം പേര്‍ക്കും ഒരുദിവസം 2100 കലോറി പോലും ആര്‍ജിക്കാനായിരുന്നില്ല. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ഈ അവസ്ഥ 42%മായി കുറഞ്ഞു. അതുപോലെ നഗരപ്രദേശങ്ങളിലെ ദാരിദ്ര്യാവസ്ഥയ്ക്കും നല്ലരീതിയിലുള്ള കുറവ് സംഭവിച്ചു. 1800 കലോറി പോലും ലഭ്യമല്ലായിരുന്ന അവസ്ഥയില്‍നിന്നും, 1993-94 കാലഘട്ടത്തില്‍ അത് 18 ശതമാനമായി കുറഞ്ഞു. ഏതൊരു സംസ്ഥാനത്തെയും നഗരപ്രദേശങ്ങളെക്കാള്‍ വളരെ കുറഞ്ഞ അളവാണിത്. നവ ഉദാരവല്‍ക്കരണനയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കപ്പെട്ടു തുടങ്ങിയ 1991കള്‍ക്കുശേഷം കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനവികസന പരിപ്രേക്ഷ്യത്തില്‍ കടുത്ത വൈരുദ്ധ്യങ്ങള്‍ പ്രകടമാകാന്‍ തുടങ്ങി. നികുതിയുമായി ബന്ധപ്പെട്ടുള്ള അധികഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ ഗണ്യമായ കുറവുവരുത്തി. വായ്പകള്‍ക്ക് അമിതമായ പലിശ ഈടാക്കുന്ന പ്രവണതയും വളര്‍ന്നുതുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ നിയമവ്യവസ്ഥകള്‍ക്ക് അനുസൃതമായി പൊതുചെലവുകളില്‍ കുറവുവരുത്താന്‍ പശ്ചിമബംഗാളിനും നിര്‍ബന്ധിതമാകേണ്ട അവസ്ഥ സംജാതമായി.
ബാബറി പള്ളിയുടെ അടിച്ചുതകര്‍ക്കലിനും എല്ലായിടങ്ങളിലും ബിജെപി നേടിയ ഉയര്‍ന്നുപൊങ്ങലുകള്‍ക്കും ശേഷം, ബംഗാളികള്‍ വര്‍ഗീയ മനസ്സുള്ളവരല്ലെന്നുള്ള വളരെ വിമര്‍ശനരഹിതമായ ഒരഭിപ്രായം ഒരു യുവ ബംഗാളി ബുദ്ധിജീവിയില്‍നിന്നും ഈ ലേഖിക കേള്‍ക്കാനിടയായി. ബംഗാളികള്‍ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളെപ്പോലെയല്ല. അതുകൊണ്ട് വലതുപക്ഷ വര്‍ഗീയശക്തികള്‍ക്ക് ബംഗാളിന്റെ മണ്ണില്‍ തലയുയര്‍ത്താനാവില്ല. ഇതായിരുന്നു ആ ബുദ്ധിജീവിയുടെ നിലപാട്. ഇത്തരം നിലപാടുകള്‍ യഥാര്‍ഥത്തില്‍ ബംഗാളിലെ വര്‍ഗീയ-വംശീയ പ്രസ്ഥാനങ്ങളുടെ ശക്തിയെ കുറച്ചുകാണലാണ്. വിഭജനകാലത്ത് ബംഗാളില്‍ സംഭവിച്ച അതിമാരകമായ വര്‍ഗീയകലാപങ്ങളെ മറന്നുകൊണ്ടുള്ള നിലപാടിണിത്. അതുപോലെ വര്‍ഗീയശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിന്റെ പങ്കിനെക്കുറിച്ചും ഈ നിലപാട് മൌനം പാലിക്കുന്നു. പുരോഗമന ചിന്താരീതികളെ വ്യാപിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇടതുപക്ഷം സമാനതകളില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ഇത്തരം വര്‍ഗീയശക്തികളെ ഓരങ്ങളിലേക്ക് ഒതുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത്തരം ശക്തികളെ പൂര്‍ണ്ണമായും പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന വസ്തുതയും മറച്ചുപിടിക്കപ്പെടരുത്. ഹിന്ദുമഹാസഭയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന വ്യക്തി ബംഗാളിയായിരുന്നു എന്ന വസ്തുത ഓര്‍മിക്കപ്പെടണം. ഈ ഹിന്ദുമഹാസഭയാണ് ജനസംഘത്തിന് രൂപം നല്‍കിയത്. ആ ജനസംഘമാണ് 1970കളില്‍ ബിജെപിയായി രൂപംമാറിയത്. ആനന്ദ്മാര്‍ഗ്, അമ്രബംഗാളി തുടങ്ങിയ തീവ്രവലതുപക്ഷ വംശീയപ്രസ്ഥാനങ്ങള്‍ ഉദയംകൊണ്ടതും ബംഗാളിലാണെന്ന കാര്യം മറക്കരുത്. ഇടതുപക്ഷമുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷമാണ് ഇത്തരം വര്‍ഗീയശക്തികള്‍ക്ക് ബംഗാളിന്റെ മണ്ണില്‍ ഇടം കിട്ടാതെപോയത്. ഇത്തരം വര്‍ഗീയശക്തികളെയും അവയുടെ ആക്രമണസ്വഭാവത്തെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയസ്ഥാപനങ്ങളെ 'സംസ്കാരശൂന്യര്‍' (Uncivilised) എന്നാണ് ജ്യോതിബസു വിളിച്ചിരുന്നത്. ഏറ്റവും ഉദാത്തനായ ഒരു മനുഷ്യനില്‍ നിന്നുണ്ടായ ഈ വിശേഷണം ബിജെപി നേതാക്കന്മാരെ ചൊടിപ്പിച്ചിരുന്നു. ബംഗാളിന്റെ സാമുദായിക സൌഹാര്‍ദത്തെ തകര്‍ത്തെറിയാനുള്ള വലതുപക്ഷ വര്‍ഗീയശക്തികളുടെ എല്ലാ പരിശ്രമങ്ങളെയും വളരെ ധീരതയോടെ തച്ചുതകര്‍ക്കാന്‍ ജ്യോതിബസുവിന് കഴിഞ്ഞിരുന്നു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും വര്‍ഗീയകലാപങ്ങളും വംശഹത്യകളും കത്തിപ്പടര്‍ന്നപ്പോള്‍ 1984ല്‍ ഇന്ത്യയുടെ തലസ്ഥാനനഗരിപോലും അതിന് വേദിയായി തീര്‍ന്നു അതേസമയം മൂന്ന് പതിറ്റാണ്ടുകാലമായി ന്യൂനപക്ഷസമൂഹത്തിലെ മനുഷ്യര്‍ മനഃസമാധാനത്തോടെ ബംഗാളില്‍ കഴിയുന്നു. കാരണം ബംഗാള്‍ വര്‍ഗീയകലാപങ്ങളില്‍നിന്നും സ്വതന്ത്രമാണ്. ജ്യോതിബസുവും അദ്ദേഹം നയിച്ച പ്രസ്ഥാനവും നേടിയെടുത്ത ഗംഭീരനേട്ടമായി ഇത് തുടരുന്നു.
തന്റെ ആപ്തവാക്യം ജ്യോതിബസു ഇങ്ങനെ കുറിച്ചിടുന്നു-
'ജനങ്ങളുടെ സ്നേഹമല്ലാതെ അതിനേക്കാള്‍ മൂല്യവത്തായി ഈ ലോകത്ത് മറ്റൊന്നുമില്ല. മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടി ഞങ്ങളുടെ ജീവിതങ്ങളെ ത്യജിക്കാന്‍ ഞങ്ങള്‍ സദാസന്നദ്ധമാണ്'. ചൂഷിതര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചൊരു ജീവിതം; പോരാട്ടങ്ങളില്‍ തിളങ്ങിയ ജീവിതം. എത്ര മഹത്തരമായ ഒരു ജീവിതമായിരുന്നു അത്. അനുകരിക്കപ്പെടേണ്ട ജീവിതം. എന്നാല്‍ അനുകരിക്കാന്‍ അസാധ്യവും.
*
പ്രൊഫ. ഉല്‍സ പട്നായിക് (പരിഭാഷ: പി എസ് പൂഴനാട്) കടപ്പാട്: ചിന്ത വാരിക 21 ജനുവരി 2011
Showing posts with label ജ്യോതിബസു. Show all posts
Showing posts with label ജ്യോതിബസു. Show all posts
Thursday, January 27, 2011
Tuesday, June 1, 2010
സിഐടിയുവിന്റെ 40 വര്‍ഷങ്ങളും മുന്നിലുള്ള കടമകളും
സിഐടിയു രൂപീകരിച്ചിട്ട് മെയ് 30നു 40 വര്‍ഷം തികഞ്ഞു - അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യത്തിനുവേണ്ടിയുള്ള മഹത്വപൂര്‍ണമായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനേട്ടങ്ങളാണ് ഇക്കാലയളവില്‍ സംഘടന കൈവരിച്ചത്. ഇക്കാലത്ത് സിഐടിയുവിന്റെ പ്രവര്‍ത്തനവുമായി സഹകരിച്ചവര്‍ക്ക് സംഘടനയുടെ അംഗങ്ങളും പ്രവര്‍ത്തകരും നേതാക്കളും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും രാജ്യത്തിന്റെതന്നെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും നടത്തിയ ത്യാഗനിര്‍ഭരമായ പോരാട്ടത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാം. രൂപീകരണസമ്മേളനം മുതല്‍ സിഐടിയു തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുടെ കൊടിക്കൂറയും ഉയര്‍ത്തിപ്പിടിച്ചു.
തിരിഞ്ഞുനോക്കുമ്പോള്‍, 1970 മെയ് 28 മുതല്‍ 31 വരെ കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഇന്നുംഅതിന്റെ ഓര്‍മകള്‍ വിലപ്പെട്ടതായി കരുതുന്നു. ആ സമ്മേളനത്തില്‍, മെയ് 30നാണ് പുതിയ കേന്ദ്ര ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള ചരിത്രപരമായ തീരുമാനം ഐകകണ്ഠ്യേന എടുത്തത്.
അത് ഏതാനും വ്യക്തികള്‍ ചേര്‍ന്ന് പൊടുന്നനെ എടുത്ത തീരുമാനമായിരുന്നില്ല. രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗം നേരിടുന്ന പ്രധാന പ്രശ്നങ്ങളുടെ കാര്യത്തില്‍ 1960കളുടെ തുടക്കംമുതല്‍ എഐടിയുസിക്കുള്ളില്‍ ഗൌരവതരവും നിരന്തരവുമായ പോരാട്ടം നടന്നുവന്നിരുന്നതായി ചരിത്രത്താളുകളില്‍നിന്നു വ്യക്തമാണ്. ശമ്പളം, ക്ഷാമബത്ത, ബോണസ് തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളില്‍ മുതല്‍ സര്‍ക്കാരിനോടുള്ള സമീപനം ഉള്‍പ്പടെയുള്ള ആശയപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളില്‍ വരെ ഈ ആഭ്യന്തരസമരം നടക്കുന്നുണ്ടായിരുന്നു. അക്കാലത്താണ് എഐടിയുസി നേതൃത്വത്തിന്റെ പ്രബലവിഭാഗം ഇരുതൂണ്‍ നയം, കണ്ണുനീര്‍ വീഴ്ത്താതെ പാഴ്‌ചെലവുകള്‍ നീക്കി വ്യവസായത്തെ കൂടുതല്‍ ഫലപ്രദമാക്കുക തുടങ്ങിയ പുതിയ മുദ്രാവാക്യങ്ങളുമായി രംഗത്തുവന്നത്. എഐടിയുസി നേതൃത്വം അനുരഞ്ജന യോഗങ്ങളിലും ത്രികക്ഷി ചര്‍ച്ചകളിലും സര്‍ക്കാരിനെയും തൊഴിലുടമകളെയും കണ്ണടച്ചുപിന്താങ്ങി.
മൊത്തം ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വര്‍ധന ഉണ്ടായിട്ടും സര്‍ക്കാരും തൊഴിലുടമകളും തൊഴിലാളികള്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണം നടത്തിക്കൊണ്ടിരുന്ന കാലത്താണ് ഇതുണ്ടായത്. ഇന്ത്യയിലെ സാമ്പത്തികപ്രതിസന്ധിക്ക് ആഴമേറുകയും തൊഴിലാളികള്‍ക്കു നേരെയുള്ള ആക്രമണം തുടരുകയും ചെയ്തു. ഇതിനെതിരെ രാജ്യവ്യാപകമായി പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്നു. ദേശീയതലത്തില്‍ വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനുമെതിരായി എല്ലാവിഭാഗം ജനങ്ങളും പ്രക്ഷോഭരംഗത്ത് വന്നതോടെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് അവരുടെ ഒറ്റപ്പെടലിനെക്കുറിച്ച് ബോധ്യമായി. രാഷ്ട്രീയവേദികളില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തെക്കുറിച്ച് തീവ്രമായ ചര്‍ച്ചകള്‍ നടന്നു.
വിവിധ സംസ്ഥാനങ്ങളിലും സമാനസ്ഥിതി രൂപമെടുത്തു, 1967ലെ തെരഞ്ഞെടുപ്പില്‍ എട്ടു സംസ്ഥാനത്ത് കോണ്‍ഗ്രസ് പരാജയപ്പെട്ടു. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷ സര്‍ക്കാരുകളും മറ്റു സംസ്ഥാനങ്ങളില്‍ വലതുപക്ഷ, പ്രാദേശികകക്ഷികള്‍ നയിക്കുന്ന സര്‍ക്കാരുകളും അധികാരത്തില്‍ വന്നു. 1968 സെപ്തംബറില്‍ നടന്ന കേന്ദ്രജീവനക്കാരുടെ പണിമുടക്ക് സമയത്ത് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലെടുക്കുന്നവര്‍ ഉള്‍പ്പടെയുള്ള ജനവിഭാഗങ്ങളോടു പുലര്‍ത്തുന്ന വ്യത്യസ്ത സമീപനം പ്രകടമായി. പണിമുടക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനം രക്തക്കളമായി. എന്നാല്‍, ജീവനക്കാരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ച ഇടതുസര്‍ക്കാരുകള്‍ കേന്ദ്രനിര്‍ദേശത്തിനു വഴങ്ങി പണിമുടക്ക് അടിച്ചമര്‍ത്താന്‍ തയ്യാറായില്ല.
കേരളം, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ ജനപക്ഷനയങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ ഇരു സംസ്ഥാനത്തും തൊഴിലാളികളുടെയും ഗ്രാമീണമേഖലയിലെ അധ്വാനിക്കുന്ന വിഭാഗങ്ങളുടെയും പോരാട്ടങ്ങള്‍ തുടര്‍ച്ചയായി അലയടിച്ചു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ജനകീയ പോരാട്ടങ്ങളില്‍ ഇടപെടാന്‍ പൊലീസിനെ അനുവദിക്കില്ലെന്ന് ഇരു സര്‍ക്കാരും പ്രഖ്യാപിച്ചു. ഈ സംസ്ഥാനങ്ങളില്‍ തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് സര്‍ക്കാരുകളുടെ സഹായഹസ്തം ലഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ അവകാശസമരങ്ങളെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നു. തമിഴ്‌നാട് രണ്ടാമത്തെ വിഭാഗത്തിലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. 'ചിരിക്കുന്ന അധഃസ്ഥിതരുടെ മുഖത്ത് ദൈവത്തെ കാണാന്‍ ആഗ്രഹിക്കുന്നു' എന്ന മുദ്രാവക്യം ഉയര്‍ത്തി അധികാരത്തില്‍ വന്ന പ്രാദേശിക കക്ഷി ഉരുക്കുമുഷ്ടി ഉപയോഗിച്ച് തൊഴിലാളികളുടെ പോരാട്ടങ്ങളെ അടിച്ചമര്‍ത്തി.
ദൌര്‍ഭാഗ്യവശാല്‍, അക്കാലത്ത് ദേശവ്യാപകമായി ഉയര്‍ന്ന ഈ പോരാട്ടങ്ങളുടെ മുന്നണിയില്‍ നില്‍ക്കാന്‍ എഐടിയുസി നേതൃത്വം തയ്യാറായില്ല. വര്‍ഗസമര നയം നേതൃത്വം ഉപേക്ഷിക്കുകയും വര്‍ഗസഹകരണ നിലപാടിലെത്തുകയും ചെയ്തു. ഈ തെറ്റായ നയം തിരുത്തണമെന്നും സംഘടന ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്നും ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.
'ഇടതുപക്ഷക്കാര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ന്യൂനപക്ഷം നേതാക്കള്‍ പ്രബലവിഭാഗം നേതാക്കളെ തിരുത്താന്‍ നടത്തിയ ശ്രമം ചരിത്രത്തിന്റെ ഭാഗമാണ്. എഐടിയുസിയുടെ 1966ല്‍ ചേര്‍ന്ന മുംബൈ സമ്മേളനം മുതല്‍ ഇത്തരത്തിലുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍, പ്രമേയങ്ങളുടെ രൂപത്തിലും ചര്‍ച്ചകളില്‍ നിര്‍ദേശങ്ങളായും ഉയര്‍ത്തിയ ആവശ്യങ്ങള്‍ അവഗണിച്ചു. ഈ സാഹചര്യത്തിലാണ് 150 ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ -എഐടിയുസി വര്‍ക്കിങ് കമ്മിറ്റി, കേന്ദ്ര കൌണ്‍സില്‍, സംസ്ഥാന നിര്‍വാഹകസമിതികള്‍, കൌണ്‍സിലുകള്‍ എന്നിവയിലെ അംഗങ്ങള്‍-ഏപ്രില്‍ എട്ടിനും ഒമ്പതിനും ഗോവയില്‍ യോഗം ചേര്‍ന്നത്. സുസംഘടിത പോരാട്ടങ്ങള്‍ സംഘടിപ്പിച്ച അനുഭവസമ്പത്തുള്ള നേതാക്കളുടെ യോഗം ഇനി എഐടിയുസിക്കുള്ളില്‍ പ്രവര്‍ത്തനം അസാധ്യമാണെന്നു തീരുമാനിച്ചു. പുതിയ കേന്ദ്ര ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ സമ്മേളനം വിളിക്കാനും തീരുമാനമെടുത്തു.
ലെനിന്‍ നഗര്‍ എന്നു നാമകരണം ചെയ്ത സമ്മേളന നഗരിയില്‍ പശ്ചിമ ബംഗാളിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവ് കൃഷ്ണ പദഘോഷ് പതാക ഉയര്‍ത്തി, ലെനിന്റെ ജന്മശതാബ്ദി വര്‍ഷമായിരുന്നു അത്. സ്വാഗതസംഘം അധ്യക്ഷനായ ജ്യോതിബസു സ്വാഗതപ്രസംഗത്തില്‍ സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. അദ്ദേഹം പറഞ്ഞു: "രാജ്യത്ത് ഇപ്പോള്‍ തന്നെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എണ്ണം നോക്കുമ്പോള്‍ പുതിയ ഒരെണ്ണംകൂടി രൂപീകരിക്കുന്നത് ഭിന്നിപ്പിക്കല്‍ നടപടിയായി തോന്നിയേക്കാം. എന്നാല്‍, രാജ്യത്തെ സുസംഘടിത തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ഇത്തരമൊരു കേന്ദ്ര ട്രേഡ് യൂണിയന്‍ ചരിത്രപരമായ ആവശ്യമായി മാറിയിരിക്കുകയാണ്. നമ്മുടെയെല്ലാം കഠിനാധ്വാനത്തിന്റെയും നമ്മുടെ സാധാരണ സഖാക്കളുടെ മഹത്തായ ത്യാഗത്തിന്റെയും ഫലമായി കെട്ടിപ്പടുത്ത എഐടിയുസിയെ അതിന്റെ നേതൃത്വം പിടിച്ചെടുത്ത തിരുത്തല്‍വാദികള്‍ സുശക്ത പോരാട്ടങ്ങള്‍ ബൂര്‍ഷ്വാസിക്ക് അടിയറവയ്ക്കാനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ഈ നേതാക്കള്‍ അവരുടെ സവിശേഷാധികാരം കാത്തുസൂക്ഷിക്കുകയും അവര്‍ക്ക് ഇപ്പോള്‍ നിയന്ത്രണമില്ലാത്ത യൂണിയനുകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു''.
ഇന്ത്യയിലെ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ദേശീയ-സാര്‍വദേശീയ കടമകള്‍ വിശദീകരിച്ച് അദ്ദേഹം ജനാധിപത്യപരവും വിപ്ളവകരവുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രട്രേഡ് യൂണിയന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സാമ്പത്തികാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനൊപ്പം തൊഴിലാളികളെ രാഷ്ട്രീയവല്‍ക്കരിക്കുകയും സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്ക് സജ്ജരാക്കുകയും ചെയ്യണം.
സമ്മേളനത്തില്‍ പി രാമമൂര്‍ത്തി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സമ്മേളന സംഘാടകര്‍ എഐടിയുസിയുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ട്രേഡ് യൂണിയനുകള്‍ക്ക് പ്രത്യയശാസ്‌ത്ര വ്യക്തത അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ പറഞ്ഞു- "സോഷ്യലിസം ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. സാമൂഹ്യ വ്യവസ്ഥയ്ക്കെതിരായ പോരാട്ടമാണ് പ്രധാന ലക്ഷ്യമെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ട്രേഡ് യൂണിയനു മുന്നോട്ടുപോകാന്‍ കഴിയില്ല. സാമ്രാജ്യത്വത്തിന്, പ്രത്യേകിച്ച് നമ്മുടെ ജനതയെ അടിമകളാക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന് എതിരെ പോരാട്ടത്തിന്റെ കുന്തമുന തിരിച്ചുവയ്ക്കണം. തൊഴിലാളി വര്‍ഗത്തിന്റെ ദൈനംദിന പോരാട്ടങ്ങള്‍ ഈ പൊതുവായ പോരാട്ടത്തിന്റെ ഭാഗമാണ്.''
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ പ്രവണതകള്‍ ട്രേഡ്‌യൂണിയന്റെ ജനാധിപത്യപരമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തും. ട്രേഡ് യൂണിയനുകളുടെ ഏകീകരണത്തിനായി താന്‍ ഐഐടിയുസി നേതൃത്വത്തിനു സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അദ്ദേഹം വിവരിച്ചു. പുതിയ ട്രേഡ് യൂണിയന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ കൂടിയായി റിപ്പോര്‍ട്ട് മാറി.
വിശദമായ ചര്‍ച്ചയ്ക്കുശേഷം പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചു. പുതിയ ട്രേഡ് യൂണിയനു നല്‍കേണ്ട പേരു സംബന്ധിച്ച് ഒട്ടേറെ നിര്‍ദേശം വന്നു. ഒടുവില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (സിഐടിയു) എന്ന പേര് അംഗീകരിച്ചു. 'സിഐടിയു സിന്ദാബാദ്', 'സര്‍വലോക തൊഴിലാളികളെ സംഘടിക്കുവിന്‍' എന്നീ മുദ്രാവാക്യങ്ങള്‍ ഇടിനാദംപോലെ മുഴങ്ങി. മനോരഞ്ജന്‍ റോയി അവതരിപ്പിച്ച പ്രമേയത്തെ ഇ ബാലാനന്ദനാണ് പിന്താങ്ങിയത്.
പ്രസിഡന്റായി തെരഞ്ഞെടുത്ത ബി ടി രണദിവെ ഉപസംഹാര പ്രസംഗത്തില്‍ മുന്നിലുള്ള കടമകളെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കി. സമ്മേളനചര്‍ച്ചകളില്‍ പ്രതിനിധികളും നേതാക്കളും പ്രകടിപ്പിച്ച ആവേശവും ഉത്സാഹവും പ്രതീക്ഷയും അദ്ദേഹം ഓര്‍മിപ്പിച്ചു. തൊഴിലാളിവര്‍ഗ ഐക്യവും വര്‍ഗസമര കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവര്‍ത്തിച്ചു.
ബി ടി ആര്‍ പറഞ്ഞു:" പുതിയ പാതയില്‍ പുതിയ സംഘടനയ്ക്ക് നാം രൂപംനല്‍കിയിരിക്കുകയാണ്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് നവീകരണം പകരാന്‍ നാം ആഗ്രഹിക്കുന്നു. പക്ഷേ, ഈ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലെ എല്ലാ നേതാക്കളും അവരുടെ ബോധനിലവാരം മാറ്റണം; പഴയ ചിന്താഗതിയും ശീലങ്ങളും ഉപേക്ഷിക്കണം. ഉറച്ച ചുവടുകളോടെ ശരിയായ പാതയില്‍ മുന്നേറാന്‍ കഴിയണം''. അദ്ദേഹം വീണ്ടും പറഞ്ഞു: "ചില ആളുകള്‍ തിരുത്തല്‍വാദികളെ മാത്രം എതിര്‍ക്കുകയും യൂണിയന്‍ ശത്രുക്കളെ വിസ്‌മരിക്കുകയും ചെയ്തേക്കാം. ഇത് പൊറുക്കാന്‍ കഴിയില്ല...നമ്മള്‍ തിരുത്തല്‍വാദത്തെ ചെറുക്കണം...ഇത്തരത്തിലുള്ള ഓരോ പ്രവണതയെയും ചെറുക്കണം. കാരണം ഈ പ്രവണതകള്‍ നമ്മുടെ പൊതുശത്രുവിനെതിരായ വര്‍ഗസമരത്തെ തടസ്സപ്പെടുത്തും''.
ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ബി ടി ആര്‍ വിശദീകരിച്ചു.തൊഴിലാളിവര്‍ഗ ഐക്യത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചാണ് നമ്മുടെ സംഘടന പോരാട്ടഭൂമിയിലേയ്ക്കിറങ്ങേണ്ടതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വര്‍ഗ ബോധത്തിന്റേയും വര്‍ഗ സമരത്തിന്റേയും ഈ സന്ദേശവുമായി സിഐടിയു മുന്നോട്ടു നീങ്ങി. സംഘടനയുടെ അംഗത്വം 8,04,657ല്‍ നിന്ന് 51,45,387 ആയി വളര്‍ന്നു.
ഇതുകൊണ്ട് തൃപ്തരാവാന്‍ കഴിയില്ലെന്ന് നമുക്കെല്ലാം അറിയാം. ബഹുകാതം മുന്നോട്ട് പോകാനുണ്ട്.എന്നാല്‍, രൂപീകരണസമ്മേളനത്തില്‍ നാം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ സംഘടന ഗൌരവമായി ഏറ്റെടുത്തു. സംഘടാപരമായ ദൌര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നിട്ടും( തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി സിഐടിയു തിരിച്ചറിഞ്ഞവ) അംഗത്വത്തിന്റെ കാര്യത്തില്‍ മാത്രമല്ല മുന്നോട്ട് പോയത്, അസംഘടിത തൊഴിലാളികള്‍, സ്‌ത്രീ തൊഴിലാളികള്‍, പൊതുമേഖല, യോജിച്ചപോരാട്ടങ്ങള്‍, ദേശീയ-സാര്‍വദേശീയ തലങ്ങളിലെ ഐക്യദാര്‍ഢ്യം എന്നീ രംഗങ്ങളിലും വിവിധ കടമകള്‍ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു.
നാല്‍പ്പതുവര്‍ഷം ത്യാഗങ്ങളുടേയും മുന്നേറ്റത്തിന്റേയും നേട്ടങ്ങളുടേയുമായിരുന്നു.ദേശീയ പ്രാധാന്യമുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഐക്യത്തോടെ നീങ്ങാന്‍ കഴിഞ്ഞു. ഈ ഐക്യം വഴി അടിത്തട്ടിലും ഏകീകരണത്തിനു സാധിച്ചാല്‍ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകാം.
ചണ്ഡീഗഢില്‍ ചേര്‍ന്ന സിഐടിയു 13-ആം സമ്മേളനം വരും നാളുകളില്‍ ഏറ്റെടുക്കേണ്ട ദൌത്യങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. രൂപീകരണ സമ്മേളനം നിര്‍വചിച്ച ലക്ഷ്യങ്ങളിലേക്ക് നീങ്ങാനുള്ള ദൌത്യങ്ങളാണിവ.
*****
എ കെ പത്മനാഭന്‍, സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റ്

Saturday, April 17, 2010
ശാസ്‌ത്രപരമായ സത്യസന്ധതയും തൊഴിലാളി വര്‍ഗ്ഗവും
ഇന്ത്യന്‍ പ്രസിഡന്റായിരുന്ന, അന്തരിച്ച ശ്രീ. വി.വി. ഗിരി സ്ഥാപിച്ച, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ലേബര്‍ ഇക്കണോമിക്സ് എന്ന ഈ അക്കാദമിക് സ്ഥാപനത്തിന്റെ 47-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്കതിയായ സന്തോഷമുണ്ട്. ശ്രീ. ഗിരിയെ എനിക്ക് നന്നായിട്ടറിയാം. രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ താല്പര്യങ്ങള്‍ക്കുവേണ്ടി തികഞ്ഞ പ്രതിബദ്ധതയോടെ നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. തൊഴിലെടുക്കുന്ന ജനതയുടെ ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്തുന്നതിനുവേണ്ടി അദ്ദേഹം സ്ഥാപിച്ച ഈ സൊസൈറ്റി, അതിന്റെ അക്കാദമിക് വിഭവങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നുണ്ടെന്നത് സന്തോഷകരമാണ്.
ഒരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക്, തൊഴിലാളി വര്‍ഗ്ഗത്തിന് ഇത്തരം സ്ഥാപനങ്ങളുടെ ഭൌതിക പിന്തുണ ആവശ്യമാണെന്ന് എനിക്കുറപ്പിച്ച് പറയാന്‍ കഴിയും. അതിന് ഒരര്‍ത്ഥത്തിലും തികഞ്ഞ പക്ഷപാതി ആകേണ്ട കാര്യമില്ല. മുന്‍വിധി ഒവിവാക്കിയുള്ള അന്വേഷണങ്ങളും സത്യസന്ധമായ അക്കാദമിക് പ്രവര്‍ത്തനങ്ങളും മാത്രം മതിയാകും. ശാസ്ത്രപരമായ സത്യസന്ധത (Scientific honesty) തൊഴിലാളി വര്‍ഗത്തിന്റെ സവിശേഷതയാണ്. എന്നാല്‍ മുന്‍വിധികളോടെയോ, അറിവില്ലായ്മ കൊണ്ടോ, തെറ്റായ പരികല്പനകള്‍ മൂലമോ, അതുമല്ലെങ്കില്‍ മുതലാളിത്ത താല്‍പര്യങ്ങളെ പരിപോഷിപ്പിക്കുന്നതിന്നുവേണ്ടിയുള്ള ബോധപൂര്‍വ്വമായ പരിശ്രമത്തിന്റെ ഭാഗമായോ മെനഞ്ഞെടുക്കപ്പെടുന്ന സിദ്ധാന്തങ്ങളെല്ലാം തൊഴിലെടുക്കുന്നവന്റെ സഹനങ്ങള്‍ക്കറുതി വരുത്തുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കെ തിരെയുള്ള തടസ്സവാദങ്ങളാണ് ഉന്നയിക്കുന്നത്. അത്തരത്തിലുള്ള സിദ്ധാന്തങ്ങള്‍ കൊണ്ട് ചരിത്രം നിറഞ്ഞിരിക്കുന്നു. മൂന്ന് ഉദാഹരണങ്ങള്‍ മാത്രം ഞാന്‍ ചൂണ്ടി കാണിക്കാം.
ഇംഗ്ളണ്ടിലെ വ്യാവസായിക വിപ്ളവം, ആദ്യകാലങ്ങളില്‍, തൊഴിലാളികള്‍ക്ക് കടുത്ത പ്രയാസങ്ങളുണ്ടാക്കി. പ്രയാസം അനുഭവിച്ചവരില്‍ നല്ലൊരു പങ്ക് സ്ത്രീകളും കുട്ടികളുമായിരുന്നു. തുച്ഛമായ കൂലിക്കുവേണ്ടി, ഖനികളിലെയും ഫാക്ടറികളിലെയും ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍, നീണ്ട മണിക്കൂറുകള്‍ അവര്‍ക്ക് പണിയെടുക്കേണ്ടിവന്നു. മാര്‍ക്സിന്റെ മാസ്റര്‍ പീസായ ‘മൂലധന’ത്തില്‍ അദ്ദേഹം ഏറെ പരാമര്‍ശിച്ചിട്ടുള്ള ഫാക്ടറി ഇൻസ്‌പെക്ടറുടെ റിപ്പോര്‍ട്ടും, എംഗല്‍സിന്റെ ‘ഇംഗ്ളണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്ഥിതി’ എന്ന പഠനത്തിലും, തൊഴിലാളികള്‍ ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ കടുത്ത ചൂഷണത്തിനിരയാകുന്നതിന്റെ ഹൃദയഭേദകമായ വിവരണങ്ങളുണ്ട്. ഈ പരിസ്ഥിതിയിലാണ്, ധനാഢ്യരായ, കുലീന വര്‍ഗത്തില്‍പെട്ട, നിരവധി പരിഷ്ക്കരണവാദികള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിയമനിര്‍മ്മാണം ആവശ്യപ്പെട്ടത്. അവര്‍ ലക്ഷ്യമിട്ടത് പ്രധാനമായും, തൊഴില്‍ സമയം കുറയ്ക്കുക എന്നുള്ളതായിരുന്നു. ‘പത്ത് മണിക്കൂര്‍ ബില്‍’ എന്ന പേരില്‍ അറിയപ്പെട്ട നിയമനിര്‍മ്മാണം ഈ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പായിരുന്നു. അതുവരെ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി തൊഴില്‍ സമയം പതിനൊന്ന് മണിക്കൂറായിരുന്നു.
ഇക്കാലത്തു തന്നെയാണ് ഓക്സ്ഫോഡ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിലെ ആദ്യത്തെ പ്രൊഫസറായ നസ്സാവു സീനിയര്‍, ഒരു തൊഴില്‍ ദിവസത്തിന്റെ അവസാനത്തെ മണിക്കൂറിലാണ് മുതലാളി എല്ലാ ലാഭവും ഉണ്ടാക്കുന്നത് എന്ന സിദ്ധാന്തം മുന്നോട്ടു വച്ചത്. ബാക്കിയുള്ള സമയങ്ങളിലെ മൂല്യവര്‍ദ്ധന മുഴുവനും തന്നെ, തൊഴിലാളിക്ക് നല്‍കുന്ന കൂലി വീണ്ടെടുക്കു ന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നാണദ്ദേഹം വാദിച്ചത്. ഇത് വാസ്തവത്തില്‍, തൊഴില്‍ സമയത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറവ് വരുത്താനുള്ള നീക്കത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വാദമായിരുന്നു. മാത്രവുമല്ല, അത്തരത്തില്‍ തൊഴില്‍ സമയത്തിലുണ്ടാകുന്ന വെട്ടിക്കുറയ്ക്കലുകള്‍, ലാഭം മുഴുവനുമായിത്തന്നെ ചോര്‍ത്തിക്കളയും എന്ന സന്ദേശമാണ് ഇത് തൊഴിലുടമകള്‍ക്ക് നല്‍കിയത്. തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനും അവരുടെ ദുരിതം വര്‍ദ്ധിക്കുന്നതിനും ഈ നിര്‍ദ്ദേശം ഇടയാക്കി. ഈ വാദത്തെ, മാര്‍ക്സ് ശക്തിയായി ആക്രമിച്ചു. അന്ന് അദ്ദേഹം ഉപയോഗിച്ച ‘സീനിയറിന്റെ അവസാന മണിക്കൂര്‍’ (Senior’s Last Hour) എന്ന പ്രയോഗം, പിന്നീട്, ഭരണവര്‍ഗ്ഗ താല്പര്യം പ്രകടിപ്പിക്കുന്ന തെറ്റായ സിദ്ധാന്തങ്ങളുടെ മുഴുവന്‍ പര്യായമായി മാറി.
തൊഴിലാളികളുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍, അവരുടെ ദുരിതപൂര്‍ണ്ണമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാതിരിക്കുന്നതാണ് അവര്‍ക്കുതന്നെ ഗുണപ്രദം എന്ന തെറ്റായ ഒരു സിദ്ധാന്തം, തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് തടസ്സം നില്‍ക്കുന്നതിന്റെ ഒന്നാം തരം ഉദാഹരണമാണ്. ഈ സിദ്ധാന്തം തെറ്റാണെന്നു പറയാന്‍ കാരണം, തൊഴില്‍ സമയം കുറയ്ക്കാനുള്ള നിയമനിര്‍മ്മാണം തടസ്സപ്പെടുത്താന്‍, നസ്സാവു സീനിയര്‍, തന്റെ ഭാവനയില്‍ മെനഞ്ഞെടുത്ത കല്പിത കഥയിലെ ഒരു മണിക്കൂര്‍ ആണ് അതെന്നതാണ്. അക്കാലത്ത് നിലവിലിരുന്ന യഥാര്‍ത്ഥ തൊഴില്‍ സമയം കണക്കിലെടുക്കുമ്പോള്‍, പതിനൊന്നു മണിക്കൂര്‍ എന്നത്, യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകന്നു നില്‍ക്കുന്ന ഒന്നാണ്. ഈ പതിനൊന്നു മണിക്കൂറാണ് ഓരോ തൊഴിലാളിയുടെയും മൂല്യവര്‍ദ്ധനയായി കണക്കാക്കുന്നതെങ്കില്‍ അവസാന മണിക്കൂറില്‍ മാത്രമാണ് ലാഭമുണ്ടാകുന്നതെന്നു പറയുന്നതിനര്‍ത്ഥം പത്തിലൊന്നുമാത്രമാണ് മിച്ചമൂല്യമെന്നു സിദ്ധാന്തിക്കലാണ്. ഇത് മുതലാളിത്ത രാജ്യങ്ങളില്‍ ഇന്നു വരെ ദര്‍ശിച്ചിട്ടുള്ള യഥാര്‍ത്ഥ ലാഭത്തേക്കാള്‍ എത്രയോ ഇരട്ടി കുറഞ്ഞതാണ്. ഏതായാലും, തൊഴില്‍ സമയം കുറയ്ക്കാനുള്ള നിയമനിര്‍മ്മാണത്തിനു തടസ്സമായി തീരത്തക്ക ഗൌരവത്തില്‍ ആരും സീനിയറിന്റെ സിദ്ധാന്തത്തെ കണക്കാക്കിയില്ല.
രണ്ടാമത്തെ ഉദാഹരണം, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ തൊഴിലാളികളുടെ കൂലി വര്‍ദ്ധന സാദ്ധ്യമാകില്ല എന്ന ജോണ്‍ സ്‌റ്റുവര്‍ട്ട് മില്ലിന്റെ വാദം സംബന്ധിച്ചുള്ളതാണ്. സ്‌റ്റുവര്‍ട്ട്മില്‍, 19-ാം നൂറ്റാണ്ടിലെ അതിപ്രഗല്‍ഭനായ ഒരു ബുദ്ധിജീവിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഗൂഢോദ്ദേശത്തോടു കൂടിയതാണെന്ന് കരുതാന്‍ വയ്യ. എങ്കിലും, അദ്ദേഹത്തിന്റെ ‘Wage fund’ എന്ന സിദ്ധാന്തം തികച്ചും പിശകായിരുന്നു. ഏതൊരു സമ്പദ് ഘടനയിലും ഒരു വേജ് ഫണ്ട് നിലനില്‍ക്കുന്നുണ്ട് എന്നും ഇതാണ് തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നതെന്നും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ഇതില്‍ ഒരു പങ്ക് ഏതെങ്കിലും തൊഴിലാളി വിഭാഗത്തിന് കൂടുതലായി ലഭിച്ചാല്‍ അത്രയും തന്നെ മറ്റൊരു തൊഴിലാളി വിഭാഗത്തിന് നഷ്ടമുണ്ടാകുന്നുണ്ട് എന്നുമാണദ്ദേഹം സിദ്ധാന്തിച്ചത്. ഇത് തികച്ചും തെറ്റും തൊഴിലാളികള്‍ക്കിടയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നിരുത്സാഹപ്പെടുത്തുന്നതുമായിരുന്നു. ഒരു വിഭാഗം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ മറ്റൊരു വിഭാഗത്തിനു മേല്‍ കൂടുതല്‍ ഭാരം കയറ്റിവച്ചുകൊണ്ട് മുതലാളിത്ത ശക്തികള്‍ തങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് തിരിച്ചു പിടിക്കുന്നത് സാധാരമാണ്. എന്നാല്‍ ഇത്, സംഘടിതമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ മുതലാളിത്ത ശക്തികളില്‍നിന്നും തൊഴിലാളികള്‍ക്ക് ഒന്നും നേടിയെടുക്കാന്‍ കഴിയില്ല എന്ന മില്ലിന്റെ സിദ്ധാന്തത്തില്‍ നിന്നും വിഭിന്നമാണ്.
ജെ.എസ്. മില്ലിന്റെ അനുചരന്മാരിലൊരാള്‍, സിറ്റിസണ്‍ വെസ്‌റ്റണ്‍, ലണ്ടനിലെ തൊഴിലാളികളുടെ ഒരു യോഗത്തില്‍ ഈ സിദ്ധാന്തം അവതരിപ്പിച്ചതിനെ, കൂലി, വില, ലാഭം’ എന്ന തന്റെ ലഘു ലേഖയിലൂടെ മാര്‍ക്സ് ശക്തിയായി ആക്രമിച്ചു. അതില്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ, ലാഭനിരക്ക് കുറച്ചുകൊണ്ട്, മുഴുവന്‍ തൊഴിലാളികളുടെയും കൂലി വര്‍ദ്ധിപ്പിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ജെ.എസ്. മില്‍ പറയുംപോലെ, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് ലാഭനിരക്കില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിയില്ലെങ്കില്‍ പിന്നെ “ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെ മുതലാളിമാര്‍ ശക്തിയായി എതിര്‍ക്കുന്നതെന്തുകൊണ്ട് ?” എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. മാത്രവുമല്ല, ജെ.എസ്.മില്ലിന്റെ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടാതെ പോയിരുന്നെങ്കില്‍, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ബൌധിക ശരിയുടെ പശ്ചാത്തലത്തില്‍, ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വലിയ തിരിച്ചടി നേരിടുമായിരുന്നു.
മൂന്നാമത്തെ ഉദാഹരണം, യന്ത്രവല്‍ക്കരണവുമായി ബന്ധപ്പെട്ട്, ഡേവിഡ് റിക്കാര്‍ഡോ മുന്നോട്ടുവച്ച സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണ്. യന്ത്രവല്‍ക്കരണം ഒരിക്കലും തൊഴില്‍ നഷ്ടപ്പെടുത്തുന്നില്ല എന്നാണ് അദ്ദേഹം വാദിച്ചത്. ഈ വാദം പിന്നീട് അദ്ദേഹം മാറ്റിയെങ്കിലും യന്ത്രവല്‍ക്കരണം ഹ്രസ്വകാലത്തേക്കു മാത്രം തൊഴിലാളിക്ക് ഹാനികരമാണ് എന്നു പറയുന്നിടത്തോളം മാത്രമേ ആ മാറ്റമുണ്ടായുള്ളു. മാത്രമല്ല, ദീര്‍ഘകാലത്തില്‍, അത്, സമ്പദ്ഘടനയുടെ ഉയര്‍ന്ന വളര്‍ച്ചയ്ക്കും വര്‍ദ്ധിച്ച തൊഴില്‍ സാദ്ധ്യതയ്ക്കും ഉതകുന്നതാണ്. ഈ സാദ്ധ്യത, മുമ്പ് നഷ്ടപ്പെട്ടുപോയ തൊഴിലവസരങ്ങളെക്കാളേറെ തൊഴില്‍ സാദ്ധ്യത കൂടി ഉള്‍ച്ചേര്‍ന്നതായിരിക്കും. മാര്‍ക്സ് പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ള പോലെ, റിക്കാര്‍ഡോ, അതിവിദഗ്ധനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണ്. പക്ഷെ അദ്ദേഹത്തിന്റെ ഈ സിദ്ധാന്തം തികച്ചും തെറ്റായ ഒന്നായിരുന്നു. അതിനെ മാര്‍ക്സ് നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. സമ്പദ്ഘടനയിലെ ആകെയുള്ള ആവശ്യകം (Demand) കണക്കിലെടുക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നതിന് യാതൊരു പ്രത്യാഘാതവും ഉണ്ടാകുന്നില്ല എന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കാതെ, ഒറ്റത്തവണത്തെ യന്ത്രവല്‍ക്കരണത്തെമാത്രം കണ്ടു എന്നതാണ് റിക്കാര്‍ഡോവിനു പറ്റിയ പിശക്.
ഇന്നു കാണുന്ന ‘തൊഴില്‍ ഇല്ലാത്ത വളര്‍ച്ച’ എന്ന പ്രതിഭാസത്തിന്റെ പ്രചാരം, മാര്‍ക്സിന്റെ വിമര്‍ശനം തികച്ചും ശരിയായിരുന്നു എന്നു തെളിയിക്കുന്നുണ്ട്. ദ്രുതഗതിയില്‍ വളരുന്ന സാങ്കേതിക വിദ്യയുടെ അകമ്പടിയോടെയു ണ്ടാകുന്ന ഇന്നത്തെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച, നിലവിലുള്ള തൊഴിലുകള്‍ ഇല്ലാതാക്കുന്നു എന്നു മാത്രമല്ല, പുതിയ തൊഴിലുകള്‍ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ല എന്ന വസ്തുത, റിക്കാര്‍ഡോ മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നതല്ല. ഇവിടെയും തൊഴിലാളി കളുടെ സംഘടിത പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒരു സിദ്ധാന്തം ദര്‍ശിക്കാം. ഇത്, യന്ത്രവല്‍ക്കരണത്താലു ണ്ടാകുന്ന തൊഴില്‍ നഷ്ടത്തിനെതിരെ സംഘടിക്കുന്നതില്‍ നിന്നും തൊഴിലാളികളെ തടയാന്‍ പര്യാപ്തമാണ്.
ഞാന്‍ ഈ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചത്, തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കായി ഉണ്ടാവേണ്ട ശരിയായ സിദ്ധാന്തത്തിന്റെ പ്രാധാന്യം അടിവരയിട്ടു സൂചിപ്പിക്കുന്നതിനാണ്. അത്തരം സിദ്ധാന്തങ്ങള്‍, ഗൌരവമായ ശാസ്ത്രീയ ചര്‍ച്ചകളിലൂടെ മാത്രമേ ഉരുത്തിരിയുകയുള്ളു എന്നതുകൊണ്ട്, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ലേബര്‍ ഇക്കണോമിക്സ് പോലെയുള്ള വേദികള്‍ അത്തരം ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുന്നതിലൂടെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് കൈവരുന്ന പ്രാധാന്യം അവഗണിച്ചു കൂടാ.
ഇന്നത്തെ ഇന്ത്യയില്‍, തികച്ചും തെറ്റും അശാസ്ത്രീയമായതുമായ ഒരു കൂട്ടം സിദ്ധാന്തങ്ങളുടെ പിന്തുണയോടു കൂടി, തൊഴിലാളിവര്‍ഗ്ഗത്തിനു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂക്ഷമായ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ചര്‍ച്ചകളുടെ പ്രാധാന്യവും അതിന്റെ ആവശ്യകതയും വളരെ വലുതാണ്. നമ്മുടെ ഗവണ്‍മെന്റ് ‘തൊഴില്‍ കമ്പോളത്തിൽ ഫ്ലെൿസിബിലിറ്റി’ (Labour market flexibility) നടപ്പാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഇതാകട്ടെ, തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ ‘എടുക്കാനും പിരിച്ചയക്കാനും’ (hire & fire) ഉള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതാണ്. ഈ തൊഴില്‍ കമ്പോളത്തിലെ ഫ്ലെൿസിബിലിറ്റിയുടെ ഫലമാകട്ടെ കൂലി വെട്ടിക്കുറച്ച് തൊഴിലുടമയുടെ മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുക എന്നതാണ്. തൊഴില്‍ വഴക്കത്തിലൂടെയുണ്ടാകുന്ന വര്‍ദ്ധിച്ച ലാഭം സമ്പദ് ഘടനയുടെ വളര്‍ച്ചയ്ക്കിടയാക്കുകയും അത് വര്‍ദ്ധിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും എന്ന വാദം, യന്ത്രവല്‍ക്ക രണത്തിനുവേണ്ടി റിക്കാര്‍ഡോ മുന്നോട്ടു വച്ച വാദത്തിനു സമമാണ്. പക്ഷെ രണ്ടു വാദവും തെറ്റുതന്നെ.
വര്‍ദ്ധിച്ച ഉല്പാദനവളര്‍ച്ച, തൊഴില്‍ലഭ്യത വര്‍ദ്ധിപ്പിക്കില്ല എന്ന ‘'തൊഴിലില്ലാത്ത വളര്‍ച്ച'’ എന്ന അനുഭവത്തില്‍നിന്നും നമുക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. കൂലി ലാഭത്തിലേക്കു മാറ്റപ്പെടുന്ന ഈ പ്രക്രിയ വാസ്തവത്തില്‍ വര്‍ദ്ധിച്ച ഉല്പാദനത്തിനിടയാക്കുന്നതിനു വിപരീതമായി സമ്പദ്ഘടനയിലെ ഡിമാന്റ് കുറയ്ക്കുകയും വളര്‍ച്ചാനിരക്ക് കുറയ്ക്കുകയുമാണ് ചെയ്യുക. ‘തൊഴില്‍ കമ്പോളത്തിലെ ഫ്ലെൿസിബിലിറ്റിയുടെ പ്രചാരകര്‍ അവകാശപ്പെടുന്നത്, കൂലി ലാഭത്തിലേക്കു മാറ്റപ്പെടുമ്പോള്‍, അന്താരാഷ്ട്ര കമ്പോളത്തില്‍ മത്സരിക്കുവാനും (ലാഭം കൂടുന്നതു വഴി വില കുറയ്ക്കാന്‍ കഴിയുന്നതിലൂടെ) കയറ്റുമതി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുവാനും ഉള്ള മൂലധന ഉടമകളുടെ ശേഷി ഉയരുമെന്നാണ്. എന്നാല്‍, കയറ്റുമതിയുടെ വളര്‍ച്ച നിര്‍ണ്ണയിക്കുന്ന ഘടകം, വ്യത്യസ്തവും കൂടുതള്‍ സങ്കീര്‍ണ്ണവുമാണ്. അതിന് കൂലിനിരക്ക്, തൊഴിലാളികളുടെ കാര്യക്ഷമതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു നിര്‍ണ്ണായകഘടകമേ അല്ല. അങ്ങനെയായിരുന്നുവെങ്കില്‍, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍, വികസിത മുതലാളിത്തരാഷ്ട്രങ്ങളെ എത്രയോ കാലം മുമ്പുതന്നെ, വളരെ പിന്നിലാക്കിയേനെ.
തൊഴില്‍ കമ്പോളത്തിലെ ഫ്ലെൿസിബിലിറ്റിലൂടെ കയറ്റുമതി വന്‍തോതില്‍ വര്‍ദ്ധിക്കും എന്നു കണക്കാക്കിയാല്‍ തന്നെ, മുമ്പ് സൂചിപ്പിച്ച, വരുമാനത്തിന്റെ പുനര്‍വിതരണം മൂലമുണ്ടാകുന്ന ഡിമാന്റിന്റെ കുറവിനെ മറികടക്കാന്‍ മതിയായ അളവില്‍ വര്‍ദ്ധനയുണ്ടാകും എന്നു കരുതാന്‍ ന്യായമില്ല. ചുരുക്കത്തില്‍, അടിസ്ഥാനമില്ലാത്ത സിദ്ധാന്തം പ്രചരിപ്പിച്ചുകൊണ്ട് തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്.
മറ്റു രാജ്യങ്ങള്‍ തൊഴില്‍ കമ്പോളത്തിൽ ഫ്ലെൿസിബിലിറ്റി നടപ്പാക്കുന്നുണ്ട് എന്നതുകൊണ്ടു നമുക്കും ആ വഴി പിന്തുടരുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല; അല്ലാത്ത പക്ഷം നമുക്ക് കമ്പോളം നഷ്ടപ്പെടും എന്നാണ് വാദം. എന്നാല്‍ എല്ലാ രാജ്യങ്ങളും അത്തരം ഒരു നയം സ്വീകരിച്ചാല്‍, അതില്‍നിന്നും എല്ലാവര്‍ക്കും ഒരു പോലെ നേട്ടമുണ്ടാകും എന്നു കരുതുന്നത് മൌഢ്യമാണ്. മറിച്ച്, എല്ലാ രാജ്യങ്ങളും ഈ നയം സ്വീകരിക്കുമ്പോള്‍, ഇവര്‍ മുന്നോട്ടു വയ്ക്കുന്ന വാദം കൂടുതല്‍ ദുര്‍ബ്ബലമാവുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രവുമല്ല, അത്തരം ഒരു സാഹചര്യം ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ, തൊഴിലും കൂലിയും കുറയുന്ന പ്രതികൂല സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യും.
കൂലി ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവരാനുള്ള മുതലാളിത്തത്തിന്റെ ഈ ഭ്രാന്തന്‍ മത്സരത്തിന്, മറ്റു മാര്‍ഗ്ഗമില്ല എന്നു പറഞ്ഞു നിന്നു കൊടുക്കുന്നതിന്നു പകരം, ഇത്തരം നയങ്ങള്‍ക്കെതിരെ പോരടിക്കുകയാണ് ഓരോ രാജ്യത്തെയും തൊഴിലാളികള്‍ ചെയ്യേണ്ടത്.
*
സ: ജ്യോതിബസു
Jyoti Basu’s Inaugural Address at ISLE Conference

Monday, January 25, 2010
Jyoti Basu

As I write, you seem set
To bid adieu—
Your life’s work more than done.
We would be truly greedy
To ask more of you.
What man walked so straight
And for so long
With a single thought in mind—
To do what you could
For fellow men and women
At the end of the line.
You solved what you could solve;
Neither birth nor accomplishment
Vitiated that simple resolve.
Your stern, Spartan selflessness
Made no song and dance;
No sophisticated twist of theory
Stymied your advance.
Communist beyond compare,
You knew your country
As cannily
As the bird knows his tree.
And, doing so, you did not
Ask for the moon,
But gave to the morning and the afternoon
Appropriate remedy.
Never did your worst adversary
For a moment doubt
That your life was never your own,
But given wholly
To those that were down.
Every one’s Jyoti Babu,
It will be no fault of yours
If those that grew into sentience
During your precious longevity
Sometimes fail to see
The straight and narrow, running,
Instead, round and round
The mulberry tree.
Your counsel would still be:
“however starstruck the neo-liberal world,
Be not among the busybodies,
But the destitute majority.”
As we say most grateful bye,
Beloved comrade leader,
Smile upon us just one last time
So we may know
That you hope in our strivings
As you depart in flesh,
But never ever from the people’s heart.
*
Badri Raina

Monday, January 18, 2010
അണയില്ല ജ്യോതി

ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകതലത്തിലേക്ക് ഉയര്‍ത്തിയ ധിഷണാശാലി, ആധുനിക ബംഗാളിന്റെ ശില്‍പ്പി, വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനുമെതിരെ ദേശീയതലത്തില്‍ ഐക്യമുന്നണി കെട്ടിപ്പടുത്തവരില്‍ പ്രധാനി, സര്‍വാദരണീയനായ രാഷ്ട്രീയ നയതന്ത്രജ്ഞന്‍-വിശേഷണങ്ങള്‍ക്ക് ഒതുങ്ങാത്ത ബസു ചരിത്രത്തിലേക്ക് മറയുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന്റെ സമരഭരിതമായ ഒരു അധ്യായം. ശ്വാസതടസ്സത്തെയും ചുമയെയും തുടര്‍ന്ന് ജനുവരി ഒന്നിനാണ് ബസുവിനെ സാള്‍ട്ട്ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തണുപ്പ് കൂടിയതിനെത്തുടര്‍ന്ന് ജലദോഷവും ന്യുമോണിയയും ബാധിച്ചതാണ് ശ്വാസതടസ്സത്തിന് ഇടയാക്കിയത്. ഏഴുപേരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ചികിത്സയോട് ഒരു ഘട്ടത്തില്‍ നല്ലരീതിയില്‍ പ്രതികരിച്ച അദ്ദേഹത്തിന് ദ്രവരൂപത്തിലുള്ള ആഹാരവും നല്‍കിയിരുന്നു. ബസു സംസാരിച്ചതായും വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ബസുവിന് ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാരും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില വഷളായത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ബസുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമാകുകയായിരുന്നു. ആശുപത്രി അധികൃതര്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിനെ വിവരം അറിയിച്ചു. കൊല്‍ക്കത്തയിലുണ്ടായിരുന്നന്നപാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനും മറ്റു നേതാക്കളോടുമൊപ്പം അദ്ദേഹംഅശുപത്രിയിലേക്ക് കുതിച്ചു. 12. 07ന് ബിമന്‍ ബസുവാണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. 'ജ്യോതിബാബു അമാദേര്‍ ഛേഡെ ചൊലേഗയ്ഛേ'”( ജ്യോതിബാബു നമ്മളെ വിട്ടുപോയി) എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ത്യസമയത്ത് ജ്യോതിബസുവിന്റെ മകന്‍ ചന്ദന്‍ബസുവും ആശുപത്രിയിലുണ്ടായിരുന്നു.
ബസുവിന്റെ നിര്യാണവാര്‍ത്ത സംസ്ഥാനത്തെയൊട്ടാകെ ദുഃഖത്തിലാഴ്ത്തി. മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് പതിനായിരങ്ങളാണ് ആശുപത്രിയിലേക്ക് പ്രവഹിച്ചത്. കാരാട്ടും ബിമന്‍ബസുവും ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ചന്ദന്‍ബസുവിന്റെ സാള്‍ട്ട് ലേക്കിലുള്ള വസതിയിലേക്ക് കൊണ്ടുപോയി. പിന്നീട്, ഒരു ദശാബ്ദത്തിലേറെ ബസു താമസിച്ചന്ന ഇന്ദിര ഭവനില്‍ എത്തിച്ചു. വൈകിട്ട് നാലോടെ മധ്യ കൊല്‍ക്കത്തയിലെ പീസ് ഹെവന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പീസ് ഹെവന്‍ ആശുപത്രിയില്‍നിന്നു വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം 10ന് റൈറ്റേഴ്സ് ബില്‍ഡിങ്ങിലും 10.30ന് അസംബ്ളി ഹാളിലും മൂന്നിന് പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് നാലോടെ എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിലാപയാത്രയായി എത്തിച്ച് മൃതദേഹം കൈമാറും. ഡോ. നിഷികാന്ത് ബസുവിന്റെയും ഹേമലതയുടെയും മൂന്നാമത്തെ മകനായി 1914 ജൂലൈ എട്ടിനാണ് ജ്യോതിബസു ജനിച്ചത്. ഭാര്യ: പരേതയായ കമലബസു. ചന്ദന്‍ബസു ഏകമകനാണ്.
മാതൃകാ കമ്യൂണിസ്റ്റ്: പിബി
സിപിഐ എമ്മിന്റെ സമുന്നത നേതാവ് ജ്യോതിബസുവിന്റെ നിര്യാണത്തില്‍ പാര്‍ടി പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്ന് പിബി അറിയിച്ചു. പശ്ചിമബംഗാളില്‍ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയുടെ വിഷമഘട്ടങ്ങളില്‍ പാര്‍ടിയെ മുന്നോട്ടു കൊണ്ടുപോയ നേതാക്കളില്‍ ഒരാളാണ് ബസു. 1977ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി. 23 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ബംഗാള്‍ മതനിരപേക്ഷ മൂല്യങ്ങളുടെ പ്രധാനകേന്ദ്രമായി. 1984ല്‍ സിഖ് വിരുദ്ധകലാപം കത്തിപ്പടര്‍ന്നപ്പോഴും 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ബംഗാളിനെ ശാന്തമാക്കി നിര്‍ത്തുന്നതിന് ബസു നേതൃത്വം നല്‍കി. രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ പ്രതീകമായും ജ്യേതിബസു മാറി.
പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനും ജനങ്ങളെ എങ്ങനെ സേവിക്കണമെന്നതിനും മാതൃകയായിരുന്നു ബസു. ഏഴ് പതിറ്റാണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച ബസു മൂന്നര വര്‍ഷം ജയിലിലായിരുന്നു. രണ്ടു വര്‍ഷം ഒളിവിലും. 1980കളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും 1990കളില്‍ ബിജെപിക്കെതിരെയും ഇടതുപക്ഷ മതേതര ശക്തികളെ അണിനിരത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച ബസുവിന് ഒരിക്കലും ചാഞ്ചല്യമുണ്ടായില്ല. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴും സോഷ്യലിസത്തിന് തിരിച്ചടിയേറ്റപ്പോഴും മറ്റ് പിബി അംഗങ്ങളുമായി ചേര്‍ന്ന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ പാര്‍ടിയെ സഹായിച്ചു. ജീവിതകാലം മുഴുവന്‍ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായും അദ്ദേഹം ബന്ധപ്പെട്ടു. ജനപിന്തുണയുള്ള നേതാവായി ഉയര്‍ന്നപ്പോഴും പാര്‍ടിയുടെ അച്ചടക്കമുള്ള അംഗമായി പ്രവര്‍ത്തിച്ച് മാതൃകയായി. ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. അവസാനകാലംവരെ പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ബംഗാളിനും സിപിഐ എമ്മിനും ഇത്തരമൊരു നേതാവിനെ ലഭിച്ചതില്‍ അഭിമാനിക്കാം. ഒപ്പം രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനും. വിലപിടിച്ച അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും അനുകരണീയമായ മാതൃകയാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി പിബി പ്രസ്താവനയില്‍ പറഞ്ഞു.
(വി ബി പരമേശ്വരന്‍)
ഒരു യുഗത്തിന്റെ അവസാനം: കാരാട്ട്
സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉന്നതനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്. അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഒരു യുഗമാണ് അവസാനിച്ചതെന്ന് അനുശോചനസന്ദേശത്തില്‍ കാരാട്ട് പറഞ്ഞു. 70 വര്‍ഷത്തെ പൊതുജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും രാജ്യത്തെ ഏറ്റവും ഉജ്വല നേതാവായി ബസുവിനെ മാറ്റി. തൊഴിലാളിവര്‍ഗത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവന്ന നേതാക്കളിലൊരാളാണ് ബസു. തൊഴിലാളിവര്‍ഗത്തിന്റെയും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെയും പോരാട്ടങ്ങള്‍ക്കൊപ്പം അദ്ദേഹം നിലകൊണ്ടു. ഇടതു, ജനാധിപത്യ, മതേതര ശക്തികളുടെ പ്രതീകമായി ബസു മാറി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞങ്ങള്‍ അങ്ങേയറ്റം ദുഃഖിതരാണ്. കാരണം ജ്യോതിബസുവിനെ പോലൊരാള്‍ ഇനിയുണ്ടാവില്ല- കാരാട്ട് പറഞ്ഞു.
കേരളവുമായി അടുത്ത ബന്ധം
കേരളവുമായി എന്നും അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന നേതാവായിരുന്നു ജ്യോതിബസു. കേരളത്തിന്റെ ചുവന്ന മണ്ണ് അദ്ദേഹത്തിന് നിരവധിവട്ടം വരവേല്‍പ്പ് നല്‍കി. സംസ്ഥാനത്തെ പൊതുയോഗങ്ങള്‍ക്ക് ബസു ആവേശമായി. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുകളുടെ ദുര്‍നയങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കടലിരമ്പം തീര്‍ത്തു. 2000 ഒക്ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടന്ന സിപിഐ എമ്മിന്റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ജ്യോതിബസു അവസാനമായി കേരളത്തിലെത്തിയത്. ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്നാവശ്യപ്പെടുന്ന ശക്തികളെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചു. പ്ളീനറി സമ്മേളനത്തോടനുബന്ധിച്ച്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യവല്‍ക്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തത് ജ്യോതിബസുവായിരുന്നു. സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പടുകൂറ്റന്‍ റാലിക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്തെ ഇ എം എസ് നഗറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനും ബസുവായിരുന്നു. ബസുവിന്റെ വാക്കുകള്‍ പതിനായിരങ്ങള്‍ കരഘോഷത്തോടെ ഏറ്റുവാങ്ങി.
പ്രളയക്കെടുതി നേരിട്ട ബംഗാളിനെ സഹായിക്കാന്‍ കേരള എന്‍ജിഒ യൂണിയന്‍ സമാഹരിച്ച ആറുലക്ഷത്തിലേറെ രൂപ അന്നത്തെ യൂണിയന്‍ നേതാക്കളായ കെ വരദരാജനും സി എച്ച് അശോകനും ചേര്‍ന്ന് ബസുവിന് കൈമാറി. 23ന് ബംഗാളിലേക്ക് മടങ്ങുംമുമ്പ് ദേശാഭിമാനിക്ക് പ്രത്യേക അഭിമുഖവും അനുവദിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ ആദ്യ സഞ്ചികയുടെ പ്രകാശനം നിര്‍വഹിച്ചതും ജ്യോതിബസുവായിരുന്നു. 1999 ജനുവരി ഏഴിനായിരുന്നു അത്. ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന വന്‍ പൊതുയോഗത്തിലും അന്ന് അദ്ദേഹം പ്രസംഗിച്ചു.
കണ്ണുകള്‍ ദാനംചെയ്തു മൃതദേഹം പഠനത്തിന്
ജ്യോതിബസുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനു നല്‍കും. മരണാനന്തരവും തന്റെ ശരീരം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടണമെന്ന ആഗ്രഹമാണ് ബസുവിനെ ഇതിനു പ്രേരിപ്പിച്ചത്. മരണാനന്തരചടങ്ങും മറ്റും നടത്തുന്നതിലും അദ്ദേഹത്തിനു താല്‍പ്പര്യമില്ലായിരുന്നു. ഇക്കാരണങ്ങളാല്‍ ബംഗാളിലെ മറ്റ് സിപിഐ എം നേതാക്കളെപ്പോലെ ബസുവും വര്‍ഷങ്ങള്‍ക്കുമുമ്പേ മൃതദേഹം മെഡിക്കല്‍ കോളേജിനു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനാണ് മൃതദേഹം നല്‍കുക. ബസുവിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ ദാനംചെയ്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്ന ബിനോയ് ചൌധരി, അനില്‍ ബിശ്വാസ്, ചിത്തബ്രത മജുംദാര്‍, കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബിപ്ളവ്ദാസ് ഗുപ്ത തുടങ്ങിയ സിപിഐ എം നേതാക്കളുടെയും മൃതദേഹം മെഡിക്കല്‍ പഠനത്തിനു നല്‍കിയിരുന്നു.
കാസ്ട്രോയുമായുള്ള ബസുവിന്റെ കൂടിക്കാഴ്ച്ചയും അവിസ്മരണീയം: യെച്ചൂരി
ഫിദല്‍ കാസ്ട്രോ കാണാന്‍ താല്‍പ്പര്യപ്പെട്ടാല്‍ ആരെങ്കിലും വിസമ്മതിക്കുമെന്ന് ചിന്തിക്കാനാകില്ല. എന്നാല്‍,ജ്യോതിബാബു അതിനും തയ്യാറായെന്ന് ജ്യോതിബസുവിനൊപ്പം നടത്തിയ യാത്രയുടെ ഓര്‍മ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. 1993 ലാണ് ജ്യോതിബസുവിനൊപ്പം ക്യൂബ സന്ദര്‍ശിച്ചത്. ജ്യോതിബാബു തന്റെ ദിനചര്യകളില്‍ ഏറെ ചിട്ട പാലിക്കുന്ന ആളാണ്. അന്ന് പത്തുമണിക്ക് തന്നെ ഉറങ്ങുന്ന ശീലമുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഫിദല്‍ കാസ്ട്രോ കാണാന്‍ താല്‍പ്പര്യപ്പെടുന്നതായി അറിയിപ്പ് വന്നത്. രാവിലെ വരാമെന്നായിരുന്നു ജ്യോതിബാബുവിന്റെ പ്രതികരണം. പിന്നീട് ഏറെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയെടുത്ത് ഫിദലിനെ കാണാന്‍ പോയത്.
ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയില്‍ എങ്ങനെ ദീര്‍ഘകാലം ഭരണത്തില്‍ തുടരാന്‍ കഴിയുന്നുവെന്നായിരുന്നു ഫിദലിന് അറിയേണ്ടത്. പിന്നീട് ഓരോ മേഖലയിലും ബംഗാള്‍ കൈവരിച്ച കുതിപ്പ് ഫിദല്‍ അന്വേഷിച്ച് അറിഞ്ഞു. സോവിയറ്റ്യൂണിയനിലെ പ്രതിവിപ്ളവത്തിനുമുമ്പ് അവിടെ നടക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന് 1988ല്‍ ഇ എം എസ്, സുര്‍ജിത്, ബസവ പുന്നയ്യ, ജ്യോതിബസു എന്നിവരും താനുമടങ്ങുന്ന സംഘം സോവിയറ്റ്യൂണിയനും ചൈനയും വടക്കന്‍കൊറിയയും സന്ദര്‍ശിച്ചു. രാഷ്ട്രീയ-സാമ്പത്തിക പരിഷ്കാരങ്ങള്‍ ഒരേസമയം കൊണ്ടുവരുന്നതിനോടുള്ള വിയോജിപ്പ് ആ യാത്രയില്‍ തന്നെ തങ്ങള്‍ സോവിയറ്റ് നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇ എം എസും ബസവ പുന്നയ്യയുമാണ് നേതാക്കളുമായി പ്രധാനമായി ചര്‍ച്ച നടത്തിയത്. ജ്യോതിബാബു ഇടയ്ക്ക് ചില ഇടപെടലുകള്‍ നടത്തും. വളരെ കൃത്യതയാര്‍ന്ന സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്യും- യെച്ചൂരി അനുസ്മരിച്ചു.
ബംഗാളിന്റെ അമരത്ത് അഞ്ചു തവണ
ബംഗാളിന്റെ പ്രിയങ്കരനായ ജ്യോതിദായുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് സര്‍വസമ്മതനായ നേതാവിനെ. 1977 ജൂണ്‍ 21ന് മുഖ്യമന്ത്രിയായ ബസു അഞ്ചുതവണ തുടര്‍ച്ചയായി പശ്ചിമബംഗാളിന്റെ അമരക്കാരനായി റെക്കോഡിട്ടു. 23 വര്‍ഷത്തെ ഭരണനേതൃത്വത്തിലൂടെ ആധുനിക ബംഗാളിന്റെ മുഖച്ഛായ വരച്ച അദ്ദേഹം 2000 നവംബര്‍ ആറിനാണ് ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞത്. അതിനുശേഷവും പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. 2008ലെ കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി തുടര്‍ന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചലനങ്ങളിലും ജ്യോതിബസു നിര്‍ണായക സാന്നിധ്യമായി. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യം ബസുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. 1996ല്‍ ഐക്യമുന്നണി പ്രധാനമന്ത്രിസ്ഥാനത്തേക്ക് ബസുവിനെ നിര്‍ദേശിച്ചു. ആ ഘട്ടത്തില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടതില്ലെന്ന പാര്‍ടി തീരുമാനത്തിനൊപ്പം അടിയുറച്ചുനിന്നു. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍നിന്ന് ബിഎ ഓണേഴ്സ് പാസായശേഷം 1935ല്‍ നിയമപഠനത്തിനായി ലണ്ടനിലേക്കു പോയി. അവിടെ ബ്രിട്ടീഷ് കമ്യൂണിസ്റ് പാര്‍ടി നേതാക്കളുമായി അടുത്തിടപഴകിയ ബസു മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി. 1940ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം കമ്യൂണിസ്റ് പാര്‍ടി അംഗമായി. ബിഎന്‍ റെയില്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്റെയും ഓള്‍ ഇന്ത്യ റെയില്‍വേ മെന്‍സ് ഫെഡറേഷന്റെയും ഉള്‍പ്പെടെ നിരവധി ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തിലെത്തി. 1952 മുതല്‍ '57 വരെ കമ്യൂണിസ്റ്റ് പാര്‍ടി പശ്ചിമബംഗാള്‍ പ്രൊവിഷണല്‍ കമ്മിറ്റി സെക്രട്ടറിയായി. 1964ല്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായി. 1946ല്‍ ബംഗാള്‍ നിയമസഭയിലെത്തിയ അദ്ദേഹം 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ '67 വരെ പ്രതിപക്ഷനേതാവായ ബസു 1967ലും '69ലും ഐക്യമുന്നണി സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.
(ഗോപി)
വിട്ടുവീഴ്ചയില്ലാത്ത നേതൃപാടവം
ലളിതമായ ഭാഷയില്‍ സങ്കീര്‍ണമായ രാഷ്ട്രീയപ്രശ്നങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ജ്യോതി ബസുവിനെ കൊച്ചിയില്‍ നടന്ന എട്ടാം പാര്‍ടികോണ്‍ഗ്രസിലാണ് ആദ്യം കണ്ടത്. അദ്ദേഹത്തിന്റെ ഈ കഴിവ് ആദരപൂര്‍വം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് മധുരയിലും ബര്‍ദ്വാന്‍ പ്ളീനത്തിലും ഇത് കാണാനായി. ആശയപരമായ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് ഹ്രസ്വമായ പ്രസംഗം അദ്ദേഹം നടത്തി. തുടര്‍ന്നുള്ള പാര്‍ടികോണ്‍ഗ്രസുകളിലെല്ലാം ഈ സവിശേഷതകള്‍ നേരിട്ട് കണ്ടു. 1984ല്‍ കേന്ദ്രകമ്മിറ്റിയിലേക്ക് ക്ഷണിതാവായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍മുതല്‍ അദ്ദേഹം കമ്മിറ്റികളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരില്‍ കണ്ടു.
മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ അതിസങ്കീര്‍ണമായ സാര്‍വദേശീയ, ദേശീയപ്രശ്നങ്ങള്‍ വിലയിരുത്താനും പ്രയോഗിക്കാനുമുള്ള അസാമാന്യമായ കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ജനാധിപത്യം, മതനിരപേക്ഷത, രാജ്യത്തിന്റെ പരമാധികാരം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു. ഇക്കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. പാര്‍ടി കാഴ്ചപ്പാട് അനുസരിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്നതിനും അദ്ദേഹം മികവുകാട്ടി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയും പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ നിലവിലുള്ള പാര്‍ലമെന്ററി സംവിധാനംകൊണ്ട് കഴിയില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയും പരമാവധി ആശ്വാസം നല്‍കിയും ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചും ഈ രംഗത്ത് അദ്ദേഹം നേതൃപരമായി പ്രവര്‍ത്തിച്ചു. ഇതുവഴി പുതിയ ജനവിഭാഗങ്ങളെ പാര്‍ടിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും കാട്ടിത്തന്നു. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ ഇതനുസരിച്ച് നയിക്കുന്നതില്‍ അദ്ദേഹം മികവുകാട്ടി. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതില്‍ ബസു നല്ല പങ്കുവഹിച്ചു. ശത്രുവര്‍ഗത്തിലെ വൈരുധ്യം ഇതിനായി ഉപയോഗപ്പെടുത്താമെന്നും ജനങ്ങളുടെയും രാഷ്ട്രീയകക്ഷികളുടെയും ഐക്യം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. ബംഗാളില്‍ ഐക്യമുന്നണിയെ ദീര്‍ഘകാലം നയിക്കാന്‍ കഴിഞ്ഞത് ബസുവിന്റെ നേതൃപരമായ പങ്ക് കൊണ്ടുകൂടിയാണ്. ഈ കഴിവ് അംഗീകരിച്ചതുകൊണ്ടാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് മറ്റു പാര്‍ടികള്‍തന്നെ മുന്നോട്ടുവച്ചത്.
പാവപ്പെട്ടവരോടും തൊഴിലാളിവര്‍ഗത്തോടുമുള്ള കടുത്ത പക്ഷപാതിത്വം അദ്ദേഹം എന്നും മുറുകെപ്പിടിച്ചു. സമ്പന്നവര്‍ഗത്തില്‍ ജനിച്ചിട്ടും തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെ ഗുണങ്ങള്‍ അദ്ദേഹം എക്കാലത്തും കാത്തുസൂക്ഷിച്ചു. കമ്യൂണിസ്റ് യോഗ്യതകളും സ്വഭാവഗുണങ്ങളും അദ്ദേഹത്തില്‍ തിളങ്ങിനിന്നിരുന്നു. എല്ലാവരെയും അദ്ദേഹം തുല്യരായിക്കണ്ടു. കമ്മിറ്റികളില്‍ പുതുതായി എത്തുന്ന പുതിയ തലമുറയിലുള്ളവരെ വളര്‍ത്തിയെടുക്കുന്നതിലും എന്ത് അഭിപ്രായവും തുറന്നുപറയാന്‍ പ്രേരിപ്പിക്കുന്നതിലും പാര്‍ടിയിലെ മറ്റു മുതിര്‍ന്ന അംഗങ്ങളെപ്പോലെ അദ്ദേഹവും ശ്രദ്ധിച്ചിരുന്നു. ഉയര്‍ന്ന ജനാധിപത്യബോധവും തൊഴിലാളിവര്‍ഗ രാഷ്ട്രീയവും തികഞ്ഞ സംഘടനാ അച്ചടക്കവും ലാളിത്യവും സമ്മേളിച്ച വ്യക്തിത്വമായിരുന്നു ജ്യോതിബസുവിന്റേത്.
അധ്വാനിക്കുന്നവരുടെ ആവേശം
തൊഴിലാളിവര്‍ഗത്തിന്റെയും ജനാധിപത്യപ്രസ്ഥാനങ്ങളുടെയും മഹാനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവുമായ ബസുവിന്റെ നിര്യാണത്തില്‍ സിഐടിയു അഗാധമായി ദുഃഖിക്കുന്നതായി പ്രസ്താവനയില്‍ അറിയിച്ചു. മര്‍ദ്ദിതരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശം പകര്‍ന്ന നേതാവായിരുന്നു ജ്യോതിബസുവെന്ന് അഖിലേന്ത്യാ കിസാന്‍സഭ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. അധ്വാനിക്കുന്ന ദശലക്ഷങ്ങള്‍ക്ക് അദ്ദേഹം ആശ്വാസം നല്‍കി. സമാനതകളില്ലാത്ത നേട്ടമാണ് കാര്‍ഷികരംഗത്ത് ബസു കൈവരിച്ചതെന്ന് സന്ദേശത്തില്‍ പറഞ്ഞു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കിയ നേതാവാണ് ജ്യോതിബസുവെന്ന് അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പറഞ്ഞു. തൊഴിലാളി സമരങ്ങള്‍ക്കെതിരെ പൊലീസിനെ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച അദ്ദേഹം വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ബസുവിനെ പാവപ്പെട്ട ജനങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
രാജ്യത്തിന് നല്ലൊരു ഭരണാധികാരിയെയും രാഷ്ട്രീയനേതാവിനെയുമാണ് നഷ്ടമായതെന്ന് ഡിവൈഎഫ്ഐ. ആദര്‍ശത്തെ പ്രായോഗികതയുമായി കൂട്ടിയിണക്കിയ നേതാവായിരുന്നു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതായി ഡിവൈഎഫ്ഐ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ജീവിതംതന്നെ പോരാട്ടമാക്കിയ മനുഷ്യനാണ് ജ്യോതിബസുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യം കണ്ട ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് നേതാവാണ് ബസുവെന്ന് പറഞ്ഞ സിപിഐ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇടതുപക്ഷ മുന്നണിയും ഐക്യമുന്നണിയും കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്- സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.
*
കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം
Sunday, January 17, 2010
വംഗജ്യോതി അസ്തമിച്ചു
കൊല്‍ക്കത്ത: വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം. മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു.ജീവചരിത്രം
സാമ്രാജ്യത്വത്തിനെതിരെ കനല്‍ക്കാറ്റ് വീശിയ വംഗനാടിന്റെ മണ്ണില്‍ ഉദിച്ച് ഇന്ത്യയാകെ പ്രകാശിച്ച ജ്യോതിബസു മൂന്ന് ദശകം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി. സിപിഐ എം പോളിറ്റ് ബ്യൂറോയിലെ സ്ഥിരം ക്ഷണിതാവായിരുന്നു. 1914 ല്‍ ജുലൈ 8 ന് ഡോ. നിഷികാന്ത് ബസു - ഹേമലത ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞായി കല്‍ക്കത്തയിലാണ് ബസുവിന്റെ ജനനം. സെന്റ് സേവ്യേഴ്സ് സ്കൂളില്‍ വിദ്യാഭ്യാസം. 1935 ല്‍ കല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം നേടി.
പഠനകാലത്താണ് പൊതുപ്രവര്‍ത്തനത്തിലേക്ക് തരിയുന്നത്. 1930ല്‍ ദേശീയ പ്രസ്ഥാനത്തിനെതിരെ ലഘുലേഖവിതരണം ചെയ്ത സ്‌കൂള്‍ മാനേജുമെന്റിനെതിരെ ബസു പൊട്ടിത്തെറിച്ചു. കുട്ടിക്കാലത്ത് സ്‌കൂള്‍ മാനേജ്‌മെന്റിനോട് തോന്നിയ എതിര്‍പ്പ് ദീര്‍ഘനാള്‍ കൊണ്ടു നടന്ന ബസു പിന്നീട് ആ സ്‌കൂളിന്റെ രക്ഷകനായി മാറി. ലണ്ടനിലെ നിയമ പഠനത്തിനിടെ മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ടി നേതാക്കളായ ഹാരി പോളിറ്റ്, രജനി പാംദത്ത്, ബെന്‍ ബ്രാഡ്‌ലി തുടങ്ങിവരുമായി അടുത്ത് ഇടപഴകി. ലണ്ടനിലെ ഇന്ത്യന്‍ ലീഗ്, ഇന്ത്യന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ എന്നിവയുടെ പ്രവര്‍ത്തകനും ലണ്ടന്‍ മജ്‌ലിസിന്റെ സെക്രട്ടറിയുമായി.
1940 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായി. തുടക്കം ട്രേഡ് യൂണിയന്‍ രംഗത്തായിരുന്നു. ബി എ റെയില്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്റെയും ആള്‍ ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന്റെയും ഉൾപ്പെടെ നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃത്വം വഹിച്ചു. 1946 ല്‍ ബംഗാള്‍ നിയമസഭാംഗമായി. 1952 മുതല്‍ 57 വരെ കമ്മ്യൂണിസ്റ്റ് പാര്‍ടി പശ്ചിമ ബംഗാള്‍ പ്രൊവിഷണല്‍ കമ്മറ്റിയുടെ സെക്രട്ടറിയായ ജ്യോതിബസു 1964 മുതല്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായി. 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 67 വരെ പ്രതിപക്ഷനേതാവ്. 1967 ലും 69 ലും അധികാരമേറ്റ ഐക്യമുന്നണി ഗവര്‍മെണ്ടുകളില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും വഹിച്ചു.1977 ജുണ്‍ 21 നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി ചരിത്രത്തില്‍ ഇടം നേടി. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. 2000 നവംബര്‍ ആറിന് ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞു. 1996 ല്‍ ഐക്യമുന്നണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജ്യോതിബസുവിന്റെ പേര് നിര്‍ദേശിച്ചു. ആ ഘട്ടത്തില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടതില്ലെന്ന് പാര്‍ടി തീരുമാനിച്ചു. 2008 ലെ കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയില്‍ നിന്ന് ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി തുടര്‍ന്നു.
രാഷ്ട്രീയപ്രവര്‍ത്തനം
1977-ല്‍ ജ്യോതിബസു പശ്ചിമബംഗാള്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോള്‍ പട്ടിണിയും ദാരദ്ര്യവും വിഘടന വാദവും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുമായി മല്ലിട്ടിരുന്ന സംസ്ഥാനമായിരുന്നു ബംഗാള്‍. സമഗ്ര ഭൂപരിഷ്കരണം ഉള്‍പ്പെടെയുള്ള ജനകീയ വികസന പദ്ധതികളിലൂടെ ബസു ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ബംഗാളിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.
കാല്‍നൂറ്റാണ്ട് കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ജ്യോതി ബസു എക്കാലത്തും അച്ചടക്കമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. കൂട്ടുകക്ഷി രാഷ്ട്രീയം യാഥാര്‍ത്ഥ്യവും വിജയകരവുമാണെന്ന് തെളിയിച്ച ബസു , ബംഗാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വൈദേശിക ശക്തികളുടെ ഇടപെടലുകളെ ധീരമായി അതിജീവിച്ച നേതാവു കൂടിയാണ്.
ഏഴുപതിറ്റാണ്ട് നീണ്ട കമ്മ്യൂണിസ്റ്റ് ജീവിതത്തിനാണ് ജ്യോതിബസുവിന്റെ വിടവാങ്ങലിലൂടെ തിരശ്ശീല വീഴുന്നത്. തൊഴിലാളി നേതാവ്, വിപ്ലവകാരി, രാഷ്ട്രതന്ത്രജ്ഞന്‍, മുഖ്യമന്ത്രി എന്നിങ്ങനെ ബംഗാളിന്റെ ജ്യോതിബാസു ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സജീവ സാന്നിധ്യമായിരുന്നു. സ്വാതന്ത്ര്യലബ്‌ധിക്കു ശേഷമുള്ള ഇന്ത്യന്‍ ചരിത്രത്തിലെ മഹാ വ്യക്തിത്വങ്ങളില്‍ ഒരാളാണ് കടന്നു പോകുന്നത്.
ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദം അലങ്കരിച്ചയാള്‍ എന്ന റെക്കോര്‍ഡ് ബംഗാളിന്റെ ജ്യോതി ബാബുവിന് സ്വന്തം. 1977 മുതല്‍ 2000 വരെ തുടര്‍ച്ചയായി 23 വര്‍ഷം ജ്യോതിബസു ബംഗാളിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു.
കൊല്‍കത്തയിലെ ഹിന്ദുസ്ഥാന്‍ പാര്‍ക്ക് സ്ട്രീറ്റ് ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ബസു 10 വയസ്സ് മുതല്‍ പിന്നീട് 7 പതിറ്റാണ്ട് കാലം ജീവിച്ചത് ഹിന്ദുസ്ഥാന്‍ പാര്‍ക്കിലെ ഈ വസതിയിലായിരുന്നു. വിദ്യാര്‍ത്ഥിയായ ബസുവില്‍ നിന്ന് ബംഗാളിന്റെ ധീരനായ മുഖ്യമന്ത്രി വരെയുള്ള വളര്‍ച്ചയ്ക്ക് സാക്ഷിയാണ് ഹിന്ദുസ്ഥാന്‍ സ്ട്രീറ്റ്.
ബംഗാളി മാധ്യമലോകത്തിന് ബസു നല്ല സുഹൃത്തും ഉപദേഷ്ടാവും ആയിരുന്നു. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ബസുവിന്റെ രീതിയും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനവും ബംഗാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബസുവിനെ ഏറ്റവും നല്ല രാഷ്ട്രീയ നേതാവാക്കി.ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചതാണ് ബസുവിനെ വ്യത്യസ്തനാക്കിയത്. ബസു അങ്ങനെ ബംഗാളികളുടെ എന്നത്തേയും ജനനായകനായി.
ജ്യോതിബസുവിന്റെ ശരീരം നീല്‍ രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും. ജീവിതത്തില്‍ തന്റെ പ്രവൃത്തിയെന്ന പോലെ മരണാനന്തരം തന്റെ ശരീരവും സമൂഹത്തിന് പ്രയോജനകരമാകണമെന്ന നിര്‍ബന്ധമാണ് ശരീരം മെഡിക്കല്‍ കോളേജിന് വിട്ടു കൊടുക്കാന്‍ ബസുവിനെ പ്രേരിപ്പിച്ചത്. മൃതദേഹം മറ്റന്നാള്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പഠനത്തിന് കൈമാറും. ആന്തരികാവയവങ്ങളും ദാനം ചെയ്യും. നാളെ രാവിലെ കൊല്‍ക്കത്തയില്‍ CPI(M) ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. മൃതദേഹം രണ്ടുദിവസം പൊതുദര്‍ശനത്തിന് വെയ്ക്കും. ബസുവിന്റെ നിര്യാണത്തെ തുടര്‍ന്ന് ദില്ലി എ കെ ജി ഭവനില്‍ സി പി ഐ എം പതാക പകുതി താഴ്ത്തികെട്ടി. മുഴുവന്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും കൊല്‍ക്കത്തയിലേക്ക് പോകും.
മാതൃകയായ ജനപ്രതിനിധി
ബംഗാളിലെ കര്‍ഷകസമരങ്ങളുടെ ഉജ്വലമായ അധ്യായമാണ് തേഭാഗസമരം. പങ്കുവാരക്കാരായ കൃഷിക്കാര്‍ക്ക് വിളവില്‍ മൂന്നില്‍ രണ്ടുഭാഗം വേണമെന്നായിരുന്നു ആവശ്യം. ഭൂനികുതി കമീഷണര്‍ ഇത് തത്വത്തില്‍ അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ ഈ ബില്‍ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. കൃഷിക്കാരുടെ സമരം വടക്കന്‍മേഖലകളില്‍ കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ പൊലീസ് രംഗത്തിറങ്ങി. മര്‍ദനവും ലാത്തിച്ചാര്‍ജും നടത്തി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിര്‍ദേശപ്രകാരം ബസു വിവിധ ജില്ലകളില്‍ പര്യടനം നടത്തി പൊലീസ് അതിക്രമങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. തേഭാഗസമരവുംകൃഷിക്കാരുടെ ആവശ്യവും ബസു നിയമസഭയില്‍ നാലുതവണ ഉന്നയിച്ചു. സഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. അതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാരാണ് പങ്കുവാര കൃഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പിച്ചതും ഭൂമിയില്‍നിന്ന് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തലാക്കിയതും.
ബംഗാളില്‍ ഭക്ഷ്യപ്രതിസന്ധി വന്നപ്പോള്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയശേഷം ബസു നടത്തിയ കന്നിപ്രസംഗം അമൃതബസാര്‍പത്രിക വിശദമായി റിപ്പോര്‍ട്ട്ചെയ്തു. തുടര്‍ന്ന് ജനകീയകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസംഭരണത്തിന് പാര്‍ടി മുന്‍കൈ എടുത്തപ്പോള്‍ ബസുവായിരുന്നു മുമ്പില്‍ നിന്നിരുന്നത്. ബജറ്റ്സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ബസു നടത്തിയ ആദ്യത്തെ പ്രസംഗവും ശ്രദ്ധേയമായിരുന്നു. ചുരുങ്ങിയ കാലയളവില്‍ പ്രഗത്ഭനായ ഒരു നിയമസഭാ സാമാജികനാണ് താനെന്ന് തെളിയിക്കാന്‍ ബസുവിന് കഴിഞ്ഞു.
സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ആദ്യ നിയമസഭാ സമ്മേളനം (1947 നവംബര്‍ 21) ചേര്‍ന്നപ്പോള്‍, ഹൌറയിലും സിയാല്‍ഡയിലും നടന്ന പൊലീസ് ലാത്തിച്ചാര്‍ജിനെക്കുറിച്ച് സംസാരിച്ചു. നിയമസഭയ്ക്ക് അഭിവാദനംഅര്‍പ്പിക്കാന്‍ ചെന്ന കൃഷിക്കാര്‍ക്കുനേരെനടന്ന ലാത്തിച്ചാര്‍ജ് സംബന്ധിച്ച് മുഖ്യമന്ത്രി പ്രസ്താവന ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ പ്രസ്താവനയായിരുന്നില്ല അത്. ബസു സഭ വിട്ടിറങ്ങി പുറത്ത് തടിച്ചുകൂടിയ ജനങ്ങളോട് സംസാരിച്ചശേഷം അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഈ കാലഘട്ടത്തില്‍തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ കരിനിയമത്തിനെതിരെയും ബസു സഭയില്‍ ആഞ്ഞടിച്ചു. അന്ന് നിയമസഭയില്‍ കോണ്‍ഗ്രസിന് ബില്‍ പാസാക്കാന്‍ കഴിഞ്ഞു. പിന്നീട് 1967ല്‍ അധികാരത്തില്‍വന്ന ആദ്യത്തെ ഐക്യമുന്നണി സര്‍ക്കാരാണ് കരിനിയമം റദ്ദാക്കിയത്. 1946ലെ സാമുദായിക കലാപത്തിനുശേഷം അന്നത്തെ ലീഗ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രത്യേകാധികാര നിയമം നടപ്പാക്കുകയായിരുന്നു പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരും. പണിമുടക്കുകളെനിരോധിക്കുന്ന ബംഗാള്‍ സുരക്ഷിതത്വ ബില്ലിനെതിരെ നിയമസഭക്കകത്തും പുറത്തും പോരാടിയത് കമ്യൂണിസ്റ്റ്പാര്‍ടി അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളാണ്. ബസു ഇതിനെല്ലാം നേതൃത്വം നല്‍കി.
കൊല്‍ക്കൊത്തയില്‍ ചേര്‍ന്ന രണ്ടാം പാര്‍ടി കോഗ്രസിനുശേഷം (1948 ഫെബ്രുവരിയില്‍) പാര്‍ടിയെ നിയമവിരുദ്ധമാക്കിയതിനെ തുടര്‍ന്ന് ബംഗാളിലെ പാര്‍ടിനേതാക്കളോടൊപ്പം ബസുവിനെയും അറസ്റ്റ്ചെയ്തു ജയിലിലാക്കി. ജയില്‍മോചിതനായശേഷം പാര്‍ടി നിര്‍ദേശപ്രകാരം ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തില്‍ മുഴുകി. ഇതിനിടയില്‍ നിയമസഭാ പ്രവര്‍ത്തനത്തിലും സജീവമായി പങ്കെടുത്തു. ഈ സന്ദര്‍ഭത്തിലാണ് അഖിലേന്ത്യ റെയില്‍വേ പണിമുടക്ക് നടന്നത്. റെയില്‍വേ തൊഴിലാളികളുടെ നേതാവായിരുന്ന ബസു ഒളിവില്‍പോയി. ആ പണിമുടക്ക് പരാജയമായിരുന്നെങ്കിലും റെയില്‍വേ തൊഴിലാളികളുടെ സംഘടന ശക്തമാക്കാന്‍ കഴിഞ്ഞുകമ്യൂണിസ്റ്റ്പാര്ടി നിയമവിധേയമായ ശേഷം ബംഗാളിലെ പാര്‍ടി പത്രമായ 'സ്വാധീനത'യുടെ പത്രാധിപസമിതി അധ്യക്ഷനായി ബസുവിനെയാണ് തെരഞ്ഞെടുത്തത്. പത്രം നടത്തിപ്പിനെക്കുറിച്ച് ബസു പഠിച്ചതും അപ്പോഴാണ്. പത്രംനടത്തിപ്പിനോടൊപ്പം നിയമസഭാ പ്രവര്‍ത്തനത്തിലും ബസു വ്യാപൃതനായിരുന്നു. ഇതിനിടയില്‍ (1952) സ്വതന്ത്ര ഇന്ത്യയിലെ ഒന്നാമത്തെ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബസു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങി. ബാരാനഗര്‍ മണ്ഡലത്തില്‍ കോഗ്രസിലെ റായ് നരേന്ദ്രനാഥ് ചൌധരിക്കെതിരായി മല്‍സരിച്ച ബസു വന്‍ വിജയം നേടി. തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ കമ്യൂണിസ്റ്റ്പാര്‍ടി പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ടിയായി മാറി. ഇരുപത്തെട്ട് സീറ്റ്. ബസു പാര്‍ലമെണ്ടറി പാര്‍ടി നേതാവായി. അന്ന് ബി സി റോയ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് മന്ത്രിസഭയായിരുന്നു.
അക്കാലത്ത് സഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാണിക്കാനും സഭക്ക് പുറത്തുള്ള ബഹുജനസമരങ്ങളെ നിയമസഭാ പ്രവര്‍ത്തനങ്ങളിലൂടെ സഹായിക്കാനും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ബസുവിന് കഴിഞ്ഞു. 1953 മുതല്‍ 1959 വരെ ബംഗാളില്‍ നടന്ന ബഹുജന പ്രചാരണങ്ങളില്‍ ജ്യോതിബസു നിറഞ്ഞുനിന്നു. ട്രാം യാത്രക്കൂലി വര്‍ധനക്കെതിരെയുള്ള സമരം, അധ്യാപകസമരം, ഭക്ഷ്യസമരം എന്നിവയിലെല്ലാം ബസു അമരക്കാരനായിരുന്നു. പാര്‍ലമെണ്ടറി പാര്‍ടി ലീഡര്‍ എന്നതിനുപുറമെ പാര്‍ടി സെക്രട്ടറിസ്ഥാനവും വഹിച്ച ബസു ബഹുജനസമരരംഗങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. ഈ കാലഘട്ടമാണ് ബസുവിനെ ജനഹൃദയങ്ങളിലെ നായകനാക്കി മാറ്റിയത്.
സഭക്കകത്തും പുറത്തും പോരാളി
കാല്‍നൂറ്റാണ്ടോളം കാലം വംഗനാട്ടിലെ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ മിഴിവുറ്റ ഭരണാധികാരിയായേ ഇന്നത്തെ തലമുറ അറിയൂ. എന്നാല്‍, അധികാരക്കസേരയില്‍ വരുന്നതിനുമുമ്പ് നിരവധി അഗ്നിപരീക്ഷകളിലൂടെ കടന്നുപോയ കമ്യൂണിസ്‌റ്റ് പോരാളിയായിരുന്നു അദ്ദേഹം. ലണ്ടനില്‍നിന്ന് ബാരിസ്റ്റര്‍ പരീക്ഷ പാസായി (1940) ഇന്ത്യയില്‍ ബസു തിരിച്ചെത്തിയത് കമ്യൂണിസ്‌റ്റുകാരനായിട്ടാണ്. മുംബൈ തുറമുഖത്ത് കപ്പലില്‍നിന്ന് ഇറങ്ങുമ്പോള്‍ ബസുവിന്റെ കൈയില്‍ സിപിഎസ് യൂ (ബി) ചരിത്രമടക്കമുള്ള പാര്‍ടി പുസ്തകങ്ങളായിരുന്നു. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനാകുക എന്ന ലക്ഷ്യമായിരുന്നു ആ യുവാവിന്. ലണ്ടന്‍ വാസകാലത്തെ കൂട്ടുകാരാകട്ടെ, പിന്നീട് കമ്യൂണിസ്‌റ്റ് നേതാക്കളായി മാറിയ ഭൂപേശ് ഗുപ്തയും മോഹന്‍കുമരമംഗലവും അരുണ്‍ ബോസുമായിരുന്നു. ഈ സംഘം മുംബൈയിലെ പാര്‍ടിയുമായി ബന്ധപ്പെട്ടു.
പാര്‍ടിയുടെ തീരുമാനപ്രകാരം കൊല്‍ക്കത്തക്ക് തിരിച്ച ബസു ഒളിവിലുള്ള പാര്‍ടി നേതാക്കളുമായി ബന്ധംവച്ചു. ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ച സമയം. ഫാസിസത്തിനെതിരായ ജനകീയയുദ്ധകാലം. ബസു കൊല്‍ക്കത്തയില്‍ ഫാസിസത്തിനെതിരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഘടനയ്ക്ക് രൂപം നല്‍കി. സംഘടനയുടെ സെക്രട്ടറിയായി. നിരോധിക്കപ്പെട്ട പാര്‍ടിയുടെ രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നത് ബസുവിന്റെ വീട്ടില്‍. പാര്‍ടി നേതാക്കള്‍ക്ക് ഒളിവുസങ്കേതങ്ങള്‍ ഒരുക്കലും രഹസ്യയോഗങ്ങള്‍ സംഘടിപ്പിക്കലും ബസുവിന്റെ ചുമതലയായി. പരസ്യപ്രവര്‍ത്തനവും രഹസ്യപ്രവര്‍ത്തനവും കൂട്ടി ഇണക്കുന്ന പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചു. പാര്‍ടിയുടെ അനുഭാവികളെ കണ്ട് ഫണ്ട് പിരിച്ചിരുന്നതും ബസു. പാര്‍ടി ക്ളാസിന്റെയും പൊതുയോഗങ്ങളില്‍ നയപരിപാടി വിശദീകരിക്കുന്ന ചുമതലയും കൂടിയുണ്ടായി. ക്വിറ്റ് ഇന്ത്യാ സമരകാലഘട്ടത്തില്‍ ബംഗാളിലെ കമ്യൂണിസ്റ്പാര്‍ടി ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടിരുന്ന കാലഘട്ടവും കൂടിയായിരുന്നു. പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലുമുള്ള ഭയാശങ്ക ദൂരീകരിക്കാന്‍ ഗ്രാമങ്ങളില്‍ ബസു സഞ്ചരിച്ചു.
മുംബൈയില്‍ കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ ഒന്നാംകോഗ്രസ് നടക്കുന്ന ദിനങ്ങള്‍ (1943) ബംഗാള്‍ പ്രവിശ്യകളുടെ സമ്മേളനം നടന്നിരുന്നു. പ്രവിശ്യാ കമ്മിറ്റി സംഘാടകരായി തെരഞ്ഞെടുത്ത ഏഴുപേരില്‍ ഒരാള്‍ ബസുവായിരുന്നു. ബംഗാളില്‍ തൊഴിലാളിസംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ തൊഴിലാളി സംഘടനയായിരുന്ന ബി എ (ബംഗാള്‍ - അസം) റെയില്‍വേ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി ബസുവിനെ തെരഞ്ഞെടുത്തു. നാവികകലാപത്തിന് പിന്തുണ പ്രഖ്യാപിച്ച് ബംഗാളിലെ റെയില്‍വേ തൊഴിലാളികളുടെ വിജയകരമായിമാറിയ ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്ക് ബസുവിന്റെ നേതൃപാടവത്തിന് തെളിവായിരുന്നു.ഇന്ത്യാവിഭജനവേളയില്‍ വര്‍ഗീയകലാപങ്ങള്‍ പടര്‍ന്നപ്പോള്‍ സമുദായമൈത്രിക്കുവേണ്ടി കമ്യൂണിസ്‌റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കൊല്‍ക്കത്തയിലെ തൊഴിലാളി കേന്ദ്രങ്ങളിലും ഇരു സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്തും സമാധാനപാലന പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ ബസു ഉണ്ടായിരുന്നു. അക്രമികളുടെ പിടിയില്‍നിന്ന് പലതവണ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മതഭ്രാന്തന്മാരുടെ പിടിയില്‍നിന്ന് ജീവന്‍ പണയംവച്ച് പലരെയും രക്ഷപ്പെടുത്തുകയും ചെയ്തു. സര്‍വകക്ഷി സമാധാന കമ്മിറ്റി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത ബസു നിയമസഭയില്‍ മതസൌഹാര്‍ദം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശക്തമായി വാദിച്ചു. സാമുദായിക ലഹളകളുടെ സൂത്രധാരകര്‍ ബ്രിട്ടീഷ് സാമ്രാജ്യവാദികളാണെന്ന് ബസു വ്യക്തമാക്കുകയും ചെയ്തു.
പരിമിതമായ വോട്ടവകാശത്തോടെ ആദ്യമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ (1946) റെയില്‍വേ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പാര്‍ടി നിശ്ചയിച്ചത് ബസുവിനെയായിരുന്നു. റെയില്‍വേ തൊഴിലാളി മേഖലയിലെ മുഴുവന്‍ തൊഴിലാളികളുടെയും പിന്തുണ നേടാന്‍ ബസുവിന് കഴിഞ്ഞു. ബസു വിജയിച്ചു. ആദ്യത്തെ തെരഞ്ഞെടുപ്പു പോരാട്ടം. എതിരാളികള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബാലറ്റ്പേപ്പര്‍ തട്ടിയെടുക്കലും വ്യാപകമായി കൃത്രിമങ്ങളും ആക്രമണങ്ങളും നടത്തിയിരുന്നു. എംഎല്‍എ ആയതോടെ ബസു പാര്‍ടി അലവന്‍സ് പറ്റി മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. അന്ന് മുസ്ളിംലീഗ് മന്ത്രിസഭ. ബസു ഉള്‍പ്പെടെ മൂന്നുപേരാണ് കമ്യൂണിസ്റുകാരായ എംഎല്‍എമാര്‍. അന്നുമുതല്‍ ബസു സഭയ്ക്കകത്തും പുറത്തും പോരാളിയായി മാറി. പുറത്തുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ പ്രവര്‍ത്തനം നടത്തുക എന്ന പാര്‍ടി ലൈന്‍ പിന്തുടര്‍ന്നു.
ലണ്ടനില്‍ വിരിഞ്ഞ ചെന്താരകം
ബിരുദപഠനം കഴിഞ്ഞ് ഇംഗ്ളണ്ടിലേക്ക് പോകുമ്പോള്‍ തികച്ചും ഒരു നാണംകുണുങ്ങിയായിരുന്ന മകന്‍ അവിടെ നാലുവര്‍ഷത്തെ നിയമപഠനം കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ പക്വതയാര്‍ന്ന കമ്യൂണിസ്റ്റ് നേതാവായി മാറിയതുകണ്ട് ജ്യോതിബസുവിന്റെ അച്ഛനമ്മമാര്‍ക്ക് പരിഭ്രമമായിരുന്നു. ബാരിസ്റ്ററാകാനല്ല കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനാകാനാണ് തന്റെ തീരുമാനമെന്ന് അവരെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നതായിരുന്നു മകന്റെ പ്രശ്നം. എന്തായാലും ഒരു കണക്കിന് ബസു തന്റെ തീരുമാനം അച്ഛനമ്മമാരെക്കൊണ്ട് അംഗീകരിപ്പിച്ചു. അത്ര വലിയ മാറ്റമായിരുന്നു ലണ്ടന്‍ ജീവിതം ജ്യോതിബസുവില്‍ വരുത്തിയത്.
കോളേജ് വിദ്യാഭ്യാസകാലത്തുടനീളം ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന അന്തര്‍മുഖനായിരുന്നു ജ്യോതിബസു. ഒരിക്കലെങ്കിലും കോളേജ് മാഗസിനില്‍ എഴുതുകയോ പ്രസംഗമത്സരത്തില്‍ പങ്കെടുക്കുകയോ ചെയ്യാതെയാണ് കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജിലെ ബസുവിന്റെ ക്യാമ്പസ് ജീവിതം അവസാനിച്ചത്. ക്ളാസ് കട്ട് ചെയ്ത് കോഫിഹൌസിലോ ക്യാബിനിലോ ഇരുന്ന് വാചകമടിക്കുന്ന സംഘങ്ങളിലും ബസു ഉണ്ടായിരുന്നില്ല. ഒഴിവുകിട്ടുന്ന സമയം സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഒറ്റയ്ക്ക് അലയാനായിരുന്നു ബസുവിന് ഇഷ്ടം.ഒറ്റയ്ക്കിരിക്കാനുള്ള ആഗ്രഹം ചിലപ്പോള്‍ ശ്മശാനങ്ങളിലേക്കുപോലും ബസുവിനെ നയിച്ചിരുന്നു.
ലണ്ടനില്‍ ചെന്നിട്ടും ആദ്യം ഈ ശീലങ്ങളില്‍ മാറ്റം വരുത്തിയിരുന്നില്ല. ആദ്യത്തെ കുറെ ആഴ്ചകളോളം സഹപാഠികളോട് ഒരക്ഷരംപോലും പറഞ്ഞിരുന്നില്ല. അവിടെ നാഗ് എന്നൊരാളുടെ വീട്ടില്‍ അരഡസന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളോടൊപ്പം താമസിക്കുമ്പോഴും രാവിലെ ക്ളാസില്‍ പോയാല്‍ രാത്രി ഏഴിന് അത്താഴസമയത്ത് മാത്രമേ ബസു തിരിച്ചുവരുമായിരുന്നുള്ളൂ. ക്ളാസ് കഴിഞ്ഞാല്‍ വാറന്‍സ്ട്രീറ്റ് സ്റ്റേഷനില്‍നിന്ന് അണ്ടര്‍ഗ്രൌണ്ട് ട്രെയിനില്‍ കയറി സ്ഥലങ്ങള്‍ കാണാന്‍പോകും. അവധിദിവസങ്ങളില്‍ ഉച്ചഭക്ഷണം കഴിഞ്ഞാണ് നാടുകാണാന്‍ പോയിരുന്നത്.
ഈ യാത്രകളില്‍ ഹൈഡ് പാര്‍ക്ക് ബസുവിനെ ആകര്‍ഷിച്ച ഒരു പ്രധാന കേന്ദ്രമായിരുന്നു. അവിടെ 'സ്പീക്കേഴ്സ് കോര്‍ണറില്‍' പല പീഠങ്ങളിലായി ഒരേസമയം പലരും പ്രസംഗിക്കുന്നുണ്ടാകും. ഒരിടത്ത് ഒരു സോഷ്യലിസ്റ്റ് നേതാവാണ് പ്രസംഗിക്കുന്നതെങ്കില്‍ മറ്റൊരിടത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് നേതാവാകും. വേറൊരിടത്ത് ഏതെങ്കിലും ഫാസിസ്റ്റാകും. ഇനിയുമൊരിടത്ത് ഏതെങ്കിലും സുവിശേഷപ്രസംഗകനാകും. മറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇംഗ്ളീഷ് കാമുകിമാരുമൊത്ത് ചുറ്റിയടിക്കാന്‍ പോകുമ്പോള്‍ ജ്യോതിബസു ഒരു പ്രസംഗകന്റെ മുന്നില്‍നിന്ന് മറ്റൊരാളുടെ മുന്നിലേക്ക് ഓടുകയാകും. ലോകം ഫാസിസ്റ്റ് അനുഭാവികളും ഫാസിസ്റ്റ് വിരുദ്ധരുമായി ചേരിതിരിഞ്ഞുതുടങ്ങിയിരുന്ന അക്കാലത്ത് ഈ പ്രസംഗങ്ങള്‍ ബസുവിന്റെ രാഷ്ട്രീയരൂപീകരണത്തില്‍ പങ്കുവഹിച്ചു.
1935 ഒക്ടോബറില്‍ ലണ്ടനിലെത്തിയ ബസുവിന്റെ പരിവര്‍ത്തനം '36ലായിരുന്നു. മറ്റ് വിദ്യാര്‍ഥികളെപ്പോലെ ആഴ്ചയിലൊരിക്കല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പ്രൊഫ. ഹാരോള്‍ഡ് ലാസ്കിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ബസുവും പോകുമായിരുന്നു. ഫാസിസത്തിനെതിരെയും ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും ആഞ്ഞടിച്ചിരുന്ന ലാസ്കിയുടെ പ്രഭാഷണങ്ങള്‍ ബസുവിനെ ഏറെ സ്വാധീനിച്ചു. ബ്രിട്ടനിലെ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടുകൊണ്ടാണ് ബസു രാഷ്ട്രീയത്തില്‍ സജീവമായത്. മാര്‍ക്സിസ്റ്റ് താത്വികഗ്രന്ഥങ്ങള്‍ തപ്പിപ്പിടിച്ച് രാത്രി വൈകുവോളം വായിക്കുന്നത് ബസുവിന്റെ ശീലമായിത്തുടങ്ങി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച ലണ്ടന്‍ മജ്ലിസില്‍ അദ്ദേഹവും അംഗമായിരുന്നു. ജവാഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, വിജയലക്ഷ്മി പണ്ഡിറ്റ് തുടങ്ങി ഇന്ത്യയില്‍നിന്നെത്തുന്ന ദേശീയനേതാക്കളെ സ്വീകരിക്കുക, അവരുടെ പ്രസംഗങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയുടെ ചുമതല ജ്യോതിക്കായി. '37ല്‍ അദ്ദേഹം മജ്ലിസിന്റെ സെക്രട്ടറിയായി. '36ഓടെ തന്നെ ബസു ലണ്ടനിലെ ഇന്ത്യക്കാര്‍ക്കൊക്കെ സുപരിചിതനായി. ബെല്‍ഡൈസ് പാര്‍ക്ക്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്സ്, ഇന്ത്യാ ലീഗ് തുടങ്ങിയ വേദികളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം പതിവായി.
ഇടക്കാലത്ത് നിര്‍ജീവമായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്സ് സജീവമാക്കിയത് ബസുവാണ്. ഭൂപേഷ് ഗുപ്ത, അരുണ്‍ ബോസ്, ഇന്ദ്രജിത് ഗുപ്ത, നിഖില്‍ ചക്രവര്‍ത്തി, മോഹന്‍ കുമരമംഗലം, പി എന്‍ ഹക്സര്‍ തുടങ്ങിയവരുമായി ബസു അടുപ്പത്തിലായത് ഇക്കാലത്താണ്. സുഹൃത്തുക്കള്‍ വഴി ബ്രിട്ടണിലെ കമ്യൂണിസ്റ്റ് പാര്‍ടിയുമായും ബസു അടുത്തു. പാര്‍ടിനേതാക്കളായ ഹാരി പോളിറ്റ്, രജനി പാംദത്ത്, ക്ളെമന്‍സ് ദത്ത എന്നിവരുടെ യോഗങ്ങളില്‍ സ്ഥിരം പങ്കെടുത്തുതുടങ്ങി. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കാന്‍ ഏറെ സഹായിച്ച ബെന്‍ ബ്രാഡ്‌ലിയുടെ വര്‍ക്കിങ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കാന്‍ ബസു നിയുക്തനായി. ബ്രിട്ടീഷ് സഖാക്കളുടെ സഹായത്തോടെ കിഴക്കന്‍ ലണ്ടനിലെ ചേരികളിലെ നിരക്ഷരരായ ഇന്ത്യന്‍ കപ്പല്‍ തൊഴിലാളികളെ ഇംഗ്ളീഷ് പഠിപ്പിക്കാന്‍ പദ്ധതിയിട്ടത് ബസുവിന്റെ നേതൃത്വത്തിലാണ്.
രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായ ബസു ലണ്ടനിലെ നിരവധി വേദികളില്‍ സ്ഥിരം പ്രസംഗകനായി. ഇതിനിടെ ഒരിക്കല്‍ ബ്രിട്ടീഷ് യൂണിയന്‍ ഓഫ് ഫാസിസ്റ്റ്സ് എന്ന സംഘടനയുടെ തലവന്‍ ഓസ്വാള്‍ഡ് മോസ്പിയുടെ ഒരു പ്രസംഗം ബസുവും ഭൂപേഷ് ഗുപ്തയും ചേര്‍ന്ന് തടസ്സപ്പെടുത്തിയ സംഭവമുണ്ടായി. മോസ്പിയുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. രാഷ്ട്രീയപ്രവര്‍ത്തനം ഇതിനകം ബസുവിന് പഠനത്തേക്കാള്‍ പ്രധാനമായിക്കഴിഞ്ഞിരുന്നു. ക്ളാസ് സമയങ്ങളില്‍പോലും ഇന്ത്യാ ലീഗ് ഓഫീസില്‍പോയി വി കെ കൃഷ്ണമേനോനെ സഹായിക്കുമായിരുന്നു. പിന്നീട് പരീക്ഷ അടുത്തപ്പോള്‍ രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചാണ് ബസു നിയമബിരുദം നേടിയത്. ഇതിനിടെ അവസാന പരീക്ഷ എഴുതേണ്ടെന്ന് ബസു തീരുമാനിച്ചെങ്കിലും ബെന്‍ ബ്രാഡ്‌ലിയാണ് തിരുത്തിയത്. പരീക്ഷ കഴിഞ്ഞ് ഫലം വരുംമുമ്പേതന്നെ ബസു ഇന്ത്യയിലേക്ക് കപ്പല്‍ കയറി. നാലുവര്‍ഷവും രണ്ടുമാസവും നീണ്ട ലണ്ടന്‍ വാസത്തിനുശേഷം '40ലെ പുതുവര്‍ഷപ്പിറവിദിനത്തില്‍ മുംബൈ തുറമുഖത്ത് കപ്പലിറങ്ങിയത് അങ്ങോട്ടു പോയതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനായ ബസുവായിരുന്നു.
ആദരാഞ്ജലികള്‍
സംഘടനാ രംഗത്തും ആശയരംഗത്തും സമരം നയിച്ച നേതാക്കളില്‍ പ്രമുഖനായിരുന്നു ജ്യോതിബസുവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു. ദേശീയതലത്തില്‍ പാര്‍ട്ടിയെ നിര്‍ണ്ണായക ശക്തിയാക്കുന്നതില്‍ ബസുവിന്റെ പങ്ക് ശ്രദ്ധേയമായിരുന്നുവെന്നും വി എസ് പറഞ്ഞു.
പാവങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച നേതാവായിരുന്നു ജ്യോതിബസുവെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു. CPI(M)ന് തീരാനഷ്ടമാണ് ബസുവിന്റെ വിയോഗമെന്നും പിണറായി മലപ്പുറത്ത് പറഞ്ഞു.
ജ്യോതിബസുവിന്റെ മരണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
എല്ലാ ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ജ്യോതിബസുവെന്ന് സി പി ഐ എം പോളീറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അനുസ്മരിച്ചു.
ജ്യോതിബസുവിന്റെ ജീവിതം പകര്‍ന്നു തന്ന പാഠങ്ങള്‍ രാജ്യത്തെ എല്ലാ കമ്മ്യൂണിസ്റ്റ്കാര്‍ക്കും എന്നും പ്രചോദനമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.
ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ് ജ്യോതിബസുവിന്റെ വിയോഗമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പ്രതികരിച്ചു.
രാജ്യത്തെ ഉന്നതനായ സോഷ്യലിസ്റ്റ് ചിന്തകനെയാണ് ജ്യോതിബസുവിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണ അയ്യര്‍ പ്രതികരിച്ചു.
പുരോഗമന രാഷ്ട്രീയ ചിന്താഗതിക്കാരെയും മതേതര ശക്തികളെയും ഇത്രയധികം സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ നേതാവില്ലെന്ന് ആര്‍ എസ് പി മുന്‍ സെക്രട്ടറി കെ പങ്കജാക്ഷന്‍ അനുസ്മരിച്ചു.
ബംഗാളില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയ ജ്യോതിബസു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ദിശാബോധം പകര്‍ന്ന നേതാവായിരുന്നുവെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അനുസ്മരിച്ചു. പാര്‍ലമെന്ററി രംഗത്തും പുറത്തും ബസുവിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെ പ്രതീകമായിരുന്ന മഹാനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് മന്ത്രി ബിനോയ് വിശ്വം പ്രതികരിച്ചു.
സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് ജ്യോതിബസുവിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എം പി പ്രതികരിച്ചു.
ഇടതുപക്ഷ നേതൃത്വത്തിലെ ഒരു തലമുറയുടെ അന്ത്യമാണ് ജ്യോതിബസുവിന്റെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു.
വംഗദേശത്തെ ചുവപ്പിച്ച സമരനായകനു വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍
Subscribe to:
Posts (Atom)