Showing posts with label യു പി എ സർക്കാർ. Show all posts
Showing posts with label യു പി എ സർക്കാർ. Show all posts

Sunday, January 12, 2014

മന്‍മോഹന്‍സിങ്ങിന്റെ "ഏറ്റവും നല്ല നിമിഷം"

"തീര്‍ച്ചയായും, എനിക്ക് ഏറ്റവും നല്ല നിമിഷം അമേരിക്കയുമായി ഒരു ആണവകരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതാണ്"- ഡിസംബര്‍ മൂന്നിന് മാധ്യമ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസ്താവിച്ചു. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം നമ്മുടെ പ്രധാനമന്ത്രി കാട്ടിയത്. ഭരണരംഗത്തുണ്ടായ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള വൈമുഖ്യമായിരുന്നു ഈ വിടവാങ്ങല്‍ മാധ്യമസമ്മേളനത്തിന്റെ സവിശേഷത.

യുപിഎ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടവും തന്റെ "ഏറ്റവും നല്ല നിമിഷ"വുമായി മന്‍മോഹന്‍സിങ് അവകാശപ്പെട്ടത് അമേരിക്കയുമായുള്ള ആണവകരാറാണ്. സ്വതന്ത്രവിദേശനയം ബലികഴിച്ച് അമേരിക്കയുടെ സാമ്രാജ്യത്വകൂടാരത്തില്‍ ഇന്ത്യയെ എത്തിച്ച നിമിഷമായാണ് ഈ നിമിഷത്തെ ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. 2007ല്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ച 123 ആണവകരാറിനെ, അതിന് അടിസ്ഥാനമായ ഒരു കരാറിനെയും ബന്ധപ്പെട്ട അമേരിക്കന്‍ നിയമത്തെയുംപറ്റി ഒന്നും പറയാതെയാണ് ഇന്ത്യാഗവണ്‍മെന്റ് ആദ്യംമുതല്‍തന്നെ അവതരിപ്പിക്കുക. ആണവ സഹകരണത്തിനായുള്ള ഒരു സാങ്കേതികരേഖ മാത്രമാണിതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.

2005 ജൂലൈ 18ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും സംയുക്തപ്രസ്താവനയാണ് യുഎസ് ഇന്ത്യ ആണവകരാറിന്റെ ആദ്യരൂപം നല്‍കിയത്. ആ പ്രസ്താവനയില്‍ പ്രാധാന്യം നല്‍കിയ "യുഎസ് ഇന്ത്യ പ്രതിരോധ സഹകരണത്തിനുള്ള ചട്ടക്കൂട് കരാറാ"ണ് ആണവ ഇടപാടിന്റെ ആധാരം. ബുഷ്-മന്‍മോഹന്‍സിങ് സംയുക്തപ്രസ്താവനയ്ക്ക് ഇരുപതുദിവസംമുമ്പാണ് പ്രതിരോധസഹകരണ കരാറുണ്ടാക്കിയത്. ഇന്ത്യയുമായുള്ള തന്ത്രപരബന്ധത്തില്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധാനം പ്രതിരോധ, സൈനിക സഹകരണമാണെന്ന് 2001 സെപ്തംബര്‍ മുതല്‍തന്നെ അമേരിക്ക വ്യക്തമാക്കിയിരുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ആണവ ഇടപാട് പ്രതിരോധബന്ധത്തിന്റെ ഭാഗമായിരുന്നു. ആണവകരാര്‍ പ്രധാനമായും ആണവോര്‍ജത്തെപ്പറ്റിയായിരുന്നില്ല; ആയിരുന്നുവെന്നത് ഇന്ത്യാഗവണ്‍മെന്റ് നല്‍കിയ വ്യാഖ്യാനമായിരുന്നു. അമേരിക്കന്‍ വ്യവസ്ഥകളില്‍, അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കായി ഇന്ത്യയുമായി പ്രതിരോധകരാറുണ്ടാക്കിയശേഷംമാത്രമാണ് അമേരിക്ക ആണവ ഇടപാടിന് തയ്യാറായത്. ഇത് ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനാണ് ഇന്ത്യാഗവണ്‍മെന്റ് എന്നും ശ്രമിച്ചിട്ടുള്ളത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ആണവകരാര്‍, ഇന്ത്യയുമായുള്ള ആണവസഹകരണത്തെ സംബന്ധിച്ചുള്ള ഹൈഡ് നിയമത്തിന് വിധേയമാണ്. ഇന്ത്യാഗവണ്‍മെന്റ് അന്നും ഇന്നും ഈ വസ്തുത നിഷേധിക്കുകയാണ്. ആണവോര്‍ജകാര്യത്തിലുള്ള സഹകരണത്തിന്റെ വ്യവസ്ഥകള്‍ ഹൈഡ് നിയമത്തിലുണ്ട്. അമേരിക്കയുടെ രണ്ട് പ്രധാന ഉദ്ദേശ്യങ്ങള്‍ ഹൈഡ് നിയമത്തില്‍തന്നെ വ്യക്തമായി ഉയര്‍ന്നുനില്‍ക്കുന്നു. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടേതിന് അനുസൃതമാക്കുകയെന്നതാണ് പ്രധാന ഉദ്ദേശ്യം. അമേരിക്കയ്ക്ക് കൂടുതല്‍ രാഷ്ട്രീയവും തന്ത്രപരവും സൈനികവുമായ പിന്തുണ നല്‍കാന്‍ ഈ കരാര്‍ ഇന്ത്യയെ പ്രേരിപ്പിക്കും. ഇറാനെപ്പറ്റി ഹൈഡ് നിയമത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. ഇറാനെ (ആണവപരിപാടിയില്‍നിന്ന്) പിന്തിരിപ്പിക്കാനും ഒറ്റപ്പെടുത്താനും ആവശ്യമെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്താനും ഒതുക്കുവാനും ഇന്ത്യയുടെ പൂര്‍ണവും സജീവവുമായ സഹകരണം അമേരിക്ക പ്രതീക്ഷിക്കുന്നതായി ഹൈഡ് നിയമം വ്യക്തമാക്കുന്നുണ്ട്.

എന്താണ് ആണവകരാറില്‍ അമേരിക്കയുടെ താല്‍പ്പര്യം, എന്തിനാണിതുണ്ടാക്കുന്നതെന്ന് വിശദീകരിച്ചത് അമേരിക്കന്‍ പക്ഷത്തുനിന്ന് കരാറിന്റെ മുഖ്യശില്‍പ്പി നിക്കോളാസ് ബേണ്‍സ് ആയിരുന്നു. അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റില്‍ 2007 ഏപ്രില്‍ 29ന് എഴുതിയ ലേഖനത്തിലായിരുന്നു ഇത്. ""നമ്മുടെ പ്രഥമ മുന്‍ഗണന ഇന്ത്യയിലെയും അമേരിക്കയിലെയും സ്വകാര്യമേഖലയിലെ ബിസിനസില്‍, വന്‍തോതില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ചയ്ക്ക്, ഗവണ്‍മെന്റിന്റെ പിന്തുണ നല്‍കുകയാണ്. രണ്ടാമത്, നമുക്ക് ഒരു തന്ത്രപര സൈനികപങ്കാളിത്തം സൃഷ്ടിക്കാന്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇന്ത്യയുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാനും രണ്ടുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധബന്ധത്തിന് പൂരകമായും ആയുധവ്യാപാരത്തിന്റെ ഒരു പരമ്പര നാം പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു"". കരാറിന്റെ യഥാര്‍ഥ സ്വഭാവം പ്രധാനമന്ത്രി പാര്‍ലമെന്റില്‍നിന്ന് മറച്ചുവച്ചു. കരാര്‍ ഉണ്ടാക്കിയശേഷവും ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് തുടര്‍ന്നു. 2007 ജൂലൈ 27ന്, കരാറിന്റെ ചില വിശദാംശങ്ങള്‍ - പൂര്‍ണരൂപമല്ല - വാഷിങ്ടണിലും ന്യൂഡല്‍ഹിയിലും കൂടിയാലോചനകള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. ന്യൂഡല്‍ഹിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും മറ്റ് ഉദ്യോഗസ്ഥരും പറഞ്ഞത് കരാര്‍ ആണവോര്‍ജത്തെപ്പറ്റി മാത്രമായിരുന്നെന്നും കൂടിയാലോചനകളില്‍ ഒരിക്കലും ആയുധവ്യാപാരത്തെപ്പറ്റി പരാമര്‍ശമുണ്ടായിട്ടില്ലെന്നുമായിരുന്നു. ഈ പ്രസ്താവന തെറ്റിദ്ധാരണാജനകം മാത്രമായിരുന്നില്ല; വാസ്തവവിരുദ്ധവുമായിരുന്നു. അതേദിവസംതന്നെ വാഷിങ്ടണില്‍ നിക്കോളാസ് ബേണ്‍സ് നല്‍കിയ പ്രസ്താവന ഇത് തെളിയിച്ചു. കരാറിനുശേഷമുള്ള അടുത്തപടി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കുകയാണെന്ന് നിക്കോളാസ് ബേണ്‍സ് എഴുതിത്തയ്യാറാക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുത്ത സൈനികബന്ധത്തിലേക്ക് പ്രവേശിക്കുകയാണ്- ബേണ്‍സ് വിശദീകരിച്ചു. ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്ക് ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകപൈപ്പ് ലൈനിനുള്ള പ്രാധാന്യം ഇന്ത്യയുടെ ഭരണാധികാരികള്‍ അംഗീകരിച്ച്, ആ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച അവസരത്തിലായിരുന്നു ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് അമേരിക്കന്‍ ആണവപദ്ധതിയുമായി വാഷിങ്ടണ്‍ മുന്നോട്ടുവന്നത്. ആ പദ്ധതി ഉപേക്ഷിക്കുകയെന്നുള്ളത് ആണവകരാറിന്റെ വ്യവസ്ഥകളിലൊന്നായിത്തീര്‍ന്നു. 2005 മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയ അമേരിക്കയുടെ വിദേശസെക്രട്ടറി കോണ്ടലിസാ റൈസ്, ഊര്‍ജത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ സഹകരണം വാഗ്ദാനം ചെയ്തതോടൊപ്പം, ഇറാനുമായുള്ള പദ്ധതി തുടരരുതെന്ന് നിര്‍ദേശിക്കുകയുംചെയ്തു. 2005 ജൂലൈയില്‍ വാഷിങ്ടണിലേക്ക് പോകുന്നതിനുമുമ്പ് പൈപ്പ് ലൈനിനെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞത്, അതിനെപ്പറ്റിയുള്ള തീരുമാനം, ഇന്ത്യ, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടേതുമാത്രമായിരിക്കുമെന്നായിരുന്നു. ബാഹ്യകക്ഷികള്‍ക്ക് അതില്‍ ഒരു പങ്കുമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പ്രസിഡന്റ് ബുഷുമായി ആണവ കരാറിനെപ്പറ്റിയുള്ള സംഭാഷണങ്ങള്‍ക്കുശേഷം പൈപ്പ് ലൈന്‍ പദ്ധതി പ്രായോഗികമാണോയെന്ന് സംശയമുണ്ടെന്നും, ഇതിനുള്ള ഒത്തിരി അപകടസാധ്യതകളെപ്പറ്റി തനിക്ക് ബോധ്യമുണ്ടെന്നുമായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവന.

അമേരിക്കയുടെ സമ്മര്‍ദംമൂലം പ്രധാനമന്ത്രി അഭിപ്രായം മാറ്റിയെന്ന് വ്യക്തമായിരുന്നു. ആണവകരാറിനുള്ള ഒരു വ്യവസ്ഥയായി, ഇറാന്റെ കാര്യത്തില്‍ അമേരിക്കയോടു ചേര്‍ന്നുനില്‍ക്കാനായിരുന്നു സമ്മര്‍ദം. ആണവകരാര്‍ ഉണ്ടാക്കിയതോടെ ഇന്ത്യയുടെ പ്രതിരോധ വിപണി- ലോകത്തിലെ ഏറ്റവും വലുത്- അമേരിക്കയുടെ ആയുധ വ്യവസായികള്‍ക്ക് തുറന്നുകൊടുക്കുകയായിരുന്നു. ഇപ്പോള്‍ ബോയിങ് മുതല്‍ ലോക്ഹീഡ് മാര്‍ട്ടിന്‍വരെയുള്ള വന്‍ ആയുധക്കമ്പനികള്‍ക്ക് ഇന്ത്യയില്‍ കാര്യാലയങ്ങളുണ്ട്. ഇവയുടെ ശക്തമായ ലോബി ഇന്ത്യയുടെ ആയുധ ഇടപാടുകളെ സ്വാധീനിക്കുന്നുണ്ട്.

ഇതിനകം അമേരിക്കയില്‍നിന്ന് 10 ബില്യണ്‍ ഡോളറിനുള്ള ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു. അടുത്ത മൂന്നുവര്‍ഷങ്ങളില്‍ ഇത് 50 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്നാണ് കണക്ക്. അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം ഇന്ത്യയുടെ പ്രതിരോധതന്ത്രത്തെ അമേരിക്കയുടേതിന് അനുസൃതമാക്കുകയാണ്. തുടര്‍ച്ചയായുള്ള യുഎസ്-ഇന്ത്യ സൈനികാഭ്യാസങ്ങളുടെ ലക്ഷ്യമാണിത്. ആണവകരാറിനെ വിലയിരുത്തേണ്ടത്, സൈനിക സഹകരണത്തോടും സാമ്പത്തികരംഗത്ത് അമേരിക്കന്‍ മൂലധനം സ്വാധീനം ചെലുത്തുന്നതോടുമൊപ്പമാണ്. അപകടത്തിലായിരിക്കുന്നത് ഇന്ത്യയുടെ വിദേശനയം മാത്രമല്ല, പരമാധികാരംതന്നെയാണ്. ഇതുണ്ടാക്കിയ നിമിഷമാണ്, മന്‍മോഹന്‍സിങ്ങിന്റെ "ഏറ്റവും നല്ല നിമിഷം".

*
നൈനാന്‍ കോശി ദേശാഭിമാനി

Friday, January 3, 2014

മുഖം മിനുക്കാന്‍ പൊറാട്ടു നാടകം

യുപിഎ സര്‍ക്കാരിന്റെ അവസാനനാളുകളായി. ജനങ്ങള്‍ അതിനെ എങ്ങനെ കാണുന്നുവെന്ന് നാലു നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തെളിഞ്ഞു. ഇന്നത്തെ രൂപത്തില്‍ യുപിഎ വോട്ടുതേടി ചെന്നാല്‍ ജനം ചൂലെടുക്കുമെന്നതാണ് രാജ്യത്താകെയുള്ള ചിത്രം. കോണ്‍ഗ്രസിനെ തൂത്തുവാരാനുള്ള ചൂല്‍ ഡല്‍ഹിയില്‍ ആം ആദ്മിയാണ് കൈയിലെടുത്തത് എന്നതുകൊണ്ട് അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായി. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ ആഞ്ഞടിച്ച് വോട്ടുവാങ്ങിയ ആം ആദ്മി പാര്‍ടിയെ പുറത്തുനിന്ന് പിന്തുണയ്ക്കേണ്ട ഗതികേടും കോണ്‍ഗ്രസിന് വന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ വെപ്രാളമാണ് ആ പാര്‍ടിയുടെ ഓരോ നീക്കത്തിലും. രണ്ടുവട്ടം പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങിനെ കാലാവധി തീരുംമുമ്പ് മാറ്റി രാഹുല്‍ ഗാന്ധിയെ വാഴിക്കാനുള്ള നീക്കമുണ്ടെന്ന് വാര്‍ത്ത വന്നു. മന്‍മോഹന്റെ ഒന്‍പതുവര്‍ഷത്തെ നേതൃത്വം വരുത്തിയ ദോഷംതീര്‍ക്കാന്‍ ഏതാനും നാളത്തെ രാഹുല്‍ ഭരണമെന്ന ആശയം വെപ്രാളത്തിന്റെ സൃഷ്ടിയാണ്. ജീവിതത്തിന്റെ എല്ലാ തലത്തിലും കൊടിയ ആക്രമണംനടത്തി ജനങ്ങളെ പൊറുതിമുട്ടിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ദുര്‍നയങ്ങളും ദുര്‍മുഖവും വെറുക്കപ്പെട്ടതാണ്. പുറത്തു ചായം പൂശിയതുകൊണ്ടോ മുഖംമിനുക്കല്‍ നാടകംകൊണ്ടോ അലിയിച്ചെടുക്കാനാവുന്നതല്ല ജനരോഷം.

കേന്ദ്രത്തില്‍ മന്‍മോഹനെ മാറ്റി രാഹുലിനെ കൊണ്ടുവന്നാല്‍ മഹാത്ഭുതം സംഭവിക്കുമെന്ന് വ്യാമോഹിക്കുന്നവര്‍ക്ക് കേരളത്തിലും അത്തരം മോഹങ്ങളില്‍ പിശുക്കു കാണിക്കേണ്ടതില്ല. ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്ത മന്ത്രിയെ മാറ്റി മറ്റൊരാളെ വച്ചതിലൂടെ സര്‍ക്കാരിന്റെ മുഖച്ഛായ മെച്ചപ്പെട്ടു എന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇവിടത്തെ ശ്രമം. യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് നടത്തുന്ന യുദ്ധത്തിന്റെ ഒരു പ്രധാന പങ്കാളിത്തം ആഭ്യന്തര വകുപ്പിനുണ്ട്; അതിന്റെ മന്ത്രിക്കുമുണ്ട്. തട്ടിപ്പുകാര്‍ ഭരണത്തിന് പുറത്തുനിന്ന് നിയമത്തിന് വഴങ്ങണം എന്നാവശ്യപ്പെട്ട് സമരംചെയ്ത യുവാവിന്റെ ജനനേന്ദ്രിയം ഇടിച്ചുടച്ച പൊലീസിനെ നയിച്ച മന്ത്രി അപമാനത്താല്‍ തലകുനിച്ച് ഇറങ്ങിപ്പോകാന്‍ അര്‍ഹന്‍തന്നെ. തട്ടിപ്പുകാരെ നിയമത്തിന്റെ കണ്ണില്‍നിന്ന് മാറ്റിനിര്‍ത്താനാണ് പൊലീസ് ദുരുപയോഗിക്കപ്പെട്ടത്. നീതിപാലകരെ നീതിനിഷേധികളും നിയമവിരോധികളുമാക്കിയ ആഭ്യന്തരമന്ത്രി സ്വന്തം പാളയത്തില്‍തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതില്‍ ഒരിറ്റു കണ്ണീര്‍ എവിടെയുമുണ്ടായില്ല എന്നത് ശ്രദ്ധിക്കേണ്ടതുമാണ്. എന്നാല്‍, ആ ഒരു മാറ്റംകൊണ്ട് യുഡിഎഫ് സംവിധാനവും ഉമ്മന്‍ചാണ്ടി ഭരണവും പാപമുക്തി നേടി എന്ന ആശ്വാസംകൊള്ളല്‍ കണ്ണടച്ചിരുട്ടാക്കല്‍മാത്രം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ത ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഭൂമി തട്ടിപ്പില്‍ മന്ത്രിമാര്‍വരെ ഉള്‍പ്പെട്ടിട്ടുണ്ടാകാം എന്ന ഗൗരവമേറിയ നിരീക്ഷണമാണ് ഏറ്റവുമൊടുവില്‍ ഹൈക്കോടതിയില്‍നിന്ന് വന്നത്. അതൊന്നും പൊലീസ് അന്വേഷിച്ചാല്‍ പോരാ എന്ന് കോടതി പറയുമ്പോള്‍, യുഡിഎഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ സ്വീകരിച്ച സമീപനമാണ് അസാധുവായത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ടു എന്ന് തെളിവുകള്‍ പുറത്തുവന്ന സോളാര്‍ തട്ടിപ്പുപരമ്പര പൊലീസ് അന്വേഷിച്ചാല്‍ മതി എന്നാണ് സര്‍ക്കാര്‍ ശഠിച്ചത്. ഇപ്പോള്‍ ഹൈക്കോടതി പറയുന്നത്, മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കാളിത്തമുണ്ടെന്ന് സംശയിക്കാവുന്ന കേസ് പൊലീസിനെ ഏല്‍പ്പിക്കരുതെന്നാണ്; ഏല്‍പ്പിച്ചതുകൊണ്ട് ഫലമില്ല എന്നാണ്. അതിനര്‍ഥം, സര്‍ക്കാരിന്റെ നിലപാട് നീതിനടത്തിപ്പിന് ചേര്‍ന്നതല്ല എന്നുതന്നെ. ഇതുപോലെ കോടതിയില്‍ അപഹാസ്യമായ മറ്റൊരു സര്‍ക്കാരിനെ കേരളം കണ്ടിട്ടില്ല. തട്ടിപ്പുകേസുകളിലെ നായിക സരിത നായര്‍ വീണ്ടും പറയുന്നത്, അവസരംവന്നാല്‍ യുഡിഎഫിലെ ഉന്നതന്റെ പേര് വെളിപ്പെടുത്തുമെന്നാണ്. ഇങ്ങനെ ഓരോ ഭീഷണി വരുമ്പോഴും സരിതയുടെ തട്ടിപ്പുകേസുകള്‍ ഒന്നൊന്നായി ഒത്തുതീര്‍പ്പാക്കപ്പെടുന്നു. തട്ടിപ്പിലൂടെ സരിത ഉണ്ടാക്കിയ പണമെല്ലാം എവിടെപ്പോയി എന്ന കോടതിയുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങള്‍ക്ക് പൊലീസിന് ഉത്തരമില്ല. ഒരു തട്ടിപ്പുകാരിയുടെ വെളിപ്പെടുത്തല്‍ വരുമ്പോള്‍ ഞെട്ടിത്തരിക്കാനും തലകുമ്പിട്ട് ഇറങ്ങിപ്പോകാനും കാത്തിരിക്കുന്ന ഭരണനേതൃത്വത്തിന് മന്ത്രിസഭയിലെ വച്ചുമാറല്‍കളികൊണ്ട് എങ്ങനെയാണ് രക്ഷപ്പെടാനാവുക?

ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരൂപമാണിന്ന് യുഡിഎഫ് സര്‍ക്കാര്‍. അതിനെ നയിക്കുന്ന മുഖ്യമന്ത്രിയാകട്ടെ, ജനങ്ങളാല്‍ അങ്ങേയറ്റം വെറുക്കപ്പെട്ട നേതാവും. ആ മുഖ്യമന്ത്രിയെ ഇറക്കിവിടാനാണ് കേരളം കണ്ട ഏറ്റവും വലിയ ബഹുജനമുന്നേറ്റമുണ്ടായത്. ആ മുഖ്യമന്ത്രിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ലക്ഷക്കണക്കിന് ജനങ്ങള്‍ സംസ്ഥാനത്തുടനീളം പ്രക്ഷോഭരംഗത്തിറങ്ങിയത്; അടിച്ചമര്‍ത്തലുകളെയും കള്ളക്കേസുകളെയും നേരിടുന്നത്. സമരത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായ ആവേശത്തെയും പ്രകടമായ ജനരോഷത്തെയും തല്ലിക്കെടുത്താന്‍ വ്യാജപ്രചാരണങ്ങളിലേര്‍പ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ക്കുപോലും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തെറ്റുകളെ ന്യായീകരിക്കാന്‍ കഴിഞ്ഞിട്ടില്ല; ഉയര്‍ന്ന ആരോപണങ്ങളും പുറത്തുവന്ന തെളിവുകളും നിഷേധിക്കാനായിട്ടില്ല.

ഭരണസ്തംഭനവും സാമ്പത്തിക പ്രതിസന്ധിയും സേവന മേഖലകളുടെ തകര്‍ച്ചയും ഇതര സംസ്ഥാനങ്ങളേക്കാള്‍ ദയനീയാവസ്ഥയിലാണ് കേരളത്തിന്റെ ജനജീവിതത്തെ എത്തിക്കുന്നത്. അതിനുത്തരവാദിത്തം ഈ സര്‍ക്കാരിനാണ്. വരുമാനത്തിന്റെയും ചെലവിന്റെയും അന്തരത്തില്‍ അമ്പരന്നു നില്‍ക്കുന്ന ജനങ്ങളോട്, "ഞങ്ങള്‍ ആഭ്യന്തര മന്ത്രിയെ മാറ്റി, പ്രതിസന്ധി തീര്‍ന്നു" എന്ന് പറയാനുള്ള വിവേകശൂന്യത യുഡിഎഫ് നേതൃത്വത്തിനാകാം- അത് ജനങ്ങളെ വിശ്വസിപ്പിക്കാം എന്ന് കരുതരുത്. ഒരു പൊറാട്ടുനാടകംകൊണ്ടും വിദഗ്ധ ചികിത്സകൊണ്ടും രക്ഷപ്പെടാന്‍ കഴിയാത്തത്ര ഗുരുതരരോഗമാണ് ആ മുന്നണിയെയും സര്‍ക്കാരിനെയും ബാധിച്ചിട്ടുള്ളത്.

*
ദേശാഭിമാനി മുഖപ്രസംഗം

കൊള്ളക്കാരുടെ രീതിശാസ്ത്രം

പുതുവര്‍ഷ സമ്മാനം വിലക്കയറ്റംമാത്രമല്ല, അറപ്പിക്കുന്ന നുണയുമാണ്. പാചകവാതകം തീവില കൊടുത്ത് വാങ്ങേണ്ടതില്ല, പകരം താന്‍ പറയുന്ന നുണ വേവിക്കാതെ ഭക്ഷിച്ചോളൂ എന്നാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നത്. ഇടിത്തീപോലെയാണ് പാചകവാതക വിലക്കയറ്റം വന്നത്. ഗാര്‍ഹിക സിലിണ്ടറിന് 230.16 രൂപയും വാണിജ്യാവശ്യ സിലിണ്ടറിന് 385.95 രൂപയും വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി പാചക വാതകവില 2000 രൂപയ്ക്ക് മുകളിലെത്തി. രാജ്യാന്തര വിപണിയിലെ വ്യത്യാസമനുസരിച്ച് ഓരോ മാസവും വില പരിഷ്കരിക്കണമെന്ന കേന്ദ്രനയത്തിന്റെ മറവില്‍ കൊടുംകൊള്ള. സബ്സിഡി കിട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന വ്യവസ്ഥ സൃഷ്ടിച്ച പ്രതിസന്ധി വേറെ. എണ്ണക്കമ്പനികളുടെ മേല്‍ സര്‍ക്കാര്‍ പഴിചാരുന്നു; കമ്പനികള്‍ തിരിച്ചും. ജനരോഷത്തെ തൃണവല്‍ഗണിച്ച് വില മുകളിലേക്കുതന്നെ കുതിക്കുന്നു. ജീവിതം എവ്വിധം മുന്നോട്ടുപോകുമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്ന ജനങ്ങളെയാണ് വിലവര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി തന്നോട് സ്വകാര്യം പറഞ്ഞു എന്ന പരിഹാസംകൊണ്ട് ഉമ്മന്‍ചാണ്ടി നേരിടുന്നത്.

ആധാര്‍ കാര്‍ഡുമായി ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കാത്തവര്‍ക്ക് പാചകവാതക സബ്സിഡി നല്‍കില്ലായെന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അന്ത്യശാസനം അതേപടി നില്‍ക്കുകയാണ്. രണ്ടുമാസത്തെ സാവകാശം നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ അതിന് തയ്യാറായിട്ടില്ല. ബുധനാഴ്ച കേരളത്തിന്റെ അനുഭവമെടുത്താല്‍ മിക്ക സ്ഥലങ്ങളിലും ചാചകവാതക വിതരണം നടന്നിട്ടില്ല. നടന്നിടത്ത് ഉയര്‍ന്ന വില ഈടാക്കിയിട്ടുണ്ട്. എല്‍പിജി സിലിണ്ടര്‍ കിട്ടാന്‍ 1293.50 രൂപയാണ് ഗാര്‍ഹിക ഉപയോക്താവ് കൊടുക്കേണ്ടത്. വാണിജ്യ ഉപയോക്താവാണെങ്കില്‍ 2185 രൂപ കൊടുക്കണം. ഇത്രയും വലിയ തുകകൊടുത്ത് പാചകവാതകം വാങ്ങിയാല്‍ ആരുടെയും വിശപ്പടങ്ങില്ല. പാകംചെയ്യാനുള്ള അരിയും പലവ്യഞ്ജനങ്ങളും വേറെ വാങ്ങണം. സാധാരണ തൊഴിലാളികളും കര്‍ഷകരും ജീവനക്കാരും ഇന്നു വാങ്ങുന്ന വേതനംകൊണ്ട് അത് നടപ്പുള്ള കാര്യമല്ല. ഇടത്തരക്കാരെപ്പോലും പട്ടിണിക്കാരാക്കുന്ന വിലവര്‍ധനയാണ് ഇതെന്നര്‍ഥം.

ക്രൂഡോയില്‍ വില മാറുന്നതനുസരിച്ച് പാചകവാതക വിലയിലും മാറ്റമുണ്ടാകുമെന്ന ന്യായം ഒരു സര്‍ക്കാരിന് ചേര്‍ന്നതല്ല-കച്ചവടക്കമ്പനിയുടേതാണ്. ലാഭമോഹികളായ കഴുത്തറുപ്പന്‍ കച്ചവടക്കാരുടെ മാനസികാവസ്ഥയാണ് ആഗോളവല്‍ക്കരണനയങ്ങളുടെ നടത്തിപ്പുകാരായ യുപിഎ സര്‍ക്കാരിന്റേത് എന്ന് ആവര്‍ത്തിച്ചുതെളിയിക്കപ്പെടുകയാണ്. കേരളത്തിലെ 12 ജില്ലയില്‍ ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ബന്ധിപ്പിക്കുന്ന പ്രക്രിയ പകുതിപോലുമായിട്ടില്ല. രണ്ടുമാസത്തെ സമയം കിട്ടിയാലും അത് പൂര്‍ത്തിയാകില്ല. ഭൂരിപക്ഷം ജനങ്ങള്‍ക്കും പാചക വാതക സബ്സിഡി നിഷേധിക്കപ്പെടുന്ന സ്ഥിതി വരുന്നു. ആധാര്‍ കാര്‍ഡിന്റെ മറവില്‍ പാചകവാതക ഉപയോക്താക്കളെ കൊള്ളയടിക്കാനുള്ള ഈ നീക്കത്തിനൊപ്പമാണ് വിലവര്‍ധനയുടെ തുടര്‍ ആഘാതങ്ങള്‍. പ്രതിവര്‍ഷം എല്‍പിജി സബ്സിഡിയിനത്തില്‍ 20,000 കോടിയിലേറെ ചെലവഴിച്ചിരുന്ന സ്ഥാനത്ത് പദ്ധതി നടപ്പാക്കുകവഴി ചെലവ് 5,000 കോടിയാകുമെന്ന് കണക്കുകൂട്ടിയാണ് ഈ തീരുമാനങ്ങളെന്ന് വാര്‍ത്ത വന്നിട്ടുണ്ട്. പിന്നെ എന്തിനാണ് നാടിന് ഒരു സര്‍ക്കാര്‍?

രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ വിറ്റ് കാശുമാറാനും അഴിമതിയില്‍ മുങ്ങിക്കുളിക്കാനും ഖജനാവിലെ മുതലെടുത്ത് ധൂര്‍ത്തടിക്കാനും ഒരു സര്‍ക്കാര്‍ വേണ്ടതുണ്ടോ? യുപിഎ നേതൃത്വം ജനങ്ങളോട് ഇതിനുത്തരം പറയേണ്ടതുണ്ട്. വിലക്കയറ്റത്തിന്റെ അധികഭാരം തടയാന്‍ സംസ്ഥാനം നികുതിയിളവു നല്‍കുമെന്ന വീമ്പുപറച്ചില്‍ മുഖ്യമന്ത്രിയില്‍നിന്ന് വീണ്ടും കേള്‍ക്കുന്നുണ്ട്. പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചുതുടങ്ങുമ്പോഴും ഇതുതന്നെ പറഞ്ഞിരുന്നു. പ്രഖ്യാപനത്തിന്റെ സമയത്തല്ലാതെ അതുകൊണ്ട് പറയത്തക്ക ആശ്വാസം ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നുമാത്രം. കേന്ദ്രം വില വര്‍ധിപ്പിക്കുക; സംസ്ഥാനം നികുതിയിളവു നല്‍കുക എന്ന ന്യായം ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ക്കുമാത്രം ബോധ്യമാകുന്നതാണ്. വില്ലേജ് ഓഫീസറുടെ ജോലിചെയ്യാന്‍ കോടികള്‍ ചെലവിട്ട് സമ്പര്‍ക്ക മാമാങ്കം സംഘടിപ്പിച്ച്, അതാണ് ഭരണനേട്ടമെന്ന് കൊട്ടിഘോഷിക്കുനവര്‍ക്കുമാത്രം യോജിക്കുന്നതുമാണ്.

സര്‍ക്കാരിന്റെ ഒരു പദ്ധതിക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് ആയിട്ടുമില്ല. എന്നിട്ടും കോടതി ഉത്തരവ് ലംഘിച്ച് എണ്ണക്കമ്പനികള്‍ സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നുവെങ്കില്‍ അതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്‍ബലമുണ്ട്. ഒത്തുകളിയാണ് അരങ്ങേറുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. അതില്‍ ഉമ്മന്‍ചാണ്ടിയും തന്റെ ഭാഗം അഭിനയിക്കുകയാണ്. ഈ നാടകം തുടര്‍ന്നുകൂടാ. ജനങ്ങളുടെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും ഉയര്‍ന്നേ തീരൂ. ജനരോഷം പ്രകടിപ്പിക്കാനുള്ള പ്രക്ഷോഭമാര്‍ഗങ്ങളെ അപഹസിക്കാനും പരാജയമാണെന്ന് ആര്‍ത്തുവിളിക്കാനും തയ്യാറാകുന്ന വലതുപക്ഷ മാധ്യമങ്ങളല്ല, കണ്‍മുന്നില്‍ ഭീകരരൂപം പൂണ്ടുനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ജനവികാരത്തെ നയിക്കേണ്ടത് എന്ന യാഥാര്‍ഥ്യത്തിനുകൂടി അടിവരയിടുന്ന അനുഭവമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം

Sunday, December 29, 2013

ഗ്രാമവികസനം-യുപിഎ ഭരണത്തില്‍

ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമീണജനതയുടെ നിത്യജീവിതം മെച്ചപ്പെടുമ്പോഴാണ് ഇന്ത്യയെപ്പോലൊരു രാജ്യം പുരോഗമിക്കുന്നത്. കേവലം ഒരുപിടി കോര്‍പ്പറേറ്റുകളുടെ വളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയായി കൊട്ടിഘോഷിച്ച് ജനവഞ്ചന തുടരുന്ന യു പി എ സര്‍ക്കാര്‍ പുറത്തിറക്കുന്ന ഔദ്യോഗിക രേഖകള്‍ ചിലപ്പോഴെങ്കിലും സത്യം വിളിച്ചുപറയും. ഗ്രാമവികസന മന്ത്രി പുറത്തിറക്കിയ ഇന്ത്യ റൂറല്‍ ഡവലപ്‌മെന്റ് റിപ്പോര്‍ട്ട് 2012/13 നാം ഗൗരവബുദ്ധിയോടെ വിലയിരുത്തണം. ഗ്രാമവികസനലക്ഷ്യം കൈവരിക്കാന്‍ നാം ഇനിയും ബഹുദൂരം സഞ്ചരിക്കണം. ഇവിടെ വിഭവങ്ങളുടെ അഭാവം തീരെ ഇല്ല. വിഭവങ്ങള്‍ ഒരുപിടി കോര്‍പ്പറേറ്റുകളുടെ കൈകളില്‍ മാത്രം ഒതുങ്ങുന്നു എന്നതാണ് പ്രശ്‌നം.

കര്‍ഷകരുടെ വരുമാനം അവരുടെ ദൈനംദിന ജീവിതത്തിന് തികയുന്നില്ല എന്നും അവരുടെ വരുമാനം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആധുനിക കൃഷി സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കൂട്ടുകൃഷി സമ്പ്രദായം വ്യാപകമാക്കാനും സാധിക്കണം. 43 ശതമാനം ഗ്രാമീണ കുടുംബങ്ങള്‍ക്കും കാര്‍ഷിക വരുമാനം മാത്രമാണ് ആശ്രയം. ഈ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളും മെച്ചപ്പെട്ട കൂലിയും സാമൂഹ്യ സുരക്ഷാപദ്ധതികളും ഉറപ്പുവരുത്തണം. 1993-94 ല്‍ ഗ്രാമീണ ദരിദ്രരുടെ 50 ശതമാനം ജാര്‍ഖണ്ഡ്, ബിഹാര്‍, അസം, ഒഡിഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, യു പി തുടങ്ങിയ ഏഴ് സംസ്ഥാനങ്ങളില്‍ ആയിരുന്നു. 2011-12 ല്‍ ദരിദ്രര്‍ 65 ശതമാനമായി വര്‍ധിച്ചു.

18 ശതമാനം ഗ്രാമീണ ഭവനങ്ങളില്‍ മാത്രമാണ് കുടിവെള്ളം, ശുചിത്വം, വൈദ്യുതി എന്നിവ ലഭ്യം. ഭരണനേട്ടങ്ങളും സാമ്പത്തിക പുരോഗതിയും കൊട്ടിഘോഷിക്കുന്ന ഭരണാധികാരികള്‍ ഗ്രാമങ്ങളിലെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള ധൈര്യം കാണിക്കണം. നിങ്ങള്‍ കാണാന്‍ ഭയപ്പെടുന്ന സ്ഥിതിവിശേഷമാണ് ഗ്രാമീണ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്നത്.

വേള്‍ഡ് ടോയ്‌ലറ്റ് ഡേ യോടനുബന്ധിച്ച് ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. 600 മില്യന്‍ ഇന്ത്യക്കാര്‍ തുറന്ന സ്ഥലത്താണ് മലവിസര്‍ജനം നടത്തുന്നത്. കുട്ടികളില്‍ പടരുന്ന പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. ഗ്രാമീണ ഭവനങ്ങളില്‍ 53 ശതമാനത്തിനും ശുചിയായ കക്കൂസ് ഇല്ല എന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. കക്കൂസുകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രിംകോടതി പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍മിക്കുക.

കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി ഇന്ത്യയില്‍ പട്ടിണി കുറഞ്ഞതായി 2013 ജൂലായ് മാസത്തില്‍ ആസൂത്രണ കമ്മിഷന്‍ പ്രസ്താവിച്ചു. ആസൂത്രണ കമ്മിഷന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്നവരുടെ എണ്ണം 2004-05 ല്‍ 37.2 ശതമാനം 2011-12 ആയപ്പോള്‍ 21.9 ശതമാനമായി കുറഞ്ഞു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പട്ടിണി കുറച്ചു എന്ന് ആസൂത്രണ കമ്മിഷന്‍ ആവര്‍ത്തിക്കുമ്പോള്‍ ലോകബാങ്കിന്റെ കണക്കുകള്‍ വ്യത്യസ്തമായ ചിത്രമാണ് നല്‍കുന്നത്.

ആസൂത്രണ കമ്മിഷന്റെ കണക്കുകള്‍ പ്രകാരം 1974 നും 1988 നും ഇടയില്‍ (പരിഷ്‌കാരങ്ങള്‍ക്കുമുമ്പ്) 56.4 ശതമാനത്തില്‍ നിന്നും 39.1 ശതമാനമായി പട്ടിണിക്കാര്‍ കുറഞ്ഞു. അതായത് 14 വര്‍ഷം കൊണ്ട് 17.3 ശതമാനം കുറഞ്ഞു. ഒരു വര്‍ഷം ശരാശരി 1.25 ശതമാനം. 1988 നും 2000 നും ഇടയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 12 വര്‍ഷംകൊണ്ട് 39.1 ശതമാനത്തില്‍ നിന്നും 27 ശതമാനമായി കുറഞ്ഞു. അതായത് സാമ്പത്തികപരിഷ്‌കാരങ്ങള്‍ തുടരുമ്പോള്‍ കുറഞ്ഞത് ഒരു വര്‍ഷം ശരാശരി ഒരു ശതമാനം.

ലോകബാങ്ക് നല്‍കുന്നത് മറ്റൊരു ചിത്രം. 1974 നും 1900 നും ഇടയില്‍ പട്ടിണിക്കാരുടെ എണ്ണം 55 ശതമാനത്തില്‍ നിന്നും 33 ശതമാനമായി കുറഞ്ഞു. 16 വര്‍ഷം കൊണ്ട് 22 ശതമാനം കുറഞ്ഞു. ഒരു വര്‍ഷം ശരാശരി 1.38 ശതമാനം. ഉദാരവല്‍ക്കരണം നടപ്പിലാക്കിയതിനുശേഷം 1990 ലെ 33 ശതമാനം 2000 ല്‍ 28 ശതമാനമായി കുറഞ്ഞു. ഒരു വര്‍ഷം ശരാശരി 0.7 ശതമാനം. 2000 നും 2010 നും ഇടയില്‍ പട്ടിണിക്കാരുടെ എണ്ണം 34 ശതമാനമായി വര്‍ധിച്ചു എന്നാണ് ലോകബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആസൂത്രണക്കമ്മിഷന്റെ കണക്കുകള്‍ പ്രകാരം ഗ്രാമീണ ദരിദ്രരുടെ ദിവസവരുമാനം 17 രൂപയില്‍ താഴെയാണ്. ഇന്നത്തെ സാഹചര്യത്തില്‍ 17 രൂപ കൊണ്ട് ഒരു കുടുംബം ഒരു നേരമെങ്കിലും എങ്ങനെ വയറുനിറയ്ക്കുമെന്ന് യു പി എ അധികാരികള്‍ വ്യക്തമാക്കണം. യു പി എ ഭരണം അവസാനിക്കുമ്പോള്‍ ഭയാനകമായ ചിത്രങ്ങളാണ് ഗ്രാമങ്ങളില്‍ വരയ്ക്കപ്പെടുന്നത്. ഭരണാധികാരികള്‍ മുഖം മറയ്ക്കുകയാണ്, സത്യത്തിനും യാഥാര്‍ഥ്യങ്ങള്‍ക്കും നേരെ.

എം പിമാരുടെ പ്രാദേശിക വികസന പദ്ധതികള്‍: ഒരു അവലോകനം   

1993 ഡിസംബര്‍ 23ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു എം പിമാരുടെ പ്രാദേശിക വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. തങ്ങളുടെ മണ്ഡലത്തില്‍ ആവശ്യമായ വികസന പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പിലാക്കേണ്ടത്. രാജ്യസഭാ എം പിമാര്‍ക്ക് അവരുടെ സംസ്ഥാനത്തില്‍ ഏത് ജില്ലയിലും പദ്ധതി നടപ്പിലാക്കാം. കേന്ദ്രത്തില്‍ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആണ് പദ്ധതിയുടെ ചുമതല. പദ്ധതിയുടെ തുടക്കത്തില്‍ ഒരു എം പിക്ക് ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. 1994-95 മുതല്‍ 1997-98 വരെ ഒരു കോടി രൂപയും 1998 ന് ശേഷം രണ്ട് കോടി രൂപയായും 2011 മുതല്‍ അഞ്ച് കോടി രൂപയായും വര്‍ധിപ്പിച്ചു. രണ്ട് ഗഡുക്കളായി ജില്ലാ ഭരണകൂടത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത്. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജം, റോഡുകള്‍ തുടങ്ങിയതാണ് മുന്‍ഗണനാ പട്ടിക.

2010-11 ധനകാര്യവര്‍ഷത്തില്‍ 1533.32 കോടി രൂപയും എം പി എല്‍ എ ഡി എസ് പദ്ധതിക്ക് 2010-11 വരെ ആകെ അനുവദിച്ച തുക 22490.57 കോടി രൂപയും ആണ്. ഫണ്ട് വിനിയോഗിച്ച രീതി വിലയിരുത്തുമ്പോള്‍ 2009-10 ല്‍ അനുവദിച്ച തുകയുടെ 70.13 ശതമാനവും 2010-11 ല്‍ 94.71 ശതമാനവും മാത്രമാണ് വിനിയോഗിച്ചത്.

2006 ഡിസംബറിലെ സുനാമി ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ എം പി എല്‍ എ ഡി എസില്‍ ഭേദഗതികള്‍ വരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 207 ലോക്‌സഭാ എം പിമാരും 167 രാജ്യസഭാ എം പിമാരും യഥാക്രമം 22.74 കോടി രൂപയും 31.34 കോടി രൂപയും മാത്രമാണ് ചെലവഴിച്ചത്.

എം പി എസ് എ ഡി എസ് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യക്ഷമമായി പദ്ധതി പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് അനുഭവം. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ 55-ാമത്തെ റിപ്പേര്‍ട്ടില്‍ എം പി എല്‍ എ ഡി എസിനെ നിശിതമായി വിമര്‍ശിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം 1993-94 നും 2008-09 നും ഇടയില്‍ ഭാരതസര്‍ക്കാര്‍ എം പി എല്‍ എ ഡി എസിന് അനുവദിച്ച തുക 19425.75 കോടി രൂപ. ബാങ്കുകളില്‍ നിന്നും ലഭിച്ച പലിശ 420.16 കോടി രൂപ ഉള്‍പ്പെടെ 19845.91 കോടി രൂപ. അതില്‍ ചെലവഴിച്ചത് 18057.91 കോടി രൂപ. എം പി എല്‍ എ ഡി എസ് കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പി എ സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പല പദ്ധതികളും സ്വന്തക്കാരായ കരാറുകാര്‍ക്ക് നല്‍കുന്ന അഴിമതിക്കഥകളും എം പി എല്‍ എ ഡി എസിലൂടെ പുറത്തു വരുന്നുണ്ട്. സി എ ജി യുടെ റിപ്പോര്‍ട്ടിലും എം പി എല്‍ എ ഡി എസിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഏറെയാണ്.

ജനപ്രതിനിധികള്‍ ആദ്യം ജനങ്ങളെ അറിയണം. അവരുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ തിരിച്ചറിയണം. പരിമിതികളില്‍ ഒതുങ്ങിയെങ്കിലും അവരുടെ നിത്യജീവിതം അല്‍പമെങ്കിലും മെച്ചപ്പെടുത്താന്‍ തികഞ്ഞ ആത്മാര്‍ഥതയോടെ പദ്ധതികള്‍ നടപ്പിലാക്കണം. ഭാരതജനതയ്ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ആ ദിശയില്‍ ആയിരിക്കണം എം പി എല്‍ എ ഡി എസ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍.

*
കെ ജി സുധാകരന്‍ 

ജനയുഗം

Friday, November 29, 2013

ലോക വ്യാപാരസംഘടനയ്ക്ക് കീഴടങ്ങുന്നു

രണ്ടാം യുപിഎ സര്‍ക്കാര്‍ 'സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍' നടപ്പാക്കാനുള്ള ഭ്രാന്തമായ ശ്രമത്തില്‍ രാജ്യത്തെ രാഷ്ട്രാന്തര ധനമൂലധനത്തിന്റെ മടിത്തട്ടിലേക്ക് എറിഞ്ഞുകൊടുക്കുകയാണ്. രാഷ്ട്രാന്തര മൂലധനത്തിന്റെ ഉപകരണമായ ലോകവ്യാപര സംഘടനയുടെ നിബന്ധനകള്‍ക്കു മുന്നില്‍ രാജ്യം കീഴടങ്ങുകയാണ്. ലോകവ്യാപാര സംഘടനയുടെ കര്‍ക്കശ നിയമങ്ങളില്‍ നിന്നും വികസ്വര രാജ്യങ്ങളെ സംരക്ഷിക്കുന്നതിനെപ്പറ്റി ഏറെ വാചക കസര്‍ത്തുക്കള്‍ കേള്‍ക്കാനുണ്ടെങ്കിലും ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന ചിത്രം മറ്റൊന്നാണ്. അവിടെ നടക്കുന്ന പിന്നാമ്പുറ ചര്‍ച്ചകളില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ഭക്ഷ്യസുരക്ഷയടക്കം രാജ്യതാല്‍പര്യങ്ങള്‍ അടിയറവെക്കുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാം യു പിഎ സര്‍ക്കാര്‍ എല്ലാ പൗരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുനല്‍കുന്ന നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞപ്പോള്‍തന്നെ ലോക ധനമൂലധന ശക്തികള്‍ അതിനെതിരെ രംഗത്തുവന്നിരുന്നു. അത് 'സ്വതന്ത്ര വിപണി' യുടെ അടിസ്ഥാനപ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്ന വാദഗതിയാണ് അവര്‍ ഉന്നയിച്ചുപോന്നിരുന്നത്. ബാലിയില്‍ നടക്കുന്ന മന്ത്രിതല സമ്മേളനം സബ്‌സിഡി പ്രശ്‌നം ചര്‍ച്ചചെയ്യുമെന്നും അതിനെതിരായ നിരോധനനിയമം കര്‍ക്കശമായി നടപ്പാക്കുമെന്നും അവര്‍ ശഠിക്കുന്നു.

അസംബ്ലി തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും 2014 ലെ പൊതുതെരഞ്ഞെടുപ്പിലും ജനങ്ങളെ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കബളിപ്പിക്കാനുള്ള ശ്രമമാണ് രണ്ടാം യു പി എ നടത്തിവരുന്നത്. ഏറെ കുറവുകളും നേരിട്ട് പണം നല്‍കുക എന്ന തട്ടിപ്പും എല്ലാം നിലനില്‍ക്കെ പാര്‍ലമെന്റ് നിയമം പാസാക്കി. ലോകവ്യാപാര സംഘടനയുടെ വ്യവസ്ഥകള്‍ ഭക്ഷ്യസുരക്ഷാ നിയമത്തിന് തടസമാകില്ലെന്നും പദ്ധതി ജനങ്ങള്‍ക്ക് ആവശ്യമുള്ളിടത്തോളം കാലം തുടരുമെന്നും ഉറപ്പ് നല്‍കപ്പെട്ടു. സബ്‌സിഡി അവസാനിപ്പിക്കാനുള്ള ഏതുശ്രമത്തേയും ചെറുക്കുമെന്ന് വാണിജ്യ മന്ത്രി ആനന്ദ്ശര്‍മ രാജ്യത്തിന് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കി.

ഇപ്പോള്‍ ബാലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ലോക വ്യാപാര സംഘടനയുടെ സബ്‌സിഡി നിയമങ്ങളില്‍ ഒരു 'ഇടക്കാല വ്യവസ്ഥ' അംഗീകരിച്ചു എന്നാണ്. ഈ വ്യവസ്ഥ അനുസരിച്ച് ഒരു രാജ്യത്തിനും ഇനി നാലുവര്‍ഷത്തില്‍ കൂടുതല്‍ സബ്‌സിഡി തുടരാനാവില്ല. ഇത് വികസിത രാഷ്ട്രങ്ങളുടെ ആവശ്യാനുസൃതം അവശ്യവസ്തുക്കളുടെ ഇറക്കുമതി സുഗമമാക്കും.
ഇതോടൊപ്പം തന്നെ മിനിമം താങ്ങുവില പരിമിതപ്പെടുത്താനും നീക്കം ശക്തമാണ്. ധനമൂലധനം നേരിട്ടോ പരോക്ഷമായോ നിയന്ത്രിക്കുന്ന വികസിത രാഷ്ട്ര സര്‍ക്കാരുകള്‍ കര്‍ഷകരുടെതടക്കം ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്നത് സ്വതന്ത്ര വിപണി സംവിധാനത്തെ അവതാളത്തിലാക്കുമെന്ന് ഭയപ്പെടുന്നു. താങ്ങുവിലയുടെ തോത് തങ്ങള്‍ നിര്‍ദേശിക്കുന്നവിധം നിയന്ത്രിക്കണമെന്നാണ് അവരുടെ ആവശ്യം. അത്തരം നിയന്ത്രണമെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ തങ്ങള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് യഥേഷ്ടം വിപണികളില്‍ തള്ളാനാവൂ. ലളിതമായി പറഞ്ഞാന്‍ യു എസിന്റെയും ഇതര വികസിത രാഷ്ട്രങ്ങളുടെയും കാര്‍ഷിക കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ ഇന്ത്യന്‍ കര്‍ഷകനും ഉപഭോക്താവിനും അര്‍ഹമായ വരുമാനവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടണമെന്നതാണ് ലക്ഷ്യം.

സബ്‌സിഡി നാലുവര്‍ഷത്തേയ്ക്ക് പരിമിതപ്പെടുത്തുന്നതിനും മിനിമം താങ്ങുവില വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ മറ്റ് വികസ്വര രാജ്യങ്ങളുമായി ബന്ധപ്പെട്ടുവരുന്നതായി ആനന്ദ് ശര്‍മ്മ അവകാശപ്പെടുന്നു. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ അത്തരം അവകാശവാദങ്ങള്‍ക്ക് എതിരാണ്. ദോഹാറൗണ്ട് ചര്‍ച്ചയടക്കം ഏതാണ്ട് എല്ലാ അവസരങ്ങളിലും വികസ്വര രാജ്യങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത ഇന്ത്യ അവസാന നിമിഷം അവരെ വഞ്ചിക്കുകയാണ് ഉണ്ടായത്. സബ്‌സിഡി നാലുവര്‍ഷത്തേയ്ക്ക് പരിമിതപ്പെടുത്തുന്നത് സ്വീകരിക്കുക എന്നാല്‍ രണ്ടാം യു പി എ സര്‍ക്കാര്‍ ലോക വ്യാപാര സംഘടനയ്ക്ക് ഒരിക്കല്‍ക്കൂടി അടിയറവ് പറയുകയാണെന്ന് അര്‍ഥം.

രണ്ടാം യു പി എ കൂട്ടുകെട്ടിന്റെ ഈ പാരമ്പര്യം അവരുടേത് മാത്രമല്ല. ഇതരമുതലാളിത്ത പാര്‍ട്ടികള്‍ക്കും കൂടി അവകാശപ്പെട്ടതാണ് അത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് സംസ്ഥാന അസംബ്ലികളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ ഉത്തമ സാക്ഷ്യമാണ്. അവര്‍ എല്ലാറ്റിനെപ്പറ്റിയും വാചാലമാകുന്നു. എന്നാല്‍ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം മാത്രം അവരുടെ ചര്‍ച്ചാവിഷയമല്ല. ഉള്ളിയും ഉരുളക്കിഴങ്ങും തക്കാളിയും നാലിരട്ടി വിലയ്ക്ക് വില്‍ക്കുമ്പോഴും വില നിയന്ത്രിക്കുന്നതിനെപ്പറ്റി ബി ജെ പിക്കും കോണ്‍ഗ്രസിനും ഒന്നും പറയാനില്ല. ഈ സ്ഥിതിവിശേഷത്തിന് ഇരുവരും ഉത്തരവാദികളാണ്. ബി ജെ പി നേതൃത്വം നല്‍കിയ എന്‍ ഡി എ സര്‍ക്കാരാണ് പൂഴ്ത്തിവെയ്പ്‌വിരുദ്ധ നിയമം നിരോധിച്ചത്.  അതിന്റെ പിന്‍പറ്റി രണ്ടാം യു പി എ സര്‍ക്കാര്‍ അവധിവ്യാപാരത്തിന് അനുമതി നല്‍കുകയും ചെയ്തു. ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ രണ്ട് മുഖ്യകാരണങ്ങള്‍ അവരണ്ടുമാണ്. ഇരുവരും തങ്ങളുടെ തെറ്റ് അംഗീകരിക്കാനോ പൂഴ്ത്തി വയ്പിനെതിരെ നിയമം കൊണ്ടുവരാനോ അവധി വ്യാപാരാനുമതി പിന്‍വലിക്കാനോ തയ്യാറല്ല.

നവഉദാരീകരണ നയങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരായ ഇരുപാര്‍ട്ടികളും യഥാര്‍ഥ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പകരം നിരര്‍ഥകമായ വ്യക്തിഗത പ്രശ്‌നങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. നയങ്ങളില്‍ എന്ത് മാറ്റങ്ങളാണ് വരുത്തുന്നതെന്നതിന് പകരം നേതാവിനെക്കുറിച്ചുള്ള വാദവിവാദങ്ങളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ ഇടതുപക്ഷം മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍നയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവണം.

*
ജനയുഗം

Friday, November 15, 2013

വോട്ടില്‍ കണ്ണുനട്ട് പുതിയ നാടകം

സമ്പന്ന- കോര്‍പറേറ്റ് അനുകൂല സാമ്പത്തികനയം വര്‍ഷങ്ങളായി മറയില്ലാതെ നടപ്പാക്കുന്ന യുപിഎ സര്‍ക്കാരിനും കോണ്‍ഗ്രസിനും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടുവിചാരം തുടങ്ങിയിരിക്കുന്നു. ഇന്നത്തെ നില തുടര്‍ന്നാല്‍ തങ്ങളുടെ "ആം ആദ്മി" മുദ്രാവാക്യത്തിന്റെ കള്ളത്തരം കൈയോടെ പിടിക്കപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പാവങ്ങള്‍ക്കുള്ള സാമൂഹ്യസുരക്ഷ പദ്ധതികള്‍ക്കുള്ള ബജറ്റുവിഹിതത്തില്‍ 15000 കോടി രൂപ വെട്ടിക്കുറയ്ക്കുന്നതിനെതിരെയാണ് യുപിഎയ്ക്കുള്ളില്‍ കടുത്ത പ്രതികരണം രൂപപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ സാധാരണ ജനങ്ങളില്‍നിന്ന് വലിയ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നത്.

ഗ്രാമീണമേഖലയില്‍ തൊഴില്‍, ആരോഗ്യം, വികസനം, ജലവിതരണം, ഭവന നിര്‍മാണം, വൈദ്യുതീകരണം എന്നീ ആറിന പദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ തുറുപ്പുചീട്ടാക്കാനാണ് യുപിഎ ലക്ഷ്യമിട്ടത്. എന്നാല്‍, സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ഈ പദ്ധതികളുടെ വകയിരുത്തലുകളില്‍ ധനമന്ത്രാലയം വരുത്തിയ അപ്രതീക്ഷിത വെട്ടിക്കുറയ്ക്കല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ദേശീയ ഗ്രാമീണ തൊഴില്‍ പദ്ധതി, ഇന്ദിര ആവാസ് യോജന എന്നിവയുടെ അടങ്കലില്‍ 2000 കോടി രൂപ വീതം വെട്ടിക്കുറയ്ക്കും. പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് ഗ്രാമീണ റോഡ് പദ്ധതിവിഹിതം 9000 കോടി രൂപയാണ് കുറയ്ക്കുക. ഇതിനുപുറമെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അടങ്കലില്‍ 2500 കോടിയും ഉന്നതവിദ്യാഭ്യാസ വിഹിതം 3000 കോടിയും കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്.

ധനകമ്മി കുറയ്ക്കാനെന്ന പേരിലുള്ള ഈ നടപടികള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയവരില്‍ പ്രമുഖന്‍ ഗ്രാമവികസന മന്ത്രി ജയറാം രമേശാണ്. സര്‍ക്കാരിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍തന്നെ തകിടംമറിക്കുന്നതാണ് ധനമന്ത്രാലയത്തിന്റെ നീക്കമെന്ന് അദ്ദേഹം തുറന്നടിക്കുന്നു. കുറവുവരുത്താവുന്ന ചെലവ് സാമൂഹ്യ സുരക്ഷപദ്ധതികളുടേത് മാത്രമാണെന്ന വാദം സര്‍ക്കാരിനു സ്വീകാര്യമാവുന്നത് പൊതുനയത്തിന്റെ ഭാഗമായേ കാണാനാവൂ. കോര്‍പറേറ്റുകള്‍ക്കും വ്യവസായ ലോബികള്‍ക്കുമുള്ള സൗജന്യങ്ങളും ഇളവുകളും നിര്‍ലോഭം തുടരുമ്പോഴും പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ യുപിഎ സര്‍ക്കാരിന് ഒരു മടിയുമില്ല. നികുതി വരുമാനം വര്‍ധിപ്പിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന അടിസ്ഥാനതത്വം സാമ്പത്തിക വിദഗ്ധരായ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ധനമന്ത്രി ചിദംബരത്തിനും അറിയാത്തതല്ല. എന്നാല്‍, സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ കണക്കെടുത്താന്‍, പ്രത്യക്ഷ നികുതി വരുമാനത്തിലുള്ള വര്‍ധന 11.58 ശതമാനംമാത്രമാണ്. ബജറ്റില്‍ ലക്ഷ്യമിട്ടതാകട്ടെ 19 ശതമാനവും. പറയത്തക്ക നികുതിയിതര വരുമാനവും ഇല്ല.

"ക്രെഡിറ്റ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് പുവര്‍" എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ചുള്ള "പരിതാപകര"മെന്ന വിലയിരുത്തല്‍ ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍, ബജറ്റ്കമ്മിയും സാമ്പത്തികത്തകര്‍ച്ചയും കൂടുതല്‍ രൂക്ഷമായതായി ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. ധനകമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.8 ശതമാനമായി പരിമിതപ്പെടുത്തണമെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യനാലുമാസത്തില്‍ പൂര്‍ണപരാജയം നേരിട്ടു. ഈ ഘട്ടത്തില്‍ മൊത്തം ചെലവിന്റെ 17.2 ശതമാനം കമ്മി നികത്തപ്പെടാതെ കിടന്നു. "ആം ആദ്മി" മുദ്രാവാക്യവും തൊഴിലുറപ്പ് പദ്ധതിയും കൈത്താങ്ങാക്കിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. കഴിഞ്ഞ ബജറ്റിനെ ധനമന്ത്രി ചിദംബരം വിശേഷിപ്പിച്ചതാകട്ടെ ആം ആദ്മി ബജറ്റെന്നും. ധനകമ്മി കുറയ്ക്കുമെന്നും 16.67 ലക്ഷം കോടിയുടെ അധികവിഹിതം വികസനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ആണയിട്ടു. ഒരു മന്ത്രാലയത്തിനും നിലവിലുള്ള വിഹിതം കുറയ്ക്കില്ലെന്നും വാഗ്ദാനംചെയ്തു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമവികസന മന്ത്രാലയം 46 ശതമാനം അധിക വകയിരുത്തലുള്ള നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചത്.

എന്നാല്‍, എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ച്, സാമ്പത്തിക വര്‍ഷം ആദ്യപാതി പിന്നിടുമ്പോഴേക്ക് പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അടിസ്ഥാന ജനവിഭാഗത്തിന് ഗുണംലഭിക്കുന്ന ഒരു പദ്ധതിക്കും തല്‍പരരല്ല സര്‍ക്കാരിന്റെ സുപ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നതെന്ന് സാമൂഹ്യ സുരക്ഷാബജറ്റിന്റെ വെട്ടിക്കുറവിലൂടെ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇനി നടക്കാനിരിക്കുന്നത് തെരഞ്ഞെടുപ്പും വോട്ടും ലക്ഷ്യമാക്കിയുള്ള നാടകങ്ങള്‍മാത്രം. അതിന്റെ ആദ്യപടിയാണ് ധനമന്ത്രാലത്തിനെതിരെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. "ഗരീബീ ഹഠാവോ" ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് മുദ്രാവാക്യങ്ങള്‍ക്ക് എന്തുസംഭവിച്ചു എന്ന് ഈ നാട് കണ്ടതാണ്. "ആം ആദ്മി"യും ജനലക്ഷങ്ങളുടെ വോട്ടില്‍ കണ്ണുനട്ടുള്ള തട്ടിപ്പുമാത്രം.

*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, November 6, 2013

കല്‍ക്കരിയില്‍ പ്രതി പ്രധാനമന്ത്രി

കല്‍ക്കരി കുംഭകോണത്തിന്റെ അന്വേഷണം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീളുകയാണ്. ഒഡീഷയിലെ തലബിര രണ്ട് കല്‍ക്കരി ഖനി ബിര്‍ളയുടെ ഹിന്‍ഡാല്‍ക്കോയ്ക്ക് അനുവദിച്ചതിനെക്കുറിച്ചുള്ള എല്ലാ ഫയലുകളും നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ പ്രധാനമന്ത്രി കാര്യാലയത്തിന് കത്തെഴുതിയിരിക്കുകയാണ്. ഈ മാസം 29 ന് സുപ്രിംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ ഈ നീക്കം. കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ടും സിബിഐ സുപ്രിംകോടതിക്ക്് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടും സുപ്രിംകോടതി 29 ന് പരിഗണിക്കും.

ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ സംശയമുണ്ടെന്ന് കണ്ടാണ് സിബിഐ പരഖിനെയും ബിര്‍ളയെയും കേസില്‍ ഉള്‍പ്പെടുത്തിയത്. "ഞാന്‍കുറ്റക്കാരനാണെങ്കില്‍ പ്രധാനമന്ത്രിയും കുറ്റക്കാരനാണെന്ന്" മുന്‍ കല്‍ക്കരി മന്ത്രാലയ സെക്രട്ടറി പിസി പരഖ് പറഞ്ഞതിനാലാണ് പ്രധാനമന്ത്രിയെ രക്ഷിക്കാനായി പ്രധാനമന്ത്രികാര്യാലയം ഇടപാടിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. കല്‍ക്കരി കുംഭകോണത്തില്‍ വ്യവസായി കുമാര്‍മംഗലം ബിര്‍ളയോടൊപ്പം "ഗൂഢാലോചന" നടത്തിയെന്ന് സിബിഐ ആരോപിക്കുന്ന വ്യക്തിയാണ് പരഖ്. തമിഴ്നാട്ടിലെ തിരുനെല്‍വേലി ലിഗ്നൈറ്റ്് കോര്‍പറേഷന്(ടിഎല്‍സി) നല്‍കേണ്ട കല്‍ക്കരിപ്പാടം ബിര്‍ളയുടെ ഹിന്‍ഡാല്‍കോയ്ക്ക് അനധികൃതമായി നല്‍കിയെന്നാണ് സിബിഐ പറയുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ നല്‍കുന്നതിനുള്ള പരിശോധനാസമിതിയുടെ ചെയര്‍മാന്‍ സ്ഥാനം കൂടി വഹിച്ച പരഖ് ആദ്യം ഹിന്‍ഡാല്‍ക്കേയ്ക്ക് കല്‍ക്കരിപ്പാടം നല്‍കാന്‍ വിസമ്മതിച്ചുവെന്നും എന്നാല്‍ ബിര്‍ളയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം മാറ്റിയെന്നുമാണ് സിബിഐ ആരോപിക്കുന്നത്. (സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പരഖ് ഡയറക്ടറായ നവഭാരത് കമ്പനിക്ക് കല്‍ക്കരിപ്പാടം ലഭിച്ചതിനു പിന്നിലും അഴിമതിയുണ്ടെന്ന് സിബിഐ കരുതുന്നു.)

പുതിയ തീരുമാനമനുസരിച്ച് ടിഎല്‍സിയുടെ കല്‍ക്കരിപ്പാടത്തിന്റെ 15 ശതമാനം വീതം ഹിന്‍ഡാല്‍ക്കോയുമായും പൊതുമേഖലാ സ്ഥാപനമായ മഹാനദി കല്‍കരിഖനിയുമായും(എംസിഎല്‍) പങ്ക് വെക്കണം. എന്നാല്‍ ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ തെറ്റില്ലെന്നും ശരിയായ നടപടിയാണെന്നും പ്രധാനമന്ത്രി കാര്യാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അതായത് സിബിഐയുടെ എഫ്ഐആര്‍ തെറ്റാണെന്നാണ് പ്രധാനമന്ത്രികാര്യാലയം വ്യക്തമാക്കി. ഈ കേസുമായി മുന്നോട്ട് പോകരുതെന്ന വ്യക്തമായ സൂചനയാണ് ഇതുവഴി പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കീഴിലുള്ള സിബിഐക്ക് നല്‍കിയത്. അതുകൊണ്ടായിരിക്കണം വ്യക്തമായ തെളിവ് ലഭിച്ചാല്‍ മാത്രമേ കേസുമായി മുന്നോട്ട് പോകൂ എന്ന് "ടെലിഗ്രാഫ്" പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സിബിഐ ഡയറക്ടര്‍ രണ്‍ജിത്ത് സിന്‍ഹ പറഞ്ഞത്. സിഎന്‍എന്‍ ഐബിഎന്‍ ടെലിവിഷന്‍ ചാനല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട് വിശ്വസിക്കാമെങ്കില്‍ സിബിഐ ആദ്യം തയ്യാറാക്കിയ എഫ്ഐആറിന്റെ കരടില്‍ മന്‍മോഹന്‍സിങ്ങിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ സിബിഐ ഡയറക്ടര്‍ രണ്‍ജിത്ത് സിന്‍ഹയാണത്രെ പ്രധാനമന്ത്രിയുടെ പേര് മാറ്റി "ഉന്നതാധികാര കേന്ദ്രം" എന്നാക്കിയത്. മാത്രമല്ല പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ വേണ്ടെന്ന് രണ്‍ജിത്ത് സിന്‍ഹ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സിയാണ് സിബിഐയെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്ന നടപടികളാണിതൊക്കെ. സുപ്രിംകോടതിയുടെ നേരിട്ട് നിരീക്ഷണത്തിലുള്ള കേസായിട്ടും അതിനെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രി തന്നെയാണ് മുന്‍കൈ എടുക്കുന്നത്.

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് യുപിഎ സര്‍ക്കാരില്‍ നിന്നും ആവര്‍ത്തിച്ചുണ്ടാകുന്നത്. നേരത്തേ സുപ്രിംകോടതിക്ക് മുമ്പാകെ സിബിഐ നല്‍കിയ സത്യവാങ്മൂലം നിയമമന്ത്രിയായിരുന്ന അശ്വനികുമാര്‍ തിരുത്തിയത് വിവാദമായിരുന്നു. അന്വേഷണത്തിലുള്ള നേരിട്ടുള്ള ഇടപെടലാണ് അശ്വനികുമാര്‍ നടത്തിയത്. അന്വേഷണ പുരോഗതി രാഷ്ട്രീയ നേതൃത്വവുമായി പങ്കുവെക്കരുതെന്ന സുപ്രിംകോടതിയുടെ നിരീക്ഷണത്തെ കാറ്റില്‍ പറത്തിയാണ് സത്യവാങ്മൂലത്തില്‍ മന്ത്രി വെള്ളം ചേര്‍ത്തത്. എന്നിട്ടും അശ്വനികുമാറിനെ മന്ത്രിസഭയില്‍ ഒഴിവാക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അവസാനം പരമോന്നത കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് അശ്വിനികുമാറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കാബിനറ്റ് പദവിയില്‍ ജപ്പാന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. മാത്രമല്ല സുപ്രിംകോടതിക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് സംബന്ധിച്ച ഫയലുകള്‍ നല്‍കാനും സര്‍ക്കാര്‍ വിസമ്മതിച്ചു. 73 കല്‍ക്കരിപ്പാടങ്ങള്‍ 143 സ്വകാര്യകമ്പനികള്‍ക്ക് നല്‍കി സര്‍ക്കാരിന് വന്‍നഷ്ടവും കമ്പനികള്‍ക്ക് വന്‍ലാഭവും ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരിക്ക് ഖജനാവിലേക്ക് 50 രൂപമാത്രം വാങ്ങി ഖനനാനുമതി നല്‍കുകയാണ് സര്‍ക്കാര്‍ചെയ്തത്.

ജിന്‍ഡാല്‍, ടിസ്കോ, ടാറ്റ, എ സ്റ്റാര്‍, ജിഎംആര്‍, ആര്‍സല്‍ മിത്തല്‍, ജെകെ സിമന്റ് എന്നീ വന്‍കിടകമ്പനികള്‍ക്കാണ് 1973ല്‍ ഇന്ദിരാഗാന്ധി ഭരണം ദേശസാല്‍ക്കരിച്ച കല്‍ക്കരിഖനികള്‍ മന്‍മോഹന്‍സിങ് വീതിച്ചുനല്‍കിയത്. കുംഭകോണം നടത്തിയതിനുമാത്രമല്ല, അതിന്റെ തെളിവുനശിപ്പിച്ചതിനുകൂടി കേസ് നേരിടേണ്ടതുണ്ട് മന്‍മോഹനും കൂട്ടരും. ഏതായാലും സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടതും കല്‍ക്കരിപ്പാടം അനുവദിച്ചതിന്റെ രേഖകള്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തിന് ഈ അഴിമതിയില്‍ വ്യക്തമായ പങ്കുണ്ടെന്ന് കണ്ടതിനാലായിരിക്കണം. സിഎജിയുടെ കണക്കനുസരിച്ച് 1.86 ലക്ഷം കോടിയുടെ കല്‍ക്കരികുംഭകോണത്തിന് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രിയാണെന്ന് വ്യക്തം. ഹിന്‍ഡാല്‍ക്കോയ്ക്ക് ഒഡീഷയിലെ തലബിര രണ്ട് കല്‍ക്കരിപ്പാടം അനുവദിക്കുന്ന ഉത്തരവില്‍ ഒപ്പിട്ടത് കല്‍ക്കരി മന്ത്രിയാണ്. ചിരുധ് വധക്കേസില്‍പെട്ട് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഷിബുസൊറണ്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിനാല്‍ അന്ന് പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍സിങ്ങാണ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. ഒഡീഷയിലെ ഹിരാക്കുഡിലുള്ള വൈദ്യുത നിലയത്തിന്റെ ശേഷി 200 മെഗാവാട്ടുകൂടി വര്‍ധിപ്പിക്കുന്നതിനായി തലബിര രണ്ട് കല്‍ക്കരിപ്പാടവും കൂടി അനുവദിക്കണമെന്നാണ് കുമാര്‍മംഗലം ബിര്‍ള ആവശ്യപ്പെട്ടത്. മാത്രമല്ല ആദിത്യ അലുമിനീയം കമ്പനിക്കാവശ്യമായ വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി ഒഡീഷയിലെ ലപാങയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വൈദ്യുത നിലയത്തിനും കല്‍ക്കരി ആവശ്യമാണെന്നും അതിനാല്‍ രണ്ടാം കല്‍ക്കരിപ്പാടം അനുവദിക്കണമെന്നുമായിരുന്നു ബിര്‍ളയുടെ ആവശ്യം. ബിര്‍ളയുടെ ആവശ്യത്തെ പിന്തുണച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും കേന്ദ്രത്തിന് കത്തെഴുതി. ബിര്‍ള കത്ത് കൊടുത്ത ഘട്ടത്തിലെ സമിതിയുടെ ചെയര്‍മാനായിരുന്നു പരഖ്. ബിര്‍ളയുടെ കത്ത് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ പരഖ് സമിതി ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം നല്‍കേണ്ടെന്ന് തീരുമാനിച്ചു. ഈ തീരുമാനത്തിലെത്താന്‍ തക്കതായ കാരണവും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഹിരാക്കുഡിലെ 67.5 മെഗാവാട്ട് വൈദ്യുതി നിലയത്തിനായാണ് തലാബിര ഒന്ന് കല്‍ക്കരിപ്പാടം ബിര്‍ളക്ക് നല്‍കിയത്. പത്ത് വര്‍ഷത്തിനകം 267.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്ന്് ബിര്‍ള വാഗ്ദാനം നല്‍കിയിരുന്നു. അത് ലംഘിച്ചുവെന്ന് മാത്രമല്ല അധിക ഉല്‍പാദനത്തിനായി രണ്ടാമതൊരു കല്‍ക്കരിപ്പാടം കൂടി ചോദിക്കുകയായിരുന്നു ബിര്‍ള ചെയ്തത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു പരഖ് സമിതി പറഞ്ഞത്.

ഹിരാക്കുഡ് വൈദ്യുത പദ്ധതിക്കായി പൊതുമേഖലാ സ്ഥാപനമായ എംഎല്‍സിയില്‍ നിന്ന് കല്‍ക്കരി ലഭ്യമാകുമ്പോള്‍ തന്നെയാണ് തലബിര ഒന്ന് കല്‍ക്കരി ഖനി അനധികൃതമായി ഹിന്‍ഡാല്‍ക്കോയ്ക്ക് അനുവദിച്ചതെന്നും സമിതി കണ്ടെത്തി. എംസിഎല്ലില്‍ നിന്നും കല്‍ക്കരി ലഭിക്കുമ്പോള്‍ തലബിരയില്‍ നിന്നും ബിര്‍ള കുഴിച്ചെടുക്കുന്ന കല്‍ക്കരി അവര്‍ എന്തിനായി ഉപയോഗിച്ചുവെന്ന ചോദ്യം സ്വാഭാവികം. മാത്രമല്ല ഒഡീഷയിലെ ലപാങ്ങിലെ ആദിത്യ അലുമിനീയം കമ്പനിക്ക് ആവശ്യമായ 720 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനായി കല്‍ക്കരി എംസിഎല്ലില്‍ നിന്നും നല്‍കാമെന്ന് നേരത്തേ ധാരണയായിരുന്നു. അപ്പോള്‍ എന്തിനാണ് ബിര്‍ള പുതിയ കല്‍ക്കരിപ്പാടത്തിനായി അപേക്ഷ നല്‍കിയതെന്ന ചോദ്യമാണ് 2005 ജനുവരി 10 ന് ചേര്‍ന്ന പരിശോധനാസമിതിയില്‍ പരഖ് ചോദിച്ചത്.

സ്വാഭാവികമായുംബിര്‍ളയുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും സമിതി തീരുമാനിച്ചു. മാത്രമല്ല പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന് കല്‍ക്കരിപ്പാടം നല്‍കാന്‍ തീരുമാനിക്കുകയും ചെയതു. എന്നാല്‍ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമിതിക്ക് പ്രധാനമന്ത്രികാര്യാലയം കത്തയച്ചു. മാത്രമല്ല ബിര്‍ളയുടെ ആവശ്യം പരിഗണിക്കണമെന്നും പ്രധാനമന്ത്രികാര്യാലയം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിന് ശേഷം 2005 മാര്‍ച്ച് 27 ന് ചേര്‍ന്ന 27 ാമത് പരിശോധനാസമിതി യോഗത്തില്‍ ഹിന്‍ഡാല്‍ക്കോയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായത്.

നെയ്വേലി ലിഗനൈറ്റ് കോര്‍പറേഷനൊപ്പം ഹിന്‍ഡാല്‍ക്കോയ്ക്കും തലബരി കല്‍ക്കരിപാടത്തില്‍ നിന്ന് കല്‍ക്കരി നല്‍കാന്‍ അനുമതി നല്‍കികൊണ്ട് നവംബര്‍ 20 ന് ഉത്തരവിറങ്ങി. അതായത് പ്രധാനമന്ത്രി കാര്യാലയത്തിന്റെ സമ്മര്‍ദ്ദഫലമായാണ് ബിര്‍ളക്ക് അനുകൂലമായ തീരുമാനമുണ്ടായതെന്നര്‍ഥം. അര്‍ഹതയില്ലായിരുന്നിട്ടും ഹിന്‍ഡാല്‍ക്കോയ്ക് കല്‍ക്കരിപ്പാടം പ്രധാനമന്ത്രിയുടെ ഇടപെടല്‍ കാരണം ലഭിച്ചു. ഇതാണിപ്പോള്‍ തെറ്റായ തീരുമാനമായി സിബിഐ ചിത്രീകരിച്ചിട്ടുള്ളത്. കല്‍കരിപ്പാടം അനുവദിച്ചത് തെറ്റായ തീരുമാനമാണെങ്കില്‍ അത് തിരുത്താനുള്ള അധികാരം വകുപ്പ് മന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരഖ് തെറ്റുകാരനാണെങ്കില്‍ മന്‍മോഹന്‍സിങ്ങും തെറ്റുകാരനാണെന്നര്‍ഥം.

*
വി ബി പരമേശ്വരന്‍ ചിന്ത 01 നവംബര്‍ 2013

Sunday, October 27, 2013

Govt’s Gold Hunt: Obnoxious and Medievalist

IT appears the government of India has gone bizarre. Right now, a treasure hunt is on. And, as retrograde as it may sound, the whole exercise is undertaken by officials of Archaeological Survey of India (ASI) under the express direction of the union government.

That medievalism has a field day here in contemporary India is a telling commentary on the current state of affairs. There is presumably search for ‘gold’ near a deserted temple covered by thick foliage in the Daundia Khera village in Unnao district of Uttar Pradesh. The temple is supposed to have been built on the ruins of a palace belonging to a 19th century king, Rao Ram Baksh Singh. He was a ruler in these parts of the country and was a fierce opponent of the British raj. He actively participated in the 1857 rebellion.  The British retaliated by executing the king by hanging.

As folklore in the locality suggests that the king, before being executed, hid his treasures in the fort complex adjacent to the palace. But this was just hearsay; no substantial evidence was offered till now to suggest that this folklore had any material basis. In many parts of the country, thousands of such local gossips must be doing the rounds inspiring ‘storm in tea cups’ in numerous rural chaupals!

Till this point, there is nothing unusual in a country like India where ancient and modern intertwines almost inseparably.  Reportedly, the sadhu had been shooting off letters to various state and central agencies about the ‘golden treasure’; but a new dimension which was infused in this bizarre episode began with Charandas Mohant, minister of state for agriculture and food processing industry, visiting this area on September 22 and October 7.  The minister shared with the local media that he has come to know from a local sadhu about hidden treasure in this temple complex.

The sadhu, Sobhan Sarkar, is from Mytha block of Kanpur (Dehat) district.  He has been building his ashrams in the vicinity.  His disciples believe that he has ‘divine powers’ and the ‘dead’ communicate with him in his dreams.  Now Sarkar has claimed that Raja Rao Ram Baksh Singh met him in his dreams and suggested that 1000 tonnes of gold is hidden in the temple complex.

Having heard that the Indian government is facing a crisis, he claims to have taken it upon himself to inform the government, through minister Mohant, that this gold could be recovered and this could greatly help relieve the difficulty of the government.  In fact, he had shot off a letter to the prime minister who is also the president of Archaeological Survey of India to this effect.

And strangest of the strange things happened. After minister Mohant’s visit to the area, ASI has started excavating the area from October 18. The government in New Delhi is generally attacked by its critics for suffering from ‘paralysis’; but the promptness with which the ASI has been tasked to act on this question can surely take the wind out of the detractors sail!

The sadhu in question, however, seems to be speaking with a forked tongue! On the one hand, he has been claiming that he has put his credibility on the chopping block by making such a precise prediction.  But having seen the mad rush among locals and demands already coming up for sharing the booty once it is ‘recovered’, Sarkar told reporters “Officials of the Archaeological Survey of India and the Geological Survey of India started working here in the first week of this month (October). Since the area is spread over 60 acres, they failed to locate the point. Then I went with them and pointed out the spot. They made two holes and realised there was a possibility of huge stock of gold buried in the earth.”  And, added, “ASI may reach the point where thousand tonnes of gold is buried, but they cannot touch the treasure without the permission of my gurus. If at all they try to ignore my suggestion, the gold will vanish from there.”

A local sadhu making such stupendous claims is one thing; but it is totally horrendous that ASI and the government are drawn to his tunes like the mice in ‘pied piper of Hamlin’.

ASI is an organisation which was envisaged in its modern form,by no less than India’s first prime minister Pandit Jawaharlal Nehru.  In a bid to develop a modern and scientific temper, he had a vision to uncover the history of the ancient civilization that houses this Republic, freeing it from distortions engineered by colonial historians.  And, to do that, it was so important to promote a scientific study of our history – and archaeology was going to be a crucial instrument in that endeavor.

Having come across this bizarre behaviour of the government, dusting off an old report of the Parliamentary Standing Committee on Transport, Tourism and Culture which was tabled in both Houses on November 25, 2005 became pertinent. The unanimous report by the Committee titled “Functioning of the Archaeological Survey of India” had lambasted the then NDA government and particularly the ministry of culture for misusing the ASI to perpetrate ‘myths’.

It will be worthwhile to recall the context.  Jagmohan, the then minister for tourism and culture, had forced the ASI to initiate the Saraswati heritage project which aimed at providing legitimacy to the existence of Saraswati river which finds repeated references in epics and Hindu mythology. The report of the Parliamentary Committee completely debunked the attempts by the government to legitimise and perpetrate a myth through clear violations of the functional procedures of ASI. The ASI cannot take up any excavation without a reference to the Central Advisory Board of Archaeology (CABA) or else without a recommendation from any independent academic body. In fact, while doing its study, the Committee also found that how governments have systematically undermined the official decision to establish ASI as a scientific and technical department.

As, media reports clearly suggest that the present exercise by ASI also suffers from a similar unlawful course.  The excavation has not been suggested by the standing committee of CABA or any academic body as the ASI’s mandate requires.

When asked closely on the violation of this requirement, an official of ASI has observed “ASI works under the union culture ministry, which ordered it to start excavation at Unnao. The dig was not discussed by the standing committee. ASI Director-General gives permission for excavation as per the Ancient Monuments and Archaeological Sites and Remains Act”. On being asked whether this was done through any ministerial interference, he was clearly evasive.

It is pathetic that Nehru’s own ilk presides over this proliferation of medievalism. Does the government really believe in such utter ‘colourful imagination’?  Is the government so desperate for money?

Narendra Modi has also pitched in this sordid saga, exposing his real colours. In his initial reaction, he had lampooned the government for its official patronage of the gold hunt thus “The world is laughing at India as the government is searching for gold because of someone’s dream”. But stung by a strong a criticism from the sadhu Sarkar’s ashram, he did a lightning quick somersault and tweeted obeisance to the sadhu stating ‘I salute the austerity and renunciation of Sarkar, with whom is associated the faith of lakhs of people for many years’. Modi understands perfectly well which side of the bread has to be buttered; between ‘faith’ and ‘reason’ his position is well cut out!
                                                        
The media has reported that two silver snakes were buried in the earth at the spot where Narendra Modi addressed his election rally in Kanpur.  This has been on the basis of suggestions of Vastu experts. Increasingly, such reports concerning ministers and elected representatives fill the media; not to speak of scientists and academicians also following suit. No wonder that men like Narendra Dhabolkar has to become martyr in fighting ‘blind faith’. But those who cherish modernity and reason will have to be unyielding in this struggle.

*
Nilotpal Basu People's Democracy 27-10-2013

Thursday, July 18, 2013

രാജ്യസുരക്ഷ പണയത്തില്‍

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഒരിക്കലേ രാജിഭീഷണി മുഴക്കിയിട്ടുള്ളൂ. അത് ഒന്നാം യുപിഎ മന്ത്രിസഭയുടെ അവസാനകാലത്താണ്. ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ പ്രധാനമന്ത്രിക്കസേരയിലിരിക്കില്ലെന്ന് പാര്‍ലമെന്റില്‍ത്തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. കരാര്‍ സമയബന്ധിതമായി നടപ്പാക്കുന്നത് സംബന്ധിച്ച് അമേരിക്ക "അന്ത്യശാസനം" കൊടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു അത്. അമേരിക്കന്‍ താല്‍പ്പര്യം നിര്‍വഹിച്ചുകൊടുക്കാനല്ലെങ്കില്‍ പിന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം എന്തിന് എന്ന ചിന്തയായിരുന്നു പ്രധാനമന്ത്രിക്ക്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരെ വിദേശതാല്‍പ്പര്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ളതാണ് തന്റെ അധികാരമെന്ന ബോധ്യം.

ഈ ബോധ്യംതന്നെയാണ് തൊണ്ണൂറുകളില്‍ ധനമന്ത്രിയായതുതൊട്ടിന്നോളം മന്‍മോഹന്‍സിങ്ങിനെ നയിക്കുന്നത്. പലസ്തീന്‍ പ്രശ്നത്തിലും ഇറാന്‍ പ്രശ്നത്തിലും അന്താരാഷ്ട്ര ആണവ ഏജന്‍സി നിലപാടിലും എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിലുമൊക്കെ ദേശീയതാല്‍പ്പര്യങ്ങളെയും ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങളെയും പൂര്‍വകാല വിദേശകാര്യനിലപാടുകളെയുമൊക്കെ ധ്വംസിക്കുന്നതിന് പ്രധാനമന്ത്രി നിര്‍ലജ്ജം മുന്നിട്ടിറങ്ങുന്നത് നമ്മള്‍ കണ്ടു. ആഗോളവല്‍ക്കരണത്തിലൂടെ അതിര്‍ത്തി ലംഘിച്ചുള്ള അനിയന്ത്രിതവും നിരുപാധികവുമായ ധനമൂലധനപ്രവാഹത്തിനുവേണ്ടി വാതില്‍ തുറന്നുകൊടുത്തതിലും അതിനനുസൃതമായ അന്തരീക്ഷം ഇവിടെയുണ്ടാക്കാന്‍, പരിമിതമായതോതിലെങ്കിലും നിലനിന്നിരുന്ന ക്ഷേമ-സേവന നടപടികളില്‍നിന്നുപോലും പിന്‍വാങ്ങി ഇന്ത്യന്‍ ജനതയുടെ ജീവിതത്തെത്തന്നെ വരിഞ്ഞുമുറുക്കുന്നതും നാം കണ്ടു. ഒരുകാലത്ത് ചേരിചേരാപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്ത് തലയെടുപ്പോടെ നിന്ന ഇന്ത്യയുടെ യശസ്സ് തകര്‍ത്ത് അമേരിക്കയുടെ ഉപഗ്രഹരാജ്യമാക്കിമാറ്റുന്ന പ്രക്രിയയാണ് രണ്ടുപതിറ്റാണ്ടിലേറെക്കാലമായി ഇവിടെ തുടരുന്നത്. ഈ പ്രക്രിയയെ കുതിപ്പിക്കുന്ന നടപടിയാണ് പ്രതിരോധമടക്കം 13 മേഖലയില്‍ വിദേശനിക്ഷേപപരിധി ഉല്‍ക്കണ്ഠാജനകമാംവിധം വര്‍ധിപ്പിച്ചുള്ള ചൊവ്വാഴ്ചത്തെ കേന്ദ്രമന്ത്രിമാരുടെ പ്രത്യേക യോഗത്തിലെ തീരുമാനം. പ്രതിരോധമേഖലപോലും വിദേശമൂലധനത്തിനായി തുറന്നുവച്ചിരിക്കുന്നുവെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യം. സുരക്ഷാസമിതിയുടെ അനുവാദമുണ്ടെങ്കില്‍ പ്രതിരോധരംഗത്തെ ഏതുമേഖലയിലും നൂറുശതമാനംവരെ പ്രത്യക്ഷ വിദേശനിക്ഷേപമാകാം എന്നാണ് തീരുമാനം.

പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന അമ്പതുകളില്‍ത്തന്നെ കേന്ദ്ര ക്യാബിനറ്റില്‍ ഗൗരവപൂര്‍ണമായ ചര്‍ച്ച നടന്നിരുന്നു. ആ മേഖല രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാകയാല്‍ അത് വിദേശമൂലധനത്തിന് ക്രമാതീതമായി തുറന്നുകൊടുത്തുകൂടാ എന്ന തീരുമാനമാണ് അന്നുണ്ടായത്. വിദേശമൂലധനം തനിച്ചല്ല വരുന്നത്. അത് എപ്പോഴും അതിനുപിന്നിലുള്ള വൈദേശികതാല്‍പ്പര്യങ്ങളെ കൂടെ കൊണ്ടുവരും. ആ താല്‍പ്പര്യങ്ങള്‍ നമ്മുടെ ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതാകില്ല. ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ വിദേശരാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്ക് ഇടംകൊടുത്താല്‍ ആത്യന്തികമായി അത് രാജ്യത്തിന്റെ സുരക്ഷാപരമാധികാരത്തെത്തന്നെ അപകടപ്പെടുത്തും. ഈ വിശദീകരണമുള്‍ക്കൊള്ളുന്ന ഒരു പ്രമേയംതന്നെ വി കെ കൃഷ്ണമേനോനും ലാല്‍ബഹാദൂര്‍ശാസ്ത്രിയുമൊക്കെ ഉള്‍പ്പെട്ട നെഹ്റുമന്ത്രിസഭ പണ്ട് പാസാക്കിയിരുന്നു. ആ പ്രമേയം വലിച്ചുകീറി കാറ്റില്‍പറത്തിയാണ് ഇന്ന് പ്രതിരോധരംഗത്തെ വിദേശനിക്ഷേപത്തോത് 26 ശതമാനത്തില്‍നിന്ന് 100 ശതമാനം എന്നുയര്‍ത്തിയത്.

നെഹ്റുവിന്റെ നയങ്ങളെ നെഹ്റുവിന്റെ പിന്മുറക്കാരെന്ന് അഭിമാനിക്കുന്നവര്‍തന്നെ തകര്‍ക്കുന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണിത്. 26 ശതമാനത്തിന്മേലുള്ള വിദേശനിക്ഷേപം സുരക്ഷാസമിതിയുടെ അംഗീകാരത്തോടെ മാത്രമേ പാടുള്ളൂവെന്നത് ഒരു നാട്യംമാത്രമാണ്. പ്രതിരോധരംഗത്ത് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാട്യം. നേരിട്ടുള്ള വിദേശനിക്ഷേപം പ്രതിരോധരംഗത്ത് 49 ശതമാനംവരെയാകാം എന്ന് പരസ്യമായി പറയുമ്പോഴും ഒഴിവാക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ അതിനു പരിധി കല്‍പിക്കേണ്ടതില്ല എന്ന് രഹസ്യമായി നിശ്ചയിച്ചിരിക്കുന്നു. സുരക്ഷാസമിതിയുടെ അനുവാദം എന്ന നിബന്ധന സാങ്കേതികം മാത്രമാണ്. പ്രതിരോധരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപത്തോത് ഉയര്‍ത്തുന്നത് സുരക്ഷിതത്വതാല്‍പ്പര്യങ്ങള്‍ക്കനുസൃതമല്ലെന്ന് മുമ്പ് പ്രതിരോധമന്ത്രി എ കെ ആന്റണിതന്നെ അഭിപ്രായപ്പെട്ടിരുന്നതാണ്. ആ രംഗത്തെ വിദേശനിക്ഷേപത്തോത് ഉയര്‍ത്തുന്നതിനെ ആന്റണി എതിര്‍ത്തതായും കേട്ടിട്ടുണ്ട്. എന്നാല്‍, ആന്റണിയുടെ എതിര്‍പ്പ് കാര്യത്തോടടുത്തപ്പോള്‍ എങ്ങനെ അലിഞ്ഞുപോയി? പ്രതിരോധസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തും നിലനിര്‍ത്തേണ്ടത്ര പ്രധാനപ്പെട്ടതാണ് മന്ത്രിസ്ഥാനമെന്ന് ആന്റണി കരുതുന്നുണ്ടോ? ഇക്കാര്യം വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭകോണങ്ങള്‍ കൂടുതലും നടന്നിട്ടുള്ളത് പ്രതിരോധരംഗത്താണ്. ജീപ്പ് കുംഭകോണംമുതല്‍ ബൊഫോഴ്സ് വഴി അഗസ്താവെസ്റ്റ്ലാന്‍ഡുവരെ എത്രയെത്ര കുംഭകോണങ്ങള്‍. അത്തരം കുംഭകോണങ്ങളുടെ മറ്റൊരു മലവെള്ളപ്പാച്ചിലിന് ഗേറ്റ് തുറന്നുകൊടുക്കാന്‍കൂടി ഉദ്ദേശിച്ചിട്ടുണ്ടാകണം കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ആയിരക്കണക്കിനു കോടികള്‍ ഒഴുക്കാനുള്ള കോണ്‍ഗ്രസിന്റെ മുഖ്യ കറവപ്പശു പ്രതിരോധരംഗംതന്നെയാണല്ലോ. ടെലികോം, പ്രതിരോധം, ഇന്‍ഷുറന്‍സ്, ഊര്‍ജം എന്നീ മേഖലകളില്‍ തുടങ്ങി ചെറുകിട വ്യാപാരമേഖലയില്‍വരെയായി 13 രംഗങ്ങളിലാണ് നേരിട്ടുള്ള വിദേശനിക്ഷേപത്തോത് ഉയര്‍ത്തിയിട്ടുള്ളത്.

നെഹ്റൂവിയന്‍ നയങ്ങളെപ്പോലും പൊളിച്ചടുക്കുന്ന തരത്തിലുള്ള നയംമാറ്റം. നയപരമായ ഈ കാര്യം പാര്‍ലമെന്റിന്റെ ചര്‍ച്ചയ്ക്കുപോലും വിധേയമാക്കാതെയാണ് തീരുമാനിച്ചത് എന്നത് ഒരേസമയം മന്ത്രിസഭയുടെ ഭീരുത്വത്തെയും ജനപ്രതിനിധിസഭയോടുള്ള അവജ്ഞയെയുമാണ് കാണിക്കുന്നത്. ടെലികോംമേഖലയിലും നൂറുശതമാനമാണ് അനുവദിക്കുന്നത്. ആഭ്യന്തരകമ്പോളത്തിനായി ഒന്നും ബാക്കിവച്ചിട്ടില്ലെന്നര്‍ഥം. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാസങ്ങള്‍മാത്രം അവശേഷിച്ചിട്ടുള്ള സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലൂടെ ജനങ്ങളെ അറിയിക്കാത്തതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ ഇത്തരമൊരു നയംമാറ്റം നടത്താന്‍ മന്‍മോഹന്‍സിങ്ങിന് എന്ത് ധാര്‍മികാവകാശമാണുള്ളത്. പൊതുതെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരാനാകില്ലെന്ന് ഉറപ്പായതുകൊണ്ടുകൂടിയാകണം അവസാനകാലത്ത് ധൃതിപിടിച്ചുള്ള ഈ തീരുമാനം. രാജ്യവിരുദ്ധമായ ഈ നടപടി നടപ്പാക്കിക്കൂടാ. പൊതുതെരഞ്ഞെടുപ്പുവരെയെങ്കിലും ഇത് നടപ്പാകില്ല എന്നുറപ്പിക്കാന്‍ ദേശാഭിമാനശക്തികള്‍ ഒരുമിച്ചുനിന്ന് ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു.

*
ദേശാ‍ഭിമാനി മുഖപ്രസംഗം

Sunday, July 14, 2013

DOUBLING OF GAS PRICE - From Self-reliance to Reliance Is the Govt's New Motto

THE Cabinet Committee on Economic Affairs (CCEA) has decided that from March 2014, the price of gas will double – it will rise from $4.2 per MMBTU to $8.40! This increase is even beyond the petroleum ministry's suggested price of $6.67, which was opposed by the power and the fertiliser ministries. No explanation is on offer on why such a steep hike has been decided except that this is in line with the Rangarajan Committee Report. Why the price of gas for which Reliance has made all the capital investments quite some time back should be linked to the international price of traded liquefied natural gas (LNG) has not been made clear by either the Rangarajan Committee or the CCEA. Neither is it clear why the price of gas in the ground in India should be linked to the dollar, particularly at a time where the Indian rupee is in free fall.

The main impact of this rise is:

· Increase outflow in terms of subsidies for the power and fertilisers by Rs 400,000 crore
· Increase profits to  Reliance of Rs 75,000-100,000 crore
· Immediate doubling of LPG cost of cylinders for subsidised and non-subsidised cylinders
· Risk to 28,000 MW of installed capacity of gas based plants becoming unviable

Surya Sethi, the former principal adviser (power & energy), Government of India has pointed out in his article in The Hindu, dated July 1, 2013 that nowhere in the world is the price of well-head gas linked to the price of liquefied natural gas. He has also pointed out that the spot price in the Henry Hub Terminal today is $3.77 per MMBTU and this is also higher than the well-head price of gas in the US. In Gulf countries, the price of gas is only $ 1 per MMBTU, in Egypt $ 2.57, in Nigeria $ 0.11, in Australia $ 5 and in Indonesia around $ 1. Giving Reliance a price of $8.40 per MMBTU defies any logic.

We might remember that Reliance had committed to NTPC a price of $2.34 per MMBTU for 17 years initially, before reneging on this contract as the price of gas was raised from $1.79 to $4.20. During the Ambani brothers fight in courts, it had come out that the cost of gas was only $1.43 dollar per MMBTU.  An Empowered Group of Ministers headed by Pranab Mukherjee increased the gas price to $4.20, handing Reliance a huge bonanza.

This however, was not enough for Reliance. Under the production sharing contract with Government of India, the government would have also got some additional profit petroleum due to this increase in gas price after clearing off all the capital costs of the project. To avoid this, Reliance gold-plated its investments, claimed that it would raise the  production to 80 million MMSCD from 40 million MMSCD and syphoned off the government's share of profit as well.

Even this was not enough for Reliance. So the demand that the gas price at the well-head should be equal to that of traded LNG in the international market. Of course, this was given full-throated support by BP, who have bought 24 percent stake in Reliance Industries and want a quick return on their investment. So after already making a killing by gold plating their investments in KG Basin gas field, a further largesse by increasing the gas price by another $4.20 has now been given by the Manmohan Singh government.

It might be noted that BP had decided to invest $7 billion for 24 percent share in the KG D-6 field, at a time that the gas price was $4.20. Clearly, this price of gas was high enough for it to invest this huge amount.

EFFECTS OF RAISING GAS PRICE

How much will the people lose due to this increase in gas price? The fertiliser and the power ministries had computed what will be the effect of raising gas price. Based on their calculations, the annual increased outflow in terms of subsidies to the fertiliser sector  will be Rs 16,992-crore  and increase cost of fuel for the power sector will be Rs 43,360 crore for just one year. If we take just 4 years – from 2013-2017 – the total impact is of the order of Rs 240,000 crore calculated only on a price of $8.80. Since the price will rise to $14 in this period, the total impact on the people will be of the order of a whopping Rs 400,000 crore!

We had noted earlier that the distribution companies in the power sector are currently in the red by Rs 2 lakh crores, a position which will worsen even more with this hike in gas prices. 28,000 MW of gas plants are either commissioned or in the pipeline. All of them will become sick with the gas price of $8.40. Already, the finance ministry is talking of subsidies to meet the huge gap between the gas and coal prices for the power sector. At one stroke, the government has increased its potential subsidy by more than Rs 40,000 crore per annum, if not more.

What happens to the consumer who uses LPG for cooking? Already, the price of non-subsidised LPG has doubled to Rs 800 per cylinder. Either the government will have to increase its subsidy or the subsidised LPG will cost Rs 800 and the non-subsidised cylinders will cost Rs 1600 in 2013, rising to nearly double that over the next five years. This is truly robbing the poor to pay the rich.

ROBBING PEOPLE

The government has argued that an increase in gas prices is required to bring in investments into the gas sector. We have been offering oil price import parity to all companies which are willing to invest in the oil sector. The only company that came in – Cairn Energy –  has now pulled out after selling its stake to Vedanta. What makes the government believe that gas is different from oil?

Offering oil price parity has not helped brining in investments. Increasing gas prices as we did earlier, saw Reliance decreasing gas production for further price gouging. The simple fact is that if India wants to increase its oil and gas production, it must learn from the mistakes it has made and go back to strengthening the public sector companies that built the Indian oil and gas sectors. Turning India's energy  future to private and foreign capital has led to mega scams and relatively little gas and oil finds. Even where such finds have taken place, the people have received little benefits, with the prices 6-8 times that of what it takes these companies to bring oil or gas out of the ground.

The other argument given for inviting private and foreign capital is that the government also receives a share of the gas or oil found through the profit sharing arrangement that is a part of the contract with them. Can the government tell us how much share the government has actually received through such profit sharing? When the public sector oil companies drill and find oil, they are milked in a number of ways. They carry the major part of the subsidy and their surpluses are siphoned off. When companies such as Reliance and Cairn Energy receive such benefits, all that happens is that their profits increase as do their share prices.

Every time the government increases either the price of gas or approves the increased capital cost of Reliance, it has claimed that this will lead to additional supply of gas. This has not happened. What is the government going to do about this? Will it penalise Reliance for making promises which it has not kept and for which it has already taken out its inflated investment costs from what otherwise would have been the government's share?

The CAG had pointed out that not only had Reliance cooked its books to inflate the capital costs in KG D-6 gas field, but it had also not released the area which it  should have done under the contract. Has this been now enforced? What has happened to the proceedings against Reliance by the petroleum ministry, which had started under the previous minister?

Increasingly, the Indian government is becoming totally captive to the interests of global and Indian big capital. This is most starkly shown in the case of India's natural resources, whether it is gas or oil fields, or other resources such as coal. What we are seeing is predatory capitalism which uses the State to rob the people. The doubling of the gas price at one stroke, when nothing has changed to warrant such an increase, is another example of this mafia capitalism. This is a mega scam whose only purpose is to benefit one monopoly house. India has indeed come a long way from Nehruvian self-reliance to now working only for Reliance.

*
Prabir Purkayastha People's Democracy

Saturday, May 25, 2013

നാണക്കേടിന് നാലുവര്‍ഷം

രണ്ടാം യുപിഎ സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഭരണമാകട്ടെ, ഒമ്പതുവര്‍ഷം പൂര്‍ത്തിയാക്കി പത്താംവര്‍ഷത്തിലേക്ക് കടന്നു. ഇടതുപക്ഷം നിര്‍ണായക പിന്തുണ നല്‍കിയ ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം. വിവരാവകാശനിയമവും തൊഴിലുറപ്പുനിയമവും മറ്റും പാസാക്കിയ ഒന്നാം യുപിഎ സര്‍ക്കാരുമായി ഒരു തരത്തിലും രണ്ടാം യുപിഎ സര്‍ക്കാരിനെ താരതമ്യപ്പെടുത്താനാകില്ല. നാലുവര്‍ഷം ഭരിച്ചുവെന്നതിനപ്പുറം ഒരു നേട്ടവും അവര്‍ക്ക് അവകാശപ്പെടാനുമില്ല. ഭരണമേറി നൂറുദിവസത്തിനകം കൊണ്ടുവരുമെന്ന് പറഞ്ഞ ഭക്ഷ്യസുരക്ഷാബില്ലും ഭൂമി ഏറ്റെടുക്കല്‍ നിയമവും ഇനിയും പാസാക്കിയിട്ടില്ല. അഴിമതിയാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് എന്ന നിലയില്‍ ദിനംപ്രതി അഴിമതിക്കഥകള്‍ പുറത്തുവരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരെന്നാകും രണ്ടാം യുപിഎ സര്‍ക്കാരിനെ ചരിത്രം രേഖപ്പെടുത്തുക. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച, ഉത്തരേന്ത്യയിലുണ്ടായിരുന്ന ജനസ്വാധീനം ഇല്ലാതാക്കിയ ബൊഫോഴ്സ് അഴിമതിയില്‍നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചില്ലെന്ന് ഈ അഴിമതികള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച പടിയിറങ്ങിയ വിനോദ് റായിയെന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകളിലൂടെയാണ്് യുപിഎ സര്‍ക്കാരിന്റെ ഭീമന്‍ അഴിമതിക്കഥകള്‍ പുറംലോകമറിഞ്ഞത്. കോമണ്‍വെല്‍ത്ത് അഴിമതിയിലൂടെയാണ് തുടക്കം. അന്താരാഷ്ട്രരംഗത്തുതന്നെ ഇന്ത്യയുടെ മുഖം നഷ്ടപ്പെടുത്തിയ അഴിമതിയായിരുന്നു ഇത്. ഇതിന് നേതൃത്വം നല്‍കിയ സുരേഷ് കല്‍മാഡിയെന്ന പുണെയില്‍ നിന്നുള്ള എംപി ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നു.

2ജി സ്പെക്ട്രം അഴിമതിയിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കേന്ദ്ര ഖജാനാവിനുണ്ടായത്. കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചത് വഴി 1.86 ലക്ഷം കോടി രൂപയും. ഈ രണ്ട് വമ്പന്‍ അഴിമതികളിലും പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നു. അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് പ്രധാനമന്ത്രി നേരിട്ട് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴായിരുന്നു. അന്നത്തെ സഹമന്ത്രിമാരായ ശ്രീപ്രകാശ് ജയ്സ്വാളും സന്തോഷ് ബഗോഡിയയും കോണ്‍ഗ്രസുകാരായിരുന്നു. സ്പെക്ട്രം അനുവദിക്കുന്ന ഒരോഘട്ടത്തിലും, ടെലികോംമന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിയെ നേരിട്ടും കത്ത് വഴിയും അറിയിച്ചിരുന്നു. അഴിമതി തടയാന്‍ അവസരമുണ്ടായിട്ടും പ്രധാനമന്ത്രി അതിന് തയ്യാറായില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന പരസ്യമായ നീക്കവും രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്നുണ്ടായി. ഇതിന്റെ ഭാഗമായാണ് അഴിമതി നടന്ന കാലത്തെ ടെലികോം സെക്രട്ടറി പി ജെ തോമസിനെ ബിജെപിയുടെ എതിര്‍പ്പുണ്ടായിട്ടും കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചത്.

അഴിമതിക്ക് കൂട്ടുനിന്ന ആളെത്തന്നെ അഴിമതി തടയുന്ന ഏജന്‍സിയുടെ അധ്യക്ഷനായി നിയമിച്ച് ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി പി ജെ തോമസിന്റെ നിയമനം റദ്ദാക്കി. ഈ തിരിച്ചടിയില്‍നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് പുതിയ സിഎജി നിയമനം വ്യക്തമാക്കുന്നു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് പ്രതിരോധ ഇടപാടില്‍ അഴിമതിക്ക് കാരണമായ ഇടപാട് നടന്ന വേളയിലെ പ്രതിരോധ സെക്രട്ടറിയാണ് ശശികാന്ത് ശര്‍മ. ഈ ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് സിഎജി പാര്‍ലമെന്റില്‍ വയ്ക്കാനിരിക്കുകയാണ്. കല്‍ക്കരിപ്പാടങ്ങളുടെ അഴിമതിക്കേസില്‍ നിന്ന് പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമ മന്ത്രി അശ്വനികുമാര്‍ തിരുത്ത് വരുത്തിയത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അവസാനം ബന്‍സലിനൊപ്പം അശ്വനികുമാറിനെയും ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായി. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന സന്ദേശമല്ല സോണിയഗാന്ധിയും മന്‍മോഹന്‍സിങ്ങും നല്‍കിയിട്ടുള്ളത്. അഴിമതിക്കാരെ രക്ഷപ്പെടുത്താന്‍ എല്ലാ നിയമവിരുദ്ധവഴികളും സ്വീകരിച്ചിട്ടും രക്ഷയില്ലാത്ത ഘട്ടത്തില്‍ മാത്രമാണ് മന്ത്രിമാരെ ഉള്‍പ്പെടെ ഒഴിവാക്കിയത്.

എന്നാല്‍, അമേരിക്കയ്ക്ക് വേണ്ടി എഴുതി തയ്യാറാക്കിയ വോള്‍ക്കര്‍ റിപ്പോര്‍ട്ടിന്റെപേരില്‍ വിദേശമന്ത്രിയായ നട്വര്‍സിങ്ങിനെ പുറത്താക്കാന്‍ ഒരു സംശയവും മന്‍മോഹന്‍സിങ്ങിനുണ്ടായിരുന്നില്ല. അഴിമതിക്കാരനെന്ന മുഖമുദ്ര നല്‍കിയാണ് നട്വര്‍സിങ്ങിനെ മന്‍മോഹന്‍ പുറത്താക്കിയത്. മണിശങ്കരയ്യരുടെ സ്ഥിതിയും മറിച്ചല്ല. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് നിലകൊള്ളുന്നതില്‍ കാട്ടുന്ന ശുഷ്കാന്തിയും താല്‍പ്പര്യവും അഴിമതി തടയുന്നതില്‍ കാട്ടിയിരുന്നെങ്കില്‍ രാജ്യം ഏറെ പുരോഗതി നേടുമായിരുന്നു. "കോണ്‍ഗ്രസിന്റെ കൈകള്‍ സാധാരണക്കാര്‍ക്കൊപ്പം" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കോണ്‍ഗ്രസ് 2009 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, സാധാരണക്കാരുടെ ഒപ്പം നിന്നില്ലെന്ന് മാത്രമല്ല, അവരുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാരില്‍നിന്നുണ്ടായത്.

വിലക്കയറ്റം സാധാരണ ജനങ്ങളുടെ കീശ കാലിയാക്കിക്കൊണ്ടിരിക്കുന്നു. വിലക്കയറ്റം തടയുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം ഒഴിവാക്കി വില കുത്തനെ വര്‍ധിപ്പിക്കുന്ന നവലിബറല്‍ നയമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച് ആര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് തെളിയിച്ചു. ഇതോടൊപ്പം പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നടപടിയും ഇന്‍ഷുറന്‍സ്-ബാങ്കിങ് സ്വകാര്യവല്‍ക്കരണവും മറ്റും ഉടന്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പി ചിദംബരം ആവര്‍ത്തിക്കുകയാണ്. 2009ല്‍ തങ്ങള്‍ക്കുലഭിച്ച മധ്യവര്‍ഗ വോട്ടുകളാണ് ഈ നടപടികളിലൂടെ നഷ്ടമാകുന്നതെന്ന അടക്കംപറച്ചില്‍ കോണ്‍ഗ്രസില്‍നിന്നുതന്നെ ഉയരുന്നുണ്ട്. സര്‍ക്കാരിനെതിരെ ജനരോഷം കഴിഞ്ഞ നാല് വര്‍ഷമായി വര്‍ധിക്കുകയാണെന്നും വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നു. ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണ ഹസാരെ നടത്തിയ നിരാഹാര സത്യഗ്രഹ വേളയിലും ഇരുപത്തിമൂന്നുകാരി ഡല്‍ഹിയില്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും പതിനായിരങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. ഇടതുപക്ഷവും മറ്റും നടത്തുന്ന പ്രക്ഷോഭങ്ങളിലെ വമ്പിച്ച ജനപങ്കാളിത്തവും സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് തെളിയിക്കുന്നത്. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരിനെതിരെയുണ്ടായ ജനവിധി അഴിമതിക്കെതിരെയുള്ളതാണെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിനെതിരെയും അത്തരമൊരു ജനവിധി ഉണ്ടാകുമെന്ന് എല്ലാ അഭിപ്രായ വോട്ടെടുപ്പുകളും വ്യക്തമാക്കുന്നു. ബുധനാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഒദ്യോഗികവസതിയിലെ അത്താഴവിരുന്നും റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കലും നിറംമങ്ങിയ ചടങ്ങായി മാറിയതും ഇതുകൊണ്ടാണ്. എന്‍സിപിയും അപൂര്‍വം ഘടക കക്ഷികളും മാത്രമാണ് ചടങ്ങിന് എത്തിയത്.

2012ലെ വാര്‍ഷിക അത്താഴവിരുന്നിനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഡിഎംകെയുടെ ടി ആര്‍ ബാലുവും എഐഎം നേതാവ് ഒവൈസിയും ജാര്‍ഖണ്ഡ് വികാസ്മഞ്ച് നേതാക്കളും ചടങ്ങിനെത്തിയില്ല. 16 കക്ഷികളുണ്ടായിരുന്ന യുപിഎ ഇന്ന് ശുഷ്കമായ ഭരണസഖ്യമായി മാറി. യുപിഎക്കൊപ്പം നിന്നാല്‍ ഉള്ള ജനസ്വാധീനവും ഇല്ലാതാകുമെന്ന ഭയമാണ് സഖ്യകക്ഷികള്‍ ഒന്നൊന്നായി പുറത്തുപോകാന്‍ കാരണം. ജമ്മു കശ്മീരിലെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസുമായി വഴിപിരിഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസും അവരുടെ നേതൃത്വത്തിലുള്ള സഖ്യവും അധികാരത്തില്‍നിന്ന് പുറത്തേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ഇനിയൊരു അത്താഴവിരുന്ന് നല്‍കാന്‍ മന്‍മോഹന്‍സിങ്ങിന് കഴിയില്ല. ഭീമന്‍ അഴിമതിക്ക് ചുക്കാന്‍ പിടിച്ച മന്‍മോഹന്‍സിങ് മാറണമെന്ന് കമല്‍നാഥ് അടക്കമുള്ള, സര്‍ക്കാരിനെ നയിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെടുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.


****

വി ബി പരമേശ്വരന്‍

യുപിഎ: രണ്ട് റിപ്പോര്‍ട്ടുകള്‍

രണ്ടാം യുപിഎ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തേക്ക് കടക്കുന്നതോടനുബന്ധിച്ചുള്ള യുപിഎയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും രണ്ട് മാധ്യമസ്ഥാപനങ്ങളുടെ സര്‍വേ റിപ്പോര്‍ട്ടും വന്നത് ഒരാഴ്ചതന്നെയായത് യാദൃച്ഛികമാകാം. യുപിഎ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ "കേമത്തങ്ങളെ"ക്കുറിച്ച് മേനിനടിക്കുമ്പോള്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ ആ കേമത്തങ്ങളിലുള്ള ജനങ്ങളുടെ മടുപ്പിന്റെ ആഴം വ്യക്തമാക്കുന്നു. സാമൂഹ്യയാഥാര്‍ഥ്യങ്ങളില്‍നിന്ന് ഡോ. മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ എത്രയകലെയാണ് എന്നത് ബോധ്യപ്പെടാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സര്‍വേ റിപ്പോര്‍ട്ടും ഒന്ന് താരതമ്യപ്പെടുത്തിയാല്‍മാത്രം മതി. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഭരണത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് പറയുമ്പോള്‍ സര്‍വേ റിപ്പോര്‍ട്ട് ഈ നാലുവര്‍ഷത്തെ ഭരണത്തില്‍ അഴിമതി അതിഭീകരമായി വര്‍ധിച്ചതായി 71 ശതമാനം ജനങ്ങള്‍ ഏകകണ്ഠമായി പറയുന്നതായി വ്യക്തമാക്കുന്നു. 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതികള്‍ മൂടിവയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ നേരിട്ട് ഇടപെട്ടെന്ന് 64 ശതമാനം പേര്‍ വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള സമഗ്ര വികസനത്തെക്കുറിച്ച് പറയുന്നു. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നത് മനസ്സിലാക്കാന്‍പോലുമാകാത്ത ഏതോ ടീം തയ്യാറാക്കിയ യുപിഎ ഭരണറിപ്പോര്‍ട്ട് കേന്ദ്രഭരണാധികാരികള്‍ക്ക് സ്വയം ബോധ്യപ്പെടാന്‍പോലും ഉതകില്ല.

സാധാരണ കോണ്‍ഗ്രസുകാര്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ ഉദ്ധരിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണത്തിനിറങ്ങിയാല്‍ അപഹാസ്യരാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓരോ പൊതുതെരഞ്ഞെടുപ്പും അടുക്കുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ഓരോ മുദ്രാവാക്യം കോണ്‍ഗ്രസ് രൂപപ്പെടുത്താറുണ്ട്. "ആവടി സോഷ്യലിസം", "ഗരീബി ഹഠാവോ" തുടങ്ങി ഓരോ ഘട്ടത്തില്‍ ഓരോന്ന്. ആവടി സോഷ്യലിസം പറഞ്ഞിട്ട് എത്ര പതിറ്റാണ്ടായി. സോഷ്യലിസ്റ്റ് സങ്കല്‍പ്പംപോലും കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നതാണ് പിന്നീട് നാം കണ്ടത്. ആഭ്യന്തര കുത്തകകള്‍ക്കും ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഏറാന്‍മൂളുന്ന നയങ്ങളാണ് പിന്നീടിവിടെ നടപ്പാക്കിയത്. "ഗരീബി ഹഠാവോ" ആണ് പിന്നീടുയര്‍ന്നുകേട്ട മറ്റൊരു മുദ്രാവാക്യം. ദരിദ്രനെ നശിപ്പിക്കുക എന്നതല്ലാതെ, ദാരിദ്ര്യം നശിപ്പിക്കുക എന്ന ഒന്ന് ഇവിടെ എവിടെയും നടപ്പായില്ല. കര്‍ഷകരുടെ കൂട്ട ആത്മഹത്യകളും മറ്റും ദരിദ്രരെ നശിപ്പിക്കുക എന്ന നയം നിറവേറ്റുന്നതിന്റെ ദൃഷ്ടാന്തങ്ങളാവുകയും ചെയ്തു.

ദാരിദ്ര്യരേഖതന്നെ പരിഷ്കരിച്ച് ദരിദ്രരുടെ എണ്ണം കുറവാണെന്നു സമര്‍ഥിക്കുകയും അതിലൂടെ ദരിദ്രര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കോടിക്കണക്കിനു ജനങ്ങള്‍ക്ക് നിഷേധിക്കുകയും ചെയ്യുന്നതുകണ്ടു. ഇത്തരം കൃത്രിമങ്ങള്‍ ഇന്നും തുടരുകയാണ്. "കോണ്‍ഗ്രസ് കാ ഹാഥ്, ആം ആദ്മി കാ സാഥ്" എന്നതായിരുന്നു പിന്നെയൊരു മുദ്രാവാക്യം. കോണ്‍ഗ്രസിന്റെ കൈ സാധാരണ ജനങ്ങള്‍ക്കൊപ്പമാണെന്ന് അര്‍ഥം. ഈ മുദ്രാവാക്യവുമായി അധികാരത്തിലേറിയവര്‍, ഇടതുപക്ഷ സമ്മര്‍ദംമൂലം നടപ്പാക്കിയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപോലുള്ളവപോലും കൈയൊഴിയുകയാണ് പിന്നീട് ചെയ്തത്. വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുകയാണ്. ഈ ഘട്ടത്തില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ പുതുമുദ്രാവാക്യം രൂപപ്പെടുത്താനുള്ള തിരക്കിലാണ് യുപിഎ. ജനങ്ങളെ ഉള്‍പ്പെടുത്തി വികസനം, ക്ഷേമ-വികസന പരിപാടികള്‍, അതിവേഗം മാറുന്ന ലോകവുമായി ഇന്ത്യയെ ബന്ധപ്പെടുത്തല്‍ എന്നിങ്ങനെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങളെ ഒരുവട്ടംകൂടി തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലേറുക എന്ന മിനിമംപരിപാടിക്കുവേണ്ടിയുള്ള നിരര്‍ഥക മുദ്രാവാക്യങ്ങള്‍ മാത്രമാണ്.

ഭക്ഷ്യസുരക്ഷാബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലും പാസാക്കാന്‍ കഴിയുന്നില്ല എന്ന ഖേദപ്രകടനമുണ്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍. പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതുകൊണ്ടാണിത് നടക്കാത്തത് എന്ന കുറ്റപ്പെടുത്തലുമുണ്ട്. ഒമ്പതുവര്‍ഷം തുടര്‍ച്ചയായി യുപിഎ ഭരണത്തിലുണ്ട്. സഭാസ്തംഭനമാകട്ടെ, 2ജി സ്പെക്ട്രം കുംഭകോണം, കല്‍ക്കരിപ്പാട കുംഭകോണം എന്നിവയുടെ പശ്ചാത്തലത്തില്‍ അടുത്തകാലത്ത് മാത്രമുണ്ടായതാണ്. ഇതിനുമുമ്പുള്ള നീണ്ടകാലത്ത് എന്തായിരുന്നു യുപിഎക്ക് തടസ്സം? നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിനുള്ള സംവിധാനമുണ്ടാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ സഭാസ്തംഭനം ഒഴിവാകുമായിരുന്നുവെന്നും ഓര്‍മിക്കണം. അന്വേഷണം നടത്തുന്നതിലായിരുന്നില്ല, മറിച്ച് അന്വേഷണത്തെ തടസ്സപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യുന്നതിലായിരുന്നു യുപിഎക്ക് പൊതുവിലും കോണ്‍ഗ്രസിന് പ്രത്യേകിച്ചും ശ്രദ്ധ. അത് കോടതിതന്നെ തുറന്നുകാട്ടുകയും ചെയ്തു. 1,76,000 കോടി രൂപ 2ജി സ്പെക്ട്രം ഇടപാടുവഴിയും 1,86,000 കോടി രൂപ കല്‍ക്കരിപ്പാടം വീതംവയ്ക്കല്‍വഴിയും ഖജനാവില്‍നിന്ന് ചോരുമ്പോള്‍ അതിനെതിരെ പ്രതിപക്ഷം പ്രതികരിക്കാതിരിക്കണമോ? പ്രതികരിച്ചത് സ്വാഭാവികമാണ്. അത് ഭക്ഷ്യസുരക്ഷാബില്‍ പാസാക്കാത്തതിനുള്ള മുടന്തന്‍ന്യായമായി അവതരിപ്പിക്കേണ്ടതില്ല. തൊട്ടതിലൊക്കെ അഴിമതി, മാസംതോറും കുംഭകോണം ഇതായിരുന്നു ഈ ഭരണത്തിന്റെ അവസ്ഥ. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയുംചെയ്തു. അതുകൊണ്ടാണല്ലോ, പൊതുതെരഞ്ഞെടുപ്പില്‍ 136 സീറ്റിലേക്ക് യുപിഎ ഒതുങ്ങിപ്പോകുമെന്ന് മാധ്യമസര്‍വേയില്‍ വ്യക്തമാകുന്നത്.

ഐപിഎല്‍ വിവാദത്തില്‍പ്പെട്ട് ശശി തരൂര്‍, 2ജി സ്പെക്ട്രത്തില്‍പ്പെട്ട് എ രാജ, റെയില്‍വേ നിയമനാഴിമതിയില്‍പ്പെട്ട് പവന്‍കുമാര്‍ ബന്‍സല്‍, സിബിഐ റിപ്പോര്‍ട്ട് തിരുത്തി അശ്വനികുമാര്‍ ഇവരൊക്കെ മന്ത്രിസഭയില്‍നിന്ന് പല ഘട്ടങ്ങളിലൊഴിവായത് ഭരണത്തിന്റെ യഥാര്‍ഥ സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ഡിഎംകെ ഉള്‍പ്പെടെയുള്ള കക്ഷികള്‍ യുപിഎ വിട്ടതില്‍നിന്ന് യുപിഎയുടെ അടിത്തറ ദുര്‍ബലപ്പെട്ടതിന്റെ ചിത്രം തെളിയുന്നുണ്ട്. ഇങ്ങനെ തകര്‍ന്നാടിയുലഞ്ഞുനില്‍ക്കുന്ന ഭരണം ഇനി തിരിച്ചുവരാന്‍പോകുന്നില്ല. ആ യാഥാര്‍ഥ്യം സര്‍വേകളില്‍ തെളിയുമ്പോഴും അത് കാണാതെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലൂടെ ഭ്രമാത്മകമായ ഒരു ലോകമുണ്ടാക്കി അതില്‍ വിഹരിക്കുകയാണ് മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും.

Sunday, May 12, 2013

പ്രതിച്ഛായാനിര്‍മാണത്തിന്റെ വഴി

ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാകുംഭകോണങ്ങളുടെ പരമ്പര നടന്ന ഘട്ടത്തില്‍ അതു നടത്തിയ സര്‍ക്കാരിനെ നയിച്ച മുഖ്യ രാഷ്ട്രീയകക്ഷിയുടെ അധ്യക്ഷയെത്തന്നെ വേണോ "അഴിമതി വിരുദ്ധ മാലാഖ"യായി ചിത്രീകരിക്കാന്‍?

റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, നിയമമന്ത്രി അശ്വനികുമാര്‍ എന്നിവര്‍ രാജിവയ്ക്കണമെന്ന് നിര്‍ദേശിച്ചതു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയാണെന്നു ചില മാധ്യമങ്ങള്‍ ഇപ്പോള്‍ വിശദീകരിക്കുന്നതിന് ഒരു രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. രണ്ട് ഊഴം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍സിങ്ങിനെ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. അവര്‍ ഇനി ഉയര്‍ത്തിക്കാട്ടാന്‍ പോകുന്നത് രാഹുല്‍ ഗാന്ധിയെയാണ്. അപ്പോള്‍ സോണിയ ഗാന്ധിയെ മാലാഖാ പരിവേഷത്തിലവതരിപ്പിക്കണം. അതിനുള്ള കോപ്പുകൂട്ടലാണ് ചില മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. അതിന്റെ പ്രാരംഭമാണ് രാജിയുടെ "ക്രെഡിറ്റ്" സോണിയക്കിരിക്കട്ടെ എന്ന മനോഭാവം.

കല്‍ക്കരിപ്പാട കുംഭകോണം സംബന്ധിച്ച അന്വേഷണ നില റിപ്പോര്‍ട്ട് സിബിഐയുടെ പക്കല്‍നിന്നുവാങ്ങി തിരുത്തിയ അശ്വനികുമാറും അനന്തരവന്‍ വഴി റെയില്‍വേയിലെ ഉന്നത നിയമനങ്ങള്‍ കോഴയുടെ അടിസ്ഥാനത്തിലാക്കിയ പവന്‍കുമാറും രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍, "രാജി ആവശ്യപ്പെടല്‍ പ്രതിപക്ഷത്തിന്റെ രോഗമാണ്" എന്നാണ് സോണിയയുടെ കോണ്‍ഗ്രസ് പ്രതികരിച്ചത്. അശ്വനികുമാറോ പവന്‍കുമാര്‍ ബന്‍സലോ രാജിവയ്ക്കുന്ന പ്രശ്നമേയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയും വാര്‍ത്താ പ്രക്ഷേപണമന്ത്രി മനീഷ് തിവാരിയും എത്ര ഉറച്ച സ്വരത്തിലാണ് പറഞ്ഞത്! അഴിമതിക്കാരെ രക്ഷിക്കില്ല എന്നതായിരുന്നു നിലപാടെങ്കില്‍ "അഴിമതിവിരുദ്ധ മാലാഖ" അന്നേ അക്കാര്യം പ്രഖ്യാപിക്കുമായിരുന്നല്ലോ. അവരോടാലോചിക്കാതെയല്ലല്ലോ ഇത്രമേല്‍ പ്രധാനപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് വക്താവും മറ്റും അഭിപ്രായപ്രകടനം നടത്തുന്നത്.

ഇതിനിടെ, കോണ്‍ഗ്രസ് നേതൃത്വത്തിലെ "കോര്‍ ഗ്രൂപ്പ്" യോഗം ചേര്‍ന്നു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍തന്നെയായിരുന്നു മെയ് 4ന്റെ യോഗം. ആ യോഗത്തില്‍ സോണിയയുടെ അഭിപ്രായത്തിനു വിരുദ്ധമായി ഒരു തീരുമാനമുണ്ടാകുമെന്ന് സാമാന്യബുദ്ധിയുള്ള ആരും ധരിക്കില്ല. ആ യോഗത്തിന്റെ തീരുമാനം ഇരുമന്ത്രിമാരും രാജിവയ്ക്കേണ്ടതില്ല എന്നായിരുന്നു; ഇരുവരെയും സംരക്ഷിച്ചുനിര്‍ത്തണമെന്നുതന്നെയായിരുന്നു.

ആദ്യം കുറ്റം നിഷേധിക്കല്‍, പിന്നെ, കുറ്റത്തിന്റെ ഗൗരവം കുറച്ചുകാട്ടല്‍, തുടര്‍ന്ന് സമയം നീട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെയുള്ള വഴികളിലൂടെ നീങ്ങുകയായിരുന്നു സോണിയ ഗാന്ധിയും കോണ്‍ഗ്രസും. സുപ്രീം കോടതിയുടെ അതിനിശിതമായ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലായി ഇതിനിടെ അശ്വനികുമാര്‍. സ്വന്തം ശബ്ദത്തിലുള്ള ഫോണ്‍ ടേപ്പ് ചോര്‍ന്നതോടെ നിവൃത്തിയില്ലാത്ത നിലയിലായി പവന്‍കുമാര്‍ ബന്‍സല്‍. ഇത്തരമൊരു അവസ്ഥയില്‍ സംരക്ഷണം തുടര്‍ന്നാല്‍ സംരക്ഷിക്കുന്നവര്‍ക്കെതിരെ കോടതിവിമര്‍ശനം വരുമെന്ന അവസ്ഥയായി. അപ്പോള്‍മാത്രമാണ് ഇവരെ കൈയൊഴിഞ്ഞത്. അങ്ങനെയുണ്ടായ രാജികള്‍ക്കുള്ള "ക്രെഡിറ്റ്" സോണിയക്കു ചാര്‍ത്തിക്കൊടുക്കണോ?

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കാത്ത പാര്‍ടിയാണ് തങ്ങളുടേത് എന്ന പ്രതീതി വരുത്തിയാലത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വലിയൊരളവില്‍ പ്രയോജനപ്പെടും എന്നുകൂടി സോണിയ ഗാന്ധി കണക്കുകൂട്ടിയിരിക്കാം. കര്‍ണാടക ഫലം മറ്റൊന്നായിരുന്നെങ്കില്‍ അവരുടെ തീരുമാനം മറ്റൊരുവഴിക്കായേനേ; കോടതിയുടെ ഇടപെടല്‍ കൂടി ഉണ്ടാകാതിരുന്നെങ്കില്‍.

സോണിയ ഗാന്ധി പറഞ്ഞതുകൊണ്ടാണു രാജി എന്നു പറയുന്ന മാധ്യമങ്ങള്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസും യുപിഎയും പ്രവര്‍ത്തിക്കുമ്പോഴാണ് ഇന്ത്യയിലെ റെക്കോഡ് അഴിമതികള്‍ എല്ലാം നടന്നത് എന്ന കാര്യം മനഃപൂര്‍വം വിട്ടുകളയുന്നു. ലക്ഷക്കണക്കിനു കോടിയുടെ കുംഭകോണങ്ങള്‍ ഇവര്‍ കോണ്‍ഗ്രസിന്റെയും യുപിഎയുടെയും അധ്യക്ഷപദവി ഏറ്റെടുക്കുംവരെ ഇന്ത്യക്ക് പരിചിതമേ ആയിരുന്നില്ല. 1,76,000 കോടിയുടെ 2ജി സ്പെക്ട്രം കുംഭകോണം, 1,86,000 കോടിയുടെ കല്‍ക്കരിപ്പാടകുംഭകോണം അങ്ങനെ പലതും. 70,000 കോടിയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും മറ്റും ഇവരുടെ കാലത്തുതന്നെയെങ്കിലും ആദ്യം പറഞ്ഞ രണ്ടിന്റെയും മുന്നില്‍ സൂര്യനുമുമ്പിലെ മെഴുകുതിരികളെപ്പോലെ നിഷ്പ്രഭങ്ങളായിപ്പോകുന്നു.

കല്‍ക്കരിപ്പാട കുംഭകോണം നടന്ന ഘട്ടത്തില്‍ കല്‍ക്കരി വകുപ്പിന്റെ ചുമതലയുണ്ടായിരുന്നതു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനായിരുന്നല്ലോ. 2 ജി സ്പെക്ട്രം കുംഭകോണം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ധനമന്ത്രി പി ചിദംബരവും ടെലികോം മന്ത്രി എ രാജയും കൂടിയാലോചിച്ച് കാര്യങ്ങള്‍ നീക്കിയാണുണ്ടാക്കിയതെന്നതു കോടതി മുമ്പാകെതന്നെ വെളിപ്പെട്ടിരുന്നല്ലോ. കല്‍ക്കരിപ്പാട കുംഭകോണം സംബന്ധിച്ച സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ട് നിയമമന്ത്രി മാത്രമല്ല, പ്രധാനമന്ത്രിയുടെ കാര്യാലയം കൂടിയാണല്ലോ വാങ്ങിച്ചു വായിച്ച് ഭേദഗതികള്‍ നിര്‍ദേശിച്ചത്. എന്നിട്ടും "അഴിമതിവിരുദ്ധ മാലാഖ" മന്‍മോഹന്‍സിങ്ങിനോട് രാജിവയ്ക്കാന്‍ പറയുന്നില്ലല്ലോ. അങ്ങനെ പറഞ്ഞാല്‍ മന്‍മോഹന്‍സിങ് ചിലതു പറയും. അത് അവര്‍ക്കറിയാം. അതുകൊണ്ട് അക്കാര്യത്തില്‍ മൗനം!

2ജി സ്പെക്ട്രം സംബന്ധിച്ച സംയുക്തപാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട് അതിന്റെ അധ്യക്ഷന്‍ ഏകപക്ഷീയമായി തയ്യാറാക്കി വിതരണംചെയ്തു. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പൂര്‍ണമായും കുറ്റവിമുക്തരാക്കുന്നതും എല്ലാ കുറ്റങ്ങളും എ രാജയ്ക്കുമേല്‍ ചാര്‍ത്തുന്നതുമായ ആ റിപ്പോര്‍ട്ട് സംയുക്ത പാര്‍ലമെന്ററി സമിതി അംഗങ്ങള്‍ക്കു കിട്ടുന്നതിനുമുമ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സോണിയ ഗാന്ധിക്ക് ഇതേക്കുറിച്ച് ഒരഭിപ്രായവുമുണ്ടായില്ലല്ലോ.

2ജി സ്പെക്ട്രം കാര്യത്തിലും കല്‍ക്കരിപ്പാട കുംഭകോണകാര്യത്തിലും അന്വേഷണ ആവശ്യം നിരസിക്കാന്‍ എന്തു വ്യഗ്രതയായിരുന്നു കോണ്‍ഗ്രസിന്! സഭ നിരവധിതവണ സ്തംഭിക്കുംവിധം അന്വേഷണനീക്കങ്ങളെ തടയാന്‍ എന്തിനു വ്യഗ്രതകാട്ടി? ആ വ്യഗ്രതയ്ക്കു പാര്‍ലമെന്റില്‍ എന്തിന് ഈ "അഴിമതിവിരുദ്ധ മാലാഖ" തന്നെ നേതൃത്വം നല്‍കി?

സ്പെക്ട്രം കുംഭകോണവും കല്‍ക്കരിപ്പാട കുംഭകോണവും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ ആ ഭരണഘടനാ സ്ഥാനത്തെ നിരന്തരം അധിക്ഷേപിക്കുന്ന രീതിയാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. സോണിയ ഗാന്ധി അധ്യക്ഷയായ കോണ്‍ഗ്രസ് തന്നെയാണല്ലോ അതു ചെയ്തത്! സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണങ്ങള്‍ക്കുമുമ്പില്‍ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി ചെല്ലേണ്ടതില്ല എന്നു നിഷ്കര്‍ഷിച്ചത് സോണിയ അധ്യക്ഷയായ കോണ്‍ഗ്രസ് യോഗമായിരുന്നല്ലോ. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിനായിരുന്നു ആ വിമുഖത?

2ജി സ്പെക്ട്രം കേസില്‍ എ രാജയെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടിയ സുബ്രഹ്മണ്യസ്വാമിക്ക് പ്രധാനമന്ത്രി മറുപടി കൊടുക്കാന്‍ ഒന്നരവര്‍ഷമെടുത്തതിനെ "ആശങ്കാജനകം" എന്നു സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. മന്ത്രിമാരെ വയ്ക്കുന്നത് കോര്‍പറേറ്റ് വമ്പന്മാരുടെ നിര്‍ദേശപ്രകാരമാണെന്നു തെളിയിച്ച നീരാ റാഡിയാ ടേപ്പ് സംഭവത്തെക്കുറിച്ച് ഫലപ്രദമായ ഒരു അന്വേഷണവും നടത്താന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. 2007 ഒക്ടോബര്‍ 10 വരെ സ്പെക്ട്രം ലൈസന്‍സിനുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നു പരസ്യപ്പെടുത്തിയിട്ട് സെപ്തംബര്‍ 25നുതന്നെ അപേക്ഷ സ്വീകരിക്കല്‍ നിര്‍ത്തിയതു പ്രധാനമന്ത്രിയുടെ ഓഫീസിലൂടെ ആ ഫയല്‍ കടന്നുപോയശേഷമാണ്. ഏഴുവര്‍ഷം മുമ്പത്തെ നിരക്കില്‍മാത്രം 2ജി സ്പെക്ട്രം ലൈസന്‍സ് വില്‍ക്കാന്‍ എ രാജ നിശ്ചയിച്ചത് ശ്രദ്ധിച്ചിട്ടും മന്‍മോഹന്‍സിങ്ങിന് അതില്‍ അനൗചിത്യം തോന്നാതിരുന്നു. കടലാസു കമ്പനികള്‍ ലൈസന്‍സ് വിദേശകമ്പനികള്‍ക്കു വില്‍ക്കുന്നതു കണ്ടിട്ടും പ്രധാനമന്ത്രി ഇടപെട്ടിരുന്നില്ല. കുംഭകോണം പുറത്തുവന്നശേഷവും പ്രധാനമന്ത്രിക്കു നടപടി എടുക്കണമെന്നു തോന്നിയില്ല. ടെലികോം രംഗത്തു പ്രവര്‍ത്തനപരിചയമുള്ള കമ്പനികള്‍ ആകെ ഒഴിവാക്കപ്പെട്ടത് ബിഎസ്എന്‍എല്‍തന്നെ അറിയിച്ചിട്ടും പ്രധാനമന്ത്രി അനങ്ങിയില്ല.

ഈ നിലയിലൊക്കെ നിഷ്ക്രിയമൂര്‍ത്തിയായി മന്‍മോഹന്‍സിങ് ഇരുന്നതെന്തുകൊണ്ട്? അതിശക്തരായ മറ്റാരൊക്കെയോ കൂടി ഇതിന്റെയൊക്കെ പിന്നില്‍ ഉണ്ട് എന്നുവേണം കരുതാന്‍. ആ മറ്റുള്ളവര്‍ ആരൊക്കെ? ആ മറ്റുള്ളവരില്‍ കോണ്‍ഗ്രസിന്റെ അത്യുന്നതസ്ഥാനത്തുള്ളവര്‍ ഉണ്ടാകാതെ വയ്യ. കാരണം അവരുടെ നോമിനികള്‍ മാത്രമായിരുന്നല്ലോ ഭരണാധികാരികള്‍. നീരാ റാഡിയാ ടേപ്പ് അത്തരം സൂചനകള്‍ ധാരാളം തന്നിരുന്നു.

അതെല്ലാം മറച്ചുപിടിച്ച്, അഴിമതി ചില മന്ത്രിമാര്‍ നടത്തുന്നതാണെന്നും അവര്‍ക്കുമാത്രമാണ് അതില്‍ ഉത്തരവാദിത്തമെന്നും അത്തരം അഴിമതിക്കാരെ പുറത്താക്കുന്ന "മാലാഖ"യാണ് സോണിയ ഗാന്ധി എന്നും വരുത്തിത്തീര്‍ക്കുന്നതിനുള്ള പ്രഹസനങ്ങളാണ് രാഹുല്‍ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചില മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. ഈ അഴിമതികളൊന്നും കോണ്‍ഗ്രസ് കണ്ടെത്തി നടപടി നീക്കിയവ അല്ല. മാധ്യമങ്ങളിലൂടെയോ സിഎജി റിപ്പോര്‍ട്ടിലൂടെയോ പുറത്തുവന്നതാണ് അവ. പുറത്തുവന്ന ഘട്ടങ്ങളിലെല്ലാം അന്വേഷണം ഒഴിവാക്കി കുറ്റവാളികളെ രക്ഷപ്പെടുത്താനേ "അഴിമതിവിരുദ്ധ മാലാഖ" ശ്രമിച്ചിട്ടുള്ളൂ. ഇതറിയാത്തവരല്ല ജനങ്ങള്‍. പ്രതിച്ഛായാനിര്‍മാണത്തിന്റെ ഈ മാധ്യമവഴി അവര്‍ തിരിച്ചറിയുകതന്നെ ചെയ്യും. ട്രയിന്‍ മറിഞ്ഞപ്പോള്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രിസ്ഥാനം രാജിവച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ പോലുള്ളവര്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിലാണ് അഴിമതി കൈയോടെ പിടിക്കപ്പെട്ടാലും രാജിവയ്ക്കാന്‍ മടിക്കുന്ന മന്ത്രിമാരും അവരെ പരിരക്ഷിക്കുന്ന സോണിയ ഗാന്ധിയും ഇന്നുള്ളത്. മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന കിരീടങ്ങള്‍ക്കു മെച്ചപ്പെടുത്താന്‍ കഴിയുന്നതല്ല അവരുടെ പ്രതിച്ഛായ.

*
പ്രഭാവര്‍മ ദേശാഭിമാനി 13 മേയ് 2013

Monday, April 29, 2013

സിബിഐ അഴിമതിക്ക് കാവലോ

സിബിഐയുടെ യജമാനന്മാര്‍ സര്‍ക്കാരാണെന്ന് ഉറപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണ് കല്‍ക്കരി കുംഭകോണക്കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുതലേന്ന് സിബിഐ ഡയറക്ടറെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുവരുത്തിയ നടപടി. പ്രധാനമന്ത്രിയുടെ ചുമതലയിലുള്ള പേഴ്സണല്‍വകുപ്പിന്റെ സഹമന്ത്രി വി നാരായണസ്വാമിയാണ് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ വിളിച്ചുവരുത്തി സത്യവാങ്മൂലത്തിന്റെ വിശദാംശം തിരക്കിയത്. സര്‍ക്കാരിന് ഹിതകരമായതുമാത്രം എഴുതിക്കൊടുക്കുക; അത് കൊടുക്കുന്നതിനുമുമ്പ് സര്‍ക്കാരിലെ ഉന്നതങ്ങളെ കാണിച്ച് അനുമതി വാങ്ങുക; തൃപ്തികരമല്ലെങ്കില്‍ മാറ്റിയെഴുതുക- ഇതൊക്കെയാണ് നടക്കുന്നത്. പിന്നെന്തിന് ഇങ്ങനെയൊരു കേന്ദ്ര അന്വേഷണ ഏജന്‍സി എന്ന ചോദ്യം സ്വാഭാവികമാണ്.

പ്രധാനമന്ത്രിയും സര്‍ക്കാരും തീരുമാനിക്കുന്നതിന് അനുസരിച്ച് കോടതിക്ക് റിപ്പോര്‍ട്ടുണ്ടാക്കിക്കൊടുക്കാന്‍ ഏതാനും ഗുമസ്തന്മാര്‍ പോരേ? കേന്ദ്ര അന്വേഷണ ഏജന്‍സി എന്ന പേരും നല്‍കി, ഖജനാവിന്റെ കോടികള്‍ തുലച്ച് രാജ്യത്താകെ ഓഫീസും സംവിധാനങ്ങളുമൊരുക്കി സിബിഐയെ തീറ്റിപ്പോറ്റേണ്ടതുണ്ടോ? രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന അധ്യായമാണ് കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതിലെ പടുകൂറ്റന്‍ അഴിമതി. അതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മറ്റ് വന്‍ അഴിമതികളിലെല്ലാമെന്നപോലെ ഭരണാധികാരികളാണ്. 2ജി സ്പെക്ട്രം വിറ്റും എണ്ണസമ്പത്ത് കൊള്ളയടിച്ചും വിവിധ ഖനനാനുമതികളിലൂടെയും പണം കുന്നുകൂട്ടുന്നതിന്റെ കണക്കുകള്‍ ഇന്ത്യയെ അഴിമതിരാജ്യങ്ങളുടെ ലോകപട്ടികയില്‍ "അസൂയാവഹമായ" സ്ഥാനത്താണ് ഉയര്‍ത്തിയിരിക്കുന്നത്.

കല്‍ക്കരി കുംഭകോണക്കേസ് ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊകുര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ചൊവ്വാഴ്ചയാണ് പരിഗണിക്കുക. കേസ് പരിഗണിക്കെ, സുപ്രീംകോടതി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അന്വേഷണവുമായി ബന്ധപ്പെട്ട നിര്‍ണായകവിവരങ്ങള്‍ കേന്ദ്രമന്ത്രിയുമായി പങ്കുവച്ചിട്ടുണ്ടെന്ന് സിബിഐക്ക് സമ്മതിക്കേണ്ടിവന്നത്. സ്വതന്ത്രമായല്ല അന്വേഷണം നടക്കുന്നതെന്ന് ആ "കുറ്റസമ്മത"ത്തിലൂടെ സിബിഐതന്നെ സമ്മതിച്ചു. സിബിഐ ഡയറക്ടറെ വിളിച്ചുവരുത്തി അന്വേഷണവിവരം ആരാഞ്ഞതെന്തിനെന്ന് തൃപ്തികരമായി വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്കും മന്ത്രി നാരായണസ്വാമിക്കും കഴിഞ്ഞിട്ടില്ല. കേസ് കോടതിയിലായതുകൊണ്ട് "ഒന്നും പറയുന്നില്ല" എന്നാണ് മന്‍മോഹന്‍സിങ്ങിന്റെ നിലപാട്- ആരുടെയും രാജിയില്ല എന്നും. കോര്‍പറേറ്റ്- യുപിഎ കൂട്ടുകെട്ട് നടത്തുന്ന ബഹുലക്ഷം കോടികളുടെ അഴിമതിക്ക് കാവല്‍നില്‍ക്കുന്ന തലത്തിലേക്ക് സിബിഐയെ അധഃപതിപ്പിച്ചതിന്റെ ദയനീയചിത്രമാണിത്. കോര്‍പറേറ്റുകളും വന്‍ ബിസിനസുകാരുമടങ്ങിയ ലോബി ഭരണത്തിന്റെ എല്ലാ തലങ്ങളിലും പിടിമുറുക്കിയിരിക്കുന്നു. അത്യാഗ്രഹികളായ കോര്‍പറേറ്റുകളും ഊഹക്കച്ചവടക്കാരും അഴിമതിക്കാരായ അധികാരിവര്‍ഗവും തങ്ങളുടെ സുരക്ഷാസേനയെ എന്നപോലെ സിബിഐയെ ഉപയോഗിക്കുകയാണ്.

നവഉദാരവല്‍ക്കരണക്രമത്തില്‍ മൂലധനം കുന്നുകൂട്ടാനുള്ള മാര്‍ഗമായി അഴിമതിയെ മാറ്റിയതിന്റെ പ്രതിഫലനമാണിത്. സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അഴിമതിയുടെ താങ്ങുകൊണ്ടാണെന്ന് വരുമ്പോള്‍, പൊലീസിനെയും പട്ടാളത്തെയും രഹസ്യാന്വേഷകരെയുമെല്ലാം അഴിമതിസംരക്ഷണ സേനയാക്കി മാറ്റാനുള്ള നീക്കമാണുണ്ടാകുന്നത്. പ്രതിരോധ ഇടപാടുകളില്‍ ശതകോടികളുടെ ക്രമക്കേടും കൊള്ളയും നടന്നു എന്നറിഞ്ഞിട്ടും അതിന് ഉത്തരവാദികളായ വന്‍തോക്കുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തത് ഇതിന്റെ മറ്റൊരു വശമാണ്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത യുപിഎ സഖ്യത്തിന് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ നിരവധി ഘട്ടങ്ങളില്‍ സിബിഐയെ ആവശ്യമായി വന്നു. ഘടകകക്ഷികളെ നിലയ്ക്കുനിര്‍ത്താനും പ്രതിപക്ഷത്തെ പീഡിപ്പിക്കാനും സിബിഐ കേസുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

ഉപജാപങ്ങളിലൂടെ രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍, സിബിഐയുടെ വിശ്വാസ്യതയും വ്യക്തിത്വവും ആര്‍ജവവും ചോര്‍ന്നുപോകുന്നത് യുപിഎ നേതൃത്വത്തെ അലട്ടുന്ന വിഷയമേ ആയില്ല. ആ സാഹചര്യത്തിന്റെ മറവുപറ്റി, സിബിഐയിലെ ചില ഉന്നതോദ്യോഗസ്ഥര്‍തന്നെ സങ്കുചിത താല്‍പ്പര്യക്കാരായ രാഷ്ട്രീയനേതാക്കളുടെ പാവകളായി കേസുകള്‍ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്ന നിലവന്നു. വമ്പന്‍ അഴിമതികള്‍ക്ക് കാരണക്കാരായ വന്‍കിട ബിസിനസ്- രാഷ്ട്രീയ നേതൃത്വ കൂട്ടുകെട്ടാണ് ഇതിലൂടെ മുതലെടുപ്പ് നടത്തിയത്. സിബിഐയെ അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുംവിധം ദുരുപയോഗിച്ചതിന്റെ ഏറ്റവും ലജ്ജാകരമായ അധ്യായമാണ് കല്‍ക്കരി കുംഭകോണത്തിലേത്. അഴിമതി നടത്തുന്നവര്‍തന്നെ അന്വേഷണറിപ്പോര്‍ട്ടും രൂപീകരിക്കുന്നത് സിബിഐക്കുമേല്‍മാത്രമല്ല, നീതിന്യായവ്യവസ്ഥയ്ക്കുമേല്‍തന്നെയാണ് അപമാനഭാരം കയറ്റിവയ്ക്കുന്നത്. ഈ പ്രവണത ജനങ്ങളുടെ നിശിതമായ പരിശോധനയ്ക്ക് വിധേയമായേ തീരൂ

*
ദേശാഭിമാനി മുഖപ്രസംഗം 29 ഏപ്രില്‍ 2013

Tuesday, April 23, 2013

Selling Dreams from Corporate Fora

A BIZARRE political drama is unfolding in the country. There is still over a year to go for the next general elections in 2014. The leader of the ruling coalition – the Congress – and the principal opposition party – the BJP – appear to have already entered the rat race of projecting the future prime minister. In this context, we are constrained to, once again, make a reference to an old Telugu saying aalu ledu, chulu ledu, koduku peru Somalingam. This roughly translates to mean: neither do I have a home nor a wife, but I have named my son as Somalingam! Neither have the elections been announced nor has either of these parties won the people’s mandate but they are already projecting the future prime minister of India!

Not so strangely, both the parties have chosen to launch their projections from the forums of India Inc. This is a reflection of the reality of two Indias today. The luminosity of ‘shining’ India is directly proportional to the depravity of the ‘suffering’ India. By choosing the corporate fora, both the parties have clearly signalled that they would continue to pursue policies which will only widen the hiatus between these two Indias. Therefore, it is already clear that both these parties will vigorously pursue the neo-liberal    economic reform strategy which is a recipe for imposing further greater burdens on the people if they head any future government.

While speaking at the Confederation of Indian Industries (CII), Mr Rahul Gandhi, among many things, said that India could not be salvaged by a lone ranger messiah riding on a white horse. As though picking up the cue (more of this later), the BJP’s prime ministerial aspirant carried forward his nationwide campaign blitz by addressing the Federation of Indian Chambers of Commerce and Industry (FICCI). Like the Walrus in Alice in Wonderland, he has begun to speak many things – “cabbages and kings..…”

Both have embarked on selling ‘dreams’ to enlist people’s support in the coming elections. The Congress is talking of empowering a billion Indians. At the same time, it is pursuing policies which are impoverishing a billion Indians. At the other end, these policies are illuminating the lives of the miniscule minority of our 1.2 billion people.

The BJP wants to create a ‘vibrant’ India a la the illusory ‘vibrant’ Gujarat. The 2002 communal genocide in Gujarat is sought to be replicated for the rest of India as the foundation required to achieve such a ‘vibrancy.’ This is the debt the Gujarat’s chief minister claims to have repaid to his state and now wants to repay to India.  Strangely, he speaks of empowering the Indian women while subscribing to the ideology of the RSS which has institutionalised women as the exploited second class citizens in our country.  Ironically, as discussed in these columns in the past, Gujarat has human development indices that are much lower than the national average particularly concerning the girl child – malnutrition, education etc.

These ‘dream merchants’ are trying to sell wares that are completely dislocated from the ground realities of real India. By selling such dreams, they are hoping to transport people, like dreams often do, into an imaginary world of ‘milk and honey.’  What the people require, instead, is to change the conditions of existence in the real world. The creation of a better India for a vast majority of its people can never happen by dreaming. More often than not, such dreams end up being nightmares. It is into the world of such real nightmares that both these parties, through their policies, wish to take India to.

The creation of a better India for the vast majority of our people can happen only when we are guided by a vision and not when we are lulled into a false comfort by ‘dreams.’ While the BJP may have the vision of converting our modern secular democratic republic into the RSS political project of a rabidly intolerant fascistic ‘Hindu Rashtra,’ on the score of improving the livelihood of our people, both the BJP and the Congress follow similar, if not the same, economic policies that continuously widen the gulf between the rich and the poor in our country. On this score, neither seems to be having any vision worth the name for creating a resurgent and better India for all our people. 

Both have yet another thing in common. Both seek to reduce India as the subordinate ally of US imperialism. The unbridled opening up of our economy and domestic market for the profit maximisation of foreign and domestic capital, pursued by both, will lead to yet another loot of our resources and wealth. Instead, this should be put to use for creating a better India for all our people.

It is perfectly possible to do so. The amounts of monies that are currently being looted through mega corruption scams and the huge amount of tax concessions given to the rich and foreign and domestic capital, if stopped, can put together more than sufficient resources to provide all our people with genuine food security, education, health and a shelter over their head. To achieve such a vision of a better India, what is required is a shift in our policy direction. A shift that would be more pro-people which, at the same time, will also strengthen our economic fundamentals. The vast economic, mineral and human resources available in our country can be marshalled to achieve this.

The cue of the white horse that Mr Modi took from Mr Rahul Gandhi appears to have spurred Mr Modi to think that he has launched an “Ashwamedha Yagna.” In this sacrificial ritual, a white horse is let loose by the king and the area it covers is considered his kingdom. If the horse is halted in its run, then the king challenges a battle with the person who stopped the horse. It is normally presumed that no one dares to halt the horse.  However, in the Ramayana, when Rama embarked on such a yajna, his horse was stopped by twin brothers Lava and Kusha. In modern Indian politics, the BJP’s horse will be stopped by a set of twin brothers – the worker (hammer) and the peasant (the sickle) – the red flag. The red flag that has a vision for the creation of an egalitarian better India for all our people.

It is such a vision that the people of India must choose to create a better future for ourselves. This can only happen when popular people’s mobilisations are enormously expanded to strengthen the struggles for such a shift in our policy direction. It is the intensity of such struggles that, in the final analysis, will determine the establishment of a better India.

*
Editorial People's Democracy 14 April 2013

Saturday, April 20, 2013

ജെ പി സി ക്ലീന്‍ശീട്ട്: യുപിഎയുടെ മരണക്കുരുക്ക്

പി സി ചാക്കോ ചെയര്‍മാനായ സംയുക്ത പാര്‍ലമെന്ററി സമിതി പ്രധാനമന്ത്രിയേയും ധനമന്ത്രി പി ചിദംബരത്തെയും കുറ്റവിമുക്തരാക്കി കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. യു പി എയിലെ ഘടകകക്ഷിയും തമ്മില്‍ ചെറിയ പാര്‍ട്ടിയുമായ എ ഐ എ ഡി എം കെ യുടെ ഒരു മന്ത്രി പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവത്രേ! ടെലികോം മന്ത്രി രാജ കാര്യങ്ങള്‍ മറച്ചുവെച്ചാണ് 2 ജി സ്‌പെക്ട്രം ലേലം നടത്തിയതെന്നാണ് ജെ പി സി യുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നതായാണ് സി എ ജി വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ സി എ ജിയുടെ കണക്ക് അതിശയോക്തി നിറഞ്ഞതാണെന്നും ജെ പി സി വിലയിരുത്തി.

രാജ്യത്തെ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരാളുണ്ടായാല്‍ ഇതൊക്കെ ഇവിടെ നടക്കുമെന്ന് ജെ പി സി സമ്മതിച്ചല്ലോ? അതുതന്നെ ധാരാളം. പക്ഷേ ജെ പി സി പോലുള്ള ഒരു സമിതി നടത്തുന്ന കണ്ടെത്തല്‍ രാജ്യം ഗൗരവത്തോടെ കാണേണ്ടതാണ്. ഇനി ഏതൊക്കെ കാര്യങ്ങളില്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടാകും? രാജ്യരക്ഷയടക്കമുള്ള തന്ത്രപ്രധാനമായ ഭരണകാര്യങ്ങള്‍ക്ക് ഉത്തരവാദിയായ പ്രധാനമന്ത്രി ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് രാജ്യം ഗൗരവമായി കാണണം. ആ സത്യം വിളിച്ചുപറഞ്ഞത് ഏതെങ്കിലും അണ്ടനോ അടകോടനോ അല്ല, സംയുക്ത പാര്‍ലമെന്ററി സമിതിയാണ്. ഈ വിലയിരുത്തല്‍ തന്നെ ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാക്കണം. സി എ ജിയുടെ വെളിപ്പെടുത്തല്‍ അതിശയോക്തി കലര്‍ന്നതാണെങ്കില്‍പോലും ഒരു രൂപയുടെ അഴിമതി നടന്നാലും അത് അഴിമതിയല്ലേ? പൊതുഖജനാവില്‍ നിന്ന് ചോരുന്ന തുകയെക്കുറിച്ച് ജെ പി സി തര്‍ക്കം ഉന്നയിക്കുന്നതിലെ യുക്തിഹീനത ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും. സി എ ജി കൊട്ടിഘോഷിച്ചതുപോലെ അഴിമതിയൊന്നും നടന്നില്ലെങ്കിലും ചെറുതായി ചിലതു നടന്നു എന്ന് പരോക്ഷമായി ജെ പി സി സമ്മതിച്ചു കഴിഞ്ഞു. ഇനി ഈ പാപഭാരം ഇറക്കിവെയ്ക്കാന്‍ ഒരു ചുമലാണ് അവര്‍ക്കാവശ്യം. അങ്ങനെയാണ് ആ നറുക്ക് ടെലികോം മന്ത്രി രാജയുടെ ചുമലില്‍ പതിച്ചത്. എഴുത്തുകാരന്‍ ആനന്ദിന്റെ 'ഗോവര്‍ധനന്റെ യാത്ര'യിലെ ഗോവര്‍ധനനാണ് രാജ ഇപ്പോള്‍ - മതിലിടിഞ്ഞ് വീണ് ആട് ചത്തതിന്റെ പരാതിയുമായി ഉടമ രാജാവിനെ സമീപിച്ചപ്പോള്‍ ശിക്ഷ നടപ്പിലാക്കാന്‍ ശാഠ്യമുള്ള രാജാവ് അന്വേഷണത്തിനുത്തരവിട്ടു. അന്വേഷണത്തിനുവന്ന രാജാവിന്റെ 'ജെ പി സി' ചോദ്യം ചെയ്യലില്‍ കണ്ടെത്തിയത് വിചിത്രമായ കാര്യമാണ്. മതില്‍ കെട്ടിയ മേസ്ത്രിയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു കുറ്റം മതിലിന് സിമന്റും മണലും കുഴച്ചയാളുടേതാണെന്ന്. അയാള്‍ പറഞ്ഞു കുറ്റം അവ കുഴയ്ക്കാന്‍ വെള്ളമൊഴിച്ചുകൊടുത്ത സ്ത്രീയുടേതാണെന്ന്. സ്ത്രീയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു കുറ്റം കല്ലുകെട്ടുകാരന്റേതാണെന്ന്. കല്ലുകെട്ടുകാരന്‍ പറഞ്ഞു എന്റെ ശ്രദ്ധതിരിച്ചുവിട്ട കോത്‌വാളിന്റേതാണ് കുറ്റമെന്ന്. കൊലക്കയറുമായി കിങ്കരന്മാര്‍ വന്നപ്പോള്‍ കുരുക്ക് കോത്‌വാളിന്റെ കഴുത്തിന് പാകമാകുന്നില്ല. ശിക്ഷയെന്നത് പ്രഹസനമാണെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടന്നേ പറ്റൂ. അപ്പോഴാണ് ഗോവര്‍ധന്‍ എന്ന വഴിപോക്കന്‍ അതുവഴി വന്നത്. നോക്കുമ്പോള്‍ കുരുക്ക് ഗോവര്‍ധന്റെ കഴുത്തിന് പാകം. ഗോവര്‍ധന്‍ തടവറയിലായി. എന്ന് പറഞ്ഞതുപോലെ അഴിമതി ആരോപണം പുറത്തായതോടെ, യു പി എയ്ക്ക് രക്ഷപ്പെടാന്‍ പഴുതില്ലെന്ന് മനസ്സിലായതോടെ അവര്‍ക്കൊരു പ്രതിയെ വേണം. ടെലികോം വകുപ്പുമന്ത്രി രാജയും രാജയ്ക്ക് മാനസിക പിന്തുണ നല്‍കിയതിന് കനിമൊഴിയും പിന്നെ കണ്ടാലറിയുന്ന ചിലരുമൊക്കെ പ്രതികളായി. അവര്‍ ഗോവര്‍ധനെപ്പോലെ നിരപരാധികളല്ലെന്നു മാത്രം

ഇത്ര നാണംകെട്ട ഒരു കേന്ദ്രഭരണം ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. എവിടുന്ന് ചാടിയാലും പൂച്ച നാലുകാലില്‍ വീഴുമെന്ന് പറഞ്ഞതുപോലെ എല്ലാ അഴിമതിക്കഥകളില്‍ നിന്നും സാങ്കേതികതയുടെ പഴുതുപയോഗിച്ച് മന്ത്രിമാര്‍ തല്‍ക്കാലം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഐക്യമുന്നണി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഭരണനേട്ടത്തില്‍ മാത്രമല്ല കോട്ടത്തിലുമുണ്ട്. പ്രധാനമന്ത്രി കൂടി അറിയാതെ അവിടെ ഒന്നും നടക്കില്ല, നടക്കാന്‍ പാടില്ല. സാങ്കേതികമായി ജെ പി സിക്ക് ഏത് കരടു റിപ്പോര്‍ട്ടും നല്‍കാം. പക്ഷേ ധാര്‍മ്മികത എന്നൊന്നുണ്ടായിരുന്നെങ്കില്‍ എന്നേ പ്രധാനമന്ത്രി രാജിവെച്ചൊഴിയണമായിരുന്നു.

കോടികളുടെ ഉത്തരവാദിത്വമുള്ള ടെലികോം ലേലങ്ങളൊക്കെ ഒരു മന്ത്രി ഒറ്റയ്ക്ക് കൈകാര്യം ചെയ്തു എന്നൊക്കെ പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. ഒന്നും രണ്ടുമല്ല അഴിമതി ആരോപണങ്ങളുടെ കുത്തൊഴുക്കാണ് നടക്കുന്നത്. ടെട്രാ ഇടപാട്, യുദ്ധവിമാന അഴിമതി, ആയുധ ഇടപാട് അഴിമതി തുടങ്ങി തന്ത്രപ്രധാന മേഖലകളിലടക്കം ഇന്ത്യയുടെ സമസ്ത മേഖലകളിലും അഴിമതി തിമിര്‍ത്താടുകയാണ്.

ഒരു പ്രധാനമന്ത്രി നേരിട്ട് അഴിമതി ആരോപണങ്ങളില്‍ പെടുക എന്നത് നിസ്സാരകാര്യമല്ല. പ്രധാനമന്ത്രിയെ രക്ഷിക്കേണ്ടത് യു പി എ യുടെ രാഷ്ട്രീയ ആവശ്യമാണ്. എന്നാല്‍ ജനങ്ങളുടെ വിചാരണക്കോടതിയില്‍ പ്രധാനമന്ത്രി മാത്രമല്ല യു പി എ കൂടി നിലം പരിശാകുമ്പോള്‍ ഈ വക്രബുദ്ധിയൊന്നും സഹായത്തിനെത്തില്ല. അഴിമതിയില്‍കൂടി ഉണ്ടാക്കിയ കോടികളും രക്ഷിക്കാനെത്തില്ല. അവിടെ ജനങ്ങളായിരിക്കും വിധികര്‍ത്താക്കള്‍. നിങ്ങള്‍ തുടരെതുടരെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്ന പാവം ജനങ്ങള്‍.

*
ജനയുഗം മുഖപ്രസംഗം 20 ഏപ്രില്‍ 2013

Wednesday, April 17, 2013

യുപിഎയുടേത് തെറ്റായ ചികിത്സ

തെറ്റായ ചികിത്സ കാരണം രോഗിയുടെ നില വഷളായിട്ടും തന്റെ ദുര്‍വാശിയില്‍ ഉറച്ചുനില്‍ക്കുന്ന വൈദ്യന്റെ അവസ്ഥയിലാണ് യുപിഎ സര്‍ക്കാരും അതിന്റെ തലപ്പത്തിരിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും. രോഗി മരിച്ചാലും കുഴപ്പമില്ല, താന്‍ പറയുന്നതാണ് ശരിയെന്ന് വാദിക്കുന്ന വൈദ്യനാണ് യഥാര്‍ഥത്തില്‍ ചികിത്സ വേണ്ടത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) വാര്‍ഷിക സമ്മേളനത്തില്‍ രാജ്യം കടുത്ത സാമ്പത്തികക്കുഴപ്പത്തിലാണെന്നാണ് പ്രധാനമന്ത്രി സമ്മതിച്ചത്. രണ്ട് പതിറ്റാണ്ടുമുമ്പ് രാജ്യത്ത് നവഉദാരനയങ്ങളുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് തുടക്കമിട്ടപ്പോള്‍ എന്തൊക്കെയായിരുന്നു അവകാശവാദങ്ങള്‍? ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് തേനും പാലും ഒഴുക്കാന്‍ വഴിതുറക്കുമെന്ന് മന്‍മോഹന്‍സിങ്ങും കൂട്ടരും പ്രചരിപ്പിച്ചു.

ഇന്ന് രാജ്യത്ത് നിരാശ പടരുകയാണെന്നും വ്യവസായലോകത്തിന്റെ നേതാക്കള്‍ ഇതില്‍ വീണുപോകരുതെന്നും പ്രധാനമന്ത്രി പറയുന്നു. സാമ്പത്തികവളര്‍ച്ച അഞ്ച് ശതമാനമായി ചുരുങ്ങി. സ്വാതന്ത്ര്യാനന്തര സാമ്പത്തികചരിത്രത്തിലെ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ് രാജ്യം. വേഗത്തിലുള്ള പരിഷ്കാര നടപടികള്‍ സ്വീകരിച്ചാല്‍ വളര്‍ച്ച എട്ട് ശതമാനത്തില്‍ എത്തിക്കാം. സാമ്പത്തിക അച്ചടക്കം, നിക്ഷേപത്തിനുള്ള മെച്ചപ്പെട്ട അന്തരീക്ഷം, സമഗ്ര വളര്‍ച്ച എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് അദ്ദേഹം എന്താണ് അര്‍ഥമാക്കുന്നതെന്ന് പരിശോധിക്കാം. സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ സബ്സിഡികള്‍ വെട്ടിച്ചുരുക്കുകയാണ്. ഇതേത്തുടര്‍ന്ന് ഇന്ധനവില കുതിച്ചുയരുന്നു. ഇത് സാര്‍വത്രികമായ വിലക്കയറ്റത്തിന് ഇടയാക്കി. ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണം എത്തിക്കുന്നതിലൂടെ സബ്സിഡി ചോര്‍ച്ച ഒഴിവാക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. എന്നാല്‍, വന്‍കിട വ്യവസായികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും നല്‍കുന്ന ഭീമമായ നികുതിസൗജന്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം പറയുന്നില്ല.

കഴിഞ്ഞവര്‍ഷംമാത്രം അഞ്ചുലക്ഷം കോടി രൂപയുടെ നികുതിസൗജന്യമാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കുന്നത് സമഗ്രവളര്‍ച്ച ഉറപ്പാക്കാനാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സബ്സിഡികളെ സമ്പദ്ഘടനയ്ക്കുമേലുള്ള ഭാരമായി വ്യാഖ്യാനിക്കുന്നു. സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ വരുംനാളുകളില്‍ സ്വീകരിക്കുന്ന നടപടികള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാക്കുമെന്ന് ഉറപ്പാണ്. പഞ്ചസാര വിലനിയന്ത്രണം നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഉദാഹരണംമാത്രം. ഇനി കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരിന് പഞ്ചസാര നല്‍കാനുള്ള ബാധ്യത മില്ലുകള്‍ക്കില്ല. പൊതുവിപണിയില്‍ പഞ്ചസാരവില കുതിച്ചുയരും. സമ്പദ്ഘടനയെ പൊതുമേഖല നയിക്കണമെന്ന നെഹ്റുവിയന്‍ കാഴ്ചപ്പാടില്‍നിന്നുള്ള ദിശാമാറ്റം പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയാണ്. രാജ്യത്തെ സമ്പദ്ഘടനയെ ഇപ്പോള്‍ നയിക്കുന്നത് സ്വകാര്യനിക്ഷേപങ്ങളാണെന്നും അതുകൊണ്ട് സ്വകാര്യനിക്ഷേപങ്ങള്‍ കൂടുതലായി ഉണ്ടാകാന്‍ ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു.

നിക്ഷേപങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. വിദേശനിക്ഷേപങ്ങള്‍ സ്വാഗതംചെയ്യുന്നതായി വ്യക്തമായ സൂചന നല്‍കി. വരുംമാസങ്ങളില്‍ സാമ്പത്തികമേഖലയിലടക്കം പുതിയ തലമുറ പരിഷ്കാരങ്ങള്‍ നടപ്പാക്കും. എഫ്ഡിഐ നയവും പുനഃപരിശോധിക്കും. ബാങ്ക് ദേശസാല്‍ക്കരണത്തെ അട്ടിമറിക്കുന്ന വിധത്തില്‍ രാജ്യത്തെ ബാങ്കിങ് മേഖലയില്‍ വിദേശബാങ്കുകള്‍ക്ക് കടന്നുവരാന്‍ അനുമതി നല്‍കിയതിനെ പ്രധാനമന്ത്രി സ്വയം ശ്ലാഘിച്ചു. ലോകത്തെ മുതലാളിത്ത രാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാന്‍ കഴിയാതെ ഉഴലുമ്പോഴാണ് മന്‍മോഹന്‍സിങ്ങിന്റെ ഈ ഗിരിപ്രഭാഷണം. 2008ല്‍ ലോകത്ത് ആഞ്ഞുവീശിയ സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഇന്ത്യയെ രക്ഷിച്ചുനിര്‍ത്തിയത് രാജ്യത്തെ പൊതുമേഖലാബാങ്കുകളാണെന്ന വസ്തുത എല്ലാവരും അംഗീകരിച്ചതാണ്. എന്നിട്ടും പ്രധാനമന്ത്രി പറയുന്നത് രാജ്യം നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ശരിയായ തന്ത്രം ആവിഷ്കരിക്കണമെന്നാണ്.

ഇവിടെ പ്രശ്നം സാമ്പത്തികമാന്ദ്യമാണ്. പക്ഷേ, അദ്ദേഹം തെറ്റായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തന്ത്രം ആവിഷ്കരിക്കുന്നത്. ഇത്രയേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും നിക്ഷേപത്തില്‍ ഇടിവുണ്ടായി. കാരണം മുതല്‍മുടക്കാന്‍ ധൈര്യമില്ല. ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞിരിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു. കൂടുതല്‍ മുതല്‍മുടക്കി കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചാല്‍ കൂടുതല്‍ ചരക്കുകള്‍ കെട്ടിക്കിടക്കും. ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അതിനുപകരം അവരെ കൂടുതല്‍ ഞെക്കിപ്പിഴിയുന്നത് തെറ്റായ ചികിത്സയാണ്. കൂടുതല്‍ ദാരിദ്ര്യവല്‍ക്കരണത്തിന് വിധേയരാകുന്ന ജനങ്ങളുടെ വാങ്ങല്‍ശേഷി സ്വാഭാവികമായും കുറയും. വിപണിയില്‍ ചരക്കുകള്‍ കെട്ടിക്കിടക്കും. ഇത് മാന്ദ്യം കൂടുതല്‍ രൂക്ഷമാക്കും. രാജ്യം നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ ഉതകുന്ന പ്രതിവിധിയല്ല യുപിഎ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം നിലപാടുകളില്‍നിന്ന് പ്രധാനമന്ത്രിയെയും സഹപ്രവര്‍ത്തകരെയും പിന്തിരിപ്പിക്കാന്‍ അതിശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ന്നുവരണം. രാജ്യത്തിന്റെ ഭാവി ശോഭനമാകണമെങ്കില്‍ ഈ പ്രക്ഷോഭങ്ങള്‍ വിജയത്തിലെത്തണം.

*
ദേശാഭിമാനി മുഖപ്രസംഗം 17 ഏപ്രില്‍ 2013