അമേരിക്കന്‍ ജനതയ്ക്ക് പ്രസിഡന്‍റ് ഒബാമയുടെ 2012ലെ പുതുവത്സര സമ്മാനം പൗരാവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു കരിനിയമം- നാഷണല്‍ ഡിഫന്‍സ് ആതറൈസേഷന്‍ ആക്ട് 2012 അഥവാ ലെവിന്‍ -മക്കെയ്ന്‍ നിയമം. ഭീകരരെന്ന് ആരോപിക്കപ്പെടുന്നവരെ സിവില്‍ നിയമ വ്യവസ്ഥയുടെ പരിശോധന ഒന്നും ഇല്ലാതെ അനിശ്ചിതകാലം തടവിലാക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുന്നതാണ് ഈ നിയമം.
1878 മുതല്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന പ്രവിശ്യാ പൊലീസ് സംവിധാന നിയമ ഉറപ്പാക്കുന്ന പ്രാദേശിക ക്രമസമാധാനാധികാരം കവര്‍ന്നെടുക്കുന്നതും സൈന്യത്തിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും അമിതാധികാരം നല്‍കുന്നതുമാണ് ഒബാമയുടെ പുതിയ നിയമം. ഏതു കാര്യത്തിലും അമേരിക്കന്‍ മാതൃക പിന്തുടരുന്ന, അമേരിക്കന്‍ ഭരണാധികാരികളുടെ വിശ്വസ്ത സഹചാരികളാകാന്‍ ശ്രമിക്കുന്ന മന്‍മോഹന്‍സിങ്ങും ചിദംബരവും "ഭീകരതയ്ക്കെതിരായ യുദ്ധ"ത്തിലും വലിയേട്ടനെ പിന്തുടരുന്ന കുഞ്ഞനിയനാകാനാണ് പണിപ്പെടുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യയില്‍ പുതുതായി നിലവില്‍ വരും എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ദേശീയ ഭീകരതാ വിരുദ്ധ കേന്ദ്രം അമേരിക്കന്‍ മാതൃക പിന്തുടരലിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ഇന്ത്യയില്‍ ചിദംബരം പുതുതായി കൊണ്ടുവരാന്‍പോകുന്ന ഭീകരതാവിരുദ്ധ കേന്ദ്രമാകട്ടെ അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷെന്‍റയും സിഐഎയ്ക്കുകീഴിലുള്ള ഭീകരതാ വിരുദ്ധ കേന്ദ്രത്തിന്റെയും ചുവടുപിടിച്ചാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സിയിലെ ഉദ്യോഗസ്ഥന് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇന്ത്യയിലെവിടെയുമുള്ള ഏത് കെട്ടിടത്തിലും വാഹനത്തിലും മറ്റെവിടെയും കടന്നുചെന്ന് പരിശോധിക്കാനും ആരെയും അറസ്റ്റ്ചെയ്യാനും അവരെ തടങ്കലില്‍ വെയ്ക്കാനും അധികാരമുണ്ടായിരിക്കും.
1967ലെ നിയമവിരുദ്ധ നടപടികള്‍ തടയല്‍ നിയമത്തില്‍ 2008ല്‍ കൂട്ടിച്ചേര്‍ത്ത 43 എ വകുപ്പ് പ്രകാരമാണ് ഈ പുതിയ ഇന്‍റലിജന്‍സ് ഏജന്‍സിക്ക് ഇത്തരത്തില്‍ അമിതാധികാരങ്ങള്‍ നല്‍കുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്, മനുഷ്യാവകാശലംഘനമാണ്, പൗരാവകാശങ്ങള്‍ക്കുമേലുള്ള കടന്നാക്രമണവും ഭരണകൂട ഭീകരതയുമാണ്. സര്‍വോപരി ഇന്ത്യന്‍ ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന അധികാരങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. ഇത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെത്തന്നെ തകര്‍ക്കുന്നതാണ്. ഇന്ത്യന്‍ ഭരണഘടനപ്രകാരം ക്രമസമാധാനപാലനവും കുറ്റാന്വേഷണവും സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതാണ്, സംസ്ഥാനങ്ങളുടെ, സംസ്ഥാന ഏജന്‍സികളുടെ അറിവോ സമ്മതമോ കൂടാതെ, അവയുടെ തലയ്ക്കു മുകളിലൂടെ അന്വേഷണം നടത്താനും നടപടിയെടുക്കാനും ഒരു കേന്ദ്ര ഏജന്‍സിയെ കൊണ്ടുവരുന്നതിലൂടെ ലംഘിക്കപ്പെടുന്നത്. രഹസ്യാന്വേഷണ ഏജന്‍സി എന്നാല്‍ ചാരപ്രവര്‍ത്തനം നടത്തുന്ന ഏജന്‍സി എന്നാണര്‍ത്ഥം. അത്തരം ഒരേജന്‍സിയെ ക്രമസമാധാനവുമായും കുറ്റാന്വേഷണവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടുത്തുന്നതുതന്നെ ശരിയല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പകുതിയിലേറെ സംസ്ഥാന സര്‍ക്കാരുകള്‍ ചിദംബരത്തിന്റെ ഈ പുതിയ സംവിധാനത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടും കോണ്‍ഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടും, അത് ചെവിക്കൊള്ളാതെ മുന്നോട്ടുപോകാനാണ് ചിദംബരത്തിന്റെ നീക്കം. ആഭ്യന്തര സുരക്ഷ കേന്ദ്ര സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്ന വിതണ്ഡവാദമാണ് ചിദംബരം ഉന്നയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് അറുതിവരുത്താന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലാത്ത ഭരണാധികാരികളുടെ പാഴ്വാക്കായി മാത്രമെ ഈ പുതിയ സംരംഭത്തെയും കാണാനാകു. നിലവില്‍ നിയമങ്ങളും അത് നടപ്പാക്കാനുള്ള അന്വേഷണ ഏജന്‍സികളും ഉണ്ടായിട്ടും അവ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള ഭരണാധികാരികളുടെ ഇച്ഛാശക്തി ഇല്ലായ്മയാണ് പ്രശ്നം. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് രൂപംനല്‍കിയ ദേശീയ അന്വേഷണ ഏജന്‍സിയെപ്പോലും ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ ചിദംബരത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ഒരു പതിറ്റാണ്ടിനുമുമ്പുണ്ടായ കേസുകളുടെ, അതും സംസ്ഥാന ഏജന്‍സി അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളുടെ, പുറകില്‍ ചുറ്റിത്തിരിയുന്നതിനപ്പുറം പുതിയ സംഭവങ്ങള്‍ ഒന്നും ഏല്‍പിച്ചില്ല.
ഏറ്റവും ഒടുവില്‍ ദല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു മുന്നിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണച്ചുമതലപോലും, അത് ഭീകരാക്രമണമാണെന്ന് വ്യക്തമായിട്ടും, ദല്‍ഹി പൊലീസിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. രാഷ്ട്രീയ പക്ഷഭേദമാണ് ഇതിനകം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയുള്ള ആയുധമായാണ് കോണ്‍ഗ്രസ് ഇതേവരെ ഇത്തരം നിയമങ്ങളെയും സംവിധാനങ്ങളെയും ഉപയോഗിച്ചിട്ടുള്ളത്. അടിയന്തിരാവസ്ഥയുടെ ജനാധിപത്യവിരുദ്ധ പാരമ്പര്യമുള്ള കോണ്‍ഗ്രസില്‍നിന്ന് അതല്ലാതെ പ്രതീക്ഷിക്കാനുമാവില്ല. "കുറ്റാരോപണം സ്ഥാപിക്കുന്നതിന് വസ്തുതകളുടെ പിന്‍ബലം ഉണ്ടോ എന്നത് പ്രശ്നമേ അല്ല" എന്ന തെന്‍റ കീഴ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ അമേരിക്കയുടെ എഫ്ബിഐ മേധാവിയായിരുന്ന എഡ്ഗാര്‍ഹുവറുടെ പിന്നാലെ പോവുകയാണ് പി ചിദംബരം. ഭരണകൂട ഭീകരതകൊണ്ട് ഭീകരാക്രമണങ്ങളെ തടയാനാവില്ല എന്നതാണ് ഇതേവരെയുള്ള അനുഭവം. അതുകൊണ്ട്, ചിദംബരത്തിന്റെ ഈ ഭീകരതാവിരുദ്ധ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടത് ആവശ്യമായിരിക്കുന്നു. അല്ലെങ്കില്‍ അത് നമ്മുടെ ജനാധിപത്യ അടിത്തറയെത്തന്നെ അട്ടിമറിക്കും.
*
ചിന്ത മുഖപ്രസംഗം 02 മാര്‍ച്ച് 2012
Showing posts with label ഭീകരവാദം. Show all posts

Thursday, March 1, 2012
Wednesday, February 22, 2012
സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നിയമം
തീവ്രവാദപ്രവര്‍ത്തനങ്ങളെ ചെറുക്കാനെന്നപേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ദേശീയ ഭീകരവിരുദ്ധകേന്ദ്രം സമസ്തമേഖലകളില്‍നിന്നുമുള്ള കടുത്ത വിമര്‍ശം ക്ഷണിച്ചുവരുത്തുകയാണ്. വളരെ നിര്‍ദോഷവും സദുദ്ദേശപരവുമെന്ന മട്ടിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഭീകരവിരുദ്ധ കേന്ദ്രത്തെക്കുറിച്ച് പ്രതികരിച്ചതെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയുക എന്നതിനപ്പുറം കേന്ദ്രസര്‍ക്കാരിന്റെ സമഗ്രാധിപത്യ പ്രവണതയാണ് ഈ നടപടിയിലൂടെ മറനീക്കി പുറത്തുവന്നത്. കോണ്‍ഗ്രസിന്റെ ജനാധിപത്യ മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു. യുപിഎ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമതാബാനര്‍ജിയും അകാലിദള്‍ നേതാവ് പ്രകാശ്സിങ് ബാദലുമടക്കമുള്ള പതിമൂന്നോളം മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. യുപിഎക്കൊപ്പം നില്‍ക്കുന്ന ഫറൂഖ് അബ്ദുള്ളയും അതൃപ്തി അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുന്ന നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിലാണ് പ്രവര്‍ത്തിക്കുക. വിവിധ ഏജന്‍സികളുടെ തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയാണ് സെന്ററിന്റെ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന് രാജ്യത്തെ ഏത് പ്രദേശത്തും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, ഏതു കെട്ടിടത്തിലും വാഹനത്തിലും മറ്റെവിടെയും കടന്ന് പരിശോധിക്കാനും ആരെയും അറസ്റ്റുചെയ്യാനും അധികാരമുണ്ടായിരിക്കും. 1967ലെ നിയമവിരുദ്ധ നടപടികള്‍ തടയല്‍ നിയമത്തില്‍ 2008ല്‍ ഭേദഗതി വരുത്തി കൂട്ടിച്ചേര്‍ത്ത 43എ വകുപ്പുപ്രകാരമാണ് അനിയന്ത്രിതമായ ഈ അധികാരം ഒരു ഇന്റലിജന്‍സ് ഏജന്‍സിക്ക് നല്‍കുന്നത്. ഏത് പ്രദേശത്തെയും ക്രമസമാധാന സുരക്ഷാപ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനുള്ള ഉത്തരവാദിത്തവും അതിനാവശ്യമായ നടപടി കൈക്കൊള്ളാനുള്ള അധികാരവും സംസ്ഥാനസര്‍ക്കാരുകള്‍ക്കാണ്. ആ അധികാരത്തിനുമേലാണ് കേന്ദ്രസര്‍ക്കാര്‍ കടന്നുകയറുന്നത്. ഇത് ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറല്‍ സംവിധാനത്തെ അവഹേളിക്കുന്ന നടപടിയാണ്.
ആഭ്യന്തരസുരക്ഷ കേന്ദ്രവിഷയമാണെന്ന ദുര്‍ബലവാദമാണ് ചിദംബരത്തിന്റേത്. തീവ്രവാദം ശക്തമായ കഴിഞ്ഞ ഒന്നരപതിറ്റാണ്ടുകാലം കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നു. ഇന്റലിജന്‍സ് ഏജന്‍സികളും കുറ്റാന്വേഷണസംവിധാനവും ഇല്ലാത്തതുകൊണ്ടാണോ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം തുടര്‍ച്ചയായി സ്ഫോടനങ്ങളുണ്ടായത്? തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് തുടര്‍സ്ഫോടനങ്ങള്‍ക്ക് പിന്തുണയായതെന്ന് മനസ്സിലാക്കാന്‍ കഴിയും. 2008 നവംബറില്‍ മുംബൈയില്‍ തീവ്രവാദ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് കേന്ദ്രം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) രൂപീകരിച്ചു. ഇതിനായി പാര്‍ലമെന്റ് പ്രത്യേക നിയമം പാസാക്കി. എന്നാല്‍ , മുംബൈ സ്ഫോടനക്കേസടക്കമുള്ള ഒരു പ്രധാന തീവ്രവാദക്കേസും എന്‍ഐഎ ഏറ്റെടുത്തില്ല. പകരം കേരളത്തില്‍ നമ്മുടെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറെടുത്ത ഏതാനും കേസുകള്‍ ഏകപക്ഷീയമായി ഏറ്റെടുത്തു. കേരളാ പൊലീസിന്റെ കണ്ടെത്തലുകളില്‍നിന്ന് വ്യത്യസ്തമായി എന്‍ഐഎക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. ഏതാനും ദിവസം മുമ്പ് തലസ്ഥാന നഗരിയില്‍ ഇസ്രയേലി നയതന്ത്ര ഉദ്യോഗസ്ഥയുടെ കാറിലുണ്ടായ സ്ഫോടനം തീവ്രവാദപ്രവര്‍ത്തനമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ , ആ കേസന്വേഷിക്കുന്നത് ദില്ലി പൊലീസാണ്. അതായത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍ഐഎ ഇല്ല എന്നര്‍ഥം. എന്‍ഐഎയെ കോണ്‍ഗ്രസിതര സംസ്ഥാനങ്ങളിലെ ക്രമസമാധാന ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടാന്‍ ഉപയോഗിക്കുകയാണ്. എന്‍ഐഎയെ കൂടാതെ മള്‍ട്ടി ഏജന്‍സി സെന്റര്‍ (എംഎസി) എന്ന പേരില്‍ മറ്റൊരു സംവിധാനവും രൂപീകരിച്ചിരുന്നു. 2009ല്‍ ആരംഭിച്ച ഈ കേന്ദ്രത്തിന്റെ ലക്ഷ്യവും ഇപ്പോഴത്തെ കൗണ്ടര്‍ ടെററിസം സെന്ററില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ , എംഎസി ഭീകരവാദവിരുദ്ധപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു.
സംസ്ഥാനവിഷയങ്ങളില്‍ ഇടപെടാന്‍ എന്‍ഐഎക്ക് പരിമിതിയുണ്ട്. കാരണം അത് ഒരു അന്വേഷണ ഏജന്‍സിയാണ്, ഇന്റലിജന്‍സ് ഏജന്‍സിയല്ല. സംഭവങ്ങളുടെമേലുള്ള അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. എന്നാല്‍ ,ചിദംബരത്തിന്റെ ആവശ്യം ഏത് സംസ്ഥാനത്തും എപ്പോഴും കടന്നുകയറി ആരെയും കസ്റ്റഡിയിലെടുക്കാനുള്ള "സൂപ്പര്‍ പൊലീസ്" അധികാരമാണ്. അതും ഒരു സംസ്ഥാന ഏജന്‍സിയുടെയും അറിവോ പിന്തുണയോ കൂടാതെ. ഇവിടെയാണ് ചിദംബരത്തിന്റെ "സൂപ്പര്‍ പൊലീസ്" അതിമോഹത്തിനുപിന്നിലെ ഹിഡന്‍ അജന്‍ഡയെന്തെന്ന് സംശയമുയരുന്നത്. ഇന്റലിജന്‍സ് പ്രവര്‍ത്തനം ഒരര്‍ഥത്തില്‍ ചാരപ്രവര്‍ത്തനംതന്നെയാണെന്നും ആ നിലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊലീസിന്റെ അധികാരം നല്‍കരുതെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2004ലാണ് അമേരിക്കയില്‍ ഇതേപേരില്‍ ഒരു ഭീകരവാദ വിരുദ്ധകേന്ദ്രം ആരംഭിച്ചത്. ഇന്റലിജന്‍സ് റിഫോം ആന്‍ഡ് ടെററിസം പ്രിവന്‍ഷന്‍ ആക്ട് എന്ന പേരില്‍ നിയമം പാസാക്കി അതിന്റെ ചുവടുപിടിച്ചായിരുന്നു അമേരിക്കയുടെ നടപടി. അന്നുമുതല്‍ ഇന്ത്യയിലും സമാനമായ കേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ടിരുന്ന മുന്‍ റോ തലവന്‍ വിക്രംസൂദ് പോലും ഈ സംവിധാനത്തിന് അമിതാധികാരം നല്‍കുന്നതിനോട് യോജിക്കുന്നില്ല. അമേരിക്കയിലെ കുപ്രസിദ്ധമായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഇന്ത്യന്‍ പതിപ്പായി എന്‍സിടിസി മാറുമെന്ന ആശങ്കയാണ് ഉയരുന്നത്. മറ്റെല്ലാ മേഖലകളിലും അമേരിക്കന്‍ നയങ്ങള്‍ പിന്തുടരുന്ന മന്‍മോഹന്‍ -ചിദംബരം കൂട്ടുകെട്ട് ഫെഡറല്‍ ബ്യൂറോയെ പുനഃസൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നത്.
എന്താണ് ഈ കേന്ദ്രത്തിന് അമിതാധികാരം നല്‍കിയാലുള്ള അപകടം.
1.ഒരു സംസ്ഥാനത്തിനകത്ത് റെയ്ഡും അറസ്റ്റും അടക്കമുള്ള നടപടികള്‍ ചെയ്യേണ്ടത് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളല്ല. അതിന് നിയമപരമായ സംവിധാനം സംസ്ഥാനങ്ങളിലുണ്ട്. അത്തരം സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കാതെ എവിടെയും ഏതുനേരത്തും റെയ്ഡും അറസ്റ്റും നടത്താമെന്ന് വരുന്നത് ഫെഡറലിസത്തിന്റെ ലംഘനമാണ്.
2. അജ്ഞാതരായ സാക്ഷികളും അവ്യക്തമായ തെളിവുകളുംകൊണ്ട് ആരെയും കുടുക്കാന്‍ കഴിയുന്ന ഈ സംവിധാനം നീതിനിര്‍വഹണവ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ നിഷേധിക്കുന്നു. അതിനാല്‍ , രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ പകപോക്കലിന് ഈ കേന്ദ്രം ദുരുപയോഗം ചെയ്യപ്പെടും. പരാജയപ്പെട്ട മള്‍ട്ടി ഏജന്‍സി സെന്ററിന്റെ സ്ഥാനത്ത് കൂടുതലായി റെയ്ഡിനും അറസ്റ്റിനുമുള്ള അധികാരം മാത്രം ചേര്‍ത്ത് മറ്റൊരു കേന്ദ്രമുണ്ടാക്കുമ്പോള്‍തന്നെ ലക്ഷ്യം തീവ്രവാദ വിരുദ്ധപ്രവര്‍ത്തനമല്ലെന്ന് വ്യക്തം.
സംസ്ഥാനങ്ങള്‍ക്ക് വിവരം നല്‍കിയാലും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കേന്ദ്രആഭ്യന്തരവകുപ്പിന്റെ ന്യായീകരണം. മുമ്പ് സംസ്ഥാന ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്ത സന്ദര്‍ഭത്തില്‍ ആഭ്യന്തരസുരക്ഷ സംബന്ധിച്ച ഉന്നതതല മീറ്റിങ്ങുകളിലെല്ലാം ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയ കാര്യം കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളുടെ വ്യക്തതയില്ലായ്മയാണ്. അമേരിക്കയില്‍ ഒരു സ്ഫോടനം നടന്നാല്‍ "നിങ്ങള്‍ ജാഗ്രതയോടെയിരിക്കണം" എന്ന് കൊട്ടത്താപ്പ് മുന്നറിയിപ്പുനല്‍കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നില്ല. ഭീകരവാദപ്രവര്‍ത്തനം സംബന്ധിച്ച വ്യക്തമായ സൂചനകളോ നിര്‍ദേശങ്ങളോ ഇല്ലാത്ത മുന്നറിയിപ്പുകളാണ് കേന്ദ്ര ഏജന്‍സികള്‍ മിക്കപ്പോഴും നല്‍കാറുള്ളതെന്നാണ് അനുഭവം.
ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുംവിധം അപകടകരമായ ഭരണഘടനാ ലംഘനപ്രവര്‍ത്തനങ്ങളുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോള്‍ കേരളത്തിലെ ഭരണപക്ഷം തികഞ്ഞ മൗനത്തിലാണ്. തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരോടുള്ള കോണ്‍ഗ്രസിന്റെ വിധേയത്വം സ്വാഭാവികമാണ്. ജനാധിപത്യത്തെയോ ഫെഡറലിസത്തെയോ ബഹുമാനിക്കാത്ത പാര്‍ടിയാണത്. അടിയന്തരാവസ്ഥയ്ക്ക് ഇപ്പോഴും ന്യായീകരണം കണ്ടെത്തുന്നവര്‍ . ഭൂരിപക്ഷം സംസ്ഥാനങ്ങളിലും തങ്ങള്‍ക്ക് ഭരണം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന യാഥാര്‍ഥ്യമാണ് സംസ്ഥാനങ്ങള്‍ക്കുമേല്‍ കുറുക്കുവഴിയിലൂടെ അധികാരം സ്ഥാപിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്കുപിന്നില്‍ . സിബിഐയെയും മറ്റ് കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗംചെയ്ത അനുഭവമുള്ള നമ്മുടെ രാജ്യത്ത് ഇത്തരം ഒരു സംവിധാനം സൃഷ്ടിക്കുന്ന വിപത്ത് വളരെ വലുതായിരിക്കും. സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളെ ഭയപ്പെടുത്തി തങ്ങളുടെ കൂടെനിര്‍ത്താന്‍ എന്‍സിടിസിയെ കോണ്‍ഗ്രസ് ഉപയോഗിക്കും. അടിയന്തരാവസ്ഥക്കാലത്ത് മിസ എന്ന കരിനിയമംകാട്ടി ഭീഷണിപ്പെടുത്തിയാണ് കേരളകോണ്‍ഗ്രസിനെ അവര്‍ വരുതിയില്‍ കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ അധികാരത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കാറുള്ള കേരളകോണ്‍ഗ്രസും മുസ്ലിംലീഗുമൊന്നും ഈ വിഷയത്തില്‍ വായ തുറക്കാത്തത് ദുരൂഹമാണ്. സംസ്ഥാനങ്ങളുടെ അധികാരം കവരാനും രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നിയമവിരുദ്ധ ഏകാധിപത്യസംവിധാനങ്ങള്‍ സൃഷ്ടിക്കാനുമുള്ള കേന്ദ്ര നടപടികളെപ്പറ്റി ഈ പാര്‍ടികള്‍ നയം വ്യക്തമാക്കണം. ഫെഡറല്‍ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയകക്ഷികളും ഒത്തുചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ പരാജയപ്പെടുത്തണം.
എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ തീവ്രവാദപ്രവര്‍ത്തനം ചെറുക്കാനാകില്ല. കേരളത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനമിതാണ്. മുംബൈയില്‍ കടല്‍വഴിവന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ കടലോരജാഗ്രതാസമിതി രൂപീകരിക്കുകയാണ് കേരളം ചെയ്തത്. ചിദംബരംതന്നെ ഈ നടപടിയെ ശ്ലാഘിച്ചു. ജനമൈത്രീപൊലീസ് സംവിധാനത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ ഓരോ പ്രദേശത്തും അസ്വാഭാവികമായി ആരെ കണ്ടാലും പൊലീസിന് ഉടന്‍ വിവരം ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. ഈ സംവിധാനങ്ങളെല്ലാം യുഡിഎഫ് അധികാരമേറ്റതോടെ ദുര്‍ബലമായി. ഇത്തരം ജനകീയ ജാഗ്രതകളെ ശക്തമാക്കുകയാണ് തീവ്രവാദത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്; അല്ലാതെ ജനാധിപത്യവിരുദ്ധമായ അതിക്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയല്ല.
*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 22 ഫെബ്രുവരി 2012

Tuesday, January 10, 2012
ചര്‍ച്ചയ്‌ക്കെത്തുന്ന താലിബാന്‍
ഒടുവില്‍ താലിബാന്‍ ചര്‍ച്ചയ്ക്കു തയ്യാറാകുകയാണ്. ഇതിനുവേണ്ടി ഖത്തറില്‍ കാര്യാലയവും തുറന്നിരിക്കുന്നു. ഇനിയാര്‍ക്കും താലിബാനോട് സംസാരിക്കുവാനായി തോറാബാറയിലോ, കാണ്ഡഹാറിലോ പൊരിവെയിലില്‍ അലയേണ്ടതില്ല.
പക്ഷേ കാര്യങ്ങള്‍ കരുതുന്നതുപോലെ എളുപ്പവും, ലളിതവുമാകുമെന്ന് ഈ തീവ്രവാദികളെ അറിയുന്നവര്‍ തെറ്റിദ്ധരിക്കില്ല. കാരണം കാലദേശങ്ങള്‍ക്കനുസരിച്ച് അതിജീവനത്തിന്റെ പല പന്ഥാവുകള്‍ തേടി നടക്കുന്നതില്‍ താലിബാന്‍ എന്നും മഹാവിരുതാണ് കാണിച്ചിട്ടുള്ളത്. സൗദിഅറേബ്യയും അമേരിക്കയും പാകിസ്ഥാനില്‍ നിന്നും പരിശീലനം നല്‍കി അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് നിരീശ്വരവാദികള്‍ക്കെതിരെ അഴിച്ചുവിട്ട മതവിദ്യാര്‍ഥികളുടെ പടയായിരുന്നു താലിബാന്‍. സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടെങ്കിലും താലിബാന്‍ ആയുധം താഴെവെച്ചില്ല. അവര്‍ പിന്നീട് അധികാരത്തിൽ വന്ന മുജാഹിദീനുകളെ തോല്പിച്ച് അഫ്ഗാനിസ്ഥാനില്‍ അധികാരം കൈക്കലാക്കി. തുടര്‍ന്ന് താരതമ്യേന ആധുനികമായിരുന്ന അഫ്ഗാനിസ്ഥാനെ മതയാഥാസ്ഥിതിതകത്വത്തിന്റെ നൂറ്റാണ്ടുകള്‍ പിറകിലുള്ള കാലത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി. സംഗീതവും, സിനിമയും കടലാസും വരെ നിരോധിച്ചു. ബാമിയാനിലെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബുദ്ധപ്രതിമകള്‍ തകര്‍ത്തു, ഒടുവില്‍ പാലു കൊടുത്ത അമേരിക്കയെ തിരിഞ്ഞുകൊത്തി. പിന്നീട് പാകിസ്ഥാനേയും.
പക്ഷേ പതിവുപോലെ സാമ്രാജ്യത്വം അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുവാന്‍ ഒരുക്കമല്ല. സത്യത്തില്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി അമേരിക്ക നടത്തിയ തീവ്രമായ ശ്രമങ്ങളാണ് താലിബാനെ ചര്‍ച്ചയ്ക്കു സന്നദ്ധമാക്കിയത്. എന്നാല്‍ അഫാഗാനിസ്ഥാന്‍ പ്രസിഡന്റായ ഹമീദ് കര്‍സായിപോലും ഈ നീക്കങ്ങള്‍ക്കെതിരായിരുന്നു. കാരണം താലിബാന് പല മുഖങ്ങളുണ്ടെന്ന് കര്‍സായിക്കറിയാം. അമേരിക്കയ്ക്കും ഇതറിയാഞ്ഞിട്ടല്ല. പക്ഷേ അവര്‍ക്കെത്രയും പെട്ടെന്ന് വേലിയില്‍ നിന്നെടുത്ത് വേണ്ടാത്തിടത്തുവച്ച അഫ്ഗാനിസ്ഥാന്‍ എന്ന പാമ്പിനെ വിട്ടൊഴിയണം. പക്ഷേ അവിടെ സമാധാനം സ്ഥാപിക്കാതെ കൈയ്യൊഴിഞ്ഞാല്‍ വീണ്ടും ചീത്തപ്പേരു കേള്‍ക്കും. അതുകൊണ്ടാണ് കള്ളനെതന്നെ താക്കോലേല്‍പ്പിക്കുന്നതുപോലെയുള്ള ഈ കലാപരിപാടിയ്ക്ക് അവര്‍ മുതിര്‍ന്നത്.
രണ്ടു മാസം മുമ്പെ താലിബാന്‍ ഖത്തറില്‍ ഓഫീസ് തുറന്നു എന്ന വാര്‍ത്ത വന്നിരുന്നു. തങ്ങളോടാലോചിക്കാതെ ഇത് ചെയ്തതില്‍ പ്രതിഷേധിക്കുവാനായി അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റ് ഖത്തറിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരു കാര്യാലയം തുറക്കുന്ന കാര്യം ചില താലിബാന്‍ വൃന്ദങ്ങളും നിഷേധിക്കുകയുണ്ടായി.
ഇപ്പോഴും പ്രശ്‌നങ്ങള്‍ ബാക്കി കിടക്കുകയാണ്. ഒന്നാമതായി തുര്‍ക്കിയിലോ, സൗദിയിലോ, താലിബാന്‍ കാര്യാലയം തുറക്കുന്നതിലായിരുന്നു കര്‍സായിക്കു താല്പര്യം. കാരണം അവയുടെ പ്രവര്‍ത്തനത്തില്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പു വരുത്താനാകും എന്നതായിരുന്നു അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റ് കരുതിയിരുന്നത്. എന്നാല്‍ ഖത്തര്‍ ആസ്ഥാനമായി നിശ്ചയിച്ചത് അമേരിക്കയുടെ താല്പര്യമനുസരിച്ചാണ്. കാരണം കര്‍സായിക്കല്ല മറിച്ച് വൈറ്റ് ഹൗസിനായിരിക്കണം ഇണങ്ങിയ താലിബാന്റെ നിയന്ത്രണം എന്നതാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
രണ്ടാമത്തേത് പാക് ചാരസംഘടനയായ ഐ എസ് ഐയ്ക്ക് താലിബാനിലുള്ള സ്വാധീനമാണ്. ഈ സ്വാധീനം ശക്തമായി തുടരുന്നിടത്തോളം താലിബാന്റെ ഒരു വാക്കും വിശ്വസിക്കാനാവില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു മുന്‍ അഫ്ഗാന്‍ പ്രസിഡന്റും സന്ധി ചര്‍ച്ചകളില്‍ മധ്യസ്ഥനുമായിരുന്ന റബ്ബാനിയുടെ വധം. ചര്‍ച്ചയ്ക്കായി വീട്ടിലെത്തിയ താലിബാന്‍കാരനാണ് റബ്ബാനിയെ വധിച്ചത്. അതിനുപിന്നില്‍ പാകിസ്ഥാനാണെന്ന് കര്‍സായ് കരുതുന്നു.
മൂന്നാമത്തെ പ്രശ്‌നം പാകിസ്ഥാനിലെ താലിബാനായ ശെഹരെ-ഇ-താലിബാന്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റിനെതിരെ പ്രഖ്യാപിച്ച യുദ്ധമാണ്. അഫ്ഗാന്‍ താലിബാന് തങ്ങളുടെ പാക് രൂപവുമായി നല്ല ബന്ധമാണുള്ളത്. ഇങ്ങനെ ഇവരുടെ പാകിസ്ഥാന്‍ സഹോദരന്മാര്‍ അവിടെ യുദ്ധം ചെയ്യുമ്പോള്‍ യുദ്ധവെറിയന്മാരും, മതഭ്രാന്തന്മാരുമായ താലിബാന്‍ പോരാളികള്‍ തങ്ങളുടെ നേതാക്കന്മാരുടെ വാക്കുംകേട്ട് അഫ്ഗാനിസ്ഥാനില്‍ അടങ്ങിയിരിക്കും എന്നു കരുതാനാവില്ല.
ആരുമായും ചര്‍ച്ചകള്‍ നടത്തുന്നത് നല്ലതാണ്. പക്ഷേ ചര്‍ച്ചയ്ക്കു വരുന്നത് താലിബാന്‍ പോലെ മതഭ്രാന്തന്മാരും, രക്തദാഹികളും, കൂലിപ്പട്ടാളക്കാരുമായ ഒരു കൂട്ടരാകുമ്പോഴാണ് പ്രശ്‌നം. നാഗരികതയുടെ മര്യാദയോ, മതങ്ങളുടെ സമഭാവനയോ അവരില്‍ യാതൊരു സ്വാധീനവും ഉണ്ടാക്കില്ല. അതുകൊണ്ട് തന്റെ സമാധാന ചര്‍ച്ചയിലൂടെ അഫ്ഗാനിസ്ഥാനില്‍ ഭരണത്തില്‍ താലിബാന്‍ തിരിച്ചെത്തിയാല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുക ഇന്ത്യയായിരിക്കും. കാരണം ഐ-എസ്-ഐ ഈ അവസരം ഉപയോഗിച്ചുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ നാനാതരം യുദ്ധമുഖങ്ങള്‍ തുറക്കാനിടയുണ്ട്. അങ്ങനെ ഇനിയും പുതുവര്‍ഷപ്പുലരികളില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ റാഞ്ചിയെടുക്കപ്പെടാനും.
*****
മുഹമ്മദ് ഫക്രുദ്ദീന്‍ അലി
Thursday, October 20, 2011
കാവിഭീകരത ഹിന്ദുത്വത്തിന്റെ മൂലഭാവം
പാകിസ്ഥാന്‍ നശിക്കുകയാണെങ്കില്‍ അതിനു കാരണം ഇസ്ലാമിക വര്‍ഗീയതയും ഭീകരവാദവുമായിരിക്കും. ഇന്ത്യയുടെ കാര്യത്തില്‍ അത് ഹൈന്ദവ വര്‍ഗീയതയും ഹിന്ദുത്വ ഭീകരവാദവും ആയിരിക്കും. മെക്ക മസ്ജിദ്, മാല്‌ഗോണ്‍, സംജോദ എക്‌സ്പ്രസ് ഭീകരാക്രമണങ്ങളില്‍ മുഖ്യപ്രതികളായ സ്വാമി അസീമാനന്ദ, ഇന്ദ്രേഷ്‌കുമാര്‍, സ്വാമിനി പ്രഗ്യാസിംഗ് ടാക്കൂര്‍ തുടങ്ങിയവര്‍ നമുക്ക് തരുന്ന സൂചനയിതാണ്. 2001 ലെ ഗുജറാത്ത് വംശഹത്യയും ഗോധ്രാകേസിലെ കോടതിവിധിയിലെ പിഴവുകളും ഹരേണ്‍ പാണ്ഡ്യക്കേസിലെ കോടതിവിധിയുമെല്ലാം ഇത്തരം ഒരു ആപല്‍ സൂചന അര്‍ഥശങ്കകള്‍ക്കിടയില്ലാതെ നല്‍കികഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണുനേരെ നടന്ന ആക്രമണം ഇതിനടിവരയിടുന്നു. ഇവിടെയാണ് ജൂലി ഗിറ്റിന്‍ഗര്‍ എന്ന മതപണ്ഡിതയുടെ ഹിന്ദുത്വ ഭീകരവാദത്തെക്കുറിച്ച് ഒരു നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാകുന്നത്. കാനഡയിലെ മാക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ മതപഠനവിഭാഗത്തില്‍ പഠിപ്പിക്കുകയാണ് ഗിറ്റിന്‍ഗര്‍. 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍' വീക്ക്‌ലിയില്‍ അടുത്തിടെ 'കാവിഭീകരത' എന്ന പേരില്‍ അവര്‍ ശ്രദ്ധേയമായ ഒരു ചെറുപഠനം പ്രസിദ്ധീകരിക്കുകയുണ്ടായി.
മതേതരത്വത്തെക്കുറിച്ചുള്ള ആധുനികോത്തര വീക്ഷണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് പ്രസ്തുത ലേഖനം തുടങ്ങുന്നത്. യൂറോപ്പിനെപോലെ കൃത്യമായ ഒരു മതവിശ്വാസമോ, മതാചാര്യനോ, മതസ്ഥാപനമോ ഇല്ലാത്ത ഇന്ത്യയില്‍ മതേതരത്തെക്കുറിച്ചുള്ള മതവും രാഷ്ട്രീയവും തമ്മിലുള്ള വേര്‍തിരിവ് എന്ന സങ്കല്പം അത്ര പ്രശസ്തമല്ല എന്ന് രാജീവ് ഭാര്‍ഗവയുടെയും മറ്റും വാദഗതികള്‍ ലേഖനത്തില്‍ വിശകലനവിധേയമാകുന്നുണ്ട്. സഹിഷ്ണുത, വൈവിധ്യം, ബഹുസാംസ്‌കാരികത തുടങ്ങിയവയാണ് മതേതരത്വം കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ പരിമിതികള്‍ക്കുള്ളിലും ഈ സവിശേഷതകള്‍ വളരെ മുമ്പെ ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നു കാണാം. പക്ഷേ പ്രശ്‌നം ആധുനിക കാലത്ത് ആരാണ് ഈ മഹത്തായ പൈതൃകത്തിന്റെ അവകാശികളെന്നാണ്. അത് സംഘപരിവാറും ഹിന്ദുത്വവാദികളുമല്ല എന്നും മറിച്ച് നെഹ്‌റുവും മറ്റും വിഭാവനം ചെയ്ത മതേതര ദേശീയത (secular nationalism) ആണ് എന്നു കൂടിയവര്‍ വ്യക്കമാകുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ മതേതരവും സഹിഷ്ണുത നിലനില്‍ക്കുന്നതും അഹിംസാത്മകവുമായി ചിത്രീകരിക്കുന്ന നെഹ്‌റുവിയന്‍ വീക്ഷണത്തിന്റെ മറുപുറമായി മറ്റു സംസ്‌കാരങ്ങളെ വിശിഷ്യ മുസ്ലീങ്ങളെ സാമ്രാജ്യത്വവാദികളും മതരാഷ്ട്രീയവാദികളും അസഹിഷ്ണാലുക്കളുമായി ചിത്രീകരിക്കുന്ന പറയാതെ കിടക്കുന്ന ഒരു മറുവശം ഉണ്ട്. ഇത് പൊതുവേ ആധുനികാശയങ്ങളുടെ ഒരു പൊതുവായ ബലഹീനതയാണ്. ഒന്നിനെപ്പറ്റി പറയുമ്പോള്‍ മോശമായ രീതിയില്‍ അതിന്റെ അപരന്‍ (other) പരാമര്‍ശിക്കപ്പെടുക. ഇങ്ങനെ വ്യത്യാസങ്ങളെ (difference) അടിസ്ഥാനപ്പെടുത്തി ആത്മനിര്‍വചനം നടത്തുന്ന നെഹ്‌റുവിയന്‍ വീക്ഷണങ്ങളും മതേതര ദേശീയതയും ഉള്‍പ്പെടെയുള്ള ആധുനിക സംജ്ഞകളുടെ പ്രശ്‌നങ്ങള്‍ ആധുനികോത്തര വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തിരുത്താവുന്നതേയുള്ളൂ. പക്ഷേ അതല്ല ഹിന്ദുത്വ ഭീകരവാദത്തിന്റെ സ്ഥിതി. ആധുനികതയുടെ തെറ്റുകള്‍ അറിയാതെ വന്നുപോകുന്നതാണെങ്കില്‍ ഹിന്ദുത്വഭീകരവാദികളെ പോലെയുള്ള ഫാസിസ്റ്റുകള്‍ അറിഞ്ഞുകൊണ്ട് തന്നെ ചെയ്യാനുറച്ച് തെറ്റ് ചെയ്യുന്നവരാണ്, ഉറങ്ങുന്നവരല്ല ഉറക്കം നടിക്കുന്നവര്‍.
കാവിഭീകരതയെ ഗിറ്റിന്‍ഗര്‍ കാണുന്നത് ഒരു അപഥസഞ്ചലനമോ ഒരു ലക്ഷണമോ ആയിട്ടല്ല. മറിച്ച് സംഘപരിവാരത്തിന്റെ സജീവവും ഘടനാപരവുമായ ഭാഗമായിട്ടുതന്നെയാണ്. ഇതിന്റെ പ്രചോദനവും ശ്രോതസും വി ഡി സവര്‍ക്കറിന്റെ മതദേശീയത (religious nationalism) എന്ന സങ്കല്പമാണെന്നവര്‍ നിരീക്ഷിക്കുന്നുണ്ട്. രാമജന്മഭൂമി പ്രശ്‌നം പോലെയുള്ള എളുപ്പം ദൃശ്യമാകുന്ന ചില പ്രശ്‌നങ്ങളെ ചുറ്റിപറ്റി ഹൈന്ദവ മതപാരമ്പര്യങ്ങള്‍ക്കു നല്‍കുന്ന അങ്ങേയറ്റം സങ്കുചിതമായ ഒരു വ്യാഖ്യാനമാണ് ഹിന്ദുത്വം എന്നിവിടെ സമര്‍ഥിക്കുന്നത്. ജര്‍മന്‍ ഫാസിസ്റ്റുകളുടെ കുപ്രസിദ്ധമായ ഗീബല്‍സിയന്‍ പ്രചാരണതന്ത്രങ്ങളെ സമര്‍ഥമായി ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ ഈ സങ്കുചിത വീക്ഷണം ദേശീയതയുടെ മറവില്‍ വിജയകരമായി പ്രചരിപ്പിക്കുവാന്‍ സംഘപരിവാറിനായിട്ടുണ്ടെന്ന് ഗിറ്റിന്‍ഗര്‍ മനസിലാക്കുന്നു.
മൂന്ന് കാരണങ്ങള്‍കൊണ്ടാണ് മാലിഗോണ്‍ സ്‌ഫോടനം പോലെയുള്ള ഭീകരചെയ്തികള്‍ മതദേശീയവാദികള്‍ക്ക് പ്രിയങ്കരമാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്നാമത്തെ കാരണം രാഷ്ട്രത്തെ ശത്രുക്കളായ അപരന്‍മാരില്‍ നിന്നും രക്ഷിക്കുകയാണ് തങ്ങളെന്ന് അവകാശപ്പെടാന്‍ ഇവര്‍ക്കാവുന്നു. കാരണം ഇന്ത്യയ്ക്ക് സുദീര്‍ഘമായ ഒരു അധിനിവേശ പാരമ്പര്യമുണ്ട്. ഇതുമൂലം മുസ്ലീംങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താനവര്‍ക്ക് എളുപ്പമാണ്. അതുകൊണ്ടുതന്നെ ഏതൊരു കലാപവും നൂറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണെന്നവര്‍ വരുത്തിതീര്‍ക്കുന്നു. 'ഈ പ്രതിരോധ ഭാവമാണ്' ഹിന്ദുത്വ ഭീകരവാദത്തിന്റെ വളര്‍ച്ചയ്‌ക്കൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ''നാം ബോംബിന് ബോംബുകൊണ്ട് മറുപടി നല്‍കും'' എന്ന അസീമാനന്ദയുടെ വാക്കുകള്‍ ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നത് കാണാം. ഇവിടെ മറ്റൊരു പ്രധാന മെച്ചം മുസ്ലീംങ്ങളെ മഹാക്രൂരന്‍മാരായി ചിത്രീകരിക്കാം എന്നുള്ളതാണ്. 9/11 അനന്തര കാലഘട്ടം ഇതിനനുസൃതമായ ഒരന്തരീക്ഷം മതദേശീയവാദികള്‍ക്ക് സൃഷ്ടിച്ചു നല്‍കിയിരുന്നു. ''അവര്‍ നിങ്ങളോട് കാട്ടും മുമ്പ് നിങ്ങള്‍ അവരോടു കാട്ടുക'' എന്ന തത്വം. പക്ഷേ ഇതിനിടയ്ക്ക് കാണാതെ പോകുന്നത് ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഇന്ത്യയിലേയ്ക്ക് കുടിയേറിയവരും; കടന്നുകയറിയവരുമാണെന്ന ശാസ്ത്രീയ-ചരിത്രവസ്തുതയാണ്.
രണ്ടാമതായി ജഫര്‍ലെയും മാളവിക മഹേശ്വരിയും ചൂണ്ടിക്കാണിച്ചതുപോലെ മുസ്ലീം ഭീകരവാദികളുടെ തന്ത്രങ്ങള്‍ കടമെടുത്തുകൊണ്ട് മുന്‍പു പറഞ്ഞ പ്രതിരോധ-തിരിച്ചടി ഭാഷ്യത്തിന് സാധുത നല്‍കുക. മുസ്ലീം ഭീകരനെപോലെ ഹിന്ദുത്വ ഭീകരര്‍ തങ്ങളുടെ ചെയ്തികളുടെ ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുക്കാറില്ല എന്ന വസ്തുതകൂടി ഇതോട് ചേര്‍ത്തുവായിക്കണം. സത്യത്തില്‍ ഭീകരത സൃഷ്ടിച്ച് അതിന്റെയെല്ലാം ഉത്തരവാദിത്വം മുസ്ലീം ഭീകരവാദികളുടെമേല്‍ ആരോപിക്കപ്പെടുമ്പോഴുണ്ടാകുന്ന സാമുദായിക ധ്രുവീകരണത്തില്‍ നിന്നും മുതലെടുക്കലാണ് ഹിന്ദുത്വഭീകരവാദികളുടെ തന്ത്രം. കാരണം ഇത്തരം ഒരന്തരീക്ഷത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യാനിറങ്ങുമ്പോള്‍ കൂടുതല്‍ സ്വീകാര്യതകിട്ടും. അസീമാനന്ദ ഇതിനെ കൗടില്യന്‍ അരുളിചെയ്ത കുത-യുദ്ധതന്ത്രം (Kuta-Yudha) എന്ന നിലക്കാണ് പ്രയോഗിച്ചത്. അതായത് ധര്‍മ-ന്യായ യുദ്ധങ്ങള്‍ എന്ന അര്‍ഥശാസ്ത്രത്തിലെ ആദ്യത്തെ രണ്ട് മാതൃകകള്‍ക്കുശേഷം വരുന്ന കുതന്ത്രങ്ങളുടെ യുദ്ധതന്ത്രം. പരോക്ഷവും വൃത്തികെട്ടതുമായ ഈ യുദ്ധതന്ത്രമനുസരിച്ച് സ്വന്തം ചെയ്തികള്‍ ശത്രുക്കളുടേതാണെന്നു വരുത്തിതീര്‍ക്കാനും ഏതുവിധേനയും ശത്രുനിഗ്രഹണം നടത്തുവാനും 'അര്‍ഥശാസ്ത്ര'മനുസരിച്ച് സാധൂകരണം കണ്ടെത്താനും കഴിയും. 1930 കളില്‍ ജര്‍മനിയിലും ഇറ്റലിയിലും ഫാസിസ്റ്റുകള്‍ വന്‍തോതില്‍ ഈ തന്ത്രം പയറ്റിയിട്ടുണ്ട്. അങ്ങനെയാണ് തങ്ങളുടെ അധികാരാരോഹണത്തിന് തടസമായിനിന്ന റീഷ്സ്റ്റാഗ് എന്ന ജര്‍മന്‍ പാര്‍ലമെന്റിന് ഫാസിസ്റ്റുകള്‍ തീയിടുകയും ആ കുറ്റം ശത്രുക്കളായ കമ്മ്യൂണിസ്റ്റുകാരുടെ തലയില്‍ കെട്ടിവെയ്ക്കുകയും ചെയ്തത്.
ഇതിനു തുടര്‍ച്ചയായാണ് കാവി ഭീകരരുടെ മൂന്നാമത്തെ തന്ത്രം വരുന്നത്. മുസ്ലീംങ്ങള്‍ തന്നെയാണ് മെക്കെ മസ്ജിദ്‌പോലെയുള്ള മുസ്ലീം ആരാധനാലയങ്ങള്‍ അക്രമിച്ചതെന്നു വരുത്തിതീര്‍ത്താല്‍ സ്വന്തം ആളുകളെപോലും കൊന്നുതള്ളാന്‍ മടിയില്ലാത്ത കിരാതന്‍മാരാണ് മുസ്ലീം സമൂഹം എന്നും ഈ മതവിശ്വാസികള്‍ക്ക് ഹിംസയുടേതായ ഈ പൈതൃകത്തില്‍ നിന്നും വിട്ടുനില്‍ക്കാനാവുകയില്ലെന്നും സ്ഥാപിച്ചെടുക്കാം. ഇങ്ങനെ ഇസ്ലാം സമം ഹിംസ എന്ന ഒരു സൂത്രവാക്യം ജനമനസില്‍ രൂഢമൂലമായിക്കഴിഞ്ഞാല്‍ ഹിന്ദു എന്ന വാക്കിനെ ഒരുയര്‍ന്ന സാംസ്‌കാരികാവബോധത്തെക്കുറിക്കുന്ന മതചിഹ്നമായി ഉയര്‍ത്തിക്കാട്ടാം. അങ്ങനെ സവര്‍ക്കറും ഗോള്‍വര്‍ക്കറുമുള്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ നിദര്‍ശിച്ചതുപോലെ ഇന്ത്യയിലുള്ള എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയുംമേലും ഒരു സാംസ്‌കാരികാധീശത്വം സ്ഥാപിച്ചെടുക്കാം. പിന്നെ ഹിന്ദു എന്നാല്‍ ഇന്ത്യന്‍ എന്നാക്കാം. അങ്ങനെ ഇന്ത്യന്‍ എന്ന പേരില്‍ സങ്കുചിതവും ഹിംസാത്മകവുമായ ഹിന്ദുത്വവാദത്തെ മറ്റു മതസ്വത്വങ്ങളുടെ മുന്നില്‍ നിര്‍ത്തിയിട്ട് മുസ്ലീം വ്യക്തിനിയമം, ന്യൂനപക്ഷ സംവരണം തുടങ്ങിയ തത്വങ്ങള്‍ അട്ടിമറിക്കുക. ഹിറ്റ്‌ലര്‍ അയഥാര്‍ഥവും സങ്കുചിതവുമായ ജര്‍മന്‍ സ്വത്വം എന്ന ഫാസിസ്റ്റ് സങ്കല്പം ഉപയോഗിച്ചുകൊണ്ട് ജൂതരേയും ജിപ്‌സികളെയും വംശഹത്യ ചെയ്തതുപോലെ.
ഹിന്ദുത്വഭീകരവാദത്തിന്റെ യഥാര്‍ഥ ശത്രു മുസ്ലീങ്ങളല്ല. മറിച്ച് അവരുടെ ലക്ഷ്യം ഇന്ത്യയിലെ മതേതര ജനാധിപത്യവും മതേതരദേശീയതയുമാണെന്ന് ഗിറ്റിന്‍ഗര്‍ ഇങ്ങനെ കാര്യകാരണസഹിതം സമര്‍ഥിക്കുന്നു. അങ്ങനെ ഇന്ത്യയുടെ ചിരപുരാതനമായ സനാതന തത്വങ്ങള്‍ക്കെതിരെ തന്നെയാണ് ഹിന്ദുത്വഭീകരവാദികളും അവരുടെ നാനാവിധ സംഘടനകളും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ഇപ്പറഞ്ഞ മതേതരദേശീയതയോ അല്ലെങ്കില്‍ ബി ജെ പി അവകാശപ്പെടുന്നതുപോലെ സാംസ്‌കാരിക ദേശീയതയോ ആണ് തങ്ങളുടെ അടിസ്ഥാനമെന്ന് ഹിന്ദുത്വവാദികള്‍ കരുതുന്നുണ്ടെങ്കില്‍ വര്‍ഗീയവിഭജനവും സാമുദായിക ലഹളയുമുണ്ടാക്കുന്ന തരത്തിലുള്ള വാക്കുകളും പ്രവര്‍ത്തികളും അവരില്‍ നിന്നുമുണ്ടാകാന്‍ പാടില്ല എന്നുകൂടി ഗിറ്റിന്‍ഗര്‍ പറയുന്നു. പക്ഷേ ഇവ രണ്ടുമില്ലെങ്കില്‍ പിന്നെ സംഘപരിവാരം തന്നെയുണ്ടാവില്ലല്ലോ!....
ഹിന്ദുക്കള്‍ ഭീകരവാദികളാവില്ല എന്ന ഹിന്ദുത്വവാദികളുടെ ബാലിശമായ വാദത്തെയും ഗിറ്റിന്‍ഗര്‍ തള്ളിക്കളയുന്നു. ലോകത്തൊരുവര്‍ഗവും അങ്ങനെ ഹിംസക്കെതിരെ ജനിതകമായി പ്രതിരോധശേഷിയുള്ളവരല്ലെന്നവര്‍ വ്യക്തമാക്കുന്നു. ബുദ്ധമതക്കാരുടെ അരാധനാപാത്രമായ ബോധിവൃക്ഷം വെട്ടിമുറിച്ചത് ഒരു ഹിന്ദുരാജാവായിരുന്നു. മിഹിരകുലന്‍ എന്നൊരു ശൈവഭക്തനായ ഹിന്ദു രാജാവാണ് പതിനായിരക്കണക്കിന് ബുദ്ധഭിക്ഷുക്കളെയാണ് ശൂലത്തില്‍ തറച്ച് കൊന്നത്. മഹാത്മാഗാന്ധിയെ കൊന്ന ഭീകരനാരാണ്? ഗോഡ്‌സെ ഹിന്ദുത്വവാദിയായിരുന്നു. ഇനി ഗുജറാത്തിലെ വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത മോഡിയെയും പ്രവീണ്‍ തൊഗാഡിയെയും മറ്റും സംഘപരിവാരം പരസ്യമായി തള്ളിപറയുമോ? രണ്ടായിരം ആളുകളെ പൈശാചികമായി കൊന്നുതള്ളിയ, ഒരു സമൂഹത്തെ ഒറ്റ ദിവസംകൊണ്ട് ഒന്നുമല്ലാതാക്കിയ 2001 ലെ ഗുജറാത്ത് വംശഹത്യയിലും വലിയൊരു ഭീകരത സമീപകാല ഇന്ത്യ കണ്ടിട്ടില്ല. അതിനു കാരണക്കാരായവര്‍ തങ്ങള്‍ക്ക് ഭീകരാവാന്‍ പറ്റില്ലെന്ന് പറയുന്നത് താന്‍ കുഞ്ഞാടാണെന്ന് ചെന്നായ് വിളിച്ചു പറയുന്നതുപോലത്തെ കാപട്യവും അപഹാസ്യതയുമാണ്.
*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 20 ഒക്ടോബര്‍ 2011

Wednesday, September 7, 2011
പത്താണ്ട്; ഭീതിയൊഴിയാതെ ലോകം
ലോകത്തിന്റെ നെറുകയിലാണ് തങ്ങളെന്ന അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന്റെ മുദ്രയായി തലയുയര്‍ത്തിനിന്ന വേള്‍ഡ്ട്രേഡ് സെന്റര്‍ സമുച്ചയം തകര്‍ന്നടിഞ്ഞിട്ട് പത്തുവര്‍ഷമാവുന്നു. തിരിച്ചടിയായി അമേരിക്ക നടത്തിയ അഫ്ഗാന്‍ ആക്രമണവും മറ്റു മനുഷ്യത്വരഹിത നടപടികളും അല്‍ക്വയ്ദയുടെ ചെറുത്തുനില്‍പ്പും ചോരപ്പുഴകള്‍ തീര്‍ത്ത കാലമായിരുന്നു കഴിഞ്ഞ 10 വര്‍ഷം. ലോകം 2001 സെപ്റ്റംബര്‍ 11 നു മുന്‍പും ശേഷവുമെന്ന് വിഭജിക്കപ്പെട്ടു. 3000 ജനങ്ങളും 400 പൊലീസുകാരും കൊല്ലപ്പെട്ടു. അമേരിക്കയെ നാണം കെടുത്തി പ്രതിരോധകേന്ദ്രമായ പെന്റഗണിലും ലോകവ്യാപാരകേന്ദ്രത്തിലും വിമാനം ഇടിച്ചിറക്കി. ദുരന്തത്തില്‍ നിന്നും മുക്തരാവാന്‍ അമേരിക്ക സമയമെടുത്തു. ആദ്യമായി കിട്ടിയ തിരിച്ചടിയുടെ പ്രതികരണമായി അല്‍ക്വയ്ദക്കെതിരെ യുദ്ധപ്രഖ്യാപനമുണ്ടായി. ലാദനുവേണ്ടിയുള്ള തെരച്ചില്‍ കലാശിച്ചത് നിരപരാധികളായ ആയിരക്കണക്കിന് അഫ്ഗാനികളുടെ വധത്തിലാണ്. പത്തുവര്‍ഷത്തോളം അമേരിക്ക നടത്തിയ ലാദന്‍ വേട്ടയും ലാദന്റെ വധവും സജീവചര്‍ച്ചയായി.
ഇറാഖില്‍ നടത്തിയ ഇടപെടലുകളും പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതും ലോകം കണ്ടു. 134 ഷിയാ വംശജരെ കൊന്നൊടുക്കിയെന്ന് സദ്ദാമിനുമേല്‍ കുറ്റം ചുമത്തിയ അമേരിക്ക കൊന്നൊടുക്കിയ ഇറാഖികളുടെ എണ്ണം ആരുമെടുത്തിട്ടില്ല. ബിന്‍ലാദനെ കണ്ടെത്താനായി അഫ്ഗാനില്‍ നടത്തിയ സൈനികനടപടിയില്‍ സ്കൂളുകള്‍ക്കും ആശുപത്രിക്കും മേല്‍ വരെ ബോംബുവര്‍ഷിച്ചത് ആശങ്കയോടെയാണ് ദര്‍ശിച്ചത്. ലോക വ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ച മുതല്‍ സാമ്പത്തികരംഗത്ത് അമേരിക്ക നേരിടുന്ന വെല്ലുവിളികള്‍ ഒന്നൊന്നായി പുറത്തുവന്നു.തീവ്രവാദികള്‍ക്കെതിരായും ലാദന്‍ വേട്ടക്കുമായി അമേരിക്ക ചെലവഴിച്ച പണത്തിന് കണക്കില്ല. അവസാനം പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിത്താവളത്തില്‍ നടത്തിയ മറ്റൊരാക്രമണത്തിലൂടെ ലാദനെ വധിച്ചു.പരമാധികാര രാഷ്ട്രമായ പാക്കിസ്ഥാന്റെ അനുമതിയില്ലാതെ ആ രാഷ്ട്രത്തിന്റെ മണ്ണില്‍ കടന്നു കയറി നടത്തിയ കൊലപാതകം അമേരിക്കന്‍ അധീശത്വത്തിന്റെ വിളംബരമായി. ലോകത്തെവിടെയുമുള്ള ശത്രുക്കളെ നിഗ്രഹിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ട് എന്നതായിരുന്നു അമേരിക്കന്‍ അവകാശവാദം.
മൂന്നാം ലോകരാജ്യങ്ങളുടെ പരമാധികാരം പോലും പിടിച്ചടക്കിയ അമേരിക്കയുടെ കച്ചവടക്കണ്ണ് കുത്തകകമ്പനികളുടെ രൂപത്തില്‍ ചെറുരാജ്യങ്ങളുടെ സമ്പന്നമായ പ്രകൃതിനിക്ഷേപങ്ങളിലാണ് ഇപ്പോള്‍ ഉടക്കിയിരിക്കുന്നത്. സുഡാനിലെയും ഈജിപ്തിലെയും ലിബിയയുടെയുമൊക്കെ ആഭ്യന്തരകലാപത്തിലും പ്രശ്നങ്ങളിലും ഇതു കാണാം. ലിബിയയില്‍ നാലുവിദേശഎണ്ണക്കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയതിനെയും ഇതുമായി ചേര്‍ത്തുവായിക്കാം. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങള്‍ വരെ അമേരിക്കന്‍ ചോര്‍ത്തിയെടുത്തതായി വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ വന്നു അമേരിക്കയിലെ സാമ്പത്തികപ്രതിസന്ധിയും ഒബാമയുടെ ധനവിനിയോഗനിയന്ത്രണനടപടികളുമെല്ലാം ഇപ്പോള്‍ സജീവമായി ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍ . യൂറോപ്യന്‍ രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന അപകടകരമായ സാമ്പത്തികമാന്ദ്യം പരിഹരിക്കാനാവാതെ അവര്‍ പലമാര്‍ഗങ്ങളന്വേഷിക്കുന്നു. ഇറ്റലിയും ഗ്രീസും കരകയറാനാവാത്ത പ്രശ്നങ്ങളിലാണ്. ബ്രിട്ടനിലെ ജനങ്ങളുടെ ജീവിതനിലവാരം 1930 കളിലേക്ക് താഴ്ന്നു.അമേരിക്കയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ക്രെഡിറ്റ് റേറ്റിങ്ങ് താഴ്ത്തിയതിനു പുറമേ പ്രതിരോധാവശ്യങ്ങള്‍ പോലും വെട്ടിച്ചുരുക്കി. അമേരിക്കന്‍ ബാങ്കില്‍ നിന്നും 30000 ജീവനക്കാരെ പിരിച്ചുവിട്ടു.നാസ നടത്തിയിരുന്ന ബഹിരാകാശഗവേഷണങ്ങള്‍ പോലും ഉപേക്ഷിച്ചു.
സുരക്ഷിതനിക്ഷേപമാര്‍ഗ്ഗമായി ലോകം കണ്ടിരുന്ന അമേരിക്കന്‍ നിക്ഷേപത്തില്‍ നിന്നും പതുക്കെ പിന്‍വാങ്ങല്‍ പ്രവണതയും തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ മൊത്തംകടം 652 ലക്ഷംകോടി രൂപയാണ്. അമേരിക്കയുടെ സ്ഥിരതയില്‍ വിശ്വാസമര്‍പ്പിച്ച് ലോക രാഷ്ട്രങ്ങള്‍ വാങ്ങിക്കൂട്ടിയ ഓഹരികളെല്ലാം നഷ്ടത്തിലാകുമെന്ന ഭയവുമുണ്ട്. വിദേശരാജ്യങ്ങളോടുള്ള നയത്തില്‍ അമേരിക്കന്‍ ജനതക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ അമേരിക്കയെ ലോകം വെറുക്കുന്നതായി ഭൂരിപക്ഷം പേരും ആശങ്കപ്പെട്ടു. 43 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് മറ്റുരാജ്യങ്ങളോടുള്ള അമേരിക്കയുടെ സമീപനം മോശമെന്നാണ്. യുവാക്കള്‍ക്കിടയില്‍ 52 ശതമാനവും അമേരിക്കയുടെ ഈ നയത്തെ എതിര്‍ക്കുന്നു. 19 നും 22 നുമിടയില്‍ പ്രായമുള്ളവര്‍ക്കിടയിലും അതൃപ്തി രൂക്ഷമായതായി സര്‍വേഫലം പറയുന്നു. ആക്രമിച്ചു കീഴടക്കി ഭരിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെയുള്ള പ്രതിഷേധം വ്യാപകമാവുന്നു. മറ്റൊരു വന്‍ദുരന്തത്തിനുകൂടി സാക്ഷിയാവേണ്ടിവരുമോയെന്ന ആശങ്കയും പ്രകടമാണ്. ലാദനെ പിടികൂടിയതും കൊന്ന് കടലില്‍ താഴ്ത്തിയതിനുമെതിരെ തീവ്രവാദികള്‍ക്കിടയിലുള്ള രോഷം ഏതുരൂപത്തിലാവും അമേരിക്കയെ തേടിയെത്തുകയെന്ന് കാത്തിരുന്നു കാണാം.*
കടപ്പാട്: ദേശാഭിമാനി
Friday, July 15, 2011
അരക്ഷിതമാകുന്ന രാജ്യം; നിഷ്ക്രിയ ഭരണം
ഭീകരാക്രമണത്തിന്റെ പഴുതുകള്‍ അടയ്ക്കുന്നതില്‍ അധികാരികള്‍ക്കുണ്ടായ ഗുരുതരമായ പിഴവുകളിലേക്കാണ് രാജ്യത്തെ ഞെട്ടിച്ച മുംബൈയിലെ സ്ഫോടനപരമ്പര വിരല്‍ചൂണ്ടുന്നത്. കോടികള്‍ ചെലവഴിച്ച് സകലവിധ അത്യന്താധുനിക സംവിധാനങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ- സുരക്ഷാ ഏജന്‍സികള്‍ക്ക്, സ്ഫോടനം നടക്കാനുള്ള സാധ്യതയെപ്പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പരസ്യ കുറ്റസമ്മതംതന്നെ നിരുത്തരവാദപരമായ സുരക്ഷാപിഴവുകളുടെ സാക്ഷ്യപത്രമാണ്. രാജ്യത്തിന്റെ നശിപ്പിക്കപ്പെടുന്ന അമൂല്യസമ്പത്ത്, ചിതറിത്തെറിക്കുന്ന മനുഷ്യജീവന്‍ , ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും തകര്‍ന്നടിയുന്ന ശേഷിപ്പുകള്‍ - മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളെയൊക്കെ നാളുകളായി നടുക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണിവ. ഇതൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാകുമ്പോള്‍മാത്രം ഉണര്‍ന്നെണീക്കുകയും വീണ്ടും ആലസ്യത്തിന്റെ പതിവുശൈലിയിലേക്ക് വഴുതിവീഴുകയും ചെയ്യുന്ന ലാഘവത്വം നിറഞ്ഞ സമീപനമാണ്, വിട്ടൊഴിയാത്ത സ്ഫോടനങ്ങളിലും ഭീകരാക്രമണങ്ങളിലും കൂടെക്കൂടെ ഞെട്ടിത്തരിക്കേണ്ട സ്ഥിതിയുണ്ടാക്കുന്നത്.
2008 നവംബര്‍ 26ന്റെ മുംബൈ ഭീകരാക്രമണം നമുക്കൊക്കെ ഒരു പാഠമാകേണ്ടതായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ജനനിബിഡമായ സ്ഥലങ്ങളിലായിരുന്നു നവംബര്‍ 26ന്റെ ഭീകരാക്രമണം. ഭീകര വിരുദ്ധവിഭാഗം തലവന്‍ ഹേമന്ത് കാര്‍ക്കറെയടക്കം ഇരുപതിലേറെ സമര്‍ഥരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവന്‍ ബലിനല്‍കേണ്ടിവന്നു അന്ന്. വിദേശികളടക്കം 166 മനുഷ്യജീവന്‍ നഷ്ടപ്പെട്ടു. 4000 കോടിയുടെ സാമ്പത്തികനഷ്ടം വേറെ. രാജ്യത്തിന്റെ ഓര്‍മകളിലെ ഒരിക്കലും ഉണങ്ങാത്ത മുറിവായി മുംബൈ മാറുകയായിരുന്നു. ഡല്‍ഹിയും അഹമ്മദാബാദും ബംഗളൂരുവും അസമുമടക്കം പലേടത്തും ഭീകരാക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും, ഭീകരര്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നത് മുംബൈയെയാണ്. 1993ലേതിനുശേഷം അഞ്ചാമത്തെ സ്ഫോടനമാണ് ബുധനാഴ്ച ഉണ്ടായത്. "93ലെ സ്ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 2004 മാര്‍ച്ചിലും ആഗസ്തിലുമായി നടന്ന മൂന്ന് സ്ഫോടനത്തിലായി 63 പേര്‍ മരിച്ചു. 2004 ജൂലൈയില്‍ മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഏഴ് സ്ഫോടനത്തിലായി 200 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പിന്നീടായിരുന്നു 2008 നവംബര്‍ 26ന്റെ സ്ഫോടനം. ബോംബും തോക്കും ഗ്രനേഡുകളുമായി പത്തംഗ ഭീകരസംഘം ബോട്ടിലെത്തി, രാജ്യത്തെ തുടര്‍ച്ചയായി മൂന്നുദിവസം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ടത് 166 പേരായിരുന്നെങ്കിലും രാജ്യത്തിന്റെ നെഞ്ചിലേക്കായിരുന്നു ഭീകരര്‍ നിറയൊഴിച്ചത്.
രാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും എതിരായ ആക്രമണം, വര്‍ഗീയ ഭീകരവാദത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും അതില്‍നിന്ന് മുതലെടുക്കാനുമുള്ള ആസൂത്രിതശ്രമം എന്നെല്ലാമായിരുന്നു നവംബര്‍ 26ന്റെ ഭീകരാക്രമണത്തെ ജനങ്ങളാകെ കണ്ടത്. ഈ ഗൗരവം കണക്കിലെടുത്തുള്ള ഭീകരവിരുദ്ധനടപടികള്‍ വേണമെന്നാണ് രാജ്യത്തെ ജനാധിപത്യവാദികളും പ്രസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. ഈ ഗൗരവം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ എടുക്കുന്നുവെന്ന തോന്നലാണ് കേന്ദ്ര സര്‍ക്കാരും സുരക്ഷാ ഏജന്‍സികളും അന്ന് സൃഷ്ടിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2010-11ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് കോടികള്‍ മുടക്കി എന്‍എസ്ജി കമാന്‍ഡോകളുടെ ദ്രുതകര്‍മസേനയും ഓണ്‍ലൈന്‍ ദേശീയ സുരക്ഷാഗ്രിഡും അടക്കമുള്ള അത്യന്താധുനിക സംവിധാനങ്ങളുണ്ടാക്കി. പ്രത്യേക ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് രൂപംനല്‍കി. എന്നാല്‍ , ഇതൊന്നും ഫലപ്രദമായിട്ടില്ലെന്നാണ് ഇപ്പോഴത്തെ സ്ഫോടനവും ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനയും തെളിയിക്കുന്നത്. മുംബൈ സ്ഫോടനങ്ങള്‍ക്കുപിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയാണെന്നും ലഷ്കര്‍ ഇ തോയ്ബയടക്കമുള്ള രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണ് ഇവരെന്നും അറിവുള്ളതാണ്. എന്നിട്ടും ഇവരുടെ പ്രവര്‍ത്തനപദ്ധതിയെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനോ കുറ്റമറ്റ സുരക്ഷാസംവിധാനം ഒരുക്കാനോ കഴിഞ്ഞിട്ടില്ലെന്നുവേണം കരുതാന്‍ . നവംബര്‍ 26ന്റെ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ അജ്മല്‍ അമീര്‍ കസബിനെ വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലടച്ചെങ്കിലും കേസിലെ മറ്റ് ഇരുപതോളം പ്രതികള്‍ ഇപ്പോഴും പാകിസ്ഥാന്റെ സംരക്ഷണയിലാണ്. ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളികളായ ഇവരെ വിചാരണ നടത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഫോടനത്തിലെ പ്രധാന കണ്ണികളിലൊരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ 2009ല്‍ അമേരിക്കയില്‍ അറസ്റ്റുചെയ്തെങ്കിലും ഇയാളെ വിചാരണചെയ്യാന്‍ വിട്ടുതരണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന അംഗീകരിക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. ഇതോടൊപ്പം പിടിയിലായ കനേഡിയന്‍ പൗരനും പാക് വംശജനുമായ തഹാവൂര്‍ ഹുസൈന്‍ റാണെ കുറ്റക്കാരനല്ലെന്ന് അമേരിക്കന്‍ കോടതി വിധിക്കുകയും ചെയ്തു.
കശ്മീരിലടക്കം രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന്റെ ലാഘവത്തോടെയുള്ള സമീപനം ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. ആഗോളഭീകരതയ്ക്കെതിരാണ് തങ്ങളെന്ന് പുറമെ പറയുമ്പോഴും, ഭീകരരെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ പലപ്പോഴും കൈക്കൊള്ളുന്നതെന്നത് ചരിത്രസത്യം മാത്രമാണ്. ഇപ്പോഴുണ്ടായ സ്ഫോടനത്തെയും പാക് പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെ അപലപിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്പിരിറ്റില്‍ ഭീകരതയ്ക്കെതിരായ നിലപാടോ നടപടികളോ അവര്‍ സ്വീകരിക്കുന്നില്ലെന്ന വസ്തുതയും മനസ്സിലാക്കേണ്ടതുണ്ട്. ജനകീയ ഐക്യം തകര്‍ക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും ആഗോളമൂലധനശക്തികള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനകീയപ്രക്ഷോഭങ്ങളെ ക്ഷീണിപ്പിക്കാനുമുള്ള ആസൂത്രിതപദ്ധതിയായും ഭീകരപ്രവര്‍ത്തനങ്ങളെ കാണാന്‍ കഴിയണം. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പാഠങ്ങള്‍ പഠിച്ച് നടപടികളെടുക്കുകയും ജനങ്ങളെ ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരെ അണിനിരത്തുകയുമാണ് വേണ്ടത്.
*
മുഖപ്രസംഗം ദേശാഭിമാനി 15 ജൂലൈ 2011

Wednesday, May 11, 2011
തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണൊരുക്കുന്നത് അമേരിക്കന്‍ നയം
ഒസാമാ ബിന്‍ ലാദന്റെ വധം തീവ്രവാദത്തിനെതിരായുള്ള യുദ്ധത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പാണെന്നാണ് അമേരിക്കയും സഖ്യകക്ഷികളും കരുതുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുടെ അഭിപ്രായവും ഭിന്നമല്ല. ഒരു പരിധിവരെ ഇത് വാസ്തവവുമാണ്. എന്നാല്‍ ഇതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചെന്നു കരുതുന്നത് മൗഢ്യമാണ്. ഇതുവരെയുള്ള രാഷ്ട്രീയ വിലയിരുത്തല്‍ അനുസരിച്ച് ഇത്തരം പ്രവൃത്തികള്‍ വര്‍ധിക്കുവാനാണ് സാധ്യത. വിരോധാഭാസമാവാം, അമേരിക്കയും അവരുടെ ചില സഖ്യകക്ഷികളും കാംഷിക്കുന്നതും ഇത്തരമൊരു ലോക സാഹചര്യമാണ്! കാരണം ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് അമേരിക്കയെ സംബന്ധിച്ചിടത്തോളം-തീവ്രവാദം മറ്റു രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള പഴുതാണ്. തീവ്രവാദത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും നല്ലൊരളവോളം അമേരിക്കന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക-വിദേശ നയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്.
ഗുവാന്റനാമോ തടവറയിലെ തടവുകാരനായിരുന്ന അഫ്ഗാന്‍ പൗരന്‍ ഷെയ്ക്ക് അബ്ദുള്‍ റഹിം മുസ്ലീം ദോസ്ത് എഴുതിയ കവിതയിലെ ഏതാനും ചില വരികള്‍ ഓര്‍മ വരുന്നു:
''അവര്‍ (അമേരിക്കക്കാര്‍) സമാധാനത്തെയും നന്മയെയുംകുറിച്ച്
ഗിരിപ്രഭാഷണം നടത്തും
സംവാദത്തിനു തയ്യാറാവും, കൊടും പാതകങ്ങളില്‍ ഏര്‍പ്പെടും
അവര്‍ സമാധാനത്തിനുവേണ്ടി യുദ്ധം ചെയ്യുന്നവരാണ്.''
ഒരു കവിത എന്ന നിലയില്‍ ഇത് എത്രത്തോളം വിലമതിക്കാനാവുമെന്നത് തര്‍ക്കിക്കപ്പെടാമെങ്കിലും, അതില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്ന ആശയം മനസിനെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഏതാണ്ട് ഇതേ അര്‍ഥം ധ്വനിപ്പിക്കുന്ന വാക്കുകള്‍ ബ്രെറ്റ് റാറ്റ്‌നര്‍ സംവിധാനം ചെയ്ത സിനിമയിലെ (Rush Hour 3) ടാക്‌സിക്കാരന്‍ ഉപയോഗിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. തന്റെ വണ്ടിയില്‍ കയറിയവര്‍ (സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍) അമേരിക്കന്‍ പൗരന്‍മാരാണെന്ന് അറിയുന്നതോടെ അദ്ദേഹം അവരോടായി പറയുന്നു-'-അമേരിക്കക്കാര്‍, അവര്‍ അകാരണമായി ജനങ്ങളെ കൊന്നൊടുക്കുന്നു.''
ദോസ്തിന്റെയും ടാക്‌സി ഡ്രൈവറുടെയും വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന വൈരുധ്യം-സമാധാനത്തിനുവേണ്ടി യുദ്ധം ചെയ്യുന്നു; കാരണമില്ലാതെ ജനങ്ങളെ കൊന്നൊടുക്കുന്നു-ശ്രദ്ധേയമാണെങ്കിലും അതിനെക്കാള്‍ ഗൗരവമേറിയതാണ് അവയില്‍ നിറഞ്ഞുനില്‍ക്കുന്ന സാധാരണ മനുഷ്യരുടെ (പ്രത്യേകിച്ച് മൂന്നാം ലോകരാഷ്ട്രങ്ങളിലെ ജനങ്ങളുടെ) നിസഹായതയും നെഞ്ചിലെ നീറ്റലും. ഈ നിസഹായതയും നീറ്റലുമാണ് തുടക്കത്തില്‍ അമേരിക്കന്‍ വിരുദ്ധ വികാരമായും ഒടുവില്‍ തീവ്രവാദമായും പരിണമിക്കുന്നത് എന്ന് ചരിത്രം പറയുന്നു.
1945 നുശേഷമുള്ള അറുപത്തിയാറുവര്‍ഷം അമേരിക്ക യുദ്ധം നടത്തിയ രാജ്യങ്ങളുടെ എണ്ണം ഇരുപത്തിഒന്നാണ്. ഇവയില്‍ പല രാജ്യങ്ങളുമായി ഒന്നില്‍കൂടുതല്‍ തവണ അവര്‍ ബലം പരീക്ഷിച്ചിട്ടുണ്ട്. ഇറാഖില്‍ മാത്രം അമേരിക്കയുടെ യുദ്ധവെറിമൂലം മരിച്ചത് അഞ്ചുലക്ഷം കുട്ടികളാണ്. മരിച്ച മുതിര്‍ന്നവരുടെ എണ്ണം ഇതിനെക്കാള്‍ എത്രയോ വലുതാണ്. അഫ്ഗാനിസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വിമാനങ്ങളില്‍ നിന്ന് കൃത്രിമ അവയവങ്ങള്‍ താഴേയ്ക്ക് ഇടുമ്പോള്‍ ഉണ്ടാകുന്ന തിക്കും തിരക്കും മൂലം അനേകം പേര്‍ - കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ-മരിക്കാറുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഈ അവസ്ഥ ഇപ്പോഴും തുടരുന്നു. ദോസ്ത് പറയുംപോലെ അമേരിക്കന്‍ ഭരണകൂടം സമാധാനത്തിനുവേണ്ടി നടത്തിയ യുദ്ധങ്ങളുടെ സന്തതികളാണ് ഈവിധം അംഗഭംഗം വന്ന ജനാവലി. ഇതിന്റെ മറുവശമാണ് ജനാധിപത്യസര്‍ക്കാരുകളെ അട്ടിമറിച്ചും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ താങ്ങിനിര്‍ത്തിയും സ്വന്തം തൊപ്പിയിലെ തൂവലുകളുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ മാറിമറിവരുന്ന ഭരണകൂടങ്ങള്‍ കാണിക്കുന്ന വ്യഗ്രത. സ്‌പെയിനിലെ ജനറല്‍ ഫ്രാങ്കോയിന്‍ തുടങ്ങി ചിലിയിലെ പിനോഷെവരെയുള്ള ഭരണാധിപന്‍മാരെ താങ്ങിനിര്‍ത്തിയതും ഇത്തരം ഭരണകൂടങ്ങളെ ലോകത്തെമ്പാടും ഇപ്പോഴും നിലനിര്‍ത്തുന്നതും അമേരിക്കയാണെന്ന വസ്തുത സുവിദിതമാണല്ലോ. വിരോധാഭാസമാവാം ഇതിനെല്ലാം അമേരിക്ക ആശ്രയിക്കുന്നത് തീവ്രവാദശൃംഖലകളെയാണ്! ഇതിന്റെ ഉപോല്‍പ്പന്നമാണ് ഭസ്മാസുരവേഷമണിഞ്ഞ ഒസാമാ ബിന്‍ ലാദന്‍.
ഏറ്റവും രസകരമായ വസ്തുത, ഇത്തരം അട്ടിമറികളും 'സമാധാന യുദ്ധങ്ങളും' അമേരിക്ക നടത്തിപോരുന്നത് സ്വന്തം ബഹുരാഷ്ട്ര കുത്തകകളുടെ കച്ചവട താല്‍പര്യം സംരക്ഷിക്കുവാനാണെന്നതാണ്, വിശേഷിച്ച് ആയുധനിര്‍മാണ കമ്പനികളുടെ. രാജ്യത്തിന്റെ ജി ഡി പിയുടെ ഇരുപത്തിയഞ്ചു ശതമാനവും ആയുധകച്ചവടത്തില്‍ നിന്നാണ് വരുന്നതെന്നത് ശ്രദ്ധേയമാണ്. ആഗോളവല്‍ക്കരണമെന്നും നവലിബറലിസമെന്നുമൊക്കെ ഓമനപേരു നല്‍കി വിളിക്കുന്ന ഇത്തരം നീക്കങ്ങള്‍ മൂന്നാം ലോകത്ത് സൃഷ്ടിക്കുന്ന സാംസ്‌കാരിക പ്രശ്‌നങ്ങളും ചില്ലറയല്ല. ഒരുവേള, ഭൗതികോല്‍പ്പന്നങ്ങളെക്കാള്‍ സാംസ്‌കാരിക ഉല്‍പ്പന്നങ്ങളാണ് മൂന്നാംലോക സമൂഹങ്ങളുടെ നിലനില്‍പ്പിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് എന്ന് വരുന്നു. ഹോളിവുഡും മക്‌ഡൊണാള്‍ഡും അമേരിക്കന്‍ ഇംഗ്ലീഷുമൊക്കെ സാംസ്‌കാരികാധിനിവേശത്തിന്റെ ചിഹ്നങ്ങളായാണ് ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. ഇംഗ്ലീഷിന്റെ വ്യാപനംമൂലം രണ്ടാഴ്ചയില്‍ ഒരു പ്രാദേശികഭാഷ ഇല്ലാതാവുന്നു എന്നാണ് കണക്ക്. ഭാഷയുടെ അന്ത്യമെന്നാല്‍ ചിന്തയുടെയും ചരിത്രത്തിന്റെ തന്നെയും അവസാനത്തെകുറിക്കുന്നു. മാത്രമല്ല സ്വത്വസംഘര്‍ഷങ്ങളുടെ വെടിമരുന്നും അത് ഇടുന്നു.
ഇതെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന നിരാശയില്‍ നിന്ന്, അരക്ഷിതബോധത്തില്‍നിന്ന്, വെറുപ്പില്‍നിന്ന് ഉടലെടുക്കുന്നതാണ് തീവ്രവാദം. ചിന്നഭിന്നമാക്കപ്പെട്ട സമൂഹങ്ങള്‍, സ്വന്തമായി മണ്ണും വിണ്ണും ഇല്ലാത്തവരുടെയും സ്വന്തം ജീവന് വിലയില്ലെന്ന് തിരിച്ചറിവുള്ളവരുടെയും ലോകം - തീവ്രവാദികളുടെ ലോകം. മതമൗലികവാദം കൂടി ഇതോട് ചേരുമ്പോള്‍ അതിന്റെ ശക്തി പതിന്‍മടങ്ങ് വര്‍ധിക്കുന്നു.
ബിന്‍ ലാദന്റെ വധംകൊണ്ട് പരിഹരിക്കുവാന്‍ കഴിയാത്ത കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചവ. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായൊരു ലോകക്രമത്തെ അംഗീകരിക്കുവാനും മറ്റുരാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുവാനും അമേരിക്കന്‍ ഭരണകൂടം ശീലിക്കേണ്ടിയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. തീവ്രവാദത്തിനെതിരായുള്ള നീക്കങ്ങള്‍ ആരംഭിക്കേണ്ടത് സഹവര്‍ത്തിത്വത്തില്‍ നിന്നാണ്, മേല്‍ക്കോയ്മയില്‍ നിന്നല്ല. നിര്‍ഭാഗ്യവശാല്‍ അമേരിക്ക മനസ്സിലാക്കാത്ത ഏറ്റവും വലിയ പാഠവും ഇതുതന്നെ.
*
ഡോ. ജെ പ്രഭാഷ് ജനയുഗം 11 മേയ് 2011

Monday, May 9, 2011
ബിന്‍ ലാദന്‍: ''പൊന്മുട്ടയിടുന്ന താറാവ്''
പ്രതികാരദാഹം കൊണ്ട് അന്ധത ബാധിച്ച അമേരിക്ക ഒരു ശത്രുവിനെകൂടി ലക്ഷ്യംവെയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അമേരിക്കയിലെ പൗരന്‍മാര്‍ അതു ആഘോഷിക്കുന്നു. ഗ്വാണ്ടനാമോയില്‍ നടത്തുന്ന പീഢനങ്ങള്‍ ഫലം ചെയ്തുവെന്ന് തെളിഞ്ഞതായി ജോര്‍ജ് ബൂഷിന്റെ കാലത്തെ ഉദ്യോഗസ്ഥ മേധാവികള്‍ അവകാശപ്പെടുന്നു. യൂറോപ്പ് കരഘോഷം മുഴക്കുന്നു. പാകിസ്ഥാന്‍ പ്രസിഡന്റ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലെ ആശ്രിതന്‍മാര്‍ ദൗത്യം പൂര്‍ത്തീകരിച്ചതിന് അമേരിക്കയെ അഭിനന്ദിക്കുന്നു.
കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പാകിസ്ഥാന്‍ സൈനിക അക്കാദമിക്ക് അടുത്ത് സുരക്ഷിതമായ ഒരു വസതിയിലായിരുന്നു ബിന്‍ ലാദന്‍. ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാരുടെ അറിവില്ലാതെ അതു സംഭവിക്കുമെന്ന് ആരും വിശ്വസിക്കില്ല. 2006 ല്‍ ഒരു ഉയര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ബിന്‍ ലാദന്‍ പാകിസ്ഥാനിലുണ്ടെന്നും അദ്ദേഹത്തെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നുണ്ടെന്നും എന്നോട് പറയുകയുണ്ടായി. പാകിസ്ഥാനെ കുറിച്ചുള്ള ഏറ്റവും ഒടുവിലത്തെ പുസ്തകത്തില്‍ ഞാന്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
അമേരിക്കക്കാര്‍ക്ക് ബിന്‍ ലാദനെ കൊല ചെയ്താല്‍ മതിയെന്ന് ആ ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ജീവിച്ചിരിക്കേണ്ടത് പാകിസ്ഥാന്റെ താല്‍പര്യമാണ്. ''പൊന്‍മുട്ടയിടുന്ന താറാവിനെ എന്തിന് കൊല്ലണം'' എന്നായിരുന്നു ആ ഉദ്യോഗസ്ഥന്‍ ചോദിച്ചത്. പാകിസ്ഥാന്‍ പട്ടാളത്തിന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളറും പടക്കോപ്പുകളുമാണ് അദ്ദേഹം പരാമര്‍ശിച്ചത്. ഈ ഉദ്യോഗസ്ഥന്‍ തമാശ പറയുകയാണോ, അതോ തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന് അന്ന് എനിക്ക് തീര്‍ച്ചയില്ലായിരുന്നു. അദ്ദേഹം സത്യം പറയുകയായിരുന്നുവെന്ന് ഇന്ന് വ്യക്തമായി.
പാകിസ്ഥാന്‍ ഇപ്പോള്‍ തീഷ്ണമായ തര്‍ക്കത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാന്റെ രാഷ്ട്രീയ-സൈനിക നേതൃത്വം അവമതിക്കപ്പെട്ടിരിക്കുന്നു. ബിന്‍ലാദന്‍ പാകിസ്ഥാനിലുണ്ടായിരുന്ന കാര്യം അറിയാമായിരുന്നുവെന്ന് സമ്മതിച്ചാല്‍ സ്വന്തം അണികള്‍ തന്നെ നേതൃത്വത്തെ അധിക്ഷേപിക്കും. സ്വന്തം ജനങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണം അതിര്‍ത്തിപ്രദേശങ്ങളില്‍ നടത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നതില്‍ പാകിസ്ഥാന്‍ പട്ടാളത്തിലെ ജൂനിയര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അസ്വസ്ഥരാണ്.
ബിന്‍ലാദനെ വധിക്കാന്‍ ഹെലികോപ്റ്ററുകള്‍ പോകുന്ന കാര്യം പാകിസ്ഥാനെ അറിയിക്കാന്‍ പോലും തയ്യാറാകാത്ത നടപടിയിലൂടെ പാകിസ്ഥാന്റെ പരമാധികാരം യഥേഷ്ടം ലംഘിക്കാന്‍ അമേരിക്കയ്ക്ക് പാക്‌നേതൃത്വം അനുമതി നല്‍കിയിരിക്കുന്നുവെന്ന ധാരണയാണ് സൃഷ്ടിക്കുന്നത്.
ബിന്‍ലാദന് എതിരായ നടപടി പൊളിയാതിരിക്കാനാണ് പാകിസ്ഥാനെ മുന്‍കൂട്ടി അറിയിക്കാതിരുന്നതെന്നാണ് സ്ഥാനമൊഴിഞ്ഞ സി ഐ എ മേധാവി ലിയോണ്‍ പനേറ്റ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കഥകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഒന്നും മുഖവിലക്കെടുക്കാനാവുന്നില്ല.
പൈലറ്റില്ലാ വിമാനം പാകിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാമെന്നും അതേസമയം ജനരോഷം ശക്തമാകുമ്പോള്‍ അവയെ തള്ളിപ്പറയുമെന്നുമുള്ള ഒരു കരാര്‍ അമേരിക്കയും പാകിസ്ഥാനും തമ്മിലുണ്ടെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. പാകിസ്ഥാന്റെ ഐ എസ് ഐയെ ഒരു ഭീകരസംഘടനയായാണ് സി ഐ എ പരാമര്‍ശിക്കുന്നതെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയുടെ ദൗത്യത്തെക്കുറിച്ചു മുന്‍കൂട്ടി അറിവു ലഭിച്ചിരുന്നുവെങ്കില്‍ ഐ എസ് ഐ അതു പരാജയപ്പെടുത്താന്‍ നടപടി എടുക്കാതിരിക്കില്ല. കാരണം അമേരിക്കയുടെ ഭാവി സഹായങ്ങളെയും ബന്ധങ്ങളെയും ബിന്‍ ലാദന് പാകിസ്ഥാനില്‍ താവളം നല്‍കിയെന്നത് പ്രതികൂലമായി ബാധിക്കുമെന്നവര്‍ക്കറിയാം. പാകിസ്ഥാന്‍ പട്ടാളത്തെയും ഇന്റലിജന്‍സ് ഏജന്‍സിയെയും ഈ ഓപ്പറേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ വസിറിസ്താനിലെ മലയിടുക്കള്‍പോലെ അകലെയുള്ള ഒരിടത്തുവെച്ച് ബിന്‍ ലാദനെ വകവരുത്താന്‍ അവര്‍ സാഹചര്യമൊരുക്കുമായിരുന്നു.
ബിന്‍ ലാദനെ വധിച്ചത് ഒരുപക്ഷെ ബരാക് ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് ഉറപ്പുവരുത്തുമെന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. ഇറാഖിലെ അധിനിവേശവും അഫ്ഗാനിസ്ഥാനെതിരായ യുദ്ധവും നാറ്റോയുടെ ലിബിയന്‍ അതിസാഹസികതയുമെല്ലാം തുടരും. ഇസ്രായേലി - പലസ്തീന്‍ സ്തംഭനാവസ്ഥയും തുടരും.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കന്‍മാര്‍ ആശ്വാസത്തിലാണ്. തങ്ങള്‍ ബിന്‍ ലാദന്റെ ആളുകളാണെന്ന് ചിത്രീകരിക്കപ്പെടില്ല എന്നതാണവരുടെ ആശ്വാസം. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതിയില്‍ തരിമ്പും മാറ്റമുണ്ടാകില്ല. കാബൂളിന്റെ നിയന്ത്രണം കയ്യടക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കില്ല. എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ വലിയൊരു ഭാഗത്തിന്റെ നിയന്ത്രണം അവര്‍ക്കാണ്.
അമേരിക്കയ്ക്ക് ഈ യുദ്ധം വിജയിക്കാനാവില്ല. എത്ര വേഗത്തില്‍ അവര്‍ പുറത്തുകടക്കുന്നുവോ അത്രയും നല്ലത്. അതു ചെയ്യുന്നതുവരെ പാകിസ്ഥാനെ അവര്‍ക്ക് ആശ്രയിക്കേണ്ടിവരും. അമേരിക്ക വെറുക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സഖ്യകക്ഷിയാണ് പാകിസ്ഥാനെങ്കിലും.
*****
താരിഖ് അലി, കടപ്പാട്:ജനയുഗം

Sunday, May 8, 2011
ബിന്‍ ലാദന്റെ കൊലപാതകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
2001 സെപ്തംബര്‍ 11 ന് ഞങ്ങളുടെ ജനങ്ങള്‍ അമേരിക്കന്‍ ഐക്യനാടിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ന്യൂയോര്‍ക്കിലെ ഇരട്ട ടവറുകള്‍ക്കുനേരെ നടന്ന കിരാതാക്രമണത്തിനിരയായവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്നതിന് ഞങ്ങള്‍ക്ക് നല്‍കാവുന്ന പരിമിതമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാവര്‍ക്കും അറിയാവുന്നതാണ്. ആക്രമണത്തിന്റെ ആദ്യമണിക്കൂറുകളിലെ കുഴപ്പം നിറഞ്ഞ സമയത്തു അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഞങ്ങളുടെ വിമാനത്താവളങ്ങളുടെ റണ്‍വേ ഉപയോഗിക്കാമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്തു.
ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടികളോടുള്ള എതിര്‍പ്പ് ക്യൂബന്‍ വിപ്ലവത്തിന്റെ ചരിത്രപ്രധാനമായ നിലപാടാണെന്നത് പ്രസിദ്ധമാണ്. ബാറ്റിസ്റ്റ സ്വേച്ഛാധിപത്യത്തിനെതിരായ സായുധ സമരത്തിലെ പതറാത്ത പങ്കാളികളായിരുന്നു ഞങ്ങള്‍. അതെസമയം നിരപരാധികളായ ജനങ്ങളുടെ മരണത്തിലേയ്ക്ക് നയിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ എതിരായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതു ഒസാമ ബിന്‍ ലാദന്റെ കൊലപാതകം പോലുള്ള സങ്കീര്‍ണമായ പ്രശ്‌നത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ക്കും അവകാശം നല്‍കുന്നുണ്ട്. ആക്രമണങ്ങളിലൂടെയും യുദ്ധത്തിലൂടെയും സാര്‍വദേശീയ ഭീകരവാദത്തിന് ഒരിക്കലും അന്ത്യം കുറിക്കാനാവില്ലെന്ന് ഹവാനയില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു.
ബിന്‍ ലാദന്‍ വര്‍ഷങ്ങളോളം അമേരിക്കയുടെ സുഹൃത്തായിരുന്നു. അമേരിക്കയാണ് അദ്ദേഹത്തെ പരിശീലിപ്പിച്ചത്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസത്തിന്റെയും എതിരാളിയായിരുന്നു ബിന്‍ ലാദന്‍. അദ്ദേഹത്തിന്റെമേല്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ എന്തു തന്നെയായാലും നിരായുധനായ ഒരു മനുഷ്യനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കൊല ചെയ്തത് ബീഭത്‌സമായ നടപടിയാണ്. ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കരുത്തുള്ള രാഷ്ട്രത്തിന്റെ ഗവണ്‍മെന്റ് ചെയ്തത് ഇതാണ്.
ബിന്‍ ലാദന്റെ മരണം പ്രഖ്യാപിച്ചുകൊണ്ട് ഒബാമ നടത്തിയ ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ പ്രസംഗത്തില്‍ പറഞ്ഞു. ''ഏറ്റവും ദുഃഖകരമായ പ്രതിച്ഛായകള്‍ ലോകം കാണാത്തവയാണെന്ന് നമുക്കറിയാം. തീന്‍മേശയിലെ ഒഴിഞ്ഞ സീറ്റുകള്‍. അമ്മയോ അച്ഛനോ ഇല്ലാതെ വളരാന്‍ വിധിക്കപ്പെട്ട കുട്ടികള്‍. സ്വന്തം മക്കളുടെ ആലിംഗനത്തിന്റെ ചൂടറിയാത്ത രക്ഷിതാക്കള്‍. മൂവായിരത്തോളം പൗരന്‍മാരെ നമ്മുടെ ഇടയില്‍ നിന്നും തട്ടിക്കൊണ്ടുപോയി, നമ്മുടെ ഹൃദയങ്ങളില്‍ നികത്താത്ത ഗര്‍ത്തമായി അതവശേഷിക്കുന്നു''.
ഒബാമയുടെ പ്രസംഗത്തിലെ ഈ ഖണ്ഡികയില്‍ നാടകീയമായ ഒരു സത്യം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും അഴിച്ചുവിട്ട നീതിരഹിതമായ യുദ്ധങ്ങളെയും അമ്മയും അച്ഛനുമില്ലാതെ വളരാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിന് കുട്ടികളെയും മക്കളുടെ ആലിംഗനത്തിന്റെ ചൂടറിയാത്ത രക്ഷിതാക്കളെയും ഓര്‍ക്കുന്നതില്‍ നിന്നും സത്യസന്ധരായ ജനങ്ങളെ ഇത് പിന്തിരിപ്പിക്കുന്നില്ല.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും വിയറ്റ്‌നാമിലും ലാവോസിലും കമ്പോഡയയിലും ക്യൂബയിലും മറ്റ് നിരവധി രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് ജനങ്ങള്‍ അമേരിക്കയുടെ ആക്രമണങ്ങള്‍ക്കിരയായി. അമേരിക്ക കയ്യടക്കി വെച്ചിരിക്കുന്ന ക്യൂബന്‍ ഭൂപ്രദേശമായ ഗ്വാണ്ടനാമോയില്‍ മാസങ്ങളോളവും ചിലപ്പോള്‍ വര്‍ഷങ്ങളോളവും ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ജനങ്ങള്‍ മറക്കുന്നില്ല. പരിഷ്‌കൃതമെന്ന് അവകാശപ്പെടുന്ന സമൂഹങ്ങളുടെ ഒത്താശ്ശയോടെ തട്ടിക്കൊണ്ടുപോയി, രഹസ്യതടവറകളില്‍ പാര്‍പ്പിച്ചവരാണവര്‍.
ഒസാമയെ അദ്ദേഹത്തിന്റെ മക്കളുടെയും ഭാര്യമാരുടെയും കണ്‍മുന്നില്‍വെച്ചാണ് കൊല ചെയ്തതെന്ന വസ്തുത ഒബാമയ്ക്ക് മറച്ചുവെക്കാനാവില്ല. ഇരുപതു കോടിയോളം ജനസംഖ്യയുള്ള ഒരു മുസ്ലീം രാജ്യത്തുവെച്ചാണ് ഇതു നടന്നത്. ആ രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെടുകയും രാഷ്ട്രത്തിന്റെ അന്തസിനു ക്ഷതം ഏല്‍പ്പിക്കുകയും മതപരമായ പാരമ്പര്യങ്ങള്‍ അവഹേളിക്കപ്പെടുകയും ചെയ്തു.
നിയമവിധേയമല്ലാതെ, വിചാരണ കൂടാതെ കൊല ചെയ്തത് എങ്ങിനെയെന്ന് ലോകത്തോട് വിശദീകരിക്കുന്നത് തടയാന്‍ ഒബാമയ്ക്ക് എങ്ങിനെ കഴിയും. ആ കൊലയുടെ ചിത്രം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതും തടയാന്‍ ഒബാമയ്ക്ക് എങ്ങിനെയാണ് കഴിയുക?
2002 ജനുവരി 28 ന് സി ബി എസ് ടെലിവിഷനിലെ മാധ്യമ പ്രവര്‍ത്തകനായ ഡാന്‍ റാത്തര്‍ റിപ്പോര്‍ട്ട് ചെയ്തത് വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതിന്റെ തലേ ദിവസം ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയില്‍ ഡയാലിസിനു വിധേയനായി, ചികിത്സയിലായിരുന്നുവെന്നാണ്. സി ബി എസ് ടെലിവിഷന്‍ ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒളിക്കാനോ പര്‍വതപ്രദേശങ്ങളില്‍ അഭയം തേടാനോ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല ബിന്‍ ലാദന്‍.
ലാദനെ കൊലപ്പെടുത്തുകയും മൃതദേഹം സമുദ്രത്തിന്റെ ആഴങ്ങളില്‍ താഴ്ത്തുകയും ചെയ്തത് ഭീതിയും അരക്ഷിതബോധവുമാണ് പ്രകടമാക്കുന്നത്. ലാദനെ കൂടുതല്‍ അപകടകാരിയായ ഒരാളാക്കുകയാണ് ഇതുവഴി ചെയ്തത്. തുടക്കത്തിലെ ആവേശം ഒതുങ്ങുമ്പോള്‍, അമേരിക്ക ഉപയോഗിക്കുന്ന രീതികള്‍ക്ക് എതിരെ അമേരിക്കയിലെ തന്നെ പൊതുജനാഭിപ്രായം തിരിയും. പൗരന്‍മാരെ സംരക്ഷിക്കുന്നതല്ല ഈ രീതികള്‍. അവയോടുള്ള വെറുപ്പും അമര്‍ഷവും വളരും.
*****
ഫിഡൽ കാസ്ട്രോ

Saturday, May 7, 2011
THE ASSASSINATION OF OSAMA BIN LADEN
Those persons who deal with these issues know that on September 11 of 2001 our people expressed its solidarity to the US people and offered the modest cooperation that in the area of health we could have offered to the victims of the brutal attack against the Twin Towers in New York.
We also immediately opened our country’s airports to the American airplanes that were unable to land anywhere, given the chaos that came about soon after the strike.
The traditional stand adopted by the Cuban Revolution, which was always opposed to any action that could jeopardize the life of civilians, is well known.
Although we resolutely supported the armed struggle against Batista’s tyranny, we were, on principle, opposed to any terrorist action that could cause the death of innocent people. Such behavior, which has been maintained for more than half a century, gives us the right to express our views about such a sensitive matter.
On that day, at a public gathering that took place at Ciudad Deportiva, I expressed my conviction that international terrorism could never be erradicated through violence and war.
By the way, Bin Laden was, for many years, a friend of the US, a country that gave him military training; he was also an adversary of the USSR and Socialism. But, whatever the actions attributed to him, the assassination of an unarmed human being while surrounded by his own relatives is something abhorrent. Apparently this is what the government of the most powerful nation that has ever existed did.
In the carefully drafted speech announcing Bin Laden’s death Obama asserts as follows:
“…And yet we know that the worst images are those that were unseen to the world. The empty seat at the dinner table. Children who were forced to grow up without their mother or their father. Parents who would never know the feeling of their child's embrace. Nearly 3,000 citizens taken from us, leaving a gaping hole in our hearts.”
That paragraph expressed a dramatic truth, but can not prevent honest persons from remembering the unjust wars unleashed by the United States in Iraq and Afghanistan, the hundreds of thousands of children who were forced to grow up without their mothers and fathers and the parents who would never know the feeling of their child’s embrace.
Millions of citizens were taken from their villages in Iraq, Afghanistan, Vietnam, Laos, Cambodia, Cuba and many other countries of the world.
Still engraved in the minds of hundreds of millions of persons are also the horrible images of human beings who, in Guantánamo, a Cuban occupied territory, walk down in silence, being submitted for months, and even for years, to unbearable and excruciating tortures. Those are persons who were kidnapped and transferred to secret prisons with the hypocritical connivance of supposedly civilized societies.
Obama has no way to conceal that Osama was executed in front of his children and wives, who are now under the custody of the authorities of Pakistan, a Muslim country of almost 200 million inhabitants, whose laws have been violated, its national dignity offended and its religious traditions desecrated.
How could he now prevent the women and children of the person who was executed out of the law and without any trial from explaining what happened? How could he prevent those images from being broadcast to the world?
On January 28 of 2002 the CBS journalist Dan Rather reported through that TV network that on September 10 of 2001, one day before the attacks against the World Trade Center and the Pentagon, Osama Bin Laden underwent a hemodialysis at a military hospital in Pakistan. He was physically unfit to hide and take shelter inside deep caves.
Having assassinated him and plunging his corpse into the bottom of the sea are an expression of fear and insecurity which turn him into a far more dangerous person.
The US public opinion itself, after the initial euphoria, will end up by criticizing the methods that, far from protecting its citizen, will multiply the feelings of hatred and revenge against them.

Fidel Castro Ruz,
May 4, 2011, 8:34 p.m.
Friday, May 6, 2011
ഒസാമയും ഒബാമയും ഭീകരതയുടെ യഥാര്‍ഥ ചിത്രവും
ഒസാമയും ഒബാമയും. ഒരേ ഒരക്ഷരത്തിന്റെ വ്യത്യാസമേ ഇരു പേരുകള്‍ക്കുമുള്ളൂ എന്നത് കൗതുകകരവും യാദൃച്ഛികതയുമാണ്. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതോടെ ആഗോള ഭീകരതയുടെ വേരറുത്തുവെന്ന് അഹങ്കരിക്കുകയും ആഹ്ലാദിക്കുകയുമാണ് അമേരിക്കയും കൂട്ടാളികളും. ഇന്ത്യയും ആഹ്ലാദാതിരേകത്തില്‍ ഒട്ടും പിന്നിലല്ല. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണ് ഒസാമയുടെ വധമെന്നാണ് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ പ്രതികരിച്ചത്.
ഭീകരതയുടെ ഏക പര്യായമായി ബിന്‍ ലാദനെ അമേരിക്കയും ഒരുപറ്റം മാധ്യമങ്ങളും പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുമ്പോള്‍ ഭീകരതയെക്കുറിച്ച് നിരവധി ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. 2001 സെപ്തംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്ന അംബരചുംബിയായ കെട്ടിടസമുച്ചയത്തിലേയ്ക്ക് വിമാനം ഇടിച്ചിറക്കി അമേരിക്കയെയും ലോകത്തെ തന്നെയും ഞെട്ടിച്ചതിലൂടെയാണ് ഒസാമ ലോകത്തിലെ കുപ്രസിദ്ധനായ ഭീകരനായി വളര്‍ന്നത്. ആഭ്യന്തര സുരക്ഷയെക്കുറിച്ചും ഇന്റലിജന്‍സ് സംവിധാനത്തെക്കുറിച്ചും സൈനികശക്തിയെക്കുറിച്ചും അമേരിക്ക എക്കാലവും പുലര്‍ത്തിപോന്ന അതിരുകളില്ലാത്ത ഹുങ്ക് ഒരു നിമിഷംകൊണ്ടു ആവിയായിപ്പോയി. അന്നു മുതല്‍ അമേരിക്കയ്ക്ക് ലോകത്തിലെ ഏറ്റവും കൊടിയ ഭീകരന്‍ ഒസാമ ബിന്‍ ലാദനായി തീര്‍ന്നു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂവായിരത്തോളം മനുഷ്യരാണ്. ഓരോ മനുഷ്യന്റെയും ജീവന്‍ വിലനിര്‍ണയിക്കാനാവാത്തതാണ്. അതുകൊണ്ടു തന്നെ മൂവായിരം പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ട്രേഡ് സെന്റര്‍ ഭീകരാക്രമണം കൊടിയ ദുരന്തം തന്നെയാണ്. എന്നാല്‍ ഒസാമ ലാദന്‍ കൊന്നൊടുക്കിയതിന്റെ എത്ര ആയിരം മടങ്ങ് നിരപരാധികളെയാണ് അമേരിക്കന്‍ സാമ്രാജ്യത്വം നിര്‍ഭയം കൊന്നുതള്ളിയത്. എണ്ണിതിട്ടപ്പെടുത്താന്‍ അമേരിക്കയ്ക്കുപോലും സാധിക്കുമെന്ന് തോന്നുന്നില്ല. ലോകത്തിലെ ഭീകരതയുടെ ഒരേ ഒരു അടയാളമായും മരണത്തിന്റെ മൊത്ത വ്യാപാരിയായുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒസാമ ലാദന്‍ നടത്തിയ കൊടും ക്രൂരതകളെ നിസ്സാരമാക്കുന്നതാണ് അമേരിക്ക നടത്തിയ ബീഭത്സത. ഒരിക്കലും മായ്ച്ചുകളയാനാവാത്ത കളങ്കത്തിന്റെ കറുത്ത അധ്യായങ്ങളാണ് അമേരിക്കയുടെ ചരിത്രപുസ്തകത്തില്‍. തുടച്ചാലും തുടച്ചാലും മായ്ക്കാനാവാത്ത രക്തക്കറയുടെ പാടുകള്‍ അമേരിക്കന്‍ ഭരണാധികാരികളുടെ ശരീരത്തിലും മനസ്സിലും തെളിഞ്ഞുനില്‍ക്കുന്നു.
മൂവായിരം പേരെ മരണക്കയത്തിലേയ്ക്ക് വലിച്ചെറിഞ്ഞ ലാദനെ ആഗോള ഭീകരനായി കണ്ട് പിടികൂടാന്‍ ബുഷ് ജൂനിയറിന്റെ ആഹ്വാനപ്രകാരം അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഭീകരാക്രമണം കാണാതെ പോവുകയും മറക്കുകയും ചെയ്യുന്നത് ചരിത്രസത്യത്തോട് മുഖംതിരിഞ്ഞു നില്‍ക്കലാണ്. അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എത്രയെത്ര മൂവായിരങ്ങളാണ്. പതിനായിരക്കണക്കിന് നിരപരാധികളെയാണ് അഫ്ഗാനിസ്ഥാനില്‍ അമേരിക്ക മിസൈല്‍ ബോംബ് വര്‍ഷത്തിലൂടെയും വെടിയുതിര്‍ക്കലിലൂടെയും കൊന്നു തള്ളിയത്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും അമേരിക്കയുടെ ലാദന്‍ വേട്ടയില്‍ കൊല്ലപ്പെട്ടു. മനുഷ്യരെ കൊന്നുതള്ളിയതിനുശേഷം വിമാനത്തില്‍ നിന്ന് ഭക്ഷണപ്പൊതി വിതറി കപട കാരുണ്യത്തിന്റെ നാടകവും അമേരിക്ക അരങ്ങേറ്റി.
അമേരിക്കയുടെ കൊലപാതക താണ്ഡവവും അടങ്ങാത്ത ചോരക്കൊതിയും ഏതു പട്ടികയില്‍ പെടുത്തും. മൂവായിരം പേരെ കൊന്നുതള്ളിയ ഒരാള്‍ മരണത്തിന്റെ മൊത്ത വ്യാപാരിയെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ലക്ഷങ്ങളെ മരണത്തിലേയ്ക്ക് നിര്‍ദ്ദയം വലിച്ചെറിഞ്ഞ അമേരിക്ക മരണത്തിന്റെ എന്തുതരം വ്യാപാരിയാണ്?
എലിയെ പേടിച്ച് ഇല്ലം ചുടുന്നുവെന്ന് കേട്ടിട്ടുള്ളത് അക്ഷരാര്‍ഥത്തില്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കുകയായിരുന്നു അമേരിക്ക. ലാദന്‍ എന്ന ഒരാളെ പിടികൂടാന്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാഷ്ട്രത്തെ ചുട്ടുകരിക്കുകയും ദശലക്ഷക്കണക്കിന് മനുഷ്യരെ വിടുതല്‍ ലഭിക്കാത്ത കടുത്ത ദുരിതങ്ങളിലേയ്ക്കും പട്ടിണിയിലേയ്ക്കും തീരാവ്യഥകളിലേയ്ക്കും വലിച്ചിഴയ്ക്കുകയുമായിരുന്നു അമേരിക്ക. അഫ്ഗാന്‍ മലനിരകളില്‍ ലാദന്‍ ഒളിച്ചുകഴിയുന്നുവെന്ന മുന്‍വിധിയോടെ പരശ്ശതം അഫ്ഗാനിസ്ഥാനികളെ കൊന്നുതള്ളുകയും അംഗവൈകല്യമുള്ളവരാക്കുകയും ചെയ്ത അമേരിക്ക ഒടുവില്‍ ലാദനെ പിടികൂടിയത് അവര്‍ ആയുധങ്ങളും പണവും കൈയയച്ച് സഹായിച്ചുകൊണ്ടിരുന്ന പാകിസ്ഥാനില്‍ നിന്നാണ് എന്നത് മറ്റൊരു ക്രൂരമായ തമാശ. പാകിസ്ഥാന്‍ തലസ്ഥാനത്തിന് മൈലുകള്‍ക്കപ്പുറത്ത്, സൈനിക അക്കാദമിയുടെ കണ്ണെത്തും ദൂരത്ത് സുരക്ഷിതനായി കഴിഞ്ഞിരുന്ന ലാദനെ വധിക്കുവാന്‍ അമേരിക്കയ്ക്ക് നാല് ഹെലികോപ്റ്ററും എഴുപത്തിഒമ്പത് കമാന്റോകളും നാല്‍പ്പത് മിനിറ്റും മതിയായി. ഒരു അമേരിക്കന്‍ സൈനികനും വധിക്കപ്പെട്ടില്ല. ഒരു പാകിസ്ഥാന്‍ പൗരനും കൊല്ലപ്പെട്ടില്ല. അപ്പോള്‍ ഒരു ദശാബ്ദത്തോളമായി അമേരിക്കന്‍ ഭീകരത അനുഭവിക്കേണ്ടിവന്ന അഫ്ഗാനിസ്ഥാനോട്, കൊല്ലപ്പെട്ട പതിനായിരക്കണക്കിന് അഫ്ഗാന്‍ പൗരന്‍മാരോട്, മരണത്തിനു കീഴടങ്ങേണ്ടിവന്ന അമേരിക്കന്‍ സൈനികരോട് അമേരിക്കയ്ക്കും ജൂനിയര്‍ ബുഷിനും ബരാക്ക് ഒബാമയ്ക്കും എന്താണ് പറയാനുള്ളത്? 'ഓപ്പറേഷന്‍ ജെറോനിമോ' എന്ന പദ്ധതിയിലൂടെ അനായാസമായി ലാദനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞ അമേരിക്ക, ലാദനെവിടെയുണ്ടെന്നറിയാതെ കേവലമായ മുന്‍വിധിയോടെ യുദ്ധഭ്രാന്തിന് അടിപ്പെട്ട് അഫ്ഗാനില്‍ നടത്തിയ ക്രൂരത കൊടിയ ഭീകരതയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?
വാളെടുത്തവന്‍ വാളാല്‍ എന്ന പ്രമാണം അമേരിക്കയുടെ കാര്യത്തില്‍ പലയാവര്‍ത്തി അന്വര്‍ഥമാക്കീട്ടും തങ്ങളുടെ ദുഷ്‌ചെയ്തികളില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്ക സന്നദ്ധമല്ല. സോവിയറ്റ് യൂണിയനെതിരെ ലാദനെയും കൂട്ടരെയും അണിയിച്ചൊരുക്കിയതും ആയുധം നല്‍കിയതും പണം നല്‍കി സഹായിച്ചതും അമേരിക്കയായിരുന്നുവെന്നത് അമേരിക്ക ഓര്‍ക്കാന്‍പോലും ഇഷ്ടപ്പെടുന്നുണ്ടാവില്ല. സദ്ദാംഹുസൈന്റെ കാര്യത്തിലും മറിച്ചായിരുന്നില്ല കാര്യം. ഇറാഖിലെ ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെ സദ്ദാം ഹുസൈന്‍ മൃത്യുവിനിരയാക്കുമ്പോള്‍ അമേരിക്ക ആനന്ദിച്ചു. ഇറാനെതിരെ സദ്ദാം ഹുസൈനെ അവതരിപ്പിക്കുന്നതിനും അമേരിക്ക മുന്‍കൈയെടുത്തു. ആയുധവും പണവും നിര്‍ലോഭം നല്‍കി. ഒടുവില്‍ സദ്ദാം ഹുസൈനും അമേരിക്കയുടെ ശത്രുവും കണ്ണിലെ കരടുമായി. കുവൈറ്റിന്റെ പരമാധികാരം ഉറപ്പാക്കുവാനെന്ന വ്യാജേന ഇറാഖില്‍ മിസൈലുകള്‍ വര്‍ഷിച്ച് ആയിരങ്ങളെ കൊന്നുതള്ളിയത് ബുഷ് സീനിയറാണ്. ബുഷ് ജൂനിയര്‍ സദ്ദാം ഹുസൈന്റെ പക്കല്‍ രാസായുധമുണ്ടെന്ന പ്രഖ്യാപനത്തോടെ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നുതള്ളി. പശ്ചിമേഷ്യന്‍ സംസ്‌കാരങ്ങളില്‍ പ്രഥമഗണനീയമായ മെസപ്പെട്ടോമിയന്‍ സംസ്‌കാരത്തെ തകര്‍ത്തു തരിപ്പണമാക്കി. എണ്ണമറ്റ അമ്മമാര്‍ വിധവകളും കുഞ്ഞുങ്ങള്‍ അനാഥരുമായി. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ടു. സദ്ദാം ഹുസൈനെ അപരിഷ്‌കൃതമായ നിലയില്‍ തൂക്കിലേറ്റി. പക്ഷേ ഇറാഖില്‍ രാസായുധങ്ങള്‍ കണ്ടെത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. കുവൈറ്റിന്റെ പരമാധികാരമോ രാസായുധങ്ങളോ ആയിരുന്നില്ല യഥാര്‍ഥ പ്രശ്‌നം. എണ്ണക്കിണറുകള്‍ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഇതിനുവേണ്ടി ദശലക്ഷക്കണക്കിനു നിരപരാധികളെ കൊന്നുതള്ളിയ അമേരിക്കയുടേത് ഭീകരതയല്ലെങ്കില്‍ മറ്റെന്താണ്?
'ലോക പൊലീസ്' എന്ന നിലയില്‍ നിന്ന് 'ലോക ഗുണ്ട'യായി അമേരിക്ക മാറിയ ചിത്രമാണ് ലോകത്തിനു മുന്നിലുള്ളത്. ഈ ലോക ഗുണ്ട സൃഷ്ടിച്ചതുപോലെ ഭീകരത സൃഷ്ടിച്ച, മനുഷ്യരെ കൊന്നുതള്ളിയ മറ്റൊരു കുട്ടരുമില്ല. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷത്തിലൂടെ എത്ര പാവം മനുഷ്യരെ അമേരിക്ക ഭൂമുഖത്തുനിന്ന് തുടച്ചുനീക്കി. എത്ര തലമുറകളെ കടുത്ത വേദനയിലാഴ്ത്തി. 1950 കളില്‍ കൊറിയയില്‍ നടത്തിയ ഇടപെടല്‍, ഗ്വാട്ടിമലയിലും പനാമയിലും നടത്തിയ ക്രൂരതകള്‍, വിയറ്റ്‌നാമില്‍ ഏജന്റ് ഓറഞ്ച് എന്ന രാസായുധവും നാപാം ബോംബും പ്രയോഗിച്ച് നടപ്പാക്കിയ നീചപ്രവൃത്തികള്‍, ചിലിയില്‍ നടത്തിയ അതിക്രമവും അലന്‍ഡെയുടെ കൊലയും ക്യൂബയ്‌ക്കെതിരായി വിരാമമില്ലാതെ നടത്തിയ ഗൂഡ പ്രവര്‍ത്തനങ്ങളും നിലയ്ക്കാത്ത ഉപരോധവും ലോക ഗുണ്ടയായ അമേരിക്കയുടെ ഭീകരതയും തെമ്മാടിത്തരങ്ങളും പൊടുന്നനെ പറഞ്ഞുതീര്‍ക്കാനാവുന്നതല്ല.
185 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഐക്യരാഷ്ട്ര സംഘടനപോലും അനുസരിക്കേണ്ടത് തങ്ങളുടെ ആജ്ഞകളാണെന്ന് അമേരിക്ക കരുതുകയും യു എന്ന നെ റബ്ബര്‍ സ്റ്റാമ്പാക്കി പരിണമിപ്പിക്കുകയും ചെയ്തു. തങ്ങളെ അനുസരിക്കാത്ത സെക്രട്ടറി ജനറല്‍മാര്‍ക്ക് തുടരനാവില്ലെന്ന സന്ദേശം നയതന്ത്രവിദഗ്ധനായ അമേരിക്കയ്ക്ക് കീഴ്‌പ്പെടാതെ നിലകൊണ്ട ബുട്രോസ് ബുട്രോസ് ഘാലിയെ, അദ്ദേഹം കേവലം സെക്രട്ടറി മാത്രമാണ്, പട്ടാള ജനറലല്ല എന്ന് അധിക്ഷേപിച്ച് രണ്ടാമൂഴം നല്‍കാതെ പറഞ്ഞയച്ചത് ലോകം കണ്ടതാണ്. സര്‍വതും തങ്ങളുടെ നിയന്ത്രണത്തില്‍, അല്ല കാല്‍ക്കീഴിലായിരിക്കണമെന്ന് അമേരിക്ക ശഠിക്കുന്നു.
ആ ശാഠ്യത്തിന്റെയും തങ്ങള്‍ തുടര്‍ന്നുവരുന്ന ഭീകരതയുടെയും തുടര്‍ച്ചയാണ് ഇപ്പോള്‍ ലിബിയയില്‍ അരങ്ങേറുന്നത്. സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ ഒബാമയാണ് ലിബിയയിലെ സാധാരണ പൗരന്‍മാരെ കൊന്നുതള്ളുന്നത്. മഹാത്മാഗാന്ധിക്ക് ലഭിക്കാത്ത സമാധാനത്തിനുള്ള നോബല്‍ ഒബാമയ്ക്ക് ലഭിക്കുമ്പോള്‍ നോബല്‍ സമ്മാനം തന്നെ ഒരു വലിയ ഫലിതമായി മാറിയിരുന്നു. ലിബിയയിലെ കടന്നാക്രമണം ജനാധിപത്യത്തിനുവേണ്ടിയെന്നാണ് ഒബാമയുടെ പ്രചരണം. ലോകത്തെവിടെയും ജനാധിപത്യം സ്ഥാപിക്കുവാന്‍ ഭീകരതയുടെ ദുഷ്ടകരങ്ങളുമായി പാഞ്ഞുനടക്കുകയാണ് അമേരിക്ക. ലോകത്തിലെ ജനാധിപത്യം സംരക്ഷിക്കുവാന്‍ അമേരിക്ക ഏഴുകടലുകള്‍ മുറിച്ചുകടക്കും. പക്ഷേ അമേരിക്കക്കാര്‍ സ്വന്തം രാജ്യത്തിലെ ജനാധിപത്യവികാരം സംരക്ഷിക്കാന്‍ സ്വന്തം വീടിനുമുന്നിലെ റോഡുപോലും മുറിച്ചുകടക്കുകയില്ലെന്ന് ഒരു ഫലിതമുണ്ട്. അത് അക്ഷരാര്‍ഥത്തില്‍ ശരിവെയ്ക്കുന്നതാണ് അമേരിക്കയുടെ കുടിലപ്രവൃത്തികള്‍.
ഒസാമയും ഒബാമയും പേരില്‍ ഒരക്ഷരത്തിന്റെ വ്യത്യാസമുണ്ടെങ്കിലും ഭീകരതയുടെ കാര്യത്തില്‍ ഒസാമ പ്രതിനിധീകരിക്കുന്ന അല്‍ ഖ്വയ്ദയും ഒബാമ പ്രതിനിധീകരിക്കുന്ന അമേരിക്കന്‍ ഭരണകൂടവും ഒരേ തൂവല്‍പക്ഷികളാണ്. അമേരിക്കയുടെ തൂവലുകളില്‍ മരണത്തിന്റെ ദുര്‍ഗന്ധവും ഭീകരതയുടെ കറുത്ത പതാകകളും എത്രയോ എത്രയോ കൂടുതലാണ്.
*****
കടപ്പാട് :ജനയുഗം

Tuesday, May 3, 2011
സൃഷ്ടിയും സംഹാരവും ഒരേ കൈകളാല്‍
കമ്യൂണിസത്തിനെതിരായ "കുരിശുയുദ്ധം" നയിക്കാന്‍ അമേരിക്ക പോറ്റിവളര്‍ത്തിയ ഭീകരവാദിയാണ് ഒസാമ ബിന്‍ ലാദന്‍ . കാലചക്രം മാറിമറിഞ്ഞപ്പോള്‍ ലാദന്‍ അമേരിക്കയുടെ ബദ്ധശത്രുവായി. അമേരിക്കക്കാരുടെ ഉറക്കംകെടുത്തിയ കൊടുംഭീകരനായി വളര്‍ന്ന ലാദനെ ഒടുവില്‍ നിഗ്രഹിച്ചത് പാലൂട്ടിയ കൈകള്‍തന്നെ. 2001 സെപ്തംബര്‍ 11ന് ലോകവ്യാപാരകേന്ദ്രത്തിനും പെന്റഗണിനും നേര്‍ക്കുണ്ടായ ഭീകരാക്രമണത്തോടെയാണ് ലാദന്‍ ലോകശ്രദ്ധ നേടുന്നത്. എന്നാല്‍ , അതിനും എത്രയോമുമ്പേ ആഗോളരാഷ്ട്രീയത്തില്‍ ലാദനും അല്‍ ഖായ്ദയും വിനാശകരമായി ഇടപെട്ടിരുന്നു.
അയല്‍രാജ്യമായ യമനില്‍നിന്ന് സൗദി അറേബ്യയില്‍ കുടിയേറി വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത മുഹമ്മദ് ബിന്‍ ലാദന്റെ 52 മക്കളില്‍ പതിനേഴാമനായി 1957ലാണ് ഒസാമ ബിന്‍ ലാദന്‍ ജനിച്ചത്. പൊതുമരാമത്ത് കരാറുകാരനും കെട്ടിട നിര്‍മാണ വ്യവസായിയുമായ മുഹമ്മദാണ് സൗദിയിലെ റോഡുകളില്‍ 80 ശതമാനവും നിര്‍മിച്ചത്. 1969ല്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മുഹമ്മദ് മരിച്ചതോടെ ഒസാമ നന്നേ ചെറുപ്പത്തില്‍ത്തന്നെ ശതകോടി ഡോളറുകളുടെ സ്വത്തിന് ഉടമയായി. സിവില്‍ എന്‍ജിനിയറിങ് പഠനത്തിന് ജിദ്ദയിലെ കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ ചേര്‍ന്ന ലാദന്‍ മതമൗലികവാദ സംഘടനകളുമായി അടുപ്പത്തിലായി. ഇസ്ലാമികതീവ്രവാദികള്‍ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന കാലം. അഫ്ഗാനിസ്ഥാനിലെ നജീബുള്ള സര്‍ക്കാരിന്റെ തീവ്രവാദവിരുദ്ധ പോരാട്ടത്തെ സഹായിക്കാന്‍ സോവിയറ്റ് യൂണിയന്‍ സേനയെ അയച്ചത് ലാദനും കൂട്ടര്‍ക്കും ഒട്ടും രസിച്ചില്ല. സോവിയറ്റ് സേനയ്ക്ക് എതിരെ പൊരുതാന്‍ മുജാഹിദ്ദീന് രൂപം നല്‍കിയ ലാദന് അമേരിക്കയുടെ സര്‍വസഹായവും ലഭിച്ചു. അഫ്ഗാനില്‍ 1979ല്‍ തമ്പടിച്ച ലാദനും കൂട്ടര്‍ക്കും ആയുധമായും പണമായും തന്ത്രപരമായ സഹായമായും അമേരിക്കയില്‍നിന്ന് പിന്തുണ വേണ്ടുവോളം കിട്ടി. പിന്നീട് താലിബാനായി മാറിയ മുജാഹിദ്ദീന് അമേരിക്കന്‍സേന നേരിട്ടുതന്നെ പരിശീലനം നല്‍കി. ആഗോളതലത്തില്‍ ലാദന്റെ നേതൃത്വത്തില്‍ അല്‍ ഖായ്ദ (താവളം) യ്ക്ക് രൂപം നല്‍കിയത് 1988ലാണ്. ഫണ്ട് സമാഹരിച്ച് നല്‍കുന്ന ചുമതലയാണ് ലാദന്‍ മുഖ്യമായും നിറവേറ്റിയിരുന്നത്.
1989ല്‍ സോവിയറ്റ്സേന അഫ്ഗാനില്‍നിന്ന് പിന്‍വാങ്ങിയതോടെ ലാദന്‍ സൗദിയിലേക്ക് മടങ്ങി. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ലാദന്റെ ജീവിതത്തില്‍ അടുത്ത വഴിത്തിരിവായത് 1991ല്‍ അമേരിക്ക ഇറാഖിനുനേരെ നടത്തിയ കടന്നാക്രമമാണ്. അമേരിക്കയുടെ നടപടി ഇസ്ലാമിനുനേരെയുള്ള ആക്രമണമായി കണ്ട ലാദന്‍ പാശ്ചാത്യര്‍ക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചു. അമേരിക്കന്‍ പക്ഷത്തായിരുന്ന സൗദി അറേബ്യക്ക് ഇതോടെ ലാദനെ കൈവിടേണ്ടിവന്നു. ലാദനും കുടുംബവും സുഡാനില്‍ അഭയം തേടി.
1993ല്‍ അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രത്തിലുണ്ടായ ബോംബ്സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. ഈ കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായവര്‍ക്ക് ലാദനുമായി ബന്ധമുണ്ടെന്നു കണ്ടെത്തി. 1994ല്‍ അമേരിക്കന്‍ ഭരണകൂടത്തെയും സൗദി രാജകുടുംബത്തയും നിശിതമായി വിമര്‍ശിച്ച് ലാദന്‍ പ്രസ്താവന പുറപ്പെടുവിച്ചു. 1996 ജൂണ്‍ 25ന് സൗദിയിലെ ഖോബാറിലുള്ള അമേരിക്കന്‍ സേനാ താവളത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി. 19 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. ഏകദേശം 400 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയുടെയും സൗദിയുടെയും നിരന്തര സമ്മര്‍ദത്തെതുടര്‍ന്ന് ലാദനോട് രാജ്യം വിട്ടുപോകാന്‍ സുഡാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മൂന്ന് ഭാര്യമാരും പത്തു മക്കളുമായി ലാദന്‍ അഫ്ഗാനിലേക്ക് പോയി.
1998 ആഗസ്ത് ഏഴിന് കെനിയയിലും താന്‍സാനിയയിലും അമേരിക്കന്‍ എംബസികള്‍ക്കുമുമ്പില്‍ ട്രക്ക്ബോംബുകള്‍ പൊട്ടി. 224 പേര്‍ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായി അഫ്ഗാനിലും സുഡാനിലും അല്‍ ഖായ്ദ കേന്ദ്രങ്ങളില്‍ അമേരിക്ക മിസൈല്‍ വര്‍ഷിച്ചു. എംബസി സ്ഫോടനക്കേസുകളില്‍ 1998 നവംബറില്‍ അമേരിക്കന്‍ കോടതി ലാദനെ കുറ്റക്കാരനായി വിധിച്ചു. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചു. എഫ്ബിഐ തൊട്ടടുത്തവര്‍ഷം ലാദനെ പത്ത് പിടികിട്ടാപുള്ളികളുടെ പട്ടികയില്‍പ്പെടുത്തി.
2000 ഒക്ടോബര്‍ 12ന് അമേരിക്കയ്ക്ക് വീണ്ടും പ്രഹരമേറ്റു. യമനില്‍ അമേരിക്കന്‍ യുദ്ധക്കപ്പലിനുനേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ 19 നാവികസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. 2001 സെപ്തംബര്‍ 11ന് അമേരിക്കന്‍ മണ്ണിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിനും ലോകം സാക്ഷ്യം വഹിച്ചു. റാഞ്ചിയെടുത്ത അമേരിക്കന്‍ വിമാനങ്ങള്‍ ലോകവ്യാപാരകേന്ദ്രത്തിലും പെന്റഗണ്‍ ആസ്ഥാനത്തും ഇടിച്ചിറക്കുകയായിരുന്നു.
മൂവായിരം പേരുടെ മരണത്തിനിടയാക്കിയ ഈ ഭീകരാക്രമണത്തിന്റെ മുഖ്യ ഉത്തരവാദിയായി ലാദനെ സെപ്തംബര്‍ 13ന് അമേരിക്ക പ്രഖ്യാപിച്ചു. തുടര്‍ന്ന് ലാദനെ വധിക്കാനും അല്‍ ഖായ്ദയെ തകര്‍ക്കാനും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് "വിശുദ്ധയുദ്ധം" പ്രഖ്യാപിച്ചു. അഫ്ഗാന്‍ മലനിരകളിലെ ഗുഹകളില്‍ ഗോത്രവംശജരുടെ സംരക്ഷണത്തില്‍ ലാദന്‍ കഴിയുന്നുവെന്നായിരുന്നു പ്രചാരണം. ഇതിന്റെ പേരിലാണ് അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാന്‍ അധിനിവേശയുദ്ധം നടത്തിയത്. എന്നാല്‍ , ഭീകരവിരുദ്ധയുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളിയായ പാകിസ്ഥാനില്‍വച്ച് പത്തുവര്‍ഷത്തിനുശേഷം ലാദന്‍ കൊല്ലപ്പെട്ടിരിക്കുന്നു.
*
സാജന്‍ എവുജിന്‍ ദേശാഭിമാനി 03 മേയ് 2011

മറനീക്കിയത് പാക്‍സേനയുടെ ചൂതാട്ടം
ഈ സംഭവത്തിലെ വൈരുധ്യത്തെക്കുറിച്ച് ചിന്തിക്കുക. അഫ്ഗാനിസ്ഥാനിലെ അരാജകത്വം നിലനില്‍ക്കുന്ന വിജനമേഖലയിലല്ല ഒടുവില്‍ ലാദനെ കണ്ടെത്തിയത്, പാകിസ്ഥാനിലെ തിരക്കേറിയ നഗരമായ അബോട്ടാബാദില്‍ . റാവല്‍പിണ്ടിയിലെ സൈനികആസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെ. സര്‍വീസിലുള്ളവരും വിരമിച്ചവരുമായ സൈനികഉദ്യോഗസ്ഥരുടെ കേന്ദ്രമാണ് ബ്രിട്ടീഷുകാരുടെ കാലം മുതല്‍ക്ക് അബോട്ടാബാദ്. പാകിസ്ഥാനിലെ പ്രധാന സേനാ ഡിവിഷനുകളില്‍ ഒന്നിന്റെ താവളം കൂടിയാണിത്. 16 അടി ഉയരമുള്ള ചുറ്റുമതിലിനുള്ളില്‍ സ്ഥിതിചെയ്തിരുന്ന ബിന്‍ ലാദന്റെ ഇരുനിലമന്ദിരം പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഒരു സുരക്ഷിതകേന്ദ്രം ആയിരുന്നിരിക്കണം. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട: ലാദന്‍ കൊല്ലപ്പെട്ട സൈനികനടപടി പാക്-അമേരിക്കന്‍ സേനകളുടെ സംയുക്തനീക്കമായിരുന്നു. പാകിസ്ഥാനിലെ ഈ ഭാഗത്ത് അമേരിക്ക സ്വന്തം വഴിയില്‍ എത്തിച്ചേരാന്‍ ഒരു സാധ്യതയുമില്ല (ചൈനയിലെ കാരക്കോറം ദേശീയപാതയിലേക്കുള്ള നിര്‍ണായക കവാടവുമാണ് അബോട്ടാബാദ്). പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായമില്ലാതെ ലാദന്റെ താവളം സംബന്ധിച്ച് ഇത്രയും കൃത്യമായ ഒരു വിവരം അമേരിക്കയ്ക്ക് ലഭിക്കില്ലെന്ന് ഉറപ്പാണ്.
ഇവിടെ വലിയ ചോദ്യം ഉയരുന്നു. എന്തുകൊണ്ടാണ് പാക് സൈനികനേതൃത്വം ലാദനെ കൈവിടാന്‍ തീരുമാനിച്ചത്- ഇതിനായി തെരഞ്ഞെടുത്ത സമയവും പ്രധാനമാണ്. ഉചിതമായ സമയത്ത് ഉപയോഗിക്കാനായി പാക് സേനാ നേതൃത്വം സൂക്ഷിച്ചിരുന്ന തുറുപ്പ് ഗുലാനാണ് ലാദന്‍ . ചരിത്രപരമായി പറഞ്ഞാല്‍ പെന്റഗണിന്റെയും സിഐഎയുടെയും ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വൈദഗ്ധ്യം നേടിയവരാണ് പാക് സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയും. ഈ നിര്‍ണായക അവസരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് തക്ക പ്രതിഫലം ലഭിക്കുമെന്ന് പാക് സേന കണക്കുകൂട്ടുന്നു. അമേരിക്കന്‍ ജനവികാരം അഫ്ഗാന്‍ യുദ്ധത്തിനെതിരെ ശക്തമായി തിരിഞ്ഞിരിക്കയാണ്, ഒബാമ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയോടും കടുത്ത അതൃപ്തി വളര്‍ന്നിരിക്കുന്നു. ഹിന്ദുക്കുഷില്‍നിന്ന് ഒരു "വിജയഗാഥ" കേള്‍ക്കേണ്ടത് ഒബാമയ്ക്ക് അനിവാര്യമായിരുന്നു. ലാദന്‍ അമേരിക്കന്‍ ജനതയ്ക്ക് അങ്ങേയറ്റം വൈകാരികമായ വിഷയവുമാണ്. ഇനി ഇപ്പോള്‍ ഒബാമയ്ക്ക് അമേരിക്കയില്‍ അലയടിക്കുന്ന ദേശാഭിമാനവികാരത്തിന്റെ അലകളില്‍ സഞ്ചരിക്കാം, 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിക്കുകയും ചെയ്യാം.
പാക് സൈനികനേതൃത്വത്തിന്റെ കാര്യത്തിലാകട്ടെ, ഈ ഘട്ടത്തില്‍ അവര്‍ കരുതുന്നത് അഫ്ഗാന്‍ യുദ്ധത്തിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചുവെന്നാണ്. കാബൂളില്‍ താലിബാനെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരികയെന്ന തന്ത്രപരമായി തങ്ങള്‍ക്കുള്ള താല്‍പ്പര്യം നിറവേറ്റുന്നതിന്റെ ഇത്രയും അടുത്തെങ്ങും ഇന്നേവരെ പാകിസ്ഥാന്‍ എത്തിയിട്ടില്ല. ഇത് നിറവേറ്റുന്നതിന് അമേരിക്കയ്ക്ക് അവരുടെ ചില ആവശ്യങ്ങള്‍ നടപ്പാകണം. കൂടാതെ, ഈയിടെ പാക് സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയും അമേരിക്കയും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. ലാദന്റെ വധം അങ്ങനെ പാക് സേനയ്ക്ക് തങ്ങളുടെ സഖ്യകക്ഷിയോടുള്ള വിശ്വസ്തത തുറന്നുകാട്ടുന്നതിനുള്ള അമ്ലപരീക്ഷണമായി മാറി. ചുരുക്കത്തില്‍ പാക്സേന നേതൃത്വം ഒബാമയില്‍നിന്ന് പ്രത്യുപകാരം പ്രതീക്ഷിക്കുന്നു. ലാദനെ വധിക്കുന്നതില്‍ സഹകരിച്ചതിലൂടെ പാക് സേന വലിയ ചൂതാട്ടമാണ് നടത്തിയതെന്ന് ഒബാമ തിരിച്ചറിഞ്ഞിട്ടുണ്ട്. ലാദനെ ഒറ്റുകൊടുത്തതില്‍ അല്‍ ഖായ്ദയ്്ക്കുള്ള രോഷത്തിന്റെ പ്രതികരണം പാകിസ്ഥാനില്‍ ആസന്നമാണ്. ലാദന്‍ പാക്ജനതയുടെയും വൈകാരികവിഷയമാണ്. ലാദന്റെ വധം പാക് രാഷ്ട്രീയത്തിലും സ്ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചേക്കാം. അതുകൊണ്ട്, അര്‍ഹിക്കുന്ന ഘട്ടത്തില്‍ പാകിസ്ഥാന് പ്രത്യേകിച്ച് സൈന്യത്തിന് ഒബാമയില്‍നിന്ന് എല്ലാ പിന്തുണയും കിട്ടിയേക്കാം.
പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും അല്‍ ഖായ്ദയോടുള്ള അനുഭാവം നിമിത്തം പാകിസ്ഥാനോട് പ്രതികാരംചെയ്യാന്‍ തയ്യാറാകും. പരമ്പരാഗതമായിത്തന്നെ കരുതല്‍ പ്രകടിപ്പിക്കുന്ന പാക്സേന ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുമുമ്പ് ഇത് സൃഷ്ടിക്കാവുന്ന ജനവികാരം സംബന്ധിച്ച് ആലോചിച്ചിട്ടുണ്ടാകാം. പാക് സേനയുടെ ഈ ആത്മവിശ്വാസത്തിന് ചില ന്യായീകരണങ്ങളുണ്ട്. "ഇസ്ലാമികപ്രീണന" നയങ്ങള്‍ പിന്തുടരുന്ന പാകിസ്ഥാനിലെ രാഷ്ട്രീയപാര്‍ടികള്‍ പാക്സേനയുടെ രക്ഷാകര്‍തൃത്വത്തില്‍ കഴിയുന്നവരാണ്, അവര്‍ രാഷ്ട്രീയമായി ദുര്‍ബലരുമാണ്. പാകിസ്ഥാനിലെ രാഷ്ട്രീയപ്രമുഖരും ഫ്യൂഡല്‍ നേതാക്കളും അമേരിക്കന്‍ പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നവരും സൈന്യം വരയ്ക്കുന്ന ലക്ഷ്മണരേഖ ലംഘിക്കാന്‍ തയ്യാറാകാത്തവരുമാണ്. ലാദന്റെ വധം സംബന്ധിച്ച് ഒബാമ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ പങ്ക് താഴ്ത്തിക്കാട്ടിയത് ബോധപൂര്‍വമാണ്. വരാനിരിക്കുന്ന നിര്‍ണായകഘട്ടത്തില്‍ പാക്സേനയുമായി സഹകരിച്ചുനീങ്ങേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുക മാത്രമാണ് ഒബാമ ചെയ്തത്, റാവല്‍പിണ്ടിയിലെ ജനറല്‍മാരെ അമ്പരപ്പിക്കുന്ന ഏതെങ്കിലും നടപടിയോ വാക്കോ ഇപ്പോള്‍ ഒബാമയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ഉറപ്പാണ്.
ഇത്തരത്തിലുള്ള അമേരിക്ക-പാക് സഹകരണം മേഖലയുടെ സുരക്ഷയുടെ കാര്യത്തില്‍ നല്‍കുന്ന സന്ദേശം എന്താണ്? മൂന്ന് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. അഫ്ഗാന്‍ തന്ത്രങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഒബാമയ്ക്ക് താരതമ്യേന കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പൊതുആവശ്യം അമേരിക്കയ്ക്കും പാകിസ്ഥാനുമുണ്ട്. അമേരിക്കയുടെ ആഗോളസൈനിക തന്ത്രങ്ങളുടെ ഭാഗമായി. ചൈന, റഷ്യ, ഇറാന്‍ എന്നിവയോട് അതിരിടുന്ന ഹിന്ദുക്കുഷില്‍ ദീര്‍ഘകാലത്തെ അമേരിക്കന്‍ -നാറ്റോ സൈനികസാന്നിധ്യം ഒബാമയുടെ മുന്‍ഗണനാ ആവശ്യമാണ്. എന്നാല്‍ , സ്വന്തം നാട്ടില്‍ ജനവികാരം എതിരാക്കുന്ന തരത്തില്‍ അമേരിക്കന്‍ -യൂറോപ്യന്‍ സൈനികര്‍ ഇവിടെ മരിച്ചുവീഴുന്നത് ഇനിയും അനുവദിക്കാന്‍ കഴിയില്ല. മറുവശത്ത്, താലിബാനുമായി വീണ്ടും ഒന്നിക്കാന്‍ പാകിസ്ഥന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് ലക്ഷ്യങ്ങളും സംഗമിക്കുകയാണ്. ഇരുപക്ഷത്തിന്റെയും ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിലേക്ക് പാകിസ്ഥാനും അമേരിക്കയും നീങ്ങുകയാണ്. രണ്ടാമതായി, 21-ാം നൂറ്റാണ്ടിലെ അമേരിക്കന്‍ ആഗോളതന്ത്രങ്ങളുടെ ഭാഗമായി ഒബാമയുടെ വിദേശനയത്തില്‍ മധ്യ-പൗരസ്ത്യനാടുകള്‍ക്ക് മുന്‍ഗണന ലഭിക്കുകയാണ്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ "പാശ്ചാത്യ അനുകൂല" ഭരണകൂടങ്ങളുടെ സുരക്ഷ പരിപാലിക്കുന്നതില്‍ പാകിസ്ഥാന് വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഉപരോധം നേരിടുന്ന ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് 30,000 വരുന്ന പാക് പോരാളികള്‍ (ഇവരില്‍ വിമുക്തഭടന്മാരും ഉള്‍പ്പെടുന്നു) സംരക്ഷണം നല്‍കിവരികയാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കയുടെ ഏറ്റവും വിശ്വസ്തനായ കൂട്ടാളിയായ സൗദി അറേബ്യന്‍ ഭരണകൂടവും ജനരോഷം നേരിടുകയാണ്. മെക്കയും മദീനയും സ്ഥിതിചെയ്യുന്ന അറേബ്യന്‍മേഖലയില്‍ അമേരിക്കയ്ക്ക് നേരിട്ടുള്ള സൈനികനടപടിക്ക് കഴിയില്ല. പക്ഷേ, സുന്നി മുസ്ലിം രാജ്യവും മതതീക്ഷ്ണതയുള്ള സൈന്യവുമുള്ള പാകിസ്ഥാന് കഴിയും. അല്‍ ഖായ്ദ സംബന്ധമായ പ്രശ്നങ്ങളില്‍നിന്ന് മുക്തരായാല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ സുരക്ഷാദാതാക്കളായി മാറാന്‍ പാകിസ്ഥാന് കഴിയുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ലാദന്റെ വധം സൗദിക്ക് വളരെയധികം ആശ്വാസകരമാണെന്ന് പറയേണ്ടതില്ല. ഏകപക്ഷീയമായ ഇടപെടലുകളുടെയും കടന്നാക്രമണങ്ങളുടെയും ചരിത്രം പേറുന്ന അമേരിക്കന്‍ നയങ്ങള്‍ക്ക് വലിയ ഉത്തേജനം ലഭിച്ചിരിക്കുന്നു. ജോര്‍ജ് ബുഷ് പ്രഖ്യാപിച്ച "ഭീകരതയ്ക്കെതിരായ യുദ്ധത്തെ" ലാദന്റെ വധം സാധൂകരിച്ചിരിക്കുന്നു. ഭീകരശക്തികളെ നേരിടാനെന്നപേരില്‍ സ്വതന്ത്രപരമാധികാര രാജ്യങ്ങളെ കടന്നാക്രമിക്കാമെന്ന നയം അമേരിക്ക നടപ്പാക്കിയിരിക്കുന്നു- ഇറാഖിലും ലിബിയയിലും ഉള്‍പ്പെടെ.
അമേരിക്കയില്‍ തീവ്രദേശാഭിമാനത്തിന്റെ ജ്വാലകള്‍ സൃഷ്ടിച്ച് അമേരിക്കന്‍ വ്യവസ്ഥിതി അതിന്റെ സാമ്രാജ്യത്വ പടയോട്ടം നുകരുകയാണ്. അമേരിക്കയില്‍ മുതലാളിത്ത പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിന് വില നല്‍കേണ്ടിവരുന്നത് വിദേശരാജ്യങ്ങളാണ്. ആധുനികചരിത്രത്തില്‍ സമാനമായ മറ്റ് സംഭവങ്ങളുണ്ട്. അമേരിക്കയില്‍ പൊതുജന അഭിപ്രായം രാജ്യത്തെ വലതുപക്ഷത്തിന് അനുകൂലമായി മാറുകയും കൂടുതല്‍ വിദേശസൈനിക ഇടപെടലുകള്‍ക്ക് സാധ്യത വര്‍ധിച്ചിരിക്കയുമാണ്. അഫ്ഗാന്‍ , ഇറാഖ് അധിനിവേശത്തിനുശേഷം അമേരിക്ക ഇറാനിലേക്ക് തുറിച്ചുനോക്കുകയാണ്. മേഖലയില്‍ ഇസ്രയേലിന്റെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാനും അമേരിക്ക കിണഞ്ഞു പരിശ്രമിക്കുന്നു. പശ്ചിമേഷ്യന്‍ സമാധാനപ്രക്രിയ തകര്‍ന്നു. മറുവശത്ത്, അറബ്വസന്തം എന്ന് അറിയപ്പെടുന്ന ജനകീയപ്രക്ഷോഭം അറബ്മേഖലയില്‍ ആഞ്ഞടിക്കുകയാണ്. വരുംനാളുകളില്‍ ഇറാനിലെയും സിറിയയിലെയും ഭരണകൂടങ്ങള്‍ അമേരിക്കയില്‍നിന്ന് കടുത്ത സമ്മര്‍ദം നേരിടും. ഷിയ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന പേരില്‍ മധ്യപൗരസ്ത്യമേഖലയിലെ ജനകീയപ്രക്ഷോഭങ്ങളെ വിഭാഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് അമേരിക്ക. പാശ്ചാത്യഅനുകൂല ഭരണകൂടങ്ങള്‍ക്കെതിരായി ആഞ്ഞുവീശുന്ന പ്രക്ഷോഭങ്ങള്‍ തളര്‍ത്താന്‍വേണ്ടിയാണ് അമേരിക്കയുടെ ഈ നടപടി. "പുതിയ പൗരസ്ത്യ രാജ്യങ്ങള്‍ക്കുവേണ്ടി" നടക്കുന്ന ഐതിഹാസികപ്രക്ഷോഭത്തില്‍നിന്ന് ലോകശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയുമാണ് ഈ ഘട്ടത്തില്‍ ലാദനെ വധിച്ചത്. ലാദനെ വധിക്കാന്‍ തെരഞ്ഞെടുത്ത സമയവും അതുകൊണ്ട് നിര്‍ണായകമാകുന്നു.
*
എം കെ ഭദ്രകുമാര്‍ ദേശാഭിമാനി 03 മേയ് 2011

ബിന്‍ ലാദന്മാര്‍ ഇനിയുമുണ്ടാകുമോ ?
ഒസാമ ബിന്‍ ലാദന്റെ മരണം അപ്രതീക്ഷിതമല്ല. പത്തുകൊല്ലമായി ആസൂത്രണംചെയ്ത് നടപ്പാക്കിയ ഭീകരവിരുദ്ധ "യുദ്ധ"ത്തിന്റെ ഫലമാണത്. അതിന്റെ ഉത്തരവാദിത്തം തികച്ചും അമേരിക്കയ്ക്കുതന്നെയാണെന്ന് ഒബാമയും മറ്റ് അമേരിക്കന്‍ വക്താക്കളും സ്ഥിരീകരിച്ചിരിക്കുന്നു. പാകിസ്ഥാന്റെ മണ്ണില്‍വച്ചാണ് കൊല നടന്നതെങ്കിലും പാകിസ്ഥാന് ഇതില്‍ പങ്കൊന്നുമില്ലെന്നും പല കൂട്ടക്കൊലകള്‍ക്കും കാരണക്കാരനായ ഒസാമയെ വധിച്ചതിന്റെ ശ്രേയസ്സ് അമേരിക്കയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നും പറഞ്ഞിരിക്കുന്നു. പത്തുകൊല്ലംമുമ്പ് ന്യൂയോര്‍ക്കിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദിയെന്ന് കണക്കാക്കപ്പെടുന്ന ബിന്‍ ലാദന്‍ ഭീകരതയുടെയും അതുള്‍ക്കൊള്ളുന്ന വിദ്വേഷത്തിന്റെയും പ്രതീകമായാണ് ലോകമെമ്പാടും കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ബിന്‍ ലാദനോട് സഹതാപമുള്ളവര്‍ ചുരുക്കമായിരിക്കും. ബിന്‍ ലാദന്റെ ചെയ്തികളെ അനുകൂലിക്കുന്നവരും ഏറെയൊന്നും ഉണ്ടാകാനിടയില്ല. എങ്കിലും മരണശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ് ഉണ്ടാകുമോ എന്ന് അമേരിക്കതന്നെ സംശയിക്കുന്നതുകൊണ്ടായിരിക്കണം കടലില്‍ മൃതദേഹം അടക്കംചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ, ബിന്‍ ലാദന് ഒരു പുനര്‍ജന്മം സാധ്യമാകുമെന്ന് തോന്നുന്നില്ല. കാരണം മുസ്ലിം രാജ്യങ്ങളില്‍ ഇന്ന് പ്രകടമാവുന്ന ജനമുന്നേറ്റത്തില്‍ ബിന്‍ ലാദന്മാര്‍ക്ക് പ്രസക്തിയില്ല. ആധുനിക വ്യവസ്ഥിതിക്കുവേണ്ടി നിരന്തരം തെരുവിലിറങ്ങുന്ന മുസ്ലിം ജനസാമാന്യത്തിന് ബിന്‍ ലാദന്മാര്‍ അന്യമാണ്.
എങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്ലിം സമൂഹത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധി ബിന്‍ ലാദന്റെ ജീവിതം പ്രതിനിധാനംചെയ്യുന്നു. തികച്ചും യാഥാസ്ഥിതികനായ ബിന്‍ ലാദന്‍ എല്ലാ പുരോഗമനപ്രവണതകള്‍ക്കും എതിരായിരുന്നു. അതുകൊണ്ട് അഫ്ഗാനിസ്ഥാനില്‍ ബിന്‍ ലാദന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരുവായി പ്രവര്‍ത്തിച്ചു. വാസ്തവത്തില്‍ ലാദന്‍ അമേരിക്കയുടെ സൃഷ്ടിയാണ്. ബിന്‍ ലാദനെ അഫ്ഗാനിസ്ഥാനെതിരായി ഉപയോഗിക്കുന്നതിനുപിന്നില്‍ അമേരിക്കയ്ക്ക് മറ്റൊരു ദുരുദ്ദേശ്യം കൂടിയുണ്ടായിരുന്നു. അന്ന് ശക്തിയാര്‍ജിച്ചുകൊണ്ടിരുന്ന ജിഹാദികളുടെ ലക്ഷ്യം പലസ്തീനെ കൈയടക്കുകയായിരുന്നു. അതില്‍നിന്ന് അവരെ പിന്‍തിരിപ്പിക്കേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു. ഈ സന്ദര്‍ശത്തിലാണ് ലാദന്‍ തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ പ്രത്യക്ഷപ്പെടുന്നത്. അതായത് ബിന്‍ ലാദന്‍ എന്ന ഭീകരവാദി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകളില്‍നിന്നാണ് ശക്തിയാര്‍ജിച്ചത് എന്നര്‍ഥം.
ബിന്‍ ലാദന്റെ മരണത്തോടുകൂടി ഭീകരവാദം അടിച്ചമര്‍ത്തപ്പെട്ടെന്ന് വിശ്വസിക്കുന്നത് മൗഢ്യമായിരിക്കും. ഭീകരസംഘടനകള്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ പൂര്‍ണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവയല്ല. അവയ്ക്ക് വളരെ അയഞ്ഞ സംഘടനാരൂപമാണുള്ളത്. അവ വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ടാണ് നിരന്തരമായി അനുയായികളെ ആകര്‍ഷിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വതിന്റെ ഇടപെടലുകള്‍ നിലനില്‍ക്കുമ്പോള്‍ ഭീകരതയ്ക്ക് അന്ത്യമുണ്ടാകാനിടയില്ല. ബിന്‍ ലാദന്മാര്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടുകൊണ്ടുതന്നെയിരിക്കും. ഈ അര്‍ഥത്തില്‍ ഭീകരതയുടെ പ്രഭവകേന്ദ്രം അമേരിക്കതന്നെയാണ്.
സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ശരാശരി അമേരിക്കക്കാരന്‍ ഇത്രയും സന്തോഷിച്ച മറ്റൊരവസരവുമുണ്ടായിട്ടില്ല. ആ സന്തോഷത്തിന്റെ രാഷ്ട്രീയഫലം സിദ്ധിക്കുക ഒബാമയ്ക്കാവുമെന്ന് കരുതാം. ഒബാമയുടെ ഖ്യാതി അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും, ഭീകരതയുടെ കെടുതികള്‍ നേരിടുന്ന എല്ലാ രാജ്യങ്ങളിലും ഇതുവരെയില്ലാത്ത നിലയിലേക്ക് വളര്‍ന്നുവന്നേക്കും. "ലോകസമാധാന"ത്തിനുവേണ്ടി ശ്രമിക്കുന്ന രാഷ്ട്രത്തിന്റെ അധിപനായ ഒബാമ ഭരണത്തില്‍ തുടരേണ്ടത് അനിവാര്യമാണെന്ന് അമേരിക്കക്കാര്‍ വിശ്വസിക്കുകയാണെങ്കില്‍ അതില്‍ അല്‍ഭുതമില്ല. ന്യൂയോര്‍ക്ക് സ്ഫോടനം ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നായിരുന്നു ജോര്‍ജ് ബുഷിന്റെ അഭിപ്രായം. അതുകൊണ്ട് ആ സ്ഫോടനവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും ഏതുരാജ്യത്തായാലും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളായി അദ്ദേഹം ചിത്രീകരിക്കുകയുണ്ടായി. ഇപ്പോള്‍ , ബിന്‍ ലാദനെ വേട്ടയാടാന്‍ ഒരു രാജ്യത്തിന്റെയും പരമാധികാരത്തെ മാനിക്കേണ്ടതില്ലെന്ന് അമേരിക്ക അവകാശപ്പെടുന്നു. തീവ്രവാദം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശക്തിപ്രകടനത്തിനുള്ള സന്ദര്‍ഭം സൃഷ്ടിക്കുമോ? എങ്കില്‍ ഇനിയും ബിന്‍ ലാദന്‍മാര്‍ സാമ്രാജ്യത്വത്തിന്റെ ആവനാഴിയില്‍നിന്ന് പുറത്തുവന്നേക്കും.
*
കെ എന്‍ പണിക്കര്‍ ദേശാഭിമാനി 03 മേയ് 2011

Friday, April 29, 2011
രാജ്യദ്രോഹികളുടെ ഇടതുപക്ഷവേട്ട
പശ്ചിമബംഗാളിലെ പുരൂളിയയില്‍ 16 കൊല്ലംമുമ്പ് വിദേശവിമാനത്തില്‍നിന്ന് വന്‍ ആയുധശേഖരം വര്‍ഷിച്ച സംഭവത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ ഇന്ന് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നടക്കുന്ന കൈവിട്ട കളികളുമായി കൂട്ടിവായിക്കേണ്ടതാണ്. ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ വേരറുക്കാന്‍ എന്തും ചെയ്യാനുള്ള സാമ്രാജ്യത്വത്തിന്റെ കൈയറപ്പില്ലായ്മയാണ് പുരൂളിയയിലെ ആയുധവര്‍ഷത്തിനുപിന്നിലും. കേരളത്തില്‍ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണവും തന്ത്രങ്ങളുമൊഴുക്കിയ അതേശക്തികള്‍; ഇന്ത്യന്‍ ഇടതുപക്ഷം ക്ഷയിച്ചുകാണാന്‍ ഇടതടവില്ലാതെ കരുക്കള്‍ നീക്കുന്നവര്‍; അതിനായി പണംകൊണ്ടും ആയുധംകൊണ്ടും മനസ്സുകളെ പാട്ടിലാക്കാനുള്ള കൌശലങ്ങള്‍കൊണ്ടും യുദ്ധംചെയ്യുന്നവര്‍- അവര്‍തന്നെയാണ് പുരൂളിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ചതെന്നാണ് കുറ്റകൃത്യത്തില്‍ പങ്കാളികളായവരുടെ വെളിപ്പെടുത്തല്‍.
ആയുധവര്‍ഷം രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും അന്നത്തെ കേന്ദ്രസര്‍ക്കാരിന് അത് അറിയാമായിരുന്നുവെന്നുമാണ് ഡെന്‍മാര്‍ക്കില്‍ അറസ്റിലായ കിം ഡേവി വെളിപ്പെടുത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെയും ബ്രിട്ടനിലെ സുരക്ഷാ ഏജന്‍സിയുടെയും അറിവോടെയായിരുന്നു ആയുധവര്‍ഷമെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിം ഡേവിവെളിപ്പെടുത്തിയത്. ആനന്ദമാര്‍ഗി സന്ന്യാസിസംഘത്തിന് ആയുധം നല്‍കി പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അന്നുതന്നെ ശക്തമായ ആരോപണം നിലനിന്നിരുന്നു. വെറുതെ വെളിപ്പെടുത്തിയതല്ല, കുറ്റവിചാരണയ്ക്കായി ഇന്ത്യക്ക് കൈമാറാന്‍ സാധ്യത തെളിഞ്ഞപ്പോള്‍ കുറ്റസമ്മതത്തിന് കിം ഡേവി നിര്‍ബന്ധിതനാവുകയാണുണ്ടായത്. പാകിസ്ഥാനില്‍നിന്നാണ് പുരൂളിയയിലേക്ക് വിമാനം വന്നത്. അത് ഇന്ത്യയുടെ അനുവാദമില്ലാതെ അസാധ്യമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്, പിന്നീട് തനിക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയതും ഇന്ത്യയിലെ ഉന്നതവൃത്തങ്ങള്‍തന്നെയാണെന്ന് ഡേവി വെളിപ്പെടുത്തുന്നു.
ഡെന്‍മാര്‍ക്കില്‍ ഉണ്ടെന്നറിഞ്ഞിട്ടും ഡേവിയെ പിടികൂടാന്‍ സിബിഐ താല്‍പ്പര്യം കാട്ടാഞ്ഞതിനെതിരെ നേരത്തെതന്നെ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നു. ആനന്ദമാര്‍ഗി സംഘാംഗമായ ഡേവിയാണ് ആയുധവര്‍ഷത്തിന്റെ യഥാര്‍ഥ സൂത്രധാരന്‍. കഴിഞ്ഞ ഏപ്രിലിലാണ് അയാള്‍ അറസ്റിലായത്. അന്ന് വിമാനത്തിലുണ്ടായിരുന്ന ആയുധവ്യാപാരി പീറ്റര്‍ ബ്ളീച്ചാകട്ടെ, അല്‍പ്പംകൂടി വ്യക്തമായി, പശ്ചിമബംഗാള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍തന്നെയായിരുന്നു ആയുധവര്‍ഷമെന്നാണ് പറയുന്നത്. ആ സമയത്ത് പാകിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ ആകാശാതിര്‍ത്തിയിലേക്ക് പറന്ന ലാറ്റ്വിയന്‍ വിമാനം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ വ്യോമസേനയുടെ റഡാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നും ബ്ളീച്ച് സാക്ഷ്യപ്പെടുത്തുന്നു. അന്ന് കോണ്‍ഗ്രസ് ഭരണമായിരുന്നു. പി വി നരസിംഹറാവു ആയിരുന്നു പ്രധാനമന്ത്രി. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍തന്നെ, ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയെ വെല്ലുവിളിച്ച് ഇടതുപക്ഷവേട്ടയ്ക്കൊരുങ്ങി എന്നത് പൊറുക്കാനാകുന്ന സംഭവമല്ല.
രാഷ്ട്രീയമായി ഇടതുമുന്നണിയെ നേരിടാന്‍ കഴിയാത്തതിനാല്‍ അക്രമത്തിലൂടെയും തീവ്രവാദപ്രവര്‍ത്തനങ്ങളിലൂടെയും അരാജകത്വം സൃഷ്ടിക്കാനാണ് വലതുപക്ഷം എന്നും ശ്രമിച്ചത്. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന്റെ സംവിധാനങ്ങളെയും സൈന്യത്തെപ്പോലും ഇതിന് ഉപയോഗിച്ചു. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങിലും കൂച്ച്ബിഹാറിലും പ്രത്യേക സംസ്ഥാന വാദക്കാരെ പ്രോത്സാഹിപ്പിച്ചു. മാവോയിസ്റ് കൂട്ടക്കൊലയ്ക്ക് സഹായം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം മാര്‍ക്സിസ്റുവിരുദ്ധ മഹാസഖ്യത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ് അറച്ചുനില്‍ക്കുന്നില്ല അവിടെ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച വിഘടനവാദ പാര്‍ടിയായ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യത്തിലാണ്.
ബംഗാളിന്റെ പടിഞ്ഞാറന്‍ ഭാഗമായ പശ്ചിമ മിഡ്നാപുര്‍, ബാങ്കുറ, പുരൂളിയ എന്നീ മൂന്നു ജില്ലകളുടെ ചില ഭാഗങ്ങള്‍ ചേരുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്രദേശത്താണ് മാവോയിസ്റ് ഗ്രൂപ്പുകളുടെ കേന്ദ്രീകരണം. അവിടെ മാവോയിസ്റുകളെ പരസ്യമായി സഹായിക്കുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല, മാവോയിസ്റുകള്‍ക്കെതിരായ നടപടികളില്‍ വെള്ളംചേര്‍ക്കുന്നു. മാവോയിസ്റുകളുടെ സഹായത്തോടെയാണ് നന്ദിഗ്രാം- സിംഗൂര്‍ കലാപങ്ങള്‍ സൃഷ്ടിച്ചത്. ഇന്ന് മാവോയിസ്റുകളെങ്കില്‍ അന്ന് ആനന്ദമാര്‍ഗികളായിരുന്നു. സിപിഐ എമ്മിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് മാവോയിസ്റ്- തൃണമൂല്‍ സഖ്യം കൊല്ലുന്നതും ആക്രമിക്കുന്നതും. അതിന് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്. ഇന്നും അന്നും ഒരുപോലെ, രാജ്യത്തിന് പുറത്തെ ശക്തികളെയും ഉപയോഗപ്പെടുത്തി അട്ടിമറിശ്രമം നടന്നു എന്നാണ് പുരൂളിയ സംഭവത്തിലെ പുതിയ വിവരങ്ങളിലൂടെ തെളിഞ്ഞത്. ഇതിനുപിന്നില്‍ ആരൊക്കെയെന്ന് കണ്ടെത്തുകയും അവരെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണചെയ്ത് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യാനുള്ള സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു.
ഇന്ത്യയുടെ ആഭ്യന്തരസുരക്ഷ പണയപ്പെടുത്തിയും ഇടതുപക്ഷഭരണത്തെ തകര്‍ക്കണമെന്ന് തോന്നിയവര്‍ മാപ്പര്‍ഹിക്കുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ഇതേപണിചെയ്യുന്നവര്‍ ഈ കേരളത്തിലുമുണ്ട്. അത്തരം ശക്തികള്‍ക്ക് എത്രവലിയ ശിക്ഷ നല്‍കിയാലും അധികമാകില്ല. സമഗ്രമായ അന്വേഷണം; കുറ്റവാളികളോടുള്ള കാരുണ്യരഹിതമായ സമീപനം- അതേമാര്‍ഗമുള്ളൂ. അതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെങ്കില്‍ ആ ധാര്‍ഷ്ട്യത്തിന് മറുപടി പറയാന്‍ ജനങ്ങളുടെ ശക്തി ഉയര്‍ന്നുവരണം.

Saturday, January 29, 2011
'ഹൈന്ദവ ഭീകരത'യുടെ തെളിവുകള്‍
അറുപത്തി എട്ടുപേരുടെ മരണത്തിനിടയാക്കിയ സംത്സൗത എക്‌സ്പ്രസ് ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ ആര്‍ എസ് എസ് നേതാവും ഗുജറാത്തിലെ വന്‍വാസി കല്യാണ്‍ ആശ്രമത്തിന്റെപ്രമുഖനുമായ അസീമാനന്ദയുടെ പങ്ക് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. ഇന്ത്യയിലെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം രാജ്യത്തേയ്‌ക്ക് തിരിച്ചുപോകുകയായിരുന്ന പാകിസ്ഥാന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ ആര്‍ എസ് എസ്, ബി ജെ പി എന്നീ സംഘടനകളുടെ പങ്ക് വ്യക്തമാക്കുന്ന കണ്ടത്തലുകളാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്. സംഭവം നടന്ന രീതിയും ഗൂഡാലോചനയും ലഷ്‌കര്‍, ജെയ്‌ഷെ തുടങ്ങിയ മുസ്ലീം ഭീകരവാദികളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു. അപ്പോള്‍ത്തന്നെ ഹിന്ദുത്വ ഭീകരതയുടെ മുഖം സംത്സൗത സ്‌ഫോടനത്തില്‍ വ്യക്തമായിരുന്നു.
സ്‌ഫോടനത്തില്‍ ഉപയോഗിച്ച ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും ഭീകരസംഘടനകള്‍ വഴിയായിരുന്നു അസീമാനന്ദക്കും കൂട്ടര്‍ക്കും ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ ഹിന്ദു തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന പല സൂചനകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. അസീമാനന്ദ എന്ന് അറിയപ്പെടുന്ന ജോതിന്‍ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തതിന്റേയും വിവിധ ഗൂഢാലോചനാ ക്യാമ്പുകള്‍ സംഘടിപ്പിച്ചതിന്റേയും തെളിവുകളും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. 2006ല്‍ ഡാംഗ് ജില്ലയിലെ ശബരി ക്യാമ്പില്‍ ആര്‍ എസ് എസ് നേതാവ് കെ സുദര്‍ശന്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളില്‍ ആര്‍ എസ് എസ് എന്ന സംഘടനയുടെ പങ്ക് വ്യക്തമാണ്. ഇക്കാര്യവും ദേശീയ അന്വേഷണ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുദര്‍ശനെ കൂടാതെ അന്നത്തെ ആര്‍ എസ് എസ് ഉപാധ്യക്ഷനും ഇപ്പോഴത്തെ അധ്യക്ഷനുമായ മോഹന്‍ ഭാഗവത്, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ നേതാക്കളും ശബരി ക്യമ്പില്‍ പങ്കെടുത്തതിനുള്ള തെളിവുകളും ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സംത്സൗത സ്‌ഫോടനത്തെക്കുറിച്ച് വ്യക്തമായ പങ്കും അറിവും ഈ ഹിന്ദുത്വ വര്‍ഗീയത പേറുന്ന നേതാക്കള്‍ക്കുണ്ട്. രാമായണത്തില്‍ പ്രതിപാദിച്ചിട്ടുള്ള രാമന് മുന്നില്‍ ജീവിതമര്‍പ്പിച്ച ആദിവാസി സ്‌ത്രീയായ ശബരിയുടെ പേരില്‍ ആദിവാസികളെ ഹിന്ദുത്വ അജണ്ടകളിലേയ്‌ക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസീമാനന്ദ ശബരി ക്യാമ്പ് സംഘടിപ്പിച്ചത്.
ഭാരത സംസ്‌കാരത്തിന്റേയും നാഗരികതയുടേയും അന്തസത്ത ഉള്‍ക്കൊള്ളുന്ന രാമായണം, ഭഗവദ്ഗീത തുടങ്ങിയവയെ സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സമീപനമാണ് ആര്‍ എസ് എസ് ഉള്‍പ്പെടുന്ന ബി ജെ പിക്കാര്‍ അവംലബിക്കുന്നത്. സംത്സൗത സ്‌ഫോടനത്തിന് വളരെ നാളുകള്‍ക്ക് മുമ്പ്തന്നെ രാമഭക്തരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു. സുനില്‍ ജോഷി, പ്രഗ്യാ സിംഗ് ഠാക്കൂര്‍, രാംജി കല്‍സംഗര, ലോകേഷ് ശര്‍മ്മ, ദേവേന്ദ്ര ഗുപ്ത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവസ്ഥലത്ത് വളരെ നാളുകള്‍ക്കുമുമ്പ് ക്യാമ്പ് ചെയ്‌തിരുന്നത്. ഇതില്‍ സുനില്‍ ജോഷിയെ പിന്നീട് തന്റെ കൂടെയുള്ളവര്‍ തന്നെ കൊന്നു. ഈ സംഭവത്തിലും അസീമാനന്ദയ്‌ക്കും കൂട്ടാളിയായ ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിനും പങ്കുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യം അസീമാനന്ദയുടെ കൂട്ടാളിയായ ഭരത് ഭായ് രഥേശ്വര്‍ തന്നെ അന്വേഷണ സംഘത്തിനെ അറിയിച്ചിരുന്നു. രാമഭക്തരെന്ന് നടിക്കുന്ന ഹിന്ദു തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ഇതൊന്നും കൊണ്ട് അവസാനിക്കുന്നില്ല. രാമഭക്ത വിഭാഗത്തിലുണ്ടായിരുന്ന രാമപ്രസാദ് കലോഡ് കൊലചെയ്യപ്പെട്ട നിലയില്‍ ഇന്‍ഡോറിലെ ഗൗതമപുര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വരുന്ന റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സുനില്‍ ജോഷിയുടെ അടുത്ത കൂട്ടാളിയായിരുന്നു കൊല്ലപ്പെട്ട രാമപ്രസാദ് കലോഡ്. ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംത്സൗത, മെക്ക, അജ്‌മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍മാര്‍.
സംഭവങ്ങളെക്കുറിച്ച് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. രാജസ്ഥാന്‍ ഭീകരവിരുദ്ധ ഏജന്‍സി നടത്തിയ അനേഷണത്തിലാണ് ജോഷിയേയും കൊലോടിനേയും തങ്ങളുടെ കൂട്ടാളികള്‍ തന്നെ വകവരുത്തി എന്ന് വ്യക്തമായത്. ആര്‍ എസ് എസിന്റെ സമുന്നത നേതാക്കള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലെ പങ്ക് മറച്ച്‌വയ്‌ക്കാനാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. അജ്‌മീര്‍ സ്‌ഫോടനത്തെ ക്കുറിച്ച് അന്വേഷിച്ച ഭീകര വിരുദ്ധ സംഘത്തിന് ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചു. സുനില്‍ ജോഷിയുടെ നിര്‍ദ്ദേശ പ്രാകരം രാംജിയുടെ വീട്ടിലുള്ള കാലിതൊഴുത്തിലാണ് സ്‌ഫോടക വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഗുജറാത്ത് സ്വദേശിയും ആര്‍ എസ് എസ് നേതാവുമായ ഹര്‍ഷിദ് സോളങ്കിയേയും അജ്‌മീര്‍ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംത്സൗത സ്‌ഫോടനത്തിന് ഉപയോഗിച്ച അതേ വസ്‌തുക്കള്‍തന്നെയാണ് ഹൈദരാബാദിലെ മെക്ക സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും ഹരിയാനയിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തി. സ്‌ഫോടക വസ്‌തുക്കള്‍ കടത്താന്‍ ഉപയോഗിച്ച സ്യൂട്ട് കെയ്‌സുകള്‍ ഇന്‍ഡോര്‍ ആസ്ഥാനമായ അഭിനവ് ഭാരത് എന്ന സംഘടയില്‍ നിന്നാണ് ലഭിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ സംഘനയില്‍ അസീമാനന്ദയും പട്ടാള ഉദ്യോഗസ്ഥനായ ശ്രീകാന്ത് പുരോഹിതും അംഗങ്ങളാണ്. സ്‌ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രഗ്യാ സിംഗും അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘനയിലെ അംഗമാണ്. പ്രയാഗിലെ സാധുസന്യസിയായ ബ്രഹ്മചാരി ഈ മാസം അഞ്ചിന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സന്യാസി സംത്സൗത, മലേഗാവ് എന്നീ സ്‌ഫോടനകേസുകളിലെ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന മൊഴിയാണ് അസീമാനന്ദ കോടതിയില്‍ നല്‍കിയത്.
നേരത്തെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ എതിരാളികളെ ഒതുക്കാനുള്ള ആയുധമായാണ് ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ ഉപയോഗിച്ചിരുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം തുപ്പുന്ന പ്രസ്‌താവനകളാണ് ആര്‍ എസ് എസ് മുഖപത്രങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യം തുടങ്ങിയവയിലൂടെ പുറത്ത് വരുന്നത്. തീവ്രവാദത്തിനെതിരെ പോരാടുന്നതിന് പകരം ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളായി മുദ്രകുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ സ്വീകരിച്ചത്. ഒരു പ്രത്യേക മതത്തേയും സമുദായത്തേയുമാണ് ഇതിനായി ഇവര്‍ ഉപയോഗിച്ചത്. രാജ്യത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളേയും ന്യൂനപക്ഷങ്ങളുടെ മേല്‍ ആരോപിക്കാനാണ് ബി ജെ പി, ആര്‍ എസ് എസ് നേതൃത്വം ശ്രമിച്ചിരുന്നത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ് ആര്‍ എസ് എസ് ശ്രമിച്ചത്. മുംബൈ ഭീകരാക്രമണത്തെ ജനങ്ങള്‍ക്കിടയില്‍ ഗീബല്‍സിയന്‍ തന്ത്രമായിട്ടാണ് ഉപയോഗിച്ചത്. അയോധ്യ വിധിയിലൂടെയും ഇതേ തന്ത്രമാണ് ഇവര്‍ ഉപയോഗിച്ചത്. എന്നാല്‍ തന്ത്രപ്രധാനമായ വിധി അവരുടെ ലക്ഷ്യങ്ങളെ തകര്‍ത്തു. ഹിന്ദുത്വ ഭീകരവാദം എന്നൊരു പദപ്രയോഗം പോലും അടിസ്ഥാനരഹിതമെന്ന നിലപാടാണ് ആര്‍ എസ് എസ് കൈക്കൊണ്ടത്. എന്നാല്‍ മെക്ക, സംത്സൗത, മലേഗാവ്, അജ്‌മീര്‍ തുടങ്ങിയ സ്‌ഫോടന സംഭവങ്ങളില്‍ ആര്‍ എസ് എസ്, ബി ജെ പി തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.
വര്‍ഗീയതയും തീവ്രവാദവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. മതവിദ്വേഷം വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ആര്‍ എസ് എസ് , ബി ജെ പി നേതൃത്വം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ഇതേ ആയുധം രാജ്യത്തെ ഫ്യൂഡല്‍ പ്രഭുക്കന്‍മാരും വ്യവസായ രാജാക്കന്‍മാരും വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ യഥാര്‍ഥ അവസ്ഥ മറയ്‌ക്കാനാണ് ഇക്കൂട്ടര്‍ മതവിദ്വേഷം എന്ന ആയുധം ഉപയോഗിക്കുന്നത്. ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി നിലകൊണ്ടു എന്ന ഒറ്റക്കാരണത്താല്‍ ഹിന്ദു വര്‍ഗീയ വാദികള്‍ രാഷ്‌ട്രപിതാവായ മഹാത്മ ഗാന്ധിയെ കൊന്നു. ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പ് ആറ് തവണയാണ് ആര്‍ എസ് എസ്സിനൊപ്പം അഭിനവ് ഭാരത് എന്ന തീവ്രവാദി സംഘടനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചത്. പാകിസ്ഥാന്റെ വിഭജനത്തിനായി ആദ്യം ശബ്‌ദമുയര്‍ത്തിയവര്‍ ഹിന്ദു ഭീകരവാദികളെന്നത് ചരിത്ര സത്യം. ബി ജെ പി നേതാവായ അദ്വാനി മുഹമ്മദലി ജിന്നയെ മതേതരത്വത്തിന്റെ വക്താവായാണ് വിലയിരുത്തിയത്. മുസ്ലീം വര്‍ഗീയത പരത്തിയ വില്ലനാണ് ജിന്നയെന്നാണ് ആര്‍ എസ് എസ്സിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ മുസ്ലിം വര്‍ഗീയത ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തിന് കാരണമായതായും ആര്‍ എസ് എസ് എക്കാലവും പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ രണ്ട് അഭിപ്രായങ്ങളും എങ്ങനെയാണ് ഒന്നാകുന്നത്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ ഭീകര സംഘടനകള്‍ രൂപീകരിക്കാനാണ് ആര്‍ എസ് എസ് ശ്രമം. ഒരു തരത്തില്‍ അമേരിക്കന്‍ സ്വേച്‌ഛാധിപത്യത്തിന്റെ മാതൃകയില്‍ മത സ്വേച്‌ഛാധിപത്യം നടപ്പാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ നാഗരികതകളെ തമ്മിലടിപ്പിക്കുന്നു. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്ന പ്രവണതയാണ് ആര്‍ എസ് എസ് സ്വീകരിക്കുന്നത്. ഇത്തരം പ്രവത്തനങ്ങള്‍ താലിബാന്‍ മാതൃകയിലും.വര്‍ഗീയതയാണ് ആത്യന്തികമായി ഭീകരവാദത്തില്‍ സമൂഹത്തെ എത്തിക്കുന്നത്. ഫാസിസത്തിന്റേയും വര്‍ഗീയതയുടേയും മുഖ്‌മുദ്രയായ ഇരട്ടമുഖമാണ് ഇന്ത്യയില്‍ ആര്‍ എസ് എസ് അവലംബിക്കുന്നത്. ഇതിനെയാണ് നാം ചെറുത്ത് തോല്‍പ്പിക്കേണ്ടത്.
*****
കടപ്പാട് : ജനയുഗം

Tuesday, November 23, 2010
സാന്ത്വനം ഭീകരതയാവുമ്പോള്‍
വോട്ടിനേക്കാള്‍ വലുതാണ് നാടെന്ന ചിന്ത അനിവാര്യമായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ദേശീയവാദികളെന്നവകാശപ്പെടുന്നവര്‍പോലും കടുത്ത മതവര്‍ഗ്ഗീയശക്തികളുമായി തെരഞ്ഞെടുപ്പ്സഖ്യങ്ങള്‍ ഉണ്ടാക്കുകയും അധികാരം പങ്കിടുകയും ചെയ്യുന്നുണ്ട്. സിപിഐ എം വിപ്ളവതീവ്രത കുറഞ്ഞ പാര്‍ട്ടിയായതിനാല്‍ അതില്‍ നിന്ന് പുറത്തുപോയി വിപ്ളവം എന്ന് ലേബലൊട്ടിച്ച ആളുകള്‍ വരെ യാതൊരു ലജ്ജയുമില്ലാതെ വര്‍ഗ്ഗീയശക്തികളുമായി ഐക്യമുണ്ടാക്കുന്നു. ഒഞ്ചിയത്തു പോലും രക്തസാക്ഷികളെ അപമാനിക്കുന്ന ഒരുതരം ദുഷിച്ച രാഷ്ട്രീയകൂട്ടായ്മ വിപ്ളവവാദികളുമായും വലതുപക്ഷവുമായും വര്‍ഗ്ഗീയവാദികളുമായും ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ഈ രാഷ്ട്രീയസഖ്യം അസാധാരണമായി ഉരുത്തിരിഞ്ഞുവന്നതൊന്നുമല്ല. ബൂര്‍ഷ്വാസി അധികാരം നിലനിര്‍ത്താന്‍ ഏതു മാര്‍ഗ്ഗവുമവലംബിക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ വേണ്ടിയാവുമ്പോള്‍ സ്വന്തം നികുംഭിലയിലെ എല്ലാ ആയുധങ്ങളും പ്രയോഗിക്കും. മാധ്യമങ്ങളെ നിരങ്കുശം ഉപയോഗിക്കും. വില്ക്കപ്പെടാന്‍ തയ്യാറുള്ളവരാരെന്ന് അവര്‍ ഓരോ നിമിഷവും നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇന്തോനേഷ്യയിലും മറ്റും നേരിട്ടുചെയ്ത കാര്യങ്ങള്‍ വിവിധ പക്ഷങ്ങളിലുള്ള മതതീവ്രവാദികളെ ഉപയോഗിച്ച് അവര്‍ ചെയ്തുതീര്‍ക്കും. ഫാസിസവും വര്‍ഗ്ഗീയതയുമെല്ലാം അവര്‍ക്ക് കേവലമായ ആയുധങ്ങളാണ്. ജനാധിപത്യവും ബൂര്‍ഷ്വാസിക്ക് കേവലമായ ഒരായുധമാണ്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിലുള്ള പരമാധികാരം, ജനാധിപത്യം, സെക്യുലറിസം, സോഷ്യലിസം എന്നിവയെല്ലാം ബൂര്‍ഷ്വാസിക്ക് അധികാരം നിലനിര്‍ത്തുന്നതിനുള്ള ഉപാധികളാണ്; അധികാരം നിലനിര്‍ത്തുന്നത് ചൂഷണം തുടരാനും ബൂര്‍ഷ്വാ-സാമ്രാജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുംവേണ്ടിയാണ്.
ഈ അവസ്ഥയില്‍ എന്താണ് വര്‍ഗ്ഗീയതയെന്നും അതെങ്ങനെ മതഭീകരതയായി പരിണമിക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്.
I
ബൂര്‍ഷ്വാ പണ്ഡിതന്മാര്‍ വര്‍ഗ്ഗീയതയെ നിര്‍വ്വചിക്കുന്നത് തികഞ്ഞ ലാഘവബുദ്ധിയോടെയാണ്. വ്യത്യസ്തമായ സ്വതന്ത്രകമ്യൂണുകളായി സമൂഹം വിഭജിക്കപ്പെടുകയും ഭരണകൂടം ഈ കമ്യൂണുകളുടെ കോണ്‍ഫെഡറേഷനായിരിക്കുകയും ചെയ്യുന്ന അവസ്ഥയെന്നാണ് ഒരു ബൂര്‍ഷ്വാപണ്ഡിതന്‍ കമ്യൂണലിസത്തെ നിര്‍വ്വചിക്കുന്നത്! ഫെഡറല്‍ രാഷ്ട്രത്തിനുള്ളില്‍ അനേകം മത- വംശീയ വിഭാഗങ്ങള്‍ക്ക് സ്വയംഭരണമുണ്ടാവുന്ന അവസ്ഥയാണ് വര്‍ഗ്ഗീയതയെന്ന് വേറൊരാള്‍ നിര്‍വ്വചിക്കുന്നുണ്ട്! സത്യത്തില്‍ വര്‍ഗ്ഗീയതയെന്ന പദം കൊണ്ട് നമ്മുടെ സമൂഹം അനുഭവിക്കുന്ന ശപ്താനുഭവങ്ങളൊന്നും ഇത്തരം നിര്‍വ്വചനങ്ങളുടെ പരിധിയില്‍ വരുന്നില്ല. ഫാസിസം പഠിക്കുമ്പോള്‍ അതിനെ നിസ്സംഗമായി നന്മതിന്മകളുള്ള ഒരു വ്യവസ്ഥയായി വിശകലനം ചെയ്യുന്ന പതിവ് നിര്‍വ്വചനരീതി തന്നെയാണ് ഇവിടെയും കാണുന്നത്. സ്വതന്ത്രകമ്യൂണുകളെന്ന നിര്‍വ്വചനം പൂര്‍ണ്ണമായി തള്ളിക്കളയുമ്പോള്‍ പോലും, വര്‍ഗ്ഗീയതയെ കേവലം നിര്‍ഗ്ഗുണമോ അതല്ലെങ്കില്‍ സ്വീകാര്യമോ ആയ ഒരു സംഗതിയായിട്ടാണ് മേല്‍ നിര്‍വ്വചനങ്ങള്‍ വിവക്ഷിക്കുന്നത്.
ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഈ നിര്‍വ്വചനം അല്പം പോലും അനുയോജ്യമാവുകയില്ല. വ്യത്യസ്തസമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയും ഹിംസാത്മകമായ ആക്രമണപരമ്പരകളും സൃഷ്ടിക്കുന്ന, തികച്ചും പ്രാകൃതമായ ഒരു വാസനയാണ് ദക്ഷിണേഷ്യയിലെ വര്‍ഗ്ഗീയത. അതുണ്ടാവുന്നത് സമുദായങ്ങളില്‍ നിന്നല്ലെങ്കിലും സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നിന്നാണ്. സാമുദായികമായ സംഘാടനം സ്വാഭാവികമായി വര്‍ഗ്ഗീയതയുടെ നിലനില്പിന് അനിവാര്യമായൊരു കാരണമായിത്തീരുന്നു. സാമുദായികമായ സംഘാടനം എന്ന പദം ഉറപ്പിച്ചു പറയണം. കാരണം ജീവിതാവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സംഘാടനം വര്‍ഗ്ഗബോധത്തിലധിഷ്ഠിതമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്നു. പരലോകജീവിതത്തിന് വേണ്ടിയും മനുഷ്യര്‍ സംഘടിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല.
ഹിന്ദുമതം, ഇസ്ളാം, സിക്ക് മതം, ക്രൈസ്തവമതം എന്നിവ തമ്മിലാണ് ദക്ഷിണേഷ്യന്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്. മതവിശ്വാസമോ , സാമുദായികമായ അസ്തിത്വമോ ആണോ വര്‍ഗ്ഗീയത ഉണ്ടാക്കുന്നത്? അങ്ങിനെ പറയാനാവില്ല. ഒരുകാര്യം തീര്‍ച്ചയായി പറയാനാവും. വര്‍ഗ്ഗീയത മതപ്രശ്നമെന്നതിനേക്കാള്‍ രാഷ്ട്രീയപ്രശ്നമാണ്. മതവിശ്വാസത്തെ രാഷ്ട്രീയാധികാരത്തിനും ആധിപത്യത്തിനും വേണ്ടി ഉപകരണമാക്കുമ്പോഴാണ് വര്‍ഗ്ഗീയത ഉണ്ടാവുന്നത്. പക്ഷേ, വലിയൊരു കുഴപ്പമുള്ളത് വര്‍ഗ്ഗീയതയും മതവും തമ്മില്‍ വേര്‍തിരിച്ചുകാണാന്‍ എളുപ്പമല്ലെന്നതാണ്. വിശ്വാസികളില്‍ ആരൊക്കെയാണ് സെക്യുലര്‍, ആരൊക്കെയാണ് കമ്യൂണല്‍ എന്ന് വേര്‍തിരിച്ചറിയുക ദുഷ്കരമാണ്. ഇതാണ് വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ കാതല്‍.
നിര്‍വ്വചനങ്ങള്‍ക്കു വഴങ്ങാത്ത ഒരു പ്രതിഭാസമാണ് വര്‍ഗ്ഗീയത. നിര്‍വ്വചനപഠനങ്ങള്‍ ബൂര്‍ഷ്വാ പാണ്ഡിത്യത്തിന്റെ വൃഥായത്നവും ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു മാര്‍ഗ്ഗവുമാണ്.
II
മതം വലിയൊരു സാന്ത്വനമായി വളരെയേറെ മനുഷ്യര്‍ക്കനുഭവപ്പെടുന്നുണ്ട്. ഈ ഭൂമിയിലെ ദുരിതങ്ങള്‍ അസഹ്യമാണ്. അവയുടെ സഹനം പരലോകത്തില്‍ സമ്മോഹനമായ ഒരു ജീവിതത്തിന് സഹായിക്കും. അതിന് ഇന്നിന്ന മതങ്ങളുടെ ഇന്നിന്ന അനുഷ്ഠാനങ്ങള്‍ പാലിക്കണം. അത്രയേവേണ്ടൂ. ലോകത്തിലെ മിക്കമതങ്ങളും പരലോകജീവിതമെന്ന അടിത്തറയിലാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. മതത്തിന്റെ നിയോജകമണ്ഡലം പരലോകജീവിതമാണെന്ന് വ്യക്തം. കൂടുതല്‍ നല്ല വേറൊരു ജീവിതം ഈ ഭൂമിയിലില്ലെങ്കിലും പരലോകത്തെങ്കിലും ലഭിക്കുമെന്നതിനാല്‍ മതം ഒരു ലഹരിയുമായിത്തീരുന്നു. ഭാവിയില്‍ ലഭിക്കാനിരിക്കുന്ന അത്യാകര്‍ഷകമായസ്വര്‍ല്ലോകജീവിതത്തിന്റെ മാദകഭംഗികള്‍ മനുഷ്യനെ മത്ത് പിടിപ്പിക്കുന്നു. ഈ ലഹരി ഒരു പ്രവര്‍ത്തനാവേശമാണ്. അത് തെറ്റോ ശരിയോ എന്ന് പരിശോധിക്കേണ്ടത് ദാര്‍ശനികരാണ് - വിശേഷിച്ചും വൈരുദ്ധ്യാത്മകഭൌതികദാര്‍ശനികര്‍. കാരണം അവര്‍ ഈ ലോകത്തെ മാറ്റിത്തീര്‍ക്കുന്നവരാണ്.
മതം ഒരു സാന്ത്വനമാണെന്നതിനോടൊപ്പം മതത്തെ വലിയൊരു രാഷ്ട്രീയോപാധിയായി കാണുന്ന നിരവധിപേരുണ്ട്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വളരെ പ്രാചീനമായ കാലം മുതല്‍ വിശ്വാസത്തെ രാഷ്ട്രീയാവശ്യത്തിനുവേണ്ടി ചൂഷണം ചെയ്തുവരുന്നുണ്ട്. മനുസ്മൃതി അതാണ് ചെയ്യുന്നത്. തിയഡേഷ്യസ് ചക്രവര്‍ത്തി ക്രൈസ്തവമതത്തെ ഔദ്യോഗികമതമായി പ്രഖ്യാപ്ിച്ചതും ഇതരമതങ്ങള്‍ നിരോധിച്ചതും ഇതിനുവേണ്ടിയാണ്. ഇതരമാര്‍ഗ്ഗങ്ങളേക്കാള്‍ എളുപ്പമാണ് മതം വഴിയുള്ള ചൂഷണം. അതുകൊണ്ടാണ് "നിനക്ക് നിന്റെ മതം, എനിക്ക് എന്റെ മതം'' എന്ന ഖുര്‍ആനിക ചിന്തയ്ക്ക് പകരം "നിനക്കും എനിക്കും എന്റെ മതം മാത്രം'' എന്ന വിചാരം വളര്‍ന്നുവന്നത്. ജന്മസിദ്ധമോ ആര്‍ജിതമോ ആയ എല്ലാ അസമത്വങ്ങളേയും മതം അനുവദിക്കുന്നുണ്ട്. കാരണം ഏറിയോ കുറഞ്ഞോ എല്ലാ മതങ്ങളും വിധിവാദത്തിലധിഷ്ഠിതമാണ്.
അതായത് മതം സ്വന്തം നിയോജകമണ്ഡലം വിട്ട് രാഷ്ട്ര്രീയത്തിന്റെ നിയോജകമണ്ഡലത്തില്‍ മത്സരിക്കുമ്പോഴാണ് വര്‍ഗ്ഗീയത ആവിര്‍ഭവിക്കുന്നത്. രാഷ്ട്രീയം ഇഹലോകജീവിതമാണ് അതിന്റെ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തിട്ടുള്ളത്. കാരണം മനുഷ്യനെന്നത് മാനവലോകമാണ്, അതില്‍ ഭരണകൂടവും സമൂഹവുമെല്ലാമുണ്ട്. ഈ ഭരണകൂടവും സമൂഹവുമാണ് മതത്തെ സൃഷ്ടിക്കുന്നത്. മതം ലോകത്തെ പറ്റിയുള്ള തലതിരിഞ്ഞൊരു ബോധമാണ്. മാനവസത്തയുടെ വിഭ്രാമകമായ സാക്ഷാത്കാരമാണ് മതം എന്ന് മാര്‍ക്സ് പറയുന്നത് അതുകൊണ്ടാണ്. മാര്‍ക്സ് മതത്തെ നിഷേധിക്കുകയല്ല ചെയ്യുന്നത്. മതം നിലവിലുണ്ട്. എങ്കിലും രാഷ്ട്രീയത്തിന് മതത്തെ മുന്‍ നിര്‍ത്തിപ്രവര്‍ത്തിക്കാനാവില്ല, മതത്തിന്റെ ഭ്രമകല്പനകളല്ല, മറിച്ച് ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനമേഖല. അതുകൊണ്ടാണ് ജീവിതമാണ്, ഇഹലോകജീവിതമാണ് രാഷ്ട്രീയത്തിന്റെ നിയോജകമണ്ഡലമെന്ന് പറയുന്നത്.
അങ്ങിനെ ചെയ്യുമ്പോള്‍ മതവിശ്വാസികളെ അവഗണിക്കുകയോ മതവിശ്വാസത്തെ പോലും നിഷേധിക്കുകയോ അല്ല രാഷ്ട്രീയം ചെയ്യുന്നത്. മറിച്ച് ക്രൈസ്തവമതത്തിന്റെ ആവശ്യകത തന്നെ താന്‍ ഇല്ലായ്മ ചെയ്തിരിക്കുന്നുവെന്ന് വീരവാദം നടത്തിയ ഫൊയര്‍ബാഹിനെ മാര്‍ക്സ്, യാന്ത്രികഭൌതികവാദികളുടെ കൂട്ടത്തില്‍ പെടുത്തുകയും കഠിനമായി വിമര്‍ശിക്കുകയുമാണ് ചെയ്യുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ മുഖത്തുനോക്കി വിധിപോലെ വരട്ടെയെന്ന് പറയാന്‍ ഭൌതികവാദിക്കാവില്ല - അയാള്‍ ശരിയായ ഭൌതികവാദിയാണെങ്കില്‍. അതായത് മതം നിലവിലുണ്ട്, പക്ഷേ, മതത്തിന്റെ മേഖല കേവലമായ സാന്ത്വനത്തിന്റെ ഭ്രമാത്മകമേഖലയാണ്.
III
ഇന്ത്യയില്‍ 1947ല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതോടെ വര്‍ഗ്ഗീയതയും സുസ്ഥാപിതമായെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യാ വിഭജനത്തിന്റെ അര്‍ത്ഥം അതായിരുന്നു. രണ്ടു വര്‍ഗ്ഗീയപാളയങ്ങള്‍ സുശക്തമായിത്തീര്‍ന്നു - ഹിന്ദുക്യാമ്പും മുസ്ളിം ക്യാമ്പും. രണ്ടു വിഭാഗത്തിനും രണ്ട് ദേശീയ പാളയങ്ങളുണ്ടായി. 1947 വരെ രണ്ടു വിഭാഗങ്ങളുടെ വക്താക്കള്‍തമ്മിലൊരുവിവാദം മാത്രമാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ 1947ല്‍ വിവാദത്തിനപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ അവതാരമായി രണ്ടു ദേശീയപാളയങ്ങള്‍ നിലവില്‍വന്നു. വാക്കുകള്‍ക്ക് വിവരിക്കാനാവാത്തവിധം ദുസ്സഹമായിരുന്നു ഈ അവതാരം. അറബികള്‍ സിന്ധ്പ്രദേശം ആക്രമിച്ചത് മുതല്‍ ഇന്ത്യന്‍ മുസ്ളിംകളുടെ ലക്ഷ്യം പാക്കിസ്താന്‍ രൂപീകരണമായിരുന്നുവെന്ന മട്ടിലാണ് മുസ്ളിം പാളയത്തിന്റെ വാദമുഖങ്ങളെന്ന് ഇര്‍ഫാന്‍ ഹബീബ് സമര്‍ത്ഥിക്കുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് അനേകായിരം വര്‍ഷക്കാലത്തെ ഇന്ത്യന്‍ പാരമ്പര്യമുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യന്‍ മുസ്ളിംകള്‍ക്ക് ചുരുങ്ങിയത് ഒരായിരം വര്‍ഷത്തെയെങ്കിലും ഇന്ത്യന്‍ പാരമ്പര്യവുമുണ്ടെന്ന മൌലനാ ആസാദിന്റെ നിലപാടുകള്‍ അംഗീകരിക്കപ്പെട്ടില്ല.
ഹിന്ദുത്വചരിത്രവിചാരം ഏറ്റവും ഭംഗിയായവതരിപ്പിച്ചത് ആര്‍. സി. മജുംദാറും സദൃശചരിത്രപണ്ഡിതരുമായിരുന്നു . അടിമവംശം മുതലുള്ള ഇന്ത്യാ ചരിത്രം വിദേശിഭരണത്തിന്റെ ചരിത്രമാണെന്ന് അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മുസ്ളിംകള്‍ ഇന്ത്യയ്ക്ക് വിദേശികളാണ്,മ്ളേഛരാണ്. പിന്നീട് വന്ന ബ്രിട്ടീഷുകാര്‍ താരതമ്യേന പരിഷ്കൃതരും മേന്മയുള്ളവരുമായിരുന്നു. 1857ലെ സ്വാതന്ത്യ്രസമരത്തില്‍ പ്രധാനപങ്ക് ഹിന്ദുക്കള്‍ക്കായിരുന്നുവെന്ന് മജുംദാര്‍സംഘം വാദിച്ചു. വിഭജനത്തിനു കാരണം ഗാന്ധിജി മുസ്ളിംകളോട് കാണിച്ച പ്രീണനമാണെന്ന് അവര്‍ വാദിച്ചു. ഭാരതീയ വിദ്യാഭവന്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളിലെല്ലാം ഏറിയോ കുറഞ്ഞോ ഈ വീക്ഷണം പ്രകടമാണ്.
സ്വാതന്ത്ര്യലബ്ധിയോടെ വളരെ അപക്വമായ ഒരു ചരിത്രവീക്ഷണം കൂടി ഇന്ത്യയ്ക്ക് ലഭിച്ചുവെന്നാണിതിന്റെയര്‍ത്ഥം. അതില്‍ ഹൈന്ദവപക്ഷവും മുസ്ളിം പക്ഷവുമുണ്ടെന്നത് നേര്. പക്ഷേ, രണ്ടു പക്ഷവും ഒരേ വീക്ഷണമാണവതരിപ്പിച്ചതെന്ന് സ്പഷ്ടം. അവര്‍ക്ക് പൊതുവായ ചിലമേഖലകളുണ്ടായിരുന്നു. രണ്ടു മതങ്ങളും വ്യത്യസ്തമെങ്കിലും സ്ഥിരമായ രാഷ്ട്രീയരൂപങ്ങളാണെന്ന് രണ്ടു കൂട്ടരും വാദിച്ചു. ദ്വിരാഷ്ട്രവാദം രണ്ടു വിഭാഗങ്ങളുടേയും സമീപനത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യ വെട്ടിമുറിക്കേണ്ടിവരുമെന്ന വാദവും അവര്‍ പങ്ക് വെച്ചു.
ഇന്ത്യയെന്ന ഏകീകൃതരാജ്യത്തെ കുറിച്ചുള്ള സങ്കല്പനം ഉയര്‍ന്നുവന്നത് ഒന്നര നൂറ്റാണ്ടു കാലം നീണ്ടുനിന്ന സാമ്രാജ്യവിരുദ്ധസമരങ്ങളിലൂടെയാണ്. അരുന്ധതീദേവി പറയുന്നത് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്ന് പറയാന്‍ കഴിയില്ലെന്നാണ്. അമേരിക്കയില്‍ ചെന്ന് ലൂയിസിയാനാ പ്രദേശം യു. എസ്. എ. യുടേതല്ലെന്ന് പറയുന്നതുപോലെയാണിത്. ആധുനികദേശരാഷ്ട്രസങ്കല്പങ്ങളെല്ലാം ചില സംഭവങ്ങളിലൂടെയും പ്രതിഭാസങ്ങളിലൂടെയുമാണുരുത്തിരിഞ്ഞുവന്നത്. ഭാഷയാവാം, മതമാവാം, പാരമ്പര്യമാകാം, ലൂയിസിയാനാപ്രദേശത്തിന്റെ കാര്യത്തിലെന്നപോലെ വിലയ്ക്ക് വാങ്ങല്‍ പോലുമാകാം. സാമ്രാജ്യവിരുദ്ധസമരത്തിലാണ് മിക്കവാറും ശക്തമായ ദേശീയബോധമുരുവപ്പെടുന്നത്. ഏകാധിപത്യവാഴ്ചയ്ക്കെതിരായ സമരം ജനാധിപത്യത്തിനുവേണ്ടിയുള്ളതും സാമ്രാജ്യത്വവിരുദ്ധസമരം ദേശീയതയ്ക്ക് വേണ്ടിയുള്ളതുമാണ്. ഈ ദേശീയസമരത്തിലൂടെയാണ് ദേശരാഷ്ട്രങ്ങളുണ്ടാവുന്നത്. പൊതുവായൊരു സാമ്രാജ്യവിരുദ്ധസമരം നടത്തുന്നതിനിടയില്‍ ദ്വിരാഷ്ട്രവാദമുയര്‍ത്തുകയെന്നതാണ് വര്‍ഗ്ഗീയത ഇന്ത്യയില്‍ ചെയ്ത ഏറ്റവും വലിയ പാതകം. മാത്രമല്ല, ഈ ഉപഭൂഖണ്ഡത്തിലെ മനുഷ്യര്‍ അനാവശ്യമായ അനേകം യുദ്ധങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നു.
IV
ഇതിനൊരു മറുവശമുണ്ട്. രണ്ടുമതങ്ങളിലുമുള്ള ശരിയായ ദേശീയവാദികള്‍ ഒറ്റപ്പെട്ടു. ചരിത്രദര്‍ശനത്തിന്റെ കാര്യത്തിലും ഇത് സംഭവിച്ചു. മുഖ്യധാരാചരിത്രത്തിന്റെ കാതലായ മതനിരപേക്ഷ ചരിത്രവിചാരം വലിയതോതില്‍ തമസ്കരിക്കപ്പെട്ടു. ഗാന്ധിജിയും ജവഹര്‍ലാലും മൌലാനാ ആസാദും റാഫി അഹമ്മദ് കിദ്വായിയും സൈഫുദ്ദീന്‍ കിച്ചലുവും ആരാധിക്കപ്പെട്ടു. പലപ്പോഴും വാഴ്ത്തപ്പെട്ടു. കമ്യൂണിസ്റ് നേതാക്കളുടെ കാര്യത്തിലും ഇത് സംഭവിച്ചു. പക്ഷേ, നിര്‍ഭാഗ്യമുള്ള ഇന്ത്യന്‍ ജനതയുടെ മനസ്സിലേക്ക് സ്വാതന്ത്യ്രലബ്ധിയുടെ മുമ്പും പിമ്പുമുള്ള നാളുകളില്‍ വിഷം പ്രക്ഷേപിക്കപ്പെട്ടിരുന്നു. ക്രമേണ അവരുടെ മതനിരപേക്ഷദേശീയവിചാരങ്ങള്‍ വിസ്മൃതമായി.
ചെറുചെറു കലാപങ്ങളിലൂടെ വര്‍ഗ്ഗീയത ഇന്ത്യന്‍ മണ്ണില്‍ പുഷ്കലമായി വളര്‍ന്നു. ഇതിനുതകുന്ന മുദ്രാവാക്യങ്ങള്‍ ഉണ്ടായിവന്നു. അവയില്‍ ഏറ്റവും പ്രധാനമാണ് രാമജന്മഭൂമി- ബാബറിമസ്ജിദ് തര്‍ക്കം. സത്യത്തില്‍ പ്രഥമശ്രവണത്തില്‍തന്നെ അര്‍ത്ഥശൂന്യമായ ഒരു വാദമെന്ന് വിവേകശാലികള്‍ കരുതുന്ന ഈ പ്രശ്നം ഇന്ത്യന്‍സ്ഥിതിഗതികളെ മാറ്റിമറിച്ചു. 1528ല്‍ സ്ഥാപിതമായ ബാബറി മസ്ജിദിനടിയിലാണ് ശ്രീരാമനെ കൌസല്യാ ദേവി പ്രസവിച്ച ഗര്‍ഭഗൃഹമെന്ന് സംശയലേശമില്ലാതെ ബഹുമാനപ്പെട്ട ഇന്ത്യന്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നു. രാഷ്ട്രീയത്തിനു പകരം മതത്തെ പ്രതിഷ്ഠിച്ചവരുടെ കുഴിഞ്ഞ ഷൈലോക്കിയന്‍ കണ്ണുകള്‍ വീണ്ടും പ്രകാശിക്കാന്‍ തുടങ്ങിയിരിക്കുന്നു. 1992 ഡിസംബര്‍ ആറ് ഇന്ത്യാചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമായി മാറുന്നത് ഇതുകൊണ്ടാണ്. ആ ദിവസത്തിനുശേഷം ഇന്ത്യയിലുടനീളം രണ്ടു വര്‍ഗ്ഗീയവിഭാഗങ്ങളും ഉണ്ടാക്കിയ കലാപങ്ങളും നരഹത്യയും ചരിത്രത്തിനും മാനവരാശിക്കും അപമാനകരമാണ്. സ്വാതന്ത്യ്രലബ്ധിയുടെ ദിനങ്ങളിലുണ്ടായ സമാനതകളില്ലാത്ത നരമേധത്തിന്റെ പുനരാവര്‍ത്തനം തന്നെയായിരുന്നു അത്. മതഭീകരത ഇന്ത്യയിലുടനീളം താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്.
ദേശീവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെല്ലാം ഇന്ന് ബി. ജെ. പി. യാണ് പ്രധാനകക്ഷി. സ്വന്തം മൃദുഹിന്ദുത്വസമീപനം വഴി കോണ്‍ഗ്രസ്സ് ഈ സംസ്ഥാനങ്ങളെ ഒരു താലത്തില്‍ വെച്ച് ബി. ജെ. പി. ക്ക് കാഴ്ചവെയ്ക്കുകയായിരുന്നു. ഇതിന്റെ ആപത്തിനെ കുറിച്ച് അവര്‍ക്ക് യാതൊരു ബോധ്യവുമുണ്ടാവുന്നില്ല. ദേശീയഭരണനേതൃത്വത്തിന് അംബാനിമാരേയും വലിയ ധനസ്രോതസ്സുകളേയും സംരക്ഷിക്കുകയെന്നതില്‍ കവിഞ്ഞ് ആദര്‍ശമോ ദേശീയവികാരമോ ഇല്ല. എന്നാല്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും ഇത് സംഭവിക്കുന്നില്ല. വര്‍ഗ്ഗീയതയുടെ കൊടും പക നിറഞ്ഞ സംഭവങ്ങള്‍ക്ക് കേരളവും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും അത് യു. ഡി. എഫ്. ഭരണകാലത്തായിരുന്നുവെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ന് വര്‍ഗ്ഗീയത വളരെ ക്രൂരമായ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. മതഭീകരത എന്ന പദമാണ് ഇന്നതിനു ചേരുക. സാമ്രാജ്യത്വപ്രചാരവേലയുടെ പക്ഷപാതിത്വം പാടെ തള്ളിക്കളയാനൊന്നുമാവില്ല. അപ്പോഴും പല തരത്തിലുള്ള ധനസ്രോതസ്സുകള്‍ വഴി മതഭീകരത ശക്തിപ്രാപിക്കുന്നുണ്ട്. അമേരിക്കയുടെ ഏകപക്ഷീയവും നിരുത്തരവാദപരവുമായ സമീപനം മുസ്ളിം മതഭീകരതയ്ക്ക് ഒരു കാരണം മാത്രമേ ആവുന്നുള്ളൂ. രാജ്യത്തിനുള്ളില്‍ തന്നെ അനേകം കാരണങ്ങളുണ്ട്. മീഡിയയുടെ ഉത്തരവാദിത്വമില്ലായ്മയുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ അവസരവാദപരമായ കൂട്ടുകെട്ടുകളുണ്ട്. ബി. ജെ. പി.യും എസ്. ഡി.പി. ഐ,.യുമായി ചേര്‍ന്ന് ഭരിക്കാന്‍ ഒരു മടിയുമില്ലാത്ത യു. ഡി. എഫ്. പാര്‍ട്ടികള്‍ പൊതുവിലും കോണ്‍ഗ്രസ്സ് വിശേഷിച്ചും ഇതിനുത്തരവാദികളാണ്. ഹിന്ദുമതഭീകരതയുടെ ഉദാഹരണങ്ങളും ദിവസേന വര്‍ദ്ധിച്ചുവരികയാണ്. സാര്‍വ്വദേശീയവും ദേശീയവുമായ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ മതഭീകരസംഘങ്ങള്‍ രാജ്യത്തിനും ലോകത്തിനും ആപത്താണെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
*
സി പി അബൂബക്കര്‍ കടപ്പാട്: ചിന്ത വാരിക

Subscribe to:
Posts (Atom)