Showing posts with label ശാസ്ത്ര സംഘടന. Show all posts
Showing posts with label ശാസ്ത്ര സംഘടന. Show all posts

Thursday, May 9, 2013

പുതിയ കേരളത്തിനായി

കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പതു വര്‍ഷം പിന്നിടുന്നു. ഇക്കാലത്തിനിടയില്‍ ചെറുതല്ലാത്ത സ്വാധീനം കേരളത്തിന്റെ സാമൂഹ്യരംഗത്ത് ചെലുത്താന്‍ പരിഷത്തിനായിട്ടുണ്ട്. കേരളത്തെ പുറംലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറ്റിയ സുപ്രധാന സാമൂഹ്യ ഇടപെടലുകളില്‍ പരിഷത്തിനോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

പരിഷത്തിന്റെ ആശയങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ സ്വീകരിച്ച രീതികളും പുതുമയുള്ളതായിരുന്നു. ശാസ്ത്ര ക്ലാസുകള്‍ക്കും സെമിനാറുകള്‍ക്കും പുറമെ ഗ്രാമപത്രം, കലാജാഥ, ഗ്രാമപാര്‍ലമെന്റ്, ജനകീയ സംവാദങ്ങള്‍, ലഘുലേഖാ പ്രചാരണം, പുസ്തക ക്യാമ്പയിന്‍ തുടങ്ങിയവയില്‍ ചിലതെങ്കിലും കേരളം പരിചയപ്പെട്ടത് പരിഷത്തിലൂടെയാണ്. പരിഷത്തിന്റെ വളര്‍ച്ചയിലും ഇടപെടല്‍ശേഷി വര്‍ധിപ്പിച്ചതിലും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.

പരിഷത്ത് മുന്നോട്ടു വച്ച ആശയങ്ങളിലും നിലപാടുകളിലും ചിലതില്‍ വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പരിഷത്തിന്റെ പ്രവര്‍ത്തനം മൊത്തത്തില്‍ ഇവിടത്തെ അടിസ്ഥാന വിഭാഗങ്ങളുടെ താല്‍പ്പര്യത്തിന് ഗുണകരമാണ് എന്ന മനോഭാവത്തിലൂന്നിയുള്ള പിന്തുണയാണ് പരിഷത്തിന് എക്കാലവും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും ട്രേഡ് യൂണിയന്‍- സര്‍വീസ് സംഘടനകളില്‍ നിന്നും ലഭിച്ചത്. സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ട് പരിഷത്ത് കേരള സമൂഹത്തിനുമുന്നില്‍ വയ്ക്കുന്ന മുദ്രാവാക്യം "വേണം മറ്റൊരു കേരളം" എന്നതാണ്. നിലവില്‍ കേരളം പുരോഗമിക്കുന്ന രീതിയോടുള്ള വിയോജിപ്പാണ് ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാനം.

തൊണ്ണൂറുകളുടെ തുടക്കത്തോടെ പുത്തന്‍ സാമ്പത്തിക നയം എന്ന പേരില്‍ നവലിബറല്‍ നയങ്ങള്‍ രാജ്യത്തും കേരളത്തിലും അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ അത് സംബന്ധമായ ഗൗരവമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനും മുന്നറിയിപ്പ് നല്‍കാനും പരിഷത്ത് തയ്യാറായി. പുതിയ നയങ്ങള്‍ കേരളത്തിന്റെ ഓരോ മേഖലയെയും എങ്ങനെ സ്വാധീനിക്കുമെന്നും സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങിനെ ദുരിതമയമാക്കുമെന്നും ചൂണ്ടിക്കാണിച്ച് നിരവധി ലഘുലേഖകളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ക്ലാസുകള്‍ സംഘടിപ്പിച്ചു. കലാജാഥകള്‍ നടത്തി. പേറ്റന്റ് സംബന്ധമായി പരിഷത്ത് അന്നുയര്‍ത്തിയ ആശങ്കകള്‍ സാധൂകരിക്കുന്നതാണ് ഔഷധരംഗത്തെ വിലക്കയറ്റം. വിദ്യാഭ്യാസ രംഗത്തെ വാണിജ്യവല്‍ക്കരണത്തിനെതിരെയും പരിഷത്ത് പ്രതിരോധമുയര്‍ത്തി.

2006 ല്‍ നടത്തിയ കേരളപഠനം നവലിബറല്‍ നയങ്ങളുടെ ഒന്നര പതിറ്റാണ്ടിനു ശേഷം കേരളീയര്‍ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന അന്വേഷണമായിരുന്നു. ഇതോടൊപ്പം സൂക്ഷ്മതലത്തില്‍ ജനങ്ങളോടൊപ്പം നിന്ന് സാമൂഹ്യമായ ചില മുന്‍കൈ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ പരിഷത്ത് ശ്രമിച്ചു. ഇതോടൊപ്പം പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, ജന്‍ഡര്‍, ഊര്‍ജം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സിദ്ധാന്തത്തെയും പ്രയോഗത്തെയും സംയോജിപ്പിച്ച് നടത്തിയ അന്വേഷണങ്ങളും ഇടപെടലുകളും കൂടിച്ചേര്‍ന്നപ്പോഴാണ് പരിഷത്തിന്റെ ഇന്നത്തെ വികസന കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടുവന്നത്.

ശാസ്ത്രീയവും ജനപക്ഷപരവും എന്നതോടൊപ്പം സമഗ്രതയും ഈ നിലപാടിന്റെ സവിശേഷതയായി പരിഷത്ത് കരുതുന്നു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കേരള വികസനത്തെ വീക്ഷിക്കുമ്പോള്‍ അപകടകരമായ ഒരു വികസന പാതയിലാണ് കേരളം നീങ്ങുന്നതെന്ന ബോധ്യമാണുണ്ടാവുക. അഖിലേന്ത്യാ ശരാശരിയേക്കാള്‍ താഴ്ന്ന നിരക്കില്‍മാത്രം സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടും ഉയര്‍ന്ന ജീവിത ഗുണമേന്മ കൈവരിക്കാന്‍ കഴിഞ്ഞതിനെയാണല്ലോ നാം കേരളമാതൃക എന്ന് വിശേഷിപ്പിക്കാറുള്ളത്. എന്നാലിന്ന്, കേരളം ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്കുള്ള സംസ്ഥാനമാണ്. ഇത് ചൂണ്ടിക്കാട്ടിയും, ആഡംബര ഉപഭോഗ സാധനങ്ങളുടെ ലഭ്യതയിലും ജീവിതസൗകര്യങ്ങളിലും ഉണ്ടായിട്ടുള്ള വര്‍ധനയില്‍ ആവേശഭരിതരായും നാം സമൃദ്ധിയുടെ പാതയിലാണെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍, ഈ വികസനത്തിന്റെ അടിസ്ഥാനമെന്തെന്ന് അന്വേഷിക്കുമ്പോഴാണ് നാം അസ്വസ്ഥമാകുക. അടിസ്ഥാന വികസന മേഖലകളായ കൃഷിയും പരമ്പരാഗത- ചെറുകിട വ്യവസായങ്ങളും മുരടിക്കുകയും പിന്തള്ളപ്പെടുകയും ചെയ്യുന്ന, ആധുനിക വ്യവസായങ്ങള്‍ പുരോഗമിക്കാത്ത ഇന്നത്തെ കേരളത്തില്‍ ജനങ്ങള്‍ തൊഴിലിനും വരുമാനത്തിനുമായി മുഖ്യമായി ആശ്രയിക്കുന്നത് നിര്‍മാണമേഖലയും ഉപഭോഗ ഉല്‍പ്പന്നങ്ങളുടെ കച്ചവടവുമാണ്. ഇതിനുള്ള സാമ്പത്തിക സ്രോതസ്സാകട്ടെ 60,000 കോടി രൂപ വരുന്ന വിദേശ ഇന്ത്യക്കാരയക്കുന്ന പണവും പിന്നെ ബാങ്ക് നിക്ഷേപവുമാണ്. ഇവയുടെ മള്‍ട്ടിപ്ലയര്‍ ഇഫക്ടിലൂടെയാണ് കേരളത്തില്‍ വരുമാനം സൃഷ്ടിക്കപ്പെടുന്നത്.

ജനങ്ങളുടെ വരുമാനം മാത്രമല്ല, സര്‍ക്കാരിന്റെ വരുമാനവും അപ്രകാരംതന്നെ. വികസനത്തിന്റെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനം യഥാര്‍ഥത്തില്‍ സമൂഹത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ടതല്ല എന്നതാണ് മറ്റൊരു അപകടകരമായ വസ്തുത. 14 ലക്ഷത്തോളം വീടുകള്‍ അടച്ചുപൂട്ടിക്കിടക്കുന്ന കേരളത്തില്‍ ഫ്ളാറ്റുകളും കെട്ടിടങ്ങളും ഉയരുന്നത് താമസിക്കാനോ ഏതെങ്കിലും തൊഴിലിടങ്ങളോ ആയല്ല. കൂടുതല്‍ ഉയര്‍ന്ന വിലയ്ക്ക് നാളെ കൈമാറാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിന്‍ മേലുള്ള ഊഹക്കച്ചവടത്തിലെ നിക്ഷേപമായാണ്. കേരളത്തിന്റെ സമ്പദ്ഘടനയെ അനിശ്ചിതത്വത്തിന്റെ മുള്‍മുനയിലേക്ക് നയിക്കുകയാണ് ഈ വികസനം എന്നതാണ് യാഥാര്‍ഥ്യം. നാടിന്റെ മണ്ണും ജലവും ജൈവസമ്പത്തും സംരക്ഷിക്കപ്പെടുന്ന കാര്‍ഷികവൃത്തിക്ക് പകരം മണ്ണും മണലും കല്ലും ജലവും അമിതമായി ചൂഷണംചെയ്യേണ്ടുന്ന, നിര്‍മാണമേഖല പുരോഗമിക്കുമ്പോള്‍ നെല്‍വയലുകള്‍ നികത്തപ്പെടുന്നു, തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നു, കുന്നുകള്‍ നികത്തപ്പെടുന്നു. അവശേഷിക്കുന്ന വനസമ്പത്തില്‍പോലും കൈയേറ്റമുണ്ടാകുന്നു. കേരളത്തിന്റെ പാരിസ്ഥിതികാവസ്ഥയെ തകിടം മറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് വ്യാപകമായി അരങ്ങേറുന്നത്.

വര്‍ഷത്തില്‍ മൂന്ന് മീറ്ററിലേറെ മഴ ലഭിച്ച കേരളം ഫെബ്രുവരിയോടെതന്നെ വരള്‍ച്ചയുടെ പിടിയിലാകുന്നത് മറ്റൊന്നുംകൊണ്ടല്ല. കുടിവെള്ള സ്രോതസ്സുകളെ ഇല്ലാതാക്കുന്ന മുതലാളിത്ത വികസനം വെള്ളത്തിന്റെ ദൗര്‍ലഭ്യം ഉപയോഗപ്പെടുത്തി അതിനെ കച്ചവടവല്‍ക്കരിക്കാനുള്ള പുറപ്പാടിലാണ്. ഈ വിധം മുന്നോട്ടു പോയാല്‍ ഇന്നലെ ഭൂമിയും ഇന്ന് വെള്ളവുമെങ്കില്‍ നാളെ പ്രാണവായുവും കച്ചവടച്ചരക്കാകും. വളര്‍ച്ചയില്‍മാത്രം ഊന്നിയ സാമ്പത്തിക പുരോഗതിയുടെ ആവശ്യം വര്‍ധിച്ച തോതിലുള്ള ഉല്‍പ്പാദനമാണ്. ഉപയോഗിക്കാനും വലിച്ചെറിയാനും പ്രേരിപ്പിച്ച് സാമ്പത്തിക വളര്‍ച്ച കൈവരിക്കപ്പെടുമ്പോള്‍ നാട് മാലിന്യക്കൂമ്പാരമായി മാറുന്നു. പുതിയ പകര്‍ച്ചവ്യാധികള്‍ ഓരോ വര്‍ഷവും ഭീതിയിലാഴ്ത്തുന്നു. ആരോഗ്യമെന്നാല്‍ ആശുപത്രിയും ഡോക്ടറും മരുന്നുമാണെന്ന പഴയ സമവാക്യത്തിനാണ് നവലിബറല്‍ കാലഘട്ടത്തില്‍ മേല്‍ക്കൈ. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന വിഭാഗങ്ങള്‍ തങ്ങളുടെ ഭൂമി കൈമാറ്റംചെയ്യുന്നത് മുഖ്യമായും ചികിത്സാച്ചെലവിലേക്കാണെന്നാണ് പരിഷത്തിന്റെ കേരളപഠനത്തിലൂടെ വ്യക്തമാകുന്നത്.

കേരളം അഭിമാനകരമായി ചൂണ്ടിക്കാണിക്കാറുള്ള വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ പുരോഗതിക്ക് അടിസ്ഥാനമായി പ്രവര്‍ത്തിച്ചത് ഇവിടെയുണ്ടായ വര്‍ധിച്ച തോതിലുള്ള സാമൂഹ്യ ഇടപെടലുകളാണ്. ജനകീയ സര്‍ക്കാരുകള്‍ നടപ്പാക്കിയ ക്ഷേമനടപടികളും അടിസ്ഥാന വിഭാഗങ്ങള്‍ നടത്തിയ ജനകീയ സമരങ്ങളും ആണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. എന്നാല്‍, അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതില്‍ പൊതുഇടങ്ങള്‍ സൃഷ്ടിച്ചും സംരക്ഷിച്ചും നടത്തിയ സാമൂഹ്യമായ മുന്‍കൈ പ്രവര്‍ത്തനങ്ങളും അതിനെല്ലാം ആവശ്യമായ സാമൂഹ്യബോധവും രാഷ്ട്രീയ ഉള്‍ക്കാഴ്ചയും സൃഷ്ടിച്ച സാസ്കാരിക ഇടപെടലുകളും വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. ഇന്ന് അത്തരം മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായി. സംസ്കാരം എന്നാല്‍ വിനോദം മാത്രമായി. വിഭാഗീയതയും അന്ധവിശ്വാസങ്ങളും പ്രേരിപ്പിക്കുന്ന ജാതിമത ശക്തികളുടെ നിയന്ത്രണത്തിലാണ് വിദ്യാഭ്യാസ മേഖലയില്‍ നല്ലൊരു ഭാഗവും. അയുക്തികതയും അരാഷ്ട്രീയതയും യുവാക്കളെ പിടികൂടിയിരിക്കുന്നു. മദ്യവും ചൂതാട്ടവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും നാടിന്റെ മുഖമുദ്രയാകുന്നു. ഈ സാഹചര്യത്തിലാണ് പരിഷത്ത് പുതിയൊരു കേരളത്തെക്കുറിച്ചുള്ള സ്വപ്നം മുന്നോട്ടു വയ്ക്കുന്നത്.

പുതിയ മാറ്റങ്ങളുടെ മുഖ്യപ്രേരക ശക്തി നവലിബറല്‍ നയങ്ങളായതിനാല്‍ കേരളത്തില്‍മാത്രമുള്ള ഒരു ചെറുത്തുനില്‍പ്പ് സാധ്യമോ എന്ന സംശയം സ്വാഭാവികമായും ഉയര്‍ന്നു വരാം. നവലിബറല്‍ നയങ്ങള്‍ നാട്ടില്‍ വേരിറക്കിയത് രാഷ്ട്രീയമായ നടപടികളിലൂടെ മാത്രമല്ല. നമ്മുടെ ജീവിതരീതിയിലും ചിന്തയിലും കൂടി ഇടപെട്ടുകൊണ്ടാണ്. രാഷ്ട്രീയമായ ചെറുത്തുനില്‍പ്പുകള്‍ ദുര്‍ബലമാകുന്നതും അതിനാല്‍ത്തന്നെ. അതുകൊണ്ടുതന്നെ രാഷ്ട്രീയവും സാമൂഹ്യവും സാസ്കാരികവുമായ ചെറുത്തുനില്‍പ്പും ബദല്‍പ്രവര്‍ത്തനങ്ങളും ഒരേ സമയം ശക്തിപ്പെടുത്തിക്കൊണ്ടേ ഈ അപകടകരമായ വികസന രീതിയെ ചെറുക്കാനാവൂ. അതിനനുകൂലമായ രാഷ്ട്രീയ പാരമ്പര്യം കേരളത്തിലുണ്ട്. പ്രതിബദ്ധതയും അനുഭവജ്ഞാനവുമുള്ള ഒട്ടേറെപ്പേര്‍ വിവിധ മേഖലകളിലുണ്ട്. അവരെ ഒത്തൊരുമിപ്പിക്കാനും ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാം ശാസ്ത്ര വിജ്ഞാനത്തിന്റെയും ശാസ്ത്രബോധത്തിന്റെയും തലങ്ങള്‍ ഉള്‍ച്ചേര്‍ക്കാനുമാണ് പരിഷത്ത് ശ്രമിക്കുന്നത്.

*
ടി കെ ദേവരാജന്‍ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Monday, April 15, 2013

ഉഴിഞ്ഞാല്‍ : കൂട്ടായ്മയുടെ മറ്റൊരു വിജയകഥ

ഒരു വീണ്ടെടുപ്പിന്റെ മറുപേരാണിന്ന് ഉഴിഞ്ഞാല്‍. കൈവിട്ടുപോകുമായിരുന്ന ഒരു കാര്‍ഷിക സംസ്കൃതിയെ തിരിച്ചുപിടിച്ച കഥയാണ് പുതുക്കാട്ടുകാര്‍ പറയുക. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയില്‍ നെല്‍ക്കൃഷിയില്‍ രചിച്ച വിജയഗാഥയാണ് ഉഴിഞ്ഞാല്‍ പാടശേഖരത്തിന് പറയാനുള്ളത്. ദേശീയപാത 47ല്‍ തൃശൂര്‍ പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂരിനടുത്താണ് ഉഴിഞ്ഞാല്‍ പാടശേഖരം. കുറുമാലിപ്പുഴയുടെ തീരത്തുള്ള ഇവിടം എക്കല്‍മണ്ണ് നിക്ഷേപത്താല്‍ സമ്പന്നമാണ്.

കുറുമാലിപ്പുഴയ്ക്ക് സമാന്തരമായി ഊഞ്ഞാല്‍(ഉഴിഞ്ഞാല്‍) രൂപത്തിലാണ് ഈ പാടശേഖരത്തിന്റെ കിടപ്പ്. പുതുക്കാട് പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമാണിത്. കുറുമാലിപ്പുഴയില്‍ വെള്ളം കയറിയാല്‍ ഉഴിഞ്ഞാല്‍ പാടത്തും ജലനിരപ്പുയരും. വെള്ളം അടിച്ചുവറ്റിച്ചുവേണം കൃഷയിറക്കാന്‍. കുറുമാലിപ്പുഴയില്‍നിന്ന് ഒലിച്ചുവരുന്ന വന്‍തോതിലുള്ള എക്കല്‍നിക്ഷേപം ഈ മണ്ണിനെ ഫലഭൂയിഷ്ടടമാക്കുന്നു. ഒപ്പം മലമടക്കുകളിലെ പാടശേഖരങ്ങളായ ഏലകളുടെ സ്വഭാവവും ഇതിനുണ്ട്. 22 ഹെക്ടറാണ് ഉഴിഞ്ഞാല്‍ പാടശേഖരം. മിക്കവാറും തരിശ്. കളിമണ്‍ ഖനനക്കാര്‍ വിലകൊടുത്തുവാങ്ങി തരിശിട്ടിരുന്ന സ്ഥലവും ധാരാളം. ഇവിടെയാണ് കര്‍ഷക കൂട്ടായ്മ വിളയിറക്കി വിജയം കൊയ്തത്. പതിനൊന്ന് ഏക്കറിലാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍ഷക കൂട്ടായ്മ കൃഷിയിറക്കിയത്. മണ്ണുമാഫിയ വിലകൊടുത്തുവാങ്ങി തരിശിട്ട 50പറ നിലവും ഇതില്‍പ്പെടും. വിവിധയിടങ്ങളില്‍ രൂപീകരിച്ച കര്‍ഷകസമിതികളിലെ അംഗങ്ങള്‍ സ്വയം സമാഹരിച്ച ഒന്നരലക്ഷം രൂപകൊണ്ടാണ് വിളവിറക്കിയത്.

കൊടകര മണ്ഡലം കേന്ദ്രീകരിച്ച് രൂപംകൊടുത്ത നെല്ല് സംസ്കരണ വിപണനകൂട്ടായ്മ വാങ്ങുന്ന നെല്ലിന്റെ വില മുന്‍കൂര്‍ നല്‍കിയാണ് വിളവെടുപ്പിന്റെ ചെലവിനുള്ള പണം കണ്ടെത്തിയത്. പുതുക്കാട് പഞ്ചായത്തില്‍ 100 പറയിലും കൊടകര പഞ്ചായത്തിലെ പുത്തൂക്കാവ് പാടശേഖരത്തിലെ 50 പറയിലുമാണ് കര്‍ഷക കൂട്ടായ്മ വിളയിറക്കിയത്.കൂലിവേലക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐടി വിദഗ്ധര്‍ തുടങ്ങി നാനാമേഖലകളില്‍ നിന്നുമുള്ളവര്‍ പാടത്തിറങ്ങി. ഒരോരുത്തരും അവരവരുടെ ഒഴിവുസമയങ്ങളില്‍ കര്‍ഷകരായി. വെറുതെ കൃഷിയിറക്കുക മാത്രമല്ല. കൊയ്തെടുത്ത നെല്ല് സംഭരിച്ച് അരിയാക്കി അതതു പാടശേഖരത്തിന്റെ പേരില്‍ വിപണനം ചെയ്യുക എന്ന ഉദ്ദേശത്തോടെ നെല്ല് സംസ്കരണ വിപണന കൂട്ടായ്മയും (ജജങഇ) കൊടകരയില്‍ രൂപീകരിച്ചിട്ടുണ്ട്. കൊടകര മേഖലയിലെ 8 പഞ്ചായത്തുകളില്‍ നിന്നുള്ള 100 പേരുടെ കൂട്ടായ്മയാണിത്. കലര്‍പ്പില്ലാത്ത അരി വിപണിയിലെത്തിക്കുക എന്ന ലക്ഷ്യവും ഈ കൂട്ടായ്മ കൈവരിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഉഴിഞ്ഞാല്‍ എന്ന ബ്രാന്‍ഡ്നെയിമിലുള്ള അരി വിപണിയിലെത്തി.

ഉഴിഞ്ഞാല്‍പ്പാടത്തെ 100 പറ നെല്‍ക്കൃഷിയില്‍നിന്നും സംഭരിച്ച 4 ടണ്‍ നെല്ലാണ് അരിയാക്കി ഉഴിഞ്ഞാല്‍ അരി എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ചത്. ഇതിന്റെ വിപണനോദ്ഘാടനം ഏപ്രില്‍ നാലിന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ വൈശാഖനും നെല്ല് സംസ്കരണ വിപണന കൂട്ടായ്മയുടെ പ്രഖ്യാപനം പുതുക്കാട് എംഎല്‍എ പ്രൊഫ.സി രവീന്ദ്രനാഥും നിര്‍വഹിച്ചു. നെല്‍വയലുകളുടെയും നെല്‍കൃഷിയുടെയും വിസ്തൃതി ഭീതിതമാംവിധം കുറയുന്നതുസംബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകരയില്‍ നടത്തിയ പഠനമാണ് നെല്‍ക്കൃഷിരംഗത്തെ പുതിയ ചലനങ്ങള്‍ക്ക് വഴിതെളിച്ചത്. കേരളത്തില്‍തന്നെ ഏറ്റവും വലിയ ഗ്രൂപ്പ് ഫാമിങ് സൊസൈറ്റികളിലൊന്നാണ് ഉഴിഞ്ഞാല്‍. ഇരുപതോളം പമ്പ് സെറ്റ്, ട്രില്ലര്‍, മെതിയന്ത്രം, പെട്ടിപറ, ഓഫീസ് കെട്ടിടം എന്നിവ ഉണ്ടെങ്കിലും ഒന്നും കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല. വെള്ളം നിയന്ത്രിക്കുന്നതിനുള്ള സ്ലൂയിസ് തകരാറിലാണ്. കൃഷിയിറക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നതിന് പ്രക്ഷോഭരംഗത്തിറങ്ങിയുമാണ് ഇവര്‍ വിജയം കൊയ്തത്.

*
കെ എന്‍ സനില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 14 ഏപ്രില്‍ 2013

Saturday, March 16, 2013

Moving Ahead with Science Popularisation Movement

THE 14th All India Peoples Science Congress of the All India Peoples Science Network (AIPSN) concluded in Lucknow in an exciting and productive mood. The biannual event of the AIPSN, organised for the first time in Uttar Pradesh, was held at Gandhi Bhavan Campus from February 25 to 28, 2013. The event was attended by more than 500 activists of the people’s science movement (PSM). Activists, who are active as volunteers all over the country in the sphere of education and literacy, science communication, gender empowerment, rural development, agriculture, environment and climate change, participated in the congress to review and decide on the way forward in their own above mentioned respective areas of work.

ATMOSPHERE FOR WARM INTERACTION

Out of the 35 constituent member organisations from 20 states of India, 32 organisations sent their delegates to the Lucknow event, creating an atmosphere for warm interaction. More than 20 per cent of the participants were women. Working scientists who participated both as resource persons and delegates in the congress were about 20 per cent while another 30 per cent were college and school teachers. Research institutions and universities in and around Lucknow and in various parts of the country extended their support to the congress by facilitating the participation of experts on their rolls. The congress was organised as a self-supported event. Most of the expenses were met by the participants and constituent organisations. The arrangements for local hospitality were made with the help of resources mobilised from the public by the Uttar Pradesh Gyan Vigyan Samiti.

The congress was divided into five parts: 1. AIPSN General Council meeting, 2. Inaugural session, 3. Seminar on development of Uttar Pradesh, 4. Academic sessions and 5. Valedictory.

The General Council met on February 25 forenoon with D Raghunandan, president of the AIPSN, presiding over the proceedings. T Gangadharan, general secretary, presented the biannual report of activities and T P Kunhikannan, treasurer, presented the accounts and audit report. The council elected a 26 member executive committee. Election of D Raghunandan as president, T Gangadharan as general secretary and C Ramakrishnan as treasurer was confirmed.

M Vijayan, former director of Indian Institute of Science, Bangalore, inaugurated the congress as chief guest, delivering a lecture on the theme of development of science post-independence in India. The inaugural session was attended by a large assembly of public. Ms Subhashini Ali, former MP, spoke of the need to galavanise the PSM activists to counter the religious fundamentalist groups active all over the country. D Raghunandan spoke on the PSM perspective. T Gangadharan presented the present status of PSM organisation. The book entitled An Appropriate Energy Mix for India, published by Paschim Bengal Vigyan Manch as a compilation of papers presented in the national energy workshop organised at Kolkata, was released by by the chief guest giving a copy to M P Parmeshwaran.

ON DEVELOPMENT OF UTTAR PRADESH

A seminar on development of Uttar Pradesh followed immediately after the inaugural session, with Ms Subhashini Ali chairing the proceedings. Experts from different fields presented papers on different aspects of UP’s development. They included Muhammed Muzamil (VC of Ruhelkhand University), Pradeep Bhargava (GSSI, Allahabad), Dr Raj Kumar (director, AIIMS, Rishikesh), Prof Kameshwar Chaudhari (dean, Department of Social Sciences, Baba Saheb Bhimrao Ambedkar Central University),  Dr Rana Pratap (dean, Department of Environment, Baba Saheb Bhimrao Ambedkar Central University), Dr D K Sahu (Lucknow University), Dr Vandana Misra and Dr Namita Singh (writer and president of BGVS UP).

The papers analysed the status of development in various sectors of Uttar Pradesh, identified the issues and constraints, and suggested strategies for future actions. Subhashini Ali pointed out that in UP we are lagging behind in almost all the important social indicators. The Human Development Report (HDR) of UP has not been published for three years. After 1989, caste and religion politics has been on the rise. Demands for the state’s development are visible but in the era of identity politics, the mass is divided on caste and religious lines and not coming together on larger issues of development and this is the main reason behind stagnation. We cannot compare UP with even Tripura on any indicator; the problem is of the kind of politics in UP. D K Sahu pointed out that the movements in UP are not about protest for restructuring of the system; however the youth of UP is ready to help and we require political will and a roadmap. Kameshwar Chaudhari did not think that caste politics per se needs to be held responsible for stagnation. His argument was that caste politics started in southern states in the British era but caste mobilisation did not impede the development process of these states; caste politics is known to have played a positive role in these states in the overall distribution of gains from development. Previously in UP the dominant class was composed of the upper castes; now the dominant class is more heterogenic.

Vandana Mishra was of the view that polarisation of religions is more of a problem for Indian society, noting that though identity politics is inevitable in Indian society, it is also due to the failure of our general practice of politics. However, if in UP we don't have so far a crisis of agriculture in the acute form when developed agricultural regions of India are in debt, then the issue of UP’s development also needs to be viewed from the central government politics of industrial investment and investment in education and health. Rana Pratap asked the participants to pay attention to eco-friendly and economical alternatives in agriculture to deal with the adverse impacts of green revolution such as mono-crop culture, more consumption of water, pesticides, water pollution, soil salinity, decreasing water tables and now decreasing productivity. We need sustainable agriculture. Ecological and organic agriculture, drip irrigation, bio-pesticides are the solutions. Productivity, soil development, independence of marginal farmers and their connectivity with the emerging market arrangements are quite critical to the achievement of success in organic agriculture.

Dr Namita Singh pointed out that while we had a very dynamic discussion on the problems of UP’s development and the important aspects of politics using caste based mobilisation, it should not be forgotten that UP is one of the richest Indian states in culture. UP has been the birthplace of a composite culture but unfortunately all our cultural places are now places of caste conflicts. A more suppressed section of society is women. Particularly western UP is witnessing honour killings. Addressing all such issues is an equally big challenge for the PSM. We can reach to masses only through mass literature, art forms and in their own dialect. We can reach through book only. So we need lot of books to reach masses.

The session concluded with the desire that these presentations must be elaborated in future. UP BGVS was urged to develop a document out of these deliberations, with the support of various faculties of universities and research institutions.

SUB-PLENARY SESSIONS

Day 2 and Day 3 of the congress were earmarked for academic programmes. The focus of congress discussions was on the task of forging a PSM vision on the emerging challenges of development for India. Presentations by subject experts and field activists were arranged and discussed in the eight sub-sessions. Presentations on PSM positions and that of experts were done in sub-plenary conferences of 250 participants and presentations by field activists on their experiences and case studies were arranged in small workshops of 40-50 delegates. Four sub-plenary conferences and 10 workshops were planned for each day. In the two day spectrum, there were eight sub-plenary conferences and 19 workshops. In total, there were 23 presentations in sub-plenary conferences and more than 120 presentations in the form of case studies or experiences in various workshops. These were in eight subject areas: Science popularisation, agriculture, education, health, environment and climate change, gender and socially excluded, rural livelihood and new technologies and challenges. Each workshop continued for four hours, providing sufficient time for discussions for the participants towards a vision on each sector. Lot of ideas came up and will be consolidated in the form of a document, to be used as a tool for further discussions and dialogues at the state and lower levels.

On February 26, the first sub-plenary was on gender and social exclusion. Asha Misra was the convener and there were five speakers: Komal Sreevastava (AIPSN), K R Venugopal (JVV), Jagmati Sangwan (AIDWA), Vineeta Bal (National Institute of Immunology and DSF) and Alex George from New Delhi. They gave an overview of issues visible in gender and sections of socially excluded such as problems of tribals, sex selective practices in health, education of the excluded communities etc so as to provide a sound base for the discussions to take place in the workshops. A book Sampradayik Dango Ka Sach (The Truth of Communal Riots), published by BGVS, was released in this session which took place in the main auditorium of Gandhi Bhavan.

The second sub-plenary on agriculture and food security, held at Karan Bhai auditorium, was chaired by R Gopichandran, director of Vigyan Prasar, and facilitated by Dinesh Abrol. Other speakers were Ramanjeyalu from Centre for Sustainable Agriculture, AP, P V Satheesh from Deccan Development Society, Hyderabad and T P Raghunath from CERD Pondicherry. Ramanjeyalu presented a critical assessment of the pre and post-green revolution scenarios and the currently evolving issues in Agriculture. Satheesh spoke mainly on issues of food security and the need of social justice in this area. He pleaded for democratisation of research initiatives related to food security. Raghunath spoke on concepts of bio farmland and water management initiatives, and the experiences of Pondicherry in this regard. Dr Gopichadran put a thrust on taking new ideas generated by researches, to the people.

The sub-plenary on Health was facilitated by Amit Sengupta of Delhi Science Forum. His introductory remarks focussed on the impacts of the system restructuring of the GOI in health sector and increasing drug price. Elite healthcare systems are given more importance and medicare expenses are skyrocketing. There were three speakers: T Sunder Raman (director NHSRC), Suresh from Jana Vijnana Vedika and Satyajit Rath from National Institute of Immunology. Sunder Raman spoke on the ongoing policy changes taking place in health sector and the resultant opportunities for interventions by PSM. Suresh presented the case study of implementation of Arogyasree project in Andhra Pradesh to bring out the element of corruption and how the PSMs will have to intervene to deal with corruption based on the experience of their own state. Satyajit Rath discussed the impact of biotechnology in contemporary medical care system.

The fourth sub-plenary was on environment, energy, extraction industry and climate change. T Jayaraman and Tejal Kanitkar from TISS, Mumbai and M P Parameswaran from KSSP were speakers. D Raghunandan from DSF facilitated the session. T  Jayaraman spoke about India’s climate policies after Durban conference. He termed the approach as “having an agreement without knowing the content of the agreement.” Tejal Kanitkar spoke on the right to energy, describing the trends in Indian power scenario for the last 15 years. She amply quoted the deliberations in the AIPSN workshop on energy mix for India, held in Kolkata recently and said that the possible target for India will be 2000 kwh per year per person. M P Parameswaran spoke on the challenge of adaptation and mitigation of climate change at community level, using large plantations of fruit-bearing trees for carbon sequestration and food security. He also emphasised that nuclear power is not a good option for India. Raghunandan said that in the ongoing discourses, question raised is not of development versus environment, but of development and environment. We need the right development where both environment and equity are ensured.

WORKSHOPS ON IMPORTANT ISSUES

Following the sub-plenary conferences, where conceptual variants triggered debates, ten workshops took place --- four on gender and social exclusion, two on health, two on agriculture and two on environment. The total number of case studies and experiences shared in these workshops came to around 60. They illustrated a lot of field level experiences of positive interventions which are indicative for future actions. In all the workshops activists provided to the participants a lot of insights on how people’s fight is going on in the grass root level. Studies on health expenditure were placed for discussion in the workshop on access to medicine. Few field experiences of utmost importance namely non-pesticide management and Biofarm were discussed in the workshops on agriculture. The general trend was found to be favouring a concerted effort on sustainable agriculture.

Sub-plenary conferences on February 27 were on rural livelihood, education, science popularisation and new technologies and challenges. Session on rural livelihood was facilitated by T P Raghunath. Speakers were Sarada Muraleedharan (director, National Rural Livelihood Mission), Dinesh Abrol (Delhi Science Forum) and D Raghunandan (CTD Delhi). T P Raghunath, as facilitator, initiated his session by pointing out the peculiarities of India’s rural livelihood systems, in which the dependence continues to be predominantly on agriculture. Noting that livelihood potential in agriculture is on decline and allied sectors are getting to be more important. Ms Sarada Muraleedharan spoke on the subject of “Women in Livelihood: The Dynamics of Space.” Starting from the present functioning of NRLM, she detailed the unique experience of Kudumbasree in Kerala, where more than half of the families in the state are brought in the network for poverty reduction and livelihood improvement. Closely integrated with LSGIs, Kudumbasree has become an outstanding movement of empowerment of women, though with many problems yet to be resolved. D Raghunandan spoke about technology based livelihood. He reminded that not only rural non-farm sector should be the main forward looking avenue for India the challenge of technology upgradation is becoming quite important. We will have to ensure quality and standards. We are intervening in unorganised sector where countries like China intervene well organised. Dinesh Abrol spoke about the narrowing role of the state in ensuring livelihood and the way forward. He observed that the concurrent development in livelihood is visible in trading and finance and other service sectors and not much in productive sectors. Skill development is becoming a corporate agenda conceived in PPP mode. He was also of the view that agriculture has much potential to absorb surplus labour if the peasantry is made to adopt ecological farming and from the rural non-farm sector will also gain better in respect of the linkage effects.

The session on Education was facilitated by C P Narayanan, a member of parliament and of KSSP, and coordinated by C Ramakrishnan and Asha Misra. The theme paper was presented by Vinod Raina and responded by three speakers, M P Parameswaran from KSSP, Kamala Menon from DSF and Subimal Sen of PBVM and former vice chair of Higher Education Council of West Bengal. Vinod Raina, in his theme paper, covered the overall scenario of education in India, emerging issues and potentials. Even though the GOI is enacting new laws and trying to build up new systems, there is no interest in the government to implement these systems with an appropriate spirit. Noting that the fund allocated for education is not sufficiently expended he called for the PSM to mobilise the people and deal with the challenge of lack of creative ideas on how to go about the implementation of new systems. Subimal Sen spoke regarding the policy changes occurring in higher education and how it is going to commodify higher education in our country. Higher education is missing a vision for tomorrow. M P Parameswaran opined that along with raising criticisms, we have to try to create functional models to intervene. He underlined the need of transforming the teacher community as a strategy for a long lasting intervention in school education. Kamala Menon also emphasized on the need for PSM interventions in education.

STRESS ON SCIENCE POPULARISATION

S Chatterjee from Karnataka BGVS and a scientist at the Indian Institute of Astrophysics, Bangalore, chaired the session on Science Popularisation and Prajwal Shastri of the same institute coordinated the discussion. S Chatterjee observed that science popularisation activity was the gateway to scientific rationale. He pointed out how PSMs have been using this potential and what are the future prospects. There were three speakers: T V Venkateswaran of Vigyan Prasar, T Jayaraman from TISS and Amitab Pandey, amateur astronomer and activist from Delhi. Jayaraman’s presentation had its focus on different limitations faced by science communication activists in the era of global warming. Many aspects are uncertain and objectivity is at a risk, related to predictions and projections. Venkateswaran’s attempt was to place a communication model for India, given the current unscientific practices in the media world. Prajwal Shastri presented her views on how a better understanding of the universe will facilitate to strengthen rationality in society.

The eighth sub-plenary conference was on new technologies and challenges, facilitated by Prabir Purkayastha of Delhi Science Forum. The other two speakers were Satyajit Rath from National Institute of Immunology and DSF and Debesh Das, former minister of information technology, West Bengal. Rath presented his views on biotechnology with special reference to genome technology. Nature and nurture of technologies were the key words in his presentation to denote hereditary and created aspects. Platform technologies are used to manage the enormous amount of data. He also discussed the impact of genome technology in pathology and pharmacology. Debesh Das spoke on information and communication technologies, giving a comprehensive picture on the use of ICT in India and establishing how India is lagging behind in mastering technologies with a vision, while it is believed to be the leader in software development. He predicted that the present status of India in ICT would not continue as we are not in a controlling position in the manufacturing of electronic components used in ICT hardware. Purkayastha cautioned against the challenges posed by strategic technologies like biotechnology and information technology. Influence of internet and mobile communication is increasing very fast. It also brings the thinking that individual interventions are most important and thus negates or reduces the importance of collective actions. They have become disruptive technologies. We need not reject them but should try to overcome the disruptive impacts and try to use them more effectively.

In the afternoon, there were eight workshops to elaborate the discussions in the sub-plenaries. A total 53 case studies were presented in these workshops which provided ample scope for discussion (rural livelihood-12, education-30, science popularisation-10, new technologies and challenges-1). The workshop on literacy and continuing education was very rich in case studies from various states. In science popularisation workshop, various issues faced by the activists involved in science popularisation activities were discussed along with few exciting experiences like that of Amitab Pandey. In the workshop on new technologies, even though participants were less, a hot debate on the approach to GM crops made it more live.

IMPORTANT PROGRAMMES FOR FUTURE ACTIONS

The concluding session of the congress started on February 28, chaired by D Raghunandan. Avanish Avasthi, principal Secretary of science and technology, addressed the delegates. He recalled the contributions made by PSMs in literacy, education and science popularisation in UP and other parts of the country and felicitated its attempts to intervene in the development of UP. Session coordinators of each sub-congress were asked to place a brief summary of the discussions along with the major recommendations made by the participants.

Thereafter, T Gangadharan placed a panel for new executive committee of AIPSN, which was unanimously accepted, and the new EC members were introduced to the audience. The general secretary placed before the body some important programmes for future actions, which included:   
·                   
  • PSM schools at regional and state level
  • Strengthening of regional organisation structure
  • Continuing the ongoing campaigns on RTE, climate change etc
  • A campaign on astronomy using the opportunity of the visit of  ISON comet
  • International year of crystallography, year of mathematics of planet earth
  • Experience sharing workshops, miracle exposure, SHG etc
  • Book publication on pre-publication system.

The venue of the next AIPSC could not be declared as there were three requests. The general secretary said the venue would be decided by the EC in due course. Members of the local organising committee were introduced by Sanjeev Sinha, its convener, and the tentative income and expenditure details of the AIPSC were presented by Tejram Bharati, convener of finance committee. This was recognised as a good practice which should be followed in future also. The AIPSC souvenir was released by Veena Gupta. The new president and general secretary addressed the gathering, as part of their assuming the new responsibility. The 14th AIPSC concluded in a festive mood with enchanting musical presentations by teams from different states.

*
T Gangadharan People's Democracy 10 March 2013

Monday, January 31, 2011

സമൂഹ മനസാക്ഷിക്കു നേരെ ചോദ്യശരങ്ങളുമായി പെൺപിറവി

ഉടയാടകളും ചമയങ്ങളും ചാർത്തപ്പെട്ട് എന്നാൽ ഉടലിന്റെ തടവറയിൽ എന്നന്നേക്കും തളയ്‌ക്കപ്പെട്ട് സ്‌ത്രീ നമ്മുടെ മുന്നിൽ നിൽക്കുന്നു. നമ്മുടെ അമ്മയായും ഭാര്യയായും സഹോദരിയായും മകളായും സുഹൃത്തായും അവൾ നമുക്കൊപ്പം ജീവിക്കുന്നു. തുണ്ടം തുണ്ടമാക്കപ്പെട്ട അവയവങ്ങൾ മാത്രമായി, നമ്മുടെ ആവശ്യങ്ങൾ യഥാസമയം നിറവേറ്റാനുള്ള ഉപകരണമായി അവൾ അവളുടെ വ്യഥകൾ കുടിച്ചു തീർത്തു ജീവിക്കുന്നു. സമൂഹം അളന്നു തിരിച്ചിട്ട കളങ്ങളിൽ നിന്നുകോണ്ട് സമൂഹം നിശ്ചയിച്ച വേഷങ്ങൾ മാത്രം ആടാൻ കല്പിക്കപ്പെട്ട സ്‌ത്രീ വർഗം പെൺപിറവിയിലൂടെ മനുഷ്യസമൂഹത്തിനു നേരെ ആയിരം ചോദ്യങ്ങൾ നിരത്തുകയാണ്. ഈ സമൂഹത്തിൽ സ്‌ത്രീയായി ജീവിക്കുക എന്ന ഭയാനകമായ അവസ്ഥയെ അവൾ ഇവിടെ തുറന്നുകാട്ടുകയാണ് ഈ നാടകത്തിലൂടെ. ക്യാപ്‌ടൻ ലക്ഷ്മിയും ഈറോം ശർമിളയും മാധവിക്കുട്ടിയും ഗൌരിയമ്മയും മയിലമ്മയും ഒക്കെ ജീവിച്ചു കാണിച്ച ഈ മണ്ണിൽ സ്‌ത്രീവർഗം ഇന്നും പരമ്പരാഗത മൂല്യ സങ്കല്പങ്ങളുടെയും വിശ്വാസങ്ങളുടെയും തടവറയ്‌ക്കുള്ളിൽ തന്നെയാണെന്നു ഓർമപ്പെടുത്തുന്നു.

ഈ നാടകത്തിലെ കാഴ്‌ചകൾ കാലത്തിന്റെ നിഴൽ‌പ്പാടുകളാണ്. ഈ കാഴ്‌ചകൾ കാണുന്ന പുരുഷൻ മാപ്പിരക്കുന്നത് തങ്ങളുടെ ദൌർബല്യങ്ങളുടെ പേരിലാണ് എന്നാൽ സ്‌ത്രീയോ അവളുടെ ശക്തിയെക്കുറിച്ചോർത്തും. നിഷയെന്ന അവാർഡ് ജേതാവു കൂടിയ പത്രപ്രവർത്തക നേരിൽക്കാണുന്ന സ്‌ത്രീയുടെ വിവിധ മുഖങ്ങളും അത് അവളുടെ ജീവിതത്തിൽ സ്വാധീനിക്കുന്ന കഥാതന്തുവിലൂടെ നാടകം പുരോഗമിക്കുന്നു. മുഴുക്കുടിയനായ പിതാവിന്റെ പുത്രിക്കു നേരെയുള്ള സമൂഹത്തിന്റെ പരിഹാസവും, ഒറ്റയ്‌ക്കു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന കുട്ടി നേരിടേണ്ടി വരുന്ന ദുരിതവും പീഡിപ്പിക്കപ്പെട്ട കുട്ടിക്കു നേരെ പോലീസും മാധ്യമങ്ങളും കാണിക്കുന്ന ക്രൂരതകളും, കമ്പനി ജോലിക്കിടെ അനുഭവിക്കേണ്ടി വരുന്ന പീഡനവുമൊക്കെ അടുത്തു കാണുന്ന നിഷയിലൂടെ കാലിക ജീവിതങ്ങളുടെ നേർക്കാഴ്‌ചയാണ് നാടകം വരച്ചു കാട്ടുന്നത്. ഇതിനൊക്കെയുപരി തന്റെ വീട്ടിൽ അവൾക്ക് ലഭിക്കാതെ പോകുന്ന സ്നേഹവും തണലും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ദു:ഖമായി പുറത്തു വരുന്നു. ഈ ഭൂമിയിൽ പിറക്കാൻ ഭയപ്പെടുന്ന പെൺകുഞ്ഞായി അവൾ സമൂഹമനസാക്ഷിക്കു നേരെ ദീനരോദനമുയർത്തുന്നു.

പുരുഷന്റെ ദൌർബല്യങ്ങളെ ഒന്നൊന്നായി പെൺപിറവി പിച്ചിചീന്തുന്നു. പെൺശരീരത്തെ നോട്ടം കൊണ്ടും മൊബൈൽ തോക്കുകൊണ്ടും ആക്രമിക്കുന്ന പുതു സമൂഹവും ആണായതുകൊണ്ടു അടുക്കളപ്പണി അമ്മ പഠിപ്പിച്ചില്ലയെന്ന അവന്റെ അഹങ്കാരവും, സ്‌ത്രീശാക്തീകരണത്തിനു നേരെയുള്ള പുച്ഛവുമൊക്കെ പല സന്ദർഭങ്ങളിലൂടെ നാടകം പുരുഷമനസാക്ഷിയെ കളിയാക്കി ഉയർത്തുന്നുണ്ട്.

തമസിൻ തുരുമ്പിച്ച കൂടാരമൊന്നിൽ

തളച്ചിട്ട ദു:ഖങ്ങൾ ഞങ്ങൾ

കവാടം തകർത്തെത്തുമൊരുസുപ്രഭാതത്തെ

കാത്തസ്‌തമിക്കുവോർ ഞങ്ങൾ

സ്നേഹവും നന്മയും നിറഞ്ഞ ഒരു ലോകം സാധ്യമാണെന്നും, ഈ കുഞ്ഞിനു അതു കാണിച്ചുകൊടുക്കുവാൻ സമൂഹത്തോടു ആ‍ഹ്വാനം ചെയ്തുകൊണ്ട് നാടകം അവസാനിക്കുന്നു. സ്‌ത്രീകളുടെ വളരുന്ന ആത്മാവബോധങ്ങൾക്കും തിരിച്ചറിവുകൾക്കും പുത്തൻ സ്വാതന്ത്ര്യബോധത്തിനും അനുസരിച്ച് സ്വയം തിരുത്താൻ കൂട്ടാക്കാതെ നിൽക്കുന്ന കേരളീയ പുരുഷാവബോധങ്ങൾ നേരീടാൻ പോകുന്നത് വളരെ കടുത്ത വെല്ലുവിളികളാണെന്നു നാടകം ഓർമപ്പെടുത്തുന്നു.

പകുതിയാകാശവും പകുതിമണ്ണും

പകുതി നഗരം, പകുതി നാടുമെന്റേത്.

പകുതിചരിത്രവും പകുതി വിജയങ്ങളും

പകുതി രാവും പകുതി പകലുമെന്റേത്

പകുതി നദികൾ, പകുതി മലകളെന്റേത്..

കാടുപകുതി,ക്കടലു പകുതിയെന്റേത്..

കരയില്ല, ശിലയായ്ത്തപം ചെയ്യുകില്ലിനി

തളിരിലും പൂവിലുമുയർത്തെണീക്കും…

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് കഴിഞ്ഞ ഒരാഴ്‌ചക്കാലമായി കേരളത്തിലൂടനീളം അവതരിപ്പിച്ചു വരുന്ന പെൺപിറവി നാടകം ഒരു വലിയ സംവാദത്തിനു തന്നെ വഴി തുറക്കുകയാണ്. വേദിയും സദസും അരങ്ങായി മാറുന്ന പുത്തൻ നാടക അവതരണവും സാങ്കേതികത്വവും സംഭാഷണങ്ങളും പ്രേക്ഷകരെ വളരെയേറെ ആകർഷിക്കുന്നു. നാടകാവതരണ ശേഷം പ്രേക്ഷകരിൽ നിന്നുയരുന്ന സംവാദങ്ങളും അഭിപ്രായങ്ങളും നാടകനവോത്ഥാനത്തിന്റെ വെളിപാടാകുന്നു.

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ശതാബ്ദി വർഷാചരണത്തോടനുബന്ധിച്ച് തയ്യാറാക്കിയ പെൺപിറവി നാടകാവതരണം ജനുവരി 31നു തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും. പ്രശസ്ത നാടകപ്രവർത്തകയായ ശ്രീജ ആറങ്ങോട്ടുകരയുടെ ‘ചരിത്രവഴികളിലെ സ്‌ത്രീകൾ’ എന്ന രചനയെ അധികരിച്ചും ഒപ്പം എൻ വേണുഗോപാലന്റെ ‘പിറവികൊണ്ടേ മുറിവേറ്റവർ’ എന്ന നാടകത്തിൽ നിന്നും തയ്യാറാക്കിയതാണ് ഈ നാടകം. സജിത മഠത്തിൽ, ബി എസ് ശ്രീകണ്ഠൻ, എം എം സചീന്ദ്രൻ എന്നിവര് കൂടിച്ചേർന്നാണ് പെൺപിറവി നാടകം രചിച്ചത്. സാംകുട്ടി പട്ടംകരിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രൊഫഷണൽ നാടകകലാകാരന്മാരും വിദ്യാർത്ഥിനികളും അടങ്ങിയ അഭിനയനിരയാണ് നാടകം അരങ്ങിലെത്തിക്കുന്നത്.

നാടകത്തിൽ നിന്ന്











*****

കടപ്പാട് : കേരള ശാസ്‌‌ത്ര സാഹിത്യ പരിഷത്ത്, ചിത്രങ്ങൾ: തുളസി കക്കട്ട്

Saturday, January 29, 2011

മകരവിളക്കും ശാസ്‌ത്രസാഹിത്യ പരിഷത്തും

മനസ്സുള്ള മുഴുവന്‍ മനുഷ്യരെയും ഞെട്ടിച്ച ദുരന്തമാണ് വണ്ടിപ്പെരിയാറിനടുത്തുള്ള പുല്ലുമേട്ടില്‍ നടന്നത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വന്ന നിരപരാധികളായ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. സാധാരണ, നൂറില്‍പരം ആളുകള്‍ ഒന്നിച്ചുമരിക്കുന്നത് വന്‍പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോഴോ തീവണ്ടിയോ വിമാനമോ അപകടത്തില്‍പെടുമ്പോഴോ ആണ്. ഇവിടെ അങ്ങനെയൊന്നുമുണ്ടായില്ല. തിരക്കില്‍പ്പെട്ടു വീണവരെ, പ്രാണനുംകൊണ്ട് ഓടിയ മറ്റുള്ളവര്‍ ചവിട്ടിക്കൊല്ലുകയായിരുന്നു. അയ്യപ്പന്മാരാണെന്നുള്ള വെജിറ്റേറിയന്‍ ബോധമൊന്നും അപ്പോള്‍ അവരെ സ്വാധീനിച്ചില്ല. പുണ്യവസ്‌തുവായി പൂജിച്ചണിയുന്ന തുളസിമാലയോ പുണ്യപാപച്ചുമടുകളെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഇരുമുടിക്കെട്ടുകളോ ജീവനുംകൊണ്ടുള്ള ഓട്ടത്തില്‍ വിഷയമായില്ല.

ബഹുമാനപ്പെട്ട കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്, മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണോ എന്ന് തുറന്നുപറയണമെന്നാണല്ലൊ. അത്രയും നന്നായി. ഇനിയെങ്കിലും കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയുണ്ടാകുമല്ലോ.

മകരവിളക്കിന് വലിയ പഴക്കമില്ല. സാഹിത്യകൃതികളില്‍ മകരവിളക്കിന്റെ പ്രകാശം തീരെയില്ല. ആധുനിക കേരളത്തിലെ പുരോഗമനവാദികള്‍ ഒക്കെത്തന്നെ മകരവിളക്ക് കത്തിക്കുന്നതാണെന്നു പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിയും സുഗതകുമാരിയും മുന്‍ ഡി ജി പി എന്‍ കൃഷ്ണന്‍നായരും മാത്രമല്ല ഒരു തന്ത്രിപോലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എഴുപതുകളില്‍ത്തന്നെ യുക്തിവാദികള്‍ പൊന്നമ്പലമേട്ടില്‍ പോയി നിരവധി പ്രകാശങ്ങളുണ്ടാക്കി മകരവിളക്കിനെ അപ്രസക്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിന്റെ റിപ്പോര്‍ട്ടറായ മനോജ് കെ പുതിയവിള, റഷീദ് അന്‍സാരി എന്ന ക്യാമറാമാനോടൊപ്പം പൊന്നമ്പലമേട്ടിലെത്തി രണ്ടായിരത്തില്‍ത്തന്നെ കത്തിക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടിത്തന്നിട്ടുണ്ട്. രണ്ടായിരത്തിയെട്ടില്‍ മകരവിളക്കിന്റെ ചലനചിത്രമെടുത്ത് ബ്ലോഗില്‍ കൊടുത്ത സിനോഷ് എന്ന യുവാവ് അര്‍ഥവത്തായ സംവാദങ്ങള്‍ സൃഷ്ടിക്കുകയും അന്ധവിശ്വാസികളുടെ കണ്ണുരുട്ടലുകള്‍ക്ക് വിധേയനാവുകയും ചെയ്‌തിരുന്നു. ഇനി നമ്മള്‍ക്കു കോടതിയെ ശ്രദ്ധിക്കാം. ദുരന്തങ്ങള്‍ ഒഴിവാക്കുന്ന വിധത്തിലുള്ള അന്വേഷണവും വിശകലനവും നിര്‍ദ്ദേശവും പ്രതീക്ഷിക്കുകയും ചെയ്യാം.

കേരള ശാസ്‌ത്രസാഹിത്യപരിഷത്ത് ഈ വിഷയത്തില്‍ ഇടപെട്ടതാണ് ശ്രദ്ധേയമായ ഒരുകാര്യം. പുല്ലുമേട് ദുരന്തത്തിന്റെ മറവില്‍ ഇനിയും കാടുവെട്ടലിന് അവസരം നല്‍കരുതെന്ന് പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നു. അതില്‍ അദ്ഭുതമില്ല. കാടുവെട്ടരുതെന്നൊക്കെ സാമാന്യഗതിയില്‍ ആര്‍ക്കും പറയാന്‍ കഴിയും. കാടുവെട്ടുന്നവരുടെ പോലും മുദ്രാവാക്യം വെട്ടരുതെന്നാണല്ലോ. എന്നാല്‍ മറ്റു സംഘടനകള്‍ പറയാന്‍ വിമുഖത കാട്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യം പരിഷത്തു പറഞ്ഞു. മകരവിളക്ക് ദിവസം തെളിയുന്ന പ്രകാശം മനുഷ്യനിര്‍മിതമല്ലെന്ന സത്യം മറച്ചുവച്ച് ക്ഷേത്രത്തിലേയ്‌ക്ക് നിഷ്‌ക്കളങ്കരായ ഭക്തരെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനം ശാസ്‌ത്രബോധമുള്ള പരിഷ്‌കൃത സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ സത്യം തുറന്നുപറയണമെന്നാണ് കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത് ആവശ്യപ്പെട്ടിട്ടുള്ളത്.

ശാസ്‌ത്രാവബോധമുള്ള ഒരു സമൂഹസൃഷ്ടിക്കുവേണ്ടി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചാണ് ശാസ്‌ത്രസാഹിത്യ പരിഷത്ത് കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. തെരുവുനാടകങ്ങളും ലാളിത്യം നിറഞ്ഞ പാട്ടുകളുമായാണ് അവര്‍ കേരളീയരെ സമീപിച്ചത്. പുകയില്ലാത്ത അടുപ്പ് ചൂടാറാപ്പെട്ടി തുടങ്ങിയ അവരുടെ കരുതലുകള്‍ പാവങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തു. അടുത്തകാലത്ത് കേരളത്തിലെമ്പാടുമായി പരിഷത്ത് അവതരിപ്പിച്ച ഗലീലിയോനാടകം മനുഷ്യപുരോഗതിക്കെതിരേ മതമെടുത്ത മലിന നിലപാടിനെ ഓര്‍മ്മയില്‍ എത്തിച്ചിരുന്നു. അതിനാല്‍ പരിഷത്തിന്റെ ആവശ്യപ്പെടലില്‍ ആത്മാര്‍ഥതയുണ്ടെന്നു കരുതാം.

അങ്ങനെയെങ്കില്‍ കേരളശാസ്‌ത്ര സാഹിത്യപരിഷത്തിനു ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതു തന്നെയെന്നതിനുള്ള തെളിവുകളുമായി കോടതിയില്‍ പോവുക. മറ്റൊന്ന് ഓരോ ജില്ലയിലും നൂറു ബോധവല്‍ക്കരണ ക്ലാസുകളെങ്കിലും ഈ വിഷയത്തില്‍ സംഘടിപ്പിക്കുക. കൈരളിയിലും മറ്റും കാണിച്ച ദൃശ്യങ്ങളും ഒപ്പം കൂട്ടാമല്ലൊ.

മകരവിളക്ക് തട്ടിപ്പ് സംബന്ധിച്ച ഏറ്റവും വലിയ ബോധവല്‍ക്കരണ പരിശ്രമം വേണ്ടത് അയല്‍ നാടുകളിലാണ്. ഈ വിഷയത്തില്‍, മലയാളത്തില്‍ ഇടമറുകടക്കമുള്ളവരുടെ പുസ്‌തകങ്ങളുണ്ട്. അവകൂടി പരിശോധിച്ച് അയല്‍ ഭാഷകളില്‍ ചെറുപുസ്‌തകങ്ങളും ചലനചിത്രങ്ങളും തയ്യാറാക്കി അവിടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളുമായിചേര്‍ന്ന് ബോധവല്‍ക്കരണം നടത്താവുന്നതാണ്.

ശബരിമലയില്‍ അമ്പതിലധികം ആളുകള്‍ മകരവിളക്കുകണ്ട് മരിച്ചുവീണ കാലത്തുതന്നെ പ്രതിക്രിയകള്‍ ചെയ്‌തിരുന്നെങ്കില്‍ പുല്ലുമേട് ദുരന്തം ഒഴിവാക്കാമായിരുന്നു. ഇപ്പോഴെങ്കിലും തിരുവാഭരണമണിയിച്ചു കഴിഞ്ഞാല്‍ പ്രത്യക്ഷപ്പെടുന്ന സിറിയസ് നക്ഷത്രമല്ല മകരവിളക്കെന്നും അത് വിവിധ വകുപ്പുകള്‍ചേര്‍ന്ന് ഒപ്പിക്കുന്ന തട്ടിപ്പാണെന്നും ഉറക്കെപ്പറയേണ്ടതുണ്ട്. അല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാറുള്ള പരുന്തുപാറയിലും പാഞ്ചാലിമേട്ടിലും ഗവിയിലുമൊക്കെ ഭാവികാലത്ത് വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കും.

മകരവിളക്ക് തെളിയാന്‍ വൈകിയതും അപകടത്തിനുകാരണമായിയെന്ന് പ്രധാനപ്പെട്ട ഒരു പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടല്ലൊ. അങ്ങനെയെങ്കില്‍ ഇക്കുറി മകരവിളക്ക് മരണവിളക്കാകാന്‍ വേണ്ടി വൈകിച്ചതാരാണ് ? കൊച്ചുപമ്പയ്‌ക്കടുത്തുള്ള പൊന്നമ്പലമേട്ടിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കാത്തത് എന്തുകൊണ്ടാണ്? ഒരു രഹസ്യത്തിന്റെ ആവരണമെന്തിനാണ് ? ഇത്രയും കാലം കത്തിച്ചവരാരെങ്കിലും സത്യം തുറന്നുപറയുമോ? എന്തായാലും തട്ടിപ്പിലൂടെ പാവം മനുഷ്യരെ ദുരിതത്തിലേക്കും അന്ധവിശ്വാസത്തിലേക്കും നയിക്കുന്നത് പ്രബുദ്ധകേരളത്തിന് അഭിമാനകരമല്ല.


*****


വര്‍ത്തമാനം/കുരീപ്പുഴ ശ്രീകുമാര്‍, കടപ്പാട് : ജനയുഗം

Saturday, January 22, 2011

സ്വയംസഹായസംഘങ്ങളിലൂടെ ആശ

മറ്റുള്ളവര്‍ എന്നും അനുകരിക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലാവണം പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വം. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും എന്നത് ഇന്ന് കൈമോശം വന്ന രണ്ടു കാര്യങ്ങളാണ്. ഇതുരണ്ടും കൈവിടാതെ സാധാരണക്കാരുടെ ഇടയില്‍ അവരിലൊരാളായി ജീവിക്കാന്‍ കഴിയുന്നു എന്നതാണ് ആശ മിശ്രയെ പലരില്‍നിന്നും വ്യത്യസ്‌തയാക്കുന്നതും.

ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ (ബിജിവിഎസ്) ദേശീയ ജനറല്‍ സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമ്പോഴും താഴെത്തട്ടിലുള്ളവരുടെ പ്രശ്‌നങ്ങള്‍ ആശ മിശ്രയെ എല്ലായ്പ്പോഴും അലട്ടിയിരുന്നു. അവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആശ മിശ്ര ഊന്നല്‍ നല്‍കുന്നതും. 21 വര്‍ഷമായി ബിജിവിഎസിന്റെ സജീവ പ്രവര്‍ത്തകയാണ്.

മധ്യപ്രദേശിലെ ഭോപാലില്‍ വാതക ദുരന്തബാധിതരുടെ പുനരധിവാസവും ചികിത്സയും ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ആശ പൊതുപ്രവര്‍ത്തന രംഗത്ത് വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനകീയ ശാസ്‌ത്ര പ്രസ്ഥാനങ്ങളിലൂടെയാണ് ഇവര്‍ ബിജിവിഎസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത്. പല സ്ഥലങ്ങളിലും ജനകീയ ശാസ്‌ത്ര പ്രസ്ഥാനം ആരംഭിച്ച് വളരെ കാലത്തിനുശേഷമാണ് സാക്ഷരതാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രം സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങി അതിലൂടെ സാമൂഹിക ശാസ്‌ത്രപ്രവര്‍ത്തനത്തില്‍ ആകൃഷ്‌ടരായവരും ഇന്ത്യയില്‍ ധാരാളമുണ്ട്.

മധ്യപ്രദേശിലും മറ്റും ഭോപാല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങി ബിജിവിഎസിന്റെ സജീവ പ്രവര്‍ത്തകരും ദേശീയ നേതൃത്വത്തില്‍ എത്തിയവരുമായിരുന്നു ഇവര്‍. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരായിരുന്നതുകൊണ്ടുതന്നെ അടിയന്തരമായി ചെയ്യേണ്ടിയിരുന്നത് അവരെ സാക്ഷരരാക്കുക എന്നതായിരുന്നു. എംഎ പാസായ ആശയ്‌ക്ക് മധ്യപ്രദേശിലെ വിവിധ ജില്ലകളിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ വലിയ വിഷമമുണ്ടായില്ല.

സ്വാതന്ത്ര്യലബ്ധിക്കുശേഷം അധികം താമസിയാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശാസ്‌ത്ര സാഹിത്യ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയിരുന്നു. ശാസ്‌ത്രപ്രചാരണത്തിന് ഊന്നല്‍ നല്‍കുന്ന വിധത്തിലായിരുന്നു ഇവയുടെ പ്രവര്‍ത്തനങ്ങള്‍.

ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത ലക്ഷ്യമാക്കിയുള്ള പദ്ധതി ഏറ്റെടുത്ത സമിതിയാണ് ബിജിവിഎസ്. സ്‌ത്രീകളെ സ്വയംപര്യാപ്‌തരാക്കാന്‍വേണ്ടി 90കള്‍ക്കുശേഷം എല്ലാ സംസ്ഥാനങ്ങളിലും ബിജിവിഎസിന്റെ സമിതികള്‍ രൂപീകരിച്ചു. സാക്ഷരതാ പ്രവര്‍ത്തനത്തിനിടയിലാണ് ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ തീവ്രത സാമൂഹിക പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒറീസ തുടങ്ങി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സ്വയംസഹായസംഘങ്ങള്‍ രൂപീകരിച്ച് സ്‌ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ബിജിവിഎസിന്റെ ഈ മേഖലയിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് ദേശീയതലത്തില്‍ സമത രൂപീകരിച്ചത്.

ഈ സ്വയംസഹായസംഘങ്ങളിലൂടെ സ്‌ത്രീകളെ സ്വയംപര്യാപ്‌തരാക്കാനും സ്വന്തം അവസ്ഥ തിരിച്ചറിയാനും സാമ്പത്തിക സുരക്ഷിതത്വം ഒരു പരിധിവരെയെങ്കിലും നല്‍കാനും ബിജിവിഎസിന് കഴിയുന്നുണ്ട്. അവബോധത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അപര്യാപ്‌തതമൂലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പല പദ്ധതികളും താഴേത്തട്ടില്‍ എത്തുന്നുണ്ടായിരുന്നില്ല. ഒരുപരിധിവരെയെങ്കിലും ഇവരുടെ ഇടയില്‍ ഒരു മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാന്‍ ബിജിവിഎസിന്റെ നേതൃത്വം ശ്രമിക്കുന്നുണ്ട്.

ജനകീയ ശാസ്‌ത്ര പ്രവര്‍ത്തകര്‍ സാമൂഹിക പ്രശ്‌നങ്ങള്‍, പ്രത്യേകിച്ചും സ്‌ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് ഗ്രാമീണ മേഖലയിലെ സ്‌ത്രീ മുന്നേറ്റത്തിന് കളമൊരുക്കി. പല സ്വയംസഹായസംഘങ്ങളും മാസികകളും മറ്റും പ്രസിദ്ധീകരിക്കുന്നുണ്ട്. ധാരാളം ശാസ്‌ത്രസാങ്കേതിക പുസ്‌തകങ്ങളും തനതുഭാഷയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവയുടെ വില്‍പ്പനയിലൂടെയാണ് പ്രധാനമായും പ്രവര്‍ത്തനത്തിനുള്ള മൂലധനം ബിജിവിഎസ് പ്രവര്‍ത്തകര്‍ കണ്ടെത്തുന്നത്.

സ്‌ത്രീകളില്‍ അവബോധം വളര്‍ത്തുന്നതിലൂടെ വീടുകളിലും ജോലി സ്ഥലത്തും സ്‌ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ ഇവര്‍ പ്രതികരിക്കാനും സംഘങ്ങളിലുള്ള സഹപ്രവര്‍ത്തകരോട് പറയാനും തുടങ്ങി. പല സ്ഥലത്തും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്വയംസഹായ സംഘങ്ങള്‍ ഇരകളായ സ്‌ത്രീകളെ സഹായിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഈ സംഘങ്ങളുമായി ബന്ധപ്പെടാതിരുന്ന സ്‌ത്രീകളെവരെ ഇവയുമായി ബന്ധപ്പെടുത്താന്‍ സഹായിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വര്‍ഗീയലഹളകള്‍ ഒരു പരിധിവരെ കുറയ്‌ക്കാന്‍ ഈ സ്വയംസഹായസംഘങ്ങള്‍ക്കു കഴിഞ്ഞതായി ആശ പറഞ്ഞു. ആദിവാസി പ്രദേശങ്ങളിലും മുസ്ളീം ഭൂരിപക്ഷ പ്രദേശങ്ങളിലും അവരുടെ ഇടയില്‍ നിന്നുതന്നെ പ്രവര്‍ത്തകരെ കണ്ടെത്തിയത് സ്വയംസഹായസംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിച്ചു. ഓരോ ഭാഗത്തേയും ജനങ്ങളുടെ പ്രത്യേക കഴിവുകളും പ്രശ്‌നങ്ങളും മനസ്സിലാക്കുകയും കഴിവുകളില്‍ അവരെ പ്രാവീണ്യം നേടാന്‍ സഹായിക്കുന്നതോടൊപ്പം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമുള്ള സഹായസഹകരണങ്ങള്‍ നല്‍കി സ്വയം പര്യാപ്‌തരാക്കുകയും ചെയ്തു.

1994ല്‍ ബിഹാറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധാരാളം സ്‌ത്രീകള്‍ മുഖ്യധാരയില്‍ വന്നിരുന്നു. ഇവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനല്ല മറിച്ച് കഴിവുകേടുകളെ പെരുപ്പിച്ച് ഇവരുടെ പൊതുപ്രവര്‍ത്തനത്തെ പുറകോട്ടടിക്കുന്ന രീതിയാണ് പ്രമുഖ രാഷ്ട്രീയപാര്‍ടികള്‍ കൈക്കൊണ്ടതെന്ന പരാതി ആശ പ്രകടിപ്പിക്കുന്നു. ഇതിനുവിരുദ്ധമായി ഈ സ്‌ത്രീകളെ സ്വയം പര്യാപ്‌തരാക്കി സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നേതൃനിരയില്‍ വരാന്‍ തക്ക പരിശീലനം ബിജിവിഎസ് നല്‍കി. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ രാഷ്ട്രീയ കര്‍മ വാദത്തിലേക്ക് വന്ന അനേകം സ്‌ത്രീകള്‍ എഐഡിഡബ്ള്യുഎ തുടങ്ങിയ സംഘടനകളുടെ നേതൃനിരയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

കുറച്ചു സ്‌ത്രീകള്‍ നേതൃനിരയില്‍ എത്തിയെങ്കിലും സംഘടനകളുടെ നേതൃനിരയില്‍ സ്‌ത്രീകള്‍ക്ക് ഇന്നും അവര്‍ അവകാശപ്പെട്ട ഇടം കിട്ടുന്നില്ല. സ്‌ത്രീ-പുരുഷസമത്വത്തെ സംബന്ധിച്ച അവബോധത്തിന്റെ കുറവുകൊണ്ടാണിതെന്നാണ് ആശയുടെ അഭിപ്രായം. സ്‌ത്രീകള്‍ നേതൃനിരയില്‍ വരികയെന്നാല്‍ പുരുഷന്മാരുടെ സ്ഥാനം തട്ടിയെടുക്കുകയല്ല മറിച്ച് രാജ്യത്തിന്റെ മുന്നേറ്റത്തില്‍ പുരുഷന്മാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുക എന്നതാണ്. അതിനുള്ള ഇടം കണ്ടെത്താന്‍ സ്‌ത്രീകളെ പ്രാപ്‌തരാക്കുക എന്ന ദൌത്യം ഏറ്റെടുക്കാന്‍ നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സമത്വം പൂര്‍ണതയില്‍ വരണമെങ്കില്‍ ലിംഗപദവിയെ സംബന്ധിച്ച മനോഭാവം മാറണം.

പുരോഗമന പ്രസ്ഥാനങ്ങളും പ്രത്യേകിച്ച് ജനകീയ ശാസ്‌ത്ര പ്രവര്‍ത്തകരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അന്ധവിശ്വാസമാണ്. രാജ്യം പുരോഗമിക്കുന്തോറും അന്ധവിശ്വാസം വര്‍ധിച്ചുവരികയാണ്. പുത്തന്‍ സാമ്പത്തികനയങ്ങളും നവ ഉദാരവല്‍ക്കരണവും അന്ധവിശ്വാസം ഇന്ത്യയില്‍ വര്‍ധിപ്പിക്കാനാണ് കാരണമായത്.പുരുഷകേന്ദ്രീകൃതസമൂഹത്തില്‍ സ്‌ത്രീകള്‍ പൊതുഇടത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കുറവ് അനുഭവിക്കുന്നുണ്ട്. അവരെ പൊതുവേ അന്ധവിശ്വാസികളായാണ് കണക്കാക്കുന്നത്. പുരുഷമേധാവിത്വ അന്ധവിശ്വാസങ്ങള്‍ക്കുപോലും കുടുംബത്തിലെ സ്‌ത്രീകളാണ് പഴി കേള്‍ക്കേണ്ടിവരുന്നത്. ഇന്നത്തെ ദൃശ്യമാധ്യമങ്ങള്‍ അന്ധവിശ്വാസം വളര്‍ത്തുന്നതില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ധരിക്കാനുള്ള ഏലസുകള്‍, ധനംവരാനുള്ള രുദ്രാക്ഷം, പുരുഷന്മാരെ വശീകരിക്കാനുള്ള ഉപകരണം തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ ദൃശ്യമാധ്യമ പരസ്യങ്ങളില്‍ സാധാരണയാണ്. മനുഷ്യരുടെ കുറവുകളെ പര്‍വതീകരിച്ച് അവയുടെ ദോഷങ്ങള്‍ ചാനലുകളില്‍ വന്നുകൊണ്ടേയിരിക്കും. ഇതുകണ്ടാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നമുക്കുണ്ടോ എന്ന സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് പരസ്യങ്ങള്‍. ഇവയുടെ നുണപ്രചാരണങ്ങളില്‍ സാധാരണക്കാര്‍ വീഴുകയും ചെയ്യുന്നു. വൃദ്ധരേക്കാള്‍ ഇന്ന് യുവജനങ്ങളാണ് അന്ധവിശ്വാസികള്‍.

ഉദാരവല്‍ക്കരണം സാമൂഹിക ഉത്തരവാദിത്തമില്ലാത്ത യുവതലമുറയെയാണ് വളര്‍ത്തുന്നത്. സമൂഹത്തെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവാന്മാരാക്കുക എന്ന ഉത്തരവാദിത്തം ബിജിവിഎസ് ഏറ്റെടുക്കേണ്ട അടിയന്തര വെല്ലുവിളിയാണ്. ഇതിനായി രാജ്യത്തെ എല്ലാ ജില്ലകളിലുമായി ബിജിവിഎസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായസംഘങ്ങളെ പ്രവര്‍ത്തനോന്മുഖമാക്കുക എന്നതാണ് ബിജിവിഎസിന്റെ നേതൃത്വം അടിയന്തരമായി ചെയ്യേണ്ടത്. ജാതീയതയും വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. വര്‍ഗീയസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ബോധവാന്മാരാക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങളോട് അടുപ്പിക്കുക എന്ന പ്രവര്‍ത്തനം ബിജിവിഎസ് ഏറ്റെടുക്കണം എന്ന അഭിപ്രായമാണ് ആശയ്‌ക്കുള്ളത്. താഴേത്തട്ടിലുള്ള ജനങ്ങളെ സംഘടനയോട് കൂടുതല്‍ ബന്ധിപ്പിച്ച് സംഘടനയുടെ അടിത്തറ വിപുലീകരിക്കാന്‍ ശ്രമിക്കണം. പല സംഭവങ്ങളെക്കുറിച്ചും പൂര്‍ണമായ അവബോധമില്ലായ്മ പുരോഗമനപ്രസ്ഥാനങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്നുണ്ട്. അതിനെയെല്ലാം മറികടന്ന് ജനങ്ങളുടെ പുരോഗതിയും ഉന്നമനവുമാണ് ബിജിവിഎസിലൂടെ തന്റെ ലക്ഷ്യമെന്ന് ആശ പറഞ്ഞു.

BGVS is "an ongoing crusade of science and literacy for national integration and self-reliance".


*****

എ കൃഷ്ണകുമാരി, കടപ്പാട് : ദേശാഭിമാനി സ്‌ത്രീ സപ്ലിമെന്റ്

Friday, January 7, 2011

പെണ്ണിന് ജീവിതം സാധ്യമോ ഉലയ്ക്കുന്ന ചോദ്യങ്ങളുമായി പെണ്‍‌പിറവി

പെണ്ണായി പിറന്നത് കുറ്റമോ അതോ പാപമോ... കുഞ്ഞു മുതല്‍ വൃദ്ധവരെ ജീവിതത്തിന്റെ എല്ലാ അവസ്ഥയിലും അവഗണനയും അവഹേളനവും പേറേണ്ടിവരുന്ന സ്ത്രീ.. നോവുകളുടെ നെരിപ്പോടില്‍ അവളുയര്‍ത്തുന്ന ചോദ്യം പിറക്കുന്നതെന്തിന് .അമ്മ, ഭാര്യ, പെങ്ങള്‍, മകള്‍, വിദ്യാര്‍ഥിനി, ഉദ്യോഗസ്ഥ, പൊതുപ്രവര്‍ത്തക -സാമൂഹ്യ ജീവിതത്തിന്റെ ഏത് മണ്ഡലത്തിലും കാണുമ്പോളും പെണ്ണിന് മാത്രമീ ഭൂമി പരന്നതായിപ്പോകുന്നു. ഉടലുകള്‍ മാത്രമായി ഉലകമില്ലാതാകുന്ന സ്ത്രീ ജീവിതത്തിന്റെ സങ്കടങ്ങളും സംഘര്‍ഷങ്ങളും അവതരിപ്പിച്ച് പെണ്‍‌പിറവി.

കേരള ശാസ്ത്ര സാഹിത്യ പരിഷത് ശാസ്ത്രകലാജാഥയില്‍ അരങ്ങേറുന്ന നാടകം പെണ്‍‌പിറവി മൂന്നാടുവെക്കുന്നതും ഓര്‍മ്മപ്പെടുത്തുന്നതും ഒരേയൊരു സന്ദേശമാണ്. ഞങ്ങളും ഇവിടുത്തെ പൌരകളാണ്. ശരീരം മാത്രമായി, അടുക്കളയിലെ ഉപകരണം മാത്രമായി പെണ്ണിനെ കാണുന്ന പുരഷാധിപത്യ സമൂഹത്തെ പൊള്ളിക്കുന്നതും ഞെട്ടിക്കുന്നതുമായ ചോദ്യങ്ങളാണ് നാടകം ഉയര്‍ത്തുന്നത്.

പെണ്‍‌പിറവി നാടക യാത്രക്ക് വെള്ളിയാഴ്ച ബത്തേരിയില്‍ നിന്ന് തുടക്കമായി. സത്രീകള്‍ക്ക് നേരായ അതിക്രമങ്ങള്‍ പെരുമഴയായി പെയ്യുന്ന വര്‍ത്തമാനകാലത്തില്‍ നിന്നാണ് നാടകത്തിന്റെ പ്രമേയം. ചൂട് കൂടുന്നു, മഴ അതിവര്‍ഷമാകുന്നു, തണുപ്പിരട്ടിച്ച് മഞ്ഞു പെയ്യുന്നു-ഇങ്ങനെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു. നാടിന്റെ എല്ലാതലത്തിലും പരിണാമമുണ്ടാകുന്നു. എന്നാല്‍ പെണ്ണിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടോ? ഇതാണ് പെണ്‍‌പിറവി നടത്തുന്ന അന്വേഷണം. പുരുഷന്റെ കണ്ണട മാറ്റുക മാത്രമല്ല, വിദഗ്ധമായ ശസ്ത്രക്രിയ തന്നെ വേണമെന്നും വൃത്തികെട്ടതും യാഥാസ്ഥിതികവും സ്ത്രീവിരുദ്ധവുമായ മൂല്യബോധത്തിന് തീയിടണമെന്നുമുള്ള ആഹ്വാനമുയര്‍ത്തുന്ന നാടകം കാണികളില്‍ ചെറിയൊരിളക്കമെങ്കിലും സൃഷ്ടിക്കുമെന്നത് തീര്‍ച്ച.

സാര്‍വ്വദേശീയ വനിതാദിനത്തിന് നൂറ് തികയുന്നതിന്റെ ഭാഗമായാണ് പരിഷത് നാടകയാത്രക്ക് ഈ പമേയം തെരഞ്ഞെടുത്തത്. സംഗീതവും കവിതകളും കോര്‍തിണക്കി ആസ്വാദ്യകരമായ രീതിയിലാണ് ഗൌരവമേറിയ വിഷയം അരങ്ങിലെത്തിച്ചിരിക്കുന്നത്.

കഥാകാരികളായ കെ സരസ്വതി അമ്മ, ഗ്രേസി, കെ ആര്‍ മീര, കെ രേഖ, കവികളായ നെരൂദ, അയ്യപ്പപണിക്കര്‍, സുഗതകുമാരി, സച്ചിദാനന്ദന്‍, സറീന എന്നിവരുടെയെല്ലാം സൃഷ്ടികളെ അവലംബിച്ചാണ് പെണ്‍‌പിറവി വികസിപ്പിച്ചത്. നാടകപ്രവര്‍ത്തകരായ കെ വി ശ്രീജ, സജിത മഠത്തില്‍, പി വേണുഗോപാല്‍, സി എസ് ശ്രീകണ്ഠന്‍ എന്നിവരുമായി സഹകരിച്ച് സാംകുട്ടി പട്ടങ്കരിയാണ് ആവിഷ്കാരം നിര്‍വ്വഹിച്ചത്. വെള്ളിയാഴ്ച സന്ധ്യക്ക് ബത്തേരി പഞ്ചായത്ത് കമ്യുണിറ്റി ഹാളിലായിരുന്നു പെണ്‍‌പിറവിയുടെ ആദ്യ അരങ്ങേറ്റം. സുജാത മേലടുക്കയാണ് ജാഥാ ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റന്‍ പി സി സുരേഷ്ബബു. ബബിന, സൂസി, സുബ്രഹ്മണ്യന്‍, സാബുരാമകൃഷ്ണന്‍ (കോഴിക്കോട്), രസ്ന(കണ്ണൂര്‍), സുജാത, പ്രവീണ(പാലക്കാട്), ദിവ്യ, ശ്രീജിത്ത്(കാസര്‍കോട്), സുകന്യ(ഇടുക്കി), എന്നിവര്‍ കലാജാഥയില്‍ അണിനിരക്കുന്നു.

*
കടപ്പാട്: ദേശാഭിമാനി

Tuesday, January 4, 2011

'ഭയവും ഭ്രമവും ഇല്ലാതെ''

2009 ഡിസംബര്‍ ലക്കം 'ശാസ്ത്രഗതി' മുഖക്കുറിപ്പിന് ഈയുള്ളവന്‍ തന്നെ ഉപയോഗിച്ച ശീര്‍ഷകമായതുകൊണ്ടാണ് ഉദ്ധരണി ചിഹ്നം കൊടുത്തത്. വിഷയവും അതു തന്നെ; ജനിതക വ്യതിയാനം (ജി എം) വരുത്തിയ വിളകള്‍. സ്വന്തം കുറിപ്പായതുകൊണ്ട് മോഷണാരോപണഭയം ഇല്ലാതെ തന്നെ അതിലെ കാര്യങ്ങള്‍ ആവര്‍ത്തിക്കാമല്ലോ.

ശാസ്ത്രത്തില്‍ ഭ്രമിക്കരുത് എന്നതുപോലെ തന്നെ പ്രധാനമാണ് ശാസ്ത്രത്തെ ഭയപ്പെടരുത് എന്നതും. അപരിചിതമായതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുക എന്നതുപോലെ തന്നെ മനുഷ്യസ്വഭാവത്തിന്റെ ഭാഗമാണ് പുതിയ സാധ്യതകള്‍ കരുതലോടെ പരീക്ഷിക്കുക എന്നതും. അതുകൊണ്ടാണ് മറ്റെല്ലാ ജന്തുക്കളും തീയെ ഭയപ്പെട്ട് ഓടിമറഞ്ഞപ്പോള്‍ മനുഷ്യന്‍ സംശയിച്ചു സംശയിച്ച്, എന്നാല്‍ കരുതലോടുകൂടി അതിനെ സമീപിക്കാനും ക്രമേണ അതിനെ മെരുക്കിയെടുക്കാനും മുതിര്‍ന്നത്. ഈ ദ്വിമുഖമായ സമീപനമാണ് മറ്റു ജന്തുക്കളെപ്പോലെ പ്രകൃതി വരച്ചിട്ട അതിരുകള്‍ക്കുള്ളില്‍ സ്വന്തം ഭാഗധേയം ഒതുക്കാതിരിക്കാന്‍ മനുഷ്യനെ സഹായിച്ചതും.

ജീവന്റെ രഹസ്യം തേടിയുള്ള അന്വേഷണവും അതിലൂടെ ലഭ്യമായ അറിവിന്റെ പ്രയോഗവും ഒരേസമയം ഉദ്വേഗകരവും അപകടസാധ്യതകള്‍ ഉള്ളതുമാണ്. റീ കോംബനന്റ് ഡി എന്‍ എ പരീക്ഷണങ്ങളെപ്പറ്റി ഒട്ടേറെപ്പേര്‍ക്ക് ആശങ്കകളുണ്ട് എന്നത് രഹസ്യമൊന്നുമല്ല. 1975 ലെ അസിലോമര്‍ കോണ്‍ഫറന്‍സിന്റെ വിഷയം തന്നെ അതായിരുന്നു. അത്തരം പരീക്ഷണങ്ങളില്‍ പാലിക്കപ്പെടേണ്ട നടപടിക്രമങ്ങളെപ്പറ്റിയും എടുക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും ശാസ്ത്രജ്ഞരുടെയിടയില്‍ ധാരണയുണ്ടാക്കുന്നില്‍ ആ കോണ്‍ഫറന്‍സ് വിജയിച്ചു. അനേകം സ്വകാര്യ ഏജന്‍സികളും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റീകോംബിനന്റ് ഡി എന്‍ എ ഗവേഷണത്തെപ്പറ്റിയുള്ള ആശങ്കകള്‍ അകറ്റുന്നതിന് ശാസ്ത്രജ്ഞരുടെ ഈ സംയുക്ത സംരംഭത്തിനു കഴിഞ്ഞു എന്നത് പ്രസ്താവ്യമാണ്.

എന്നാല്‍ അത്തരമൊരു പൊതുധാരണ ജനിതകമാറ്റം വരുത്തിയ (ജി എം) വിളകളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അവയുടെ സുരക്ഷയെപ്പറ്റി സ്വതന്ത്രമായ പരിശോധന നടത്താന്‍പോലും കഴിയാത്ത വിധത്തില്‍ ബൗദ്ധികസ്വത്തവകാശ നിയമങ്ങളുടെ മറപിടിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ ഈ രംഗത്ത് കുത്തകസ്ഥാപിച്ചിരിക്കുന്നു. ഈ കുത്തകയില്‍ നിന്നാണ് അത്യധികം സാധ്യതകളുള്ള ജനിതക സാങ്കേതികവിദ്യയെ മോചിപ്പിക്കേണ്ടത്. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ഗവേഷണം ഒരിക്കലും യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളിലെത്തിക്കില്ല എന്നത് പുകവലിയുടെ അപകടങ്ങളെപ്പറ്റി സിഗററ്റു കമ്പനികള്‍ നടത്തിയ ഗവേഷണങ്ങളുടെ ചരിത്രം നമുക്കു കാണിച്ചു തന്നിട്ടുള്ളതാണല്ലോ. അതുപോലെ തന്നെ ജനങ്ങള്‍ക്കു പ്രയോജനം നല്‍കുന്ന കാര്യങ്ങളല്ല, മറിച്ചു കമ്പനിക്കു ലാഭം കൂട്ടുന്ന സംഗതികളാണ് അവരുടെ ഗവേഷണ ശാലകളില്‍ നിന്നു പുറത്തുവരിക എന്നതും നമുക്കറിയാം.

ഇതിനുള്ള പരിഹാരം ഇതുപോലുള്ള മര്‍മപ്രധാനമായ മേഖലകളില്‍ പൊതുമേഖലാ ഗവേഷണത്തെ മാത്രം ആശ്രയിക്കുക എന്നതു തന്നെയാണ്; ജനിതക സാങ്കേതിക വിദ്യയെത്തന്നെ തള്ളിപ്പറയുന്നതിനു പകരം അതിനെ ജനോപകാരപ്രദമായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഉപായങ്ങളാണു നാം തേടേണ്ടത്.

ഈ മുഖക്കുറിപ്പെഴുതിയതിനുശേഷം മൂന്നു മാസം കഴിഞ്ഞ് 2010 മാര്‍ച്ച് ലക്കത്തില്‍ ഇന്ത്യയിലെ പ്രമുഖ ബയോടെക്‌നോളജി വിദഗ്ധനും ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സി സി എം ബി) എന്ന ദേശീയ സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറുമായ ഡോ പി എം ഭാര്‍ഗവയുടെ ഒരു ലേഖനം പ്രസിദ്ധീകരിക്കാനും ശാസ്ത്രഗതിക്കു കഴിഞ്ഞു. ബി ടി കോട്ടണ്‍, ബി ടി വഴുതന എന്നിവയ്ക്ക് അംഗീകാരം കൊടുത്ത നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. പക്ഷേ ആ നൂതന സാങ്കേതിക വിദ്യയെ അപ്പാടെ നിരാകരിക്കുന്നതിനു പകരം അതിനുശക്തമായ സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാണദ്ദേഹം വാദിച്ചത്. ആ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ: ''..... ജി എം വിത്തുകളുടെ വില്‍പനയിലും ജി എം വിളകളുടെ ഫീല്‍ഡ് ട്രയലിലും ഏഴെട്ടു വര്‍ഷത്തേയ്ക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തണം. ഈ കാലയളവില്‍ ലബോറട്ടറിക്കുള്ളില്‍ ഫീല്‍ഡ് ട്രയല്‍ നടത്തുന്നതിനുള്ള സാങ്കേതികത വികസിപ്പിക്കുകയും ജി എം വിളകളുടെ അപകട സാധ്യതകള്‍ വിലയിരുത്തുന്നതിനു മാത്രമായി ഒരു ലബോറട്ടറി സംവിധാനം പൊതുമേഖലയില്‍ ആരംഭിക്കുകയും വേണം. കേന്ദ്രഗവണ്‍മെന്റ് ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കണം. എന്നാല്‍ ഇതിന്റെ മാനേജ്‌മെന്റ് കേന്ദ്രഗവണ്‍മെന്റിന്റെയും പൗരസമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമായിരിക്കണം.....''

ജി എം വിളകളുടെ സുരക്ഷിതത്വം ഈ രീതിയില്‍ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ജി എം വിളകള്‍ അനുവദിക്കയില്ല എന്ന കേരള സര്‍ക്കാരിന്റെ നിലപാട് തീര്‍ത്തും ശരിയാണ്. പക്ഷേ അതേസമയം തന്നെ, ഇതേ നിലപാടിന്റെ മറുവശമാണ്, മേല്‍ സൂചിപ്പിച്ച രീതിയില്‍ തെളിയിക്കപ്പെട്ടാല്‍ കേരളത്തില്‍ ആവശ്യമനുസരിച്ചുള്ള മേഖലകളില്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ നമുക്കും പരീക്ഷിക്കാവുന്നതാണ്, എന്നതും. പക്ഷേ അത് ഏതെങ്കിലും സ്വകാര്യ കുത്തകയ്ക്കു ലാഭം കൂട്ടാന്‍വേണ്ടി ആയിരിക്കരുത്; കേരളത്തിലെ കര്‍ഷകരുടെയും ജനങ്ങളുടെയും യഥാര്‍ഥ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി ആയിരിക്കണം. ഏതെല്ലാമാണ് അവ എന്നത് കര്‍ഷക പങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകളിലൂടെ തീരുമാനിക്കപ്പെടണം. ഒരു പക്ഷേ അത് പൊക്കാളി നെല്ലിന് ഓരിനെ (ഉപ്പുരസത്തെ) പ്രതിരോധിക്കാനുള്ള ശേഷി ഏതെങ്കിലും അത്യുല്‍പാദനശേഷിയുള്ള വിത്തില്‍ വിളക്കി ചേര്‍ക്കുക എന്നതാകാം. ഒരു ഉദാഹരണം പറഞ്ഞെന്നു മാത്രം.

അതുപോലുള്ള ലക്ഷ്യങ്ങള്‍ നിറവേറണമെങ്കില്‍ നാം ഈ ആധുനിക സാങ്കേതിക വിദ്യയില്‍ നിന്നു പേടിച്ചോടുകയല്ല വേണ്ടത്, മറിച്ച് ആ മേഖലയില്‍ വൈദഗ്ധ്യം ആര്‍ജിക്കുകയാണ്. നമ്മുടെ കാര്‍ഷിക സര്‍വകലാശാലയിലും സസ്യഗവേഷണ സ്ഥാപനങ്ങളിലും ജനിതക എഞ്ചിനീയറിംഗ് ഗവേഷണത്തിനുള്ള ശക്തമായ സംവിധാനം ഉണ്ടാക്കണം. എങ്കില്‍ മാത്രമേ റെഗുലേറ്ററി സംവിധാനം പോലും ഫലപ്രദമാക്കാന്‍ നമുക്കു കഴിയൂ.

ഇന്നത്തെ സാഹചര്യത്തില്‍ ജനിതക സാങ്കേതികവിദ്യയല്ല കാര്‍ഷികരംഗത്തെ നമ്മുടെ മുന്‍ഗണന എന്നു വേണമെങ്കില്‍ വാദിക്കാം. അതു ശരിയുമായിരിക്കും. കാര്‍ഷിക രംഗത്തെ നമ്മുടെ മുന്നേറ്റത്തിന് തടസ്സം ജി എം വിത്ത് ലഭ്യമല്ലാത്തതൊന്നുമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. ആ തടസ്സങ്ങള്‍ മറികടക്കുന്നതിനാവശ്യമായ നടപടികളും പഠനങ്ങളും തീര്‍ച്ചയായും മുന്‍ഗണന അര്‍ഹിക്കുന്നു. പക്ഷേ അതോടൊപ്പം തന്നെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരെ വലിയ സാധ്യതകള്‍ തുറന്നു തരുന്ന ഈ സാങ്കേതിക വിദ്യയോടു നമുക്കു പുറം തിരിഞ്ഞു നില്‍ക്കാനും ആവില്ല. അത്തരം മേഖലകളില്‍ അറിവു നേടുകയും വൈദഗ്ധ്യം നിര്‍മിച്ചെടുക്കുകയും ചെയ്യുക എന്നത് അക്കാദമിക ഗവേഷണത്തിന്റെ ഭാഗം തന്നെയാണ്. അതു സര്‍വകലാശാലകളുടെ ധര്‍മവുമാണ്.

ചുരുക്കത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന ചിത്രം ഇതാണ്. ജനിതക സാങ്കേതികവിദ്യ വിപ്ലവകരമായ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന മേഖലയാണ്. ആ മേഖലയിലെ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുത്തേ തീരു. എന്നാല്‍ ഇന്ന് മൊണ്‍സാന്റോയും മറ്റും വിപണിയിലെത്തിച്ചിരിക്കുന്ന ജി എം വിളകളുടെ സുരക്ഷാ പരിശോധന വിദഗ്ധരുടെ തന്നെ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. അത്തരം പരിശോധനകള്‍ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളിലാണു നടക്കേണ്ടത്. അതിനുസമയം ഇനിയും എടുക്കും. അതുവരെ ഡോ. ഭാര്‍ഗവ അഭിപ്രായപ്പെട്ടതുപോലെ ജി എം വിളകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണം. അതിനകം നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഈ ഗവേഷണം ഏറ്റെടുക്കുകയും ബഹുരാഷ്ട്ര കമ്പനികളുടെ കുത്തക അവസാനിപ്പിക്കുകയും വേണം. അതുവരെ കേരളത്തിലേയ്ക്കു ജി എം വിളകള്‍ കടത്തില്ല എന്ന കേരള സര്‍ക്കാരിന്റെ നിലപാട് ശരിതന്നെ.

''സൂക്ഷിച്ച്, കരുതലോടെ, മുന്നോട്ട്'' എന്നതായിരിക്കണം നമ്മുടെ സമീപനം. ബ്രേക്കില്ലാത്ത വണ്ടി അപകടമാണ്. പക്ഷേ ബ്രേക്കുമാത്രം മതി എന്നുവച്ചാലും ശരിയാവില്ലല്ലോ.

*
ആര്‍ വി ജി മേനോന്‍ കടപ്പാട്: ജനയുഗം ദിനപത്രം 04 ജനുവരി 2011

Saturday, December 25, 2010

അഖിലേന്ത്യാ ജനകീയ ശാസ്ത്ര കോണ്‍ഗ്രസ്

പതിമൂന്നാം അഖിലേന്ത്യാ ജനകീയ ശാസ്ത്ര കോണ്‍ഗ്രസ് 27ന് ഇന്ത്യന്‍ ആണവോര്‍ജ റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ഡോ. എ ഗോപാലകൃഷ്ണന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പകല്‍ ഒന്നിന് കേരളവര്‍മ കോളേജിലാണ് ഉദ്ഘാടനം. എസ്പിഎസ്എന്‍ പ്രസിഡന്റ് സി പി നാരായണന്‍ അധ്യക്ഷനാകും. ശാസ്ത്രം ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വികസനത്തിനും എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ശാസ്ത്രകോണ്‍ഗ്രസ് 31 വരെ തുടരും. മന്ത്രി തോമസ് ഐസക്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ പ്രൊഫ. പ്രജ്വല്‍ ശാസ്ത്രി, എഐപിഎസ്എന്‍ ജനറല്‍ സെക്രട്ടറി ഡോ. അമിത് സെന്‍ ഗുപ്ത എന്നിവര്‍ സംസാരിക്കും. ഭാരതീയ ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന എസ് ആര്‍ ശങ്കരനെ ചടങ്ങില്‍ അനുസ്മരിക്കും. തോമസ് ഐസക് രചിച്ച 'കേരളം മണ്ണും മനുഷ്യനും' എന്ന പുസ്തകവും പ്രകാശനം ചെയ്യും.

1988ല്‍ കണ്ണൂരില്‍ നടന്ന എസ്പിഎസ്എന്‍ രൂപീകരണയോഗത്തില്‍ തോമസ് ഐസക് പ്രബന്ധമവതരിപ്പിച്ചിരുന്നു. അക്കാലത്ത് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് പ്രകാശനം ചെയ്യുന്നത്. അഞ്ച് നാളായുള്ള കോണ്‍ഗ്രസില്‍ എട്ട് വിഷയങ്ങളിലായി 40ഓളം ശില്‍പ്പശാലകള്‍ നടക്കും. ഉദ്ഘാടനത്തിനുശേഷം വൈകിട്ട് നാലിന് തേക്കിന്‍ക്കാട് മൈതാനിയില്‍ പൊതുയോഗം ചേരും. ഇതിനുമുന്നേ എല്ലാ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളും അണിനിരക്കുന്ന ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനോടനുബന്ധിച്ച് കേരളവര്‍മ കോളേജില്‍ സംഘടിപ്പിക്കുന്ന ദേശീയപ്രദര്‍ശനം 'ഹരിതം 2010' 26ന് വൈകിട്ട് നാലിന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, പ്രൊഫ. സി ജെ ശിവശങ്കരന്‍, പ്രൊഫ. എം ഹരിദാസ്, പി രാധാകൃഷ്ണന്‍, വി മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 25 ഡിസംബര്‍ 2010

Saturday, September 18, 2010

സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യം

സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രചാരണവും വ്യാപനവും ലക്ഷ്യമിട്ടാണ് സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം ആചരിക്കുന്നത്. ഇന്ത്യയിലെ അഖിലേന്ത്യാ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ (Free Software Movement of India-FSMI) ആദ്യത്തെ സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാചരണമാണ് സെപ്‌തംബര്‍ 16 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെയുള്ള ഏതെങ്കിലും സൌകര്യപ്രദമായ ദിവസം നടക്കുന്നത്. കേരളത്തിലെ ഘടക സംഘടനയായ വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയാണ് (Democratic Alliance for Knowledge Freedom-DAKF) ദിനാചരണം സമുചിതമായി സംഘടിപ്പിക്കുന്നത്.

പരമ്പരാഗതമായി കടലാസുപയോഗിച്ച് എഴുതിയും അച്ചടിച്ചും വിവരം കൈകാര്യം ചെയ്‌തിരുന്ന സ്ഥാനത്ത് പുതിയ വിവര കൈകാര്യ സംവിധാനം നിലവില്‍ വന്നിരിക്കുന്നു. ശബ്‌ദവും ചിത്രവും ലിപിയും ഉല്‍ഗ്രഥിക്കപ്പെട്ടിരിക്കുന്നു. അവ ഡിജിറ്റല്‍ രൂപത്തില്‍ വളരെ വേഗം കൈകാര്യം ചെയ്യാമെന്നായിരിക്കുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ ഉല്‍ഗ്രഥിക്കപ്പെടുകയാണ്. ഇവിടെ, സാങ്കേതിക വിദ്യയെ നയിക്കുന്നത് സോഫ്‌റ്റ്‌വെയറാണ്. സോഫ്‌റ്റ്‌വെയറും അറിവാണ്. അതു കൊടുക്കുന്ന ആള്‍ക്കു നഷ്‌ടമുണ്ടാക്കാതെ മറ്റുള്ളവര്‍ക്കു എത്ര വേണമെങ്കിലും പകര്‍ത്തി ഉപയോഗിക്കാന്‍ കഴിയും. അതുകൊണ്ട് ഉപയോഗിച്ചു തീര്‍ന്നു പോകുന്നവയോ ഉപയോഗം പരിമിതമായതോ ആയ മറ്റ് ഭൌതിക ആസ്‌തികള്‍പോലെ കണക്കാക്കുന്നതില്‍ യുക്തിയില്ല. സോഫ്‌റ്റ്‌വെയര്‍ എത്ര വേണമെങ്കിലും ആവര്‍ത്തിച്ച് ഉപയോഗിക്കാം. ആയതിനാല്‍ സോഫ്‌റ്റ്‌വെയറിന് സ്വത്തവകാശം ബാധകമാക്കാന്‍ പാടില്ലാത്തതാണ്. മറിച്ച് പകര്‍പ്പവകാശമാണ്, വേണമെങ്കില്‍ തന്നെ, ഉപയോഗിക്കാവുന്ന നിയമ ചട്ടക്കൂട്. അവിടെയും ചില പരിമിതികളുണ്ട്. ഏതൊരു സോഫ്‌റ്റ്‌വെയറും അതിനുമുമ്പ് നിലവില്‍ വന്നതും ഉപയോഗിക്കുന്നതുമായ സോഫ്‌റ്റ്‌വെയറുകളുടെ പുനരാവിഷ്‌കരണമോ മെച്ചപ്പെടുത്തലോ കൂട്ടിച്ചേര്‍ക്കലോ ആണ്. ബൌദ്ധികോല്‍പ്പന്നമായതിനാല്‍, പലര്‍ പല കാലങ്ങളില്‍ പരസ്‌പരം പകര്‍ത്താതെ തന്നെ ഒരേ സൃഷ്‌ടി നടത്താനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യത്തില്‍ പകര്‍പ്പവകാശം ബാധകമാക്കിയാല്‍പ്പോലും അതിന്റെ ധ്വംസനത്തിന്റെ പേരില്‍ തര്‍ക്കങ്ങളും കോടതി വ്യവഹാരവുംമൂലം പുരോഗതി തടയപ്പെടുന്ന സ്ഥിതി ഉളവാകാം. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ, സ്വത്തവകാശത്തിന്റെ പരിധിയില്‍ സോഫ്‌റ്റ്‌വെയറിനെ കൊണ്ടുവരാന്‍ ബൌദ്ധിക സ്വത്തവകാശമെന്ന കാഴ്‌ചപ്പാട് നടപ്പാക്കുകയാണ് ലാഭക്കൊതി മൂത്ത മുതലാളിത്തം. പക്ഷേ, അനന്തമായ ഉപയോഗസാധ്യതയുള്ള സോഫ്‌റ്റ്‌വെയര്‍ ബൌദ്ധികസ്വത്തവകാശത്തിന്റെ പേരില്‍ രഹസ്യമാക്കി വയ്‌ക്കുന്നതും ഉപയോഗസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതും സാമൂഹ്യ പുരോഗതിക്കെന്നപോലെ മുതലാളിത്തവികസനത്തിനു തന്നെയും വിലങ്ങുതടിയായി മാറുന്നു.

മറ്റൊരു കാര്യം, യഥാര്‍ഥ സ്രഷ്‌ടാക്കളല്ല സ്വത്തവകാശമോ പകര്‍പ്പവകാശമോപോലും പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് എന്നതാണ്. ഇടനിലക്കാരാണ് ഫലം അനുഭവിക്കുന്നത്. സാഹിത്യ സൃഷ്‌ടികളുടെ പകര്‍പ്പവകാശം പ്രസാധകര്‍ക്കാണ്. എഴുത്തുകാര്‍ക്കല്ല. സോഫ്‌റ്റ്‌വെയറിന്റെ യഥാര്‍ഥ സ്രഷ്‌ടാക്കള്‍ സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരാണ്. സോഫ്‌റ്റ്‌വെയര്‍ പേറ്റന്റ് ഉപയോഗിക്കുന്നത് അവരുടെ അധ്വാനശേഷി വിലയ്‌ക്കെടുത്ത സോഫ്‌റ്റ്‌വെയര്‍ കമ്പനികളാണ്. അതിലെ തൊഴിലാളികള്‍ക്കാകട്ടെ അതതു സമയത്തെ വേതനംമാത്രമാണ് നല്‍കുന്നത്. അവരുടെ അധ്വാനഫലം ഉപയോഗിച്ച് വളരെക്കാലത്തേക്ക് മുതലാളി നേട്ടമുണ്ടാക്കുന്നു. മാത്രമല്ല, സൃഷ്‌ടികള്‍ സ്വന്തമായി ഉപയോഗിക്കാനും മാറ്റം വരുത്താനുമുള്ള സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ഇതിനെതിരെ, സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരുടെ പ്രതിഷേധ പ്രസ്ഥാനമാണ് സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ എന്ന ആശയം മുന്നോട്ടുവച്ചതും പ്രാവര്‍ത്തികമാക്കിയതും നിയമ ചട്ടക്കൂട് സൃഷ്‌ടിച്ചതും വിജയത്തിലേക്കെത്തിച്ചതും. അവര്‍ സൃഷ്‌ടിക്കുന്ന സോഫ്‌റ്റ്‌വെയര്‍ സമൂഹവുമായി പങ്കു വയ്‌ക്കുന്നു. സമൂഹം അതിനെ കൂടുതല്‍ വികസിപ്പിക്കുന്നു. മെച്ചപ്പെടുത്തുന്നു. മെച്ചപ്പെടുത്തപ്പെട്ട സൃഷ്‌ടിയിലൂടെ സ്രഷ്‌ടാവിനും തിരിച്ച് കൂടുതല്‍ നേട്ടം കിട്ടുന്നു. സമൂഹ്യ ഉടമസ്ഥതയുടെ മേന്മ തെളിയിക്കുകയും അനിവാര്യത ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ഒന്നായി സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ അപ്രതിരോധ്യമായ വിജയം മാറിയിരിക്കുന്നു. പ്രധാനമായും രണ്ടുകാര്യങ്ങള്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രസ്ഥാനം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഒന്ന്, സാമൂഹ്യ ഉടമസ്ഥതയുടെ മേന്മ. രണ്ട്, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും പുരോഗതിക്ക് സ്വാതന്ത്ര്യത്തിന്റെ ആവശ്യകത.

ആഗോള വിപണിത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സേവന മേഖലയില്‍ പ്രത്യേകിച്ചും ഇന്‍ഷുറന്‍സ് വിവരസാങ്കേതിക മേഖലകളില്‍ തൊഴില്‍ നിഷേധവും അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കലും വേതനം ചുരുക്കലും നടക്കുന്നു. വിപണിത്തകര്‍ച്ചയുടെ ആഘാതത്തില്‍നിന്ന് ഐടി കുത്തകകളെ രക്ഷിക്കുന്നതിനായി പതിനായിരക്കണക്കിന് കോടി രൂപ NUID, ഇ-ഭരണം (E-Governance), സ്ഥാപന ഭരണം (ERP) തുടങ്ങിയ പദ്ധതികളുടെ പേരില്‍ അവര്‍ക്ക് ഒഴുക്കിക്കൊടുക്കുന്നു. അവരാകട്ടെ, പ്രാദേശിക ചെറുകിട ഇടത്തരം സേവനദാതാക്കളുടെ കമ്പോളം കൈയടക്കുകയുംചെയ്യുന്നു. പൊതുവെ കോര്‍പറേറ്റ് ലാഭം വര്‍ധിപ്പിക്കുന്നതിനായി വരുമാനനികുതി, സ്വത്ത് നികുതി ഇളവുകള്‍ നല്‍കുന്നു.

ആഗോളമായി, മൂലധനം കൂടുതല്‍ ചലനവേഗം കൈവരിച്ചിരിക്കുന്നു. ഇതിനെല്ലാം പശ്ചാത്തല സൌകര്യമൊരുക്കുന്ന വിവരസാങ്കേതികമേഖല ആഗോളകുത്തകകളുടെ പിടിയിലാണ്. സേവനങ്ങള്‍ക്ക് അമിതനിരക്കുകള്‍ ഈടാക്കപ്പെടുന്നു. ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കപ്പെടുന്നു. അറിവ് മാത്രമാണെന്നതിനാല്‍ എത്രവേണമെങ്കിലും പകര്‍ത്തപ്പെടാവുന്ന സോഫ്‌റ്റ്‌വെയറുകള്‍ക്ക് അമിത ലൈസന്‍സ്‌ ഫീ ഈടാക്കുന്നു. മൊത്തത്തില്‍, കുത്തകമൂലധനത്തിന്റെയും വ്യാപാരവ്യവസായമേഖലകളുടെയും ലാഭസാധ്യതകള്‍ ഉയരുമ്പോള്‍ കാര്‍ഷികപരമ്പരാഗത ഉല്‍പ്പാദനമേഖലകളുടെയും ചെറുകിട ഇടത്തരം വ്യവസായവ്യാപാരമേഖലകളുടെയും വരുമാനം ഗണ്യമായി ഇടിക്കുന്ന സ്ഥിതി ഇത് ഉളവാക്കുന്നു.

സാമ്രാജ്യത്വ പ്രീണനത്തിന്റെ ഭാഗമായി, മൂല കോഡുകള്‍ രഹസ്യമാക്കി വയ്‌ക്കുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കുട്ടികള്‍ക്ക് സോഫ്‌റ്റ്‌വെയറില്‍ യഥാര്‍ഥ അറിവ് നേടാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. ഇത് എന്നെന്നേക്കും സാമ്രാജ്യത്വാശ്രിതത്വം നിലനിര്‍ത്തുന്നതിന് വഴിവയ്‌ക്കുന്നു. ദേശീയ വിഭവം സാമ്രാജ്യത്വ മേധാവിത്വം വഹിക്കുന്ന രാജ്യത്തേക്ക് ഒഴുക്കിക്കൊടുത്ത് സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പ് നീട്ടിക്കൊടുക്കുന്നു. തദ്ദേശീയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും അവശ്യം ആവശ്യമായ വിവര സാങ്കേതിക ശാക്തീകരണം നിഷേധിക്കുകയും അവയ്‌ക്കുമേല്‍ ആഗോള കുത്തകകള്‍ക്ക് മേധാവിത്വം നേടിക്കൊടുക്കുകയും ചെയ്യുന്നു. മൊത്തത്തില്‍, ദേശീയ താല്‍പ്പര്യത്തിനുപരി സാമ്രാജ്യത്വ താല്‍പ്പര്യമാണിവിടെ സംരക്ഷിക്കപ്പെടുന്നത്. ഇക്കാര്യങ്ങളാലെല്ലാം സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യം പരമപ്രധാനമാകുന്നു.

ഇവയെല്ലാം മൊത്തത്തില്‍, സാധാരണക്കാരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെടുകയും വന്‍ മൂലധന കുത്തകകളുടെ കൊള്ളലാഭം വര്‍ധിപ്പിച്ച് എല്ലാ സ്വാതന്ത്ര്യങ്ങളും അവര്‍ക്കും അവരുടെ സേവകരായ ഏതാനും ചില വിഭാഗങ്ങള്‍ക്കും മാത്രമായി ചുരുക്കപ്പെടുകയും ചെയ്യുന്നു. ഉപ്പും ചര്‍ക്കയും ആയുധമാക്കി നടത്തിയ ത്യാഗോജ്വലമായ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇന്ന് അസമമായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കയുമായുള്ള യുദ്ധോപകരണ ഇടപാടുകളും ആണവ വൈദ്യുത നിലയം വാങ്ങുന്ന പരിപാടിയും ഉപേക്ഷിക്കുകയും അസ്വാതന്ത്യം പേറുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ ബഹിഷ്‌കരിക്കുകയും വേണം. മേല്‍പ്പറഞ്ഞവയ്‌ക്കുപകരം, സമത്വത്തില്‍ അധിഷ്‌ഠിതമായ അന്താരാഷ്‌ട്ര കരാറുകളും ദേശീയ ആണവ ശാക്തീകരണവും പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ വിപുലീകരണവുമാണ് നടത്തേണ്ടത്. അതോടൊപ്പം പങ്കാളിത്തവും സഹകരണവും സാമൂഹ്യ ഉടമസ്ഥതയും സാധ്യമാക്കുന്ന സ്വതന്ത്ര സോഫ്‌റ്റ്‌വെയറും അവയുടെ ശൃംഖലാ സാധ്യതകളും പരമാവധി ഉപയോഗിച്ചും ഉപകരണങ്ങള്‍ക്കുള്ള ചെലവ് കുറച്ചും മാതൃഭാഷയില്‍ വിവരം കൈകാര്യംചെയ്‌തും സ്വന്തമായി വിവര സാങ്കേതികവിദ്യ പ്രയോഗിച്ചും വിവര ധനികരും സ്വാശ്രയരും ശക്തരും ആകുകയാണ് വേണ്ടത്. അതാകട്ടെ, ഈ സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം മുന്നോട്ടുവയ്‌ക്കുന്ന സന്ദേശം.

*****

ജോസഫ് തോമസ്

(സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം, കേരള സംഘാടക സമിതി കൺവീനറാണ് ലേഖകന്‍)

Saturday, October 18, 2008

പി.ജി.യോടൊപ്പം

സമൂഹത്തിന്റെ പുരോഗതിയെപ്പറ്റിയുള്ള ദീര്‍ഘസ്ഥായിയായ കാഴ്‌ചപ്പാടുകൊണ്ടും ഉറച്ച രാഷ്‌ട്രീയ നിലപാടുകൊണ്ടും ലളിതമായ ജീവിതശീലങ്ങള്‍ കൊണ്ടും പി.ജി.യുടെ വ്യക്തിത്വം വേറിട്ടുനില്‍‌ക്കുന്നു. ദീര്‍ഘകാലത്തെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലൂടെ, അതിവിപുലമായ വായനയിലൂടെ, സത്യസന്ധമായ നിരീക്ഷണങ്ങളിലൂടെ അര്‍ത്ഥപൂര്‍ണമായി സമൂഹത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന പി.ജി., നമ്മുടെ കാലത്തെ ഭാഗ്യമാണ്.

വികസ്വരമാകുന്ന വിജ്ഞാനത്തിന്റെ വിസ്‌മയങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന അദ്ദേഹം ഇപ്പോള്‍ ശാസ്‌ത്രത്തിന്റെ സാംസ്‌കാരികചരിത്രം എന്ന പുസ്‌തകത്തിന്റെ രചനയിലാണ്. ശാസ്‌ത്രവും കലയും സാഹിത്യവും രാഷ്‌ട്രീയവുമെല്ലാം പരസ്‌പരം ചേര്‍ന്നുനില്‍‌ക്കുന്ന, സാമൂഹ്യജീവിതത്തിന്റെ സമഗ്രതയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന പി.ജി.യുടെ സ്വത:സിദ്ധമായ വിശകലന സാമര്‍ത്ഥ്യം ഈ പുസ്‌തകത്തെ സമ്പന്നമാക്കുമെന്നു തീര്‍ച്ചയാണ്.

ആദ്യകാലം മുതല്‍ക്കുതന്നെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍‌ക്കുന്ന പി.ജി.യും ആര്‍.വി.ജി. മേനോനും തമ്മിലുള്ള സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.

ശാസ്‌ത്രസാഹിത്യപരിഷത്തിനെപ്പറ്റി, പരിഷത്തിന്റെ നിലപാടുകളെപ്പറ്റി, ശാസ്‌ത്രത്തിന്റെ വികാസപരിണാമഗതിയെപ്പറ്റി, പരിസ്ഥിതിയെപ്പറ്റി, സാഹിത്യത്തെയും, കലയെയും, കേരള സമൂഹത്തെയുമൊക്കെ പറ്റി പി.ജി. സംസാരിക്കുന്നു.

ആര്‍.വി.ജി. : ശാസ്‌ത്രത്തിന്റെ സാംസ്‌കാരിക ചരിത്രത്തെപ്പറ്റി പി.ജി. ഒരു പുസ്‌തകം എഴുതിക്കൊണ്ടിരിക്കുകയാണെന്നു കേട്ടു. അതിനെപ്പറ്റി പറഞ്ഞുകൊണ്ടു നമുക്കു തുടങ്ങാം.

പി.ജി. : പീറ്റര്‍ വാട്സണിന്റെ മോഡേണ്‍മൈന്‍ഡ് എന്ന മനോഹരമായ ഒരു പുസ്‌തകമുണ്ട്. ഞാനിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്‌തകം ശാസ്‌ത്രരംഗത്തെ മാറ്റങ്ങളുടെ സാംസ്‌കാരികചരിത്രത്തെപറ്റിയാണ്. അതേ വീക്ഷണമാണിതിലും. മോഡേണ്‍മൈന്‍ഡില്‍ എല്ലാമുണ്ട്. ഹാര്‍ഡ് സയന്‍സ്, പോപ്പുലര്‍ സയന്‍സ്, സൈക്കോളജി, ഫിലോസഫി, സാഹിത്യം, കല തുടങ്ങി എല്ലാം ഉള്‍ചേര്‍ത്തിട്ടുണ്ട്. എങ്ങനെയാണ് ഇതെല്ലാം ഒന്നിച്ചുനില്‍‌ക്കുന്നത് എന്ന രീതിയില്‍ എഴുതിയിട്ടുള്ള മനോഹരമായ പുസ്‌തകമാണിത്. ഇതിന്റെ തന്നെ അമേരിക്കന്‍ എഡിഷനില്‍ അതിന്റെ പേര് ടെറിഫിക് ബ്യൂട്ടി എന്നാണ്. ആ പേരു നല്‍കുന്നതിന് ഒരു കാരണമുണ്ട്. യീറ്റ്സ് തന്റെ കവിതയില്‍ "എന്തൊരു മാറ്റം! ഇന്നലെ കണ്ടതൊന്നും ഇന്നു കാണാനില്ല. ഇന്നുകാണുന്നതല്ല നാളെകാണുന്നത്. ഇത്രമാത്രം തകര്‍പ്പനായ മാറ്റങ്ങള്‍, ഇതെല്ലാം നന്മയ്‌ക്കാണോ, എന്തോ. പക്ഷേ ഇതെല്ലാം കൂടി ഒരു ടെറിഫിക് ബ്യൂട്ടി'', എന്നെഴുതിയിട്ടുണ്ട്. അതുകൊണ്ടാണ് ആ പേരു ചേര്‍ത്തത്. ശാസ്‌ത്രത്തെ (narrow-fragmented അല്ലാതെ) സമഗ്രമായി കാണുന്നവര്‍ക്ക് ഈ പുസ്‌തകം ഇഷ്ടപ്പെടും.

ആര്‍.വി.ജി. : അതില്‍ സയന്‍സിനെ പറ്റിയുള്ള പുതിയ കാഴ്‌ചപ്പാടുകള്‍ ഉണ്ടോ?

പി.ജി. : എല്ലാവിവരണങ്ങളും ഉണ്ട്. പുസ്‌തകം തുടങ്ങുന്നത് ഇങ്ങനെയാണ്. സാധാരണഗതിയില്‍ 1900 എന്നുപറഞ്ഞാല്‍ ഒരു വിലയും ഇല്ല. കാരണം ലോകത്തിലെ ക്രിസ്‌ത്യാനികള്‍ക്കുമാത്രം ബാധകമായ ഒന്നാണത്. അവര്‍ ലോകം ഭരിക്കുന്നതുകൊണ്ട് എല്ലാവരും അംഗീകരിച്ചു എന്നു മാത്രമേ ഉള്ളൂ. 20-ാം നൂറ്റാണ്ട് എന്നതിന് ഇന്ത്യയില്‍ വേറെ കണക്കാണ്. മുസ്ലീങ്ങള്‍ക്കു ഹിജറാവര്‍ഷം എന്ന കണക്കാണ്. ഇതൊക്കെയാണെങ്കിലും എങ്ങനെയോ ഇതു സംഭവിച്ചു. 1900 ചരിത്രത്തിലെ വഴിത്തിരിവായി മാറി.

ആര്‍.വി.ജി. : അതെ, ബെക്കറല്‍ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചതും തോംസണ്‍ ഇലക്‍ട്രോണ്‍ കണ്ടുപിടിച്ചതും ഈ സമയത്താണ്.

പി.ജി. : അതെ, അതെല്ലാം, ബെക്കറലിന്റെ കണ്ടുപിടിത്തങ്ങളെപ്പറ്റി മോഡേണ്‍ മൈന്‍ഡില്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാക്‍സ് പ്ലാങ്കിന്റെ പ്രധാന കണ്ടുപിടിത്തം 1900ല്‍ ആണ്. ഇപ്പോഴത്തെ ഡാര്‍വിനിസം ഉണ്ടായത് ഈകാലത്താണ്. ഡാര്‍വിനിന്റെ സിദ്ധാന്തത്തെ കൂടുതല്‍ പരിപുഷ്‌ടമാക്കിയ മെന്‍ഡലിന്റെ പാരമ്പര്യശാസ്‌ത്രം, ശ്രദ്ധിക്കപ്പെടാത്ത ചില പ്രസിദ്ധീകരണങ്ങളില്‍ വന്നിരുന്നു എങ്കിലും 1900ത്തിലാണ് ഇത് പൊടുന്നനെ ശാസ്‌ത്രത്തിനാകെ അറിയാന്‍ തക്കവണ്ണം ലഭിച്ചത്. ഇന്നത്തെ ഡാര്‍വിനിസം ഡാര്‍വിന്റെ കണ്ടെത്തലുകളും മെന്‍ഡലിന്റെ കണ്ടുപിടിത്തങ്ങളും സമന്വയിച്ച നവ ഡാര്‍വിനിസമാണ്. ഫ്രോയിഡിന്റെ സ്വാധീനം വളരെ വലുതാണ്. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളുടെ വ്യാഖ്യാനമടക്കമുള്ള പ്രധാന വര്‍ക്കുകള്‍ ഈ കാലത്താണ്. അതുകഴിഞ്ഞ് റുഥര്‍ഫോര്‍ഡിന്റെ കണ്ടുപിടിത്തങ്ങള്‍, ഐന്‍സ്‌റ്റൈന്‍; ഇതെല്ലാം വിശദമായി ഈ പുസ്‌തകത്തില്‍ ഉണ്ട്. ആരീതിയിലാണ് പ്രതിപാദനരീതി.

ആര്‍.വി.ജി. : 1900ത്തിനു ശേഷമാണ് സയന്‍സിനെപ്പറ്റിയുള്ള കാഴ്‌ചപ്പാടില്‍ മാറ്റങ്ങളുണ്ടായത്. 1900 ത്തിലൊക്കെയുള്ള ഒരു വിചാരം സയന്‍സില്‍ കണ്ടെത്തേണ്ടതെല്ലാം കണ്ടെത്തിക്കഴിഞ്ഞു എന്നായിരുന്നു. ‘Nothing to discover, Nothing more exciting to discover in physics' എന്നത് ലോര്‍ഡ് കെല്‍വിന്റെ പ്രയോഗമാണ്. അപ്പോഴാണ് സയന്‍സിനെ മുഴുവന്‍ അടിതെറ്റിക്കുന്ന പുതിയ കണ്ടെത്തലുകള്‍, പ്രത്യേകിച്ചും റേഡിയോ ആക്‍ടിവിറ്റി. ആറ്റത്തിന്റെ അകത്തു നിന്നും എനര്‍ജി പുറത്തുവരുന്നത് ലോ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് എനര്‍ജിക്കു വിരുദ്ധമായിട്ടുള്ളതാണ്. ഇതൊക്കെ വലിയ മാറ്റങ്ങളായിരുന്നു.

പി.ജി. : അതെ, ഇതിലും അതുപോലെ ചരിത്രത്തിന്റെ കാര്യം ഉണ്ട്. ഗ്രീക്ക് സംസ്‌കാരമാണ് ഏറ്റവും പഴയത് എന്നായിരുന്നു അവരുടെ വിചാരം. ക്രീറ്റിലെ മിനോവന്‍ സംസ്‌കാരത്തെപറ്റിയുള്ള അറിവു ലഭിക്കുന്നത് ഇക്കാലയളവിലാണ്. എന്റെ പുസ്‌തകത്തില്‍ ആദ്യത്തെ അധ്യായത്തില്‍ വിജ്ഞാനം, ശാസ്‌ത്രം, സയന്‍സ് എന്നീ മൂന്നു പദങ്ങളെപ്പറ്റി പറയുന്നുണ്ട്. മലയാളത്തില്‍ സയന്‍സിനു പറ്റിയ പദം ഇല്ല. ശാസ്‌ത്രം എന്നു സംസ്‌കൃതത്തില്‍ പറയുന്നതിന്റെ അര്‍ത്ഥം ശാസിക്കുന്നത് എന്നാണ്. മനുസ്‌‌മൃതിയൊക്കെ ശാസ്‌ത്രമാണ് ! ശാസ്‌ത്രത്തിനു നേരേ വിപരീതമാണിത്. അതുകൊണ്ട് ശാസ്‌ത്രം പറ്റില്ല. ആ വാക്കിന് ജ്ഞാനവും പറ്റില്ല. ജ്ഞാനം എന്നുപറഞ്ഞാല്‍ സെക്കുലര്‍ നോളഡ്‌ജ് അല്ല. വിജ്ഞാനമാണ് പറ്റിയവാക്ക്. ശ്രീകണ്ഠേശ്വരത്തിന്റെ ഡിക്ഷനറിയില്‍ വ്യക്തമായിത്തന്നെ ആത്മീയവും മതപരവുമല്ലാത്ത അറിവ് എന്നുപറയുന്നുണ്ട്.

ആര്‍.വി.ജി. : ഹിന്ദിയില്‍ വിഗ്യാന്‍ എന്നാണു പറയുന്നത്. BGVSന് ഭാരത് ഗ്യാന്‍ വിഗ്യാന്‍ സമിതി എന്നു പറയുന്നു.

പി.ജി. : വിജ്ഞാനം എന്നാണ് സയന്‍സിനുപയോഗിക്കേണ്ടത്. പക്ഷേ അതുമാത്രം എഴുതാന്‍ കഴിയില്ല. കാരണം ശാസ്‌ത്രജ്ഞന്‍ എന്നതിന് വിജ്ഞാനി എന്നു പറയാന്‍ കഴിയില്ല. അതുകൊണ്ട് ഈ പുസ്‌തകത്തില്‍ 'വിജ്ഞാന'മെന്നാണ് എഴുതുന്നതെങ്കിലും ചിലപ്പോള്‍ ശാസ്‌ത്രം എന്ന് ഉപയോഗിക്കും. ശാസ്‌ത്രം ഒരുതരത്തിലും പദശാസ്‌ത്ര വിജ്ഞാനപ്രകാരം (എറ്റിമോളജിക്കലായി) പറ്റുന്നവാക്കല്ല.

ആര്‍.വി.ജി. : അതെ ശരിയല്ല, മലയാളത്തില്‍ എങ്ങനെയാണ് ആ പ്രയോഗം വന്നത്? ആദ്യം ഉപയോഗിച്ചത്, പടിഞ്ഞാറന്‍ ശാസ്‌ത്രത്തെ നമ്മുടേതുമായി integrate ചെയ്യാന്‍ വേണ്ടിയാണോ?

പി.ജി. : അതെ, അതിനുവേണ്ടി ചെയ്‌തതാണ്. അത് 20-ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ക്കുതന്നെ ഉപയോഗിച്ചു തുടങ്ങി. ഭൂമിശാസ്‌ത്രം, തുടങ്ങിയ പദങ്ങള്‍

ആര്‍.വി.ജി. : കൃഷിശാസ്‌ത്രം എന്ന പ്രയോഗവും അങ്ങനെയാണല്ലോ.

പി.ജി. : അതെ, ആദ്യമെഴുതിയ സയന്‍സ് പുസ്‌തകങ്ങളില്‍ ഒന്ന് കൃഷിശാസ്‌ത്രമാണ്. സയന്‍സ് എല്ലാത്തിനെയും ചോദ്യം ചെയ്യാന്‍ വേണ്ടിയാണെന്നും experimentation ആണെന്നുമുള്ള ആശയങ്ങള്‍ വരുന്നതിനു മുമ്പ്, ഇവിടെ നമ്മള്‍ കണക്കാക്കുന്നതല്ല അറിവ്, പാശ്ചാത്യരുടേതാണ് എന്ന രീതിയില്‍ ചേര്‍ത്തതായിരിക്കണം. രണ്ടാമത്തെ അധ്യായം ശാസ്‌ത്രത്തിന്റെ സാംസ്‌കാരികചരിത്രം (cultural history) എന്നതാണ്. തുടര്‍ന്ന് ശാസ്‌ത്രത്തിന്റെ യുറോസെന്‍ട്രിസം എങ്ങനെ സംഭവിച്ചുവെന്നു വിശദമാക്കുന്ന അധ്യായമാണ്. Al Hazenന്റെ Optics ഒക്കെ. അല്‍ഹാസന്റെ Optics ന്യൂട്ടണ്‍ വായിച്ചിട്ടുണ്ടാകും. കാരണം അത് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.

ഇത്തരത്തില്‍ ജനറല്‍ ആയി ആദ്യഭാഗം. അതിനുശേഷം ഒരു അധ്യായത്തില്‍ summary of scientific revolution നെപറ്റി പറയുന്നു. എന്നാണ് അതു തുടങ്ങിയതെന്നൊന്നും പറയാനൊക്കില്ല. പക്ഷേ ഗ്രിബ്ബിന്‍ എന്നൊരു എഴുത്തുകാരനുണ്ട്. ഐസക് അസിമോവിനുശേഷം എനിക്ക് ഇഷ്ടമുള്ള ഒരു എഴുത്തുകാരനാണദ്ദേഹം. അദ്ദേഹം പറയുന്നത് അതു 1543 ആണെന്നു നമ്മള്‍ക്ക് ഉറപ്പിക്കാമെന്നാണ്. 1543ല്‍ കോപ്പര്‍നിക്കസിന്റെ പുസ്‌തകം പ്രസിദ്ധീകരിച്ചപ്പോള്‍ രണ്ടുകാര്യങ്ങള്‍ വന്നു. സയന്റിഫിക് റെവല്യൂഷന്‍ പ്രധാനമായിട്ടും ഊന്നിയത് ആസ്‌ട്രോണമി, ഫിസിക്‍സ് എന്നീ മേഖലകളിലാണ്. എന്നാല്‍ അതിനോടു തുല്യപ്രാധാന്യം നല്‍കിയത് മനുഷ്യനെപ്പറ്റിയാണ്. ഒന്ന് ബാഹ്യം മറ്റൊന്ന് ആന്തരികം. മനുഷ്യന്റെ ശരീരത്തെപ്പറ്റി വെസലിയോസിന്റെ പുസ്‌തകവും ആ വര്‍ഷം തന്നെയാണ് പ്രസിദ്ധീകരിച്ചത്. അതുകൊണ്ട് ഗ്രിബ്ബിന്‍ പറയുന്നത്, നമുക്കു തത്കാലം അത് തീരുമാനിക്കാമെന്നാണ്. പക്ഷേ ആരും തെറ്റിദ്ധരിക്കരുത് ഏതെങ്കിലും ഒരു ദിവസം ഒരു പുസ്‌തകംകൊണ്ടാണ് സയന്റിഫിക് റെവല്യൂഷന്‍ ഉണ്ടായതെന്ന്.

അടുത്ത അധ്യായം (Individual genius ഉം സയന്‍സും) വ്യക്തിപ്രതിഭാ വിലാസവും ശാസ്‌ത്രവും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ളതാണ്. ഗ്രിബ്ബിന്‍ അതുവളരെ വ്യക്തമായിപറയുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ചരിത്രമെഴുതുമ്പോള്‍ നമുക്കുവലിയൊരു ബുദ്ധിമുട്ടു വരുന്നത് വ്യക്തികളെ കേന്ദ്രീകരിച്ചേ എഴുതാനൊക്കൂ. പക്ഷേ അതങ്ങനെയല്ല. ന്യൂട്ടണിന്റെ കണ്ടുപിടിത്തം. ന്യൂട്ടനല്ലെങ്കില്‍, മറ്റൊരാള്‍ നടത്തുമായിരുന്നു‍. ലൈബിനിസ് (Leibiniz) കാല്‍ക്കുലസു കണ്ടുപിടിച്ചു. വേണമെങ്കില്‍ ഹാലിയ്‌ക്ക് കണ്ടുപിടിക്കാമായിരുന്നു. ഹാലി അദ്ദേഹത്തോടു തുല്യനായിരുന്നു. എന്നതുകൊണ്ട് ഹാലിയും മഹാനാണെന്നാണദ്ദേഹം പറയുന്നത്. ഇങ്ങനെ പലര്‍ക്കും ചെയ്യാന്‍ കഴിയുമായിരുന്നു. ചിലപ്പോള്‍ 10-20 കൊല്ലം വൈകും. അത്രയേ ഉള്ളൂ. വ്യക്തികള്‍ക്കുള്ള പങ്കെന്തായിരുന്നു എന്നുള്ളഭാഗത്ത്, വ്യക്തികള്‍ക്ക് ചരിത്രത്തിലുള്ള സ്ഥാനത്തെപ്പറ്റിയാണു പറയുന്നത്. അതിനുശേഷം 17-ാം നൂറ്റാണ്ടിലെ സംസ്‌കാരത്തെപ്പറ്റി. കാരണം 1543ല്‍ കോപ്പര്‍നിക്കസ് ശാസ്‌ത്രത്തിന്റെ രീതികൊണ്ടുവന്നുവെങ്കിലും യഥാര്‍ത്ഥ രീതി അദ്ദേഹത്തിന്റേതല്ല. അതു പ്രചോദനമായി എന്നേയുള്ളൂ, ഗില്‍ബര്‍ട്ടിന്റെ സംഭാവനയാണത്.

ആര്‍.വി.ജി. : അതെ, മാഗ്നറ്റിസത്തെപ്പറ്റിയുള്ള ആദ്യത്തെ സയന്റിഫിക് വര്‍ക്ക് ഗില്‍ബര്‍ട്ടിന്റേതാണ്. അദ്ദേഹം എലിസബത്ത് രാജ്ഞിയുടെ ഡോക്‍ടറായിരുന്നു. മാഗ്നറ്റിസത്തിന്റെ വളരെ മൌലികമായ പരീക്ഷണങ്ങള്‍ നടത്തിയത് ഗില്‍ബര്‍ട്ടാണ്.

പി.ജി. : അതില്‍ അദ്ദേഹം എക്‍സ്‌പെരിമെന്റിനെപ്പറ്റി കൃത്യമായി പറയുന്നുണ്ട്. പിന്നീട് ഗലീലിയോയും അതു പറയുന്നുണ്ട്. അതില്‍ ഇതൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ അവരുടെയൊക്കെ, വിശ്വാസങ്ങളും, ചിന്തകളുമെന്തൊക്കെയായിരുന്നു എന്നതുമെല്ലാം ചേര്‍ത്തിട്ടുണ്ട്. 17-ാം നൂറ്റാണ്ടിനെ സംബന്ധിച്ച് ഏറ്റവും മഹാനായ ചരിത്രകാരന്‍ ക്രിസ്‌റ്റഫര്‍ നില്‍ ആണ്. അദ്ദേഹത്തിന്റെ വര്‍ക്കിന്റെ 70 ശതമാനവും 17-ാം നൂറ്റാണ്ടിനെപ്പറ്റി മാത്രമാണ്. മില്‍ട്ടന്റെ സംഭാവനകളും, ക്രോംവെല്‍ ഏതുതരത്തിലുള്ളയാളായിരുന്നു. പ്യൂരിറ്റന്‍സുമായുള്ള തര്‍ക്കം തുടങ്ങിയതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെപ്ലറുടെ അമ്മയെ മന്ത്രവാദിനിയെന്നു പറഞ്ഞു പീഡിപ്പിച്ചാണു കൊന്നത്. കെപ്ലര്‍ പറഞ്ഞിട്ടുണ്ട് ജ്യോതിഷം ഉപജീവനത്തിനുവേണ്ടിയാണു ചെയ്യുന്നതെന്ന്. എങ്കിലും വെറും തട്ടിപ്പാണെന്നദ്ദേഹം വിചാരിച്ചിരുന്നില്ല. ഈ പുസ്‌തകത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത് ലൈബിനിസ്, സ്‌പിനോസ, ദെക്കാര്‍ത്തെ, ടൈക്കോബ്രാഹ് എന്നിവരെയാണ്. ബ്രാഹ് കോപ്പര്‍നിക്കസിലൊന്നും വിശ്വസിച്ചിരുന്നില്ല. ഇത്തരത്തില്‍ സമഗ്രമായി വിശകലനം നടത്താനാണ് പുസ്‌തകത്തിലൂടെ ശ്രമിക്കുന്നത്. അക്കാലത്തെ ഇന്‍ക്വിസിഷന്‍, കത്തോലിക്കാസഭയിലെ തര്‍ക്കം, അതില്‍ വിപ്ലവകരമായി സംഭവിച്ച peasant war. അന്നത്തെ കര്‍ഷകകലാപം ഉണ്ടായത് മാര്‍ട്ടിന്‍ലൂതറിന്റെ പ്രചോദനത്താലാണ്. സത്യം, ദൈവം, ബൈബിള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങള്‍, പാവപ്പെട്ടവര്‍ക്കു വേണ്ടിയാണു ബൈബിളും ക്രിസ്‌ത്യാനിറ്റിയും എന്ന നിലപാടായിരുന്നു അവരെ നയിച്ചത്. പക്ഷേ മാര്‍ട്ടിന്‍ലൂതര്‍ പിന്നീട് കര്‍ഷകകലാപത്തെ തള്ളിപ്പറയുകയാണുണ്ടായത്.

ആര്‍.വി.ജി. : എന്നാല്‍ അടുത്തഘട്ടം വന്നപ്പോള്‍ കോപ്പര്‍നിക്കസിന്റെ കണ്ടെത്തലുകളെ അദ്ദേഹം എതിര്‍ത്തു. ഈ സമയത്ത് ന്യൂട്ടന്റെ കണ്ടെത്തലുകളെ തുടര്‍ന്നാണ് ഒരു deterministic view വരുന്നത്.

പി.ജി. : അതെ.

ആര്‍.വി.ജി. : ഈ യാന്ത്രികമായ കാഴ്‌ചപ്പാട് ഒരു മാതൃകയായിമാറുന്നുണ്ട്. അത് ഇംഗ്ളണ്ടിലെ രാഷ്‌ട്രീയത്തെ ബാധിക്കുകയോ, അതോ ഇംഗ്ളണ്ടിലെ രാഷ്‌ട്രീയം അതിനെ ബാധിക്കുകയാണോ ചെയ്‌തത്? രാജാവിന്റെ അധികാരം ദൈവദത്തമല്ല എന്നും നിയമവാഴ്‌ച എന്നുമൊക്കെയുള്ള ആശയങ്ങള്‍ ഉണ്ടായിവന്നല്ലൊ.

പി.ജി. : അവ പരസ്‌പരം സ്വാധീനിച്ചു. എന്നാല്‍ മേധാവിത്വമുണ്ടായിരുന്നത് അവിടത്തെ രാഷ്‌ട്രീയത്തിനാണ്. ഡാര്‍വിനെ അന്നത്തെ രാഷ്‌ട്രീയം സ്വാധീനിച്ചിരുന്നുവല്ലോ? ബൂര്‍ഷ്വാ സാമ്പത്തികശാസ്‌ത്രം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. അര്‍ഹതയുള്ളവയുടെ അതിജീവിക്കല്‍ എന്ന ആശയം ഡാര്‍വിനില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. നിലവിലുള്ള സംസ്‌കാരത്തിന്റെയും നിലവിലുള്ള വിശ്വാസങ്ങളുടെയും മുന്നേറ്റം ചിലപ്പോള്‍ ചില ചിന്തകന്മാരില്‍ ഉണ്ടാകാറുണ്ട്. അവര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ചില പ്രത്യേകമായ സാംസ്‌കാരിക സങ്കല്പങ്ങളുടെ അതിരുകള്‍ക്കുള്ളിലാണ്. അതുകൊണ്ട് അത്തരത്തിലുള്ള സ്വാധീനം സ്വാഭാവികമാണ്. അതുതന്നെയാണ് അത്തരം വിശകലനത്തിന്റെ പ്രസക്തി.

ആര്‍.വി.ജി. : അതെ ഒരു സോഷ്യല്‍ പാരഡൈമിനകത്തുനിന്നാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

പി.ജി. : ന്യൂട്ടന്റെ ഉദാഹരണം നോക്കുക. ന്യൂട്ടണ്‍ എഴുതിയതില്‍ 10 ശതമാനം മാത്രമേ നമ്മള്‍ വിശ്വസിക്കുന്നുള്ളു. വളരെയധികം ആല്‍ക്കെമിയാണ് . ബൈബിളൊക്കെ പരിശോധിച്ച് അദ്ദേഹം വളരെ സമയം കളഞ്ഞു. എന്നിരുന്നാലും ലോകത്തു ജീവിച്ചിരുന്ന എക്കാലത്തെയും മഹാനായ ശാസ്‌ത്രജ്ഞനാരാണെന്നു ചോദ്യത്തിനുള്ള ഉത്തരം ഐന്‍‌സ്‌റ്റൈനെക്കാള്‍ ന്യൂട്ടനാണെന്നാണ് എന്റെ അഭിപ്രായം. ന്യൂട്ടന്റെ നിര്‍മ്മിതികളാണുപ്രധാനം. അദ്ദേഹം സൃഷ്ടിച്ചതിനെയാണ് ഐന്‍‌സ്‌റ്റൈന്‍ തകര്‍ത്തത്. അതില്ലായിരുന്നില്ലെങ്കില്‍ തകര്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇത്രയും മഹാനായ ന്യൂട്ടന് പക്ഷേ എല്ലാ ദോഷങ്ങളും, ദുഷ്ടത, കുശുമ്പ്, അസൂയ.... എല്ലാം ഉണ്ടായിരുന്നുവെന്നത് വിചിത്രമായിതോന്നാം.

ആര്‍.വി.ജി. : അതെ; ഹുക്കുമായിട്ടുള്ള തര്‍ക്കം, ഹാലിയുമായിട്ടുളളത്, ലൈബനിറ്റ്സുമായിട്ടുള്ളത് അങ്ങനെ നിരവധി....

പി.ജി. : ലൈബനിറ്റ്സിനെപ്പറ്റി ചില ശാസ്‌ത്രചരിത്രകാരന്മാര്‍ പറയുന്നത് ആദ്യം കാല്‍ക്കുലസ് കണ്ടുപിടിച്ചത് ലൈബനിറ്റ്സു തന്നെയാണെന്നാണ്. അയാളുടെ സഹായം കൂടാതെയാണ് ന്യൂട്ടണ്‍ കണ്ടുപിടിച്ചതെന്ന് ചിലര്‍ മറിച്ചും പറയുന്നു. രണ്ടു പേരും സമാന്തരമായിട്ടാണു കണ്ടുപിടിച്ചത്.

ആര്‍.വി.ജി. : അതെ ന്യൂട്ടണ്‍ സ്വതന്ത്രമായിട്ടാണു കാല്‍ക്കുലസ് കണ്ടുപിടിച്ചത്. പക്ഷേ മറ്റൊരു വൈരുദ്ധ്യമുണ്ട്. അവസാനകാലത്ത് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ആല്‍ക്കെമിയിലും മന്ത്രവാദത്തിലുമാണ്. ഇതെങ്ങനെ വിശദീകരിക്കാന്‍ കഴിയും? ശാസ്‌ത്രത്തിന്റെ ഒരു മേഖലയില്‍ വളരെ ഉയര്‍ന്ന നിലയില്‍ ചിന്തിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ആല്‍ക്കെമിയിലും മന്ത്രവാദത്തിലും വിശ്വസിക്കാന്‍ കഴിയുന്നു?

പി.ജി. : രാജാരാമണ്ണ, ഭഗവന്തം തുടങ്ങിയവരൊക്കെ അങ്ങനെയായിരുന്നുവല്ലോ.

ആര്‍.വി.ജി. : കുട്ടികൃഷ്ണമാരാരുടെ കാര്യവും അങ്ങനെതന്നെ. മഹാഭാരതത്തെ ഇത്ര വിമര്‍ശനാത്മ (critical)കമായും, ഒറിജിനലായും പരിശോധിച്ച മറ്റാരുമില്ല. എന്നാല്‍ അവസാനം അതൊക്കെ മാറ്റിവയ്‌ക്കുന്നു. എങ്ങനെയാണ് ഇത്തരം മനോഭാവങ്ങളെ വിശദീകരിക്കുന്നത്?

പി.ജി. : ആര്‍.വി.ജി. പറഞ്ഞതുപോലെ ആ ചോദ്യം ഞാനും ഒന്ന് ഉയര്‍ത്തുന്നതേ ഉള്ളൂ. പിന്നെ പ്രധാനപ്പെട്ട സംഗതികളൊക്കെ ഒരു പേജില്‍ എഴുതി പോകുമ്പോള്‍, ലോകചരിത്രത്തിലെ പ്രധാനസംഭവവികാസങ്ങളും ഒരുഭാഗത്ത് രേഖപ്പെടുത്തിപോകുന്നുണ്ട്. അത്തരത്തിലുള്ള വിശദാംശങ്ങള്‍ കൂടി ചേര്‍ക്കും. അതാണ് പദ്ധതി.

ആര്‍.വി.ജി. : ജോസഫ് നീഡ്‌ഹാം ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. ആ കാലത്ത് ചൈന ടെക്‍നോളജിയില്‍ വളരെ മുമ്പിലായിരുന്നു എങ്കിലും എന്തുകൊണ്ടാണ് ചൈനയില്‍ ഒരു വ്യാവസായികവിപ്ലവം ഉണ്ടാകാതിരുന്നതെന്നദ്ദേഹം ചോദിക്കുന്നുണ്ട്. ചൈനയില്‍ ആദ്യകാലംമുതല്‍ വെള്ളപ്പൊക്ക നിയന്ത്രണസംവിധാനമുണ്ടായിരുന്നു (flood control meassures) കനാലുകള്‍, അതുപരിപാലിക്കുവാനുള്ള ബ്യൂറോക്രസി എന്നിവയൊക്കെയുണ്ടായിരുന്നു. ഇവരാണ് മണ്ഡാരിനുകള്‍, ബ്യൂറോക്രസിക്കു മുന്‍തൂക്കമുള്ള ഒരു ഭരണം വന്നതുകൊണ്ടാണ് അവിടെ ഉത്പാദനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകാതിരുന്നത്. എന്നാല്‍ ഇംഗ്ളണ്ടില്‍ അതേസമയത്ത് കച്ചവടക്കാരുടെ മേല്‍ക്കൈ ഉണ്ടായിരുന്നു അതുകൊണ്ട് അവിടെ വ്യാവസായികവിപ്ലവം ഉണ്ടായി. ഈ വാദം ഇപ്പോഴും പ്രസക്തമാണോ?

പി.ജി. : പ്രസക്തമാണെന്നാണ് എനിക്കു തോന്നുന്നത്. ആര്‍.വി.ജി.യുടെ പുസ്‌തകത്തിലതുണ്ടല്ലോ. ചൈനയില്‍ നിന്ന് ടെക്‍നോളജി യൂറോപ്പിലെത്തിയ വഴിയേതെന്നതിനെപ്പറ്റി മറ്റു പല പുസ്‌തകങ്ങളിലും ഉണ്ട്. വെടിമരുന്നാണ് 'യൂറോപ്പിലെ' ഫ്യൂഡലിസത്തെ തകര്‍ത്തത്, ചൈനയ്ക്ക് എന്തുകൊണ്ടതു കഴിഞ്ഞില്ല? പുതിയ റവല്യൂഷനും നവോത്ഥാനത്തിനും ശാസ്‌ത്രത്തിലെ വിപ്ലവങ്ങള്‍ക്കുമെല്ലാം വലിയ സഹായമായ പ്രിന്റിങ് കണ്ടുപിടിച്ചതും ചൈനക്കാരാണ് !

ആര്‍.വി.ജി. : അതെ, അതുപക്ഷേ അറിവിന്റെ ജനകീയവത്കരണത്തിലേക്കു പോയില്ല. കച്ചവടവത്കരണത്തിന് ഒരു ഗുണവശമുണ്ടന്നല്ലേ ഇംഗ്ളണ്ടിന്റെ ഉദാഹരണം വ്യക്തമാക്കുന്നത്?

പി.ജി. : അതെ, അതുകൊണ്ടാണ് ബുദ്ധനും ശിഷ്യന്മാരും പോപ്പുലര്‍ വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട വക്താക്കളും പ്രയോക്താക്കളുമായിരുന്നത്. ബുദ്ധിസം ചരകനെയും സുശ്രുതനെയും വളരെയധികം സ്വാധീനിച്ചിരുന്നുവെന്നാണ് ദേവിപ്രസാദ് പറയുന്നത്. ഉദാഹരണത്തിന് സുശ്രുതന്‍ ചെയ്‌തിരുന്ന ഒരു സത്പ്രവര്‍ത്തിയുണ്ട്, അന്നൊക്കെ അടിമകളും, കീഴ്‌ജാതിക്കാരുമുണ്ടല്ലോ, അവര്‍ പണിയെടുക്കാതെ നാടുവിട്ടോടും. നാടുവിട്ടോടിക്കഴിഞ്ഞാല്‍ അവരെ പിടിക്കാന്‍ കഴിയില്ല. അങ്ങനെ നാടുവിട്ടോടിയവനെ എവിടെ കണ്ടാലും പിടിക്കണമെന്നതിന് ബ്രാന്‍ഡുചെയ്യുമായിരുന്നു. സുശ്രുതന്‍ ആ ബ്രാന്‍ഡൊക്കെ തുടച്ചുമാറ്റി കൊടുക്കുമായിരുന്നു.

ആര്‍.വി.ജി. : അങ്ങനെയാണ് പ്ലാസ്‌റ്റിക് സര്‍ജറി ഉണ്ടായത് ?

പി.ജി. : ദേവിപ്രസാദു പറഞ്ഞിരിക്കുന്നകാര്യമാണിത്. വളരെരസകരമാണ്. ഇതില്‍ രണ്ടുകാര്യമുണ്ട്. ഒന്ന് ജാതിവ്യത്യാസത്തിന്റേതായിട്ട്, രണ്ട് അടിസ്ഥാനപരമായ മനുഷ്യത്വം. പല ആയുര്‍വേദഗ്രന്ഥങ്ങളും അവരുടെ സംഭാവനയാണ്.

ആര്‍.വി.ജി. : അഷ്‌ടാംഗഹൃദയത്തിലും ഒരു ബുദ്ധിസ്റ്റ് സ്വാധീനം ഉണ്ട്.

പി.ജി. : അതെ, ജനകീയ വിദ്യാഭ്യാസത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയിരുന്നത്. നവോത്ഥാനത്തിന്റെ ഒരു പ്രധാനകാര്യമാണത്.

ആര്‍.വി.ജി. : വേറൊന്നു ചോദിക്കട്ടെ. ശാസ്‌ത്രസാഹിത്യപരിഷത്തിനെ പലരും വിമര്‍ശിക്കുന്നത് പരിഷത്തിന്റെ ശാസ്‌ത്രവിശകലനത്തിന്റെ അടിസ്ഥാനം 19-ാം നൂറ്റാണ്ടിലെ പോസിറ്റിവിസ്റ്റ് നിലപാടാണെന്നും ശാസ്‌ത്രരംഗത്തുണ്ടായ മാറ്റങ്ങള്‍ ഒന്നും പരിഷത്ത് ശ്രദ്ധിക്കുകയോ പരിഷത്തിന്റെ ചിന്തയില്‍ പ്രതിഫലിച്ചുകാണുകയോ ചെയ്യുന്നില്ല എന്നുംപറഞ്ഞുകൊണ്ടാണ്. ഈ വാദം എത്രമാത്രം ശരിയാണ്? പരിഷത്തിനെയും, പരിഷത്തിനെ വിമര്‍ശിക്കുന്നവരെയും അങ്ങേയ്‌ക്ക് അറിയാമല്ലോ? അതേസമയം പോസിറ്റിവിസത്തെ തള്ളിപറയുന്നവര്‍ വെള്ളത്തോടൊപ്പം കുഞ്ഞിനേയും എറിഞ്ഞുകളയുന്നതുപോലെ ശാസ്‌ത്രത്തിന്റെ രീതിയെതന്നെ തള്ളിപ്പറയുന്നതിലേക്ക് പോകുന്നുമുണ്ട്. അതിനോട് ഏതായാലും യോജിക്കാന്‍ കഴിയില്ല. പരിഷത്ത് പിന്‍തുടരേണ്ട മാര്‍ഗം ഏതാണെന്നാണ് അങ്ങയുടെ അഭിപ്രായം.

പി.ജി. : പോസിറ്റിവിസം എന്നതല്ല പരിഷത്തിന്റെ രീതി - എന്നതിന്റെ പ്രധാനതെളിവ്, പോസിറ്റിവിസ്റ്റുകള്‍ ഹാര്‍ഡ് സയന്‍സിനും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയ്‌ക്കും വ്യവസായവല്‍ക്കരണത്തിനും മറ്റുമുള്ള വര്‍ധിച്ച പ്രാധാന്യത്തിനെ അതിശക്തമായി പിന്‍തുണയ്‌ക്കുന്നവരാണ് എന്നതാണ്. (Overriding importance of hard science, and also the related technology and also industrialisation). ഇതിന്റെയെല്ലാം വക്താവായിരുന്ന സെയ്ന്റ് സൈമണിന്റെ ശിഷ്യനായിരുന്നു പോസിറ്റിവിസം കണ്ടുപിടിച്ച അഗസ്റ്റസ് കോംതെ. വളരെ കുറച്ചുമാത്രം വ്യവസായത്തിന്റെയും സയന്‍സിന്റെയും സ്വാധീനം ഉണ്ടായിരുന്ന ആ കാലത്തുതന്നെ സയന്‍സ് ഭാവിയില്‍ ലോകത്തെ മുഴുവന്‍ പുനര്‍നിര്‍മ്മിക്കാന്‍ ഉപകരിക്കുന്നതാണെന്ന ഒരു ദീര്‍ഘവീക്ഷണം അന്നുതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ നിന്നാണ് കോംതെയ്ക്ക് ഈ ആശയം ലഭിച്ചത്. അദ്ദേഹം അതു വികസിപ്പിച്ചെടുത്തു. പക്ഷേ ശാസ്‌ത്രസാഹിത്യപരിഷത്ത് തുടക്കം മുതല്‍ക്കു തന്നെ, അമിതവ്യവസായവത്കരണത്തിന്റെ അപകടങ്ങള്‍, പ്രത്യേകിച്ചും പരിസ്ഥിതിയെ സംബന്ധിച്ച കാഴ്‌ചപ്പാട് കൊണ്ടുവന്നു. 19-ാം നൂറ്റാണ്ടില്‍ പരിസ്ഥിതിയെ സംബന്ധിച്ച കാഴ്‌ചപ്പാടുണ്ടായിരുന്നില്ല. ഇപ്പോഴും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍ പരിഷത്തിനും അതുണ്ടായ സമയത്ത് പരിസ്ഥിതിയെപറ്റി അവബോധം ഉണ്ടായിരുന്നില്ല. 1971 ലെ സ്‌റ്റോക്‍ഹോം സമ്മേളനത്തിനു ശേഷമാണതുണ്ടായത്.

ആര്‍.വി.ജി. : സൈലന്റ് സ്പ്രിങ് ഉണ്ടാക്കിയ ചര്‍ച്ച

പി.ജി. : റേച്ചല്‍കാഴ്‌സന്റെ സൈലന്റ് സ്പ്രിങ് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതു ശ്രദ്ധിച്ചുവായിച്ചവര്‍ക്കു മാത്രമേ മനസിലാവുകയുള്ളു. ശാസ്‌ത്രസാഹിത്യപരിഷത്തിന് പോസിറ്റിവിസത്തിലേയ്‌ക്ക് പോകുന്നതിനുള്ള സകല സാധ്യതകളും ഉണ്ടായിരുന്നു. പക്ഷേ ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വ്യവസായത്തിന് ഊന്നല്‍ നല്‍കി, അതില്‍ കുഴപ്പമില്ല. എന്നാല്‍ വന്‍വ്യവസായങ്ങള്‍ക്കുള്ള അമിതമായ ഊന്ന (heavy industrialisation) ലായിരുന്നു പ്രശ്‌നം. കര്‍ഷകര്‍ക്ക് ഭൂമി ലഭ്യമാക്കണം എന്നു പറഞ്ഞിരുന്നു. എന്നാല്‍ അതിന് വേണ്ട ഊന്നല്‍ നല്‍കിയില്ല. ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ പ്രധാന കാരണം അതാണ്. കേരളത്തില്‍ ഭൂനയം നടപ്പാക്കിയെങ്കിലും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മറ്റുകാരണങ്ങളുണ്ട്. നെഹ്റു ആധുനികതയുടെ വലിയ വക്താവായിരുന്നു. അദ്ദേഹം വലിയ മാതൃകകളോട് ആഭിമുഖ്യം പ്രകടിപ്പിച്ചു.

ആര്‍.വി.ജി. : അതെ, അതു റഷ്യന്‍ സ്വാധീനം കൊണ്ടായിരുന്നു. അന്നത്തെ റഷ്യന്‍ മോഡല്‍ അതായിരുന്നു.

പി.ജി. : പഞ്ചവത്സരപദ്ധതിയില്‍ രണ്ടാം പദ്ധതി ഉണ്ടാക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച റുബിന്‍സ്‌റ്റിന്‍, റഷ്യന്‍മോഡലിനോട് ആഭിമുഖ്യമുണ്ടായിരുന്ന പോളണ്ടു സ്വദേശിയായിരുന്ന ഓസ്‌ക്കാര്‍ ബ്ളാന്‍ക്, ഇങ്ങനെയുള്ള പലരുടെയും സഹായം ഉണ്ടായിരുന്നു. ഗാന്ധിജിയ്‌ക്ക് കുറവുകളൊക്കെ ഉണ്ടെങ്കിലും മാനസികമായിട്ടും സാംസ്‌കാരികമായിട്ടും അദ്ദേഹം പ്രകൃതിയുടെ ആരാധകനായിരുന്നു. പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഗാന്ധിക്ക് സ്വീകാര്യമായിരുന്നില്ല. പക്ഷേ നെഹ്റുവിന്റെ സമീപനം വ്യത്യസ്‌തമായിരുന്നു. ഈ അന്തരീക്ഷത്തില്‍ നെഹ്റുപക്ഷത്തായിരുന്നു കമ്മ്യൂണിസ്റ്റുകാരൊക്കെ, പ്രത്യേകിച്ചും സി പി ഐ ക്കാര്‍, അവരാണല്ലോ മുന്‍കൈയെടുത്തത്. അവര്‍ക്ക് റഷ്യന്‍ മോഡലിനെപ്പറ്റി അല്ലാതെ മറ്റൊരു മാതൃകയെപ്പറ്റി ചിന്തിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. യഥാര്‍ത്ഥത്തില്‍ പരിഷത്തിനും വീഴ്‌ചയ്‌ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും അതില്‍നിന്നും വ്യതിചലിച്ച് ദീര്‍ഘദൃഷ്‌ടിയോടുകൂടി പ്രവര്‍ത്തിച്ചു. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് അബദ്ധം പറ്റാതിരുന്നതെന്തുകൊണ്ടാണെന്നതാണ് സംശയം. തെറ്റുപറ്റിയില്ലല്ലോയെന്നതാണ് പ്രധാനം.

ഇപ്പോഴത്തെ ആന്റിസയന്‍സ് മൂവ്മെന്റിന്റെ കാര്യം വളരെ വിചിത്രമാണ്. അവര്‍ ശാസ്‌ത്രത്തിന്റെ ഫലമായ സാങ്കേതികവിദ്യയുടെ പ്രയോജനം മുഴുവന്‍ ഉപയോഗിക്കും. അമേരിക്കയിലെപ്പോലെ, എന്നിട്ട് ക്രിയേഷന്‍ സയന്‍സിനെപ്പറ്റി പഠിപ്പിക്കും. അത്തരത്തിലുള്ള ആന്റി-സയന്‍സ് മൂവ്മെന്റിന്റെ വക്താക്കളായ തത്വചിന്തകന്മാര്‍ കുറെയേറെ വളര്‍ന്നുവന്നിട്ടുണ്ട്. ഉദാഹരണത്തിനു ദക്കാര്‍ത്തെയുടെ on method നെതിരെ ഫെയറാബന്റിന്റെ (Paul.K.Feyerabend) Against Method. അതുപോലെ കുറെയധികം എഴുത്തുകാര്‍ വളര്‍ന്നു വന്നിട്ടുണ്ട്.

ആര്‍.വി.ജി. : ഇന്ത്യയില്‍ അസീസ് നന്ദി, ക്ലോഡ് അല്‍വാരിസ്, വന്ദനാശിവ...... തുടങ്ങിയവര്‍.

പി.ജി. : അവര്‍ അര്‍ദ്ധ സത്യങ്ങളാണുപറയുന്നത്, സയന്‍സിന്റെ ദോഷങ്ങള്‍ പറയുന്നതോടുകൂടി ശാസ്‌ത്രം കൊളോണിയല്‍ ഗൂഢാലോചനയാണെന്നാണ് നിലപാട്. അത് അംഗീകരിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ അവര്‍ പറയുന്ന ഈ നെഗറ്റീവായ ഘടകങ്ങളടക്കം, ഇന്ത്യയുടെ പ്രത്യേകസാഹചര്യത്തിലും മൂന്നാം ലോകത്തിനു പൊതുവേ യോജിക്കുന്നതുമായ ഒരു സയന്‍സ് കള്‍ചറാണ് ഉണ്ടാകേണ്ടത്.

ആര്‍.വി.ജി. : Scientific Method ല്‍ ഇവര്‍ പറയുന്ന ഒരു വേര്‍തിരിവുപറ്റുമോ? കൊളോണിയല്‍ എന്നിവര്‍ പറയുന്ന സയന്‍സിന്റെ രീതിശാസ്‌ത്രം അല്ലാതെ വ്യത്യസ്‌തമായ ഒരു രീതി (method) ശാസ്‌ത്രം സയന്‍സിന് ഉണ്ടാക്കാന്‍ കഴിയുമോ?

പി.ജി. : ഉണ്ടാകുമോ? മലേഷ്യയിലെ പെനാംഗിലുള്ള ഒരു ഇന്‍സ്‌റ്റിറ്റ്യൂട്ട് 'ക്രൈസിസ് ഇന്‍ സയന്‍സ് ' എന്ന ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ രീതിശാസ്‌ത്രം എങ്ങനെയാണ് (western method) സയന്‍സിനെ തകരാറിലാക്കുന്നതെന്നു പ്രതിപാദിക്കുന്ന ഒരു ചെറിയ പുസ്‌തകമാണത്. മുമ്പ് 20-25 വര്‍ഷം അവിടത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൊഹതിര്‍ വലിയ പാശ്ചാത്യവിരുദ്ധനും മൂന്നാംലോകത്തിന് വലിയ പിന്തുണനല്‍കിയ ആളുമായിരുന്നു. Third World Concept, Third World Right എന്ന ആശയങ്ങളൊക്കെ അദ്ദേഹം ഉയര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനമാണ് ഈ സ്ഥാപനം ആരംഭിക്കുന്നതിനു കാരണം.

എന്റെ കൈയ്യില്‍ രസകരമായ ചില പുസ്‌തകങ്ങള്‍ ഉണ്ട്. ലിറ്റില്‍ സയന്‍സ്, ബിഗ് സയന്‍സ്, സെല്ലിങ്ങ് സയന്‍സ് എന്നിവ. അതില്‍ ആധുനിക ശാസ്‌ത്രത്തിന്റെ ശക്തിയും ഗുണങ്ങളും പറയുന്നുണ്ട്. 1939ല്‍ ജെ.ഡി.ബര്‍ണല്‍ സോഷ്യല്‍ ഫങ്ഷന്‍ ഓഫ് സയന്‍സ് എഴുതിയപ്പോള്‍ ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട ധര്‍മ്മങ്ങളില്‍ ഒന്ന് സയന്‍സിനെ വികസിപ്പിക്കുന്നതിനും ഫണ്ട് വിനിയോഗിക്കുന്നതിനും ആയിരിക്കണമെന്ന് വാദിക്കുന്നുണ്ട്. ഇന്നുപക്ഷേ അതിന്റെ ആവശ്യമില്ല. പക്ഷേ ഇന്നെല്ലാവര്‍ക്കും യുദ്ധത്തിനോടു ആഭിമുഖ്യം വര്‍ധിച്ചിരിക്കുന്നു (war orientation). ഇന്നു വികസനം എല്ലായിടത്തും, അമേരിക്കയിലാണെങ്കിലും അതിനെ എതിര്‍ക്കുന്ന ചൈനയിലാണെങ്കിലും, പ്രതിരോധത്തിന്റെ ബഡ്‌ജറ്റ് വര്‍ധിപ്പിക്കുന്നു. അതില്‍ നിന്നാണ് സയന്‍സിന്റെ പുരോഗതി.

ആര്‍.വി.ജി. : അതെ, അതിന്റെ ഒരു ഉപഉത്പന്ന (byproduct) മായിട്ടാണ് സയന്‍സ് വളരുന്നത്.

പി.ജി. : അതേസമയത്ത് അടിസ്ഥാനപ്രശ്‌നങ്ങള്‍പലതും പരിഹരിക്കുന്നതിനു കഴിയുന്നില്ല. ചിക്കന്‍പോക്‍സിനുപോലും മരുന്നില്ല. ഇത്തരത്തിലുള്ള പലവിധ രോഗങ്ങള്‍ വന്നാല്‍ മരുന്നില്ല. വലിയ വ്യവസായവത്കരണം സൃഷ്‌ടിക്കുന്ന അന്തരീക്ഷമലിനീകരണം, പുഴമലിനമാകുന്നത്, ഇതൊന്നും പരിഹരിക്കാന്‍ കഴിയുന്നില്ല. ഇതാണ് മോഡേണ്‍ സയന്‍സിന്റെ അപകടങ്ങള്‍. ഇതൊക്കെ ആദ്യമായി ഉയര്‍ത്തുന്നത് ശാസ്‌ത്രസാഹിത്യപരിഷത്താണ്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇക്കാലത്തിനിടയില്‍ പരിസ്ഥിതി ഒരു പ്രധാനപ്രശ്‌നമാണെന്നു മനസിലാക്കിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിന് പരിസ്ഥിതിയുടെ കാര്യത്തില്‍ ഒരു ഉറച്ച മനോഭാവമുണ്ട്.

ആര്‍.വി.ജി. : ആന്റിസയന്‍സ് വരുന്നത് ഒന്ന് ക്രിയേഷന്‍ സയന്‍സുകാരുടേത്, മറ്റൊന്ന് പോസ്റ്റ്മോഡേണിസ്റ്റുകളുടെ ഭാഗത്തുനിന്നുമുള്ള എതിര്‍പ്പ്. രണ്ടാമത്തെ കൂട്ടരുടെ എതിര്‍പ്പ് വേറൊരു തരത്തിലാണ്. അവരാണ് പ്രോഗ്രസീവ് എന്നാണവകാശവാദം.

പി.ജി. : പോസ്റ്റ്മോഡേണിസം സാഹിത്യത്തിലായാലും ചിന്തയിലായാലും സയന്‍സിലായാലും ഒരു വരേണ്യമാതൃക (elite model) ആയിരുന്നു. അതുകൊണ്ടാണ് മനുഷ്യനു മനസിലാകാത്ത ഭാഷയില്‍ കവിത, അയ്യപ്പപണിക്കരുടെ കുരുക്ഷേത്രം പോലുള്ള കവിത, റ്റി.എസ്. ഇലിയറ്റിന്റെ വേസ്റ്റ്ലാന്റ് തുടങ്ങിയവയെല്ലാം. അതില്‍ അറിയപ്പെടുന്ന ആധുനികതാവാദിക (modernis) ളെല്ലാം ഫാസിസ്‌റ്റാശയങ്ങളെ പിന്‍തുണച്ചവരായിരുന്നു. ഇലിയറ്റ് ഉള്‍പ്പെടെ ഇവര്‍ മൂന്നാം ലോകത്തിനും സോഷ്യലിസത്തിനും എതിരായി നിന്നവരായിരുന്നു. അവര്‍ സയന്‍സിന്റെ ദൌര്‍ബല്യങ്ങളൊന്നും കണക്കാക്കിയിരുന്നില്ല. പോസ്റ്റ്മോഡേണിസ്‌റ്റുകള്‍ രണ്ടുതരത്തിലാണ്. കുറച്ചാളുകള്‍ ഇത് ആധുനികതയുടെ തുടര്‍ച്ചയായി ഉത്തരാധുനികത (postmodernism) യെ കാണുന്നു. അല്ലെങ്കില്‍ അതിന്റെ പുരോഗതിയായി കണക്കാക്കുന്നു.

സാഹിത്യത്തില്‍ തകഴി, കേശവദേവ് തുടങ്ങിയവരൊക്കെ പിന്‍തുടര്‍ന്ന നഗ്നമായ റിയലിസം (stark realism) പിന്നീട് അരോചകമായി തോന്നി. അവര്‍ക്ക് സമൂഹത്തെപറ്റി ഒരു ബാഹ്യവീക്ഷണമാണ്. അതായത് തൊഴിലാളി പണിമുടക്കുന്നു, തിരിച്ചടിക്കുന്നു എന്ന രീതിയിലാണ് എഴുതുന്നത്. അവന്റെ മാനസികവ്യാപാരങ്ങള്‍കൂടി കടന്നുവരുമ്പോഴേ സാഹിത്യമാകുന്നുള്ളു. അങ്ങനെ എഴുതി തുടങ്ങിയപ്പോള്‍ ആണ് ആദ്യം ഒന്നായിരുന്ന റിയലിസത്തില്‍ നിന്നും പുരോഗതി ഉണ്ടാകുന്നത്. പാബ്ളോനെരുദയെപ്പോലുള്ളവരില്‍ ആ വ്യത്യാസം പ്രകടമാകുന്നുണ്ട്. അദ്ദേഹത്തെയും പോസ്‌റ്റ് മോഡേണിസ്‌റ്റ് എന്നു വിളിക്കുന്നവരുണ്ട്. ഉത്തരാധുനികര്‍ രണ്ടു തരത്തിലുണ്ട്. ഒരു വിഭാഗം കേവലയാഥാര്‍ത്ഥ്യം എന്നതൊന്നില്ല. (there is no truth at all) എല്ലാം ആപേക്ഷികമാണ് (over relativism) എന്ന നിലപാട്, എല്ലാം ആഖ്യാനങ്ങള്‍ (narrative) ആണ് എന്ന നിലപാട്. അപ്പോള്‍ നോവലും സയന്‍സും തമ്മില്‍ വ്യത്യാസമില്ല. സയന്‍സ് മറ്റൊരാഖ്യാനം മാത്രമേ ആകുന്നുള്ളു. അങ്ങനെ sensible logical life (നമ്മള്‍ അറിയുന്ന യുക്തിപരമായ ജീവിതം) അസാധ്യമാക്കുന്ന ചിന്താഗതി ഈ ഉത്തരാധുനികതയില്‍ ഉണ്ട്. അതേ സമയത്തു തന്നെ നമുക്ക് സ്വീകാര്യരായിട്ടുള്ള കസാന്‍സാക്കിസ് , ഗബ്രിയേല്‍ മാര്‍ക്ക്വേസ് ഇവരൊക്കെ ഈ വിഭാഗത്തില്‍പ്പെട്ടാവരാണ്.

ഒരു വിശദീകരണത്തോടുകൂടി പറയാം. ഉത്തരാധുനികര്‍ രണ്ടുതരത്തിലുണ്ട്. ഒരു ന്യൂനപക്ഷംവരുന്ന വരേണ്യകാഴ്‌ചപ്പാടുള്ള (elitist view) വിഭാഗം. രണ്ടാമത്തെവിഭാഗം അസീസ് നന്ദി, ക്ളോഡ് അല്‍വാരിസ്, വീണാദാസ്, വന്ദനാശിവ തുടങ്ങിയവരടങ്ങുന്നതാണ്. അത് ആ രീതിയില്‍ വിശദീകരിക്കണം.

ആര്‍.വി.ജി. : അവര്‍ പറയുന്നത് അര്‍ദ്ധസത്യങ്ങള്‍ ആണെന്നുമനസിലാക്കണം, ചില വസ്‌തുതകള്‍ ശരിയാണ്, പക്ഷേ അവര്‍ നല്‍കുന്ന വ്യാഖ്യാനത്തോടുയോജിക്കാന്‍ പറ്റില്ല.

പി.ജി. : അതെ, അവരുടെ അത്തരത്തിലുള്ള ചില പുസ്‌തകങ്ങള്‍ പ്രത്യേകം എടുത്ത് വിശദീകരിക്കുന്നതാണു നല്ലത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശരിയാവില്ല. കൊക്കകോളയ്‌ക്കെതിരെ, സാമ്രാജ്യത്വത്തിനെതിരെയുള്ള നിലപാടില്‍ നമുക്ക് അഭിപ്രായവ്യത്യാസം ഇല്ല.

ആര്‍.വി.ജി. : Against Method -ന്റെ യുക്തി എന്താണ്. എല്ലാ രീതികളും (method) തുല്യമാണെന്നാണോ (equally valid)?

പി.ജി. : അതെ തുല്യമാണെന്നാണ്. അതുതന്നെയാണ്. ഇത് തോമസ് കൂണിന്റെ (Thomas Kuhn) പാരഡൈം ഷിഫ്റ്റ്. അതിനും ഒരു പടികൂടികടന്നു മുന്നോട്ടുപോകുകയാണ്. പാരഡൈം ഷിഫ്റ്റ് എന്നാല്‍ പുതുതായിട്ടൊന്നും കണ്ടുപിടിക്കുന്നില്ല. പുതിയ ഒരു പാരഡൈമില്‍ കൂടി കാണുമ്പോള്‍ പുതിയ ഒരു കാര്യം കാണുന്നു എന്നേയുള്ളു.

ആര്‍.വി.ജി. : നേരത്തേ വ്യക്തമാക്കിയതുപോലെ പൊതുവേ നിലനില്‍ക്കുന്ന തലത്തില്‍ (step) നിന്നാണ് കണ്ടെത്തല്‍ (innovation) നടത്തുന്നത്. അതില്‍നിന്നും റാഡിക്കലായ മാറ്റം വരണമെങ്കില്‍ വേറെ ഘടകങ്ങള്‍ കൂടിവരേണ്ടതുണ്ട്. ചുരുക്കത്തില്‍ സാമൂഹ്യവും സാമ്പത്തികവുമായ പാരഡൈം ഷിഫ്റ്റ് ഉണ്ടാകുമ്പോഴാണ് സയന്‍സിലും പാരഡൈം ഷിഫ്റ്റ് ഉണ്ടാകുന്നത്. അത് മനസിലാക്കാന്‍ കഴിയും. പക്ഷേ ഈ രീതിശാസ്‌ത്രം തന്നെ ഇല്ലെന്നുപറയുന്നത് അംഗീകരിക്കാന്‍ കഴിയുമോ?

പി.ജി. : ആര്‍തര്‍ കോസ്‌റ്റലറുടെ ഒരു പുസ്‌തകമുണ്ട്, അയാള്‍ ശാസ്‌ത്രചരിത്രവും എഴുതിയിട്ടുണ്ട് (history of science), ആ പുസ്‌തകത്തിന്റെ പേര് സ്വപ്‌നാടനക്കാര്‍ (sleep walkers) എന്നാണ്. അതിന്റെ സ്വാധീനത്തില്‍ നിന്നാണ് പല ശാസ്‌ത്രജ്ഞരും അബദ്ധത്തില്‍ ചെന്നുചാടിയിട്ടുള്ളത്. അങ്ങനെ അബദ്ധത്തില്‍ ചാടിയ ചിലര്‍ ശരിയായി പറയുന്നുണ്ടെന്നേയുള്ളു. ഗണിതത്തില്‍ ഇപ്പോഴും നിര്‍ദ്ധാരണം ചെയ്യാത്ത കുറെയധികം സമസ്യകള്‍ ഉണ്ടല്ലോ? ശാസ്‌ത്രം എന്നുപറയുന്നത് ഇന്ന് നമ്മള്‍ ജീവിച്ചിരിക്കുന്ന പരിചിതമായ ഈ ഭൂമിയുടെ കാര്യം മാത്രമേ കാണുന്നുള്ളു. അതുകൊണ്ട്, ആ ഭൂമിയുടെ കാര്യം മാത്രം പറഞ്ഞോളൂ, പ്രപഞ്ചത്തെപ്പറ്റി പറയാന്‍ എന്താണവകാശം, എന്നതാണു നിലപാട്. കാരണം പ്രപഞ്ചം ഒരെണ്ണമാണോ? ഇതിന്റെ വേറെ പ്രപഞ്ചമുണ്ട്, (ഭൌതികമായ രണ്ടു സ്ഥലത്തെന്നല്ല) അങ്ങനെ ഒരു സിദ്ധാന്തം തന്നെയുണ്ട്. ഒരു പക്ഷേ നമ്മള്‍ ജീവിച്ചിരിക്കുന്നതില്‍ തന്നെ വേറൊരു പ്രപഞ്ചം നമ്മളുടെ കൂടെ വര്‍ക്കു ചെയ്യുന്നുണ്ടാകും. ഇത്തരത്തിലുള്ള വാദഗതികളാണ് ഇവര്‍ പറയുന്നത്. ഇസിജി സുദര്‍ശനന്റെയൊക്കെ വര്‍ക്ക് ഉണ്ടല്ലോ? imposibility, അതായത്, ഒരാള്‍ക്ക് അതിനപ്പുറം പോകാന്‍പറ്റില്ല.

ആര്‍.വി.ജി. : Velocity of light നപ്പുറം പോകാന്‍ പറ്റില്ലായെന്നുപറയുന്നത് ശരിയാണ്. പക്ഷേ, അതിനപ്പുറംനിന്നും ഇങ്ങോട്ടുവരാം എന്നാണ് സുദര്‍ശന്‍ പറയുന്നത്.

പി.ജി. : അതെ, പക്ഷേ, അതിനു ഞാന്‍ സാധാരണ പറയുന്നത് the whole thing is the question of theory & practice. The validity of a theory is the validity proved by practice. ആ practice ഉള്ളിടത്തോളം അതു ശരിയാണ്. ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണെന്നു നമ്മള്‍ പറയുന്നു. ആ ഭൂമി ഉരുണ്ടതാണെന്നത്, ഭൂമി മുഴുവന്‍ കൈകാര്യം ചെയ്യുമ്പോഴേ ഉള്ളൂ. വീടുപണിയുമ്പോള്‍ ഭൂമി ഉരുണ്ടതാണെന്നു കണക്കാക്കുന്നത് ശരിയല്ല. ഐന്‍സ്‌റ്റൈനെപറ്റി ഒരു പുസ്‌തകത്തില്‍ വളരെ രസമായിട്ട് പറയുന്നുണ്ട്. ഒരിക്കല്‍ അദ്ദേഹം ബോട്ടില്‍ ഇംഗ്ളീഷ് ചാനലിലൂടെ യാത്രചെയ്യുകയാണ്. അദ്ദേഹം രണ്ടു സുഹൃത്തുക്കളുമായാണ് യാത്ര ചെയ്യുന്നത്. വലിയ തിരമാല വന്നിട്ട് ബോട്ട് ആടുകയാണ്, മറിയുമോ എന്ന സംശയം, അപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം 'Now we see Newton was actually correct ' എന്നായിരുന്നു. നാം ഇടപെടുന്ന, പ്രവര്‍ത്തിക്കുന്ന, മേഖലയെ മനസിലാക്കികൊണ്ടും പ്രപഞ്ചത്തെ മനസിലാക്കാന്‍ കഴിയും. അതും ഒരു പ്രാക്‍ടീസാണ്. അങ്ങനെയാകുമ്പോള്‍ പ്രപഞ്ചത്തിലേക്കു നോക്കേണ്ടായിരുന്നില്ലെങ്കില്‍ ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം വാസ്‌തവത്തില്‍ ആവശ്യമില്ല.

ആര്‍.വി.ജി. : അതെ, ദൈനംദിന ജീവിതത്തില്‍ നോണ്‍ റിലേറ്റിവിസ്‌റ്റിക് ഫിസിക്‍സ് ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അതിസൂക്ഷ്‌മം, അല്ലെങ്കില്‍ അതിബൃഹത്ത് ആകുമ്പോഴേ ഐന്‍സ്‌റ്റൈന്റെ ആവശ്യമുള്ളൂ.

പി.ജി. : നാം കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തനത്തിനകത്തു മാത്രമേ നമുക്കു കണ്ടുപിടിക്കാന്‍ കഴിയൂ. ടെലസ്‌ക്കോപ്പ് കണ്ടുപിടിച്ചതങ്ങനെയാണ്. അതുവന്നപ്പോള്‍ പുറത്തേക്കുനോക്കാന്‍ കഴിഞ്ഞു. അതുപോലെ ഗാലന്റെ കണ്ടുപിടിത്തം. മനുഷ്യശരീരഘടനയെ അദ്ദേഹം തെറ്റായാണു മനസ്സിലാക്കിയത്. പക്ഷേ അദ്ദേഹം നല്ല ഫിസിഷ്യനായിരുന്നു. അന്ന് കുറച്ചു രോഗികളൊക്കെ മരിച്ചുകാണും. എന്നാലും അക്കാലത്തെ പലരാജാക്കന്മാരും വിചാരിച്ചിരുന്നത് അവരുടെ ചില അസുഖങ്ങള്‍ മാറ്റിയത് ഗാലനാണെന്നാണ്. ഇതില്‍ നിന്നും നമ്മള്‍ എത്തിച്ചേരുന്നത് you have to decide first, one’s paradigm, one’s area of activity, or the limits of your movement and action. ഇതുമായി ബന്ധപ്പെട്ട് തോമസ് കൂണിനെതിരെ വലിയ ആക്രമണം ഉണ്ടായിട്ടുണ്ട്. അതെഴുതിയത് സ്‌റ്റീവന്‍സണ്‍ ആണെന്നു തോന്നുന്നു. ചിലയിടത്തൊക്കെ he goes out of bounds. എന്നിരുന്നാലും 1950കളിലെയും, 60കളിലെയും 70കളിലെയും ശാസ്‌ത്രചരിത്രം നോക്കിയാല്‍ തോമസ് കൂണിന്റെ സ്വാധീനം വളരെ വലുതാണ്. 80കളില്‍ അത് കുറഞ്ഞുവന്നു.

ആര്‍.വി.ജി. : കാള്‍പോപ്പറുടെ falsifiability യഥാര്‍ത്ഥത്തില്‍ സയന്‍സിന്റെ രീതിശാസ്‌ത്രത്തിനുള്ള ഒരു നല്ല സംഭാവന ആണെന്നെനിക്കുതോന്നിയിട്ടുണ്ട്.

പി.ജി. : അതെ അദ്ദേഹത്തിന്റേത് വളരെ ശരിയായവാദമാണ് (valid arguement). പക്ഷേ കുഴപ്പമെന്താണെന്നു വച്ചാല്‍ എല്ലാ സയന്‍സിനും വളരെ പ്രധാനമാണ് ചരിത്രവീക്ഷണം. അദ്ദേഹം ചരിത്രത്തെ നിഷേധിക്കുന്നു. ചരിത്രവത്കരിക്കാതെ ഒരറിവും പൂര്‍ണമാകില്ല. falsifiability എന്നത് വളരെ ഇടുങ്ങിയ ഒരു സമവാക്യമാണ് (narrow formula). കുറെയേറെ ശരിയാണെന്നു തോന്നാം. അദ്ദേഹത്തിന്റെ ഒരു പുസ്‌തകത്തിന്റെ പേരും Against Historisis എന്നാണ്.

ശാസ്‌ത്രത്തെപ്പറ്റിയുള്ള പോസിറ്റിവിസ്റ്റ് കാഴ്‌ചപ്പാടിന് നേരേ വിപരീതമായിരുന്നു പരിഷത്തിന്റെ നിലപാട്. നമ്മള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്തുകൊണ്ട് ഒരു തെറ്റുപറ്റാതിരുന്നു എന്ന് കുറച്ചത്ഭുതം തോന്നിപോകുന്നു. എനിക്കു തോന്നുന്ന ഒരു പ്രധാനകാര്യം അടിയോടിയെപോലെയുള്ളവര്‍ മാത്രമായിരുന്നുവെങ്കില്‍ ആ തെറ്റു വേണമെങ്കില്‍ വന്നുപോയേനെ (അടിയോടിയോട് എനിക്കു നല്ല ബഹുമാനമാണ്). സമൂഹത്തോട് കടപ്പാട് (social commitment) ഉള്ളതുകൊണ്ടായിരിക്കും അതു സംഭവിക്കാതിരുന്നത്.

ആര്‍.വി.ജി. : മറ്റൊരു പ്രധാനപ്രശ്‌നം ശാസ്‌ത്രം വളരെയേറെ വളര്‍ന്നിരിക്കുന്നു. പുരോഗമനപ്രസ്ഥാനങ്ങള്‍, പരിഷത്ത്, തുടങ്ങി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. പക്ഷേ ജനങ്ങള്‍ ആ ധാരയിലേയ്‌ക്കല്ല വരുന്നത്, അതിനെതിരെയുള്ള ധാരകളിലേയ്‌ക്ക് പോകുകയും ചെയ്യുന്നു. ഇതിനെന്താണ് പരിഹാരം?

പി.ജി. : പരിഷത്ത്, പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നെഹ്റു ഒരിക്കല്‍ പറഞ്ഞത് Scientific Culture അല്ല Scientific temper ആണ് വേണ്ടത് എന്നാണ്. അതില്ല. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ടു ചെയ്യും, ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ജാഥയ്‌ക്കുവരും. അതുകഴിഞ്ഞിട്ട് സന്തോഷ് മാധവനെ കാണാന്‍ പോകും. ഇത്രയധികം കള്ളന്മാര്‍ ഉണ്ടായിരിക്കുന്നു എന്നതു കാണിക്കുന്നത് യുക്തിവാദികളുടെ പരിമിതമായ കഴിവുകൊണ്ടൊന്നും ഇതിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണ്. അവര്‍ക്കെന്തെല്ലാം പരിമിതികളുണ്ടെങ്കിലും അവരുടെ സേവനം ഉപയോഗിക്കാം. പക്ഷേ അവര്‍ വളരെ സങ്കുചിതരാണ്. അവരുടെ തോടിനു (shell) പുറത്തേക്കു പോകാന്‍ അവര്‍ക്കു കഴിയുന്നില്ല. ഞങ്ങള്‍ ഇതെല്ലാം പണ്ടേ പറഞ്ഞതല്ലേ എന്ന മനോഭാവം. ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തനം വളരെ വിപുലമാക്കണം. കേരളത്തില്‍ ജീവിക്കുന്നവര്‍ക്കറിയാമായിരുന്നു, കുറെയൊക്കെ അന്ധവിശ്വാസവും കപടവിശ്വാസങ്ങളും ഉണ്ടാകുമെന്ന്. പക്ഷേ ഇത്രയധികം പ്രൊഫഷണല്‍ കപടസന്യാസിമാര്‍ ഉണ്ടെന്ന ധാരണ ഇല്ലായിരുന്നു.

കുറേ സന്യാസിമാര്‍, അവരെന്തബദ്ധം പറഞ്ഞാലും, സത്യസന്ധത ഉള്ളവരായിരുന്നു. പക്ഷേ ഈ കള്ളന്മാര്‍ അങ്ങനെയല്ല. അതുകൊണ്ട് പരിഷത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തണം. ശാസ്‌ത്രത്തിന്റെ രീതിയെപ്പറ്റി, ദൈനംദിന ജീവിതത്തില്‍ സയന്‍സ് എങ്ങനെ പ്രയോഗിക്കാന്‍ കഴിയും എന്നതിനെപ്പറ്റിയൊക്കെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. അതിന് നമ്മുടെ വിദ്യാഭ്യാസപ്രക്രിയയില്‍ ഇടപെടണം. ഇതു സംബന്ധിച്ച് പ്രതിബന്ധമായിട്ടുള്ളത് നമ്മുടെ വിദ്യാലയങ്ങള്‍ തന്നെയാണ്. കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികളെയും സാമൂഹ്യസേവകരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും എല്ലാം തട്ടിയുണര്‍ത്തണം. നമ്മള്‍ ഇതുവരെ ചെയ്‌ത പല കാര്യങ്ങളും വിചാരിച്ചിടത്ത് എത്തിയിട്ടില്ല. വ്യര്‍ത്ഥമായിപ്പോയി എന്നു തോന്നുന്ന ഒരവസ്ഥ ഇന്നുവന്നിരിക്കുന്നു എന്നത് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതു സാധിക്കുന്നത് പരിഷത്തിനാണ്. ജനങ്ങളെ മാത്രമല്ല, രാഷ്‌ട്രീയക്കാരെയും സ്വാധീനിക്കുന്ന പ്രസ്ഥാനമാണ് പരിഷത്ത്.

ഇവിടത്തെ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് പരിസ്ഥിതിയെപറ്റി, ജലമലിനീകരണത്തെപ്പറ്റി, വായുമലിനീകരണത്തെപറ്റി, ആരോഗ്യപരിരക്ഷയെപറ്റി, വിദ്യാഭ്യാസത്തിന്റെ വ്യാപനത്തെപറ്റി ഒക്കെ വളരെ തനതായിട്ടുള്ള ആശയങ്ങള്‍ പകര്‍ന്നുനല്‍കിയിട്ടുള്ളത് പരിഷത്താണ്. അതിനെ ആക്ഷേപിക്കുന്നവര്‍ ആക്ഷേപിക്കട്ടെ. മുമ്പ് നമ്മള്‍ ഒരാരംഭം കുറിച്ചിരുന്നു. ശാസ്‌ത്രലേഖനങ്ങളുടെ വിതരണം നടത്തുന്ന ഒരു സിന്‍ഡിക്കേറ്റ് ഉണ്ടാക്കി എല്ലാ പത്രങ്ങള്‍ക്കും കൊടുക്കുന്നതായിരുന്നു. അത് ചിത്രങ്ങള്‍ സഹിതം കൊടുക്കും. അതു പബ്ളിഷുചെയ്യണം. ചിലര്‍ അവര്‍ക്കു മാത്രമേ കൊടുക്കാവൂ എന്നുപറയും. അങ്ങനെവേണമെങ്കില്‍ അങ്ങനെ. എന്തായാലും ശാസ്‌ത്രസാഹിത്യപരിഷത്ത് പുതിയ കേരളം നിര്‍മ്മിക്കുന്നതില്‍ എന്തു സംഭാവനയാണു ചെയ്‌തതെന്നു നിരീക്ഷിക്കുന്നവര്‍ക്കു നന്നായിട്ടറിയാം.

ആര്‍.വി.ജി. : വിദ്യാഭ്യാസത്തിലാണ് മാറ്റം വരേണ്ടത്. ശാസ്‌ത്രബോധം ഉണ്ടാകേണ്ടതതിലൂടെയാണ്. പക്ഷേ ശാസ്‌ത്രം ഇപ്പോള്‍ ജനങ്ങളിലെത്തുന്നത് സാങ്കേതിക വിദ്യയുടെ രൂപത്തിലാണ്. ഗാഡ്‌ജറ്റ്സ് ആയിട്ടാണ്. അതൊക്കെ ആസ്വദിച്ചു ജീവിക്കുമ്പോള്‍ തന്നെ അതിനുപിന്നിലുള്ള ശാസ്‌ത്രത്തിന്റെ മനോഭാവം (Scientific Attitude) വരുന്നില്ല. എങ്ങനെയാണ് ഇതു വരുത്തുക? അതോടൊപ്പം തന്നെ മതത്തിന് നേരത്തേ ഉണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവരുന്നു. എന്നാല്‍ കപടമതവിശ്വാസങ്ങള്‍ കൂടിവരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസത്തില്‍ ഏതു തരത്തിലുള്ള മാറ്റങ്ങളാണു കൊണ്ടുവരാന്‍ കഴിയുന്നത്?

പി.ജി. : പരിഷത്ത് വിദ്യാഭ്യാസത്തില്‍ ഇടപെട്ടിരുന്നതു തുടരണം.

ആര്‍.വി.ജി. : വിമര്‍ശനാത്മകമായ പഠനപ്രക്രിയ പ്രചരിപ്പിക്കുന്നതില്‍ ഞങ്ങളും പങ്കുവഹിക്കുന്നുണ്ട്. ഒരുപക്ഷേ അതിലൂടെയായിരിക്കാം മാറ്റം ഉണ്ടാകേണ്ടതെന്നു തോന്നുന്നു.

പി.ജി : അതെ, അതാണ് പറ്റിയ പദം. ഞാനിപ്പോള്‍ എഴുതുന്ന പുസ്‌തകത്തില്‍ ആദ്യം ആമുഖമാണ് എഴുതുന്നത്. (സാധാരണ ആമുഖം അവസാനമാണ് എഴുതുന്നത്). അതിനുകാരണം ഇന്നത്തെ ആധുനിക ജീവിതത്തില്‍ ഉദ്ബുദ്ധനായ പൌരനെ സൃഷ്ടിക്കുന്നതില്‍ സയന്‍സും മാനവികവിഷയങ്ങളും തുല്യപങ്കുവഹിക്കണം എന്നതാണ്. സയന്‍സ് പഠിപ്പിക്കുന്നവര്‍ sense of adventure, sense of discovery, sense of fulfilment തുടങ്ങിയവയൊക്കെ എങ്ങനെയാണ് സയന്‍സില്‍ ഉള്ളതെന്നുകൂടി പഠിപ്പിക്കണം. അതു പഠിപ്പിക്കുന്നതിന് നല്ല ഹ്യൂമാനിറ്റീസ്, അതില്‍ നല്ല കവിതകളടക്കം ചേര്‍ത്തിട്ടുള്ള ഒരു സമന്വയം ഉണ്ടാകണം. അതല്ലെങ്കില്‍ വെറും ടേക്‍നോളജിയും വെറും ഇന്‍ഫര്‍മേഷനും മാത്രമാണ് സയന്‍സ് എന്നുവിചാരിച്ചാല്‍ ജീവിതത്തെ സൌകര്യപ്പെടുത്തുന്ന ഒന്നു മാത്രമാണ് സയന്‍സ് എന്നു തോന്നും. പുതിയ തലമുറയിലേക്ക് സാംസ്‌കാരിക മൂല്യങ്ങളും സാഹസിക ബോധവും കണ്ടുപിടിക്കാനുള്ള വ്യഗ്രതയും, സെന്‍സ് ഓഫ് ഫുള്‍ഫില്‍മെന്റും പകര്‍ന്നു നല്‍‌കാന്‍ സയന്‍സിനു കഴിയണം. അതിനു കഴിയണമെങ്കില്‍ സാമൂഹ്യശാസ്‌ത്രവും സാഹിത്യവും കവിതയും ചരിത്രവും എല്ലാം ഉള്‍ച്ചേര്‍ന്ന വിജ്ഞാനം നല്‍‌കാന്‍ കഴിയണം. ഇതാണു നമ്മുടെ അധ്യാപകര്‍ ചെയ്യേണ്ടത്. അധ്യാപകരാണ് ഏറ്റവും കാതലായ ഘടകം.

*

തയ്യാറാക്കിയത് : പി. സുരേഷ്, കടപ്പാട്: ശാസ്‌ത്രഗതി