Showing posts with label വിവര സാങ്കേതികവിദ്യ. Show all posts
Showing posts with label വിവര സാങ്കേതികവിദ്യ. Show all posts

Wednesday, September 25, 2013

വിവര സുരക്ഷയുടെ പ്രാധാന്യം

എഡ്വേഡ് സ്നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ ചാരനിരീക്ഷണ പരിപാടിക്കും ഇന്റര്‍നെറ്റ് ചോര്‍ത്തലിനുമെതിരെ വമ്പിച്ച പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. അമേരിക്കന്‍ പൗരന്മാരുടെ ഫോണുകളും ലോകമാകെയുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സന്ദേശങ്ങളും നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. മൈക്രോസോഫ്റ്റും ജിമെയിലും ഫേസ്ബുക്കും ട്വിറ്ററും അടക്കം പ്രധാനപ്പെട്ട 10 ഇന്റര്‍നെറ്റ് സന്ദേശവാഹകരുടെ സെര്‍വറുകളില്‍നിന്ന് വിവരംചോര്‍ത്തി നിരീക്ഷിക്കാനുള്ള "പ്രിസം" എന്ന പദ്ധതിയാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറാക്കി പ്രവര്‍ത്തിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര ശൃംഖലകളില്‍നിന്ന് വിവരംചോര്‍ത്തുന്ന എക്സ് കീസ്കോര്‍പോലെ വേറെയുമുണ്ട് അമേരിക്കന്‍ ചാരപരിപാടികള്‍. ലോകമാകെ ടെലി കമ്യൂണിക്കേഷന്‍ ശൃംഖലകളും കേബിള്‍പഥങ്ങളും മൈക്രോവേവ് പ്രസരണപഥങ്ങളും ഉപഗ്രഹ പ്രസരണവും ചോര്‍ത്തുന്ന പരിപാടിയും നടക്കുന്നുണ്ട്. ആയിരത്തഞ്ഞൂറോളം നിരീക്ഷണകേന്ദ്രങ്ങളാണ് ലോകമാകെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ എംബസികളും കോണ്‍സുലേറ്റുകളും അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനികളുമാണ് ആ പണി ചെയ്യുന്നത്. ഇന്ത്യയിലടക്കം ഇത് നടക്കുന്നുണ്ട്.

അമേരിക്കയില്‍ കേന്ദ്രീകരിച്ച ആഗോള വിവരവിനിമയ ശൃംഖലയും കമ്യൂണിക്കേഷന്‍ രംഗത്തെ അമേരിക്കന്‍ മേധാവിത്വവുമാണ് ഇത്തരം ചോര്‍ത്തലിന് അവരെ പ്രാപ്തമാക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ചാരനിരീക്ഷണ സമ്പ്രദായം കരുപ്പിടിപ്പിച്ചതെന്നാണ് അമേരിക്കയുടെ ന്യായീകരണം. എന്നാല്‍, ഭീകരവാദവും തീവ്രവാദവും മറയാക്കി തങ്ങളുടെ സാമ്പത്തിക വാണിജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് അമേരിക്ക വിവരം ചോര്‍ത്തുന്നതെന്ന് വ്യക്തമാണ്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും സംബന്ധിച്ചിടത്തോളം വ്യക്തിപരമായ സ്വകാര്യതയിലുപരി സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്വവും ദേശീയ പരമാധികാരവുമാണ് ഈ വിഷയത്തില്‍ ഉള്‍പ്പെട്ട പ്രധാന പ്രശ്നം. ഭീകരവാദത്തെക്കുറിച്ചോ തീവ്രവാദത്തെക്കുറിച്ചോ പരാതിപ്പെടാന്‍ അമേരിക്കയ്ക്ക് അര്‍ഹതയില്ല. ലോകമാകെ തീവ്രവാദവും ഭീകരവാദവും വളര്‍ത്തുന്നതില്‍ മറ്റാരേക്കാളും പങ്ക് അമേരിക്കന്‍ ഭരണകൂടത്തിനുണ്ട്. തെമ്മാടിരാഷ്ട്രമായി ഇസ്രയേലിനെ വളര്‍ത്തി നിലനിര്‍ത്തുന്നു. ബിന്‍ലാദനെയും താലിബാനെയും പാലൂട്ടി വളര്‍ത്തി. പാകിസ്ഥാനില്‍ ഐഎസ്ഐയെ ശക്തിപ്പെടുത്തി. ശത്രുരാജ്യമെന്നോ മിത്രരാജ്യമെന്നോ നോക്കാതെ മറ്റെല്ലാ രാജ്യങ്ങളിലും ആജ്ഞാനുവര്‍ത്തികളായ മത-ഭാഷാ തീവ്രവാദ ഗ്രൂപ്പുകളെ വളര്‍ത്തി. കോള്‍മാന്‍ ഹെഡ്്ലിയെപ്പോലെ ജനദ്രോഹികളെ സൃഷ്ടിച്ചു. ചില രാജ്യങ്ങളില്‍ ഏകാധിപതികളെ പതിറ്റാണ്ടുകളോളം പിന്തുണച്ച് നിലനിര്‍ത്തിപ്പോന്നു. എത്രയെത്ര ഭരണാധികാരികളെയാണ് അമേരിക്കന്‍ ഭരണകൂടം തീറ്റിപ്പോറ്റുന്ന പട്ടാളം കൊന്നൊടുക്കിയത്.

ലോകത്താകമാനം ആയിരത്തഞ്ഞൂറിലേറെ സൈനിക താവളങ്ങള്‍ അമേരിക്കയും അവര്‍ക്ക് പങ്കാളിത്തമുള്ള സൈനിക സഖ്യങ്ങളും നിലനിര്‍ത്തുന്നുണ്ട്. ഇതെല്ലാം അമേരിക്കയുടെ ദേശീയ സുരക്ഷയുടെ ആവശ്യമാണെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ അതും ലോകമാകെ ചാരപ്പണി നടത്താനും മേധാവിത്വം ഉറപ്പാക്കാനുമുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ ഉപാധിയായി അമേരിക്കയുടെ കൈയിലെത്തി. ലോകത്തെല്ലായിടത്തുനിന്നും വിവരം അവരുടെ കംപ്യൂട്ടറിലേക്ക് ഒഴുകിയെത്തുന്നു. കാരണം അമേരിക്കയിലാണ് ലോകത്ത് മിക്കവരുടെയും വിവര വിനിമയാവശ്യങ്ങള്‍ നിര്‍വഹിക്കുന്ന ഇന്റര്‍നെറ്റിന്റെ പശ്ചാത്തല വിഭവങ്ങളെല്ലാം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സെര്‍വറുകളും മെമ്മറി ഫാമുകളും കേന്ദ്രീകരിച്ചിരിക്കുന്നത് കാലിഫോര്‍ണിയയിലാണ്. ലോകമാകെ കൈകാര്യംചെയ്യപ്പെടുന്ന വിവരമെല്ലാം അവിടെയെത്തിയാണ് വിതരണംചെയ്യപ്പെടുന്നത്. സെര്‍വറുകളില്‍ നിന്ന് ആവശ്യമുള്ളതെടുത്ത് വിശദമായി പരിശോധിച്ചാല്‍ മാത്രംമതി. ഇന്റര്‍നെറ്റ് അമേരിക്കയില്‍ തുടങ്ങിയതാണ്. അമേരിക്കയില്‍ വ്യാപിച്ച് വളര്‍ന്നു, തുടര്‍ന്ന് പുറത്തേക്കും. ഇന്ന് ലോകമാകെ അതില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. അതിന്റെ വ്യാപനം മറ്റെന്തിനേക്കാളും വേഗത്തില്‍ നടക്കുന്നു. അത് വികേന്ദ്രീകൃതമാണെങ്കിലും അമേരിക്കയില്‍ തുടങ്ങിയതായതിനാല്‍ അതിന്റെ കേന്ദ്രം അവിടെയാണെന്ന ധാരണ പരക്കെ നിലനില്‍ക്കുന്നു. ആദ്യ പഥികര്‍ എന്ന നിലയില്‍ അവര്‍ക്ക് കിട്ടിയ മുന്‍കൈ ഒരു യാഥാര്‍ഥ്യമാണ്. അവിടെയാണ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പാദനവും സോഫ്റ്റ്വെയര്‍ വികസനവും സെര്‍വറുകളും വിവരസംഭരണികളും വെബ് ഹോസ്റ്റിങ് സ്ഥാപനവും സാമൂഹ്യ സേവനപ്രദാന സ്ഥാപനങ്ങളും അടക്കം ശൃംഖല വിഭവങ്ങളും ശൃംഖലകളും നിലവില്‍ വന്നിട്ടുള്ളത്്. മറ്റാര്‍ക്കും സ്വന്തം ശൃംഖലകള്‍ കെട്ടിപ്പടുക്കുകയും ശൃംഖലാ വിഭവങ്ങള്‍ സഥാപിച്ചുപയോഗിക്കുകയും ചെയ്യാമെന്നിരിക്കിലും ഇന്നും അമേരിക്കന്‍ വിഭവങ്ങള്‍മാത്രം ഉപയോഗിക്കുക എന്ന ശീലമാണ് നിലനില്‍ക്കുന്നത്. ലോകത്താകെ ജനങ്ങള്‍ അമേരിക്കന്‍ സേവനദാതാക്കളെയും വിഭവങ്ങളെയും ആശ്രയിക്കുന്നതുമൂലം അവര്‍ക്ക് സാമ്പത്തികമായി വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. ഏത് രാജ്യക്കാരും ഉപകരണങ്ങള്‍ വാങ്ങുന്നത് അവിടെനിന്നാണ്. പ്രത്യേകിച്ചും കംപ്യൂട്ടറുകളുടെയും മറ്റിതര വിവര വിനിമയോപകരണങ്ങളുടെയും പ്രധാന ഘടകമായ മൈക്രോ പ്രോസസറുകള്‍. ലോകത്താര് ഇന്റര്‍നെറ്റ് ഉപയോഗിച്ചാലും അമേരിക്കയ്ക്ക് വരുമാനം കിട്ടുന്നു.

ഇന്റര്‍നെറ്റുപയോഗിച്ചുള്ള ചാരപ്പണി അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പ്രശ്നമാണ്. വിജയകരമായി യുദ്ധതന്ത്രങ്ങള്‍ മെനയുന്നതിന് ഇത് അവരെ സഹായിക്കുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. വല്യേട്ടന്റെ കണ്ണുകള്‍ പതിയാത്ത ഇടങ്ങള്‍ ലോകത്തിലില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. അതാകട്ടെ മറ്റ് രാജ്യങ്ങളുടെ വിവരം ചോര്‍ത്തുക മാത്രമല്ല, അമേരിക്കക്കാരുടെ സ്വകാര്യതയും നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെയാണ് എഡ്വേഡ് സ്നോഡന്‍ പ്രതികരിച്ചത്. വ്യക്തിയുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന അമേരിക്കന്‍ സമൂഹത്തിന്റെ ഗണ്യമായ വിഭാഗം സ്നോഡനെ പിന്തുണയ്ക്കാന്‍ രംഗത്തിറങ്ങി. അമേരിക്കന്‍ മാധ്യമങ്ങള്‍ പലതും സ്നോഡനെ പിന്തുണയ്ക്കുന്നു. ലോകമാകെ സ്നോഡന് പിന്തുണ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ ഉരുത്തിരിഞ്ഞു. സ്നോഡനെ പിന്തുണയ്ക്കാന്‍ ലോകജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. കാരണം, അമേരിക്കയുടെ ചാരപ്രവര്‍ത്തനം അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ എന്നതിലുപരി ലോകജനതയ്ക്കും രാഷ്ട്രങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും എതിരെയുള്ളതാണ്.

ഭീകരപ്രവര്‍ത്തനങ്ങളും ശത്രുരാജ്യങ്ങളുടെ നീക്കങ്ങളും കണ്ടറിഞ്ഞ് രാജ്യസുരക്ഷ ഉറപ്പാക്കുക എന്ന സൈനിക വിവര ചോര്‍ത്തലിനുപരി വ്യാവസായിക പ്രാധാന്യമുള്ള വിവരങ്ങളും ചോര്‍ത്തപ്പെടുകയാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും സ്വന്തം താല്‍പ്പര്യംകൂടി സംരക്ഷിച്ചുള്ള ജനാധിപത്യ ലോകക്രമം ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. സ്നോഡന് പിന്തുണയും അമേരിക്കന്‍ മേധാവിത്വത്തിനെതിരെ ചെറുത്തുനില്‍പ്പും അമേരിക്കന്‍ നിലപാടുകളെ പിന്തുണയ്ക്കുന്ന സ്വന്തം സര്‍ക്കാരുകള്‍ക്കെതിരായ രാഷ്ട്രീയ സമരങ്ങളും ആവശ്യമാണ്. അവ മാത്രം പോരാ. അവയെല്ലാറ്റിനുമൊപ്പം ആഗോള വിവരവിനിമയ ശൃംഖലയില്‍ അമേരിക്കന്‍ മേധാവിത്വം അവസാനിപ്പിക്കാനാവശ്യമായ പ്രായോഗിക പ്രവര്‍ത്തനങ്ങളിലും ലോകജനത മുഴുകണം. എങ്കില്‍മാത്രമേ നിലവിലെ സാമ്രാജ്യത്വ മേധാവിത്വത്തിലുള്ള ആഗോള ക്രമത്തിനുപകരം ബഹുധ്രുവലോകം സാധ്യമാകൂ. ദേശീയ പരമാധികാരവും രാജ്യസുരക്ഷയും മറ്റ് രാജ്യങ്ങളുമായി പരസ്പര ബഹുമാനത്തിന്റെയും സമഭാവനയുടെയും അടിസ്ഥാനത്തിലുള്ള സാര്‍വദേശീയ ബന്ധവും ഭീകരാക്രമണത്തില്‍നിന്നും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍നിന്നും മോചനവും ആഗ്രഹിക്കുന്ന രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും കൂട്ടായ്മയുടെയും മുമ്പില്‍ വിവരം ചോര്‍ത്തല്‍ തടയാന്‍ മാര്‍ഗങ്ങളുണ്ട്. വിവര സാങ്കേതികരംഗത്ത് പ്രത്യേകിച്ച് ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ അമേരിക്കയുടെ മേധാവിത്വം അവസാനിപ്പിക്കുക തന്നെയാണത്. സ്വന്തം വിവര വിനിമയ ശൃംഖലകളും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചുപയോഗിക്കാന്‍ ഓരോ രാജ്യത്തിനും കഴിയും. അവയെ നിലവിലുള്ള ആഗോളശൃംഖലയുമായി ബന്ധപ്പെടുത്തുമ്പോള്‍ ആവശ്യമായ ഉറപ്പുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാകാം. ദേശ രാഷ്ട്രങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും അവയുടെ സ്വന്തം ശൃംഖലകള്‍ സ്ഥാപിച്ചുപയോഗിക്കാം. സ്വന്തമായി ശൃംഖലാവിഭവങ്ങളുണ്ടാക്കാം. അതിനെല്ലാം സഹായിക്കുന്നതാണ് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യ സ്വാംശീകരിക്കുകയും പ്രയോഗിക്കുകയുംചെയ്ത് സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചും ശൃംഖലകള്‍ കെട്ടിപ്പടുത്തും സ്വന്തമായി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിവര സുരക്ഷ ഉറപ്പാക്കാം.

*
ജോസഫ് തോമസ് (ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റാണ് ലേഖകന്‍)

Sunday, January 13, 2013

തൊഴിലാളിവര്‍ഗവും വിവരസാങ്കേതിക വിദ്യയും

വിവര വിനിമയ സാങ്കേതികവിദ്യ കൈകാര്യംചെയ്യാന്‍ തൊഴിലാളിപ്രവര്‍ത്തകരും തൊഴിലാളികളും കൂടുതല്‍ മുന്നോട്ടുവരേണ്ടതുണ്ട്. കേവലമായി വിവര സാങ്കേതികവിദ്യ പഠിക്കുക, പഠിപ്പിക്കുക, പ്രയോഗിക്കുക എന്നതുമാത്രമല്ല, തൊഴിലാളിവര്‍ഗ മുന്നേറ്റത്തില്‍ വിവര സാങ്കേതിക വിദ്യയുടെ കൂടുതല്‍ പ്രയോഗസാധ്യതകള്‍ കണ്ടെത്തുകയും ഫലദായകമാക്കുകയും ചെയ്യുന്നതിനുള്ള പഠനഗവേഷണങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

തൊഴില്‍മേഖലകളില്‍ കംപ്യൂട്ടര്‍ ഏര്‍പ്പെടുത്തി തൊഴില്‍ നശിപ്പിക്കുന്നതിനെതിരായ സമരത്തില്‍ തൊഴിലാളി സംഘടനകള്‍ ഏര്‍പ്പെട്ടിരുന്നത് പലരും ഓര്‍ക്കുന്നുണ്ടാകും. തൊഴിലാളികളെ വിവര സാങ്കേതിക വിദ്യ പഠിപ്പിക്കാന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം മുതിരുന്നതിനെ ഒട്ടൊരു സംശയത്തോടെ ചോദ്യംചെയ്യുന്നവരുമുണ്ടാകും. വിവര സാങ്കേതികവിദ്യയ്ക്ക് തൊഴില്‍ നശിപ്പിക്കാനുള്ള കഴിവ് നല്ലവണ്ണം മനസിലാക്കിയതുകൊണ്ടുതന്നെയാണ് തൊഴിലാളികളുടെ അടിയന്തര താല്‍പ്പര്യം സംരക്ഷിക്കാന്‍ അന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന നയപരിപാടികളെ എതിര്‍ത്തത്. അത്് കംപ്യൂട്ടറിനോടോ സാങ്കേതികവിദ്യയോടോ ഉള്ള എതിര്‍പ്പായിരുന്നില്ലെന്നും മറിച്ച്, തൊഴില്‍ നശിപ്പിച്ച് തൊഴിലാളികളെ വഴിയാധാരമാക്കുന്നതിനോടുള്ള എതിര്‍പ്പാണെന്നും അന്നേ വ്യക്തമാക്കപ്പെട്ടതാണ്. എത്രയോ നാളായി കംപ്യൂട്ടറോ വിവര സാങ്കേതിക വിദ്യയോ വിന്യസിക്കുന്നതിനെ തൊഴിലാളിസംഘടനകള്‍ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും തങ്ങള്‍ പണിയെടുക്കുന്ന വ്യവസായങ്ങളുടെ നവീകരണത്തിന് അവ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന ആവശ്യം ഉയര്‍ത്തിപ്പോരുകയാണ്. പക്ഷേ, ഇന്നും മുതലാളിത്തം വിവരസാങ്കേതിക വിദ്യ സാമൂഹ്യനന്മയ്ക്കായി ഉപയോഗിക്കാന്‍ തയ്യാറായിട്ടില്ല. ലാഭേച്ഛമാത്രമാണ് അവരുടെ പരിഗണനാ വിഷയം.

വിവര സാങ്കേതികവിദ്യയുടെ ഇന്നത്തെ പ്രത്യേകത അത് കടലാസ് ഉപയോഗിച്ചുള്ള എഴുത്തും അച്ചടിയും നേരിട്ട പരിമിതികള്‍ മറികടക്കാന്‍ പര്യാപ്തമാണെന്നതാണ്. കടലാസിനുപകരം കാന്തിക ഇലക്ട്രോണിക് ഓര്‍മയും, എഴുത്തിനും അച്ചുനിരത്തുന്നതിനും പകരം കീബോര്‍ഡുപയോഗിച്ചുള്ള വിവര സന്നിവേശനവും സാധ്യമായിരിക്കുന്നു. മുന്‍കാലത്ത് ഒരേകാര്യം ആവര്‍ത്തിക്കാന്‍ വീണ്ടും എഴുതുകയോ ടൈപ്പ്ചെയ്യുകയോ ടൈപ്പ് സെറ്റു ചെയ്യുകയോ വേണ്ടിയിരുന്നു. എന്നാല്‍, പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ഒരിക്കല്‍ സന്നിവേശിപ്പിക്കപ്പെട്ടത് വീണ്ടും ചെയ്യേണ്ടതില്ല. അവ എത്രകാലം കഴിഞ്ഞും എത്ര വേണമെങ്കിലും ആവര്‍ത്തിച്ച് പകര്‍പ്പെടുക്കാവുന്നതാണ്. മാത്രമല്ല, പകര്‍ത്തുകയും മാറ്റം വരുത്തുകയും ചെയ്യുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവര വിശകലനവും പുതിയ വിവരവിജ്ഞാന സൃഷ്ടിയും സാധ്യമാക്കുന്നു. ചുരുക്കത്തില്‍ വിവര സാങ്കേതിക വിദ്യ തത്സമയ വിവരശേഖരണം, സംഭരണം, കൈമാറ്റം, അവയുടെ സമ്മിശ്ര പ്രയോഗത്തിലൂടെ വിവര വിശകലനം, പുതിയ വിവര സൃഷ്ടി, വിവര ഉപഭോഗം എന്നിവയ്ക്കെല്ലാമുള്ള സങ്കേതമാണ്.

സമൂഹത്തിന്റെ വിവരലഭ്യത വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. പൊതുഭരണം, സ്ഥാപന ഭരണം, പണം കൈമാറ്റം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, അരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കമ്പോളപ്രവേശം, വിപണനം, ഗതാഗതം, വിതരണം, സംസ്കാരം, പ്രാദേശിക ഭാഷാവികസനം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിവരം വിനിയോഗ ഘടകങ്ങള്‍ ദൂരസമയ പരിമിതികളില്ലാതെ തത്സമയം നടത്താം. ചരക്കുകളുടെ കടത്ത് മാത്രമാണ് സമയമെടുക്കുന്ന ഘടകം. മേല്‍പ്പറഞ്ഞ സാധ്യതകളുപയോഗിച്ച് ആസൂത്രണം എല്ലാ തലത്തിലും കൊണ്ടുവരാം. സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും ആസൂത്രണം സാധ്യമായിരിക്കുന്നു. ഒരു പ്രദേശത്ത് എത്ര ആളുകള്‍, അവരുടെ ആഹാരരീതിക്കനുസരിച്ച് ആവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങളുടെ അളവ്, അവയുടെ ഉപഭോഗ സമയക്രമം, അവയുടെ ലഭ്യത, ഉല്‍പ്പാദനം, ഇറക്കുമതി എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ വിവരം ശേഖരിച്ച് സംഭരിച്ച് അതുപയോഗിച്ച് ആവശ്യവും ലഭ്യതയും പൊരുത്തപ്പെടുത്തി കമ്പോളം ക്രമീകരിക്കാന്‍ സൂക്ഷ്മവിവരങ്ങളില്‍ നിന്ന് സ്ഥൂലതലാസൂത്രണം സാധ്യമായിരിക്കുന്നു. പ്രാദേശിക വിവരങ്ങള്‍ ഉല്‍ഗ്രഥിച്ച് സംസ്ഥാനതലത്തിലും രാജ്യതലത്തിലും സാര്‍വദേശീയതലത്തിലും കമ്പോളാസൂത്രണം സാധ്യമാണ്. അതോടെ കമ്പോളം സമൂഹത്തിന് വിധേയമാക്കാനുള്ള ഉപാധി തയ്യാറാകും. പിന്നീട് ആവശ്യമായത് അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹ്യ ഇടപെടലുമാണ്. തത്സമയം എത്ര വിവരവും എത്ര ദൂരേക്കും എത്തിക്കാനും കൈകാര്യംചെയ്യാനും കഴിയുന്നു എന്നത്, മറ്റ് ഒട്ടേറെ പ്രയോഗസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. അവയെല്ലാം ഇന്നും കണ്ടെത്തപ്പെട്ടിട്ടില്ല. കണ്ടെത്തപ്പെട്ടവയെല്ലാം പ്രയോഗിക്കപ്പെടുന്നുമില്ല.

വിവര സാങ്കേതികവിദ്യയുടെ പ്രയോഗസാധ്യതകള്‍ വളരെ പരിമിതമായ രീതിയില്‍മാത്രമാണ് നിലവിലുള്ള മൂലധനാധിഷ്ഠിത വ്യവസ്ഥ ഉപയോഗപ്പെടുത്തുന്നത്. മുതലാളി ആസൂത്രണ സാധ്യത ഉപയോഗിക്കുന്നത് ഉല്‍പ്പാദനാസൂത്രണത്തിന് മാത്രമാണ്. വിപണനാസൂത്രണം മുതലാളിക്ക് വഴങ്ങുന്നതല്ല. കാരണം, കമ്പോളത്തില്‍ മറ്റ് മുതലാളിമാരും വരും. അവിടെ അരാജകത്വം നിലനില്‍ക്കുന്നു. കമ്പോളത്തിലെ അരാജകത്വം മാറ്റാന്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍, ഉല്‍പ്പാദനംമുതല്‍ വിനിമയവും വിതരണവും ഉപഭോഗവുംവരെ മൊത്തം കമ്പോളവും സമഗ്രമായ ആസൂത്രണത്തിന് വിധേയമാക്കാന്‍, ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പക്ഷേ, ഒറ്റപ്പെട്ട മുതലാളിക്ക് കഴിയില്ല. ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിന് സമഗ്രമായ കമ്പോളാസൂത്രണത്തില്‍ താല്‍പ്പര്യവുമുണ്ടാവില്ല. കാരണം, ആവശ്യവും ലഭ്യതയും കൃത്യമായി ആസൂത്രണംചെയ്താല്‍, ആവശ്യമായത്ര ഉല്‍പ്പാദിപ്പിച്ച് വിതരണം ക്രമീകരിച്ചാല്‍, കമ്പോളത്തിലെ അരാജകത്വം ഇല്ലാതായാല്‍, മുതലാളിത്ത വ്യവസ്ഥ അപകടത്തിലാകും. അതിനാല്‍ മുതലാളിത്തം ഈ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കില്ല. ശാസ്ത്രസാങ്കേതിക സിദ്ധികളുടെ സാമൂഹ്യോന്മുഖ ഉപയോഗത്തിന്റെ കാര്യത്തില്‍ മുതലാളിത്തത്തിന് അതിന്റെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ടു. വിവര സാങ്കേതിക വിദ്യ മാത്രമല്ല, ജൈവ സാങ്കേതിക വിദ്യയും നാനോ സാങ്കേതിക വിദ്യയും പാരമ്പര്യേതര ഊര്‍ജവുമടക്കം ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ഉപയോഗിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ലാഭേച്ഛയാല്‍ നയിക്കപ്പെടുന്ന മുതലാളിത്തത്തിന് കഴിയാതായിരിക്കുന്നു.

അതേസമയം സോഷ്യലിസത്തിന്റെ മുഖമുദ്ര കമ്പോളത്തിന്റെ ഈ സമഗ്രാസൂത്രണമാണ്. തൊഴിലാളി വര്‍ഗത്തിന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഉപാധിയാണ് വിവര സാങ്കേതിക വിദ്യ. അതുപയോഗിച്ച് ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ മാസവും ഓരോ വര്‍ഷവും ആവശ്യവും ലഭ്യതയും കണക്കാക്കി അവ തമ്മില്‍ പൊരുത്തപ്പെടുത്തിയും പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ ആദ്യഘട്ടത്തില്‍ വിതരണം സുതാര്യമായി ജനേച്ഛയോടെയും ജനസമ്മതിയോടെയും ക്രമീകരിച്ചും ഭാവിയില്‍ ഉല്‍പ്പാദനവും ലഭ്യതയും ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊണ്ടും സമൂഹത്തെ മുന്നോട്ടുനയിക്കുകയാണ് സോഷ്യലിസം. ആവശ്യമായിടത്തെല്ലാം കമ്മി നികത്താന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചും അമിതോപഭോഗവും നാശനഷ്ടങ്ങളും നിയന്ത്രിച്ചും ജനങ്ങളുടെ ആവശ്യം നിറവേറ്റാനും അതേസമയം പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കാനും സമഗ്രമായ ആസൂത്രണത്തിലൂടെ സോഷ്യലിസത്തില്‍ കഴിയും.

മറ്റൊരു ചോദ്യം ഉയരുന്നത് തൊഴിലാളിവര്‍ഗത്തിന് ഈ ശാസ്ത്രവും സാങ്കേതികവിദ്യയും വഴങ്ങുമോ എന്നതാണ്. എഴുതാനും വായിക്കാനും സംസാരിക്കാനും കേള്‍ക്കാനും ചിത്രം വരയ്ക്കാനും പാട്ട് പാടാനും നിര്‍മാണപ്രവര്‍ത്തനത്തിനും ചരക്കുകള്‍ വില്‍ക്കാനും വാങ്ങാനും പണമിടപാട് നടത്താനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും സംഘാടനത്തിനും സമരത്തിനും ഭരണത്തിനും ആസൂത്രണത്തിനും മറ്റുമാണ് വിവര സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുന്നത്. അതെല്ലാം നിലവില്‍ നടത്തുന്നത് തൊഴിലാളികള്‍തന്നെയാണ്. മാത്രമല്ല, വിവര സാങ്കേതിക വിദ്യതന്നെ തൊഴിലാളികളുടെ സൃഷ്ടിയാണ്. മുതലാളിത്തം അത് ക്രോഡീകരിച്ച് സ്വന്തമാക്കാന്‍ പേറ്റന്റ് നിയമം ഏര്‍പ്പെടുത്തി തൊഴിലാളികളില്‍നിന്ന്് ഉടമസ്ഥാവകാശം തട്ടിയെടുക്കുകയാണ് ചെയ്തത്. അതിന് അവരെ സഹായിച്ചത് ഭരണകൂടത്തില്‍ അവര്‍ക്കുള്ള വര്‍ഗാധിപത്യമാണ്്. പക്ഷേ, വിവര സങ്കേതിക വിദ്യയുടെ യഥാര്‍ഥ ഉടമസ്ഥരായ വിവര സാങ്കേതിക തൊഴിലാളികള്‍ സ്വന്തമായി സങ്കേതങ്ങളും ഉപകരണങ്ങളും അവയ്ക്ക് പൊതു ഉടമസ്ഥതാ സമ്പ്രദായവും സൃഷ്ടിച്ച് മുതലാളിത്തത്തെ വിജയകരമായി വെല്ലുവിളിച്ചതിന്റെ ചരിത്രമാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്റേത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പൊതു ഉടമസ്ഥതയുടെ ശക്തിയും ശരിയും സാധ്യതകളും വെളിപ്പെടുത്തുകകൂടി ചെയ്യുന്നു. മാത്രമല്ല, ഉടമസ്ഥാവകാശത്തിന്മേല്‍ കെട്ടിപ്പടുത്ത സ്വകാര്യ സ്വത്തുടമസ്ഥതയുടെയും മുതലാളിത്തത്തിന്റെയും യുക്തിരാഹിത്യവും സ്വതന്ത്ര സോഫ്റ്റ്വെയര്‍ വെളിപ്പെടുത്തുന്നു.

ഉടമസ്ഥതയല്ല, മറിച്ച് ഉടമസ്ഥാവകാശംമാത്രമാണ് മൂലധന ഉടമകളുടേത്. യഥാര്‍ഥ ഉടമസ്ഥത ആ ഉപാധികള്‍ ഉപയോഗിക്കുന്നവരില്‍ നിക്ഷിപ്തമാണെന്ന് സ്വതന്ത്ര സോഫ്റ്റ്വെയറിലൂടെ സോഫ്റ്റ്വെയര്‍ തൊഴിലാളികള്‍ തെളിയിച്ചു. ഭൗതിക സ്വത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സ്ഥിതി. മുതലാളിത്തം ഭൗതിക സ്വത്തിനും ബൗദ്ധിക സ്വത്തിനും നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം സ്വത്തവകാശത്തിനാണ് നല്‍കുന്നത്. അതുതന്നെ ആ വ്യവസ്ഥയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നു. സ്വത്തവകാശംകൊണ്ട് ഒന്നും ഉല്‍പ്പാദനക്ഷമമാകില്ല. അതിന് അവ ആരെങ്കിലും ഉപയോഗിക്കണം. അത് പണിയെടുക്കുന്ന തൊഴിലാളികളോ കര്‍ഷകരോ ആണ് ചെയ്യുക. സമ്പത്തുല്‍പ്പാദിപ്പിക്കാന്‍ തൊഴിലാളിയോ കര്‍ഷകനോ പണിയെടുക്കുകതന്നെ വേണം. എങ്കിലേ ഭൗതിക സ്വത്തായാലും ബൗദ്ധിക സ്വത്തായാലും ഉല്‍പ്പാദനക്ഷമമാകൂ. അതായത് സ്വത്തവകാശം കൃത്രിമവും അടിച്ചേല്‍പ്പിച്ചതുമാണ്. യഥാര്‍ഥ ഉടമസ്ഥത സമൂഹത്തിന്റേതാണ്. ഉപയോഗിക്കുന്നതാകട്ടെ പണിയെടുക്കുന്നവരുമാണ്. പണിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ബൗദ്ധിക സ്വത്ത് സ്വന്തമാണ്. ആര്‍ക്കും അത് തട്ടിപ്പറിക്കാനോ ഉടമാവകാശം സ്ഥാപിക്കാനോ കഴിയില്ല. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിനേക്കാള്‍ അധികം ഉല്‍പ്പാദനോപാധികള്‍ ആരെങ്കിലും കൈയടക്കിവച്ചാലും അവ ഉപയാഗിക്കാനാവില്ല.

സ്വകാര്യ കുത്തക സോഫ്റ്റ്വെയറുകളേക്കാള്‍ വേഗത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഗുണമേന്മയിലും സ്വീകാര്യതയിലും മുന്നേറുകയാണ്. അങ്ങനെ സ്വകാര്യ സ്വത്തുടമസ്ഥതയുടെ യുക്തിരാഹിത്യം വെളിപ്പെടുത്തുക കൂടി ചെയ്യുന്നു സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ വിജയം. ആ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയിരിക്കണം തൊഴിലാളികളുടെ വിവര സാങ്കേതിക പഠനത്തിന്റെ ഉപാധി. അതോടൊപ്പം വിവിധ മാനേജ്മെന്റ് രീതികളും ആസൂത്രണ സങ്കേതങ്ങളും തൊഴിലാളികള്‍ സ്വായത്തമാക്കണം.
(അവസാനിക്കുന്നില്ല)

*
കെ ചന്ദ്രന്‍പിള്ള ദേശാഭിമാനി 14 ജനുവരി 2013

Sunday, January 6, 2013

സോഷ്യല്‍ മീഡിയ : ആരോഗ്യമേഖലയിലെ സാധ്യതകള്‍

വൈദ്യസമൂഹത്തിനിടയില്‍ വൈദ്യേതര വിഷയങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുന്നതിന് ഇപ്പോള്‍ ലോകത്തെല്ലായിടവും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ വൈദ്യ ആരോഗ്യമേഖലയില്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതിന് നമുക്ക് ഇനിയും കഴിയേണ്ടതായുണ്ട്. വൈദ്യ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും അനിവാര്യമായ ഒന്നാണ് തുടര്‍ വൈദ്യ വിദ്യാഭ്യാസം (സി.എം.ഇ). ഓരോ സ്പെഷ്യാലിറ്റി വിഭാഗവും തനതായി നടത്തുന്ന ഇത്തരം സി.എം.ഇകളിലൂടെയാണ് അതാത് മേഖലകളിലെ പുത്തന്‍ കണ്ടെത്തലുകളും ചികിത്സാവിധികളും സംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമായി നടത്തപ്പെടുന്നത്. അങ്ങനെ സി.എം.ഇ.കളിലൂടെ വൈദ്യസമൂഹം തങ്ങളുടെ വൈദ്യവിജ്ഞാനവും അനുഭവവും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം പരിപാടികള്‍ മൊത്തമായോ ഭാഗികമായോ സ്പോണ്‍സര്‍ ചെയ്യുന്നതിനായി മരുന്നുകമ്പനികള്‍ മത്സരിച്ച് രംഗത്തുവരാറുണ്ട്. ചിലവേറിയ ഇത്തരം കോണ്‍ഫറന്‍സുകളില്‍ വിദഗ്ദ്ധരെ പങ്കെടുപ്പിക്കുന്നതിനുവേണ്ടി വരുന്ന മുഴുവന്‍ ചിലവും വഹിക്കുന്നത് മരുന്ന് കമ്പനികളാണെന്ന കാര്യവും ഓര്‍ക്കണം. സി.എം.ഇ.കളില്‍ പങ്കെടുക്കുവാന്‍ വരുന്ന വിദഗ്ദ്ധന്മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള വിനോദയാത്ര പോലുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കി കൊടുക്കുന്നതും ഈ മരുന്ന് കമ്പനികള്‍ തന്നെ. പകരം ചെയ്യേണ്ടത് ആവശ്യമായ വിധത്തില്‍ പ്രസ്തുത കമ്പനിയുടെ ബ്രാന്റ് മരുന്നുകള്‍ എഴുതി സഹായിക്കണമെന്ന് മാത്രം. ഈ പ്രക്രിയ നിരന്തരമായി വൈദ്യമേഖലയില്‍ നടന്നുവരുന്നുണ്ടെന്നത് ഏവര്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. മരുന്നു കമ്പനികളും വൈദ്യസമൂഹവും തമ്മിലുള്ള ഈ കച്ചവടബന്ധം തന്നെയാണ് ആരോഗ്യ വൈദ്യമേഖലയിലെ എല്ലാ പ്രക്രിയയേയും നിര്‍ണയിക്കുന്ന അടിസ്ഥാന ശക്തി. അതേസമയം സി.എം.ഇകള്‍ ഒഴിവാക്കുവാന്‍ കഴിയുന്നവയല്ല എന്ന സത്യവും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചുകൊണ്ട് സി.എം.ഇകള്‍ വ്യാപകമായി സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് വൈദ്യസമൂഹം ചിന്തിക്കേണ്ടത്. രോഗാവസ്ഥയുടെ ചിത്രങ്ങളും രേഖകളും കൈമാറ്റം ചെയ്തുകൊണ്ട് വളരെ ശാസ്ത്രീയമായ വിധത്തില്‍ ഒരു സ്പോണ്‍സര്‍ഷിപ്പിന്റേയും സഹായമില്ലാതെ ഇത് വിജയകരമാക്കാവുന്നതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയെ ഇത്തരത്തില്‍ സംഘടിതമായി ഉപയോഗിക്കുന്നതിന് നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ഒരു കുറവു തന്നെയാണ്.

വൈദ്യമേഖലയിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം ഓരോരുത്തരും നടത്തുന്ന പഠനഗവേഷണ പ്രബന്ധങ്ങള്‍ അതാത് സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുക എന്നത്. ഇന്നത്തെ നിലയില്‍ ഇത് എല്ലായ്പ്പോഴും എല്ലാപേര്‍ക്കും സാധ്യമായിക്കൊള്ളണമെന്നില്ല. ഇവിടേയും സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇ-ജേര്‍ണലുകളുടെ സാധ്യത അപാരമാണ്. എന്നാല്‍ ഈ രംഗത്തും നമുക്ക് ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതുവഴി നേരത്തേ സൂചിപ്പിച്ച വൈദ്യകച്ചവട കൂട്ടുകെട്ടിന്റെ മേധാവിത്വവും ശക്തിയും കുറച്ചുകൊണ്ട് വരുന്നതിനു കഴിയും. ഇതിന് വൈദ്യസമൂഹത്തിന്റെ ഒരു കൂട്ടായ്മ ആവശ്യമാണ്. എന്നാല്‍ വൈദ്യമേഖലയില്‍ അദൃശ്യമായി നിലനില്ക്കുന്ന മൂലധന താല്‍പര്യം ഇത്തരം കൂട്ടായ്മകള്‍ക്ക് എതിരാണ്. ചെറിയ തോതിലാണെങ്കിലും പലപ്പോഴായി ഉണ്ടായ ഇത്തരം കൂട്ടായ്മകളെ തുടക്കത്തില്‍ തന്നെ ഇല്ലായ്മ ചെയ്യുന്ന സംഘടിത ശ്രമം വൈദ്യസമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നതായി കാണാം. വൈദ്യമേഖലയില്‍ നടക്കുന്ന ഏതൊരു നൈതിക വിഷയവും ചര്‍ച്ച ചെയ്യുന്നതിന് സോഷ്യല്‍ മീഡിയയുടെ സാധ്യത ഉപയോഗപ്പെടുത്താവുന്നതാണ്. ഈ സാധ്യതയും കാര്യമായി പ്രയോജനപ്പെടുത്തുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല. വൈദ്യസമൂഹത്തിനുള്ളില്‍ വൈദ്യനൈതിക വിഷയങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുന്നതുവഴി കൂടുതല്‍ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അറിവു കൈവരികയും അതിലൂടെ അനുഭവജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകുകയും ചെയ്യും.

തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്തുകൊണ്ട്, വൈദ്യസമൂഹത്തിനുള്ളില്‍ തന്നെയുണ്ടാകുന്ന ശത്രുത ഇല്ലാതാക്കുന്നതിനും ഇത്തരം ഇടപെടലുകള്‍ സഹായകമാകും. ഇത്തരത്തില്‍ ജനാധിപത്യപരമായി വര്‍ത്തിക്കുന്ന ഒരു തുറന്ന സമൂഹമായി വൈദ്യസമൂഹം മാറാത്തതുകൊണ്ടാണ് ചെയ്യാത്ത കുറ്റങ്ങള്‍ക്കുപോലും മിക്കപ്പോഴും വൈദ്യസമൂഹം പഴികേള്‍ക്കേണ്ടി വരുന്നത്. അതേ സമയം ഈ മേഖലയിലെ ഈ അനാവശ്യ നിഗൂഢത വൈദ്യസമൂഹത്തിലെ തന്നെ ഒരു ചെറുപക്ഷത്തിന് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. ഇവര്‍ക്കാണ് വൈദ്യസമൂഹത്തില്‍ മേധാവിത്വമുള്ളത്. ബഹുഭൂരിപക്ഷം വരുന്നവരുടെ നിശബ്ദതയുടെ തണലിലാണ് ഈ മേധാവിത്വം അവര്‍ക്ക് വന്നുചേര്‍ന്നതെന്നും കാണേണ്ടതുണ്ട്. വൈദ്യസമൂഹവും പൊതുസമൂഹവും തമ്മിലുള്ള ആശയവിനിമയത്തിനും സംവാദത്തിനും സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്താവുന്നതാണ്. ഇവിടെ വൈദ്യസമൂഹം തന്നെ മുന്‍കൈ എടുക്കുന്നതിന് തയ്യാറാകണം. ഇത് വൈദ്യസമൂഹത്തിനും പൊതുസമൂഹത്തിനുമിടയില്‍ ഇന്ന് നിലനില്ക്കുന്ന ശത്രുത കുറച്ച് കൊണ്ടുവരുന്നതിന് അനിവാര്യമാണ്.

ആരോഗ്യ ബോധവല്ക്കരണം, കാലാകാലങ്ങളില്‍ വൈദ്യ ആരോഗ്യ മേഖലകളില്‍ ഉയര്‍ന്നു വരുന്ന വ്യത്യസ്തങ്ങളായ വിഷയങ്ങള്‍, വൈദ്യനൈതിക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള പൊതുസംവാദങ്ങള്‍ പ്രയോജനകരവും പരസ്പരവിശ്വാസം വളര്‍ത്തിയെടുക്കുന്നതിനു സഹായകരവും ആയിരിക്കും. നൂതനയുഗത്തിലെ വെല്ലുവിളികള്‍ നേരിടുന്നതിന് വൈദ്യസമൂഹത്തിന് പ്രത്യേകിച്ചും പൊതുസമൂഹത്തിനും പൊതുവായും നവമാധ്യമത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് ആരോഗ്യ മേഖലയില്‍ പുതിയ കൂട്ടായ്മകള്‍ക്ക് കളമൊരുക്കും. വൈദ്യമേഖലയുടെ ശാസ്ത്രീയവല്ക്കരണത്തിനും ജനാധിപത്യവല്ക്കരണത്തിനും സര്‍വോപരി ജനകീയവല്ക്കരണത്തിനും ഈ കൂട്ടായ്മകള്‍ അത്യന്താപേക്ഷിതമാണു താനും.

*
ഡോ. ആര്‍. ജയപ്രകാശ് ചിന്ത 04 ജനുവരി 2013

Tuesday, December 11, 2012

ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?

ശിവസേനാ മേധാവി ബാല്‍ താക്കറെയുടെ നിര്യാണം ആകസ്മികമൊന്നും ആയിരുന്നില്ല. പൂര്‍ണായുസ്സ് എത്തി എന്ന് പറയാവുന്ന വിധത്തിലുള്ള സ്വാഭാവിക മരണം. അത് തീര്‍ച്ചയായും അനുയായികള്‍ക്ക് ദു:ഖകരം ആകും എന്നുള്ളതില്‍ സംശയമില്ല. പക്ഷെ പലപ്പോഴും സംഭവിക്കുന്നതുപോലെ 'ഞങ്ങളുടെ ദു:ഖം, എല്ലാവരുടെയും ദു:ഖം' എന്ന് തീരുമാനിച്ച ശിവസൈനികര്‍ അതിന്റെ പേരില്‍ മുംബൈ നഗരത്തിലും ചുറ്റുപാടും ബന്ദ്  ആചരിച്ചു. എന്നുവച്ചാല്‍, ആചരിപ്പിച്ചു എന്നര്‍ഥം. അതില്‍ പലര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നിരിക്കാമെങ്കിലും പ്രായോഗികബുദ്ധി കാരണം അതൊക്കെ ഉള്ളിലൊതുക്കിക്കാണണം.

ചിലരൊക്കെ വ്യത്യസ്ത അഭിപ്രായങ്ങള്‍ നെറ്റില്‍ എഴുതുകയും ചെയ്തു. അക്കൂട്ടത്തില്‍ ഷഹീദ് ദാദ എന്ന ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ ബന്ദിനെ തള്ളിപ്പറഞ്ഞു. ഇതുപോലുള്ള ബന്ദുകള്‍ അനാവശ്യം ആണെന്നായിരുന്നു അവരുടെ കമന്റ്. റിനി ശ്രീനിവാസന്‍ എന്ന മറ്റൊരു പെണ്‍കുട്ടി അതില്‍ 'ലൈക്' എന്ന് അടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ശിവസൈനികര്‍ക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ല. ഷഹീദ സ്വന്തം പേര് വച്ച് എഴുതിയതുകൊണ്ട് അവള്‍ തിരിച്ചറിയപ്പെട്ടു എന്നതും ശിവസേനാകേന്ദ്രത്തിലായിരുന്നു അവളുടെ വാസം എന്നതും ആയിരിക്കാം അവള്‍ക്കു വിനയായത്. അവര്‍ കൂട്ടം ചേര്‍ന്ന് ഷഹീദിന്റെ അമ്മാവന്‍ നടത്തുന്ന ക്ലിനിക്  അടിച്ചുതകര്‍ത്തു. കമെന്റു പറയാനുള്ള അവകാശത്തെക്കാള്‍ വലുതാണല്ലോ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശം. അതുകൊണ്ട് പോലീസ് കാഴ്ചക്കാരായി നോക്കി നിന്നതേയുള്ളൂ. സൈനികര്‍ ഈ കുട്ടികളെ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി; കേസെടുപ്പിച്ചു. മതവൈരം വളര്‍ത്തുന്നു എന്നു പറഞ്ഞു ഇന്ത്യന്‍ പീനല്‍ കോഡ് 295 എ വകുപ്പ് അനുസരിച്ചാണ് ആദ്യം കേസ് ചാര്‍ജ് ചെയ്തത്. പിന്നീടത് ജനങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തുന്നതിനെതിരെയുള്ള 505(2) ആക്കി മാറ്റി. അതിനേക്കാള്‍ കടുപ്പം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ സെക്ഷന്‍ 66 എ പ്രയോഗിച്ചതാണ്. അതനുസരിച്ച് ആര്‍ക്കെങ്കിലും മനോവിഷമമോ അസൗകര്യമോ ഉണ്ടാക്കുന്ന  സന്ദേശം ഇലക്‌ട്രോണിക് മാധ്യമത്തിലൂടെ അയയ്ക്കുന്നത് കുറ്റകരമാണ്. ശിക്ഷയോ? മൂന്നുവര്‍ഷം വരെ തടവും പിഴയും!

ഇവരുടെ അറസ്റ്റ് ഉണ്ടാക്കിയ പ്രതികൂല പബ്ലിസിറ്റിയും വ്യാപകമായ എതിര്‍പ്പും പോലീസിനെ വെട്ടിലാക്കി. പോരെങ്കില്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ സുപ്രിം കോടതി മുന്‍  ജസ്റ്റീസ്  മാര്‍ക്കണ്ഡേയ കട്ജു സംസ്ഥാന സര്‍ക്കാരിന് കടുത്ത ഭാഷയില്‍ കത്തെഴുതുകയും ചെയ്തു. അത്രയുമായപ്പോള്‍ ഷഹീദയുടെ അമ്മാവന്റെ ക്ലിനിക് ആക്രമിച്ച സൈനികര്‍ക്കെതിരെ കേസെടുക്കാനും പത്തു പേരെ അറസ്റ്റു ചെയ്യാനും പോലീസ് നിര്‍ബന്ധിതരായി. അവരില്‍ ചാര്‍ത്തിയ കുറ്റങ്ങള്‍?  ഐ പി സി 143 (നിയമവിരുദ്ധമായ സംഘം ചേരല്‍, ശിക്ഷ ആറു മാസം വരെ തടവും പിഴയും), ഐ പി സി 147 (ലഹള, ശിക്ഷ രണ്ടു വര്‍ഷം വരെ തടവും പിഴയും), ഐ പി സി 336 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്‌ക്കോ ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനം,  ശിക്ഷ മൂന്നു മാസം തടവും പിഴയും), ഐ പി സി 427 (നിസ്സാരമായ നാശം വരുത്തുന്ന അതിക്രമം, ശിക്ഷ രണ്ടു വര്‍ഷം വരെ തടവ്), ഐ പി സി 451 (കുറ്റം ചെയ്യാനായി വീട്ടില്‍ അതിക്രമിച്ചുകയറുക, ശിക്ഷ രണ്ടുവര്‍ഷം വരെ തടവും പിഴയും). അതായത്, ലഹളയുണ്ടാക്കുന്നതിനെക്കാളും നിയമവിരുദ്ധമായ സംഘം ചേര്‍ന്ന് ജീവന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള അക്രമത്തിനെക്കാളും ഭവന ഭേദനം നടത്തുന്നതിനെക്കാളും ഒക്കെ ഭീകരമായ കുറ്റമാണത്രേ മറ്റുള്ളവര്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള ഇ - മെയില്‍ അയക്കുന്നതും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതും!

അതിനേക്കാള്‍ രസകരമായ വസ്തുത, ഇതേ കാര്യം ഈ കുട്ടികള്‍ പത്രത്തില്‍ എഴുതിയിരുന്നെങ്കില്‍ ഒരു കേസും ചാര്‍ജ് ചെയ്യാനാവുമായിരുന്നില്ല എന്നതാണ്. (അത് ഏതെങ്കിലും പത്രം പ്രസിദ്ധീകരിക്കുമായിരുന്നോ എന്നതാണ് വേറൊരു കാര്യം. അതാണല്ലോ ഈ മാധ്യമങ്ങള്‍ തമ്മിലുള്ള വ്യത്യാസവും!) മാനനഷ്ടത്തിന് കേസെടുത്താല്‍ ആ പരാമര്‍ശം അപകീര്‍ത്തികരമാണെന്നു തെളിയിച്ചാല്‍ മാത്രമേ ശിക്ഷിക്കാനാവൂ. മനോവിഷമം ഉണ്ടാക്കി എന്നോ, അസൗകര്യം ഉണ്ടാക്കി എന്നോ പറഞ്ഞാല്‍ കേസ് നിലനില്‍ക്കില്ല. അതാണ് ഐ ടി ആക്ടിന്റെ വീര്യം! ഈ നിയമം പാര്‍ലമെന്റില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ഈ വകുപ്പ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെപ്പറ്റി പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ആശങ്കകള്‍ യാഥാര്‍ഥ്യം ആകുന്നതാണ് പിന്നീട് കാണുന്നത്. ഭരണക്കാര്‍ക്കോ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കോ 'മനോവിഷമമോ അസൗകര്യമോ' ഉണ്ടാക്കുന്ന വാര്‍ത്തകളുടെ പേരില്‍ പല കേസുകളും ഇതിനകം ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ട്. ആ കേസുകള്‍ കോടതിയില്‍ നിലനില്‍ക്കുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യം. എന്തായാലും കേസും കൂട്ടവുമായി അവര്‍ കുറെനാള്‍ വലയും എന്നത് ഉറപ്പ്. ഒരു പക്ഷെ, അത് തന്നെയായിരിക്കും ലക്ഷ്യവും. ചുരുക്കത്തില്‍ അധികാരസ്ഥാനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന പോസ്റ്റുകള്‍ ഇടുന്നവരെ ഒതുക്കുക എന്നതാണ് ഈ നിയമം അനുഷ്ഠിക്കുന്ന ധര്‍മം എന്ന് വ്യക്തമായിക്കഴിഞ്ഞു.

വാസ്തവത്തില്‍, ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ പ്രാധാന്യം സെന്‍സര്‍ഷിപ്പ് ഇല്ലാതെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് അത് വഴിതുറക്കുന്നു എന്നതാണ്. സെന്‍സര്‍ഷിപ്പ് സര്‍ക്കാരിന്റെ  തന്നെ ആകണമെന്നില്ല. മീഡിയ പ്രഭുക്കളുടെയോ അവരെ നിയന്ത്രിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെയോ പരോക്ഷമായ സെന്‍സര്‍ഷിപ്പും ആകാം. അവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വാര്‍ത്തകളും അഭിപ്രായങ്ങളും പലപ്പോഴും വെളിച്ചം കാണാറില്ലല്ലോ. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഇലക്‌ട്രോണിക് മാധ്യമങ്ങളാണ് പലപ്പോഴും ജനജിഹ്വകള്‍ ആയി മാറിയിട്ടുള്ളത്.

ലോകമെങ്ങും അധികാരകേന്ദ്രങ്ങള്‍ക്ക് 'അസൗകര്യവും മനോവിഷമവും' ഉണ്ടാക്കുന്നതില്‍ ഈ പുതിയ മാധ്യമം വിജയിച്ചിട്ടുണ്ട്. അതാണതിന്റെ സവിശേഷതയും. അതുകൊണ്ടുതന്നെ അവയെ കൂച്ചുവിലങ്ങില്‍ തളയ്ക്കാനുള്ള ശ്രമവും പലയിടത്തും ഉണ്ടായിട്ടുണ്ട്. പക്ഷേ ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും അഭിമാനിക്കുന്ന ഇന്ത്യയില്‍ അത്തരത്തിലുള്ള ശ്രമം ലജ്ജാകരമാണ് എന്ന് പറയാതെ തരമില്ല.

അതിനര്‍ഥം ആര്‍ക്കും എന്ത് തോന്ന്യാസവും എഴുതാനുള്ള വേദിയാണ് ഇലക്‌ട്രോണിക് മാധ്യമം എന്നല്ല. അടിസ്ഥാനരഹിതമായി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് തീര്‍ച്ചയായും കുറ്റകരം ആണ്. അത് നിരുല്‍സാഹപ്പെടുത്തണം. ബോധപൂര്‍വം അത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷെ, അതിനുവേണ്ടി പ്രിന്റ് മീഡിയത്തില്‍ ഉള്ളതിനേക്കാള്‍ കര്‍ശനമായ, കടുത്ത, കാര്‍ക്കോടക നിയമമൊന്നും ആവശ്യമില്ല. അതിന്റെ പേരില്‍ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള ഐ ടി നിയമം തീര്‍ച്ചയായും ദുരുദ്ദേശ്യപരം ആണ്. ആ നീതീകരണം പറഞ്ഞ് ഐ ടി മാധ്യമത്തിന്റെ ചിറക് അരിയാനുള്ള ശ്രമം ആണ് ഇപ്പോള്‍ നടക്കുന്നത്. അത് പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന വസ്തുത ഒരിക്കല്‍ കൂടി അടിവരയിട്ടു ഉറപ്പിക്കുന്നതായി ഈ സംഭവം. അതിനായി പൊതുജനാഭിപ്രായം ഉയര്‍ത്താന്‍ ഈ സംഭവം ഉതകിയെങ്കില്‍ അത്രയും നന്ന്.

*
ആര്‍ വി ജി മേനോന്‍ ജനയുഗം ദിനപത്രം

Tuesday, December 13, 2011

മിസ്ഇന്‍ഫര്‍മേഷന്‍ ഹൈവേ

അത്യന്താധുനിക സംവേദന ഉപാധികളും പ്രകാശവേഗത്തിലേക്ക് കുതിക്കുകയാണോ എന്നുപോലും തോന്നത്തക്കവിധമുള്ള ഗതാഗതസൗകര്യങ്ങളും ഉപഗ്രഹ സംപ്രേക്ഷണ വൈദഗ്ധ്യവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന 21-ാം നൂറ്റാണ്ടില്‍ ഇവിടെ വിവരിക്കുന്ന കാര്യങ്ങള്‍ വൈദേശികമോ ദേശീയമോ എന്ന് തിട്ടപ്പെടുത്തുക പ്രയാസം. അത്ഭുതകരമായ ഈ മാറ്റങ്ങള്‍ക്ക് തിരിക്കുറ്റിയായി വര്‍ത്തിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അഥവാ വിവരസാങ്കേതികവിദ്യയാണ്. വിവരസാങ്കേതികവിദ്യയുടെ വിസ്മയകരമായ സംഭാവനകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ്. ലോകത്തിലുള്ള എല്ലാ കംപ്യൂട്ടറുകളെയും ബന്ധിപ്പിക്കുന്ന ഒരു സംവിധാനത്തിലൂടെ വിവരങ്ങളും വിശേഷങ്ങളും അറിവുകളും ഏതെങ്കിലും ഒരു കംപ്യൂട്ടറിലൂടെ നമുക്ക് ലഭ്യമാക്കുന്ന ഒരു ഏര്‍പ്പാടാണിത്. അങ്ങനെ "നെറ്റ്" അഥവാ വലക്കെട്ടില്‍ സകലമാന കംപ്യൂട്ടറുകളും ഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

ഇന്റര്‍നെറ്റ് സംവിധാനത്തെ ഇന്‍ഫര്‍മേഷന്‍ ഹൈവേ അഥവാ വിവരങ്ങളുടെ വിനിമയം സാധ്യമാക്കുന്ന രാജപാത എന്നാണ് വിളിക്കുന്നുന്നത്. അതൊരു അനുഗ്രഹമാണെന്നതില്‍ തര്‍ക്കമില്ല അഥവാ ഇതുവരെ തര്‍ക്കമില്ലായിരുന്നു. സംവേദനത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും ചുമതലകള്‍ വഹിക്കുന്ന കേന്ദ്രമന്ത്രി കപില്‍ സിബല്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളും പ്രകടിപ്പിക്കുന്ന ആശങ്കകളും ഇന്റര്‍നെറ്റിനെ തര്‍ക്കവിഷമാക്കിയിരിക്കുന്നു. ഭാരതത്തിന്റെ സാംസ്കാരികപാരമ്പര്യത്തിനും താല്‍പ്പര്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും ഇന്റര്‍നെറ്റിലെ പല പരിപാടികളും ആപല്‍ക്കരമായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് മന്ത്രി സിബലിന്റെ ആക്ഷേപം. ബിജെപി നേതാവ് എല്‍ കെ അദ്വാനിയും സിബലിന്റെ ആശങ്കകളില്‍ പങ്കുചേരുന്നു. മറ്റു നേതാക്കള്‍ നിലപാടുകള്‍ ആവിഷ്കരിച്ച് വരുന്നതേയുള്ളൂ. അതിവേഗം ഇതൊരു ദേശീയ വിവാദപ്രശ്നമാകാന്‍ പോകുകയാണെന്ന് വ്യക്തം. മുതലാളിത്തവും സാങ്കേതികവിദ്യയും ശാസ്ത്രസാങ്കേതികവിദ്യയും അവയുടെ അനന്തമായ നേട്ടങ്ങളും സകലമാന മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ , മുതലാളിത്തത്തില്‍ അവയുടെ നേട്ടങ്ങള്‍ മുതലാളിവര്‍ഗത്തിനും കോട്ടങ്ങള്‍ ജനസാമാന്യത്തിനും ആണെന്നത് ഇന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. കംപ്യൂട്ടറും ഇന്റര്‍നെറ്റും ഈ പൊതുനിയമത്തിന് അപവാദമല്ല. മുതലാളിത്തത്തിന്‍കീഴില്‍ ആര്‍ക്കും പണം സമ്പാദിച്ച് മുതലാളിയാകാന്‍ അവകാശമുണ്ടെന്നു പറയുന്നതുപോലെ ഇന്റര്‍നെറ്റില്‍ ഒരു "ബ്ലോഗ്" വഴി ആര്‍ക്കും എന്ത് വിവരവും അതില്‍ സന്നിവേശിപ്പിക്കാം. അങ്ങനെചെയ്യുന്ന സ്വതന്ത്ര ബുദ്ധികളും സ്ഥാപനങ്ങളും ഉണ്ടുതാനും. പക്ഷേ, ഈ സൗകര്യം ഉപയോഗിക്കുന്നത് ഗൂഗിള്‍ , യാഹൂ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് എന്നിങ്ങനെ നാല് ബഹുരാഷ്ട്ര കമ്പനിയാണ്. ഏത് വിവരവും ഇന്റര്‍നെറ്റില്‍ ഇവരുടെ പേരടിച്ച് ആവശ്യപ്പെട്ടാല്‍ നമുക്ക് കിട്ടും. വിവരവും ഒപ്പം വിവരക്കേടും. സത്യത്തോടൊപ്പം അസത്യങ്ങളും.

കോടതിയലക്ഷ്യം, ഔദ്യോഗിക രഹസ്യങ്ങള്‍ , പാര്‍ലമെന്ററി അവകാശങ്ങള്‍ എന്നതൊന്നും അവരുടെ പരിഗണനാവിഷയമല്ല. യൂറോപ്പില്‍ അനേകം നൂറ്റാണ്ടുകളായി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന "ആന്റി സെമിറ്റിസം" (അചഞ്ചലമായ ജൂതവിരുദ്ധത) മറ്റ് വംശീയ വൈരങ്ങള്‍ , അവിതര്‍ക്കിതങ്ങളായ ധാര്‍മിക രീതികള്‍ , ഇതൊന്നും ഗൂഗിളിനും യാഹുവിനും പ്രശ്നമല്ല. ഭാരതത്തിലെ പരമ്പരാഗതമായ പാപ-പുണ്യ സങ്കല്‍പ്പങ്ങളെ അവര്‍ക്ക് പുച്ഛമാണ്. ശൈശവ പോര്‍ണോഗ്രഫി, കുഞ്ഞുങ്ങളെ വഴിതെറ്റിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരായ നിയമവ്യവസ്ഥകള്‍ ഇന്റര്‍നെറ്റ് ഭീമന്മാര്‍ തൃണവല്‍ഗണിച്ചാല്‍ അത് തടയാന്‍ നിയമമില്ല എന്നാണ് കപില്‍ സിബല്‍ പരാതിപ്പെടുന്നത്. പക്ഷേ,അങ്ങനെയൊരു നിയമമുണ്ടാക്കിയാല്‍ വിശ്വവിശാല വലക്കെട്ട് നേതാക്കളെ അനുസരിക്കുമെന്ന് എന്താണ് ഉറപ്പ്? അനുസരിപ്പിക്കാന്‍ ആര്‍ക്കാണ് അധികാരം? മൗലികാവകാശം സര്‍ക്കാരുകളുടെ നിയന്ത്രണമോ ലാഭേച്ഛയോ കൂടാതെ ഒരു ലോകവിവര ക്രമീകരണ സംവിധാനത്തെക്കുറിച്ച് പലരും ആലോചിക്കുന്നുണ്ട്. അങ്ങനെ ഒന്നുണ്ടായാല്‍ സ്വാഭാവികമായി അത് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലായിരിക്കണം. എന്നാല്‍ , ഐക്യരാഷ്ട്ര സംഘടനയെ അതിന്റെ തലതൊട്ടപ്പന്മാരായ അമേരിക്കന്‍ ഐക്യനാടും മറ്റും അവഗണിക്കുകയും ധിക്കരിക്കുകയും ചെയ്യുന്ന കാലമാണിത്. ഐക്യരാഷ്ട്ര സംഘടനയിലെ 193 അംഗങ്ങളില്‍ ഏതെങ്കിലും ചിലതിന്റെയോ ഒന്നിന്റെ തന്നെയോ സ്വേച്ഛാധിപതികള്‍ക്ക് ഈ ഇന്‍ഫര്‍മേഷന്‍ റെഗുലേറ്ററി സിസ്റ്റത്തെ ധിക്കരിക്കാന്‍ കഴിയും. അവര്‍ക്കും ഇന്റര്‍നെറ്റില്‍ വല്ലതുമൊക്കെ കുത്തിനിറയ്ക്കുകയും ചെയ്യാം. ഇവന്മാരെ തടയാന്‍ കപില്‍ സിബലോ മന്‍മോഹന്‍സിങ് സര്‍ക്കാരോ ശ്രമിച്ചാല്‍ അത് ഭരണഘടനയുടെ 19-ാം വകുപ്പിനെ ധിക്കരിക്കലാകും. ആ വകുപ്പാണല്ലോ അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായി വ്യവസ്ഥചെയ്യുന്നത്. ഇവയെ ഒക്കെ മറികടക്കാന്‍ ഏതെങ്കിലും വിദ്യ കണ്ടുപിടിച്ചാല്‍ത്തന്നെ നഷ്ടമാകുന്നത് പൗരാവകാശങ്ങളാണ്. രോഗത്തേക്കാള്‍ ആപല്‍ക്കരം.

വിവരസാങ്കേതികവിദ്യമൂലം വല്ലാത്തൊരു വിഷമവൃത്തത്തിലാണ് ലോകം അകപ്പെട്ടരിക്കുന്നത്. മനുഷ്യജീവിതത്തെ സുഗമവും സുഖപ്രദവും സമ്പന്നവുമാക്കാന്‍ സഹായിക്കുമെന്ന് കരുതിയിരുന്ന ഇന്‍ഫര്‍മേഷന്‍ ഹൈവേ ഇപ്പോള്‍ മിസ്ഇന്‍ഫര്‍മേഷന്‍ ഹൈവേ ആയിത്തീര്‍ന്നിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥയ്ക്കു പകരം മറ്റൊരു ലോകവ്യവസ്ഥ ആഗോളതലത്തില്‍ രൂപംകൊള്ളാതെ ഈ വിഷമവൃത്തത്തില്‍നിന്ന് മനുഷ്യരാശിക്ക് മോചനം നേടാനാകില്ല. കപില്‍ സിബലിന്റെ സര്‍ക്കാര്‍ അതിന് നേരെ വിപരീതദിശയിലാണ് ചരിക്കുന്നത്. പക്ഷേ, ലോകമെങ്ങും ഈ പുതുയുഗത്തിന്റെ കേളികൊട്ട് മുഴങ്ങിത്തുടങ്ങിയിട്ടുണ്ടെന്നത് കപില്‍ സിബലിനെയും മന്‍മോഹന്‍ സിങ്ങിനെയും സോണിയ ഗാന്ധിയെയും ഉണര്‍ത്താനാകുമെന്ന് കരുതാന്‍ കഴിയുന്നില്ല.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 13 ഡിസംബര്‍ 2011

Wednesday, May 11, 2011

“Kerala Strategy”- The Untold Story

Prof Prabhat Patnaik's recent paper on “Kerala Strategy” is significantly deficient in that it does not give due recognition to the e-Governance and Knowledge Society initiatives of the V.S.Achuthanandan led LDF Government in Kerala which are extremely popular with the ordinary masses. This intervention is to highlight a few major features of the “actually existing and kicking” Kerala Strategy, which Prof.Prabhat Patnaik somehow overlooks in his wonderful defence of the superiority of the “Kerala Strategy”. These are related to the e-Governance and Knowledge Society (Vijnana Samooham in Malayalam) initiatives of the LDF Government led by V.S.. The intention is to improve upon Prof.Patnaik's defence of the “Kerala Strategy” (“THE KERALA STRATEGY -- Of a unique route to development”- Prabhat Patnaik)

A very popular Knowledge Society initiative in Kerala is the IT@School project. Even though unappreciated by many intellectuals and academics, it has led most school going children in Kerala to the world of internet. Since Kerala is a fully literate state, this means most youngsters below 15-16 years of age at present, even from the most marginalised sections of petty producers , peasants and tribals, is exposed to web. Naturally this has affected every household, even in the most backward pockets of Kerala. So much so that even the most right wing religious conservative groups ,who in other parts of India oppose the spread of web are resigned to this reality of increasingly high web and mobile phone penetration in Kerala. This actually made the masses of Kerala broadly aware of the social changes around the world. This has in turn contributed to significantly change the attitude of the broad masses in Kerala to most developmental issues.

This explains the unusually warm welcome extended even by evictees to the foundation stone laying ceremony of Kochi Smart City, which Prof.Patnaik mentions approvingly in his paper : “Not that it (i.e. the LDF government in Kerala) frowned upon or discouraged private investment, but such investment was welcomed within a policy framework, which offered no competitive concession for attracting it, which insisted upon a degree of government supervision (for example, 26 per cent equity in the setting up of information technology parks), and which eschewed coercion in land acquisition, to a point where projects often got delayed or even aborted for absence of land. (By the same token when projects did come up it was not uncommon for those on whose lands they were located to participate in the inaugural functions.) Kerala, not surprisingly, did not acquire fame like Gujarat as a destination for private capital, to the chagrin of many pundits sympathetic to the state” ( “THE KERALA STRATEGY -- Of a unique route to development” -- Prabhat Patnaik)

The evictees definitely were happy about the handsome compensation they got, which came to a tidy sum with around Rs.one lakh for each cent (one-hundredth part of one acre) of land, with further monetary help for relocating houses. But a good compensation, however hefty it may be, does not explain the enthusiastic participation of the evictees in the foundation stone laying ceremony of Kochi Smart City. Practical people, especially women know that even a few lacs of rupees can get frittered away in no time and the household may find itself in dire straits after a few years. And why should a landholder bother about his/her piece of land once he/she has sold all rights to it and collected the payment? The enthusiasm was because the ordinary folks felt that the lives of their children will be better with the growth of the technology industry in their vicinity. Mentally the youngsters in poor peasant and petty producer households in Kerala were ready to become members of the emerging Knowledge society . They enthused the members of their households also, especially their mothers, to welcome the Smart City, resulting in a high participation of women in the ceremony.

In case they felt that the Kochi Smart City and the resultant growth of technology industry in their neighbourhood will benefit only the elite and the upper middle classes, the revolutionary people of Kerala who still keep the flames of Punnapra Vayalar burning in their hearts, would have vehemently opposed it. They would have characterised it as an elitist scheme backed up by petro-dollar imperialists and their collaborators as part of a grand strategy to introduce a new type of caste division in the mostly egalitarian Kerala society. Some intellectuals actually did theorise that the new digital age caste division will have the “ neo-Brahmins” who use and benefit by the web at the top and the vast poor and e-illiterate (e-Dalit?) masses at the extreme bottom with a few crumbs thrown to those intermediate groups who are ready to collaborate with the elite and the imperialists to oppress the e-illiterates. They even claimed that there will be no hope for the vast “e-Dalit” masses and their future generations to cross over to the other side of the digital side. The masses will be subjugated easily because English will become the language of dominant discourse in the new digital age caste society, and languages like Malayalam, Tamil will die a slow natural death with the spread of the web. Indeed some people did question the wisdom of promoting projects such as e-Governance and IT@ School on these grounds but could not carry conviction with the public.

Initially there was opposition by some activists to the Kochi Smart City on these grounds. Some activists even switched strategy by working with the evictees to persuade them to demand a very high compensation which seemed astronomical to many at that time. However most of such demands were accepted by the Smart City promoters backed up with deep petro-dollar pockets. What ultimately resulted was that the land price in and around Kochi became very high. Real estate ads in local newspapers soon started using catchwords like “house plot available for sale , less than 40 kms to Smart City”. This caused almost all new agricultural and industrial projects in these surroundings to become unviable, if they were to factor in the market price of land. That makes the technology industry and the real estate and construction sectors which indirectly depend on the technology industry , the only hopes for future decent paid employment in and around Kochi. This has also made traditional industries of Kerala like coir, cashew and handloom unviable because these labour intensive industries cannot match the high wage rates enjoyed by even unskilled workers at construction sites. No youngster is willing to work in these sectors which sustained many generations of their ancestors. Even the harvesting of paddy became totally mechanised during the last few years as able-bodied youngsters won't turn up for the hard labour which paid less. They can get many times more compensation if they chose to work at construction sites. Materialist ideas have come to reign supreme in the youngsters’ choice of vocation. This explains the unusually warm welcome extended by masses to the foundation stone laying ceremony of the Kochi Smart City project as highlighted by Prof.Patnaik in his analysis. The foundation stone for this revolutionary change in the attitude of masses to developmental issues was laid by the IT@School project which was conceived towards the end of the last LDF ministry in Kerala headed by E.K.Nayanar. This impact of IT@School can be explained by materialist dialectics as a case of change in base affecting the superstructure. It is interesting to note that extreme leftist intellectuals and activist groups, who are abundant in this part of the world, did not organise major protests against the Kochi Smart City project. It is not that they didn't try, but apparently could not gain much support from the masses. The impact of IT@School project on the attitude of masses to development ventures as outlined above has evidently a few lessons for other states including West Bengal. Incidentally this is one of the reasons for this intervention.

Another point worth noting in this connection is that the idea of Knowledge Society as a highly desirable future goal for Kerala was broadly endorsed after much discussions by the International Congress on Kerala Studies held at Thiruvananthapuram, the capital city of Kerala, during the first week of January 2011.

Further there are many popular e-Governance initiatives which have endeared the VS led government to the people of Kerala. I will mention only a few.

One is the Single Window (Eka-Jalakam in Malayalam) initiative for School admissions which have reduced scope for malpractices by private school managements. So much so that even the president of Muslim Education Society, an organisation not particularly well disposed towards the Left, has recently come out very strongly against a call by the powerful Catholic corporate schools management to discontinue the Single Window initiative. There are many other popular eGov initiatives in Education dept including online registration for examinations. Education being an explosive subject in Kerala , the success of these initiatives has earned LDF enormous goodwill of masses of late. Recently many more such e-Governance initiatives have been flagged off in other departments also .

However the initiative with the maximum positive impact on the successful functioning of the VS led LDF government is the e-Filing project of the taxes department under the Finance ministry headed by Dr. Thomas Isaac.The project has still some teething troubles. Still along with some complementary action by Finance Minister Dr.Thomas Isaac this project has contributed to an almost threefold increase in the sales and other tax collections in Kerala by plugging loopholes. That too without unduly antagonising the powerful trader organisations in Kerala. This heavy increase in tax collection prompted some people to jokingly attribute it to some sort of “sorcery” practiced by Dr.Thomas Isaac. (Dr.Isaac's field of specialisation is economics not “sorcery”.) This in turn enabled the LDF government to undertake many progressive initiatives benefiting poor people, some of which have been highlighted by Prof.Patnaik in his wonderful defence of the Kerala Strategy.

Incidentally the Prime Minister Dr.Manmohan Singh , while speaking in some pre-poll campaign rallies organised by the UDF, attacked LDF by pushing the theme that the Left is against IT and is against development and modernisation. His argument came unstuck as it failed to convince even those who were well disposed to UDF and UPA, with almost all local leaders of his party failing to take up this line of attack against LDF. Even most IT professionals in Kerala were unconvinced by his arguments with many coming out and joining the candle light vigil against UPA government’s response to the demands raised by the Anna Hazare led campaign at the peak of pre-election fever. It is evident that overlooking the contribution made by the increasingly successful e-Governance and Knowledge society initiatives of the LDF government in Kerala, even if done inadvertently , will play into the enemies of the Left like Dr.Manmohan Singh.

Let me conclude this by repeating that the e-Governance and Knowledge Society(Vijnana Samooham in Malayalam) initiatives of the LDF Government led by V.S., has contributed heavily to its success about which even some of its diehard opponents will agree in private . It is not fair to avoid these facts in any informed discussion about the “Kerala Strategy”. Historical materialism demands concrete analysis of the concrete situation before we derive theoretical conclusions.

(This is an attempt to improve upon the arguments in the important paper “THE KERALA STRATEGY -- Of a unique route to development “ by Prof.Prabhat Patnaik. You can read his paper here and at some other websites. This short rejoinder to his paper uses the dialectical tools of Marxism and the actual experience of living in the fast changing state of Kerala. )

*****

Ashok.S.

Monday, December 13, 2010

അമേരിക്കയെ തുറന്നുകാണിക്കുന്ന വിക്കിലീക്ക്സ്

ലോകം തങ്ങളുടെ കാല്‍കീഴിലാണെന്ന് അഹങ്കരിക്കുന്ന അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന്റെ അടിത്തറയിളക്കുന്ന അടിയാണ് വിക്കിലീക്ക്സ് നല്‍കിയത്. സെപ്തംബര്‍ പതിനൊന്നിനുശേഷം അമേരിക്കക്ക് ഏറ്റ ഏറ്റവും വലിയ അടി. ലോകത്തിന്റെ നെറുകയിലെന്നപോലെ നിലയുറപ്പിച്ചിരുന്ന വ്യാപാരസമുച്ചയം തകര്‍ക്കപ്പെട്ടതോ നിരവധി മനുഷ്യര്‍ മരണപ്പെട്ടതോഅല്ല അന്ന് അമേരിക്കയെ പിടിച്ചുലച്ചത്. ലോകത്ത് എവിടെയും തങ്ങള്‍ക്ക് ഇഷ്ടമുള്ളത് അവര്‍ നിശ്ചയിക്കുന്ന സമയത്ത് നടപ്പിലാക്കാന്‍ കഴിയുന്നവരെന്ന് സ്വയം അഭിമാനിച്ചിരുന്നവരുടെ അഹങ്കാരത്തിലേക്കാണ് വിമാനങ്ങള്‍ ഇടിച്ചിറങ്ങിയത്. ഏതു രാജ്യത്തിന്റെയും രഹസ്യം ചോര്‍ത്തിയെടുക്കാന്‍ കഴിയുന്നവരെന്ന് അഹങ്കരിച്ച അമേരിക്കയെ ഒരു ചോര്‍ച്ചകൊണ്ട് നഗ്നമാക്കിക്കളഞ്ഞു വിക്കിലീക്ക്സ്. ഇനിയും അങ്കം തീര്‍ന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ഘട്ടം ഘട്ടമായി സാമ്രാജ്യത്വത്തിന്റെ തലതൊട്ടപ്പനെ ലോകത്തിന്റെ മുമ്പില്‍ തുറന്നിടുകയാണ് അവര്‍ ചെയ്യുന്നത്.

ജനതയുടെ അറിയാനുള്ള അവകാശമാണ് ഇവരുടെ മുദ്രാവാക്യം. അമേരിക്കയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം വ്യക്തമാക്കുകയാണ് പുറത്തുവന്ന രേഖകള്‍. അവരെ സംബന്ധിച്ചിടത്തോളം ചാരപ്രവര്‍ത്തനവും നയതന്ത്രപ്രവര്‍ത്തനവും തമ്മില്‍ ഒട്ടും അന്തരമില്ല. രണ്ടു കൂട്ടരും ചെയ്യുന്നത് ഒരേ പണി തന്നെയാണ്. തങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ മറ്റു രാജ്യങ്ങളില്‍നിന്നും ചോര്‍ത്തിയെടുക്കുന്നതിനായി നയതന്ത്രപ്രതിനിധികളെ ഉപയോഗിക്കുന്നതിന്റെ നേര്‍ചിത്രം വിക്കിലീക്ക്സ് പുറത്തുകൊണ്ടുവന്നു. പരമാധികാര റിപ്പബ്ളിക്കുകളുടെ തലവന്‍മാരെ അങ്ങേയറ്റം പരിഹാസത്തോടെ നികൃഷ്ടമായ വാക്കുകളും വിശേഷണങ്ങളും കൊണ്ടാണ് വിവരിക്കുന്നത്. ഐക്യരാഷ്ട്രസഭയെപ്പോലും ചാരപ്രവര്‍ത്തനത്തിനായി അമേരിക്ക ഉപയോഗിച്ച വിവരവും രേഖകളിലുണ്ട്.

വിക്കിലീക്ക്സ് രേഖകള്‍ പുറത്തുവിട്ടതോടെ മറ്റു രാജ്യങ്ങളുമായി നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടാകുമോയെന്നാണ് ഇപ്പോള്‍ അമേരിക്ക ഭയപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമം ജാഗ്രതയോടെ നോക്കാന്‍ എല്ലാ രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളോട് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ളിന്റന്‍ ആവശ്യപ്പെടുന്നുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട ഒബാമയുടെ സന്ദര്‍ശനത്തിന്റെ ഏറ്റവും വലിയ നേട്ടമായി രക്ഷാസമിതി അംഗത്വത്തിനുള്ള അമേരിക്കയുടെ പിന്തുണ എടുത്തുകാണിക്കുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തല്‍. സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥിയായാണ് ഇന്ത്യയെ അമേരിക്ക കാണുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒബാമ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കുന്നെന്ന് പറഞ്ഞത് എന്തിനുവേണ്ടിയായിരുന്നു? അത് ഇന്ത്യന്‍ ജനതയെ പറ്റിക്കുന്നതിനുള്ള പ്രഖ്യാപനമായിരുന്നു. തങ്ങളുടെ രാജ്യത്ത് അരലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ പുതുതായി സൃഷ്ടിക്കാന്‍ സഹായിക്കുന്ന കരാറുകളില്‍ ഒപ്പിട്ടതിനു പകരം ഒബാമ നല്‍കിയത് ഈ പാഴ്വാക്ക് മാത്രമായിരുന്നു.

ഇന്ത്യയെപ്പോലൊരു രാജ്യത്തെ പറ്റിക്കുകയാണ് ഒബാമയും അമേരിക്കയും ചെയ്തതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നമ്മുടെ പ്രതിനിധികളുടെ പ്രതികരണം അടിമത്തത്തിന്റെ അപമാനകരമായ പ്രതിഫലനമായിരുന്നു. ഇതൊന്നും തങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുകയില്ലെന്ന പ്രതികരണത്തിന്റെ അര്‍ഥം ഏത് ആട്ടും തുപ്പും സഹിച്ചായാലും അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധത്തില്‍ മാറ്റമില്ലെന്നുതന്നെയാണ്. യഥാര്‍ഥത്തില്‍ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം നിര്‍ണയിക്കുന്നതും നമ്മുടെ കോര്‍പറേറ്റ് ലോബിയാണ്. ഓപ്പണ്‍ മാസികയും ഔട്ട്ലുക്കും പുറത്തുവിട്ട റാഡിയ ടേപ്പുകളില്‍ തെളിഞ്ഞുകണ്ടത് മന്ത്രിസഭാ രൂപീകരണത്തിലും വകുപ്പ് നിര്‍ണയത്തിലും എങ്ങനെയാണ് ഇക്കൂട്ടര്‍ ഇടപെടുന്നതെന്നാണ്. താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ എന്‍ഡിടിവിയില്‍ ബര്‍ക്കാദത്ത് സംഘടിപ്പിച്ച് ചര്‍ച്ചയില്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. ആ ചര്‍ച്ചയില്‍ ബര്‍ക്കാദത്ത് പറഞ്ഞത് തന്റെ ഒരു സ്രോതസ്സ് മാത്രമാണ് റാഡിയയെന്നാണ്. മറ്റു ബന്ധങ്ങളൊന്നും അതില്‍ ഇല്ലെന്നും അവര്‍ പറഞ്ഞു. ആ ഘട്ടത്തില്‍ ഓപ്പണ്‍ മാസികയുടെ പത്രാധിപര്‍ മനു വളരെ പ്രസക്തമായ ചോദ്യം ഉന്നയിക്കുകയുണ്ടായി. മന്ത്രിസഭാ രൂപീകരണത്തിലും വകുപ്പ് നിര്‍ണയത്തിലും ടാറ്റയുടെയും അംബാനിയുടെയും പ്രതിനിധി ഇടപെടുന്നുവെന്ന പ്രധാന വാര്‍ത്ത എന്തുകൊണ്ട് നിങ്ങള്‍ അവഗണിച്ചുവെന്ന ചോദ്യത്തിനു മുമ്പില്‍ ബര്‍ക്കക്കുണ്ടായ വിളര്‍ച്ച മറച്ചുവെക്കാന്‍ പരിചയസമ്പന്നതക്കും കഴിയാതെപോയി.

അമേരിക്കയില്‍ വ്യവസായ സംരംഭങ്ങള്‍ ഉള്ളവരാണ് ഇന്ത്യന്‍ കുത്തകകള്‍. ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ മൂലധനത്തിന്റെ ഒഴുക്കിന്റെ വളര്‍ച്ചാതോതിനേക്കാളും അധികമാണ് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ മൂലധനത്തിന്റെ ഒഴുക്ക്. നേരത്തെ രാജ്യത്തിനകത്ത് മാത്രമായി വ്യവസായം നടത്തിയിരുന്ന കുത്തകകള്‍ ഇന്ന് ബഹുരാഷ്ട്ര കുത്തകകളായി വളര്‍ന്നിരിക്കുന്നു. അമേരിക്കയുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാകേണ്ടത് ഇക്കൂട്ടരുടെകൂടി ആവശ്യമാണ്. അതാണ് ഇന്ത്യയെ അപമാനിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടും നമ്മുടെ സര്‍ക്കാര്‍ കാണിക്കുന്ന അപമാനകരമായ നിശബ്ദത. അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം ഉറപ്പിക്കുന്നതിനായി ഏതറ്റവും വരെ പോകാന്‍ മടിയില്ലാത്ത പ്രധാനമന്ത്രിയാണ് നമ്മുടേതെന്ന് ഒന്നാം യുപിഎ സര്‍ക്കാരിന്റെ സമയത്ത് രാജ്യം തിരിച്ചറിഞ്ഞതാണ്.

വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന വിക്കിലീക്ക്സിന്റെ പത്രാധിപര്‍ ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടാനാണ് ഇപ്പോള്‍ അമേരിക്ക ശ്രമിക്കുന്നത്. തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന എല്ലാവരെയും ഭീകരരായി വേട്ടയാടുന്ന അതേ രീതിയാണ് ഇപ്പോള്‍ അമേരിക്ക വിക്കിലീക്ക്സിനെതിരെയും സ്വീകരിക്കുന്നത്. വിവര സാങ്കേതികവിദ്യയുടെ പുതിയ കാലം എല്ലാ രഹസ്യങ്ങളുടെയും മണിച്ചിത്രത്താഴ് തകര്‍ക്കുന്നതാണ്. എല്ലാത്തിനെയും വിവരമാക്കാനുള്ള അസാധാരണ സാധ്യതകളാണ് ഈ കാലം തുറന്നിടുന്നത്. എല്ലാം വളച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനെ തകര്‍ക്കാവുന്ന വഴികളും കഴിവുള്ളവര്‍ക്ക് ഈ സാങ്കേതിക വിദ്യ നല്‍കുന്നുണ്ട്. അതാണ് ജൂലിയനും സംഘവും ഉപയോഗിക്കുന്നത്. ഈ അടിയില്‍നിന്നും കരകയറുന്നതിനും ശത്രുവിനെ തകര്‍ക്കുന്നതിനും ഏതുവഴിയും ഉപയോഗിക്കാന്‍ മടിക്കാത്ത രാജ്യമാണ് അമേരിക്കയെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ മഹാദുര്‍ഗം സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ട കാലമാണിത്.

വാല്‍ക്കഷ്ണം:

വിവര സാങ്കേതികവിദ്യക്ക് പല സാധ്യതകളുമുണ്ട്. ഇപ്പോള്‍ വായനക്കും പുതിയ ഉപകരണമുണ്ട്. നേരത്തെ ആമസോണാണ് ക്വിന്റില്‍ ഇറക്കിയത്. ഇപ്പോള്‍ വിങ്ക് വിപണിയിലെത്തിയിരിക്കുന്നു. ഈ ഇന്ത്യന്‍ ഉല്‍പ്പന്നവും ഡിസി ബുക്സും ചേരുന്നത് പുസ്തകലോകത്ത് വലിയ മാറ്റമുണ്ടാക്കും. കഴിഞ്ഞ ദിവസം മുതല്‍ വായന ഇതിലേക്ക് മാറി. എവിടെയും കൊണ്ടുനടക്കാനും എത്ര പുസ്തകങ്ങള്‍ ഉള്ളടക്കം ചെയ്യാനും ഈ ചെറിയ ഉപകരണത്തിനു കഴിയും. പുസ്തകങ്ങള്‍ക്ക് വലിയ വിലയും നല്‍കേണ്ട. കടലാസും ലാഭം. മരങ്ങള്‍ നിലനില്‍ക്കട്ടെ. വായനയും പുതിയ അനുഭവംതന്നെ.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 12 ഡിസംബര്‍ 2010

Wednesday, September 29, 2010

സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാള ഭാഷയും

സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഭാഷയെയും ബാധിക്കുമോ? വണ്ടി വന്നു, ഇനി വഞ്ചി വേണ്ട എന്ന പാഠത്തിനെ അനുസ്‌മരിപ്പിക്കും വിധം, നമ്മുടെയെല്ലാം ഇച്‌ഛകള്‍ക്കുമപ്പുറം കംപ്യൂട്ടറും, മൊബൈല്‍ ഫോണും, എസ്.എം.എസ്സും, ഫേസ്‌ബുക്കും, ബ്ളോഗും എല്ലാം ഭാഷയെയും സംസ്‌കാരത്തെയും അഗാധമായി സ്വാധീനിച്ചുതുടങ്ങിയിരിക്കുന്നു.

നമ്മില്‍ പലരെയും ഭയപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്ന ഈ വസ്‌തുതയോടുള്ള പ്രതികരണമെന്ന നിലയിയില്‍ 'സാങ്കേതിക വിദ്യയോടു പിണക്കം', 'കമ്പ്യൂട്ടറും, മൊബൈല്‍ഫോണും, ഇന്റര്‍നെറ്റും, ഫേസ്‌ബുക്കും അറബിക്കടലിൽ‍' എന്ന മുദ്രാവാക്യം ഇന്ന് തികച്ചും അപ്രായോഗികമാണ്. അതേസമയം സാങ്കേതിക വിദ്യയോട് മറുചോദ്യങ്ങളില്ലാത്ത വണക്കം, അഗാധമായ കീഴടങ്ങല്‍ , അതും ആശാസ്യമല്ല. അതു മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും അപചയത്തിലേക്കേ നയിക്കൂ.

പിണക്കത്തിനും വണക്കത്തിനും ഇടയില്‍ സാങ്കേതിക വിദ്യകൾ- കംപ്യൂട്ടറും, മൊബൈല്‍ ഫോണും എസ്.എം.എസും എല്ലാം-നമുക്കിനി ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ് എന്ന സത്യം അംഗീകരിച്ചുകൊണ്ട്, ഇത്തരം സാങ്കേതിക വിദ്യകളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇണക്കാനുള്ള പരിശ്രമമാണ് ഇന്നാവശ്യം. കുത്തക സോഫ്റ്റ്​വെയറുകള്‍ ഇത്തരം പ്രാദേശിക ഇടപെടലുകള്‍ക്ക് പഴുത് നല്‍കുന്നില്ല. കുത്തകയോട് അപേക്ഷിക്കല്‍ മാത്രമേ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി സ്വതന്ത്ര സോഫ്റ്റ്​വെയറുകള്‍ പ്രചാരത്തിലായതോടെ ഇത്തരം ഇടപെടലുകള്‍ സുസാധ്യമായിരിക്കുകയാണ്.

ഈ ലക്ഷ്യം നേടാന്‍ എന്ത് ചെയ്യാന്‍ കഴിയും? "സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാളഭാഷയും" എന്ന ശീര്‍ഷകത്തില്‍ സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മഹാരാജാസ് കോളേജിന്റെ സെമിനാര്‍ ഹാളില്‍ നടന്ന സെമിനാറിന്റെ വിഷയം ഇതായിരുന്നു. കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.ഇക് ബാൽ ആയിരുന്നു വിഷയം അവതരിച്ചത്. പ്രാദേശിക ഭാഷാവികസനത്തിനായി പ്രാദേശിക സമൂഹത്തിന്റെ ഇടപെടലിന് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിലൂടെ മാത്രമേ കഴിയൂ എന്ന് ഡോ. ഇക് ബാൽ പറഞ്ഞു.

വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യകൂട്ടായ്‌മ ( ഡി എ കെ എഫ്) അംഗവും സോഫ്റ്റ്​വെയര്‍ വിദഗ്ധനുമായ ശ്രീ. കെ.വി.അനില്‍കുമാർ സ്വതന്ത്ര മലയാളം കം‌പ്യൂട്ടിങ്ങ്‌ പ്രസ്ഥാനത്തിന്‍റെ സംഭാവനകളെ പറ്റി പ്രബന്ധം അവതരിപ്പിച്ചു. ബഹുമാന്യനായ പ്രിന്‍സിപ്പാള്‍ പ്രൊഫ: എം.എസ്.വിശ്വംഭരൻ അധ്യക്ഷത വഹിച്ച സെമിനാറിൽ വൈസ് പ്രിന്‍സിപ്പാള്‍ ഡോ:മേരി മെറ്റില്‍ഡ, മലയാളം വകുപ്പുമേധാവി പ്രൊഫ:മാര്‍ഗരറ്റ് ജോർജ്, ഡി എ കെ എഫ് കൺ‌വീനർ ജോസഫ്‌ തോമസ്, അശോകൻ ഞാറയ്‌ക്കൽ എന്നിവർ സംസാരിച്ചു.

എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗവും സ്വാതന്ത്ര്യ വിജ്ഞാന ജനാധിപത്യ സഖ്യവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ മലയാളം പി ജി / ബിരുദ വിദ്യാർത്ഥികളെക്കൂടാതെ അധ്യാപകരും പങ്കെടുത്തു. ഭാഷാ കംപ്യൂട്ടിങ്ങിനും സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ വ്യാപനത്തിനുമായി കോളേജില്‍ കൂട്ടായ്‌മ രൂപീകരിക്കാൻ തീരുമാനിച്ചു.

മലയാളം പിജി കോഴ്‌സുള്ള മറ്റു കോളേജുകളിലും ഇതേ രീതിയില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുക വഴി ഭാഷാ വിദ്യാർത്ഥികളേയും അധ്യാപകരേയും സാങ്കേതികവിദ്യാ വിദഗ്ദരേയും ഒരുമിപ്പിച്ച് കൊണ്ടുവന്ന് മലയാളം ഭാഷയെ ഭാവി സമൂഹത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി രൂപപ്പെടുത്തനാണ് ഡി എ കെ എഫ് ലക്ഷ്യമിടുന്നത്.

Saturday, September 18, 2010

സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യം

സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രചാരണവും വ്യാപനവും ലക്ഷ്യമിട്ടാണ് സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം ആചരിക്കുന്നത്. ഇന്ത്യയിലെ അഖിലേന്ത്യാ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ (Free Software Movement of India-FSMI) ആദ്യത്തെ സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാചരണമാണ് സെപ്‌തംബര്‍ 16 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെയുള്ള ഏതെങ്കിലും സൌകര്യപ്രദമായ ദിവസം നടക്കുന്നത്. കേരളത്തിലെ ഘടക സംഘടനയായ വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയാണ് (Democratic Alliance for Knowledge Freedom-DAKF) ദിനാചരണം സമുചിതമായി സംഘടിപ്പിക്കുന്നത്.

പരമ്പരാഗതമായി കടലാസുപയോഗിച്ച് എഴുതിയും അച്ചടിച്ചും വിവരം കൈകാര്യം ചെയ്‌തിരുന്ന സ്ഥാനത്ത് പുതിയ വിവര കൈകാര്യ സംവിധാനം നിലവില്‍ വന്നിരിക്കുന്നു. ശബ്‌ദവും ചിത്രവും ലിപിയും ഉല്‍ഗ്രഥിക്കപ്പെട്ടിരിക്കുന്നു. അവ ഡിജിറ്റല്‍ രൂപത്തില്‍ വളരെ വേഗം കൈകാര്യം ചെയ്യാമെന്നായിരിക്കുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ ഉല്‍ഗ്രഥിക്കപ്പെടുകയാണ്. ഇവിടെ, സാങ്കേതിക വിദ്യയെ നയിക്കുന്നത് സോഫ്‌റ്റ്‌വെയറാണ്. സോഫ്‌റ്റ്‌വെയറും അറിവാണ്. അതു കൊടുക്കുന്ന ആള്‍ക്കു നഷ്‌ടമുണ്ടാക്കാതെ മറ്റുള്ളവര്‍ക്കു എത്ര വേണമെങ്കിലും പകര്‍ത്തി ഉപയോഗിക്കാന്‍ കഴിയും. അതുകൊണ്ട് ഉപയോഗിച്ചു തീര്‍ന്നു പോകുന്നവയോ ഉപയോഗം പരിമിതമായതോ ആയ മറ്റ് ഭൌതിക ആസ്‌തികള്‍പോലെ കണക്കാക്കുന്നതില്‍ യുക്തിയില്ല. സോഫ്‌റ്റ്‌വെയര്‍ എത്ര വേണമെങ്കിലും ആവര്‍ത്തിച്ച് ഉപയോഗിക്കാം. ആയതിനാല്‍ സോഫ്‌റ്റ്‌വെയറിന് സ്വത്തവകാശം ബാധകമാക്കാന്‍ പാടില്ലാത്തതാണ്. മറിച്ച് പകര്‍പ്പവകാശമാണ്, വേണമെങ്കില്‍ തന്നെ, ഉപയോഗിക്കാവുന്ന നിയമ ചട്ടക്കൂട്. അവിടെയും ചില പരിമിതികളുണ്ട്. ഏതൊരു സോഫ്‌റ്റ്‌വെയറും അതിനുമുമ്പ് നിലവില്‍ വന്നതും ഉപയോഗിക്കുന്നതുമായ സോഫ്‌റ്റ്‌വെയറുകളുടെ പുനരാവിഷ്‌കരണമോ മെച്ചപ്പെടുത്തലോ കൂട്ടിച്ചേര്‍ക്കലോ ആണ്. ബൌദ്ധികോല്‍പ്പന്നമായതിനാല്‍, പലര്‍ പല കാലങ്ങളില്‍ പരസ്‌പരം പകര്‍ത്താതെ തന്നെ ഒരേ സൃഷ്‌ടി നടത്താനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യത്തില്‍ പകര്‍പ്പവകാശം ബാധകമാക്കിയാല്‍പ്പോലും അതിന്റെ ധ്വംസനത്തിന്റെ പേരില്‍ തര്‍ക്കങ്ങളും കോടതി വ്യവഹാരവുംമൂലം പുരോഗതി തടയപ്പെടുന്ന സ്ഥിതി ഉളവാകാം. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ, സ്വത്തവകാശത്തിന്റെ പരിധിയില്‍ സോഫ്‌റ്റ്‌വെയറിനെ കൊണ്ടുവരാന്‍ ബൌദ്ധിക സ്വത്തവകാശമെന്ന കാഴ്‌ചപ്പാട് നടപ്പാക്കുകയാണ് ലാഭക്കൊതി മൂത്ത മുതലാളിത്തം. പക്ഷേ, അനന്തമായ ഉപയോഗസാധ്യതയുള്ള സോഫ്‌റ്റ്‌വെയര്‍ ബൌദ്ധികസ്വത്തവകാശത്തിന്റെ പേരില്‍ രഹസ്യമാക്കി വയ്‌ക്കുന്നതും ഉപയോഗസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതും സാമൂഹ്യ പുരോഗതിക്കെന്നപോലെ മുതലാളിത്തവികസനത്തിനു തന്നെയും വിലങ്ങുതടിയായി മാറുന്നു.

മറ്റൊരു കാര്യം, യഥാര്‍ഥ സ്രഷ്‌ടാക്കളല്ല സ്വത്തവകാശമോ പകര്‍പ്പവകാശമോപോലും പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് എന്നതാണ്. ഇടനിലക്കാരാണ് ഫലം അനുഭവിക്കുന്നത്. സാഹിത്യ സൃഷ്‌ടികളുടെ പകര്‍പ്പവകാശം പ്രസാധകര്‍ക്കാണ്. എഴുത്തുകാര്‍ക്കല്ല. സോഫ്‌റ്റ്‌വെയറിന്റെ യഥാര്‍ഥ സ്രഷ്‌ടാക്കള്‍ സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരാണ്. സോഫ്‌റ്റ്‌വെയര്‍ പേറ്റന്റ് ഉപയോഗിക്കുന്നത് അവരുടെ അധ്വാനശേഷി വിലയ്‌ക്കെടുത്ത സോഫ്‌റ്റ്‌വെയര്‍ കമ്പനികളാണ്. അതിലെ തൊഴിലാളികള്‍ക്കാകട്ടെ അതതു സമയത്തെ വേതനംമാത്രമാണ് നല്‍കുന്നത്. അവരുടെ അധ്വാനഫലം ഉപയോഗിച്ച് വളരെക്കാലത്തേക്ക് മുതലാളി നേട്ടമുണ്ടാക്കുന്നു. മാത്രമല്ല, സൃഷ്‌ടികള്‍ സ്വന്തമായി ഉപയോഗിക്കാനും മാറ്റം വരുത്താനുമുള്ള സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ഇതിനെതിരെ, സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരുടെ പ്രതിഷേധ പ്രസ്ഥാനമാണ് സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ എന്ന ആശയം മുന്നോട്ടുവച്ചതും പ്രാവര്‍ത്തികമാക്കിയതും നിയമ ചട്ടക്കൂട് സൃഷ്‌ടിച്ചതും വിജയത്തിലേക്കെത്തിച്ചതും. അവര്‍ സൃഷ്‌ടിക്കുന്ന സോഫ്‌റ്റ്‌വെയര്‍ സമൂഹവുമായി പങ്കു വയ്‌ക്കുന്നു. സമൂഹം അതിനെ കൂടുതല്‍ വികസിപ്പിക്കുന്നു. മെച്ചപ്പെടുത്തുന്നു. മെച്ചപ്പെടുത്തപ്പെട്ട സൃഷ്‌ടിയിലൂടെ സ്രഷ്‌ടാവിനും തിരിച്ച് കൂടുതല്‍ നേട്ടം കിട്ടുന്നു. സമൂഹ്യ ഉടമസ്ഥതയുടെ മേന്മ തെളിയിക്കുകയും അനിവാര്യത ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ഒന്നായി സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ അപ്രതിരോധ്യമായ വിജയം മാറിയിരിക്കുന്നു. പ്രധാനമായും രണ്ടുകാര്യങ്ങള്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രസ്ഥാനം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഒന്ന്, സാമൂഹ്യ ഉടമസ്ഥതയുടെ മേന്മ. രണ്ട്, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും പുരോഗതിക്ക് സ്വാതന്ത്ര്യത്തിന്റെ ആവശ്യകത.

ആഗോള വിപണിത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സേവന മേഖലയില്‍ പ്രത്യേകിച്ചും ഇന്‍ഷുറന്‍സ് വിവരസാങ്കേതിക മേഖലകളില്‍ തൊഴില്‍ നിഷേധവും അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കലും വേതനം ചുരുക്കലും നടക്കുന്നു. വിപണിത്തകര്‍ച്ചയുടെ ആഘാതത്തില്‍നിന്ന് ഐടി കുത്തകകളെ രക്ഷിക്കുന്നതിനായി പതിനായിരക്കണക്കിന് കോടി രൂപ NUID, ഇ-ഭരണം (E-Governance), സ്ഥാപന ഭരണം (ERP) തുടങ്ങിയ പദ്ധതികളുടെ പേരില്‍ അവര്‍ക്ക് ഒഴുക്കിക്കൊടുക്കുന്നു. അവരാകട്ടെ, പ്രാദേശിക ചെറുകിട ഇടത്തരം സേവനദാതാക്കളുടെ കമ്പോളം കൈയടക്കുകയുംചെയ്യുന്നു. പൊതുവെ കോര്‍പറേറ്റ് ലാഭം വര്‍ധിപ്പിക്കുന്നതിനായി വരുമാനനികുതി, സ്വത്ത് നികുതി ഇളവുകള്‍ നല്‍കുന്നു.

ആഗോളമായി, മൂലധനം കൂടുതല്‍ ചലനവേഗം കൈവരിച്ചിരിക്കുന്നു. ഇതിനെല്ലാം പശ്ചാത്തല സൌകര്യമൊരുക്കുന്ന വിവരസാങ്കേതികമേഖല ആഗോളകുത്തകകളുടെ പിടിയിലാണ്. സേവനങ്ങള്‍ക്ക് അമിതനിരക്കുകള്‍ ഈടാക്കപ്പെടുന്നു. ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കപ്പെടുന്നു. അറിവ് മാത്രമാണെന്നതിനാല്‍ എത്രവേണമെങ്കിലും പകര്‍ത്തപ്പെടാവുന്ന സോഫ്‌റ്റ്‌വെയറുകള്‍ക്ക് അമിത ലൈസന്‍സ്‌ ഫീ ഈടാക്കുന്നു. മൊത്തത്തില്‍, കുത്തകമൂലധനത്തിന്റെയും വ്യാപാരവ്യവസായമേഖലകളുടെയും ലാഭസാധ്യതകള്‍ ഉയരുമ്പോള്‍ കാര്‍ഷികപരമ്പരാഗത ഉല്‍പ്പാദനമേഖലകളുടെയും ചെറുകിട ഇടത്തരം വ്യവസായവ്യാപാരമേഖലകളുടെയും വരുമാനം ഗണ്യമായി ഇടിക്കുന്ന സ്ഥിതി ഇത് ഉളവാക്കുന്നു.

സാമ്രാജ്യത്വ പ്രീണനത്തിന്റെ ഭാഗമായി, മൂല കോഡുകള്‍ രഹസ്യമാക്കി വയ്‌ക്കുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കുട്ടികള്‍ക്ക് സോഫ്‌റ്റ്‌വെയറില്‍ യഥാര്‍ഥ അറിവ് നേടാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. ഇത് എന്നെന്നേക്കും സാമ്രാജ്യത്വാശ്രിതത്വം നിലനിര്‍ത്തുന്നതിന് വഴിവയ്‌ക്കുന്നു. ദേശീയ വിഭവം സാമ്രാജ്യത്വ മേധാവിത്വം വഹിക്കുന്ന രാജ്യത്തേക്ക് ഒഴുക്കിക്കൊടുത്ത് സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പ് നീട്ടിക്കൊടുക്കുന്നു. തദ്ദേശീയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും അവശ്യം ആവശ്യമായ വിവര സാങ്കേതിക ശാക്തീകരണം നിഷേധിക്കുകയും അവയ്‌ക്കുമേല്‍ ആഗോള കുത്തകകള്‍ക്ക് മേധാവിത്വം നേടിക്കൊടുക്കുകയും ചെയ്യുന്നു. മൊത്തത്തില്‍, ദേശീയ താല്‍പ്പര്യത്തിനുപരി സാമ്രാജ്യത്വ താല്‍പ്പര്യമാണിവിടെ സംരക്ഷിക്കപ്പെടുന്നത്. ഇക്കാര്യങ്ങളാലെല്ലാം സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യം പരമപ്രധാനമാകുന്നു.

ഇവയെല്ലാം മൊത്തത്തില്‍, സാധാരണക്കാരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെടുകയും വന്‍ മൂലധന കുത്തകകളുടെ കൊള്ളലാഭം വര്‍ധിപ്പിച്ച് എല്ലാ സ്വാതന്ത്ര്യങ്ങളും അവര്‍ക്കും അവരുടെ സേവകരായ ഏതാനും ചില വിഭാഗങ്ങള്‍ക്കും മാത്രമായി ചുരുക്കപ്പെടുകയും ചെയ്യുന്നു. ഉപ്പും ചര്‍ക്കയും ആയുധമാക്കി നടത്തിയ ത്യാഗോജ്വലമായ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇന്ന് അസമമായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കയുമായുള്ള യുദ്ധോപകരണ ഇടപാടുകളും ആണവ വൈദ്യുത നിലയം വാങ്ങുന്ന പരിപാടിയും ഉപേക്ഷിക്കുകയും അസ്വാതന്ത്യം പേറുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ ബഹിഷ്‌കരിക്കുകയും വേണം. മേല്‍പ്പറഞ്ഞവയ്‌ക്കുപകരം, സമത്വത്തില്‍ അധിഷ്‌ഠിതമായ അന്താരാഷ്‌ട്ര കരാറുകളും ദേശീയ ആണവ ശാക്തീകരണവും പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ വിപുലീകരണവുമാണ് നടത്തേണ്ടത്. അതോടൊപ്പം പങ്കാളിത്തവും സഹകരണവും സാമൂഹ്യ ഉടമസ്ഥതയും സാധ്യമാക്കുന്ന സ്വതന്ത്ര സോഫ്‌റ്റ്‌വെയറും അവയുടെ ശൃംഖലാ സാധ്യതകളും പരമാവധി ഉപയോഗിച്ചും ഉപകരണങ്ങള്‍ക്കുള്ള ചെലവ് കുറച്ചും മാതൃഭാഷയില്‍ വിവരം കൈകാര്യംചെയ്‌തും സ്വന്തമായി വിവര സാങ്കേതികവിദ്യ പ്രയോഗിച്ചും വിവര ധനികരും സ്വാശ്രയരും ശക്തരും ആകുകയാണ് വേണ്ടത്. അതാകട്ടെ, ഈ സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം മുന്നോട്ടുവയ്‌ക്കുന്ന സന്ദേശം.

*****

ജോസഫ് തോമസ്

(സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം, കേരള സംഘാടക സമിതി കൺവീനറാണ് ലേഖകന്‍)

Thursday, August 19, 2010

വിവര സാങ്കേതികവിദ്യയും ബദലിനായുള്ള ആവശ്യവും

ജനങ്ങള്‍ പരസ്‌പരം ആശയവിനിമയം നടത്തുകയും കമ്പനികളും സംഘടനകളും സ്ഥാപനങ്ങളും അവയുടെ ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന രീതിയെ വിവര സാങ്കേതിക വിദ്യ വിപ്ളവവല്‍ക്കരിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ ദൈനംദിന ഇടപാടുകളില്‍ അതിന്റെ വിനിയോഗം വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. അന്തര്‍ദേശീയ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ സ്ഥിതിവിവര കണക്കുകള്‍ പ്രസ്‌താവിക്കുന്നത് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 1998നും 2010നും ഇടയ്‌ക്ക് 14 ലക്ഷത്തില്‍നിന്ന് 8.1 കോടി ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്. 2009 ജൂണ്‍ വരെ രാജ്യത്താകെ 52.8 ലക്ഷം ബ്രോഡ്‌ബാന്‍ഡ് കണക്ഷനുകളാണുള്ളത്. ജനസംഖ്യയില്‍ 7 ശതമാനത്തിനു മാത്രമേ ഇന്റര്‍നെറ്റ് ലഭ്യത ഉള്ളൂവെങ്കിലും, ഈ എണ്ണം ശ്രദ്ധേയമാണ്; ഇത് പല യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളതിനേക്കാള്‍ അധികവുമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ജനവിഭാഗങ്ങള്‍ക്ക് ഒരു നല്ല ഭാവിക്കുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യത അത് തുറന്നിട്ടുള്ളപ്പോള്‍ തന്നെ, അത് ആഗോള കോര്‍പ്പറേഷനുകളുടെ പ്രാപ്യത വര്‍ദ്ധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. മൂലധനത്തിന്റെ ചലനാത്മകത വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശികവും ദേശീയവുമായ നിയന്ത്രണങ്ങളില്‍നിന്ന് അതിനെ സ്വതന്ത്രമാക്കുന്നതിനും അത് സഹായിക്കുന്നുണ്ട്.

ഓരോ ഉല്‍പാദനപ്രക്രിയയുടെയും അവിഭാജ്യഭാഗമായി വിവര സാങ്കേതികവിദ്യ മാറിയിരിക്കുകയാണ്. ഉല്‍പാദനപ്രക്രിയകളുടെ സംയോജനവും യന്ത്രവല്‍ക്കരണവും ഭൌതികവും ഭൌതികേതരവുമായ എല്ലാവിധ ചരക്കുകളും ഉല്‍പാദിപ്പിക്കുന്ന വ്യവസായങ്ങളുടെ അടിയന്തിരാവശ്യമായിരിക്കുകയാണ്. 1990കളുടെ തുടക്കത്തില്‍ ഏകധ്രുവലോകവും ഏകപക്ഷീയമായ ആഗോളവല്‍ക്കരണവും സ്ഥാപിക്കപ്പെട്ടതോടുകൂടി പൊട്ടിമുളച്ചുവന്ന ക്ഷണികമായ ആവശ്യങ്ങളും ഈ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ കാരണങ്ങളാണ്. ദേശരാഷ്‌ട്രങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേയ്‌ക്ക് വികസിക്കുന്നതിന് കുത്തകകള്‍ക്ക് ശക്തി സംഭരിക്കുന്നതിനുള്ള ഒരു ഉപകരണമാണ് ഐടി. ബിസിനസ്സ് സ്ഥാപനങ്ങള്‍ ഭൂമിശാസ്‌ത്രപരമായി ഉല്‍പാദനത്തിന്റെയും ഉപഭോഗത്തിന്റെയും ഇടങ്ങളില്‍നിന്ന് അകന്ന് ഏത് വിദൂരകോണിലായിരുന്നാലും അവയ്‌ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനും ഐടി അവസരമൊരുക്കുന്നു.

മൊത്തം വിതരണശൃംഖലയിലെ സുപ്രധാനമായ ഒരു ഘടകമായി സേവനങ്ങള്‍ മാറിയിരിക്കുന്നു. നമ്മുടെ ജിഡിപിയുടെ 50 ശതമാനത്തിലധികം സേവനമേഖലയുടെ വിഹിതമാണ്. ഐടിയും ഐടി അധിഷ്‌ഠിത സേവനങ്ങളും ആധുനികവ്യവസായത്തില്‍ സേവനമേഖലയുടെ ഭാഗമാണെങ്കിലും മറ്റു സേവനരംഗങ്ങള്‍ക്കും ഐടിയുടെ പരിഗണനയോ സഹായമോ ആവശ്യമായിരിക്കുന്നു. ധനമേഖലയിലെ വിവര വിനിമയത്തെ സംബന്ധിച്ചിടത്തോളം നട്ടെല്ലായി നില്‍ക്കുന്നത് ഐടി ആണ്. അവയിലെ സ്ഥാപനങ്ങള്‍ക്കുള്ളില്‍ കാര്യനിര്‍വഹണത്തെ സംബന്ധിച്ച മിക്കവാറും എല്ലാ കാര്യങ്ങളും നിര്‍വഹിച്ചുകൊടുക്കുന്നത് ഐടിയാണ്. ഇ-ഗവേണന്‍സിലും ഐടി ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. ദിനംപ്രതി ഐടി മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചത് അതായിരുന്നു. നാസ്കോം റിപ്പോര്‍ട്ടുകള്‍ പ്രസ്‌താവിക്കുന്നത്, ഇന്ന് രാജ്യത്ത് ഐടിയും ഐടി അധിഷ്‌ഠിത സേവനമേഖലയും കൂടി 20 ലക്ഷം പ്രത്യക്ഷ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനു പുറമെ പരോക്ഷതൊഴില്‍ അവസരങ്ങളും ഉണ്ടാക്കുന്നു എന്നാണ്. ഈ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നത് മുഖ്യമായും വന്‍ നഗരങ്ങളില്‍ കേന്ദ്രീകരിച്ചും അവിടെ ഒതുങ്ങിയുമാണ്. ഭൌതികപ്രചോദനം ഉള്ളത് എന്നതിനേക്കാള്‍ ഈ വ്യവസായത്തിന് മനുഷ്യവിഭവ പ്രധാനമായ സവിശേഷ സ്വഭാവമാണുള്ളത്. ഭൌതികമായ ചരക്കുകള്‍ ഉല്‍പാദിപ്പിക്കുന്ന മറ്റു വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വ്യവസായം സ്ഥാപിക്കുന്നതിന് നാമമാത്രമായ നിക്ഷേപമേ ആവശ്യമായി വരുന്നുള്ളൂ. ഈ വ്യവസായം സ്വരൂപിക്കുന്ന വമ്പിച്ച ലാഭം, ഈ വ്യവസായത്തിലെ ഓരോ വ്യക്തിയും ഉല്‍പാദിപ്പിക്കുന്ന വലിയ മിച്ചത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ഈ ചര്‍ച്ചയുടെ ഒടുവില്‍ ഇതു സംബന്ധിച്ച് പ്രതിപാദിക്കാം.

സാങ്കേതികവിദ്യ എപ്പോഴും മാനവരാശിയുടെ ഉത്തമ താല്‍പര്യങ്ങളെ അനായാസമാക്കുകയാണ് ചെയ്യുന്നത്. ഭൂമിശാസ്‌ത്രപരമായി വിദൂരസ്ഥങ്ങളായിരുന്ന സംസ്‌ക്കാരങ്ങളെ ബന്ധിപ്പിച്ചത് നാവികവിദ്യയും ആവിയന്ത്രവും ആയിരുന്നു. വിവര സാങ്കേതിക വിദ്യ ഭൂഗോളത്തിലുടനീളമുള്ള ആളുകളെ മുമ്പ് എന്നത്തെക്കാള്‍ കൂടുതല്‍ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. ഇത് ഭൂഗോളത്തിലുടനീളമുള്ള ആളുകള്‍ തമ്മിലുള്ള ആശയവിനിമയവും പരസ്‌പരബന്ധവും പുതിയ ഒരു വിധത്തിലാക്കിയിരിക്കുന്നു; അത് പുതിയ ചേരികള്‍ ഉയര്‍ന്നുവരാന്‍ ഇടയാക്കിയിരിക്കുന്നു. ഈ പുതിയ ഇടം - സൈബര്‍ സ്‌പേയ്‌സ്- ഭൂഗോളത്തിലെമ്പാടുമുള്ള ആളുകള്‍ക്ക് സംഘടിക്കാനും പുതിയ പുതിയ രൂപങ്ങളില്‍ സംഘടനയില്‍ ഒത്തുചേരാനും അവസരം ഒരുക്കിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യ മാനവരാശിക്കുള്ള ഒരു അനുഗ്രഹമാണെന്നും അതേസമയം തന്നെ തങ്ങള്‍ക്ക് കൂടുതല്‍ കൊള്ളയടിക്കാനും സ്വയം ശക്തിപ്പെടാനും കുത്തകകള്‍ അതിനെ വിനിയോഗിക്കുന്നുണ്ട് എന്നും ഉള്ളത് പരിശോധിക്കപ്പെടേണ്ട രണ്ട് വ്യത്യസ്‌ത വിഷയങ്ങളാണ്.

ആഗോള ധനപ്രതിസന്ധിയുടെ പ്രത്യാഘാതം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ അനുഭവപ്പെടുകയാണ്. എന്നാല്‍ വ്യവസായത്തലവന്മാരും അവരുടെ സംഘടനകളും അടുത്ത കാലത്തായി അതിന്റെ പ്രത്യാഘാതത്തെ കുറച്ചു കാണുകയാണുണ്ടായത്. എന്നാല്‍, ഇപ്പോള്‍ പ്രതിസന്ധിക്കിടയില്‍ കൂടുതല്‍ ആനുകൂല്യങ്ങളും കൂടുതല്‍ ലാഭവും കൊയ്തെടുക്കുന്നതിനായി അതിനെ അമിതമായി പെരുപ്പിച്ച് കാണിക്കുകയുമാണ്. ഇപ്പോഴത്തെ നീക്കത്തിന്റെ തുടക്കം കുറിച്ചിരിക്കുന്നത് ജീവനക്കാര്‍ക്ക് കൊടുക്കേണ്ട ധനപരമായ നേട്ടങ്ങള്‍ തടഞ്ഞുകൊണ്ടാണ്. എന്നാല്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമുള്ള രണ്ട് വിഷയങ്ങള്‍ കൂടി ഇത് മുന്നോട്ടുകൊണ്ടുവന്നിരിക്കുന്നു. അതില്‍ ഒന്ന് ഐടിയുടെ വളര്‍ച്ചയും ആ വളര്‍ച്ചയെ സ്വാധീനിച്ച ഘടകങ്ങളുമാണ്. മറ്റൊന്ന്, അതുമായി ബന്ധപ്പെട്ട 20 ലക്ഷം തൊഴിലാളികള്‍ക്കുമേല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതമാണ്.

ആഗോള ധനപ്രതിസന്ധിയുടെ പ്രത്യാഘാതം ഇന്ത്യയിലുമുണ്ട് എന്ന കാര്യം അവിതര്‍ക്കിതമാണ്. ഐടി വ്യവസായം ആഗോള സമ്പദ്ഘടനയുമായി പൊതുവിലും വികസിത രാഷ്‌ട്രങ്ങളുമായി പ്രത്യേകിച്ചും സംയോജിക്കപ്പെട്ടിട്ടുള്ളതാണ്; മറ്റു വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതാണ് തീച്ചൂളയുടെ കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്. ഇന്ത്യന്‍ ഐടി കമ്പനികള്‍ ഏറ്റെടുത്ത പ്രോജക്‌ടുകളുടെ ഏകദേശം 95 ശതമാനവും അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും ഉള്ളവയാണ്. ഇവിടെ ഏറ്റെടുത്ത മൊത്തം ജോലിയില്‍ 5 ശതമാനം മാത്രമേ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍ എന്നിങ്ങനെ മറ്റു രാജ്യങ്ങളില്‍ നിന്നെല്ലാംകൂടി വരുന്നുള്ളൂ. കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് അമേരിക്ക ആസ്ഥാനമായ പ്രോജക്‌ടുകളോടുള്ള നമ്മുടെ ആശ്രിതത്വം 85 ശതമാനത്തില്‍നിന്ന് 60 ശതമാനമായി കുറഞ്ഞു. നമ്മുടെ ഐടി വ്യവസായത്തിന്റെ വളര്‍ച്ചാ പരിപ്രേക്ഷ്യം പൂര്‍ണമായും വിദേശ വിപണിയെ ആശ്രയിച്ചുള്ളതായിരുന്നു; ഇത് ഈ വ്യവസായത്തിലെ തൊഴിലാളികളെ സുരക്ഷിതമല്ലാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്.

ആധുനിക വ്യവസായത്തിന്റെ മുഖ്യകാര്യാലയം ആയാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത് - ചൈനയെ അതിന്റെ പിന്നണി ആയും. ഇന്ത്യയിലെ സോഫ്‌ട്‌വെയര്‍ വൈദഗ്ധ്യവും ഹാർഡ് വെയറില്‍ ചൈനയുടെ ശേഷിയും രണ്ട് സമ്പദ്ഘടനകളെയും ശക്തിപ്പെടുത്തും; ഡോളറുമായോ യൂറോയുമായോ ഉള്ള ആശ്രിതത്വത്തില്‍ നിന്ന് നമ്മെ അത് അകറ്റി നിര്‍ത്തുകയും ചെയ്യും. ഹാർഡ് വെയറിനുവേണ്ടി നാം അമേരിക്കയെ ആശ്രയിക്കുന്നത് ഹാർഡ് വെയര്‍ മേഖലയില്‍ നമുക്ക് ഭീമമായ ചെലവ് വരുത്തുന്നു. ഉപഭോക്‌തൃ ഉപകരണങ്ങള്‍ മുതല്‍ നെറ്റ്‌വര്‍ക്കിങ്ങിനും കമ്യൂണിക്കേഷനും ബഹിരാകാശ ഗവേഷണത്തിനും ആവശ്യമായ നൂതനയന്ത്ര സാമഗ്രികള്‍ വരെ നാം അമേരിക്കയില്‍നിന്ന് വാങ്ങുന്നവയില്‍ ഉള്‍പ്പെടുന്നു; ഇതില്‍ ഓരോ ഹാർഡ്‌വെയറിന്റെയും ഉപയോഗത്തിന് അവര്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ നാം അനുസരിക്കേണ്ടതായും വരുന്നു. എന്നാല്‍, ഇന്ത്യയും ചൈനയും ഉള്‍പ്പെട്ട ഈ കൂട്ടുകെട്ട് ഹാർഡ്‌വെയറിന്റെയും സോഫ്‌ട്‌വെയറിന്റെയും കാര്യത്തില്‍ വികസിത ലോകത്തിന്റെ മേധാവിത്വത്തെ ചോദ്യം ചെയ്യാന്‍ നമുക്ക് സഹായകമാവും. ഈ രണ്ട് അയല്‍രാജ്യങ്ങളെയും ഇത് "ഇരുകൂട്ടര്‍ക്കും വിജയം'' എന്ന സ്ഥിതിയില്‍ എത്തിക്കും.

ഐടി വ്യവസായം കഴിഞ്ഞ ഒരു ദശകമായി സുസ്ഥിരമായാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. നമുക്ക് വിപ്രൊ, ടിസിഎസ്, സിടിഎസ്, സത്യം എന്നിവയെക്കുറിച്ച് പരിഗണിക്കാം; 2001 മുതല്‍ 2008 വരെയുള്ള വളര്‍ച്ചാനിരക്ക് നോക്കാം. ഈ കമ്പനികളുടെ മൊത്തം വരുമാനം 6264 കോടി ഡോളറാണ്. ശരാശരി ലാഭനിരക്ക് 20.44%. അതായത്, ഈ കമ്പനികള്‍ കൊയ്തെടുക്കുന്ന മൊത്തം ലാഭം (ഒരു ഡോളര്‍ = 40 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ കണക്കാക്കിയാല്‍പോലും) 51214.5 കോടി രൂപയാണ്. (ഈ കണക്കുകള്‍ ശേഖരിച്ചത് ബന്ധപ്പെട്ട കമ്പനികള്‍ അതാത് വര്‍ഷം അവസാനം പ്രസിദ്ധീകരിക്കുന്ന പത്രക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള പത്രവാര്‍ത്തകളില്‍ നിന്നാണ്. ഓരോ കമ്പനിയും എങ്ങനെ ആയാലും ശരാശരി 20 ശതമാനത്തിലധികം ലാഭമുണ്ടാക്കുന്നു). തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമായി തൊഴിലുടമകള്‍ നേടിയെടുക്കുന്ന ലാഭവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലാളികളുടെ ശമ്പളവും വളരെ തുച്‌ഛമാണ്.

ഈ വ്യവസായത്തില്‍ ചൂഷണത്തിന്റെ ആധുനിക ശൈലികള്‍ അവതരിപ്പിക്കുകയാണ്. ശമ്പളത്തെ രണ്ട് ഭാഗങ്ങളായി വേര്‍തിരിക്കുന്നു. അതില്‍ ഒന്ന് ഓരോ വിദഗ്ദ്ധ തൊഴിലാളിക്കും (പ്രൊഫഷണൽ‍) ലഭിക്കുന്ന സഞ്ചിത ശമ്പളമാണ് (Consolidated Pay); മറ്റൊന്ന് അവരുടെ പ്രകടനത്തെ (Performance) ആധാരമാക്കിയുള്ള മൂല്യനിര്‍ണയമാണ്. ശരാശരിനിരക്കിൽ‍, പ്രകടനത്തെ ആധാരമാക്കിയുള്ള മൂല്യനിര്‍ണയം ഒരു ജീവനക്കാരന്റെ മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തോളം വരും. ഇതിനര്‍ത്ഥം, ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ആള്‍ക്ക് അതനുസരിച്ചുള്ള പൂര്‍ണമായ തുക വാഗ്ദാനം നല്‍കപ്പെടുകയോ നിശ്ചയമായും നല്‍കപ്പെടുകയോ ചെയ്യുന്നു എന്നല്ല. ഉള്‍പ്പെടുന്ന മൊത്തം വെര്‍ട്ടിക്കലില്‍ (ലംബമാനത്തിൽ‍) അവര്‍ക്ക് അവരുടെ പ്രകടന സൂചിക (Performance indicator) യെ ഉള്‍പ്പെടുത്തുകയും അതിനെ അടിസ്ഥാനമാക്കി കൂലി കൊടുക്കുകയും ചെയ്യുന്നുവെന്നു മാത്രം. വെര്‍ട്ടിക്കലിന് നല്‍കുന്ന നൂറിലൊരംശം (Percentile) മൊത്തം തുകയുടെയും നൂറിലൊരംശമായിരിക്കും; ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്നവര്‍ക്ക് നല്‍കപ്പെടുന്നതായി പറയപ്പെടുന്ന തുക അതാണ്. യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് ലഭിക്കുന്ന തുക ജീവനക്കാരനോട് സൂചിപ്പിച്ചിട്ടുള്ളതിനെക്കാള്‍ താരതമ്യേന കുറഞ്ഞ തുകയായിരിക്കും.

സാധാരണഗതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന പെന്‍ഷന്‍, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, പ്രോവിഡന്റ് ഫണ്ട് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളുടെ അഭാവവും ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വവും ആദായനികുതി പിടിക്കുന്നത് ഒഴിവാക്കാന്‍ പണം സമ്പാദിക്കാന്‍ ജീവനക്കാരനെ നിര്‍ബന്ധിതനാക്കുന്നു. പൊതുവെ തൊഴിലുടമയുടെ വിഹിതമായി നല്‍കുന്ന പ്രോവിഡന്റ് ഫണ്ടിന്റെയും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെയും പണത്തെയും തൊഴിലാളിയുടെ ശമ്പളത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. താരതമ്യേന വളരെ ഉയര്‍ന്നതാണെന്ന് തോന്നുന്ന ശമ്പളത്തില്‍ യഥാര്‍ത്ഥത്തില്‍ ജീവനക്കാരുടെ കൈയില്‍ കിട്ടുന്ന തുക നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞതായിരിക്കും. തങ്ങളുടെ വീഴ്‌ചകള്‍ക്ക് പരിഹാരമായി ജീവനക്കാര്‍ അധികസമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാണ്; അത് ഒന്നുകില്‍ ഓഫീസില്‍വെച്ച് തന്നെയാകും; അല്ലെങ്കില്‍ വീടുകളില്‍വച്ചും ജോലി ചെയ്യാം. വീടുകളില്‍ ഇരുന്ന് കൂടി പണിയെടുക്കാന്‍ ജീവനക്കാര്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കുന്നു. ജീവനക്കാര്‍ അധികസമയം ജോലി ചെയ്യുന്നുണ്ടെന്ന് അങ്ങനെ കമ്പനി ഉറപ്പുവരുത്തുന്നു. എന്നാൽ‍, ഈ ലാപ്ടോപ്പുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസ് ജോലികള്‍ക്കുള്ളതല്ലാതെ മറ്റ് സോഫ്‌ട് വെയറുകള്‍ ഈ ലാപ്ടോപ്പുകളില്‍ സ്ഥാപിക്കാനോ ഉപയോഗിക്കാനോ പൊതുവില്‍ ജീവനക്കാരെ അനുവദിക്കാറില്ല. ഇത് ജീവനക്കാരില്‍ മാനസിക പിരിമുറുക്കത്തിന് ഇടയാക്കുന്നു. ഹൈദരാബാദിലെ പ്രശസ്‌തമായ ഒരു ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധനായ ഒരു ഡോക്‌ടര്‍ പ്രസ്‌താവിച്ചത്, ഹൃദയാഘാതം ഉണ്ടാകുന്നവരില്‍ 90 ശതമാനംപേരും 28 വയസ്സില്‍ താഴെ പ്രായമുള്ളവരും ഐടി മേഖലയിലോ ഐടി അധിഷ്‌ഠിത മേഖലയിലോ നിന്നുള്ളവരുമാണെന്നാണ്. അധികജോലി സമയം മൂലമുള്ള സാമൂഹിക സംഘര്‍ഷങ്ങളും മാനസിക പിരിമുറുക്കവും ഈ ജീവനക്കാരുടെ കുടുംബജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു.

ഈ വ്യവസായ നടത്തിപ്പിനുവേണ്ടിയുള്ള സംവിധാനങ്ങളെക്കുറിച്ച് തീരുമാനിക്കുന്നത് തൊഴിലുടമകളുടെ സംഘടനകളാണ്. ഇന്ത്യയില്‍ ആഗോള സ്വതന്ത്ര വ്യാപാരത്തിനായി ശക്തമായി വാദിക്കുന്ന ഒരു സംവിധാനമാണ് നാസ്കോം. അവരുടെ വെബ്സൈറ്റില്‍ ഇങ്ങനെ പ്രസ്‌‌താവിക്കുന്നു:

"നാസ്കോം ഒരു ആഗോള വ്യാപാരവേദിയാണ്. ഇതില്‍ 1200ല്‍ അധികം അംഗങ്ങളുണ്ട്. അതില്‍ 250ല്‍ ഏറെ എണ്ണവും അമേരിക്ക, ബ്രിട്ടൻ‍, യൂറോപ്യന്‍ യൂണിയൻ‍, ജപ്പാൻ‍, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള ആഗോള കമ്പനികളാണ്. നാസ്കോമില്‍ അംഗങ്ങളായ കമ്പനികള്‍ സോഫ്‌ട്‌വെയര്‍ വികസനം, സോഫ്‌ട്‌വെയര്‍ സേവനങ്ങൾ, സോഫ്‌ട്‌വെയര്‍ ഉല്‍പന്നങ്ങൾ‍, ഐടി അധിഷ്‌ഠിത/ബിപിഒ സേവനങ്ങൾ‍, ഇ - വ്യാപാരം എന്നിങ്ങനെയുള്ള മേഖലകളില്‍ ബിസിനസ്സ് നടത്തുന്നു. ഇന്ത്യയില്‍ ആഗോള സ്വതന്ത്രവ്യാപാരത്തിന്റെ ശക്തമായ വക്താവാണ് നാസ്കോം''.

യഥാര്‍ത്ഥത്തില്‍ ഈ വ്യാപാരവേദിക്ക് ഐടി വ്യവസായത്തിന്റെയും അതിന്റെ പ്രവര്‍ത്തനത്തിന്റെയും ആകെ മേല്‍ അഭൂതപൂര്‍വമായ മേല്‍ക്കോയ്‌മയാണുള്ളത്. ഈ വ്യാപാരവേദി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അന്നന്നത്തെ നിയമമായി മാറുന്നു. ഇന്ന് ഈ രാജ്യത്ത് ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ഈ വ്യാപാരവേദി പറയുന്ന കാര്യങ്ങള്‍ സര്‍ക്കാരും ശ്രദ്ധിക്കുന്നു. ഭരണഘടന, നിയമം എന്നിവ ബധിരകര്‍ണങ്ങളുള്ള പദങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. ഈ വേദി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സസൂക്ഷ്‌മം പരിശോധിച്ചാല്‍ മാത്രമേ അതിന്റെ തനിനിറം മനസ്സിലാക്കാന്‍ കഴിയൂ. അത്തരത്തിലുള്ള ഒരു വിഷയമാണ് ദേശീയ വൈദഗ്ദ്ധ്യം രേഖപ്പെടുത്തല്‍ (Naiotnal Skill Registry) എന്ന് സംശയിക്കപ്പെടുന്നു. വ്യവസായം കൈക്കൊള്ളുന്ന പ്രക്രിയയിലെയും നടപടികളിലെയും സുതാര്യത ഇല്ലായ്‌മ, ഇത് ജീവനക്കാരുടെ താല്‍പര്യത്തിന് വേണ്ടി ഉള്ളതല്ല എന്ന് പറയാന്‍ വേണ്ടത്ര അടിസ്ഥാനം നല്‍കുന്നു.
ജീവനക്കാരെ യൂണിയനുകളിലും അസോസിയേഷനുകളിലും സംഘടിതരാകാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണം. അത് അവരിലേക്ക് കാറ്റും വെളിച്ചവും കടന്നുവരാന്‍ മാത്രമേ സഹായിക്കൂ; വ്യവസായത്തില്‍ അത് മികച്ച തൊഴില്‍ സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്യും. ജീവനക്കാരുടെ കൂട്ടായ വിലപേശല്‍ ശേഷി അവരുടെ തൊഴില്‍ സാഹചര്യങ്ങളെയും ചെലവഴിക്കല്‍ ശേഷിയെയും വര്‍ദ്ധിപ്പിക്കുക മാത്രമേ ഉള്ളൂ. അത് സമ്പദ്ഘടനയ്‌ക്ക് ഗുണകരമാവുകയും ചെയ്യും. കടുത്ത ചൂഷണം തുടരാന്‍ അനുവദിക്കരുത്. ഈ നടപടികളിലൂടെ കൂടുതല്‍ വിദേശ നാണയം ലഭിക്കുകയും ചെയ്യും.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഐടിക്കായുള്ള ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. വളരെ ഉയര്‍ന്ന ലാഭം ലഭിക്കുന്ന ഒരു വ്യവസായത്തിൽ‍, സര്‍ക്കാര്‍ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇത്തരം സംരംഭങ്ങള്‍ തുടങ്ങണം. അത് കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കും. ഐടി വ്യവസായത്തിലും തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കണം. ജീവനക്കാര്‍ സ്വയം സംഘടിതരാകാനുള്ള അവസരം നല്‍കണം. ഐടി പ്രൊഫഷണലുകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു മദ്ധ്യസ്ഥ സംവിധാനത്തിന് (Arbitration Mechanism) തുടക്കം കുറിക്കണം. സത്യം സംഭവത്തിന്റെ വെളിച്ചത്തിൽ‍, കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ തൊഴിലുടമകള്‍ നടത്തുന്ന ആഭ്യന്തര അഴിമതികള്‍ ഇല്ലാതാക്കാന്‍ വ്യക്തമായ നിയമനിര്‍മാണം നടത്തണം. ഈ വ്യവസായത്തിലെ ആഭ്യന്തര അഴിമതികളെക്കുറിച്ച് പരിശോധിക്കാന്‍ ഒരു പൊതുനിയന്ത്രണ സംവിധാനത്തിന് രൂപം നല്‍കണം.

അതേസമയം തന്നെ, ഐടിയില്‍നിന്ന് ക്രമേണയുള്ള പിന്തിരിയല്‍ എന്ന നിലയില്‍ പുതിയ രൂപത്തിലുള്ള സംഘടനകളും ശൈലികളും ഉയര്‍ന്നുവരുന്നുണ്ട്. ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് സോഫ്‌ട്‌വെയറില്‍ മാറ്റം വരുത്താനും അതിനെ പരിഷ്‌ക്കരിക്കാനും അതിനെ അവനവന് അനുരൂപമാക്കാനും വ്യക്തികള്‍ക്കുള്ള സ്വാതന്ത്യ്രത്തിനായുള്ള പോരാട്ടം തുടങ്ങിയിരിക്കുകയാണ്. വിവര വിജ്ഞാനത്തിന്റെ മണ്ഡലത്തില്‍ അറിവിന്റെ കുത്തകവല്‍ക്കരണത്തിനായുള്ള സ്ഥാപനങ്ങളെ തന്നെ ചോദ്യം ചെയ്യുകയുമാണ്. കമ്പ്യൂട്ടര്‍ശാസ്‌ത്രത്തില്‍ ഒരു ബദല്‍ കെട്ടിപ്പടുക്കുന്നതിന് ഇടയാക്കിയ പ്രസ്ഥാനമാണ് സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനം. കൂട്ടുചേര്‍ന്ന് പണിയെടുക്കുന്നതിനുള്ള ഒരു പുതിയ സംസ്‌ക്കാരം ഇത് രംഗത്തെത്തിച്ചിരിക്കുകയാണ്. ഇത് ശാസ്‌ത്രത്തിന്റെയും എഞ്ചിനീയറിങ്ങിന്റെയും മറ്റു ധാരകളിലേക്ക് കൂടി പടര്‍ന്നിരിക്കുന്നു. സ്വതന്ത്ര സോഫ്‌ട്‌വെയറിന്റെ ശക്തരായ വക്താക്കളാണ് കേരള സര്‍ക്കാർ‍. ഐടി @ സ്‌കൂളിലെയും മറ്റു സംരംഭങ്ങളിലെയും പ്രവര്‍ത്തനത്തില്‍ ഇത് പ്രതിഫലിക്കുന്നുണ്ട്. ഈ സ്വാതന്ത്യബോധം വിക്കിപീഡിയ, ഭൌമ ഇട ഡാറ്റ ശാസ്‌ത്രങ്ങള്‍ (Geospatial data Science), കലയും സംസ്‌ക്കാരവും തുടങ്ങിയ സ്വതന്ത്ര വിജ്ഞാനത്തിനായുള്ള മറ്റു സംരംഭങ്ങള്‍ക്കും പ്രചോദനമാണ്. ഈ പ്രസ്ഥാനങ്ങളുടെ സഹജമായ സവിശേഷത തന്നെ ഈ പുതിയ ശാസ്‌ത്രമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്ന കുത്തകയ്ക്കെതിരായ പോരാട്ടമാണ്. സോഫ്‌ട്‌വെയര്‍ സമൂഹത്തിനുള്ളിലെ ഈ പ്രസ്ഥാനം ഇപ്പോഴത്തെ ബൌദ്ധിക സ്വത്തവകാശ സംവിധാനത്തെ ഉപയോഗിച്ച് സോഫ്‌ട്‌വെയര്‍കമ്പനികള്‍ കെട്ടിപ്പടുക്കുന്ന കുത്തകയെ വെല്ലുവിളിക്കുന്നതിനുള്ളതാണ്. ഇത് ഔഷധരംഗത്തെയും സോഫ്‌ട്‌വെയര്‍ രംഗത്തെയും പ്രൊഫഷണലുകളും കലാകാരന്മാരുടെ വിഭാഗങ്ങള്‍ തമ്മില്‍പോലുമുള്ള കൂട്ടുകെട്ടുകള്‍ കൂടി ഉള്‍പ്പെടുന്നതാണ്. കുത്തക കോര്‍പ്പറേഷനുകള്‍ ആസൂത്രണം ചെയ്ത തട്ടിപ്പുകളെ അതിജീവിക്കാന്‍ കെല്‍പ്പുള്ളതാണ് ഈ പ്രസ്ഥാനം. അത് വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഉടമസ്ഥാവകാശമുള്ള സോഫ്‌ട്‌വെയര്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍പ്പറേഷനുകളുടെ ഉല്‍പ്പന്നങ്ങളെക്കാള്‍ ഗുണമേന്മയുള്ളതും വളരെ ഫലപ്രദവുമായ സോഫ്‌ട്‌വെയറുകള്‍ ലഭ്യമാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നു.

ഇന്ന്, സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനം സ്വതന്ത്രവും സൌജന്യവുമായി ലഭ്യമാകുന്ന ഗ്നു (Gnu)/ലിനക്സ് (Linux) എന്ന ഓപ്പറേറ്റിങ് സിസ്‌റ്റം വികസിപ്പിക്കുക മാത്രമല്ല ചെയ്‌തിട്ടുള്ളത്, മറിച്ച് സമയം ചെലവഴിക്കാന്‍ സന്നദ്ധതയുള്ള ആര്‍ക്കും ഈ സോഫ്‌ട്‌വെയറിനെ അഭിവൃദ്ധിപ്പെടുത്താനും കഴിയും. തുടക്കത്തിൽ‍, ഇത് ഒരു താല്‍ക്കാലിക പ്രതിഭാസമായാണ് കരുതപ്പെട്ടിരുന്നത്. വിപണിശക്തികളുടെ കടന്നാക്രമണത്തെ അതിന് അതിജീവിക്കാനാവില്ല എന്നും കരുതിയിരുന്നു. എന്നാൽ‍, സ്വതന്ത്രവും തുറന്നതുമായ സോഫ്‌ട്‌വെയര്‍ (Free and Open Source Sofware) വര്‍ദ്ധിച്ച തോതില്‍ അതിജീവനശേഷിയും വികസന സാധ്യതയും ഉള്ളതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനൂതനമായ ശാസ്‌ത്രീയവും സാങ്കേതികമികവുള്ളതുമായ സോഫ്‌ട്‌വെയര്‍ സ്വതന്ത്ര രൂപത്തില്‍ ലഭ്യമാകുന്ന അവസ്ഥയും അത് സൃഷ്‌ടിച്ചിരിക്കുന്നു. സ്വതന്ത്ര സോഫ്‌ട്‌വെയര്‍ കൂടുതല്‍ വൈവിധ്യം അനുവദിക്കുന്നു. സാങ്കേതിക വിദ്യയെ നിയന്ത്രിക്കാന്‍ സമൂഹത്തെ അനുവദിക്കുകയും ചെയ്യുന്നു. ഭൌതികനേട്ടം ഉണ്ടെങ്കില്‍ മാത്രമേ വിജ്ഞാനം ഉല്‍പാദിപ്പിക്കപ്പെടൂ എന്ന വിജ്ഞാനത്തെ സംബന്ധിച്ച നവലിബറല്‍ പ്രത്യയശാസ്‌ത്രത്തിന് അത് മുഖ്യ ധൈഷണിക വെല്ലുവിളി ഉയര്‍ത്തുകയുമാണ്. ഒരു സഹകരണാത്മക ഉദ്യമം എന്ന നിലയിലാണ് വിജ്ഞാന ഉല്‍പാദനം നടക്കുന്നത്. കുത്തകകള്‍ക്ക് ലാഭത്തിന്റെ ആനുകൂല്യം ഉണ്ടാകുന്നുമില്ല; ഇപ്പോഴത്തെ സ്വത്തവകാശ സംവിധാനത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ആശയത്തിന് ഇത് വെല്ലുവിളിയാണ്.

സ്വതന്ത്ര സോഫ്‌ട്‌വെയറിന്റെ മറ്റൊരു സാധ്യത അത് പ്രദാനം ചെയ്യുന്ന സാമ്പത്തിക ആനുകൂല്യങ്ങളാണ്. ഐഐഎം ബാംഗ്ളൂരിലെ പ്രൊഫസര്‍ രാഹുല്‍ ഡേ നടത്തിയ പഠനം പ്രസ്‌താവിക്കുന്നത്, സ്വതന്ത്ര സോഫ്‌ട്‌വെയറിലേക്ക് മാറിയാല്‍ സര്‍ക്കാരിന് 10,000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ്. കമ്പ്യൂട്ടറുകളുടെ ആയുസ്സ് മൂന്ന് വര്‍ഷക്കാലമാണെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഈ നേട്ടം ആവര്‍ത്തിച്ചുണ്ടാകുന്നതുമാണ്. ഇങ്ങനെയുള്ള നേട്ടത്തില്‍നിന്ന് സ്വരൂപിക്കുന്ന പണം സമൂഹത്തിന് ഗുണകരമായ കൂടുതല്‍ ക്ഷേമപദ്ധതികള്‍ക്കായി ചെലവഴിക്കാവുന്നതാണ്. ഉടമസ്ഥാവകാശമുള്ള സോഫ്‌ട്‌വെയറിനു പകരം സ്വതന്ത്ര സോഫ്‌ട്‌വെയര്‍ നടപ്പാക്കുന്നതിന് ദേശീയതലത്തില്‍ ശക്തമായ നിയമനിര്‍മാണം ഉടന്‍ ആവശ്യമായിരിക്കുന്നു.

യഥാര്‍ത്ഥ സമൂഹങ്ങള്‍ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്‌ത പല ഉപകരണങ്ങളും യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഉല്‍പന്നങ്ങളാണ്. തുടര്‍ച്ച ഉറപ്പാക്കുന്നതിനുള്ള അടിത്തറയും ബഹുരാഷ്‌ട്ര കോര്‍പറേഷനുകളുടെ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രവുമാണ് സ്വതന്ത്ര സോഫ്‌ട്‌വെയര്‍ എന്ന് ഇപ്പോള്‍ വലിയൊരു വിഭാഗം പ്രസ്ഥാനങ്ങള്‍ അംഗീകരിക്കുന്നുണ്ട്. ആയതിനാൽ‍, സമരത്തിന്റെ രണ്ട് പ്രക്രിയകള്‍ അടുത്തുവരികയാണ് - ഒന്ന് മറ്റു സമരങ്ങള്‍ക്കായി സൈബര്‍ സ്‌പേയ്‌സ് ഉപയോഗിക്കുക; മറ്റൊന്ന് ആഗോള ബഹുരാഷ്‌ട്ര കോര്‍പ്പറേഷനുകളുടെ നിയന്ത്രണത്തില്‍നിന്ന് മുക്തമായ സോഫ്‌ട്‌വെയര്‍ ഉപകരണങ്ങള്‍ക്കായുള്ള പോരാട്ടം. വാസ്‌തവത്തില്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ വികസനം പൊതുവില്‍ ഈ പുതിയ സൈബര്‍ സമൂഹങ്ങളുടെ വളരെ അടുത്ത ഭാഗമായിരിക്കുകയാണ് - ഇന്റര്‍നെറ്റും ആഗോള സഹകരണത്തിനായുള്ള മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കൂട്ടായ്‌മയുടെ അടിസ്ഥാനത്തില്‍ സോഫ്‌ട്‌വെയര്‍ വികസിപ്പിക്കുന്നതിനായി പല ഗ്രൂപ്പുകളും ഒത്തുചേരുകയാണ്. വിതച്ചിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിത്തുകള്‍ മുളപൊട്ടിയിരിക്കുന്നു. അത് കുത്തകകളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുകയുമാണ്. അവ പുതിയ രൂപത്തിലുള്ള സംഘടനകളായി രൂപം പ്രാപിക്കുകയും ചെയ്യുന്നു. ഇത് പുതിയ രൂപങ്ങളില്‍ ഉയര്‍ന്നുവരുന്ന എല്ലാ ചൂഷണങ്ങള്‍ക്കും എതിരായ പ്രചോദനശക്തിയായി വളര്‍ന്നുവരും. ഒരു പുതിയ സമൂഹത്തിന്റെ സൃഷ്‌ടിക്കുവേണ്ടിയുള്ള പ്രചോദനമായും അത് മാറും.

*****

വി ശ്രീനിവാസറാവു, കടപ്പാട് : ചിന്ത വാരിക

( സി പി ഐ എം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് ലേഖകൻ)

Sunday, April 11, 2010

അറിവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം

കഴിഞ്ഞ ദിവസം ബംഗളുരുവില്‍ രൂപംകൊണ്ട ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനം പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള സംഘടനാരൂപമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച പ്രസ്ഥാനം പുതിയ സ്വാതന്ത്ര്യപ്രഖ്യാപനമാണ് നടത്തിയത്. കേരളത്തില്‍ കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്ന വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യവേദിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന ജോസഫ് തോമസാണ് പുതിയ സംഘടനയുടെ പ്രസിഡന്റ്. ആന്ധ്രയില്‍നിന്നുള്ള കിരണ്‍ സെക്രട്ടറിയും.

ആഗോളവല്‍ക്കരണകാലം പുതിയ സമരരൂപങ്ങളെയും സംഘടനകളെയും ആവശ്യപ്പെടുന്ന കാലംകൂടിയാണ്. പഴയ രൂപങ്ങളുടെ കേവലമായ തനിയാവര്‍ത്തനങ്ങള്‍കൊണ്ട് മാത്രം ഇന്നിന്റെ പ്രശ്നങ്ങളെ നേരിടാന്‍ കഴിയില്ല. അടിസ്ഥാനസങ്കല്‍പ്പങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ടുതന്നെ പുതിയ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഈ കാലം അറിവിനു പുതിയ മാനങ്ങള്‍ വരുന്ന കാലം കൂടിയാണ്. അറിവ് മൂലധനമായി മാറുന്നു. അറിവിന്റെ നിയന്ത്രണമുള്ളവരുടെ കൈയിലാണ് സമ്പത്ത് കൂടുതലായി കുമിഞ്ഞുകൂടുന്നത്. അറിവിനെ വളച്ചുകെട്ടി സമ്പത്തിനെ വളച്ചുകെട്ടുകയെന്നത് ഈ കാലത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണ്. അറിവധിഷ്ഠിത സമ്പദ്ഘടനയാണ് ഇപ്പോഴത്തേതെന്ന് ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. അറിവിന്റെ നിന്ത്രണം കൈയടക്കുന്നതിനായി വലിയ സമരങ്ങള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്.

കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ വിന്‍ഡോസ് തെളിഞ്ഞുവരുമ്പോള്‍ ബില്‍ഗേറ്റ്സ് ചിരിക്കുന്നുണ്ട്. അതില്‍നിന്നുള്ള വിഹിതം മൈക്രോസോഫ്റ്റിനു കൃത്യമായി ലഭിക്കുന്നുണ്ട്. അതുമാത്രമാണ് കാര്യമെങ്കില്‍ വേണമെങ്കില്‍ നമുക്ക് അവഗണിക്കാം. ഓരോ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാനും അതിനായി ഓപ്പറേറ്റിങ് സോഫ്റ്റ്വയര്‍ ആവശ്യമാണ്. വിന്‍ഡോസ് ഒരു ഓപ്പറേറ്റിങ് സോഫ്റ്റ് വെയറാണ്. നമ്മള്‍ ഒരു സാധനം വിലകൊടുത്തു വാങ്ങികഴിഞ്ഞാല്‍ അതു നമ്മളുടെ സ്വന്തമായി എന്നതാണ് ധാരണ. വാങ്ങിയ സാധാനത്തെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനും മാറ്റി തീര്‍ക്കാനും വാങ്ങുന്നയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവകാശവുമുണ്ട്. നമ്മള്‍ ഒരു ഷര്‍ട് വാങ്ങിയാല്‍ നമ്മുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അതു മാറ്റിതീര്‍ക്കാം. മുഴുകൈയന്‍ ഷര്‍ട് വാങ്ങിയയാള്‍ക്ക് അതു മുറിക്കൈ ആക്കി മാറ്റാന്‍ ആരുടെയും അനുവാദം കാത്തുനില്‍ക്കേണ്ടതില്ല. എന്നാല്‍, വിന്‍ഡോസ് വാങ്ങുന്നയാള്‍ക്ക് ഈ സ്വാതന്ത്ര്യമില്ല. അറിവിന്റെ കുത്തക മൈക്രോസോഫ്റ്റിന്റെ കൈയില്‍ തന്നെയാണ്.

ഇതിനെതിരായ സമരം ലോകത്ത് ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഫിന്‍ലന്‍ഡുകാരനായ ലിനസ് ടോര്‍വാള്‍ഡ്സ് വികസിപ്പിച്ച ലിനക്സ് വലിയ മാറ്റമാണ് ഈ രംഗത്തുണ്ടാക്കിയത്. എംഐടിയില്‍ പ്രവര്‍ത്തിച്ചിരുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ലോകത്തിലെ സ്വതന്ത്ര സോഫറ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഗുരുവായാണ് അറിയപ്പെടുന്നത്. ഫ്രീ സോഫ്റ്റ് വെയര്‍ എന്നു കേള്‍ക്കുമ്പോള്‍ നല്ലൊരു വിഭാഗവും സൌജന്യമായ സംഗതി എന്ന അര്‍ഥത്തിലാണ് കാണുന്നത്. ഫ്രീഡത്തില്‍നിന്നാണ് ഈ ഫ്രീ വരുന്നത്. സ്വാതന്ത്ര്യമാണ് അതു പ്രതിനിധീകരിക്കുന്നത്. പകര്‍ത്തുന്നതിനും കൈമാറുന്നതിനും വകസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നവര്‍ക്ക് അത് സ്വാതന്ത്ര്യം നല്‍കുന്നു. തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കാന്‍ ലഭിച്ച ഈ സ്വാതന്ത്ര്യത്തെ ലോകം കൈയും നീട്ടി സ്വീകരിച്ചു. ചൈനയടക്കമുള്ള പല രാജ്യങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് നേരത്തെ മാറി. എന്നാല്‍, കുത്തകയുടെ താല്‍പര്യം സംരക്ഷിക്കുന്നവര്‍ ഇതിനെതിരായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.

ജനറല്‍ പബ്ളിക്ക് ലൈസന്‍സിങ്, കോപ്പി ലെഫ്റ്റ് എന്നിവയെല്ലാം ഈ സംവിധാനം രൂപം കൊണ്ടതിനുശേഷം വന്ന പദങ്ങളാണ്. പകര്‍പ്പവകാശമാണ് കോപ്പി റൈറ്റെങ്കില്‍ അതിനെ ഉപേക്ഷിക്കലാണ് കോപ്പി ലെഫ്റ്റ്. പൊതുവായ ആവശ്യങ്ങള്‍ക്കായി കൈമാറുന്നതിനും പകര്‍ത്തുന്നതിനും വിലകൊടുത്ത് വാങ്ങുന്നവര്‍ക്ക് അവകാശം ഉറപ്പുനല്‍കുന്നു.

മുംബൈയില്‍ ലോക സോഷ്യല്‍ ഫോറം നടന്നപ്പോള്‍ സ്റ്റാള്‍മാനും ദീര്‍ഘമായി സംസാരിക്കുന്നതിനു അവസരം ലഭിച്ചിരുന്നു. അറിവിനെയും അതിന്റെ പ്രയോഗത്തെയും സംബന്ധിച്ച് ജനാധിപത്യപരമായ കാഴ്ചപ്പാടുകളാണ് അദ്ദേഹം പങ്കുവെച്ചത്. കേരളത്തിലും ഇന്ത്യയിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളുള്ള പലരും കുറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. പല മേഖലകളിലും ഇതിനെ അടിസ്ഥാനപ്പെടുത്തിയ പ്രയോഗങ്ങളും വിജയകരമായി നടക്കുന്നുണ്ട്. വൈദ്യുതി ബോര്‍ഡ് ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഐടി അറ്റ് സ്കൂള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സംരംഭമാണ്. പ്രൊഫഷണല്‍ കോഴ്സുകളുടെ കൌണ്‍സലിങ്ങും പ്ളസ് ടുവിന്റെ കേന്ദ്രീകൃത പ്രവേശനത്തിനും ഉപയോഗിച്ചത് സ്വതന്ത്ര സോഫ്റ്റ്വെയറാണ്.

ഈ വര്‍ഷത്തെ ഐഐഎം പ്രവേശന പരീക്ഷാനടത്തിപ്പ് വലിയ വിവാദമായിരുന്നല്ലോ. സ്വയം നടത്താന്‍ ധൈര്യം കാണിക്കാതെ അമേരിക്കയിലെ കുത്തക കമ്പനിയെയാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല ഏല്‍പ്പിച്ചത്. വൈറസിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയാതെ പലയിടങ്ങളിലും കുട്ടികള്‍ക്ക് ഓണ്‍ ലൈനില്‍ കയറാന്‍ പോലും കഴിഞ്ഞില്ല.

ഇതു സംബന്ധിച്ച് ഹിന്ദു പത്രത്തില്‍ ആനന്ദ് പാര്‍ഥസാരഥി എഴുതിയ ലേഖനത്തില്‍ കേരളത്തിലെ പരീക്ഷാനടത്തിപ്പിനെ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഉടമസ്ഥാവകാശമുള്ള സോഫ്റ്റ് വെയറുകള്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ചെലവുകള്‍ താങ്ങാന്‍ കഴിയാത്തവിധം വര്‍ധിക്കുകയും ചെയ്യും.

പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ഒത്തുചേര്‍ന്ന് പുതിയ കൂട്ടായ്മയെക്കുറിച്ച് ചിന്തിച്ചത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. നേരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ചില അന്താരാഷ്ട്ര സെമിനാറുകള്‍ സംഘടിപ്പിക്കുന്നതു മാത്രം പ്രവര്‍ത്തനമായി കണ്ടിരുന്നവര്‍ക്ക് ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. കൊച്ചി സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യ ഒത്തുചേരല്‍ ജനകീയ മുന്നേറ്റമായി ഈ പ്രവര്‍ത്തനത്തെ മാറ്റി. ഇപ്പോള്‍ ബംഗളൂരുവിലെ സമ്മേളനത്തില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. കേരളത്തില്‍ നിന്നും പ്രതിനിധികളായി 75 പേര്‍ പങ്കെടുത്തു.

അഖിലേന്ത്യാതലത്തില്‍ സംഘടന രൂപം കൊണ്ടത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. സാങ്കേതിക മേഖലയില്‍ ആവശ്യമായ സഹായം നല്‍കുന്നതിനും ഈ സംവിധാനത്തിനു കഴിയേണ്ടതുണ്ട്. അറിവിന്റെ മേഖലയിലെ പുതിയ സമരരൂപങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഈ കൂട്ടായ്മക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

Tuesday, March 30, 2010

ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം

അറിവ്, ചരിത്രപരമായി, സ്വതന്ത്രമായിരുന്നു. സമൂഹം വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടതോടെയാണ്, അറിവിന്റെ കുത്തകവല്‍ക്കരണത്തിനും വളച്ചുകെട്ടലിനുമുള്ള ശ്രമം ആരംഭിച്ചത്. അതോടൊപ്പംതന്നെ അറിവിന്റെ സ്വാതന്ത്യ്രത്തിനുള്ള, ജനകീയവല്‍ക്കരണത്തിനുള്ള സമരവും തുടങ്ങിയിരുന്നു. ജനാധിപത്യ വികാസത്തിനൊപ്പം അറിവിന്റെ ജനകീയവല്‍ക്കരണവും നടക്കുന്നു. എന്നാല്‍, ജനാധിപത്യം ആണയിടുന്ന ഇന്നത്തെ മുതലാളിത്ത സമൂഹത്തിലും ജനാധിപത്യം ആഴത്തില്‍ വേരോടാത്തതുകൊണ്ടുതന്നെ, അറിവിന്റെ വ്യാപനവും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കഴിഞ്ഞിട്ടില്ല. ആ പരിമിതിയോടെയെങ്കിലും പരമ്പരാഗത വിജ്ഞാനത്തിന്റെ സങ്കേതങ്ങള്‍ ഒട്ടേറെ വ്യാപിച്ചുവരുന്നതും അതിലൂടെ ജനാധിപത്യാവകാശങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ പ്രാപ്തരാകുന്നതും ചൂഷകവര്‍ഗങ്ങളെ ഒട്ടൊന്നുമല്ല അലട്ടിയത്.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ പുതിയ കമ്പോളങ്ങള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുതിയ ചരക്കുകളിലേക്കും എത്തി. സേവനങ്ങള്‍ ചരക്കുകളാക്കപ്പെട്ടു. അവയില്‍ കുത്തകാവകാശം സ്ഥാപിക്കാന്‍ പുതിയ സ്വത്തുടമസ്ഥതാ നിയമങ്ങള്‍ ആവശ്യമായി വന്നു. അതാണ്, ബൌദ്ധിക സ്വത്തവകാശ നിയമങ്ങളിലേക്കും സോഫ്റ്റ്‌വെയറിന്റെ അടക്കം കുത്തകവല്‍ക്കരണത്തിലേക്കും നയിച്ചത്. അസംസ്കൃതവസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്നു നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുക, കമ്പോളവും ഉല്‍പ്പാദനകേന്ദ്രവുമടക്കം സര്‍വപ്രവര്‍ത്തനങ്ങളും വിവര ശൃംഖലവഴി സമന്വയിപ്പിച്ചുകൊണ്ട് വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സ്റോക്ക് കുറച്ച്, മൂലധനനിക്ഷേപം കുറച്ചും ക്ളാസിക്കല്‍ മുതലാളിത്തഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദനകേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പ്പാദന യൂണിറ്റുകള്‍ സംഘടിപ്പിച്ചും പലപ്പോഴും പുറംപണി നല്‍കിക്കൊണ്ടും സ്ഥിരം തൊഴില്‍ ഒഴിവാക്കിയും പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തിയും അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘാടന സാധ്യതയും സംഘടിതശേഷിയും കുറച്ചും കൂലി കുറച്ചും തൊഴില്‍ സമയം കൂട്ടിയും ലാഭം ഉയര്‍ത്താന്‍ മൂലധനശക്തികളെ പ്രാപ്തമാക്കി.

സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണത്തിന്റെ ദൂഷ്യഫലങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും സോഫ്റ്റ്‌വെയറിന് ഉപയോഗസാധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാകുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണം, പക്ഷേ, നേരിട്ട് ബാധിച്ചത് അത് നാളിതുവരെ കൈകാര്യം ചെയ്തിരുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളെയാണ്. തങ്ങളുടെ കണ്‍മുന്നില്‍ തങ്ങളുപയോഗിച്ചിരുന്ന പണിയായുധങ്ങള്‍ പിടിച്ചുപറിക്കപ്പെട്ടപ്പോള്‍ സാങ്കേതിക വൈദഗ്ധ്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളുടെ പ്രതികരണം തീക്ഷ്ണമായത് സ്വാഭാവികം. അവര്‍ സ്വകാര്യസ്വത്തിന്റെ പുതിയ രൂപത്തിനെതിരെ പൊതുസ്വത്തിന്റെ പുതിയ രൂപം സൃഷ്ടിച്ചു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍.

ജയില്‍ സമാനമായ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ കൂലിക്കെടുത്ത പരിമിതമായ തലച്ചോറുകള്‍ സൃഷ്ടിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളാണ് കുത്തകകളുടേത്. ആഗോള വിവര വിനിമയ ശൃംഖലയില്‍ കോര്‍ത്തിണക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ സ്വതന്ത്രമായ ചുറ്റുപാടില്‍ സ്വന്തം താല്‍പ്പര്യത്തില്‍ സ്വന്തം ജീവിതമാര്‍ഗത്തിനായി ഉണ്ടാക്കുന്നവയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍‍. അവര്‍ അതിന്റെ ഉടമസ്ഥത സമൂഹത്തിന് വിട്ടുകൊടുക്കുന്നു. ബൌദ്ധിക സ്വത്തവകാശമല്ല, തങ്ങളുടെ ബൌദ്ധിക സ്വത്താണ്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരുടെ വരുമാനമാര്‍ഗം. സമൂഹത്തില്‍നിന്ന് അവര്‍ വിജ്ഞാനം എടുക്കുന്നു. അതുപയോഗിച്ച്, അതിനോട് പുതിയ മൂല്യം കൂട്ടിച്ചേര്‍ത്ത് പുതിയവ ഉല്‍പ്പാദിപ്പിക്കുന്നു. അവര്‍ ഉല്‍പ്പാദിപ്പിച്ച പുതിയ സമ്പത്ത്, കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ മൂല്യം, അവര്‍ക്ക് വരുമാനം ഉറപ്പാക്കുന്നു. അവര്‍ പുതിയ ഉല്‍പ്പന്നത്തിന്റെ നിര്‍മാണരീതി സമൂഹവുമായി പങ്കുവയ്ക്കുന്നു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ഉടമകളെപ്പോലെ അവരത് രഹസ്യമായി സൂക്ഷിച്ച് സമൂഹത്തെ തുടര്‍ച്ചയായി കൊള്ളയടിക്കുന്നില്ല. അതുകൊണ്ട് സമൂഹത്തിന്റെ സഹായം അവര്‍ക്കും കിട്ടുന്നു. കുറവുകള്‍ ആദ്യം കാണുന്നതോ, ആദ്യം അറിയുന്നതോ, ആദ്യം കഴിയുന്നതോ ആയ ആള്‍ തന്നെ പരിഹരിക്കുന്നു. അങ്ങനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വേഗത്തില്‍ മെച്ചപ്പെടുന്നു. വൈറസ് ബാധയില്ല. ഉയര്‍ന്ന വിവരസുരക്ഷ. തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പ്, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മികച്ചതായതില്‍‍, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ നാളുകള്‍ എണ്ണപ്പെട്ടതില്‍ അതിശയമില്ല. ഒരു പഠനമനുസരിച്ച് ഇന്നത്തെ നിരക്കില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വര്‍ധിക്കുകയും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം കുറയുകയും ചെയ്താല്‍ ഈ വര്‍ഷം അവ ഒപ്പമെത്തുകയും 2017 ആവുമ്പോഴേക്കും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ രംഗം ഒഴിയുകയുംചെയ്യും.

സാമൂഹ്യോടമസ്ഥതയുടെ മേന്മ വെളിപ്പെടുത്തുന്ന മാതൃകയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ നിയമ ചട്ടക്കൂടായ ജനറല്‍ പബ്ളിക് ലൈസന്‍സും. ഈ പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും അതിന്റെ നിയമാവലി രൂപപ്പെടുത്തുകയും ചെയ്തു എന്നത് (1985) റിച്ചാര്‍ഡ് എം സ്‌റ്റാള്‍മാനും സഹപ്രവര്‍ത്തകരും സമൂഹത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ്. യൂണിക്സിന് സമാനമായ ലിനക്സിന്റെ മൂലരൂപം സൃഷ്ടിച്ചുകൊണ്ടും (1991) അത് സമൂഹത്തിന് സമര്‍പ്പിച്ചുകൊണ്ടും ഫിന്‍ലന്‍ഡുകാരനായ തൊഴിലാളിയുടെ മകന്‍ ലിനസ് ടോര്‍വാള്‍ഡ് ഈ പ്രസ്ഥാനത്തിന്റെ പ്രായോഗികസാധ്യത തെളിയിച്ചു. വിജയം ഉറപ്പാക്കി. അറിവിന്റെ ഇതര മേഖലകളിലേക്ക് ഈ കാഴ്ചപ്പാട് വ്യാപിച്ചുവരുന്നു. ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍‍, ഓപ്പണ്‍ സ്റാന്‍ഡേര്‍ഡ്സ്, ഓപ്പണ്‍ അക്സസ് ജേര്‍ണല്‍സ്, ക്രിയേറ്റീവ് കോമണ്‍സ് തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ട് വികാസത്തിന്റെ പല ഘട്ടങ്ങളിലാണിന്നുള്ളത്. പൊതുസ്വത്തായിരുന്ന ഭൂമി വളച്ചുകെട്ടി സ്വകാര്യസ്വത്താക്കിയതുപോലെ, മധ്യകാലഘട്ടത്തിലെ കൈത്തൊഴിലുകാരുടെ സ്വന്തമായിരുന്ന തൊഴിലുപകരണങ്ങള്‍ ഫാക്ടറി മുതലാളിമാര്‍ കൈയടക്കിയതുപോലെ, സോഫ്റ്റ്‌വെയര്‍ കൈയടക്കാനുള്ള ആധുനിക സാമ്രാജ്യത്വ കുത്തകകളുടെ ശ്രമമാണ് ഇവിടെ പരാജയപ്പെട്ടത്.

ഈ തിരിച്ചടി മുതലാളിത്ത കുഴപ്പം മൂര്‍ച്ഛിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നുകൂടിയാണ്. ലോക മുതലാളിത്ത സാമ്പത്തികക്രമം അതിഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ഒരു തകര്‍ച്ചയുടെ വക്കിലാണത്. ഇത് ഉല്‍പ്പാദനോപാധികളുടെ സാമൂഹ്യോടമസ്ഥതയിലൂന്നിയുള്ള എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്ന സാമ്പത്തിക ക്രമം സാധ്യമാണെന്നും അത് കൂടുതല്‍ കൂടുതല്‍ അടിയന്തരവും അനിവാര്യവുമായിക്കൊണ്ടിരിക്കുന്നു എന്നും വെളിപ്പെടുത്തുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറിയാല്‍ ഇന്ത്യയില്‍നിന്നുള്ള വിഭവം പാഴാകുന്നത് ഒഴിവാക്കാം. ഇന്ത്യന്‍ കമ്പോളം വികസിക്കുന്നതിനിടയാക്കും. ചെറുകിട സംരംഭകരുടെ ബിസിനസ് സാധ്യതകളും വരുമാന സാധ്യതകളും വര്‍ധിക്കും. ഇന്ത്യന്‍ സേവനദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോള കുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടുപോകുന്ന അവസ്ഥയില്‍നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവരവിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള മാനേജ്മെന്റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവുമൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്. നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ്‌വെയറില്‍ യഥാര്‍ഥ അറിവ് നേടാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപകരിക്കും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അലകള്‍ ഇന്ത്യയിലും ആഞ്ഞടിച്ചു. 1990കളുടെ അവസാനപാദത്തില്‍ തന്നെ ചെറുചെറു ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചും എറണാകുളത്ത് ജനകീയാസൂത്രണ പ്രോജക്ടുമായി ബന്ധപ്പെട്ടും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടന്നു. എറണാകുളത്ത് 2000 ജൂലൈയില്‍ ഒഎസ്എസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന പ്രൊഫഷണലുകളുടെ വ്യവസായ സഹകരണസംഘം സ്ഥാപിതമായി. 2001ല്‍ തിരുവനന്തപുരത്ത് റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ പങ്കെടുത്ത യോഗത്തില്‍വച്ച് എഫ്എസ്എഫ് ഇന്ത്യ സ്ഥാപിതമായി. കേരള സര്‍വകലാശാലയില്‍ ആദ്യത്തെ ഇ എം എസ് അനുസ്‌മരണ പ്രഭാഷണം നടത്തിയത് സ്‌റ്റാള്‍മാന്‍ ആയിരുന്നു.

ആന്ധ്രയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തെലുങ്ക് പ്രാദേശികവല്‍ക്കരണ രംഗത്ത് സ്വേച്ഛ എന്ന സ്ഥാപനം നിലവില്‍വന്നു. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് എന്ന കൂട്ടായ്‌മ കേരളത്തിലും നിലവില്‍വന്നു. കര്‍ണാടകത്തില്‍ കര്‍ണാടക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂവ്മെന്റ് സ്ഥാപിതമായി. ബംഗാളിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രാജസ്ഥാനിലും മറ്റ് പല സംസ്ഥാനങ്ങളിലും കൂട്ടായ്‌മകള്‍ രൂപപ്പെട്ടു. ലിനക്സ് യൂസര്‍ ഗ്രൂപ്പുകള്‍ പ്രധാന പട്ടണങ്ങളിലെല്ലാം സജീവമായി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇത്തരത്തില്‍ വികേന്ദ്രീകൃതമായി മുന്നേറുകതന്നെയാണ്. അവയ്ക്ക് ഒരധികാരകേന്ദ്രത്തിന്റെ ആവശ്യമില്ല. പരസ്പരബന്ധം ഇന്റര്‍നെറ്റിലൂടെ നിലനില്‍ക്കുന്നുണ്ട്. പല ഇന്റര്‍നെറ്റ് ഗ്രൂപ്പുകളും വിവിധ ചെറു ഗ്രൂപ്പുകളുടെ വിപുലമായ കൂട്ടായ്മ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ, ഇവ ഏറെയും പ്രാദേശിക ചെറുകൂട്ടായ്മകളായോ സൈബര്‍ രംഗത്ത് മാത്രമായോ ഒതുങ്ങുകയാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രായോഗിക സാധ്യതകള്‍ അതുപയോഗിച്ച് തുടങ്ങാത്ത വലിയൊരു ജനവിഭാഗത്തിലേക്കെത്തിക്കാന്‍ ആവശ്യമായത്ര ഇടപെടല്‍ശേഷി അവയ്ക്കില്ല.

ഇന്നും നമ്മുടെ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പിറകിലാണ്. കേരളം മാത്രമാണ് ഐടി @ സ്കൂള്‍‍, വൈദ്യുതി വകുപ്പിലെ ഒരുമ, സ്പേസിന്റെ ഇന്‍സൈറ്റ്, മലയാളം കംപ്യൂട്ടിങ്, സി-ഡിറ്റിന്റെ മലയാളം പ്രോജക്ടുകള്‍‍, കാറ്റ്ഫോസ് തുടങ്ങിയവയിലൂടെ മുന്നേറ്റം കുറിച്ചിട്ടുള്ളത്. ഐടി @ സ്കൂള്‍ പദ്ധതി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറ്റപ്പെട്ടത് സ്കൂള്‍ അധ്യാപകരുടെ സമരസംഘടനയായ കെഎസ്‌ടിഎ നടത്തിയ സമരത്തിന്റെ ഫലമായാണ്. വൈദ്യുതിവകുപ്പില്‍ തൊഴിലാളി സംഘടനകളുടെ മുന്‍കൈയിലാണ് ഒരുമ രൂപപ്പെട്ടത്. പ്രാദേശിക പദ്ധതികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ കുത്തക പ്രീണനത്തിന്റെ ഭാഗമായ ഭീഷണി നിലനില്‍ക്കുകയാണ്. അത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജൿടുകള്‍ക്ക് മാത്രമല്ല, ഐകെഎം അടക്കമുള്ളവയ്ക്കും ബാധകമാണ്. ജെഎന്‍യുആര്‍എം തുടങ്ങിയ കേന്ദ്രപദ്ധതികളിലൂടെ കോര്‍പറേഷനുകളുടെ ഇ-ഭരണ പദ്ധതികള്‍, പ്രൊപ്രൈറ്ററി പ്ളാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയും സേവനങ്ങളുടെ രഹസ്യം സൂക്ഷിച്ച് കുത്തകലാഭം എടുക്കുകയും ചെയ്യുന്ന ബഹുരാഷ്‌ട്ര കമ്പനികളിലേക്ക് കൈമാറപ്പെടുകയാണ്. പ്രാദേശിക ശാക്തീകരണം ഉറപ്പാക്കാന്‍ ഐകെഎം അടക്കം സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറുകയും കേന്ദ്ര ഏജന്‍സികളുടെ കുത്തകാനുകൂല പദ്ധതികള്‍ക്ക് ജനകീയ-പ്രാദേശിക ബദലുകള്‍ ഉയര്‍ത്തപ്പെടുകയുമാണ് വേണ്ടത്. അതിനാകട്ടെ, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ കഴിയുകയുള്ളൂ.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്നതു് പ്രാദേശിക-ദേശീയ ശാക്തീകരണത്തിനുള്ള അവസരമാണു്. അതുപയോഗപ്പെടുത്താതെ പോയാല്‍ കുത്തകകളുടെ പിടി മുറുകും. ആഗോളമായി ഇന്നു് ഗൂഗിളും ആമസോണും മറ്റും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ടു്. പക്ഷെ, അവ ആഗോള കുത്തകകള്‍ തന്നെയാണു്. കോര്‍പ്പറേറ്റു് സ്ഥാപനങ്ങളുടെ വിവരാവശ്യങ്ങള്‍ നിറവേറ്റാന്‍ മൈക്രോസോഫ്റ്റുമായി അപലപനീയമായ കരാറിലേര്‍പ്പെട്ട നോവലിനേക്കാള്‍ അപകടകരമായ പാതയിലാണവര്‍ മുന്നേറുന്നതു്. അവ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം തന്നെ അപ്രസക്തമാക്കുന്ന രീതിയില്‍ ഹാര്‍ഡ് വെയറും നെറ്റ്‌വര്‍ക്കും മറ്റിതര പശ്ചാത്തല സൌകര്യങ്ങളോടുമടക്കം സോഫ്റ്റ്‌വെയറും കൂടി ചേര്‍ത്തു് സേവനം നല്‍കുന്ന മാതൃകകള്‍ സൃഷ്ടിക്കുകയാണു്. ക്ലൌഡ് കമ്പ്യൂട്ടിങ്ങു് എന്ന ഓമനപ്പേരിലാണതറിയപ്പെടുന്നതു്. സോഫ്റ്റ്‌വെയര്‍ ഒരു സേവനമായി (SaaS), പ്ലാറ്റ്ഫോം ഒരു സേവനമായി (PaaS), പശ്ചാത്തലം ഒരു സേവനമായി (IaaS) എന്നൊക്കെയാണവ അറിയപ്പെടുന്നതു്. ഇവ നിലവിലുള്ള സൌകര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുകയാണു് എന്നാണു് പറയുന്നതു്. സഹകരണത്തിന്റെ ഉദാത്ത മാതൃകകളായി അവ വിശേഷിപ്പിക്കപ്പെടുന്നു. ചെലവു് കുറയ്ക്കാനാണീ സഹകരണവും പങ്കുവെയ്പും. ചരക്കുകളുടെ കുറഞ്ഞ വില എക്കാലത്തും ആധിപത്യത്തിന്റെ ഉപകരണമായിരുന്നു. ഇവിടെ ഈ സേവനങ്ങളുടെ കുറഞ്ഞ ചെലവു് കമ്പോളം പിടിച്ചെടുക്കാന്‍ ഉപകരിക്കും. പക്ഷെ, ഫലം സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം പോലും അപ്രസക്തമാക്കപ്പെടുന്നു എന്നതാണു്. ഇതാണു്, ഇന്നു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനവും അതു കൊണ്ടു് തന്നെ പൊതു സമൂഹവും നേരിടുന്ന കുത്തകവല്കരണ ഭീഷണി.

ഈ ഭീഷണി മറികടക്കാന്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കാണിച്ചു തന്ന മാര്‍ഗ്ഗം തന്നെ ഉപയോഗിക്കാം. എന്നാല്‍, അതു് ഒറ്റപ്പെട്ട വ്യക്തികള്‍ക്കോ ചെറു ഗ്രൂപ്പുകള്‍ക്കോ മാത്രമായി ചെയ്യാവുന്നതല്ല. പൊതു സമൂഹത്തിന്റെ ഇടപെടലുകള്‍ തന്നെ ആവശ്യമാണു്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെന്ന പോലെ സ്വകാര്യ 'ക്ലൌഡുകള്‍ക്കു്' പകരം പൊതു 'ക്ലൌഡുകള്‍' (സാമൂഹ്യ ഉടമസ്ഥതയിലുള്ളവ) നിലവില്‍ വരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും സഹകരണ പ്രസ്ഥാനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഇക്കാര്യത്തില്‍ വലിയൊരു പങ്കു് വഹിക്കാന്‍ കഴിയും. അതു് ജനാധിപത്യ വികാസത്തിനു്, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനു്, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിനു്, പൊതു സമൂഹത്തിന്റെ ക്രമാനുഗതവും ചടുലവുമായ പുരോഗതിക്കു് വഴിയൊരുക്കും.

ഇതാണു്, കേരളത്തില്‍ വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയും (Democratic Alliance for Knowledge Freedom) അതടക്കം ചേര്‍ന്നു് രൂപം നല്‍കിയ അഖിലേന്ത്യാ വേദിയായ ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും (Free Software Movement of India) മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടു്. ഇവ രണ്ടും കൂട്ടായ്മകളുടെ കൂട്ടായ്മകളാണു്. ഈ വലിയ കൂട്ടായ്മയില്‍ ചേരുന്ന ചെറു കൂട്ടായ്മകള്‍ക്കു് അവയുടെ തനതു് വ്യക്തിത്വം നിലനിര്‍ത്താമെന്നതാണു് വസ്തുത. യാതൊരു വിധ മേധാവിത്വവും കേന്ദ്ര സംഘടന ചെലുത്തുന്നില്ല. വളരെ കൃത്യമായി നിര്‍വചിക്കപ്പെട്ട ലക്ഷ്യത്തിനു് വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണു് കൂട്ടായ്മയുടെ ലക്ഷ്യം. അവ മറ്റൊരു ജനകീയ കൂട്ടായ്മക്കും എതിരല്ല. സജീവമായ മറ്റൊരു ജനകീയ കൂട്ടായ്മയേയും അതു് അപ്രസക്തമാക്കില്ല. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം, വിജ്ഞാന സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങള്‍ക്കായി ആരുമായും കൂട്ടായ പ്രവര്‍ത്തനത്തിനു് DAKF ഉം FSMI യും എപ്പോഴും തയ്യാറായിരിക്കും.

*****

ജോസഫ് തോമസ് പ്രസിഡന്റ്, എഫ്എസ്എംഐ

സൈബര്‍ യുഗത്തിലെ രതിഭീകരത

കോഴിക്കോട് മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലിലെ ടോയ്‌ലറ്റില്‍നിന്നും മൊബൈല്‍ ക്യാമറ കണ്ടെടുത്ത സംഭവം നമ്മുടെ മാധ്യമങ്ങളിലും രാഷ്‌ട്രീയ സാമൂഹ്യമണ്ഡലങ്ങളിലും സൈബര്‍/ മൊബൈല്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച ഉത്കണ്ഠാ ഭരിതമായ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരിക്കുകയഭൌതിക പുരോഗതിയുടെയും വിജ്ഞാനത്തിന്റെയും വികാസവും വ്യാപനവും സമൂഹത്തില്‍ നിരവധി പുതിയ വൈരുധ്യങ്ങള്‍ സൃഷ്ടിക്കുമെന്ന് മനുഷ്യന്റെ സാമൂഹ്യവികാസ ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ഫോണിന്റെയും വ്യാപനം നമ്മുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും മണ്ഡലത്തില്‍ വിസ്‌മയകരമായ പരിവര്‍ത്തനങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. ഇന്റര്‍നെറ്റും മൊബൈലും ഇ മെയിലും ചാറ്റിങ്ങും എസ് എം എസും എടിഎമ്മും പഴയ തലമുറക്ക് സ്വപ്നം കാണാന്‍പോലുമാവാത്ത പുതിയ ലോകമാണ് സൃഷ്ടിച്ചത്.

വിജ്ഞാനത്തിന്റെയും വിവരങ്ങളുടെയും വിനോദത്തിന്റെയും മഹാപ്രവാഹത്തിനാണ് ഈ സൈബര്‍ യുഗം സാക്ഷിയാവുന്നത്. ഇത് തീര്‍ച്ചയായും മനുഷ്യസമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കും ജനാധിപത്യവല്‍ക്കരണത്തിനും സഹായകമാവേണ്ടതായിരുന്നു. എന്നാലിന്ന് ഈ വിവരവിപ്ളവ സാധ്യതകളെ മുതലാളിത്തം ഉപയോഗപ്പെടുത്തുന്നത് തങ്ങളുടെ ഫൈനാന്‍സ് മൂലധനതാല്‍പ്പര്യങ്ങള്‍ക്കായാണ്. വയര്‍ലസ് ഇന്റര്‍നെറ്റും ഇ-ബിസിനസ്സിന്റെ മൂന്നാം തലമുറയും വികസിച്ചുവരുന്നതോടെ ഈ ഭൂലോകം നെറ്റ്വര്‍ക്ക് ചെയ്യപ്പെട്ട ലോക (net worked world) മാവുമെന്ന് കരുതുന്നവരാണ് ഐ ടി കുത്തകകള്‍. 'ഇന്‍ഫോര്‍മാറ്റിക്സി'ന്റെ പ്രചാരകരായ പല ബുദ്ധിജീവികളും, ഇന്നത്തെ വ്യാവസായിക സമ്പദ്ഘടന 'വിജ്ഞാനാധിഷ്ഠിത സമ്പദ്‌രൂപ'മോ 'ഡിജിറ്റല്‍ സമ്പദ്ക്രമ'മോ ആയി ത്വരിതഗതിയില്‍ പരിണമിക്കുമെന്ന് കരുതുന്നവരാണ്.

നവ ലിബറല്‍ മൂലധനത്തിന്റെ ഊഹക്കച്ചവടപരമോ ചൂതാട്ടപരമോ ആയ വികാസത്തെ ലക്ഷ്യംവയ്ക്കുന്നവര്‍ വിവരസാങ്കേതിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ വ്യാപൃതരാണ്. 'ഡോട്ട് കോം' ഭ്രാന്തും അവയുടെ 'ന്യൂ ഇക്കോണമി സ്റ്റോക് ' എന്നറിയപ്പെടുന്ന ഓഹരികള്‍ കൈക്കലാക്കാന്‍വേണ്ടി കാണിക്കുന്ന അത്യാവേശവും ഐ ടി കാളക്കൂറ്റന്മാര്‍ നേടുന്ന വന്‍ ലാഭവും അതിര് കടന്നിരിക്കുന്നു. പഴയ ഫോര്‍ഡും ജനറല്‍ മോട്ടോഴ്സും പോലുള്ള കമ്പനികളെ പുറന്തള്ളിക്കൊണ്ട് മൈക്രോ സോഫ്റ്റും അല്‍ക്കാടെല്ലുംപോലുള്ള ഐ ടി കുത്തകകള്‍ പ്രകീര്‍ത്തിക്കപ്പെടുകയാണ്.

ശുഭാപ്തിവിശ്വാസം നിറഞ്ഞ ഇത്തരം പ്രവചനങ്ങള്‍ക്കും പ്രശംസാവചനങ്ങള്‍ക്കുമിടയില്‍ ഇന്നത്തെ സമ്പദ്ക്രമത്തെയും ആഗോളപ്രവണതകളെയും പരിശോധിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന യാഥാര്‍ഥ്യം മറ്റൊന്നാണ്. ഇ-ഭ്രാന്തന്മാരും ഐ ടി മാനിയാക്കുകളും പറയുന്നപോലെയല്ല കൊട്ടിഘോഷിക്കപ്പെട്ട ഐ ടി വിപ്ളവം. ആഗോളസമ്പദ്‌വ്യവസ്ഥയില്‍ ഐടിക്കുള്ള സ്ഥാനത്തെയും സാധ്യതയെയും സംബന്ധിച്ച് വ്യത്യസ്താഭിപ്രായമുള്ളവര്‍പോലും സമ്മതിക്കുന്ന വസ്തുത ഐ ടി മേഖലയിലെ നിക്ഷേപങ്ങള്‍ ഉല്‍പ്പാദനവര്‍ധനവിന് ഇടയായിട്ടില്ലെന്നതാണ് .അതൊരു ദുര്‍വ്യയവും സാമൂഹ്യജീവിതത്തെ അപചയപ്പെടുത്തുന്നതുമായി കലാശിച്ചോയെന്ന് സംശയിക്കുന്നവരുമുണ്ട്. ലണ്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'The economist' ന്റെ നീരീക്ഷണം ശ്രദ്ധേയമാണ്.

മുതലാളിത്തരാജ്യങ്ങളിലെ കംപ്യൂട്ടര്‍ നിയന്ത്രിത ഉല്‍പ്പാദനവ്യവസ്ഥക്ക് തെളിവുകളന്വേഷിച്ചുകൊണ്ട് ബൂര്‍ഷ്വാസാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴും വൃഥാശ്രമം തുടരുകയാണ്. ഐ ടി മേഖലയിലുണ്ടായിട്ടുള്ള മൂലധനനിക്ഷേപങ്ങള്‍ ഏറെയും ഉല്‍പ്പാദനവര്‍ധനവിന് സഹായകരമായിട്ടില്ലെന്ന് മാത്രമല്ല അതൊരു ദുര്‍വ്യയമായി അവശേഷിക്കുകയും ചെയ്യുന്നു. ഇ-മെയിലിന്റെ പരിശോധനക്കും നെറ്റ് സര്‍ഫിങ്ങിനും സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനും പലതരം കംപ്യൂട്ടര്‍ കളികള്‍ക്കും ലൈംഗിക- അശ്ളീല പ്രചാരണങ്ങള്‍ക്കുമായി ചെലവിടുന്ന പണവും സമയവും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചില്ലെന്ന് മാത്രമല്ല, അതിനെ ശോഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. അങ്ങേയറ്റത്തെ സാമ്പത്തിക-സാമൂഹ്യ ജീര്‍ണതയ്ക്കാണ് അത് വഴിവച്ചിരിക്കുന്നത്.

ഉല്‍പ്പാദനപരമായ ധര്‍മങ്ങളില്‍നിന്നു പിന്തിരിഞ്ഞ നവമുതലാളിത്തം നല്ല വിറ്റുവരവുള്ള ബിസിനസ്സായി അശ്ളീല വ്യവസായത്തെ വളത്തുകയാണ്. ലോകജനതയെയാകെ ജീര്‍ണകൌതുകങ്ങളിലേക്കും അശ്ളീലച്ചുവയുള്ള ഇക്കിളികളിലേക്കും കുരുക്കിയിടുന്ന ഒരു വന്‍ ബിസിനസായി പോര്‍ണോഗ്രാഫിയെ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ സാമ്രാജ്യത്വം വളര്‍ത്തിയിരിക്കുകയാണ്. ലോക മുതലാളിത്തത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ എങ്ങനെയും പിടിച്ചുനില്‍ക്കാനായി എന്തിനെയും വിറ്റഴിക്കുന്ന വികസന തന്ത്രമാണ് അത് മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ഭ്രാന്തമായ മത്സരം പ്രകൃതിയുടെയും മനുഷ്യന്റെയും നൈസര്‍ഗികാടിസ്ഥാനങ്ങളെയും ചോദനകളെയും തകര്‍ക്കുന്നതിലും കമ്പോളവല്‍ക്കരിക്കുന്നതിലുമാണ് എത്തിനില്‍ക്കുന്നത്. മനുഷ്യത്വവും മനുഷ്യാവകാശങ്ങളും മൂലധനത്തിന്റെ ആഭാസകരമായ ഈ മത്സരത്തിനിടയില്‍ എത്രത്തോളം നീചമായി ആക്രമിക്കപ്പെടാമെന്നതിന്റെ പ്രത്യക്ഷമായ വിവരങ്ങളാണ് സൈബര്‍/മൊബൈല്‍ കുറ്റകൃത്യങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വകാര്യജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇരുപത്തിനാൽ മണിക്കൂറും ക്യാമറകള്‍ തിരിച്ചുവച്ചിരിക്കുന്ന ഭീകരതയാണ് വെബ് സൈറ്റുകളിലെ സെക്സ്ഷോകളിലൂടെ കാണുന്നത്. ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും, നഗ്നചിത്രങ്ങളും ലൈംഗികതയുടെ വര്‍ണനകളും കിടപ്പറദൃശ്യങ്ങളും കൊണ്ടാണ് യുവമനസ്സുകളെ രതി ഭീകരതയിലേക്ക് ആവാഹിച്ചെടുക്കുന്നത്.

പോര്‍ണോ അടിമകളും സൈബര്‍ രതിയില്‍ അഭിരമിക്കുന്നവരുമായ ഒരു തലമുറയുടെ അതിജീര്‍ണമായ മനസ്സാണ് ടോയ്‌ലറ്റ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൊബൈല്‍ ക്യാമറ ഒളിപ്പിക്കുന്നതിലേക്ക് എത്തുന്നത്. മൊബൈലില്‍ പകര്‍ത്തുന്ന പെണ്‍കുട്ടികളുടെ പല പോസിലുള്ള ഫോട്ടോകള്‍ വെട്ടിയും മുറിച്ചും ആഭാസമായി ഫോര്‍വേഡ് ചെയ്യുന്നവര്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട രതിയുടെ, അക്രമവല്‍ക്കരിക്കപ്പെട്ട ലൈംഗികതയുടെ സൃഷ്ടികളാണ്. ഇത്തരം ദൃശ്യങ്ങളുപയോഗിച്ചു പെണ്‍കുട്ടികളെ ബ്ളാക്ക്മെയില്‍ ചെയ്യുന്നവരും പെണ്‍വാണിഭ സംഘങ്ങള്‍ നടത്തുന്നവരും കേരളത്തിലും സജീവമായിരിക്കുന്നുവെന്നാണ് തളിപ്പറമ്പിലെയും എറണാകുളത്തെയും സമീപകാലസംഭവങ്ങള്‍ വെളിവാക്കുന്നത്.

സ്‌ത്രീകളെ വെറും ഭോഗവസ്തുവായി ചിത്രീകരിക്കുന്നതും ഭ്രാന്തമായ ആക്രമണങ്ങള്‍ക്കിരയാക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതുമായ വിവരങ്ങളാണ് അശ്ളീലത- പോര്‍ണോഗ്രാഫിയുടെ അടിസ്ഥാനം. റോബിന്‍ മോര്‍ഗന്‍ നിരീക്ഷിക്കുന്നത് പോര്‍ണോ ഗ്രാഫിയുടെ വ്യാപനവും ജനങ്ങള്‍ക്കിടയില്‍ അവയുണ്ടാക്കുന്ന വികലമായ അവബോധവും യാദൃച്ഛികമായി സംഭവിക്കുന്നതല്ലെന്നാണ്. 'ലൈംഗിക ഫാസിസ'ത്തിന്റേതായ ഒരു സംസ്കാരത്തിന്റെ വളര്‍ച്ചയുടെ ഭാഗമായിട്ടാണ് അശ്ളീലസാഹിത്യത്തിന് അഭൂതപൂര്‍വമായ സ്വീകാര്യത കൈവരുന്നത്. സ്‌ത്രീശരീരത്തിനുമേല്‍ ആധിപത്യം ഉറപ്പിക്കാനുള്ള പുരുഷവര്‍ഗത്തിന്റെ തുറന്ന പ്രഖ്യാപനമാണ് അശ്ളീല സാഹിത്യമെന്നാണ് ചില ഫെമിനിസ്റ്റ് എഴുത്തുകാര്‍ നിരീക്ഷിക്കുന്നത്. സ്‌ത്രീകളെ നിശ്ശബ്ദമാക്കുകയും അപമാനിക്കുകയും ചെയ്യുന്ന പദാവലികളും ബിംബങ്ങളും നഗ്നദൃശ്യങ്ങളും വഴി പോര്‍ണോഗ്രാഫി സ്‌ത്രീകള്‍ക്കിടയില്‍ ലൈംഗികാധിനിവേശമാണ് നടത്തുന്നത്. പുരുഷാധിപത്യ ലൈംഗികതയുടെ 'ശവാസക്തി' (necrophilia) എന്നാണ് അശ്ളീലാധിനിവേശത്തെ മേരിദാലി എന്ന സ്‌ത്രീവാദ എഴുത്തുകാരി വിശേഷിപ്പിച്ചത്. യഥാര്‍ഥ ശവത്തോടുള്ള ആസക്തിയല്ല; ചത്തുജീവിക്കുന്ന ഒരവസ്ഥയിലേക്ക് തള്ളിവിടപ്പെട്ട സ്‌ത്രീകളോടുള്ള പുരുഷന്മാരുടെ പ്രത്യേകമായ ആസക്തിയെ ദ്യോതിപ്പിക്കാനാണ് മേരിദാലി "ശവാസക്തി'' എന്ന പ്രയോഗം നടത്തുന്നത്.

1970കളുടെ പകുതിയില്‍ അമേരിക്കയില്‍ അശ്ളീലസാഹിത്യത്തിനും മാധ്യമങ്ങളിലെ കടന്നാമ്രകണങ്ങള്‍ക്കുമെതിരെ സ്‌ത്രീകള്‍ രംഗത്തിറങ്ങി 'women against violence in pornography and the media' എന്ന സംഘടന തന്നെ രൂപീകരിച്ചു. അവരുടെ സമ്മേളന ചര്‍ച്ചകളിലും പ്രമേയങ്ങളിലും അമേരിക്കന്‍ യുവത്വത്തെയും ക്യാംപസ്സുകളെയും യുദ്ധവിരുദ്ധ വികാരങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ് അശ്ളീലത-പോര്‍ണോഗ്രാഫി എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. വിയത്‌നാം യുദ്ധത്തില്‍ അലയടിച്ചുയര്‍ന്ന അമേരിക്കന്‍വിരുദ്ധ വികാരവും പ്രക്ഷുബ്ധ രാഷ്ട്രീയ സാഹചര്യവും അതിജീവിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളിലാണ് ഹിപ്പിയിസവും അവിഹിത ലൈംഗികവല്‍ക്കരണവും പ്രോത്സാഹിപ്പിക്കപ്പെട്ടത്.

എതിര്‍ലിംഗത്തിന് നേരെയുള്ള സ്വാഭാവികമായ ലൈംഗിക ദാരിദ്ര്യം എങ്ങനെയാണ് ശൈശവം മുതല്‍ ഒരാളില്‍ വികലമാര്‍ഗങ്ങളിലൂടെ സാക്ഷാല്‍ക്കാരം നേടുന്നതെന്ന് നിരീക്ഷിക്കുന്ന വില്‍ഹംറീഹ് ശിഥിലമാക്കപ്പെട്ട ലൈംഗികവാസനകളെ സാമ്രാജ്യത്വം അതിന്റെ ആധിപത്യലക്ഷ്യങ്ങള്‍ക്കായി എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് വിശകലനംചെയ്യുന്നുണ്ട്. ലൈംഗികതയെ സംബന്ധിച്ച നിഗൂഢ സങ്കല്‍പ്പത്തിലും അച്ചടക്കത്തിലും മുങ്ങിക്കിടക്കുന്ന ജനതയെ ഫാസിസ്റ്റുകള്‍ക്ക് എളുപ്പം സ്വാധീനിക്കാന്‍ കഴിയും. അതേപോലെ അമിതലൈംഗികതയിലും ആസക്തികളിലും അഭിരമിക്കുന്ന ജനങ്ങളെയും തങ്ങളുടെ ആധിപത്യത്തിനും അടിച്ചമര്‍ത്തലിനും ഭീഷണി ഉയര്‍ത്താത്തവരായി ഭരണവര്‍ഗങ്ങള്‍ക്ക് എന്നും അടക്കിനിര്‍ത്തുവാന്‍ കഴിയും. മുതലാളിത്തമാധ്യമങ്ങളും സംസ്കാരവും സൃഷ്ടിക്കുന്ന ആസക്തികളും അമിത ലൈംഗികവല്‍ക്കരണവും സാമൂഹ്യവിമുഖമായ ആനന്ദാന്വേഷണങ്ങളിലാണ് മനുഷ്യനെ തളച്ചിടുന്നത്. പ്രണയത്തിന്റെയും ലൈംഗികതയുടെയും നൈസര്‍ഗികതയും സാമൂഹ്യപരതയും നിഷേധിക്കുന്ന നവലിബറല്‍ ശക്തികള്‍ ഭോഗാസക്തിയിലേക്കും രതിഭീകരതയിലേക്കുമാണ് ലോകത്തെ എത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുതയെ ശരിവയ്ക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും നാം വായിക്കുന്നത്.

ഇലക്ട്രോണിക്സും കംപ്യൂട്ടറും ഉപഗ്രഹ സാങ്കേതികവിദ്യയും ചേര്‍ന്നൊരുക്കുന്ന 'ഇന്‍ഫോര്‍മാറ്റിക്സി'ന്റേതായ ഈ പുതുകാലത്തെ ലൈംഗിക വിപണിക്ക് സ്വീകാര്യതയേറിയ കാലമെന്നാണ് പല സ്‌ത്രീവാദ ബുദ്ധിജീവികളും വിശേഷിപ്പിച്ചിട്ടുള്ളത്. നമ്മുടെ സംസ്കാരത്തിലും ജീവിതത്തിലും സംഭവിക്കുന്ന സ്ഫോടനാത്മകമായ മാറ്റങ്ങള്‍ക്കാണ് ഈ വിവരയുഗം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വിവരവിപ്ളവത്തിന്റെ നട്ടെല്ലായ ഇന്റര്‍നെറ്റും ടെലിവിഷനും പലതരം തുണിയഴിക്കല്‍~ പരിപാടിയും കിടപ്പറദൃശ്യങ്ങളും മാത്രമല്ല അവതരിപ്പിക്കുന്നത്. സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായി സ്വതന്ത്രരതിയെയും ലൈംഗികതയെയും സ്വീകാര്യതയുള്ളതാക്കി മാറ്റുന്ന ചര്‍ച്ചകളും മുഖാമുഖങ്ങളും തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ്. പുരുഷാധിപത്യപരമായ നവലൈംഗികതാവാദം വേശ്യാവൃത്തിയെപ്പോലും സ്‌ത്രീശാക്തീകരണമായി വിശേഷിപ്പിക്കുകയാണ്! പ്രത്യുല്‍പ്പാദന ബന്ധങ്ങള്‍ക്കപ്പുറത്തുള്ള ലൈംഗികബന്ധങ്ങളെ ആദര്‍ശവല്‍ക്കരിക്കുന്ന നവലൈംഗികതാപ്രസ്ഥാനങ്ങള്‍ സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെ വഴിയും ലക്ഷ്യവുമായി വേശ്യാവൃത്തിയെ സിദ്ധാന്തീകരിക്കുകയാണ്. കാശ് കൊടുത്ത് സെക്സ് വാങ്ങിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് വിശ്വസിപ്പിക്കുന്നതില്‍ ഇന്റര്‍നെറ്റ് ഉപകാരപ്രദമാണെന്നാണ് വേശ്യാവൃത്തിയുടെ നിയമവല്‍ക്കരണത്തിനുവേണ്ടി വാദിക്കുന്ന ഫ്രീ സെക്സ് ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നത്.

എയ്‌ഡ്‌സ് വ്യാപനത്തിനെതിരായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് മൈക്രോസോഫ്റ്റ് മുതലാളി ബില്‍ഗേറ്റ്സ് ലൈംഗികതയെ ഒരു തൊഴിലും വ്യവസായവുമായി വികസിപ്പിക്കാനുള്ള പ്രചാരവേലകളാണ് നടത്തുന്നത്. മുതലാളിത്ത വ്യവസ്ഥയില്‍ ശരീരം വിറ്റു ജീവിക്കേണ്ടിവരുന്ന ഹതഭാഗ്യകളായ സ്‌ത്രീകളെയാണ് വേശ്യകളായി വിവക്ഷിക്കുന്നത്. ആഗോള മാധ്യമശൃംഖലകള്‍ ലൈംഗികതയെ, ലഭ്യമാവുന്ന ആരുമായും സാധ്യമാവുന്ന കാമപൂരണമാക്കി അധഃപതിപ്പിച്ചിരിക്കുകയാണ്. സ്‌ത്രീ ശരീരത്തെ അങ്ങേയറ്റം വസ്തുവല്‍ക്കരിക്കുന്ന മോഡലിങ്ങും ശരീരവിപണിയും പോര്‍ണോഗ്രാഫിയുമായിട്ടാണ് ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും മാറ്റിയിരിക്കുന്നത്. സ്‌ത്രീയുടെ വ്യക്തിസത്തയെ നിഷേധിക്കുകയും വെറുമൊരു ശരീരമായി, പുരുഷകാമനയെ തൃപ്തിപ്പെടുത്തുന്ന ഉപകരണമായി മാത്രമാണ് ഇന്റര്‍നെറ്റിലെ സെക്സ് ഷോകളില്‍ സംപ്രേഷണം ചെയ്യുന്നത്. കാമാസക്തിയുടെയും രതിവൈകൃതങ്ങളുടേതുമായ അത്യാപല്‍ക്കരമായ നീലസംസ്കാരമാണ് സൈബര്‍/മൊബൈല്‍ കുറ്റകൃത്യങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. വില്യംറീഹ് നിരീക്ഷിക്കുന്നതുപോലെ, ഇതിന്റെ പിന്നിലുള്ള പ്രേരണാശക്തി മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന മൃഗീയതയെ കെട്ടഴിച്ചുവിടുന്ന സാമ്രാജ്യത്വ ലക്ഷ്യങ്ങളാണ്.

ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഏത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോഗവും അതിന്റെ പുരോഗമനാത്മകതയോടൊപ്പം അതിന്റേതായ നിഷേധാത്മകമായ പ്രവണതകളും സൃഷ്ടിക്കും. യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റിന്റെ വ്യാപനം ഉയര്‍ത്തുന്ന സങ്കീര്‍ണപ്രശ്നങ്ങളെയും ഒരു ബഹുജനമാധ്യമമെന്ന നിലയില്‍ ഇന്റര്‍നെറ്റിന്റെ അത്ഭുതകരമായ സാധ്യതകളെയും വൈരുധ്യാത്മകമായി മനസ്സിലാക്കുകയും ഇടപെടുകയുമാണ് മാര്‍ക്സിസ്റ്റുകള്‍ ചെയ്യേണ്ടത്. ഗുണദോഷങ്ങളെ സംബന്ധിച്ച് ഏകപക്ഷീയതകള്‍ക്കപ്പുറം വിപ്ളവകരമായി ഈ സാധ്യതയെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഇന്റര്‍നെറ്റ് വഴി ആര്‍ക്കും എന്തും പ്രചരിപ്പിക്കാമെന്നും അത് നിയമത്തിന്റെ പിടിയില്‍പെടാതെ സാധ്യമാവും എന്ന അവസ്ഥയാണ് ഇതിന്റെ ദുരുപയോഗം കൂട്ടിയതെന്ന് വാദിക്കുന്നവരുണ്ട്. അതില്‍ ഭാഗികമായ ശരിയുണ്ടുതാനും. അതുകൊണ്ട് പുതിയ സൈബര്‍ ഭേദഗതിയും നിയമം ശക്തമാക്കിയും ഇന്റര്‍നെറ്റിന്റെ ദുരുപയോഗം തടയാമെന്ന വാദവും ശക്തമായിട്ടുണ്ട്. പൊലീസിന് വമ്പിച്ച അധികാരം നല്‍കുന്ന ഏത് ഭേദഗതിയും മനുഷ്യാവകാശങ്ങള്‍ക്ക് ഭീഷണിയാകാമെന്ന സാധ്യതകൂടി പണിഗണിച്ചുകൊണ്ടേ ഇക്കാര്യത്തില്‍ ഒരു അന്തിമ അഭിപ്രായം രൂപീകരിക്കാവൂ. ഒരമിതാധികാര(അടിയന്തരാവസ്ഥപോലെ)കാലത്ത് ഈ നിയമം ദുരുപയോഗം ചെയ്യപ്പെടും.

പുരോഗമനശക്തികള്‍, ഇന്റര്‍നെറ്റിന്റെ അപാര സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ക്രിമിനല്‍ ശക്തികള്‍ക്കും മൂലധനശക്തികള്‍ക്കുമെതിരെ രംഗത്ത് വരികയാണ് വേണ്ടത്. അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇത്തരം കൂട്ടായ്മകള്‍ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധ ചാറ്റിങ് ഗ്രൂപ്പുകള്‍ സജീവമായിരിക്കുന്ന കേരളത്തില്‍ ഇത്തരമൊരു ഇടപെടല്‍ അടിയന്തര പ്രധാനമാണ്.

വിവരത്തിന്റെയും വിജ്ഞാനത്തിന്റെയും സാധ്യതകളിലല്ല കംപ്യൂട്ടറുകളും മൊബൈല്‍ഫോണുകളും ആഗോളവ്യാപകമാവുന്നത്. കൃത്യമായ രതിവ്യവസായത്തിന്റെ പ്രക്ഷേപണ-വിന്യാസശൃംഖലകളായി ഇന്റര്‍നെറ്റും മൊബൈല്‍ഫോണുകളും മാറ്റപ്പെടുന്നു. അമേരിക്കയിലെ ഒരു സര്‍വെ റിപ്പോര്‍ട് വിദ്യാഭ്യാസ-വിജ്ഞാന ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വെറും 3% മാത്രമാണെന്നാണ് വെളിപ്പെടുത്തുന്നത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 92% പേരും സ്വകാര്യ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഞെട്ടിപ്പിക്കുന്ന വസ്തുത അമേരിക്കയിലെ 63% പേരും സെക്സ് സംബന്ധമായ കാര്യങ്ങള്‍ക്കാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതുപോലും!

ലൈംഗികതയെ വ്യവസായവും സംസ്കാരവുമായി മാറ്റുന്നതില്‍ സൈബര്‍ യുഗം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ലോകത്തിലെ ഏറ്റുവും വിറ്റുവരവുള്ള വ്യവസായമായി ലൈംഗികതയെ വളര്‍ത്തുകയാണ് ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും. പ്രണയോന്മുഖമായ സ്‌ത്രീപുരുഷബന്ധത്തെ നിഷേധിക്കുന്ന ഫ്രീ സെക്സും രതിവൈകൃതങ്ങളും പ്രചരിപ്പിക്കുന്ന വിവരവിപ്ളവം മനുഷ്യനെ ജന്മചോദനകളുടെ മൃഗീയതയില്‍ തളച്ചിടുകയാണ്. രതിയെ അശ്ളീലവും ഭീകരതയുമാക്കി മാറ്റുന്ന സ്‌ത്രീവിരുദ്ധമായ ഒരു സംസ്കാരത്തെ, മനുഷ്യത്വരഹിതമായ അരാജകവാസനകളെ പ്രോത്സാഹിപ്പിക്കുകയാണ് മര്‍ഡോക്കും ബില്‍ഗേറ്റ്സും. രതിയുടെ കമ്പോളവല്‍ക്കരണവും കോര്‍പറേറ്റ്വല്‍ക്കരണവുമാണ് മുതലാളിത്തം നടത്തിക്കൊണ്ടിരിക്കുന്നത്.

സൈബര്‍ നിയമങ്ങള്‍

കംപ്യൂട്ടറിനെ ഉപയോഗിച്ച് നടത്തുന്ന ഭരണപരവും വ്യവസായ, വിനോദ, വിദ്യാഭ്യാസപരവുമായ കുറ്റകൃത്യങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന നിയമങ്ങളാണ് cyber law.

സൈബര്‍ കുറ്റകൃത്യനിയമം - Law of cyber crimes 2000- ലാണ് നിലവില്‍ വന്നത്. 2008-ല്‍ ഭേദഗതിയിലൂടെ 13 ചാപ്റ്ററുകളും 94 സെക്ഷനുകളും ഉള്ളതാണ് ഇന്ത്യന്‍ ഐ ടി നിയമം (I.T Act).

ഇതില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏതൊക്കെയാണെന്നും അവയ്ക്കുള്ള ശിക്ഷാനടപടികള്‍ എന്തൊക്കെയാണെന്നും പ്രതിപാദിക്കുന്നു. ഈ ആക്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍കോഡിലും ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലും ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ആക്ടിലും ആര്‍ ബി ഐ ആക്ടിലും ആവശ്യമായ ഭേദഗതിയും വരുത്തിയിട്ടുണ്ട്.

******

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് : ദേശാഭിമാനി വാരിക