Showing posts with label ഫാഷിസം. Show all posts
Showing posts with label ഫാഷിസം. Show all posts

Sunday, May 25, 2014

ഫാസിസം പടിവാതിലില്‍

"ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മോഡിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും" -ഗിരിരാജ് സിങ് നെവാഡ ബിജെപി എംപി.

"ജൂതര്‍ക്കെതിരെയുള്ള എന്റെ നടപടി ദൈവത്തിന്റെ വിധിപ്രകാരമാണ്" -ഹിറ്റ്ലര്‍.

"ദൈവം ചിലരെ വിഷമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തെരഞ്ഞെടുക്കും. ഈ പ്രവൃത്തിക്കായി ദൈവമാണ് എന്നെയും തെരഞ്ഞെടുത്തിട്ടുള്ളത്" -മോഡി.

മതനിരപേക്ഷ ഇന്ത്യക്ക് അസ്വസ്ഥതയുടെ ദിനങ്ങളാണ് വരുന്നതെന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. എട്ട് വയസ്സ് മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനായി തുടങ്ങി 2002ല്‍ ഗുജറാത്തിലെ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി പ്രധാനമന്ത്രിപദത്തിലേക്ക് എത്തുമ്പോള്‍ രാജ്യം ഫാസിസത്തിന്റെ പടിവാതില്‍ക്കലിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയരുക സ്വാഭാവികം. സ്വന്തം രാഷ്ട്രീയ അധികാരം ഉറപ്പിക്കാന്‍ സ്വേഛാധിപത്യപരമായി ഏതറ്റംവരെയും പോകാന്‍ മടിക്കാത്ത നേതാവാണ് മോഡിയെന്ന്, അദ്ദേഹത്തിന്റെ സന്തത സഹചാരികള്‍ തന്നെ പറയുന്നു. ഗുജറാത്തില്‍ ആര്‍എസ്എസിന്റെ നോമിനിയായി, സംസ്ഥാന ബിജെപിയുടെ സംഘടനാകാര്യങ്ങള്‍ നോക്കുന്ന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വേളമുതലാണ് വര്‍ഗീയ ലഹളകളിലൂടെ അധികാരം ഉറപ്പിക്കാന്‍ കഴിയുമെന്ന് മോഡി തെളിയിച്ചത്. ഹിന്ദുത്വശക്തികള്‍ക്ക് ഗുജറാത്തില്‍ ആഴത്തില്‍ വേരുകള്‍ നല്‍കിയ മൂന്ന് വര്‍ഗീയ കലാപങ്ങള്‍ നടന്നത് ഇക്കാലത്തായിരുന്നു. 208 പേര്‍ കൊല്ലപ്പെട്ട 1985 ലെയും 219 പേര്‍ കൊല്ലപ്പെട്ട 1990 ലെയും 441 പേര്‍ കൊല്ലപ്പെട്ട 1992 ലെയും വര്‍ഗീയ കലാപങ്ങള്‍. 2002 ലെ വംശഹത്യയില്‍ രണ്ടായിരം പേരാണ് കൊല്ലപ്പെട്ടത്.

മുസോളിനിയുടെയും ഹിറ്റ്ലറുടെയും വരവിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലും അവതരിപ്പിക്കപ്പെട്ടത്. ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ ഇതിന് ഉദാഹരണം. മുസഫര്‍നഗര്‍ കലാപത്തിന് വോട്ടിലൂടെ പ്രതികാരംചെയ്യാന്‍ അമിത്ഷാ പറഞ്ഞപ്പോഴും ഗിരിരാജ് സിങ് മോഡിവിരുദ്ധരോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞപ്പോഴും ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് മുസ്ലിങ്ങള്‍ വീട് വാങ്ങുന്നത് തടയുമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞപ്പോഴും അത് തെറ്റാണെന്ന് പറയാന്‍ തയ്യാറാകാത്ത നേതാവാണ് മോഡി. അതിനെതിരെ നടപടിയെടുക്കാത്ത പാര്‍ടിയാണ് ബിജെപി.

മോഡിയുടെ വളര്‍ച്ചയിലുടനീളം എതിര്‍ക്കുന്നവരെ വെട്ടിനിരത്തുക എന്ന ഫാസിസ്റ്റ് രീതികാണാം. തന്നേക്കാള്‍ ബിജെപിയിലും ആര്‍എസ്എസിലും മുതിര്‍ന്നവരായ ശങ്കര്‍സിങ് വഗേലയെയും കേശുഭായ് പട്ടേലിനെയും ഒതുക്കിയാണ് മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായാത്. ആദ്യം കേശുഭായ് പട്ടേലിനെ ഉപയോഗിച്ച് വഗേലയെ പുകച്ച് പുറത്തു ചാടിച്ചു. കേന്ദ്രനേതൃത്വത്തെ ഉപയോഗിച്ചാണ് കേശുഭായ് പട്ടേലിനെ മാറ്റി ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിലെത്തിയത്. തനിക്കെതിരെ ഗുജറാത്തില്‍ നിലകൊണ്ട ഹരേന്‍ പാണ്ഡ്യ, ഗോര്‍ധന്‍ സദാഫിയ, സഞ്ജയ്ജോഷി എന്നിവരെയും ഒതുക്കി. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമീഷനില്‍ മോഡിക്കെതിരെ തെളിവ് നല്‍കിയതിനാണ് ഹരേന്‍ പാണ്ഡ്യയെന്ന പ്രമുഖ ബ്രാഹ്മണ നേതാവിനെ ആദ്യം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മോഡിക്ക് നിയമസഭയിലെത്താന്‍ എല്ലിസ്ബ്രിഡ്ജ് മണ്ഡലം നല്‍കാത്ത ഹരേന്‍ പാണ്ഡ്യക്ക് 2002 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. പിന്നീട് അദ്ദേഹത്തെ വധിച്ചുവെന്നും ആരോപണമുയര്‍ന്നു. പാണ്ഡ്യയുടെ പിതാവ് വിത്തല്‍ഭായിയാണ് ഈ ആരോപണമുയര്‍ത്തിയത്. ആര്‍എസ്എസിന് ഇഷ്ടപ്പെട്ട നേതാവായ പാണ്ഡ്യയെ ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചുകൊണ്ടുള്ള ഫാക്സ് കൈപ്പറ്റിയ ദിവസമാണ്് ഈ കൊലപാതകം നടന്നത്. ഒരു സ്ത്രീയുമായുള്ള വിവാദ സിഡി പുറത്തിറക്കിയാണ് ബിജെപി സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയെ ഒതുക്കിയത്. ഗോവര്‍ധന്‍ സഫാദിയയെയും മന്ത്രിസഭയില്‍നിന്നും പിന്നീട് പാര്‍ടിയില്‍ നിന്നും പുറത്താക്കി.

മോഡിയുടെ ഈ വെട്ടിയൊതുക്കല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്യം കണ്ടു. മുതിര്‍ന്ന നേതാവായ അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമായിരുന്നു പുതിയ ഇരകള്‍. ഗുജറാത്ത് കലാപം നടന്നപ്പോള്‍ സിഐഐ യോഗത്തില്‍ ഗോദ്റെജും ബജാജും മോഡിയെ വിമര്‍ശിച്ചപ്പോള്‍ സിഐഐയെത്തന്നെ ഗുജറാത്തില്‍ പിളര്‍ത്തി സിഐഐ ചെയര്‍മാന്‍ അരുണ്‍ ദാസിനെക്കൊണ്ട് മാപ്പ് പറയിച്ച വ്യക്തിയാണ് മോഡി. ഇതിനായി ഗൗതം അദനി, കര്‍സന്‍ പട്ടേല്‍(നിര്‍മ) എന്നിവരെക്കൊണ്ട് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഗുജറാത്ത് ഗ്രൂപ്പ് എന്ന സമാന്തര സംഘടനപോലും മോഡി ഉണ്ടാക്കി. തന്നെ അംഗീകരിക്കാത്തവരെ ഇല്ലാതാക്കുക എന്നത് മോഡിയെന്ന നേതാവിന്റെ ഏകാധിപത്യ പ്രവണതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സെപ്തംബര്‍ 15 മുതല്‍ ആരംഭിച്ച മോഡിയുടെ പ്രചാരണത്തിന്റെ രീതി നോക്കിയാലും ഇത് വ്യക്തമാകും. പ്രചാരണത്തിന്റെ കേന്ദ്രം മോഡിയെന്ന വ്യക്തിയായിരുന്നു. പാര്‍ടിക്ക് രണ്ടാം സ്ഥാനം മാത്രമാണുണ്ടായിരുന്നത്. പ്രചാരണത്തിലെ മുദ്രാവാക്യം "മോഡി സര്‍ക്കാര്‍" എന്നാണ് "ബിജെപി സര്‍ക്കാര്‍" എന്നായിരുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ശക്തനായ നേതാവാണ് മോഡിയെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. 1930 കളില്‍ ജര്‍മനിയില്‍ ഹിറ്റ്ലറെ രക്ഷകനായി അവതരിപ്പിച്ചതുപോലെയാണ് മോഡിയെ ഈ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചത്. ഇറ്റലിയില്‍ മുസോളിനിയെ "കറുത്തകുപ്പായക്കാരും" ജര്‍മനിയില്‍ ഹിറ്റ്ലറെ"തവിട്ട് കുപ്പായക്കാരും" സഹായിച്ചതുപോലെ മോഡിയെ ആര്‍എസ്എസും ബജ്രംഗ്ദളും പ്രചാരണത്തിലുടനീളം സഹായിച്ചു. "ആര്‍എസ്എസ് തത്വശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളായതുകൊണ്ടാണ്" സംഘടന ശക്തമായി രംഗത്തിറങ്ങുന്നതെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കഴിഞ്ഞവര്‍ഷം വ്യക്തമാക്കിയിരുന്നു. "സേച്ഛാധിപത്യ രീതിയിലാണ് പ്രവര്‍ത്തനമെങ്കിലും ഒരിക്കലും ആര്‍എസ്എസിന്റെ അടിസ്ഥാന ആശയങ്ങളെ മോഡി ചോദ്യംചെയ്തിട്ടില്ലെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസിസത്തോടും ഫാസിസ്റ്റുകളോടും സംഘപരിവാറിനുള്ള ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറുടെ അടുത്ത അനുയായിയായ ബി എസ് മൂഞ്ചെ മുസോളിനിയുമായും അവിടത്തെ ഫാസിസ്റ്റ് സംഘടനകളുമായും അടുത്ത ബന്ധം സ്ഥാപിക്കുകയും അവിടത്തെ മാതൃകയില്‍ ആര്‍എസ്എസിനെ മാറ്റിതീര്‍ക്കുകയുംചെയ്തു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ഈ ഭക്തി നിറഞ്ഞുതുളമ്പുന്നുണ്ട്. "ഏറ്റവും നല്ല സര്‍ക്കാര്‍രൂപം ഫാസിസമാണ്. ഏറ്റവും നല്ല നേതാവ് ഫാസിസ്റ്റാണ്." മോഡി പ്രധാനമന്ത്രിയാകുമ്പോള്‍ ഈ ഫാസിസ്റ്റ് ആരാധന കൂടുതല്‍ പാഠപുസ്തകങ്ങളിലേക്ക് വ്യാപിക്കും. മോഡിയെന്ന നേതാവിന് കൂടുതല്‍ ശക്തി പകരാന്‍ ഈ പാഠങ്ങള്‍ ഉപകരിക്കും.

ഗുജറാത്ത് വംശഹത്യയിലൂടെ വില്ലന്റെ പരിവേഷമുള്ള മോഡിക്ക് വീരനായകന്റെ പരിവേഷം നല്‍കിയത് രാജ്യത്തെ കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുമാണ്. വര്‍ഗീയതുടെ മൂര്‍ത്തിമദ്ഭാവമായ മോഡിയെ സാമ്പത്തിക വികസനത്തിന്റെ അപ്പോസ്തലനായി ഉയര്‍ത്തിക്കാട്ടിയത് ടാറ്റയും അദാനിയുമാണ്. അവര്‍ നല്‍കിയ 10000 കോടി രൂപയാണ് മോഡിയെ മാര്‍ക്കറ്റ് ചെയ്യാനായി ഉപയോഗിച്ചത്. ഇത് സാമ്പത്തിക നയങ്ങളിലൂടെ തിരിച്ചുകൊടുക്കാന്‍ തുടങ്ങുമ്പോഴാണ് എന്‍ഡിഎ സര്‍ക്കാരിനും യുപിഎ സര്‍ക്കാരിന്റെ അതേ ഗതിയുണ്ടാവുക. ഇത് മറികടക്കാനാണ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ദരിദ്രരുടെ സര്‍ക്കാരായിരിക്കും തന്റേതെന്ന് മോഡി പറഞ്ഞത്.

ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരമേറിയപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയെ വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്ന രണ്ട് കൃതികള്‍ പുറത്തിറങ്ങുകയുണ്ടായി. അതിലൊന്ന് ബ്രഹ്തോള്‍ഡ് ബ്രെഹ്തിന്റെ "റെസിസ്റ്റബിള്‍ റൈസ് ഓഫ് അര്‍ടുറോ ഉയി" എന്ന നാടകമായിരുന്നു. ഹിറ്റ്ലറുടെ വരവോടെ 1941 ല്‍ ജര്‍മനിയില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയിലേക്ക് പോകവെ ഹെല്‍സിങ്കിയില്‍വച്ച് എഴുതിയ നാടകമായിരുന്നു ഇത്. മറ്റൊന്ന് 1935ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ സിംഗ്ളയര്‍ ലൂയിസിന്റെ "ഇറ്റ് കാന്റ് ഹാപ്പന്‍ ഹിയര്‍" എന്ന നോവലും. ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസ്താവ്യമായ കൃതികളാണിത്. ബ്രെഹ്തിന്റെ നാടകത്തിലും സിംഗ്ളയറുടെ നോവലിലും വിവരിക്കുന്നത് ഹിറ്റ്ലര്‍ക്ക് സമാനമായ ഫാസിസ്റ്റിനെക്കുറിച്ചാണ്. ഒരു ഗുണ്ടാനേതാവായ അര്‍ടുറോ ഉയിയിലൂടെ ഹിറ്റ്ലറെത്തന്നെയാണ് ബ്രഹ്ത് ചിത്രീകരിച്ചത്. ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍പോലും ഒരു ദൈവത്തെപ്പോലെ ഗുണ്ടാനേതാവിനെ ആദരിക്കുകയെന്ന പ്രതിഭാസത്തെക്കുറിച്ച് ബ്രെഹ്ത് പറയുന്നു. സിംഗ്ലയറുടെ നോവലില്‍ സാമൂഹ്യ-സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച ബ്രെസീലിയസ് വിന്‍ഡ്രിപ് എന്ന സെനറ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തികഞ്ഞ ഏകാധിപതിയായി മാറുന്നതാണ് ചിത്രീകരിക്കുന്നത്. ജനകീയ പ്രതിഷേധം കൊണ്ടുമാത്രം ഉയിയെപ്പോലുള്ളവരെ തോല്‍പ്പിക്കാനാവില്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രങ്ങളും അതില്‍ പങ്കാളികളാകണമെന്നും ഈ കൃതികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ രണ്ട് കൃതികളും നല്‍കുന്ന സന്ദേശം മതനിരപേക്ഷ ഭരണഘടനയുടെ വൈവവിധ്യമാര്‍ന്ന സംസ്കാരത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭരണസംവിധാനത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ്. എന്നാല്‍, അതിനായി മതനിരപേക്ഷശക്തികളുടെ യോജിച്ച ശ്രമം വേണമെന്നുമാത്രം.

*
വി ബി പരമേശ്വരന്‍

Wednesday, April 23, 2014

താക്കോല്‍ വേണ്ടാത്ത വാതിലുകള്‍

സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ ഏറ്റവുംവലിയ ശക്തി, അതിനെ ഭയപ്പെടുന്നവരെക്കൂടി അനുകര്‍ത്താക്കളാക്കി മാറ്റാന്‍ കഴിയുന്നുവെന്നതാണെന്ന്പറഞ്ഞത് അഡോള്‍ഫ് ഹിറ്റ്ലറാണ്. അത്ഭുതം, ഭീകരത, അട്ടിമറി, നരഹത്യ തുടങ്ങിയവയിലൂടെ ശത്രുവിനെ ഉള്ളില്‍നിന്നുതന്നെ നിര്‍വീര്യമാക്കുക. ഭാവിയുടെ യുദ്ധം അതാണെന്നും അയാള്‍ ആവര്‍ത്തിച്ചു. തീരുമാനമെടുക്കുംമുമ്പ് പതിനായിരം വട്ടം ആലോചിക്കുക. തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ പതിനായിരം പ്രതിബന്ധങ്ങള്‍ ഉയര്‍ന്നാലും പിന്തിരിയരുതെന്നും ഹിറ്റ്ലര്‍ വിശദീകരിക്കുകയുണ്ടായി. അനിഷ്ടത്തേക്കാള്‍ നിലനില്‍ക്കുന്നതാണ് വിദ്വേഷമെന്നും സത്യമല്ല, വിജയമാണ് പ്രധാനമെന്നും അയാള്‍ വിശദീകരിച്ചു. നരേന്ദ്രമോഡിയും സമാനമായ കുറേ പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്. പ്രസംഗങ്ങളിലൂടെയും മാധ്യമ വാര്‍ത്തകളിലൂടെയും മാത്രമല്ല അവ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തില്‍ പുറത്തിറക്കിയ ഒരു പുസ്തകവും ഇതേ ദൗത്യമാണ് നിര്‍വഹിച്ചത്.

ബ്രിട്ടീഷ് എഴുത്തുകാരനും ടെലിവിഷന്‍ നിര്‍മാതാവുമായ ആന്‍ഡി മറിനോ രചിച്ച "നരേന്ദ്രമോഡി- എ പൊളിറ്റിക്കല്‍ ബയോഗ്രഫി"യാണ് മറ്റൊരു പ്രചാരണോപാധിയായതും. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ തനിക്ക് ദുഃഖമുണ്ടെങ്കിലും കുറ്റബോധമില്ലെന്നാണ് മറിനോയോട് മോഡി തുറന്നടിച്ചതത്രെ. മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ അദ്ദേഹം സന്നദ്ധനായതായും ആ പുസ്തകം അവകാശപ്പെടുന്നു. കൂട്ടക്കൊലക്ക് ഒരു മാസത്തിനുശേഷം 2002 ഏപ്രില്‍ 12ന് പനാജിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയിലായിരുന്നു മോഡിയുടെ ആഗ്രഹപ്രകടനം. എന്നാല്‍ ""പാര്‍ടിയും ഗുജറാത്തിലെ ജനങ്ങളും എന്നെ ഒഴിവാക്കാന്‍ ഒരുക്കമായിരുന്നില്ല. അതുപോലെ പാര്‍ടി അച്ചടക്കത്തിനെതിരെ നിലകൊള്ളാന്‍ തയ്യാറായതുമില്ല ഞാന്‍..."" എന്ന വിശദീകരണങ്ങള്‍ ജനത/രാഷ്ട്രം/പാര്‍ടി തുടങ്ങിയ അതിവൈകാരികതകളിലേക്കാണ് ചേക്കേറിയത്. എന്നാല്‍ ഇരകളെ ഈ ഭ്രമണപഥത്തിന് പുറത്തേക്ക് തെറിപ്പിക്കുകയുമായിരുന്നു. ഐസക് ന്യൂട്ടന്റെ ചലന നിയമം കൂട്ടുപിടിച്ച് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപ്രവര്‍ത്തനമുണ്ടെന്ന് വ്യാഖ്യാനിച്ച് വംശഹത്യയെ ന്യായീകരിച്ച മോഡിയാണ് ജീവചരിത്രകാരനോട് കുറ്റവിമുക്തിയുടെ വാക്കുകള്‍ പങ്കുവച്ചതെന്നോര്‍ക്കണം.

കൂട്ടക്കുഴപ്പ പരമ്പരകള്‍ അമര്‍ച്ചചെയ്യാന്‍ ഗുജറാത്തിനോട് തൊട്ടുരുമ്മിനില്‍ക്കുന്ന മൂന്ന് സംസ്ഥാന മുഖ്യമന്ത്രിമാരോട് മോഡി പൊലീസ് സഹായം തേടിയതായും ആന്‍ഡി മറിനോ എഴുതി. അശോക് ഘെലോട്ട് (രാജസ്ഥാന്‍), വിലാസ റാവു ദേശ്മുഖ് (മഹാരാഷ്ട്ര), ദിഗ്വിജയ് സിങ് (മധ്യപ്രദേശ്) എന്നിവരോടായിരുന്നത്രെ ആ അഭ്യര്‍ഥന. അവിടങ്ങളില്‍നിന്നെല്ലാം പത്ത് കമ്പനി സായുധ പൊലീസിനെയാണ് ആവശ്യപ്പെട്ടതും. രാജസ്ഥാനില്‍നിന്നും മധ്യപ്രദേശില്‍നിന്നും പ്രതികരണമേ ഉണ്ടായില്ല. മഹാരാഷ്ട്ര പേരിന് മാത്രം സേനയെ അയച്ചുവെന്ന ജീവചരിത്രകാരന്റെ വാദഗതികള്‍ അര്‍ഥമാക്കുന്നത് കലാപം അമര്‍ച്ചചെയ്യാന്‍ മോഡി ആത്മാര്‍ഥമായി ആഗ്രഹിച്ചുവെന്നാണ്. അയല്‍ സംസ്ഥാനങ്ങള്‍ പിന്തുണച്ചിരുന്നുവെങ്കില്‍ ഗുജറാത്ത് സമാധാനപൂര്‍ണമാവുമായിരുന്നെന്നും കഥയെഴുതുകയാണ് മറിനോ. ഒരു വ്യാഴവട്ടത്തിനുശേഷവും ചോരയൊലിപ്പിക്കുന്ന വംശഹത്യയെക്കുറിച്ചും ഹെലിക്കോപ്റ്ററുകളില്‍ മോഡിക്കൊപ്പം സഞ്ചരിച്ച ജീവചരിത്രകാരന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. വളരെ ആധികാരികമായ സഹിഷ്ണുത നിറഞ്ഞ നേതൃരൂപമായിട്ടാണ് അദ്ദേഹം മോഡിയെ വരച്ചുവച്ചതും.

കോടതികളുടെയും മാധ്യമങ്ങളുടെയും പങ്കിനെക്കുറിച്ച് സൂചിപ്പിച്ചപ്പോഴും അദ്ദേഹം സൗമ്യനായിനിന്നു. ""മാധ്യമങ്ങള്‍ അവയുടെ പണിയെടുക്കട്ടെ, ഞാന്‍ ഏറ്റുമുട്ടാനില്ല"" എന്ന മട്ടിലായിരുന്നു തുടക്കം. എല്ലാ കോടതികളും തനിക്ക് ക്ലീന്‍ചിറ്റാണ് നല്‍കിയതെന്നും തുടര്‍ന്നു. വികസനം തന്നെ സംബന്ധിച്ചൊരു ജനകീയ പ്രസ്ഥാനമാണെന്ന് പ്രതികരിച്ച മോഡി, പാശ്ചാത്യവല്‍ക്കരണമില്ലാത്ത ആധുനികതയെന്ന വ്യാമോഹവും തുറന്നുവച്ചു. അത്യാധുനികതയെ പുണരുമ്പോഴും ഇന്ത്യന്‍ പാരമ്പര്യത്തിലാണ് അദ്ദേഹത്തിന്റെ വേരുകള്‍ എന്ന് സൂചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാധ്യമങ്ങളുടെ മികച്ച പിന്തുണയ്ക്കൊപ്പം പുസ്തകങ്ങളുടെ പൂമഴയും ഫാസിസ്റ്റ് നേതൃത്വങ്ങളുടെ രക്ഷാകവചമായി മാറാറുണ്ട്. തൊള്ളായിരത്തി മുപ്പതുകള്‍ തൊട്ടുള്ള ജര്‍മന്‍ചരിത്രം അതിന്റെ മികച്ച ഉദാഹരണവുമാണ്. ഏറ്റവും കൂടുതല്‍ എഴുതപ്പെട്ട ഭരണാധികാരികളില്‍ ഒരാളാണ് ഹിറ്റ്ലര്‍. നൂറിലധികം ജീവചരിത്രങ്ങള്‍ അയാളെക്കുറിച്ചുണ്ട്. ഓഗസ്റ്റ് ക്യൂബിസെക്, ജോസഫ് ഗീബല്‍സ്, ഹെര്‍മന്‍ ഗോറിങ്, വൊന്‍ പാപെന്‍, യോ വാഹിം ഡിഫെസ്റ്റ് തുടങ്ങിയവരുടെ കൃതികള്‍ പ്രധാനം. രണ്ടായിരത്തിലധികം പേജുകളില്‍ പരന്നുകിടക്കുന്ന ജീവചരിത്രങ്ങളുമുണ്ട്.

ഹിറ്റ്ലര്‍ പ്രതിഭാസത്തിന് ക്ഷമാപണം തീര്‍ത്തുകൊണ്ടുള്ള നിലയിലെഴുതിയവയാണ് ഏറെയും. അയാളെ മഹാനായി വാഴ്ത്തുന്നവയും ധാരാളം. ഡേവിഡ് നിക്കോള്‍സിന്റെ "അഡോള്‍ഫ് ഹിറ്റ്ലര്‍ എ ബയോഗ്രഫിക്കല്‍ കംപാനിയന്‍", ജെയിംസ് ക്രോസ് ഗിബ്ലിന്റെ "ദി ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് അഡോള്‍ഫ് ഹിറ്റ്ലര്‍" തുടങ്ങിയവ ഓര്‍മിപ്പിക്കുംമട്ടില്‍ മോഡി പ്രകീര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ട്. എം വി കാമത്തും കാളിന്ദി രണ്‍ദേരിയും ചേര്‍ന്നെഴുതിയ "ദി മാന്‍ ഓഫ് ദി മോമന്റ്: നരേന്ദ്രമോഡി", കുമാര്‍ പങ്കജിന്റെ "നരേന്ദ്രമോഡി എ മാന്‍ വിത്ത് മിഷന്‍", ഡി പി സിങ്ങിന്റെ "നരേന്ദ്രമോഡി യെസ് ഹി കാന്‍", നീലാഞ്ജന്‍ മുഖോപാധ്യായയുടെ "നരേന്ദ്രമാഡി: ദി മേന്‍", ദി ടൈംസ് തുടങ്ങിയ കൃതികള്‍ ഹിറ്റ്ലര്‍ കാലത്തേക്കും സഞ്ചരിക്കുന്നവയാണ്. "ദി നമോ സ്റ്റോറി: എ പൊളിറ്റിക്കല്‍ ലൈഫ്" ഒരു സംഘം നടത്തിയ അന്വേഷണങ്ങളുടെ പുസ്തകരൂപവും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നേതൃസമസ്യകളില്‍ ഒന്നായാണ് മോഡി ഇതില്‍ വിശദീകരിക്കപ്പെടുന്നത്. പിന്തുണക്കുന്നവരെയും എതിരാളികളെയും ഒരുപോലെ അലട്ടുന്ന കണ്ടെത്തലുകളാണ് അതെന്നും പ്രസാധകര്‍ അവകാശപ്പെട്ടിട്ടുണ്ട്. ഗുജറാത്തിന്റെ ഉരുക്കുമനുഷ്യന്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ കളി മാറ്റക്കാരനായി മാറിയതാണ് പല ജീവചരിത്രങ്ങളുടെയും പ്രധാന ഊന്നല്‍. ആവേശത്തിന്റെ വൈദ്യുതിയായ മോഡിയെ യുവാക്കള്‍ രക്ഷകനായാണ് കാണുന്നതെന്നും ചിലര്‍ വാദിക്കുന്നു. ഒട്ടുമിക്ക വാതിലുകള്‍ തുറക്കുന്നത് താക്കോല്‍ ഉപയോഗിച്ചല്ലെന്നും പകരം യാചനയിലൂടെയാണെന്നും ഹിറ്റ്ലര്‍ സൂചിപ്പിക്കാറുണ്ടായിരുന്നു. മോഡിയെക്കുറിച്ചുള്ള അപദാനങ്ങള്‍ക്കും താക്കോല്‍ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് മാധ്യമങ്ങളും എഴുത്തുകാരും. ഹിറ്റ്ലര്‍/മോഡി ജീവചരിത്രങ്ങളിലെല്ലാം പൊതുവായി കടന്നുവരുന്ന ഉപശീര്‍ഷകങ്ങള്‍ വ്യക്തി/കാലം/ദൗത്യം എന്ന നിലയിലാണ്. കാലം അവരിലേല്‍പ്പിച്ച ദൗത്യമാണത്രെ ഫാസിസ്റ്റ് രാഷ്ട്രീയം. വ്യക്തിയെന്ന തരത്തില്‍ ഹിറ്റ്ലറില്‍ ദൃശ്യമായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍, വൈയക്തിക ദൗര്‍ബല്യങ്ങള്‍, ഇഷ്ടാനിഷ്ടങ്ങളും കൗതുകങ്ങളും ഏറ്റവും അനുചരരുടെ ഇടപെടലുകള്‍, പ്രചാരണ ശൃംഖലയുടെ ഗൂഢപദ്ധതികളും മാനിപ്പുലേഷനുകളും - ഇവയെല്ലാം മോഡിയിലും ഇറക്കിവയ്ക്കുന്നുമുണ്ട് ചില പഠനങ്ങള്‍. ""ജര്‍മന്‍ യുവാവേ, നീയൊരു ജര്‍മന്‍കാരനാണെന്ന് മറക്കാതിരിക്കുക, ജര്‍മനിയുടെ പെണ്‍കുട്ടീ ഒരിക്കല്‍ നീയൊരു ജര്‍മന്‍ അമ്മയാവാനുള്ളതാണെന്ന് ഓര്‍ത്തിരിക്കുക"" എന്ന വിളിച്ചുപറയലായിരുന്നു ഹിറ്റ്ലറുടെ ആദ്യകാല ചിന്തയുടെ അടിത്തറ. ""സ്കൂള്‍ അസംബ്ലിയിലും പൊതുവേദികളിലും കറുപ്പും ചുവപ്പും സ്വര്‍ണവും കലര്‍ന്ന ജര്‍മനിയുടെ നിറങ്ങള്‍ ധരിച്ച് ഞങ്ങള്‍ ഞങ്ങളെ പ്രദര്‍ശിപ്പിച്ചു. ഹെയ്ല്‍ എന്നേ അഭിവാദ്യം ചെയ്തുള്ളൂ. ഞങ്ങളുടെ ദേശീയ ഗാനമേ പാടിയുള്ളൂ. അന്ന് ഞങ്ങള്‍ വ്യക്തമായും രാഷ്ട്രീയ വിദ്യാഭ്യാസം തന്നെയാണ് നേടിയിരുന്നത്. മുതിര്‍ന്നവര്‍പോലും ഭാഷയ്ക്കപ്പുറം അസ്തിത്വമോ പോരാട്ടത്തിന്റെ ആവശ്യമോ തിരിച്ചറിയാത്ത കാലത്തായിരുന്നു ഇത്. മുന്നണിപ്പോരാളികളുടെ കൂട്ടത്തില്‍ തന്നെയായിരുന്നു ഞാന്‍. ശരിയായ ജര്‍മന്‍ ദേശീയവാദി. പതിനഞ്ച് വയസ്സാകുമ്പോഴേക്കും ഈ വഴിയില്‍ ഞാന്‍ ഏറെ മുന്നേറിയിരുന്നു. ഭരണകൂട വിപ്ലവവും ശുദ്ധ ദേശീയവാദവും തമ്മിലുള്ള അന്തരംപോലും തിരിച്ചറിയാന്‍ അന്നെനിക്കായി. ഉപാധികളില്ലാതെ എന്റെ രാജ്യം, എന്റെ ജനത എന്ന ആത്മാഭിമാനത്തിന്റെ വഴിയായിരുന്നു എന്റേത്..."" എന്നതിന്റെ ഹിന്ദി പരിഭാഷ മാധ്യമങ്ങള്‍ക്ക് കേള്‍ക്കാനേയാവുന്നില്ല. ജനസമൂഹം, അതിന്റെ ആധിപത്യം എന്നൊക്കെ പരത്തിപ്പറഞ്ഞാല്‍ ആര്‍ക്കും പാര്‍ടിയില്‍ കയറിയിറങ്ങാമെന്നും എന്തഭിപ്രായവും പറയാമെന്നുമുള്ള "അപകടം" ഹിറ്റ്ലറാണ് മോഡിയെ പഠിപ്പിച്ചത്. ഇത് പാര്‍ടിയിലെ ഐക്യവും അച്ചടക്കവും തകര്‍ക്കുമെന്ന് വിരല്‍ചൂണ്ടിയ ഹിറ്റ്ലര്‍, താന്‍ വിശ്വസിക്കുന്നതെന്തെന്നും ചെയ്യാന്‍ പോകുന്നതെന്തൊക്കെയെന്നും ആര്‍ക്കും കയറിപ്പറയാമെന്ന് വന്നാല്‍ പിന്നെ സംഘടനയുടെ കൂട്ടുത്തരവാദിത്തം എന്നൊന്നുണ്ടാകില്ലല്ലോ എന്നും ഹിറ്റ്ലറെ അനുകരിച്ച് മോഡി പ്രവര്‍ത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ കുറ്റമേ കാണുന്നില്ല. സിനിമാതാരം രാജേഷ് ഖന്നയുടെ കടുത്ത ആരാധകനാണ് മോഡി. മാത്രമല്ല അദ്ദേഹത്തിന്റെ ഹെയര്‍സ്റ്റൈല്‍പോലും പകര്‍ത്തുകയുമുണ്ടായി. ജീവചരിത്രങ്ങളിലെ ഇത്തരം പൊടിപ്പും തൊങ്ങലും നാസി നേതാക്കളോടും മുപ്പതുകള്‍ ചേര്‍ത്തുവച്ചിരുന്നു. മക്കളേ ഇന്ത്യ സ്വന്തം ആക്കൂ! സാമ്പത്തിക - വിദേശ നയങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കര്‍ഷക-തൊഴിലാളി വിരുദ്ധ സമീപനങ്ങളിലും ഇരുപാര്‍ടികളും ഒന്നിച്ചുനില്‍ക്കുന്നു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും ഒരേ തൂവല്‍പക്ഷികള്‍. തീര്‍ന്നില്ല, രാഷ്ട്രീയത്തെ വീണ്ടും ചില വീട്ടുകാര്യങ്ങളാക്കുന്നതിലും ഒപ്പത്തിനൊപ്പമാണ്. അടിത്തൂണ്‍ പറ്റിയവരും രോഗികളായവരും ജനരോഷം ഭയക്കുന്നവരും വെറുതെ ഒഴിഞ്ഞുപോവുകയല്ല. കുടുംബസ്വത്തുപോലെ ഭാര്യമാര്‍ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും പാര്‍ലമെന്റ് സീറ്റുകള്‍ ഓഹരിവയ്ക്കുകയാണ്. രാജപരമ്പര ഭരണംപോലെ പിന്‍ഗാമികളെ തിരുകിക്കയറ്റുന്നതും മാധ്യമങ്ങള്‍ക്ക് ജനാധിപത്യംതന്നെ. കോണ്‍ഗ്രസിലെയും ബിജെപിയിലെയും രണ്ട് കുപ്രസിദ്ധ ധനമന്ത്രിമാര്‍ വംശമാഹാത്മ്യത്തിലൂടെ മക്കള്‍ക്ക് സീറ്റുകള്‍ ഒപ്പിച്ചെടുത്തു. കഴിഞ്ഞ യുപിഎ ധനമന്ത്രി പി ചിദംബരത്തിന്റെ ഹൈടെക് പുത്രന്‍ കാര്‍ത്തിക് ചിദംബരം അച്ഛന്റെ ശിവഗംഗാ മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുന്നത്. 121 കോടി ജനസംഖ്യയുള്ള രാജ്യത്തെ 83 കോടി വോട്ടര്‍മാരും മുപ്പത്തിയഞ്ച് വയസ്സിന് താഴെയാണെന്ന ഗണിതക്കുറിപ്പ് നിരത്തിയായിരുന്നു ചിദംബരം മകന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ശങ്കരപുരത്ത് ഉദ്ഘാടനം ചെയ്തതും. ബിജെപിയുടെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയും സ്വന്തം മണ്ഡലം മകന് തീറെഴുതിക്കൊടുത്തു. ഹസാരിബാഗ് മണ്ഡലത്തില്‍ മറ്റാരും അവകാശവാദം ഉന്നയിക്കുംമുമ്പ് ജയന്ത് സിന്‍ഹ ചാടിവീഴുകയായിരുന്നു. 1998, 1999, 2009 വര്‍ഷങ്ങളില്‍ യശ്വന്തായിരുന്നു ആ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇത്തരം ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും തെലങ്കാനയില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയും നാണംകെട്ട നിലയിലാണ് ബന്ധുരാഷ്ട്രീയം പയറ്റുന്നതെന്ന് കാണാം. തോല്‍വിഭയന്ന് ചില ആന്ധ്രാ മണ്ഡലങ്ങളില്‍ 2019 ലേക്കുപോലും സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ തെലങ്കാന മേഖലയില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും പുറമെ ഭാര്യമാര്‍ക്കും ടിക്കറ്റ് നേടിയെടുക്കുകയാണ് ആ പാര്‍ടിയുടെ നേതാക്കള്‍. 119 നിയമസഭാ മണ്ഡലങ്ങളിലേക്കും 17 ലോക്സഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ മുപ്പതിനാണ് അവിടെ തെരഞ്ഞെടുപ്പ്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പൊന്നല ലക്ഷ്മയ്യ, വര്‍ക്കിങ് പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ റെഡ്ഡി, ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന സി ദാമോദര്‍രാജ് നരസിംഹ, മുന്‍ പിസിസി അധ്യക്ഷന്‍ ഡി ശ്രീനിവാസ്, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി വൈസ് ചെയര്‍മാന്‍ മാരി ശശിധര്‍ റെഡ്ഡി തുടങ്ങിയവരെല്ലാം അരയും തലയും മുറുക്കി രംഗത്തെത്തിയത് ബന്ധുജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ജന്‍ഗവോണ്‍ നിയമസഭയില്‍നിന്നുള്ള എംഎല്‍എയായ ലക്ഷ്മയ്യ ഭോന്‍ഗിര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കും. അപ്പോള്‍ ഒഴിവുവരുന്ന നിയമസഭാ സീറ്റ് മകന്റെ ഭാര്യ വൈശാലിക്കായി ബുക്ക് ചെയ്യുകയുമായിരുന്നു.

ഉത്തംകുമാര്‍ റെഡ്ഡി കൊടാട് മണ്ഡലത്തില്‍ ഭാര്യ പത്മ റെഡ്ഡിക്കുവേണ്ടി ഡല്‍ഹിയിലേക്കും പറന്നുപോയി. ദാമോദര്‍രാജ് നരസിംഹയുടെ ഭാര്യ പത്മിനങ്ങളുടെ, ശങ്കറെഡ്ഡി മണ്ഡലമാണ് ഒപ്പിച്ചെടുത്തത്. മാരി ശശിധര്‍ റെഡ്ഡിയാവട്ടെ മകന്‍ ആദിത്യക്കാണ് ബെര്‍ത്ത് ശരിപ്പെടുത്തിയതും. ഇങ്ങനെ മക്കള്‍/മരുമക്കള്‍ പുരാണങ്ങളുമായി ഓടിനടന്ന നാല്‍പ്പതിലധികം നേതാക്കളുടെ ആര്‍ത്തിതെളിഞ്ഞു തെലങ്കാനയില്‍. ഇതിന്റെ ബിജെപി നാടകമാണ് മധ്യപ്രദേശില്‍ കൊഴുത്തത്. സംസ്ഥാനത്തെ 23 മന്ത്രിമാരില്‍ ഒമ്പതുപേരായിരുന്നു ഊണും ഉറക്കവുമൊഴിച്ച് കാത്തുകിടന്നത്. 2004ല്‍ ആകെയുള്ള 29ല്‍ 25 സീറ്റും നേടിയ ബിജെപി 2009ല്‍ പതിനാറിലേക്ക് താഴ്ന്നിരുന്നു. 230 അംഗ നിയമസഭയില്‍ ഇപ്പോള്‍ 165 സീറ്റുള്ള പാര്‍ടിയില്‍ ഇടപെടാന്‍ ചില നേതാക്കള്‍ ആര്‍എസ്എസ് മേധാവികളെയും ആശ്രയിച്ചു. ധനമന്ത്രി ജയന്ത് മലിയ ഭാര്യ സുധക്കുവേണ്ടി ദമോ പാര്‍ലമെന്റ് മണ്ഡലമാണ് എഴുതിയെടുത്തത്.

ഗതാഗതമന്ത്രി ഭൂപേന്ദ്ര സിങ് ഭാര്യ സരോജിന് വട്ടംവരച്ചുകൊടുത്തത് സാഗര്‍ മണ്ഡലം. അതിന് വഴിയൊരുക്കാന്‍ അദ്ദേഹം സാഗര്‍ എംപി സ്ഥാനം ഒഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുകയുംചെയ്തു. റവന്യൂമന്ത്രി രംപല്‍ സിങ് ഭാര്യ ശശിപ്രഭക്കുവേണ്ടി ഹോഷങ്കബാദാണ് ആവശ്യപ്പെട്ടത്. കൃഷിമന്ത്രി ഗരന്‍ശങ്കര്‍ ബിസെന്‍ ഭാര്യ രേഖക്ക് വാങ്ങിക്കൊടുത്തതാകട്ടെ ബലാഘട്ട്. ഗ്വാളിയോര്‍, ഖര്‍ഗോണ്‍ ദമോ മണ്ഡലങ്ങളും ബന്ധുജന സംവരണങ്ങളാക്കി മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍. അടിയന്തരാവസ്ഥക്കാലത്തെ കരിനിയമങ്ങളിലൊന്നായ മിസ  യെ ചിലര്‍ പൂര്‍ണമാക്കിയത് "മകനേ ഇന്ത്യ സ്വന്തം ആക്കൂ" എന്നാണ്. ഇന്ദിരാഗാന്ധി മകന്‍ സഞ്ജയിനോട് പറഞ്ഞതായിരുന്നു അത്. കോണ്‍ഗ്രസിനൊപ്പം ബിജെപിയും ഇതേ നിലവാരത്തിലാണ്. മക്കളേ ഇന്ത്യ സ്വന്തം ആക്കൂ എന്ന ഭേദഗതിയുണ്ടെന്ന് മാത്രം. ആരാണ് ധനമന്ത്രി പ്രധാനമന്ത്രി ആരെന്നതിനേക്കാള്‍ കോര്‍പറേറ്റുകളും ബഹുരാഷ്ട്ര ഭീമന്മാരും വിദേശ നിക്ഷേപകരും മാധ്യമങ്ങളും ഉറ്റുനോക്കുന്ന പദവി ധനമന്ത്രിയുടേതാണ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികക്കൊപ്പം സാമ്പത്തിക മാനിഫെസ്റ്റോയും പുറത്തിറക്കണമെന്ന ചില കോണുകളില്‍നിന്നുള്ള നിര്‍ദേശം അതാണ് കാണിക്കുന്നതും.

നിശ്ശബ്ദത മാത്രമാണ് തെറ്റായി ഉദ്ധരിക്കപ്പെടാതിരിക്കുകയെന്ന പഴയ ധാരണയ്ക്കും ഇപ്പോള്‍ നിലനില്‍പ്പില്ല. അതിനാല്‍ ആഗ്രഹങ്ങള്‍ ആരും മറച്ചുവയ്ക്കുന്നില്ലെന്നായിരിക്കുന്നു. നീരാ റാഡിയയുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ രാഷ്ട്രീയ-മാഫിയാ - ബ്യൂറോക്രാറ്റിക് - മാധ്യമ കൂട്ടുകെട്ടുകളുടെയും സമ്പദ്വ്യവസ്ഥ തുറന്നുകാട്ടിയിട്ടും ജനാധിപത്യത്തിന്റെ നാവുകള്‍ക്ക് പക്ഷാഘാതമാണ്. സോണിയാഗാന്ധിയുടെ കാര്യം താനേറ്റുവെന്നും കോണ്‍ഗ്രസ് തന്റെ വാണിജ്യശാലയല്ലേ എന്നും വീമ്പിളക്കിയ മുകേഷ് അംബാനിയുടേത് ഒരു രോഗലക്ഷണം മാത്രമായിരുന്നു. എ രാജയെ മന്ത്രിയാക്കിയത് രാഷ്ട്രീയ തീരുമാനമായിരുന്നില്ലെന്നും പിന്നീട് തെളിഞ്ഞു. ഓരോ കോര്‍പറേറ്റ് ശൃംഖലയും തങ്ങള്‍ക്കാവശ്യമുള്ളവരെ ഓരോ മന്ത്രാലയത്തിലും കുടിയിരുത്തുകയായിരുന്നു. ജയ്പാല്‍ റെഡ്ഡിയെ മാറ്റി വീരപ്പ മൊയ്ലിയെ പെട്രോളിയം മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചത് എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയെന്നത് വളരെ വ്യക്തം.

"വളര്‍ച്ചയും വികസനവും" എന്ന കൃത്രിമ അജണ്ട മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് ചലനങ്ങളെല്ലാം നിയന്ത്രിക്കുന്നവര്‍ തീര്‍ച്ചയായും ധനമന്ത്രിയെപ്പറ്റിതന്നെയാവും തല പുണ്ണാക്കുക. ആ പദവി മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാവാറില്ല. എന്നാല്‍ ഇപ്പോഴത്തെ ആവശ്യം സമ്മര്‍ദത്തിലേക്ക് വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഇനി അതും പ്രതീക്ഷിക്കുന്നുണ്ടാവണം. ""മുഖ്യ പാചകക്കാരന്‍ ആരെന്നറിയാതെ പുതിയ റസ്റ്റോറന്റ് തുറക്കുന്നു""വെന്ന രൂപീകരണത്തിലൂടെ ചിലര്‍ അര്‍ഥമാക്കാന്‍ ശ്രമിച്ചതും വിട്ടുകളയാനാവില്ല. ബിജെപിയില്‍ ഇത് രണ്ടും ഒരാളാവും എന്ന ശുഭപ്രതീക്ഷയും എടുത്തിട്ടുണ്ട്. നരേന്ദ്രമോഡിയെയാണ് അക്കൂട്ടര്‍ ആനയിക്കുന്നത്. "ഗുജറാത്ത് മാതൃക"യിലൂടെ അദ്ദേഹം വളര്‍ച്ചയുടെയും വികസനത്തിന്റെയും പര്യായമായിരിക്കയാണത്രെ! കുപ്രസിദ്ധരായ രണ്ട് ധനമന്ത്രിമാര്‍ - പി ചിദംബരവും യശ്വന്ത് സിന്‍ഹയും മത്സരത്തില്‍നിന്ന് ഒഴിഞ്ഞുനിന്നതിനാല്‍ മറ്റുപല പേരുകളാണ് പംക്തിയെഴുത്തുകാര്‍ അടിവരയിട്ടുപോകുന്നത്. സാമ്രാജ്യത്വ സ്ഥാപനങ്ങളുടെ പിന്തുണയും കൊളോണിയല്‍ പഠനകേന്ദ്രങ്ങളില്‍നിന്നുള്ള അഭ്യസനവും കൈമുതലാക്കിയ ചിലരെയും എഴുന്നള്ളിക്കുന്നുണ്ട്. എണ്ണിയെടുക്കാനാവാത്ത വിധം ബഹുഭാഷാ പണ്ഡിതനായ നരസിംഹറാവുവിന് ഹൃദയഭാഷ മാത്രം അറിയില്ലെന്നതുപോലെ ഇവര്‍ക്കും വേരില്ലാത്ത പാണ്ഡിത്യത്തിന്റെ, ജനാഭിമുഖ്യമില്ലാത്ത നിലപാടുകളുടെ പിന്‍ബലമേയുള്ളൂവെന്ന് സാമ്പത്തിക മാധ്യമങ്ങളും കാണുന്നില്ല. പതിനാറാം ലോക്സഭയില്‍ ധനമന്ത്രിമാരായി ബിജെപി പക്ഷത്തുനിന്ന് ഉയര്‍ത്തിക്കാട്ടുന്നവരില്‍ പ്രധാനികള്‍ രണ്ട് അരുണ്‍മാരാണ്. മുന്‍ വാണിജ്യ-വ്യാവസായിക മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മുന്‍ ടെലികോം മന്ത്രി അരുണ്‍ ഷൂറിയും. വിറ്റുതുലയ്ക്കലിന് പ്രത്യേക മന്ത്രാലയം തുറന്നയാളായിരുന്നു ഷൂറിയെന്നത് മാധ്യമങ്ങളുടെ പരിഗണനയിലേ എത്തിയില്ല. മോഡി പ്രധാനമന്ത്രിയായാല്‍ ധനവകുപ്പിന് കൂടുതല്‍ സാധ്യത ജെയ്റ്റ്ലിക്കാണെന്ന് സ്വപ്നം കാണുന്നവരുമുണ്ട്. മോഡിയുമായുള്ള പ്രവര്‍ത്തന പൊരുത്തമാണ് അതിന്റെ അടിസ്ഥാനം.

രണ്ട് അരുണ്‍മാരും ഡല്‍ഹിയിലും മുംബൈയിലും കോര്‍പറേറ്റ് മേധാവികളുമായി അടഞ്ഞ മുറി ചര്‍ച്ചകള്‍ നടത്തിയതായും ശ്രുതിയുണ്ട്. പാര്‍ലമെന്റിന്റെ അനുമതിയോ പിന്തുണയോ വാങ്ങാതെ പുത്തന്‍ തലമുറ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനായിരുന്നു ഈ കൂടിയാലോചന. ധനമന്ത്രി സ്ഥാനത്തേക്ക് സുബ്രഹ്മണ്യം സ്വാമിയുടെ പേരും ഉയരുന്നുണ്ട്. ഹാവാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ സ്വാമിയുടെ പ്രധാന ഉപദേശകന്‍ നൊബേല്‍ പുരസ്കാര ജേതാവ് സൈമണ്‍ കുസ്നെറ്റ്സാണ്. "കെയ്നീഷ്യന്‍ വിപ്ലവ"ത്തെ ഇന്ധനം നല്‍കി മുന്നോട്ടുനയിച്ച പ്രതിഭയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മുന്‍ ബിഹാര്‍ ധനമന്ത്രി സുശീല്‍കുമാര്‍ മോഡിക്കൊപ്പം ചില ടെക്നോക്രാറ്റുകളും ബിജെപി പട്ടികയിലുണ്ട്. കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസര്‍ ജഗദീഷ് എന്‍ ഭഗവതി, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് മുന്‍ മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് പനാഗരിയ തുടങ്ങിയവര്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേന്ദ്ര ധനമന്ത്രി പട്ടികയില്‍ ഗ്രാമീണ വികസന മന്ത്രി ജയറാം രമേഷിനെ സങ്കല്‍പിക്കുന്നവരുണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ പിന്തുണ ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലേകനിക്കാണ്. കോര്‍പറേറ്റ് മേഖലയും അദ്ദേഹത്തിനൊപ്പമായിരിക്കും. പതിനാറാം ലോക്സഭയിലേക്കുള്ള സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ഒരാളാണ് നിലേകനി. അതും ഒരു ശക്തിയായിക്കൂടെന്നില്ല. 7700 കോടി മൂലധനമുള്ള അദ്ദേഹത്തില്‍നിന്ന് രാജ്യത്തിന് ഇടയ്ക്ക് വായ്പ എടുക്കാമെന്ന സൗകര്യവുമുണ്ട്.

അരുണ്‍മാരായാലും നിലേകനിമാരായാലും വിദൂരങ്ങളിലിരുന്ന് മൂലധനശക്തികള്‍ കൈകൊട്ടിച്ചിരിക്കും. ഹാവാര്‍ഡ് സിന്‍ പ്രസ്താവിച്ചതുപോലെ, വിജയകരമായ യുദ്ധങ്ങള്‍ക്കുശേഷം യുദ്ധപ്പനി അവസാനിക്കുമ്പോള്‍ വീണ്ടും പക്വമായ ചിന്തകള്‍ ഉണരുക പതിവാണ്. യുദ്ധത്തിന് നല്‍കേണ്ടിവന്ന വിലയെപ്പറ്റിയും അതിന്റെ നേട്ടങ്ങളെപ്പറ്റിയും ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും. ഇറാഖ് അധിനിവേശം കൊടുമ്പിരിക്കൊണ്ടിരുന്ന 1991 ഫെബ്രുവരിയിലെ ജനഹിത പരിശോധനയില്‍ പങ്കെടുത്തവരെ യുദ്ധത്തിന്റെ ഭീകര ചെലവുകള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ പതിനേഴ് ശതമാനം മാത്രമാണ് ചെലവ് അമിതമാണെന്ന് അഭിപ്രായപ്പെട്ടത്. ജൂണില്‍ അത് മുപ്പത് ശതമാനമായി. (അമേരിക്കന്‍ ഐക്യനാടുകളുടെ ജനകീയ ചരിത്രം. ഭാഗം മൂന്ന്, പേജ് 323) ഇത് ഇന്ത്യന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ സംബന്ധിച്ചും ചിന്തിക്കേണ്ട വസ്തുതയാണ്. കോണ്‍ഗ്രസായാലും ബിജെപിയായാലും കെടുതികള്‍ക്ക് ഒരേ മുഖവും ഭാവവുമായിരിക്കും. അമേരിക്കന്‍-ഇറാഖ് ജനങ്ങളുടെ സാധാരണ വികാരങ്ങള്‍ വിട്ടുകളയാതെ ചരിത്രകാരന്‍ മരിലിന്‍ യങ് നല്‍കിയ മുന്നറിയിപ്പ് ഇന്ത്യക്കും ബാധകമാവും. ""

ഇറാഖിലെ റോഡുകള്‍ തകര്‍ക്കാന്‍ അമേരിക്കയ്ക്കാവും. എന്നാല്‍ സ്വന്തം റോഡുകള്‍ നിര്‍മിക്കാനാകില്ല. ഇറാഖില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യമുണ്ടാക്കാം; എന്നാല്‍ സ്വന്തം നാട്ടിലെ ദശലക്ഷക്കണക്കായവര്‍ക്ക് ആരോഗ്യ പരിപാലനം ഉറപ്പുവരുത്താനാകില്ല. കുര്‍ദിഷ് ന്യൂനപക്ഷത്തോടുള്ള ഇറാഖിന്റെ പെരുമാറ്റത്തെ നാം നിശിതമായി വിമര്‍ശിക്കും. എന്നാല്‍ സ്വന്തം നാട്ടിലെ വംശീയസ്പര്‍ധ അവസാനിപ്പിക്കാനാവില്ല. അന്യനാട്ടിലെ ജനതയെ ഭവനരഹിതരാക്കും. സ്വന്തം നാട്ടില്‍ വീടുകള്‍ നിര്‍മിക്കുകയില്ല. യുദ്ധത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് സൈനികരെ മയക്കുമരുന്നുകളില്‍നിന്ന് സംരക്ഷിക്കാനാകും. എന്നാല്‍ നാട്ടില്‍ മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കാന്‍ നമുക്ക് പണമില്ല. ഇതൊക്കെക്കൊണ്ടു തന്നെ യുദ്ധത്തില്‍ വിജയത്തിനുശേഷം നാം പരാജയം ഏറ്റുവാങ്ങുന്നു..."" എന്നതിന് ഇന്ത്യന്‍ വകഭേദമുണ്ട്. കോര്‍പറേറ്റ് മാധ്യമ വൃന്ദങ്ങള്‍ക്ക് രുചിക്കാത്ത യാഥാര്‍ഥ്യമാണത്. തെരഞ്ഞെടുപ്പിലെ ആരുടെയോ വിജയത്തിനുശേഷം പരാജയങ്ങള്‍ മാത്രം ഭക്ഷിക്കേണ്ടിവരുന്ന സാധാരണ ഇന്ത്യന്‍ പൗരന്റെ നിലവിളികള്‍ മുട്ടി പ്രതിധ്വനിക്കാന്‍ ചുവരുകള്‍പോലും ഇല്ലാതാവുകയാണോ?

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക

Monday, February 24, 2014

ഫാസിസത്തിന്റെ നാലാം ചുവടുവെപ്പ്

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാരം അധികാരത്തില്‍ വരുമെന്ന പ്രതീതി ഇതിനകംതന്നെ അതിശക്തമായി സൃഷ്ടിക്കപ്പെട്ടിരിക്കയാണല്ലോ. ഇത്തരമൊരു പ്രതീതി നിര്‍മിതിയിലേക്ക് നയിച്ച രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ എന്തൊക്കെയാണ്? പ്രാഥമികമായും അത് ഒരു മാധ്യമനിര്‍മിതി ആയിരുന്നു. ലാഭാന്വേഷികളായ മധ്യവര്‍ഗവും ഫാസിസ്റ്റ് പ്രവണതയുള്ള രാഷ്ട്രീയ രൂപീകരണങ്ങളും അവസരവാദികളായ വ്യാപാരി-വ്യവസായി വിഭാഗങ്ങളും ആണ് ഇന്ത്യന്‍ ജനതയെ പ്രതിനിധാനം ചെയ്യുന്നത് എന്ന് വിശ്വസിച്ചുപോരുന്ന മാധ്യമങ്ങളാണ് ഈ ബിംബ നിര്‍മിതിയില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളത്. എല്ലാ സൂചികകള്‍ അനുസരിച്ചും - സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, ശിശു മരണം, താഴെക്കിടയല്‍ ഉള്ളവരുടെ വരുമാനം, ന്യൂനപക്ഷ സുരക്ഷ - മോഡിയുടെ ഗുജറാത്ത് ഇന്ത്യയില്‍ ഏറ്റവും പിന്നില്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണെന്ന സത്യം സമര്‍ഥമായി മറച്ചുവയ്ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഒപ്പം വിമര്‍ശനങ്ങളെപ്പോലും പ്രശംസകള്‍ ആക്കി മാറ്റാനും. മോഡിയുടെ സ്വന്തം പരസ്യഏജന്‍സിയും മോഡിയെ - കേദാര്‍നാഥിനെക്കുറിച്ചുള്ള കെട്ടുകഥയില്‍ എന്നപോലെ- അമാനുഷിക പ്രഭാവശാലിയാക്കാന്‍ സഹായിച്ചു. എന്നാല്‍ ഇപ്പോള്‍ ആ തിളക്കം പോയിരിക്കുന്നു.

ഈ ഗൂഢാലോചനയില്‍ പങ്കാളികളാകാന്‍ വിസമ്മതിച്ച മാധ്യമങ്ങള്‍ മോഡിയുടെ യഥാര്‍ഥ കഥകള്‍ പുറത്തുകൊണ്ടുവന്നു. ഒപ്പം ഡല്‍ഹിയിലെ പരാജയം മറ്റൊരു ബദല്‍ സാധ്യമാണെന്ന പ്രത്യാശ ജനങ്ങള്‍ക്ക് നല്‍കി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മോഡിഫിക്കേഷന്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ നിര്‍ണായകമായ ഒരു ചുവടുവെപ്പായി വിലയിരുത്താമോ? മോഡിയുടെ ഉദയം, ഗാന്ധിവധത്തിനും ബാബറി മസ്ജിദ് തകര്‍ക്കലിനും ഗുജറാത്തിലെ ഗോധ്രാനന്തര വംശഹത്യക്കും ശേഷം ഫാസിസത്തിന്റെ ഒരു നാലാം ചുവടുവെപ്പാണ്. വാജ്പേയി, അദ്വാനി കാലത്തുനിന്നും മോഡിയിലേക്കെത്തുമ്പോള്‍ സംഘപരിവാരത്തിനുണ്ടാവുന്ന ഭാവ മാറ്റങ്ങള്‍ എന്തൊക്കെയാണ്? വാജ്പേയിയും അദ്വാനിയും അവരുടെ തെറ്റായ രാഷ്ട്രീയ പ്രയോഗത്തിന്നിടയിലും അവര്‍ക്ക് ലഭിച്ച ലിബറല്‍ വിദ്യാഭ്യാസത്തിന്റെ കൂടി ഫലമായിട്ടാകാം, ലിബറല്‍ രാഷ്ട്രീയ മാന്യതയുടെ ചില അതിര്‍ത്തികള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ അത് മോഡിയില്‍നിന്ന് പ്രതീക്ഷിക്കുകവയ്യ. കുട്ടിക്കാലം മുതലേ ശാഖാപ്രവര്‍ത്തകനായിരുന്ന മോഡിക്ക് ലഭിച്ചിട്ടുള്ള ഒരേ ഒരു വിദ്യാഭ്യാസം ആര്‍എസ്എിന്റെ ലഘുലേഖകളില്‍നിന്നുള്ളതാണ്. വിദ്വേഷത്തിന്റെ വിഷം വമിക്കുന്ന പ്രതിലോമ വര്‍ഗീയ രാഷ്ട്രീയം എന്നര്‍ഥം. അദ്വാനി, ജിന്നയെപ്പോലെ തന്നെ, ഒരു നിരീശ്വരവാദി ആയിരുന്നു.

ബിജെപിയില്‍ പല തരം ആളുകള്‍ ഉണ്ട്. അവര്‍ക്ക് പൊതുവായുള്ളത് ഹിന്ദു സാംസ്കാരിക ദേശീയവാദം മാത്രമാണ്. അക്കൂട്ടത്തില്‍ ഏറ്റവും അപകടകരമായ നിലപാടുകള്‍ ഉള്ള ഒരാളാണ് നരേന്ദ്ര മോഡി. തികഞ്ഞ ഒരു ഫാസിസ്റ്റ് വ്യക്തിത്വം. നരേന്ദ്രമോഡി ഗുജറാത്തിലെ മുഖ്യമന്ത്രി എന്ന നിലയില്‍നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയിലേക്കുയര്‍ന്നാല്‍ ഇന്ത്യ ഒന്നടങ്കം ഗുജറാത്ത് ആവര്‍ത്തിക്കപ്പെടും (അതായത് ഗുജറാത്തില്‍ നടന്നതുപോലുള്ള വംശഹത്യകള്‍ ആവര്‍ത്തിക്കപ്പെടും) എന്ന ഭീതി അതിശക്തമായി നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പംതന്നെ ഇത്തരമൊരു ഭീതി അതിശയോക്തിപരമായ ഒന്നാണ് എന്ന മറുവാദവും നിലനില്‍ക്കുന്നുണ്ട്. താങ്കളുടെ അഭിപ്രായം എന്താണ്? ഇന്ത്യ ഭാഗ്യവശാല്‍ ഗുജറാത്ത് അല്ല. ഗുജറാത്തില്‍ മോഡി ചെയ്തതൊന്നും അതേപടി ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ നമ്മുടെ ഉറച്ച ജനാധിപത്യം സമ്മതിക്കാന്‍ ഇടയില്ല. അതേസമയം അത്തരം ചെയ്തികള്‍ക്ക് ഭരണകുടം സംരക്ഷണം നല്‍കാന്‍ ശ്രമിക്കും എന്ന് ഉറപ്പാണ്. അതും ഭയപ്പെടേണ്ടതുതന്നെ. ഇന്ത്യന്‍ മതനിരപേക്ഷതയുടെ അതിജീവന സാധ്യതകള്‍ എന്തൊക്കെയാണ്? ഇന്ത്യന്‍ മതനിരപേക്ഷതയുടെ അടിത്തറ ഉറച്ചതാണ് എന്ന് ഞാന്‍ കരുതുന്നു. ഒന്നാമതായി ഭക്തി-സൂഫി പാരമ്പര്യം മുതല്‍ ഗാന്ധിവരെ നീളുന്ന ഒരു ആത്മീയ പാരമ്പര്യം ഇന്ത്യക്കുണ്ട്. ഇത് മത സങ്കുചിതത്വങ്ങള്‍ക്കെതിരായി നില്‍ക്കുന്ന ഒന്നാണ്. രണ്ടാമതായി ഭരണകൂടം മതാതീതമായി നിലനില്‍ക്കുക എന്നത് നമ്മുടെ ബഹു-മത രാഷ്ട്രത്തിന്റെ നിലനില്‍പ്പിനുതന്നെ അനിവാര്യമാണ്.

മൂന്നാമതായി നമ്മുടെ സാധാരണ ജനങ്ങള്‍ പൊതുവെ മതവിശ്വാസികള്‍ ആയിരിക്കെ തന്നെ അന്യമതവിദ്വേഷികള്‍ അല്ല. ഇന്ത്യയില്‍ മതേതരത്വം എന്നാല്‍ രണ്ട് അര്‍ഥങ്ങളാണ് ഉള്ളത്: ഒന്ന്, പൗരസമൂഹത്തില്‍ എല്ലാ മതങ്ങളുടെയും മതേതര വിശ്വാസങ്ങളുടെയും സഹവര്‍ത്തിത്വം, രണ്ട്, ഭരണകൂടവും അതിന്റെ നിയമവ്യവസ്ഥയും മതങ്ങള്‍ക്കെല്ലാം അതീതമായി സമദൃഷ്ടി പുലര്‍ത്തല്‍. കോണ്‍ഗ്രസിനെയും സംഘപരിവാരത്തെയും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു മതനിരപേക്ഷ ബദല്‍ - അത്തരമൊരു രാഷ്ട്രീയ കൂട്ടായ്മക്കുള്ള സാധ്യതകള്‍ എന്തെല്ലാമാണ്. പൊതുവായ ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ വലതുപക്ഷം ഒഴികെയുള്ള കക്ഷികളുടെ ഒരു കൂട്ടായ്മ മാത്രമേ അതിനു വഴിയായി കാണുന്നുള്ളൂ. ഈ പരിപാടിയുടെ പ്രധാന ഘടകങ്ങള്‍ ന്യൂനപക്ഷ (വിശേഷിച്ചും മുസ്ലിം, ആദിവാസി, ദളിത് വിഭാഗങ്ങള്‍) സംരക്ഷണം ഉറപ്പാക്കുന്ന മതേതരത്വം, സമത്വോന്മുഖവും (അതിനാല്‍തന്നെ സാമാന്യജനാനുകൂലവും കുത്തകവിരുദ്ധവും) പരിസ്ഥിതി സൗഹാര്‍ദപരവും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്നതുമായ വികസനം, മുകള്‍ മുതല്‍ അടിത്തട്ടുവരെയുള്ള ജനാധിപത്യം, പൊതു വിദ്യാഭ്യാസത്തിലും സൗജന്യമായ ചികിത്സയിലും പൊതുജനാരോഗ്യ സംരക്ഷണത്തിലുമുള്ള ഊന്നല്‍, അഴിമതിമുക്തമായ ഭരണം ഇവയായിരിക്കണം. ആം ആദ്മി കക്ഷിയുടെ അത്ഭുതകരമായ വളര്‍ച്ചയും ജനപ്രിയതയും കാണിക്കുന്നത് ഒരു ബദലിനുവേണ്ടി ജനങ്ങള്‍ ദാഹിക്കുന്നു എന്നുതന്നെയാണ്. വ്യവസ്ഥാപിത ഇടതുപക്ഷത്തിനും (എക്സിസ്റ്റിങ് ലെഫ്റ്റ്) വിമര്‍ശക ഇടതുപക്ഷത്തിനും (ക്രിട്ടിക്കല്‍ ലെഫ്റ്റ്) ഇത്തരം ഒരു രൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ കഴിയേണ്ടതാണ്. ബീഹാറിലെ നിധീഷിനെപ്പോലെ ജനാനുകൂല ഭരണം അഴിമതി കൂടാതെ നടത്തുന്നവര്‍ക്കും ഇതില്‍ ഒരു പങ്കുവഹിക്കാന്‍ കഴിയണം. ശരിയായ ഫെഡറലിസത്തിനുവേണ്ടി നിലകൊള്ളുന്ന പ്രാദേശിക കക്ഷികള്‍ക്കും ദളിത് - മുസ്ലിം പ്രതിനിധാനങ്ങള്‍ക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയും. കോണ്‍ഗ്രസ്-ബിജെപി മുന്നണികള്‍ മടുത്ത ജനങ്ങള്‍ ഏതായാലും തികച്ചും പുതിയ ഒരു രൂപീകര ണത്തെ കാത്തിരിക്കുകയാണ്.

*
സച്ചിദാനന്ദന്‍ ദേശാഭിമാനി വാരിക

Tuesday, December 3, 2013

അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് സമാധാന നൊബേലോ

""ചരിത്രം മനസ്സിലാക്കുന്നില്ല എന്നതിനര്‍ഥം നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നതാണ്. വൃക്ഷത്തിന്റെ ഭാഗമാണെന്ന് ബോധ്യമില്ലാത്ത ഇലപോലെയാവും നിങ്ങള്‍"" എന്നെഴുതിയത് അമേരിക്കന്‍ എഴുത്തുകാരന്‍ മൈക്കേല്‍ ക്രിച്ടണ്‍. ഏറെ വായിക്കപ്പെടുകയും അതിലേറെ വില്‍ക്കപ്പെടുകയും ചെയ്ത രചയിതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ തുറകളിലെല്ലാം മുദ്രപതിപ്പിച്ച ക്രിച്ടണ്‍ മെഡിക്കല്‍ ഫിക്ഷന്‍ ശാഖയുടെ മണ്ഡലത്തില്‍ തനത് സംഭാവന നല്‍കിയ ഡോക്ടര്‍ കൂടിയായിരുന്നു. ജുറാസിക് പാര്‍ക്, കോംഗോ ട്രാവല്‍സ്, ദി ലോസ്റ്റ് വേള്‍ഡ്, സ്റ്റേറ്റ് ഓഫ് ഫിയര്‍ - എന്നിങ്ങനെയുള്ള കൃതികളടക്കം 20 കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്. തെളിവിന്റെ അഭാവത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ മുന്‍വിധികളാണെന്ന് സ്റ്റേറ്റ് ഓഫ് ഫിയര്‍ വളച്ചുകെട്ടില്ലാതെ ഓര്‍മപ്പെടുത്തുന്നുമുണ്ട്.

തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവല്ലെന്ന തത്വചിന്താ സ്പര്‍ശമുള്ള തമാശയും (ദി ലോസ്റ്റ് വേള്‍ഡ്) ചരിത്രത്തിന്റെ സാധുതയും അതിന്റെ തെളിവായ രേഖയെയുമാണ് കൂട്ടിയിണക്കുന്നത്. ജുറാസിക് പാര്‍ക്കിലാകട്ടെ, എഴുത്തിനെയും വിവരസാങ്കേതിക സമൂഹത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തുകയാണ്. വിവരസാങ്കേതിക സമൂഹത്തില്‍ ആരും ചിന്തിക്കുന്നില്ല, ഇവിടെ കടലാസിനെ നാടുകടത്താമെന്നാണ് പ്രതീക്ഷ; പക്ഷേ നാം ചിന്തയെയാണ് നിഷ്കാസിതമാക്കുന്നതെന്നതാണ് വാസ്തവം എന്നും ക്രിച്ടണ്‍ കൂട്ടിച്ചേര്‍ത്തു. സാമ്പ്രദായിക നിര്‍വചനത്തിന് വഴങ്ങാത്ത ചരിത്രമെഴുത്തിന്റെ സമാന്തര ധാരയാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിലെല്ലാം നിവര്‍ന്നുനിന്നത്. ചിന്തകളെ നാടുകടത്തി, യാഥാര്‍ഥ്യങ്ങള്‍ കൊലചെയ്ത്, തെളിവുകള്‍ മുഖവിലയ്ക്കെടുക്കാതെ ചരിത്രത്തെ സമീപിക്കുന്ന വലതുപക്ഷ രീതികളോടും ഗൂഢാലോചനകളോടും ക്രിച്ടണ്‍ സഹാനുഭൂതി കാണിച്ചിട്ടേയില്ലെന്ന് വ്യക്തം.

ചരിത്രത്തിലെ ഉപാദാനങ്ങള്‍ വികൃതമാക്കുക, അതിന്റെ തെരഞ്ഞെടുത്ത മേഖലകള്‍ പിടിച്ചടക്കുക  അതുമല്ലെങ്കില്‍ വ്യക്തി/സാമൂഹ്യ പ്രതിനിധാനങ്ങള്‍ തകര്‍ക്കുക-എന്ന നില പലപ്പോഴും കാണാനായിട്ടുണ്ട്. പി കൃഷ്ണപിള്ള അവസാനം ഒളിവില്‍ക്കഴിഞ്ഞ ആലപ്പുഴയിലെ കുടിലും അദ്ദേഹത്തിന്റെ പ്രതിമയും തകര്‍ത്ത് തീയിട്ടത് വെറും ക്രമസമാധാന പ്രശ്നവും ഗുണ്ടായിസവും മാത്രമായി പരിഗണിച്ചുകൊണ്ടുള്ള വാദങ്ങള്‍ ഏറ്റവും ഒടുവിലത്തെ വിധി തീര്‍പ്പാവാനിടയില്ല. ഏതോ ചേരിപ്രദേശത്തെ അജ്ഞാത കുടില്‍ നശിപ്പിച്ച ലാഘവത്തോടെയായിരുന്നു പലരുടെയും പ്രതികരണങ്ങളും മാധ്യമ വാര്‍ത്തകളും. പൊലീസുകാര്‍ക്ക് കണ്ടുപിടിക്കാവുന്ന പെറ്റി കേസായേ ഭരണസംവിധാനവും അതിന്റെ നേതൃത്വത്തിലുള്ളവരും വിലനല്‍കിയുള്ളൂ. വഴിത്തര്‍ക്കത്തെയും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പിണക്കത്തെയും കുട്ടികളുടെ അടിപിടിയെയും ഫാസിസ്റ്റ് എന്ന് വിളിക്കുന്ന സാമൂഹ്യ അജ്ഞതയുടെ കുറേക്കൂടി തെളിഞ്ഞ ഉദാഹരണമായിരുന്നു ഇപ്പോഴത്തെ നടപടികളില്‍ തെളിഞ്ഞത്. ആലപ്പുഴ മുഹമ്മയില്‍ പി കൃഷ്ണപിള്ള താമസിച്ചിരുന്ന വീടിന് തീപ്പിടിക്കാനിടയായ സംഭവം എന്നായിരുന്നു മലയാള മനോരമയുടെ വിലയിരുത്തല്‍. മുഖപ്രസംഗമില്ല, കാര്‍ട്ടൂണില്ല; പ്രമുഖരുടെ പ്രതികരണങ്ങളില്ല. കുട്ടികളുടെ അവകാശം, തുരന്തോ എക്സ് വിഷയങ്ങളിലായിരുന്നു രണ്ട് ദിവസത്തെ മുഖപ്രസംഗങ്ങള്‍. ദേശീയ പത്രമെന്ന് ഉറക്കത്തില്‍പ്പോലും വിളിച്ചറിയിക്കാറുള്ള മാതൃഭൂമിയാവട്ടെ, പി കൃഷ്ണപിള്ളയുടെ സ്മാരകം തീപിടിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം റേഞ്ച് ഐജി പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പടുത്തിയതിലാണ് ആവേശം കൊണ്ടത്. രണ്ടു പത്രത്തിലും ഒരാള്‍തന്നെയാണ് വാര്‍ത്തയെഴുതിയതെന്ന് തോന്നിപ്പിക്കുംവിധമുള്ള സമാനത യാദൃച്ഛികമാണോ?

മാധ്യമ സിന്‍ഡിക്കേറ്റ്, മഞ്ഞപ്പത്രശൈലി, അവ്യക്തതയുടെ പദ്ധതി എന്നെല്ലാം വിമര്‍ശനമുയരുമ്പോള്‍, കുരച്ചുചാടിയിട്ട് കാര്യമില്ല. പച്ചക്കള്ളങ്ങളും അര്‍ധസത്യങ്ങളും അരച്ചുചേര്‍ത്ത് വലതുപക്ഷ തൈലം ഒരുക്കുന്ന കൂട്ടായ്മയാണ് സിന്‍ഡിക്കേറ്റ്. സ്ഥലവും കാലവുമൊന്നും പ്രശ്നമല്ല. ഒരേ തല കൊണ്ടാവും അവരുടെ ചിന്ത. മഞ്ഞ പത്രപ്രവര്‍ത്തനം  പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് പ്രചാരത്തിലെത്തിയ സംജ്ഞയാണ്. ജോസഫ് പുലിറ്റ്സറിന്റെ ന്യൂയോര്‍ക്ക്വേള്‍ഡും റാന്‍ഡോള്‍ഫ് ഹേര്‍സ്റ്റിന്റെ ന്യൂയോര്‍ക്ക് ജേണലും തമ്മിലുള്ള പ്രചാരണ യുദ്ധമായിരുന്നു അതിന്റെ അടിസ്ഥാനം. ഇരു പത്രങ്ങളും പുതിയ സ്വാധീനവലയങ്ങള്‍ സൃഷ്ടിക്കാന്‍ സെന്‍സേഷണലിസത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പുലിറ്റ്സര്‍ ന്യൂയോര്‍ക്ക് വേള്‍ഡിനെ വിനോദവായനയുടെ നല്ല മാതൃകയാക്കി. ചിത്രങ്ങള്‍, വിവിധ കളികള്‍, പല മത്സരങ്ങള്‍, കുറ്റകൃത്യകഥകള്‍ തുടങ്ങിയവക്കെല്ലാം വന്‍ പ്രാധാന്യമാണ് നല്‍കിയതും. അക്കാലത്ത് വന്ന ഹാസ്യ പരമ്പരയിലെ പ്രധാന കഥാപാത്രം മഞ്ഞനിറമുള്ള രാത്രി വസ്ത്രം ധരിച്ച കുട്ടിയായിരുന്നു. റിച്ചാര്‍ഡ് എഫ് ഔട്ട് കോള്‍ട്ടിന്റെ ആ പരമ്പര, കാര്യങ്ങളെ ഏറെ നിസ്സാരവല്‍ക്കരിച്ചാണ് കൈകാര്യം ചെയ്തത്. പിന്നെ ഇത്തരം ബോധപൂര്‍വമായ ഗൗരവമില്ലായ്മയെ മഞ്ഞപ്പത്രപ്രവര്‍ത്തനം എന്നാണ്വിളിച്ചതും. ചെറുതിനെ വലുതാക്കുക, വലുതിനെ ചെറുതാക്കുക, ശുദ്ധ വിഡ്ഢികള്‍ക്ക് വലിയ വ്യക്തിത്വങ്ങളുടെ തലപ്പാവ് അണിയിക്കുക, ചരിത്രത്തിലേക്ക് സംഭാവന നല്‍കിയവരെ രാഷ്ട്രീയ ശിശുക്കളാക്കി വരച്ചുവെക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളായിരുന്നു പിന്നീട് സമര്‍ഥമായി മുന്നോട്ടു കൊണ്ടുപോയതെന്നും കാണാം. സ്പാനിഷ് - അമേരിക്കന്‍ യുദ്ധത്തില്‍പ്പോലും മഞ്ഞ കലര്‍ത്തിയ പുലിറ്റ്സര്‍ക്കും ഹേര്‍സ്റ്റിനും വമ്പന്‍ അനുയായി വൃന്ദമുണ്ടായത് കേരളത്തിലായിരുന്നു.

അവ്യക്തതയുടെ പദ്ധതിയെക്കുറിച്ച് പംക്തികാരനായ പോള്‍ ക്രൂഗ്മാന്‍ ഏറെ കൃത്യതയോടെ എഴുതിയിട്ടുണ്ട്. ഇത് ബുദ്ധിപരമായി നടപ്പിലാക്കിയ "ദി പബ്ലിക് ഇന്ററസ്റ്റ്" എഡിറ്റര്‍ ഇര്‍വിങ് ക്രിസ്റ്റോളിനെ ഓര്‍ത്തുകൊണ്ടാണ് ആ പഠനം ആരംഭിക്കുന്നത്. ക്രിസ്റ്റോളിന്റെ ചില രൂപീകരണങ്ങള്‍ ആദ്യം ഏറ്റെടുത്തത് സാമ്പത്തിക വലതുപക്ഷമായിരുന്നു. ഇപ്പോള്‍ മത വലതുപക്ഷമാണ് ഉപയോഗപ്പെടുത്തുന്നതും. സ്വകാര്യമേഖലക്കുവേണ്ടി വാദിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജീവകാരുണ്യ സംഭാവനകള്‍ നല്‍കാന്‍ ക്രിസ്റ്റോള്‍ കോര്‍പറേറ്റുകളെ പ്രേരിപ്പിക്കുകയായിരുന്നു. സമാന്തര ബൗദ്ധിക പ്രപഞ്ചം ലക്ഷ്യമാക്കി അവ കണക്കില്ലാത്ത പണമാണ് ഒഴുക്കിവിട്ടത്. സ്വന്തം മേഖലയില്‍ സംഭാവന നല്‍കുന്നതിനു പകരം വലതുപക്ഷ പ്രത്യയശാസ്ത്ര പ്രചാരണത്തിനിറങ്ങുകയായിരുന്നു പല ബുദ്ധിജീവികളും. ഗവേഷണങ്ങള്‍ക്കുപകരം വക്കാലത്തായിരുന്നു അവരുടെ മുഖ്യ അജണ്ട. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിന്റെ ഒരു അഭിപ്രായപ്രകടനം മുന്‍നിര്‍ത്തി ക്രൂഗ്മാന്‍ കൗതുകകരമായ സൂചനയും നല്‍കിയിട്ടുണ്ട്. ഭൂമി പരന്നതാണെന്ന് ബുഷ് ആനുഷംഗികമായി പറഞ്ഞാല്‍, വാര്‍ത്താ തലക്കെട്ട് ഭൂമിയുടെ ആകൃതിയെക്കുറിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ ഉടലെടുത്തിരിക്കുന്നു എന്നാകും. ചില കാര്യങ്ങളില്‍ വസ്തുതയും സത്യവും നിര്‍ണയിക്കുന്നത് പൊതു അഭിപ്രായമെന്നോണം മാധ്യമങ്ങള്‍ പടച്ചുണ്ടാക്കുന്ന കള്ളങ്ങളല്ല എന്നര്‍ഥം. ലാവ്ലിന്‍ കേസിലെ ഏറ്റവും പുതിയ വിധി അത് നന്നായി തെളിയിക്കുകയുമാണ്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിലെ തെരഞ്ഞെടുപ്പും തിരസ്കാരവും ഒട്ടേറെ വിവാദങ്ങള്‍ ഇളക്കിവിട്ടിട്ടുണ്ട്. അഞ്ചുവട്ടം നിര്‍ദേശിക്കപ്പെട്ട മഹാത്മാഗാന്ധി ഒരിക്കലും പരിഗണിക്കപ്പെട്ടില്ലെന്നതാണ് അതില്‍ പ്രധാനം. 1937, 38, 39, 47 എന്നീ വര്‍ഷങ്ങളിലും ഗാന്ധി വധത്തിന് മാസങ്ങള്‍ മുമ്പുമായിരുന്നു പട്ടികയില്‍ എത്തിയത്. 1948ല്‍ യോഗ്യരായവരെ കണ്ടെത്താനാവാത്തതിനാല്‍ പുരസ്കരാം തന്നെ റദ്ദാക്കുകയായിരുന്നു.

ഏറ്റവും രസകരവും എന്നാല്‍ ക്രൂരവുമായ വസ്തുത, 1939ല്‍ ഗാന്ധിജിക്കൊപ്പം ജര്‍മന്‍ ഫാസിസ്റ്റ് അഡോള്‍ഫ് ഹിറ്റ്ലറുടെ പേരും നോര്‍വീജിയന്‍ കമ്മിറ്റിക്കു മുമ്പാകെ എത്തിയെന്നതാണ്. സ്വീഡിഷ് പാര്‍ലമെന്റംഗം ഇജിസി ബ്രാന്‍ഡ്ടിന്റെ വകയായിരുന്നു ആ നാമനിര്‍ദേശം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ലോകം കണ്ട എക്കാലത്തെയും വലിയ മനുഷ്യ കശാപ്പുകാരന്‍ പരാമര്‍ശിക്കപ്പെട്ടത് ഇപ്പോഴത്തെ മാധ്യമ പരിചരണത്തിന്റെയും മുഖമുദ്രയാണ്. ലാവ്ലിന്‍ കേസിലെ നുണപ്രചാരണങ്ങള്‍ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന് ക്ലീന്‍ ചിറ്റു നല്‍കുന്നതിനും എല്ലാം കണക്കാണെന്ന സാമാന്യബോധം ഉറപ്പിക്കുന്നതിനും അത് ഏറെ വിയര്‍പ്പൊഴുക്കി. വിടുതല്‍ ഹര്‍ജി പരിഗണിച്ച 2013 നവംബര്‍ അഞ്ചിന് ടെലിവിഷന്‍ ചാനലുകളെല്ലാം പിണറായി വിജയന്റെ ചോരക്കുവേണ്ടി കാത്തുകെട്ടി നില്‍പ്പായിരുന്നല്ലോ? ശിക്ഷയുറപ്പിച്ച അവ നവംബര്‍ നാലിന് മുഴുനീള ചര്‍ച്ചകളും കൊഴുപ്പിച്ചു. അവശ ചാനല്‍ചര്‍ച്ചാ തൊഴിലാളികള്‍ക്ക് രണ്ടു ദിവസത്തെ ജോലി നല്‍കുകയായിരുന്നെന്ന് പറയാം. സമാധാന നൊബേലിന്റെ 1935ലെ ചരിത്രത്തിനും വിവാദത്തിന്റെ മേമ്പൊടിയുണ്ടായി. ജര്‍മന്‍ ആയുധവല്‍ക്കരണവും വെഴ്സൈലെസ് സന്ധിയുടെ ലംഘനവും മറ്റും തുറന്നുകാട്ടിയത് പരിഗണിച്ച് കാള്‍ വോണ്‍ ഒസീറ്റ്സ്കിയെയായിരുന്നു തെരഞ്ഞെടുത്തത്. എന്നാല്‍ സമാധാനപ്രിയനായിരുന്ന ആ ജര്‍മന്‍ രാഷ്ട്രീയക്കാരനോട് എന്തു സമീപനമായിരുന്നെന്ന് അന്വേഷിക്കുക നിര്‍ബന്ധമാണ്. അഡോള്‍ഫ് ഹിറ്റ്ലര്‍ ചാന്‍സലറായി സ്ഥാനമേറ്റ 1933 ജനുവരിക്കുശേഷവും നാസികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ചുരുക്കം പൊതുപ്രവര്‍ത്തകരില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. റീഷ്താഗ് തീയിട്ട ഫെബ്രുവരി 28ന് ഒസീറ്റ്സ്കിയെ പ്രതിചേര്‍ത്ത് സ്പാന്‍ഡോ ജയിലിലടച്ചു. പിന്നെ എസ്റ്റര്‍വേഗണ്‍, ഓള്‍ഡെന്‍ബര്‍ഗ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു. ക്ഷയരോഗ ബാധിതനായി നരകിക്കവെ 1935ലാണ് നൊബേല്‍സമ്മാനം നേടുന്നത്. പുരസ്കാര പ്രഖ്യാപനം തടയാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ അദ്ദേഹത്തെ ഒസ്ലോവില്‍പ്പോയി അവാര്‍ഡ് സ്വീകരിക്കാന്‍ അനുവദിക്കാത്തവിധം ജയിലിലടച്ചു. പ്രതിഷേധ സൂചകമായി പുസ്കാരം ത്യജിക്കുകയാണെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. അവാര്‍ഡ് ലബ്ധിയെക്കുറിച്ച് പത്രങ്ങള്‍ ഒരക്ഷരം അച്ചടിക്കരുതെന്ന കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു സര്‍ക്കാര്‍. ഭാവിയില്‍ നൊബേല്‍സമ്മാനം സ്വീകരിക്കുന്നതില്‍നിന്ന് ജര്‍മന്‍കാരെ വിലക്കുന്ന പ്രഖ്യാപനവും ഹിറ്റ്ലര്‍ സേന നടത്തി.

മാധ്യമങ്ങള്‍ പുലര്‍ത്തുന്ന "ജനാധിപത്യ" ബോധത്തിന്റെ സൂചനകള്‍ ഉറപ്പിക്കുന്നതാണ് 1935ലെ ജര്‍മന്‍ ചരിത്രവും ഹിറ്റ്ലറുടെ അസഹിഷ്ണുതയും. കാള്‍വോണ്‍ ഒസീറ്റ്സ്കിയെ അക്കാലത്ത് നാസികള്‍ വിശേഷിപ്പിച്ചിരുന്നത് കേട്ടാലറയ്ക്കുന്ന പദാവലികള്‍ നിരത്തിയായിരുന്നു. ആഫ്റ്റെന്‍പോസ്റ്റെന്‍ ഉള്‍പ്പെടെയുള്ള സ്വീഡിഷ് പത്രങ്ങള്‍ സ്വന്തം രാജ്യത്തെ കടന്നാക്രമിച്ച കുറ്റവാളി എന്നാണ് ശകാരിച്ചത്. നിലനില്‍ക്കുന്ന നിയമം അംഗീകരിച്ചുകൊണ്ടേ ജനങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമുള്ള സമാധാനാന്തരീക്ഷം നിലനില്‍ക്കുകയുള്ളൂ എന്നും പത്രങ്ങള്‍ ഉപദേശിച്ചു. പ്രതി, കുറ്റവാളി, അഴിമതിക്കേസ്, ഖജനാവ് ചോര്‍ത്തല്‍, പൂര്‍ത്തീകരിക്കാത്ത വാഗ്ദാനം, സ്വതന്ത്ര നിയമം തുടങ്ങിയ വാക്കുകള്‍ അസ്ഥാനത്ത് പ്രയോഗിച്ച് അവ്യക്തത ഇളക്കിവിടുകയായിരുന്നു മാധ്യമങ്ങള്‍ ലാവ്ലിന്‍ പ്രശ്നത്തിലും. ഓരോ ഘട്ടത്തിലും അടുത്തതില്‍ കുടുങ്ങും എന്ന അമിതാഘോഷം തന്നെ. എല്ലാം നിലംപരിശായപ്പോള്‍ വിതണ്ഡവാദങ്ങള്‍ പിന്നെയും നിരന്നു.

വീര-ക്രൈം തുടങ്ങി മനസ്സിനെ രമിപ്പിക്കുന്ന കൂട്ടുകെട്ടുകളെല്ലാം എഴുതിക്കൊണ്ടിരുന്ന മനക്കഥകള്‍ വിപ്ലവം തന്നെ കണ്ടുപിടിച്ചവര്‍ എന്ന് നടിക്കുന്ന ചിലരെങ്കിലും ഏറ്റുപറഞ്ഞത് എന്തിനായിരുന്നുവെന്നത് ഇനിയും അന്വേഷിക്കേണ്ടതുണ്ട്. ഏതെങ്കിലും ചരിത്ര സന്ദര്‍ഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നത് അതിന്റെ പാരമ്പര്യമെല്ലാം കൈപ്പിടിയിലൊതുക്കാനുള്ള അവകാശമാകുന്നില്ല. നേട്ടം/കോട്ടം, മുന്നേറ്റം/തിരിച്ചടി, കുതിപ്പ്/കിതപ്പ് - തുടങ്ങിയ ദ്വന്ദ്വങ്ങളില്‍ ആദ്യത്തവയുടെ മാത്രം ഉടമസ്ഥനാകാന്‍ ശ്രമിക്കുന്നത്ഏകപക്ഷീയമായ ചരിത്ര സമീപനത്തിന്റെ കൂടെ നിന്നുകൊണ്ടാണ്. ചരിത്രം എഴുതപ്പെട്ട മഷി, ദ്രവരൂപത്തിലുള്ള മുന്‍വിധികളാണെന്ന് പറഞ്ഞത് മാര്‍ക് ട്വയിന്‍. സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിലെ നിറംപിടിപ്പിച്ച നുണകളും അനാവശ്യ വര്‍ണക്കൂട്ടുകളും ചേര്‍ത്ത് തങ്ങള്‍ക്കനുകൂലമായ നേതൃനിര്‍വചനം പൂരിപ്പിക്കാനാണ് മാധ്യമങ്ങളുടെ എക്കാലത്തെയും പരിശ്രമം.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക

Sunday, October 13, 2013

On Neo-Liberalism, Social Discontent and Creeping Fascism

OVER the last two decades a definite rightward shift is observable in the attitudes and thinking of what is generally termed the ‘middle class’ in India, though actually this class is not in the ‘middle’ at all but belongs to the top five percent or so of the population ranked by income. The so-called ‘middle class’ is primarily urban, educated and vocal, and is mainly high or middle-caste; it reads and contributes to the print and electronic media. Because in this country some four-fifths of the population constituting the mainly lower caste labouring poor is not visible to this class and so not considered by it to be ‘within the pale’ at all, it calls itself the ‘middle class’ by ignoring this majority and comparing itself to the very rich. The anti-colonial struggle for Independence had mobilised large masses of the people under the leadership of the educated elite and had produced some degree of genuine commitment by it when it became the governing elite, to the principles of egalitarianism, to the idea that it was right to seek to reduce inequalities of assets and income through land reforms and curbs on the growth of monopoly power of capitalists, it was right to seek to raise the living standards of the abysmally poor majority of the people.

The progressive legacy of the anti-colonial struggle lingered for four decades, but it was given a decisive burial with the economic volte face of the early 1990s, the switch away from Nehruvian policies to the precisely opposite ideas of neo-liberalism. What we see emerging today is the political fall-out of following for two decades the neo-liberal economic trajectory. There is a clear retrogression as regards the level of social consciousness  – we see middle class demonstrators vocally supporting capital punishment, unthinkable in the past; some academics who were always right-wing but silent earlier now feel free to write openly that all current economic problems can be solved by removing food subsidy for the poor entirely; and a notorious provincial political figure, Narendra Modi whose tenure as chief minister saw pogroms of the minority community, acquires the respectability of leading a major opposition formation as potential prime ministerial candidate for the entire country. Members of parliament from rural areas and lower castes are openly denigrated. A creeping fascism with Indian characteristic is developing which is inseparable from the policies of neo-liberalism.

MAIN FEATURES


What are the main features of neo-liberal policies which mark them as a decisive departure from pursuit of the ideal of reducing inequality? First and foremost, they represent the interests of finance and the monopolies entwined with finance, which are strongly opposed to any form of State intervention for benefiting the masses, and redefines ‘development’ to mean giving subsidies and virtually free land, mineral and cyberspace assets to the leading monopoly capitalist houses.  An insensate obsession with reducing government spending for development by putting forward a fallacious argument that the fiscal deficit is the paramount evil to be countered, has been a feature of the core economic policy of finance for over a century in the capitalist world. We find the same silly ideas being propagated continuously through the print and electronic media in this country, and put into actual practice by successive finance ministers, causing massive unemployment and income loss to the people. 

‘Austerity packages’ for the masses combined with large subsidies for the monopolies was the typical feature of the policies dictated by financial interests during the inter-war period in Europe, particularly in Germany which was indebted owing to the aftermath of defeat in war. A combination of economic crisis and austerity packages, had a major role to play in providing a fertile soil for Fascist ideology and practice to take root in Germany as indeed also in Japan. While historical parallels always have to be drawn with caution because specific circumstances are bound to be very different in one case compared to the other, and at one time compared to another, nevertheless a study of the past historical conjunctures favourable to fascism, can provide us with valuable insights for analysing our own contemporary situation. In India today the deadly combination of an economic crisis inevitably generated by the neo-liberal growth path both globally and locally, entailing rising unemployment and social discontent, seems to be providing the right soil for right-wing and proto-fascist ideas to flourish.

The end of WW1 saw a defeated Germany which was sought to be punished by the victors, especially France, by not only occupying the mineral-rich Ruhr, but also by demanding heavy ‘war reparations’ namely compensation money for the death and damage inflicted during the war, a sum so large that it could not possibly be met without squeezing the German people severely or incurring heavy external indebtedness. J M Keynes in his Economic Consequences of the Peace took a humane view and opposed large reparation demands since given the state of the German economy it would impose an intolerable burden on its people and fuel their anger. The argument among the leading capitalist countries about reparations went on, the USA under the Dawes Plan lent money to Germany, starting a flood of foreign lending to other countries as well, termed ‘the dance of the millions’ by recipient states. In the meantime the global economy started to go into a tailspin starting with agricultural depression from the mid-1920s. Since at that time countries like Germany and USA were large exporters of agricultural products, falling prices affected their rural producers badly.  The agricultural depression came some years before the financial and economic collapse from 1929 in the US, resulting in a  sudden drying up of loans.

Germany’s creditors demanded that it follow austerity measures. As an economic historian of that period has pointed out, ‘conditionalities’ attached to loans to governments by international institutions in the modern era of finance capital are not new; creditors have always demanded austerity measures which mainly took the form of cutting back on public spending to balance the budget. In spite of the fact that people were already suffering the effects of first agricultural and then manufacturing depression, to please  its international creditors, the German Chancellor Heinrich Brüning who was an economist, imposed deflation during 1931-32, by cutting spending, raising taxes and lowering salaries and insurance benefits. Brüning was nicknamed the ‘Hunger Chancellor’ by the German working class and his policies marked the discrediting and downfall of the Weimar republic. In the last free elections in 1930 not only the Communists but to a much greater extent the Nazis gained in strength. The rise of the Nazis was fuelled by rising unemployment  and growing mass  discontent into which the fascist party tapped by promoting an ideology of extreme chauvinism and militarism, violently targeting its own minorities, smashing the trade unions of workers, all in the name of promoting a fast and efficient growth of the economy. The autobahn or expressway later became a symbol of modern infrastructure development by the Nazis. An unholy alliance between the fascists and the monopoly capitalists controlling vital iron and coal production soon led to the direct seizure of State power.     

Although in India we are talking of a very different country at a very different time, some similarities with the situation described above are obvious. First as part of loan conditionalities and later by internalising the faulty logic behind cutting public spending, successive Indian governments subject to neo-liberal dogmas since 1991, have imposed income deflation and unemployment on the people at the same time that a minority has enriched itself greatly. The agrarian depression was the result of large cuts in State spending which lowered the rate of growth of both food and non-food crops, below the population growth rate leading to reduced output per head; extension services were withdrawn; and finally farmers were exposed to the ups and downs of global prices by the government withdrawing the earlier protective measures and stopping the purchase of exportable commercial crops at support prices.

Following the sharp global price falls from the mid-1990s onwards the unprecedented suicides of indebted farmers started, which continue to this day as more and more free trade agreements are signed. From 2004 onwards the UPA-1 government went in for very sharp cutback of public spending and by 2007 brought the fiscal deficit down to 2.7 percent of GDP. This was to please foreign finance and entice it into the country, regardless of the fact that large spending cuts mean higher unemployment and income loss for the laboring masses. In 2004 and 2005 this author presented papers at conferences on food security in Berlin and Luxemburg respectively at which agriculture ministers of European, Latin American and African governments were present as were senior officials from the WTO and United Nations organisations. They were surprised and disturbed by the argument that despite the highly publicised good GDP growth rate in India – entirely owing to services growing – in reality fiscal contraction combined with exposure to global price falls had made for a situation of growing hunger and a crisis of employment and livelihoods, as was clear from an overwhelming and incontrovertible mass of data. One minister from Germany exclaimed to this author, ‘Manmohan Singh is not a Hitler!’ to which one responded ‘Not at all, but he may be a Brüning’. This assessment has turned out to be substantially correct.                 

DEAFENING SILENCE

There has been an undermining of collective cabinet and parliamentary functioning through misuse of direct executive power to push forward the neo-liberal agenda repeatedly over the last decade: witness the unpopular and dangerous nuclear power policy and the free trade agreements. The neo-liberal agenda has not been entirely uncontested as the adverse impact became obvious: the positive achievement of the Left and progressive civil society forces had been the enacting of the Mahatma Gandhi National Rural Employment Guarantee Act. In the states where it has been implemented properly, it has definitely helped to counter though not reverse, the strong forces leading to rising unemployment. While it is unfortunate that targeting has been retained, given the dogmatic opposition by the die-hard neo-liberals in government to any form of increased subsidies benefiting the masses, the recent passage of the Food Security Act must be seen as an advance however partial, and a step towards restoring a universal PDS.

In addition to economic struggles however, ideological struggle is equally necessary to counter the right wing intellectual tendencies and the creeping fascism we see growing around us, as the present ruling order discredits itself. Intellectuals ganging up against and ignoring the sensitivities of dalits, frequent denigration of lower caste, tribal and rural peoples’ representatives in parliament, are all straws in the wind. In particular it is a disturbing fact that recent middle class movements against ‘corruption’ are so simple-minded that they do not critique in the slightest, either the capitalist order or its neo-liberal avatar which privileges money-making above principle, and of which corruption is an integral and inalienable part. This simple-mindedness is perhaps not surprising when we consider that this so-called middle class has been the biggest beneficiary of neo-liberal policies which have pushed down the masses into a morass of unemployment and hunger. Hence the deafening silence on any critique of capitalism and on any real issues of relevance to the people.

*
Utsa Patnaik People's Democracy

Sunday, April 21, 2013

The Spectre of Fascism

ANYONE familiar with the history of fascism will have little difficulty in characterising Narendra Modi as a fascist and the Modi led BJP bandwagon as a brazen attempt at a fascist takeover, the first such in post-independence India. Modi is the key figure behind the anti-Muslim pogrom in Gujarat in 2002; he is from the stable of the RSS, which, notwithstanding all protestations to the contrary, is driven by the central objective of establishing a Hindu Rashtra; and he is an indubitable communal fascist in his outlook. What is more, he is also closely linked to the leading elements of finance capital, openly promoting their agenda, which is a crucial ingredient of a fascist regime.

NEO-LIBERALISM WITHOUT HUMAN FACE

Fascism which begins as a petty bourgeois movement with an anti-monopoly capital rhetoric, gets progressively integrated with (and financed by) the leading monopolists who see in it a means of establishing their untrammelled hegemony over the economy, over society and over the polity. (Georgi Dimitrov in his book The United Front had in fact described it as the “open terrorist dictatorship of the most reactionary and revanchist sections of finance capital.”) Modi is into that phase now, pushing himself with the help of the leading elements of finance capital, and of the corporate controlled media, as the next prime minister of the country, and trying to get the approval of international finance capital for his ambition, by ingratiating himself with the American and British governments. He is for FDI in the defence sector; he advocates privatisation of public sector enterprises; and the so-called “Gujarat model of development” which he champions is marked not by any concern for the development of the people (Gujarat is way behind other states in most human development indicators), but by a carte blanche to corporates to do as they please: it is neo-liberalism without any pretensions to a human face.

He satisfies, in other words, the two key conditions that define fascism: its “class nature,” which, notwithstanding its origin as a petty bourgeois movement, is aggressively pro-big business; and its “mass nature” which derives from extreme “nationalism,” chauvinism, racism, and the conjuring up of some hapless minority as the cause of the ills that afflict people. (This “mass nature” in his case derives from rabid Hindu communalism.)

But while there will be little disagreement over the placing of Modi among the ranks of the fascists (and likewise of the Shiv Sena in its various current avataras, though collectively it has lost steam of late), questions may arise over the categorisation of another odd actor on the Indian political scene, Mamata Banerjee, and her Trinamul Congress (TMC). The fact that she is authoritarian to the core is obvious. But is she not against monopoly capitalists? Did she not oppose the entry of MNCs into multi-brand retail to the point of even walking out of the UPA government over the issue? Does she not appear to be on the same wave-length as the Left on a host of issues, notwithstanding her visceral hatred of the Left? How, then, can one place her in the same category as Modi who is the darling of monopoly capital?

Fascism, as already mentioned however, began as an anti-monopoly capital movement. Its going over to the side of monopoly capital was accompanied by a betrayal of its own original rhetoric and by a ruthless pogrom against its own rank and file: in the case of Germany the pogrom was against Ernst Rohm, at one time Hitler’s closest friend and ally, and the SA he commanded (the Nazi storm troopers), during what has come to be known as the “night of long knives.” This betrayal occurred when the Nazis acquired national political power, when the original anti-capitalist rhetoric that had served them well in opposition had to be abandoned for forging closer ties with finance capital which had financed their rise to power, and when the German army’s support, which had also helped them to power, had to be enlisted for the Nazi project, for which the SA was inadequate.

FEATURES THAT ARE REMINISCENT OF FASCISM


The anti-capitalist rhetoric of such political formations at some particular point of time therefore does not in itself signify much. In the case of Mamata and her TMC, there are indeed several features reminiscent of fascism. The first is the extraordinary authoritarianism, a ruthless desire not only to suppress political opponents, especially the communists, but to stifle all dissent, including from civil society at large, through the use of strong-arm measures. A symptom of this desire to stifle dissent, and hence any critical thinking, is the desire to ban student union elections, to ensure that students, who as a body constitute the most idealistic, uncorrupted and thoughtful group in society, are made to refrain from any critical political activity.

The second feature, already mentioned earlier, is a radicalism on economic issues that at the same time is opposed to working class struggles, to strike action and to workers’ rights, a radicalism that can therefore only be termed Right Radicalism. Such Right Radicalism is characteristic of fascism in opposition, at least before it comes to national power; when it does so, this Right Radicalism is replaced by a very close integration with the leading elements of finance capital. (In Germany the shift from Right Radicalism to alliance with leading coroporate groups was particularly sharp, since even Rohm’s SA had professed a certain pro-worker sympathy, supported certain strikes, and used strong arm measures on such occasions against strike breakers.)

The third feature is a total disregard not just for proprieties of public life but even for constitutional proprieties. The death of Sudipto Gupta in police custody should normally have immediately led to an inquiry deemed credible by the public at large, and neither the chief minister nor any other minister should have expressed any opinion about the cause of death until the report of the inquiry was completed. The fact of the chief minister not ordering any credible inquiry (a police inquiry into a death in police custody has zero credibility), and rushing to certify that the cause of death as mentioned in the police version was indeed the truth, is indicative of a complete lack of propriety in public life.

But this is not all. Not only is the state government engaged at present in a conflict with the State Election Commission over local body elections, but, upon the latter’s going to court for settling this conflict, has even complained that  the state government is being forced to provide funds for a legal battle against itself!

This shows a total disdain for constitutional propriety. The State Election Commission is a constitutionally rooted body, but it has naturally no income of its own, and should not have. Its expenses have to be paid for from the public exchequer, and if it needs to go to court then the expenses for its litigation have to be borne by the government, with no questions asked, and no matter who its legal opponent may be. To complain about such payment is not only to violate the constitution, but even to treat public money as if it is the private property of the state government, and to treat any expenditure of it as a largesse to be distributed at the mercy of the state government.

FASCISM IN MAKING, OR PROTO-FASCISM

State governments behaving in a manner befitting the lumpen proletariat has also become quite common in India. But an understanding of the constitution on the part of a state government, which is no better than that of the lumpen proletariat, and an open airing of that understanding as if it represents the truth, is an authoritarian assault on the constitution. Such an assault, as distinct from dissatisfaction with this or that provision of the constitution and an effort to change such a provision through constitutionally legitimate ways, is a fascist trait.

The fourth feature is something that many writers, in particular writers outside the Marxist tradition, talk about, namely the centrality of one leader that is characteristic of fascism, de-emphasises institutions and rules, and permits situations where horrendous excesses are committed because of overzealous free-for-alls among lower level personnel of the fascist party or the state. (Some have even blamed the holocaust of the Nazi era to this complete undermining of institutions under the weight of the so-called charisma of the “Fuehrer.”) And in contemporary West Bengal, the absolute centrality of one individual is obvious, so much so that several prominent personalities of the TMC were on television in the wake of the death of Sudipto Gupta, defending the utterly thoughtless and tasteless remarks made by the “leader” about that heart-rending incident.

Notwithstanding these significant characteristics, however, the fact remains that the distance of that regime from monopoly capital has not yet been bridged, and also that no extreme chauvinism against any particular minority social group has yet been invoked by it for buttressing its “mass” nature. It may represent fascism in the making, or proto-fascism, or fascism before the “night of long knives,” but not yet full-fledged fascism backed by monopoly capital.

But then this whole exercise of categorising individual leaders and parties, of assessing whether they are fascist or not, may be a pointless one. Given the nature of the Indian polity, a political party and its leader in a particular state may well come in handy for a fascist dispensation wielding power at the national level, and act as its junior partner, complicit in its criminality but not necessarily identical in nature. Its credentials in suppressing the communists would commend it to such a fascist dispensation at the centre, and it would be expected to continue with what fascists would consider this “good work” for a certain sum of money which finance capital would not mind expending for the purpose. In other words, even when an outfit is not necessarily classically fascist, it can well serve the purpose of a fascist central government by being in power at the state level, if it uses that power for suppressing the Left. It is this spectre of fascism looming on the horizon that the Left has to struggle against.

*
Prabhat Patnaik പീപ്പിള്‍സ് ഡെമോക്രസി 14 ഏപ്രില്‍ 2013

Friday, February 1, 2013

ആവിഷ്‌കാര സ്വാതന്ത്ര്യവും 'വിശ്വരൂപവും'

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുനേരെ എവിടെനിന്ന് പ്രതിലോമശക്തികള്‍ രംഗത്ത് വന്നാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും അത് കലയുടെ നേരയോ കലാകാരന്റെ നേരയോ ആകുമ്പോള്‍. കമലാഹാസന്റെ 'വിശ്വരൂപം' എന്ന സിനിമയ്ക്ക് നേരെ ചില മുസ്ലിം യാഥാസ്ഥിതിക സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് കലയും ആവിഷ്‌കാര സ്വാതന്ത്യവും എന്ന വിഷയം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 'വിശ്വരൂപം' എന്ന സിനിമയില്‍ മുസ്ലിം വിരുദ്ധമായ രംഗങ്ങള്‍ ഉണ്ടെന്ന് കാട്ടി പോപ്പുലര്‍ ഫ്രണ്ട് പോലുള്ള യാഥാസ്ഥിതിക മുസ്ലീം സംഘടനകളും മറ്റും രംഗത്ത് വരുമ്പോള്‍ ഈ സിനിമയില്‍ മുസ്ലിം വിരുദ്ധതയില്ലെന്നും മറിച്ച് ഇസ്ലാമിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ വിമര്‍ശനവിധേയമാക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി കമലാഹാസനും പുരോഗമന പ്രസ്ഥാനങ്ങളും സാംസ്‌കാരിക ചിന്തകരും രംഗത്തുണ്ട്. അതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് പിന്തുണക്കുന്നവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിലപാടുകളുടെ പാപ്പരത്തവും മുസ്ലിം വിരോധവും മാത്രം ഉള്ളില്‍വെച്ച് ഇത് ഹിന്ദു അനുകൂല സിനിമയാണെന്ന് തെറ്റിദ്ധരിച്ച് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് സംഘ്പരിവാര്‍ കക്ഷികളും ആവശ്യപ്പെടുന്നു. കോലാഹലങ്ങള്‍ കേട്ടാല്‍തോന്നുക കമലാഹാസന്‍ ആദ്യമായാണ് സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ്. ഒരു ഹിന്ദു കുടുംബത്തിലാണ് കമലാഹാസന്‍ ജനിച്ചതെങ്കിലും, ഒരു നിരീശ്വരവാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത്. അത് തുറന്നു പ്രഖ്യാപിക്കാറുമുണ്ട്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളില്‍ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉള്‍ച്ചേര്‍ന്നിട്ടുമുണ്ട്. അന്‍പേശിവം, ദശാവതാരം എന്നീ സിനിമകളാണ് ഇതിന് ഉദാഹരണങ്ങള്‍.

ലോകത്ത് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കമ്യൂണിസ്റ്റുകളും മുസ്ലിം ജനതയുമാണ് എന്ന വസ്തുത അറിയാത്ത ആളല്ല കമലാഹാസന്‍. വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആക്രമണത്തിന് ശേഷം അമേരിക്കന്‍ സാമ്രാജ്യത്വം ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കുമേല്‍ വലിയ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നതിന് പൊതു ഇടങ്ങളെ സജ്ജമാക്കുന്നതിന് പകരം മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് നയിക്കുന്ന ചില ഗ്രൂപ്പുകളാണ് സിനിമക്കെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
കലാവിഷ്‌കാരങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക സമൂഹം രംഗത്ത് വരുന്നത് ഇത് ആദ്യ സംഭവമല്ല. എന്നാല്‍ അടുത്തകാലത്തായി ഏതു തരത്തിലുള്ള സംവാദങ്ങളെയും അടയ്ക്കുന്ന രീതിയില്‍ മതസംഘടനകള്‍ കലാവിഷ്‌കാരങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ഒരു കാലത്ത് സാംസ്‌കാരിക സംവാദങ്ങളുടെ ഇടങ്ങള്‍ സൃഷ്ടിച്ചിരുന്ന കേരളമിപ്പോള്‍ മത ചിഹ്നങ്ങള്‍ അണിയുന്നവരുടെ കംപാര്‍ട്ട്‌മെന്റുകളാല്‍ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പുരോഗമന ശക്തികള്‍ രംഗത്ത് വരേണ്ട ചരിത്രഘട്ടമാണിത്.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമക്കെതിരെ തമിഴ്‌നാട് സര്‍ക്കാരും രംഗത്ത് വന്നു. ഇത്തരത്തില്‍ മതേതരത്വം ക്രൂശിക്കപ്പെട്ടാല്‍ നാട് വിടേണ്ടി വരുമെന്ന് വരെ കമലാഹാസന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കതന്നെ വളര്‍ത്തിയെടുത്ത മുസ്ലിം തീവ്രവാദികള്‍ രാഷ്ട്രീയ ഇസ്ലാമായി പരിണമിച്ച് മുസ്ലിംകളെ തീവ്രവാദത്തിലേയ്ക്ക് നയിക്കാന്‍ കാരണമാകുന്നുണ്ട്. ലോകത്ത് വളരുന്ന ഇസ്ലാമികഫോബിയ മുതലെടുക്കാനാണ് തീവ്രവാദ മുസ്ലിം സംഘടനകള്‍ ശ്രമിക്കുന്നത്. എന്നാല്‍ തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ചുനിന്ന് ലോകത്ത് സൗഹൃദത്തിന്റെ ലോകം തുറക്കുന്ന സാംസ്‌കാരിക ഇസ്ലാമിന് മേല്‍ രാഷ്ട്രീയ ഇസ്ലാമിന്റെ ആധിപത്യം കൂടി വരുന്നുണ്ട്. ഇത്തരം രാഷ്ട്രീയ ഇസ്ലാമിന്റെ പ്രവര്‍ത്തകരും പ്രചാരകരുമാണ് ലോകത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കേണ്ടത് ജിഹാദി പ്രവര്‍ത്തനത്തിലൂടെയല്ലെന്നും   അമേരിക്കന്‍ ആധിപത്യത്തെ ചെറുക്കുന്ന ലോകജനതയുടെ ഐക്യത്തോടെ വേണമെന്നും ഇവര്‍ തിരിച്ചറിയുന്നില്ല. ഇത്തരത്തില്‍ പ്രതിലോമകരമായ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ് ഇപ്പോള്‍ സിനിമക്കെതിരെ രംഗത്ത് വരുന്നത്. മുസ്ലിം ജനതയുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെയും ചെറുത്തുനില്‍പുകളെയും ശരിയായ രീതിയില്‍ വിലയിരുത്തുന്നതിനു പകരം പ്രതിലോമകരമാക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍ 'വിശ്വരൂപം'എന്ന സിനിമയെ വിലയിരുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹോളിവുഡിനൊപ്പം നില്‍ക്കാന്‍ കഴിയുന്ന കാഴ്ചയുടെ വ്യത്യസ്തതകള്‍ സിനിമ നല്‍കുന്നുണ്ടെങ്കിലും 'വിശ്വരൂപം' പൂര്‍ണമായും ഒരു സാമ്രാജ്യത്വവിരുദ്ധ സിനിമയാണെന്നോ മുസ്ലിംപക്ഷ സിനിമയാണെന്നോ പറയാന്‍ കഴിയില്ല. സൂക്ഷ്മാര്‍ഥത്തില്‍ അമേരിക്കയെ എതിര്‍ക്കുകയും മുസ്ലിംകള്‍ക്കിടയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് കാഴ്ചക്കാരന്റെ രാഷ്ട്രീയത്തിനനുസരിച്ച് വിലയിരുത്തേണ്ടി വരുന്നു. ഇടതുപക്ഷ പൊതുബോധത്തില്‍ കമലാഹാസന്റെ നിലപാടുകള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുമ്പോള്‍ അമേരിക്കന്‍ പക്ഷപാതികള്‍ക്കോ മതയാഥാസ്ഥികര്‍ക്കോ അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുസരിച്ച് പക്ഷം ചേരാന്‍ കഴിയുന്നു. എന്നാല്‍ സിനിമ മുസ്ലിം വിരുദ്ധമല്ല. കമലാഹാസന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരബോധം പൂര്‍ണാര്‍ഥത്തില്‍ സിനിമയില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിയാതിരുന്നത് ചില തെറ്റിദ്ധാരണകള്‍ക്ക് വഴിവെച്ചേക്കാം.  ഹിന്ദുത്വഭീകരതയെ തുറന്നു കാട്ടുന്ന കമല്‍ സിനിമകളുടെ കാഴ്ചകള്‍ പോലുള്ള വ്യക്തത ഈ സിനിമയില്‍ ഉണ്ടായില്ലെന്ന സംശയമാണ് പ്രേക്ഷകര്‍ക്കുണ്ടാകുക. ഇത് സിനിമയുടെ ആന്തരികഘടനയുടെ പ്രശ്‌നമല്ല മറിച്ച് കാഴ്ച ഉല്‍പാദിപ്പിച്ച വ്യതിരിക്തതയുടെ അല്ലെങ്കില്‍ സൂക്ഷ്മതയുടെ പ്രശ്‌നമാണ്. ലോകത്ത് ജിഹാദികള്‍ ഉണ്ടാകാനുള്ള കാരണം അമേരിക്കയാണെന്ന യാഥാര്‍ഥ്യം പ്രത്യക്ഷത്തില്‍ ഈ സിനിമ നല്‍കുന്നില്ല. എന്നാല്‍ പരോക്ഷമായി പറയുന്നുമുണ്ട്. ചരിത്രപരമായ വസ്തുതകള്‍ അവതരിപ്പിക്കുന്നതിലെ പാകപ്പിഴയാണ് ഇതിന് കാരണം. 'വിശ്വരൂപം' സിനിമയെ സംബന്ധിച്ചിടത്തോളം അടുത്തകാലത്തിറങ്ങിയ പല മലയാളം സിനിമകള്‍ ഉള്‍പ്പെടെ മുസ്ലിംകളെ തീവ്രവാദത്തിന്റെ പേരില്‍ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ 'വിശ്വരൂപം' അത്തരത്തില്‍ പ്രതിലോമകരമായ വിമര്‍ശനം നടത്തുന്നില്ല. ഇസ്ലാമിക സാംസ്‌കാരിക ധാരയെ അംഗീകരിക്കുമ്പോള്‍ തീവ്രവാദത്തെ മാത്രമാണ് എതിര്‍ക്കുന്നത്. അതുകൊണ്ടു തന്നെ തീവ്രമുസ്ലിം സംഘടനകള്‍ പറയുന്നതുപോലെ ഇത് മുസ്ലീം വിരുദ്ധ സിനിമയാകുന്നില്ല. അല്‍ഖ്വയ്ദ, താലിബാന്‍ ഇത്തരം സംഘടനകളെയാണ് സിനിമയില്‍ കാണാന്‍ കഴിയുന്നത് എന്നത് ഇതിന് ഉദാഹരണമാണ്. മുല്ല ഉമറിനോട് സാമ്യമുള്ള ഒറ്റക്കണ്ണനായ ഉമര്‍ എന്ന അഫ്ഗാന്‍ അല്‍ഖ്വയ്ദ നേതാവ് ന്യുയോര്‍ക്ക് നഗരത്തെ നശിപ്പിക്കാന്‍ ആസൂത്രണം ചെയ്ത ന്യൂക്ലിയര്‍ യുദ്ധതന്ത്രമായ സീസിയം ബോംബാക്രമണം തകര്‍ക്കാന്‍ കഥക് നൃത്താധ്യാപകന്റെ വേഷത്തില്‍ അമേരിക്കയിലെത്തിയ 'റോ' ഓഫീസറാണ് വിശ്വനാഥ്. തന്റെ ഭാര്യ നിരുപമ ന്യൂക്ലിയര്‍ ഓംഗോളജിയില്‍  പി  എച്ച് ഡി ചെയ്യുകയാണ്. ഭര്‍ത്താവിനെ സംശയമുള്ള നിരുപമ ഇത് നിരീക്ഷിക്കാന്‍ നിയോഗിച്ച പ്രൈവറ്റ് ഡിറ്റക്ടീവ് ഉമറിന്റെ സംഘത്താല്‍ കൊല്ലപ്പെടുന്നതോടെയാണ് അഫ്ഗാന്‍ പ്രദേശം സിനിമയിലെത്തുന്നു. അഫ്ഗാനിസ്ഥാനില്‍ ഉമറിന്റെ അനുയായി എന്ന നിലയില്‍ വിശ്വനാഥ്, വഹി അഹമ്മദ് കശ്മീരി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഭൂതകാലമാണ് സിനിമയില്‍ പ്രത്യേകതയാകുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധതയും ഇസ്ലാമിക ചെറുത്തുനില്‍പുകളും വ്യക്തമാക്കുന്ന കാര്യത്തില്‍ വന്ന പാകപ്പിഴ സിനിമയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും സിനിമ മുസ്ലിം വിരുദ്ധമല്ല. ഇതിനെതിരെ കോലാഹലമുണ്ടാക്കേണ്ട ആവശ്യവുമില്ല.

സെപ്റ്റംബര്‍ 11ന്‌ശേഷം ഭീകരതക്കെതിരെ യുദ്ധം എന്ന പേരില്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ആക്രമണങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ കാഴ്ചയില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രത്യക്ഷദൃശ്യങ്ങള്‍ ഒരുപക്ഷേ അമേരിക്കന്‍ നടപടിയെ ന്യായീകരിക്കുന്നതാണ് എന്ന് തോന്നാമെങ്കിലും പരോക്ഷമായി അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന സിനിമ തന്നെയാണിത്. എന്നാല്‍ ഓരോ കാഴ്ചക്കാരന്റെയും രാഷ്ട്രീയമായിരിക്കും ഇത് നിര്‍ണയിക്കുക. എന്നാല്‍ സിനിമയ്‌ക്കെതിരെ ചില യാഥാസ്ഥിതിക മുസ്ലിം സംഘടനകള്‍ രംഗത്ത് വരുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. അഭിനയത്തിലും സാങ്കേതിക മികവിന്റെ കാര്യത്തിലും മികച്ച നിലവാരമാണ് സിനിമയ്ക്കുള്ളത്.    ഒരു മതത്തിലും വിശ്വസിക്കാത്ത കമലാഹാസന്‍ എല്ലാ മതങ്ങളുടെയും ഫാസിസ്റ്റ് പ്രവണതയെ എതിര്‍ക്കുകയും മതേതരമുഖത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ കാഴ്ചകളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനം അദ്ദേഹത്തിനൊപ്പം നിന്ന് എതിര്‍ക്കപ്പെടേണ്ടതാണ്. 

*
രാജേഷ് കെ എരുമേലി ജനയുഗം 01 ഫെബ്രുവരി 2013

Wednesday, October 31, 2012

ഒരു സംഘവിചാരകന്റെ മതിഭ്രമങ്ങള്‍

 2012 സെപ്തംബര്‍ 30ന്റെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച "കേരളം കാത്തിരിക്കുന്ന സൗഹൃദം" എന്ന ലേഖനം ഒരു സംഘവിചാരകന്റെ സ്കീസോഫ്രീനിക്കായ ചിന്തകളെയാണ് അവതരിപ്പിക്കുന്നത്. സ്കിസോഫ്രീനിക് എന്നത് യാഥാര്‍ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത വിചാരഭ്രമങ്ങളില്‍ വ്യക്തികള്‍ അകപ്പെട്ടുപോകുന്ന മനോരോഗമാണല്ലോ. അയഥാര്‍ഥമായ കാര്യങ്ങളെക്കുറിച്ച് യാഥാര്‍ഥ്യ പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ലോകത്ത് എല്ലാ കാലത്തും ഫാസിസ്റ്റ് സംഘടനകള്‍ അവരുടെ അജന്‍ഡകള്‍ നടപ്പാക്കിയിട്ടുള്ളത്. കേസരി ലേഖനം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംഘടിത നേതൃത്വമായ സിപിഐ എമ്മില്‍നിന്ന് ന്യൂനപക്ഷ മതവിശ്വാസികളെ അകറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്നുവേണം കരുതാന്‍.    

യുഡിഎഫിന്റെ മാഫിയാവല്‍ക്കരണ നയങ്ങളും ഭരണരംഗത്ത് ലീഗ് പുലര്‍ത്തുന്ന സ്വാധീനവും പൊതുസമൂഹത്തിനകത്ത് വലിയ പ്രതിഷേധമുയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ലേഖനം കേസരി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നത് യാദൃച്ഛികമല്ലല്ലോ. അഞ്ചാം മന്ത്രി വിവാദം മുതല്‍ ഇബ്രാഹിംകുഞ്ഞിന്റെ പ്രസംഗംവരെ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ സമുദായവല്‍ക്കരണത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും അനഭിലഷണീയമായ പ്രവണതകള്‍ക്ക് ശക്തികൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. യുഡിഎഫ് നയങ്ങള്‍ക്കും ഭരണരംഗത്തെ മാഫിയാവല്‍ക്കരണത്തിനുമെതിരെ ഉയര്‍ന്നുവരുന്ന ജനരോഷത്തിന്റെ ഗതിതിരിച്ചുവിടാനാണ് ചില സാമുദായിക സംഘടനകളും സംഘപരിവാറും ഇപ്പോള്‍ പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. ഇത് മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകള്‍ ആഗ്രഹിക്കുന്നതുമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ പരസ്പരം എതിര്‍ത്തും സഹായിച്ചുമാണല്ലോ സ്വയം വളരുന്നത്. മുസ്ലിംലീഗിനെതിരെ ഹിന്ദുലീഗ് രൂപീകരണ പ്രഖ്യാപനംവരെ നടന്നിരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചുവന്നതെന്നത് സംഘപരിവാറിന്റെ ദുഷ്ടലക്ഷ്യങ്ങളെ കൂടുതല്‍ വ്യക്തമാക്കിത്തരുന്നുണ്ട്. എന്‍ആര്‍ഐ മേലങ്കിയണിഞ്ഞ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും കോര്‍പറേറ്റ് മൂലധനശക്തികള്‍ക്കുമെതിരെ കേരളത്തില്‍ വളര്‍ന്നുവരുന്ന ബഹുജനമുന്നേറ്റങ്ങളെ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് കേസരി ലേഖനവും. "കേരളം കാത്തിരിക്കുന്ന സൗഹൃദ"മെന്ന ലേഖനം സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടതും, വിചിത്ര വാദങ്ങളിലൂടെ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത അവസരവാദപരവും വഞ്ചനാപരവുമായ നിലപാടുകള്‍ പ്രക്ഷേപിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ പറ്റുമോ എന്ന കുത്സിതമായ പരീക്ഷണവുമാണ്. ഭൗതികയാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത വിചാരഭ്രമങ്ങളിലേക്ക് പൊതുസമൂഹത്തെ തള്ളിവിടാന്‍ കഴിയുമോ എന്ന വൃത്തികെട്ട ഫാസിസ്റ്റ് തന്ത്രമാണ് ഈ ലേഖനത്തില്‍ ഒളിഞ്ഞുകിടക്കുന്നത്. ഒരു പക്ഷേ, സിപിഐ എമ്മിനെതിരെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണയുദ്ധത്തിന്റെ ഭാഗമായി ആവിഷ്കരിക്കപ്പെട്ട മാധ്യമതന്ത്രങ്ങളുടെ ഭാഗമാകാം ഈ കേസരി ലേഖനവും. കേസരി വാരികയില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചു വന്ന ഉടനെ എല്ലാ കോര്‍പറേറ്റ് ചാനലുകളും അത് വിവാദമാക്കുവാനുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചുനോക്കിയല്ലോ. ഒരു നുണ എല്ലാവരും ഒന്നിച്ചാവര്‍ത്തിച്ച് സത്യമാക്കിയെടുക്കുവാനുള്ള ഗീബല്‍സിയന്‍ തന്ത്രം. സിപിഐ എമ്മിനെയും സംഘപരിവാറിനെയും നന്നായറിയാവുന്ന കേരളീയ സമൂഹത്തിനുള്ളില്‍ ഇത്തരം വേലകളൊന്നും അത്രയെളുപ്പം വിലപ്പോവില്ലെന്നത് വേറെകാര്യം.    

 എങ്കിലും ഒരു സംഘവിചാരകന്റെ സ്കിസോഫ്രീനിക്കായ ഇംഗിതങ്ങള്‍ പുലമ്പുന്ന ഇത്തരമൊരു ലേഖനത്തിന്റെ ലക്ഷ്യത്തെയും സാമൂഹ്യ, രാഷ്ട്രീയ വിവക്ഷകളെയും പുരോഗമന ശക്തികള്‍ ഗൗരവാവഹമായിത്തന്നെ കാണേണ്ടതുണ്ട്. സാമൂഹ്യശാസ്ത്രത്തില്‍ അയഥാര്‍ഥമായ കാര്യങ്ങളെക്കുറിച്ച് യാഥാര്‍ഥ്യപ്രതീതി സൃഷ്ടിക്കുന്ന ഫാസിസ്റ്റ് രീതിശാസ്ത്രം ആഴത്തിലുള്ള അവലോകനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്. തങ്ങളുടെ പ്രതിലോമപരമായ ഇംഗിതങ്ങള്‍ക്കനുസൃതമായി സാമൂഹ്യ രാഷ്ട്രീയസംഭവങ്ങളെ വ്യാഖ്യാനിക്കുവാനും പ്രചാരണയുദ്ധമാക്കി മാറ്റുവാനുമുള്ള ഫാസിസ്റ്റ് സംഘടനകളുടെ പ്രത്യയശാസ്ത്ര പദ്ധതി ഇറ്റലിയിലെയും ജര്‍മനിയിലെയും രക്തപങ്കിലമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ വിശകലനം ചെയ്തിട്ടുണ്ട്.    

 നുണകളെയും അയഥാര്‍ഥമായ കാര്യങ്ങളെയും സത്യമാണെന്നുവരുത്തുന്ന ഫാസിസ്റ്റ് രീതി മാത്രമല്ല അത് സ്വീകരിക്കപ്പെടുന്ന ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രവും വില്യം റീഹിനെപ്പോലുള്ളവര്‍ ഗഹനമായിത്തന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. പ്രതിലോമകരമായ ഒരു സാമൂഹ്യവ്യവസ്ഥക്കകത്ത് എങ്ങനെയാണ് ഫാസിസ്റ്റുകള്‍ ചരിത്രനിരപേക്ഷവും ലളിതയുക്തിയില്‍ അധിഷ്ഠിതവുമായ വാദമുഖങ്ങളിലൂടെ ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ച് തങ്ങളുടെ പ്രതിലോമപരമായ ആശയങ്ങളുടെ പ്രചാരകരും അനുയായികളുമാക്കിതീര്‍ക്കുന്നതെന്ന് അധീശത്വത്തെയും പ്രത്യശാസ്ത്രത്തെയുംകുറിച്ചുള്ള തന്റെ അപഗ്രഥനങ്ങളിലൂടെ ഗ്രാംഷി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളെ അവരുടെ ചരിത്രബോധത്തില്‍നിന്നും രാഷ്ട്രീയ സാമ്പത്തിക യാഥാര്‍ഥ്യങ്ങളില്‍നിന്നും, നാനാവിധമായ പ്രചാരവേലകളിലൂടെയും പ്രത്യയശാസ്ത്ര യുദ്ധങ്ങളിലൂടെയും അന്യവല്‍ക്കരിക്കാനാണ് വലതുപക്ഷശക്തികള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫാസിസത്തിന്റെ ചരിത്രവും രീതിയും ലോകത്തെല്ലായിടത്തും ഇത് തന്നെയാണ്. ഇന്ത്യയിലും കേരളത്തിലും ആര്‍എസ്എസ് ഇതേതന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. കേസരി ലേഖനം മലയാളി മധ്യവര്‍ഗവിഭാഗങ്ങളെ ഉദ്ബോധിപ്പിക്കുവാന്‍ ശ്രമിക്കുന്നത് വര്‍ധിച്ചുവരുന്ന മുസ്ലിംഭീകരതയെ നേരിടാന്‍ സിപിഐ എമ്മും ആര്‍എസ്എസും ഒന്നിക്കണമെന്നാണല്ലോ! ഈയൊരു നിലപാടിന് സാധൂകരണം തേടിക്കൊണ്ട് ലേഖകന്‍ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങളെല്ലാം ശുദ്ധ അസംബന്ധവും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കുറുന്യായങ്ങളും മാത്രമാണ്. ആര്‍എസ്എസിനെയും സിപിഐ എമ്മിനെയും ശത്രുതയില്‍ നിര്‍ത്തുന്ന സാമൂഹ്യസാഹചര്യം സാവധാനത്തില്‍ കേരളത്തില്‍ ഇല്ലാതായിക്കഴിഞ്ഞുവെന്നും, ഇനി ഇരുകൂട്ടരും മുസ്ലിം ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനുള്ള സന്ദര്‍ഭമാണ് ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നതെന്നുമാണ് ലേഖകന്‍ വൃഥാ വാദിച്ചുനോക്കുന്നത്. കടുത്ത മുസ്ലിം വിരോധത്തിന്റെ, സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ അജന്‍ഡ കേരളത്തില്‍ സിപിഐ എമ്മിന്റെ ചെലവില്‍ നടപ്പാക്കുവാന്‍ പറ്റുമോ എന്നാണ് ഈ സംഘവിചാരകന്‍ ഇത്തരമൊരു ലേഖനത്തിലൂടെ ശ്രമിച്ചുനോക്കുന്നത്.

 സംഘപരിവാറിന്റെ ആദര്‍ശമെന്നത് ചതിയും വഞ്ചനയും സ്വാര്‍ഥ ബുദ്ധിയും ഭീരുത്വവുമെല്ലാം ചേര്‍ന്ന കാപട്യവും കരണംമറിച്ചിലുകളുമാണല്ലോ. ആധുനിക കേരളനിര്‍മിതിയുടെ ചരിത്രത്തെയാകെ നിര്‍ണയിച്ച മഹാപ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടിയും സിപിഐ എമ്മും. മലയാളിയുടെ സ്വാഭാവികമായ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും തടസ്സംനിന്ന ഭൗതിക ഉല്‍പാദന ബന്ധങ്ങളോടും വ്യവസ്ഥയോടും ഏറ്റുമുട്ടിയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വേറുറപ്പിച്ചത്. സംഘപരിവാറിന്റെ വര്‍ഗീയ വിദ്വേഷ രാഷ്ട്രീയത്തിന് എതിര്‍ദിശയില്‍ പ്രവര്‍ത്തിക്കുന്ന മാനവികതയുടെ മഹാ ആശയങ്ങളെ പിന്‍പറ്റിയാണ് സിപിഐ എം കേരളത്തിലെ ജനങ്ങളുടെ നേതൃത്വമായി മാറിയത്. അത് ആര്‍എസ്എസ് പ്രതിനിധീകരിക്കുന്ന ഭരണവര്‍ഗ താല്‍പര്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. ആര്‍എസ്എസും സിപിഐ എമ്മും ത്യാഗധനരായ പ്രവര്‍ത്തകരുള്ള സംഘടനകളാണെന്നും അവര്‍ ഒന്നിച്ചുകഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ലേഖകന്റെ നിരീക്ഷണങ്ങള്‍ ആര്‍എസ്എസിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ വാക്കുകളെയാണ് ഓര്‍മിപ്പിക്കുന്നത്. വാര്‍ധയിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ ഗാന്ധിജിക്കുമുമ്പില്‍ ആര്‍എസ്എസുകാരുടെ സേവനോത്സുകതയെക്കുറിച്ച് സംസാരിച്ചവര്‍ക്ക് ഗാന്ധി നല്‍കിയ മറുപടി ഹിറ്റ്ലറുടെ ബ്രൗണ്‍ ഷേര്‍ട്ട്സ് എന്ന ഫാസിസ്റ്റ് സംഘടനയിലെ പ്രവര്‍ത്തകരും വലിയ സേവനോത്സുകത കാണിച്ചിരുന്നുവെന്നാണ്. സിപിഐ എമ്മിന്റെ ജനകീയ ചരിത്രത്തെ ആര്‍എസ്എസിന്റെ ജനവിരുദ്ധ ഫാസിസ്റ്റ് ചരിത്രവുമായി സമീകരിക്കുന്നവരുടെ താല്‍പര്യമെന്താണെന്ന് കാര്യവിവരമുള്ളവര്‍ക്കെല്ലാം മനസ്സിലാകും.

ആര്‍എസ്എസിന്റെയും ഹിന്ദുത്വവാദികളുടെയും ചരിത്രമെന്താണ്? ജാതി ജന്മിത്വത്തിന്റെ പ്രത്യയശാസ്ത്രമായ വര്‍ണാശ്രമധര്‍മങ്ങളെ പുല്‍കി പരോഗതിക്ക് വേണ്ടിയുള്ള എല്ലാ മനുഷ്യപ്രയത്നങ്ങളെയും എതിര്‍ത്തുപോന്ന നിന്ദ്യമായ ചരിത്രമാണ് ആര്‍എസ്എസിനുള്ളത്. ജനപക്ഷത്തുനിന്നുകൊണ്ടുള്ള എന്ത് ത്യാഗത്തിന്റെ ചരിത്രമാണ് ആര്‍എസ്എസിനുള്ളത്? അയിത്തോച്ചാടനത്തിനും കീഴാളരുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടി നടന്ന ഒരു സമരമുഖത്തും ആര്‍എസ്എസ് ഉണ്ടായിരുന്നില്ലല്ലോ. സവര്‍ണാധികാരത്തെയും മനുസ്മൃതിയെയും താലോലിച്ചും സാധൂകരിച്ചും നടന്നവരാണല്ലോ സംഘപരിവാര്‍ ബുദ്ധിജീവികള്‍. ഭൂമിക്കും കൂലിക്കുംവേണ്ടി കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ഐതിഹാസികമായ സമരമുഖങ്ങളിലെല്ലാം ഹിന്ദുത്വവാദികള്‍ മറുഭാഗത്തായിരുന്നല്ലോ. ആര്‍എസ്എസിന്റെ സാമൂഹ്യഅടിസ്ഥാനം വന്‍കിട ജന്മിമാരും മുതലാളിമാരും ഉയര്‍ന്ന മധ്യവര്‍ഗങ്ങളും ആണല്ലോ. അതിന്റെ നയനിര്‍ണയം നടത്തുന്നത് ബഹുരാഷ്ട്ര കുത്തകകളും അവരുടെ ഇന്ത്യന്‍ ശിങ്കിടികളുമാണ്. സാമ്രാജ്യത്വവിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും അതിന്റെ ഗതി മുസ്ലിം വിരുദ്ധതയിലേക്ക് തിരിച്ചുവിടുകയും ചെയ്ത അപമാനകരമായ ആര്‍എസ്എസിന്റെ ചരിത്ര പാരമ്പര്യത്തെയാകെ നിസ്സാരവല്‍ക്കരിച്ചുകൊണ്ടാണ് കേസരി ലേഖനത്തില്‍ സിപിഐ എമ്മിന്റെ ചരിത്രവുമായി ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റായി സമീകരിക്കുന്നത്. സിപിഐ എമ്മും ആര്‍എസ്എസും ത്യാഗപൂര്‍ണമായ ചരിത്രമുള്ള, അഗ്നിപരീക്ഷണങ്ങളിലൂടെ സ്ഫുടം ചെയ്യപ്പെട്ട സംഘടനകളാണെന്നും അവ തമ്മില്‍ കഴിഞ്ഞ കാലങ്ങളില്‍ എന്തെല്ലാം പ്രത്യയശാസ്ത്ര ഭിന്നതകളും സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും വര്‍ത്തമാന കേരളം ഈ സംഘടനകളുടെ സൗഹൃദം ആഗ്രഹിക്കുന്നുവെന്നാണ് ലേഖകന്‍ തലകുത്തിനിന്ന് വാദിക്കുന്നത്.

ലളിതയുക്തികളിലൂടെ ഈ രണ്ട് സംഘടനകളുടെയും യോജിച്ച പ്രവര്‍ത്തനത്തിനുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുന്നു എന്ന് സമര്‍ഥിക്കുവാനുള്ള ലേഖകന്റെ വാദങ്ങള്‍ സംഘപരിവാറിന്റെ അവസരവാദത്തെയും ആത്മവഞ്ചനയെയും സ്വയം തുറന്നുകാട്ടിത്തരുന്നുണ്ട്. അപര മതസമൂഹങ്ങളോടുള്ള തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തെയും രാജ്യദ്രോഹപരമായ സ്വന്തം പാരമ്പര്യത്തെയും മറച്ചുപിടിക്കുവാനുള്ള കൗശലപൂര്‍വമായ ശ്രമങ്ങളാണ് ഈ ലേഖനത്തിലുടനീളമുള്ളത്. ആര്‍എസ്എസും സിപിഐ എമ്മും തമ്മിലുള്ള പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ ലഘൂകരിച്ച് അവതരിപ്പിക്കുന്ന ലേഖകന്‍ രാജ്യദ്രോഹപരവും മാനവികതക്കെതിരുമായ ഒരു പ്രത്യശാസ്ത്ര പദ്ധതിയെ വെള്ളപൂശി മലയാളികളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചുനോക്കുന്നത്. എന്താണ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനം? ഫ്രഞ്ച് ചരിത്രകാരനായ മോറോ ബ്ലാഷ് പറഞ്ഞിട്ടുള്ളത്. "വര്‍ത്തമാനകാലത്തെ തെറ്റിദ്ധാരണകള്‍ ഭൂതകാലത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ അനിവാര്യ ഫലമായിരിക്കും". ഇത് ആര്‍എസ്എസിനെ സംബന്ധിച്ച് പൂര്‍ണമായും ബാധകമായിട്ടുള്ളതാണ്. റൊമീള ഥാപ്പര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഭൂതകാലത്തിന്റെ മതപരമായ വ്യാഖ്യാനത്തിലാണ്, ഹൈന്ദവവല്‍കൃതമായ ചരിത്രത്തിലാണ് ആര്‍എസ്എസ് അതിന്റെ പ്രത്യശാസ്ത്രപരമായ ന്യായയുക്തതയും അടിസ്ഥാനവും കണ്ടെത്തുന്നത്. ചരിത്രത്തിന്റെ തപസ്യയില്‍ ഒട്ടും പരിശീലനമില്ലാത്തവരും അതുമൂലം അതിന്റെ രീതികളോട് സംവേദനക്ഷമതയില്ലാത്തവരും നിര്‍മിച്ച ചരിത്രപരമായ അടിസ്ഥാനങ്ങളില്ലാത്ത ജല്‍പ്പനങ്ങളാണ് ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രവാദമെന്നത്.

ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രവാദത്തെ ഗാന്ധിജിയുടെ ദേശീയതാ സങ്കല്‍പ്പങ്ങളോട് സാമ്യപ്പെടുത്തുവാന്‍പോലും മടിയില്ലാത്ത ആത്മവഞ്ചനാപരവും കപടവുമായ നിലപാടുകളാണ് ലേഖനംനിറയെ. ഗോള്‍വാര്‍ക്കറുടെ ഹിന്ദുരാഷ്ട്രവാദത്തെ അത്ര കാര്യമാക്കേണ്ടെന്ന ഉപദേശവും ലേഖനത്തിലുണ്ടല്ലോ. അപരാധപൂര്‍ണമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളെ മറച്ചുപിടിക്കുന്ന കൗശലപൂര്‍വമായ അഭ്യാസങ്ങളാണ് ലേഖകന്‍ കാട്ടിക്കൂട്ടിയിരിക്കുന്നത്. ഹിറ്റ്ലറില്‍നിന്നും അദ്ദേഹത്തിന്റെ ആത്മകഥയായ മെയ്ന്‍കാഫില്‍നിന്നും ആവേശംകൊണ്ടാണല്ലോ ഗോള്‍വാര്‍ക്കര്‍ ഇങ്ങനെ എഴുതിയത്. "ഇന്ന് ലോകം ശ്രദ്ധിക്കുന്ന രാഷ്ട്രമാണ് ജര്‍മനി. ഈ രാഷ്ട്രം ലക്ഷണമൊത്ത ദൃഷ്ടാന്തമാണ്. വംശത്തിന്റെയും സംസ്കാരത്തിന്റെയും വിശുദ്ധി നിലനിര്‍ത്തുവാന്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ജര്‍മനി സെമിറ്റിക്ക് വിഭാഗക്കാരെ - ജൂതന്മാരെ-പുറത്താക്കി. വംശാഭിമാനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്ന കാഴ്ചയാണ് ഇവിടെ ദൃശ്യമാവുന്നത്. അടിസ്ഥാനപരമായിതന്നെ വംശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഒന്നായി വര്‍ത്തിക്കുവാന്‍ കഴിയില്ലെന്ന വസ്തുതയാണ് ജര്‍മനി കാണിച്ചുതരുന്നത്. ഹിന്ദുസ്ഥാന് ഇതില്‍നിന്ന് നല്ലൊരു പാഠം പഠിക്കുവാനുണ്ട്". വിചാരധാരയെ അടിസ്ഥാന ഗ്രന്ഥമായി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ഗുജറാത്ത് വംശഹത്യയിലൂടെ ഗോള്‍വാള്‍ക്കറിസത്തിന്റെ ഭീകരമായ പ്രയോഗമാണ് നടത്തിയത്.

ലേഖകന്‍ ഗുജറാത്ത് സംഭവങ്ങളെ ഗൗരവമായി എടുക്കേണ്ടെന്നും അതിനെ പെരുപ്പിച്ച് കാട്ടേണ്ടെന്നുമാണല്ലോ എഴുതി വച്ചിരിക്കുന്നത്. മോഡിയുടെ വംശഹത്യയെ മാത്രമല്ല കോണ്‍ഗ്രസ് കാപാലികര്‍ 1984ല്‍ സിക്കുകാര്‍ക്ക് നേരെ നടത്തിയ കൂട്ടക്കൊലയെയും പിന്തുണച്ച ചരിത്രമാണല്ലോ ആര്‍എസ്എസിന് ഉള്ളത്. ഇന്ദിരാഗാന്ധി വധത്തെതുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ സിക്കുകാരെ കൂട്ടക്കൊല ചെയ്യുവാന്‍ ഹിന്ദുവര്‍ഗീയ വികാരം ഉണര്‍ത്തിയെടുത്തത് ആര്‍എസ്എസിന്റെ സഹായത്തോടുകൂടിയായിരുന്നല്ലോ. 1984 ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് രാജീവ്ഗാന്ധിക്കാണല്ലോ പരസ്യമായി വോട്ട് പിടിച്ചത്! ഇപ്പോഴും നുണപ്രചാരണത്തിനും ഇരട്ടനാക്കുകൊണ്ടുള്ള സംസാരത്തിലും കാപട്യത്തിലുമാണ് ആര്‍എസ്എസ് ബുദ്ധിജീവികള്‍ അഭിരമിക്കുന്നത്. ഹിന്ദു വര്‍ഗീയത വളര്‍ത്തുവാന്‍ ഏത് വൃത്തികെട്ട വേഷവും കെട്ടാന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. ഇവരുടെ ആദര്‍ശമെന്നതുതന്നെ ആത്മവഞ്ചനയും ഇരട്ടനാക്കുകൊണ്ടുള്ള വാചകമടിയുമല്ലാതെ മറ്റൊന്നുമല്ല.

ഹിന്ദുത്വവാദത്തിന്റെ ചരിത്രം തന്നെ അധികാരത്തിനും താല്‍ക്കാലിക ലാഭത്തിനും വേണ്ടി ഏത് വൃത്തികെട്ട വേഷവും കെട്ടിയാടിയിട്ടുള്ളതാണ്. ക്വിറ്റ് ഇന്ത്യാ സമരം, 62ലെ ഇന്തോ -ചൈനായുദ്ധം എന്നിവയിലെടുത്ത നിലപാടുകള്‍ കമ്യൂണിസ്റ്റുകാരെ ദേശീയ ധാരയില്‍നിന്ന് അകറ്റിയെന്ന പതിവ് ആക്ഷേപവും ഉയര്‍ത്തുന്ന ലേഖകന്‍ ആര്‍എസ്എസിന്റെ ദേശീയ വിരുദ്ധപാരമ്പര്യത്തെ ഇപ്പോഴും താലോലിക്കുക തന്നെയാണ്. 1925ലാണല്ലോ ആര്‍എസ്എസ് രൂപീകരിക്കുന്നത്. 1947വരെയുള്ള ബ്രിട്ടീഷ് ആധിപത്യകാലത്ത്, ഇന്ത്യന്‍ ജനതയാകെ ദേശാഭിമാന ബോധത്താല്‍ പ്രചോദിതരായി സാമ്ര്യാജ്യത്വ വിരുദ്ധ സമരപാതയില്‍ കുതിച്ചെത്തിയിരുന്നു. കൊളോണിയല്‍ സമരചരിത്രത്തിന്റെ സമരാഗ്നിയില്‍ രാജ്യമാകെ ജ്വലിച്ചുനിന്ന ആ കാലത്ത് ആര്‍എസ്എസ് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ധര്‍ണാസമരംപോലും നടത്തിയിട്ടില്ല. ഓരോ സ്വാതന്ത്ര്യസമരമുന്നേറ്റത്തെയും ഹിന്ദു-മുസ്ലിം ലഹളകളഴിച്ചുവിട്ട് ശിഥിലീകരിക്കുകയെന്ന ബ്രിട്ടീഷ് അജന്‍ഡയുടെ നിര്‍വാഹകരായിരുന്നു അവര്‍.

ബ്രിട്ടീഷ് ഭരണാധികാരികളും അവരുടെ ഇന്റലിജന്‍സ് വിഭാഗങ്ങളും എങ്ങനെയാണ് ആര്‍എസ്എസിനെ കണ്ടിരുന്നതെന്നതിന്റെ വ്യക്തമായ തെളിവാണ് പൊളിറ്റിക്കല്‍ ഇന്റലിജന്റ്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായിരുന്ന ബവറിജിന്റെ റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസിനെ ബ്രിട്ടീഷ് വാഴ്ചക്കാവശ്യമായ സംഘടനയായാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ കണ്ടിരുന്നത്. 1948ല്‍ ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡക്ക് ഭീഷണിയാണെന്ന് വന്നപ്പോഴാണല്ലോ മഹാത്മ ഗാന്ധിയെ അവര്‍ വധിച്ചത്. ലേഖകന്‍ "അച്ഛന്‍ പത്തായത്തിലില്ലെന്ന്" പറയുന്നതുപോലെ ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് ദയനീയമായി വാദിക്കുന്നുണ്ടല്ലോ. നാഥുറാം വിനായക് ഗോഡ്സേ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ സന്തത സഹചാരിയായിരുന്നു. ഇന്ത്യാവിഭജനത്തെതുടര്‍ന്ന് ഹിന്ദു മുസ്ലിം കലാപങ്ങള്‍ ആളിക്കത്തിയപ്പോള്‍ അത് ഇല്ലാതാക്കുവാന്‍ ഗാന്ധി നടത്തിയ ശ്രമങ്ങള്‍ ആര്‍എസ്എസിനെ പ്രകോപിപ്പിച്ചു എന്നതാണ് സത്യം. ഗാന്ധിവധം ആര്‍എസ്എസിനെതിരായി ജനവികാരമുയര്‍ത്തിയപ്പോളാണ് ഗോഡ്സേ ഹിന്ദു മഹാസഭക്കാരനാണെന്ന് പറഞ്ഞ് ആര്‍എസ്എസ് കൈകഴുകിയത്.

ബാബറി മസ്ജിദ് തകര്‍ത്തതിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്നിട്ടുള്ളതുമായ വര്‍ഗീയ കലാപങ്ങളിലും ആര്‍എസ്എസിന്റെ പങ്ക് സുവ്യക്തമായിരുന്നു. ലിബാര്‍ഹാന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസകവൃത്തികളിലേക്കും നരഹത്യകളിലേക്കുമാണ് വെളിച്ചം വീശിയിരിക്കുന്നത്. 1969 ലെ അഹമ്മദാബാദ് കലാപം അന്വേഷിച്ച ജസ്റ്റിസ് ജഗ്മോഹന്‍ റെഡ്ഡി കമീഷനും 1970 ലെ ഭീവണ്ടി കലാപമന്വേഷിച്ച ജസ്റ്റിസ് ഡി പി മദന്‍ കമീഷനും ഇങ്ങ് കേരളത്തില്‍ 1971 ലെ തലശ്ശേരി കലാപമന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമീഷനും 82ലെ കന്യാകുമാരി കലാപമന്വേഷിച്ച ജസ്റ്റിസ് വേണുഗോപാലന്‍ കമീഷനുമെല്ലാം ആര്‍എസ്എസിന്റെ വര്‍ഗീയ കലാപങ്ങളിലുള്ള പങ്ക് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആര്‍എസ്എസ് വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് ചില കമീഷനുകള്‍ വിശദമായി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. മാലേഗാവ്, സംഝോത എക്സ്പ്രസ് സ്ഫോടനം, മക്കാമസ്ജിദ് സ്ഫോടനം തുടങ്ങിയവയെല്ലാം സംഘപരിവാര്‍ ആസൂത്രണം ചെയ്ത വന്‍ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിടാനുള്ള നീചമായ ഗൂഢാലോചനകളായിരുന്നല്ലോ.

കേസരി ലേഖകന്‍ കേരളത്തില്‍ ആര്‍എസ്എസും സിപിഐ എമ്മും അടുക്കുകയാണ് എന്ന് കാണിക്കുവാന്‍ വസ്തുതകളുമായി ബന്ധമില്ലാത്ത ചില സംഭവങ്ങള്‍ ലേഖനത്തില്‍ ഉദാഹരിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ ഇപ്പോള്‍ ആര്‍എസ്എസ്-സിപിഐ എം പ്രവര്‍ത്തകര്‍ തമ്മില്‍ വ്യത്യാസം പോലുമില്ലാതായിരിക്കുന്നു എന്നാണ് ലേഖകന്‍ തട്ടിവിടുന്നത്. മൂത്ത സ്കിസോഫ്രീനിയ ബാധിതര്‍ക്കേ ഇങ്ങനെയൊക്കെ വിളിച്ചുപറയാന്‍ കഴിയൂ. കൂത്തുപറമ്പില്‍ അടിയറപ്പാറ മദ്രസയെച്ചൊല്ലി നടന്ന പ്രശ്നത്തില്‍ സിപിഐ എമ്മും ആര്‍എസ്എസും ഹിന്ദു കുടുംബവേദി രൂപീകരിച്ച് രൂക്ഷമായ പ്രക്ഷോഭം തന്നെ നടത്തിയെന്നാണ് ലേഖകന്‍ വച്ചുകാച്ചുന്നത്. മദ്രസകള്‍ മതപഠനങ്ങള്‍ക്കുള്ള പാഠശാലകളാണല്ലോ. അടിയറ പാറയിലെ മദ്രസയെ നിസ്കാരകേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട് ആ പ്രദേശത്തുണ്ടായ തര്‍ക്കത്തെ വര്‍ഗീയവല്‍ക്കരിക്കുവാന്‍ ആര്‍എസ്എസ് നടത്തിയ കുത്സിതനീക്കങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തത് സിപിഐ എമ്മായിരുന്നു. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ഹിന്ദു കുടുംബവേദിയുമായി സിപിഐ എമ്മിന് ഒരു ബന്ധവുമുണ്ടായിരുന്നില്ല. 14 വര്‍ഷത്തെ തര്‍ക്കചരിത്രമുള്ള അടിയറപ്പാറ മദ്രസ പ്രശ്നത്തെ സമുദായസൗഹൃദം തകര്‍ക്കുന്ന രീതിയില്‍ വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരെ ഉറച്ച നിലപാടാണ് സിപിഐ എം സ്വീകരിച്ചത്.    

 സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കെതിരെ കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന പി ജയരാജന്‍ ശക്തമായി ഇടപെടുകയും ചെയ്തിരുന്നു. തലയും വാലുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു ആശയക്കുഴപ്പം സൃഷ്ടിക്കാമെന്നാണ് ആര്‍എസ്എസുകാര്‍ കരുതുന്നത്. സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൊലചെയ്യപ്പെട്ട ഒരു വിദ്യാര്‍ഥിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ലീഗുകാരുടെയും ബിജെപിക്കാരുടെയും വീടുകളില്‍ മരണംപോലുള്ള ദുരന്തങ്ങളുണ്ടാവുമ്പോള്‍ പാര്‍ടി നേതാക്കള്‍ സന്ദര്‍ശിക്കുന്നത് പതിവ് രീതിയാണ്. ഇതില്‍ രാഷ്ട്രീയം കണ്ടെത്തുന്ന കേസരി ലേഖകന്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത തന്റെ മനോവിലാസങ്ങള്‍ക്ക് വെറുതെ അടിസ്ഥാനമുണ്ടാക്കുവാന്‍ ശ്രമിക്കുകയാണ്. ഇത് ഒരു മനോരോഗലക്ഷണമാകാം.    

പയ്യന്നൂരിലെ ലീഗ് - യുഡിഎഫ് ഗുണ്ടകള്‍ തകര്‍ത്ത ഏരിയാകമ്മിറ്റി ഓഫീസ് ബിജെപി ജില്ലാ നേതാക്കള്‍ സന്ദര്‍ശിക്കുന്നതിലും ഒരു അസ്വാഭാവികതയുമില്ല. അടിയന്തരാവസ്ഥയില്‍ സിപിഐ എം പ്രവര്‍ത്തകരെപ്പോലെ ജയിലിലും ഒളിവിലും കഴിയേണ്ടിവന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നാണ് ലേഖകന്‍ പറഞ്ഞുവയ്ക്കുന്നത്. അടിയന്തരാവസ്ഥക്കെതിരെ നിരന്തരം പോരാടി രക്തസാക്ഷികളെ സംഭാവനചെയ്ത പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നെല്ലാം ലേഖകന്‍ എന്തടിസ്ഥാനത്തിലാണ് വീരവാദം മുഴക്കുന്നത്. അടിയന്തരാവസ്ഥയെ ആദ്യം എതിര്‍ത്തുപോന്ന ആര്‍എസ്എസ് മേധാവി ജയിലില്‍നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കയച്ച കത്തിലൂടെ 20 ഇന പരിപാടിക്കും 5 ഇന പരിപാടിക്കും പിന്തുണ നല്‍കുകയായിരുന്നല്ലോ.    

നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ സുദീര്‍ഘമായ സമരചരിത്രമുള്ള അധ്വാനിക്കുന്ന വര്‍ഗത്തിന്റെ സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനവും സിപിഐ എമ്മും. വ്യത്യസ്ത മത സമൂഹങ്ങളും ജാതികളും ഗോത്രവിഭാഗങ്ങളും ഭാഷാസമൂഹങ്ങളുമുള്ള ഇന്ത്യയില്‍ കറകളഞ്ഞ മതനിരപേക്ഷ നിലപാടുകളും ഫെഡറല്‍ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിച്ചാണ് സിപിഐ എം പ്രവര്‍ത്തിക്കുന്നത്. സിപിഐ എമ്മിന്റെ സമരോജ്വലവും ത്യാഗനിര്‍ഭരവുമായ ചരിത്രം കറകളഞ്ഞ മതനിരപേക്ഷനിലപാടുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രംകൂടിയാണ്. അതിനെ കളങ്കപ്പെടുത്താമെന്ന് ഹിറ്റ്ലറുടെ ജാരസന്തതികളും വലതുപക്ഷ രാഷ്ട്രീയക്കാരും വ്യാമോഹിക്കേണ്ടതില്ല.


*****

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് :ദേശാഭിമാനി വാരിക

Monday, April 23, 2012

ഫാസിസത്തിന്റെ പ്രേതജന്മം

അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സാണ് തോമസ്മാന്‍, ഹേയ്നേ ബ്രെഹ്റ്റ് തുടങ്ങിയവരുടെ കൃതികള്‍ ചുട്ടുകരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത്. നാസി ജര്‍മനിയില്‍ സത്യസന്ധരായ എഴുത്തുകാര്‍ക്ക് സ്വന്തം ഭാഷയിലെ സത്യം കാത്തുസൂക്ഷിക്കാന്‍ നാടുവിടേണ്ടി വന്നു. പോളണ്ടില്‍ ആക്രമിച്ചുകയറിയ നാസിപ്പട ഗ്രന്ഥശാലകള്‍ അടച്ചുപൂട്ടുകയും പോളിഷ് ക്ലാസിക്കുകളും നിഘണ്ടുക്കളും ഭൂപടങ്ങളും കണ്ടുകെട്ടുകയും റേഡിയോ കൈവശം വച്ചവരെ വധിക്കുകയും ചെയ്തു. ഡോ. ലോറന്‍സ് ബ്രിട്ട് ഫാസിസത്തിന്റെ 14 സവിശേഷത കണ്ടെത്തിയതില്‍ ഒന്ന്, "പൊതുശത്രു"വിനെ സൃഷ്ടിച്ച് അതില്‍ ഭീതിവളര്‍ത്തി എന്തും ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ്. ശത്രുവായി പ്രഖ്യാപിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വിലയില്ലെന്നും അവര്‍ എത്ര കഠിനമായി ശിക്ഷിക്കപ്പെട്ടാലും പ്രശ്നമില്ലെന്നും ഫാസിസ്റ്റുകള്‍ പഠിപ്പിക്കുന്നു. കലാകാരന്മാരെയും അധ്യാപകരെയും സെന്‍സര്‍ ചെയ്യുന്നതും തടവിലിടുന്നതും ഫാസിസ്റ്റ് ഭരണാധികാരികളുടെ പൊതുസ്വഭാവങ്ങളിലൊന്നാണ്. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുക; വഴങ്ങാത്തവയെ നശിപ്പിക്കുക; സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുക; നിയമത്തിന്റെ ചങ്ങലപ്പൂട്ടില്‍ കുടുക്കുക; സര്‍ക്കാര്‍ നേരിട്ട് മാധ്യമങ്ങള്‍ നടത്തുക തുടങ്ങിയ നടപടികളും ഈ പട്ടികയില്‍ വരുന്നു.

പശ്ചിമബംഗാളില്‍നിന്നു വരുന്ന പുതിയ വാര്‍ത്തകള്‍, ആ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ഒറ്റനോട്ടത്തില്‍ തന്നെ ഫാസിസത്തോട് പൊരുത്തപ്പെടുന്ന ഇത്തരം നീക്കങ്ങള്‍ തുടരെത്തുടരെ നടത്തുന്നു എന്നാണ്. മമതാബാനര്‍ജി നയിക്കുന്ന ബംഗാള്‍ സര്‍ക്കാര്‍ ജനാധിപത്യത്തെയല്ല; ഫാസിസത്തെയാണ് മാതൃകയാക്കുന്നത്. വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണ് മമതാബാനര്‍ജി. ഇടതുമുന്നണി ഭരണത്തെയും സിപിഐ എമ്മിനെയും തകര്‍ക്കാനായി അവര്‍ ഊതിവീര്‍പ്പിച്ചതാണ് മമത എന്ന "രക്ഷക"യെ. കേരളത്തിലെന്നപോലെ വലതുപക്ഷ മുഖ്യധാരാ മാധ്യമങ്ങളുടെ വന്‍പടതന്നെയാണ് സിപിഐ എമ്മിനെതിരെ അഹോരാത്രം പ്രവര്‍ത്തിച്ചത്. സിപിഐ എം വിരുദ്ധ വാര്‍ത്തകളില്ലാതെ ഒരുദിവസംപോലും പത്രങ്ങള്‍ ഇറങ്ങിയില്ല. സംഘടിതമായ ആ പ്രചാരണ തന്ത്രം മമതയ്ക്ക് കൃത്രിമമായ സ്വീകാര്യത നേടിക്കൊടുക്കാന്‍ വലിയതോതില്‍ സഹായകമായി. ഇപ്പോഴിതാ അതേ മാധ്യമങ്ങള്‍ മമതയുടെ ശത്രുപക്ഷത്തെത്തിയിരിക്കുന്നു.

കൊല്‍ക്കത്ത പാര്‍ക് സ്ട്രീറ്റില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായ സംഭവം മുഖ്യധാരാ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതിരെയായിരുന്നു മമതയുടെ ആദ്യ രോഷപ്രകടനം. പെണ്‍കുട്ടി മാനഭംഗപ്പെട്ടില്ലെന്നു വാദിച്ച മമത, തനിക്ക് ഹിതകരമല്ലാത്ത വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വായനശാലകളില്‍ ഈ പത്രങ്ങള്‍ വിലക്കി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 13 പത്രങ്ങളേ വാങ്ങാവൂ എന്ന് ഉത്തരവിട്ടു. പത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ വാര്‍ത്താ ചാനലുകള്‍ക്കെതിരെ തിരിഞ്ഞു. പൊതുജനം വാര്‍ത്താ ചാനലുകള്‍ കാണരുത്, പകരം വിനോദപരിപാടികള്‍ കണ്ടാല്‍ മതിയെന്നാണ് മുഖ്യമന്ത്രി ആജ്ഞാപിക്കുന്നത്. വാര്‍ത്താ ചാനലുകള്‍ സര്‍ക്കാരിനെതിരെ അപവാദപ്രചാരണം നടത്തുകയാണത്രേ. അവയിലെ വാര്‍ത്ത കാണുന്നതിനു പകരം ബംഗാളികള്‍ പാട്ടുകേട്ടുകൊള്ളട്ടെ എന്ന് മമത പറയുന്നു. വെറുതെ ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശമല്ല ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. കാണാതിരിക്കേണ്ട ചാനലുകളുടെ പട്ടിക അവര്‍ പൊതുയോഗത്തില്‍ വായിച്ചു. സര്‍ക്കാര്‍ ലൈബ്രറികളില്‍ ഏതൊക്കെ പത്രം വാങ്ങാന്‍ പാടില്ലെന്ന ഉത്തരവ് രൂക്ഷമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഘട്ടത്തില്‍ തന്നെയാണ് ചാനല്‍വിരുദ്ധ പ്രഖ്യാപനം. പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ സ്വന്തം വാര്‍ത്താ ചാനലും ദിനപ്പത്രവും തുടങ്ങുകയാണെന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. നടേ സൂചിപ്പിച്ച ഫാസിസ്റ്റ് രീതികള്‍ മമതയ്ക്ക് അതിലും മാതൃകയാകുകയാണ്.

നിഷേധാത്മകവാര്‍ത്തകള്‍ക്കാണ് മാധ്യമങ്ങളില്‍ പ്രാധാന്യം ലഭിക്കുന്നതെന്നാണ് മമതയുടെ പ്രധാന പരാതി. സിപിഐ എമ്മിനെതിരെ അത്തരം നിഷേധാത്മക വാര്‍ത്തകളുടെ പ്രളയം സൃഷ്ടിക്കാനും അതിന്റെ മറവില്‍ അധികാരത്തിലേക്കുള്ള വഴി സുഗമമാക്കാനും ആവേശപൂര്‍വം ഇറങ്ങിയ മമതയുടെ യഥാര്‍ഥ സ്വഭാവം ഇന്നലെവരെ അനുകൂലിച്ച മാധ്യമങ്ങളും തിരിച്ചറിയുകയാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തില്‍ ഒട്ടേറെ സാംസ്കാരികപ്രവര്‍ത്തകരും ബുദ്ധിജീവികളും വീണുപോയിരുന്നു. അത്തരക്കാര്‍ക്ക് മമത നല്‍കിയ ആദ്യശിക്ഷയാണ്, റെയില്‍ മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള രാഷ്ട്രീയവിവാദത്തില്‍ കാര്‍ട്ടൂണ്‍ വരച്ച ജാദ്പുര്‍ സര്‍വകലാശാലാ പ്രൊഫസര്‍ അംബികേഷ് മഹാപാത്രയുടെ അറസ്റ്റ്. ഇതേക്കുറിച്ച്, ""മമത ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിയിലാണ്. തെരുവുപോരാളിയുടെ സ്ഥാനത്തല്ല. ഭരണാധികാരി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മമത പഠിച്ചേ തീരൂ"" എന്നാണ് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടത്.

ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാനം മാത്രമാണ് പശ്ചിമ ബംഗാള്‍. അവിടത്തെ ഭരണാധികാരം കിട്ടിയപ്പോള്‍, നീതിയെയും ജനാധിപത്യത്തെയും ചവിട്ടിമെതിച്ച് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ മമതയ്ക്ക് കഴിയുന്നെങ്കില്‍, ഇത്തരം ശക്തികളുടെ വളര്‍ച്ച എത്രമാത്രം ആശങ്കയോടെ കാണണമെന്ന് ജനാധിപത്യബോധമുള്ള സകലരും ചിന്തിച്ചേ മതിയാകൂ. മമതയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്നത്. കേരളത്തില്‍ മുസ്ലിംലീഗ് അടക്കമുള്ള കക്ഷികള്‍ക്കെന്ന പോലെ കേന്ദ്രത്തില്‍ മമതയ്ക്ക് കീഴടങ്ങാതെ ഭരണം നിലനിര്‍ത്താനാകില്ല. അതുകൊണ്ടുതന്നെ മമത എന്ന ഫാസിസ്റ്റ് മനസ്സുള്ള ഭരണാധികാരിയെ കോണ്‍ഗ്രസ് പാലൂട്ടിവളര്‍ത്തുകയാണ്. അധികാരം നിലനിര്‍ത്തുന്നതിനുള്ള ഈ വിട്ടുവീഴ്ച ജനങ്ങളെ പീഡിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കലുമാണ്.

പശ്ചിമബംഗാളിലെ ജനങ്ങള്‍ മമതയുടെ തനിനിറം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ തനിനിറം അനുഭവിച്ചറിയുന്നു. അന്നാട്ടിലെ കോണ്‍ഗ്രസുകാരും പൊറുതിമുട്ടിയിരിക്കുന്നു. പക്ഷേ, കേന്ദ്രത്തിലിരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് മാത്രം കുലുക്കമില്ല. അവര്‍ക്ക് എല്ലാത്തിലും വലുതാണ് അധികാരം. ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരായ ശക്തമായ ബഹുജനവികാരം രാജ്യത്താകെ ഉയരേണ്ടതുണ്ടെന്നാണ് പശ്ചിമബംഗാളിന്റെ സന്ദേശം. ബംഗാളിലെ പൊരുതുന്ന ഇടതുപക്ഷത്തോടുള്ള ഐക്യപ്പെടല്‍ കൂടുതല്‍ ദൃഢതരമാകണം. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധത്തിനടിപ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ക്ക്, മമത എന്ന വിപത്ത് തങ്ങള്‍ക്കുനേരെ വന്നപ്പോഴെങ്കിലും തിരിച്ചറിവുണ്ടാകട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 23 ഏപ്രില്‍ 2012

Friday, March 2, 2012

പൗരാവകാശം ഞെരിഞ്ഞമര്‍ന്ന നാളുകള്‍

ഭരണകൂടത്തിന്റെ ഇരുമ്പു ബൂട്ടിനടിയില്‍ ജനാധിപത്യം ഞെരിഞ്ഞമര്‍ന്ന പതിനെട്ടുമാസം. സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനമെന്നല്ല, ഉറക്കെ സംസാരിക്കാന്‍ പോലും വിലക്കുള്ള കാലം. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ താണ്ഡവത്തിനെതിരെ ശബ്ദിച്ചവര്‍ക്കെല്ലാം കൊടിയ പീഡനം. ജീവന്‍പോലും അപകടത്തിലാവുമെന്ന ഘട്ടത്തിലും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നെഞ്ചൂക്കോടെ പോരാടിയ ഒരു കൂട്ടം പോരാളികള്‍ ഇന്ത്യയൊട്ടുക്ക്. ദേശീയ തലത്തില്‍ ജയപ്രകാശ് നാരായണനെയും മൊറാര്‍ജിയെയും ജയിലിലടച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പൗരാവകാശ ലംഘനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് കേരളവും മാറിനിന്നില്ല. എകെജിയും ഇഎംഎസും ഒഴികെയുള്ള എല്ലാ പ്രമുഖ സിപിഐ എം നേതാക്കളും തടങ്കലില്‍ . സിപിഐ എം നേതാക്കള്‍ സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുവെന്ന് ലോകത്തെ കാണിക്കാനായിരുന്നു ഈ ഇളവ്. ഇവരൊഴികെ പ്രമുഖ നേതാക്കള്‍ക്കെല്ലാം കൊടിയ മര്‍ദനം. ആ കറുത്ത കാലത്തിന്റെ ഓര്‍മയാണ് കക്കയം ക്യാമ്പും ജയറാം പടിക്കലും പുലിക്കോടനും മധുസൂദനനുമെല്ലാം. ക്യാമ്പസില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ രാജനെ ഉരുട്ടിക്കൊന്നതും പൊലീസിന്റെ ക്രൂരപീഡനങ്ങളുമെല്ലാം പുറംലോകത്തെത്തിച്ചത് ദേശാഭിമാനി. ഓഫീസുകളിലെ അച്ചടക്കത്തെപ്പറ്റിയും സമയത്തോടുന്ന തീവണ്ടിയെക്കുറിച്ചുമുള്ള മഹത്വഘോഷങ്ങളുമായി മുഖ്യധാരാ പത്രങ്ങള്‍ അച്ചുനിരത്തിയ വേളയില്‍ അടിയന്തരാവസ്ഥയുടെ പിറവി ആപത്തിന്റെ വരവാണെന്ന് വിളിച്ചു പറഞ്ഞു ദേശാഭിമാനി.

1975 ജൂണ്‍ 26-ന്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ "പെണ്‍ഹിറ്റ്ലര്‍ പിറക്കുന്നു" എന്നാണ് എകെജി വിശേഷിപ്പിച്ചത്. ഇന്ത്യ അര്‍ധ ഫാസിസത്തില്‍ നിന്നും ഫാസിസത്തിലേക്കാണെന്ന മുന്നറിയിപ്പുമായിറങ്ങിയ പത്രം അധികാരികളെ വിറളിപിടിപ്പിച്ചു. 28-മാസത്തെ ഏകാധിപത്യ ഭരണത്തിലുടനീളം ദേശാഭിമാനി വേട്ടയാടപ്പെട്ടു. പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട ഭരണകൂടം കുനിയാന്‍ പറഞ്ഞപ്പോള്‍ "മുഖ്യധാരാ" പത്രങ്ങള്‍ മുട്ടിലിഴഞ്ഞു. അന്നു നടന്ന എല്ലാ പൊലീസ് പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനത്തിനും അവര്‍ ന്യായം നിരത്തി. കക്കയം, മാലൂര്‍കുന്ന്, പുതിയറ, ശാസ്തമംഗലം തുടങ്ങി പൊലീസ് നരാധമവേഷമാടിയ ക്യാമ്പുകളില്‍ ചോരപടര്‍ന്നതും നിലവിളി ഉയര്‍ന്നതും കണ്ടില്ല. രാജനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തല്ലിക്കൊന്നത് കക്കയം ക്യാമ്പിലായിരുന്നു. മകനെ കാണാതെ വിലപിച്ച് പ്രൊഫ. ടി വി ഈച്ചരവാരിയര്‍ ആഭ്യന്തരമന്ത്രി കെ കരുണാകരനെ സന്ദര്‍ശിച്ചതും മകന്‍ നഷ്ടമായ അച്ഛന്റെയും കുടുംബത്തിന്റെയും സങ്കടം കേരളത്തിന്റെ നെഞ്ചകം പൊള്ളിച്ചതും ഇന്നും മായുന്നില്ല.

ഗരുഢന്‍തൂക്കവും പമ്പാവാസനും കാവടിയാട്ടവുമായി ഭരണകൂട ഭീകരതയുടെ ചോരക്കലിയില്‍ കൊല്ലപ്പെട്ടവര്‍ , പീഡനത്തിന്റെ കരിയാത്ത മുറിവുമായി ഇന്നും കഴിയുന്നവര്‍ . രാജനെ കൂടാതെ അങ്ങാടിപ്പുറത്തെ ബാലകൃഷ്ണനും വര്‍ക്കലയിലെ വിജയനും അടിയന്തരാവസ്ഥയുടെ രക്തസാക്ഷികള്‍ . ക്യാമ്പസുകളിലും തെരുവുകളിലും മൂന്നരപതിറ്റാണ്ടു മുമ്പ് പീഡനമേറ്റുവാങ്ങിയ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരുമേറെ. മീനങ്ങാടിയിലെ സ്കൂള്‍ വിദ്യാര്‍ഥിനി സി ആര്‍ സുലോചന മുതല്‍ യുവതികളും സ്ത്രീകളും കാക്കിപ്പടയുടെ ക്രൂരമര്‍ദനത്തിനിരയായി. കവിതയെഴുതിയതിന് കവി കൃഷ്ണന്‍കുട്ടി ജയിലറക്കുള്ളിലും.

പൊലീസിനൊപ്പം കോണ്‍ഗ്രസുകാരും കാക്കിപ്പടയുടെ ദൗത്യമേറ്റെടുത്തു. സിപിഐ എം പ്രവര്‍ത്തകര്‍ ഭീകരമായി വേട്ടയാടപ്പെട്ടു. നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചു. നിരോധനത്തിന്റെ ഭീഷണിമുഴക്കി ഇടതുപക്ഷപ്രവര്‍ത്തനം തടയാന്‍ കോണ്‍ഗ്രസ് രംഗത്തെത്തി. കേരളത്തിലങ്ങോളമിങ്ങോളം പൊലീസ് പീഡനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്-കോണ്‍ഗ്രസുകാര്‍ ബീഡിക്കമ്പനിയില്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കണ്ണൂരിലെ കൊളങ്ങരത്ത് രാഘവന്‍ , നാദാപുരത്തിനടുത്ത് എടച്ചേരിയില്‍ പൊലീസ് പിടിച്ചുകൊണ്ടുപോയി വധിച്ച കക്കുഴി കണ്ണന്‍ തുടങ്ങിയവര്‍ . ദേശീയതലത്തില്‍ നിര്‍ബന്ധിത വന്ധ്യംകരണം, വികസനത്തിന്റെ മറവില്‍ കൂരകള്‍ക്കുമേല്‍ ബുള്‍ഡോസറോടിച്ച സഞ്ജയ് ഗാന്ധിയുടെ വിനോദങ്ങള്‍ , അധികാരത്തിന്റെ അകത്തളങ്ങളില്‍ സ്വാമിമാരും ബ്രഹ്മചാരിമാരും സ്ഥാനം പിടിച്ചത്......

അങ്ങനെ സൂചകങ്ങള്‍ വേറെയുമുണ്ട്. മാര്‍ച്ച് രണ്ട്. ഇന്നേക്ക് കൃത്യം 36 വര്‍ഷം മുമ്പാണ് രാജനെ പൊലീസ് ഉരുട്ടിക്കൊന്നത്. ഒരു ക്രൂരകാലത്തിന്റെ ഓര്‍മയായി ഇന്നും രാജന്‍ സ്മരണ.

*
പി വി ജീജോ ദേശാഭിമാനി 02 മാര്‍ച്ച് 2012