Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Thursday, March 1, 2012

പണിമുടക്കിയവരും മുടക്കാത്തവരും

ലോകത്ത് ഇന്നുവരെ ഇത്രയധികം തൊഴിലാളികള്‍ ഒരുമിച്ച് ഇങ്ങനെയൊരു പണിമുടക്കില്‍ അണിചേര്‍ന്നിട്ടില്ല. പത്തുകോടിയിലധികം തൊഴിലാളികളും ജീവനക്കാരുമാണ് പലനിറത്തിലുള്ള കൊടികളുമായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്തത്. പത്ത് മുദ്രാവാക്യങ്ങളുയര്‍ത്തി 11 ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കിയ പണിമുടക്കിന് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ വൈകാരികമായ പ്രാതിനിധ്യമുണ്ട്. ഇന്ത്യയില്‍ ഇന്നലെ ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനുമാത്രമല്ല, ലോകത്ത് ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനും ഉത്തരം ഈ പണിമുടക്ക് എന്നുതന്നെയാണ്. വോയ്സ് ഓഫ് അമേരിക്കയുടെ വാര്‍ത്ത "ഇന്ത്യയിലെ ദേശവ്യാപക പണിമുടക്ക് സാമ്പത്തികനയങ്ങളെ ലക്ഷ്യം വെക്കുന്നു" എന്നാണ്. "തൊഴിലാളിവിരുദ്ധ" നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ഇന്ത്യയിലെ മൂന്നു സുപ്രധാന സാമ്പത്തികമേഖല സ്തംഭിച്ചു.

തൊഴിലാളികളും ജീവനക്കാരും വീട്ടിലിരുന്നതിനാല്‍ ഗതാഗത, സാമ്പത്തിക, പോസ്റ്റല്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സപ്പെട്ടു. മന്‍മോഹന്‍സിങ്ങിന്റെ, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് തിരിച്ചടിയാണ് ഈ പണിമുടക്കെന്നും പ്രധാനമന്ത്രിയുടെയും മറ്റധികാരികളുടെയും നിരന്തര അഭ്യര്‍ഥന തള്ളിയാണ് തൊഴിലാളികള്‍ പണിമുടക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും യോജിച്ച് പണിമുടക്കുന്നതെന്നും രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഐക്യം ഒരുപരിധിവരെ ഇതിലൂടെ സാധിതമായെന്നും ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞതായും വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ , ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നതിനെക്കുറിച്ചും പൊതുഗതാഗതം സ്തംഭിച്ചതിനെക്കുറിച്ചുമാണ് പറയുന്നത്. സാമ്രാജ്യത്വാനുകൂല വാര്‍ത്താ ഏജന്‍സികള്‍ക്ക് കാര്യം പിടികിട്ടി. പൊതുപണിമുടക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാന വാര്‍ത്തയായിത്തന്നെ അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. അതേസമയം, നമുക്ക് ചുറ്റുമുള്ള മാധ്യമങ്ങള്‍ എങ്ങനെ ഈ തൊഴിലാളിമുന്നേറ്റത്തെ കണ്ടു എന്ന് നോക്കുക. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമെന്ന് പറയാറുള്ള മലയാളമനോരമയുടെ ഒന്നാംപുറത്ത് പണിമുടക്ക് വാര്‍ത്തകളേയില്ല. അകംപേജില്‍ അവര്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് "അഖിലേന്ത്യാ പണിമുടക്ക് ഭാഗികം" എന്നാണ്. മറ്റൊരു പ്രമുഖ പത്രം "ജനങ്ങള്‍ വലഞ്ഞു" എന്നാണ് പണിമുടക്ക് വാര്‍ത്തയ്ക്കു നല്‍കിയ പ്രധാന ശീര്‍ഷകം.

ആരാണ് ഈ ജനങ്ങള്‍ ? രാജ്യത്തെ 11 ട്രേഡ്യൂണിയനുകളിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും കേന്ദ്ര ഫെഡറേഷനുകളിലും അണിനിരന്ന ജനവിഭാഗങ്ങള്‍ ഈ വലയുന്ന ജനങ്ങളില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു? മനോരമതന്നെ അകത്തെ പേജില്‍ മറ്റൊരു സചിത്ര വാര്‍ത്ത കൊടുത്തിട്ടുണ്ട്. "പണി പാര്‍ടി കോണ്‍ഗ്രസിനെങ്കില്‍ പണിമുടക്കു ബാധകമല്ല" എന്ന്. ഇടത് യൂണിയനുകളടക്കമുള്ള സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ സംസ്ഥാനം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായപ്പോള്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിനായി ഒരുങ്ങുന്ന രണ്ടുവേദിയില്‍ തൊഴിലാളികള്‍ക്ക് പണിയോടുപണി എന്ന് വാര്‍ത്ത തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന ചരിത്രപ്രദര്‍ശനത്തിന്റെ പന്തല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെയാണ് പണിമുടക്കിന്റെ ശോഭകെടുത്താനുള്ള മഹാസംഭവമായി മനോരമ അവതരിപ്പിച്ചത്. മുമ്പ് സിപിഐ എം സംസ്ഥാന സമ്മേളനം പാലക്കാട്ട് നടന്നപ്പോള്‍ , ആ സമ്മേളനത്തിലേക്ക് (പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം അറുനൂറില്‍താഴെ) മീന്‍ വാങ്ങിയതുകൊണ്ട് പാലക്കാട് മാര്‍ക്കറ്റില്‍ മത്സ്യക്ഷാമം എന്ന് വാര്‍ത്ത കൊടുക്കാന്‍ ഒരുപത്രം സാഹസികത കാട്ടിയിരുന്നു. അതിലും വലിയ സാഹസികതയാണ് മലയാള മനോരമയുടേത്. പാര്‍ടി കോണ്‍ഗ്രസിനുവേണ്ടി വേദിയൊരുക്കുന്നതിലെ അസഹനീയത അവര്‍ പരിഹാസവാര്‍ത്തയിലൂടെ പ്രകടിപ്പിച്ചു.

ഇന്ദിരഗാന്ധി വധത്തിനുശേഷം ഭ്രാന്തുപിടിച്ച കോണ്‍ഗ്രസുകാര്‍ സിഖ് സഹോദരങ്ങളെ കൂട്ടക്കൊലചെയ്തു. അന്നതിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ലാഘവത്തോടെ വിശേഷിപ്പിച്ചത്, വന്‍മരം വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതമായാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ കൂട്ടക്കുരുതിയെ പരസ്യമായി ന്യായീകരിച്ചപ്പോള്‍ അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാന്‍പോലും നട്ടെല്ലുനിവര്‍ത്താതെ, സ്തുതിഗീതമാലപിച്ച മാധ്യമങ്ങള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതെന്ന് നിസ്സംശയം പറയാവുന്ന തൊഴിലാളിമുന്നേറ്റത്തെ തുറന്നകണ്ണോടെ കാണാനാകുന്നില്ല. കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി കൈയിലേന്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ചെങ്കൊടിയേന്തിയവര്‍ക്കൊപ്പം; കാവിക്കൊടിയേന്തിയവര്‍ക്കൊപ്പം അണിനിരന്ന മഹാസമരമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തൊഴിലാളികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റശരീരമായി മാറിയ സുവര്‍ണമുഹൂര്‍ത്തം. ആ അത്യുജ്വല ചരിത്രസന്ദര്‍ഭത്തെ മലിനപ്പെടുത്താന്‍ തമ്പാനൂരില്‍നിന്ന് സെക്രട്ടറിയറ്റുവരെ നടന്നുപോകേണ്ടിവന്നതിന്റെ "ദുരിത"ത്തെക്കുറിച്ചുള്ള വര്‍ണനകള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. പണിമുടക്കല്ല മനോരമ കണ്ടത്- അക്രമമാണ്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പല നിറങ്ങളിലുള്ള കൊടികളേന്തി പണിമുടക്കി തെരുവിലിറങ്ങി മുഴക്കിയത് ഇന്നാട്ടിലെ സാധാരണക്കാരായ ഓരോരുത്തര്‍ക്കുംവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്. ആ മുദ്രാവാക്യത്തെക്കുറിച്ച് എഴുതാതെ, "പന്നി കിണറ്റില്‍വീണ" വാര്‍ത്തയ്ക്കുപോലും അമിത പ്രാധാന്യം നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന പ്രയോഗത്തിന്റെ ഏറ്റവും മോശപ്പെട്ട അര്‍ഥംപോലും ചോര്‍ന്നുപോകുന്നു.

അന്നന്ന് ഓട്ടോ ഓടിച്ചുകിട്ടുന്ന പണംകൊണ്ട് വീട്ടിലേക്ക് അരിവാങ്ങുന്നവരാണ് മഹാഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാരും. കയറുപിരിക്കുന്നവരും തൊണ്ട് തല്ലുന്നവരും ബീഡിതെറുക്കുന്നവരും ടാക്സി ഓടിക്കുന്നവരും നെയ്ത്തുകാരും കശുവണ്ടിത്തൊഴിലാളികളുമെല്ലാം പണിമുടക്കിയിട്ടുണ്ട്. അവര്‍ക്ക് ഒരുദിവസത്തെ വേതനം നഷ്ടപ്പെടുകയെന്നാല്‍ അന്ന് അടുപ്പില്‍ തീ പുകയാതിരിക്കുക എന്നാണര്‍ഥം. ആ ത്യാഗത്തിന് അവര്‍ തയ്യാറാകുന്നത് പിറ്റേന്ന് കൂലിക്കൂടുതല്‍ കിട്ടും എന്ന് കരുതിയിട്ടല്ല. ജി സഞ്ജീവ റെഡ്ഡി ഇന്ത്യയിലെ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവുമാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ പ്രതിനിധിയായ പാര്‍ലമെന്റ് അംഗവുമാണ്. കോണ്‍ഗ്രസിനുവേണ്ടി അഹോരാത്രം പാടുപെടുന്ന മാധ്യമങ്ങള്‍ ആ നേതാവിന്റെ വാക്കുകള്‍ തമസ്കരിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങള്‍ ചികഞ്ഞുനോക്കേണ്ടതുതന്നെയാണ്.

കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും സഹായിക്കുന്നവര്‍ പരസ്യമായിത്തന്നെ കോണ്‍ഗ്രസിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഇകഴ്ത്തിക്കാട്ടുകയും അവഗണിക്കുകയും ചെയ്യുന്നു എന്നത് ഈ പണിമുടക്ക് റിപ്പോര്‍ട്ടിങ്ങില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണ്. താല്‍പ്പര്യം കൊടിയുടേതല്ല; വര്‍ഗത്തിന്റേതാണ്. ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ബാബാ രാംദേവ് നൃത്തസത്യഗ്രഹം നടക്കുന്നിടത്ത് ആളെ എത്തിച്ചാല്‍ രാഷ്ട്രീയമായ അപകടമില്ലെന്ന് മനോരമയ്ക്കറിയാം. അതേസമയം, തൊഴിലാളികള്‍ പൊതുപ്രശ്നങ്ങളുയര്‍ത്തി യോജിച്ചുനില്‍ക്കുമ്പോള്‍ ബൂര്‍ഷ്വാരാഷ്ട്രീയത്തിനുണ്ടാകുന്ന വെല്ലുവിളിയുടെ ഗൗരവവും അവര്‍ക്കറിയാം. രാംദേവും ആള്‍ദൈവ വ്യവസായവും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ സഞ്ജീവറെഡ്ഡി തമസ്കരിക്കപ്പെടുന്നതിന്റെ പൊരുള്‍ അവിടെയാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം നിലംപരിശായെന്ന് പ്രചരിപ്പിച്ചവരും അങ്ങനെ വിശ്വസിച്ചവരുമുണ്ട്.
ബംഗാളില്‍ പണിമുടക്കിനെപ്പറ്റി മനോരമ എഴുതുന്നു: "ബംഗാളിലും പണിമുടക്ക് ഭാഗികമായിരുന്നു. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും "സര്‍വീസ്ബ്രേക്ക് ആകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇന്നലെ 65 ശതമാനംപേരും ജോലിക്കെത്തി. റയില്‍ , റോഡ് ഗതാഗതം തടഞ്ഞ നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്." പ്രമുഖ ഇഗ്ലീഷ് പത്രമായ ഡെക്കാന്‍ഹെറാള്‍ഡ് കൊല്‍ക്കത്തയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്, "പണിമുടക്ക് ബംഗാളിനെ ബാധിച്ചപ്പോള്‍ മമതയുടെ മുഖം ചുവന്നു." എന്നാണ്. തൃണമൂല്‍കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വിജയം വരിച്ച പണിമുടക്കില്‍ , റോഡുകള്‍ വിജനമായെന്നും ഓട്ടോറിക്ഷകളും ടാക്സിയും ഓടിയില്ല എന്നും ഇടതുഭരണമുണ്ടായിരുന്ന കാലത്തെ പ്രതീതിയാണ് ഇതുണര്‍ത്തിയതെന്നും ആ പത്രംപറയുന്നു.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി പണിമുടക്കിനെ പ്രധാന മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോഴാണ്, റോഡും റെയിലും തടഞ്ഞ നൂറോളംപേരുടെ അറസ്റ്റ് എന്ന "നിസ്സാരസംഭവ"മാക്കി മനോരമ അതിനെ ചുരുക്കിക്കളഞ്ഞത്. നാം പണംകൊടുത്ത് വാങ്ങി വായിക്കുന്ന പത്രങ്ങള്‍ എത്രമാത്രം വഞ്ചനയാണ് നമ്മളോട് കാണിക്കുന്നത് എന്ന് ഓര്‍ത്തുനോക്കാനുള്ള സന്ദര്‍ഭവുമാണിത്. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തവരെ മഹത്വപ്പെടുത്താനും അവരുടെ രക്ഷകരെ വെള്ളപൂശാനും അതിന്റെ ജാള്യം മറയ്ക്കാനും മനോരമ ഡസനിലേറെ വാര്‍ത്ത കൊടുത്തിട്ടുണ്ട് ഫെബ്രുവരി 29ന്. ഇറ്റാലിയന്‍ കൊലയാളികളോടാണ് അവര്‍ക്ക് ഇന്ത്യന്‍ തൊഴിലാളികളോടുള്ളതിനേക്കാള്‍ ബന്ധുത്വം. പത്രമുടമകളുടെ ആ താല്‍പ്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അബദ്ധത്തിലെങ്കിലും തൊഴിലാളികള്‍ക്കനുകൂലമായിവരുന്ന ഒരു വാര്‍ത്ത വെളിച്ചം കാണരുത്, അതിനുമേലാകട്ടെ പന്നി കിണറ്റില്‍ വീണ വാര്‍ത്ത എന്നു കരുതുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ അല്‍പ്പത്തത്തെ അങ്ങനെ മനസ്സിലാക്കാനും പ്രയാസമാണ്. അവരോട്, "നിങ്ങള്‍ ജീവിക്കുന്നത് ഈ നാട്ടിലല്ലേ" എന്ന് ചോദിച്ചുപോയാല്‍ ആരും നെറ്റിചുളിക്കില്ല.

*
പി എം മനോജ് ദേശാഭിമാനി 01 മാര്‍ച്ച് 2012

Monday, November 21, 2011

സദാചാര പൊലീസും ജനാധിപത്യ സദാചാരവും

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഷാഹിദ്ബാവ എന്ന ഇരുപത്താറുകാരന്‍ കൊല്ലപ്പെട്ടത് കേരളത്തെയാകെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു. ഗള്‍ഫില്‍നിന്ന് ഈയിടെ തിരിച്ചെത്തിയ ഷാഹിദിനെ അദ്ദേഹത്തിെന്‍റ സുഹൃത്തിെന്‍റ വീട്ടിെന്‍റ അടുത്തുവെച്ചാണ് ഇരുപതോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. സുഹൃത്തിെന്‍റ ഭാര്യയുമായി ഇയാള്‍ക്കുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയായിരുന്നത്രേ ആക്രമണം നടന്നത്. ഇത്തരം സദാചാര പൊലീസ് ചമയുന്ന സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തായി നടക്കുന്നുണ്ട്. ഈ സംഭവത്തോടൊപ്പം തൊടുപുഴയില്‍ സ്വന്തം പെങ്ങളെ കൂട്ടാന്‍ചെന്ന ഒരു എസ്ഐയെ കുറെപ്പേര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റ്യാടിയില്‍ മിശ്രവിവാഹത്തിനു തയ്യാറായി റെജിസ്റ്റര്‍ ഓഫീസില്‍ എത്തിയ പെണ്‍കുട്ടിയെ കുറെപ്പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരുന്നു. ജാതിക്കും മതത്തിനും അതീതമായ പ്രണയങ്ങള്‍ , അവിഹിതബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം സദാചാരലംഘനമാണെന്ന് ആരോപിച്ച് അവരെ നാട്ടുകാര്‍ കൈകാര്യംചെയ്യുന്ന പ്രവണത ശക്തമാണ്.

വ്യക്തമായ ജാതി- മത താല്‍പര്യങ്ങളുള്ളവരാണ് പൊതുവില്‍ സദാചാര പൊലീസ് ചമയുന്നത്. ചിലയിടങ്ങളില്‍ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവരും സദാചാര പൊലീസായി മാറാറുണ്ട്. സദാചാരം എന്നാല്‍ എന്ത്? നിയമപരമായും അല്ലാതെയും സ്ത്രീ-പുരുഷ ബന്ധങ്ങളിലാണ് സദാചാരം ഒതുങ്ങിനില്‍ക്കുന്നത്. മോഷണം, പിടിച്ചുപറി, മര്‍ദ്ദനങ്ങള്‍ , കൊലപാതകങ്ങള്‍ മുതലായവ കുറ്റകൃത്യങ്ങളായി കരുതുമെങ്കിലും അവ "സദാചാര"ത്തിെന്‍റ പ്രശ്നങ്ങളായി കരുതപ്പെടുന്നില്ല. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും നാനോ എക്സല്‍ തട്ടിപ്പുമൊക്കെ തട്ടിപ്പുകളാണ്. സദാചാര പ്രശ്നങ്ങളല്ല. അതായത് സദാചാരം സ്ത്രീ-പുരുഷബന്ധങ്ങളെപ്പറ്റിയുള്ള സാമൂഹ്യധാരണകളില്‍നിന്നാണ് രൂപപ്പെടുന്നത്. നിയമസംഹിതകളിലെ സദാചാര സങ്കല്‍പം സ്ത്രീ-പുരുഷ ബന്ധങ്ങളുടെ ഐക്യദാര്‍ഢ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ്. സ്ത്രീ-പുരുഷബന്ധങ്ങളെ തകര്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പരപുരുഷബന്ധം അല്ലെങ്കില്‍ പരസ്ത്രീ ബന്ധമാണെന്ന് നിയമം വിലയിരുത്തുന്നു. വ്യഭിചാരം വിവാഹമോചനം നേടുന്നതിന് മതിയായ കാരണമാണ്. വിവാഹം വേര്‍പെടുത്തുന്നതിന് മറ്റു കാരണങ്ങള്‍ ഇക്കാലത്ത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ഭാര്യയെ അവഹേളിക്കുക, കുടുംബം നോക്കാതിരിക്കുക, സ്വത്ത് അപഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയും വേര്‍പെടുത്തുന്നതിലേക്കു നയിക്കാം. പക്ഷേ, അവയൊന്നും സദാചാര ലംഘനമായി കരുതപ്പെടുന്നില്ല. അതായത്, സദാചാരം പൂര്‍ണ്ണമായി ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള സങ്കല്‍പമാണ്. ലൈംഗികതയുടെ മേലുള്ള നിയന്ത്രണമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലൈംഗിക സദാചാരത്തിെന്‍റ പരിമിതികള്‍ ലൈംഗികതയുടെ മേലുള്ള പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ എല്ലാ സമൂഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോത്രവര്‍ഗസമൂഹങ്ങളില്‍പോലും ഗോത്ര സമൂഹം നിര്‍ണ്ണയിക്കുന്ന ചില പൊതുഘടകങ്ങള്‍ക്കുള്ളിലാണ് ലൈംഗികത നിര്‍വചിക്കപ്പെടുന്നത്. ഇന്നത്തെ സമൂഹത്തില്‍ സ്വതന്ത്ര ലൈംഗികതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ഉണ്ടെങ്കിലും അവര്‍ ഒരു ചെറു ന്യൂനപക്ഷമാണ്.

ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ സമൂഹഘടനയനുസരിച്ച് മാറുന്നതും നമുക്കു കാണാം. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഒരുകാലത്ത് ബഹുഭര്‍ത്തൃത്വവും ബഹു ഭാര്യത്വവും നിലനിന്നിരുന്നു. പിന്നീട് നിയോഗം എന്ന പേരില്‍ മരിച്ചുപോയ ഭര്‍ത്താവിന്റെ സഹോദരനെ സ്വീകരിക്കുന്ന സമ്പ്രദായം അടുത്ത കാലംവരെ ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നു. കേരളത്തിലെ ചില സമുദായങ്ങളില്‍ സഹോദരന്മാരെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കുന്ന സമ്പ്രദായവും നിലനിന്നുപോന്നു. മരുമക്കത്തായം മറ്റൊരു രീതിയിലുള്ള സ്ത്രീ-പുരുഷബന്ധ സങ്കല്‍പമാണ്. നമ്പൂതിരിമാരും നായന്മാരും തമ്മിലുണ്ടായിരുന്ന സംബന്ധങ്ങള്‍ അടുത്ത കാലത്തു മാത്രമാണ് ഇല്ലാതെയായത്. ഇത്തരം വ്യത്യസ്ത വിവാഹമുറകളിലെല്ലാം വ്യത്യസ്ത സദാചാര സങ്കല്‍പങ്ങള്‍ നിലനിന്നതായി കാണാം. മദ്ധ്യകാല ഇന്ത്യയില്‍ കുലസ്ത്രീകളെ ചാരിത്ര്യത്തിന്റെയും പരിശുദ്ധിയുടെയും പ്രതിരൂപങ്ങളായി കണ്ടിരുന്നെങ്കില്‍ അതിനെതിരായ ഗണികാ സങ്കല്‍പവും അംഗീകരിക്കപ്പെടുന്നു. സദാചാരത്തിന്റെ മാനദണ്ഡങ്ങള്‍ ഇവര്‍ക്കുണ്ട്. രണ്ടുകൂട്ടര്‍ക്കും വെവ്വേറെയാണ്. ഇന്ത്യയില്‍ നിലവിലിരുന്ന അനുലോമ- പ്രതിലോമ വിവാഹങ്ങള്‍ സദാചാരങ്ങളുടെ മാനദണ്ഡങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ബ്രാഹ്മണ പുരുഷന്മാര്‍ക്ക് മറ്റേതു വര്‍ണങ്ങളില്‍നിന്നും സ്ത്രീകളെ സ്വീകരിക്കാം. ബ്രാഹ്മണസ്ത്രീകള്‍ക്ക് അത് നിന്ദ്യമാണ്. അതുകൊണ്ടാണല്ലോ പരപുരുഷന്മാരെ പ്രണയിച്ച ബ്രാഹ്മണസ്ത്രീകളെ "അടുക്കളദോഷം" ചുമത്തി ഇല്ലങ്ങളില്‍നിന്ന് പുറത്താക്കി പടിയടച്ച് പിണ്ഡംവെയ്ക്കാനാരംഭിച്ചത്.

അതേസമയം കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരത്തിനോടൊപ്പം നടത്താന്‍ കൊച്ചി മഹാരാജാവ് കല്‍പിച്ച പുരുഷവിചാരം നമ്പൂതിരിമാരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്തു. സദാചാരലംഘനം അന്നും ഇന്നും നടത്തുന്നത് സ്ത്രീകളാണ് എന്നാണ് സങ്കല്‍പം. ഇവിടെ സാമുദായിക ബുദ്ധിജീവികളും സദാചാര പൊലീസുകാരും വിശദീകരിക്കേണ്ട ഒരു കാര്യമുണ്ട്. സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ വളര്‍ന്നുവരേണ്ട സ്വാഭാവികമായ സൗഹൃദവും തുല്യതയും പരസ്പരവിശ്വാസവും നശിപ്പിക്കുകയും യാന്ത്രികമായ അടിമത്തബോധവും സ്ത്രീ-പുരുഷ ബന്ധങ്ങള്‍ ഭോഗത്തിനുവേണ്ടി മാത്രമാണെന്ന ധാരണയും വളര്‍ത്തുകയും മാത്രമാണ് അവര്‍ ചെയ്യുന്നത്. കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുംതോറും ഈ ധാരണകള്‍ കൂടുതല്‍ വളരുന്നു. പ്രണയം, വിവാഹം തുടങ്ങിയവയുടെ മാനവിക വശങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ഇതിലൂടെയാണ് മനുഷ്യര്‍ സ്വര്‍ഗരാജ്യത്തോടടുക്കുന്നത് എന്നു പഠിപ്പിക്കുന്നത് മതങ്ങള്‍ പ്രചരിപ്പിക്കുന്ന സ്നേഹം, സാഹോദര്യം മുതലായ സങ്കല്‍പങ്ങള്‍ക്കുപോലും എതിരല്ലേ? ചലനത്തിനും വാക്കിനുംപോലും വിലക്കുകളുള്ള സമൂഹങ്ങളില്‍ സാഹോദര്യം പുലരില്ലെന്നതിന് ഇതുവരെയുള്ള മത സമൂഹങ്ങളുടെ അനുഭവങ്ങള്‍തന്നെ തെളിവാണ്.

ഈയിടെയായി നമ്മുടെ സദാചാരബോധത്തിന്റെ വികൃതമായ വശം പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലെ ഒരു എല്‍ പി സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതിയുണ്ടായി. കുറ്റമാരോപിക്കപ്പെട്ട അധ്യാപകനെ സംരക്ഷിക്കുന്നതിനാണ് നാട്ടുകാരടക്കം വ്യഗ്രത കാണിച്ചത്. പെണ്‍കുട്ടിയുടെമേല്‍ പഴിചാരാന്‍ ശ്രമം നടന്നു. കാരണം കുട്ടിയുടെ അമ്മ ചീത്തയാണെന്നായിരുന്നു ആരോപണം. അപ്പോള്‍ അമ്മയുടെമേല്‍ ചാരിയ സദാചാര ലംഘനത്തിന്റെ കുറ്റം പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയുടെമേലും ആരോപിക്കപ്പെട്ടു. അവസാനം സ്കൂള്‍ അധ്യാപകനുമേല്‍ നടപടിയുണ്ടായെങ്കിലും ആവശ്യമായ "സദാചാര ചര്‍ച്ച"കള്‍ നാട്ടില്‍ നടന്നുകഴിഞ്ഞിരുന്നു. പീഡനത്തിനിരയായ കുട്ടിക്കും കുടുംബത്തിനും സമൂഹത്തില്‍ നേരിടേണ്ടിവന്ന ഒറ്റപ്പെടല്‍ അതിന്റെ ഫലമായിരുന്നു.

സദാചാര പൊലീസ് ചമയുന്നവര്‍ സദാചാര സങ്കല്‍പങ്ങള്‍ മാറിമറയുന്ന സാഹചര്യങ്ങളില്‍ , ഇന്നത്തെ സദാചാരസങ്കല്‍പങ്ങള്‍ സൃഷ്ടിക്കുന്നതാര് എന്ന് പരിശോധിക്കേണ്ടതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം സംഘടിത മതങ്ങളാണ്. സംഘടിത മതങ്ങള്‍ക്ക് അവരുടേതായ നിയമസംഹിതകളുണ്ട്. നിയമസംഹിതകള്‍ ലംഘിക്കുന്നവര്‍ക്ക് അവരുടേതായ ശിക്ഷാവിധികളുണ്ട്. ഇവയില്‍ ശിക്ഷാവിധികള്‍ ഇന്ന് ഗവണ്‍മെന്റ് നടപ്പിലാക്കുന്ന നിയമസംഹിതകളുടെ ഭാഗമായി മാറുകയാണ്. എങ്കിലും സ്വന്തം നിയമാവലികള്‍ സമാന്തരമായിത്തന്നെ നടപ്പിലാക്കണമെന്ന് ശാഠ്യംപിടിക്കുന്ന ഗ്രൂപ്പുകള്‍ ഇന്ന് മതങ്ങള്‍ക്കുള്ളിലുണ്ട്. അവരാണ് ഇപ്പോള്‍ സദാചാര പൊലീസായി മാറുന്നത്.

സംഘടിത മതങ്ങളുടെ നിയമസംഹിതകള്‍ ഏകഭര്‍ത്തൃത്വത്തിന്റെയും അതിനെ നിലനിര്‍ത്താനുള്ള സദാചാര സങ്കല്‍പങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. പരമ്പരാഗതമായ ചാരിത്ര്യത്തിന്റെയും പരിശുദ്ധിയുടെയും സങ്കല്‍പം കൂടാതെ ഉത്തരവാദിത്വബോധം, സാമ്പത്തികമായ വിധേയത്വം, കുടുംബത്തോടുള്ള കടമകള്‍ , വീട്ടമ്മ സങ്കല്‍പം തുടങ്ങി ഒട്ടനവധി ബാധ്യതകള്‍കൂടി സ്ത്രീകളുടെ ചുമലില്‍ വരുന്നു. ഇതിനെ ആധാരമാക്കി ഉടുപ്പ്, നടപ്പ്, മറ്റു പുരുഷന്മാരും സ്ത്രീകളുമായുള്ള ചങ്ങാത്തം, തൊഴില്‍ സമയം തുടങ്ങിയവയിലെല്ലാം ക്രമീകരണങ്ങള്‍ വരുന്നു. സ്ത്രീ-പുരുഷന്മാരുടെ ചലനങ്ങള്‍ മുഴുവന്‍ ഇത്തരത്തില്‍ ക്രമീകരിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ ഇന്ന് മുഖ്യമതങ്ങളെല്ലാം നടത്തുന്നുണ്ട്. വിവാഹങ്ങളും കുടുംബജീവിതവുമെല്ലാം നിരവധി ഔപചാരികതകളുടെ ചട്ടക്കൂട്ടിലൊതുങ്ങുകയും അവയെ ചെറിയ തോതില്‍ ലംഘിക്കാനുള്ള ശ്രമങ്ങളെപ്പോലും ചാരപ്പണി നടത്തി പിടിക്കുന്ന സംവിധാനങ്ങള്‍ വളര്‍ന്നുവരുകയും ചെയ്യുന്നു. ഇന്നുള്ള ഐടി-മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഇത്തരത്തിലുള്ള വിവരവിനിമയത്തിന് പ്രയോജനപ്പെടുന്നു. ഇത്തരം നെറ്റ്വര്‍ക്കുകള്‍ക്ക് രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെയും മതപ്രസ്ഥാനങ്ങളുടെയും പിന്‍ബലം ലഭിക്കുന്നതോടെ സദാചാര പൊലീസിങ്ങിന് അധികാരസ്ഥാനം കിട്ടുന്നു. കൊടിയത്തൂരും കുറ്റ്യാടിയും മറ്റും പ്രവര്‍ത്തിച്ചവര്‍ ഇത്തരം ആളുകളാണ്. സ്വന്തം സമുദായത്തില്‍പെട്ടവരുടെ വീടുകളുടെ പുറത്തും അകത്തുമെല്ലാം ഇവരുടെ കണ്ണുകള്‍ എത്തുന്നുണ്ടെന്നതിന് കൊടിയത്തൂര്‍ സംഭവം തെളിവാണ്. ഒരു പെണ്‍കുട്ടിക്ക് പ്രേമലേഖനം കൊടുത്തുവെന്നുപറഞ്ഞ് വേറൊരു യുവാവിനെ കൊടിയത്തൂര്‍തന്നെ മര്‍ദ്ദിച്ചത് ഈ പൊലീസിങ്ങിന്റെ വ്യാപ്തി തെളിയിക്കുന്നു. മര്‍ദ്ദിച്ചത് യുവാവിനെയാണെങ്കിലും നിയന്ത്രിക്കപ്പെടുന്നത് പെണ്‍കുട്ടിയാണ് എന്നതും ശ്രദ്ധിക്കണം.

ഇവിടെ സദാചാര പൊലീസ് ഉത്തരം പറയേണ്ട മറ്റു കാര്യങ്ങളുമുണ്ട്. അവര്‍ എന്തിന് ഉടുപ്പിലും നടപ്പിലും വാക്കിലും പ്രവൃത്തിയിലുമടക്കം സ്ത്രീ-പുരുഷന്മാരുടെ സകല പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു? പ്രേമലേഖനമെഴുത്ത് ചരിത്രത്തില്‍ മുഴുവന്‍ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമാണ്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിലൊതുങ്ങുന്നതുമല്ല. പ്രത്യേക ലേഖനത്തെപ്പറ്റി പരാതികളുണ്ടെങ്കില്‍ പരിഹരിക്കാം. അതല്ലാതെ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെയൊക്കെ ഭേദ്യം ചെയ്യുന്നത് തികഞ്ഞ കാടത്തമാണ്. മതങ്ങളുടെ വിലങ്ങില്‍ ഇത്തരത്തില്‍ പൂട്ടിയിടുന്നതുകൊണ്ട് എന്ത് സ്വര്‍ഗരാജ്യമാണ് ലഭിക്കുക എന്ന് വിശദീകരിക്കാന്‍ സദാചാര പൊലീസുകാര്‍ തയ്യാറാകേണ്ടതാണ്. സദാചാര പൊലീസിങ്ങിന്റെ മനോവ്യാപാരം എന്താണെന്നുള്ളതിന്, പ്രമുഖ സാമുദായിക ബുദ്ധിജീവിയായ ഒ അബ്ദുല്ല ഈ സംഭവത്തോട് പ്രതികരിച്ച രീതിതന്നെ തെളിവാണ്. ഷാഹിദ്ബാവയുടെ കൊലപാതകത്തെ അപലപിച്ച അബ്ദുല്ല, കൊലപാതകികളുടെ ഉദ്ദേശ്യത്തെ ന്യായീകരിക്കാനാണ് തുടര്‍ച്ചയായി ശ്രമിച്ചത്. ഇതിലുള്‍പ്പെട്ട സ്ത്രീക്ക് ഒരു ഭര്‍ത്താവുണ്ടെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതായത് ഷാഹിദിന്റെ കുറ്റം വ്യഭിചാരമാണ്. അത് മരണം അര്‍ഹിക്കുന്ന കുറ്റമാണ്. മരണശിക്ഷ വിധിക്കാനുള്ള അര്‍ഹത ഇന്നത്തെ ഇന്ത്യന്‍ നിയമപ്രകാരം കൊലപാതകികള്‍ക്കില്ലെന്ന് അബ്ദുല്ല അംഗീകരിക്കുന്നു. അതേസമയം കുറ്റം വ്യഭിചാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതായത് ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിക്കുന്ന പൗരനെന്ന നിലയില്‍ കൊലപാതകത്തെ അബ്ദുല്ല അപലപിക്കുന്നു. അതേസമയം അബ്ദുല്ലയുടെ മതപരമായ സദാചാരബോധം അതിനുനേരെ എതിരായി ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ ആശയക്കുഴപ്പത്തെ സ്വന്തം സദാചാരസംഹിതയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണ് സദാചാര പോലീസുകാരായിത്തീരുന്നത്. അത്തരം ആളുകളുടെ "സദുദ്ദേശ്യ"ത്തോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ അബ്ദുല്ലയെപ്പോലുള്ള ബുദ്ധിജീവികള്‍ എന്നും തയ്യാറാണ്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ "സദുദ്ദേശ്യം" തന്നെയാണോ സദാചാര പെലീസിങ്ങിനെ സ്വാധീനിക്കുന്നത്? സദുദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഷാഹിദ്ബാവയ്ക്ക് അയാളുടെ നിലപാട് വിശദീകരിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഇതില്‍പെട്ട സ്ത്രീയുടെയും ഭര്‍ത്താവിന്റെയും വിശദീകരണങ്ങള്‍കൂടി ലഭിക്കുമായിരുന്നു. അതിനുശേഷം യുക്തമായ തീരുമാനം സുതാര്യമായി, ജനാധിപത്യപരമായി, സ്വീകരിക്കാനുള്ള അവസരമുണ്ടാകുമായിരുന്നു. അങ്ങിനെയൊന്നും ഇവിടെയുണ്ടായില്ല. അത്തരത്തിലുള്ള നീതിന്യായക്രമം പാടില്ലെന്നുള്ള ധാരണയും ഉണ്ടായിരുന്നു. കൊലപാതകത്തിന് രണ്ട് പ്രയോജനങ്ങളുണ്ട്. ഒന്ന്, ഒരാളെ പൂര്‍ണമായി ഒഴിവാക്കാം; രണ്ട്, അയാളുടെ കൈവശമുള്ള വിവരങ്ങളും അഭിപ്രായങ്ങളും അയാള്‍ ഒരുപക്ഷേ ഉന്നയിക്കാനിടയുള്ള ന്യായീകരണങ്ങളും അതുപോലെ ഇല്ലാതാക്കാം. ഇതില്‍ രണ്ടാമത്തേത് ജനാധിപത്യപരമായ നീതിക്രമത്തിന് ആവശ്യമാണ്. അതുപോലെ ആവശ്യമാണ് സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിെന്‍റയും നിലപാടുകളും. ഇതെല്ലാം സദാചാര പോലീസുകാര്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്നു. സദാചാര പോലീസ് മുറകള്‍ ജനാധിപത്യവിരുദ്ധമായി തീരുന്നത് ഇങ്ങനെയാണ്. ഇതുകൂടാതെ സ്വന്തം സദാചാര സംഹിതകളെ ജനാധിപത്യവ്യവസ്ഥ നിഷ്കര്‍ഷിക്കുന്ന നീതിന്യായ രൂപങ്ങള്‍ക്ക് പകരംവെച്ച് വിധി നടപ്പിലാക്കുന്നതിലൂടെ സദാചാരപോലീസുകാര്‍ ഫാസിസ്റ്റായി മാറുകയും ചെയ്യുന്നു.

പ്രണയത്തിന്റെയും വിവാഹത്തിന്റെയും സഞ്ചാരത്തിന്റെയും മേല്‍ സദാചാരപോലീസിന്റെ കടന്നാക്രമണങ്ങള്‍ ഫാസിസത്തിന്റെ പ്രകടരൂപമാണ്. പ്രണയം ജാതി-മതങ്ങള്‍ ലംഘിച്ചാലും സ്വസമുദായത്തില്‍നിന്നു തന്നെയായാലും ശക്തമായി എതിര്‍ക്കപ്പെടുന്നു. "വീട്ടുകാര്‍ അറിഞ്ഞുള്ള" ബന്ധങ്ങള്‍ മതിയെന്ന് നിഷ്കര്‍ഷിക്കുന്നു. വിവാഹങ്ങള്‍ക്കുമേല്‍ മതസമുദായങ്ങള്‍ ശക്തമായ ആധിപത്യം ഉറപ്പിക്കുന്നു. കേന്ദ്ര ഗവണ്‍മെന്‍റ് കൊണ്ടുവന്ന വിവാഹ രജിസ്ട്രേഷനെതിരായി മതസമുദായങ്ങള്‍ ശബ്ദമുയര്‍ത്തിയത് ഈയിടെയാണ്. സാമുദായിക സ്വാധീനം ശക്തമായ സ്ഥലങ്ങളില്‍ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും സമുദായശക്തികളുടെ മേല്‍നോട്ടത്തിന് വിധേയമാകുന്നു. സംസാരവും ഇടപഴകലും കൂടാതെ വെറും വാക്കും നോട്ടവും പോലും ശക്തമായ നിയന്ത്രണത്തിന് വിധേയമാകുന്ന സന്ദര്‍ഭങ്ങള്‍ കുറവല്ല. ഇവയുടെ ഫലമായി സദാചാരത്തിെന്‍റ പേരില്‍ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ പ്രാഥമികാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്നു.

ജനാധിപത്യവിരുദ്ധമായ നീതിന്യായ മുറകള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സൗദി അറേബ്യയില്‍നിന്നും തിരിച്ചുവരുന്നവരുടെ വികലമായ നീതിസങ്കല്‍പം എത്രമാത്രം ഈ അവകാശലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. വേണ്ടത് ജനാധിപത്യസദാചാര സങ്കല്‍പം വിവാഹമോചനങ്ങളും വേര്‍പിരിയലുകളും അനുദിനം വര്‍ദ്ധിച്ച നാടാണ് കേരളം. കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളിലുള്ള വര്‍ദ്ധന തന്നെ ഇതിെന്‍റ സൂചനയാണ്. സദാചാര പോലീസുകാരും അവരെ അനുകൂലിക്കുന്ന ബുദ്ധിജീവികളും വാദിക്കുന്നതുപോലെ ഈ വര്‍ദ്ധന ലൈംഗിക അരാജകത്വത്തിന്റെ സൂചനയാകണമെന്നില്ല. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സ്ത്രീകള്‍ ശക്തമായി മുന്നോട്ടുവരുന്നതും അതിന്റെ ഫലമായി തര്‍ക്കപരിഹാരം നീതിന്യായ ക്രമത്തിനേറ്റെടുക്കേണ്ടിവരുന്നതുമാണ് മുഖ്യകാരണം.

കൂടുതല്‍ വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്ന സ്ത്രീ-പുരുഷന്മാര്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യമുറകളെയാണ് ഇതു കാണിക്കുന്നത്. അതുപോലെയാണ് സ്ത്രീകളുടെ ചലനങ്ങളിലും സഞ്ചാരത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റവും സ്ത്രീ പുരുഷന്മാരുടെ ഇടപഴകലുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സുതാര്യതയും. ഇവയെ നശിപ്പിക്കുകയാണ് കാമവെറിയന്മാരായ പുരുഷമേധാവിത്വശക്തികളും സദാചാരപോലീസുകാരും ഒരുപോലെ ചെയ്യുന്നത്. സ്ത്രീ-പുരുഷബന്ധങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും അവയിലെ സുതാര്യതയും സൗഹൃദപരമായ അന്തരീക്ഷവും നശിപ്പിക്കുകയും ചെയ്യുന്നതോടെ ഫാസിസത്തിന്റെ മര്‍ദ്ദനമുറകള്‍ക്ക് അംഗീകാരം ലഭിക്കുകയാണ്. ഷാഹിദ്ബാവയോ വേറെ ഏതെങ്കിലും പുരുഷനോ സ്ത്രീയോ നടത്തുന്ന ഇടപഴകലുകള്‍ അതിരു കടക്കുന്നുണ്ടെന്നു സംശയമുണ്ടെങ്കില്‍ തല്‍പരകക്ഷികള്‍ക്ക് ഇപ്പോള്‍ തന്നെ നീതിന്യായകോടതിയെയോ മറ്റേതെങ്കിലും വിധത്തിലുള്ള തര്‍ക്കപരിഹാര സംവിധാനങ്ങളെയോ സമീപിക്കാം. ഇപ്പോള്‍ നിലവിലുള്ള ജനമൈത്രി പോലീസും ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവില്ലെങ്കില്‍ , കൂടുതല്‍ സുതാര്യവും ജനാധിപത്യപരവുമായ നിയമങ്ങള്‍ക്കുവേണ്ടി വാദിക്കാം. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള തികച്ചും സുതാര്യവും തുല്യതയിലധിഷ്ഠിതവുമായ സൗഹൃദങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ജനാധിപത്യ സദാചാര വ്യവസ്ഥയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം. പക്ഷേ, ഇതൊക്കെ തന്നെയാണോ സദാചാരപോലീസുകാരും അവരെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികളും ചെയ്യുന്നത്? അവര്‍ സൃഷ്ടിക്കുന്നത് ഭീതിയുടെയും ആശങ്കയുടെയും സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള അവിശ്വാസത്തിെന്‍റയും അന്തരീക്ഷമാണ്. അതിലൂടെ അവര്‍ തന്നെ തീരുമാനിക്കുന്ന മതത്തിലും ജാതിയിലും മറ്റേതെങ്കിലും വിധത്തിലുള്ള വിശ്വാസ പ്രമാണങ്ങളിലും അധിഷ്ഠിതമായ സദാചാര സങ്കല്‍പം വളര്‍ത്താമെന്ന് അവര്‍ വ്യാമോഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ പ്രചരിപ്പിക്കുന്നത് തികഞ്ഞ കാടത്തമാണ്.

ഒരുവശത്ത്, ജനങ്ങളുടെ സ്വാതന്ത്ര്യമോഹവും മറുവശത്ത് ഫാസിസ്റ്റ് മര്‍ദ്ദനമുറകളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ അരാജകത്വത്തിലേക്കു നയിക്കുന്നു. അതിനെ തടയാനായി കൂടുതല്‍ മര്‍ദ്ദനമുറകളിലേക്കു നീങ്ങേണ്ടിവരുന്നു. സാമുദായികശക്തികള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങളില്‍ ഈ പ്രവണത ഇപ്പോള്‍ തന്നെ പ്രകടമാണ്. കാടത്തത്തിനെതിരായ പ്രതിരോധം വര്‍ദ്ധിച്ച ജനാധിപത്യത്തിലൂടെയാണ്. തുല്യതയിലും നീതിയിലും പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലുമധിഷ്ഠിതമായ ജനാധിപത്യസദാചാര സങ്കല്‍പം ജനാധിപത്യത്തിെന്‍റ ആണിവേരാണ്. ഈ സങ്കല്‍പം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ അന്തരീക്ഷം വളര്‍ത്തിക്കൊണ്ടു വരിക ജനാധിപത്യശക്തികളുടെ കടമയുമാണ്. ഇതിനെ തകര്‍ത്ത് കാടത്തത്തിെന്‍റതായ നീതിസങ്കല്‍പങ്ങള്‍ വളര്‍ത്തുകയാണ് സമുദായപോലീസിങ്ങിെന്‍റ ലക്ഷ്യം. ഇന്നു വളര്‍ന്നുവരുന്ന പുരുഷമേധാവിത്വത്തിേന്‍റതായ കാടത്തരൂപങ്ങള്‍ ഇതിനാവശ്യമായ കളമൊരുക്കുന്നു. ഇതിനെ തോല്‍പിക്കുന്നതിന് സമൂഹത്തില്‍ പരസ്പരവിശ്വാസവും സൗഹൃദവും തുല്യതയും പുലര്‍ന്നുകാണണമെന്നാഗ്രഹിക്കുന്ന ഏവരും ഒന്നിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.

*

ഡോ. കെ എന്‍ ഗണേശ് ചിന്ത വാരിക 25 നവംബര്‍ 2011

Tuesday, November 15, 2011

അനുപമമായ തൊഴിലാളിവര്‍ഗ ഐക്യം

രാജ്യം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയത്തിനെതിരെ ദിനം തോറും ജനങ്ങളുടെ പ്രതിഷേധം വര്‍ധിച്ചു വരികയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേന്ദ്ര ട്രേഡ്യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നവംബര്‍ എട്ടിന് നടന്ന ജയില്‍ നിറയ്ക്കല്‍ സമരം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഏഴിന് നടന്ന പണിമുടക്കിന് ശേഷം കേന്ദ്ര ട്രേഡ്യൂണിയനുകള്‍ നടത്തുന്ന ഏറ്റവും ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് ചൊവ്വാഴ്ച നടന്നത്. രാജ്യത്തെ തൊഴിലാളികളുടെ ഉജ്വലമുന്നേറ്റത്തിനാണ് രാജ്യം അന്നേ ദിവസം സാക്ഷ്യം വഹിച്ചത്. അഴിമതിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ തൊഴിലാളികള്‍ അവരുടെ രോഷം പ്രകടിപ്പിക്കാനായി ഇറങ്ങിവരുന്ന കാഴ്ചയാണ് രാജ്യമെങ്ങും കാണാനായത്. പത്തു ലക്ഷത്തോളം പേര്‍ അറസ്റ്റ് വരിച്ചു. ഇരുപത് ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തു. ഫാക്ടറിത്തൊഴിലാളികള്‍ മാത്രമല്ല ബാങ്ക്-ഇന്‍ഷൂറന്‍സ് ജീവനക്കാരും കേന്ദ്ര-സംസ്ഥാന ജീവനക്കാരും പ്രതിരോധ-പൊതുമേഖലാ ജീവനക്കാരും സമരത്തില്‍ അണിനിരന്നു.

അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് 24 മണിക്കൂര്‍ കവറേജ് നല്‍കിയ മാധ്യമങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികളുടെ സമരത്തെ കണ്ടതായി പോലും നടിച്ചില്ല. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക, ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന തടയുക, സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ടവരുടെ തൊഴില്‍ സംരക്ഷിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിന് ദേശീയ നിധി രൂപീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 11 ട്രേഡുയൂണിയനുകളുടെ നേതൃത്വത്തിലാണ് ജയില്‍ നിറയ്ക്കല്‍ സമരം നടന്നത്. സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐസിസിടിയു, എഐയുടിയുസി, യുടിയുസി, ടിയുസിസി, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ എന്നീ യൂണിയനുകളാണ് ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒമ്പത് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ഒന്നിച്ച് അണിനിരക്കാന്‍ തുടങ്ങിയത് 2009 ലാണ്. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യോജിച്ച നീക്കത്തിന് തുടക്കമിട്ടത്. തൊഴിലാളിഐക്യത്തിന്റെ പാതയില്‍ പുതുചരിത്രം കുറിച്ച പ്രധാനപ്പെട്ട നീക്കമായിരുന്നു ഇത്.

2009 സെപ്തംബര്‍ 14 നാണ് പത്ത് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ആദ്യമായി ഒരു വേദിയില്‍ ഒന്നിക്കുന്നത്. തുടര്‍ന്ന് 2009 ഒക്ടോബര്‍ 28 ന് പ്രതിഷേധദിനമായി ആചരിച്ചു. ഡിസംബര്‍ 16 ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ കൂട്ടധര്‍ണ നടത്തിയ സംയുക്ത ട്രേഡ്യൂണിയനുകള്‍ 2010 മാര്‍ച്ച് അഞ്ചിന് ജയില്‍ നിറയ്ക്കല്‍ സമരവും നടത്തി. എന്നിട്ടും സര്‍ക്കാര്‍ വിലക്കയറ്റം വര്‍ധിപ്പിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ചാണ് സെപ്തംബര്‍ ഏഴിന് ദേശീയ പണിമുടക്ക് നടന്നത്. ബിഎംഎസ് ഒഴിച്ചുള്ള എല്ലാ കേന്ദ്ര ട്രേഡ്യൂണിയനുകളും ഈ പണിമുടക്കില്‍ പങ്കെടുത്തു. ഇതിനുശേഷം നടക്കുന്ന ഏറ്റവും വലിയ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനമാണ് ജയില്‍ നിറയ്ക്കല്‍ സമരം. ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ആയിരങ്ങള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ദേശീയ അധ്യക്ഷന്‍ എ കെ പത്മനാഭന്‍ , ജനറല്‍സെക്രട്ടറി തപന്‍സെന്‍ , ബൈജ്നാഥ് (ബിഎംഎസ്), സഞ്ജീവറെഡി (ഐഎന്‍ടിയുസി), ഗുരുദാസ്ദാസ്ഗുപ്ത (എഐടിയുസി) തുടങ്ങിയവരുള്‍പ്പെടെ പതിനായിരത്തിലധികം പേര്‍ ഡല്‍ഹിയില്‍ അറസ്റ്റ്വരിച്ച് ജയിലില്‍ പോയി. രാവിലെ മുതല്‍ ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ തൊഴിലാളികള്‍ സമരത്തിന് എത്തിത്തുടങ്ങിയിരുന്നു. പിന്നീടവര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തു. പാര്‍ലമെന്റ് സട്രീറ്റില്‍ ബാരിക്കേഡും വെള്ളടാങ്കറുമുള്‍പ്പെടെ നിരത്തി പൊലീസ് വന്‍സന്നാഹത്തോടെ മാര്‍ച്ച് തടഞ്ഞു. തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ സംസാരിച്ചു. കേര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമുള്ള രാജ്യത്ത് തൊഴിലാളിക്ക് പട്ടിണിയാണെന്നും ഏത് സര്‍ക്കാരാണ് ഭരണത്തിലെന്ന് നോക്കാതെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തുമെന്നും ഐഎന്‍ടിയുസി ദേശീയ അധ്യക്ഷന്‍ സഞ്ജീവറെഡ്ഡി പറഞ്ഞു.

തൊഴിലാളികളെ തമ്മിലടിപ്പിച്ച് സര്‍ക്കാരും വന്‍കിട കുത്തകകളും ചേര്‍ന്ന് ഇനി അഴിമതിഭരണവും അവകാശ നിഷേധവും തുടരാമെന്ന് കരുതേണ്ടെന്ന് തപന്‍സെന്നും, ഗുരുദാസ്സാദ്ഗുപ്തയും പറഞ്ഞു. പാര്‍ലമെന്റിനു മുന്നിലേക്ക് നടന്ന മാര്‍ച്ചില്‍ റിസര്‍വ്ബാങ്ക് ഓഫീസര്‍ മുതല്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളിവരെ അണിനിരന്നു. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും വിധം മുഴവന്‍ ജീവനക്കാരും പ്രക്ഷോഭത്തിനെത്തയിരുന്നു. സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരെയുള്ള രോഷമാണ് ബാങ്ക് ജീവനക്കാര്‍ പ്രകടിപ്പിച്ചത്. അഴിമതിയില്‍ കുളിച്ച കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് എല്ലാ വിധ ഒത്താശയും നല്‍കുന്നതിനെതിരെ രോഷം കൊള്ളുന്നതായിരുന്നു മുദ്രാവാക്യങ്ങള്‍ . ജോലിസ്ഥിരതയോ അടിസ്ഥാനകൂലിയോ പിഎഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോ ഇല്ലാതെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ കഷ്ടപ്പെടുകയാണെന്നും മുദ്രാവാക്യമുയര്‍ന്നു. സംഘടിത-അസംഘടിത തൊഴില്‍ മേഖലകളുടെയും സ്ത്രീതൊഴിലാളികളുടെയും പൂര്‍ണമായ പങ്കാളിത്തം വരാന്‍പോകുന്ന രൂക്ഷസമരത്തിന്റെ നാന്ദികുറിച്ചു. ദേശീയ പണിമുടക്കുള്‍പ്പെടെ ഉജ്വലവും നിരന്തരവുമായ പ്രക്ഷോഭമായിരിക്കും വരാന്‍പോകുന്നതെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 25 ന് 11 ട്രേഡ്യൂണിയന്‍ നേതാക്കളുടെയും യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് പണിമുടക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചു. രാജ്യത്തെ 640 ജില്ലകളില്‍ 500 ലും ജയില്‍നിറക്കല്‍ സമരം നടന്നു. വ്യവസായമേഖലകളിലും സംസ്ഥാന തലസ്ഥാനങ്ങളിലും തൊഴിലാളികളുടെ വന്‍പങ്കാളിത്തമാണുണ്ടായത്. സംഘടനകളുടെ ബാനറും പതാകയും കേന്ദ്രസര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തി ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ ജില്ലാ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ സമരത്തിന് അണിനിരന്നു. കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷം പ്രതിഫലിപ്പിക്കുന്നതായിരുന്നു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം നടന്ന പ്രക്ഷോഭം. ഹരിയാന, പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമബംഗാള്‍ , ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മുഴുവന്‍ ജില്ലകളിലും സമരം നടന്നു. മഹരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ , ബിഹാര്‍ , ജാര്‍ഖണ്ഡ്, ഒഡീസ, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമരം പൂര്‍ണമായിരുന്നു. 23 കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷം തൊഴിലാളികള്‍ ത്രിപുരയില്‍ അണിനിരന്നു. ആന്ധ്രപ്രദേശില്‍ ഒരു ലക്ഷത്തിലധികം പേരാണ് സമരത്തില്‍ അണിനിരന്നത്. ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ കര്‍ണാടകത്തിലും ഒഡീസയിലും ഛത്തീസ്ഗഢിലും വ്യവസായമേഖലകളിലും നൂറുകണക്കിന് തൊഴിലാളികള്‍ അറസ്റ്റുവരിച്ചു. ജാര്‍ഖണ്ടിലും ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും ആയിരക്കണക്കിന് കല്‍ക്കരിത്തൊഴിലാളികളും ജമ്മുവില്‍ നൂറുകണക്കിന് തൊഴിലാളികളും അറസ്റ്റു വരിച്ചു. മത്സ്യതൊഴിലാളികളും വ്യാവസായിക തൊഴിലാളികളും ഒന്നടങ്കം സമരത്തില്‍ പങ്കെടുത്ത കാഴ്ചയാണ് തീരദേശ സംസ്ഥാനങ്ങളില്‍ കണ്ടത്.

തൊഴിലാളികളുടെ ജീവിതദുരിതം ബോധ്യപ്പെടുന്ന വിധമായിരുന്നു സമരകേന്ദ്രങ്ങളിലെ പങ്കാളിത്തം പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്തയില്‍ തൊഴിലാളികളുടെ വന്‍ റാലിയും പൊതുയോഗവും ചേര്‍ന്നു. ഹൗറ, സിയാല്‍ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് കേന്ദ്രീകരിച്ചാണ് പ്രകടനം നടന്നത്. നഗരം അടുത്ത് കാലത്ത് ദര്‍ശിച്ച ഏറ്റവും വലിയ റാലികളില്‍ ഒന്നായിരുന്നു ഇത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ തൊഴിലാളികള്‍ നിരോധനം ലംഘിച്ച് പ്രകടനം നടത്തി. ഉത്തര ബംഗാളിലെ ചായത്തോട്ടത്തൊഴിലാളികളും വന്‍തോതില്‍ സമരത്തില്‍ പങ്കെടുത്തു. ബംഗ്ളൂരുവിലും ആയിരങ്ങള്‍ അറസ്റ്റ് വരിച്ചു. നമരത്തില്‍ നടന്ന റോഡ് ഉപരോധത്തിലും ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭത്തിലും സ്ത്രീകളടക്കം പങ്കെടുത്തു. ഗാര്‍മെന്റ്സ്, വോള്‍വോ,ബിഇഎല്‍ , അങ്കണവാടി ജീവനക്കാരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാകുമെന്ന സന്ദേശമാണ് ജയില്‍ നിറയ്ക്കല്‍ സമരത്തിലെ വര്‍ധിച്ച തൊഴിലാളി പങ്കാളിത്തം വ്യക്തമാക്കുന്നത്.

*
വി ബി പരമേശ്വരന്‍ ചിന്ത വാരിക 18 നവംബര്‍ 2011

Monday, July 12, 2010

ചില ചെറിയ കാര്യങ്ങള്‍

എഴുത്തുകാരും കലാകാരന്മാരും പുതിയ ഭാഷകള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും. അങ്ങനെ കണ്ടെത്തുന്ന ഭാഷകള്‍ എല്ലാംതന്നെ പുതിയതായിരിക്കണമെന്നില്ല. ചിലത് നമ്മുടെ ഇടയില്‍തന്നെ ഉള്ളതും നമുക്ക് പരിചയമുള്ളതും ആയിരിക്കും. അത് എഴുത്തുകാരുടെയും കലാകാരന്മാരുടെയും ഭാഷയാണെന്ന് നമുക്ക് അറിഞ്ഞുകൂടെന്നുമാത്രം.

പ്രണയം അങ്ങനെയുള്ള ഒരു ഭാഷയാണ്.

പ്രണയം നമ്മള്‍ മലയാളികള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളും കഷ്‌ടപ്പാടുകളും നല്‍കിയിട്ടുണ്ട്. എത്രയോ പെണ്‍കിടാങ്ങള്‍ തീവണ്ടിക്ക് തലവെച്ചിരിക്കുന്നു. യുവാക്കള്‍ കയറിന്‍തുമ്പില്‍ അഭയം തേടുകയോ കുടിയന്മാരാകുകയോ അല്ലെങ്കില്‍ നാടുവിട്ട് പോവുകയോ ചെയ്‌തിരിക്കുന്നു. പ്രണയം നമുക്ക് ദുഃഖപര്യവസായിയായ ഒരു കഥയാണ്. നമ്മള്‍ പ്രണയിക്കുന്നത് അത് സാക്ഷാത്കരിച്ച് സുഖമായി ജീവിക്കുവാന്‍ വേണ്ടിയല്ല. പ്രണയം നമുക്ക് വേദനിക്കുവാനും ആത്മാഹുതി ചെയ്യാനുമുള്ളതാണ്. മറ്റു സ്ഥലങ്ങളില്‍ യുവതീയുവാക്കള്‍ എങ്ങനെയാണ് പ്രണയിക്കുന്നത് ? അവര്‍ പ്രണയഭംഗം വന്നാല്‍ വണ്ടിക്ക് തലവെക്കുമോ?

ഞാനിപ്പോള്‍ ഡല്‍ഹിയിലാണ്. ആറുമാസത്തിന് ശേഷമാണ് ഞാനിവിടെ വീണ്ടും വന്ന് ദ്വാരകയിലെ എന്റെ ഫ്ളാറ്റ് തുറന്ന് പൊടിതട്ടി താമസം തുടങ്ങുന്നത്. അവിടെയിരുന്നാണ് ഈ കുറിപ്പ് എഴുതുന്നതും.

ഡല്‍ഹിയിലെ യുവതീയുവാക്കളുടെ പ്രണയത്തെക്കുറിച്ച് രണ്ട് വാക്ക് പറയാം.

ഇവിടെ പ്രേമത്തിന് ഒരു കുറവുമില്ല. പട്ടാപ്പകല്‍ ലോധി ഗാര്‍ഡന്‍സിലെ മരത്തണലുകളില്‍ നീലനിറമുള്ള പ്രണയരംഗങ്ങള്‍ പതിവുപോലെ തുടരുന്നു. മരങ്ങള്‍ക്കിടയിലെ നടപ്പാതകളിലൂടെ ആളുകള്‍ നടന്നുപോകുന്നുണ്ട്. അവരാരും ആ പ്രണയകേളികള്‍ ശ്രദ്ധിക്കുന്നുപോലുമില്ല. മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ കമിതാക്കളെ ഉന്നംവെക്കുന്നില്ല. മരച്ചാര്‍ത്തുകള്‍ക്കിടയില്‍ എളുപ്പത്തില്‍ ഒളിക്യാമറ വെക്കാം. എന്നാല്‍ അതിനും അവര്‍ തുനിയുന്നില്ല. പ്രണയരംഗങ്ങള്‍ നേരിട്ട് കാണാമെന്നിരിക്കവേ അവരെന്തിന് ക്യാമറയില്‍ കാണണം.

ഇവിടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്‌കൂള്‍ പ്രായത്തിലേ ഇണകളുണ്ട്. പെണ്‍കുട്ടികള്‍ ഒരു മടിയും കൂടാതെ ആണ്‍കുട്ടികളുടെ കൈപിടിച്ച് പൊതുനിരത്തിലൂടെ നടക്കുന്നു. ഇന്ത്യാഗേറ്റ് പോലുള്ള പൊതുസ്ഥലങ്ങളില്‍പോലും മരച്ചുവട്ടിലിരുന്ന് കുരുത്തക്കേടുകള്‍ കാണിക്കുന്നു. പെണ്‍കുട്ടികളുടെ പഠിത്തം കഴിഞ്ഞാല്‍ അച്‌ഛനമ്മമാര്‍ അവര്‍ക്കുവേണ്ടി മുഴുത്ത സ്‌ത്രീധനം കൊടുത്ത് നല്ല കുടുംബത്തിലെ പയ്യന്മാരെ കണ്ടെത്തുന്നു. അപ്പോള്‍ പെണ്‍കുട്ടികള്‍ അതുവരെ കൂടെനടന്ന് പ്രണയിച്ച പയ്യന്മാരോട് ബൈ ബൈ പറഞ്ഞ് പിരിയുന്നു. പയ്യന്മാര്‍ വേറെ പ്രണയിനികളെ ഉടനെ കണ്ടെത്തുകയും ചെയ്യും. നമ്മുടെ നാട്ടിലേതുപോല ആത്മഹത്യയില്ല. മദ്യപാനമില്ല. ഒളിച്ചോട്ടമില്ല.

ആഗോളവല്‍ക്കരണ കാലത്തെ പ്രണയമാണ് ഡല്‍ഹിയിലേത്. നമ്മുടെ നാട്ടിലേത് ചങ്ങമ്പുഴക്കാലത്തെ പ്രണയവും.

ഏതാണ് നല്ലത്?

യുവതീയുവാക്കളേ, അത് നിങ്ങള്‍തന്നെ തീരുമാനിക്കുക. "സമൂഹത്തിലെ സമസ്‌ത മണ്ഡലങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു.''എന്നാണ് സാര്‍ത്രിനെ കുറിച്ച് ഒരിടത്ത് എഴുതിവെച്ചിരിക്കുന്നത്. എഴുത്തുകാര്‍ അങ്ങനെ ഇടപെടേണ്ടതാണ്. എങ്കിലും എല്ലാ കാര്യങ്ങളിലും ഇടപെട്ട് അഭിപ്രായം പറയാന്‍ ഈയുള്ളവന് വയ്യ.

എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ട് മുഖങ്ങളാണ് എന്റെ കണ്‍മുമ്പില്‍ തെളിഞ്ഞുവരുന്നത്. ഒന്ന് തന്റെ മുഖമായിരിക്കും എന്ന് ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുള്ള വിചാരിക്കുന്നുണ്ടാകും. പക്ഷേ, അയാം റിയലി സോറി, ഡോൿടര്‍. അക്കൂട്ടത്തില്‍ താങ്കളുടെ മുഖമില്ല. ആ രണ്ടു മുഖങ്ങള്‍ പിക്കാസോവിന്റെയും സാര്‍ത്രിന്റെതുമാണ്.

പാബ്ളോ പിക്കാസോവിന് ദൈവം പണവും പ്രശസ്‌തിയും മാത്രമല്ല ദീര്‍ഘായുസും നല്‍കിയിരുന്നു. 1973 ല്‍ തൊണ്ണൂറ്റി രണ്ടാമത്തെ വയസിലാണ് അദ്ദേഹം അന്തരിച്ചത്. സര്‍ഗാത്മകതയുടെ വിസ്‌ഫോടനമാണ് പിക്കാസോ. ആ സ്‌ഫോടനങ്ങളില്‍നിന്ന് രൂപംകൊണ്ടത് ആയിരക്കണക്കിന് പെയിന്റിങ്ങുകളും ശില്‍പങ്ങളും കവിതകളുമാണ്. അദ്ദേഹത്തിന്റെ കലാസൃഷ്‌ടികളുടെ എണ്ണം ഇപ്പോഴും ആര്‍ക്കും കൃത്യമായി തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല.

പെണ്ണും പ്രണയവും പിക്കാസോവിന്റെ സര്‍ഗാത്മകതയില്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം ഇടകലര്‍ന്നു കിടക്കുന്നു. പെണ്ണായിരുന്നു പിക്കാസോവിന്റെ കലയുടെ പ്രധാന ചോദനകള്‍. പിക്കാസോവിന്റെ വര്‍ണകലയുടെ ആരംഭം കുറിക്കുന്നു, റോസ് ദശ. പിക്കാസോ വരച്ച റോസ്‌ ദശയിലെ ചിത്രങ്ങള്‍ക്ക് ആധാരം അദ്ദേഹത്തിന്റെ പ്രണയിനി ഫെര്‍നാന്ത് ഒലിവിയേയായിരുന്നു. തനിക്ക് ഇരുപത്തിനാല് വയസ്സുള്ളപ്പോഴാണ് പിക്കാസോ വിവാഹിതയായ ഫെര്‍നാന്തിനെ പ്രണയിക്കാന്‍ തുടങ്ങിയത്. തുടന്ന് ഏഴുവര്‍ഷം അവര്‍ ഒന്നിച്ചു ജീവിച്ചു. ലവിങ് പിക്കാസോ എന്ന പുസ്‌തകത്തില്‍ പിക്കാസോവിന്റെ പ്രണയിനി ആ അനുഭവത്തെക്കുറിച്ച് അനുസ്‌മരിക്കുന്നുണ്ട്.

ഐ ലവ് യു ഏവാ നാമൊക്കെ വളരെ ഇഷ്‌ടപ്പെടുന്ന ഒരു മനോഹരമായ ക്യൂബിസ്‌റ്റ് പെയിന്റിങ്ങാണ്. വികൃതമായ രണ്ടു മുലകള്‍ തൂങ്ങിക്കിടക്കുന്ന മുഖമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ ചിത്രമാണത്. ഏവാ എന്ന് പേരുള്ള അതിസുന്ദരിയായ ഒരു പ്രണയിനി പിക്കാസോവിനുണ്ടായിരുന്നു. വളരെ ചെറുപ്രായത്തില്‍ ടിബി വന്നു മരിച്ചുപോയ ആ പെണ്‍കുട്ടിയാണ് ആ പെയിന്റിങ്ങിലുള്ളത്. ഏവയുടെ മാറാരോഗം പിക്കാസോവിനെ തളര്‍ത്തി. അദ്ദേഹം അവളെ അത്രയധികം സ്നേഹിച്ചിരുന്നു. എങ്കിലും അവള്‍ മരിച്ചുകൊണ്ടിരിക്കുന്ന നാളുകളില്‍ പിക്കാസോ മരീലസ്‌പിനാസ് എന്ന വേറൊരു പെണ്ണില്‍ അനുരക്തനായി.

അങ്ങനെ ഒട്ടേറെ സ്‌ത്രീകളും പെണ്‍കുട്ടികളും പിക്കാസോവിന്റെ ജീവിതത്തില്‍ പ്രണയിനികളായും ഭാര്യമാരായും ജീവിച്ചു. ചിലര്‍ ദീര്‍ഘകാലം അവിടെ തങ്ങിനിന്നു. ചിലര്‍ പെട്ടെന്ന് കടന്നുപോവുകയും. വാര്‍ധക്യകാലത്തും പതിനേഴു വയസ്സുകാരികള്‍പോലും പിക്കാസോവിന് കാമിനിമാരായുണ്ടായിരുന്നു. തന്റെ എണ്ണമറ്റ പ്രണയബന്ധങ്ങളില്‍ ഓല്‍ഗാ കോക്ളോവയോട് പിക്കാസോവിന് തോന്നിയ അനുരാഗമായിരുന്നു ഏറ്റവും തീവ്രം. റഷ്യന്‍ ബല്ലേ നര്‍ത്തകിയായിരുന്നു ഓല്‍ഗ. നിരവധി പൊരുത്തക്കേടുകള്‍ അവര്‍ക്കിടയിലുണ്ടായിരുന്നു. ക്യൂബിസം വികസിപ്പിച്ചെടുത്തു കഴിഞ്ഞപ്പോഴും റിയലിസ്റ്റിക്കായ ശൈലിയില്‍ പിക്കാസോ വരച്ച ഒരു പെയിന്റിങ്ങാണ് ഓല്‍ഗ.

പെണ്ണും പ്രണയവും ഇല്ലായിരുന്നെങ്കില്‍ ക്യൂബിസം ഉണ്ടാകുമായിരുന്നില്ല. പാബ്ളോ പിക്കാസോയും ഉണ്ടാകുമായിരുന്നില്ല. പെണ്ണിന് ഒരുപാട് നന്ദി.

പിക്കാസോ നൂറുശതമാനവും സര്‍ഗാത്മക ചിത്രമെഴുത്തുകാരനായിരുന്നു. എന്നാല്‍ സാര്‍ത്രിനെ കുറിച്ച് അങ്ങനെ പറയുവാന്‍ കഴിയുമോ? അദ്ദേഹം നൂറുശതമാനം തത്വചിന്തകനായിരുന്നു എന്ന് പറയുന്നതല്ലേ ശരി ? പക്ഷേ ഫ്രഞ്ച് സമൂഹം സാര്‍ത്രിനെ തത്വചിന്തകന്‍ എന്നതിലുപരി എഴുത്തുകാരനായാണ് കാണുന്നത്. സാര്‍ത്രിനെയും സിമോന്‍ ദ് ബൂവ്വാറിനെയും ഒരേ കല്ലറയിലാണ് അടക്കം ചെയ്‌തിരിക്കുന്നത്. ശിലാഫലകത്തില്‍ ഇങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്:

ഴാന്‍ പോല്‍ സാര്‍ത്ര്. 1905-1980 എഴുത്തുകാരനും തത്വചിന്തകനും.

ലോകത്തെങ്ങുമുള്ള മനുഷ്യസമൂഹങ്ങളിലെ ആണ്‍ പെണ്‍ ബന്ധത്തെ പുനര്‍നിര്‍ണയിച്ച ഒരു സ്‌നേഹബന്ധമായിരുന്നു സാര്‍ത്രിന്റെയും സിമോന്‍ ദ് ബൂവ്വാറിന്റെയും. ഇണകള്‍ക്ക് ഒരു പുതിയ ജീവിതശൈലി അവര്‍ നല്‍കി. മരിക്കുന്നതുവരെ അവര്‍ വിവാഹം ചെയ്‌തിരുന്നില്ല. എല്ലാം അവര്‍ പരസ്‌പരം കൈമാറി. എല്ലാം തുറന്നുപറഞ്ഞു. പരസ്‌പരം ആഴത്തില്‍ സ്‌നേഹിച്ചു. തത്വചിന്തകരായും എഴുത്തുകാരായും രാഷ്‌ട്രീയപ്രവര്‍ത്തകരായും അവര്‍ മരിക്കുന്നതുവരെ ഒന്നിച്ചു ജീവിച്ചു. മരിച്ചു കഴിഞ്ഞപ്പോള്‍ ഒരേ കല്ലറക്കടിയില്‍ ഇടം തേടി.

ഇതല്ലേ മാതൃകാപരമായ പ്രണയം?

അങ്ങനെ പറയാന്‍ വരട്ടെ. ഇതുകൂടി കേള്‍ക്കൂ.

എഴുപത്തിയഞ്ചാമത്തെ വയസ്സിലാണ് സാര്‍ത്ര് അന്തരിച്ചത്. മരണം ആസന്നമായ നാളുകളില്‍ ഒരിക്കല്‍ സാര്‍ത്ര് സിമോന്‍ ദ് ബൂവ്വാറിനോട് പറഞ്ഞു, "കുട്ടീ നിനക്കറിയാമോ, ഈ നിമിഷം നിന്നെ കൂടാതെ വേറെ ഒമ്പത് സ്‌ത്രീകളെങ്കിലും എന്റെ ജീവിതത്തിലുണ്ട്.''

സാര്‍ത്രിന് രതിയില്‍ താല്‍പര്യമുണ്ടായിരുന്നില്ല. സ്‌ത്രീകളുമായുള്ള പ്രണയബന്ധങ്ങള്‍ അദ്ദേഹത്തിന് ആശയവിനിമയത്തിനും ആത്മാവിഷ്‌ക്കാരത്തിനുമുള്ള ഒരു ഭാഷയായിരുന്നു.

നമ്മള്‍ മലയാളി ആണുങ്ങള്‍ക്ക് ഏതെങ്കിലും ഒരു പെണ്ണിനെ ആത്മാവിഷ്‌ക്കാരത്തിനുള്ള ഭാഷയായി കാണാന്‍ കഴിയുമോ? ദൂരെനിന്ന് ആരോ ചിരിക്കുന്നു. ചിരിയല്ല, ആദിത്യശങ്കറിന്റെ കവിതയാണത്:

*****

എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക