ഒരു അപകടമുണ്ടാകാവുന്ന സാഹചര്യങ്ങളൊക്കെ ഒരുക്കിവച്ചിട്ട് അരുതാത്തതു സംഭവിക്കുമ്പോള്‍ മാറത്തടിച്ചു നിലവിളിച്ചിട്ടും അന്വേഷണ കമ്മിഷനെ നിയമിച്ചിട്ടും കാര്യമൊന്നുമില്ല. പരിമിതമായ സൗകര്യങ്ങളുള്ള സ്ഥലത്തേയ്ക്ക് അപരിമിതമായ ജനപ്രവാഹം അനുവദിച്ചാല്‍ ദുരന്തം താനേ ഉണ്ടായിക്കൊള്ളും. അവസാനത്തെ കച്ചിത്തുരുമ്പ് എന്തായിരുന്നു എന്നന്വേഷിച്ച് അതിനുത്തരവാദിയായവരെ കണ്ടെത്തി കുരിശിലേറ്റുന്നതിനു പകരം ദുരന്തം അനിവാര്യമാക്കുന്ന സാഹചര്യമാണു തിരുത്തപ്പെടേണ്ടത്.
ശബരിമലയിലെ അനിയന്ത്രിതമായ തിരക്കാണ് യഥാര്‍ഥ പ്രശ്‌നം. ആ തിരക്കിലാണു ശബരിമലയുടെ മഹത്വം എന്ന മട്ടിലാണ് അതിനെ പെരുപ്പിച്ചുകാണിക്കാനുള്ള പ്രവണത. എങ്ങനെയും ഗിന്നസ് ബുക്കില്‍ കയറിപ്പറ്റലാണ് കേമത്തം എന്നു കരുതുന്ന ചില ശുംഭന്‍മാരുണ്ടല്ലോ; അതുപോലെ ലോകത്തിലെ ഏറ്റവും തിരക്കുള്ള തീര്‍ഥാടനകേന്ദ്രം-ഒരേ മുഹൂര്‍ത്തത്തില്‍ ഏറ്റവും കൂടുതല്‍ (എല്ലാവര്‍ഷവും) തടിച്ചുകൂടുന്ന കേന്ദ്രം- ഇങ്ങനെയൊക്കെ ആകാം അതിനുള്ള ലക്ഷണങ്ങള്‍. ഇങ്ങനെ പോയാല്‍ തിക്കിലും തിരക്കിലും പെട്ട് ഏറ്റവും കൂടുതല്‍ ആളുകളെ കുരുതികൊടുക്കുന്ന സ്ഥലം എന്ന വിശേഷണവും കിട്ടിയേക്കാം.
ഇതെല്ലാമാണോ ശബരിമലയുടെ മാഹാത്മ്യം? ഈ തിരക്കൊന്നുമില്ലാത്ത കാലത്ത് (ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ്) മലയ്ക്കുപോയ അനുഭവം ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. പി ടി ബിയുടെ ജ്യേഷ്ഠ സഹോദരന്‍ കൊച്ചുണ്ണിപ്പണിക്കര്‍ സാറായിരുന്നു ഞങ്ങളുടെ പെരിയസ്വാമി. അഞ്ചാറു കിലോമീറ്റര്‍ നടന്നു പമ്പയിലെത്തി വിരിവച്ച് രാത്രി കഴിച്ച് വെളുപ്പിനെ ഒറ്റപ്പെട്ട ചെറുസംഘങ്ങളായി ചൂടാറാത്ത ആനപ്പിണ്ടവും കണികണ്ടുമുള്ള മലകയറ്റം ഒരിക്കലും മറക്കാത്ത ഓര്‍മയാണ്. അത്തരമൊരനുഭവം ഇനിയത്തെ തലമുറകള്‍ക്ക് കിട്ടുമോ എന്നറിയില്ല.
ശബരിമലയുടെ വിപണിവത്കരണം ആസൂത്രിതമായ ഒരു പ്രക്രിയയായിരുന്നു. അത്യന്താധുനിക മാര്‍ക്കറ്റിംഗ് വിദഗ്ധരെ അസൂയപ്പെടുത്തുന്ന വിധത്തിലാണ് ദേവസ്വം ബോര്‍ഡ് അത് നടത്തിയെടുത്തത്. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ തത്പരകക്ഷികള്‍ കൂടിയിട്ടുണ്ടെന്നു മാത്രം. തിരക്കു കുറയ്ക്കാനുള്ള നിര്‍ദേശങ്ങളെ ദൈവനിന്ദയും വിശ്വാസവിരുദ്ധവും ആയിട്ടാണ് അവര്‍ ചിത്രീകരിക്കുക. പക്ഷേ ഇനി അതനുവദിച്ചുകൂടാ. ഇതിങ്ങനെ പോയാല്‍ ഇനിയും കൂട്ടക്കുരുതികള്‍ ഉണ്ടാകും.
തിരക്കു കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ നടപടി ആണ്ടു മുഴുവന്‍ ദര്‍ശനം അനുവദിക്കുക എന്നതു തന്നെയാണ്. അതിന് ആചാരപരമായ എതിര്‍പ്പുകള്‍ ഉണ്ടാകാമെങ്കിലും ഭക്തജനങ്ങളുടെ സമ്മര്‍ദം ഏറിയാല്‍ സൗകര്യപ്രദമായ ഒരു ദേവപ്രശ്‌നത്തിലൂടെയോ മറ്റോ അതിനൊരു പോംവഴി കണ്ടെത്തിക്കൊള്ളും എന്നുറപ്പാണ്. ഭക്തജനങ്ങളുടെ സമ്മര്‍ദം ശക്തിപ്പെടുത്താനെന്താണു വഴി? മണ്ഡലകാലത്തും മകരസംക്രമസമയത്തും ഉള്ള പ്രവേശനം നിയന്ത്രിക്കുക തന്നെ. ഇതുപോലെ തന്നെ കടുത്ത വിശ്വാസികള്‍ തടിച്ചുകൂടുന്ന തിരുപ്പതിയിലും മെക്കയിലുമൊക്കെ അതാകാമെങ്കില്‍ എന്തുകൊണ്ട് ശബരിമലയില്‍ അതായിക്കൂടാ? ശബരിമലയിലെ 'ക്യാരിയിംഗ് കപ്പാസിറ്റി' (അതാണല്ലോ നടപ്പുപ്രയോഗം!) കണക്കാക്കി അത്രയും പേരേ മാത്രമേ അങ്ങോട്ടു കടത്തിവിടൂ എന്നു നിഷ്‌കര്‍ഷിക്കുക. അത് ദേവസ്വം ബോര്‍ഡല്ല തീരുമാനിക്കേണ്ടത്; സിവില്‍ ഭരണാധികാരികളാണ്. ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ റിസര്‍വേഷനും ഒക്കെയുള്ള ഇക്കാലത്ത് അടുത്ത വര്‍ഷത്തെ ദര്‍ശനത്തിന് ഇപ്പോള്‍ തന്നെ ബുക്കിംഗ് തുറക്കാം. അടുത്ത വര്‍ഷത്തെ ക്വാട്ട തീര്‍ന്നാല്‍ പിന്നെ അതിനടുത്തവര്‍ഷം ...... അങ്ങനെയങ്ങനെ. ഗുരുവായൂരിലെ ഉദയാസ്തമനപൂജയ്ക്ക് എത്ര വര്‍ഷത്തേയ്ക്കാണാവോ ബുക്കിംഗ് തീര്‍ന്നിരിക്കുന്നത്!
അതോടൊപ്പം മകരവിളക്കിനു കൃത്രിമമായി നല്‍കിയിരിക്കുന്ന പരിവേഷവും ക്രമമായി ഇല്ലാതാക്കണം. മകരജ്യോതി ദിവ്യാദ്ഭുതമൊന്നുമല്ല എന്ന് എല്ലാ മലയാളികള്‍ക്കും അറിയാമെങ്കിലും അന്യസംസ്ഥാനത്തു നിന്നുള്ള പാവം ഭക്തന്മാര്‍ അങ്ങനെ കരുതുന്നതില്‍ വിരോധമൊന്നുമില്ല എന്ന മട്ടിലാണ് നമ്മുടെ അധികാരികളുടെ പെരുമാറ്റം. ഒന്നുകില്‍ ഈ തട്ടിപ്പ് അവസാനിപ്പിക്കണം. അന്നേ ദിവസം പൊന്നമ്പലമേട്ടിലേയ്ക്കു പുറമെ നിന്നുള്ള ആരെയും പ്രവേശിപ്പിക്കരുത്. ജ്യോതി താനേ അപ്രത്യക്ഷമായിക്കൊള്ളും. അല്ലെങ്കില്‍ അതു കത്തിക്കുന്നത് പരസ്യമായും സുതാര്യമായും നിര്‍വഹിക്കുക. തിരുവാഭരണഘോഷയാത്ര പോകുന്നതുപോലെ ഭക്തജനങ്ങളുടെ അകമ്പടിയോടെ ആഘോഷമായി പോയി ജ്യോതി കത്തിക്കുക! വാസ്തവത്തില്‍ കൃത്യമായി (ഈയിടെയായി മൂന്നു തവണ) ജ്യോതി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് അടുത്തകാലത്തു മാത്രമാണ് എന്നു പഴമക്കാര്‍ക്കറിയാം. പരമ്പരയായിട്ട് ശബരിമലയിലെ ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടില്‍ പുജ നടത്തിയിരുന്ന ആദിവാസികളെ കുടിയിറക്കിയപ്പോഴാണ് മറ്റുള്ളവരുടെ നേരിട്ടുള്ള കൈക്രിയ വേണ്ടിവന്നത്. ഏതായാലും ആ പ്രവൃത്തി സുതാര്യമാക്കിയാല്‍ തന്നെ അന്നേ ദിവസമുള്ള അനാവശ്യമായ കൂട്ടംകൂടല്‍ കുറയ്ക്കാന്‍ കഴിയും.
മറ്റൊന്നു ചെയ്യാവുന്നത് മകരസംക്രമം എന്താണെന്നുള്ളതിന്റെ ശാസ്ത്രം പ്രചരിപ്പിക്കലാണ്. അന്നേ ദിവസം വിശേഷിച്ചൊന്നും ആകാശത്തു സംഭവിക്കുന്നില്ല. 'മകരനക്ഷത്രം' എന്നൊരു നക്ഷത്രവും ഇല്ല. സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേയ്ക്കു കടക്കുന്നതായി നാം കാണുന്നു എന്നു മാത്രം. ഈ രാശികളെല്ലാം തന്നെ ആകാശത്തുകൂടി സൂര്യന്‍ ചലിക്കുന്നതായി നമുക്കു തോന്നുന്ന ക്രാന്തിവൃത്തത്തിനെ പന്ത്രണ്ടായി ഭാഗിച്ച് നാം തന്നെ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ള സങ്കല്‍പമാണ്. സൂര്യനെയും ഭൂമിയെയും സര്‍വചരാചരങ്ങളെയും സംബന്ധിച്ചിടത്തോളം ആ വിഭജനത്തിനു വിശേഷിച്ചൊരു പ്രസക്തിയുമില്ല. എന്നാല്‍ ഉത്തരായനത്തിന്റെയും ദക്ഷിണായനത്തിന്റെയും വിഷുദിനങ്ങളുടെയും കാര്യം അങ്ങനെയല്ല. ഭൂമിയുടെ ഭ്രമണപഥത്തിനെ അപേക്ഷിച്ച് അതിന്റെ അച്ചുതണ്ട് ഇരുപത്തിമൂന്നര ഡിഗ്രി ചരിഞ്ഞിരിക്കുന്നതുകൊണ്ട് സൂര്യന്റെ സ്ഥാനം തെക്കോട്ടും വടക്കോട്ടും നീങ്ങുന്നതായി ശരിക്കും നമുക്ക് അനുഭവപ്പെടുന്നുണ്ട്. ആ ചെരിവും നീതവും (അയനം) ആണ് ഋതുക്കള്‍ ഉണ്ടാകാന്‍ കാരണം. അതുകൊണ്ട് അയനങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും കാര്‍ഷികമായും വലുതായ പ്രാധാന്യം തീര്‍ച്ചയായും ഉണ്ട്.
പക്ഷേ രസകരമായ വസ്തുത സൂര്യന്റെ ഉത്തരായണം തുടങ്ങുന്നത് മകരം ഒന്നിന് അല്ല എന്നുള്ളതാണ്! ആയിരുന്നു, വളരെ പണ്ട്. നമ്മുടെ പൂര്‍വികന്‍മാര്‍ യഥാര്‍ഥത്തില്‍ ആകാശനിരീക്ഷണം നടത്തി പഞ്ചാംഗം രചിച്ചിരുന്ന കാലത്ത്! ഇപ്പോള്‍ നമ്മള്‍, എഴുതിവച്ച (അച്ചടിച്ച) പഞ്ചാംഗം നോക്കിയാണല്ലോ, സൂര്യന്റെ സ്ഥാനം നിര്‍ണയിക്കുന്നത്. അതിനുപകരം ഓരോ ദിവസവും സൂര്യോദയസമയത്തെ ആ ദിശ ശ്രദ്ധിച്ചാല്‍ മതി. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ അതു കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. നട്ടുച്ച സമയത്തെ നിഴലിന്റെ നീളമോ കോണോ അളന്നാലും നമുക്ക് ഇതു കണ്ടുപിടിക്കാം. ഏതു സ്‌കൂളിലും നടത്താവുന്ന ഒരു നിരീക്ഷണമാണിത്. അങ്ങനെ യഥാര്‍ഥ ഉത്തരായനാരംഭം എന്നാണ് എന്ന് നമ്മുടെ കുട്ടികളെയെങ്കിലും മനസ്സിലാക്കിക്കാം. ഡിസംബര്‍ 21-22 തീയതിയിലാണ് അതു സംഭവിക്കുന്നത്-അതായത് ധനു 6-7 തീയതിയില്‍. ഒരുകാലത്ത് അതു മകരം ഒന്നിന് ആയിരുന്നു എന്നു പറഞ്ഞല്ലോ. പിന്നെ ഈ മാറ്റം എങ്ങനെ സംഭവിച്ചു?
വളരെ രസകരം ആണത്. നമ്മുടെ ഭൂമിയുടെ അച്ചുതണ്ടിന് ഒരു ചെറിയ ആട്ടം ഉണ്ട്. അതു ധ്രുവ നക്ഷത്രത്തിനുനേരേ ചൂണ്ടിയിരിക്കുന്നതായാണല്ലോ നമുക്കു തോന്നുന്നത്. പക്ഷേ കറങ്ങിത്തീരാറായ പമ്പരം ആടുന്നതു പോലെ ഭൂമിയുടെ അച്ചുതണ്ടും ചെറുതായി ആടുന്നതുകൊണ്ട് അതു കുറേശ്ശെ കുറേശ്ശെയായി ധ്രുവനക്ഷത്രത്തില്‍ നിന്നു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അയ്യായിരമോ പതിനായിരമോ വര്‍ഷം കഴിഞ്ഞാല്‍ മറ്റേതെങ്കിലും നക്ഷത്രമായിരിക്കും ഉത്തരധ്രുവത്തിനു നേരെ വരുക! ഏതാണ്ട് 27000 വര്‍ഷം കഴിയുമ്പോള്‍ ഈ ആട്ടം ഒരു വൃത്തം പൂര്‍ത്തിയാക്കി അച്ചുതണ്ട് വീണ്ടും നമ്മുടെ ധ്രുവനക്ഷത്രത്തിന്റെ നേര്‍ക്കു വരും.
അതിരിക്കട്ടെ; എന്താണിതിന്റെ പരിണിതഫലം? ഒന്ന്, വിഷുദിനങ്ങളും ഉത്തരായന-ദക്ഷിണായന ആരംഭദിനങ്ങളും ക്രമേണ മാറിക്കൊണ്ടിരിക്കും എന്നതാണ്. ഇതു നമ്മുടെ പൂര്‍വികര്‍ക്കും അറിയാമായിരുന്നു. അങ്ങനെയാണ് പരഹിത ഗണിതത്തില്‍ നിന്ന് ദൃഗ്ഗണിതത്തിലേയ്ക്കു മാറിയത്. പക്ഷേ പരിഹരിക്കാനാകാത്ത ഒരു വൈരുധ്യമുണ്ട്. വിഷു-അയന ദിനങ്ങളെ ആസ്പദമാക്കി പഞ്ചാംഗം പരിഷ്‌കരിച്ചാല്‍ സംക്രമദിനങ്ങള്‍ മാറ്റണം. രാശികളുടെ അതിര്‍ത്തികള്‍ റീസര്‍വേ ചെയ്യണം. (ഇംഗ്ലീഷ് ജ്യോതിഷികള്‍ സൗരരാശികള്‍ നിര്‍ണയിക്കുന്നതിന്റെ തീയതികള്‍ വ്യത്യസ്തമാണെന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അവരുടെ 'ഏറിസ്' മണ്ഡലവും നമ്മുടെ മേട മാസവും ഒന്നല്ല!) അത്തരമൊരു മാറ്റം നമ്മുടെ ജ്യോതിഷികള്‍ക്കു സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് അവര്‍ സംക്രമദിനങ്ങള്‍ മാറ്റിയില്ല. പകരം വിഷുവും അയനവും ഇന്ന ദിവസമാണെന്ന് പശ്ചാംഗം നോക്കി ഗണിച്ചു പറയും. ജനങ്ങള്‍ വിശ്വസിച്ചുകൊള്ളണം. സ്വയം മാനത്തുനോക്കി ''ഹേ! പഞ്ചാംഗത്തില്‍ വിഷു എന്നു പറയുന്ന ദിവസം പകലും രാത്രിയും തുല്യമല്ലല്ലോ, ഇതെന്താ ഇങ്ങനെ?'' എന്നു ചോദിക്കരുത്!
ഇതാണു മാറേണ്ടത്; മാറ്റേണ്ടത്. അന്ധവിശ്വാസങ്ങളെ നേരിട്ട് ആക്രമിച്ചാല്‍ അത് ഏശില്ല. പക്ഷേ അതിന്റെ അടിസ്ഥാനമായിട്ടുള്ള വസ്തുതകളിലേയ്ക്കു ശാസ്ത്രത്തിന്റെ വെളിച്ചം വീശിക്കാണിക്കാന്‍ പറ്റും.
യക്ഷികള്‍ ഇല്ല എന്നു പ്രസംഗിക്കുന്നതിനു പകരം തെരുവു വിളക്കുകള്‍ സ്ഥാപിക്കാം. ഇരുട്ടിന്റെ മേഖലകള്‍ കുറയ്ക്കാം.
*
ആര്‍ വി ജി മേനോന്‍ കടപ്പാട്: ജനയുഗം ദിനപത്രം 18 ജനുവരി 2011
Showing posts with label വിശ്വാസം. Show all posts

Monday, January 17, 2011
Sunday, January 16, 2011
ഈ ദുരന്തം ഒരു പാഠമാകണം
ആരുടെയും കണ്ണുനനയിപ്പിക്കുകയും മനസ്സിനെ വേദനിപ്പിക്കുകയും ചെയ്യുന്ന ദുരന്തമാണ് പീരുമേട് പുല്‍മേട്ടിലുണ്ടായത്. ഭക്തിയില്‍ നിബദ്ധരായി എത്തിച്ചേര്‍ന്നവരാണ് ദുരന്തത്തിനിരകളായത്. മരണപ്പെട്ട 102 പേരും പരിക്കേറ്റവരും മകരജ്യോതി ദര്‍ശനത്തിനെത്തിയ ശബരിമല തീര്‍ഥാടകരായിരുന്നു. ശബരിമല തീര്‍ഥാടനത്തിലെ പരമപ്രധാനമായ കാര്യമായി ഭക്തര്‍ കണക്കാക്കുന്നത് മകരജ്യോതി ദര്‍ശനമാണ്.
മണ്ഡലപൂജയും മകരവിളക്കും ശബരിമലയിലെ സവിശേഷമായ കാര്യങ്ങളാണ്. കേരളത്തില്‍ നിന്ന് മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം തീര്‍ഥാടകര്‍ എത്തിചേരുന്ന ആരാധനാ കേന്ദ്രമാണ് ശബരിമല. മകരവിളക്ക് ദിവസമാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തിച്ചേരുന്നത്. ദിവസങ്ങളോളം ശബരിമലയ്ക്ക് സമീപത്തുള്ള പ്രദേശങ്ങളില്‍ താമസിച്ചാണ് അന്യസംസ്ഥാനവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ മകരജ്യോതി ദര്‍ശിക്കുവാന്‍ എത്തിച്ചേരുക.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രമുഖമാണ് ശബരിമല. തീര്‍ഥാടനകാലത്ത് ദശലക്ഷക്കണത്തിന് ഭക്തരാണ് ശബരിമലയില്‍ എത്തിച്ചേരുന്നതും. ഭക്തര്‍ക്കുവേണ്ടി എല്ലാവിധ സഹായങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഒരുക്കുന്നുണ്ട്. എന്നാല്‍ ഭക്തജനപ്രവാഹത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.
മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തെത്തിയ ഭക്തരാരുമല്ല അപായത്തില്‍പെട്ടത്. മകരജ്യോതി ദര്‍ശിക്കുവാന്‍ പീരുമേട്ടിലെ
ഉപ്പുപാറയിലുള്ള പുല്ലുമേട്ടില്‍ എത്തിച്ചേര്‍ന്നവരാണ് ദുരന്തത്തിന്റെ ഇരകളായത്. അപ്രതീക്ഷിതമായ സന്ദര്‍ഭത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറ്റിരണ്ടുപേര്‍ മരണപ്പെട്ടു. അവരില്‍ ബഹുഭൂരിപക്ഷം പേരും അന്യസംസ്ഥാനത്തുനിന്ന് എത്തിയവരായിരുന്നു.
ദുരിതത്തിന് ഇരകളായവരുടെ ആശ്രിതരെ സഹായിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയുടെ സഹായവും പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍പെട്ട് മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായവും അടിയന്തിര മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളും സമയബന്ധിതമായ നടപടികളും അവസരോചിതമായ തീരുമാനങ്ങളും ശ്ലാഘനീയം തന്നെ. എന്നാല്‍ അനുഭവങ്ങളില്‍ നിന്ന് നാം പാഠം പഠിക്കേണ്ടതുണ്ടെന്നത് വിസ്മരിച്ചുകൂട.
ഭക്തിയില്‍ മുഴുകിയ ഒരു വിഭാഗം ജനങ്ങള്‍ തങ്ങള്‍ക്ക് വിശ്വാസമുള്ള ആരാധനാലയങ്ങളിലേയ്ക്ക് പ്രവഹിക്കുന്നത് സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം തിക്കിലും തിരക്കിലും പെട്ട് ദുരന്തങ്ങള്‍ ഉണ്ടാവുന്നത് പുതിയ അനുഭവമല്ല. ശബരിമലയില്‍ തന്നെ ഇതിന്റെ അനുഭവങ്ങളുണ്ട്. ശബരിമലയില്‍ നിന്ന് കിലോമീറ്റര്‍ അകലെയുള്ള പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലുള്ള പുല്ലുമേട്ടില്‍ ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിനുമുമ്പായി രണ്ട് അപകടങ്ങള്‍ ശബരിമലയില്‍ ഉണ്ടായിട്ടുണ്ട്. 1952 ജനുവരി 12 ന് നടന്ന ദുരന്തത്തില്‍ 66 തീര്‍ഥാടകര്‍ മരണപ്പെട്ടിരുന്നു. അത് വെടിക്കെട്ടു പുരകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടമായിരുന്നു. മകരവിളക്ക് കാണാനെത്തിയവര്‍ മടങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 52 പേര്‍ മരണപ്പെട്ടതായിരുന്നു മറ്റൊരു അപായം. 1999 ല്‍ ആണ് ഈ ദുരന്തമുണ്ടായത്.
ഈ ദുരന്തങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ കരുതലും ദീര്‍ഘവീക്ഷണമേറിയ നടപടികളും ആവശ്യമാണ്. വിശ്വാസവും ആരാധനയും പലര്‍ക്കും സുപ്രധാനമാണ്. അതിനുവേണ്ടി എന്തു ത്യാഗത്തിനും സഹിഷ്ണുതയ്ക്കും അവര്‍ തയ്യാറായേക്കും.
അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. ഓരോ ദുരന്തവും ഉണ്ടാകുമ്പോള്‍ അതിന്റെ അനുഭവപാഠങ്ങള്‍ അവഗണിച്ചാല്‍ പുല്ലുമേട്ടിലേതുപോലെ ദുഃഖകരമായ അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. ശബരിമലയുടെ സമഗ്രവികസനമാണ് വര്‍ധിച്ചുവരുന്ന തീര്‍ഥാടകരുടെ എണ്ണം ആവശ്യപ്പെടുന്നത്. സമഗ്രമായ വികസനം മുന്നോട്ടുവെയ്ക്കുന്ന ശബരിമല പാക്കേജിനുള്ള തടസം കേന്ദ്ര വനംവകുപ്പിന്റെ നിലപാടുകളാണ്. പുല്ലുമേട്ടിലെ ദുരന്തങ്ങള്‍ കേന്ദ്ര ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുകയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാനുള്ള നടപടികള്‍ക്ക് വഴിതെളിയിക്കുകയും വേണം.
*
മുഖപ്രസംഗം ജനയുഗം 16 ജനുവരി 2011

Tuesday, September 14, 2010
ഈശ്വരന്റെ കഷ്‌ടകാലം
ഈശ്വരന് കഷ്‌ടകാലം എന്ന് പറയാമോ? കഷ്‌ടവും നഷ്‌ടവുമൊക്കെ മനുഷ്യന് വേണ്ടി സൃഷ്‌ടിക്കപ്പെട്ടവയാണല്ലോ. ദൈവവും അതിനൊക്കെ വിധേയനാണെന്നു വന്നാല്‍ ആ ദൈവം ദൈവമാണെന്ന് വിശ്വസിക്കാന്‍ പറ്റുമോ? എന്റെ ചോദ്യവും അതുതന്നെയാണ്. ഇപ്പോഴത്തെ ദൈവഭക്തന്മാരുടെ പ്രകടനങ്ങള്‍ നിരീക്ഷിച്ചാല്‍ അവരുടെ ദൈവം ശ്രേഷ്‌ഠങ്ങളായ മതഗ്രന്ഥങ്ങളില്‍ ഋഷിമാരും പ്രവാചകന്മാരും നിര്‍വചിച്ചുകാണുന്നതല്ലെന്ന് വരും. ദൈവം മനുഷ്യസഹജമായ എല്ലാ വികാരങ്ങളോടൊപ്പം മനുഷ്യനേക്കാള്‍ നിഗ്രഹാനുഗ്രഹ ശക്തി കൂടുതല്‍ ഉള്ളതുമായ ഒരു അമാനുഷ ശക്തിയാണെന്നാണല്ലോ തോന്നുക.
ടി വി ചാനലുകളിലൂടെ പ്രതിദിനം പ്രക്ഷേപണം ചെയ്യപ്പെടുന്ന നാടകം, സിനിമ മുതലായ ദൃശ്യാവിഷ്‌കാരങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണ് വിവിധ മതവിശ്വാസികളുടെ ആരാധനാമൂര്‍ത്തികളായ പലപല ദൈവങ്ങളും ദൈവതുല്യരായ വ്യക്തികളും. ഒരു യുവതിക്ക് ഇഷ്‌ടകാമുകനെ ലഭിക്കാന്‍ പ്രയാസം നേരിടുമ്പോള്‍ അവള്‍ ഉടനെ വീട്ടില്‍ത്തന്നെ പൂജാമുറിയില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ദേവതകളെയോ, വെളിയിലുള്ള ക്ഷേത്രങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും ഉള്ള ദൈവങ്ങളെയോ പുണ്യവാളരെയോ തൊഴുത് പ്രാര്‍ഥിക്കുന്നു. ഉടനടി അല്ലെങ്കില്‍ വളരെ വൈകാതെ പെണ്‍കുട്ടിയുടെ ആഗ്രഹം സഫലമാകുന്നു. ഭക്തരുടെ മുന്നില്‍ ദൈവബിംബങ്ങളില്‍ നിന്നോ ദേവതാരൂപങ്ങളില്‍ നിന്നോ വെളിച്ചമോ ശക്തിവിശേഷങ്ങളോ പൊട്ടിപ്പുറപ്പെടുന്നത് ചിത്രീകരിക്കപ്പെട്ടു കാണുന്നു.അരങ്ങില്‍ നടമാടുന്ന ഈ ഈശ്വരവിലാസങ്ങള്‍ നമ്മുടെ ജനങ്ങളുടെ ജീവിതത്തില്‍ പതിവായി നടക്കുന്ന ആരാധനാരീതി തന്നെയായിരിക്കണമല്ലോ. നാം ഹൃദയഭേദകമായി ഒന്ന് കേണു പ്രാര്‍ഥിച്ചാല്‍ തത്‌സമയം അഭീഷ്‌ടം സാധിച്ചുകൊടുക്കുന്ന ശക്തിയാണ് ഇവരുടെ ദൈവം. ടി വി പരിപാടികളില്‍ കണ്ടുവരുന്ന ഈശ്വര ഭക്തിയ്‌ക്കപ്പുറത്ത് ഒരു ദൈവവിശ്വാസി ഇന്ന് നടക്കില്ല.
പടത്തില്‍ കാണുന്നത്ര എളുപ്പത്തില്‍ യഥാര്‍ഥ ജീവിതത്തില്‍ അഭീഷ്‌ടം സാധിക്കുമോ? സംശയമാണ്. നമ്മുടെ നാട്ടില്‍ അമ്പലങ്ങളിലും പള്ളികളിലും പോകുന്നവരുടെ എണ്ണം കൂടിവരികയാണ്. എങ്ങനെയെങ്കിലും ഉദ്ദേശം നിറവേറണം എന്ന മോഹമുള്ളവര്‍ അവസാന കയ്യായി ദൈവത്തെ പിടികൂടിയിരിക്കുകയാണെന്ന് തോന്നുന്നു.
കരഞ്ഞു പ്രാര്‍ഥിച്ചാല്‍ കാര്യം എളുപ്പത്തില്‍ നടക്കുമെങ്കില്‍ പിന്നെയെന്തിനാണ് മനുഷ്യന്‍ പ്രവര്‍ത്തിക്കണമെന്നും പ്രയത്‌നിക്കണമെന്നും മതഗ്രന്ഥങ്ങളില്‍തന്നെ എഴുതിവെച്ചിരിക്കുന്നത് ? മനുഷ്യന്റെ വികാരപ്രകടനത്തിന് വഴങ്ങുകയാണോ ഈശ്വരന്റെ സ്വഭാവം? കള്ളന്മാരും പ്രാര്‍ഥിക്കുന്നു. അവര്‍ക്കും ദൈവം കൂട്ടുനില്‍ക്കുമോ?ഗുരുവായൂരപ്പന്‍, ശബരിമല അയ്യപ്പന്‍, വേളാങ്കണ്ണി മാതാവ് എന്നിവരുടെ സവിധത്തിലാണ് ഭക്തജനങ്ങളുടെ വലിയ തിരക്ക്. ഗുരുവായൂരില്‍ തുലാഭാരം കഴിക്കുന്ന ഒരേര്‍പ്പാടുണ്ട്. ദൈവത്തെ എളുപ്പത്തില്‍ പാട്ടിലാക്കാന്‍ പൊന്നും പണവും പഴവും വെണ്ണയും എന്തും തുലാഭാരത്തിന് ഉപയോഗിക്കാം. ക്ഷേത്രം തന്ത്രി എന്തും സ്വീകരിക്കും. സ്വര്‍ണവും ധനവും മറ്റും ഉപയോഗിക്കുന്നത്, വിലകൂടിയ വസ്‌തുവാണെങ്കില്‍ ദൈവം കൂടുതല്‍ വേഗത്തില്‍ പ്രസാദിക്കും എന്ന് തെളിയിക്കുന്നു. സാധാരണ മനുഷ്യരെപോലെ വിലപിടിച്ചത് ലഭിക്കുമ്പോള്‍ എളുപ്പത്തില്‍ സന്തുഷ്‌ടനാകുന്നു ദൈവം എന്നാണ് ഈ നാടകത്തിന്റെ അര്‍ഥം. നമ്മുടെ നാട്ടില്‍ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥന്മാരും രാഷ്‌ട്രീയ നേതാക്കളും എല്ലാം ഈ ദൈവത്തെപ്പോലെ പൊന്നിനെ കൂടുതല്‍ ഇഷ്‌ടപ്പെടുന്നു. ഈ അഴിമതിക്കാരും ദൈവവും തമ്മില്‍ എന്താണ് വ്യത്യാസം? മനുഷ്യന്‍ ലാഭനഷ്‌ടങ്ങളില്‍ വികാരം കൊള്ളുന്നവനാണെങ്കില്‍ ദൈവം അവയില്‍ അവികാരിയാണെന്ന് മതാചാര്യന്മാര്‍ ഘോഷിക്കുന്നു. പക്ഷേ ദേവാലയങ്ങള്‍ തരുന്ന ചിത്രം കൂടുതല്‍ വിലയുള്ളതിന്റെ മുമ്പില്‍ ദൈവം കൂടുതല്‍ വേഗത്തില്‍ വീഴുന്നതിന്റേതാണ്.
തിരഞ്ഞെടുപ്പിന് ഗുരുവായൂരപ്പനെ കണ്ട് വന്ദിച്ച് വിജയം പ്രാര്‍ഥിക്കുന്ന നേതാക്കള്‍ ഉണ്ട്. ഇവര്‍ എത്രയോ തവണ തോറ്റിട്ടുണ്ട്. അതിരിക്കട്ടെ, എതിര്‍സ്ഥാനാര്‍ഥിയും അതേ ക്ഷേത്രത്തില്‍ അതേ പൂജ നടത്തി അതേ മട്ടില്‍ പ്രാര്‍ഥിച്ചാല്‍ ദൈവം ആരെ ജയിപ്പിക്കും? ആരായാലും ഒരാൾ, ദൈവം കനിഞ്ഞാലും ഇല്ലെങ്കിലും ജയിക്കണമല്ലോ? ദൈവത്തിന്റെ ഇടപെടല്‍ അനാവശ്യമാണ് ഒരാള്‍ ജയിച്ചു കയറാൻ. രണ്ടുപേരെയും ജയിപ്പിക്കാനും തോല്‍പിക്കാനും ദൈവത്തിന് സാധ്യമല്ല.
ലൗകികമായ അത്യാഗ്രഹങ്ങള്‍ നേടാന്‍ ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയപ്രവര്‍ത്തകരെയും കോഴകൊടുത്ത് സ്വാധീനിക്കുന്ന അതേ അടവാണ് ഭക്തന്മാര്‍ ദൈവത്തിന്റെ നേരെയും കാട്ടുന്നത്. കോഴപ്പണത്തിന് വഴങ്ങി അവിഹിതമായ ആനുകൂല്യം നേടിക്കൊടുക്കുന്ന ജനപ്രതിനിധി അഴിമതി ചെയ്യുന്നു. പിടിക്കപ്പെട്ടാല്‍ ജയില്‍ശിക്ഷ അനുഭവിക്കണം. ഇത്ര അധമമായ കുറ്റം ചെയ്യുന്ന ശക്തിയാണ് ദൈവം എന്ന് ഭക്തന്മാര്‍ വരുത്തിത്തീര്‍ക്കുന്നത് ദൈവത്തിന്റെ കഷ്‌ടകാലമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ? സാധാരണമട്ടിലുള്ള അഴിമതി തെറ്റും കുറ്റവും അധര്‍മകര്‍മവുമാണ്. പക്ഷേ ദൈവത്തിന്റെ പേരില്‍ അഴിമതി നടത്തുന്നതില്‍ തെറ്റും കുറ്റവും കൊള്ളരുതായ്‌മയും നാം ആരോപിക്കുന്നില്ല. വമ്പന്‍ തുലാഭാരവും പൂജയും ഹോമവും മറ്റും നടത്തി ദേവാനുകൂല്യം നേടാന്‍ ശ്രമിക്കുന്നവര്‍ രാഷ്‌ട്രീയ നേതാക്കളോ സിനിമാതാരങ്ങളോ അതുപോലെ പ്രശസ്‌തരോ ആണെങ്കില്‍ പത്രങ്ങള്‍ ആ വാര്‍ത്തകള്‍ക്ക് വമ്പന്‍ പ്രാധാന്യം കൊടുത്തുകാണുന്നു. രണ്ടിടത്തും അഴിമതി അഴിമതിയാണ്. പക്ഷെ മനുഷ്യന്റെ അഴിമതി ചീത്തയും ദൈവത്തിന്റെ സമാനമായ അഴിമതി നല്ലതും ആകുന്നു.
ഇതിനിടെ കേരളത്തിലെ പ്രസിദ്ധനായ ഒരു വ്യക്തി ഒരു യോഗത്തില്‍ പോയി അമ്മമാരെ സംരക്ഷിക്കേണ്ട ചുമതലയെക്കുറിച്ച് അതിമഹനീയങ്ങളായ കുറെ ആശയങ്ങൾ, കിളി പറയുംപോലെ പറഞ്ഞു തീര്‍ന്ന ഉടനെ പോയത് ഗുരുവായൂരമ്പലത്തിലേയ്‌ക്കാണ്. അവിടെ വെണ്ണയും കദളിപ്പഴവും ഉപയോഗിച്ച് രണ്ടുതുലാഭാരങ്ങള്‍ വഴിക്കുവഴി നടത്തി. ഒന്നുപോരെന്ന് തോന്നിയതുകൊണ്ടാവാം രണ്ടെണ്ണം നടത്തിയത്. രണ്ടു മതിയെന്ന് അദ്ദേഹത്തിന് വിശ്വാസമുള്ളതുകൊണ്ടാവാം മൂന്നെണ്ണം നടത്താതിരുന്നത്. ക്ഷേത്രത്തിന് വലിയ നഷ്‌ടമായി മൂന്നെണ്ണം നടത്താതിരുന്നത്. രണ്ടിനും കൂടെതന്നെ പത്തുപതിനെണ്ണായിരം രൂപയായി. കൃഷ്‌ണന്‍ തീര്‍ച്ചയായും ഇത്ര വലിയ ദ്രവ്യത്തിന്റെ മുമ്പില്‍ അടിപതറി ഭക്തന് എന്തുവേണമെങ്കിലും ചെയ്‌തുകൊടുക്കുന്ന പാകത്തിലായിക്കാണണം.
ദൈവത്തെ നാം ദ്രവ്യമോഹിയും വിലപിടിച്ച സാധനങ്ങളില്‍ അത്യാര്‍ത്തി പൂണ്ടവനും തന്നെ സമ്പത്തുകൊണ്ട് സ്വാധീനിക്കുന്നവര്‍ക്ക് എന്ത് അവിഹിതവും ചെയ്‌തുകൊടുക്കുന്നവനും (ചെയ്‌താലും ഇല്ലെങ്കിലും ആ ചീത്തപ്പേര്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു) എല്ലാം ആക്കി ശരിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രീക്ക് ചിന്തകര്‍ പണ്ടു പറഞ്ഞതുപോലെ, ദൈവത്തെ നാം നമ്മുടെ രൂപത്തില്‍ ഉണ്ടാക്കുന്നു. ഇന്ന് നാം അഴിമതിയില്‍ വളരെ മുന്‍പന്തിയില്‍ എത്തിയ നാടാണ്. നമ്മുടെ ദൈവത്തെയും അഴിമതിക്കയത്തില്‍ മുക്കിയിരിക്കുന്നു.
ദൈവം അനിര്‍വചനീയനും മനുഷ്യന്റെ ഗുണദോഷങ്ങള്‍ക്കപ്പുറത്തുള്ള സത്യവും സമസ്‌തകാരുണ്യത്തിന്റെ ഇരിപ്പിടവും ആണെന്ന് യഥാര്‍ഥ മതങ്ങള്‍ നമ്മെ പഠിപ്പിക്കുമ്പോൾ, നാം ദൈവത്തെ നമുക്ക് മേന്‍മ വരുത്തുവാന്‍ സഹായിക്കുന്ന ഏജന്റാക്കി നിര്‍ത്തിയിരിക്കുകയാണ്. മനുഷ്യരെ വീഴ്ത്താന്‍ പറ്റിയ എല്ലാ പ്രലോഭനങ്ങളും ദൈവത്തിന്റെ നേരെയും നാം പ്രയോഗിക്കുന്നു.
ഇതിനപ്പുറത്ത് എന്തു കഷ്‌ടകാലമാണ് ദൈവത്തിന് വന്നുകൂടേണ്ടത് ?
ഇങ്ങനെ ദൈവത്തെ ചെയ്യുന്നവര്‍ ഇന്നത്തെ മതനേതാക്കളുടെ ദൃഷ്‌ടിയില്‍ ഈശ്വരവിശ്വാസികളും പാവപ്പെട്ടവരെ സ്‌നേഹിക്കണം എന്നു പറയുന്നവര്‍ ദേവാലയോപജീവികളല്ലെങ്കില്‍ അവിശ്വാസികളാണെന്നും കുറ്റപ്പെടുത്തി, ദൈവനിന്ദകര്‍ക്ക് സ്വാഗതം പറയുന്നു.
ടിന്റുമോന്റെ ഒരു നേരമ്പോക്ക് ഇവിടെ ഓര്‍ക്കാവുന്നതാണ്. ഒരു സൈക്കിള്‍ വേണമെന്ന് ടിന്റു യേശുദേവനോട് പലതവണ പ്രാര്‍ഥിച്ചു പറഞ്ഞു. സൈക്കിള്‍ ലഭിച്ചില്ല. നിരാശനായ ചെറുക്കന്‍ ഒടുവില്‍ മേരിമാതാവിന്റെ രൂപം കൈക്കലാക്കിയിട്ട് യേശുദേവനോട് പറഞ്ഞു; 'യേശൂ, സൈക്കിള്‍ വാങ്ങി തന്നേയ്‌ക്കൂ, താങ്കളുടെ അമ്മ എന്റെ പിടിയിലാണ് ഇപ്പോൾ'.
നമ്മുടെ കാര്യം നോക്കുന്ന ജോലിക്കാരനാണ് ദൈവമെങ്കിൽ, കാര്യം നടക്കാതെ വന്നാല്‍ ഇതുപോലെ പല പ്രതികരണങ്ങളും ദൈവം നേരിടേണ്ടി വരും. ദൈവത്തോട് സഹതപിക്കുക!
*****
സുകുമാര്‍ അഴീക്കോട് , കടപ്പാട് : ജനയുഗം

Subscribe to:
Posts (Atom)