Showing posts with label അമേരിക്ക. Show all posts
Showing posts with label അമേരിക്ക. Show all posts

Friday, April 25, 2014

വെനസ്വേലയിലും ഉക്രൈന്‍ മോഡല്‍ അട്ടിമറിക്ക് അമേരിക്കന്‍ നീക്കം

വെനസ്വേലയില്‍ അമേരിക്കന്‍ ഒത്താശയോടെ പ്രതിപക്ഷം നടത്തിവരുന്ന അട്ടിമറി സമരം തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടുമാസത്തിലേറെയായിരിക്കുന്നു. അമേരിക്കന്‍ ഭരണാധികാരികളും ലോകമാസകലമുള്ള കോര്‍പറേറ്റ് മാധ്യമങ്ങളും തികച്ചും "സമാധാനപരമായ പ്രതിഷേധം" എന്ന് അവകാശപ്പെടുന്ന ഈ അട്ടിമറി ശ്രമത്തില്‍ ഇതിനകം ചുരുങ്ങിയത് 39 ആളുകള്‍ കൊല്ലപ്പെട്ടു; നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 8 പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ അധികവും വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അനുകൂലിക്കുന്നവരാണ്. അമേരിക്കന്‍ പിന്തുണയോടെ നടക്കുന്ന "സമാധാനപരമായ പ്രക്ഷോഭ"ത്തിന്റെ തനിനിറമാണ് ഇത് വ്യക്തമാക്കുന്നത്. "ദ ഗാര്‍ഡിയന്‍" ദിനപത്രത്തില്‍ ഏപ്രില്‍ 7ന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍, വെനസ്വേലയില്‍ ഉക്രൈന്‍ മാതൃകയിലുള്ള അട്ടിമറി നീക്കമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറൊ പറഞ്ഞത്. വെനസ്വേലയുടെ എണ്ണ സമ്പത്ത് കൈക്കലാക്കലാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ""ഡെമോക്രാറ്റിക് യൂണിറ്റി റൗണ്ട് ടേബിള്‍"" എന്നറിയപ്പെടുന്ന വെനസ്വേലയിലെ പ്രതിപക്ഷ സഖ്യത്തിലെ വലതുപക്ഷ തീവ്രവിഭാഗമാണ് ഈ അക്രമങ്ങള്‍ക്കുപിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

""കീവില്‍ സംഭവിച്ചതിന്റെ ഏറെക്കുറെ തനിയാവര്‍ത്തനമാണ് വെനസ്വേലയിലും നടത്തുന്നത്. നഗരങ്ങളിലെ മുഖ്യപാതകള്‍ ഉപരോധിക്കുക, അങ്ങനെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളെയാകെ നിശ്ചലമാക്കുക - ഭരണം അസാധ്യമാക്കുംവരെ ഇതു തുടരുക; അങ്ങനെയാണല്ലോ ഉക്രൈനിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവര്‍ അട്ടിമറിച്ചത്!"" മഡുറോ "ഗാര്‍ഡിയന്‍" ലേഖകനോട് പറഞ്ഞ വാക്കുകളാണിത്. ഏപ്രില്‍ ഒന്നിന് "ന്യൂയോര്‍ക്ക് ടൈംസി"ല്‍ പ്രസിദ്ധീകരിച്ച "സമാധാനത്തിനായുള്ള ഒരഭ്യര്‍ഥന" എന്ന ലേഖനത്തില്‍ മഡുറൊ പറയുന്നു -""വീണ്ടും അംബാസിഡര്‍മാരെ കൈമാറാനുള്ള ഞങ്ങളുടെ തീരുമാനം അറിയിച്ചുകൊണ്ട് എെന്‍റ ഗവണ്‍മെന്‍റ് പ്രസിഡന്‍റ് ഒബാമയെ സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവണ്‍മെന്‍റ് അനുഭാവപൂര്‍വം പ്രതികരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ"". അതോടൊപ്പം തന്നെ ഏപ്രില്‍ 10ന് വെനസ്വേലയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി മഡുറൊ അവിടത്തെ വലതുപ്രതിപക്ഷവുമായി ഒരു വട്ടം ചര്‍ച്ച നടത്തുകയുമുണ്ടായി. ബ്രസീല്‍, കൊളമ്പിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും വെനസ്വേലയിലെ വത്തിക്കാന്‍ പ്രതിനിധിയായ കര്‍ദിനാള്‍ പെട്രോ പരോളിനുമാണ് ഈ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. ഈ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രസിദ്ധീകരിച്ച പൊതുപ്രസ്താവനയില്‍ തെന്‍റ നിലപാട് മഡുറൊ ഇങ്ങനെ വ്യക്തമാക്കുന്നു -

""രാജ്യം കെട്ടിപ്പടുക്കാനുള്ള സംവാദത്തിേന്‍റതാണ് നമുക്ക് മുന്നോട്ടു നീങ്ങാനുള്ള പാത. ഞങ്ങള്‍ അവരെ സോഷ്യലിസത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തില്ല; ഞങ്ങളെ മുതലാളിത്തത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ അവരും നോക്കണ്ട"".

10-ാം തീയതിയിലെ ചര്‍ച്ചയില്‍, രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കുകയും പ്രതിപക്ഷത്തിെന്‍ അഭിപ്രായം കൂടി കണക്കിലെടുത്ത് നടപ്പിലാക്കാനുള്ള സന്നദ്ധത സര്‍ക്കാര്‍ അറിയിക്കുകയുമുണ്ടായി. സംവാദത്തിന്റെയും സമവായത്തിന്റെയും സമീപനമാണ് സര്‍ക്കാരിേന്‍റത് എന്ന് വ്യക്തം. എന്നാല്‍, പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം, അവര്‍ക്കുപിന്നില്‍ നില്‍ക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളവും ഒറ്റ അജന്‍ഡയെയുള്ളൂ; മഡുറൊ സര്‍ക്കാര്‍ അധികാരം ഒഴിയുക എന്നത്. 2013 ഏപ്രില്‍ 14ന് നടന്ന തിരഞ്ഞെടുപ്പില്‍ 1.7 ശതമാനം വോട്ടിെന്‍റ ഭൂരിപക്ഷത്തില്‍ പ്രസിഡന്‍റായ മഡുറൊയ്ക്കും സോഷ്യലിസ്റ്റ് പാര്‍ടിക്കും അനുകൂലമായി 10 ശതമാനത്തിലധികം വോട്ടിെന്‍റ ഭൂരിപക്ഷമാണ് 2013 ഡിസംബര്‍ 8ന് നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. എന്നാല്‍ ഈ ജനവിധിയൊന്നും അംഗീകരിക്കാന്‍ വെനസ്വേലയിലെ പ്രതിപക്ഷമോ അമേരിക്കയോ തയ്യാറല്ല.

വെനസ്വേലയിലെ തിരഞ്ഞെടുപ്പുകള്‍ ലോകത്തില്‍ ഏറ്റവും മാതൃകാപരവും സുതാര്യവും ലേശംപോലും കൃത്രിമങ്ങള്‍ക്ക് സാധ്യതയില്ലാത്തതും ആണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാകട്ടെ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് നിരീക്ഷകരായ കാര്‍ട്ടര്‍ സെന്‍ററും. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ വെനസ്വേലയില്‍ നടന്ന 19 തിരഞ്ഞെടുപ്പുകളില്‍ 18 എണ്ണത്തിലും ഷാവേസ് പക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നിട്ടും ഇക്കാലമത്രയും വെനസ്വേലയിലെ പ്രതിപക്ഷവും അമേരിക്കയും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജനാധിപത്യവിരുദ്ധമായ സര്‍വമാര്‍ഗങ്ങളും അവലംബിക്കുകയായിരുന്നു. 2013 ഡിസംബറില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ വിജയം വരിച്ചശേഷം, തിരഞ്ഞെടുപ്പ് നടന്ന 10 ദിവസത്തിനുശേഷം തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷക്കാരായ എല്ലാ ഗവര്‍ണര്‍മാരുടെയും മേയര്‍മാരുടെയും യോഗം മഡുറൊ വിളിച്ചുചേര്‍ത്തു; സുരക്ഷ, പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ പ്രദേശവുമായി ബന്ധപ്പെട്ട പരാതികളും അവ സംബന്ധിച്ച അവരുടെ നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനു വേണ്ടിയായിരുന്നു ആ യോഗം വിളിച്ചു ചേര്‍ത്തത്. തുടര്‍ന്ന് ജനുവരിയില്‍ കള്ളക്കടത്തുകാര്‍ക്ക് 14 വര്‍ഷം വരെയും പൂഴ്ത്തിവെയ്പുകാര്‍ക്ക് 12 വര്‍ഷം വരെയും നിയന്ത്രിത വിലയെക്കാള്‍ അധികം വില ഈടാക്കുന്നവര്‍ക്ക് 8 മുതല്‍ 10 വര്‍ഷം വരെയും ജയില്‍ശിക്ഷ ഉറപ്പാക്കുന്ന നിയമം പാസ്സാക്കുകയുണ്ടായി. ഇതിനുപുറമെ വിലനിലവാരത്തെക്കുറിച്ച് നിരന്തരം നിരീക്ഷിക്കാനും നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപത്തിന്റെ 30 ശതമാനത്തിലധികം ലാഭമെടുക്കില്ലെന്നും ഉറപ്പാക്കാനായി ദേശീയാടിസ്ഥാനത്തില്‍ പ്രത്യേകം ഓഫീസ് തന്നെ സ്ഥാപിക്കുകയുമുണ്ടായി. അഴിമതിക്കെതിരെയും കര്‍ക്കശമായ നിലപാടും നടപടികളുമാണ് ഷാവേസിന്റെ കാലത്തെന്നപോലെ മഡുറൊയും സ്വീകരിച്ചത്. 2013ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ബിസിനസ്സുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അഴിമതി നടത്തിയതിന് ജയിലില്‍ അടയ്ക്കപ്പെട്ടത്. അതില്‍ ഭരണകക്ഷിക്കാരായ, പ്രത്യേകിച്ചും മഡുറൊയോട് ഏറെ അടുപ്പമുള്ളവര്‍പോലും ഒഴിവാക്കപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഷാവേസ് അധികാരത്തില്‍ വരുന്നതിനുമുമ്പ് അഴിമതിക്കെതിരെ ഇത്തരം കര്‍ക്കശമായ നടപടികള്‍ സങ്കല്‍പിക്കാന്‍പോലും ആകുമായിരുന്നില്ല. ഫെബ്രുവരി ആദ്യം ദേശീയ അസംബ്ലി പ്രസിഡന്‍റ് ഡയോസ് ഡാഡൊ കാബെല്ലൊയുടെ നേതൃത്വത്തില്‍, സര്‍ക്കാര്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന അവശ്യസാധനങ്ങള്‍ കൊള്ളലാഭമുണ്ടാക്കുന്നതിനായി നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള നടപടികള്‍ ആരംഭിച്ചു. കൊളംമ്പിയയുടെ അതിര്‍ത്തിയിലെ സംസ്ഥാനങ്ങളിലാണ് വലിയ തോതില്‍ കള്ളക്കടത്ത് നടന്നിരുന്നത്. കള്ളക്കടത്തിനായി സംഭരിച്ചിരുന്ന അവശ്യസാധനങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള വലിയൊരു കാംപെയ്ന്‍ തന്നെ നടത്തപ്പെട്ടു. അങ്ങനെ ബിസിനസ്സുകാര്‍ കൃത്രിമമായി സൃഷ്ടിച്ചിരുന്ന ക്ഷാമത്തിനെതിരായ കര്‍ക്കശമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത് സാധാരണ ജനങ്ങളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ചുരുക്കത്തില്‍, മൂലധനശക്തികളും വലതുപക്ഷ രാഷ്ട്രീയക്കാരും ചേര്‍ന്ന് നടത്തിയ, ഇടതുപക്ഷ സര്‍ക്കാരിനെതിരായ "സാമ്പത്തിക യുദ്ധ"ത്തിനെതിരെ മഡുറൊയുടെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണം അഴിച്ചുവിടുകയുണ്ടായി. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും സമാധാനം സ്ഥാപിക്കുകയും അഭിപ്രായസമന്വയം ഉണ്ടാക്കുകയും ചെയ്യുന്നതിനുവേണ്ടി പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ പ്രസിഡന്‍റ് മഡുറൊ സന്നദ്ധനായിട്ടും ഫാസിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിയാന്‍ വലതുപക്ഷം തയ്യാറായിട്ടില്ല.

ലാറ്റിനമേരിക്കയിലെ ജനാധിപത്യ രാഷ്ട്രങ്ങളെയാകെ അസ്ഥിരീകരിക്കാനും മുന്‍പത്തെപ്പോലെ തങ്ങളുടെ ആശ്രിതരാജ്യങ്ങളാക്കി അവയെ നിര്‍ത്താനുമുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്ത്രത്തിന്റെ ഒരു മുഖമാണ് വെനസ്വേലയില്‍ കാണുന്നത്. ഷാവേസിന്റെ നാട്ടില്‍നിന്ന് തുടങ്ങി, തുടര്‍ന്ന് ഇക്വഡോര്‍, ബൊളീവിയ, അര്‍ജന്‍റീന, ബ്രസീല്‍, ഉറുഗ്വേ എന്നീ ക്രമത്തില്‍ ഓരോ രാജ്യത്തായി നിലവിലുള്ള തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റുകളെ അട്ടിമറിക്കുകയാണ് അമേരിക്കന്‍ തന്ത്രം. കൃത്യമായി പറഞ്ഞാല്‍ ക്യൂബന്‍ വിപ്ലവത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് ലാറ്റിനമേരിക്കന്‍ - കരീബിയന്‍ രാജ്യങ്ങളെയാകെ കൊണ്ടുപോവുക- അതായത്, അമേരിക്കയുടെ സാമ്പത്തിക - രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിധേയമായി നില്‍ക്കുന്ന പുത്തന്‍ കോളനിവാഴ്ച സ്ഥാപിക്കുക. ഇതിനെ അവര്‍ സുഹൃദ് രാജ്യങ്ങളുടെ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കും. മഡുറൊ ചൂണ്ടിക്കാണിച്ചതുപോലെ ഉക്രൈനിലെപ്പോലെ ഫാസിസ്റ്റ് സംഘങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതിയാണ് വെനസ്വേലയില്‍ അമേരിക്ക നടപ്പാക്കി വരുന്നത്. ലക്ഷ്യവും ഏറെക്കുറെ സമാനമാണ്. അമേരിക്കന്‍ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള രാഷ്ട്രങ്ങളെയാകെ കീഴ്പ്പെടുത്തുക. അതിന് അതാതിടത്തെ മൂലധന ശക്തികളെ അണിനിരത്തിക്കൊണ്ടുള്ള അട്ടിമറികള്‍ സംഘടിപ്പിക്കുക. ഫാസിസ്റ്റ് സ്വേച്ഛാധിപത്യവാഴ്ച സ്ഥാപിക്കുക. ഉക്രൈനില്‍ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ നവനാസികള്‍ ജനാധിപത്യപരമായ പ്രതിഷേധ പ്രകടനങ്ങളെയാകെ പട്ടാളത്തെ ഇറക്കി ഉരുക്കുമുഷ്ടി ഉപയോഗിച്ചും ഒപ്പം വംശീയവാദികളായ നവനാസി ഭീകരസംഘങ്ങളെ കെട്ടഴിച്ചുവിട്ടും നേരിടുന്നതില്‍നിന്നു തന്നെ സാമ്രാജ്യത്വം ജനാധിപത്യത്തിന്റെ മുഖംമൂടി പോലും ഉപേക്ഷിക്കാന്‍ മടിക്കില്ലെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നു. ഉക്രൈനില്‍ എന്നപോലെ തന്നെ ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘങ്ങളാണ് ഇന്ന് വെനസ്വേലയില്‍ ആക്രമണങ്ങളും അട്ടിമറികളും നടത്തുന്നത്. മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും കഴിഞ്ഞ 15 വര്‍ഷമായി ആവര്‍ത്തിച്ചുള്ള ജനവിധി നേടി അധികാരത്തില്‍ തുടരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടുമുള്ള കടുത്ത ശത്രുതയും പകയും, ജനാധിപത്യ സ്ഥാപനങ്ങളെയും നടപടികളെയും തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, കമ്യൂണല്‍ കൗണ്‍സിലുകള്‍, പൊതുജനാരോഗ്യ - പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനം, സബ്സിഡി നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റോറുകള്‍, ട്രേഡ് യൂണിയനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍, വന്‍കിടബാങ്കുകള്‍, ഭൂപ്രഭുക്കള്‍, സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നല്‍കുന്ന പിന്തുണ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നല്‍കുന്ന ഒത്താശ എന്നിവയാണ് വെനസ്വേലയിലെ ഫാസിസ്റ്റ് സംഘങ്ങളുടെ സവിശേഷത. ഇടത്തരക്കാരായ സര്‍വകലാശാലാ വിദ്യാര്‍ഥികളും ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയ വിഭാഗങ്ങളും സൈനിക ഉദ്യോഗസ്ഥരും മുന്‍ സൈനിക ഉദ്യോഗസ്ഥരുമെല്ലാമാണ് ഈ ഫാസിസ്റ്റ് സംഘങ്ങളില്‍ അണിനിരന്നിട്ടുള്ളത്. അഭിപ്രായ സമന്വയത്തിന്റെയും അനുരഞ്ജനത്തിന്റെയും ഭാഷയും ശൈലിയും ഈ സംഘങ്ങള്‍ക്ക് അന്യമാണ്. ഒത്തുതീര്‍പ്പിനുംസമവായത്തിനുമുള്ള സര്‍ക്കാര്‍ നീക്കങ്ങളെ അവര്‍ സര്‍ക്കാരിന്റെ ദൗര്‍ബല്യമായാണ് കാണുന്നത്. ഉക്രൈനില്‍ ഒരു വശത്ത് അന്താരാഷ്ട്ര സമ്മര്‍ദത്തിലൂടെ ചര്‍ച്ചകള്‍ക്കായി സര്‍ക്കാരിനെ പ്രേരിപ്പിക്കുമ്പോള്‍ മറുവശത്ത് ഭീകരസംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് നാം കണ്ടത്. ഈ ഫാസിസ്റ്റ് സംഘങ്ങള്‍ നടത്തുന്നത് ഒറ്റതിരിഞ്ഞ ആക്രമണങ്ങളല്ല, വൈകാരികമായ പ്രതികരണങ്ങളുമല്ല. കൃത്യമായും കേന്ദ്രീകൃതമായ ആസൂത്രണം അവയ്ക്കെല്ലാം പിന്നിലുണ്ട്. അവ നടപ്പാക്കുന്നതാകട്ടെ വികേന്ദ്രീകൃതമായും.

അമേരിക്കന്‍ ഗവണ്‍മെന്‍റും കോര്‍പറേറ്റ് മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പ്രതിപക്ഷം നടത്തുന്ന സമാധാനപരമായ പ്രകടനങ്ങളെ വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭീകരമായി അടിച്ചമര്‍ത്തുന്നതായാണ്. ഈ "സമാധാനപരമായ പ്രതിഷേധക്കാര്‍" ആശുപത്രികളും വിദ്യാലയങ്ങളും പൊതുയാത്രാ സംവിധാനങ്ങളും സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുമെല്ലാം ബോംബെറിഞ്ഞ് തകര്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. പൊലീസിനും സുരക്ഷാസൈന്യത്തിനുംനേരെ സായുധാക്രമണമാണ് അമേരിക്കന്‍ ഗവണ്‍മെന്‍റ് പറയുന്ന സമാധാനത്തിന്റെ ഈ വെള്ളരി പ്രാവുകള്‍ നടത്തുന്നത്. വലിയ തോതില്‍ അവര്‍ ആയുധങ്ങള്‍ ശേഖരിക്കുകയും കൃത്യമായ ആയുധ പരിശീലനം നേടുകയും ചെയ്യുന്നു. ഉക്രൈനില്‍ നിന്നു വ്യത്യസ്തമായി വെനസ്വേലയില്‍ ഒരു വശത്ത് അനുരഞ്ജനത്തിനും സമവായത്തിനും ശ്രമിക്കുമ്പോള്‍ തന്നെ ഫാസിസ്റ്റ് ഭീകരസംഘങ്ങളെയും അവര്‍ക്കുപിന്നിലുള്ള മൂലധന ശക്തികളെയും തുറന്നുകാണിക്കാനും ജനങ്ങളെ അണിനിരത്തി കര്‍ക്കശമായി നേരിടാനും മഡുറൊ സര്‍ക്കാരിന് കഴിയുന്നുണ്ട്. ലാറ്റിനമേരിക്കയിലെ രാജ്യങ്ങളാകെ ഈ ഭീകരസംഘങ്ങള്‍ക്കെതിരെ വെനസ്വേലയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പിന്നില്‍ അണിനിരക്കുമ്പോള്‍ അമേരിക്കന്‍ ഗവണ്‍മെന്‍റാകട്ടെ ഈ അട്ടിമറിസംഘങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്.

പ്രതിവര്‍ഷം 50 ലക്ഷം ഡോളറാണ് വെനസ്വേലയിലെ അട്ടിമറിസംഘങ്ങള്‍ക്കായി അമേരിക്കയില്‍നിന്നു ലഭിക്കുന്നത്. യുഎസ്എയ്ഡ്, എഡോവ്മെന്‍റ് ഫോര്‍ ഡെമോക്രസി എന്നിവയിലൂടെയാണ് അമേരിക്കന്‍ ഗവണ്‍മെന്‍റ് അട്ടിമറിക്കാര്‍ക്ക് പണമെത്തിക്കുന്നത്. അതുകൊണ്ട് വെനസ്വേലയിലെ ജനങ്ങള്‍ക്ക് സമാധാനവും സ്ഥിരതയും ലഭിക്കണമെങ്കില്‍ അട്ടിമറിക്കാര്‍ക്ക് പിന്തുണ കൊടുക്കുന്ന അമേരിക്കന്‍ ഗവണ്‍മെന്‍റിനെതിരെ അന്താരാഷ്ട്ര പൊതുജനാഭിപ്രായം ഉയരണം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ ഇന്‍റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ വിചാരണ ചെയ്യപ്പെടണം. വെനസ്വേലയിലെയോ ഉക്രൈനിലെയോ ജനങ്ങള്‍ മാത്രം അഭിമുഖീകരിക്കുന്ന വെല്ലുവിളിയല്ല അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍നിന്ന് ഇന്ന് ഉയര്‍ന്നുവരുന്നത്. അത് ലോകജനതയ്ക്കെതിരെ ആകെ ഉയരുന്ന ഭീഷണിയാണ്. ഫാസിസ്റ്റ് സംഘങ്ങളുടെ ഭീകരാക്രമണങ്ങള്‍പോലെ തന്നെ കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന നുണപ്രചരണങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ടും നേരിട്ടുകൊണ്ടും മാത്രമേ ഈ മഹാവിപത്തിനെ ഇല്ലായ്മ ചെയ്യാനാകൂ.

*
ജി വിജയകുമാര്‍

Friday, February 21, 2014

ഉക്രൈനിലെ യുഎസ് കുത്തിത്തിരിപ്പ്

പഴയ സോവിയറ്റ്യൂണിയനിലെ റിപ്പബ്ലിക്കുകളെ റഷ്യയ്ക്കെതിരെ തിരിക്കാനും ആദ്യം യൂറോപ്യന്‍ യൂണിയനിലും പിന്നീട് നാറ്റോയിലും ചേര്‍ത്ത് സാമ്രാജ്യത്വപക്ഷത്ത് ഉറപ്പിക്കാനും അമേരിക്ക നടത്തുന്ന ഗൂഢമായ കരുനീക്കങ്ങളാണ് ഉക്രൈനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നില്‍. ലോകം ഇത് തിരിച്ചറിയേണ്ടതുണ്ട്. ഉക്രൈനിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതുമുണ്ട്.

കഴിഞ്ഞദിവസം തലസ്ഥാനമായ കീവില്‍ ഉണ്ടായ കലാപത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 250 പേര്‍ക്ക് പരിക്കേറ്റു. ഈ കലാപത്തിനുപിന്നിലുള്ള ശക്തി അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന് നേരത്തേതന്നെ വ്യക്തമായിരുന്നു. അമേരിക്കയിലെ ഉന്നത നയതന്ത്രജ്ഞരുടെ ചോര്‍ന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഇത് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി വിക്ടോറിയ നൂലാന്‍ഡിനാണ് ഉക്രൈനില്‍ കലാപമുണ്ടാക്കാനുള്ള ചുമതല അമേരിക്ക നല്‍കിയത്. നൂലാന്‍ഡും അമേരിക്കന്‍ സ്ഥാനപതി ജിയോഫ്രപാറ്റും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്. പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമേയുള്ളൂവെങ്കിലും, ഉക്രൈനിലെ ഭരണത്തെ അസ്ഥിരപ്പെടുത്തി അരാജകാവസ്ഥയുണ്ടാക്കാനും റഷ്യാബന്ധം വിടുവിച്ച് ഉക്രൈനിനെ അമേരിക്കന്‍പക്ഷത്തേക്ക് അടര്‍ത്തിച്ചേര്‍ക്കാനുമുള്ള പദ്ധതിയാണ് ആ ഹ്രസ്വസംഭാഷണം പുറത്തുകൊണ്ടുവന്നത്. യുട്യൂബിലൂടെ ഇത് വിവാദമായപ്പോള്‍ വിക്ടോറിയാ നൂലാന്‍ഡ് പരസ്യമായി മാപ്പുചോദിക്കുകയുണ്ടായി.

എന്നാല്‍, അമേരിക്ക തങ്ങളുടെ ശ്രമം അവിടെ ഉപേക്ഷിക്കുകയല്ല, പരസ്യമായി മാപ്പുപറയുമ്പോഴും രഹസ്യമായി ഉക്രൈനില്‍ കലാപത്തിന്റെ കനല്‍ വിതറുകയാണ് ചെയ്തത്. ഉക്രൈന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വിക്ടര്‍ യാനുകോവിച്ചിന്റെ നേതൃത്വത്തിലുള്ള ഭരണത്തെ അട്ടിമറിക്കാന്‍ ആഭ്യന്തരകലാപം വളര്‍ത്താന്‍ വന്‍തോതില്‍ അമേരിക്ക പണമൊഴുക്കി. അങ്ങനെയുണ്ടായതാണ് ഈ കലാപ പരമ്പര. യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുന്ന ഉടമ്പടികളില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് വിസമ്മതിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ കലാപങ്ങള്‍ പടരുന്നത്. റഷ്യയ്ക്കൊപ്പം നില്‍ക്കുന്ന ഈ മുന്‍സോവിയറ്റ് റിപ്പബ്ലിക്കിനെ തങ്ങളുടെ അധീനതയിലാക്കാനാണ് യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയും ശ്രമിക്കുന്നത്. ഏത് അന്താരാഷ്ട്ര കരാര്‍ ഒപ്പിടണം; ഏത് രാജ്യവുമായി ഏത് വ്യവസ്ഥയില്‍ സഹകരിക്കണം എന്നൊക്കെ നിശ്ചയിക്കാന്‍ പരമാധികാരമുള്ള രാജ്യമാണ് ഉക്രൈന്‍. ആ പരമാധികാരത്തിനുനേര്‍ക്ക് അവിടത്തെ ചില വിധ്വംസകശക്തികളെ ഉപയോഗിച്ച് ആക്രമണം നടത്തുകയാണ് ഇപ്പോള്‍ അമേരിക്ക.

മൂന്നുമാസം മുമ്പ് യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരക്കരാറില്‍നിന്ന് പിന്മാറുകയും റഷ്യയുമായി സമാനസ്വഭാവത്തിലുള്ള കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു ഉക്രൈന്‍. യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകള്‍ ഉക്രൈനിന്റെ ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമല്ല എന്നുകണ്ടാണ് ആ രാഷ്ട്രം പിന്മാറിയത്. റഷ്യയുടെ വ്യവസ്ഥകളാകട്ടെ, ഉക്രൈനിന്റെ പൊതുതാല്‍പ്പര്യത്തിലുള്ളതായിരുന്നുതാനും. റഷ്യയുമായി ഉക്രൈനിന് നേരത്തേതന്നെ നല്ല ബന്ധമുണ്ട്. വിപണിയിലെ വിലയെ അപേക്ഷിച്ച് താഴ്ന്നവിലയ്ക്ക് ഉക്രൈനിന് പ്രകൃതിവാതകം നല്‍കുന്നതുപോലും റഷ്യയാണ്. അങ്ങനെ പല നിലകളിലുള്ള ആ ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിന് വഴിവയ്ക്കുന്നതായി പുതിയ കരാര്‍. ഇത് അമേരിക്കയെയും ചില യൂറോപ്യന്‍ രാജ്യങ്ങളെയും ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. ഉക്രൈനിനെ റഷ്യയ്ക്കെതിരെ തങ്ങളുടെ പക്ഷത്ത് ഉറപ്പിക്കണമെന്ന് ചിന്തിച്ച അവര്‍ റഷ്യയുമായുള്ള ബന്ധം വിടര്‍ത്തിക്കൊണ്ടുള്ള ഉക്രൈനിന്റെ യൂറോപ്യന്‍ ഉല്‍ഗ്രഥനമെന്ന മുദ്രാവാക്യം ഉയര്‍ത്തി ആ രാജ്യത്ത് ആഭ്യന്തരപ്രക്ഷോഭം ഉയര്‍ത്താന്‍ ധനസഹായം നല്‍കി. ഛിദ്രശക്തികളെ അതിനുവേണ്ടി ഉപകരണങ്ങളാക്കി. അതിന്റെ ഫലമാണ് ഇന്നുകാണുന്ന കലാപങ്ങള്‍.

സോവിയറ്റ്യൂണിയനിലുണ്ടായിരുന്ന റിപ്പബ്ലിക്കുകളില്‍ റഷ്യ കഴിഞ്ഞാല്‍ കൂടുതല്‍ ജനസംഖ്യയും സാമ്പത്തികശേഷിയുമുള്ള രാജ്യമാണ് ഉക്രൈന്‍. ഉക്രൈന്‍ റഷ്യയോട് ചേര്‍ന്നുനില്‍ക്കുന്നത് അതുകൊണ്ടുതന്നെ അമേരിക്കയ്ക്ക് സഹിക്കുന്നില്ല, പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സഹിക്കുന്നില്ല. നേരത്തെ ജോര്‍ജിയയില്‍ കുത്തിത്തിരിപ്പുണ്ടാക്കിയവര്‍ ഇപ്പോള്‍ ഉക്രൈനില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നു. ജോര്‍ജിയയിലെ ഇടപെടല്‍ റഷ്യ ഇടപെട്ട് അടിച്ചമര്‍ത്തി. അപ്പോള്‍ അമേരിക്ക ശ്രദ്ധ ഉക്രൈനിലാക്കി. ജോര്‍ജിയയെക്കൊണ്ട് റഷ്യയെ ആക്രമിപ്പിക്കാന്‍പോലും അമേരിക്ക ഒരു ഘട്ടത്തില്‍ തയ്യാറായി എന്ന് ഓര്‍മിക്കണം. ഉക്രൈനിന്റെ കാര്യത്തിലുള്ള ഗൂഢതാല്‍പ്പര്യങ്ങള്‍ അമേരിക്ക മറച്ചുവച്ചിട്ടില്ല. അവിടെ പടിഞ്ഞാറിന് സ്വീകാര്യമായ ഭരണസംവിധാനമുണ്ടാക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി പരസ്യമായിത്തന്നെ പറഞ്ഞു. ഉക്രൈനിലെ പ്രതിപക്ഷനേതാക്കളെ മ്യൂണിക്കില്‍ വിളിച്ചുവരുത്തി സഹായവാഗ്ദാനങ്ങള്‍ നല്‍കി. പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചു. മറച്ചുവയ്ക്കാതെതന്നെ പണമൊഴുക്കി. പലതവണ അമേരിക്കന്‍ നേതാക്കളും യൂറോപ്യന്‍ നേതാക്കളും ഉക്രൈന്‍ തലസ്ഥാനമായ കീവിലെത്തി പ്രക്ഷോഭങ്ങളെ ഏകോപിപ്പിച്ചു. റഷ്യയുടെ കരിങ്കടല്‍ നാവികപ്പടയുടെ ആസ്ഥാനം ഉക്രൈനിലെ സെവസ്റ്റാപോള്‍ ആണ്. ഉക്രൈനിനെ അധീനത്തിലാക്കിയാല്‍ റഷ്യയുടെ നാവികസേനാശക്തിയെ വലിയ അളവില്‍ നിയന്ത്രിക്കാമെന്ന ചിന്തയും അമേരിക്കയ്ക്കുണ്ട്.

ഉക്രൈനിലുള്ളത് ജനാധിപത്യപരമായ പ്രക്രിയയിലൂടെ അധികാരത്തില്‍വന്ന സര്‍ക്കാരാണ്. ആ സര്‍ക്കാരിന് ഉക്രൈനിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജനാധിപത്യപരമായ പരമാധികാരമുണ്ട്. അത് വകവച്ചുകൊടുക്കില്ല എന്നതാണ് അമേരിക്കയുടെ നിലപാട്. 2015ല്‍ തെരഞ്ഞെടുപ്പ് നടക്കുംമുമ്പുതന്നെ യാനുകോവിച്ച് സര്‍ക്കാരിനെ അട്ടിമറിച്ച് ഉക്രൈനില്‍ പാവഭരണം സ്ഥാപിക്കാനും ആ ഭരണം വഴി ആ രാജ്യത്തെ ആദ്യം യൂറോപ്യന്‍ യൂണിയനിലും തുടര്‍ന്ന് നാറ്റോയിലും അംഗമാക്കാനുമാണ് നീക്കം. ശീതസമരകാലം കഴിഞ്ഞുവെന്നു കരുതപ്പെടുമ്പോഴും റഷ്യയെ എതിര്‍ശക്തിയായി കണ്ട് കഴിയുന്നത്ര ഒറ്റപ്പെടുത്തി ശീതസമരത്തിന്റെ സ്പിരിറ്റ് മുമ്പോട്ടുകൊണ്ടുപോവുകയാണ് അമേരിക്ക. റഷ്യയ്ക്കടുത്തുള്ള രാജ്യങ്ങളെ അടര്‍ത്തി യൂറോപ്യന്‍ യൂണിയനിലും നാറ്റോയിലും ചേര്‍ക്കാനുള്ള പദ്ധതി ഇതിന്റെ ഭാഗമാണ്. ഉക്രൈനില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നതാകട്ടെ സംഹാരാത്മകമായ ആ ബൃഹദ്പദ്ധതിയുടെ ഭാഗംതന്നെയാണ്. ഇത് ലോകം തിരിച്ചറിയേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, January 29, 2014

ഒബാമയുടെ ആണവവിമുക്ത ലോകവും ഇറാനും

ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന പ്രക്രിയയും സംവിധാനവും ഇറാന്‍ ഉപേക്ഷിച്ചതായി ജനുവരി 20ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇന്‍സ്പെക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇറാന്‍ യുഎന്‍ രക്ഷാസമിതിയുടെ സ്ഥിരാംഗങ്ങളും യൂറോപ്യന്‍ യൂണിയനുമായി 2013 നവംബറില്‍ ജനീവയിലുണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു ഇത്. അഞ്ചുശതമാനത്തിലധികം സാന്ദ്രത ഉണ്ടാക്കുന്ന യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ നിര്‍ത്തിവച്ചു. ജനീവാ കരാറിലെ വ്യവസ്ഥകള്‍ പാലിച്ച് ആണവായുധ സാധ്യതകള്‍ ഉപേക്ഷിച്ച ഇറാന്റെ നടപടി ആണവനിരായുധീകരണത്തെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായി പ്രശംസിക്കപ്പെട്ടു. ജനീവാ കരാറിലെ മറ്റുവ്യവസ്ഥകളും നടപ്പാക്കുന്നതോടെ ഇറാന്റെമേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടും. ഇറാനെ ഒറ്റപ്പെടുത്തുകയെന്ന അമേരിക്കന്‍ നയം അവസാനിപ്പിക്കും.

1970ല്‍ ഒപ്പുവച്ച ആണവനിര്‍വ്യാപന ഉടമ്പടി (എന്‍പിടി) യനുസരിച്ചു ആണവായുധങ്ങള്‍ ഇല്ലാത്ത രാഷ്ട്രങ്ങള്‍ക്കുള്ള ബാധ്യതയാണ് ഇറാന്‍ നിറവേറ്റിയത്. എന്നാല്‍, എന്‍പിടിയിലെ ഏറ്റവും പ്രധാന അനുഛേദമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള ആണവായുധരാഷ്ട്രങ്ങള്‍ തയ്യാറായിട്ടില്ല. ആറാം അനുഛേദമനുസരിച്ച് നിരായുധീകരണത്തിന് നടപടികള്‍ എടുക്കാന്‍ ആണവായുധരാഷ്ട്രങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇത് നിറവേറ്റാതെ, ഉടമ്പടിയെ ലംഘിച്ചുകൊണ്ട് ആണവായുധരാഷ്ട്രങ്ങള്‍ ആണവപ്പന്തയത്തില്‍ കുതിക്കുകയാണ്; ഉടമ്പടി പ്രാബല്യത്തില്‍ വന്ന് നാല്‍പ്പത്തിനാലുവര്‍ഷം പിന്നിട്ടിട്ടും. ആണവനിരായുധീകരണത്തെപ്പറ്റി ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു 2009ല്‍ അധികാരത്തില്‍ വന്നയുടന്‍ പ്രസിഡന്റ് ഒബാമ നടത്തിയ പ്രസ്താവനകള്‍. 2009 ഏപ്രില്‍ അഞ്ചിന്, തന്റെ ആദ്യത്തെ പ്രധാന വിദേശനയപ്രസംഗത്തില്‍, ആണവായുധങ്ങളില്ലാത്ത ഒരു ലോകത്തിന്റെ സമാധാനത്തോടും സുരക്ഷയോടും അമേരിക്കയ്ക്കുള്ള പ്രതിബദ്ധത അദ്ദേഹം പ്രഖ്യാപിച്ചു. ആ വര്‍ഷംതന്നെ കൂടിയ യുഎന്‍ രക്ഷാസമിതി ഉച്ചകോടിയില്‍ ഒബാമ അധ്യക്ഷത വഹിച്ചു. ആണവനിര്‍വ്യാപന ഉടമ്പടിയിലെ ആറാം അനുഛേദത്തിലെ ഉത്തരവാദിത്തം- ആണവനിരായുധീകരണത്തിനുള്ള-രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങള്‍ നടന്നിട്ട് അഞ്ചുവര്‍ഷത്തോളമായി. ഇറാനുമായുള്ള ആണവ ഇടപാടില്‍ എന്‍പിടി വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കിയ അമേരിക്കയും കൂട്ടരും അവരുടെ കര്‍ത്തവ്യം വിസ്മരിക്കുകയാണ്.

ആണവായുധപ്പന്തയം പുതിയ ഘട്ടത്തിലെത്തിയിരിക്കുകയാണ്; ശീതസമരാവസാനത്തിന് ശേഷം. അമേരിക്കയും റഷ്യയും ചൈനയും എന്‍പിടിയില്‍ ഒപ്പിട്ടിട്ടില്ലാത്ത ഇസ്രയേലും ഇന്ത്യയും പാകിസ്ഥാനുമെല്ലാം ആണവപ്പന്തയത്തില്‍ പങ്കെടുക്കുന്നു. അമേരിക്കതന്നെയാണ് ഏറ്റവും മുന്നില്‍. 2009 ഏപ്രിലില്‍ പ്രാഗില്‍വച്ചാണ് ആണവായുധവിമുക്ത ലോകത്തെപ്പറ്റി ഒബാമ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തിയത്. അന്ന് അദ്ദേഹം പറഞ്ഞു, ""ആണവായുധവിമുക്തലോകത്തിനായി അമേരിക്ക സുവ്യക്തമായ നടപടികള്‍ സ്വീകരിക്കും. ശീതസമരകാലത്തെ ചിന്താഗതി അവസാനിപ്പിക്കാന്‍ ദേശീയ സുരക്ഷാസിദ്ധാന്തത്തില്‍ ആണവായുധത്തിനുള്ള സ്ഥാനം കുറയ്ക്കുകയും, മറ്റു രാഷ്ട്രങ്ങളോട് അത് ആവശ്യപ്പെടുകയുംചെയ്യും"". ആണവായുധ വിമുക്തലോകത്തെപ്പറ്റി ഉറപ്പുകള്‍ നല്‍കിയ ഒബാമ 2009 അവസാനിക്കുന്നതിന് മുമ്പുതന്നെ ആണവായുധശേഖരം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. 2010ലെ ബജറ്റില്‍ അതിനു മുമ്പുള്ള വര്‍ഷങ്ങളില്‍ ആണവായുധങ്ങള്‍ക്കു നല്‍കിയതിനേക്കാള്‍ കൂടുതല്‍ വിഹിതം നല്‍കി. ആയുധശേഖരത്തിന് ക്ഷയം സംഭവിച്ചതുകൊണ്ടാണിതെന്ന് വൈസ്പ്രസിഡന്റ് ജോസഫ് ബൈഡന്‍ വിശദീകരിച്ചു. ""നമ്മുടെ രാജ്യത്തിന്റെയും നമ്മുടെ സഖ്യകക്ഷികളുടെയും പ്രതിരോധത്തിന് ആണവായുധങ്ങള്‍ ആവശ്യമുള്ളിടത്തോളം കാലം, നാം സുരക്ഷിതവും, ഫലപ്രദവുമായ ആണവശേഖരം നിലനിര്‍ത്തും"", ബൈഡന്‍ വ്യക്തമാക്കി. നിരായുധീകരണം അമേരിക്കയുടെ അജന്‍ഡയിലില്ലെന്ന് തീര്‍ച്ചയായി. പ്രഖ്യാപനങ്ങള്‍ തുടര്‍ന്നു. ഈ നിലപാടിനെ സ്ഥിരീകരിക്കുന്നതായിരുന്നു 2013 ജൂണില്‍ ആണവനയത്തെപ്പറ്റി ഒബാമ ബര്‍ലിനില്‍ നടത്തിയ പ്രസംഗം. യൂറോപ്പില്‍ വിന്യസിക്കുന്ന ആണവായുധങ്ങളില്‍ വീണ്ടും കുറവുവരുത്താന്‍ റഷ്യയുമായി ചേര്‍ന്ന് അമേരിക്ക തയ്യാറാണെന്ന് ഒബാമ പറഞ്ഞു. നാറ്റോയുമൊത്ത് മിസൈല്‍ പ്രതിരോധസംവിധാനമുണ്ടാക്കാനുള്ള ശ്രമം അമേരിക്ക തുടര്‍ന്നാല്‍ ഇനിയും ആണവായുധങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്താന്‍ തയ്യാറല്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ആണവ നിരായുധീകരണത്തിനുള്ള ലോകപൊതുജനാഭിപ്രായം ശക്തമായി വരുന്ന സന്ദര്‍ഭത്തില്‍തന്നെയാണ് അതിനെ അവഗണിച്ച്, എല്ലാ ആണവായുധരാഷ്ട്രങ്ങളും ആയുധങ്ങളുടെ ആധുനികവല്‍ക്കരണം നടത്തുകയും സുരക്ഷാസിദ്ധാന്തങ്ങളില്‍ ആണവായുധങ്ങള്‍ക്കുള്ള സ്ഥാനം തുടര്‍ന്നും ഉറപ്പാക്കുകയും ചെയ്യുന്നത്. ഈ മാസം എട്ടിനാണ് അമേരിക്കയുടെ പ്രതിരോധസെക്രട്ടറി ചക്ക് ഹേഗല്‍ അമേരിക്കയുടെ ആണവായുധങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ പദ്ധതിയെപ്പറ്റി അറിയിപ്പ് നല്‍കിയത്. ആയുധങ്ങളുടെ ആധുനികവല്‍ക്കരണം, പുതിയ അന്തര്‍വാഹിനികള്‍, ബോംബര്‍ വിമാനങ്ങള്‍, മിസൈലുകള്‍ തുടങ്ങിയവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം അത്യന്താധുനികസാങ്കേതികവിദ്യ ഉപയോഗിച്ചാണ്. യുഎസ് കോണ്‍ഗ്രസിന്റെ ബജറ്റ് ഓഫീസിന്റെ 2013 ഡിസംബര്‍ അവസാനത്തെ കണക്കുകളനുസരിച്ച് ഈ പദ്ധതിക്ക് അടുത്ത ദശകത്തില്‍ 350 ബില്യന്‍ ഡോളര്‍ ചെലവാകും. അനൗദ്യോഗികകണക്കനുസരിച്ച് ചെലവ് ഇതിന്റെ മൂന്നിരട്ടിയായിരിക്കും. ലോകത്തെ പല തവണ ചുട്ടു ചാമ്പലാക്കാനുള്ള ആണവായുധശേഖരം അമേരിക്കയ്ക്കുണ്ട്; റഷ്യക്കും. അമേരിക്കയാണ് ഈ ആണവപ്പന്തയത്തിന്റെ മുമ്പില്‍. റഷ്യയും ആണവായുധങ്ങളുടെ ആധുനികവല്‍ക്കരണവും അന്തര്‍വാഹിനികളുടെയും പുതിയ തരം മിസൈലുകളുടെയും നിര്‍മാണവും നടത്തുകയാണ്. ഇന്ത്യയും പാകിസ്ഥാനും ആണവായുധ പന്തയത്തിലാണ്. രണ്ടു രാഷ്ട്രങ്ങളും കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നു. ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയതരം ദീര്‍ഘദൂരമിസൈലുകള്‍ പരീക്ഷിക്കുന്നു. ഈ പംക്തികളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ലോകത്തിലുള്ളതില്‍ ഏറ്റവും അപകടകരമായ ആണവപ്പന്തയമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. ചൈനയും ഒട്ടും പിന്നിലല്ലെന്നു പറയാം. ചൈനയ്ക്ക് 250 ആണവായുധങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ദീര്‍ഘദൂരമിസൈലുകള്‍, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തുന്നതിലും ആണവഅന്തര്‍വാഹിനികളിലുമാണ് ചൈന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇറാന്‍ യഥാര്‍ഥത്തില്‍ ഒരു ആണവഭീഷണിയായിരുന്നില്ല. സമാധാനപരമായ ആവശ്യത്തിന് മാത്രമേ ആണവ സാങ്കേതികവിദ്യ ഉപയോഗിക്കുകയുള്ളൂവെന്നും ആണവായുധങ്ങള്‍ ആവശ്യമില്ലെന്നും ഇറാന്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇറാനെ ഒരു ആണവഭീഷണിയായി ഉയര്‍ത്തിക്കാട്ടിയതിന്റെ പിന്നില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും താല്‍പ്പര്യങ്ങളാണ് ഉണ്ടായിരുന്നത്. ഇവിടെയാണ് അമേരിക്കയുടെ ആണവകാപട്യം പ്രകടമാകുന്നത്. ഇസ്രയേലാണ് പശ്ചിമേഷ്യയിലെ ആണവഭീഷണി. ദശകങ്ങളായി ആണവായുധങ്ങള്‍ ഉള്ള ഇസ്രയേല്‍ ഇപ്പോള്‍ അവയെ ആധുനികവല്‍ക്കരിക്കുകയാണ്. ഒരിക്കലും അമേരിക്ക ആണവകാര്യത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ചിട്ടില്ല.

ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ആണവായുധങ്ങള്‍ വേണമെന്ന നിലപാട് അമേരിക്ക അംഗീകരിച്ചിരിക്കുകയാണ്. 2010ലെ എന്‍പിടി പുനരവലോകന സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് പശ്ചിമേഷ്യയെ ഒരു ആണവരഹിത മേഖലയാക്കുന്നതിനുള്ള ആലോചനകള്‍ക്കായി കഴിഞ്ഞമാസം ഫിന്‍ലന്‍ഡില്‍ യുഎന്‍ ഒരു യോഗം ക്രമീകരിച്ചിരുന്നതാണ്. ഇതിനെ തുരങ്കംവച്ചത് ഇസ്രയേലായിരുന്നു. അമേരിക്ക ഇതിന് കൂട്ടുനിന്നു. ഇറാനുമായുള്ള ആണവഇടപാടിനെ ഇസ്രയേല്‍ ശക്തമായി എതിര്‍ക്കുന്നു. ഒരര്‍ഥത്തില്‍ ഇറാന്റെ ആണവബോംബ് ഇസ്രയേലിന്റെ പ്രചാരണത്തിന്റെ സൃഷ്ടിയാണ്. പശ്ചിമേഷ്യയിലെ കാതലായ പ്രശ്നം പലസ്തീനില്‍ ഇസ്രയേലിന്റെ അധിനിവേശമാണ്. ഇതില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രചാരണം. ഇതില്‍ ഇസ്രയേല്‍ കുറെ വിജയിച്ചിട്ടുമുണ്ട്. എന്‍പിടിയുടെ വ്യവസ്ഥകള്‍ ഇറാന്‍ നടപ്പാക്കുകയാണ്. ആണവായുധവിമുക്തലോകത്തിന്റെ പ്രവാചകനായ ഒബാമ, ഈ കരാറിലെ വ്യവസ്ഥകളെ ലംഘിക്കുകയാണ്.

*
നൈനാന്‍ കോശി ദേശാഭിമാനി

Tuesday, January 21, 2014

അടിമത്തപരമായ വിധേയത്വം

നമ്മുടെ നയതന്ത്രജ്ഞയോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് അമേരിക്ക- ഇന്ത്യാ ബന്ധത്തില്‍ ഉണ്ടായ അകല്‍ച്ച വലിയ ചര്‍ച്ചാവിഷയമായി. എത്രയോ മുമ്പുതന്നെ ഇന്ത്യ സ്വീകരിക്കേണ്ടിയിരുന്ന "പകരത്തിനുപകരം" എന്ന രീതിയിലുള്ള പ്രതികരണത്തിന് ഇന്ത്യ തയ്യാറാവുകയും പരസ്പരമനുവദിക്കുന്നതിനെക്കാള്‍ എത്രയോ കൂടുതല്‍ ആനുകൂല്യങ്ങള്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യ അനുവദിക്കുന്നത് വെട്ടിക്കുറയ്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍, അതുകൊണ്ടുമാത്രമായില്ല. ഓരോ സംഭവത്തിനുപിന്നിലും, അതിലേക്ക് എത്തിച്ചേരുന്ന സംഭവങ്ങളുടെ ഒരു പ്രക്രിയതന്നെയുണ്ട്. അതിനാല്‍ ഈ പ്രക്രിയകള്‍ മനസിലാക്കുകയും അവ തിരുത്തുകയും ചെയ്യുന്നില്ലെങ്കില്‍, ഇത്തരം സംഭവങ്ങളെ അവയുടെ തലത്തില്‍വച്ചുമാത്രം ഒരിക്കലും കൈകാര്യംചെയ്യാന്‍ കഴിയില്ല.

ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഏറ്റവും ഒടുവിലത്തെ വാര്‍ത്താസമ്മേളനത്തെ (അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസ്താവനയായാണ് അതിനെ പലരും വീക്ഷിക്കുന്നത്) കാണേണ്ടത്. ഇന്ത്യയുടെ വിധേയത്വത്തെക്കുറിച്ച് അമേരിക്ക എങ്ങനെയാണ് കാണുന്നത് എന്നതു സംബന്ധിച്ച സൂചന ആ വാര്‍ത്താസമ്മേളനത്തില്‍ കാണാം. 2005ലെ ഇന്ത്യ- അമേരിക്ക ആണവകരാര്‍ ആയിരുന്നു തന്റെ ഭരണകാലത്തെ ഏറ്റവും പ്രധാന സംഭവം എന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. എന്നാല്‍, അതില്‍പിന്നീട് ഒരൊറ്റ യൂണിറ്റ് ആണവ വൈദ്യുതിപോലും അധികമായി ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത അദ്ദേഹം ബോധപൂര്‍വം മറച്ചുവച്ചു. അമേരിക്കന്‍ കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ആണവ വൈദ്യുതിനിലയത്തില്‍ അപകടമോ പ്രവര്‍ത്തനക്കുഴപ്പമോ ഉണ്ടായാല്‍ വൈദ്യുതനിലയദാതാവിനെ അതിന്റെ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നതിനായി, പാര്‍ലമെന്റ് പാസാക്കിയ സിവിലിയന്‍ ആണവ ബാധ്യതാനിയമത്തില്‍ സര്‍ക്കാര്‍ വെള്ളംചേര്‍ത്തു. എന്നിട്ടും ഒരൊറ്റ ആണവ പവര്‍പ്ലാന്റും ഇവിടെ സ്ഥാപിക്കപ്പെട്ടില്ല. ഈ വിഷയം പൊതുമിനിമം പരിപാടിയുടെ (ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പുറത്തുനിന്ന് പിന്തുണ നല്‍കുന്നതിന്റെ അടിസ്ഥാനം ഈ മിനിമം പരിപാടിയായിരുന്നു) ലംഘനമായിരുന്നതിനാല്‍ ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഈ കരാര്‍ ആണവസഹകരണത്തിനപ്പുറം പോകുന്നുവെന്നും ഇന്ത്യയെ അത് അമേരിക്കയുടെ സാമന്ത സഖ്യകക്ഷിയാക്കി ചുരുക്കുന്നുവെന്നും ഇടതുപക്ഷം മുന്നറിയിപ്പ് നല്‍കി. ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ അത് പ്രകടമാവുകയുംചെയ്തു. അമേരിക്ക ഏകപക്ഷീയമായി കെട്ടിയേല്‍പ്പിച്ച ഉപരോധത്തെത്തുടര്‍ന്ന് ഇറാനില്‍നിന്നുള്ള ഇന്ത്യയുടെ ക്രൂഡ്ഓയില്‍ ഇറക്കുമതി വലിയ അളവില്‍ കുറഞ്ഞു; 2010-11 ല്‍ ദിനംപ്രതി 3,71,520 ബാരല്‍ ആയിരുന്നത് 2012-13ല്‍ 2,67,100 ബാരലായി. അന്താരാഷ്ട്ര വിപണിയിലേതിനേക്കാള്‍ വളരെയേറെ കുറവായിരുന്നു ഇറാനില്‍നിന്നുള്ള ഇറക്കുമതിച്ചെലവ് എന്നതും ഇന്ത്യ രൂപയില്‍ വില നല്‍കിയാല്‍ മതി (അഥവാ അപ്പപ്പോഴത്തെ സ്ഥിതിക്ക് യോജിച്ച നാണയത്തില്‍) എന്ന വസ്തുതയും നിലനില്‍ക്കുമ്പോഴാണ് ഇതുണ്ടായത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലെ, നിര്‍വ്യാപനത്തിനും അന്താരാഷ്ട്ര സുരക്ഷിതത്വത്തിനുമുള്ള മുന്‍ അസിസ്റ്റന്റ് സെക്രട്ടറി സ്റ്റീഫന്‍ ജി റേഡ്മേക്കര്‍, 2007 ഫെബ്രുവരിയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇങ്ങനെ പ്രസ്താവിച്ചു:

ഇന്ത്യയുടെ സമീപനത്തില്‍ വമ്പിച്ച മാറ്റം ഉണ്ടാക്കുന്നതിന് 2005 ജൂലൈയിലെ ആണവക്കരാര്‍ സഹായകമായി. ഐഎഇഎയില്‍ ഇറാനെതിരെ ഇന്ത്യ രേഖപ്പെടുത്തിയ രണ്ട് വോട്ടുകള്‍ ഇതിന്റെ ഏറ്റവും നല്ല തെളിവാണ്. ഈ വോട്ടുകള്‍ രേഖപ്പെടുത്തിയത് നിര്‍ബന്ധത്തിന്‍കീഴിലാണ് എന്ന് അംഗീകരിക്കുന്ന ആദ്യത്തെ വ്യക്തി ഞാനാണ് എന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു.

നമ്മുടെ ഇന്ധനാവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ വമ്പിച്ച അളവില്‍ ചെലവ് ലാഭിക്കാന്‍ കഴിയുമായിരുന്നതും വൈദ്യുതോല്‍പ്പാദനക്ഷമത വലിയ അളവില്‍ വികസിപ്പിക്കാന്‍ സഹായകവുമായ പദ്ധതിയായിരുന്നു ഇന്തോ- ഇറാന്‍ ഗ്യാസ് പൈപ്പ് ലൈന്‍. ആ പദ്ധതി നടപ്പാകാതിരുന്നത്, അമേരിക്കയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യ കീഴ്പ്പെടുന്നുവെന്ന് വീണ്ടും വെളിപ്പെടുത്തി. പാകിസ്ഥാന്റെ ഭൂവിഭാഗങ്ങളിലൂടെ വരുന്ന പൈപ്പ് ലൈനിന്റെ സുരക്ഷിതത്വത്തിലുള്ള ആശങ്കയും ഗ്യാസിന് ഉയര്‍ന്ന വില ഇറാന്‍ ആവശ്യപ്പെടുന്നുവെന്നതുമാണ്, ഈ പദ്ധതിയില്‍നിന്ന് പിന്മാറുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് കാരണമായി എടുത്തുകാട്ടിയത്. എന്നാല്‍, ഇന്നിപ്പോള്‍ ആഭ്യന്തരമായി ഗ്യാസ് വാങ്ങുന്നതിന് റിലയന്‍സിന് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞനിരക്കാണ് ഇന്ത്യ ഇറാന് വാഗ്ദാനംചെയ്തത് എന്ന കാര്യം അധികമാര്‍ക്കും അറിയില്ല. അതിന്റെ ഫലമായി ഇന്ത്യക്ക് ലഭിക്കുമായിരുന്ന വളരെ വലിയ സാമ്പത്തികലാഭവും ഇന്ധനലാഭവും നഷ്ടപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. എന്നുതന്നെയല്ല, വില ഇന്ത്യന്‍ രൂപയില്‍ കൊടുത്താല്‍ മതിയായിരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ നാം ആ അവസരവും കളഞ്ഞുകുളിച്ചു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ നിയമവിരുദ്ധമായ രഹസ്യനിരീക്ഷണത്തെ സ്നോഡന്‍ തുറന്നുകാണിച്ചിട്ടുണ്ട്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കു മുന്നിലുള്ള ഇന്ത്യയുടെ അടിമത്തപരമായ വിധേയത്വം ഇക്കാര്യത്തിലും വ്യക്തമാകുന്നുണ്ട്. അമേരിക്കയുടെ പരമ്പരാഗത- ദീര്‍ഘകാല സഖ്യകക്ഷികളായ ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയുടെ പ്രതിഷേധം നിശബ്ദമായ രീതിയിലായിരുന്നു; രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നതായിരുന്നു. സ്വതന്ത്രരാഷ്ട്രങ്ങളുടെ പരമാധികാരത്തെയും ജനങ്ങളുടെ മൗലികമായ സ്വാതന്ത്ര്യങ്ങളെയും ഇത്ര ഹീനമായി ലംഘിക്കുന്ന, അമേരിക്കയുടെ കടന്നാക്രമണപരമായ രഹസ്യവിവരശേഖരണത്തെ, ഫ്രഞ്ച് പ്രസിഡന്റ് ശക്തിയായി അപലപിച്ചു. ഫ്രാന്‍സിലെ അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി "കടുത്ത നെറികേട്" എന്ന് അതിനെ വിശേഷിപ്പിച്ച് അവജ്ഞ രേഖപ്പെടുത്തി. ഇത്തരത്തിലുള്ള ഒന്നും ഭാവിയില്‍ സംഭവിക്കില്ല എന്ന് ഫ്രഞ്ച് പ്രസിഡന്റിനെയും ജര്‍മന്‍ ചാന്‍സലറെയും ഫോണില്‍വിളിച്ച്, മാപ്പ് അപേക്ഷിച്ച് ഉറപ്പുനല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നിര്‍ബന്ധിതനായി. രഹസ്യ നിരീക്ഷണത്തില്‍ പ്രതിഷേധിച്ച്, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസേഫ്, അമേരിക്കയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം മാറ്റിവച്ചു. മെക്സിക്കോയോടും ബ്രസീലിനോടും അമേരിക്കന്‍ ഭരണകൂടത്തിന് മാപ്പുപറയേണ്ടിവന്നു.

നിയമവിരുദ്ധവും അധാര്‍മികവുമായ അമേരിക്കന്‍ ചാരപ്രവര്‍ത്തനത്തിനെതിരെ ശക്തമായ അന്താരാഷ്ട്ര പ്രതികരണം ഉയര്‍ന്നുവന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ് എന്താണ് ചെയ്തത്? ടെലിഫോണ്‍ സംഭാഷണങ്ങളും ഇന്റര്‍നെറ്റ് ഉപയോഗവും ചോര്‍ത്തുന്ന കാര്യത്തില്‍ അമേരിക്കയുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുതന്നെ ഇന്ത്യയും ഉണ്ട് എന്ന റിപ്പോര്‍ട്ടും വന്നു. ഇതൊക്കെയുണ്ടായിട്ടും ഇന്ത്യയുടെ വിദേശകാര്യമന്ത്രി പറഞ്ഞത്, അത്തരം അസ്വീകാര്യമായ അതിക്രമിച്ചു കടക്കല്‍, ഒളിഞ്ഞുനോട്ടം അല്ലെന്നാണ്. അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: ഇത് സൂക്ഷ്മപരിശോധനയും യഥാര്‍ഥ സന്ദേശങ്ങള്‍ മനസിലാക്കലുമല്ല. അത് ഫോണ്‍കോളുകളുടെ രീതിയുടെ കംപ്യൂട്ടര്‍പഠനം മാത്രമാണ്; കംപ്യൂട്ടര്‍ വിശകലനം മാത്രമാണ്. അമേരിക്കയെ പ്രീതിപ്പെടുത്തുന്നതിനായി ഇന്ത്യ നടത്തിയ, ഹീനമായ സാഷ്ടാംഗ നമസ്കാരവും വിധേയത്വവും ആണ്, ഇന്ത്യയുടെ കൈപിടിച്ചു വളയ്ക്കുന്നതിനു മാത്രമല്ല, ഇന്ത്യ തങ്ങള്‍ക്ക് അധീനമാണെന്ന് കരുതുന്നതിനും അമേരിക്കയ്ക്ക് ധൈര്യം നല്‍കിയത്.

ആശ്രിതരാജ്യമായ ഇന്ത്യയെ, എത്രത്തോളം അങ്ങനെ കരുതാനാകും എന്ന് വിലയിരുത്തുന്നതിനുള്ള അവസരമായാണ്, ഇപ്പോഴത്തെ നയതന്ത്രപരമായ അകല്‍ച്ചയെ അമേരിക്ക ഉപയോഗപ്പെടുത്തുന്നത് എന്നാണ് പൊതുവില്‍ കരുതുന്നത്. ഇന്ത്യന്‍ നയതന്ത്രജ്ഞ വീട്ടുജോലിക്കാരിയോട് മോശമായി പെരുമാറുന്നു എന്ന് പറയപ്പെടുന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ഏറെക്കാലമായി അംഗീകരിക്കപ്പെടാതെ കിടക്കുന്ന ഐഎല്‍ഒ കരാര്‍ അടിയന്തരമായി അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഒരിക്കല്‍ക്കൂടി നാം ശ്രദ്ധതിരിക്കേണ്ടതുണ്ട്. വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മാണം പാര്‍ലമെന്റിനുമുന്നില്‍ ഇരിക്കുകയാണ്. അത് വേണ്ടത്ര ശക്തിപ്പെടുത്തി, ഈ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ പാസാക്കണം. ഇന്ത്യയിലെ കോടതിയില്‍, നമ്മുടെ നിയമപ്രക്രിയ അനുസരിച്ച് ഒരു കേസ് പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, തങ്ങളുടെ പ്രാദേശിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നു പറയുന്ന അമേരിക്കയുടെ വാദം നിലനില്‍ക്കുന്നതല്ല. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ മറവില്‍ ഈ തൊഴിലാളിയുടെ കുടുംബത്തെ അമേരിക്ക ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയത് ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ്.

തങ്ങളുടെ നിയമവിരുദ്ധമായ സൈനിക ഇടപെടലുകളിലൂടെ ലോകത്തെമ്പാടും പൈശാചികമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന അമേരിക്ക, മനുഷ്യാവകാശങ്ങളുടെ ചാമ്പ്യനാണ് തങ്ങളെന്ന് സ്വയംനടിക്കുകയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. അതിനാല്‍ ഇപ്പോഴത്തെ ഈ അകല്‍ച്ചയില്‍, പരസ്പരമുള്ള നയതന്ത്രപരമായ, പകരത്തിനുപകരം എന്ന നിലയ്ക്കുള്ള പ്രതികരണത്തില്‍മാത്രം ഒതുങ്ങിനിന്ന് കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു കഴിയില്ല. ഇന്ത്യ അതിന്റെ വിദേശനയ ദിശാബോധം തിരുത്തേണ്ടതുണ്ട്. മറ്റെല്ലാ രാജ്യങ്ങളുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധം വളര്‍ത്തിക്കൊണ്ടുവരുന്ന അവസരത്തില്‍ത്തന്നെ, ഒരു സ്വതന്ത്ര വിദേശനയം അനുവര്‍ത്തിക്കുന്നതില്‍ ഇന്ത്യ തനതായ, അഭിമാനകരമായ നിലപാട് പുനഃസ്ഥാപിക്കേണ്ടതുണ്ട്.

*
സീതാറാം യെച്ചൂരി ദേശാഭിമാനി

Thursday, January 16, 2014

ചട്ടമ്പി നാടിന്റെ മയക്കുമരുന്ന്

അമേരിക്കന്‍ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തി നാം അമേരിക്കന്‍ ജനതയുടെ കിനാവുകളെപ്പറ്റി കേള്‍ക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്ന് പറഞ്ഞത്, ഇംഗ്ലീഷ് പ്രബന്ധകാരന്‍ മാക്സ് ബീര്‍ബോം. പൊയ്ക്കാലുകളില്‍ കെട്ടി ഉയരങ്ങളില്‍ നിര്‍ത്തിയ എത്രയോ അവകാശവാദങ്ങളുടെ നേര്‍ക്കായിരുന്നു അദ്ദേഹത്തിന്റെ അമ്പുകള്‍. അങ്ങനെ സ്വാതന്ത്ര്യ പ്രതിമയ്ക്കുമുന്നില്‍ ശ്വാസംമുട്ടിയ കുറെ മനുഷ്യരുടെ കിതപ്പുകള്‍ മറ്റ് ചിന്തകരും എഴുത്തുകാരും തുടര്‍ച്ചയായി അടിവരയിട്ടുകൊണ്ടിരുന്നു. അതിപ്പോഴും തുടരുന്നുമുണ്ട്. നോവലിസ്റ്റ് ജെ ബി ബല്ലാര്‍ഡ് കൃത്യമായ രാഷ്ട്രീയ പ്രശ്നങ്ങള്‍തന്നെ ഉന്നയിച്ചിരുന്നു. ഇന്ധനം നിറയ്ക്കാതെയാണ് അമേരിക്കന്‍ സ്വപ്നം ഓടുന്നത്. കാര്‍ നിലച്ചിരിക്കുന്നു. ലോകത്തിന് സ്വപ്നങ്ങളും പ്രതിച്ഛായകളും മനോരാജ്യങ്ങളും വിതരണംചെയ്യുന്നത് നിര്‍ത്തി. എന്നാല്‍ മുന്നോട്ടു നീട്ടുന്നതാകട്ടെ, കെന്നഡി വധവും വാട്ടര്‍ഗേറ്റ് വിവാദവും വിയത്നാം അധിനിവേശവുമാണെന്നായിരുന്നു ബല്ലാര്‍ഡിന്റെ പരിഹാസ നിരീക്ഷണം. രാഷ്ട്രീയ-സാമ്പത്തികരംഗങ്ങളിലെല്ലാം ശരീരത്തെ തകര്‍ക്കുക, തലതാനേ കൊഴിഞ്ഞുവീഴുമെന്നതാണ് ഇപ്പോഴത്തെ അമേരിക്കന്‍ അധിനിവേശത്തിന്റെ പരിചിത രീതികള്‍.

നട്ടെല്ലു നിവര്‍ത്തിനില്‍ക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്കുനേരെ പലതരത്തിലുള്ള ഉപരോധങ്ങള്‍ തുറന്നുവിടുമെന്നതുപോലെ അവയുടെ സുഹൃദ് സര്‍ക്കാരുകളെയും അമേരിക്ക വെറുതെ വിടുന്നില്ല. സാര്‍വദേശീയ രാഷ്ട്രീയത്തില്‍ അനുദിനം ഒറ്റപ്പെട്ടുവരുന്ന ഒബാമഭരണം സ്വയം കുത്തിയേല്‍പിച്ച മുറിവുകളാല്‍ കാലിടറുമെന്ന പ്രവചനവും ശക്തമാണ്. തൊഴിലില്ലായ്മ ഒരു ശതമാനം കുറഞ്ഞുവെന്ന ഔദ്യോഗിക വിശദീകരണത്തിനും അതില്‍ പെരുമ്പറകൊട്ടുന്ന മാധ്യമ പംക്തിയെഴുത്തുകാരുടെ കണ്ടെത്തലുകള്‍ക്കും യാഥാര്‍ത്ഥ്യം പൂര്‍ണമായി പ്രതിഫലിപ്പിക്കാനായിട്ടില്ല.

മുതലാളിത്തത്തിന്റെ അടിസ്ഥാന ബലഹീനതകളാണ് ഇത്തരം മാര്‍ച്ച് പാസ്റ്റുകള്‍ മറച്ചുവെയ്ക്കുന്നത്. ലോകബാങ്കിന്റെ ഏറ്റവും അവസാന തീരുമാനങ്ങളിലൊന്ന് ബജറ്റില്‍ വന്‍ വെട്ടിക്കുറവ് വരുത്തുകയായിരുന്നു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളെത്തന്നെ തകിടംമറിച്ചേക്കാവുന്നമട്ടില്‍ എട്ട് ശതമാനമാണ് പിടിച്ചുവെയ്ക്കുന്നത്. ലോകത്താകെ പതിനായിരം ജീവനക്കാരും 120 ഓഫീസുകളുമുള്ള ബാങ്ക്, തൊഴിലാളികളെ പുറന്തള്ളലാണ് പ്രധാന കുറുക്കുവഴിയായി കാണുന്നതും. കഠിനകാലമായതിനാലാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. വലിയ നിലവാരത്തിലുള്ള, അത്യാഹിതം എന്ന് വിളിക്കപ്പെട്ട തെറിപ്പിക്കല്‍ മേല്‍ത്തട്ടില്‍നിന്നുതന്നെ തുടങ്ങി. മാനേജിങ് ഡയറക്ടര്‍ കരോലിന്‍ ആന്‍സ്റ്റിക്കും വൈസ്പ്രസിഡന്റ് പമേലാ കോക്സിനുമാണ് സ്ഥാനമൊഴിയേണ്ടി വന്നത്.

2012ല്‍ ചുമതലയേറ്റ ലോകബാങ്ക് അധ്യക്ഷന്‍ ജിം യോങ് കിം എന്നിട്ടും വലിയ വ്യാമോഹങ്ങള്‍ വച്ചുപുലര്‍ത്തുകയാണ്. 2020 ആകുമ്പോഴേക്കും ദാരിദ്ര്യം ഇപ്പോഴത്തെ 18 ശതമാനത്തില്‍നിന്ന് പകുതി കുറയ്ക്കാനാവുമെന്നാണ് പ്രധാന അവകാശവാദം-തരക്കേടില്ലാത്ത സ്ഥിതിയിലുള്ള രാജ്യങ്ങള്‍ക്ക് ലോകബാങ്കിന്റെ "കരുണ" ആവശ്യമില്ല. കനത്ത സാമ്പത്തിക-സാമൂഹ്യ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്ന ദരിദ്രരാജ്യങ്ങളുടെ മാത്രം അഭയമാണത്രെ ബാങ്ക് ഇപ്പോള്‍. കട ദാതാക്കള്‍ കൈപിടിക്കാന്‍ പോയിട്ട് തൊടാന്‍പോലും മടിക്കുന്ന അതി ദരിദ്രന്മാരാണ് അവിടെ. കുറിപ്പടിയും കിം തയ്യാറാക്കിക്കഴിഞ്ഞു. വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലായി പതിനാലിന "ആഗോള വഴക്കങ്ങള്‍"ക്ക് അടിവര ചാര്‍ത്തുകയും ചെയ്തു. കടം വിതരണക്കാരന്‍ എന്നതിലുപരി അറിവു നേടാനുള്ള സ്ഥാപനമായാണ് ലോകബാങ്കിനെ പല രാജ്യങ്ങളും കാണുന്നതെന്ന വിമര്‍ശനവും കിമ്മിന് ഏല്‍ക്കേണ്ടിവന്നു. സാമ്പത്തിക സഹായത്തേക്കാള്‍ അവ അനുഭവങ്ങളാണ് കടംകൊള്ളുന്നതെന്നും കൂട്ടിച്ചേര്‍ത്തു. പൊതു മാനദണ്ഡങ്ങളല്ല, നടപ്പില്‍ വരുത്തേണ്ടതിന് പിന്തുടരുന്ന നയവും രാഷ്ട്രീയവുമാണ് പ്രധാനം. ഇതാകട്ടെ രാജ്യങ്ങള്‍ക്കനുസരിച്ച് മാറിമാറിവരുന്നതുമാണ്.

ലോക സംവിധാനത്തില്‍ അമേരിക്ക ഉത്തരവാദപരമാവുന്നില്ലെങ്കില്‍ ലോകം അമേരിക്കയെയും കൈവിടുമെന്ന് അടുത്തിടെ ഒരു ചൈനീസ് പംക്തിക്കാരന്‍ സൂചിപ്പിച്ചതിന് ഏറെ അര്‍ഥതലങ്ങളുണ്ട്. സൈനികബലംകൊണ്ട് വിജയിയായി നടിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് മറ്റിടങ്ങളില്‍ വന്‍തോതിലുള്ള ഇടിവുവന്നിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ മറ്റുള്ളവരെ, ശകാരിക്കാറുള്ള "ചട്ടമ്പിരാജ്യം" എന്ന രൂപീകരണം അമേരിക്കയുടെതന്നെ ശീര്‍ഷകമായിരിക്കുന്നു.

ജനങ്ങള്‍ക്കുമേല്‍ നിയോ ലിബറല്‍ നയങ്ങളുടെ ഭാരം കയറ്റിവെയ്ക്കുന്നതില്‍ അമേരിക്കയിലെ രാഷ്ട്രീയ സ്ഥാപനങ്ങള്‍ തമ്മില്‍ തര്‍ക്കമില്ല. സ്വകാര്യവല്‍ക്കരണം, നിയന്ത്രണം നീക്കല്‍, സര്‍ക്കാരിന്റെ പിടി മൃദുവാക്കല്‍, അധികാരവും സമ്പത്തും തിരിച്ചുപിടിക്കുന്ന അത്യാഗ്രഹം തുടങ്ങിയ തുറകളിലെല്ലാം ഇത് തെളിഞ്ഞതുമാണ്. സൈനിക വിപണനത്തിലെ കുറുക്കുവഴികളാണ് ചില താങ്ങു നല്‍കുന്നതും. ഇത്തരം മുഖം അമേരിക്കയെ ചട്ടമ്പി രാഷ്ട്രമാക്കുന്നു. ജോര്‍ജ് ബുഷിന്റെ കാലംതൊട്ടേ ഇങ്ങനെയുള്ള നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ വ്യാഖ്യാതാവായ റോബര്‍ട്ട് ജെര്‍വിസ് മുന്നറിയിപ്പിന്റെ സ്വരത്തില്‍തന്നെ പ്രതികരിച്ചിരുന്നു. ലോകത്തിന്റെ ഭൂരിഭാഗത്തിന്റെയും കണ്ണുകളില്‍ മുഖ്യ ചട്ടമ്പിരാജ്യം അമേരിക്കയാണെന്നായിരുന്നു അതിന്റെ കാതല്‍. ചില സഖ്യങ്ങളും ഉടമ്പടികളും വാഷിങ്ടണ്‍ ഉപേക്ഷിച്ചതിലെ അമിതവേഗവും അദ്ദേഹം എടുത്തിട്ടു. സാമ്പത്തിക-സാംസ്കാരികാവകാശങ്ങള്‍, തൊഴില്‍ നില, മലിനീകരണം, ആണവായുധങ്ങള്‍, സമുദ്രനിയമം തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം വെറും കാഴ്ചക്കാരനുമാണ്. അമേരിക്കന്‍ അംഗീകാരവും പൂര്‍ണ്ണ പങ്കാളിത്തവും കണക്കാക്കാതെയാണ് പല രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നതും. മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ വിചാരണചെയ്യാന്‍ തങ്ങള്‍ക്കുണ്ടെന്ന് അവര്‍ നടിക്കുന്ന അധികാരവും വകവെച്ചുകൊടുക്കുന്നുമില്ല.

അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യുടെ പുതിയ കുരുക്കുകള്‍ സംഘര്‍ഷമേഖലകളുടെ നിസ്സഹായത ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. പൊതു ഉടമസ്ഥതയിലുള്ള ലാഭ സ്ഥാപനങ്ങളിലേക്കാണ് കഴുകന്‍ കണ്ണുകള്‍ പതിഞ്ഞതെന്നതും എടുത്തുപറയേണ്ടതാണ്. പാക്കിസ്ഥാനുമായി ഒപ്പിട്ട 700 കോടി ഡോളറിന്റെ കരാര്‍ സാധാരണ വ്യാപാര ഉടമ്പടിയായി എഴുതിത്തള്ളാനാവില്ല. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, പാക്കിസ്ഥാന്‍ സ്റ്റീല്‍മില്‍സ്, ഹബീബ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ജണ്ട കെട്ടിയിരിക്കുന്നത്. ഐഎംഎഫ് നയതന്ത്രജ്ഞര്‍ സ്വകാര്യവല്‍ക്കരണത്തിനായി ധൃതി കാണിക്കുകയാണ്. നാണയ കൂമ്പാരം ഒരുക്കാന്‍ സ്വയം വില്‍പനയ്ക്ക് വെയ്ക്കൂ എന്നതാണ് ഉപദേശം. സാര്‍വദേശീയ മേഖലയില്‍ ഇസ്ലാമബാദിന് ഇതിലൂടെ എല്ലാ വൈതരണികളും തരണംചെയ്യാനാവുമെന്ന ക്രൂര ഫലിതം ആവര്‍ത്തിക്കുകയുമാണ്. അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് വ്യാപാരത്തിലെ മുഖ്യ നിയന്ത്രണം അമേരിക്കന്‍ കമ്പനിയായ മെഡലിനാണെന്നത് രഹസ്യമല്ല. സൈനിക സമ്പദ്വ്യവസ്ഥയും മയക്കുമരുന്നും ചേര്‍ന്ന് വല്ലാത്ത നിലയില്‍ ശ്വാസംമുട്ടിക്കുകയാണ് ചരിത്രത്തിന്റെ മഹാശേഷിപ്പുകളുള്ള ആ രാജ്യത്തെ. ആഭ്യന്തരയുദ്ധത്തിന് ഒഴുക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ പതിന്മടങ്ങ് അമേരിക്ക തിരിച്ചുപിടിക്കുന്നത് അങ്ങനെ.

ബംഗ്ലാദേശിലേക്കുള്ള അമേരിക്കന്‍ ""ജീവകാരുണ്യ"" സഹായത്തിന്റെ പൊള്ളത്തരം ഓക്സ്ഫാം റിപ്പോര്‍ട്ട് പുറംലോകത്തെ അറിയിച്ചിട്ടുണ്ട്. ഒരു ഡോളര്‍ ചെലവിടുമ്പോള്‍ ഏഴ് ഡോളറാണത്രെ കൊയ്തെടുക്കുന്നത്. അമേരിക്കന്‍ സ്പോണ്‍സേര്‍ഡ് ഒപിയം കച്ചവടത്തിന്റെ സ്വര്‍ഗ്ഗം എന്നതുപോലെ അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ മയക്കുമരുന്ന് ഭ്രാന്തന്മാരുടെ താവളവുമാണ്. ഇക്കാര്യങ്ങളില്‍ ലോക ചാമ്പ്യന്‍തന്നെ. ജനസംഖ്യയുടെ അഞ്ചര ശതമാനത്തിനടുത്ത് കറുപ്പ് തീനികളാണ്. ഒച്ച നിലയ്ക്കാത്ത യുദ്ധമുഖവും അഴിമതിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും മയക്കുമരുന്നിന്റെ അഭയത്തിലേക്കാണ് ജനങ്ങളെ തള്ളിവിടുന്നത്. 28,000 ലഹരിവിമുക്ത കേന്ദ്രങ്ങളുണ്ട് രാജ്യമാകെ. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഒപിയം ഉല്‍പാദനം സര്‍വ്വകാല റെക്കോഡിലാണ്. ഗ്രാമപ്രദേശങ്ങളിലെ മയക്കുമരുന്ന് ഉപയോഗം ജനസംഖ്യയുടെ മുപ്പത് ശതമാനം എന്ന ഞെട്ടലില്‍ എത്തിനില്‍ക്കുന്നു. ഹെറാത് പ്രവിശ്യയടക്കമുള്ളവ നിലനില്‍ക്കുന്നതുതന്നെ ഒപിയം സമ്പദ്വ്യവസ്ഥയിലാണ്.

ഒരുലക്ഷത്തിലധികം ജനങ്ങള്‍ അതിലെ കണ്ണികളും. പ്രവിശ്യാ തലസ്ഥാനത്തെ തെരുവുകളും പാര്‍ക്കുകളും മയക്കുമരുന്ന് സേവനക്കാരുടെ പിടിയിലമര്‍ന്നുകഴിഞ്ഞു. പലരും യാചകരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നിരിക്കുകയുമാണ്. ചികിത്സ, പുനരധിവാസം, ബോധവല്‍ക്കരണം തുടങ്ങിയവയുടെ പേരിലും മയക്കുമരുന്ന് മാഫിയയ്ക്കുതന്നെയാണ് നേട്ടം. മയക്കുമരുന്ന് മാധ്യമങ്ങളെപ്പോലെയാണെന്ന് സാമാന്യേന പറയാം. നടത്തിപ്പുകാരന്റെ കീശ ഭദ്രമാകുന്നതിനൊപ്പം ആ ആശയം തിരിച്ചറിയാത്തവിധം ആളുകളെ ഉറക്കിക്കിടത്തുകയുമാണ് രണ്ടും. അഫ്ഗാനിസ്ഥാന്‍ രാഷ്ട്രീയത്തിലെ അബോധാവസ്ഥപോലുള്ള ഫലം അതിന്റെ തുടര്‍ച്ചതന്നെ. ഹോങ്കോങ് കൈപ്പിടിയിലൊതുക്കിയ ബ്രിട്ടീഷ് നടപടി ആ രാജ്യത്തിന്റെ ഏറ്റവും വൃത്തികെട്ട കുറ്റകൃത്യങ്ങളിലൊന്നായിരുന്നു. ഇന്ത്യയെ പിടിച്ചെടുത്തതും നശിപ്പിച്ചതും ചൈനയില്‍ ഒപിയം നിറയ്ക്കാന്‍ ഇന്ത്യയെ ഉപയോഗിച്ചതുമെല്ലാം ആ കുറ്റകൃത്യത്തിന്റെ ഭാഗമായിരുന്നു. മുതലാളിത്തം ഒരു ഭാഗത്ത് മത ധാര്‍മികതയുടെ നിഷ്ഠകള്‍ പ്രചരിപ്പിക്കുമ്പോള്‍തന്നെ മയക്കുമരുന്ന് സമ്പദ്വ്യവസ്ഥയുടെ കാവല്‍ക്കാരനുമാവുന്നു.

*
അനില്‍കുമാര്‍ എ വി ചിന്ത വാരിക

Saturday, December 28, 2013

പിടിക്കപ്പെട്ട ആഗോളചാരന്‍

അമേരിക്ക അടച്ചിട്ടു

ലോകയജമാനന്‍ ചമയുന്ന അമേരിക്ക സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം ഒക്ടോബര്‍ ഒന്നുമുതല്‍ 16 ദിവസം അടച്ചിട്ടു. ലോകജനത അവിശ്വസനീയമായ തിരിച്ചറിവോടെ ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു. 17 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് അമേരിക്ക ഈവര്‍ഷം കടന്നുപോയത്. അത്യാവശ്യമേഖല ഒഴികെ എല്ലാ സംവിധാനങ്ങളും അടച്ചിട്ട് സര്‍ക്കാര്‍തന്നെ ബന്ദാചരിച്ച ദിനങ്ങള്‍ അമേരിക്കക്കാര്‍ക്ക് ധനപ്രതിസന്ധിയുടെ വ്യാപ്തി ബോധ്യപ്പെടുത്തി. എട്ടുലക്ഷം ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ശമ്പളമില്ലാതെ രണ്ടാഴ്ചയിലേറെ വീട്ടിലിരിക്കേണ്ടിവന്നു. ഊര്‍ജോല്‍പ്പാദനം പ്രതിസന്ധിയിലായി. മ്യൂസിയങ്ങളും വിനോദകേന്ദ്രങ്ങളും പൂട്ടി. വൃത്തിയാക്കാനാളില്ലാതെ തെരുവുകള്‍ മാലിന്യക്കൂമ്പാരമായി. വിവാഹങ്ങള്‍ കൂട്ടത്തോടെ മാറ്റിവയ്ക്കപ്പെട്ടു. വാണിജ്യമേഖല സ്തംഭിച്ചു. ചാരപ്പണിയും പൊലീസും ഒഴിച്ചുള്ള സമസ്തമേഖലയിലും ജീവനക്കാരെ സര്‍ക്കാര്‍ ശമ്പളമില്ലാത്ത അവധി നല്‍കി വീട്ടിലിരുത്തി.

ഡെമോക്രാറ്റിക് പാര്‍ടി നേതാവായ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഒക്ടോബര്‍ ഒന്നിനുമുമ്പ് ബജറ്റ് പാസാക്കാന്‍ കഴിയാത്തതാണ് ബജറ്റ്സ്തംഭനം എന്ന അപൂര്‍വ പ്രതിസന്ധിക്ക് കാരണമായത്. ഒബാമയുടെ ഏറ്റവും പ്രിയപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിയെ ചൊല്ലി റിപ്പബ്ലിക്കന്‍ പാര്‍ടിയുമായുള്ള തര്‍ക്കമാണ് ഇതിനു വഴിവച്ചത്. അമേരിക്കയുടെ 16.7 ലക്ഷം കോടി ഡോളറിന്റെ വായ്പാപരിധി ഒക്ടോബര്‍ 17ന് മുമ്പ് ഉയര്‍ത്തിയില്ലെങ്കില്‍ രാജ്യം സാങ്കേതികമായി പാപ്പരാകും എന്ന അവസ്ഥകൂടി രൂപപ്പെട്ടതോടെ ഒബാമ ഭരണകാലത്തെ ഏറ്റവും വലിയ പതിസന്ധിയാണ് നേരിട്ടത്. ഒക്ടോബര്‍ 16 അര്‍ധരാത്രി രാജ്യം പാപ്പരാകാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കെ, കടുംപിടിത്തം ഉപേക്ഷിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ടി തയ്യാറായതോടെ വന്‍ പ്രതിസന്ധിയില്‍നിന്ന് അമേരിക്ക രക്ഷപ്പെട്ടു. പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായെങ്കിലും പുതുവര്‍ഷത്തില്‍ ഒബാമയ്ക്ക് വീണ്ടും പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരും.

പിടിക്കപ്പെട്ട ആഗോളചാരന്‍

ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ഏറ്റുവാങ്ങി അമേരിക്ക തലകുനിച്ച് നിന്നത് ഈവര്‍ഷമാണ്. ലോകമെമ്പാടുമുള്ള ഇ-മെയിലുകളും മൊബൈലുകളും ടെലിഫോണുകളും ഇന്റനെറ്റ് വഴിയുള്ള സന്ദേശങ്ങളും അമേരിക്കന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി ശേഖരിച്ച് നിരീക്ഷിക്കുന്നു എന്ന വിവരം ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞപ്പോള്‍ അമേരിക്കന്‍ മുഖംമൂടി അഴിഞ്ഞുവീണു. ജൂണ്‍ അഞ്ചിനും ആറിനുമാണ് ഗാര്‍ഡിയന്‍ ദിനപത്രം സ്ഫോടനാത്മകമായ വര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. "പ്രിസം" എന്ന് പേരിട്ട രഹസ്യപദ്ധതിയിലൂടെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ലോകത്തിലെ ആധുനികമായ എല്ലാ സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള എല്ലാ ആശയവിനിമയവും ചോര്‍ത്തി ശേഖരിക്കുകയും ആവശ്യത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ജൂണ്‍ ഒമ്പതിന് വാര്‍ത്ത പുറത്തുവിട്ട വ്യക്തിയെയും ഗാര്‍ഡിയന്‍ ലോകത്തിന് വെളിപ്പെടുത്തി. സിഐഐയുടെ കംപ്യൂട്ടര്‍ജോലികള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ട സ്വകാര്യ കമ്പനിയുടെ കരാര്‍ജീവനക്കാരനായ അമേരിക്കന്‍ പൗരന്‍ എഡ്വേഡ് സ്നോഡെന്‍.

ബിന്‍ലാദനുശേഷം ഒരു വ്യക്തിക്കായി അമേരിക്ക നടത്തുന്ന ഏറ്റവും ദാരുണമായ വേട്ടയാടലിനാണ് പിന്നീട് സ്നോഡെന്‍ വിധേയനായത്. അമേരിക്കയില്‍നിന്ന് ഹോങ്കോങ്ങിലേക്ക് രക്ഷപ്പെട്ട സ്നോഡെന് മോസ്കോയിലെ ഷെറമത്യോവ് വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് മേഖലയില്‍ ഒരുമാസത്തോളം ചാരക്കണ്ണുകളെ വെട്ടിച്ച് ഒളിവില്‍ കഴിയേണ്ടി വന്നു. എല്ലാ നയതന്ത്രസമ്മര്‍ദവും അതിജീവിച്ച് ആഗസ്ത് ഒന്നിന് റഷ്യ അദ്ദേഹത്തിന് അഭയം നല്‍കി. സ്നോഡെന്‍ വേട്ടയുടെ ഭാഗമായി ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ വിമാനത്തിന് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ഇപ്പോള്‍ റഷ്യയില്‍ കഴിയുന്ന സ്നോഡെന്‍ രാജ്യത്തിന് പുറത്തു കടക്കുന്നതും കാത്തിരിക്കുകയാണ് യുഎസ് ചാരക്കണ്ണുകള്‍.

ആധുനിക വിവരസങ്കേതികവിദ്യ ലോകാധിപത്യത്തിനായി അമേരിക്ക എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു പ്രിസംപദ്ധതി. ഗൂഗിള്‍, വെറിസോണ്‍, എടി ആന്‍ഡ് ടി, മൈക്രോസോഫ്റ്റ്, യാഹു, ആപ്പിള്‍, ഫേസ്ബുക് തുടങ്ങിയ ഐടി ഭീമന്മാര്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ വെറും ഉപകരണങ്ങളാണെന്ന് സ്നോഡെന്‍ ലോകത്തിന് ബോധ്യപ്പെടുത്തി. ആഗോള ചാരപ്പണിക്ക് തങ്ങളും ഇരയായെന്ന തിരിച്ചറിവില്‍നിന്ന് ഉടലെടുത്ത യൂറോപ്യന്‍ രാജ്യങ്ങളുടെ രോഷം അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. യൂറോപ്പിലെ ഏറ്റവും പ്രധാന ശക്തിയായ ജര്‍മനിയുടെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടക്കം 45 രാഷ്ട്രനേതാക്കളുടെ മൊബൈല്‍ഫോണും വര്‍ഷങ്ങളോളം അമേരിക്കന്‍ ദേശീയ അന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് തെളിഞ്ഞു. സ്പെയിനില്‍നിന്ന് ഒരു മാസത്തിനിടെ ആറു കോടി ഫോണ്‍കോള്‍ യുഎസ് ചോര്‍ത്തി. അമേരിക്കയുടെ നടപടി വിശ്വാസവഞ്ചനയാണെന്ന് ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉച്ചകോടിയില്‍ രാഷ്ട്രനേതാക്കള്‍ വിമര്‍ശമുയര്‍ത്തി. ഫ്രാന്‍സും ജര്‍മനിയും അമേരിക്കയോട് വിശദീകരണം തേടി. ബ്രസീലും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ പ്രമേയം കൊണ്ടുവന്നു. അമേരിക്കന്‍ ചാരപ്പണിയുടെ പ്രധാന ലക്ഷ്യകേന്ദങ്ങളിലൊന്നായ ഇന്ത്യ അമേരിക്കയ്ക്ക് എതിരെ ചെറുവിരല്‍പോലും അനക്കിയില്ല. ഇന്റര്‍നെറ്റ് കമ്പനികള്‍വഴി 630 കോടി വസ്തുതകളാണ് ഇന്ത്യയില്‍നിന്നുമാത്രം എന്‍എസ്എ ശേഖരിച്ചത്.

*
ദേശാഭിമാനി

Saturday, December 21, 2013

അമിത വിധേയത്വത്തിന്റെ ശമ്പളം

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെയെ ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ പൊലീസുകാര്‍ അറസ്റ്റുചെയ്ത് വിലങ്ങുവച്ച് കൊണ്ടുപോകുകയും വസ്ത്രമഴിച്ച് പരിശോധിക്കുകയുംചെയ്ത സംഭവം അമേരിക്കയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള അകല്‍ച്ചയ്ക്ക് ന്യായമായും ഇതു കാരണമായി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം, മന്ത്രിമാരായ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍, മുന്‍ മന്ത്രിമാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, ദ്വിഗ് വിജയ് സിങ്, സിനിമാതാരം ഷാരൂഖ് ഖാന്‍, അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി മീരാ ശങ്കര്‍ തുടങ്ങിയവരോടും അമേരിക്ക മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ട്. അപ്പോഴൊന്നും ഗൗരവപൂര്‍വം പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ആ നിലപാടാണ് ഇപ്പോള്‍ ദേവയാനി ഖൊബ്രഗഡെയെ അപമാനിക്കുന്നതിലേക്ക് വഴിവച്ചത്.

മുമ്പൊരുകാലത്തുമില്ലാത്തവിധം അമേരിക്കയുമായുള്ള ബന്ധം യുപിഎ സര്‍ക്കാര്‍ അനുദിനം ശക്തിപ്പെടുത്തുന്ന സന്ദര്‍ഭമാണിത്. ഒന്നാം യുപിഎ സര്‍ക്കാര്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ടികളുടെ പിന്തുണയോടെയാണ് അധികാരത്തില്‍ വന്നതും ഭരണത്തില്‍ തുടര്‍ന്നതും. പല ഘട്ടങ്ങളിലും ഇന്ത്യന്‍ താല്‍പ്പര്യത്തെ ബലികഴിച്ച് അമേരിക്കയ്ക്ക് കീഴടങ്ങാന്‍ യുപിഎ സര്‍ക്കാര്‍ അക്കാലത്ത് ശ്രമിച്ചു. ഇടതുപാര്‍ടികളുടെ ശക്തമായ നിലപാടുമൂലം അതിനു കഴിഞ്ഞില്ല. എന്നാല്‍, ആണവകരാര്‍ സംബന്ധിച്ച പ്രശ്നത്തില്‍ രാജ്യതാല്‍പ്പര്യത്തിനു വിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായ സന്ദര്‍ഭത്തിലാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ പിന്നീട് നിലനിന്നത് അതേവരെ യുപിഎയെ എതിര്‍ത്ത കക്ഷികളെ കൂട്ടുപിടിച്ചായിരുന്നു. ഇടതുപാര്‍ടികളുടെ പിന്തുണയില്ലാതെ ഭരിക്കാമെന്ന അവസ്ഥയില്‍ രണ്ടാം യുപിഎ അധികാരത്തില്‍ വന്നു. തുടര്‍ന്ന് സ്വീകരിച്ചുപോന്ന നയം രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തിന് വിരുദ്ധമായാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ദേശീയരംഗത്ത് എന്നപോലെ സാര്‍വദേശീയരംഗത്തും അത് തുടരുകയുമാണ്.

തങ്ങളുടെ താല്‍പ്പര്യത്തിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഒരിക്കലും മടിച്ചിട്ടില്ല. ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് ഇറാഖിന്റെ മേല്‍ നടത്തിയ ആക്രമണം അതിന്റെ ഏറ്റവും ക്രൂരമായ ദൃഷ്ടാന്തമാണ്. സദ്ദാംഹുസൈന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇറാഖിലെ ഭരണത്തെ തകര്‍ക്കാന്‍ എല്ലാത്തരം നുണകളും പറഞ്ഞു. ഇറാഖിജനതയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും ആപല്‍ക്കരമായ മാരകായുധങ്ങള്‍ സദ്ദാംഹുസൈന്‍ ശേഖരിച്ചു എന്നാണ് പ്രചരിപ്പിച്ചത്. ഇറാഖിനുമേല്‍ ആരോപിച്ച നുണകളുടെ നിജസ്ഥിതി അറിയാന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അന്താരാഷ്ട്ര ഏജന്‍സിയെ നിയോഗിച്ചു. വിദഗ്ധസംഘം ഇറാഖ് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചതെങ്കിലും അത് അംഗീകരിക്കാന്‍ അമേരിക്കന്‍നേതൃത്വം തയ്യാറായില്ല. സെക്യൂരിറ്റി കൗണ്‍സിലില്‍ സത്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ പറഞ്ഞത് "ഈ അന്വേഷണ തെളിവുകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല, ഞങ്ങളുടെ പക്കല്‍ അനിഷേധ്യമായ തെളിവുകള്‍ ഉണ്ട്, അതിപ്പോള്‍ പറയില്ല, വേണ്ടസമയത്ത് ഞങ്ങള്‍ പറഞ്ഞുകൊള്ളാം" എന്നായിരുന്നു. എങ്ങനെയും സദ്ദാംഹുസൈനെ ജീവനോടെ പിടികൂടണം അല്ലെങ്കില്‍ കൊല്ലണം ഇതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇത് രണ്ടും അവര്‍ സാധിച്ചു. സദ്ദാംഹുസൈനെ എത്ര ക്രൂരവും നിന്ദ്യവുമായ രീതിയിലാണ് അമേരിക്ക കൈകാര്യംചെയ്തതെന്ന് ലോകമാകെ കണ്ടു. ഇറാഖിനെതിരെ നടത്തിയ യുദ്ധത്തില്‍ പിഞ്ചുകുട്ടികളും സ്ത്രീകളുമടക്കം ലക്ഷക്കണക്കിനാളുകളാണ് മരിച്ചത്. ആക്രമണത്തിന് നിയോഗിക്കപ്പെട്ട പട്ടാളക്കാരായ അമേരിക്കന്‍ യുവാക്കളും ഇതില്‍പ്പെടും.

ഇന്ന് ഇറാഖ് കലാപകലുഷിതമാണ്. ജനവിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന ഐക്യം തകര്‍ന്നിരിക്കുന്നു. സ്റ്റേറ്റ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞശേഷം കോളിന്‍ പവല്‍ പറഞ്ഞത് സദ്ദാംഹുസൈനെതിരായ തെളിവുകള്‍ ഉണ്ടെന്ന് താന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പറഞ്ഞത് കള്ളമായിരുന്നു എന്നാണ്. ജോര്‍ജ് ബുഷ് ആകട്ടെ, തനിക്കു കിട്ടിയ വിവരമെല്ലാം തെറ്റായിരുന്നു എന്ന് സമ്മതിക്കുകയുംചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കുറ്റവാളിയായി ഇപ്പോഴും ജീവിച്ചിരിക്കുന്ന ബുഷിനെ വിചാരണയ്ക്ക് വിധേയമാക്കാന്‍പോലും കഴിയുന്നില്ല. ദേവയാനി ഖൊബ്രഗഡെയില്‍ ചുരുങ്ങിനില്‍ക്കുന്ന ഒന്നല്ല ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍. 130 കോടിയോളം ഇന്ത്യന്‍ ജനതയാണ് അപമാനിക്കപ്പെട്ടത്. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ നല്ലതുതന്നെ. അതുകൊണ്ടായില്ല. അമേരിക്കയ്ക്ക് വിധേയപ്പെടുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ നയം സമൂലം ഉപേക്ഷിക്കുകയും, ഇതുവരെ ചെയ്ത രാജ്യതാല്‍പ്പര്യത്തിനു വിരുദ്ധമായ നടപടികള്‍മൂലമുണ്ടായ ദൂഷ്യങ്ങള്‍ ഇല്ലായ്മചെയ്യുകയുമാണ് വേണ്ടത്. ഇന്ത്യാ ഗവണ്‍മെന്റ് ഇപ്പോള്‍ പ്രകടമാക്കുന്ന തന്റേടം ഏതാനും മാസം കഴിഞ്ഞ് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

*
എം എം ലോറന്‍സ്

Friday, December 20, 2013

ദേവയാനിപ്രശ്നത്തിലെ ഇന്ത്യന്‍ നിലപാട്

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കൊബ്രഗഡെയെ വിസാചട്ടലംഘനമാരോപിച്ച് അറസ്റ്റുചെയ്ത് പീഡിപ്പിച്ച അമേരിക്കന്‍ നടപടി പ്രതിഷേധക്കൊടുങ്കാറ്റാണുയര്‍ത്തിയത്. 1963 ലെ വിയന്ന ചട്ടത്തിലെ 43-ാം വകുപ്പ് അനുസരിച്ച് നയതന്ത്ര പ്രതിനിധികള്‍ക്ക് ഉറപ്പാക്കേണ്ട പരിരക്ഷ പൂര്‍ണമായും നിഷേധിക്കുന്നതാണ് അമേരിക്കയുടെ സമീപനം. ഇന്ത്യയുടെ പരമാധികാരത്തിനെതിരെ ഉയര്‍ന്ന ഈ വെല്ലുവിളിക്കെതിരെ പാര്‍ലമെന്റിലും ശക്തമായ വികാരമാണുണ്ടായത്. ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പാര്‍ലമെന്റംഗങ്ങളെ കാണാന്‍ മുന്‍ ഐഎഫ്എസ് ഓഫീസര്‍കൂടിയായ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ വിസമ്മതിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോന്‍ തുടങ്ങിയവരും അമേരിക്കന്‍ സംഘത്തെ കാണാന്‍ തയ്യാറായില്ല. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിക്ക് നല്‍കിവന്ന സുരക്ഷാസംവിധാനങ്ങള്‍ ഇന്ത്യ പിന്‍വലിച്ചു. അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചുവാങ്ങുകയും അവര്‍ക്കുള്ള വിമാനത്താവള പാസ് റദ്ദാക്കുകയുംചെയ്തു. പരിരക്ഷ ഉറപ്പുവരുത്താന്‍ ദേവയാനിയെ യുഎന്‍ സ്ഥിരം മിഷന്‍ ഓഫീസിലേക്ക് മാറ്റി. അമേരിക്കയുടെ അഹന്ത നിറഞ്ഞ സമീപനത്തിനെതിരെ ആദ്യമായാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

സ്വാഭാവികമായും അമേരിക്കയ്ക്ക് ഖേദപ്രകടനം നടത്തേണ്ടി വന്നു. മാറിവരുന്ന ലോകസാഹചര്യത്തില്‍ പ്രത്യേകിച്ച് ഏഷ്യയില്‍ രൂപപ്പെട്ടുവരുന്ന അമേരിക്ക- ചൈന ചേരിതിരിവില്‍ അമേരിക്കയ്ക്ക് അത്യാവശ്യമായി കൂടെനിര്‍ത്തേണ്ട ശക്തിയാണ് ഇന്ത്യ. ദേവയാനിപ്രശ്നത്തില്‍ ഉടക്കി ഇന്ത്യ അകന്നാല്‍ അത് ഏഷ്യയില്‍ ചൈനയ്ക്ക് ഗുണകരമാകുമെന്നതിനാലാണ് ഇന്ത്യയുടെ വികാരം തണുപ്പിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിതന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് ഖേദപ്രകടനം നടത്തിയത്. എന്നാല്‍, നയതന്ത്ര പ്രതിനിധികള്‍ അമേരിക്കന്‍ നിയമത്തിന് അനുസരിച്ച് തന്നെ ജീവിക്കണമെന്ന് മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മറന്നില്ല.

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയോട് അമേരിക്ക ഈ രീതിയില്‍ പെരുമാറിയത് വര്‍ഷങ്ങളായി ഇന്ത്യ തുടരുന്ന ദാസ്യ മനോഭാവം കാരണമാണെന്ന്് പറയാതിരിക്കാന്‍ വയ്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായിട്ടും ഏഷ്യയിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായിട്ടും അമേരിക്കയ്ക്ക് മുമ്പില്‍ മുട്ടിലിഴയുന്ന സമീപനമാണ് മാറിമാറിവന്ന കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ചത്. ഇന്ത്യക്കാരോട് അമേരിക്ക മോശമായി പെരുമാറിയ ഘട്ടത്തിലൊക്കെ ദാസ്യഭാവത്തോടെയുള്ള പ്രതികരണമാണ് ഇന്ത്യയില്‍നിന്നുണ്ടായത്. രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുള്‍ കലാമിനെ അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ സുരക്ഷാ അധികൃതരും പിന്നീട് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ അമേരിക്കന്‍ വിമാനക്കമ്പനിക്കാരും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ തണുത്ത പ്രതികരണമാണ് ഇന്ത്യയില്‍നിന്നുണ്ടായത്. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ അമേരിക്കയിലെ ഡള്ളസ് വിമാനത്താവളത്തില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ചത് ഇന്ത്യക്കാര്‍ അറിയുന്നതുപോലും മാസങ്ങള്‍ക്കുശേഷം അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി സ്ടോബ് താല്‍ബോട്ട് പുസ്തകമെഴുതിയപ്പോഴാണ് (എന്‍ഗേജ് ഇന്ത്യ- ഡിപ്ലോമസി, ഡെമോക്രസി ആന്‍ഡ് ബോംബ്). മറ്റൊരിക്കല്‍ ബ്രസീലിലേക്ക് അമേരിക്ക വഴി പോകുമ്പോഴും ഫെര്‍ണാണ്ടസിന് ദേഹപരിശോധനയ്ക്ക് വിധേയനാകേണ്ടിവന്നു. അന്ന് വാജ്പേയി സര്‍ക്കാരും മൗനം പാലിച്ചു. ഇന്ത്യയുടെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ മീരശങ്കര്‍, യുഎന്നിലെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് പുരി, മന്ത്രിമാരായ ശരദ്പവാര്‍, പ്രഫുല്‍ പട്ടേല്‍, യുപി മന്ത്രി അസംഖാന്‍, സിനിമാനടന്മാരായ ഷാറൂഖ് ഖാന്‍, മമ്മൂട്ടി, ഇര്‍ഫാന്‍ ഖാന്‍, ജോണ്‍ എബ്രഹാം എന്നിവരെല്ലാം അമേരിക്കന്‍ അവഹേളനത്തിന് വിധേയരായിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും ശക്തമായ പ്രതികരണത്തിനു ഇന്ത്യ തയ്യാറായില്ല.

അടുത്തിടെ പുറത്തുവന്ന അമേരിക്കയുടെ ചാരവൃത്തിക്കെതിരെ യൂറോപ്യന്‍ സഖ്യകക്ഷികളും ബ്രസീലും ശക്തമായി പ്രതിഷേധിക്കവെ ഇന്ത്യയുടെ പ്രതികരണം അത്ഭുതമുളവാക്കുന്നതും കീഴടങ്ങുന്നതുമായിരുന്നു. ഇമെയിലിന്റെ ഉള്ളടക്കമൊന്നും പരിശോധിച്ചില്ലെന്ന ജോണ്‍കെറിയുടെ വാക്ക് അപ്പടി വിശ്വസിക്കുകയായിരുന്നു ഇന്ത്യ. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയിലെ വിവരങ്ങള്‍ ചോര്‍ത്തിയ കാര്യം പുറത്തുവന്നപ്പോള്‍ ഇന്ത്യന്‍ പ്രതികരണം, അത് യഥാര്‍ഥ ചോര്‍ത്തലല്ലെന്നായിരുന്നു. ലോകനേതാക്കളെ അമേരിക്ക നിരീക്ഷിക്കുകയാണെന്ന വാര്‍ത്ത വന്നപ്പോള്‍ പ്രധാനമന്ത്രികാര്യാലയത്തിന്റെ വിശദീകരണം, പ്രധാനമന്ത്രി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും അതിനാല്‍ ചോര്‍ത്താനുള്ള സാധ്യതയില്ലെന്നുമായിരുന്നു. എന്നാല്‍, ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസേഫിന്റെയും അടുത്ത അനുയായികളുടെയും ഫോണ്‍ എന്‍എസ്എ ചോര്‍ത്തിയെന്നറിഞ്ഞതോടെ, നിശ്ചയിച്ച അമേരിക്കന്‍ സന്ദര്‍ശനം അവര്‍ റദ്ദാക്കി. അമേരിക്കന്‍ വിസ തേടുന്ന ബ്രസീലുകാരുടെ കൈവിരലടയാളവും ഫോട്ടോഗ്രാഫും നിര്‍ബന്ധമാക്കിയപ്പോള്‍ ബ്രസീലിലെത്തുന്ന എല്ലാ അമേരിക്കാരുടെയും വിരലടയാളവും ഫോട്ടോഗ്രാഫും വേണമെന്ന് ബ്രസീല്‍ ശഠിച്ചു. ഇതൊന്നും കാണാനും പാഠം ഉള്‍ക്കൊള്ളാനും തയ്യാറാകാത്ത ഇന്ത്യ വൈകിയാണെങ്കിലും രാജ്യത്തിന്റെ പരമാധികാരം വീണ്ടെടുക്കാനായി ചില നീക്കങ്ങള്‍ നടത്തിയത് സ്വാഗതാര്‍ഹംതന്നെ; നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഫലമായുണ്ടായ നീക്കമാണോ ഇതെന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും. ദേവയാനിയെ അന്തസ്സോടെ രാജ്യത്ത് എത്തിക്കുമെന്ന് വിദേശമന്ത്രി ഖുര്‍ഷിദ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ഞങ്ങളും വിശ്വാസം അര്‍പ്പിക്കുന്നു. എന്നാല്‍, ദേവയാനി അമേരിക്ക ആക്ഷേപിക്കുന്നതുപോലെ വിസാചട്ടലംഘനം നടത്തിയോ എന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കാരണം ദേവയാനിക്കെതിരെ പരാതി ഉന്നയിച്ചതും ഇന്ത്യക്കാരിയാണ്; മലയാളിയാണ്. നല്ല ജോലി ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാസിയാബാദില്‍ താമസക്കാരിയായ സംഗീത റിച്ചാഡ്സ് ദേവയാനിയുടെ വീട്ടുവേലക്കാരിയായി ന്യൂയോര്‍ക്കിലേക്ക് പോയത്. ദേവയാനി ഇവര്‍ക്കായി സമര്‍പ്പിച്ച വിസ അപേക്ഷയില്‍ മാസം 4500 ഡോളറാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍, 573 ഡോളറാണ് ശമ്പളമായി നല്‍കിയതെന്നും അത് അമേരിക്കയിലെ മിനിമം വേതനത്തേക്കാളും കുറവാണെന്നും വാദിക്കപ്പെടുന്നു. എന്നാല്‍, തന്നെ വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും പണം പിടുങ്ങാന്‍ സംഗീത ശ്രമിച്ചുവെന്നാണ് ദേവയാനിയുടെ പരാതി. ദേവയാനി പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇത്തരം കാര്യങ്ങളില്‍ക്കൂടി നീതിയുക്തമായ പരിശോധനയ്ക്ക് ഇന്ത്യാ സര്‍ക്കാര്‍ തയ്യാറാകണം.

*
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കൊബ്രഗഡെയെ വിസാചട്ടലംഘനമാരോപിച്ച് അറസ്റ്റുചെയ്ത് പീഡിപ്പിച്ച അമേരിക്കന്‍ നടപടി പ്രതിഷേധക്കൊടുങ്കാറ്റാണുയര്‍ത്തിയത്. 1963 ലെ വിയന്ന ചട്ടത്തിലെ 43-ാം വകുപ്പ് അനുസരിച്ച് നയതന്ത്ര പ്രതിനിധികള്‍ക്ക് ഉറപ്പാക്കേണ്ട പരിരക്ഷ പൂര്‍ണമായും നിഷേധിക്കുന്നതാണ് അമേരിക്കയുടെ സമീപനം. ഇന്ത്യയുടെ പരമാധികാരത്തിനെതിരെ ഉയര്‍ന്ന ഈ വെല്ലുവിളിക്കെതിരെ പാര്‍ലമെന്റിലും ശക്തമായ വികാരമാണുണ്ടായത്. ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പാര്‍ലമെന്റംഗങ്ങളെ കാണാന്‍ മുന്‍ ഐഎഫ്എസ് ഓഫീസര്‍കൂടിയായ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ വിസമ്മതിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോന്‍ തുടങ്ങിയവരും അമേരിക്കന്‍ സംഘത്തെ കാണാന്‍ തയ്യാറായില്ല. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിക്ക് നല്‍കിവന്ന സുരക്ഷാസംവിധാനങ്ങള്‍ ഇന്ത്യ പിന്‍വലിച്ചു. അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചുവാങ്ങുകയും അവര്‍ക്കുള്ള വിമാനത്താവള പാസ് റദ്ദാക്കുകയുംചെയ്തു. പരിരക്ഷ ഉറപ്പുവരുത്താന്‍ ദേവയാനിയെ യുഎന്‍ സ്ഥിരം മിഷന്‍ ഓഫീസിലേക്ക് മാറ്റി. അമേരിക്കയുടെ അഹന്ത നിറഞ്ഞ സമീപനത്തിനെതിരെ ആദ്യമായാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

സ്വാഭാവികമായും അമേരിക്കയ്ക്ക് ഖേദപ്രകടനം നടത്തേണ്ടി വന്നു. മാറിവരുന്ന ലോകസാഹചര്യത്തില്‍ പ്രത്യേകിച്ച് ഏഷ്യയില്‍ രൂപപ്പെട്ടുവരുന്ന അമേരിക്ക- ചൈന ചേരിതിരിവില്‍ അമേരിക്കയ്ക്ക് അത്യാവശ്യമായി കൂടെനിര്‍ത്തേണ്ട ശക്തിയാണ് ഇന്ത്യ. ദേവയാനിപ്രശ്നത്തില്‍ ഉടക്കി ഇന്ത്യ അകന്നാല്‍ അത് ഏഷ്യയില്‍ ചൈനയ്ക്ക് ഗുണകരമാകുമെന്നതിനാലാണ് ഇന്ത്യയുടെ വികാരം തണുപ്പിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിതന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് ഖേദപ്രകടനം നടത്തിയത്. എന്നാല്‍, നയതന്ത്ര പ്രതിനിധികള്‍ അമേരിക്കന്‍ നിയമത്തിന് അനുസരിച്ച് തന്നെ ജീവിക്കണമെന്ന് മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മറന്നില്ല.

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയോട് അമേരിക്ക ഈ രീതിയില്‍ പെരുമാറിയത് വര്‍ഷങ്ങളായി ഇന്ത്യ തുടരുന്ന ദാസ്യ മനോഭാവം കാരണമാണെന്ന്് പറയാതിരിക്കാന്‍ വയ്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായിട്ടും ഏഷ്യയിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായിട്ടും അമേരിക്കയ്ക്ക് മുമ്പില്‍ മുട്ടിലിഴയുന്ന സമീപനമാണ് മാറിമാറിവന്ന കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ചത്. ഇന്ത്യക്കാരോട് അമേരിക്ക മോശമായി പെരുമാറിയ ഘട്ടത്തിലൊക്കെ ദാസ്യഭാവത്തോടെയുള്ള പ്രതികരണമാണ് ഇന്ത്യയില്‍നിന്നുണ്ടായത്. രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുള്‍ കലാമിനെ അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ സുരക്ഷാ അധികൃതരും പിന്നീട് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ അമേരിക്കന്‍ വിമാനക്കമ്പനിക്കാരും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ തണുത്ത പ്രതികരണമാണ് ഇന്ത്യയില്‍നിന്നുണ്ടായത്. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ അമേരിക്കയിലെ ഡള്ളസ് വിമാനത്താവളത്തില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ചത് ഇന്ത്യക്കാര്‍ അറിയുന്നതുപോലും മാസങ്ങള്‍ക്കുശേഷം അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി സ്ടോബ് താല്‍ബോട്ട് പുസ്തകമെഴുതിയപ്പോഴാണ് (എന്‍ഗേജ് ഇന്ത്യ- ഡിപ്ലോമസി, ഡെമോക്രസി ആന്‍ഡ് ബോംബ്). മറ്റൊരിക്കല്‍ ബ്രസീലിലേക്ക് അമേരിക്ക വഴി പോകുമ്പോഴും ഫെര്‍ണാണ്ടസിന് ദേഹപരിശോധനയ്ക്ക് വിധേയനാകേണ്ടിവന്നു. അന്ന് വാജ്പേയി സര്‍ക്കാരും മൗനം പാലിച്ചു. ഇന്ത്യയുടെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ മീരശങ്കര്‍, യുഎന്നിലെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് പുരി, മന്ത്രിമാരായ ശരദ്പവാര്‍, പ്രഫുല്‍ പട്ടേല്‍, യുപി മന്ത്രി അസംഖാന്‍, സിനിമാനടന്മാരായ ഷാറൂഖ് ഖാന്‍, മമ്മൂട്ടി, ഇര്‍ഫാന്‍ ഖാന്‍, ജോണ്‍ എബ്രഹാം എന്നിവരെല്ലാം അമേരിക്കന്‍ അവഹേളനത്തിന് വിധേയരായിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും ശക്തമായ പ്രതികരണത്തിനു ഇന്ത്യ തയ്യാറായില്ല.

അടുത്തിടെ പുറത്തുവന്ന അമേരിക്കയുടെ ചാരവൃത്തിക്കെതിരെ യൂറോപ്യന്‍ സഖ്യകക്ഷികളും ബ്രസീലും ശക്തമായി പ്രതിഷേധിക്കവെ ഇന്ത്യയുടെ പ്രതികരണം അത്ഭുതമുളവാക്കുന്നതും കീഴടങ്ങുന്നതുമായിരുന്നു. ഇമെയിലിന്റെ ഉള്ളടക്കമൊന്നും പരിശോധിച്ചില്ലെന്ന ജോണ്‍കെറിയുടെ വാക്ക് അപ്പടി വിശ്വസിക്കുകയായിരുന്നു ഇന്ത്യ. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയിലെ വിവരങ്ങള്‍ ചോര്‍ത്തിയ കാര്യം പുറത്തുവന്നപ്പോള്‍ ഇന്ത്യന്‍ പ്രതികരണം, അത് യഥാര്‍ഥ ചോര്‍ത്തലല്ലെന്നായിരുന്നു. ലോകനേതാക്കളെ അമേരിക്ക നിരീക്ഷിക്കുകയാണെന്ന വാര്‍ത്ത വന്നപ്പോള്‍ പ്രധാനമന്ത്രികാര്യാലയത്തിന്റെ വിശദീകരണം, പ്രധാനമന്ത്രി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും അതിനാല്‍ ചോര്‍ത്താനുള്ള സാധ്യതയില്ലെന്നുമായിരുന്നു. എന്നാല്‍, ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസേഫിന്റെയും അടുത്ത അനുയായികളുടെയും ഫോണ്‍ എന്‍എസ്എ ചോര്‍ത്തിയെന്നറിഞ്ഞതോടെ, നിശ്ചയിച്ച അമേരിക്കന്‍ സന്ദര്‍ശനം അവര്‍ റദ്ദാക്കി. അമേരിക്കന്‍ വിസ തേടുന്ന ബ്രസീലുകാരുടെ കൈവിരലടയാളവും ഫോട്ടോഗ്രാഫും നിര്‍ബന്ധമാക്കിയപ്പോള്‍ ബ്രസീലിലെത്തുന്ന എല്ലാ അമേരിക്കാരുടെയും വിരലടയാളവും ഫോട്ടോഗ്രാഫും വേണമെന്ന് ബ്രസീല്‍ ശഠിച്ചു. ഇതൊന്നും കാണാനും പാഠം ഉള്‍ക്കൊള്ളാനും തയ്യാറാകാത്ത ഇന്ത്യ വൈകിയാണെങ്കിലും രാജ്യത്തിന്റെ പരമാധികാരം വീണ്ടെടുക്കാനായി ചില നീക്കങ്ങള്‍ നടത്തിയത് സ്വാഗതാര്‍ഹംതന്നെ; നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഫലമായുണ്ടായ നീക്കമാണോ ഇതെന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും. ദേവയാനിയെ അന്തസ്സോടെ രാജ്യത്ത് എത്തിക്കുമെന്ന് വിദേശമന്ത്രി ഖുര്‍ഷിദ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ഞങ്ങളും വിശ്വാസം അര്‍പ്പിക്കുന്നു. എന്നാല്‍, ദേവയാനി അമേരിക്ക ആക്ഷേപിക്കുന്നതുപോലെ വിസാചട്ടലംഘനം നടത്തിയോ എന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കാരണം ദേവയാനിക്കെതിരെ പരാതി ഉന്നയിച്ചതും ഇന്ത്യക്കാരിയാണ്; മലയാളിയാണ്. നല്ല ജോലി ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാസിയാബാദില്‍ താമസക്കാരിയായ സംഗീത റിച്ചാഡ്സ് ദേവയാനിയുടെ വീട്ടുവേലക്കാരിയായി ന്യൂയോര്‍ക്കിലേക്ക് പോയത്. ദേവയാനി ഇവര്‍ക്കായി സമര്‍പ്പിച്ച വിസ അപേക്ഷയില്‍ മാസം 4500 ഡോളറാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍, 573 ഡോളറാണ് ശമ്പളമായി നല്‍കിയതെന്നും അത് അമേരിക്കയിലെ മിനിമം വേതനത്തേക്കാളും കുറവാണെന്നും വാദിക്കപ്പെടുന്നു. എന്നാല്‍, തന്നെ വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും പണം പിടുങ്ങാന്‍ സംഗീത ശ്രമിച്ചുവെന്നാണ് ദേവയാനിയുടെ പരാതി. ദേവയാനി പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇത്തരം കാര്യങ്ങളില്‍ക്കൂടി നീതിയുക്തമായ പരിശോധനയ്ക്ക് ഇന്ത്യാ സര്‍ക്കാര്‍ തയ്യാറാകണം.

*
Deshabhimani Editorial

Saturday, November 23, 2013

അഫ്ഗാന്‍ അധിനിവേശത്തിന് പുതിയ മുഖം

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തിന് പുതിയ മുഖം നല്‍കുന്ന യുഎസ്- അഫ്ഗാന്‍ സുരക്ഷാകരാറിന് അന്തിമരൂപമായി. പരമ്പരാഗത പ്രതിനിധിസഭയായ ലോയ ജിര്‍ഗായുടെയും അഫ്ഗാന്‍ പാര്‍ലമെന്റിന്റെയും അംഗീകാരമാണ് ഇനിയുള്ള നടപടികള്‍. 2015 ജനുവരി ഒന്നുമുതല്‍ 2024 അവസാനംവരെയും "അതുകഴിഞ്ഞും" പ്രാബല്യത്തിലായിരിക്കും ഈ കരാര്‍. കരാര്‍ ഒരു കാര്യം വ്യക്തമാക്കുന്നു; അഫ്ഗാന്‍ അധിനിവേശം തുടരുകയാണ്.

2014നുശേഷം 15,000 അമേരിക്കന്‍ സൈനികര്‍ അവിടെയുണ്ടായിരിക്കും; അമേരിക്കയുടെ ഒമ്പത് സൈനികതാവളങ്ങളും. അഫ്ഗാന്‍ ജനതയുടെ താല്‍പ്പര്യങ്ങളെയും അവകാശങ്ങളെയും അവഗണിച്ച് കാബൂളിലെ ഭരണാധികാരികളുമായുണ്ടാക്കുന്ന കരാര്‍ അഫ്ഗാനിസ്ഥാന് അടുത്തകാലത്തൊന്നും പരമാധികാരം വീണ്ടെടുക്കാന്‍ കഴിയുകയില്ലെന്ന് ഉറപ്പാക്കുന്നു. പന്ത്രണ്ടു വര്‍ഷമായി അഫ്ഗാനിസ്ഥാന് പരമാധികാരമില്ല; സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും അമേരിക്കയുടെ അധീനതയിലാണ്.

ഒരു രാജ്യം അധിനിവേശത്തിലാണോ എന്ന് നിര്‍ണയിക്കുന്നത് അധിനിവേശസേനയുടെ സംഖ്യ നോക്കിയല്ല. സംഖ്യ ഗണ്യമായി കുറഞ്ഞാലും സേന ആ രാജ്യത്ത് തുടരുന്നിടത്തോളംകാലം അവിടെയുള്ളത് അധിനിവേശംതന്നെയാണ്. 2024 അവസാനംവരെയും "അതിനുശേഷ"വും എന്നുപറഞ്ഞാല്‍ അമേരിക്ക അനിശ്ചിതകാലത്തേയ്ക്ക് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരിക്കുമെന്നര്‍ഥം.

അല്‍ഖായ്ദയ്ക്കും ബന്ധപ്പെട്ട സംഘങ്ങള്‍ക്കും എതിരെയുള്ള സൈനിക പ്രവര്‍ത്തനത്തിനും അഫ്ഗാന്‍ സുരക്ഷാസേനയുടെ പരിശീലനത്തിനുമാണ് സൈനിക സാന്നിധ്യം തുടരുന്നതെന്ന് കരാറില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ അല്‍ഖായ്ദയ്ക്ക് ഇപ്പോള്‍ ശക്തമായ സാന്നിധ്യമില്ല. യുദ്ധം താലിബാനെതിരെയാണ്. അവസാനത്തെ വിദേശഭടനും അഫ്ഗാനിസ്ഥാനില്‍നിന്ന് പോകുന്നതുവരെ "ജിഹാദു" തുടരുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാന്‍ നേതാവായ കാരിനസ്രുള്ള കഴിഞ്ഞമാസം പ്രസ്താവിച്ചത് 2015ല്‍ അഫ്ഗാന്‍ ഇസ്ലാമിക് രാഷ്ട്രം പുനഃസ്ഥാപിക്കുമെന്നാണ്; അതായത് പാശ്ചാത്യസേനകള്‍ പിന്‍വാങ്ങിയാലുടന്‍. രാജ്യത്തിന്റെ പഴയ ക്രമം തിരികെകൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സുദീര്‍ഘമായ കൂടിയാലോചനകളില്‍, അമേരിക്ക ആവശ്യപ്പെട്ടതെല്ലാം നേടിയെടുത്തു. കരാറിലെ വ്യവസ്ഥയനുസരിച്ച് അമേരിക്കന്‍ സൈനികരും ഉദ്യോഗസ്ഥരും അഫ്ഗാനിസ്ഥാന്റെ നീതിന്യായ വ്യവസ്ഥിതിക്ക് കീഴിലായിരിക്കുകയില്ല. അമേരിക്കയുടേതിന്റെ കീഴിലായിരിക്കും. അമേരിക്കന്‍ സൈനികര്‍ കുറ്റംചെയ്താല്‍ നടപടിയെടുക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിന് അധികാരമില്ല. ഈ വ്യവസ്ഥയെപ്പറ്റിയാണ് ഏറ്റവും അധികം അഭിപ്രായഭിന്നതയുണ്ടായിരുന്നത്.

അഫ്ഗാന്‍ വസതികളില്‍, ഭീകരതാപ്രവര്‍ത്തനത്തിന്റെ ഭാഗമായി "റെയ്ഡ്" നടത്താന്‍ അമേരിക്കന്‍ സൈന്യത്തിന് അവകാശമുണ്ടെന്നാണ് കരാറിലെ വ്യവസ്ഥ. ഇത്തരം ഒരു വ്യവസ്ഥയെ അഫ്ഗാന്‍ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. "അസാധാരണമായ സാഹചര്യങ്ങളില്‍" വീടുകളില്‍ പ്രവേശിച്ച് അന്വേഷണം നടത്താമെന്നാണ് വ്യവസ്ഥ. ആരാണ് സാഹചര്യം അസാധാരണമാണോയെന്ന് തീരുമാനിക്കുക? അതെ, അമേരിക്കന്‍ സൈന്യംതന്നെ. ഇത് സര്‍ക്കാരിന്റെ അധികാരത്തെമാത്രം ബാധിക്കുന്ന കാര്യമല്ല; ജനങ്ങളുടെ സുരക്ഷയെയും സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്.

പന്ത്രണ്ടുവര്‍ഷത്തെ യുദ്ധത്തില്‍ ആയിരക്കണക്കിനു നിരായുധരായ സാധാരണ അഫ്ഗാന്‍കാര്‍- സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ- അമേരിക്കന്‍ ഭടന്മാരാല്‍ കൊല്ലപ്പെട്ടു. ഒട്ടേറെ യുദ്ധകുറ്റങ്ങള്‍ ചെയ്തു. ഈ തെറ്റുകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ കത്തിലൂടെ ക്ഷമാപണം നടത്തുമെന്നായിരുന്നു അഫ്ഗാന്‍ ഭരണകൂടത്തിന്റെ പ്രതീക്ഷ. കരാറിന് അന്തിമരൂപം നല്‍കിയപ്പോള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വ്യക്തമാക്കി, ക്ഷമാപണം പോയിട്ട് ഖേദപ്രകടനമോ കുറ്റസമ്മതമോ ഒന്നും ഉണ്ടാകയില്ലെന്ന്.

യുദ്ധത്തിലെ തെറ്റുകളേക്കാള്‍ വലുതാണ് യുദ്ധമെന്ന കുറ്റം, അഫ്ഗാനിസ്ഥാനെ ആക്രമിച്ച കുറ്റം.

2001 സെപ്തംബര്‍ 11ന് ആക്രമണം നടത്തിയത് അഫ്ഗാനിസ്ഥാനല്ല, അഫ്ഗാനിസ്ഥാനില്‍നിന്നുംവന്ന ഭീകരവാദികളുമല്ല. അഫ്ഗാനിസ്ഥാനോ അവിടത്തെ ജനങ്ങളോ, താലിബാന്‍ ഭരണകൂടംപോലുമോ അമേരിക്കയ്ക്ക് ഭീഷണിയായിരുന്നില്ല. ഒരുകൂട്ടം ഭീകരവാദികള്‍ക്കെതിരെയെന്നപേരില്‍ അമേരിക്കയെടുത്ത സൈനിക നടപടി, ആ ഭീകരാക്രമണവുമായി ബന്ധമൊന്നുമില്ലാതിരുന്ന ഒരു രാഷ്ട്രത്തിന്റെമേലുള്ള ആക്രമണമായിത്തീരുകയായിരുന്നു.

അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനില്‍ ഒമ്പത് സൈനികത്താവളങ്ങളുണ്ട്. ഇവ സ്ഥിരമായുള്ളതല്ലെന്നാണ് ഔദ്യോഗിക നിലപാട്. അനിശ്ചിതകാലത്തേക്ക് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുമെന്നത് ഈ താവളങ്ങളെ സ്ഥിരമാക്കുകയാണ് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനുള്ളിലെ തന്ത്രപ്രധാനസ്ഥലങ്ങളിലും ഇറാനുമായും പാകിസ്ഥാനുമായുള്ള അതിര്‍ത്തികള്‍ക്ക് സമീപമാണ് സൈനികത്താവളങ്ങള്‍.

വിദേശത്തുനിന്ന് ആക്രമണമോ ആക്രമണഭീഷണിയോ ഉണ്ടായാല്‍ അമേരിക്ക അഫ്ഗാനിസ്ഥാനെ സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കണമെന്നായിരുന്നു അഫ്ഗാന്‍ സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യം അമേരിക്ക തിരസ്കരിച്ചു. അഫ്ഗാനിസ്ഥാന്റെ സുരക്ഷയിലും സ്ഥിരതയിലും അമേരിക്കയ്ക്ക് ശക്തമായ താല്‍പ്പര്യമുണ്ടെന്നുള്ള ഒരു സാമാന്യപ്രസ്താവനയും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സഹായത്തെപ്പറ്റി കൂടിയാലോചനകള്‍ നടത്തുമെന്നും മാത്രമേ കരാറിലുള്ളൂ.

അഫ്ഗാനിസ്ഥാന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അമേരിക്കയുടെ സൈനിക സാന്നിധ്യം തുടരുന്നതെന്ന് അവകാശപ്പെടുമ്പോള്‍ എന്തുകൊണ്ട് അഫ്ഗാനിസ്ഥാനെതിരെ ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ അമേരിക്ക തയ്യാറല്ലെന്ന ചോദ്യം പ്രസക്തമാണ്. നാറ്റോ സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന തരമുള്ള സുരക്ഷാഉറപ്പാണ് അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെടുന്നത്. ഏത് രാജ്യത്തുനിന്ന് എന്തുതരം ഭീഷണി, അത് ആ പ്രദേശത്ത്- അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല- അമേരിക്കയ്ക്കുള്ള താല്‍പ്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും അമേരിക്കയുടെ പ്രതികരണം. ഇവിടെ വിധേയന്റെ താല്‍പ്പര്യങ്ങള്‍ക്ക് പ്രസക്തിയില്ല.

ഇപ്പോള്‍ അഫ്ഗാനിസ്ഥാനുമായുണ്ടാക്കുന്നതുപോലെയുള്ള ഒരു കരാര്‍ ഇറാഖുമായുണ്ടാക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. കൂടിയാലോചനകളും നടന്നു. അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പലതും ഇറാഖിന്റെ പരമാധികാരത്തെ ബാധിക്കുന്നതായി ഇറാഖ് ഗവണ്‍മെന്റ് കരുതി. അമേരിക്കന്‍ സൈനികരെ ഇറാഖിന്റെ നീതിന്യായവ്യവസ്ഥിതിയുടെ അധികാരപരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാഖ് തിരസ്കരിച്ചു. കൂടിയാലോചനകള്‍ പരാജയപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയത് സാമ്രാജ്യത്വയുദ്ധമാണ്. സാമ്രാജ്യത്വയുദ്ധങ്ങള്‍ക്ക് ചില സവിശേഷതകളുണ്ട്. അവ അന്താരാഷ്ട്രനിയമങ്ങളെ ലംഘിക്കുന്നു. അവ സ്വയം പ്രതിരോധത്തിനുള്ള യുദ്ധങ്ങളല്ല. സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് കരുതപ്പെടുന്ന രാഷ്ട്രങ്ങളാണ് ശത്രുക്കള്‍. ആ രാഷ്ട്രങ്ങളെ ആക്രമിച്ച് അവിടെ ഭരണമാറ്റം ഉണ്ടാക്കി അധിനിവേശം നടത്തുന്നു. അവിടത്തെ സമ്പദ്ക്രമത്തെ മാറ്റുന്നു. വിഭവങ്ങളെ ചൂഷണംചെയ്യുന്നു. അധിനിവേശസേനകള്‍ പിന്മാറിയാലും, സ്ഥിരമായ സൈനികത്താവളങ്ങളും പരോക്ഷഭരണം നടത്താനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കും. ഇതൊക്കെയാണ് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചത്.

2001ല്‍ അമേരിക്ക അഫ്ഗാനിസ്ഥാനെതിരെ ആക്രമണം നടത്തിയത് താലിബാനെതിരെയുള്ള നടപടി മാത്രമായിരുന്നില്ല; പശ്ചിമേഷ്യയും മധ്യേഷ്യയും ദക്ഷിണേഷ്യയും കൂട്ടിമുട്ടുന്ന തന്ത്രപ്രധാനസ്ഥലത്ത് സൈനിക സാന്നിധ്യം ഉറപ്പാക്കാന്‍കൂടിയായിരുന്നു. ഈ പ്രദേശം ഊര്‍ജസമ്പത്തുള്ളതാണെന്നുമാത്രമല്ല വളരുന്ന ശക്തികളായ മൂന്ന് രാഷ്ട്രങ്ങളുടെ- ചൈന, റഷ്യ, ഇന്ത്യ- സംഗമവേദിയുമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്ഥാന്‍ അതീവപ്രാധാന്യം അര്‍ഹിക്കുന്നു. യുദ്ധത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യ പരോക്ഷമായെങ്കിലും പിന്തുണ നല്‍കി. ഇന്ന് അഫ്ഗാനിസ്ഥാനില്‍ ഏറ്റവും അധികം പുനര്‍നിര്‍മാണവും വികസനപ്രവര്‍ത്തനവും നടത്തുന്ന ഒരു രാഷ്ട്രം ഇന്ത്യയാണ്. അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുറപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു തന്ത്രപരമത്സരമുണ്ട്. ഇന്നും ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നിഴലിലാണ്.

*
നൈനാന്‍ കോശി ദേശാഭിമാനിഅഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തിന് പുതിയ മുഖം നല്‍കുന്ന യുഎസ്- അഫ്ഗാന്‍ സുരക്ഷാകരാറിന് അന്തിമരൂപമായി. പരമ്പരാഗത പ്രതിനിധിസഭയായ ലോയ ജിര്‍ഗായുടെയും അഫ്ഗാന്‍ പാര്‍ലമെന്റിന്റെയും അംഗീകാരമാണ് ഇനിയുള്ള നടപടികള്‍. 2015 ജനുവരി ഒന്നുമുതല്‍ 2024 അവസാനംവരെയും "അതുകഴിഞ്ഞും" പ്രാബല്യത്തിലായിരിക്കും ഈ കരാര്‍. കരാര്‍ ഒരു കാര്യം വ്യക്തമാക്കുന്നു; അഫ്ഗാന്‍ അധിനിവേശം തുടരുകയാണ്.

2014നുശേഷം 15,000 അമേരിക്കന്‍ സൈനികര്‍ അവിടെയുണ്ടായിരിക്കും; അമേരിക്കയുടെ ഒമ്പത് സൈനികതാവളങ്ങളും. അഫ്ഗാന്‍ ജനതയുടെ താല്‍പ്പര്യങ്ങളെയും അവകാശങ്ങളെയും അവഗണിച്ച് കാബൂളിലെ ഭരണാധികാരികളുമായുണ്ടാക്കുന്ന കരാര്‍ അഫ്ഗാനിസ്ഥാന് അടുത്തകാലത്തൊന്നും പരമാധികാരം വീണ്ടെടുക്കാന്‍ കഴിയുകയില്ലെന്ന് ഉറപ്പാക്കുന്നു. പന്ത്രണ്ടു വര്‍ഷമായി അഫ്ഗാനിസ്ഥാന് പരമാധികാരമില്ല; സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും അമേരിക്കയുടെ അധീനതയിലാണ്.

ഒരു രാജ്യം അധിനിവേശത്തിലാണോ എന്ന് നിര്‍ണയിക്കുന്നത് അധിനിവേശസേനയുടെ സംഖ്യ നോക്കിയല്ല. സംഖ്യ ഗണ്യമായി കുറഞ്ഞാലും സേന ആ രാജ്യത്ത് തുടരുന്നിടത്തോളംകാലം അവിടെയുള്ളത് അധിനിവേശംതന്നെയാണ്. 2024 അവസാനംവരെയും "അതിനുശേഷ"വും എന്നുപറഞ്ഞാല്‍ അമേരിക്ക അനിശ്ചിതകാലത്തേയ്ക്ക് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരിക്കുമെന്നര്‍ഥം.

അല്‍ഖായ്ദയ്ക്കും ബന്ധപ്പെട്ട സംഘങ്ങള്‍ക്കും എതിരെയുള്ള സൈനിക പ്രവര്‍ത്തനത്തിനും അഫ്ഗാന്‍ സുരക്ഷാസേനയുടെ പരിശീലനത്തിനുമാണ് സൈനിക സാന്നിധ്യം തുടരുന്നതെന്ന് കരാറില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ അല്‍ഖായ്ദയ്ക്ക് ഇപ്പോള്‍ ശക്തമായ സാന്നിധ്യമില്ല. യുദ്ധം താലിബാനെതിരെയാണ്. അവസാനത്തെ വിദേശഭടനും അഫ്ഗാനിസ്ഥാനില്‍നിന്ന് പോകുന്നതുവരെ "ജിഹാദു" തുടരുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാന്‍ നേതാവായ കാരിനസ്രുള്ള കഴിഞ്ഞമാസം പ്രസ്താവിച്ചത് 2015ല്‍ അഫ്ഗാന്‍ ഇസ്ലാമിക് രാഷ്ട്രം പുനഃസ്ഥാപിക്കുമെന്നാണ്; അതായത് പാശ്ചാത്യസേനകള്‍ പിന്‍വാങ്ങിയാലുടന്‍. രാജ്യത്തിന്റെ പഴയ ക്രമം തിരികെകൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സുദീര്‍ഘമായ കൂടിയാലോചനകളില്‍, അമേരിക്ക ആവശ്യപ്പെട്ടതെല്ലാം നേടിയെടുത്തു. കരാറിലെ വ്യവസ്ഥയനുസരിച്ച് അമേരിക്കന്‍ സൈനികരും ഉദ്യോഗസ്ഥരും അഫ്ഗാനിസ്ഥാന്റെ നീതിന്യായ വ്യവസ്ഥിതിക്ക് കീഴിലായിരിക്കുകയില്ല. അമേരിക്കയുടേതിന്റെ കീഴിലായിരിക്കും. അമേരിക്കന്‍ സൈനികര്‍ കുറ്റംചെയ്താല്‍ നടപടിയെടുക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിന് അധികാരമില്ല. ഈ വ്യവസ്ഥയെപ്പറ്റിയാണ് ഏറ്റവും അധികം അഭിപ്രായഭിന്നതയുണ്ടായിരുന്നത്.

അഫ്ഗാന്‍ വസതികളില്‍, ഭീകരതാപ്രവര്‍ത്തനത്തിന്റെ ഭാഗമായി "റെയ്ഡ്" നടത്താന്‍ അമേരിക്കന്‍ സൈന്യത്തിന് അവകാശമുണ്ടെന്നാണ് കരാറിലെ വ്യവസ്ഥ. ഇത്തരം ഒരു വ്യവസ്ഥയെ അഫ്ഗാന്‍ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. "അസാധാരണമായ സാഹചര്യങ്ങളില്‍" വീടുകളില്‍ പ്രവേശിച്ച് അന്വേഷണം നടത്താമെന്നാണ് വ്യവസ്ഥ. ആരാണ് സാഹചര്യം അസാധാരണമാണോയെന്ന് തീരുമാനിക്കുക? അതെ, അമേരിക്കന്‍ സൈന്യംതന്നെ. ഇത് സര്‍ക്കാരിന്റെ അധികാരത്തെമാത്രം ബാധിക്കുന്ന കാര്യമല്ല; ജനങ്ങളുടെ സുരക്ഷയെയും സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്.

പന്ത്രണ്ടുവര്‍ഷത്തെ യുദ്ധത്തില്‍ ആയിരക്കണക്കിനു നിരായുധരായ സാധാരണ അഫ്ഗാന്‍കാര്‍- സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ- അമേരിക്കന്‍ ഭടന്മാരാല്‍ കൊല്ലപ്പെട്ടു. ഒട്ടേറെ യുദ്ധകുറ്റങ്ങള്‍ ചെയ്തു. ഈ തെറ്റുകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ കത്തിലൂടെ ക്ഷമാപണം നടത്തുമെന്നായിരുന്നു അഫ്ഗാന്‍ ഭരണകൂടത്തിന്റെ പ്രതീക്ഷ. കരാറിന് അന്തിമരൂപം നല്‍കിയപ്പോള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വ്യക്തമാക്കി, ക്ഷമാപണം പോയിട്ട് ഖേദപ്രകടനമോ കുറ്റസമ്മതമോ ഒന്നും ഉണ്ടാകയില്ലെന്ന്.

യുദ്ധത്തിലെ തെറ്റുകളേക്കാള്‍ വലുതാണ് യുദ്ധമെന്ന കുറ്റം, അഫ്ഗാനിസ്ഥാനെ ആക്രമിച്ച കുറ്റം.

2001 സെപ്തംബര്‍ 11ന് ആക്രമണം നടത്തിയത് അഫ്ഗാനിസ്ഥാനല്ല, അഫ്ഗാനിസ്ഥാനില്‍നിന്നുംവന്ന ഭീകരവാദികളുമല്ല. അഫ്ഗാനിസ്ഥാനോ അവിടത്തെ ജനങ്ങളോ, താലിബാന്‍ ഭരണകൂടംപോലുമോ അമേരിക്കയ്ക്ക് ഭീഷണിയായിരുന്നില്ല. ഒരുകൂട്ടം ഭീകരവാദികള്‍ക്കെതിരെയെന്നപേരില്‍ അമേരിക്കയെടുത്ത സൈനിക നടപടി, ആ ഭീകരാക്രമണവുമായി ബന്ധമൊന്നുമില്ലാതിരുന്ന ഒരു രാഷ്ട്രത്തിന്റെമേലുള്ള ആക്രമണമായിത്തീരുകയായിരുന്നു.

അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനില്‍ ഒമ്പത് സൈനികത്താവളങ്ങളുണ്ട്. ഇവ സ്ഥിരമായുള്ളതല്ലെന്നാണ് ഔദ്യോഗിക നിലപാട്. അനിശ്ചിതകാലത്തേക്ക് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുമെന്നത് ഈ താവളങ്ങളെ സ്ഥിരമാക്കുകയാണ് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനുള്ളിലെ തന്ത്രപ്രധാനസ്ഥലങ്ങളിലും ഇറാനുമായും പാകിസ്ഥാനുമായുള്ള അതിര്‍ത്തികള്‍ക്ക് സമീപമാണ് സൈനികത്താവളങ്ങള്‍.

വിദേശത്തുനിന്ന് ആക്രമണമോ ആക്രമണഭീഷണിയോ ഉണ്ടായാല്‍ അമേരിക്ക അഫ്ഗാനിസ്ഥാനെ സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കണമെന്നായിരുന്നു അഫ്ഗാന്‍ സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യം അമേരിക്ക തിരസ്കരിച്ചു. അഫ്ഗാനിസ്ഥാന്റെ സുരക്ഷയിലും സ്ഥിരതയിലും അമേരിക്കയ്ക്ക് ശക്തമായ താല്‍പ്പര്യമുണ്ടെന്നുള്ള ഒരു സാമാന്യപ്രസ്താവനയും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സഹായത്തെപ്പറ്റി കൂടിയാലോചനകള്‍ നടത്തുമെന്നും മാത്രമേ കരാറിലുള്ളൂ.

അഫ്ഗാനിസ്ഥാന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അമേരിക്കയുടെ സൈനിക സാന്നിധ്യം തുടരുന്നതെന്ന് അവകാശപ്പെടുമ്പോള്‍ എന്തുകൊണ്ട് അഫ്ഗാനിസ്ഥാനെതിരെ ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ അമേരിക്ക തയ്യാറല്ലെന്ന ചോദ്യം പ്രസക്തമാണ്. നാറ്റോ സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന തരമുള്ള സുരക്ഷാഉറപ്പാണ് അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെടുന്നത്. ഏത് രാജ്യത്തുനിന്ന് എന്തുതരം ഭീഷണി, അത് ആ പ്രദേശത്ത്- അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല- അമേരിക്കയ്ക്കുള്ള താല്‍പ്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും അമേരിക്കയുടെ പ്രതികരണം. ഇവിടെ വിധേയന്റെ താല്‍പ്പര്യങ്ങള്‍ക്ക് പ്രസക്തിയില്ല.

ഇപ്പോള്‍ അഫ്ഗാനിസ്ഥാനുമായുണ്ടാക്കുന്നതുപോലെയുള്ള ഒരു കരാര്‍ ഇറാഖുമായുണ്ടാക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. കൂടിയാലോചനകളും നടന്നു. അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പലതും ഇറാഖിന്റെ പരമാധികാരത്തെ ബാധിക്കുന്നതായി ഇറാഖ് ഗവണ്‍മെന്റ് കരുതി. അമേരിക്കന്‍ സൈനികരെ ഇറാഖിന്റെ നീതിന്യായവ്യവസ്ഥിതിയുടെ അധികാരപരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാഖ് തിരസ്കരിച്ചു. കൂടിയാലോചനകള്‍ പരാജയപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയത് സാമ്രാജ്യത്വയുദ്ധമാണ്. സാമ്രാജ്യത്വയുദ്ധങ്ങള്‍ക്ക് ചില സവിശേഷതകളുണ്ട്. അവ അന്താരാഷ്ട്രനിയമങ്ങളെ ലംഘിക്കുന്നു. അവ സ്വയം പ്രതിരോധത്തിനുള്ള യുദ്ധങ്ങളല്ല. സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് കരുതപ്പെടുന്ന രാഷ്ട്രങ്ങളാണ് ശത്രുക്കള്‍. ആ രാഷ്ട്രങ്ങളെ ആക്രമിച്ച് അവിടെ ഭരണമാറ്റം ഉണ്ടാക്കി അധിനിവേശം നടത്തുന്നു. അവിടത്തെ സമ്പദ്ക്രമത്തെ മാറ്റുന്നു. വിഭവങ്ങളെ ചൂഷണംചെയ്യുന്നു. അധിനിവേശസേനകള്‍ പിന്മാറിയാലും, സ്ഥിരമായ സൈനികത്താവളങ്ങളും പരോക്ഷഭരണം നടത്താനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കും. ഇതൊക്കെയാണ് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചത്.

2001ല്‍ അമേരിക്ക അഫ്ഗാനിസ്ഥാനെതിരെ ആക്രമണം നടത്തിയത് താലിബാനെതിരെയുള്ള നടപടി മാത്രമായിരുന്നില്ല; പശ്ചിമേഷ്യയും മധ്യേഷ്യയും ദക്ഷിണേഷ്യയും കൂട്ടിമുട്ടുന്ന തന്ത്രപ്രധാനസ്ഥലത്ത് സൈനിക സാന്നിധ്യം ഉറപ്പാക്കാന്‍കൂടിയായിരുന്നു. ഈ പ്രദേശം ഊര്‍ജസമ്പത്തുള്ളതാണെന്നുമാത്രമല്ല വളരുന്ന ശക്തികളായ മൂന്ന് രാഷ്ട്രങ്ങളുടെ- ചൈന, റഷ്യ, ഇന്ത്യ- സംഗമവേദിയുമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്ഥാന്‍ അതീവപ്രാധാന്യം അര്‍ഹിക്കുന്നു. യുദ്ധത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യ പരോക്ഷമായെങ്കിലും പിന്തുണ നല്‍കി. ഇന്ന് അഫ്ഗാനിസ്ഥാനില്‍ ഏറ്റവും അധികം പുനര്‍നിര്‍മാണവും വികസനപ്രവര്‍ത്തനവും നടത്തുന്ന ഒരു രാഷ്ട്രം ഇന്ത്യയാണ്. അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുറപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു തന്ത്രപരമത്സരമുണ്ട്. ഇന്നും ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നിഴലിലാണ്.

*
നൈനാന്‍ കോശി ദേശാഭിമാനി

Tuesday, November 12, 2013

യുദ്ധങ്ങളുണ്ടാവുന്നത്

ലാഭം ഡോളറിലും നഷ്ടം ജീവഹാനിയിലും കണക്കാക്കപ്പെടുന്ന ഒരേ ഒരിടം എന്ന് യുദ്ധത്തെ നിര്‍വചിച്ചത് ""നമ്മുടെ രാജ്യത്തെ ഏറ്റ വും ചുറുചുറുക്കുള്ള സൈനിക ശക്തിയായ മറൈന്‍ കോര്‍പ്സില്‍ 33 വര്‍ഷവും 4 മാസവും സജീവമായി സേവനമനുഷ്ഠിച്ച"" അമേരിക്കന്‍ ജനറല്‍ സ്മെഡ്ലി ഡി ബട്ലറാണ്(Major General Smedley Butler). അത്യുന്നതപദവിയില്‍ നിന്നു വിരമിച്ച ശേഷം അമേരിക്കയിലുടനീളം 700 നഗരങ്ങളിലായി ആയിരത്തി ഇരുന്നൂറോളം വേദികളില്‍ യുദ്ധം ഒരു കവര്‍ച്ചയാണ് (War Is A Racket ) എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ ആളാണ് സ്മെഡ്ലി. താനടക്കമുള്ള പട്ടാള മേധാവികള്‍ ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ ഈ വാചകങ്ങള്‍ വായിക്കൂ: ""സെക്കന്റ് ലെഫ്റ്റനന്റ് മുതല്‍ ജനറല്‍ വരെയുള്ള എല്ലാ കമ്മീഷന്റ് റാങ്കുകളിലും ഞാന്‍ സേവിച്ചിട്ടുണ്ട്. അക്കാലത്ത് എന്റെ സമയത്തിന്റെ ഭൂരിഭാഗവും ഒരുന്നതവര്‍ഗ സെയില്‍സ്മാനായിട്ടാണ് വന്‍കിട മുതലാളിമാര്‍ക്കു വേണ്ടിയും ബാങ്കര്‍മാര്‍ക്ക് വേണ്ടിയും ചെലവാക്കിയത്. ചുരുക്കിപ്പറഞ്ഞാല്‍ മുതലാളിത്തത്തിന്റെ ഒരു യഥാര്‍ഥ കവര്‍ച്ചക്കാരന്‍ ആയിരുന്നു ഞാന്‍."" അങ്ങനെയാണ് 1914-ല്‍ മെക്സിക്കോവിനെ വിശേഷിച്ചും ടാം പിക്കോവിനെ, അമേരിക്കന്‍ എണ്ണ താല്‍പര്യത്തിന് സുരക്ഷിതമാക്കി മാറ്റുന്നതില്‍ എനിക്ക് സഹായിക്കാനായത്.

ഹെയ്തിയെയും ക്യൂബയെയും നാഷണല്‍ സിറ്റി ബാങ്കിന് ആദായമുണ്ടാക്കാനുള്ള മാന്യമായ ഇടങ്ങളാക്കി മാറ്റുന്നതില്‍ എന്റെ സഹായമുണ്ട്. 1909-12 ല്‍ നിക്കരാഗ്വയെ ബ്രൗണ്‍ ബ്രദേഴ്സിന്റെ അന്താരാഷ്ട്ര ബാങ്കിങ്ങിന് വേണ്ടി ശുദ്ധീകരിച്ചു കൊടുക്കുന്നതിലും സഹായിക്കാന്‍ എനിക്ക് കഴിഞ്ഞു. 1916-ല്‍ അമേരിക്കന്‍ പഞ്ചസാര താല്‍പര്യങ്ങള്‍ സംരക്ഷിക്കത്തക്ക വിധം ഡൊമിനിക്കന്‍ റിപ്ലബ്ലിക്കിനു വേണ്ട ""വെളിച്ചമെത്തിക്കാനും"" എനിക്ക് കഴിഞ്ഞു. 1903-ല്‍ അമേരിക്കന്‍ പഴക്കച്ചവടക്കമ്പനികള്‍ക്ക് വേണ്ടി കൃത്യമായും ഞാന്‍ ഹോണ്ടുറാസിനെ സഹായിച്ചു. (യുനൈറ്റഡ് ഫ്രൂട്ട്സ് പോലുള്ള പഴക്കച്ചവടക്കമ്പനികളുടെ കൊള്ളയെപ്പറ്റി വിശ്വമഹാകവി നെരൂദ ഒരു കാവ്യഖണ്ഡം തന്നെ തീര്‍ത്തിട്ടുണ്ട്. യുനൈറ്റഡ് ഫ്രൂട്ട് കമ്പനി എന്ന പേരില്‍ തന്നെ) 1927-ല്‍ സ്റ്റാന്‍ഡേഡ് ഓയില്‍ കമ്പനിയെ അതിന്റെ പാട്ടിനു വിടുന്ന കാര്യം ഉറപ്പു വരുത്താന്‍ എനിക്ക് കഴിഞ്ഞു""- ഒന്നാം ലോക മഹായുദ്ധത്തില്‍ കൊള്ളമുതല്‍ കുന്നു കൂട്ടിയ കുത്തകക്കമ്പനികളുടെ നേട്ടത്തിന്റെ പട്ടിക തന്നെ അവതരിപ്പിക്കുന്നുണ്ട് ഈ മസില്‍മാന്‍! ലോകത്തനേകം നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലുമായി പതിനായിരങ്ങള്‍ ചത്തു വീഴുമ്പോള്‍ ഓരോ ചാവും അനേക സഹസ്രം ഡോളറുകളാണ് കുത്തകക്കമ്പനികളുടെ ഖജനാവിലെത്തിച്ചത്. ഡിക്ചെനിയുടെ ഹാലി ബര്‍ട്ടന്‍ ഇറാഖിന്റെ പുനര്‍ നിര്‍ മാണ പ്രവര്‍ത്തനത്തിന്റെ കരാറെടുത്തുകൊണ്ട് ദുരിതാശ്വാസ വുമായി കണ്ണീരൊപ്പുകയാണ് എന്നാണല്ലോ "ഇറാഖിന്റെ പുനര്‍ നിര്‍മാണ കാലത്ത്" ഒരു ശരാശരി മനുഷ്യന് തോന്നിയിരിക്കുക!

സംസ്കാരത്തിന്റെ കളിത്തൊട്ടില്‍ തന്നെ തകര്‍ത്തെറിഞ്ഞത് ഇതേ ഡിക് ചെനിയും കൂട്ടരുമാണ് എന്ന കാര്യം എത്ര പേര്‍ ഓര്‍ക്കും? സ്മെഡ്ലി ബട്ട്ലര്‍ കൊടുത്ത ഒരു കണക്കു നോക്കുക: ലോകമഹായുദ്ധത്തിന് തൊട്ട് മുമ്പ് യുഎസ് സ്റ്റീല്‍ ഉണ്ടാക്കിയ വാര്‍ഷിക ലാഭം 105,331,000 ആയിരുന്നുവെങ്കില്‍ യുദ്ധകാലത്തെ ലാഭം 259,653,000 ആയി കുതിച്ചുയര്‍ന്നു. ഡ്യുപോണ്ടിന്റെ 6,092,000 ലാഭം 58,076,000 ആയും ജനറല്‍ മോട്ടോഴ്സിന്റേത് 6,95,4,000 എന്നത് 21,700,000 ആയും വര്‍ധിച്ചു. ശരിയാണ്, യുദ്ധത്തിന്റെ കാര്യത്തില്‍ മാത്രമാണ് ലാഭം ഡോളറിലും നഷ്ടം ജീവഹാനിയിലും കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് തോല്‍വി സമ്മതിച്ച് കീഴടങ്ങാന്‍ തയ്യാറെടുത്ത ജപ്പാനു മേല്‍ ബോംബ് വര്‍ഷിച്ചുകൊണ്ട് അമേരിക്ക തങ്ങളുടെ മേധാവിത്വം തെളിയിച്ചത്. ലാഭം ഡോളറില്‍ തന്നെ കണക്കാക്കുകയായിരുന്നു.

റൂസ്വെല്‍റ്റിന്റെ കാലത്തും ട്രൂമാന്റെ കാലത്തും ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഫ്ളീറ്റ് അഡ്മിറല്‍ ഡബ്ല്യു സി ലീഹി പച്ചക്ക് തന്നെ അക്കാര്യം ഏറ്റുപറഞ്ഞിട്ടുണ്ട്. ""ആറ്റം ബോംബ് ഉപയോഗിക്കുന്ന കാര്യത്തില്‍ ഒന്നാമനാവുക വഴി നാം നമ്മുടെ ഔദ്യോഗിക നിലപാട് ഇരുണ്ട യുഗത്തിലെ കാടന്മാരുടേതിന് സമമാണെന്ന് തെളിയിച്ചിരിക്കുന്നു"" എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഹിരോഷിമയിലും നാഗസാക്കിയിലും വിതച്ച ബോംബുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജപ്പാനീസ് ഫിലിം കോര്‍പറേഷന്‍ തയ്യറാക്കിയ ഡോക്യുമെന്ററി തടഞ്ഞു വയ്ക്കുക വരെ ചെയ്തു അധിനിവിഷ്ട യാങ്കിപ്പട. പിന്നീട് ജപ്പാന്‍ സ്വതന്ത്രമാവുന്നത് വരെ ആ ഡോക്യുമെന്ററി വെളിച്ചം കണ്ടില്ല. ജപ്പാനില്‍ ആറ്റം ബോംബ് വിതച്ച ദുരിതത്തിന്റെ കഥ പോട്സ്ഡാമില്‍ നിന്നും മടങ്ങുന്ന കപ്പലിലിരുന്ന് കേട്ട പ്രസിഡന്റ് ഹാരി ട്രൂമാന്‍ ആഹ്ലാദചിത്തനായ കഥ കുപ്രസിദ്ധമാണ്! ""യുദ്ധത്തിന്റെ ഭാഗമായി അമേരിക്കക്ക് എന്തെങ്കിലും ലാഭമോ സ്വാര്‍ഥപൂര്‍ണമായ നേട്ടമോ ഉണ്ടാക്കണമെന്നില്ലെങ്കിലും നമ്മുടെ താല്‍പര്യങ്ങള്‍ സമ്പൂര്‍ണമായി സംരക്ഷിക്കുന്നതിനും ലോകസമാധാനം ഉറപ്പ് വരുത്തുന്നതിനുമായി ആവശ്യമുള്ള സൈനികത്താവളങ്ങള്‍ നാം നിലനിര്‍ത്തുക തന്നെ ചെയ്യും. നമ്മുടെ സൈനിക വിദഗ്ധര്‍ നമ്മുടെ സുരക്ഷക്ക് ആവശ്യമെന്ന് കരുതുന്ന താവളങ്ങള്‍ നാം അക്വയര്‍ ചെയ്യുകയും ചെയ്യും."" അതിന്റെ ഭാഗമായാണ് ലോകത്തെങ്ങും വന്‍കരകളിലാകെ പരന്നു കിടക്കുന്ന 2000 സൈനികത്താവളങ്ങളിലായി 30,000 ഇന്‍സ്റ്റലേഷനുകള്‍ അമേരിക്ക കെട്ടിപ്പൊക്കിയത്. ഇതില്‍ പലതും സൈനികരെ സുഖിപ്പിക്കുന്നതിനുള്ള "പാപകേന്ദ്രങ്ങളാ"യി മാറിയ കഥയും ഇന്ന് അങ്ങാടിപ്പാട്ടാണ്.

ഫിലിപ്പൈന്‍സിലെ ഒലൊന്‍ഗാപോയില്‍ അമേരിക്കന്‍ സൈനികരുടെ "വിശ്രമത്തിനും സ്വാസ്ത്യ പ്രാപ്തിക്കു"മായി പണിതുയര്‍ത്തിയ താവളത്തിലേക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനായി 50,000 വേശ്യകളെ പാര്‍പ്പിച്ച കാര്യം സൈനിക കേന്ദ്രങ്ങള്‍ക്ക് തന്നെ തുറന്നു സമ്മതിക്കേണ്ടി വന്നു. അധിനിവേശ കാലത്ത് ജപ്പാനില്‍ പണിത സൈനികത്താവളമായ ഒക്കിനാവയില്‍ നടന്ന ബലാത്സംഗകഥയും മറച്ചുവയ്ക്കാനാവാത്തവിധം പൈശാചികമായിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ ഉടനെ ഐസന്‍ ഹോവര്‍ നടത്തിയ ഒരു പ്രഖ്യാപനമുണ്ട്: ""ഉല്‍പാദിപ്പിക്കപ്പെടുന്ന ഓരോ തോക്കും, പുറത്തിറക്കപ്പെടുന്ന ഓരോ യുദ്ധക്കപ്പലും, തൊടുത്തുയര്‍ത്തപ്പെടുന്ന ഓരോ റോക്കറ്റും, അന്തിമ വിശകലനത്തില്‍ വിശപ്പടക്കാന്‍ ഭക്ഷണം കിട്ടാത്തവരും തണുപ്പകറ്റാന്‍ വസ്ത്രം ലഭിക്കാത്തവരുമായവരില്‍ നിന്നുള്ള കവര്‍ച്ചയാണ്.... "" മനം മടുത്താണ് ഇതേ പ്രസിഡന്റ് മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിനെക്കുറിച്ച് അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഉന്നത ഭരണ നേതൃത്വവും യുദ്ധോപകരണ നിര്‍മാതാക്കളും തമ്മിലുണ്ടായി വരുന്ന അവിശുദ്ധബന്ധത്തക്കുറിച്ചും അത് നയരൂപീകരണത്തില്‍ എങ്ങനെ ഫലപ്രദമായി ഇടപെടുന്നു എന്നതിനെക്കുറിച്ചുമാണ് ഐസന്‍ഹോവര്‍ ഓര്‍മിപ്പിച്ചത്. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്ക നടത്തിയ ബോംബ് വര്‍ഷത്തിന്റെ പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകും മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിന്റെ സ്വാധീനത്തിന്റെ ആഴം!

1945-46 കാലത്തും 50-53 കാലത്തും ചൈനയില്‍, 1954-ല്‍ ഗ്വാട്ടിമാലയില്‍, 1959-60 ല്‍ ക്യൂബയില്‍, 1965-ല്‍ പെറുവില്‍, 1961 മുതല്‍ 1973 വരെ വിയറ്റ്നാമില്‍, 1983ല്‍ ഗ്രനഡയില്‍, 1980-ല്‍ എല്‍സാല്‍വഡോറില്‍, 1989-ല്‍ പനാമയില്‍, 1995-ല്‍ ബോസ്നിയയില്‍, 1999-ല്‍ യൂഗോസ്ലാവിയയില്‍, 1950 മുതല്‍ 1953 വരെ കൊറിയയില്‍, 1958-ല്‍ ഇന്തോനേഷ്യയില്‍, 1964-ല്‍ കോംഗോയില്‍, 1964 മുതല്‍ 73 വരെ ലാവോസില്‍, 1986-ല്‍ ലിബിയയില്‍, 1980-ല്‍ നിക്കരാഗ്വയില്‍, 1991 മുതല്‍ 99 വരെ ഇറാഖില്‍, പിന്നെ വീണ്ടും ലിബിയയില്‍ ഇപ്പോള്‍ സിറിയക്ക് നേരെയും... കാര്‍ട്ടര്‍ പ്രഖ്യാപനം എന്ന പേരിലറിയപ്പെടുന്ന അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്ജിമ്മി കാര്‍ട്ടറുടെ ഏറെ കുപ്രസിദ്ധമായ ഒരു കണ്ടെത്തലുണ്ട്: ""പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയുടെ നിയന്ത്രണം നേടിയെടുക്കാനായി ബാഹ്യശക്തിയുടെ ഏതു ശ്രമമവും അമേരിക്കയുടെ മര്‍മ പ്രധാനമായ താല്‍പര്യത്തിനു നേരെയുള്ള കടന്നാക്രമണമായി കണക്കാക്കുന്നതും അതിനെ ആവശ്യമായ എന്തു വിലകൊടുത്തും, സൈനികശക്തിയടക്കം ഉപയോഗിച്ചും, തകര്‍ക്കുന്നതുമാണ്."" ഐസന്‍ഹോവറുടെ വിടുവായത്തത്തെ അതിന്റ പാട്ടിന് വിട്ടു കൊണ്ട് തുടര്‍ന്നു വന്ന എല്ലാ പ്രസിഡന്റുമാരും യുദ്ധജ്വരം കുത്തിപ്പൊക്കുകയായിരുന്നു; പ്രത്യേകിച്ചും സോവിയറ്റ് യൂണിയന്റെ സാന്നിധ്യമുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ഇമ്പാച്ചി കാട്ടിക്കൊണ്ട്!

എന്നാല്‍ യുഎസ്എസ്ആര്‍ തകര്‍ന്ന ഉടനെ ജോര്‍ജ് ബുഷിന്റെ ഡിഫന്‍സ് ഡിപ്പാര്‍ട്മെന്റ് അമേരിക്കന്‍ ദേശരക്ഷാ നയത്തില്‍ ഒരു പുനരാലോചന വേണമെന്ന് തീരുമാനിച്ചു. മാറിയ സാഹചര്യത്തില്‍ യുദ്ധച്ചെലവ് വെട്ടിച്ചുരുക്കി മാനവ വികസനം ഉറപ്പുവരുത്താനായിരുന്നില്ല ആലോചന. അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് അനുവദിക്കുകയുമില്ലല്ലോ. അതുകൊണ്ടുതന്നെ പിന്നീട് ലോകബാങ്ക് പ്രസിഡന്റായ പോള്‍ വുള്‍ഫോവിറ്റ്സ് തയ്യാറാക്കിയ "പ്രതിരോധ ആസൂത്രണത്തിനുള്ള മാര്‍ഗ നിര്‍ദേശം" പറഞ്ഞത്, ""അമേരിക്കയുടെ മുഖ്യദേശരക്ഷാ ലക്ഷ്യമായി കണക്കാക്കേണ്ടത് തങ്ങള്‍ക്ക് എതിരാളിയായി ആഗോളാടിസ്ഥാനത്തില്‍ ഉയരാനിടയുള്ള ഏതൊരു മത്സരാര്‍ഥിയെയും തടയുക എന്നുള്ളതാണ്"" എന്നാണ്. ഈ നയരേഖ തയ്യാറാക്കിയത് സാക്ഷാല്‍ ഡിക് ചെനിയുടെ നിര്‍ദേശാനുസാരമാണ് താനും.

2001 സെപ്തംബര്‍ 11 നു ശേഷം ഈ രേഖ ഔദ്യോഗിക ദേശരക്ഷാനയമായി മാറിത്തീരുകയാണുണ്ടായത്. തങ്ങള്‍ക്കൊപ്പമല്ലാത്തവരെല്ലാം തങ്ങളുടെ ശത്രുവാണ് എന്ന് പരസ്യമായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ വേണം അമേരിക്ക ലോക പൊലീസ് ചമഞ്ഞുകൊണ്ട് മനുഷ്യാവകാശത്തെപ്പറ്റി ഗീര്‍വാണമടിക്കുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാന്‍! ഇറാഖില്‍ കൂട്ടക്കുരുതിക്കുള്ള മാരകായുധങ്ങള്‍ നിക്ഷേപിച്ചതും പിന്നീട് അതൊരു കെട്ടുകഥയാണ് എന്നു തെളിഞ്ഞിട്ടും സൈനികമായി മുന്നോട്ട് പോയതും സംസ്കാരത്തിന്റെ കളിത്തൊട്ടില്‍തന്നെ തകര്‍ത്തെറിഞ്ഞതും എന്തുകൊണ്ട് എന്ന് തിരിച്ചറിയാന്‍ ഈ പഴയ രേഖകള്‍ സഹായിക്കും. ഇക്കാര്യം കുറേശ്ശെയായി ലോകം മനസ്സിലാക്കി ത്തുടങ്ങുകയും റഷ്യ ശക്തമായ ഒരു നിലപാടെടുക്കുകയും ചെയ്തതു കൊണ്ടാണ് സിറിയയില്‍ നടക്കാനിരുന്ന അതിക്രമങ്ങളില്‍നിന്ന് അമേരിക്കക്ക് പിന്‍തിരിയേണ്ടി വന്നത്. പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല!

*
എ കെ രമേശ് ദേശാഭിമാനി വാരിക

Friday, November 8, 2013

ന്യൂയോര്‍ക്ക് നല്‍കുന്ന സന്ദേശം

കഴിഞ്ഞുപോയ ഒന്നര ദശാബ്ദക്കാലം അമേരിക്കയിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ചലനാത്മകമായ മാറ്റങ്ങള്‍ക്കാണ് വഴിവച്ചത്. 1970കളില്‍ വിയറ്റ്നാം യുദ്ധവിരുദ്ധനായ ഡെമോക്രാറ്റിക് പാര്‍ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജ് മക്ഗവേന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു വഴിവച്ചത് ലിബറല്‍ നിലപാടുകള്‍ ആയിരുന്നെങ്കില്‍ ഇന്ന് അമേരിക്കയിലെ പുതിയ ഇടതുപക്ഷം ആ കാലഘട്ടത്തിന്റെ പരാജയങ്ങളെ മറികടന്ന് ആത്മവിശ്വാസത്തിലാണ്. റിപ്പബ്ലിക്കന്‍ പാര്‍ടിയിലെ ടീ പാര്‍ടി യാഥാസ്ഥിതികരോടു പൊരുതിയും ഡെമോക്രാറ്റിക് പാര്‍ടിയിലെ ലിബറലുകളോട് ചേര്‍ന്ന് ശക്തമായ നിലപാടുകള്‍ അമേരിക്കന്‍സമൂഹത്തിലേക്ക് പകര്‍ന്നുനല്‍കിയും സാമൂഹ്യമാറ്റങ്ങളിലേക്ക് അമേരിക്കയെ നയിക്കുന്നതില്‍ ഇടതുപക്ഷം നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം സമൂഹത്തില്‍ ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നു എന്നതുതന്നെയാണ് അമേരിക്കയിലെ ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. അമേരിക്കയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കേന്ദ്രം എന്നു വിശേഷിപ്പിക്കാവുന്ന ന്യൂയോര്‍ക്കിന്റെ മേയറായി ഡെമോക്രാറ്റിക് പാര്‍ടിയിലെ പുരോഗമനവാദി ബില്‍ ഡി ബ്ലാസിയോ തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ സമൂഹത്തിന്റെ ചിന്താഗതിയിലുണ്ടാകുന്ന മാറ്റത്തിന്റെ സൂചനയായി വേണം കണക്കാക്കാന്‍ .

ഒരു കാലഘട്ടത്തില്‍ ലിബറലുകള്‍ എന്നുതന്നെ വിശേഷിപ്പിക്കാന്‍ മടിച്ചിരുന്ന രാഷ്ട്രീയക്കാരുടെ സ്ഥാനത്ത്, തങ്ങള്‍ പുരോഗമനക്കാരാണെന്നു വിളിച്ചുപറയാന്‍ വെമ്പുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ നാടായി അമേരിക്ക മാറുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ വരച്ചുകാട്ടിയ 99 ശതമാനത്തിന്റെ രാഷ്ടീയമാണ് തങ്ങളുടെ രാഷ്ട്രീയം എന്നുപറയാന്‍ മുഖ്യധാരയിലെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ പലര്‍ക്കും രണ്ടുവട്ടം ആലോചിക്കേണ്ടിവരുന്നില്ല. മറുവശത്ത് യാഥാസ്ഥിതിക വലതുപക്ഷം പഴയ "കമ്യൂണിസ്റ്റ് പ്രേത"ത്തെ അഴിച്ചുവിട്ട് പുത്തന്‍ ഇടതുപക്ഷത്തെ ഭയപ്പെടുത്താം എന്നാണ് ഇപ്പോഴും ആലോചിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പു വേളയില്‍ ഒബാമയ്ക്കെതിരെ ഉയര്‍ന്ന ഏറ്റവുംവലിയ ആരോപണം അദ്ദേഹം ഒരു ഇടതുപക്ഷക്കാരന്‍ ആണെന്നായിരുന്നു. അമേരിക്കയിലെ യാഥാസ്ഥിതിക സമൂഹത്തെയും പൊതുബോധത്തില്‍ സ്ഥായിയായ ഇടമുള്ള ഇടതുപക്ഷ വിരുദ്ധതയെയും സ്വാധീനിക്കാന്‍ മറ്റ് എന്ത് ആരോപണത്തിനാണു കഴിയുക? ആ കാലം കഴിഞ്ഞുപോവുകയാണ്.

സാമൂഹിക മാറ്റങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെയെല്ലാം ഇടതുപക്ഷക്കാരന്‍ എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന സ്ഥിതിക്ക് മാറ്റംവന്നിട്ടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തരനയങ്ങളില്‍ വരുന്ന മാറ്റങ്ങളില്‍ ഇടതുപക്ഷ നിലപാടുകള്‍ക്കായി കാതോര്‍ക്കുന്ന ഒരു സമൂഹമായി അമേരിക്ക ക്രമേണ മാറിക്കൊണ്ടിരിക്കുന്നു. പ്രസിഡന്റ് ബറാക് ഒബാമ ഉറപ്പാക്കിയ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വിവാഹാവകാശം, ഒബാമ കെയര്‍ അടക്കമുള്ള ക്ഷേമനയങ്ങളിലും ഇടതുപക്ഷം ശക്തമായ സാന്നിധ്യമാകുന്നു. ഡെമോക്രാറ്റിക് പാര്‍ടിയിലും അതിനുപുറത്തുമായി വളരുന്ന പുത്തന്‍ പ്രസ്ഥാനമായാണ് ഇടതുപക്ഷം അമേരിക്കന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നത്. മൂലധനത്തിനെതിരായി ശക്തമായ പ്രതിഷേധവും അതിനെ അരക്കിട്ട് ഉറപ്പിക്കുന്ന ചലനങ്ങളുമാണ് അമേരിക്കന്‍ സമൂഹത്തില്‍ ഉണ്ടാകുന്നത്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ഉയര്‍ത്തിവിട്ട ഒരു ശതമാനത്തിനെതിരെ 99 ശതമാനം എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുകയാണ്. സ്വത്തിന്റെ വിതരണം അതിസമ്പന്നര്‍ക്കു മുകളില്‍ കൂടിയ നികുതി ചുമത്തി നടപ്പാക്കണം എന്ന പുരോഗമന മുദ്രാവാക്യമുയര്‍ത്തിയാണ് ബില്‍ ഡി ബ്ലാസിയോ ന്യൂയോര്‍ക്ക് നഗരസഭാ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

നിക്കരാഗ്വ സോളിഡാരിറ്റി മൂവ്മെന്റ് എന്ന ഇടതുപക്ഷ പ്രസ്ഥാനത്തിനു പിന്തുണയുമായി എത്തിയ ഡി ബ്ലാസിയോ ഒരു യുവ ഇടതുപക്ഷ ആക്ടിവിസ്റ്റ് എന്ന നിലയില്‍ അമേരിക്കന്‍ ഉപരോധം നേരിടുന്ന നിക്കരാഗ്വ സന്ദര്‍ശിക്കുകയും സാന്‍ഡിനിസ്റ്റാ പ്രസ്ഥാനത്തിനു പിന്തുണ പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. അമേരിക്കന്‍ വിലക്കുകളെ മറികടന്ന് ക്യൂബയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയതും, ശീതസമരകാലത്ത് സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ ഭൂതകാലപ്രവര്‍ത്തനങ്ങളില്‍പെടുന്നു. കൊളംബിയ സര്‍വകലാശാലയില്‍നിന്ന് ലാറ്റിനമേരിക്കന്‍ രാഷ്ട്രീയം പഠിച്ച ഡി ബ്ലാസിയോ നിക്കരാഗ്വയിലെ ഡാനിയല്‍ ഒര്‍ട്ടേഗയുടെ സാന്‍ഡിനിസ്റ്റാ പ്രസ്ഥാനത്തിന്റെ ആരാധകനാണ്. അമേരിക്കന്‍ ഉപരോധം നേരിടുന്ന സാന്‍ഡിനിസ്റ്റാ ഭരണകൂടത്തിന് കോടിക്കണക്കിന് ഡോളറിന്റെ മരുന്നും മറ്റ് അവശ്യവസ്തുക്കളും അമേരിക്കയില്‍നിന്ന് എത്തിച്ചുകൊടുക്കുന്നതില്‍ വലിയ പങ്കാണ് 1980കളില്‍ അദ്ദേഹം വഹിച്ചത്.

ഡി ബ്ലാസിയോയുടെ രാഷ്ട്രീയത്തിലുള്ള താല്‍പ്പര്യം അദ്ദേഹത്തിന്റെ ശൈശവകാലവുമായി ബന്ധപ്പെട്ടതാണ്. മസാച്യൂസെറ്റ്സില്‍ തൊഴിലാളി സംഘടനകള്‍ ഉണ്ടാക്കാന്‍ യത്നിച്ച മാതാവിന്റെയും സൈനികസേവനത്തിനുശേഷം ഫെഡറല്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനായ പിതാവിന്റെയും മകനാണ് ഡി ബ്ലാസിയോ. കമ്യൂണിസ്റ്റ് പാര്‍ടി ബന്ധത്തിന്റെ പേരില്‍ പൊലീസ് നടത്തിയ അന്വേഷണങ്ങള്‍ മാതാപിതാക്കളെ ജീവിതം മുഴുവന്‍ സിവില്‍ ലിബര്‍ട്ടേറിയന്മാരാക്കി മാറ്റി. മൂത്ത സഹോദരന്മാര്‍ വിയറ്റ്നാം യുദ്ധവിരുദ്ധ സമരങ്ങളിലെ പങ്കാളിയായതും ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് എതിരായുള്ള സമരങ്ങളില്‍ പങ്കെടുത്തതുമൊക്കെ ബ്ലാസിയോയുടെ രാഷ്ട്രീയ വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്.

മസാച്യൂസെറ്റ്സ് വിട്ട് ന്യൂയോര്‍ക്കിലെത്തിയതാണ് ഡി ബ്ലാസിയോയിലെ രാഷ്ട്രീയക്കാരനെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചത്. മധ്യ അമേരിക്കയിലെ ഇടതുപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന റൊണാള്‍ഡ് റെയ്ഗന്റെ നയങ്ങളെ എതിര്‍ത്താണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. കോടീശ്വരനായ ന്യൂയോര്‍ക്ക് മുന്‍ മേയര്‍ ബ്ലൂംബര്‍ഗ് തനിക്ക് അനുകൂലമായി നിയമംതന്നെ മാറ്റിയെഴുതിയിരുന്നു. എന്നിരുന്നാലും പരിസ്ഥിതി പ്രശ്നങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍, കുടിയേറ്റക്കാര്‍ക്ക് അനുകൂലമായുള്ള ഇടപെടലുകള്‍, കൊക്കകോളാ, പെപ്സി പോലുള്ള ശീതളപാനീയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. പക്ഷേ, ന്യൂയോര്‍ക്ക് നഗരസഭയുടെ പ്രധാന ഭാഗമായ മാന്‍ഹട്ടന്‍ സിറ്റി ഒഴികെയുള്ള നഗരപ്രാന്തപ്രദേശങ്ങളോടു അദ്ദേഹം കാട്ടിയ അവഗണന വന്‍ വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു. നഗരസഭയുടെ പ്രധാനപ്പെട്ട പല ഓഫീസുകളും സ്വകാര്യവല്‍ക്കരിച്ചത്, ക്ഷേമപദ്ധതികളില്‍നിന്ന് ഒഴിഞ്ഞുമാറിയത്, സിറ്റിയുടെ വികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സ്വകാര്യമേഖലയ്ക്കു നല്‍കിയ പ്രോത്സാഹനം, ദരിദ്രര്‍ക്കുള്ള വീടുകള്‍ നിര്‍മിക്കുന്നതില്‍ കാട്ടിയ അലംഭാവം എന്നിങ്ങനെയുള്ള വിഷയങ്ങളിലും ബ്ലൂംബര്‍ഗ് കടുത്ത വിമര്‍ശം ഏറ്റുവാങ്ങി. നഗരത്തിലെ സമ്പന്നരുടെ വരുമാനം അമിതമായി വര്‍ധിക്കുകയും ദരിദ്രരുടെ വരുമാനം ദിനംപ്രതി കുറയുകയുംചെയ്യുന്നു. ചെറുകിട കച്ചവടക്കാര്‍ക്കും വഴിവാണിഭക്കാര്‍ക്കും നിരവധി പിഴകള്‍ ചുമത്തുമ്പോഴും വന്‍ ഫീസ് ഈടാക്കുമ്പോഴും വമ്പന്‍ കച്ചവടങ്ങള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ പൊടിപൊടിക്കുന്നു. ദരിദ്രര്‍ ഭവനരഹിതരാകുമ്പോള്‍ അത്യാഡംബര ഫ്ളാറ്റ് ബിസിനസ് കൊഴുക്കുന്നു. ധനികനായ മേയറുടെ കീഴില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഓരോ രാത്രിയും 50,000ത്തോളം സ്ത്രീയും പുരുഷനും കുട്ടികളുമാണ് ഭവനരഹിതരായി ഷെല്‍ട്ടറുകളില്‍ രാപാര്‍ക്കാന്‍ എത്തുന്നത്. ഇങ്ങനെ ബ്ലൂംബര്‍ഗ് ഭരണകൂടത്തിനു കീഴില്‍ അതിസമ്പന്നന്റെ ന്യൂയോര്‍ക്ക് എന്നും ദരിദ്രനാരായണന്റെ ന്യൂയോര്‍ക്ക് എന്നും രണ്ടു വ്യത്യസ്ത ന്യൂയോര്‍ക്കുകളുണ്ടെന്ന് പറഞ്ഞായിരുന്നു ഡി ബ്ലാസിയോയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഈ പ്രചാരണം "രണ്ട് നഗരങ്ങളുടെ കഥ" എന്ന പേരില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ദേശീയ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ റിപ്പബ്ലിക്കന്‍ പാര്‍ടിയിലെ ജൊ ലോട്ടയ്ക്കും ഇതൊക്കെ അംഗീകരിക്കേണ്ടിവന്നു. അടിമത്തത്തിന്റെയും വംശീയ ചേരിതിരിവിന്റെയും ഒക്കെ നടുവില്‍നിന്ന് മാറ്റങ്ങളുടെയും സാംസ്കാരികതകളുടെ ഒത്തുകൂടലിന്റേയുമായ ഒരു പുത്തന്‍ ന്യൂയോര്‍ക്ക് ആണ് പുരോഗമന രാഷ്ട്രീയപ്രവര്‍ത്തകന്‍ മേയറായി പ്രതിജ്ഞചെയ്യുമ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്.

*
റെജി പി ജോര്‍ജ്, ന്യൂയോര്‍ക്ക് ദേശാഭിമാനി

Wednesday, November 6, 2013

ദുരൂഹതകളുയര്‍ത്തുന്ന അമേരിക്കന്‍ കപ്പല്‍

തൂത്തുക്കുടിക്കടുത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ആയുധങ്ങളുമായി പിടിയിലായ അമേരിക്കന്‍ കപ്പലിനെ രക്ഷപ്പെടുത്താന്‍ അന്തസ്സുകെട്ട പ്രവര്‍ത്തനങ്ങളാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കല്‍ക്കരി കുംഭകോണ കേസിലും കേരളത്തിലെ സോളാര്‍ അഴിമതി കേസിലും ആരോപണവിധേയരെ രക്ഷിക്കാന്‍ അന്വേഷണം അട്ടിമറിക്കുന്ന അതേ മനസ്സോടെതന്നെയാണ് രാജ്യസുരക്ഷയ്ക്കു നേരേ വെല്ലുവിളി ഉയര്‍ത്തുന്ന സംഭവത്തിലും ഇന്ത്യന്‍ താല്‍പര്യങ്ങളെ താഴ്ത്തിക്കെട്ടി അമേരിക്കന്‍ കപ്പലിനെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് ജാര്‍ഖണ്ഡ്-ബിഹാര്‍ അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ക്ക് അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ ലഭിച്ചത് സുരക്ഷാസേന കണ്ടെത്തിയിരുന്നു. അതുസംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും ചെയ്തു. എവിടെയെത്തി ആ അന്വേഷണം? ആരും ഒന്നും മിണ്ടുന്നില്ല. ഒരു കേസ് തേച്ചുമായ്ച്ചു കളയാന്‍ അത് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചാല്‍ മതി എന്ന അവസ്ഥയിലെത്തിയിരിക്കുന്നു.

2012 ആഗസ്ത് 29ന് ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ സിലോദാര്‍ വനത്തില്‍ മാവോയിസ്റ്റുകളുടെ പക്കല്‍ നിന്ന് കണ്ടെടുത്ത കോള്‍ട്ട് എം-16 ഇനത്തില്‍ പെട്ട തോക്കുകള്‍ അവര്‍ക്ക് എവിടെനിന്നാണ് ലഭിച്ചതെന്നെങ്കിലും കണ്ടെത്തേണ്ടതല്ലേ? അതോ കണ്ടെത്തിയിട്ടും വെളിപ്പെടുത്താതിരിക്കുന്നതാണോ? ഈയിടെ അമേരിക്കന്‍ സുരക്ഷാ സ്ഥാപനമായ അഡ്വന്റ്ഫോര്‍ട്ടിന്റെ എം വി സീമാന്‍ ഗാര്‍ഡ് ഓഹിയോ എന്ന കപ്പലില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ ആര്‍ക്ക് നല്‍കാനായിരുന്നുവെന്നത് പുറംലോകം ഇനി അറിയുമോ എന്ന് സംശയമാണ്. അറസ്റ്റിലായ കപ്പല്‍ ജീവനക്കാര്‍ കുറേനാള്‍ കോടതി കയറിയിറങ്ങുകയും ജനങ്ങള്‍ ഈ സംഭവം മറക്കുകയും ചെയ്യുമ്പോള്‍ കുറ്റവാളികളെ കണ്ടെത്താതെ അന്വേഷണ ഏജന്‍സികള്‍ പിന്‍മാറും. അതിനപ്പുറം എന്തെങ്കിലും സംഭവിക്കണമെങ്കില്‍ മന്‍മോഹന്‍സിങ്ങിന്റെ അമേരിക്കന്‍ വിധേയത്വ നയത്തിന് കാര്യമായ എന്തെങ്കിലും മാറ്റമുണ്ടാകണം. അതല്ലെങ്കില്‍ മാറിവരുന്ന സര്‍ക്കാരിന് കുറ്റവാളികളെ കണ്ടെത്തണമെന്ന താല്‍പര്യമുണ്ടാകണം. അമേരിക്കയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രത്യേക താല്‍പര്യമുണ്ട്. അതിന് അവര്‍ മുമ്പ് തെരഞ്ഞെടുത്തിരുന്ന സ്ഥലം ദീഗോഗാര്‍ഷ്യയാണ്. ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ബംഗാള്‍ സമുദ്രത്തിലേക്ക് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്തിന്? കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ നടപടികളെ സഹായിക്കാന്‍ ഏഡന്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യക്ക് തെക്കുള്ള ഭാഗത്തുമാണ് എം വി സീമാന്‍ ഗാര്‍ഡ് ഒഹിയോ കപ്പലിന് നില്‍ക്കാനുള്ള അനുമതിയുള്ളത്. എന്നിട്ടും ബംഗാള്‍ സമുദ്രത്തില്‍ തമിഴ്നാട് തീരത്ത് എന്തിനാണ് അവര്‍ കറങ്ങിനടന്നത്?

കൂടംകുളം ആണവനിലയത്തിനും തൂത്തുക്കുടിക്കുമിടയിലുള്ള സമുദ്രഭാഗത്ത് ഒരു മാസത്തോളം ഈ കപ്പല്‍ ഉണ്ടായിരുന്നു. ഇതേ സമയത്താണ് കൂടംകുളം ആണവനിലയത്തെ ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ മുദ്രയുള്ള ആയുധം പിടിച്ചെടുക്കുക, ഈ വര്‍ഷം കൂടംകുളത്തിനടുത്ത് അമേരിക്കന്‍ കപ്പല്‍ ഒരു മാസത്തോളം കറങ്ങുക, കൂടംകുളം ആണവനിലയത്തിനു നേരേ ആക്രമണം നടത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കുക. ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും തോന്നും. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അങ്ങനെയൊരു സംശയമേയില്ല.

അമേരിക്കയുടെ കളിക്കപ്പല്‍ കളിച്ചുകളിച്ച് അബദ്ധത്തില്‍ ബംഗാള്‍ സമുദ്രത്തില്‍ എത്തിപ്പെട്ടതാണെന്ന മട്ടിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കാര്യങ്ങളെ കാണുന്നത്. അമേരിക്കന്‍ കപ്പലിന്റെ പദ്ധതികള്‍ സംബന്ധിച്ച ഒരു വിവരവും ഇനി അന്വേഷണത്തിലൂടെ പുറത്തുവരില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാം. നാവികരെ ജയിലിലിട്ടിട്ടുണ്ട്. അതില്‍ തന്നെ അമേരിക്കന്‍ പൗരന്‍മാര്‍ തീരെയില്ല. കപ്പല്‍ ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യങ്ങളിലെ പൗരന്‍മാരെക്കൊണ്ട് നടത്താമെന്നതാണ് അമേരിക്കയുടെ മനസ്സിലിരുപ്പ്. അതും കടല്‍ക്കൊള്ളയില്‍ നിന്ന് കപ്പലുകള്‍ക്ക് സംരക്ഷണം കൊടുക്കാനെന്ന പേരില്‍. ആഗസ്തില്‍ കൊച്ചി തുറമുഖത്ത് മൂന്ന് ദിവസം തങ്ങിയ കപ്പലില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് കപ്പല്‍ ജീവനക്കാര്‍ നല്‍കിയ സ്റ്റേറ്റ്മെന്റ്. കപ്പലിനുള്ളില്‍ കയറി വിശദമായ പരിശോധന നടത്തിയശേഷമാണോ ആയുധമില്ല എന്ന വിവരം തുറമുഖ അധികൃതര്‍ക്ക് ലഭിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. കപ്പല്‍ എവിടെനിന്ന് വന്നാണ് കൊച്ചിയില്‍ നങ്കൂരമിട്ടത് എന്ന വിവരവും അന്വേഷിച്ചറിയേണ്ടതുണ്ട്.

കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ കപ്പല്‍ വീണ്ടും ഇന്ത്യന്‍ മേഖലയിലേക്കു തന്നെ മടങ്ങിവന്ന് കടലില്‍ ചുറ്റിയടിക്കുകയായിരുന്നു. കടല്‍ക്കൊള്ളക്കാരില്‍ നിന്ന് കപ്പലുകളെ സംരക്ഷിക്കാന്‍ ആയുധങ്ങള്‍ നല്‍കുന്ന ചുമതലയാണ് തങ്ങള്‍ക്കെന്നാണ് കപ്പലിന്റെ ഉടമസ്ഥര്‍ അറിയിച്ചത്. ഏതൊക്കെ കപ്പലിന് എവിടെ വച്ചൊക്കെ ആയുധങ്ങള്‍ നല്‍കി എന്ന വിവരം ലഭിക്കേണ്ടതല്ലേ? നിരവധി സംശയങ്ങളാണ് ജനങ്ങളുടെ മനസ്സിലുള്ളത്. അവയ്ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ ദേശസുരക്ഷ വച്ച് ചൂതാട്ടം നടത്തുന്നവരാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എന്ന ധാരണ കൂടുതല്‍ ബലപ്പെടും. വന്‍തോതില്‍ ആയുധങ്ങള്‍ ഇന്ത്യന്‍ തീരത്തേക്ക് എത്തിക്കാനുള്ള പദ്ധതിയാണിതെന്ന കാര്യത്തില്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് സംശയമുണ്ടാകില്ല. പല തരത്തിലുള്ള അട്ടിമറിപ്പണികള്‍ക്കും ആക്രമണങ്ങള്‍ക്കും ഇന്ത്യയില്‍ ആയുധമെത്തിച്ചതിന്റെ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. 1995 ഡിസംബറില്‍ പശ്ചിമബംഗാളിലെ പുരൂളിയ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലാറ്റ്വിയന്‍ വിമാനമായ അന്റോണോവ്-26ല്‍ നിന്ന് നിരവധി എകെ-47 തോക്കുകളും ലക്ഷക്കണക്കിന് തിരകളും വര്‍ഷിച്ച സംഭവമുണ്ടായി. ഇന്ത്യാ ഗവണ്‍മെന്റിനു കീഴില്‍ നടന്ന അന്വേഷണത്തില്‍ അതിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ല. മാത്രമല്ല, കേസിലെ പ്രധാന പ്രതി കിം ഡേവിയെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ തന്നെ നേരിട്ടിടപെട്ട് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ഇതേ കിം ഡേവി തന്നെ അടുത്തിടെ സംഭവത്തിന്റെ ചുരുളഴിച്ചു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ അറിവോടെ ഇന്ത്യന്‍ ചാരസംഘടനയായ റോയും ചില വിദേശ ഏജന്‍സികളും ചേര്‍ന്ന് പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ സായുധകലാപം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പുരൂളിയയില്‍ ആയുധം വിതറിയത് എന്ന സത്യമാണ് കിം ഡേവി വെളിപ്പെടുത്തിയത്. പുരൂളിയ മാതൃകയിലുള്ള ആയുധമെത്തിക്കല്‍ പദ്ധതിയാണോ ഇത്?

ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വളരെ സജീവമാണ്. ഇവര്‍ക്ക് ആയുധമെത്തിച്ചിരുന്ന വഴികള്‍ പലതും അടഞ്ഞുപോയി. നേപ്പാള്‍ വഴി ബിഹാറിലൂടെ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ ആയുധമെത്തിക്കുന്നതായിരുന്നു പ്രധാന പദ്ധതി. ഈ വഴി അടഞ്ഞുപോയി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആയുധമെത്തിക്കാനും ഇപ്പോള്‍ കഴിയുന്നില്ല. പാകിസ്ഥാനില്‍ നിന്നും പാക് അധീന കാശ്മീരില്‍ നിന്നും ആയുധമെത്തിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ കരമാര്‍ഗം ഇത്രയും ദൂരം സഞ്ചരിച്ച് ആയുധമെത്തിക്കുന്നതിന്റെ പരിമിതി കാരണം അതും നടന്നിട്ടില്ല. പൊലീസിനെയും സായുധസേനയെയും കടന്നാക്രമിച്ച് കീഴ്പ്പെടുത്തി അവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതായിരുന്നു മാവോയിസ്റ്റുകളുടെ മറ്റൊരു രീതി. എന്നാല്‍ അത്തരം സംഭവങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് ഗവണ്‍മെന്റിന്റെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. 2008ല്‍ സുരക്ഷാസേനയില്‍ നിന്ന് ആയുധം പിടിച്ചെടുത്ത 1200 സംഭവങ്ങളുണ്ടായപ്പോള്‍ 2011ല്‍ അത് 67 ആയി കുറഞ്ഞു.

മാവോയിസ്റ്റുകള്‍ക്ക് പുതിയ ചില മാര്‍ഗങ്ങളിലൂടെ ആയുധമെത്തുന്നുവെന്നും അത് പ്രധാനമായും വിദേശ രാജ്യങ്ങളില്‍ നിന്നാണെന്നും 2012 നവമ്പറില്‍ സിആര്‍പിഎഫ് മേധാവി പറഞ്ഞിരുന്നു. ഇവയുടെയൊക്കെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ കപ്പലിലെ ആയുധങ്ങള്‍ എത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തേണ്ടത്. അത് നടക്കുന്നില്ല. അമേരിക്കന്‍ കപ്പലിനെ രക്ഷപ്പെടുത്താന്‍ പാകത്തിലുള്ള കണ്ടെത്തലുകള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ മത്സരിക്കുന്നത്. തമിഴ്നാട് ക്യൂ ബ്രാഞ്ച് കേസ് ഏറ്റെടുത്തതാണ് കേന്ദ്ര സര്‍ക്കാരിനെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത്. ദേശീയമാനങ്ങളുള്ള കേസാണിതെന്നും അതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സി തന്നെ അന്വേഷിക്കണമെന്നും നിശ്ചയിച്ചാല്‍ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല. ദേശീയ അന്വേഷണ ഏജന്‍സിക്ക് അമേരിക്കന്‍ കപ്പലിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് അമേരിക്കയുടെ പ്രവര്‍ത്തനം.

അമേരിക്കന്‍ നാവികസേനയുടെ കപ്പലല്ല എം വി സീമാന്‍ ഗാര്‍ഡ് ഓഹിയോ. എന്നാല്‍ ലോകമാകെ തങ്ങളുടെ തറവാട് എന്ന മട്ടിലാണ് കപ്പലിന്റെ ഉടമയായ സ്വകാര്യ ഏജന്‍സിയുടെ പെരുമാറ്റം. നിയമം ലംഘിച്ച് സ്വകാര്യ വ്യക്തികളില്‍ നിന്ന് 1500 ലിറ്റര്‍ ഡീസല്‍ ഈ കപ്പലിനുവേണ്ടി വാങ്ങി. ഇതിന് പണം നല്‍കാനും ഡീസല്‍ എത്തിക്കാനുമൊക്കെ സമാന്തരമായ സംവിധാനങ്ങള്‍ ഇന്ത്യയിലുണ്ട്. നിയമാനുസൃതം ലഭിക്കേണ്ട വഴിയിലൂടെ ഡീസല്‍ വാങ്ങാന്‍ എന്തായിരുന്നു അമേരിക്കന്‍ കപ്പലിന് ബുദ്ധിമുട്ട്? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് അമേരിക്കന്‍ കപ്പല്‍ ഉയര്‍ത്തുന്നത്. അവയ്ക്കൊന്നും ഉത്തരം കണ്ടെത്താന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് താല്‍പര്യമില്ല. കപ്പല്‍ പിടിക്കപ്പെട്ടു എന്നു കണ്ടയുടന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പിനെയാണ് കപ്പലിന്റെ കമ്പനി സമീപിച്ചത്. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഇന്ത്യാ സര്‍ക്കാരില്‍ നേരിട്ട് സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി. അതിനാല്‍ സത്യം എന്തായാലും അമേരിക്കന്‍ കപ്പല്‍ നിരപരാധിയായി ഇന്ത്യന്‍ തീരം വിട്ടുപോകും.

അമേരിക്കന്‍ കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് വന്നുവെന്നും ഇത് നിയമലംഘനമാണെന്നും ഇന്ത്യന്‍ പ്രതിരോധ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മറുവാദവും ഇന്ത്യന്‍ അധികൃതര്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവന്നു. കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണെങ്കില്‍ ഇക്കാര്യത്തില്‍ നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേശകന്‍ നെഹ്ചല്‍ സന്ധു ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണം എവിടെയെത്തിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെ സമുദ്രത്തിന്റെ ഉള്ളിലേക്കാണ് ഇന്ത്യയുടെ സമുദ്രാതിര്‍ത്തി. അതിനപ്പുറമുള്ള സ്ഥലത്ത് ഏതെങ്കിലും കപ്പല്‍ എന്തെങ്കിലും ചെയ്താല്‍ നമുക്കെന്തെങ്കിലും കെട്ടിച്ചമയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു സന്ധുവിന്റെ വിശദീകരണം. തമിഴ്നാട് പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ചാടിക്കയറി പ്രതികരണം നടത്താന്‍ ആരാണ് സന്ധുവിനെ ചുമതലപ്പെടുത്തിയത്?

കപ്പലിലെ 10 ജീവനക്കാര്‍ക്കും 25 ഗാര്‍ഡുകള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പിടിയിലായതുകൊണ്ടാണ്. ഇത് മറച്ചുവെച്ചാണ് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേശകന്റെ വിശദീകരണം. നിരവധി ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഒരാഴ്ച കഴിഞ്ഞാണ് അമേരിക്കന്‍ കപ്പലിലെ ജീവനക്കാരെ അറസ്റ്റുചെയ്തത്. കപ്പല്‍ ജീവനക്കാരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. ബ്രിട്ടീഷ്, എസ്തോണിയന്‍, ഉക്രേനിയന്‍ പൗരന്‍മാരും ഇക്കൂട്ടത്തിലുണ്ട്. 35 കെ-47 തോക്കുകളും തിരകളും കണ്ടെടുത്തു. കപ്പലില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും ക്യൂ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കപ്പലിലെ രണ്ട് ജീവനക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കപ്പല്‍ കസ്റ്റഡിയിലാകുമ്പോഴേക്ക് ആത്മഹത്യക്ക് ശ്രമിക്കാന്‍ തക്കവണ്ണം എന്ത് ഗുരുതരമായ രഹസ്യങ്ങളാണ് അമേരിക്കന്‍ കപ്പലിനെ ചൂഴ്ന്നുനില്‍ക്കുന്നത്? യുപിഎ സര്‍ക്കാര്‍ ഉള്ള കാലത്തോളം ആ രഹസ്യങ്ങള്‍ പുറത്തുവരില്ലെന്ന് ഉറപ്പായും വിശ്വസിക്കാം.

*
വി ജയിന്‍ ചിന്ത 01 നവംബര്‍ 2013