Showing posts with label കാസ്‌ട്രോ. Show all posts
Showing posts with label കാസ്‌ട്രോ. Show all posts

Sunday, April 22, 2012

ക്യൂബ, ക്രിസ്തു, കാസ്ട്രോ

സ്ഥാനപതിയുടെ പദവി നല്‍കുന്ന പ്രാമാണികത മുറ്റിയ മുഖവും നയതന്ത്രജ്ഞരുടെ ചതുരവടിവിലുള്ള മടുപ്പിക്കുന്ന പെരുമാറ്റവും പ്രതീക്ഷിച്ചാണ് ഹോട്ടല്‍ മുറിയിലേക്ക് ചെന്നത്. അങ്ങുമിങ്ങും തൊടാതെയുള്ള കരുതലോടെയുള്ള സംസാരം സഹിക്കേണ്ടിവരുമെന്ന ഭയമുണ്ടായിരുന്നു. വാതില്‍ തുറന്നപ്പോള്‍ എല്ലാം തകിടം പറഞ്ഞു. ഹൃദയംഗമമായ സിവില്‍സല്യൂട്ട്. ഏറെക്കാലമായി പരിചയമുള്ള സഖാവിനെയെന്ന പോലെ സ്വീകരിച്ചു. "അറിയപ്പെടാത്തവരുമായി നീയെനിക്ക് സൗഹൃദം തന്നു"വെന്ന നെരൂദ കവിത മനസ്സില്‍ മുഴങ്ങുന്നപോലെ. ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അബലാര്‍ദോ ക്യോട്ടോ സോസയാണ് മുന്നില്‍. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കോഴിക്കോട്ട് സാമ്രാജ്യത്വവിരുദ്ധ സെമിനാറില്‍ പങ്കെടുക്കാനെത്തിയതാണദ്ദേഹം. ചെഗുവേരയുടെയും കാസ്ട്രോയുടെയും നാട്ടിലെ സഖാവ്. വിപ്ലവാനന്തരം ക്യൂബക്കുമേല്‍ ആഴ്ന്നിറങ്ങിയ അമേരിക്കന്‍ ഉപരോധത്തിന്റെ നഖങ്ങളെക്കുറിച്ചും ഫിദലിനെ ഇല്ലാതാക്കാനുള്ള അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെക്കുറിച്ചും ചോദിക്കണം. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും മികച്ച നടനായ സെര്‍ജിയോ കൊറിയേറി ഹെര്‍ണാണ്ടസ് എന്ന ക്യൂബന്‍ നടനെ മുമ്പൊരിക്കല്‍ ഇന്റര്‍വ്യു ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ അബലാര്‍ഡോ എന്ന അറുപതുകാരന്റെ മുഖം കൂടുതല്‍ തെളിഞ്ഞു. ആ തെളിച്ചം അടുത്ത മാത്രയില്‍ മങ്ങി. ""എന്റെ അടുത്ത കൂട്ടുകാരനായിരുന്നു. അദ്ദേഹത്തെ ഇവിടെ, ഈ കേരളത്തില്‍ വച്ച് ഓര്‍ക്കാന്‍ അവസരമുണ്ടാക്കിയതില്‍ നന്ദിയുണ്ട്. മരിച്ചിട്ട് മാര്‍ച്ചില്‍ നാലുവര്‍ഷമായി."" ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ക്യൂബന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ട് ദിവസങ്ങളേ ആയുള്ളൂ. മതവും മാര്‍ക്സിസവും ഇഴപിരിഞ്ഞ ക്യൂബന്‍ സമൂഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വാചാലനായി അബലാര്‍ദോ.

ക്യൂബയിലെ വിപ്ലവ ഭരണകൂടം അവിടുത്തെ മതവിശ്വാസികളുമായി സഹവര്‍ത്തിത്തോടെയാണ് കഴിയുന്നത്. മതവും മാര്‍ക്സിസവും തമ്മില്‍ ആശയതലത്തില്‍ വൈരുധ്യങ്ങളുണ്ടെങ്കിലും ഏറ്റുമുട്ടലിന്റെ പ്രശ്നമേയില്ല. ക്യൂബന്‍ വിപ്ലവ വിജയത്തില്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല, വിശ്വാസികളും വലിയ പങ്കുവഹിച്ചിരുന്നു. ക്രിസ്തുമതത്തിന്റെ എല്ലാ വിഭാഗങ്ങളും ക്യൂബയിലുണ്ട്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും ബാപ്റ്റിസ്റ്റുകളും സാല്‍വേഷന്‍ ആര്‍മിയും അവിടെയുണ്ട്. ആഫ്രിക്കയിലെ നൈജീരിയയില്‍ നിന്നുള്ള സാന്റെരിയ മതവും കോംഗോയില്‍നിന്നുള്ള അബാക്വയും ചെറുന്യൂനപക്ഷമാണെങ്കിലും ജൂതരുമടങ്ങിയ മതനിരപേക്ഷ റിപ്പബ്ലിക് ആണ് ക്യൂബ. പല കയറ്റിറക്കങ്ങളിലൂടെയുമാണ് പാര്‍ടിയും മതവും തമ്മിലുള്ള ബന്ധം ഈ നിലയിലായത്. അറുപതുകളിലും എഴുപതുകളിലും ഇതായിരുന്നില്ല സ്ഥിതി. സഭയ്ക്കു കീഴിലുള്ള സ്കൂളുകള്‍ ദേശസാല്‍ക്കരിച്ച തീരുമാനം മറയാക്കി അമേരിക്കന്‍ ഭരണകൂടം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും പ്രകോപിപ്പിച്ചും പ്രശ്നങ്ങളുണ്ടാക്കി. പ്രതിവിപ്ലവത്തിന് പല രാജ്യത്തുനിന്നും പണമൊഴുകി. പക്ഷേ അതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റുകളായി ഒടുങ്ങി.

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനം മതവും പാര്‍ടിയും തമ്മിലുള്ള ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് തുടക്കമിട്ടു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ നിന്ന് ഞങ്ങള്‍ക്ക് പല പാഠങ്ങളും പഠിക്കാനുണ്ടായിരുന്നു. സോഷ്യലിസ്റ്റ് നിര്‍മിതിയില്‍ ഞങ്ങള്‍ കരുതലോടെയാണ് മുന്നേറുന്നത്. അമേരിക്കയുടെ ഉപരോധങ്ങള്‍ ഇപ്പോഴും തുടരുന്നു. ക്യൂബയില്‍ നിക്ഷേപം നടത്താന്‍ ശ്രമിക്കുന്നവരെ തടയുകയാണ് അവരുടെ മുന്‍ഗണന. ക്യൂബയില്‍ വ്യവസായം തുടങ്ങുന്നവരുടെ നിക്ഷേപം മരവിപ്പിക്കുന്ന സ്ഥിതിവരെയുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റുകാരുടെ ഉദാത്തമായ മാനവിക ബോധം എന്തെന്ന് സപ്തംബര്‍ 11ന്റെ സംഭവത്തില്‍ ക്യൂബ തെളിയിച്ചത് അമേരിക്കന്‍ പൗരന്മാരുടെ മനസ്സിനെ സ്വാധീനിച്ചിരുന്നു. അമേരിക്കയില്‍ ഇരട്ട ഗോപുരങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് എത്ര ഡോക്ടര്‍മാരെ വേണമെങ്കിലും അയച്ചു തരാമെന്നും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ക്യൂബന്‍ വിമാനത്താവളങ്ങള്‍ തുറന്നിട്ടുതരാമെന്നും ഫിദല്‍ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു. പക്ഷെ അമേരിക്ക ഈ വാഗ്ദാനം സ്വീകരിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലെത്തുമ്പോഴുള്ള സ്ഥിതിയില്‍ നിന്ന് കാലാനുസൃതമാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ട്. സോഷ്യലിസത്തിന്റെ അന്തഃസത്തയില്‍ നിന്ന് വ്യതിചലിക്കാതെയാണിത്. ക്യൂബയെക്കുറിച്ച് കുറേ പറഞ്ഞ അബലാര്‍ദോക്ക് പിന്നെ കോഴിക്കോടിനെക്കുറിച്ച് അറിയാനായി താല്‍പര്യം. വാസ്കോഡഗാമ കപ്പലിറങ്ങിയ കാപ്പാട് കാണണമെന്ന് മോഹം. വാഹനത്തില്‍ കയറുമ്പോള്‍ പിക്നിക്കിനിറങ്ങുന്ന കുട്ടിയുടെ ഭാവം. വാഹനത്തിലിരുന്ന് സംസാരം തുടങ്ങിയപ്പോഴാണ് കേരളചരിത്രത്തില്‍ അബലാര്‍ദോക്കുള്ള പാണ്ഡിത്യം മനസ്സിലായത്. വാസ്കോഡ ഗാമയെയും ഗാമയെ വിറപ്പിച്ച കുഞ്ഞാലി മരക്കാരെയും കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട് അദ്ദേഹം. കൊളോണിയലിസത്തിനെതിരെ നൂറ്റാണ്ടുകള്‍ക്കമുമ്പേ ചോര ചിന്തിയ പോരാട്ടം നടന്ന മലബാറിന്റെ മണ്ണിലൂടെ യാത്ര ചെയ്യുന്നതുതന്നെ അഭിമാനകരമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

കോരപ്പുഴയോരത്തെ പച്ചപ്പും പാര്‍ടികോണ്‍ഗ്രസിന്റെ തോരണങ്ങളും മാര്‍ക്സിന്റെയും ചെയുടെയും ഫിദലിന്റെയും സംസാരത്തിന്റെ ദിശ പലവട്ടം തെറ്റിച്ചു. ടിപ്പുവിന്റെ പടയോട്ടം നടന്ന നാടാണിതെന്നും അബലാര്‍ദോക്കറിയാം. കാപ്പാട് കടപ്പുറത്തെ മണല്‍ തെറിപ്പിച്ച് നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഐഎന്‍എ മാര്‍ക്കറ്റില്‍ ലാല്‍സലാം എന്നഭിവാദ്യം ചെയ്യുന്ന മലയാളി കടക്കാരനെക്കുറിച്ചായി സംസാരം. ക്യൂബന്‍ സ്ഥാനപതി കാപ്പാട് വരുന്നുണ്ടെന്ന വിവരം സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് വിളിച്ചറിയച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ പ്രവര്‍ത്തകരോട് കുശലാന്വേഷണം. സര്‍ക്കാരിനെ അറിയിക്കാതെ യാത്ര തീരുമാനിച്ച സംഘാടകരെ അഭിനന്ദിക്കാന്‍ അദ്ദേഹം മറന്നില്ല. ""അല്ലെങ്കില്‍ ഈ കടപ്പുറത്ത് ഇങ്ങനെ സ്വതന്ത്രനായി നടക്കാന്‍ പൊലീസുകാര്‍ സമ്മതിക്കുമായിരുന്നില്ല"".

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 22 ഏപ്രില്‍ 2012

Wednesday, February 29, 2012

ഞെട്ടറ്റ് വീഴാത്ത പഴം

ഏതാനും മൈല്‍ അകലെമാത്രം സ്ഥിതിചെയ്യുന്ന സാമ്രാജ്യത്വശക്തിയുടെ അധിനിവേശശ്രമങ്ങള്‍ ചെറുക്കാന്‍ നിരന്തരമായ പോരാട്ടത്തിന് നിര്‍ബന്ധിക്കപ്പെടുകയാണ് ക്യൂബ. വിളഞ്ഞ ഒരു പഴംപോലെ അവരുടെ മടിത്തട്ടില്‍ ഞങ്ങള്‍ പതിക്കുമെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ വിശ്വാസം. ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള അവകാശമില്ലെന്ന് അവര്‍ കരുതുന്നു. മുന്നൂറ് വര്‍ഷത്തോളം സ്പാനിഷ് സാമ്രാജ്യത്വം ഞങ്ങളുടെ മാതൃഭൂമി കൈയടക്കിവച്ചതിനെതിരെ 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പൊരുതിയ മഹാന്മാരായ ദേശാഭിമാനികളില്‍ പ്രമുഖനായിരുന്നു ജോസ് മാര്‍ട്ടി. സ്പെയിന്റെ കരുത്തുറ്റ സൈന്യത്തിനെതിരെ പോരാട്ടത്തിനിറങ്ങുംമുമ്പ് മാര്‍ട്ടി നാടകീയമായ വിധി മുന്‍കൂട്ടി കണ്ടിരുന്നു; അദ്ദേഹം തന്റെ അവസാനവരികളില്‍ അത് വ്യക്തമാക്കുകയുംചെയ്തു. താന്‍ ഇപ്പോള്‍ നടത്തുന്ന പോരാട്ടം ഭാവിയില്‍ ആവര്‍ത്തിക്കേണ്ടിവരുമെന്നും അദ്ദേഹം പ്രവചിച്ചു. അമേരിക്ക വര്‍ധിതശക്തിയോടെ ക്യൂബ പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നതുതന്നെയാണ് അദ്ദേഹം അര്‍ഥമാക്കിയത്.

സമ്പൂര്‍ണമായ ഈ സത്യം മനസ്സിലാക്കാതെ ഇക്കാലത്ത് ആര്‍ക്കും ദേശാഭിമാനിയോ വിപ്ലവകാരിയോ ആകാന്‍ കഴിയില്ല. മാധ്യമങ്ങളും സാങ്കേതികവിദ്യാരംഗത്തെ കുത്തകകളും കുപ്രചാരണം നടത്താനായി വന്‍തോതില്‍ ചെലവിടുന്ന ഫണ്ടുകളും ചേര്‍ന്ന് ജനങ്ങളെ ചിന്താശൂന്യരാക്കി മാറ്റുന്നു. എന്നാല്‍ , കടുത്ത നിരക്ഷരതയും ദാരിദ്ര്യവും നിറഞ്ഞ്, യാങ്കി കോളനിയുടെ നിര്‍മാണശാല ആയിരുന്ന ക്യൂബയ്ക്ക് രാഷ്ട്രമെന്ന നിലയില്‍ ഉയിര്‍പ്പിന് സാധിച്ചു. അക്കാലത്തെ ക്യൂബന്‍ ദേശീയ ബൂര്‍ഷ്വാസിക്ക് സാമ്രാജ്യത്വവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. വിപ്ലവവിജയത്തിനുശേഷം ക്യൂബയില്‍ മാതാപിതാക്കളുടെ രക്ഷാകര്‍തൃത്വത്തിനുള്ള അവകാശം നിഷേധിക്കുമെന്ന ഹീനമായ കുപ്രചാരണം ഉണ്ടായി. ഇത് വിശ്വസിച്ച് 14,000 കുട്ടികളെയാണ് അവര്‍ അമേരിക്കയിലേക്ക് അയച്ചത്. എന്നാല്‍ , രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി കുട്ടികളെ ദുരുപയോഗിച്ചതിന്റെ ഏറ്റവും മോശമായ ഉദാഹരണങ്ങള്‍ പാശ്ചാത്യര്‍ക്ക് അവകാശപ്പെട്ടതാണെന്ന് ചരിത്രം തെളിയിക്കുന്നു.

വിപ്ലവം വിജയിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഞങ്ങളുടെ ദേശീയ അതിര്‍ത്തിക്കുള്ളില്‍ സായുധ ആക്രമണം നടന്നു-മുന്‍ ഏകാധിപതി ബാത്തിസ്റ്റയുടെ സൈനികരും ഭൂവുടമകളുടെയും ദേശീയ ബൂര്‍ഷ്വാസിയുടെയും കൂലിപ്പടയാളികളും ചേര്‍ന്ന് അമേരിക്കയുടെ സഹായത്തോടെ നടത്തിയ ആക്രമണം. അമേരിക്കന്‍ നാവികപ്പടയുടെ വിമാനവാഹിനി കപ്പലുകള്‍ ഇവര്‍ക്ക് അകമ്പടി സേവിച്ചു. എന്നാല്‍ , 72 മണിക്കൂറിനുള്ളില്‍ ഇവരെ പലായനം ചെയ്യിച്ച് സാമ്രാജ്യത്വത്തിനും ലാറ്റിനമേരിക്കയിലെ അവരുടെ കൂട്ടാളികള്‍ക്കും ക്യൂബന്‍ജനതയുടെ പോര്‍വീര്യം ബോധ്യമാക്കിക്കൊടുത്തു. അമേരിക്കയില്‍നിന്ന് ഞങ്ങള്‍ക്ക് എണ്ണ നല്‍കുന്നതും ഇവിടെനിന്ന് അവര്‍ പഞ്ചസാര ഇറക്കുമതിചെയ്യുന്നതും നിര്‍ത്തിവച്ചു. 100 വര്‍ഷത്തിലേറെയായി തുടര്‍ന്നുവന്ന സമ്പ്രദായമാണ് അമേരിക്ക അവസാനിപ്പിച്ചത്. ഇതിനോടുള്ള പ്രതികരണമായി സോവിയറ്റ് യൂണിയന്‍ ഇവിടെനിന്ന് പഞ്ചസാര വാങ്ങുകയും പകരം എണ്ണ നല്‍കുകയുംചെയ്തു. മറ്റ് രാജ്യങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് ലഭിക്കാത്ത ആയുധങ്ങളും സോവിയറ്റ് യൂണിയന്‍ നല്‍കി. തുടര്‍ന്ന്, സിഐഎ ആസൂത്രണംചെയ്ത അട്ടിമറിശ്രമങ്ങളും ആക്രമണങ്ങളും ഞങ്ങളുടെ മണ്ണില്‍ നിരന്തരമായി നടന്നു. മാനവരാശിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന വിധത്തില്‍ ആണവയുദ്ധത്തിനുള്ള സാധ്യതയില്‍വരെ സംഭവഗതികള്‍ എത്തി. ആ ഘട്ടത്തില്‍ നികിത ക്രൂഷ്ചേവ് ഞങ്ങള്‍ക്ക് നല്‍കിയ സഹായം മറക്കാനാകില്ല.

അതേസമയം, അന്ന് ക്യൂബയ്ക്കുണ്ടായ ധാര്‍മികവിജയത്തിന് സോവിയറ്റ് യൂണിയന്‍ രാഷ്ട്രീയമായി കനത്തവില നല്‍കേണ്ടി വന്നു. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഒരു നിമിഷംപോലും പാഴാക്കാതെയാണ് ക്യൂബയില്‍നിന്ന് മിസൈലുകള്‍ തിരിച്ചുകൊണ്ടുപോകാനുള്ള തീരുമാനം ക്രൂഷ്ചേവ് കൈക്കൊണ്ടത്. ഞങ്ങളെ കടന്നാക്രമിക്കില്ലെന്ന ഉറപ്പ് യാങ്കികള്‍ രഹസ്യമായി അദ്ദേഹത്തിന് നല്‍കിയിരുന്നു. ദുര്‍ഘടമായ പ്രതിസന്ധിയില്‍ ഞങ്ങള്‍ക്ക് അനിതരസാധാരണമായ പിന്തുണ നല്‍കിയ ക്രൂഷ്ചേവിനെ വിസ്മരിക്കുന്നത് നന്ദികേടാണ്. ഇതിനുശേഷവും അമേരിക്ക ക്യൂബയ്ക്കെതിരെ കുറ്റകൃത്യങ്ങളും ശിക്ഷാര്‍ഹമായ ഉപരോധവും തുടര്‍ന്നു. എന്നിട്ടും യാങ്കികളുടെ മടിത്തട്ടിലേക്ക് ക്യൂബയെന്ന പഴം അടര്‍ന്നു വീണില്ല.

ഇപ്പോള്‍ സ്പെയിന്‍ , ഫ്രാന്‍സ്, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ , പാകിസ്ഥാന്‍ , ഇറാന്‍ , സിറിയ, ഇംഗ്ലണ്ട് എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണ്; അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിഡ്ഢിത്തങ്ങളുടെ ഫലമായ രാഷ്ട്രീയ-സാമ്പത്തികദുരന്തങ്ങള്‍ ഈ വാര്‍ത്തകളിലൂടെ വെളിപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇപ്പോള്‍ നടക്കുന്ന പ്രക്രിയ ഞാന്‍ ഇതുവരെ കേട്ടിട്ടുള്ളില്‍ വച്ചേറ്റവും വലിയ വിഡ്ഢിത്തത്തിന്റെയും അജ്ഞതയുടെയും പ്രകടനമാണ്.

മറ്റൊരു പ്രധാന വിഷയം. ക്യൂബന്‍ ജയിലില്‍ 50 ദിവസം നിരാഹാരം നടത്തിയ "രാഷ്ട്രീയത്തടവുകാരന്‍" മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. തടവുകാരന്‍ മരിച്ചുവെന്നത് ശരിയാണ്. എന്നാല്‍ , ഭാര്യയുടെ മുഖം അടിച്ചുപൊളിച്ചതിന് നാലുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് മരിച്ചത്. ഭാര്യാമാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. എല്ലാ നിയമനടപടികളും സ്വീകരിച്ചാണ് ഇയാളുടെ വിചാരണ നടത്തിയതും ശിക്ഷിച്ചതും. ശിക്ഷ അനുഭവിക്കവെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായി. മികച്ച ചികിത്സാ സൗകര്യം നിലവിലുള്ള ക്യൂബയില്‍ സാധ്യമായ എല്ലാ പരിചരണവും ഇയാള്‍ക്ക് നല്‍കി. കിഴക്കന്‍ ക്യൂബയില്‍ എറ്റവും മികച്ച ആശുപത്രിയിലാണ് ചികിത്സിച്ചത്. പക്ഷേ, ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് മരണം സംഭവിക്കുകയായിരുന്നു. ഇതെല്ലാം തടവുകാരന്റെ ബന്ധുക്കള്‍ക്ക് ബോധ്യമുള്ളതാണ്.

അന്‍പത് വര്‍ഷമായി സാമ്രാജ്യത്വത്തിന്റെ ഉപരോധം നേരിടുന്ന ക്യൂബ ലോകത്ത് ഏറ്റവും മികച്ച ആതുരസേവന സൗകര്യമുള്ള രാജ്യങ്ങളില്‍ ഒന്നാണ്. ക്യൂബയില്‍ എല്ലാവിധ ചികിത്സയും പൂര്‍ണമായും സൗജന്യവുമാണ്. അതേസമയം, അമേരിക്കന്‍ ജയിലുകളില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ദശലക്ഷക്കണക്കിന് തടവുകാരാണ് അമേരിക്കന്‍ ജയിലുകളില്‍ യാതന അനുഭവിക്കുന്നത്. ക്യൂബയ്ക്കെതിരെ പരമ്പരാഗതമായിത്തന്നെ കുത്തിത്തിരിപ്പ് നടത്തിവരുന്ന ചില പാശ്ചാത്യസര്‍ക്കാരുകളുടെ കുപ്രചാരണം ലജ്ജാകരമാണ്. വിപ്ലവത്തിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്തുണ്ടായിരുന്ന ജീവിതനിലവാരവും ഇപ്പോള്‍ കൈവരിച്ച നേട്ടങ്ങളും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനോ പ്രലോഭിപ്പിക്കാനോ കഴിയില്ല. പക്ഷേ, ഞങ്ങളുടെ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്.

ഒരു കാര്യം വ്യക്തമായിത്തന്നെ പറയേണ്ടതുണ്ട്. സ്പെയിന്‍ സര്‍ക്കാരും യൂറോപ്യന്‍ യൂണിയന്‍ പൊതുവിലും കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ ആദ്യം തിരിച്ചറിയണം. ക്യൂബയ്ക്കുനേരെ ഇവര്‍ നടത്തുന്ന ആക്രമണം ലജ്ജാകരമാണ്. ഇവര്‍ ആദ്യം യൂറോയെ രക്ഷിക്കട്ടെ; തൊഴിലില്ലായ്മയില്‍നിന്ന് യുവജനങ്ങളെ രക്ഷിക്കട്ടെ; പൊലീസ് അതിക്രമങ്ങളില്‍നിന്ന് സ്വന്തം ജനതയെ രക്ഷിക്കട്ടെ. സോവിയറ്റ് യൂണിയനെ ആക്രമിക്കാന്‍ നാസികള്‍ക്കൊപ്പം ബ്ലൂ ഡിവിഷന്‍ സൈന്യത്തെ വിട്ട ഫ്രാങ്കോയുടെ ആരാധകരാണ് ഇപ്പോള്‍ സ്പെയിന്‍ ഭരിക്കുന്നതെന്ന വസ്തുത ഞങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല. അരലക്ഷത്തോളം സ്പാനിഷ് സൈനികരാണ് അന്നത്തെ രക്തരൂഷിത ആക്രമണങ്ങളില്‍ പങ്കെടുത്തത്. അന്ന് ഇവരുടെ ആക്രമണത്തില്‍നിന്ന് ലെനിന്‍ഗ്രാഡിനെ സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ പത്ത് ലക്ഷം റഷ്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ കുറ്റകൃത്യം റഷ്യന്‍ജനത ഒരിക്കലും പൊറുക്കില്ല.

ലോകത്ത് ആധിപത്യം പുലര്‍ത്താനും വിഭവങ്ങള്‍ കൊള്ളയടിക്കാനുമായി സാമ്രാജ്യത്വം മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിലാണ്. ലാറ്റിനമേരിക്കന്‍ -കരീബിയന്‍ മേഖലയില്‍ കഴിയുന്ന ഏഴ് കോടിയോളം വരുന്ന ജനത അമേരിക്കയുടെ നോട്ടപ്പുള്ളികളാണ്. ഞങ്ങളുടെ സഹോദരരാജ്യമായ വെനസ്വേല അമേരിക്കയുടെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നാണ്. കാരണം വ്യക്തമാണ്. വെനസ്വേലയെ ദുര്‍ബലപ്പെടുത്തിയാല്‍ യാങ്കികള്‍ക്ക് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കുമേല്‍ സ്വതന്ത്രവ്യാപാര കരാര്‍ അടിച്ചേല്‍പ്പിക്കാം. ഭൂമി, ശുദ്ധജലം, ധാതുസമ്പത്ത് എന്നിവയടക്കമുള്ള വിഭവങ്ങള്‍ സ്വന്തമാക്കാം. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ക്യൂബ അധികകാലം നിലനില്‍ക്കില്ലെന്ന് അമേരിക്ക കരുതി. ക്യൂബയ്ക്കുവേണ്ടി പ്രതിവിപ്ലവ സര്‍ക്കാരിനെത്തന്നെ ജോര്‍ജ് ബുഷ് ഒരുക്കി. ബുഷും അദ്ദേഹത്തിന്റെ വിഡ്ഢിത്തങ്ങളും എട്ടുവര്‍ഷം മാത്രമേ നിലനിന്നുള്ളൂ. എന്നാല്‍ , വിപ്ലവക്യൂബ അരനൂറ്റാണ്ടിലേറെയായി ജൈത്രയാത്ര തുടരുന്നു. വിളഞ്ഞ പഴം ഒരിക്കലും സാമ്രാജ്യത്വത്തിന്റെ മടിത്തട്ടില്‍ പതിച്ചില്ല. മാര്‍ട്ടി ചൊരിഞ്ഞ രക്തം പാഴായില്ല.

*
ഫിദല്‍ കാസ്ട്രോ ദേശാഭിമാനി 29 ഫെബ്രുവരി 2012

Monday, January 23, 2012

പാതാളത്തിലേക്കുള്ള പ്രയാണം 1 - ഫിദല്‍ കാസ്ട്രോ

പ്രാഥമികമായ കാര്യങ്ങളെക്കുറിച്ച് വിവരമുണ്ടോ ഇല്ലയോ എന്നതല്ല കാര്യം; ദോഷൈകദൃക്കാണോ അതോ ശുഭാപ്തി വിശ്വാസിയാണോ എന്നതുമല്ല കാര്യം. സംഭവങ്ങളോട് ഉത്തരവാദിത്വം പുലര്‍ത്തുന്നുണ്ടോ ഇല്ലയോ എന്നതുമല്ല കാര്യം. ചരിത്രകാരന്മാരെന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ക്ക് ലോക കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ അവരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക തന്നെ വേണം. പൊതുവായുള്ള സാധനങ്ങളെ കഴിഞ്ഞ ഏതാനും സഹസ്രാബ്ദങ്ങള്‍ക്കുള്ളില്‍ സമ്പന്നവര്‍ഗത്തിനുവേണ്ടി അധികാരത്തിന്റെയും സമ്പത്തിന്റെയും ഉപകരണങ്ങളാക്കി മാറ്റിത്തീര്‍ത്തവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. കഴിഞ്ഞ എണ്ണായിരമോ പതിനായിരമോ കൊല്ലങ്ങള്‍ക്കുള്ളില്‍ ക്രൂരതയ്ക്കുള്ള വ്യക്തമായ രേഖകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍മൂലം ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ച് ഏതാണ്ട് 1,80,000 കൊല്ലക്കാലമായി ചിന്തിക്കുന്ന മനുഷ്യര്‍ എന്ന നിലയിലുള്ള നിലനില്‍പ്പ് ആര്‍ജ്ജിച്ച നമ്മുടെ സ്പീഷീസുകളുടെ സാമൂഹ്യമായ പ്രവര്‍ത്തനങ്ങളില്‍ ആ ക്രൂരതകളുടെ ചില അംശങ്ങള്‍ ഇപ്പോഴും ദൃശ്യമാണ്.

അച്ചടിമാധ്യമങ്ങള്‍ തൊട്ട് വില കൂടിയ ത്രിമാന ദൃശ്യമാധ്യമങ്ങള്‍ വരെയുള്ള മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി അറിഞ്ഞുകൊണ്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം നീരസം ഉളവാക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുക എന്നതല്ല എന്റെ ഉദ്ദേശം. അവിശ്വസനീയമായ വിധത്തില്‍ ടെലിവിഷന്‍ രംഗങ്ങളില്‍ അത്തരം വാര്‍ത്തകള്‍ പ്രമുഖ സ്ഥാനം പിടിച്ചുവെന്നുമിരിക്കും. നമ്മെയെല്ലാം അടക്കിവാഴുന്ന സാമ്രാജ്യത്തിന്റെ ഹൃദയത്തില്‍ അധിഷ്ഠിതമാണ് ഒഴിവുസമയ വിനോദ വ്യവസായം എന്നത്. ഞാന്‍ ശ്രമിക്കുന്നത് ഇതിന്നാണ്: പാതാളത്തിലേക്കുള്ള ഈ യാത്രയെക്കുറിച്ച് സംസാരിക്കുന്നതിനായി തുടക്കം തൊട്ടേ തയ്യാറാവുക. അപ്രതിരോധ്യമായ ഒരു മാര്‍ച്ചിനെക്കുറിച്ചുപോലും എനിക്ക് സംസാരിക്കാന്‍ കഴിയും. എന്നാല്‍ ഞാന്‍ യാഥാര്‍ത്ഥ്യത്തിന് തൊട്ടടുത്ത് നില്‍ക്കേണ്ടിയിരിക്കുന്നു. ഈ ഭൂമണ്ഡലത്തിലെ മനുഷ്യജീവികളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള മതസിദ്ധാന്തങ്ങളില്‍ അന്ത്യവിധി എന്ന ആശയം രൂഢമൂലമായി കാണാം. അവയെ ആരുംതന്നെ ദോഷൈകദൃക്കെന്ന് വിശേഷിപ്പിയ്ക്കാറില്ല. നേരെമറിച്ച്, ഇന്നത്തെ ലോകത്തില്‍ നാടകീയമായും ദ്രുതവേഗത്തിലും വന്നടുത്തുകൊണ്ടിരിക്കുന്ന ഈ സംഭവത്തെ നീട്ടിവെയ്ക്കുന്നതിന്, അഥവാ കഴിയുമെങ്കില്‍ തടഞ്ഞുനിര്‍ത്തുന്നതിനുവേണ്ടി സമരം ചെയ്യുക എന്നത്, ഗൗരവബോധത്തോടെ ചിന്തിയ്ക്കുന്ന സ്ഥിരബുദ്ധിയുള്ള എല്ലാവരുടെയും പ്രാഥമികമായ കടമയാണെന്ന് (അത്തരക്കാര്‍ ദശലക്ഷക്കണക്കിനുണ്ട്) ഞാന്‍ കരുതുന്നു.

നിരവധി അപകടങ്ങള്‍ നമ്മെ ഇന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അവയില്‍ രണ്ടെണ്ണമാണ് ഏറ്റവും നിര്‍ണായകം:- ആണവയുദ്ധവും കാലാവസ്ഥാ മാറ്റവും ആണവ. അവ രണ്ടും തന്നെ, പരിഹാരം കാണാന്‍ കഴിയാത്തത്ര വിധത്തില്‍ അകന്നുനില്‍ക്കുകയും ചെയ്യുന്നു. അമേരിക്കന്‍ ഐക്യനാടുകളും അതിന്റെ ശക്തവും വ്യവസ്ഥാരഹിതവുമായ സഖ്യകക്ഷികളും ലോകത്തിന്നുമേല്‍ കെട്ടിയേല്‍പിച്ചിട്ടുള്ള സ്വേച്ഛാധിപത്യത്തിന്റെ ഈ രണ്ടു പ്രശ്നങ്ങളിലുമുള്ള വഞ്ചനാപരമായ ഭാഷയും പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും ഈ സന്ദര്‍ഭത്തില്‍ ഒട്ടുംതന്നെ സംശയത്തിന്നിടം നല്‍കുന്നില്ല. 2012 ജനുവരി 1ന്റെ പാശ്ചാത്യ, ക്രിസ്ത്യന്‍ പുതുവല്‍സരം, ക്യൂബന്‍ വിപ്ലവത്തിന്റെ വിജയത്തിന്റെ വാര്‍ഷികം കൂടിയാണ്; 1962 ഒക്ടോബറിലെ മിസൈല്‍ പ്രതിസന്ധിയുടെ അമ്പതാം വാര്‍ഷികം കൂടിയാണത്. അന്നത്തെ മിസൈല്‍ പ്രതിസന്ധിയാണല്ലോ ലോകത്തെ, ഒരു ആണവയുദ്ധത്തിന്റെ വക്കില്‍ കൊണ്ടെത്തിച്ചത്. ഈ വരികള്‍ കുറിയ്ക്കുന്നതിന് ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നത് അതുകൊണ്ടാണ്. അമേരിക്കന്‍ ജനങ്ങളുടെമേല്‍ അഥവാ അഭൂതപൂര്‍വമായ ഈ സാഹസപ്രവൃത്തിയില്‍ അമേരിക്കയുമായി കൂട്ടു കൂടിയിരുന്ന മറ്റേതെങ്കിലും രാജ്യത്തിലെ ജനങ്ങളുടെമേല്‍ , കുറച്ചെങ്കിലും കുറ്റം ചുമത്തുകയായിരുന്നു എന്റെ ലക്ഷ്യമെങ്കില്‍ , എന്റെ വാക്കുകള്‍ക്ക് യാതൊരു അര്‍ഥവും ഉണ്ടാകുമായിരുന്നില്ല. ലോകത്തിലെ മറ്റ് ജനങ്ങളെപോലെത്തന്നെ അവരും ഈ ദുരന്തത്തിന്റെ അനിവാര്യമായ ഇരകളായിത്തീരുമായിരുന്നു. തൊഴിലില്ലായ്മയും പട്ടിണിയും വരുമാനം വെട്ടിച്ചുരുക്കലും വായ്പകളും വിവേചനങ്ങളും കള്ളക്കണക്കുകളും രാഷ്ട്രീയകുതന്ത്രങ്ങളും കാരണം പ്രതിഷേധം പ്രകടിപ്പിയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്ന, അതുമൂലം വ്യവസ്ഥാപിതമായ ഭരണകൂടങ്ങളുടെ രക്ഷകര്‍ത്താക്കളുടെ പൈശാചികമായ അടിച്ചമര്‍ത്തലിന്ന് ഇരയായിത്തീരേണ്ടിവരുന്ന, ജനങ്ങളുടെ കടുത്ത അമര്‍ഷത്തിന്റെ പ്രകടനമാണ് ഈയിടെ യൂറോപ്പിലും മറ്റിടങ്ങളിലും ഉണ്ടായ സംഭവങ്ങള്‍ .

പ്രപഞ്ചത്തിലെ അറിയപ്പെടുന്ന ഒരേയൊരു അധിവാസയോഗ്യമായ ഗോളമാണ് നമ്മുടെ ഭൂമി. ഇനി അഥവാ അങ്ങനെ അധിവാസയോഗ്യമായ മറ്റൊന്നുണ്ടെങ്കില്‍ അത്, സെക്കന്‍റില്‍ 3 ലക്ഷം കിലോമീറ്റര്‍ എന്ന പ്രകാശ വേഗതയില്‍ നൂറുകണക്കിന് പ്രകാശവര്‍ഷങ്ങള്‍ താണ്ടിച്ചെന്നാലാണ് നാം കണ്ടെത്തുക. അങ്ങനെയുള്ള ഈ ഒരേയൊരു ഗോളത്തെ മുഴുവന്‍ ബാധിക്കുന്ന സൈനിക സാങ്കേതിക വിദ്യകളെക്കുറിച്ച് നാം അടിയ്ക്കടി കേട്ടുകൊണ്ടിരിക്കുന്നുണ്ട്. വിസ്മയകരമായ, ചിന്തിക്കുന്ന മനുഷ്യസ്പീഷീസുകള്‍ ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാവുകയാണെങ്കില്‍ , ചിന്തിയ്ക്കാന്‍ കഴിവുള്ള മറ്റൊരു സ്പീഷീസ് വീണ്ടും ഉരുത്തിരിഞ്ഞുവരുന്നതിന് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കടന്നുപോകേണ്ടിവരും. 1859ല്‍ ഡാര്‍വിന്‍ കണ്ടുപിടിച്ചതും ഇന്ന് ലോകത്തെങ്ങുമുള്ള വിശ്വാസികളും അവിശ്വാസികളുമായ, ചിന്താശീലമുള്ള ശാസ്ത്രജ്ഞന്മാരെല്ലാം അംഗീകരിച്ചതുമായ സ്പീഷീസുകളുടെ പരിണാമത്തെ സംബന്ധിച്ച പ്രകൃതിസിദ്ധമായ തത്വം സിദ്ധാന്തിക്കുന്നത് അങ്ങനെയാണല്ലോ.

മാനവരാശിയെ ഇന്ന് അഭിമുഖീകരിക്കുന്ന തരത്തിലുള്ള അപകടം, മാനവരാശിയുടെ ചരിത്രത്തില്‍ മറ്റൊരു കാലഘട്ടത്തിലും ഇതിനു മുമ്പൊരിയ്ക്കലും അനുഭവിയ്ക്കേണ്ടി വന്നിട്ടില്ല. 85 വര്‍ഷക്കാലം ജീവിച്ച എന്നെപ്പോലെയുള്ള ആളുകള്‍ ഒന്നാമത്തെ ആറ്റോമിക് ബോംബ് ഉണ്ടാക്കപ്പെടുന്നതിനുമുമ്പ് തന്നെ, 18 വര്‍ഷക്കാലം ജീവിച്ചു കഴിഞ്ഞിരുന്നു. ഹൈസ്കൂള്‍ ഡിപ്ലോമ പാസ്സായിക്കഴിഞ്ഞിരുന്നു. ഇന്നാകട്ടെ, ഇത്തരത്തിലുള്ള എത്രയോ ആറ്റംബോംബുകള്‍ ഉപയോഗിക്കാന്‍ തയ്യാറാക്കിവെയ്ക്കപ്പെട്ടിട്ടുണ്ട്. ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളില്‍ സൂര്യന്റെയത്ര ഉഷ്ണം വിതച്ച ബോംബുകളേക്കാള്‍ എത്രയോ പതിന്മടങ്ങ് ശക്തമായ ബോംബുകള്‍! അവ തമ്മില്‍ താരതമ്യം ചെയ്യുന്നതിനുപോലും കഴിയുകയില്ല. അങ്ങനെയുള്ള ആയിരക്കണക്കിന് ആറ്റംബോംബുകള്‍! പരസ്പരമുണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ത്തന്നെ വിന്യസിച്ചിട്ടുള്ള നിരവധി ആയുധങ്ങളോടൊപ്പം, ഇത്തരത്തിലുള്ള മറ്റെത്രയോ ആയുധങ്ങളും ആയുധപ്പുരകളില്‍ സജ്ജമാക്കി വെച്ചിട്ടുണ്ട് - 20,000ത്തിലധികം ആണവ മിസൈലുകള്‍ ഉണ്ടാകും എന്നാണ് ഒരു കണക്ക്. ഇതില്‍ നൂറെണ്ണം എടുത്തുപയോഗിച്ചാല്‍ മതി, ഈ ഭൂഗോളത്തിലെ ജീവജാലങ്ങളെല്ലാം ഏതാനും നിമിഷത്തിന്നുള്ളില്‍ കത്തിച്ചാമ്പലാവാന്‍ . ന്യൂജേഴ്സിയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറായ അലന്‍ റോബോക്ക് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ , കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കണക്കുകള്‍ നിരത്തിക്കൊണ്ട് ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ ആണവയുദ്ധത്തിന്റെ ഭീഷണി അധികമധികം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകസംഭവങ്ങളെ ഗൗരവത്തോടെ വിശകലനം ചെയ്യുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. അവിടെ ഇസ്രയേലില്‍ പൂര്‍ണമായും യുദ്ധസജ്ജമാക്കപ്പെട്ട നൂറുകണക്കിന് ആണവ ആയുധങ്ങള്‍ കുന്നുകൂട്ടിവെച്ചിരിക്കുകയാണ്. ആ രാഷ്ട്രം കരുത്തുറ്റ ആണവശക്തിയാണെന്ന കാര്യം അമേരിക്ക നിഷേധിക്കുന്നുമില്ല, അംഗീകരിക്കുന്നുമില്ല. തിരിച്ചടിയ്ക്കാന്‍ കഴിവുണ്ടെന്ന കാര്യത്തില്‍ സംശയമൊട്ടുമില്ലാത്ത റഷ്യയെ ചുറ്റിപ്പറ്റിയും സംഘര്‍ഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ ആണവ കവചത്തില്‍നിന്നുള്ള ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണത്. യൂറോപ്യന്‍ ആണവ കവചം ഉണ്ടാക്കപ്പെട്ടിരിക്കുന്നത്, ഇറാനില്‍നിന്നും വടക്കന്‍ കൊറിയയില്‍നിന്നും റഷ്യയെ സംരക്ഷിക്കുന്നതിനു കൂടി വേണ്ടിയിട്ടാണെന്ന അമേരിക്കയുടെ വിശദീകരണം എത്രമാത്രം പരിഹാസ്യമാണ്. യുദ്ധം കെട്ടഴിച്ചുവിടാന്‍ സാധ്യതയുള്ള നടപടികളെ സംബന്ധിച്ച് മുന്‍കൂട്ടി ചര്‍ച്ച നടത്താന്‍ തങ്ങള്‍ തയ്യാറാണ് എന്ന് ഉറപ്പുപറയാന്‍ പോലും സന്നദ്ധമാകാത്ത രാഷ്ട്രമാണ് ഇസ്രയേല്‍ എന്നിരിക്കെ, അമേരിക്കയുടെ ന്യായീകരണം എത്രമാത്രം ദുര്‍ബലമാണ്!

നേരെമറിച്ച് മാനവരാശിയ്ക്ക് സ്വകാര്യതയേയും സുരക്ഷിതത്വത്തേയും സംബന്ധിച്ച് യാതൊരു ഉറപ്പും എവിടെനിന്നും ലഭിക്കുന്നില്ല. ലോകത്തിലെ ഏതൊരു രാജ്യത്തിലേയും വീടുകളിലെ മട്ടുപ്പാവുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചാരക്കണ്ണുകളോടെ വീക്ഷിക്കുന്നതിനായി അമേരിക്ക തൊടുത്തുവിട്ടിട്ടുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍കൊണ്ട് നമ്മുടെ സമീപബഹിരാകാശം മുഴുവനും നിറഞ്ഞിരിക്കുകയാണ്. ഓരോ കുടുംബത്തിന്റെയും ഓരോ വ്യക്തിയുടെയും ജീവിതവും സ്വഭാവങ്ങളും നിരന്തരം നിരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് സെല്‍ഫോണുകളും അവയിലൂടെ നടന്നുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളും ഇന്ന് ഒരു രഹസ്യമേ അല്ല; അമേരിക്കയുടെ രഹസ്യസര്‍വീസ് അതെല്ലാം നിരന്തരം ചോര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്.

1776ല്‍ ഫിലാഡെല്‍ഫിയയില്‍വെച്ച് ചേര്‍ന്ന കോണ്‍ടിനെന്‍റല്‍ കോണ്‍ഗ്രസ്സില്‍വെച്ച് അംഗീകരിയ്ക്കപ്പെട്ട ഭരണഘടനയനുസരിച്ച്, ആ രാഷ്ട്രത്തിന്റെ ഗവണ്‍മെന്‍റ് ഉണ്ടാക്കിയ നിയമസംഹിതയില്‍ പ്രഖ്യാപിക്കുന്നത്, എല്ലാ മനുഷ്യരും സ്വതന്ത്രരായാണ് ജനിക്കുന്നത് എന്നും സ്രഷ്ടാവ് എല്ലാവര്‍ക്കും ചില അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നുണ്ട് എന്നുമാണ്. എന്നാല്‍ അത്തരം അവകാശങ്ങളൊന്നും ഇന്ന് ആര്‍ക്കും അനുഭവിയ്ക്കാന്‍ കഴിയുന്നില്ല. അമേരിക്കയിലും ലോകത്തെവിടെയും അവസ്ഥ അതാണ്. സ്വന്തം കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായും ടെലഫോണിലൂടെ സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുപോലും സാധ്യമല്ല.

യുദ്ധം എന്നത് സംഭവിയ്ക്കാന്‍ സാധ്യതയുള്ള ഒരു ദുരന്തം തന്നെയാണ്. അത് സംഭവിയ്ക്കാനുള്ള സാധ്യത വളരെയധികം ഉണ്ടുതാനും. എന്നാല്‍ അതിനെ അകറ്റിനിര്‍ത്താന്‍ , അനിശ്ചിതകാലത്തേക്ക് മാറ്റിനിര്‍ത്താന്‍ മാനവരാശിയ്ക്ക് കഴിഞ്ഞെന്നുവരാം. എന്നാല്‍ അത്രതന്നെ നാടകീയവും അപകടകരവുമായ മറ്റൊരു സംഭവം ഇപ്പോള്‍ വര്‍ധിച്ച തോതില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാമാറ്റമാണത്. ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധന്മാരും സിനിമകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയും വിശദീകരിച്ച കാര്യങ്ങള്‍ (അക്കാര്യങ്ങളെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടുമില്ല) മാത്രം ഞാനിവിടെ പരാമര്‍ശിയ്ക്കാം.

പരിസ്ഥിതിയെ സംബന്ധിച്ച ക്യോട്ടോ കരാറിനെ അമേരിക്കന്‍ ഗവണ്‍മെന്‍റ് എതിര്‍ക്കുന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രങ്ങളുടെ നിലപാടുമായിപ്പോലും യോജിച്ചുപോകുന്ന നിലപാടല്ല അമേരിക്കയുടേത്. ഈ സഖ്യരാഷ്ട്രങ്ങളില്‍ പലതിന്റെയും ഭൂവിഭാഗങ്ങളെ കാലാവസ്ഥാ വ്യതിയാനം വളരെ ദോഷകരമായി ബാധിയ്ക്കാനിടയുണ്ട്. ഹോളണ്ടിനെപോലെയുള്ള ചില രാഷ്ട്രങ്ങള്‍ ഭൂമുഖത്തുനിന്ന് പൂര്‍ണമായും അപ്രത്യക്ഷമാവുകപോലും ചെയ്യും. വളരെ ഗുരുതരമായ ഈ പ്രശ്നത്തില്‍ യുക്തമായ ഒരു നയമില്ലാതെയാണ് ഈ ഭൂഗോളം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ശുദ്ധജലത്തില്‍ 90 ശതമാനവും ഒത്തുചേര്‍ന്നു കിടക്കുന്ന അന്‍റാര്‍ട്ടിക്കയിലേയും ഗ്രീന്‍ലാണ്ടിലേയും മഞ്ഞുപാളികള്‍ ഉരുകിയൊലിച്ചുകൊണ്ടിരിക്കുകയാണ്; കടല്‍നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ജനസംഖ്യയാകട്ടെ, 2011 നവംബര്‍ 30ന് 700 കോടി തികയുകയും ചെയ്തിരിക്കുന്നു. ലോകത്തിന്റെ കൂടുതല്‍ ദരിദ്രമായ ഭാഗങ്ങളില്‍ ജനസംഖ്യ അനിവാര്യമായ വിധത്തില്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിയ്ക്കുകയാണുതാനും.

കഴിഞ്ഞ 50 കൊല്ലക്കാലമായി മറ്റ് രാജ്യങ്ങളെ ബോംബിട്ടു തകര്‍ക്കാനും ദശലക്ഷക്കണക്കിന് ജനങ്ങളെ കൊല്ലാനും കോപ്പുകൂട്ടിയിരിക്കുന്നവര്‍ക്ക്, മറ്റുള്ളവരുടെ ദുരന്തഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠയുണ്ടായിരിക്കും എന്ന് കരുതുന്നതില്‍ അര്‍ഥമുണ്ടോ? ഇന്ന് യുദ്ധത്തിന് പ്രോല്‍സാഹനം നല്‍കുന്ന രാജ്യം മാത്രമല്ല അമേരിക്കന്‍ ഐക്യനാടുകള്‍ . ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുകയും കയറ്റിയയയ്ക്കുകയും ചെയ്യുന്ന രാജ്യം കൂടിയാണ് അമേരിക്ക. സൗദി അറേബ്യ എന്ന രാജ്യത്തുനിന്ന് അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ ദിനംപ്രതി ഒരു കോടി ബാരല്‍ എണ്ണയാണ് കുഴിച്ചെടുത്തു കൊണ്ടിരിക്കുന്നത്; മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ 100 കോടി ഡോളര്‍ എണ്ണയ്ക്കുവേണ്ടി ദിനംപ്രതി ചെലവാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത ഏതാനും കൊല്ലത്തിന്നുള്ളില്‍ സൗദി അറേബ്യയ്ക്ക് 6000 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി കൊള്ളാമെന്നാണ് അമേരിക്ക കരാറുണ്ടാക്കിയിരിക്കുന്നത്! സൗദി അറേബ്യയിലെയും സമീപ രാജ്യങ്ങളിലെയും ഇന്ധനസ്രോതസ്സുകള്‍ വറ്റിക്കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക? ശതകോടിക്കണക്കിന് കൊല്ലങ്ങള്‍കൊണ്ട് പ്രകൃതി സംഭരിച്ച് സൂക്ഷിച്ചുവെച്ചിട്ടുള്ള ഇന്ധന സ്രോതസ്സുകള്‍ ഇങ്ങനെ കൊള്ള ചെയ്തു ധൂര്‍ത്തടിയ്ക്കുന്നതിനെ അംഗീകരിയ്ക്കാന്‍ കഴിയില്ല. ഇങ്ങനെപോയാല്‍ ഭാവിയിലെ അത്യാവശ്യച്ചെലവുകള്‍ക്കുപോലും നാം വമ്പിച്ച വില കൊടുക്കേണ്ടിവരും. മനുഷ്യകുലത്തിന് ഉണ്ടെന്ന് അവകാശപ്പെടുന്ന വിശേഷ ബുദ്ധിക്ക് ഒട്ടും നിരക്കുന്നതല്ല ഈ ധൂര്‍ത്തും കൊള്ളയും.

എണ്ണമറ്റ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളിലൂടെ ഈ സ്ഥിതി, കഴിഞ്ഞ ഒരു കൊല്ലത്തിന്നുള്ളില്‍ കൂടുതല്‍ മൂര്‍ച്ഛിച്ചിരിക്കുകയാണ്. പെട്രോളിയം ശേഖരം ധൂര്‍ത്തടിക്കുന്നതില്‍നിന്നുണ്ടാകുന്ന ദുരന്തത്തിന്റെ തീവ്രത കുറയ്ക്കുന്നതിന്നല്ല ശ്രമിക്കുന്നത്; മറിച്ച് കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്നതിനാണ്. കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകാവുന്ന ദുരന്ത ദുഷ്ഫലങ്ങളെക്കുറിച്ച് ലോക പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഫ്രഞ്ച് ഡയറക്ടറായ യാന്‍ ആര്‍തസ് ബെര്‍ട്റാന്റ്സംവിധാനം ചെയ്ത "ഹോം" എന്ന പേരിലുള്ള ഡോക്യുമെന്‍ററി ചിത്രം വളരെ പ്രസിദ്ധമാണ്. 2009 മധ്യത്തില്‍ പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലോകപ്രശസ്തരായ പലരും പങ്കാളികളായിട്ടുണ്ട്. എന്താണ് ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്, നിഷേധിയ്ക്കാനാവാത്ത കണക്കുകള്‍ നിരത്തിക്കൊണ്ട്, ആ ചിത്രത്തിലൂടെ ബെര്‍ട്റാന്‍റ് വിശദീകരിക്കുന്നു.

ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് സംഭരിച്ച് സൂക്ഷിയ്ക്കപ്പെട്ടിട്ടുള്ള ഇന്ധനസ്രോതസ്സുകള്‍ രണ്ടു നൂറ്റാണ്ടുകൊണ്ട് ഉപയോഗിച്ച് തീര്‍ക്കുന്നതുകൊണ്ടുണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം യുക്തിസഹമായ രീതിയില്‍ വിവരിക്കുന്നു. ഉയര്‍ന്നതോതിലുള്ള ധൂര്‍ത്തും അനാവശ്യച്ചെലവും അല്ല അതിലെ ഏറ്റവും ഗുരുതരമായ പ്രശ്നം. മാനവരാശിയെ സംബന്ധിച്ചിടത്തോളമുള്ള ആത്മഹത്യാപരമായ പ്രത്യാഘാതങ്ങളാണ് കൂടുതല്‍ പ്രധാനം. "ഭൂമി പ്രദാനം ചെയ്ത 400 കോടി വര്‍ഷത്തെ മഹാപൈതൃകത്തില്‍നിന്നാണ് മനുഷ്യരായ നിങ്ങള്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്കാകട്ടെ കേവലം 2,00,000 കൊല്ലത്തെ പ്രായമേയുള്ളൂ താനും. നിങ്ങള്‍ ഇതിനകം തന്നെ ഭൂമിയുടെ മുഖച്ഛായ മാറ്റിക്കഴിഞ്ഞു". അദ്ദേഹം ആരേയും കുറ്റപ്പെടുത്തുകയായിരുന്നില്ല; ആരേയും കുറ്റപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയുകയുമില്ല. വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുക മാത്രമായിരുന്നു അദ്ദേഹം. അതെന്തായാലും ഇന്ന് നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യത്തെ, ഒരു വിപത്തിനെ, തടയാന്‍ യാതൊന്നും ചെയ്യാത്ത നമ്മെ, നാം സ്വയം കുറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ ഡോക്യുമെന്‍ററിയുടെ നിര്‍മാതാക്കള്‍ തങ്ങളുടെ ചിത്രസങ്കലനത്തിലൂടെ, സങ്കല്‍പനത്തിലൂടെ, സ്ഥിതിവിവരക്കണക്കുകളിലൂടെ, ഒരു ദുരന്തത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. നാം ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു കാര്യമാണിത്.

(തുടരും)

*
ഫിദല്‍ കാസ്ട്രോ ചിന്ത വാരിക

Sunday, May 8, 2011

ബിന്‍ ലാദന്റെ കൊലപാതകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

2001 സെപ്തംബര്‍ 11 ന് ഞങ്ങളുടെ ജനങ്ങള്‍ അമേരിക്കന്‍ ഐക്യനാടിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ന്യൂയോര്‍ക്കിലെ ഇരട്ട ടവറുകള്‍ക്കുനേരെ നടന്ന കിരാതാക്രമണത്തിനിരയായവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്നതിന് ഞങ്ങള്‍ക്ക് നല്‍കാവുന്ന പരിമിതമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാവര്‍ക്കും അറിയാവുന്നതാണ്. ആക്രമണത്തിന്റെ ആദ്യമണിക്കൂറുകളിലെ കുഴപ്പം നിറഞ്ഞ സമയത്തു അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഞങ്ങളുടെ വിമാനത്താവളങ്ങളുടെ റണ്‍വേ ഉപയോഗിക്കാമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്തു.

ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടികളോടുള്ള എതിര്‍പ്പ് ക്യൂബന്‍ വിപ്ലവത്തിന്റെ ചരിത്രപ്രധാനമായ നിലപാടാണെന്നത് പ്രസിദ്ധമാണ്. ബാറ്റിസ്റ്റ സ്വേച്ഛാധിപത്യത്തിനെതിരായ സായുധ സമരത്തിലെ പതറാത്ത പങ്കാളികളായിരുന്നു ഞങ്ങള്‍. അതെസമയം നിരപരാധികളായ ജനങ്ങളുടെ മരണത്തിലേയ്ക്ക് നയിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ എതിരായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതു ഒസാമ ബിന്‍ ലാദന്റെ കൊലപാതകം പോലുള്ള സങ്കീര്‍ണമായ പ്രശ്‌നത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ക്കും അവകാശം നല്‍കുന്നുണ്ട്. ആക്രമണങ്ങളിലൂടെയും യുദ്ധത്തിലൂടെയും സാര്‍വദേശീയ ഭീകരവാദത്തിന് ഒരിക്കലും അന്ത്യം കുറിക്കാനാവില്ലെന്ന് ഹവാനയില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു.

ബിന്‍ ലാദന്‍ വര്‍ഷങ്ങളോളം അമേരിക്കയുടെ സുഹൃത്തായിരുന്നു. അമേരിക്കയാണ് അദ്ദേഹത്തെ പരിശീലിപ്പിച്ചത്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസത്തിന്റെയും എതിരാളിയായിരുന്നു ബിന്‍ ലാദന്‍. അദ്ദേഹത്തിന്റെമേല്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ എന്തു തന്നെയായാലും നിരായുധനായ ഒരു മനുഷ്യനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കൊല ചെയ്തത് ബീഭത്‌സമായ നടപടിയാണ്. ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കരുത്തുള്ള രാഷ്ട്രത്തിന്റെ ഗവണ്‍മെന്റ് ചെയ്തത് ഇതാണ്.

ബിന്‍ ലാദന്റെ മരണം പ്രഖ്യാപിച്ചുകൊണ്ട് ഒബാമ നടത്തിയ ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ പ്രസംഗത്തില്‍ പറഞ്ഞു. ''ഏറ്റവും ദുഃഖകരമായ പ്രതിച്ഛായകള്‍ ലോകം കാണാത്തവയാണെന്ന് നമുക്കറിയാം. തീന്‍മേശയിലെ ഒഴിഞ്ഞ സീറ്റുകള്‍. അമ്മയോ അച്ഛനോ ഇല്ലാതെ വളരാന്‍ വിധിക്കപ്പെട്ട കുട്ടികള്‍. സ്വന്തം മക്കളുടെ ആലിംഗനത്തിന്റെ ചൂടറിയാത്ത രക്ഷിതാക്കള്‍. മൂവായിരത്തോളം പൗരന്‍മാരെ നമ്മുടെ ഇടയില്‍ നിന്നും തട്ടിക്കൊണ്ടുപോയി, നമ്മുടെ ഹൃദയങ്ങളില്‍ നികത്താത്ത ഗര്‍ത്തമായി അതവശേഷിക്കുന്നു''.

ഒബാമയുടെ പ്രസംഗത്തിലെ ഈ ഖണ്ഡികയില്‍ നാടകീയമായ ഒരു സത്യം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും അഴിച്ചുവിട്ട നീതിരഹിതമായ യുദ്ധങ്ങളെയും അമ്മയും അച്ഛനുമില്ലാതെ വളരാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിന് കുട്ടികളെയും മക്കളുടെ ആലിംഗനത്തിന്റെ ചൂടറിയാത്ത രക്ഷിതാക്കളെയും ഓര്‍ക്കുന്നതില്‍ നിന്നും സത്യസന്ധരായ ജനങ്ങളെ ഇത് പിന്തിരിപ്പിക്കുന്നില്ല.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും വിയറ്റ്‌നാമിലും ലാവോസിലും കമ്പോഡയയിലും ക്യൂബയിലും മറ്റ് നിരവധി രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് ജനങ്ങള്‍ അമേരിക്കയുടെ ആക്രമണങ്ങള്‍ക്കിരയായി. അമേരിക്ക കയ്യടക്കി വെച്ചിരിക്കുന്ന ക്യൂബന്‍ ഭൂപ്രദേശമായ ഗ്വാണ്ടനാമോയില്‍ മാസങ്ങളോളവും ചിലപ്പോള്‍ വര്‍ഷങ്ങളോളവും ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ജനങ്ങള്‍ മറക്കുന്നില്ല. പരിഷ്‌കൃതമെന്ന് അവകാശപ്പെടുന്ന സമൂഹങ്ങളുടെ ഒത്താശ്ശയോടെ തട്ടിക്കൊണ്ടുപോയി, രഹസ്യതടവറകളില്‍ പാര്‍പ്പിച്ചവരാണവര്‍.

ഒസാമയെ അദ്ദേഹത്തിന്റെ മക്കളുടെയും ഭാര്യമാരുടെയും കണ്‍മുന്നില്‍വെച്ചാണ് കൊല ചെയ്തതെന്ന വസ്തുത ഒബാമയ്ക്ക് മറച്ചുവെക്കാനാവില്ല. ഇരുപതു കോടിയോളം ജനസംഖ്യയുള്ള ഒരു മുസ്ലീം രാജ്യത്തുവെച്ചാണ് ഇതു നടന്നത്. ആ രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെടുകയും രാഷ്ട്രത്തിന്റെ അന്തസിനു ക്ഷതം ഏല്‍പ്പിക്കുകയും മതപരമായ പാരമ്പര്യങ്ങള്‍ അവഹേളിക്കപ്പെടുകയും ചെയ്തു.

നിയമവിധേയമല്ലാതെ, വിചാരണ കൂടാതെ കൊല ചെയ്തത് എങ്ങിനെയെന്ന് ലോകത്തോട് വിശദീകരിക്കുന്നത് തടയാന്‍ ഒബാമയ്ക്ക് എങ്ങിനെ കഴിയും. ആ കൊലയുടെ ചിത്രം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതും തടയാന്‍ ഒബാമയ്ക്ക് എങ്ങിനെയാണ് കഴിയുക?

2002 ജനുവരി 28 ന് സി ബി എസ് ടെലിവിഷനിലെ മാധ്യമ പ്രവര്‍ത്തകനായ ഡാന്‍ റാത്തര്‍ റിപ്പോര്‍ട്ട് ചെയ്തത് വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതിന്റെ തലേ ദിവസം ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയില്‍ ഡയാലിസിനു വിധേയനായി, ചികിത്സയിലായിരുന്നുവെന്നാണ്. സി ബി എസ് ടെലിവിഷന്‍ ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒളിക്കാനോ പര്‍വതപ്രദേശങ്ങളില്‍ അഭയം തേടാനോ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല ബിന്‍ ലാദന്‍.

ലാദനെ കൊലപ്പെടുത്തുകയും മൃതദേഹം സമുദ്രത്തിന്റെ ആഴങ്ങളില്‍ താഴ്ത്തുകയും ചെയ്തത് ഭീതിയും അരക്ഷിതബോധവുമാണ് പ്രകടമാക്കുന്നത്. ലാദനെ കൂടുതല്‍ അപകടകാരിയായ ഒരാളാക്കുകയാണ് ഇതുവഴി ചെയ്തത്. തുടക്കത്തിലെ ആവേശം ഒതുങ്ങുമ്പോള്‍, അമേരിക്ക ഉപയോഗിക്കുന്ന രീതികള്‍ക്ക് എതിരെ അമേരിക്കയിലെ തന്നെ പൊതുജനാഭിപ്രായം തിരിയും. പൗരന്‍മാരെ സംരക്ഷിക്കുന്നതല്ല ഈ രീതികള്‍. അവയോടുള്ള വെറുപ്പും അമര്‍ഷവും വളരും.


*****


ഫിഡൽ കാസ്ട്രോ

Friday, April 29, 2011

മനുഷ്യാവകാശ ലംഘനത്തിലും അമേരിക്ക തന്നെ മുന്നില്‍

പ്രതികരണം എഴുതുന്നത് തുടരുമെന്ന വാഗ്ദാനം പാലിക്കാന്‍ ഞാന്‍ ധാരാളം വായിക്കുന്നുണ്ട്; പുസ്തകങ്ങളും ലേഖനങ്ങളും മറ്റും. പെറുവില്‍ ഒലാന്റ ഹുമാല നേടിയ വിജയമാണ് ശ്രദ്ധ ആകര്‍ഷിച്ച ഒരു വാര്‍ത്ത. മുന്‍ പ്രസിഡന്റ് അല്‍ബര്‍ട്ടോ ഫുജിമോറിയയുടെ മകള്‍ കെയ്‌കോയെയാണ് ഒലാന്റ പരാജയപ്പെടുത്തിയത്. വെള്ളി, ചെമ്പ്, സിങ്ക്, ടിന്‍ തുടങ്ങിയ ധാതുക്കള്‍ കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന രാജ്യമാണ് പെറു. യുറേനിയത്തിന്റെ വിപുലമായ നിക്ഷേപവും അവിടെയുണ്ട്. ശക്തരായ ബഹുരാഷ്ട്ര കമ്പനികള്‍ യുറേനിയം ഖനനം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. മാനവരാശിയ്ക്ക് പരിചിതമായ, ഏറ്റവും ഭീകരമായ ആയുധങ്ങള്‍ സമ്പുഷ്ട യുറേനിയം കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ആണവ വൈദ്യുത പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന ഇന്ധനവും സമ്പുഷ്ട യുറേനിയമാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് അമേരിക്കയും യൂറോപ്പും ജപ്പാനും ആണവറിയാക്ടറുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നു. ഏതായാലും ഇതിന് പെറുവിനെ പഴി ചാരുന്നത് ശരിയല്ല. പെറുവിലുള്ള ജനങ്ങള്‍ കൊളോണിയലിസമോ മുതലാളിത്തമോ സാമ്രാജ്യത്വമോ സൃഷ്ടിച്ചിട്ടില്ല. അമേരിക്കയിലെ ജനങ്ങളെയും കുറ്റപ്പെടുത്താനാവില്ല. കാരണം ഏറ്റവും അപകടകരമായ നയങ്ങളുടെ ഇരകളാണ് അമേരിക്കയിലെ ജനങ്ങള്‍.

പതിവുപോലെ അമേരിക്ക ഏപ്രില്‍ എട്ടിന്, 'മനുഷ്യാവകാശലംഘന'ങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി. ഇതിനോടുള്ള ചൈനയുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയ വിശകലനം ക്യൂബയിലെ റബലിയന്‍ വെബ്‌സൈറ്റിലുണ്ട്. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ അത്യന്തം അപകടകരമായ സ്ഥിതിയാണ് ഇതില്‍ തുറന്നുകാണിക്കുന്നത്.

''രാജ്യത്തിനകത്തും ലോകത്തുടനീളവും ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രമാണ് അമേരിക്ക. സ്വന്തം നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വ്യക്തിസുരക്ഷയ്ക്കും ഉറപ്പുവരുത്താന്‍ നടപടിയെടുക്കാത്ത രാഷ്ട്രവും അമേരിക്കയാണ്. അമേരിക്കയില്‍ അഞ്ചില്‍ ഒരാള്‍ അക്രമത്തിനിരയാവുന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഫിലാഡല്‍ഫിയ, ചിക്കാഗോ, ലോസ് ആഞ്ചല്‍സ്, ന്യൂയോര്‍ക്ക് എന്നീ നാലു നഗരങ്ങളില്‍ അക്രമങ്ങള്‍ ഭീതിജനകമാംവിധം വര്‍ധിച്ചിരിക്കുന്നു. സ്വരക്ഷയ്ക്ക് ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഇത് എടുത്തുകളയാനാവില്ലെന്നുമാണ് അമേരിക്കന്‍ സുപ്രിംകോടതി വിധിച്ചത്. രാജ്യത്തെ 30 കോടി ജനങ്ങളില്‍ ഒമ്പതുകോടി പേര്‍ 20 കോടിയിലധികം ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്നു. വെടിക്കോപ്പുകള്‍ കൊണ്ട് കഴിഞ്ഞവര്‍ഷം നടന്ന കൊലപാതകങ്ങളുടെ എണ്ണം 12000 ആണ്. 47 ശതമാനം കൊള്ളകളും തോക്കുപയോഗിച്ചാണ് നടന്നത്''.

''പ്രതികളെ കൊണ്ട് കുറ്റസമ്മതം നടത്തിക്കാന്‍ 'ഭീകരപ്രവര്‍ത്തനനിരോധന' നിയമപ്രകാരം കടുത്ത ബലപ്രയോഗം നടത്തുന്നത് പതിവാണ്.“

''തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതോടൊപ്പം അമേരിക്കയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവരുടെ എണ്ണവും റിക്കാര്‍ഡ്തലത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പൗരന്മാരില്‍ എട്ടില്‍ ഒന്നും സൗജന്യ ഭക്ഷണകൂപ്പണ്‍ ഉപയോഗിച്ചു''.

''വീടില്ലാത്തവര്‍ക്കുള്ള ക്യാമ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ ഏഴു ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇത്തരം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു''.

''സാമൂഹ്യജീവിതത്തിന്റെ എല്ലാ തുറകളിലും വംശീയവിവേചനം വ്യാപിക്കുന്നു. തൊഴില്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ കടുത്ത വിവേചനം നേരിടുന്നു. അവരെ അപമാനിക്കുന്നു. അവര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നു. കറുത്തവരില്‍ മൂന്നിലൊന്നും തൊഴിലിടങ്ങളിലെ വിവേചനങ്ങള്‍ക്കിരയാവുന്നു''.
''വെളുത്തവര്‍ക്കിടയിലെ തൊഴിലില്ലായ്മ 16.2 ശതമാനമാണെങ്കില്‍ ലാറ്റിനമേരിക്കന്‍-ഏഷ്യന്‍ വംശജര്‍ക്കിടയില്‍ 22 ശതമാനവും കറുത്തവര്‍ക്കിടയില്‍ 33 ശതമാനവുമാണ്. ജയിലില്‍ കഴിയുന്നവരില്‍ 41 ശതമാനവും ആഫ്രോ-അമേരിക്കന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്.

''90 ശതമാനം സ്ത്രീകളും തൊഴിലിടങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്നുണ്ട്. രണ്ടുകോടി സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുന്നു. ജയിലുകളില്‍ കഴിയുന്നവരില്‍ അറുപതിനായിരത്തോളം തടവുകാര്‍ ലൈംഗികാക്രമണങ്ങള്‍ക്കിരയാവുന്നു. കാമ്പസുകളില്‍ നടക്കുന്ന ബലാല്‍സംഗത്തില്‍ 60 ശതമാനവും ഡോര്‍മിറ്ററികളിലാണ്''.

അമേരിക്കയ്ക്ക് പുറത്ത് അമേരിക്ക നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൈന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ യുദ്ധങ്ങളില്‍ പതിനായിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ വിചാരണ കൂടാതെ തടവുകാരെ ദീര്‍ഘകാലം ജയിലിലടയ്ക്കുന്നു. ഗ്വാണ്ടനാമോ തുടങ്ങിയ കേന്ദ്രങ്ങളിലെ തടവറകളില്‍ ക്രൂരപീഡനങ്ങളാണ് നടക്കുന്നത്.

മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി ചമയുന്ന അമേരിക്കയാണ് ഏറ്റവും വലിയ മനുഷ്യാവകാശലംഘകനെന്ന് അനിഷേധ്യമായ തെളിവുകള്‍ നിരത്തിവച്ച് ചൈനീസ് രേഖ സമര്‍ഥിക്കുന്നു.

അമേരിക്കയുടെ കാപട്യം കഴിഞ്ഞ അരനൂറ്റാണ്ടായി ക്യൂബ തുറന്നുകാട്ടുന്നുണ്ട്. ക്യൂബ പറഞ്ഞതെല്ലാം വസ്തുതകളാണെന്ന് അമേരിക്കയുടെ ഔദ്യോഗിക സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നു.

*
ഫിഡല്‍ കാസ്‌ട്രോ ജനയുഗം 29 ഏപ്രില്‍ 2011

Saturday, April 23, 2011

കാസ്ട്രോയെന്ന അത്ഭുതസ്തംഭം

കഴിഞ്ഞ വ്യാഴാഴ്ച ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആറാം കോണ്‍ഗ്രസ് റൗള്‍ കാസ്ട്രോയെ പാര്‍ടിയുടെ ഒന്നാം സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1964ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടതു മുതല്‍ അതിന്റെ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ ഒന്നാം സെക്രട്ടറിയായിരുന്ന ഫിദല്‍ കാസ്ട്രോ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് സഹോദരന്‍ റൗള്‍ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ക്യൂബന്‍ പ്രസിഡന്റ് സ്ഥാനം രണ്ട് വര്‍ഷം മുമ്പുതന്നെ ഫിദല്‍, റൗളിന് കൈമാറിയിരുന്നു.

1959ല്‍ വടക്കേ അമേരിക്കന്‍ ശിങ്കിടിയും അഴിമതിക്കാരനും സ്വേച്ഛാധിപതിയുമായിരുന്ന ബാറ്റിസ്റ്റയെ സായുധ വിപ്ലവത്തിലൂടെ കീഴടക്കിയാണ് ഫിദലും ചെഗുവേരയും നയിച്ച വിപ്ലവപ്രസ്ഥാനം ക്യൂബയുടെ അധികാരം ഏറ്റെടുത്തത്. ജനുവരി ഒന്ന് പ്രസ്ഥാനം എന്നായിരുന്നു അതിന്റെ പേര്. ഈ പ്രസ്ഥാനം പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയായി പുനഃസംഘടിപ്പിച്ചു.

സ്പാനിഷ് ഭാഷ സംസാരിക്കുന്ന ക്യൂബ കരീബിയന്‍ ഉള്‍ക്കടലിലെ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ്. ക്യൂബയിലെ ജനസംഖ്യ രണ്ട് കോടിയില്‍ താഴെ. വിപ്ലവാനന്തര ക്യൂബയുടെ ആറ് പതിറ്റാണ്ടിലധികം നീണ്ട ചരിത്രം സാഹസിക കഥയാണ്. ക്യൂബന്‍ വിപ്ലവത്തിനു മുമ്പ് പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും യുഎസ് മേധാവിത്വത്തെയും ചൂഷണത്തെയും വെല്ലുവിളിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയെ സ്വന്തം തോട്ടമായി കരുതിയ യാങ്കികള്‍ അവയെല്ലാം അടിച്ചമര്‍ത്തി. ചൊല്‍പ്പടിക്ക് നില്‍ക്കാത്ത പ്രസിഡന്റുമാരെയും നേതാക്കളെയും സ്ഥാനഭ്രഷ്ടരാക്കാനും വധിക്കാനും യാങ്കികള്‍ മടിച്ചില്ല. ഗ്വാട്ടിമാലയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് ജേക്കബോ അര്‍ബന്‍സ് ഗുസ്മാനെ അമേരിക്കന്‍ സൈനിക സഹായത്തോടെ നടത്തിയ അട്ടിമറിസമരത്തിലൂടെ നാടുകടത്തി. ചിലിയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വദോര്‍ അലെന്‍ഡെയെ യാങ്കി സൈനികര്‍ കൊട്ടാരംവളഞ്ഞ് വധിച്ചത് മറ്റൊരു ഉദാഹരണം.

പാളിപ്പോയ വധശ്രമങ്ങള്‍

തോല്‍വി എന്തെന്ന് യുഎസ് അറിഞ്ഞത് ക്യൂബയില്‍നിന്നാണ്. ക്യൂബയെ തകര്‍ക്കാനും കാസ്ട്രോയെ വധിക്കാനും യുഎസ് ഭരണകൂടം പലതവണ ശ്രമിച്ചിട്ടുണ്ട്. ക്യൂബന്‍ വിപ്ലവത്തെതുടര്‍ന്ന് അമേരിക്കയില്‍ അഭയം പ്രാപിച്ച കുത്തക മുതലാളിമാരും സ്ഥാപിതതാല്‍പ്പര്യക്കാരുമായിരുന്നു യാങ്കികളുടെ അട്ടിമറി ശ്രമങ്ങള്‍ക്ക് ഉപകരണമായത്. കരീബിയന്‍ ഉള്‍ക്കടലിലേക്ക് നീണ്ടുകിടക്കുന്ന അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയാണ് ഈ അട്ടിമറിക്കാരുടെ ആസ്ഥാനം. കോടിക്കണക്കിന് ഡോളറാണ് അവര്‍ക്ക് ആയുധസഹായം നല്‍കാന്‍ അമേരിക്ക ചെലവഴിക്കുന്നത്. പക്ഷേ, ഒന്നും ഫലവത്തായില്ല.

60ല്‍ പരം തവണ കാസ്ട്രോയെ വധിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല. യുഎസ് നിയമമനുസരിച്ച് 25 വര്‍ഷം കഴിഞ്ഞാല്‍ ഏതു സര്‍ക്കാര്‍രേഖയും പരസ്യമാക്കണം. അങ്ങനെ 1985ല്‍ പരസ്യമായ യുഎസ് രഹസ്യരേഖകളില്‍ കാസ്ട്രോ വധശ്രമത്തിന്റെ വിശദാംശങ്ങള്‍ പരസ്യമായപ്പോള്‍ ലോകം മാത്രമല്ല യുഎസ് ജനതയും ഞെട്ടി.

ആദ്യകാലത്ത് കാസ്ട്രോ ചുരുട്ട് വലിക്കാറുണ്ടായിരുന്നു. ഹവാന ചുരുട്ടുകള്‍ ലോകപ്രസിദ്ധവുമാണ്. പുകയില അര്‍ബുദരോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതോടെ കാസ്ട്രോ പുകവലി നിര്‍ത്തി. യുഎസ് ചാരന്‍മാര്‍ ഈ ചുരുട്ടുകമ്പനികളില്‍ നുഴഞ്ഞുകയറി കാസ്ട്രോക്കായി പ്രത്യേകം തയ്യാറാക്കിയിരുന്ന ചുരുട്ടിനകത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചത് യുഎസ് രഹസ്യരേഖകള്‍ പുറത്തുകൊണ്ടുവന്നു. കാസ്ട്രോയുടെ അംഗരക്ഷകരെ ചൂണ്ടയിട്ടു പിടിക്കാനുള്ള ശ്രമവും പാളിപ്പോയി.

സോവിയറ്റ് തകര്‍ച്ച

ക്യൂബന്‍ വിപ്ലവത്തെ തകര്‍ക്കാനും കാസ്ട്രോയെ വധിക്കാനും സിഐഎ മുഖേന യുഎസ് നടത്തിയ ശ്രമങ്ങളാകെ പാളിപ്പോയപ്പോഴാണ് അപ്രതീക്ഷിതമായി ഒരു സംഭവം അവര്‍ക്കു വീണുകിട്ടിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസത്തിന്റെ തിരോധാനവും. കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിച്ച് റഷ്യയില്‍ അധികാരമേറ്റ ബോറിസ് യെട്സിന്‍ ക്യൂബയ്ക്ക് അതുവരെ നല്‍കിപ്പോന്ന സഹായമെല്ലാം നിര്‍ത്തിവച്ചു. അമേരിക്കന്‍ ഐക്യനാടും അവരുടെ സഖ്യകക്ഷികളും ക്യൂബയ്ക്കെതിരെ പ്രഖ്യാപിച്ച ഉപരോധത്തിനെതിരെ ക്യൂബ പിടിച്ചുനിന്നത് സോവിയറ്റ് സഹായംകൊണ്ടായിരുന്നു. സോവിയറ്റ് തകര്‍ച്ചയോടെ ശത്രുക്കളാല്‍ വലയംചെയ്യപ്പെട്ട് ക്യൂബ തകര്‍ന്നുകൊള്ളുമെന്ന് യുഎസ് മോഹിച്ചു. പക്ഷേ, അത് വ്യാമോഹംമാത്രമായി. ക്യൂബന്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ കാസ്ട്രോയുടെ നേതൃത്വത്തില്‍ അത്ഭുതകരമായി പിടിച്ചുനിന്നു.

പിന്നീട് അമേരിക്കന്‍ സാമ്രാജ്യത്വവാദികള്‍ക്കുണ്ടായിരുന്ന മോഹം ഒന്നുമാത്രം, കാസ്ട്രോ വയസ്സായിവരികയാണല്ലോ. അദ്ദേഹം അധികകാലം ജീവിച്ചിരിക്കാന്‍ ഇടയില്ല. കാസ്ട്രോയ്ക്ക് ശേഷം ക്യൂബയില്‍ ആധിപത്യം സ്ഥാപിക്കാം. എന്നാല്‍, അതും പാഴായി. റൗള്‍ കാസ്ട്രോ ഉള്‍പ്പെടെ നേതാക്കള്‍ ഒരു തര്‍ക്കവുമില്ലാതെ സുഗമമായി ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു. ഫിദലിനെപ്പോലെ ഇത്ര ദീര്‍ഘകാലം രാഷ്ട്രത്തിന്റെ നേതൃത്വം വഹിച്ച മറ്റൊരു നേതാവ് ചരിത്രത്തിലില്ല. അതുപോലെതന്നെ ഇത്ര അനായാസവും സുഗമവുമായ പിന്തുടര്‍ച്ചയും.

പുതിയ ലാറ്റിനമേരിക്ക

1999ല്‍ ഫിദല്‍ കാസ്ട്രേയുടെ ആരാധകനും സോഷ്യലിസ്റ്റുമായ ഹ്യൂഗോ ഷാവെസ് വെനസ്വേലയില്‍ അധികാരത്തിലെത്തി. ലോകത്തെ എണ്ണസമ്പന്ന രാഷ്ട്രങ്ങളില്‍ ആറാമതാണ് വെനസ്വേല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടുത്ത എതിരാളിയും. 12 ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍കൂടി വെനസ്വേലയുടെ മാര്‍ഗത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. അങ്ങനെ അരനൂറ്റാണ്ടിലേറെക്കാലം യുഎസ് ഉപരോധത്തില്‍ കുടുങ്ങിക്കഴിഞ്ഞ ക്യൂബ ഇന്ന് ലാറ്റിനമേരിക്കയിലെ നേതൃരാഷ്ട്രമായി ഉയര്‍ന്നിരിക്കുന്നു. ലോകരാഷ്ട്രീയത്തിലെ അത്ഭുതകരമായ ഒരു സംഭവവികാസമാണിത്. പണ്ടത്തെപ്പോലെ തങ്ങള്‍ക്കിഷ്ടമില്ലാത്ത ലാറ്റിനമേരിക്കന്‍ നേതാക്കളെ വകവരുത്താനോ രാഷ്ട്രങ്ങളെ അടക്കിനിര്‍ത്താനോ യാങ്കി സാമ്രാജ്യത്വത്തിന് കഴിയാത്ത അവസ്ഥ. 21-ാം നൂറ്റാണ്ടിലെ ലോകരാഷ്ട്രീയത്തിന്റെ പോക്ക് എങ്ങനെയായിരിക്കുമെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.


*****


പി ഗോവിന്ദപ്പിള്ള, കടപ്പാട് :ദേശാഭിമാനി

Friday, April 1, 2011

NATO’s FASCIST WAR

You didn’t have to be clairvoyant to foresee what I wrote with great detail in three Reflection Articles I published on the Cuba Debate website between February 21 and March 3: “The NATO Plan Is to Occupy Libya ,” “The Cynical Danse Macabre ,” and “NATO’s Inevitable War.”

Not even the fascist leaders of Germany and Italy were so blatantly shameless regarding the Spanish Civil War unleashed in 1936, an event that maybe a lot of people have been recalling over these past days.

Almost 75 years to the day have passed since then, but nothing that has happened over the last 75 centuries, or even 75 millenniums of human life on our planet can compare.

Sometimes it seems that those of us who serenely voice our opinions on these issues are exaggerating. I dare say that we have actually been naive to assume that we all should be aware of the deception or colossal ignorance that humanity has been dragged into.

In 1936 there was an intense clash between two systems and ideologies of more or less equal military power.

The arms back then seemed more like toys compared with today’s weapons. Humanity’s survival was not threatened despite the destructive power and the locally lethal force deployed. Entire cities and even nations could have been virtually destroyed. But never was the human race, in its totality, at risk of being exterminated several times over for the stupid and suicidal power developed by modern science and technology.

With these current realities in mind, it is embarrassing to read the continuous news reports on the use of powerful laser-guided rockets with 100% accuracy, fighter-bombers that go twice the speed of light, potent explosives that blow apart uranium-hardened metals that have an everlasting effect on the inhabitants and their descendants.

Cuba stated its position regarding the internal situation in Libya at the meeting in Geneva . Without hesitating, Cuba defended the idea of a political solution to the conflict in Libya and was categorically opposed to any foreign military intervention.

In a world where the alliance between the United States and the developed capitalist powers of Europe increasingly take hold of the people’s resources and fruits of their labor, any honest citizen, whatever their standpoint to the government, would be opposed to a foreign military intervention in their country.

But most absurd about the current situation is the fact that before the brutal war broke out in Northern Africa, in another region of the world, nearly 10 000 kilometers away, a nuclear accident had occurred in one of the most populated areas of the world following a tsunami caused by a 9.0 earthquake, which has already cost a hard-working nation like Japan nearly 30 000 lives. Such accident would have not occurred 75 years before.

In Haiti , a poor and underdeveloped country, a nearly 7.0 quake according to the Richter scale, caused over 300 000 deaths, countless people wounded and hundreds of thousands harmed.

However, what was terribly tragic in Japan was the accident at the Fukushima nuclear plant, whose consequences are still to be assessed.

I will only recall some of the main stories published by the news agencies:

ANSA.- Fukushima 1 nuclear plant is releasing “extremely high and potentially lethal radiations,” said Gregory Jaczko, chairman of the Nuclear Regulatory Commission (NRC), the US nuclear entity.

EFE.- The nuclear threat stemming from the serious situation at a Japanese plant, following the earthquake, has triggered security revisions in atomic plants around the world and has made some countries paralyze their plans.

Reuters.- Japan's devastating earthquake and deepening nuclear crisis could result in losses of up to $200 billion for Japanese economy, but the global impact remains hard to gauge.

EFE.- The deterioration of one reactor after another at Japan 's Fukushima nuclear center continued to feed fears of a pending nuclear disaster as desperate attempts to control a radioactive leak did nothing to provide even a glimmer of hope.

AFP.- Japan´s Emperor Akihito expressed concern about the unpredictable character of the nuclear crisis hitting Japan following the quake and tsunami that killed thousands of people and left 500 000 homeless. New quake reported in the Tokyo area.

There are reports talking about even more concerning issues.

Some refer to the presence of toxic radioactive iodine in Tokyo ’s drinking water, which doubles the tolerable amount that can be consumed by the smallest children in the Japanese capital. One of these reports says that the stocks of bottled water are shrinking in Tokyo , a city located in a prefecture at more than 200 kilometers from Fukushima .

This series of circumstances poses a dramatic situation on our world.

I can express freely my views on the war in Libya .

I do not share political or religious views with the leader of that country. I am a Marxist-Leninist and a follower of Marti, as I have already said.

I see Libya as a member of the Non-Aligned Movement and a sovereign State of the nearly 200 members of the United Nations.

Never, a large or small country, in this case with only 5 million inhabitants, was the victim of such a brutal attack by the air force of a militaristic organization with thousands of fighter-bombers, more than 100 submarines, nuclear aircraft carriers, and sufficient arsenal to destroy the planet many times over. Our species had never encountered this situation and there had been nothing similar 75 years ago, when the Nazi bombers attacked targets in Spain .

Now, however, the criminal and discredited NATO will write a "beautiful" little story about its "humanitarian" bombing.

If Gaddafi honors the traditions of his people and decides to fight to the last breath, as he has promised, together with the Libyans who are facing the worst bombing a country has ever suffered, NATO and its criminal projects will sink into the mire of shame.

The people respect and believe in men who fulfill their duty.

More than 50 years ago, when the United States killed more than a hundred Cubans with the explosion of merchant ship "La Coubre" our people proclaimed "Patria o Muerte." (Homeland or Death). They have fulfilled this, and have always been determined to keep their word.

"Anyone who tries to seize Cuba ," said the most glorious fighter in our history-"will only gather the dust of her soil soaked in blood."

I beg you to excuse the frankness with which I address the issue.


******


Fidel Castro Ruz, 28 March 2011

Saturday, February 26, 2011

Cynicism's Danse Macabre

The politics of plunder imposed by the United States and its NATO allies in the Middle East is in crisis. This was inevitably unleashed with the high cost of grain, the effects of which are being felt with more force in the Arab nations where, despite their enormous oil resources, the shortage of water, arid areas, and generalized poverty of the people contrast with the vast resources derived from oil possessed by the privileged sectors. While food prices triple, the real estate fortunes and wealth of the aristocratic minority rise to billions of dollars.

The Arab world, with its Islamic culture and beliefs, has seen itself additionally humiliated by the brutal imposition of a state which was not capable of meeting the elemental obligations that came with its creation, based on the colonial order in existence since the end of World War II, which allowed the victorious powers to create the United Nations and impose world trade and economy.

Thanks to Mubarak's betrayal at Camp David, the Palestinian Arab State has not come into existence, despite the United Nations agreements of November 1947, and Israel has become a powerful nuclear force allied with the United States and NATO.

The U.S. military-industrial complex supplies tens of billions of dollars every year to Israel and to the very Arab states that it subjugates and humiliates.

The genie is out of the bottle and NATO doesn't know how to control it. They are going to try and take maximum advantage of the lamentable events in Libya. No one is capable of knowing at this time what is happening there. All of the figures and versions, even the most improbable, have been disseminated by the empire through the mass media, sowing chaos and misinformation.

It is evident that a civil war is developing in Libya. Why and how was this unleashed? Who will suffer the consequences? The Reuters news agency, repeating the opinion of the well-known Japanese bank Nomura, said that the price of oil could surpass all limits:

"If Libya and Algeria were to halt oil production together, prices could peak above US$220/bbl and OPEC spare capacity will be reduced to 2.1mmbbl/d, similar to levels seen during the Gulf war and when prices hit US$147/bbl in 2008, the bank stated in a note."

Who could pay this price today? What will be the consequences for the food crisis?

The principal NATO leaders are exalted. British Prime Minister David Cameron, reported ANSA, "admitted in a speech in Kuwait that the Western countries made a mistake in supporting non-democratic governments in the Arab world." He should be congratulated for his frankness. His French colleague Nicolas Sarkozy declared, "The continuing brutal and bloody repression of the Libyan civilian population is revolting." Italian Foreign Minister Franco Frattini declared "'credible' the estimate of one thousand dead in Tripoli. . . . '[T]he tragic number will be a bloodbath.'"

Ban Ki-moon added:

"The use of violence in the country is totally unacceptable."
"[T]he Security Council will act in accordance with what the international community decides."
"We are considering a series of options."

What Ban Ki-moon is really waiting for is for Obama to give the last word.

The President of the United States spoke Wednesday afternoon and stated that the Secretary of State would leave for Europe in order to reach an agreement with the NATO allies as to what measures to take. Noticeable on his face was his readiness to take on the right-wing Republican John McCain; Joseph Lieberman, the pro-Israel Senator from Connecticut; and Tea Party leaders, in order to guarantee his nomination by the Democratic Party.

The empire's mass media have prepared the ground for action. There would be nothing strange about a military intervention in Libya, which would, additionally, guarantee Europe almost two million barrels of light oil a day, if events do not occur beforehand to put an end to the presidency or life of Gaddafi.

In any event, Obama's role is complicated enough. What would the Arab and Islamic world's reaction be if much blood is spilt in this country in such an adventure? Would the revolutionary wave unleashed in Egypt stop a NATO intervention?

In Iraq the innocent blood of more than a million Arab citizens was shed when this country was invaded on false pretexts. Mission accomplished, George W. Bush proclaimed.

No one in the world will ever be in favor of the deaths of defenseless civilians in Libya or anywhere else. I ask myself: Would the United States and NATO apply that principle to the defenseless civilians killed by yankee drones, and this organization's soldiers, every day in Afghanistan and Pakistan?

It is cynicism's danse macabre.

*
Fidel Castro Ruz MRZINE

Sunday, February 20, 2011

തിളച്ചുമറിയുന്ന പശ്ചിമേഷ്യ

പശ്ചിമേഷ്യ തിളച്ചു മറിയുകയാണ്. അവിടെ നടക്കുന്ന സംഭവങ്ങളെകുറിച്ചുള്ള വാര്‍ത്തകള്‍ അവിശ്വസനീയമായ വേഗതയിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഓരോമണിക്കൂറിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വായിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സമയം തികയുന്നില്ല. അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രാധാന്യത്തെകുറിച്ചു എല്ലാവരും ബോധവാന്മാരാണ്.

പതിനെട്ടുദിവസത്തെ കടുത്ത പോരാട്ടത്തിനുശേഷം ഈജിപ്തിലെ ജനങ്ങള്‍ പ്രധാനപ്പെട്ട ഒരു ലക്ഷ്യം കൈവരിച്ചു: അറബ് രാജ്യങ്ങളുടെ ഹൃദയഭാഗത്തെ അമേരിക്കയുടെ മുഖ്യ കൂട്ടാളിയെ പരാജയപ്പെടുത്തി. മുബാറക് സ്വന്തം നാട്ടിലെ ജനങ്ങളെ മര്‍ദ്ദിച്ച് ഒതുക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹം പാലസ്റ്റീന്‍കാരുടെ ശത്രുവും ഭൂമുഖത്തെ ആറാമത്തെ ആണവായുധ ശക്തിയും നാറ്റോ സൈനിക ഗ്രൂപ്പിന്റെ സഹായിയുമായ ഇസ്രയേലിന്റെ ഒത്താശക്കാരനുമായിരുന്നു.

ഗമാല്‍ അബ്ദുള്‍ നാസറുടെ നേതൃത്വത്തില്‍ ഈജിപ്തിലെ സായുധസേന രാജഭരണം മറിച്ചിടുകയും ഒരു റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ചെയ്തു. അത് സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ 1956 ലെ ഫ്രഞ്ച് - ബ്രട്ടീഷ് - ഇസ്രയേലി ആക്രമണത്തില്‍ നിന്ന് മാതൃഭൂമിയെ പരിരക്ഷിക്കുകയും സൂയസ് കനാലിന്റെ നിയന്ത്രണം നിലനിര്‍ത്തുകയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യം കാത്തുരക്ഷിക്കുകയും ചെയ്തു.
മൂന്നാം ലോകത്ത് ഈജിപ്തിന് ഉന്നതസ്ഥാനമുണ്ടായിരുന്നു. ചേരിചേരാപ്രസ്ഥാനത്തിന്റെ ഏറ്റവും ശ്രദ്ധേയരായ നേതാക്കന്മാരില്‍ ഒരാളായിരുന്നു നാസര്‍. ദേശീയ വിമോചനത്തിനും കോളോണിയല്‍ ശക്തികളില്‍ നിന്നുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിനും വേണ്ടിയും പൊരുതിയ ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റ് പ്രമുഖ നേതാക്കന്മാര്‍ക്കൊപ്പം ചേരിചേരാ പ്രസ്ഥാനം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം പങ്കാളിയായിരുന്നു.

നൂറിലധികം രാജ്യങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുവന്ന ആ സാര്‍വദേശീയ സംഘടനയുടെ പിന്തുണയും ആദരവും എല്ലായ്‌പ്പോഴും ഈജിപ്തിന് ലഭിച്ചിരുന്നു. ചേരിചേരാപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷനാണ് ഈജിപ്ത്. ഈജിപ്തിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിന് ചേരിചേരാപ്രസ്ഥാനത്തിലെ പല അംഗങ്ങളുടെയും പിന്തുണയുണ്ടാവും.

ക്യാമ്പ് ഡേവിഡ് കരാറിന്റെ അര്‍ഥമെന്താണ്! ധീരരായ പാലസ്തീന്‍ ജനത അവരുടെ ഏറ്റവും ജീവത്തായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി വികാരവായ്‌പോടെ പൊരുതുന്നത് എന്തുകൊണ്ടാണ്? അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മികാര്‍ട്ടറുടെ മധ്യസ്ഥതയില്‍ ഈജിപ്തിലെ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്തും ഇസ്രായേലി പ്രധാനമന്ത്രിയായിരുന്ന മെനാച്ചം ബെഗിനും തമ്മില്‍ ഒപ്പു വെച്ചതാണ് ക്യാമ്പ് ഡേവിഡ് കരാര്‍. 12 ദിവസത്തെ രഹസ്യ ചര്‍ച്ചകള്‍ക്കുശേഷം 1979 സെപ്റ്റംബര്‍ 17 ന് രണ്ടു പ്രധാന ഒത്തുതീര്‍പ്പുകളില്‍ ഒപ്പുവെച്ചു. ഈജിപ്തും ഇസ്രായേലും തമ്മില്‍ സമാധാനം സ്ഥാപിക്കുന്നതിനെ പരാമര്‍ശിക്കുന്നതാണ് ഒന്ന്. ഗാസാ മുനമ്പിലും പടിഞ്ഞാറെ കരയിലും സ്വയംഭരണാവകാശമുള്ള പ്രദേശം സൃഷ്ടിക്കുന്നതിനെകുറിച്ചുള്ളതാണ് രണ്ടാമത്തേത്. പാലസ്തീന്‍ രാഷ്ട്രത്തിന്റെ ആസ്ഥാനമാകും അതെന്നായിരുന്നു സാദത്ത് കരുതിയത്.
ഇസ്രായേലിനും അതറിയാമായിരുന്നു. ഇസ്രായേലിനൊപ്പം പാലസ്റ്റിന്‍ രാഷ്ട്രം നിലനില്‍ക്കുന്നതിന് 1947 നവംബര്‍ 26 ലെ പ്രമേയത്തില്‍ ഐക്യരാഷ്ട്രസഭ സമ്മതിച്ചതാണ്. വിഷമകരവും സങ്കീര്‍ണവുമായ ചര്‍ച്ചകള്‍ക്കുശേഷം ഈജിപ്തിന്റെ ഭൂപ്രദേശമായ സിനായില്‍ നിന്നും പട്ടാളത്തെ പിന്‍വലിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചു. എന്നാല്‍ സമാധാന ചര്‍ച്ചകളിലെ പാലസ്തീന്‍ പ്രതിനിധികളുടെ പങ്കാളിത്തത്തെ ഇസ്രായേല്‍ നിരാകരിച്ചു. ആദ്യ കരാറിന്റെ ഫലമായി അറബ് - ഇസ്രായേലി യുദ്ധത്തില്‍ കയ്യടക്കിയ സിനായ് പ്രദേശത്തു നിന്നും ഇസ്രായേല്‍ പിന്മാറി.

രണ്ടാമത്തെ ഒത്തുതീര്‍പ്പനുസരിച്ചു പടിഞ്ഞാറെകരയിലും ഗാസാ മുനമ്പിലും സ്വയം ഭരണാവകാശമുള്ള ഭരണം സ്ഥാപിക്കുന്നതിന് ചര്‍ച്ചകള്‍ നടത്താന്‍ ഇരു കക്ഷികളും സമ്മതിച്ചതാണ്. പടിഞ്ഞാറെകര 5640 ചതുരശ്രകിലോമീറ്ററുള്ളതാണ്. 21 ലക്ഷമാണ് ജനസംഖ്യ. ഗാസാ മുനമ്പ് 360 ചതുരശ്രകിലോമീറ്ററും. അവിടെ ജനസംഖ്യ 15 ലക്ഷമാണ്.

അറബ് രാജ്യങ്ങള്‍ ഈ കരാറില്‍ രോഷാകുലരായിരുന്നു. പാലസ്തീന്‍ രാഷ്ട്രത്തെ ദൃഢതയോടെ പ്രതിരോധിക്കാന്‍ ഈജിപ്ത് ശ്രമിച്ചില്ലെന്നാണ് അറബ് രാജ്യങ്ങളുടെ അഭിപ്രായം. അറബ് രാഷ്ട്രങ്ങള്‍ ദശാബ്ദങ്ങളായി നടത്തിയ സമരത്തിന്റെ കേന്ദ്രവിഷയം പാലസ്തീന്‍ രാഷ്ട്രത്തിന് നിലിനില്‍ക്കാനുള്ള അവകാശമായിരുന്നു. ഈജിപ്തുമായുള്ള ബന്ധങ്ങള്‍ അവയില്‍ പലതും വിഛേദിക്കുന്നേടംവരെ എത്തി അറബ് രാജ്യങ്ങളുടെ പ്രതിഷേധം. 1947 നവംബറിലെ യു എന്‍ പ്രമേയം വിസ്മരിക്കപ്പെടുകയും ചെയ്തു. സ്വയംഭരണാവകാശമുള്ള ഭരണകൂടം നിലവില്‍ വന്നില്ല. ഒരു സ്വതന്ത്ര രാഷ്ട്രമായി നില നില്‍ക്കാനുള്ള പാലസ്തീന്‍കാരുടെ അവകാശം നിഷേധിക്കപ്പെട്ടു. ഇത് വിവരണാതീതമായ ദുരന്തങ്ങളിലേക്ക് നയിച്ചു.

പാലസ്തീനിലെ അറബ് ജനത കൂട്ടക്കുരുതികള്‍ക്ക് ഇരയായി. അവരുടെ ഭൂമി കവര്‍ന്നെടുക്കപ്പെട്ടു. അവര്‍ക്ക് വെള്ളം നിഷേധിക്കപ്പെട്ടു. വീടുകള്‍ തകര്‍ത്തു. ഗാസ മുനമ്പിലെ പതിനഞ്ചുലക്ഷം ജനങ്ങള്‍ക്ക് നേരെ സ്‌ഫോടകവസ്തുക്കളുപയോഗിക്കുന്ന മിസൈലുകൊണ്ടുള്ള ആക്രമണങ്ങള്‍ പതിവാക്കി. രാസായുധങ്ങള്‍ അവര്‍ക്കുനേരെ ഉപയോഗിച്ചു. ഗാസാ മുനമ്പ് കടലില്‍ നിന്നും കരയില്‍ നിന്നും ഉപരോധിച്ചു. ക്യാമ്പ് ഡേവിഡ് കരാറിനെകുറിച്ചു ഏറെ പറയുമ്പോഴും പാലസ്തീനിനെകുറിച്ചു ഒരു പരാമര്‍ശവുമുണ്ടാകാത്തത് എന്തുകൊണ്ടാണ്!

അമേരിക്ക ഓരോ വര്‍ഷവും നൂറുകണക്കിനുകോടി ഡോളറിന്റെ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ ഇസ്രായേലിനു നല്‍കുന്നു. അറബ് രാജ്യമായ ഈജിപ്ത് അമേരിക്കയില്‍ നിന്നും ഏറ്റവുമധികം ആയുധങ്ങള്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി മാറി. ഈ ആയുധങ്ങള്‍ ആര്‍ക്ക് എതിരെ പൊരുതാനാണ്?

മറ്റൊരു അറബ് രാജ്യത്തിന് എതിരായാണോ? അതോ ഈജിപതിലെ ജനങ്ങള്‍ക്ക് എതിരായിതന്നെയാണോ?

തങ്ങളുടെ പ്രാഥമികമായ അവകാശങ്ങള്‍ മാനിക്കണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന നയങ്ങള്‍ അനുവര്‍ത്തിക്കുന്ന പ്രസഡന്റ് രാജിവെയ്ക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അമേരിക്ക പരിശീലിപ്പിച്ച മര്‍ദ്ദകസേനകള്‍ അവര്‍ക്കുനേരെ വെടിവെച്ചു. നൂറുകണക്കിനാളുകള്‍ മരിച്ചു. ആയിരങ്ങള്‍ക്കു പരിക്കുപറ്റി.

ഈജിപ്തിലെ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തെ ഗവണ്‍മെന്റില്‍ നിന്നും വിശദീകരണങ്ങള്‍ കാത്തിരിക്കുമ്പോള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നോ അമേരിക്കന്‍ ഗവണ്‍മെന്റില്‍ നിന്നോ ആണ് മറുപടികള്‍ വന്നത്. ഈജിപ്തിലെ ഉദ്യോഗസ്ഥന്മാരെ അവര്‍ മാനിച്ചതേയില്ല.

മുബാറക്ക് ഗവണ്‍മെന്റ് നടത്തിയ ഭീമമായ കൊള്ളയെകുറിച്ച് അമേരിക്കയുടെ നേതാക്കന്മാര്‍ക്കും അവരുടെ ഇന്റലിജന്‍സ് സര്‍വീസുകള്‍ക്കും ഒന്നും അറിയില്ലായിരുന്നോ? കോടാനുകോടി ഡോളര്‍ കൊള്ളയടിച്ചതിനെകുറിച്ചു അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഒരക്ഷരം പറഞ്ഞില്ല.

ഈജിപ്തിലെ വിപ്ലവകരമായ ജനകീയ പ്രസ്ഥാനം ഏറ്റവും മൗലികമായ അവകാശങ്ങളുടെ ലംഘനത്തിനെതിരായ കേവലമായ പ്രതികരണം മാത്രമാണെന്നു കരുതാനാവില്ല. ഔപചാരികമായ പ്രശ്‌നങ്ങളുടെ പേരില്‍ ജനങ്ങള്‍ മര്‍ദ്ദനങ്ങളും മരണംപോലും നേരിടാന്‍ മുന്നോട്ടുവരില്ല. അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ കൊള്ളയ്ക്കും രാജ്യത്തെ നാടനും മറുനാടനുമായ ശക്തികള്‍ ഊറ്റികുടിക്കുന്നതിനും ഏതിരായാണ് ജനങ്ങള്‍ പൊരുതാന്‍ തയ്യാറായത്. ഭൂരിപക്ഷം പേരെയും ബാധിക്കുന്ന പട്ടിണി. തങ്ങളുടെ അന്തസ്സും വിശ്വാസങ്ങളും ആക്രമിക്കപ്പെടുന്നതിനെതിരായി യുവാക്കളുടെയും മറ്റ് ദേശാഭിമാനികളുടെയും പ്രതിഷേധം. പ്രസിഡന്റ് മുബാറക്കും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിലെയും സമൂഹത്തിലെയും വരേണ്യ വിഭാഗങ്ങളും കോടിക്കണക്കിന് ഡോളര്‍ കൊള്ളയടിക്കുമ്പോള്‍ ഭക്ഷ്യവില കുതിച്ചുയരുന്നതുമായി ജനങ്ങള്‍ക്ക് എങ്ങനെ പൊരുത്തപ്പെടാന്‍ കഴിയും?

കൊള്ളയടിക്കപ്പെട്ട പണത്തിന്റെ തോത് അറിഞ്ഞതുകൊണ്ട് മാത്രമായില്ല. ആ പണം രാജ്യത്തിനു തിരിച്ചുകിട്ടണം.

രാഷ്ട്രീയ അവകാശങ്ങള്‍ക്കും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള സമരത്തില്‍ ഈജിപ്തിലെ ധീരരായ ജനങ്ങള്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കുന്നു.

ഇസ്രായേലിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ എതിരല്ല. പാലസ്തീന്‍ ജനതയെ കൂട്ടക്കുരുതി ചെയ്യുന്നതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഒരു സ്വതന്ത്രരാഷ്ട്രത്തിനുവേണ്ടിയുള്ള അവരുടെ അവകാശത്തെ ഞങ്ങള്‍ അനുകൂലിക്കുന്നു.

ഞങ്ങള്‍ യുദ്ധത്തെ അനുകൂലിക്കുന്നില്ല. എല്ലാ ജനതകളും തമ്മിലുള്ള സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം ദിനപത്രം 20 ഫെബ്രുവരി 2011

Sunday, February 6, 2011

ഈജിപ്തിലെ കലഹത്തിന് ചരിത്രം സാക്ഷിയാകുന്നു

അമേരിക്കയുടെ രക്ഷാകവചത്തിന് പോലും രക്ഷിക്കാന്‍ കഴിയാത്ത വിധത്തില്‍ ഈജിപ്തിലെ ഭരണാധികാരി ഹോസ്‌നി മുബാറക്കിന്റെ വിധി അപകടത്തിലായിരിക്കുന്നു. പുരാതന നാഗരികതയുടെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈജിപ്ത് ആഭ്യന്തര കലാപത്തിന്റെ നടുവിലാണ്. ഈ സാഹചര്യത്തില്‍ നാല്‍പ്പത് നൂറ്റാണ്ടിന്റെ സാംസ്‌കാരിക പൈതൃകം പേറുന്ന ഈജിപ്ത് അതില്‍ നിന്നും വഴുതി കാടത്തത്തിന്റെ കണ്ണുകളോടെ മന്യഷ്യരാശിയെ തുറിച്ച് നോക്കുന്നു. വിപ്ലവം സൃഷ്ടിക്കുന്ന ഉന്മേഷത്തിന്റെ ഉദാത്ത നിമിഷങ്ങളില്‍ നാഗരികതയുടെ അസാധാരണ മുഖങ്ങള്‍ കാണാന്‍ കഴിയുമെന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വീക്ഷണം ഈ അവസരത്തില്‍ ഈജിപ്തിനെ സംബന്ധിച്ചിടത്തോളം എത്ര സത്യമെന്ന് ഇപ്പോഴുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കോളനിവാഴ്ചയുടെ നുകത്തില്‍ നിന്നും രക്ഷനേടാന്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന പാദത്തില്‍ മഹാത്മാഗാന്ധിയുടെ പിന്‍തുണയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്തില്‍ ഈജിപ്തിലെ എക്കാലത്തേയും മഹാനായ ഭരണാധികാരിയായ അബ്ദുള്‍ നാസര്‍, ആഫ്രിക്കന്‍ നേതാക്കളായ കോമേ ക്രൂമ, അഹമ്മദ് ഷെയ്ഖ് ടോറെ, സ്വതന്ത്ര ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റായ സുകാര്‍നോ എന്നിവര്‍ ചേര്‍ന്ന് ചേരിചേരാ പ്രസ്ഥാനം രൂപീകരിച്ചു. അമേരിക്കയുടെ പൂര്‍ണ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഇംഗ്ലീഷ്. ഫ്രഞ്ച്, ബെല്‍ജിയന്‍ കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരെ ഈജിപ്ത്, അള്‍ജീരിയ, സിറിയ, ലെബനന്‍, പലസ്തീന്‍, പശ്ചിമ സഹാറ, കോംഗോ, അംഗോള, മൊസാംബിക് തുടങ്ങിയ രാഷ്ട്രങ്ങള്‍ വിപ്ലവം തുടങ്ങിയ ഘട്ടമായിരുന്നൂ അത്. ഈ രാജ്യങ്ങളുടെ വിമോചന പോരാട്ടങ്ങള്‍ക്ക് യു എസ് എസ് ആര്‍, ചൈന എന്നീ ലോക ശക്തികളുടെ സഹായവും ലഭിച്ചിരുന്നു. വിപ്ലവത്തിന് ശേഷം ക്യൂബയും ചേരിചേരാ പ്രസ്ഥാനത്തില്‍ ഇടംനേടി.

ഇതിനിടെ സൂയസ് കനാല്‍ ദേശീയവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് 1956 ല്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ ശക്തികള്‍ ഈജിപ്തിനെ ആക്രമിച്ചു. എന്നാല്‍ സ്ട്രാറ്റജിക് മിസൈലുകള്‍ പ്രയോഗിക്കുമെന്ന റഷ്യയുടെ അഭിപ്രായത്തെ തുടര്‍ന്ന് ഈജിപ്തിനെതിരായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യശക്തികള്‍ തയ്യാറായി. 1970 സെപ്റ്റംബര്‍ 28ന് അബ്ദുള്‍ നാസര്‍മരിച്ചു. ഇത് ഈജ്പ്തിന്റെ പിന്നോട്ട് പോക്കിന് കാരണമായി. എന്നാല്‍ അറബ് രാജ്യങ്ങള്‍ക്കതിരെയുള്ള ഗൂഢാലോചനകള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക ഇനിയും തയ്യാറായിട്ടില്ല. അറബ് രാജ്യങ്ങളിലെ എണ്ണ നിക്ഷേപത്തിന്റെ കുത്തക ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഗൂഢാലോചന തുടരുന്നു.

ഇനി ഈജിപ്തിലെ കലാപങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പരിശോധിക്കാം

ജനുവരി 28: (ഡി പി എ)

സര്‍ക്കാര്‍ പുറപ്പെടുവിച്ച നിരോധാനാജ്ഞ ലംഘിച്ച് ഈജിപ്തിലെ പതിനായരക്കണക്കിന് ജനങ്ങള്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെതിരെയുള്ള പ്രതിഷേധവുമായി തെരുവിലറങ്ങി. പ്രതിഷേധക്കാര്‍ മുബാറക്കിന്റെ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫീസുകളും പൊലീസ് നിരീക്ഷണ കേന്ദ്രങ്ങളും അഗ്നിക്കിരയാക്കി. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോ നഗരത്തില്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേരേ കല്ലെറിഞ്ഞു. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഈജിപ്തിലെ സാഹചര്യങ്ങള്‍ മനസിലാക്കി അറിയിക്കാന്‍ നയതന്ത്ര വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക സഹായം ഈജിപ്തിന് നല്‍കുമെന്ന് വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റോയിറ്റേഴ്‌സ്

ഈജിപ്റ്റില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് ഹോസ്‌നി മുബാറക് അറിയിച്ചു. കെയ്‌റോ ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ കവചിത വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള സായുധ പൊലീസിനെ വിന്യസിച്ചു. ഇതിനിടെ കെയ്‌റോ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിയന്ത്രിക്കാനാണ് കെയ്‌റോയിലും മറ്റ് നഗരങ്ങളിലും സായുധസേനയെ വിന്യസിച്ചത്. ഏറ്റുമുട്ടലുകളില്‍ 410 സമരക്കാര്‍ക്ക് മുറിവേറ്റതായി മെഡിക്കല്‍ വാര്‍ത്തകള്‍ വ്യക്തമാക്കി. ഇതിനിടെ രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ വാര്‍ത്തകള്‍ പറയുന്നു. നിലവിലുള്ള സാഹചര്യത്തില്‍ അമേരിക്ക കടുത്ത ഉത്ക്കണ്ഠ രേഖപ്പെടുത്തി. അമേരിക്കയുടെ കൂട്ടാളിയായ ഹോസ്‌നി മുബാറക്കിനെതിരായുള്ള പ്രതിഷേധം അമേരിക്കയ്ക്ക് സഹിക്കാന്‍ കഴിയില്ല. പലഘട്ടങ്ങളിലും സൈനിക സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അമേരിക്ക മുബാറക്കിന് നല്‍കിയിട്ടുണ്ട്.

ഈയിടെ ജോര്‍ദ്ദാന്‍ പ്രധാനമന്ത്രി സമീര്‍ റിഫായിയുടെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച്ച നിസ്‌കാരത്തിന് ശേഷം തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്ത് രാഷ്ടീയവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ഇപ്പോഴുണ്ടായ ആഗോള ആത്മഹത്യ എന്ന പ്രതിഭാസം സൃഷ്ടിച്ച സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സ്വിറ്റ്‌സ്ര്‍ലണ്ടില്‍ അറബ് നേതാക്കള്‍ യോഗം ചേര്‍ന്നു. ഇപ്പോഴുള്ള വളര്‍ച്ചാ മാതൃകയുടെ വൈകല്യങ്ങള്‍ പരിഹരിക്കണമെന്ന് ദേവൂസ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത അറബ് രാജ്യങ്ങളുടെ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇപ്പോഴുള്ള സാമ്പത്തിക വളര്‍ച്ചാ മാതൃക പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതാണ്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള മാതൃക ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇപ്പോഴുള്ള വികസനങ്ങള്‍ ആഗോള ആത്മഹത്യയാണെന്നും ഇത് പരിഹരിക്കുന്നതിന് വിപ്ലവാത്മകമായ ചിന്തയും പ്രവൃത്തിയും ആവശ്യമാണെന്നും ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെടുകയും ചെയ്തു. പ്രകൃതി വിഭവ സ്രോതസുകള്‍ ഇല്ലാതാകുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഈ സന്ദര്‍ഭത്തില്‍ ആഗോള സുസ്ഥിര വികസനം എങ്ങനെയാകണം എന്നകാര്യം പുനര്‍ നിര്‍വചിക്കണമെന്നും വേള്‍ഡ് ഇക്കണോമിക് ഫോറത്തെ അഭിംസബോധന ചെയ്യുന്നതിനിടെ ബാന്‍കി മൂണ്‍ വ്യക്തമാക്കി.

ജനുവരി29 ( അസോസിയേറ്റഡ് പ്രസ്)

അസാധ്യമായ കാര്യങ്ങള്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ശ്രമിക്കുന്നത്. ഹോസ്‌നി മുബാറക്ക് എന്ന സ്വേച്ഛാധിപത്യ നേതാവിനെതിരെ ഈജ്പ്തില്‍ ഉയരുന്ന ജനരോഷം അതിന്റെ പാരമ്യത്തിലാണ്. മൂബാറക്കിനും അദ്ദേഹത്തിന്റെ ചെയ്തികള്‍ക്കും എല്ലാ വിധ സഹായങ്ങളും അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഹോസ്‌നി മുബാറക്കിന്റെ ഭരണത്തില്‍ മനംമടുത്ത ഈജിപ്തിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ഇന്നലത്തെ ഒബാമയുടെ നാല് മിനിട്ട് നീണ്ട പ്രസംഗത്തിന് കഴിഞ്ഞില്ല. മുബാറക്കിന്റെ പ്രസ്താവനകളെ ന്യായീകരിക്കാന്‍ ഒബാമ തുനിഞ്ഞതുമില്ല. ഒബാമയുടെ വാക്കുകള്‍ ശക്തമായിരുന്നെങ്കിലും അത് ഹിലാരി ക്ലിന്റനും വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്‌സും എഴുതി തയ്യാറാക്കിയ വാക്കുകളായിരുന്നു. ഒബാമ ഭരണകൂടത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം ഉപയോഗിച്ച് മുബാറക്കിനെ പുറത്താക്കാനാണ് ശ്രമിക്കേണ്ടതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അഭിപ്രായപ്പെട്ടു. ഒരോ വര്‍ഷവും ഒരു ബില്യണ്‍ ഡോളറാണ് ഈജിപ്തിന് സൈനിക സഹായമായി അമേരിക്ക നല്‍കുന്നത്. ഈ സ്വാധീനവും മുബാറക്കിനെ പുറത്താക്കാന്‍ ഉപയോഗിക്കണമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

ആസന്നമായ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതില്‍ മാത്രമാണ് തനിക്ക് മുബോറക്കിനോട് വിഷമമുള്ളതെന്നും മറ്റെല്ലാകാര്യങ്ങളിലും മുബാറക്കിന് ഒപ്പമാണ് താനെന്നും ഒബാമ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഒബാമയുടെ നിലപാട് യാഥാര്‍ഥ്യത്തിന് നിരക്കുന്നത് അല്ലെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വിലയിരുത്തിയത്. ഇത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്‍ റേഡിയോവിലൂടെ നടത്തിയ അഭിപ്രായപ്രകടനം അടിവരയിടുന്നു. താന്‍ ഒരിക്കലും ഹോസ്‌നി മുബാറക്കിനെ സ്വേച്ഛാധിപതി എന്ന് വിളിക്കില്ല അതുകൊണ്ടുതന്നെ അദ്ദേഹം രാജിവെയ്‌ക്കേണ്ട സാഹചര്യം ഉണ്ടെന്ന് കരുതുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഒബാമ സര്‍ക്കാര്‍ ഈജിപ്തിലെ മുബാറക്ക് സര്‍ക്കാരിന് നല്‍കുന്ന എല്ലാ സഹായങ്ങളും അവസാനിപ്പിക്കണമെന്നാണ് വിവിധ ലോകരാജ്യങ്ങള്‍, പ്രത്യേകിച്ചും അറബ് സമൂഹം ആവശ്യപ്പെടുന്നത്. ഇതിനിടെ ഈജിപ്തില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന രീതിയില്‍ മുബാറക്ക് പെരുമാറരുതെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ മുബാറക്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈജ്പ്തിന്റെ കാര്യത്തില്‍ രണ്ട് ദുര്‍ബലമായ നിലപാടുകള്‍ മാത്രമാണ് ഒബാമ ഭരണകൂടത്തിന് സ്വീകരിക്കാന്‍ കഴിയുന്നതെന്ന് ഫോക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിലെ നിലവിലുള്ള ഭരണ സമ്പ്രദായത്തില്‍ ആഭ്യന്തര മാറ്റങ്ങള്‍ വരുത്തുക. കൂടാെത ആശാസ്യമല്ലാത്തത് ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയില്‍ പെരുമാറുക. ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അമേരിക്കന്‍ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓരോ വര്‍ഷവും സൈനിക, സിവിലിയന്‍ സഹായങ്ങളായി 1.5 ബില്യണ്‍ ഡോളറാണ് ഈജിപ്തിന് നല്‍കുന്നത്. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സികള്‍ ഈജിപ്തിലെ സംഭവ വികാസങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഭരണകൂടത്തിന് കടുത്ത തലവേദനായണ് സൃഷ്ടിക്കുന്നത്.

മുബാറക്ക് പുറത്തായാല്‍ അമേരിക്കയ്ക്കും തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രായേലിനും കെയ്‌റോയില്‍ പുതുതായി അധികാരത്തിലെ മുസ്ലിം ഭരണാധികാരികളെ നേരിടേണ്ടിവരും. കൂടാതെ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പാശ്ചാത്യ വിരുദ്ധ വികാരം ഉടലെടുക്കുമെന്നും ഫോക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 30 വര്‍ഷമായി അമേരിക്ക തീറ്റിപോറ്റുന്നത് കപടമായ ഒരു കുതിരയെയാണെന്ന് അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ യുടെ മുന്‍ മേധാവി മൈക്കേല്‍ ഷൂഡറിനെ ഉദ്ധരിച്ച് ഫോക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഈജിപ്തിലെ ജനങ്ങള്‍ മറന്നാല്‍ ഒരു സ്വേച്ഛാധിപതിയെ പോറ്റിയതിന്റെ പാപത്തില്‍ നിന്ന് ഒഴിയാമെന്നും ഷൂഡറിനെ ഉദ്ധരിച്ച് ഫോക്‌സ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. ഈജിപ്തില്‍ രാഷ്ടീയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് മുബാറക്ക് സ്ഥാനമൊഴിയണമെന്നുമാണ് അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഈജിപ്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഫലമായാണ് ഇപ്പോഴുണ്ടായിരിക്കുന്ന സമ്മര്‍ദ്ദം. ഈജിപ്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചും ഇപ്പോഴുണ്ടായ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും മുബാറക്ക് രാജിവെയ്ക്കാന്‍ തയ്യാറാകാണമെന്നാണ് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളായ നിക്കൊളാസ് സര്‍ക്കോസി, ഏന്‍ജല മെര്‍ക്കല്‍, ഡേഡിഡ് കാമറൂണ്‍ എന്നിവര്‍ ആവശ്യപ്പെടുന്നത്. ജനങ്ങള്‍ തെരുവിലിറങ്ങി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മുബാറക്ക് തയ്യാറാകണമെന്ന് ഇറാനും ആവശ്യപ്പെട്ടു. ഈജിപ്തില്‍ ഇപ്പോഴുണ്ടായ അക്രമങ്ങള്‍ രാജ്യത്തിന്റെ ഭദ്രതയേയും സുരക്ഷിതത്വത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് സൗദി ഭരണാധികാരി അബ്ദുള്ള രാജാവും വ്യക്തമാക്കിയിരിക്കുന്നു. അല്ലെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യമെന്ന പേരില്‍ വൈദേശിക നുഴഞ്ഞുകയറ്റം ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇക്കാര്യങ്ങള്‍ മുബാറക്കിനെ സൗദ് രാജാവ് ടെലിഫോണിലൂടെ അറിയിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 31

ഈജിപ്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍മൂലം ഇസ്ലാമികരുടെ കയ്യില്‍ അധികാരം അകപ്പെടുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യഹു ഭയപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ആശങ്ക മറ്റ് ചില ലോക രാജ്യങ്ങളുടെ നേതാക്കളുമായി അദ്ദേഹം പങ്കുവച്ചു. സിനായ് ഉപദ്വീപില്‍ സൈന്യത്തെ വിന്യസിക്കാന്‍ ഈജിപ്തിനെ അനുവദിച്ച കാര്യത്തില്‍ അഭിപ്രായം പറയാന്‍ നെതാന്യഹു തയ്യാറായിട്ടില്ല. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇസ്രായേല്‍ ഇത്തരത്തില്‍ ഈജിപ്തിന് അനുമതി നല്‍കിയത്. സിനായ് ഉപദ്വീപിന്റെ കാര്യത്തില്‍ 1979 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സമാധാന ഉടമ്പടി ലംഘിച്ചിതിന ്‌ശേഷം ആദ്യമായാണിത്. പാശ്ചാത്യ ശക്തികളായ അമേരിക്കയും ജര്‍മ്മനിയും അറബ് രാജ്യങ്ങളുടെ നേതാക്കളുമായി ഉറ്റ ബന്ധം പുലര്‍ത്തുന്നതായുള്ള വിമര്‍ശനം നിലനില്‍ക്കുമ്പോഴും ഈജിപ്തിനെ തള്ളിപ്പറയാന്‍ ഇവര്‍ തയ്യാറല്ല. ഈജിപ്തിനെ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്ന ജര്‍മന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇസ്രായേല്‍ പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ നിലച്ച സ്ഥിതിയാണ്. പലസ്തീന്‍ മേഖലയില്‍ ജൂത കോളനികള്‍ സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ നടപടിയാണ് ചര്‍ച്ചകള്‍ നിലയ്ക്കാനുള്ള കാരണം. മുബാറക്കിന്റെ ഭരണത്തെ അനുകൂലിക്കുന്ന നിലപാടാണ് ഇസ്രായേല്‍ സ്വീകരിക്കുന്നത്. മതഭ്രാന്തന്‍മാരുടെ ഭരണത്തേക്കാള്‍ മികച്ചതാണ് ജനാധിപത്യത്തിന്റെ അഭാവമെന്നാണ് ഇസ്രായേല്‍ ആഭ്യന്തര വകുപ്പ് മേധാവി സൈമണ്‍ പെറസ് പറഞ്ഞത്. ഈജിപ്തിലെ ജനങ്ങള്‍ മുബാറക്കിന്റെ ഭരണത്തെ അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇസ്രയേലിന്റെ ഇത്തരത്തിലുള്ള പ്രതികരണം. ഈജിപ്തിന്റെ ഭരണ സ്ഥിരത ഇസ്രായേലിന്റെ നിലനില്‍പ്പിന് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ കത്തെഴുതിയത് ഈ വാദത്തെ ശരിവയ്ക്കുന്നു. മൂബാറക്കിന്റെ ഭരണം തകര്‍ന്നാല്‍ ഈജിപ്തുമായി ഇസ്രായേല്‍ 1978ല്‍ ഒപ്പിട്ട ക്യാമ്പ ഡേവിഡ് കരാറും 1979ല്‍ ഒപ്പിട്ട ഉഭയകക്ഷി കരാറും പാരജയപ്പെടും. ഇസ്രായേലിന്റെ തെക്കന്‍ അതിര്‍ത്തിയിലെ സമാധാനത്തിന്റെ കാവല്‍ക്കാരനായാണ് മുബാറക്കിനെ ഇസ്രായേല്‍ കാണുന്നത്. ഗാസാ മുനമ്പിനെ ഹമാസില്‍ നിന്നും വേര്‍തിരിക്കുന്നതിന് മുബാറക്കിന്റെ നിലപാടുകള്‍ സഹായകരമാണ്. ഈജിപ്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ ചുവടുപിടിച്ച് ടുണീഷ്യയിലും ജോര്‍ദ്ദാനിലും സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ തെരുവിലിറങ്ങുന്നു. ഈജിപ്തിനൊപ്പം ഇസ്രായേലിനെ ന്യായീകരിക്കുന്ന ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ളയക്കും ഇത് കടുത്ത ഭീഷണിയാകുമെന്നും ഇസ്രായേല്‍ ഭയപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമര്‍ സുലൈമാനെ ഈജിപ്തിന്റെ വൈസ് പ്രസിഡന്റ് ആക്കാനുള്ള മുബാറക്കിന്റെ തീരുമാനത്തെ ഇസ്രായേല്‍ സ്വാഗതം ചെയ്യുന്നത്. ഈജിപ്റ്റില്‍ ഇപ്പോഴുണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ മുബാറക്കിന്റെ തുടര്‍ച്ചയെ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി കെയ്‌റോ ആസ്ഥാനമാക്കിയുള്ള ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങളും അവതാളത്തിലാകും. ഇന്ന് ലോകം മൂന്ന് പ്രശ്‌നങ്ങളാണ് പ്രധാനമായും നേരിടുന്നത്- ആഗോള താപനം, ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ പ്രശ്‌നങ്ങള്‍. ഇതിനെ രൂക്ഷമാക്കുന്ന മറ്റ് അപകടങ്ങളും. യുദ്ധ കെടുതികള്‍ യാഥാര്‍ഥ്യമാണ്. ഇതിനെ നേരിടാനുള്ള ആര്‍ജ്ജവം രാഷ്ട്രീയ നേതാക്കള്‍ പ്രകടിപ്പിക്കുമോ? അറിയില്ല. മനുഷ്യ വര്‍ഗത്തിന്റെ വിധി ഇതുമായി ബന്ധപ്പെട്ട നിലപോടുകളെ ആസ്പദമാക്കിയാണ്.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം 06 ഫെബ്രുവരി 2011

Friday, February 4, 2011

ഭക്ഷ്യപ്രതിസന്ധിയാണ് ഗുരുതരവിപത്ത്

"എന്തെങ്കിലും ചെയ്യേണ്ട സമയമായി'' എന്ന ലേഖനത്തില്‍ രണ്ടാഴ്‌ച മുമ്പ് ഞാന്‍ എഴുതി: "ഏറ്റവും ദയനീയ വസ്‌തുതയെന്തെന്നാല്‍ ഈ പ്രശ്‌നത്തിന്റെ പരിഹാരം ലോകത്തെ ഏറ്റവും സമ്പന്നവും വികസിതവുമായ രാജ്യങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്, അവര്‍ക്ക് ഇന്നത്തെ അവസ്ഥ നേരിടാന്‍ കഴിയാതെ വന്നാല്‍ അവര്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ലോകം അവര്‍ക്കുചുറ്റും തകര്‍ന്നടിയും. അമേരിക്കയിലെ ബുദ്ധിമാന്മാരും പ്രതിഭാശാലികളും പ്രചരിപ്പിക്കുന്നതുപോലെ യുദ്ധക്കെടുതികളെക്കുറിച്ചല്ല ഞാന്‍ പരാമര്‍ശിക്കുന്നത്''.

"സാമ്പത്തികനയങ്ങളുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഫലമായി തിരിച്ചുപോക്കില്ലാത്തവിധം രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചാണ് ഞാന്‍ ആശങ്കപ്പെടുന്നത്. ഇക്കാര്യത്തില്‍ പെട്ടെന്ന് എന്തെങ്കിലും ചെയ്‌തേ തീരൂ.

എല്ലാ ഭൂഖണ്ഡങ്ങളിലും ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണ്: താപവാതങ്ങള്‍, കാട്ടുതീ, റഷ്യയിലെ വിളനാശം, ചൈനയിലെ കാലാവസ്ഥ വ്യതിയാനം, കനത്ത വരള്‍ച്ചയും പ്രളയവും; ഭീതി സൃഷ്‌ടിക്കുന്ന തോതില്‍ ഹിമാലയത്തിലെ ജലശേഖരം താഴ്ന്നുവരുന്നു. ഇന്ത്യയിലും ചൈനയിലും പാകിസ്ഥാനിലും കാലാവസ്ഥ ദുരന്തങ്ങളുണ്ടായി; ഓസ്‌ട്രേലിയയില്‍ വന്‍പ്രളയം (അവിടെ പത്തുലക്ഷം ചതുരശ്ര കിലോമീറ്റര്‍ മേഖല വെള്ളത്തില്‍ മുങ്ങി), യൂറോപ്പില്‍ അഭൂതപൂര്‍വമായ ശൈത്യം,കനഡയില്‍ വരള്‍ച്ച, അമേരിക്കയില്‍ ഇന്നേവരെ ഉണ്ടാകാത്ത വിധത്തില്‍ കൊടുംതണുപ്പ്...'' കൊളംബിയയിലും ബ്രസീലിലും വെനസ്വേലയിലും മഴ കൊടുംനാശം വിതച്ചു.

ആ ലേഖനത്തില്‍ ഞാന്‍ വിശദീകരിച്ചു: "ലോകത്തെ 690 കോടി ജനങ്ങളുടെ ഭക്ഷണമായ ഗോതമ്പ്, അരി, സോയാബീന്‍, ചോളം എന്നിവയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും ഉല്‍പ്പാദനത്തെ കാലാവസ്ഥ വ്യതിയാനം ബാധിച്ചു; ഇത് ലോകമെങ്ങും ഗുരുതര പ്രശ്‌നമാണ് ''.

പ്രശസ്‌ത അമേരിക്കന്‍ പരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ ലെസ്‌റ്റര്‍ ആര്‍ ബ്രൌൺ എഴുതിയ ലേഖനം ജനുവരി 29ന് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു. അന്തരീക്ഷത്തില്‍ കാര്‍ബൺ ഡയോക്സൈഡ് അമിതമായി പടരുന്നതിന്റെ ഭവിഷ്യത്തുകള്‍ നേരത്തെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബ്രൌണിന്റെ പുതിയ ലേഖനത്തിലെ ചില വസ്‌തുതകള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കുകയാണ്.
"പുതുവര്‍ഷത്തില്‍ ഗോതമ്പിന്റെ വില സര്‍വകാല റെക്കോഡ് സൃഷ്‌ടിച്ചിരിക്കുന്നു...''

"...1970നുശേഷം ലോകജനസംഖ്യ ഇരട്ടിച്ചു. ഓരോ വര്‍ഷവും എട്ടു കോടി വീതം ലോകജനസംഖ്യ ഉയരുന്നു. ഇന്ന് രാത്രി അധികമായി 2,19,000 മുഖങ്ങള്‍ അത്താഴമേശയ്‌ക്ക് മുമ്പില്‍ എത്തും. ഇവരില്‍ മിക്കവരെയും വരവേല്‍ക്കുക ഒഴിഞ്ഞ പാത്രങ്ങളായിരിക്കും. നാളെ രാത്രിയും പുതുതായി 2,19,000 പേര്‍ എത്തും. നിരന്തരമായ ഈ വര്‍ധന ഒരു ഘട്ടത്തില്‍ കര്‍ഷകരുടെ ശേഷിയെയും ഭൂമിയിലെ കൃഷിയിടങ്ങളുടെയും ജലസമ്പത്തിന്റെയും പരിധികളെയും മറികടക്കും.

വികസിതരാജ്യങ്ങളില്‍ ഇറച്ചി, പാല്‍, മുട്ട എന്നിവയുടെ ഉപഭോഗം മുമ്പില്ലാത്ത തോതില്‍ വര്‍ധിച്ചിരിക്കുന്നു. അമേരിക്കയില്‍ 2009ല്‍ ഉല്‍പ്പാദിപ്പിച്ച 41.60 കോടി ടൺ ഭക്ഷ്യധാന്യങ്ങളില്‍ 11.90 കോടി ടണ്ണും കാറുകള്‍ക്കുള്ള ഇന്ധനം ഉണ്ടാക്കാനായി എത്തനോള്‍ ഡിസ്‌റ്റിലറികളിലേക്കാണ് പോയത്. ഒരു വര്‍ഷം 35 കോടി ആളുകളെ തീറ്റിപ്പോറ്റാന്‍ ഇത്രയും ഭക്ഷ്യധാന്യം മതി. എത്തനോള്‍ ഡിസ്‌റ്റിലറികള്‍ക്കുവേണ്ടി അമേരിക്ക നടത്തിയ വന്‍നിക്ഷേപം ഭക്ഷ്യധാന്യങ്ങള്‍ക്കായി മനുഷ്യരും കാറുകളും തമ്മില്‍ നേരിട്ട് മത്സരിക്കേണ്ട സ്ഥിതി വരുത്തിയിരിക്കുന്നു. യൂറോപ്പില്‍ വാഹനങ്ങളില്‍ ഏറിയപങ്കും ഫോസില്‍ ഡീസലാണ് ഉപയോഗിക്കുന്നത്, അവിടെയും സസ്യാധിഷ്‌ഠിത ഡീസല്‍ ഉപയോഗിക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരിക്കുന്നു. എണ്ണക്കുരു വിളകളുടെ കൃഷി വര്‍ധിക്കുന്ന ഈ അവസ്ഥ യൂറോപ്പില്‍ ഭക്ഷ്യധാന്യം കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്‌തീര്‍ണം ചുരുക്കുമെന്ന് മാത്രമല്ല, ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും മഴക്കാടുകള്‍ വെട്ടിത്തെളിച്ച് എണ്ണപ്പന കൃഷിചെയ്യാനും തുടങ്ങും.

വര്‍ധിച്ചുവരുന്ന ഈ മൂന്ന് ആവശ്യങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രത്യാഘാതം നടുക്കുന്നതാണ്: ലോകഭക്ഷ്യധാന്യ ഉപഭോഗത്തിലെ വാര്‍ഷികവളര്‍ച്ച ഇരട്ടിയായി, 1990-2005ല്‍ പ്രതിവര്‍ഷ ഭക്ഷ്യധാന്യഉപഭോഗം 2.1 കോടി ടൺ ആയിരുന്നു. 2005-2010ല്‍ ഇത് 4.1 കോടി ടൺ ആയി. ഈ കുതിച്ചുകയറ്റത്തിന്റെ പ്രധാനകാരണം 2006-2008 കാലത്ത് അമേരിക്ക എത്തനോള്‍ ഡിസ്‌റ്റിലറികളില്‍ നടത്തിയ വന്‍നിക്ഷേപമാണ്.

വര്‍ഷംതോറും ലഭിക്കുന്ന മഴ ഇരട്ടിക്കണമെന്ന ആവശ്യം ഉയരുമ്പോള്‍ത്തന്നെ വിതരണമേഖലകളില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയരുന്നു, മണ്ണൊലിപ്പ് പോലുള്ള ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. ലോകത്തെ കൃഷിയോഗ്യമായ ഭൂമിയില്‍ മൂന്നിലൊന്ന് സ്ഥലത്തെ മേല്‍മണ്ണ് സ്വാഭാവികപ്രക്രിയയിലൂടെ പുതിയ മണ്ണ് അടിയുന്നതിനേക്കാള്‍ വേഗത്തില്‍ ഒലിച്ചുപോകുന്നു-തല്‍ഫലമായി ഉല്‍പ്പാദനക്ഷമത കുറയുന്നു. രണ്ട് വമ്പന്‍ മണല്‍കൊടുങ്കാറ്റ് മേഖലകള്‍ രൂപംകൊള്ളുകയാണ്. ഒന്ന്, വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഉടനീളം, പടിഞ്ഞാറന്‍ മംഗോളിയ വഴി, മധ്യേഷ്യയില്‍. രണ്ടാമത്തേത്, മധ്യ ആഫ്രിക്കയില്‍. 1930കളില്‍ അമേരിക്കയില്‍ രൂപംകൊണ്ട മണല്‍കൊടുങ്കാറ്റുകളെ നിസ്സാരമാക്കുന്ന പ്രതിഭാസമാണിത്.

മണല്‍ക്കാറ്റുകളുടെ പ്രവാഹം തുടങ്ങിയതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഓരോന്നിലും അമൂല്യമായ ദശലക്ഷക്കണക്കിന് ടൺ മേല്‍മണ്ണ് അടങ്ങിയിരിക്കുന്നു. അമിതചൂഷണത്തിന്റെ ഫലമായി ഭൂഗര്‍ഭജലത്തിന്റെ അളവും വന്‍തോതില്‍ ഇടിയുന്നു. ഇന്ന് ലോകജനസംഖ്യയില്‍ പകുതിയിലേറെ ജീവിക്കുന്ന മേഖലകളില്‍ ഭൂഗര്‍ഭജലനിരപ്പ് ആശങ്കാജനകമായി കുറഞ്ഞിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ, ഇതിന്റെ ഫലമായി ഭക്ഷ്യവിലക്കയറ്റം രൂക്ഷമാകും.
പശ്ചിമേഷ്യയില്‍, പ്രത്യേകിച്ച് സൌദി അറേബ്യ, സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളില്‍ ജലസേചനസൌകര്യമുള്ള ഭൂമി വന്‍തോതില്‍ കുറയുകയാണ്. സൌദി അറേബ്യയില്‍ 2007-2010 കാലത്ത് ഗോതമ്പ് ഉല്‍പ്പാദനം മൂന്നില്‍രണ്ട് ഇടിഞ്ഞു. "ഏറ്റവും വേഗത്തില്‍ ജലക്ഷാമം രൂക്ഷമാവുകയും ഭക്ഷ്യധാന്യ ഉല്‍പ്പാദനം ഇടിയുകയും ചെയ്യുന്ന ഭൂപ്രദേശമാണ് അറബ് മേഖല. പക്ഷേ, ജലദൌര്‍ലഭ്യം ഏറ്റവും രൂക്ഷ പ്രശ്‌നമായ രാജ്യം ഇന്ത്യയാണ്. ലോകബാങ്ക് റിപ്പോര്‍ട്ട്പ്രകാരം ഇന്ത്യയില്‍ 17.50 കോടി ആളുകള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കുന്നത് അമിതമായി ഭൂഗര്‍ഭജലം ചൂഷണംചെയ്‌താണ്. ചൈനയില്‍ ഇത്തരത്തില്‍ 13 കോടി പേര്‍ക്ക് വേണ്ട ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കുന്നു. മറ്റൊരു പ്രധാന ഭക്ഷ്യധാന്യ ഉല്‍പ്പാദക രാഷ്‌ട്രമായ അമേരിക്കയില്‍ കാര്‍ഷികമേഖലകളായ കാലിഫോര്‍ണിയയിലും ടെക്സാസിലും ജലസേചനയോഗ്യമായ സ്ഥലം ചുരുങ്ങിവരികയാണ്.

വര്‍ധിച്ചുവരുന്ന ആവശ്യത്തിന് അനുസൃതമായ തോതില്‍ ലോകത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം ഉയര്‍ത്തുന്നതിന് അന്തരീക്ഷ താപനിലയുടെ വര്‍ധന പ്രതിബന്ധം സൃഷ്‌ടിക്കുന്നു. വിള ശാസ്‌ത്രജ്ഞര്‍ ഇക്കാര്യത്തില്‍ എത്തിയിട്ടുള്ള നിഗമനം ഇതാണ്: നിശ്ചിത താപനിലയില്‍നിന്ന് ഓരോ ഡിഗ്രി സെല്‍ഷ്യസ് ഉയരുമ്പോഴും ഓരോ സീസണിലും വിള ഉല്‍പ്പാദനത്തില്‍ 10 ശതമാനം വീതം ഇടിവുണ്ടാകുന്നു.

മലനിരകളിലെ മഞ്ഞുപാളികള്‍ അതിവേഗത്തില്‍ ഉരുകുന്നതാണ് ഭക്ഷ്യസുരക്ഷയ്‌ക്ക് നേരെയുള്ള മറ്റൊരു ഭീഷണി. ഹിമാലയത്തിലെയും തിബറ്റിലെയും മഞ്ഞുപാളികള്‍ വേനല്‍ക്കാലത്ത് സിന്ധു, ഗംഗ, മേക്കോങ്, യാങ്ടിസി, മഞ്ഞനദി എന്നിവയുടെ നിലനില്‍പ്പിന് കാരണമാകുന്നുവെന്നു മാത്രമല്ല, വേനല്‍വിളകളും ഇതിനെ ആശ്രയിച്ചാണ് കൃഷിചെയ്യുന്നത്. മഞ്ഞുപാളികള്‍ അപ്രത്യക്ഷമായാല്‍ ഭക്ഷ്യക്ഷാമം രൂക്ഷമാവുകയും വിലകള്‍ ക്രമാതീതമായി ഉയരുകയുംചെയ്യും.

ഏറ്റവും ഒടുവിലായി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗ്രീന്‍ലാന്‍ഡിലെയും പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെയും മഞ്ഞുശേഖരത്തിന്റെ ഉരുകലും സമുദ്രങ്ങളുടെ താപവികാസവും കൂടിച്ചേര്‍ന്ന് ഈ നൂറ്റാണ്ടില്‍ത്തന്നെ സമുദ്രനിരപ്പ് ആറടിയോളം ഉയരുമെന്ന ഭീഷണി സൃഷ്‌ടിച്ചിരിക്കുന്നു. സമുദ്രനിരപ്പ് മൂന്നടി ഉയര്‍ന്നാല്‍ത്തന്നെ ബംഗ്ളാദേശിലെ നെല്‍പ്പാടശേഖരങ്ങളുടെ പകുതിയിലേറെ അപ്രത്യക്ഷമാകും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അരികയറ്റുമതി രാജ്യമായ വിയറ്റ്നാമിലെ നെല്ലുല്‍പ്പാദനത്തിന്റെ പകുതിയോളം നടക്കുന്ന മേക്കോങ് നദീതടവും വെള്ളത്തിനടിയിലാകും. ഏഷ്യയിലെ മറ്റ് 19 നദീതടങ്ങളിലെ നെല്‍കൃഷിയെയും സമുദ്രജലനിരപ്പ് ഉയരുന്നത് പ്രതികൂലമായി ബാധിക്കും.

ഏതാനും ആഴ്‌ചകളായി നടന്നുവരുന്ന ജനകീയപ്രക്ഷോഭങ്ങള്‍ തുടക്കം മാത്രമാണ്. വന്‍തോതില്‍ ആയുധം സംഭരിച്ച വന്‍ശക്തികള്‍ തമ്മിലുള്ള പോരാട്ടമല്ലിത്; മറിച്ച്, ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ചേര്‍ന്ന് സൃഷ്‌ടിച്ച കലാപങ്ങളാണ്. ഇത്തരം രാഷ്‌ട്രീയകലാപങ്ങള്‍ ഉയരുന്ന സാഹചര്യം ലോകത്തിന്റെ ഭാവിക്കു തന്നെ ഭീഷണിയാണ്. സുരക്ഷയുടെ നിര്‍വചനം സര്‍ക്കാരുകള്‍ മാറ്റി എഴുതുകയും ആയുധശേഖരണത്തിനായി ഉപയോഗിക്കുന്ന പണം കാലാവസ്ഥ വ്യതിയാനം നേരിടാനും ജലത്തിന്റെ ഉപഭോഗം കാര്യക്ഷമമാക്കാനും മണ്ണു സംരക്ഷണത്തിനും ജനസംഖ്യ സുസ്ഥിരതയ്‌ക്കും വേണ്ടി വിനിയോഗിക്കുകയും ചെയ്യാത്തപക്ഷം ഭാവിയില്‍ കാലാവസ്ഥ പ്രശ്‌നങ്ങളും ഭക്ഷ്യപ്രതിസന്ധിയും രൂക്ഷമാകും. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ വിലകള്‍ വീണ്ടും കുതിക്കും.''

ഇന്നത്തെ ലോകക്രമം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക അടിച്ചേല്‍പ്പിച്ചതാണ്; അവരുടെ പ്രത്യേക അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യം.

അവര്‍തന്നെ സൃഷ്‌ടിച്ച കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ഒബാമയുടെ കൈയില്‍ വഴിയൊന്നുമില്ല. ഏതാനും നാള്‍മുമ്പ് ടുണീഷ്യയില്‍ സര്‍ക്കാര്‍ തകര്‍ന്നു; അമേരിക്ക നവഉദാരവല്‍ക്കരണം അടിച്ചേല്‍പ്പിച്ച രാജ്യമായിരുന്നു ടുണീഷ്യ. അവിടത്തെ നേതൃത്വത്തിന്റെ രാഷ്‌ട്രീയനിലപാടുകളില്‍ അമേരിക്ക സംതൃപ്‌തരുമായിരുന്നു. അവിടെ ജനാധിപത്യം എന്ന പദം കേട്ടുകേള്‍വി പോലുമില്ലായിരുന്നു. ഇപ്പോള്‍ ചൂഷിതജനത ഉയര്‍ത്തെഴുന്നേല്‍ക്കുകയും രക്തം ചിന്തുകയും ചെയ്‌തപ്പോള്‍ തങ്ങളുടെ നിലപാടിന്റെ പരാജയത്തിലും വാഷിങ്ടൺ തൃപ്‌തി പ്രകടിപ്പിച്ചിരിക്കുന്നു.

ഈജിപ്‌തിനെ അമേരിക്ക അറബ്‌ലോകത്തെ തങ്ങളുടെ ശിങ്കിടിയായി പോറ്റിവരികയായിരുന്നുവെന്ന് പൊതുവെ ബോധ്യമുള്ള സംഗതിയാണ്. ഏതാനും മാസംമുമ്പ് ഒരു വിമാനവാഹിനി കപ്പലും ആണവ അന്തര്‍വാഹിനിയും അമേരിക്കന്‍-ഇസ്രയേല്‍ യുദ്ധക്കപ്പലുകളുടെ അകമ്പടിയില്‍ സൂയസ് കനാല്‍ വഴി പേര്‍ഷ്യന്‍ കടലിടുക്കിലേക്ക് കടന്നു, എന്താണ് സംഭവിക്കുന്നതെന്ന് ലോകമാധ്യമങ്ങള്‍ അറിഞ്ഞില്ല. വന്‍തോതില്‍ ആയുധങ്ങള്‍ ലഭിക്കുന്ന അറബ് രാജ്യമാണ് ഈജിപ്‌ത്. ദശലക്ഷക്കണക്കിന് ഈജിപ്‌ഷ്യന്‍ യുവാക്കള്‍ക്ക് തൊഴിലില്ല, രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷവുമാണ്. ഇതാണ് പ്രകോപനത്തിന് തിരികൊളുത്തിയത്. ഈജിപ്‌ത് സര്‍ക്കാരിനെ വന്‍തോതില്‍ ആയുധമണിയിക്കുമ്പോള്‍ത്തന്നെ അവിടത്തെ പ്രതിപക്ഷത്തിന് ദശലക്ഷക്കണക്കിന് ഡോളര്‍ സഹായവും നല്‍കുന്ന മാക്കിയവെല്ലിയന്‍തന്ത്രമാണ് അമേരിക്ക പയറ്റുന്നത്. മൂന്നാം ലോകത്തെ പിടിച്ചുകുലുക്കുന്ന വിപ്ലവ തരംഗത്തെ തടഞ്ഞു നിർത്താൻ അമേരിക്കയ്‌ക്ക് കഴിയുമോ?

അടുത്തിടെ സമാപിച്ച ദാവോസ് സാമ്പത്തിക ഉച്ചകോടി ബാബേൽ ഗോപുരം പോലെ തകർന്നു; ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ സമ്പന്ന യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുമായി കടുത്ത ഭിന്നതയിലാണ് പിരിഞ്ഞത്.

പക്ഷെ ആരും വിഷമിക്കേണ്ടതില്ല; ഹെയ്‌ത്തി പുനർനിർമ്മാണത്തിന് സഹായം നൽകാമെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി ആവർത്തിച്ചിരിക്കുന്നു.


*****


ഫിദല്‍ കാസ്‌ട്രോ

Tuesday, January 11, 2011

ഐന്‍സ്റ്റീന്‍ എന്തുപറയുമായിരുന്നു?

പ്രശസ്ത പത്രപ്രവര്‍ത്തകനായ ജെഫ്രി ഗോള്‍ഡ്ബര്‍ഗ് അമേരിക്കന്‍ മാസികയായ 'അറ്റ്‌ലാറ്റിക് മന്ത്‌ലി'യുടെ കഴിഞ്ഞ സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച സുദീര്‍ഘമായ ഒരു ലേഖനം ഞാന്‍ ഈയ്യിടെ ഒരു കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. അമേരിക്കയുടെയും സഖ്യ ശക്തികളുടെയും നീക്കങ്ങള്‍ ഇറാനുമായി ആണവ സ്വഭാവത്തിലുള്ള ഒരു ഏറ്റുമുട്ടലിന്റെ അപകടം സൃഷ്ടിക്കുന്നുവെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.

ഗോള്‍ഡ്ബര്‍ഗ് ഇസ്രായേലി വിരുദ്ധനല്ല. മറിച്ച് ഇസ്രായേലിന്റെ ഒരു ആരാധകനാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇരട്ട പൗരത്വമുള്ള അദ്ദേഹം ഇസ്രായേലിലാണ് സൈനിക സേവനം പൂര്‍ത്തിയാക്കിയത്.

''ഇസ്രായേലിന്റെയും അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റ് പാശ്ചാത്യ ശക്തികളുടെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ ''വിഘാത നടപടികള്‍'' (അട്ടിമറിയിലൂടെയും ആണവ ശാസ്ത്രജ്ഞന്‍മാരെ വകവരുത്തുന്നതിലൂടെയും ഇറാന്റെ ആണവ ശ്രമങ്ങള്‍ തുരങ്കം വെയ്ക്കാന്‍ ലക്ഷ്യംവെച്ചുള്ള പരിപാടികള്‍) ഇറാന്റെ പുരോഗതിക്ക് ഗണ്യമായതോതില്‍ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്'' എന്നാണ് ഗോള്‍ഡ്ബര്‍ഗ് ലേഖനത്തില്‍ പറഞ്ഞത്.
ലേഖനത്തിലെ ഈ ഭാഗം പരാമര്‍ശിച്ചശേഷം സാര്‍വദേശീയ രാഷ്ട്രീയത്തിലെ കുരുക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് ഐന്‍സ്റ്റിന്‍ ഏറെ ഭയപ്പെട്ടിരുന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഏറ്റവും കഴിവുള്ള ആണവ ശാസ്ത്രജ്ഞന്‍മാരെ കായികമായി വകവരുത്താന്‍ ലക്ഷ്യംവെച്ചുള്ള ഗൂഢ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാമായിരുന്നുവെങ്കില്‍ ഐന്‍സ്റ്റീന്‍ എന്തു പറയുമായിരുന്നു?
ഇറാന്‍ സര്‍ക്കാര്‍ ഈയ്യിടെ തുറന്നുകാട്ടിയ കാര്യങ്ങളും കാര്യ വിവരമുള്ള കേന്ദ്രങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളും ഗോള്‍ഡ്ബര്‍ഗിന്റെ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും എന്റെ മനസ്സില്‍ തെളിഞ്ഞുവരാന്‍ ഇടയാക്കി.

2010 അവസാനിക്കുന്നതിനും നാല് ആഴ്ചകള്‍ക്കു മുമ്പ് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു! ''ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ കൊലചെയ്യപ്പെട്ടു''.

''ഇരട്ടബോംബ്'' ആക്രമണത്തിനു പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണെന്ന് ടെഹ്‌റാന്‍ ആരോപിച്ചു'' (എ എഫ് പി 2010 നവംബര്‍ 30).

''കൊലപാതകത്തില്‍ പാശ്ചാത്യ സര്‍ക്കാരുകളുടെയും സിയോണിസ്റ്റ് ഭരണകൂടത്തിന്റെയും കരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്'' എന്ന് ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദ് ആരോപിച്ചു. ടെഹ്‌റാനില്‍ ആണവ വിദഗ്ധര്‍ക്കുനേരെ നടന്ന ഇരട്ട ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെഹ്‌റാനിലെ ഷഹിദ് ബെഹെസ്റ്റി സര്‍വകലാശാലയിലെ പ്രഫസറും ഇറാന്‍ ന്യൂക്ലിയര്‍ സൊസൈറ്റി അംഗവുമായ മജിദ് ഷ ഹരിയാര്‍ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ രൂപത്തിലുള്ള മറ്റൊരു ആക്രമണത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും അതേ സര്‍വകലാശാലയിലെ ലെയ്‌സര്‍ ഫിസിക്‌സ് വിദഗ്ധനുമായ ഫെരെദുന്‍ അബ്ബാസിക്കും ഭാര്യയ്ക്കും ഗുരുതരമായി പരിക്കുപറ്റി. അബാസി കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ വാര്‍ത്തകളില്‍ പറഞ്ഞിരുന്നതെങ്കിലും അദ്ദേഹം രക്ഷപ്പെട്ടുവെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി പിന്നീട് അറിയിച്ചത്. ''അജ്ഞാതരായ ഭീകരവാദി''കള്‍ മോട്ടോര്‍ സൈക്കിളുകളില്‍ വന്ന് ആണവ ശാസ്ത്രജ്ഞന്‍മാര്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ക്കു നേരെ ബോംബ് എറിയുകയായിരുന്നു.
ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇന്റലിജന്‍സ് ഏജന്‍സികളായ സി ഐ എയും മൊസാദുമാണെന്ന് ഇറാന്‍ ആഭ്യന്തരമന്ത്രി മുസ്തഫ മുഹമ്മദ് നജാര്‍ ആരോപിച്ചു. രാജ്യത്തിന്റെ ആണവ പരിപാടിക്ക് ഏറ്റ പുതിയ ഒരു ആഘാതമാണ് ഈ ആക്രമണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2007 നുശേഷം ഇറാനിലെ മൂന്നു ആണവ ശാസ്ത്രജ്ഞന്‍മാരാണ് കൊല ചെയ്യപ്പെട്ടത്. 2007 ല്‍ ഇസ്ഫഹാന്‍ ന്യൂക്ലിയര്‍ പ്ലാന്റില്‍ ദുരൂഹ സാഹചര്യത്തില്‍ അര്‍ദെശിര്‍ഹൊസൈന്‍പുര്‍ എന്ന ശാസ്ത്രജ്ഞന്‍ മരണമടഞ്ഞു. ഡോ. മസൂദ് അലി മുഹമ്മദി കഴിഞ്ഞ വര്‍ഷം ജനവരിയില്‍ ടെഹ്‌റാനിലെ അദ്ദേഹത്തിന്റെ വസതിക്കു സമീപം ബോംബു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുടെ ഒരു സംഘത്തിന്റെ ഔദ്യോഗിക നയമായി ശാസ്ത്രജ്ഞന്‍മാരെ കൊലചെയ്യുന്നത് മാറിയ സന്ദര്‍ഭം ചരിത്രത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. സാങ്കേതിക വിദ്യയില്‍ ഇറാനുമായി മത്സരിക്കാനും ഇറാനെ പിന്തള്ളാനും കഴിയുന്ന ശക്തികളാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നത്. അസംബന്ധവും കുറ്റകരവുമായ ഇതേ ഫോര്‍മുല എതിരാളികള്‍ക്ക് എതിരെ പ്രയോഗിക്കാന്‍ ഇറാന്‍ തീരുമാനിച്ചാല്‍ ജീവന്‍ ബലിയര്‍പ്പിച്ചും അതു നടപ്പാക്കാന്‍ ഇറാനിലെ പൗരന്‍മാര്‍ തയ്യാറാകും.

ഇസ്രായേലും അമേരിക്കയും ബ്രിട്ടനും സംഘടിപ്പിച്ച ശാസ്ത്രജ്ഞന്‍മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റുചില സംഭവങ്ങളുമുണ്ട്. ഇവയുടെ വിശദാംശങ്ങള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ലോകത്തെ അറിയിക്കുന്നില്ല.

''ഇറാന്റെ ഡ്രോനെ എയര്‍ക്രാഫ്റ്റിന്റെ ഉപജ്ഞാതാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട''തായി റബലിയന്‍ വെബ്‌സൈറ്റില്‍ ഓഗസ്റ്റ് 25ന് ക്രിസ്റ്റിന്‍ എലിയ ഒരു ലേഖനത്തില്‍ പറഞ്ഞു. എയറോനോറ്റിക്കല്‍ എന്‍ജിനീയറായ റെസാബറൂണിയാണ് കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ വീട് ബോംബു സ്‌ഫോടനത്തില്‍ തകരുകയായിരുന്നു.

ആണവ ശാസ്ത്രജ്ഞനായ മസുദ് അലി മുഹമ്മദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുത്തതായി ക്യൂബ ഡിബേറ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം വെളിപ്പെടുത്തുകയുണ്ടായി. ഇസ്രായേലി ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ലേഖനത്തില്‍ ഉദ്ദരിച്ചിട്ടുണ്ട്.

ഇറാന്റെ ആണവ പരിപാടിക്ക് വിഘാതം സൃഷ്ടിക്കാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇസ്രായേലാണെന്ന് ഗോര്‍ഡന്‍ തോമസ് ബ്രിട്ടനിലെ സണ്‍ഡെ ടെലിഗ്രാഫിനോട് പറയുകയുണ്ടായി. ഇസ്രായേലി ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധപ്പെട്ട വിദഗ്ധനായാണ് ഗോര്‍ഡന്‍ തോമസ് അറിയപ്പെടുന്നത്.

''ഇറാന്റെ ആണവ പരിപാടിയുമായി ബന്ധമുള്ള വ്യക്തികള്‍ക്ക് എതിരെ സമീപവര്‍ഷങ്ങളിലെ എല്ലാ ആക്രമണങ്ങളും ''കിഡോണ്‍'' യൂണിറ്റാണ് നടത്തിയത് എന്ന് തോമസ് തറപ്പിച്ചു'' പറഞ്ഞതായി സന്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. മൊസാദിന്റെ കീഴിലുള്ള കിഡോണ്‍ യൂണിറ്റില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ 38 ഏജന്റുമാരാണുള്ളതെന്ന് ഹീബ്രു ദിനപത്രമായ യെദിയോട്ട് അഹറോനോട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. 20നും 30നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. ഫാര്‍സി ഉള്‍പ്പടെ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരാണിവര്‍. വ്യാജ പേരുകളിലാണ് ഇവര്‍ ഇറാനില്‍ കടക്കുക. നെഗോവ് മരുഭൂമിയിലാണ് ഇവരുടെ ആസ്ഥാനം എന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

യഹൂദര്‍ പരദേശികളായി കഴിഞ്ഞകാലത്ത് ലോകത്തെ ഇടതുപക്ഷം അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. വംശീയതയുടെയും മതത്തിന്റെ പേരില്‍ അവര്‍ വേട്ടയാടപ്പെട്ടപ്പോള്‍ വിപ്ലവ പാര്‍ട്ടികളുടെ അണികളോട് ഒപ്പം ചേര്‍ന്ന് അവരില്‍ പലരും പൊരുതി. യൂറോപ്പിലെയും ലോകത്തെയും ബൂര്‍ഷ്വാസി അവഗണിക്കാന്‍ ശ്രമിക്കുന്ന നരഹത്യാ ക്യാമ്പുകളെ ജനങ്ങള്‍ അപലപിച്ചു.

ഇന്ന് ഇസ്രായേലിന്റെ ഭരണനേതാക്കന്‍മാര്‍ നരഹത്യയില്‍ പങ്കാളികളാവുകയും ഭൂമുഖത്തെ ഏറ്റവും പിന്തിരിപ്പനായ ശക്തികളുമായി കൂട്ടുചേരുകയും ചെയ്യുന്നു.

ഇസ്രായേലിലെ ഭരണ നേതാക്കന്‍മാര്‍ അമേരിക്കയുടെ മൗനാനുവാദത്തോടെ ആണവായുധം വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ദക്ഷിണാഫ്രിക്കയിലെ വെറുക്കപ്പെട്ട വര്‍ണ വെറിയന്‍ ഭരണകൂടത്തിനു കൈമാറിയ കാര്യം ഇത്തരുണത്തില്‍ അനുസ്മരിക്കേണ്ടതുണ്ട്. ആഫ്രിക്കയുടെ ഹൃദയഭാഗത്തേക്ക് ആക്രമണം അഴിച്ചുവിടാനുള്ള വര്‍ണ്ണ വെറിയന്‍മാരുടെ നീക്കത്തെ 1975 ല്‍ ചെറുത്ത ക്യൂബന്‍ സൈന്യത്തിനു നേരെ പ്രയോഗിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ പരിപാടിയിട്ടത്. ദശലക്ഷക്കണക്കിന് ജൂതന്‍മാരെയും റഷ്യക്കാരെയും മറ്റ് യൂറോപ്യന്‍ ജനങ്ങളെയും കൂട്ടക്കൊലചെയ്ത നാസികളുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നും വര്‍ണ വെറിയന്‍മാരുടെ പ്രത്യയ ശാസ്ത്രത്തെ വേര്‍തിരിച്ചു കാണാനാവില്ല.

ഇറാന്‍ വിപ്ലവം നടന്നില്ലായിരുന്നുവെങ്കില്‍ ഇസ്രായേലല്ല, മറിച്ച് ആണവായുധങ്ങളോടു കൂടിയ ഇറാനിലെ ഷായാകുമായിരുന്നു തന്ത്രപ്രധാനമായ ആ മേഖലയിലെ അമേരിക്കയുടെയും നാറ്റോയുടെയും മുഖ്യ ആക്രമണശക്തി.

*
ഫിഡല്‍കാസ്‌ട്രോ കടപ്പാട്: ജനയുഗം ദിനപത്രം 11 ജനുവരി 2011

Friday, December 17, 2010

ആശയങ്ങള്‍ ആണവായുധത്തേക്കാള്‍ ശക്തം

ഏതാനും മാസങ്ങള്‍ക്കുമുമ്പുവരെ, ലോകത്ത് ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാമായിരുന്ന ജൂലിയന്‍ അസാഞ്ചെ എന്ന മനുഷ്യന്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്തെ വെല്ലുവിളിക്കാനാവുമെന്നു കാണിച്ചുകൊണ്ടിരിക്കുകയാണ്.

ധീരമായ ഈ വെല്ലുവിളി എതിരാളിയായ ഒരു വന്‍ശക്തിയില്‍ നിന്നല്ല ഉയരുന്നത്; നൂറില്‍ അധികം ആണവായുധങ്ങള്‍ കൈവശമുള്ള ഒരു രാജ്യത്ത് നിന്നല്ല; കോടിക്കണക്കിനു ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് നിന്നല്ല; വിപുലമായ പ്രകൃതി വിഭവങ്ങളുള്ള രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്നല്ല, ലോകത്തെ കൊള്ളയടിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന വിപ്ലവകരമായ തത്വസംഹിതയില്‍ നിന്നുമല്ല ഈ വെല്ലുവിളി ഉയരുന്നത്.

മാധ്യമങ്ങളില്‍ അപൂര്‍വമായി മാത്രം പരാമര്‍ശിക്കപ്പെടാറുള്ള ഒരു വ്യക്തിയായിരുന്നു അസാഞ്ചെ. ഇപ്പോള്‍ അദ്ദേഹം പ്രശസ്തനാണെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഏറെയൊന്നും അറിയില്ല. എച്ച് ഐ വിക്ക് വേണ്ടത്ര മുന്‍കരുതലെടുക്കാതെ രണ്ടു സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെട്ടു എന്ന ആരോപണത്തിനു വലിയ പ്രചരണം ലഭിച്ചുവെന്നത് മറക്കുന്നില്ല. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, സൈദ്ധാന്തികവും രാഷ്ട്രീയവുമായ ആശയങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ഒരു പുസ്തകവും ഇതുവരെ പുറത്തുവന്നിട്ടില്ല.

സാമ്രാജ്യത്തിനുനേരെ തകര്‍പ്പന്‍ ആഘാതം ഏല്‍പ്പിക്കാന്‍ അദ്ദേഹത്തിനു പ്രേരണ നല്‍കിയത് എന്താണെന്ന കാര്യവും അജ്ഞാതമാണ്. ആകെ അറിയാവുന്നത് സാമ്രാജ്യത്തെ അദ്ദേഹം ധാര്‍മികമായി മുട്ടുകുത്തിച്ചിരിക്കുന്നുവെന്നത് മാത്രമാണ്.

''ജാമ്യം ലഭിച്ചിട്ടും വിക്കിലീക്‌സിന്റെ സ്രഷ്ടാവ് ജയിലില്‍ തന്നെ കഴിയേണ്ടിവരും.... ലൈംഗിക കുറ്റകൃത്യത്തിന് അദ്ദേഹത്തെ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയ രാജ്യമായ സ്വീഡന്‍ ഫയല്‍ ചെയ്ത അപ്പീലില്‍ തീരുമാനമുണ്ടാകുന്നതുവരെ അദ്ദേഹം തടങ്കലില്‍ കഴിയും'' എന്നാണ് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തത്. ''ജാമ്യം നല്‍കാനുള്ള തീരുമാനത്തിന്നെതിരെ അപ്പീല്‍ നല്‍കിയതായി സ്വീഡന്റെ അഭിഭാഷക വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജി റിഡ്ഡില്‍ 380000 ഡോളര്‍ കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

ജയില്‍ മോചിതനാവുകയാണെങ്കില്‍ അസാഞ്ചെ അദ്ദേഹത്തിന്റെ സുഹൃത്തും ലണ്ടനിലെ പത്രപ്രവര്‍ത്തകരുടെ ക്ലബ്ബായ ഫ്രണ്ട് ലൈന്‍ ക്ലബ്ബിന്റെ പ്രസിഡന്റുമായ വോഗന്‍ സ്മിത്തിന്റെ കെട്ടിടത്തില്‍ താമസിക്കണമെന്ന് വ്യവസ്ഥ ചെയ്തതായും എ എഫ് പി വാര്‍ത്തയില്‍ പറയുന്നു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വിക്കിലീക്‌സ് അതിന്റെ ആസ്ഥാനമായി ഉപയോഗിക്കുന്നത് ഫ്രണ്ട് ലൈന്‍ ക്ലബ്ബാണ്.

''എന്റെ വിശ്വാസപ്രമാണങ്ങള്‍ അചഞ്ചലമാണ്. ഞാന്‍ പ്രകടിപ്പിച്ച ആശയങ്ങളോട് ഞാന്‍ വിശ്വസ്തനായിരിക്കും. എന്റെ ആശയങ്ങള്‍ ശരിയും സത്യവുമാണെന്ന നിശ്ചയ ദാര്‍ഢ്യത്തിന് ഇപ്പോഴത്തെ പ്രക്രിയ ആക്കം കൂട്ടുകയാണ് ചെയ്തത്'' എന്നാണ് അസാഞ്ചെ പറഞ്ഞത്.

''രഹസ്യമായി വെയ്ക്കുകയും നമ്മുടെ പേരിലും നമ്മുടെ നികുതി പണമുപയോഗിച്ചു നടത്തുകയും ചെയ്ത കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടുന്നതിനു വിക്കിലീക്‌സിനെ നിലനിര്‍ത്താനും അതിന്റെ പ്രവര്‍ത്തനം തുടരുന്നതിനും'' തന്റെ വെബ്‌സൈറ്റും സേവനവും നല്‍കാമെന്ന് വിഖ്യാത അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവായ മൈക്കല്‍ മുറെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അസാഞ്ചെ വിഷലിപ്തമായ ആക്രമണം നേരിടുകയാണെന്ന് മുറെ ചൂണ്ടിക്കാട്ടി''. ''സത്യം മൂടിവെച്ചവര്‍ തുറന്നുകാട്ടപ്പെട്ടു എന്നദ്ദേഹം പറഞ്ഞു''.

''അസാഞ്ചെ തെറ്റുകാരനോ, നിരപരാധിയോ ആകട്ടെ.... ജാമ്യം ലഭിക്കാനും സ്വന്തം ഭാഗം വാദിക്കാനും ന്യായീകരിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. ജാമ്യം ലഭിക്കാനാവശ്യമായ പണം സമാഹരിക്കുന്നതില്‍ ചലച്ചിത്ര നിര്‍മാതാക്കളായ കെന്‍ലോച്ച്, ജോണ്‍ പില്‍ഗര്‍, എഴുത്തുകാരനായ ജമിമ ഖാന്‍ എന്നിവരോടൊപ്പം ഞാനും സഹകരിച്ചു'' എന്ന് മൂറെ വെളിപ്പെടുത്തി. ഇരുപതിനായിരം ഡോളറാണ് മുറെ സംഭാവനയായി നല്‍കിയത്.

വിക്കിലീക്‌സിന്നെതിരെ അമേരിക്കന്‍ ഗവണ്‍മെന്റ് ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. രേഖകള്‍ വെളിപ്പെടുത്തിയതിന് അസാഞ്ചെയെ അമേരിക്കന്‍ കോടതിയില്‍ കൊണ്ടുവരണമെന്നാണ് അമേരിക്കന്‍ പൗരന്‍മാരില്‍ മൂന്നില്‍ രണ്ടുപേരും അഭിപ്രായപ്പെട്ടതെന്ന് എ ബി സി ന്യൂസും വാഷിങ്ടണ്‍ പോസ്റ്റും നടത്തിയ സര്‍വ്വേയില്‍ പറയുന്നു.

ഗവണ്‍മെന്റിന്റെ കടന്നാക്രമണ പ്രചരണത്തിന്റെ ശക്തി ഇതില്‍ നിന്നും വ്യക്തമാണ്. അതേസമയം വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ അടങ്ങിയ സത്യങ്ങളെ വെല്ലുവിളിക്കാന്‍ ആരും ധൈര്യം കാണിക്കുന്നില്ല.

വിക്കിലീക്‌സിന്റെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയവരുടെ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. അസാഞ്ചെ സമാഹരിച്ച വിവരങ്ങളില്‍ ഗണ്യമായ ഒരു ഭാഗം അഞ്ച് വന്‍കിട മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. വാര്‍ത്തകളുടെ കുത്തക അവകാശപ്പെടുന്നവയാണിവ. അവയില്‍ സ്പാനിഷ് 'പ്രിസ', ജര്‍മ്മനിയിലെ 'ദര്‍സ്പിഗല്‍'പോലുള്ളവ അങ്ങേ അറ്റം പിന്തിരിപ്പനും ഫാസിസ്റ്റ് അനുകൂലികളുമാണ്. വിപ്ലവകരമായ നിലപാടെടുക്കുന്ന രാജ്യങ്ങളെ ആക്രമിക്കാനാണ് ഈ മാധ്യമങ്ങള്‍ വാര്‍ത്തകളെ ഉപയോഗിക്കുന്നത്.

വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംഭവങ്ങള്‍ ലോകപൊതുജനാഭിപ്രായം സൂക്ഷ്മമായി പിന്തുടരുന്നുണ്ട്.

സത്യം അറിയുന്നത് തടയാനാണ് അമേരിക്കയും സ്വീഡനിലെ വലതുപക്ഷ ഗവണ്‍മെന്റും ആക്രമണോത്സുകരായ നാറ്റോ മാഫിയയും ശ്രമിക്കുന്നത്. പത്ര സ്വാതന്ത്ര്യത്തോടും മനുഷ്യാവകാശത്തോടുമുള്ള അവരുടെ നിലപാടാണ് ഇതില്‍ പ്രകടമാകുന്നത്. ആശയങ്ങള്‍, ആണവ ആയുധങ്ങളേക്കാള്‍ ശക്തിയുള്ളവയാണ്.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം ദിനപത്രം 17 ഡിസംബര്‍ 2010

Monday, December 6, 2010

ഹെയ്തിയെ ഗ്രസിച്ച ദുരന്തം

ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, കഴിഞ്ഞ ജൂലൈ 26 ന് സമാധാനത്തിനുവേണ്ടിയുള്ള അമേരിക്കയിലെ പുരോഹിതന്‍മാരുടെ സംഘടനയുടെ നേതാവായ ലൂസിയസ് വാക്കര്‍, ക്യൂബയിലെ ബുദ്ധിജീവികളുടെയും കലാകാരന്‍മാരുടെയും ഒരു യോഗത്തില്‍ വെച്ച് ഹെയ്ത്തിയുടെ പ്രശ്‌നത്തിനുള്ള പരിഹാരം എന്താണെന്ന് എന്നോടു ചോദിച്ചു.

ഒരു മടിയുമില്ലാതെ ഞാന്‍ മറുപടി പറഞ്ഞു. ''ഇന്നത്തെ ലോകത്ത് ഒരു പരിഹാരവുമില്ല. എന്നാല്‍ ഭാവിയില്‍ പരിഹാരമുണ്ടാകും. ഭക്ഷ്യസാധനങ്ങളുടെ ഒരു വന്‍ ഉല്‍പ്പാദകനാണ് അമേരിക്ക.

അമേരിക്കയ്ക്ക് 200 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാവും. ഭൂകമ്പങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന വീടുകള്‍ നിര്‍മിക്കാന്‍ അമേരിക്കയ്ക്ക് ശേഷിയുണ്ട്. എന്നാല്‍ പ്രശ്‌നം അമേരിക്ക വിഭവങ്ങള്‍ ഏതു തരത്തില്‍ വിതരണം ചെയ്യുന്നുവെന്നതാണ്. ഹെയ്ത്തിയുടെ ഭൂപ്രദേശങ്ങള്‍ പുനസ്ഥാപിക്കണം. എന്നാല്‍ സമകാലിക ലോക വ്യവസ്ഥയ്ക്കകത്ത് പരിഹാരമൊന്നുമില്ല''.

ഇന്നത്തെ സാഹചര്യങ്ങള്‍ മാറിയാല്‍ താങ്കള്‍ക്ക് ഹെയ്ത്തിയിലേയ്ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നും ഞാന്‍ പറഞ്ഞു.

മനുഷ്യസ്‌നേഹിയായ ലൂസിയസ് ആറ് ആഴ്ചകള്‍ക്കുശേഷം സെപ്തംബര്‍ ഏഴിന് 80-ാം വയസില്‍ അന്തരിച്ചു. അമേരിക്കയിലെ മറ്റ് പല പൗരന്‍മാര്‍ക്കും ഒരു മാതൃകയായിരുന്നു അദ്ദേഹം.

ഭൂകമ്പത്തിനു പിന്നാലെയുള്ള മറ്റൊരുദുരന്തം ലൂസിയസുമായി സംസാരിക്കുമ്പോള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. നവംബര്‍ 29 വരെ 75888 പേര്‍ക്കാണ് കോളറ രോഗം പിടിപെട്ടത്. ഇതോടൊപ്പം നവംബര്‍ അഞ്ചിന് ഭീകരമായ ചുഴലികൊടുങ്കാറ്റും ഹെയ്ത്തിയില്‍ വീശിയടിച്ചു.

ആധുനിക ചരിത്രത്തില്‍ കോളറ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1817 ലാണ്. നിരവധി പേര്‍ മരണമടഞ്ഞു. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഇന്ത്യയിലാണ്. 1826 ല്‍ കോളറ വീണ്ടും തല പൊക്കി. മോസ്‌ക്കോയും ബര്‍ലിനും ലണ്ടനും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നഗരങ്ങളിലേയ്ക്ക് പടര്‍ന്നു. 1832 മുതല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കോളറ എത്തി. 1846 ല്‍ മൂന്നു ഭൂഖണ്ഡങ്ങളെ കോളറ ഗ്രസിച്ചു. ഏഷ്യയെയും ആഫ്രിക്കയെയും അമേരിക്കയെയും.

ആ നൂറ്റാണ്ടില്‍ പലവട്ടം ഈ പകര്‍ച്ചവ്യാധി ആവര്‍ത്തിച്ചു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്കയിലെയും കരീബീയയിലെയും രാജ്യങ്ങള്‍ ഏറക്കുറെ ഈ രോഗത്തില്‍ നിന്നും മുക്തമായിരുന്നു.

1991 ജനുവരി 27 ന് വടക്കന്‍ പെറുവിലെ ചാന്‍കെ തുറമുഖത്ത് ഈ രോഗം പ്രത്യക്ഷപ്പെടുന്നതുവരെ ഇതായിരുന്നു സ്ഥിതി. പെറുവില്‍ നിന്നും അതിവേഗം രോഗം വ്യാപിച്ചു. ശാന്തസമുദ്രത്തിന്റെയും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെയും തീരങ്ങളിലെ 16 രാജ്യങ്ങളില്‍ കോളറ പടര്‍ന്നു. ആറര ലക്ഷത്തോളം പേര്‍ രോഗബാധിതരായി.

ദരിദ്രരാജ്യങ്ങളിലാണ് കോളറ കൂടുതല്‍ വിനാശം വിതയ്ക്കുന്നത്. ശുദ്ധമായ കുടിവെള്ളത്തിന്റെയും അഴുക്കുചാലുകളുടെയും അഭാവവും നഗരങ്ങളിലെ ജനസാന്ദ്രതയും രോഗം പടരാന്‍ വഴിവെയ്ക്കുന്നു. ഹെയ്ത്തിയുടെ കാര്യത്തില്‍ ഭൂകമ്പം അവിടെ നിലവിലുണ്ടായിരുന്ന ശുദ്ധജലവിതരണ - അഴുക്കുചാല്‍ സംവിധാനമാകെ തകര്‍ത്തു. ദശലക്ഷകണക്കിനാളുകള്‍ തമ്പുകളില്‍ അഭയം തേടി. അവിടെ മലമൂത്ര വിസര്‍ജനത്തിനുള്ള സംവിധാനം പോലുമില്ല.

ഹെയ്ത്തിയിലെ കോളറ ലാറ്റിനമേരിക്കയിലെയും മൂന്നാം ലോകത്തിലെയും മറ്റു രാജ്യങ്ങള്‍ക്കും ഒരു ഭീഷണിയായി തീര്‍ന്നിട്ടുണ്ട്. ഹെയ്ത്തിയിലെ കോളറയ്ക്ക് എതിരായ പോരാട്ടത്തിലാണ് ഇപ്പോള്‍ ക്യൂബ. രോഗബാധിതരായ 75888 പേരില്‍ 27015 പേരെ ചികിത്സിച്ചത് ക്യൂബയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമാണ്.

ക്യൂബന്‍ മെഡിക്കല്‍ സംഘത്തില്‍ ലാറ്റിനമേരിക്കന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും ബിരുദമെടുത്ത 201 പേരും ഉള്‍പ്പെടും. ഇവരില്‍ ഉറുഗ്വയ്, പരാഗ്വയ്, നിക്കാരഗ്വാ, ഹെയ്ത്തി എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടും.

നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമല്ല രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലും ക്യൂബന്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാണ്. കുന്നിന്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ മൊബൈല്‍ യൂണിറ്റുകളും രംഗത്തുണ്ട്.

കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ ദുരിതത്തിലുമല്ല, ചില വിദേശ മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

രാജ്യത്ത് അക്രമം വ്യാപിക്കുന്നതായി അവ പ്രചരിപ്പിക്കുന്നു. യാഥാര്‍ഥ്യത്തില്‍ നിന്നും ഏറെ അകലെയാണിത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില അക്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവ ഒറ്റപ്പെട്ടതും ചില മേഖലകളില്‍ പരിമിതപ്പെട്ടതുമാണ്. അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഹനിക്കുമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം ദിനപത്രം 06 ഡിസംബര്‍ 2010

Friday, November 26, 2010

അട്ടിമറിക്ക് കൂട്ടായി അധികാര മോഹികളായ കോടാലിക്കൈകള്‍

2006 ജൂലൈയില്‍ ഫിദല്‍ കാസ്ട്രോ രോഗബാധിതനായി അധികാരത്തില്‍നിന്ന് ഒഴിഞ്ഞതിനെ തുടര്‍ന്ന്, സാമ്രാജ്യത്വ കേന്ദ്രങ്ങളും അവരുടെ മാധ്യമങ്ങളും ക്യൂബയിലെ അടുത്ത ഭരണാധികാരികള്‍ ആരെല്ലാമായിരിക്കും എന്ന കണക്കുകൂട്ടല്‍ തുടങ്ങി. റൌള്‍ കാസ്ട്രോയ്ക്കും വാര്‍ദ്ധക്യം ആയി കഴിഞ്ഞു എന്നും അദ്ദേഹത്തിനും ഇനി അധികനാള്‍ ഉണ്ടാവില്ല എന്നും അവര്‍ വിധിയെഴുതി. കാര്‍ലോസ് ലാഗെയോ ഫെലിപ് പെരെസ് റോക്കെയോ ആയിരിക്കും ക്യൂബയിലെ അടുത്ത നേതാവ് എന്ന പ്രവചനവും പാശ്ചാത്യമാധ്യമങ്ങള്‍ നടത്തിയിരുന്നു.

കാര്‍ലോസ് ലാഗെ ക്യൂബന്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളും മന്ത്രിസഭയുടെ എക്സിക്യുട്ടീവ് സെക്രട്ടറിയുമായിരുന്നു. പെരെസ് റോക്കെ വിദേശകാര്യമന്ത്രിയും. റോക്കെ മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം എന്നു മാത്രമല്ല, വിദേശകാര്യമന്ത്രി പദവിയില്‍ ഇതേവരെ എത്തിയവരില്‍വച്ച് ഏറ്റവും പ്രായംകുറഞ്ഞ ആളുമായിരുന്നു. പാശ്ചാത്യമാധ്യമങ്ങള്‍ ഇവരെ കേന്ദ്രീകരിച്ച്, ഇവര്‍ക്കനുകൂലമായി കഥകള്‍ മെനഞ്ഞുവരുന്നതിനിടെയാണ് 2009 മാര്‍ച്ച് 2ന് ഇവര്‍ രണ്ടുപേരെയും കമ്യൂണിസ്റ്റുപാര്‍ടിയിലും സര്‍ക്കാരിലും അവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. ക്യൂബയില്‍ അധികാര വടംവലി തുടങ്ങിക്കഴിഞ്ഞതായും തകര്‍ച്ചയ്ക്ക് ഇനി അധികനാളില്ല എന്നുമായി പിന്നത്തെ പാശ്ചാത്യ പ്രചരണം.

ക്യൂബയെ തകര്‍ക്കുന്നതിനുവേണ്ടിയുള്ള അമേരിക്കന്‍ നീക്കങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്പെയിന്‍. സ്പെയിനിന്റെ കോളനി ആയിരുന്നല്ലോ ക്യൂബ. ക്യൂബന്‍ ജനസംഖ്യയില്‍ ഗണ്യമായ വിഭാഗവും സ്പാനിഷ് വംശജരുമാണ്. ക്യൂബയില്‍ "ജനാധിപത്യം'' സ്ഥാപിക്കുന്നതിനായുള്ള പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാള്‍ സ്പെയിനിലെ മുന്‍ പ്രധാനമന്ത്രി ലോപ്പസ് അസ്നറാണ്.

സ്പെയിനില്‍ സോഷ്യലിസ്റ്റ് പാര്‍ടി അധികാരത്തിലെത്തിയിട്ടും ക്യൂബയോടുള്ള സമീപനത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സ്പെയിനിന്റെ ചാരസംഘടനയും സിഐഎയും ക്യൂബയുടെ കാര്യത്തില്‍ ഇരട്ട സഹോദരങ്ങളെപ്പോലെയാണ് നീങ്ങുന്നത്.

2008 ഡിസംബര്‍ ഒടുവില്‍ "ചരിത്ര സ്മരണയ്ക്കായുള്ള നിയമം'' എന്ന പേരില്‍ സ്പെയിനില്‍ പുതിയ ഒരു നിയമം നിലവില്‍വന്നു. ഈ നിയമപ്രകാരം ലോകത്തിന്റെ ഏതുഭാഗത്ത് താമസിക്കുന്നവര്‍ക്കും, തങ്ങളുടെ മുത്തച്ഛനോ മുത്തശ്ശിയോ സ്പെയിനില്‍നിന്നുള്ളവരാണെന്ന് അവകാശപ്പെടാന്‍ കഴിയുമെങ്കില്‍, സ്പാനിഷ് പൌരത്വം ലഭിക്കും. ക്യൂബ, അര്‍ജന്റീന, ഉറുഗ്വേ എന്നീ രാജ്യങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്- അതില്‍തന്നെ ക്യൂബയാണ് മുന്നില്‍. കാരണം, 1898നും 1930നും ഇടയ്ക്ക് ഏകദേശം 10 ലക്ഷം സ്പെയിന്‍കാരാണ് ക്യൂബയിലേക്ക് കുടിയേറിയിട്ടുള്ളത്. സ്പെയിനില്‍ നിലവില്‍വന്ന പുതിയ നിയമം ക്യൂബക്കാര്‍ക്ക് സ്പാനിഷ് പൌരത്വം നേടുന്നതിനും ക്യൂബയില്‍നിന്ന് നാടുവിടുന്നതിനും സൌകര്യം നല്‍കുന്നു. ക്യൂബയില്‍നിന്ന് സൌജന്യമായി വിദ്യാഭ്യാസവും തുടര്‍ പരിശീലനവും നേടിയ ഡോക്ടര്‍മാരും മറ്റു വിദഗ്ധരും സാമ്പത്തിക നേട്ടത്തിനായി ഈ സൌകര്യം മുതലെടുത്ത് സ്പെയിനിലേക്കും പലരും അവിടെനിന്ന് അമേരിക്കയിലേക്കും പോകുന്നുണ്ട്. ഈ നിയമത്തിന്റെ കാലാവധി 2010 ഡിസംബറോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരു വര്‍ഷത്തേക്കുകൂടി നീട്ടിയിരിക്കുകയുമാണ്.

സ്പെയിനിന്റെ ചാര സംഘടനയായ സിഎന്‍ഐയുടെ ഉപമേധാവി എസ്പെരാന്‍സ കാസ്റ്റെലെയ്റൊയ്ക്കാണ് ക്യൂബയ്ക്കെതിരായ ചാര പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇവര്‍ 2008 നവംബറില്‍ ക്യൂബ സന്ദര്‍ശിച്ചിരുന്നു. മിയാമിയില്‍ പോയി അവിടെ പ്രവര്‍ത്തിക്കുന്ന ക്യൂബന്‍ പ്രതിവിപ്ളവ സംഘങ്ങളെ കണ്ട ശേഷമാണ് എസ്പെരാന്‍സ ക്യൂബയില്‍ എത്തിയത്. ഇവരുടെ ചാരശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ക്യൂബന്‍ വൈസ്പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കാര്‍ലോസ് ലാഗെയുടെ ഉറ്റ സുഹൃത്തായ കോണ്‍റാഡൊ ഹെര്‍ണാണ്ടസ്. ഇയാളുടെ പൂര്‍വ്വികന്മാര്‍ സ്പെയിനില്‍ നിന്നുള്ളവരാണെന്നപേരില്‍ ഇയാള്‍ക്ക് സ്പാനിഷ് പൌരത്വവും ലഭിച്ചിരുന്നു. ക്യൂബയില്‍ ബിസിനസ് ബന്ധമുള്ള പല സ്പാനിഷ് കമ്പനികളുടെയും ഇടനിലക്കാരനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ക്യൂബയിലെ മതന്‍സാസ് പ്രവിശ്യയിലുള്ള ഹെര്‍ണാണ്ടസിന്റെ കൃഷിക്കളത്തില്‍ ലാഗെയും വിദേശകാര്യമന്ത്രി പെരെസ് റോക്കെയും മറ്റു ചിലരും ഒത്തുചേരാറുണ്ടായിരുന്നു. കസ്റ്റെലെയ്റൊ എത്തിച്ചുകൊടുത്ത ഉപകരണങ്ങളുടെ സഹായത്തോടെ ഈ കൂടിക്കാഴ്ചയും സംഭാഷണങ്ങളും പരമരഹസ്യമായി ഹെര്‍ണാണ്ടസ് റിക്കാര്‍ഡ് ചെയ്തിരുന്നു.

സ്പെയ്നിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ഹെര്‍ണാണ്ടസ് 2009 ഫെബ്രുവരി 14ന് ഹവാന വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്ചെയ്യപ്പെട്ടു. ലാഗെയും പെരസ്റോക്കെയും പങ്കെടുത്ത സ്വകാര്യ ഒത്തുചേരല്‍ രേഖപ്പെടുത്തിയ ടേപ്പുകള്‍ ഇയാളില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. എസ്പെരാന്‍സ കാസ്റ്റെലെയ്റൊ ഉള്‍പ്പെടെ ചില സ്പാനിഷ് ഏജന്റുമാരോടൊപ്പം ഹെര്‍ണാണ്ടസ് ഒരു റസ്റ്റോറന്റില്‍ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ക്യൂബന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. അതാണ് ഇയാളെ പിന്തുടരാന്‍ കാരണമായത്. ക്യൂബന്‍ നേതൃത്വത്തെ സംബന്ധിച്ച വിവരങ്ങള്‍, ഫിദല്‍ കാസ്ട്രോയുടെ ആരോഗ്യനില, ചൈന, ഇറാന്‍, വെനസ്വേല എന്നീ രാജ്യങ്ങളുമായുള്ള ക്യൂബയുടെ ബന്ധം എന്നിവയെക്കുറിച്ചെല്ലാം വിവരങ്ങള്‍ ശേഖരിച്ച് സി എന്‍ ഐക്ക് കൈമാറുകയാണ് ഇയാളെ ഏല്‍പിച്ചിരുന്ന ദൌത്യം. ഇതില്‍ പല വിവരങ്ങളും ലാഗെയും പെരെസ് റോക്കെയും മറ്റുള്ളവരും തമ്മിലുള്ള സംഭാഷണങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഏതായാലും ഹെര്‍ണാണ്ടസും അയാള്‍ ചോര്‍ത്തിയ വിവരങ്ങളും ഇപ്പോള്‍ ക്യൂബന്‍ അധികൃതരുടെ കസ്റ്റഡിയിലാണ്.

ക്യൂബന്‍ ഭരണസംവിധാനത്തിന്റെ പരമോന്നതവേദിയായ നാഷണല്‍ അസംബ്ളി ഓഫ് പീപ്പിള്‍സ് പവറിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ 2009 ഫെബ്രുവരി 23ന് യോഗം ചേര്‍ന്നു. പുതിയ പ്രസിഡന്റിനെയും മന്ത്രിസഭയെയും തൊട്ടടുത്ത ദിവസം (ഫെബ്രുവരി 24) തെരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. റൌള്‍ കാസ്ട്രോ ആയിരിക്കും പ്രസിഡന്റ് എന്നത് ഉറപ്പായിരുന്നു. ഒന്നാം വൈസ്പ്രസിഡന്റും മറ്റു സ്ഥാനങ്ങളും ആര്‍ക്കൊക്കെ ആയിരിക്കും എന്നതിനെക്കുറിച്ച് ആശങ്ക നിലനിന്നിരുന്നു. 23-ാം തീയതിയിലെ രഹസ്യയോഗത്തില്‍ ഒന്നാം വൈസ് പ്രസിഡന്റായി ക്യൂബന്‍ വിപ്ളവത്തിന്റെ ആദ്യ തലമുറയില്‍പ്പെട്ട, ഗ്രാന്‍മ പോരാളികളിലൊരാളായ റാമോന്‍ മച്ചാഡൊ വെഞ്ചുറയെ തെരഞ്ഞെടുക്കണമെന്ന തീരുമാനത്തിലെത്തി. 24-ാം തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ തീരുമാനങ്ങള്‍ രഹസ്യമായി വെയ്ക്കാന്‍ ആ യോഗത്തില്‍ പങ്കെടുത്തവരെല്ലാം ബാധ്യസ്ഥരാണ്. എന്നാല്‍ ഒന്നാം വൈസ്പ്രസിഡന്റാകും എന്ന് പ്രതീക്ഷിച്ചിരുന്ന, അത് നടക്കാത്തതില്‍ നിരാശനായ കാര്‍ലോസ് ലാഗെ അന്നുരാത്രിതന്നെ ആ വിവരം തന്റെ അളിയന്‍ റൌള്‍ കാസ്റ്റെലാനോസ് ലാഗെ, പെരെസ് റോക്കെ, ഫിദലിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്യപ്പെട്ട കാര്‍ലോസ് വലെന്‍ഷ്യാഗോ, കോണ്‍റാഡോ ഹെര്‍ണാണ്ടസ് എന്നിവരെ അറിയിച്ചു. ഹെര്‍ണാണ്ടസ് ഉടന്‍തന്നെ ആ വിവരം സ്പാനിഷ് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. സ്വാഭാവികമായും അവിടെനിന്ന് സിഐഎയ്ക്കും വിവരം കൈമാറുന്നതാണ്. ഒരു കമ്യൂണിസ്റ്റുകാരന്‍ പുലര്‍ത്തേണ്ട അച്ചടക്കമാണ് ലാഗെ ലംഘിച്ചത്. അമേരിക്കന്‍ സര്‍ക്കാര്‍ കാസ്ട്രോയ്ക്കുശേഷം ഒരു കമ്യൂണിസ്റ്റുകാരനെയും അധികാരത്തിലെത്താന്‍ അനുവദിക്കില്ലെന്നും തീരുമാനമെടുത്തിരുന്ന വിവരം പരക്കെ അറിയാമെന്നിരിക്കെയാണ്, ആളുകളെ കൊല്ലാന്‍പോലും സിഐഎ മടിക്കില്ലെന്നിരിക്കെയാണ് ഇങ്ങനെ വിവരം ചോര്‍ത്തപ്പെട്ടത്.

കോണ്‍റാഡൊ ഹെര്‍ണാണ്ടസ് പൊലീസ് പിടിയിലായതോടെയാണ്, അയാളില്‍നിന്ന് പിടിച്ചെടുത്ത വീഡിയോ ടേപ്പില്‍നിന്നും അയാളെ ചോദ്യംചെയ്തതില്‍നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. കമ്യൂണിസ്റ്റുപാര്‍ടിയുടെ പൊളിറ്റ്ബ്യൂറോ യോഗം ഈ രേഖകളും വീഡിയോ ടേപ്പുകളും പരിശോധിച്ച്, ലാഗെയ്ക്കും പെരെസ്റോക്കെയ്ക്കും ആരോപണങ്ങള്‍ നിഷേധിക്കാന്‍പോലും പറ്റാത്തവിധം സംശയാതീതമായി അവരില്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ രണ്ടുപേരെയും അധികാര സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ശിശുരോഗ വിദഗ്ധനായ ലാഗെയെ ഒരു ആരോഗ്യ കേന്ദ്രത്തിലും ഇലക്ട്രിക്കല്‍ എഞ്ചിനീയറായ പെരെസ് റോക്കെയെ ഒരു ഫാക്ടറിയിലും നിയമിക്കുകയും ചെയ്തു. പൊളിറ്റ്ബ്യൂറോ യോഗ നടപടിക്രമങ്ങളും ഇവരുടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്ന വീഡിയോ ടേപ്പുകളും രാജ്യത്താകെ ജനങ്ങളുടെ അറിവിലേക്കായി സംപ്രേഷണം ചെയ്യുകയുമുണ്ടായി.

*
ജി വിജയകുമാര്‍ കടപ്പാട് ചിന്ത വാരിക
(തുടരും)