Thursday, March 24, 2011
ഇ എം എസും പ്രാങ് മുതലാളിത്ത മാധ്യമങ്ങളും
ഇ എം എസിന്റെ ഈ തുളഞ്ഞുകയറുന്ന പരിഹാസം ഇന്ന് മലയാളിയുടെ നാട്ടറിവാണ്. അതിലെ ആറ്റിക്കുറുക്കിയ വര്‍ഗരാഷ്ട്രീയം ഇന്ന് മലയാളിയുടെ പടച്ചട്ടയാണ്. ഏകദേശം അരനൂറ്റാണ്ടുമുമ്പാണ് ഇ എം എസ് ഇങ്ങനെ പറഞ്ഞത്. പിന്നീട് 1986ല്‍ ദേശാഭിമാനിയുടെ 40-ാം പിറന്നാള്‍ പതിപ്പില്‍ അദ്ദേഹം മുഖ്യധാരാ മാധ്യമങ്ങളോടുള്ള മാര്‍ക്സിസ്റ്റ് സമീപനം അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കി.
"ഭരണ വര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് മറ്റ് പത്രങ്ങള്‍ നടത്തുന്നത്. വാര്‍ത്തകളിലായാലും ഫീച്ചറുകളിലായാലും മുഖപ്രസംഗങ്ങളിലായാലും ഭരണവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക, തൊഴിലാളി വര്‍ഗത്തിന്റെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് തടയുക, അതിന്റെ ഭാഗമായി തൊഴിലാളിവര്‍ഗ പാര്‍ടിയെ കരിതേച്ചു കാണിക്കുന്നതിനുവേണ്ടി അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കുക, തൊഴിലാളിവര്‍ഗ പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും നേട്ടങ്ങള്‍ കുറിക്കുന്ന വാര്‍ത്തകള്‍ മൂടിവയ്ക്കുക. ഇതെല്ലാമാണ് ആ പത്രങ്ങള്‍ ചെയ്യുന്നത്. ഇത് സമര്‍ഥമായി ചെയ്യാനുള്ള പല സൂത്രപ്പണികളും അവര്‍ നടത്തുന്നുണ്ട്. അവരുടെ പത്രപ്രവര്‍ത്തനകല അതാണ്."
ഇ എം എസ് എന്നും മാധ്യമ സ്വാതന്ത്ര്യത്തെ മാനിച്ചിരുന്നു. ഒരു ലിബറല്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ യഥാര്‍ഥ മുതലാളിത്ത മാധ്യമങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്ന ജനാധിപത്യപങ്കിനെ അദ്ദേഹം കുറച്ചുകണ്ടില്ല. ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ ഉപയോഗിച്ച് നടപ്പാക്കിയ പത്രമാരണ നിയമങ്ങളുടെ ശക്തനായ വിമര്‍ശകനായിരുന്നു അദ്ദേഹം. സുദീര്‍ഘമായ പൊതുജീവിതത്തില്‍ തന്റെ പ്രസ്ഥാനത്തോടും തന്നോടും മുതലാളിത്ത മര്യാദകള്‍ പാലിച്ച മുഖ്യധാരാ മാധ്യമങ്ങളോട് അദ്ദേഹവും എല്ലാ മര്യാദകളും തിരിച്ചും പാലിച്ചു. അതേസമയം, അതിന് കൂട്ടാക്കാത്തവരുടെ ഒളിച്ചുവച്ച വര്‍ഗപക്ഷപാതിത്വം നിര്‍ദയം തുറന്നുകാട്ടാനും അദ്ദേഹം മടിച്ചില്ല. തൊഴിലാളിവര്‍ഗ രാഷ്ട്രീയ പ്രചാരണത്തിന് മുഖ്യധാരാ മാധ്യമങ്ങളുടെ സാധ്യതകളെ ഉപയോഗിക്കുമ്പോഴും അവ വച്ചുനീട്ടുന്ന പ്രലോഭനങ്ങളെക്കുറിച്ച് വളരെ ചെറുപ്പത്തിലേ ഇ എം എസ് ബോധവാനായിരുന്നു. തന്റെ കമ്യൂണിസ്റ്റ് ജീവിതത്തിന്റെ ആദ്യ ദശകങ്ങളില്‍ത്തന്നെ ഇത്തരമൊരു രാഷ്ട്രീയ ജാഗ്രത അദ്ദേഹം നിലനിര്‍ത്തിയിരുന്നു. നീണ്ട ജയില്‍ ജീവിതമോ കൊടിയ പീഡനമോ ഒരുപക്ഷേ മരണമോ മാത്രം വാഗ്ദാനംചെയ്യുന്ന തന്റെ പാര്‍ടിയില്‍ താന്‍ എന്തുകൊണ്ട് സ്വമേധയാ തുടരുന്നു എന്ന ചോദ്യം കേരളത്തത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം എന്ന ഗ്രന്ഥത്തില്‍ ഇ എം എസ് സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തുന്നുണ്ട്.
"പാര്‍ടിയില്‍നിന്ന് പുറത്ത് പോയാല്‍ പാര്‍ടിക്ക് എന്നെ എന്താണ് ചെയ്യാന്‍ കഴിയുക? മറിച്ച് പാര്‍ടിയില്‍നിന്ന് പുറത്തുപോയി പാര്‍ടി രഹസ്യങ്ങള്‍ കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങളിലെഴുതി എനിക്ക് സുഖമായി ജീവിക്കാമല്ലോ? എന്നിട്ടും ഞാന്‍ എന്തിന് പാര്‍ടിയില്‍ ഉറച്ച് നില്‍ക്കുന്നു?"
ഇതിന് അദ്ദേഹം കണ്ടെത്തുന്ന ഉത്തരം ഹൃദയസ്പര്‍ശിയാണ്.
"ഒരു കലാകാരന് കലാസൃഷ്ടി നടത്താതെ ജീവിക്കാന്‍ കഴിയുകയില്ല എന്നതുപോലെ ഒരു വിപ്ലവകാരിക്ക് വിപ്ലവപ്രവര്‍ത്തനം നടത്താതെ ജീവിക്കാനാകില്ല."
ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിക്ക് ലഭിക്കുന്ന പൊതു അംഗീകാരവും ആരാധനയും ആ വ്യക്തി എങ്ങനെ എടുക്കണമെന്ന് ഇ എം എസ് പലവുരു പറഞ്ഞിട്ടുണ്ട്. പരേതനായ എം കെ കേളു മലബാറിലെ ഋഷിതുല്യനായ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്നു. അദ്ദേഹത്തെക്കുറിച്ച് 80കളുടെ അവസാനത്തില്‍ കെ വി കുഞ്ഞിരാമന്‍ രചിച്ച "ഏവര്‍ക്കും പ്രിയപ്പെട്ട കേളുഏട്ടന്‍" എന്ന ജീവചരിത്രക്കുറിപ്പിന് മുഖവുരയെഴുതിയത് ഇ എം എസാണ്. കേളുഏട്ടന്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനായത് അദ്ദേഹത്തിന്റെ പാര്‍ടിഅംഗം എന്ന നിലയിലുള്ള ആത്മാര്‍ഥവും അച്ചടക്കത്തിലൂന്നിയതുമായ പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് ഇ എം എസ് അവതാരികയില്‍ എടുത്തുപറയുന്നു. എം വി രാഘവനെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയ കാലഘട്ടത്തിലാണ് ഇ എം എസ് ഇങ്ങനെയെഴുതിയത്. മനോരമയെ സംബന്ധിച്ച ഇ എം എസിന്റെ ആദ്യം സൂചിപ്പിച്ച പരിഹാസം ഉടലെടുത്ത 1960 കളിലേക്കാള്‍ സംഘര്‍ഷഭരിതമായിരുന്നു കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ എം എസിന് നേരിടേണ്ടിവന്ന കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ സമയം. അതിന്റെ മൂര്‍ധന്യത്തില്‍ ഇ എം എസ് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ ഉടമകളുടെയും പത്രാധിപന്മാരുടെയും ഒരു സമ്മേളനം തിരുവനന്തപുരത്ത ദര്‍ബാര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത് അവരോട് പച്ചയ്ക്ക് പറഞ്ഞത് ഇന്നും പ്രസക്തമാണ്.
"ഇവിടെ ഒരു പത്രപ്രവര്‍ത്തന കോഡുണ്ട്. പക്ഷേ, കേരളത്തിലെ പത്രങ്ങളില്‍ 25 ശതമാനംപോലും ഈ കോഡ് സ്വീകരിച്ച് അതില്‍ ഉറച്ച് നില്‍ക്കുമോയെന്ന് എനിക്ക് സംശയമുണ്ട്. വസ്തുതകള്‍ വളച്ചൊടിക്കുക മാത്രമല്ല വസ്തുതകള്‍ ഉല്‍പ്പാദിപ്പിക്കുകകൂടിയാണ് നമ്മളുടെ പത്രങ്ങള്‍ ചെയ്യുന്നത്."
അവിദഗ്ധ മാധ്യമത്തൊഴിലാളികളുടെ സ്ഥിരം തറവേലകളെ അര്‍ഹിക്കുന്ന പുച്ഛത്തോടെ ഇ എം എസ് എന്നും അവഗണിച്ചു. തന്നെയും തന്റെ പാര്‍ടിയെയും പ്രകോപിപ്പിച്ചും സ്നേഹം നടിച്ചും വെട്ടിലാക്കാന്‍ നോക്കുന്ന വാര്‍ത്താ മാനേജര്‍മാര്‍ക്ക് അദ്ദേഹം തല്‍സമയംതന്നെ ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി കൊടുത്തു. ഒപ്പം, ഗൗരവപൂര്‍വമായ ഏതു ചോദ്യത്തിനും അത് അര്‍ഹിക്കുന്ന ബഹുമാനത്തോടെ വ്യക്തമായ മറുപടിയും കൊടുത്തു. പൊതുപ്രാധാന്യമുള്ള ഏതു വിഷയത്തെക്കുറിച്ചും അല്‍പ്പമെങ്കിലും ഗൃഹപാഠം ചെയ്തുവരുന്ന പത്രപ്രവര്‍ത്തകരോട് തുല്യനിലയില്‍ തര്‍ക്കിക്കാനും അദ്ദേഹം മടിച്ചില്ല. സമയക്കുറവു കൊണ്ടുമാത്രം തര്‍ക്കമവസാനിപ്പിക്കേണ്ടിവരുമ്പോഴും ജനാധിപത്യമര്യാദ അദ്ദേഹം കൈവെടിഞ്ഞില്ല.
"നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് വിശ്വസിക്കാനുള്ള നിങ്ങളുടെ അവകാശംപോലെ എനിക്ക് ശരിയെന്ന് തോന്നുന്നത് വിശ്വസിക്കാനുള്ള എന്റെ അവകാശവും അംഗീകരിച്ച് നമുക്ക് തല്‍ക്കാലം നിര്‍ത്താം"
മിക്ക തര്‍ക്കങ്ങളും തീര്‍ന്നത് ഇങ്ങനെയാണ്.
ഇ എം എസിന്റെ മുഖ്യധാരാ മാധ്യമങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ അടിസ്ഥാനം അടഞ്ഞ സിദ്ധാന്തമോ ഇടുങ്ങിയ പ്രായോഗിക രാഷ്ട്രീയമോ ആയിരുന്നില്ല, മറിച്ച് ഉയര്‍ന്ന തൊഴിലാളിവര്‍ഗ നൈതികത ആയിരുന്നു. ആദ്യ നായനാര്‍ മന്ത്രിസഭയുടെ കാലം. ഇ എം എസ് കോഴിക്കോട്ട് സിപിഐ എം ജില്ലാകമ്മിറ്റി ആസ്ഥാനമായ സി എച്ച് കണാരന്‍ മന്ദിരത്തില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനം. കൂടെ കേളുഏട്ടനും. വിഷയം ശരിയത്ത്. വാര്‍ത്താസമ്മേളനത്തിന് വന്നവരില്‍ അധികം പേര്‍ക്കും ശരിയത്തിലായിരുന്നില്ല താല്‍പ്പര്യം. തൊട്ടടുത്ത് മാവൂരില്‍ ബിര്‍ളയുടെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി ഗേറ്റില്‍ കോണ്‍ട്രാക്ട് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ഗ്രോ വാസു നടത്തുന്ന നിരാഹാര സത്യഗ്രഹത്തിലായിരുന്നു അവരുടെ താല്‍പ്പര്യം. ഒരു നിരാഹാരത്തിലുള്ള മാധ്യമതാല്‍പ്പര്യം ന്യായവും ശരിയുംതന്നെ. എന്നാല്‍, നമ്മുടെ മാധ്യമങ്ങളുടെ താല്‍പ്പര്യം ഗ്രോ വാസുവിന്റെ ജീവനിലോ തൊഴിലാളികളുടെ അവകാശത്തിലോ ആയിരുന്നില്ല. നായനാര്‍ സര്‍ക്കാരും വ്യവസായമന്ത്രി ഗൗരിയമ്മയും എളമരം കരീം നയിച്ചിരുന്ന ഫാക്ടറിയിലെ സിഐടിയു ഘടകവും എല്ലാം ബിര്‍ള മുതലാളിയുടെ പക്ഷത്താണെന്നു വരുത്തിത്തീര്‍ക്കുക എന്നതായിരുന്നു അവരെ യോജിപ്പിച്ച പൊതുലക്ഷ്യം. ഇന്നത്തെ സിപിഐ എം വിരുദ്ധ മാരിവില്‍ മഹാസഖ്യത്തിന്റെ ആദ്യകാല പതിപ്പ് എന്ന് വിളിക്കാവുന്ന മതമൗലികവാദികളുടെയും നവ സാമൂഹ്യപ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റിതര രാഷ്ട്രീയ പാര്‍ടികളുടെയും അരാഷ്ട്രീയവാദികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ചില ശുദ്ധാത്മാക്കളുടെയും അതേ മുന്നണി.
പത്രസമ്മേളനത്തില്‍ വിതരണംചെയ്ത ഇ എം എസിന്റെ കുറിപ്പ് മുഴുവന്‍ വായിക്കാനുള്ള ക്ഷമപോലും കാണിക്കാതെ പത്രലേഖകര്‍ ഗ്രോ വാസുവിന്റെ നിരാഹാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തുരുതുരാ ഉതിര്‍ത്തു. ഇ എം എസിന്റെ ആദ്യത്തെ പ്രതികരണം തനിക്ക് ഇതിനെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല എന്നായിരുന്നു. ഇതില്‍ തൃപ്തരാകാത്ത പത്രലേഖകര്‍ അദ്ദേഹം അഭിപ്രായം പറഞ്ഞേതീരൂ എന്ന മട്ടില്‍ വാശിപിടിച്ചു. അപ്പോള്‍ താന്‍ എന്തുകൊണ്ട് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
"ഗ്രോ വാസുവുമായി എന്തഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഒരു തൊഴിലാളി നേതാവ് മരണവുമായി ഫാക്ടറിപ്പടിക്കല്‍ മല്ലടിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ഞാന്‍ എന്തെങ്കിലും പറയുന്നത് ശരിയല്ല."
ഇത്തരം ഒരു നൈതിക ബാധ്യതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത മുഖ്യധാരാ വാര്‍ത്താ മാനേജര്‍മാരുണ്ടോ വിടുന്നു. വളഞ്ഞും തിരിഞ്ഞും അവരുടെ ചോദ്യങ്ങള്‍ ഗ്രോ വാസുവില്‍മാത്രം ഒതുങ്ങി. ഒടുവില്‍ ക്ഷമ നശിച്ച ഇ എം എസിന്റെ മറുപടി ഇന്നും കാതില്‍ മുഴങ്ങുന്നു.
"നിങ്ങള്‍ക്ക് ഞാന്‍ അഭിപ്രായം പറഞ്ഞേ മതിയാകൂ എന്നാണെങ്കില്‍ എഴുതിയെടുത്തോളൂ. വാസു നിരാഹാരം കിടക്കുന്നത് ബിര്‍ളയെ സഹായിക്കാനാണ്."
ബുദ്ധിയും മാനവും നഷ്ടപ്പെട്ടവര്‍ക്ക് പരിഹാസം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പ്രതീക്ഷിച്ചതുപോലെ പിറ്റേന്ന് കേരളം കണികണ്ടുണര്‍ന്നത് കോഴിക്കോട്ടുനിന്നുള്ള മറ്റൊരു സിപിഐ എം വിരുദ്ധ വാര്‍ത്തയാണ്. "വാസു നിരാഹാരം കിടക്കുന്നത് ബിര്‍ളയെ സഹായിക്കാന്‍: ഇ എം എസ്"
വാര്‍ത്തകളിലൂടെ കണ്ണോടിച്ച് ഇ എം എസ് അന്ന് സ്വയം ചിരിച്ചിരിക്കുമോ അതോ പാര്‍ടി ശത്രുക്കളെയോര്‍ത്ത് പരിതപിച്ചിരിക്കുമോ? അറിയില്ല. തിരിച്ചറിയുന്നത് കാലം കുറെക്കഴിഞ്ഞിട്ടും സിപിഐ എമ്മിന്റെ മാധ്യമശത്രുക്കളില്‍നിന്ന് ഇ എം എസ് പ്രതീക്ഷിച്ച മിനിമം മുതലാളിത്ത യോഗ്യത അവര്‍ നേടിയിട്ടില്ലെന്ന അതിദയനീയ വസ്തുതയാണ്. പത്രസമ്മേളനങ്ങളില്‍ പേനയ്ക്കുപുറമെ ക്യാമറകൂടി കടന്നുവരുന്നത് മുതലാളിത്തത്തിന്റെ വയസ്സറിയിപ്പാകില്ലല്ലോ.
*
എന്‍ മാധവന്‍കുട്ടി കടപ്പാട്: ദേശാഭിമാനി ദിനപത്രം 24 മാര്‍ച്ച് 2011
Wednesday, March 9, 2011
മലയാളികളല്ലാത്തവര്‍ക്കാരുണ്ട്?
(ബി) മടിക്കേരിയില്‍ നിന്ന് വീട്ടുവേലക്ക് കാസര്‍ഗോഡേക്ക് കൊണ്ടുവന്ന സഫിയയുടെ തിരോധാനം സമീപ ഭൂതകാലത്ത് പ്രമാദമായ കേസായിരുന്നു. ഗോവയില്‍ കരാറുകാരനായ ഹംസയുടെ വീട്ടില്‍ വേലക്കു നില്‍ക്കുമ്പോഴാണ് സഫിയയെ കാണാതായത്. വീട്ടുവേലക്കിടെ ചൂടുവെള്ളം വീണ് ശരീരമാകെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കൊലപ്പെടുത്തി ഹംസയുടെ ഗോവയിലുള്ള വര്‍ക്ക് സൈറ്റില്‍ കുഴിച്ചു മൂടുകയായിരുന്നു. (രണ്ടു വിവരണങ്ങളും രാജൂ പോള്‍ തയ്യാറാക്കിയ ഫീച്ചറില്‍ നിന്ന് - രക്ഷപ്പെട്ടോടിയാലും രക്ഷയില്ല - എവിടെ പോകും ഈ പൈതങ്ങള്‍ ? (മംഗളം ഡോട്ട് കോം))
2. കൊച്ചി: വീട്ടു ജോലിക്കു നിന്ന തമിഴ് ബാലികയെ ശാരീരിക പീഡനമേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ കൂടി അറസ്റില്‍. കൊല്ലപ്പെട്ട ധനലക്ഷ്മിയെ, കേസിലെ ഒന്നും രണ്‍ണ്ടും പ്രതികളായ അഡ്വ. ജോസ് കുര്യനും ഭാര്യ സിന്ധുവിനും കൈമാറിയ ഇടനിലക്കാരിയായ ഷൈലയാണ് അറസ്റിലായത്. പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ജോസ് കുര്യനെയും ഭാര്യയെയും ശനിയാഴ്ച വൈകീട്ട് ആലുവയിലെ വീട്ടില്‍ കൊണ്ടു പോയി പൊലീസ് തെളിവെടുത്തു. സ്റീലിന്റെ ഫോര്‍ക്ക്, തീക്കൊള്ളി എന്നിവയൊക്കെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. കൂടുതല്‍ പണിയെടുപ്പിക്കുന്നതിനാണ് പീഡിപ്പിച്ചത്. ഷൈലക്കെതിരെ ബാലവേല, അടിമക്കച്ചവടം എന്നിവക്കും മറ്റുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നതെന്നു സി ഐ പറഞ്ഞു. പൊള്ളലും മര്‍ദനവുമേറ്റ് അവശനിലയിലായ കുട്ടിക്ക് ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നു നല്‍കി ചികില്‍സിച്ച ഗവ. വെറ്ററിനറി സര്‍ജനെ (മൃഗ ഡോക്ടര്‍) പോലീസ് ചോദ്യം ചെയ്തു വരുന്നു. ധനലക്ഷ്മിയെ തിളച്ച വെള്ളം ദേഹത്തൊഴിച്ചും കത്തിച്ച ബീഡിക്കുറ്റികളും വിറകുകൊള്ളിയും കൊണ്ടു കുത്തിയുമാണ് പീഡിപ്പിച്ചതെന്ന് പോസ്റുമാര്‍ട്ടത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൈവിരലുകള്‍ നിലത്തു വരിച്ചു പിടിപ്പിച്ചു ഷൂ കൊണ്ടു ചവിട്ടുകയും ചെയ്തിരുന്നു. തുടയിലും മുഖത്തും ഫോര്‍ക്കിനു കുത്തി മുറിവേല്‍പ്പിച്ചിട്ടുമുണ്ട്. ധനലക്ഷ്മിയെ വീടിനുള്ളില്‍ ഉടുപ്പിടാന്‍ അനുവദിച്ചിരുന്നില്ലെന്നും പട്ടിക്കൂടു കഴുകാന്‍ ഉള്ളില്‍ കയറ്റിയ ശേഷം അതിനകത്തു പൂട്ടിയിടുമായിരുന്നുവെന്നും നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചതായി പൊലീസ് വെളിപ്പെടുത്തി. എം ബി എ ബിരുദധാരിയാണ് അക്രമിയായ സിന്ധു. (പത്ര റിപ്പോര്‍ടുകള്‍ മലയാള മനോരമ, ദേശാഭിമാനി, മാധ്യമം തുടങ്ങിയ പത്രങ്ങളില്‍ നിന്ന്).
വിവിധ മലയാള പത്രങ്ങളുടെ അച്ചടി/വെബ് എഡിഷനുകളില്‍ അടുത്ത ദിവസങ്ങളില്‍ കൊടുത്ത വാര്‍ത്തകളും ഫീച്ചറുകളുമാണ് ഇവിടെ എടുത്തെഴുതിയത്. ഒരു കാര്യം ശ്രദ്ധിക്കുക. ടെലിവിഷന്‍ ചര്‍ച്ചകളിലും പത്രങ്ങളിലെ തന്നെ മുഖ്യ പ്രദേശങ്ങളിലും ഈ 'അപ്രധാന'വാര്‍ത്തകള്‍ക്ക് ഇടം കൊടുക്കാറില്ല. എന്നാല്‍, ഷൊര്‍ണൂര്‍ സ്വദേശിനിയായ യുവതി സൌമ്യയെ; പാസഞ്ചര്‍ തീവണ്ടിയിലെ ഒഴിഞ്ഞ ലേഡീസ് കമ്പാര്‍ടുമെന്റില്‍ നിന്ന്, തമിഴനും വികലാംഗനുമായ ഗോവിന്ദച്ചാമി ആക്രമിച്ചതും താഴേക്ക് തള്ളിയിട്ടതും ബോധരഹിതയായ ആ നിസ്സഹായയെ ദാരുണമായി മാനഭംഗപ്പെടുത്തിയതിനു ശേഷം കൊലപ്പെടുത്തിയതുമായ വാര്‍ത്ത ഒരാഴ്ചയിലധികം കാലം പത്രങ്ങളും ചാനലുകളും ആഘോഷിക്കുകയായിരുന്നു. കേരളീയരെയാകെ ഞെട്ടിച്ച ഈ നിഷ്ഠൂര സംഭവത്തിന് വേണ്ടതിലും അല്‍പ്പമധികം പ്രാധാന്യം മാധ്യമങ്ങളില്‍ കൊടുത്തതിനെ നാം വിമര്‍ശിക്കേണ്ടതില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെടുത്തി വാര്‍ത്തകളുടെ മുനകളും ഏങ്കോണിപ്പുകളും സാമൂഹിക സംവിധാനത്തില്‍ എന്തു ആഘാതങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അങ്ങിനെ പരിശോധിക്കുമ്പോള്‍, മലയാളികളുടെ ആധുനിക വീക്ഷണം എന്ന സങ്കല്‍പം/യാഥാര്‍ത്ഥ്യം പൊള്ളയായ ഒന്നാണെന്ന് തെളിയുമെങ്കിലും അത് നിര്‍വഹിക്കാതെ വയ്യ.
കേരളത്തിനകത്തും പുറത്തുമുണ്ടാകുന്ന അപകട വാര്‍ത്തകള്‍ നമ്മുടെ പത്രങ്ങളും ചാനലുകളും എപ്രകാരമാണ് റിപ്പോര്‍ടു ചെയ്യാറുള്ളത്? വിമാനം തൊട്ട് കാളവണ്ടി വരെയും ബോംബ് സ്ഫോടനം തൊട്ട് തീപ്പിടിത്തം വരെയും സുനാമി തൊട്ട് കെട്ടിടമിടിഞ്ഞ് വീഴല്‍ വരെയും ഉള്ള വിവിധ തരം അപകടങ്ങള്‍ നാടെങ്ങും നടക്കാറുണ്ട്. ഇത്തരം ഏതു സംഭവം നടന്നാലും പത്രത്തിനകത്തും ചാനലിനകത്തും പുറത്തുമായി വിരാജിക്കുന്നവര്‍ക്ക് തല്‍ക്കാലത്തേക്ക് കുശാലായി. ലൈവ് ചര്‍ച്ചകളും സംഭവം നടന്ന സ്ഥലത്തു നിന്നുള്ള ലേഖകന്റെ/ലേഖികയുടെ നേരിട്ടുള്ള വിവരണങ്ങളും കൊണ്ട് കാര്യങ്ങള്‍ ഉഷാര്‍. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ഏതു തരത്തിലാണ് റിപ്പോര്‍ട് ചെയ്യുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അബുദാബിയില്‍ വെള്ളപ്പൊക്കം, ഏഴു മലയാളികള്‍ മരിച്ചു; വേളാങ്കണ്ണിയില്‍ വാഹനാപകടം, ഒരു മലയാളി കുടുംബത്തിലെ ആറംഗങ്ങള്‍ മരിച്ചു; വാളയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; പത്ത് മലയാളികള്‍ കൊല്ലപ്പെട്ടു എന്നിങ്ങനെ, മരണത്തെ സങ്കുചിത പ്രാദേശികതക്ക് കീഴ്പ്പെടുത്തിയാണ് നമ്മുടെ അച്ചടി/ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യാറുള്ളത്. മലയാളി മരിച്ചാല്‍ കൂടുതല്‍ വലിയ മരണവും മലയാളികളല്ലാത്തവര്‍ മരിച്ചാല്‍ അത് തീരെ നിസ്സാരമായ സംഭവവുമായിത്തീരുന്നതെങ്ങനെയാണ്! നവോത്ഥാനവും ഐക്യ കേരളവും സ്വാതന്ത്ര്യലബ്ധിയും ദേശീയോദ്ഗ്രഥനവും മിശ്രഭോജനവും സാമുദായികൈക്യവും ജനാധിപത്യ ഭരണവും ആധുനികതയും ഉത്തരാധുനികതയും; നിരീക്ഷിക്കാനും വിശദീകരിക്കാനും മലയാളിക്ക് ഈ സങ്കുചിത വീക്ഷണമാണോ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്? പത്രപ്രവര്‍ത്തന പരിശീലകരും പ്രസ് കൌണ്‍സിലും കോടതികളും ഉത്തരം പറയട്ടെ.
ആ ഉത്തരങ്ങള്‍ക്കായി കാത്തു നില്‍ക്കാന്‍ നമുക്ക് സമയമില്ല. കാരണം, ഇത്തരം വീക്ഷണങ്ങളുടെ അതിപ്രസരം, സങ്കുചിത പ്രാദേശിക വികാരങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ട് മാത്രം സംഭവങ്ങളെ കാണാനും പ്രതികരിക്കാനും നമ്മെ ശീലിപ്പിച്ചിരിക്കുന്നു. സൌമ്യയുടെ ദാരുണ കൊലപാതകത്തിലുണ്ടായ ഹൃദയ വ്യഥകള്‍ സഫിയയുടെയും ധനലക്ഷ്മിയുടെയും മറ്റനേകം അന്യ സംസ്ഥാന തൊഴിലാളികളുടെ നിഷ്ഠൂരമായ മരണദുരന്തങ്ങളില്‍ നമുക്കില്ലാതെ പോയിരിക്കുന്നു. മാത്രമല്ല, സൌമ്യയെ നിഷ്ഠൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമി തമിഴനും വികലാംഗനുമാണെന്ന് നൂറ്റൊന്നു വട്ടം ആവര്‍ത്തിക്കുന്നതിലൂടെ, തമിഴ് വംശജര്‍ക്കും വികലാംഗര്‍ക്കുമെതിരെ കേരളീയ സമൂഹത്തിന്റെ വെറുപ്പും വിദ്വേഷവും വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയക്കും ആക്കം കൂടുന്നു.
കുറച്ചു കാലം മുമ്പ് എടപ്പാളങ്ങാടിയില്‍, മോഷണം ആരോപിക്കപ്പെട്ട് ഗര്‍ഭിണിയും കറുത്ത തൊലിനിറമുള്ളവളുമായ തമിഴ് വംശജ 'നാട്ടുകാരാ'ല്‍ ആക്രമിക്കപ്പെട്ടത് ചാനലുകളിലും പത്രങ്ങളിലും അപലപിക്കപ്പെടുകയുണ്ടായി. എന്നാല്‍, ആരാണ് ഈ 'നാട്ടുകാരെ' രൂപീകരിച്ചത് എന്ന കാര്യം ഇതിനിടയില്‍ എല്ലാവരും മറന്നു പോയി. അപകടങ്ങളുണ്ടാകുമ്പോഴും ദുരന്തങ്ങളുണ്ടാകുമ്പോഴും സമുദായം തിരിച്ചും സംസ്ഥാനം തിരിച്ചും ഭാഷ തിരിച്ചും വേര്‍തിരിക്കുന്ന മാധ്യമ പ്രവണത തന്നെയാണ് നാട്ടുകാര്‍/അന്യര്‍ എന്ന വിരുദ്ധ ദ്വന്ദ്വം രൂപീകരിക്കുന്നത്.
എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ പൊലീസ് വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് സമര നേതാവ് സി കെ ജാനു ഒളിവില്‍ പോകുകയുണ്ടായി. പിന്നീട് പൊലീസ് അവരെ പിടി കൂടിയപ്പോള്‍, മുഖത്തും ദേഹത്തും കടുത്ത മര്‍ദനമേറ്റതിന്റെ പാടുകള്‍ കൊണ്ട് വീര്‍ത്തും കരുവാളിച്ചുമിരുന്നിരുന്നു. 'നാട്ടുകാര്‍' ആക്രമിച്ചു എന്ന പൊലീസ് ഭാഷ്യത്തെ അപ്രകാരം തന്നെ ആവര്‍ത്തിക്കുകയാണ് സ്വതന്ത്ര പത്രങ്ങളും ചാനലുകളും ചെയ്തത്. വയനാടിന്റെ യഥാര്‍ത്ഥ അവകാശികള്‍ അക്രമികളും, ആദിവാസികളെ അധീനപ്പെടുത്തി സ്ഥലം കൈക്കലാക്കിയ കുടിയേറ്റപ്രമാണിമാര്‍ നാട്ടുകാരും ആയി മാറിയ രാസപ്രക്രിയ ആരും കണ്ടില്ലെന്നു നടിച്ചു. ആര്‍ ബാലകൃഷ്ണപിള്ള കുറ്റം തെളിഞ്ഞ് തടവിലടക്കപ്പെടുമ്പോള്‍ വേറിട്ട മാധ്യമങ്ങളടക്കം അദ്ദേഹത്തിന് വീരപരിവേഷം നല്‍കുന്ന ഇക്കാലത്ത് സി കെ ജാനുവിനെ തല്ലിച്ചതച്ച 'നാട്ടുകാരെ' ആരോര്‍ക്കാന്‍!
ഇതില്‍ ഗദ്ദാമയായി ജോലി തേടി പോകുന്നത് അശ്വതി എന്നു പറയുന്ന ഹിന്ദു പെണ്‍കുട്ടിയാണ്. അവള്‍ ഇവിടുത്തെ വേഷങ്ങളും പൊട്ടും കമ്മലും ആഭരണങ്ങളും അണിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്നവളാണ്. എന്നാല്‍ സഊദി അറേബ്യയില്‍ ചെന്നിറങ്ങുമ്പോള്‍ തന്നെ അവളുടെ അസ്തിത്വം നഷ്ടപ്പെടുന്നു. അവള്‍ക്ക് അവളുടെ പേര് പോലും നഷ്ടപ്പെടുന്നു. ഈ അസ്തിത്വം നഷ്ടപ്പെടല്‍ യൂണിവേഴ്സലാണ്. ഞാനതില്‍ ഒരു ഹിന്ദു സ്ത്രീയെ തെരഞ്ഞെടുത്തത് മന:പൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ്. വിമാനത്താവളത്തില്‍ വെച്ച് മറ്റൊരു സ്ത്രീ (പേരോ വ്യക്തിത്വമോ ഇല്ലാത്ത ഈ 'മറ്റൊരു സ്ത്രീ' മുസ്ളിം സ്ത്രീയാണെന്നത് ശ്രദ്ധേയമാണ്- ലേഖകന്‍) അശ്വതിയോട് ചോദിക്കുന്നു. ഗദ്ദാമയാണോ? ഈ വിമാനത്താവളത്തിന് പുറത്തിറങ്ങുന്നതോടെ നമുക്ക് നമ്മുടെ അസ്തിത്വം തന്നെ ഇല്ലാതാവുമെന്ന് ആ സ്ത്രീ അശ്വതിയോട് പറയുന്നു. (കമലിന്റെ സിനിമാ യാത്രകള്‍ - സമകാലിക മലയാളം വാരിക 18 ഫെബ്രുവരി 2011).
മലയാളികള്‍ അന്യ നാട്ടിലനുഭവിക്കുന്ന അസ്തിത്വ വ്യഥകളും പീഡന പര്‍വ്വങ്ങളും; ഗദ്ദാമ പോലുള്ള സിനിമകളിലൂടെ ആവിഷ്ക്കരിക്കപ്പെടുമ്പോള്‍, ചാനല്‍ ചര്‍ച്ചകളായും കവര്‍ സ്റോറികളായും വരുന്നത് നല്ലതു തന്നെ. എന്നാല്‍, അതേ മലയാളികള്‍ ഭൂരിപക്ഷം അധിവസിക്കുന്ന സ്വതന്ത്ര കേരളത്തില്‍ അന്യ സംസ്ഥാനത്തു നിന്നുള്ളവര്‍ അനുഭവിക്കുന്ന അതിക്രൂരമായ പീഡനങ്ങളെ ചരിത്രത്തിന്റെ ഏതു ന്യായീകരണങ്ങളെടുത്ത് നാം സാധൂകരിക്കും?
*
ജി പി രാമചന്ദ്രന്‍
Thursday, February 3, 2011
ചങ്ങമ്പുഴപ്പേടി
'...താരുണ്യോദാര
സൌരഭം പകര്‍ന്നോനെ.
പിച്ചകപ്പൂപോലശ്രു
കവിളില്‍ തോരാത്തോനെ;
സ്വച്ഛമാം പൂന്തേന്‍ നീണ്ട
കഴുത്തില്‍ നിറഞ്ഞോനെ;
അനുരാഗത്തിന്‍ കിനാ-
വാണ്ട തൂമിഴിയാലേ-
തജപാലബാലയും
മുകരാന്‍ കൊതിച്ചോനെ;
സൌമ്യനെ, കൃശാംഗനെ,
പേലവ നിലാവിന്റെ
സൌഹൃദം ശീലിച്ചോനെ;...''
ചങ്ങമ്പുഴയുടെ നേര്‍ വ്യക്തിത്വവും കാവ്യവ്യക്തിത്വവും ഇതേക്കാള്‍ നന്നായി എങ്ങനെ വാക്കുകളിലേക്ക് പകര്‍ത്തിയെടുക്കാനാകും. ലേഖനത്തിന്റെ തുടക്കത്തില്‍ത്തന്നെ വൈലോപ്പിള്ളി മാഷിന്റെ കവിത ഉദ്ധരിച്ചുചേര്‍ത്തത് കൃത്യമായ ഉദ്ദേശ്യത്തോടെതന്നെയാണ്.
ചങ്ങമ്പുഴയെയും അദ്ദേഹത്തിന്റെ കാല്‍പ്പനികതയെയും യഥാക്രമം അപരാധിയും അപരാധവും ആയി കരുതുന്നവര്‍ ഇന്ന് സാഹിത്യരംഗത്തുണ്ട്. ചങ്ങമ്പുഴച്ചെളി കഴുകിക്കളയുകയാണ് തങ്ങള്‍ എന്ന് അവരിലൊരാള്‍ പറഞ്ഞിട്ടുമുണ്ട്. പല പതിറ്റാണ്ടുകളായി കഴുകിക്കൊണ്ടിരിക്കുന്നെങ്കിലും ആ ചെളി പോകുന്നില്ല. ചെളി എന്നത് ആവാസവ്യവസ്ഥയിലെ ജീവസഹായകമായ ഒരു ഘടകമാണ്. അതു പോയാല്‍ ആവാസവ്യവസ്ഥതന്നെ തകരും. കവിതയിലെ ചങ്ങമ്പുഴച്ചെളിയും അങ്ങനെതന്നെ!
സാഹിത്യത്തിലെ ഇപ്പറഞ്ഞ പരിഷ്കാരികള്‍ ചങ്ങമ്പുഴയെ തള്ളിക്കളഞ്ഞുകൊണ്ട് വൈലോപ്പിള്ളിയെ സ്വീകരിച്ചവരാണ്. കവിതയെ അതികാല്‍പ്പനികതയില്‍നിന്നു മോചിപ്പിച്ച് ശാസ്ത്രീയബോധത്തിന്റെ മണ്ണുറപ്പുള്ള സ്ഥലികളിലൂടെ നടത്തിച്ചത് വൈലോപ്പിള്ളിയാണെന്ന് അവര്‍ പറയുന്നു. എന്നാല്‍, ആ വൈലോപ്പിള്ളിക്ക് ചങ്ങമ്പുഴ ആരായിരുന്നു എന്നറിയുമ്പോള്‍ കഴുകിക്കളയേണ്ടതാണോ ഈ ചെളി എന്ന കാര്യത്തില്‍ അവര്‍ക്കൊരു വീണ്ടുവിചാരമുണ്ടായേക്കാം എന്ന ചിന്തയാണ്, തുടക്കത്തിലേതന്നെ ഈ കാവ്യഭാഗം ഉദ്ധരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. വൈലോപ്പിള്ളിയേക്കാള്‍ കേമരാണു തങ്ങള്‍ എന്ന് ചങ്ങമ്പുഴയെ ആക്ഷേപിക്കുന്നവര്‍ കരുതുകയില്ലായിരിക്കും എന്നാണ് എന്റെ ചിന്ത. ഇനി മറിച്ചാണു കരുതുന്നതെങ്കില്‍ പറഞ്ഞിട്ടു കാര്യമില്ലതാനും.
ഗൃഹാതുരത, വൈകാരികത തുടങ്ങിയവയൊക്കെ വളരെ സ്വാഭാവികങ്ങളായ മാനസികഭാവങ്ങളാണ്. മനസ്സുണ്ടെങ്കില്‍ ഇത് ഉണ്ടാകാതെ വയ്യ. പുതുഭാവുകത്വത്തെക്കുറിച്ചുള്ള നവചിന്തകള്‍ക്കുപോലും അവയെ മനസ്സില്‍നിന്ന് കുടിയിറക്കാന്‍ കഴിയുകയില്ല. കൃത്രിമമായുണ്ടാക്കുന്ന യുക്തിയുടെ കാവ്യസംരംഭങ്ങള്‍ക്ക് അതിനെ പകരംവയ്ക്കാനുമാകുകയില്ല. അതുകൊണ്ടാണ് ചങ്ങമ്പുഴ ഇന്നും പ്രസക്തിയോടെ തുടരുന്നത്. ബുദ്ധിജീവി ഗൌരവങ്ങള്‍ പലതും ചങ്ങമ്പുഴയെ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കിലും ആ കവിയെ അതിശയിക്കാന്‍ പിന്നീടുവന്ന ഒരു കവിക്കും സാധിച്ചിട്ടില്ല എന്ന വസ്തുതയും ബാക്കിനില്‍ക്കുന്നു. അനിയന്ത്രിതമായ സ്വാഭാവിക ജലപാതം എവിടെ? പൈപ്പില്‍നിന്ന് കൃത്യമായ ഇടവേളകളില്‍ ഇറ്റിവീഴുന്ന ജലബിന്ദുക്കളെവിടെ? ഇവ തമ്മിലുള്ള വ്യത്യാസമാണ് ചങ്ങമ്പുഴക്കവിതയും അതിനെ തിരുത്താനിറങ്ങിയ ആധുനിക കവിതയും തമ്മിലുള്ളത്!
മഹാകവി വൈലോപ്പിള്ളിക്കുപോലും ആ ഭൂതബാധയില്‍നിന്ന് ഒരിക്കലും ഒഴിഞ്ഞുനില്‍ക്കാനായില്ല എന്നതാണ് സത്യം.
'ധന്യനാമിടപ്പള്ളിലെ ഗാന-
കിന്നരന്റെ കവിതകള്‍ പാടി,
കന്യകമാരുമൊത്തയല്‍വക്കില്‍
കൈയുകൊട്ടി കളിച്ചതിന്‍ശേഷം
എന്നുടെയൊച്ച കേട്ടുവോ വേറി-
ട്ടെന്നു പിറ്റേന്നു ചോദിക്കുവോളെ..'' എന്ന്
അതല്ലെങ്കില്‍ വൈലോപ്പിള്ളി ചോദിക്കുമായിരുന്നില്ലല്ലോ. തന്നുടെയൊച്ച വേറിട്ടുകേള്‍പ്പിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു വൈലോപ്പിള്ളി. ആ ശ്രമത്തില്‍ സഫലമാംവിധം വിജയിക്കുകയുംചെയ്തു. എങ്കിലും ആ ഭൂതബാധയെ സ്നേഹിക്കാനും ആദരിക്കാനുമേ വൈലോപ്പിള്ളിക്ക് കഴിഞ്ഞുള്ളൂ. വൈലോപ്പിള്ളിക്ക് അതിന് കഴിഞ്ഞത് സ്വന്തം കാവ്യപ്രതിഭയില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ്. ആരെയും നിന്ദിക്കാതെതന്നെ തനിക്ക് കാവ്യലോകത്ത് സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ചങ്ങമ്പുഴയെ അംഗീകരിക്കാനും ആദരിക്കാനും കഴിഞ്ഞു. ആ നിലയ്ക്കുള്ള ആത്മവിശ്വാസമില്ലാതെ അല്‍പ്പപ്രതിഭരായ കവികള്‍ അസൂയാകലുഷമായ ശാപവചസ്സുമായി നടന്നു. ഇംഗ്ളീഷില്‍ മംല എന്നൊരു വാക്കുണ്ട്. ഭയംകലര്‍ന്ന ബഹുമാനത്തോടെ മാത്രം ഒന്നിനെ കാണാന്‍ കഴിയുന്നതിനെയാണത് സൂചിപ്പിക്കുന്നത്. മംല എന്ന ആ വാക്ക് സൂചിപ്പിക്കുന്ന മാനസികാവസ്ഥയായിരുന്നു പ്രസ്ഥാനനായകരാവാന്‍ വ്യഗ്രതപൂണ്ടുനടന്ന മലയാളത്തിലെ ചില ആധുനിക കവികള്‍ക്ക്.
ചങ്ങമ്പുഴ സൂര്യനെപ്പോലെ ജ്വലിച്ചുനില്‍ക്കുകയായിരുന്നു എന്നത് സത്യമാണ്. ആ സൂര്യനുമുമ്പില്‍ പലരും മെഴുകുതിരികള്‍പോലുമാവാതെ പോവുമായിരുന്നുവെന്നതും സത്യം. വൈലോപ്പിള്ളിക്കുതന്നെയും, തന്റെ ശബ്ദം വേറിട്ടുകേള്‍ക്കുമോ എന്ന ഉല്‍ക്കണ്ഠയുണ്ടായിരുന്നുവെന്നതും സത്യം. കുടിയൊഴിക്കലിന്റെ ഒരു ഈരടിയില്‍ ഭംഗ്യന്തരേണ വൈലോപ്പിള്ളി ഇതുതന്നെയാണ് സൂചിപ്പിച്ചത്.
രാത്രിയില്‍ അയല്‍വീട്ടില്‍പോയി തിരുവാതിര കളിച്ചിട്ട് തന്റെ പ്രിയപ്പെട്ടവനോട് പിറ്റേന്നു ചോദിക്കുകയാണ്; എന്റെ ഒച്ച വേറിട്ടുകേട്ടുവോ എന്ന്. ഇതില്‍ അനുരാഗത്തിന്റെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ അതിലോലമായ അനുഭവസാന്നിധ്യമുണ്ട്. അത് ചിത്രീകരിക്കേണ്ടതാണ് ആ കാവ്യസന്ദര്‍ഭം. അതുമാത്രമായിരുന്നു വൈലോപ്പിള്ളിയുടെ ഉദ്ദേശമെങ്കില്‍ തിരുവാതിരപ്പാട്ട് എന്നു പൊതുവില്‍ പറഞ്ഞുവച്ചാല്‍ മതിയായിരുന്നു. എന്നാല്‍, വൈലോപ്പിള്ളി അങ്ങനെ പറയുകയല്ല ചെയ്തത്. പിന്നെയോ? ധന്യനാമിടപ്പള്ളിലെ ഗാനകിന്നരന്റെ കവിതകള്‍ പാടിയാണ് തിരുവാതിര കളിച്ചത് എന്നുകൂടി പറഞ്ഞുവച്ചു. ഇടപ്പള്ളിലെ ആ ഗാനകിന്നരന്‍ ചങ്ങമ്പുഴയാണ്. ചങ്ങമ്പുഴയുടെ സംഗീതാത്മകമായ ആ ശബ്ദവിശേഷത്തില്‍നിന്ന് വേറിട്ട് തന്റെ ഒച്ച കേട്ടുവോ എന്നുതന്നെയാണ് വൈലോപ്പിള്ളി ചോദിച്ചത്. അങ്ങനെ ചോദിക്കുന്നിടത്ത് അവസാനിപ്പിച്ചു അദ്ദേഹം ആ ചിന്തകള്‍. തന്റെ ഒച്ച വേറിട്ടുകേള്‍പ്പിക്കാന്‍, ചങ്ങമ്പുഴയുടെ ഒച്ച അടപ്പിക്കണമെന്ന് ചിന്തിച്ചില്ല. സ്നേഹാര്‍ദ്രമായ, അനസൂയവിശുദ്ധമായ ഒരു മനസ്സ് വൈലോപ്പിള്ളിക്കുണ്ടായിരുന്നതുകൊണ്ടാണത്. അത് ഇല്ലാത്ത കുല്‍സിതത്വത്തിന്റെ മനസ്സുകള്‍ക്ക് ചങ്ങമ്പുഴയെ നിന്ദിക്കുകയേ തരമുണ്ടായിരുന്നുള്ളൂ. അവരത് ചെയ്തു; ചെയ്തുകൊണ്ടേയിരിക്കുന്നു.
ആധുനികതയുടെ പേരില്‍ ചങ്ങമ്പുഴയെ അധിക്ഷേപിച്ച ആധുനികര്‍ കാണാത്ത മറ്റൊരു കാര്യമുണ്ട്. അവര്‍ക്കുപോലും വഴികാട്ടിയായിനിന്നുകൊണ്ട് ലോകകവിതയെ പരിഭാഷപ്പെടുത്തി മലയാളത്തിലവതരിപ്പിച്ചത് ചങ്ങമ്പുഴയാണെന്നതാണ് അത്. ഏതെങ്കിലും ഒരു പ്രദേശത്തെ കവിതകള്‍മാത്രം നിരന്തരമായി പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയല്ല ചങ്ങമ്പുഴ ചെയ്തത്. ചൈനീസ്, സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, പേര്‍ഷ്യന്‍ കവിതകള്‍ പരിഭാഷപ്പെടുത്തി. ലോകകവിതയെ മലയാളിക്കുമുമ്പില്‍ സമഗ്രതയോടെ ആദ്യം അവതരിപ്പിച്ച കവിയാണ് ചങ്ങമ്പുഴ. ആധുനികര്‍ക്ക് വഴിതുറന്നുകൊടുത്തയാളാണ്. കീറ്റ്സ്, സ്വിന്‍ബേണ്‍, ടെന്നിസണ്‍, ഓസ്കാര്‍വൈല്‍ഡ്, ഹൈനെ, ഒമര്‍ഖയാം, ചെഖോവ് എന്നിങ്ങനെ എത്രയോ പേരുടെ കൃതികള്‍ പരിഭാഷപ്പെടുത്തി മലയാളവും വിശ്വസാഹിത്യവുമായുള്ള ബന്ധം സ്ഥാപിച്ചു. ഇങ്ങനെ നോക്കിയാല്‍ ലോകകവിതയെ വിപുലമായനിലയില്‍ മലയാളികള്‍ക്കുമുമ്പിലവതരിപ്പിച്ചത് ചങ്ങമ്പുഴയാണ്. ഇക്കാര്യത്തില്‍ ആകെ ഒരു ദോഷമേ പറയാനുള്ളൂ. ആരുടെ കവിത ചങ്ങമ്പുഴ പരിഭാഷപ്പെടുത്തിയാലും അത് ചങ്ങമ്പുഴക്കവിതയാവുമായിരുന്നു.
പാംഗ്രോവ്സ് ഗോള്‍ഡന്‍ ട്രഷറി എന്ന കൃതി അഞ്ച് വാള്യമായുള്ളതാണ്. ഇത് ജിയുടെ കൈയില്‍നിന്ന് ചങ്ങമ്പുഴ കടം വാങ്ങിക്കൊണ്ടുപോയിട്ട് ആറുവര്‍ഷം കഴിഞ്ഞാണ് തിരിച്ചുകൊടുത്തത് എന്ന് ജി പറഞ്ഞിട്ടുണ്ട്. ഈ ആറുവര്‍ഷംകൊണ്ട് അതിലെ നിരവധി കവിതകള്‍ ചങ്ങമ്പുഴ പരിഭാഷപ്പെടുത്തി.
പിന്നീടുവന്ന കവികളും നിരൂപകരുമൊക്കെ ചങ്ങമ്പുഴക്കവിതയ്ക്കുമുന്നില്‍ തോറ്റുപോകുകയായിരുന്നു എന്നതാണ് സത്യം. ആ കവിതയെ പൂര്‍ണമായി അളക്കാനുള്ള അളവുകോല്‍ അവരുടെ ആരുടെയും പക്കലില്ലാതെപോയി.
ചങ്ങമ്പുഴക്കവിതയുടെ ജനപ്രിയതയെ, അതേ വഴിക്കുതന്നെ പിന്തുടര്‍ന്നോ,വേറെ വഴിയിലൂടെ മറികടന്നോ ചെന്ന് ആര്‍ക്കെങ്കിലും അസ്തപ്രഭമാക്കാമായിരുന്നല്ലോ. ഇന്ന് ചങ്ങമ്പുഴച്ചെളി കഴുകിക്കളയാന്‍ ശ്രമിക്കുന്നവര്‍ക്കടക്കം ആര്‍ക്കും അതിനു കഴിഞ്ഞില്ലെന്നതാണ് സത്യം. ആ സത്യം തിരിച്ചറിയുന്നതുകൊണ്ടുതന്നെ, അതിനെ ആക്ഷേപിച്ച് സ്വത്വം സ്ഥാപിച്ചെടുക്കാനായി പിന്നീട് ശ്രമം.
നിരൂപകരുടെ കാര്യവും ഇങ്ങനെതന്നെ. തങ്ങളുടെ പക്കലുള്ള എല്ലാ മുഴക്കോലുകളും ആ കാവ്യമഹാവൃക്ഷത്തിനുമുന്നില്‍ പരാജയപ്പെടുന്നത് അവര്‍ തിരിച്ചറിഞ്ഞു. ആ കാവ്യാനുഭവം തങ്ങളുടെ നിരൂപണപദ്ധതികള്‍ക്കോ തങ്ങളുടെ പക്കലുള്ള നിരൂപണായുധങ്ങള്‍ക്കോ വഴങ്ങുന്നില്ല എന്ന് തിരിച്ചറിഞ്ഞ് അവരും ഭയന്ന് വഴിമാറി നടന്നു. ചങ്ങമ്പുഴക്കവിതയെക്കുറിച്ചുള്ള ഈ വിധത്തിലുള്ള അസൂയയും ഭയവുമാണ് മലയാളത്തില്‍ കാല്‍പ്പനികതയെത്തന്നെ അധിക്ഷേപിക്കുന്ന ഒരു മാനസികാവസ്ഥയുടെ വാതില്‍ തുറന്നിട്ടത്.
കവികള്‍ ഭയന്നു; നിരൂപകര്‍ ഭയന്നു; ക്ളാസ് മുറിയിലെ അധ്യാപകര്‍ ഭയന്നു. എങ്ങനെ ഈ നവ്യകാവ്യാനുഭൂതികളെ, സൌന്ദര്യാനുഭവത്തെ കുട്ടികള്‍ക്ക് അതിന്റെ ഭാവസമഗ്രതയോടെ പകര്‍ന്നുകൊടുക്കുമെന്നറിയാതെ അധ്യാപകര്‍ വിഷമിച്ചു. ഈ സൂര്യന്റെ മുമ്പില്‍ തങ്ങളുടെ മണ്‍ചെരാതുകള്‍ക്കെന്തു പ്രസക്തി എന്ന് കവികള്‍ വിഷമിച്ചു. ഏതുവിധത്തില്‍ ഈ കവിതയെ അളന്നുകുറിക്കുമെന്ന് നിരൂപകര്‍ വിഷമിച്ചു. ഇങ്ങനെ എല്ലാവരും ഒരുപോലെ ഭയന്നത് മലയാള കാവ്യചരിത്രത്തില്‍ ഈ ഒരു കവിയെമാത്രം! അനുവാചകരാകട്ടെ, ഇതൊന്നുമല്ല തങ്ങളുടെ പരിഗണനകള്‍ എന്നതുകൊണ്ടുതന്നെ ചങ്ങമ്പുഴക്കവിതയെ ഭയക്കാതെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു. അവര്‍ അതിനെ അനുഭവിച്ചു. കണ്ണുകൊണ്ടോ കാതുകൊണ്ടോ മാത്രമല്ല, സമസ്ത ഇന്ദ്രിയങ്ങള്‍കൊണ്ടും ആത്മാവുകൊണ്ടും ആസ്വാദകര്‍ അനുഭവിക്കുകയാണ് അന്നും ഇന്നും ചങ്ങമ്പുഴയെ. ക്ളാസ് മുറിയിലും അക്കാദമിക് ലൈബ്രറിയിലും ഒതുങ്ങാത്ത ഈ കവി ആസ്വാദകരുടെ മനസ്സില്‍മാത്രം ഒതുങ്ങിനിന്നു.
ചങ്ങമ്പുഴയ്ക്ക് ഇതറിയാമായിരുന്നു എന്നു തോന്നുന്നു. നിരൂപകരെയും കവികളെയും ഒക്കെ അദ്ദേഹം അവരുടെ പരിമിതികളോടെ തന്നെ തിരിച്ചറിഞ്ഞിരുന്നു. തന്റെ കവിതയെ ജനങ്ങള്‍ നെഞ്ചേറ്റി ലാളിക്കുമെന്നും അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇങ്ങനെ പാടിയത്:
"സാഹിത്യകാരന്മാര്‍; സാഹിത്യകാരന്മാര്‍
സാഹസികന്മാര്‍, ഭയങ്കരന്മാര്‍!
ഇല്ലവര്‍ക്കാര്‍ക്കും മനഃസാക്ഷിയെന്നൊന്നൊ-
രെള്ളോളമെങ്കിലും; എന്തുചെയ്യും?''
"ക്ഷുദ്രജന്തുക്കള്‍ തന്‍ കാഴ്ചബംഗ്ളാവതില്‍
എത്തിനോക്കുമ്പോള്‍ അറപ്പുതോന്നും''
ഇതു തന്റെയൊരു ജീവിതപരിതസ്ഥിതിയുടെ പ്രതിഫലനംകൂടിയാണ്; എന്നു ചങ്ങമ്പുഴ കണ്ടിരുന്നു.
ചങ്ങമ്പുഴയ്ക്ക് കവിത നൈസര്‍ഗികമായ ഒരു പ്രവാഹമായിരുന്നു. അന്നന്നു കാണുന്നതിനെക്കുറിച്ച്; അപ്പോഴപ്പോള്‍ തോന്നുന്നതിനെക്കുറിച്ച് അദ്ദേഹം പാടി. അന്നന്ന്അനുഭവിച്ചതിനെ അദ്ദേഹം പകര്‍ത്തി. ഏതു പകര്‍ത്തിയാല്‍ ലാഭം, ഏതു പകര്‍ത്തിയാല്‍ നഷ്ടം എന്നൊന്നും ചിന്തിച്ചില്ല. എന്തിനെക്കുറിച്ചെഴുതിയാല്‍ ഗൌരവമുള്ള കവിയാകും, എന്തിനെക്കുറിച്ചെഴുതിയാല്‍ ലാഘവത്വമുള്ള കവിയാകും എന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. അതുകൊണ്ടുതന്നെയാണ് ചിന്തയുടെ കല്ലിപ്പ് ഇല്ലാത്ത അകൃത്രിമസുന്ദരമായ ഒരു മസൃണത ആ കവിതയ്ക്ക് ജന്മസിദ്ധിയായിത്തന്നെ കിട്ടിയത്. ചങ്ങമ്പുഴ കാല്‍പ്പനിക കവി എന്ന് നമ്മള്‍ എപ്പോഴും പറയാറുണ്ട്. എന്നാല്‍, കാല്‍പ്പനികതയ്ക്ക് രണ്ട് ധാരകളുണ്ട്. ജീവിതത്തെ ഒരുപാട് സ്നേഹിക്കുകയും സമൂഹത്തോടുള്ള പ്രതിജ്ഞഞാബദ്ധത നിലനിര്‍ത്തുകയും ചെയ്യുന്ന കാല്‍പ്പനികരീതിയുണ്ട്. കാളിദാസനും വള്ളത്തോളും വൈലോപ്പിള്ളിയുമൊക്കെ ആ ധാരയില്‍പെടും. രണ്ടാമത്തേത് ജീവിതത്തെ ചിലപ്പോള്‍ സ്നേഹിക്കും; ചിലപ്പോള്‍ നിരാകരിക്കും. യൂറോപ്യന്‍ ലേറ്റര്‍ റൊമാന്റിസിസത്തിന്റെ ട്രെന്‍ഡാണിത്. ഇതില്‍ ഭാവസ്ഥിരത (Consistency) ഉണ്ടാവില്ല. കീറ്റ്സ്, സ്വിസ്ബേണ്‍ എന്നിവരൊക്കെ ഇതില്‍പെട്ടവരാണ്. ഇത് കൂടുതല്‍ സൌന്ദര്യാത്മകമാണ്; വികാരപരവുമാണ്. ഈ ദ്വന്ദസാന്നിധ്യത്തിന്റെ (bipolarity) കവിയായിരുന്നു ചങ്ങമ്പുഴ. അതുകൊണ്ടുതന്നെയാണ്, ആ കവിതകളില്‍ പ്രത്യയസ്ഥൈര്യം അസാധ്യമാകുംവിധം വൈരുധ്യം പ്രകടമായി കാണുന്നതും. ഒരേ കാഴ്ച രണ്ടുദിവസങ്ങളില്‍ രണ്ട് അനുഭവങ്ങള്‍ പ്രദാനംചെയ്താല്‍ രണ്ടും അതേപോലെ പകര്‍ത്തിവയ്ക്കും. അവയിലെ വൈരുധ്യം അദ്ദേഹത്തിന് പ്രശ്നമാകില്ല.
"സുപ്രഭാതമേ, നീയെനിക്കിന്നൊ-
രപ്സരസ്സിനെ കാണിച്ചുതന്നു''- എന്ന് എഴുതിയ ചങ്ങമ്പുഴ അടുത്ത ദിവസം
"നാരികള്‍; നാരികള്‍; വിശ്വവിപത്തിന്റെ
നാരായവേരുകള്‍; നാരകീയാഗ്നികള്‍'' എന്ന് എഴുതും.
ഒരുദിവസം മന്നത്തു പത്മനാഭനെക്കുറിച്ച് എഴുതും. അടുത്ത ദിവസം കാള്‍മാര്‍ക്സിനെക്കുറിച്ചുമെഴുതും. അപ്പോള്‍ തോന്നുന്നത് അപ്പോള്‍ പാടും. അപ്പപ്പോള്‍ അനുഭവിക്കുന്നത് അപ്പപ്പോള്‍ പകര്‍ത്തും. ഏതു പകര്‍ത്തിയാല്‍ ലാഭം ഏതു പകര്‍ത്തിയാല്‍ നഷ്ടം എന്നൊന്നും നോക്കാറില്ല. എന്തിനെക്കുറിച്ചെഴുതിയാല്‍ ഗൌരവമുള്ള കവിതയായി കണക്കാക്കപ്പെടും; എന്തിനെക്കുറിച്ചെഴുതിയാല്‍ ലാഘവത്വമുള്ള കവിയായി കണക്കാക്കപ്പെടും - ആ വിഷയമേ ചിന്തിക്കുന്നില്ല. അതാണ് കവിയുടെ അകൃത്രിമത്വം; അതാണ് ആത്മാര്‍ഥത. ഒരേകാഴ്ചതന്നെ രണ്ടുദിവസം രണ്ട് അനുഭവങ്ങളാണെങ്കില്‍ അത് രണ്ടും പകര്‍ത്തിവയ്ക്കും. ഇതില്‍ വൈരുധ്യമുണ്ടോ എന്നുപോലും ചിന്തിക്കില്ല.
'ഇന്നലെ രാത്രിയില്‍ ഞാനൊരു പൂവിന്റെ
മന്ദസ്മിതത്തില്‍ കിടന്നുറങ്ങി' എന്ന് ഒരുദിവസം.
'അത്യനഘമാമീ നിമിഷത്തിലുത്തമേ നീ മരിക്കണം
മാമകാശയം ക്രൂരമാണെങ്കിലോമനേ നീ പൊറുക്കണം' എന്ന് അടുത്തദിവസം. ഇത് ഒരു പ്രത്യേകതരം മാനസികാവസ്ഥയാണ്. അത് മറച്ചുവച്ചില്ല ചങ്ങമ്പുഴ ഒരിക്കലും.
അനുഭൂതികളായി മനസ്സില്‍ ഉണരുന്നതിനെ ചിന്തയില്‍ സ്ഫുടം ചെയ്തെടുക്കാനോ ഗൌരവപൂര്‍ണമായ ജീവിതവീക്ഷണത്തിലേക്ക് ഉയര്‍ത്തിയെടുക്കാനോ ഒന്നും അദ്ദേഹം തുനിഞ്ഞില്ല. അസാമാന്യ പ്രതിഭയുള്ള ഒരു കവിക്കും അതിന്റെ ആവശ്യവുമില്ല. കവിത മനസ്സില്‍ എങ്ങനെയുണ്ടാകുന്നുവോ, അങ്ങനെതന്നെ അകൃത്രിമസുന്ദരമായി അദ്ദേഹം അത് അവതരിപ്പിച്ചു.
അതിവൈകാരികനാകുമ്പോഴൊക്കെ താന്‍ ചങ്ങമ്പുഴയായിപ്പോകുന്നു എന്ന് വൈലോപ്പിള്ളി മാഷ് ഒരിക്കല്‍ പറഞ്ഞു. അതിവൈകാരികനായിരിക്കുന്ന സന്ദര്‍ഭം എന്നത് കവിയായിരിക്കുന്ന സന്ദര്‍ഭം എന്ന് മനസിലാക്കാം. കവിയായിരിക്കുമ്പോഴൊക്കെ ചങ്ങമ്പുഴയായിപ്പോകുന്നു എന്നര്‍ഥം. ആ പുഴയെ ബോധപൂര്‍വം മറികടക്കേണ്ടിയിരിക്കുന്നു എന്നര്‍ഥം. ആ പുഴയെ മറികടക്കാന്‍ ബോധപൂര്‍വം ശ്രമിച്ചപ്പോഴാണ് അയ്യപ്പപ്പണിക്കരും മറ്റും ടി എസ് എലിയറ്റിലും മറ്റും ചെന്നെത്തിയത് എന്നതും ഓര്‍ക്കണം. വൈലോപ്പിള്ളിക്ക് പുഴ കടന്ന് വൈലോപ്പിള്ളിയില്‍ത്തന്നെ ചെന്നെത്താന്‍ പറ്റി!
സ്വന്തം ജീവിതകാലത്താകെ ഇതുപോലെ നിറഞ്ഞുതുടിച്ചുനിന്ന മറ്റൊരു കവിയില്ല. ജീവിതകാലത്തു മാത്രമല്ല, വരും കാലങ്ങളിലും ആ പ്രഭാവം പ്രസരിച്ചുനില്‍ക്കും.
താന്‍ പടര്‍ത്തിവിട്ട വൈകാരികതയില്‍നിന്ന് ചിന്താപരതയിലേക്കും കാല്‍പ്പനികതയില്‍നിന്ന് ആധുനികതയിലേക്കുമുള്ള മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു കേരളത്തെ ചങ്ങമ്പുഴ സൃഷ്ടിച്ചു. ഇന്നും കേരളത്തിനുമുന്നില്‍ ആ അവസ്ഥ തുടരുന്നു.
ആ വൈകാരികതയില്‍നിന്ന് കേരളത്തെ എന്‍ വി കൃഷ്ണവാര്യര്‍ രക്ഷിച്ചു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അത് അതേപടി അംഗീകരിച്ചാലും ഒരു ചോദ്യം ബാക്കിനില്‍ക്കും. കേരളത്തിന് ചങ്ങമ്പുഴ ആരായിരുന്നുവോ, അതാകാന്‍ എന്‍ വിക്കു കഴിഞ്ഞുവോ? ഈ ചോദ്യത്തിനുമുന്നില്‍ ആ വാദത്തിലെ യുക്തിയുടെ മുന ഒടിയുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം തിരയുമ്പോള്‍ ചങ്ങമ്പുഴയെ നമുക്ക് കൂടുതല്‍ മനസിലാകും.
നിരൂപണരംഗത്ത് നിലവിലുള്ള ഒരു കാപട്യമാണ് ചങ്ങമ്പുഴയെയും അദ്ദേഹത്തിന്റെ കാല്‍പ്പനികതയെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്. സാധാരണ ആസ്വാദകന്റെ നിലവാരം പണ്ഡിതനായ ആസ്വാദകന്റെ നിലവാരത്തിനു താഴെയാണ് എന്ന് വാദിക്കുന്നതാണ് ആ കാപട്യം.
'Is there a majority literature?' എന്ന ഗ്രന്ഥത്തിലൂടെ ലെസ്ലി ഫൈഡ്ലര്‍ പൊളിച്ചതാണ് ഈ കാപട്യം. ഭൂരിപക്ഷസാഹിത്യം എന്നൊന്നുണ്ടോ എന്ന കൃതിയില്‍ അദ്ദേഹം ചോദിക്കുന്നു: സാങ്കേതിക പരിജ്ഞാനം ലഭിക്കാത്ത ആസ്വാദകന്റെ ഭാവുകത്വം അതു ലഭിച്ച ആസ്വാദകന്റേതിനു താഴെയാണോ? അല്ല എന്ന് ഫൈഡ്ലര്‍ വാദിക്കുന്നു. ഇതില്‍ ആദ്യത്തെ കൂട്ടരുടെ കവിയായിരുന്നു ചങ്ങമ്പുഴ. സത്യം. എന്നാല്‍, രണ്ടാമത്തെ കൂട്ടര്‍ക്ക് വിസ്മയത്തോടെയല്ലാതെ ആ പദപ്രവാഹത്തെ നോക്കിക്കാണാനാകുമോ? ഇല്ല എന്നതും സത്യം. അപ്പോള്‍ എല്ലാവരുടെയും കവിയായിരുന്നു ചങ്ങമ്പുഴ എന്ന അര്‍ഥം മെല്ലെ ഉണര്‍ന്നുവരുന്നു.
നിരൂപകര്‍ക്ക് ചങ്ങമ്പുഴക്കവിത ഒരിക്കലും വഴങ്ങിക്കൊടുത്തിട്ടില്ല എന്നതാണ് സത്യം. അതല്ലെങ്കില്‍ ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും കവിതകളെ ചേര്‍ത്തുവച്ച് ഇടപ്പള്ളിപ്രസ്ഥാനം എന്ന് അവര്‍ പറയുകയില്ലായിരുന്നല്ലോ. ജീവിതാസക്തിയുടെ ചങ്ങമ്പുഴക്കവിതയെവിടെ? ജീവിതവിരക്തിയുടെ ഇടപ്പള്ളിക്കവിതയെവിടെ? ഒന്നില്‍ ശുഭവിശ്വാസവും ജീവിതരതിയും. മറ്റൊന്നില്‍ അശുഭചിന്തകളും മൃത്യുവാസനയും. ഇവയെ രണ്ടും എങ്ങനെ ചേര്‍ത്തുവയ്ക്കും? പാരാവാരംപോലുള്ള ചങ്ങമ്പുഴയുടെ സാഹിത്യ സംഭാവനകളെവിടെ? പരിമിതമായ ഇടപ്പള്ളിയുടെ കാവ്യങ്ങളെവിടെ. ഇരുവര്‍ക്കുമിടയില്‍ താരതമ്യമില്ല എന്നതാണ് സത്യം. ചങ്ങമ്പുഴക്കവിത വളരെ സ്വാഭാവികമായുണ്ടാവുന്ന ഒരു ജലപാതംപോലെയായിരുന്നു. അനിയന്ത്രിതമായ ജലപാതത്തിന്റെ ശക്തിസൌന്ദര്യങ്ങളെവിടെ, കൃത്യമായ വ്യാസത്തില്‍, കൃത്യമായ ഇടവേളകളില്‍, കൃത്യമായ അളവില്‍ വരുന്ന പൈപ്പുവെള്ളമെവിടെ? വെള്ളച്ചാട്ടവും പൈപ്പുവെള്ളവുംപോലുള്ള വ്യത്യാസമായിരുന്നു ചങ്ങമ്പുഴയുടെ കാല്‍പ്പനികതയും അതിനെ തിരുത്താന്‍ വന്ന ആധുനികരുടെ ആധുനികതയും തമ്മില്‍ ഉണ്ടായിരുന്നത്.
ചങ്ങമ്പുഴയുടെതന്നെ രണ്ടു വരികള്‍ ആ കവിക്കും കവിതയ്ക്കുമുള്ള വിശേഷണമാകുന്നുണ്ട്. ആ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഈ പ്രബന്ധം ഉപസംഹരിക്കട്ടെ.
"എത്രലോകം തപസ്സുചെയ്താലാ
ണെത്തിടുന്നതൊരിക്കലീ ശബ്ദം
ഉത്തമകവേ, നന്നായറിവൂ
ഹൃത്തിലായതിന്‍ ദിവ്യമഹത്വം.
*
പ്രഭാവര്‍മ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 30 ജനുവരി 2011
Monday, January 17, 2011
The Criminalization of Dissent
No less a person than the Prime Minister, while speaking to IPS probationers in the capital the other day, invoked a curious argument against the Maoists. He did not just make the usual criticism that they were attempting to overthrow the Constitutional order by violent means. He went on to add: "If we don't control Naxalism we have to say good-bye to our country's ambition to sustain a growth rate of 10-11 percent per annum" (Deccan Chronicle, Dec.25). And this, he clarified, is because central India is where the bulk of the country's mineral wealth lies. Ten or eleven percent growth rate in short is elevated to the status of a national goal. Anyone who opposes policies that seek to achieve this goal is therefore acting against the national interest, and is ipso facto anti-national.
The reification involved in this piece of reasoning, as Karl Marx would have noted, is astounding. A nation can have objectives like the eradication of poverty, or the elimination of hunger, or the removal of illiteracy, or the maintenance of full employment, or the achievement of an egalitarian order; but the mere rate of augmentation of the mass of goods and services produced can not possibly be a national objective. True, some, including the Prime Minister, would argue that this rate of augmentation holds the key to the achievement of the national goals just listed, but this is a particular ideological position; others may have a different position on the relationship between growth and poverty. To posit the growth rate as a national objective is to sanctify one particular ideological position above all others as a nationally accepted one, and hence to decry anyone who opposes it as anti-national. Decrying those who oppose a particular ideological position as being anti-national is implicitly to criminalize dissent.
The Prime Minister, let us not forget, was talking not to a group of his party functionaries but to budding police officers whose job consists precisely in identifying what constitutes criminal activity. He was in short articulating an official position. Besides, given his intellectual eminence, what he says both expresses and sets the trend for the thinking of the entire establishment. His remarks therefore have to be taken very seriously.
More than a century and half ago, John Stuart Mill, while theoretically anticipating a "stationary state" (i.e. zero growth economy), had nonetheless remained unfazed by the prospect: he had declared that he would not mind a stationary state as long as the working people were better off in it. Mill had thus implicitly advanced two propositions: first, the condition of the working people did not depend upon the rate of growth of the economy, that it could be better even in a stationary economy than in a growing one; and, second, what mattered to him, and hence by inference what should matter to society according to him, was not the rate of growth per se but the condition of the working people. Both these propositions of John Stuart Mill, a liberal, are diametrically opposed to what the official neo-liberal argument advances today and wants to elevate to a national consensus.
The fact that Mill was right, that high growth may be accompanied by increasing poverty, is amply demonstrated by the recent Indian experience itself. Indeed, the empirical evidence for absolute impoverishment in the recent period of high growth is overwhelming. Let us briefly look at this evidence. The official criterion for the identification of poverty (until it was changed recently after the Tendulkar Committee Report) has been the intake of 2400 calories or less per person per day in rural India and 2100 calories or less in urban India. By this criterion, poverty has certainly increased: direct measurement of calorie intake suggests that 74.5 percent of the rural population was "poor" in 1993-4, and 87 percent in 2004-5; the corresponding figures were 57 percent and 64 percent respectively for the urban population. (These figures, based on NSS data, are from Utsa Patnaik, Economic and Political Weekly, Jan 23-29, 2010, and their veracity can not be questioned.)
Foodgrain absorption figures confirm this conclusion. Per capita foodgrain absorption (defined as net output minus net exports minus net increase in stocks) which, in round figures, was 200 kg. per annum in "British India" at the beginning of the twentieth century declined drastically to less than 150 kg. by the time of independence. Strenuous efforts by successive governments in independent India raised it to 180 kg. by the end of the eighties; but there has been a decline thereafter, marginal at first but precipitous after the late nineties, so much so that per capita foodgrain absorption in 2008, at 156 kg. by FAO estimates was lower than in any year after 1953. The period of high growth is precisely the one associated with reduction in foodgrain absorption, and hence with significant absolute impoverishment.
But the official position apotheosizing growth as a national goal and vilifying any opposition to it as anti-national is not only a reification and a vacuity; it is also dangerous, both because it criminalizes ideological dissent, and because it implicitly justifies corporate control over the State. If ten or eleven percent growth is elevated to a national goal, then obviously the agents through whom this goal is to be achieved, especially in the neo-liberal era when the public sector and public investment are frowned upon, namely, the domestic and foreign private corporations and financial interests, must be kept happy. The State must cater to their caprices, so that their "state of confidence" is kept high, and they undertake the investments necessary for high growth.
Since the alternative approach, of taxing the corporate and financial interests and using public investment as the means of raising growth, has been eschewed, even as growth itself has been apotheosized as a national goal, the achievement of this goal necessarily requires appeasing these interests by putting the entire State machinery at their disposal. It necessarily means corporate control over the State machinery. And when the Prime Minister talks of the need to get unhindered access to the mineral wealth of central India as the means to achieve the "national goal" of 10-11 percent growth rate, he obviously means ensuring unhindered access to this wealth to corporate interests.
This is precisely what has been happening; and the series of scams that the nation has watched with stupefaction over the last few weeks are only one manifestation of the extent of this corporate control.
Such corporate control inevitably brings forth resistance. All such resistance necessarily threatens the "national goal" of growth, and hence is labelled anti-national, i.e. criminal. The criminalization of dissent is immanent therefore in the corporate control over the State machinery, and the reified view of "national goals" is a justification for such control. Many have rightly attacked the draconian laws which have been introduced into the statute books in many states and under which protesters are punished. These laws, which are often attributed to the authoritarianism of this or that political formation, really spring from the authoritarianism inherent in the corporate control over the State. The renowned economist Paul Samuelson, a political liberal, had reportedly remarked that economic liberalism can be practiced only under political authoritarianism. Contemporary India testifies to the truth of this remark.
*
Prabhat Patnaik MRZINE
Prabhat Patnaik is a Marxist economist in India. This article was first published in MacroScan on 13 January 2011; it is reproduced here for non-profit educational purposes.
Sunday, January 2, 2011
Binayak Sen Sentenced to Life Term
A Sessions court judge in Raipur, capital of the BJP-ruled state of Chattisgarh, has pronounced Binayak Sen guilty of sedition and conspiracy against the State, and sentenced the good doctor to a life term in prison.
So who is Binayak Sen?
An alumni of the prestigious Christian Medical College in Vellore, who had the foolhardiness to turn his back on career both there and in the equally prestigious Jawahar Lal Nehru university in Delhi, follow the lead of the late and legendary Shankar Guha Niyogi—who was murdered some years ago by paid assassins of industrial interests for his dogged and path-breaking, hence dangerous, labours among the unorganized adivasis, dalits, women, and other voiceless denizens of the backwaters of Chattisgarh against some of the most gruesome exploitation that free Indians have known—and devote the last three or so decades of his still young life to serving among the poorest of the poor.
For decades now, this selfless and saintly man has run a weekly clinic deep in the Sal forests of the region that has drawn tribals from as far away as 30 kilometers for healing. Their only other option a two-day walk through the jungles. Sen trained hundreds of tribals to become healthcare workers, an effort whose sterling success found it acceptance as state policy, christened Mitanin Swasthya Yojna (volunteer health programme).
Inspired by Niyogi, Sen also helped set up the Shaheed (martyr) hospital, one that still operates with donations from coal miners.
Indeed much of his work parallels the sort of immersion in ministering to the wretched of the earth that the world associates with the Nobel prize winner, Mother Teresa.
With one all-important difference. Binayak, unlike the good Mother, did not think there was any great purchase in being meek. Thus it is that he made the grievous mistake of standing up and speaking for the “human rights” of god-fatherless forest dwellers in the face of the cruelties and denials vented upon them by the State, by its vigilante agency of goons named “Salwa Judum,” and, if only the judge who sentenced him had listened, by the insurgent Maoists as well.
In particular, Sen’s opposition to the displacement of a hundred thousand tribals from their homes and hearths by vigilante goons of the State made the latter saw red. Ostensibly done to facilitate police operations against the Moaist insurgents and for their own safety (sic) such displacement and any resistance to it by innocent tribals has caused unconscionable brutalities to be inflicted upon them, often on the charge that they were informants to the insurgents, and guilty of sheltering them.
As to Sen himself, does it matter that in repeatedly asking for “equity and peace” whenever querried by the media, he rarely balked from condemning the atrocities perpetrated by the armed Naxalites on innocent men, women, and children.
But in an era of McCarthyism that now seems to accompany the murderous impatience of India’s State and Corporate combine to enhance private wealth, Binayak’s infuriating doggedness of purpose in staying his course in the hinterland among the victims on the ground (had he been, like so many of us, content to combine a lucrative metropolitan career with urbanite activism, things may not have been so dire, either for him or for the State), finally broke the camel’s back, as it were.
The official finger went up, declaring the doctor public enemy number one.
II
His crimes:
Ministering to the sullen malcontents among the dregs of the dispossessed, when the State and its vigilantes had ab initio and without requirement of proof designated them Maoist sympathizers;
Visiting a sick 74-year old Naxalite ideologue in jail in the capacity both of a human rights worker (indeed, as vice-president of the well-known People’s Union for Civil Liberties), and as a doctor—all with due knowledge and permission of the relevant authorities both within the jail and outside; never mind that the said Maoist ideologue has curiously himself never yet been charged for being such, or for belonging to a banned organization. He is in jail on a plain murder charge!
And, ostensibly, (ostensibly because a slew of facts on record point to the fake nature of the evidence here), couriering three letters from the Naxal ideologue to a sympathizer outside; a charge that falls flat in the face of the testimony given by no less than jail authorities to the effect that whenever he met Sanyal, the Naxal ideologue, Sen did so in the presence of the police, and that there is no way in which he could have carried any materials unbeknown to such authorities; further investigations reveal that said letters may indeed have been “plants,” and that the testimony of the lone witness who claims to have heard someone else say that the said letters were couriered remained uncorroborated hearsay. It is germane here to recall that Vinayak Damodar Savarkar was let off in the Gandhi murder case on the ground that the approver’s testimony could not be independently corroborated!
III
The Charge
The provision of the charge of “Sedition” was, as anyone would know, incorporated into Indian jurisprudence by the British colonial rulers, like most other punitive provisions as well. And it was under that provision that both Lokmanya Tilak (“freedom is my birthright”) and Gandhi were to come to be tried then.
Not many know that during the deliberations of the Indian Constitution-makers, the overwhelming vote was for dropping the provision of “Sedition” (that Gandhi had called the “Prince” of all black laws) post-Independence. During those formative debates, Nehru had spoken as follows of Section 124-A (Sedition) of the Penal Code as it was bequeathed to the new nation-state:
“Take again Section 124-A of the Indian Penal Code. Now
so far as I am concerned that particular section is highly
objectionable and obnoxious and it should have no place
both for practical and historical reasons, if you like, in any body
of laws that we might pass. The sooner we get rid of it the
better.”
Retained as it was, shamefully, the Supreme Court of India subsequently added an all-important caveat (in the Kedarnath judgement) to it to the effect that NO act of free expression would tantamount to “Sedition” unless there was clear and irrefutable evidence of “incitement to violence” against the duly constituted State.
In the instant case, even if the three fatal letters were indeed couriered by Binayak Sen, none carries within their texts the least hint of any such violent intent.
Which would make sense in the light of the fact that Binayak, as stated above, has throughout his human rights career pleaded privately and publicly for non-violent resistance to the havoc wrought among tribals’ lives and rights by marauding mining and other corporates in violation of a litany of statutory laws, such as Schedule V of the Forest Rights Act.
Binayak’s great mistake here has been to condemn State-sponsored vigilante violence in the same breath as all other forms of violence.
A fact that goes hand-in-hand with some other facts, namely the sly collaboration of many Corporates on the ground in Chattisgarh with the insurgents, to whom they regulary have paid protection-money, and, if reports are to be credited, passing on explosive materials from factory premises as well. All done with careful deniability.
None of which tantamount to Sedition against the State! And for the simple enough reason that during the neo-liberal phase of India’s famed “development” over the last quarter century, the Corporates have come to BE the State. As incontrovertibly simple as that.
IV
Here is what seems to be happening in contemporary India.
Should you have a full-blown fascist under your chassis, you are ok. The fascist after all, as always, is only the political front of the marauding Corporate. That this is no piece of leftward polemics has been recently confirmed by the leak of the Radia tapes wherein all the fine meshings of connectivity between industrial houses, their lobbyists, their political benefactors, and other segments of the brokering power-elite among the media and bureaucracy have come to inglorious light.
But if you have under your bed someone suspected to be red (one of such suspicious circumstances in the Binayak case, would you believe it, is reference to the fact that he and people around him sometimes were heard to accost each other as “comrade”) you are best dead. And, beginning with the water-shed official murder of Shankar Guha Niyogi, the long line of perfectly innocent workers thus liquidated in those regions of India is indeed a long one; not to speak of hundreds upon hundreds who rot in the jails, often without trial.
Another way of saying the same is this: no greater enemy of the republic than the one who insists that the establishment is after all obliged by oath to the Constitution to implement its promises of equity in asset ownership and distribution, redolently enshrined in article 39 (“Directive Principles of State Policy”).
Here is how that pernicious article reads:
--The State shall, in particular, direct its policy towards securing—
(a) that the citizens, men and women equally, have the right to an adequate means of livelihood;
(b) that the ownership and control of the material resources of the community are so distributed as best to subserve the common good;
(c) that the operation of the economic system does not result in the concentration of wealth and means of production to the common detriment.
Cannily, those that framed the Constitution had the great good sense to stipulate that the “Directive Principles” would not be enforceable by law! Imagine what might have happened to class rule had they indeed been thus enforceable. The pity is that some mavericks like Binayak Sen insist that these pledges to “we the people of India” who chose, don’t you know, “to constitute India into a Sovereign Socialist Secular Democratic Republic,” promising “Justice, social, economic and political,” ought to be implemented if Indian Democracy is to have substance and true legitimacy.
More fool they.
Especially now when India is set on a path of humongous “growth” and world-mastery. What could be more seditious than to puncture that ruling-class aspiration with reminders of equity and justice, or to conflate “we the people of India” with the Republic and its future.
Thus if it takes our own McCarthyism to hold back an avalanche of menace from below, so be it. Reason that explains the current onslaught on human rights protagonists of any hue. Indeed, the next internationally recognized (and Padma Shree Awardee here at home) human rights worker facing the prospect of arrest even as I write is no less than Teesta Setalvad of the Citizens For Justice and Peace. Currently, the Pioneer newspaper, owned by a Rajya Sabha member of the Bhartiya Janata Party (the right-wing Hindu BJP) has unleashed a full campaign of calumny against her for the trouble she has taken since 2002 to stand up for the victims of the Gujarat massacres, and to pursue the legal processes of redressal on their side. A campaign of lies aided and abetted by an erstwhile co-worker of her organization, Rais Khan, who has thought it fit for reasons not far to seek to gang up on Teesta on the side of the very Hindutva brigades who remain the accused parties in that massacre.
Indeed, before long, the State might think it fit to go so far in its collaboration with its “strategic partner” as to set up our own Abu Graib and Gauntanamo Bay.
Time will tell.
*
Badri Raina
email id : badri.raina@gmail.com
ബച്ചനെ ഒളിച്ചു കടത്തിയതാര്?
എന്നാല്‍, സാംസ്ക്കാരിക നിരീക്ഷകരെ ഉത്ക്കണ്ഠപ്പെടുത്തുന്നത് അതൊന്നുമല്ല. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഒളിച്ചുകടത്തപ്പെട്ടിരിക്കുകയാണ്. ഈ അസംബന്ധത്തിലൂടെ കേരളത്തിലെ തെരുവോരങ്ങളും പത്രത്താളുകളും അശ്ളീലമയമായിക്കഴിഞ്ഞു. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങി; അമിത ദേശീയത, മുസ്ളിം വിരുദ്ധത, അക്രമോത്സുകത, കാക്കിയുടെ അപ്രമാദിത്വം, യുദ്ധരതി എന്നിങ്ങനെയുള്ള മാനുഷിക വിരുദ്ധമായ ഇതിവൃത്ത-ആഖ്യാന പ്രകടനങ്ങള്‍ വ്യാപകമായി കൊണ്ടാടപ്പെട്ടതിനെ തുടര്‍ന്നാണ്; ഈ ചിത്രങ്ങളില്‍ മേജര്‍ വേഷം അവതരിപ്പിച്ചു എന്ന പേരില്‍ മോഹന്‍ലാലിനെ പട്ടാള മേജറാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധ നാടകമായിരുന്നു ഈ മേജര്‍ പദവി. അതിരിക്കട്ടെ. അതിനു തുല്യമായ വിധത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ഇത്തരമൊരു അസംബന്ധകരമായ ദൃശ്യ വയറിളക്കം (വിഷ്വല്‍ ഡയറിയ) തുറന്നു വിടാന്‍ കേരള സര്‍ക്കാരിലെ ഏതു ഉദ്യോഗസ്ഥ ദുഷ്പ്രഭുവാണ് തുനിഞ്ഞിറങ്ങിയത് എന്നറിയില്ല.സി പി ഐ (എം) കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് ബ്രാന്റ് അംബാസഡറായ അമിതാബ് ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കല്‍ പുറകോട്ടു പോയതാണ്. കേരളത്തിലും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികളും സ്വാതന്ത്ര്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശ്വാസമാണ് അന്നനുഭവിച്ചത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് അന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു അതിനെ തുടര്‍ന്ന് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്. നരേന്ദ്രമോഡിയെക്കുറിച്ച് അമിതാബ് ബച്ചന്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഇപ്രകാരം എഴുതി:
അദ്ദേഹം(മോഡി) അടിസ്ഥാനാവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊണ്ട് ലാളിത്യത്തോടെ ജീവിക്കുകയും, ഒരു സംസ്ഥാനത്തിന്റെ തലവനാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അദ്ദേഹം സഹാനുഭൂതിയോടെയാണ് സംസാരിക്കുന്നത്. പുതിയ ആശയങ്ങളെയും ആദര്‍ശങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. സാധാരണക്കാരന്‍(കോമണ്‍ മാന്‍) എന്ന അര്‍ത്ഥത്തിലാണ് താന്‍ സി എം ആകുന്നതെന്ന അദ്ദേഹത്തിന്റെ സ്ഥിരം വ്യാഖ്യാനം ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്താണോ സംസാരിക്കുന്നത് അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് നരേന്ദ്രമോഡി.ചരിത്രം മറന്നു പോകരുത്. 1970കളില്‍ ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന്, അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ എന്നായിരുന്നു ഗുജറാത്ത് ബ്രാന്റ് അംബാസഡറായതിലൂടെ ജനാധിപത്യ വൃത്തങ്ങളില്‍ ചോദ്യമുയര്‍ന്നത്. ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കണോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് അന്തിമമായ തീരുമാനമെടുക്കുക എന്നിരിക്കിലും, നരേന്ദ്ര മോഡിയുടെ ഗുജറാത്തിന്റെ അതേ അംബാസഡറെ കേരളവും സ്വീകരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യച്ചൂരി പി ടി ഐ യോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭരണമുന്നണി നേതൃത്വം രാഷ്ട്രീയമായി ഉണര്‍ന്നെണീക്കുകയും ബച്ചനെ കേരളത്തിന്റെ പ്രതീകമാക്കുക എന്ന മൂഢാലോചന ഉപേക്ഷിക്കുകയും ചെയ്തു. രോഷാകുലനായ വൃദ്ധനായി ബച്ചന്‍ ഇതില്‍ തന്റെ അതൃപ്തി ലോകത്തെ അറിയിക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, ഉമ്മന്‍ ചാണ്ടി തുടങ്ങിയ 'ജനാധിപത്യ വാദികള്‍' ഇതില്‍ തുടര്‍ രോഷാകുലത പ്രകടിപ്പിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അടഞ്ഞതാണ്. ഇപ്പോള്‍ ആ പണ്ടാരപ്പെട്ടി കുത്തിത്തുറന്ന് പുറത്തിട്ടതാരാണ്?
ടൂറിസത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിഗ് ബിയെ, നടനില്‍ നിന്ന് കഥാപാത്രമാക്കി മാറ്റി കച്ചവടത്തിന്റെ പ്രതീകമായി ഒളിച്ചുകടത്തിയത് കേരളത്തെയും കേരളീയ ജനതയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഒമ്പതു മാസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന മറവികള്‍ക്കു മേലാണോ കേരളത്തിന്റെ സാമൂഹ്യ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? വഴിയോരങ്ങളിലെ കൂറ്റന്‍ ഹോര്‍ഡിംഗുകളിലും പത്രത്താളുകളിലെ നെടുങ്കന്‍ പരസ്യങ്ങളിലും നിവര്‍ന്നു നില്‍ക്കുന്നത് ബച്ചനാണെങ്കിലും ഉദ്ദേശിച്ചത് അതല്ല എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി; മോഹന്‍ ലാലിന്റെ പടത്തിന്മേല്‍ മേജര്‍ മഹാദേവന്‍, കാണ്ഡഹാര്‍ എന്നും ബച്ചന്റെ പടത്തിന്മേല്‍ ലോകനാഥ് ശര്‍മ്മ, കാണ്ഡഹാര്‍ എന്നും ചെറുതായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൌണ്ടര്‍ മീഡിയയില്‍ സുദീപ് കെ എസ് എഴുതിയതു പോലെ സിഗരറ്റു പാക്കറ്റിന്മേല്‍ സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയതിന് തുല്യമായ അപഹാസ്യമായ മുന്നറിയിപ്പുകള്‍ മാത്രമാണിത്.
മാത്രമല്ല, രോഷാകുലനായ ബച്ചന്റെ കൂലി കൊടുക്കാതെയാണ് അദ്ദേഹത്തെ കഥാപാത്രമെന്നോണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. കോടികള്‍ കൈക്കലാക്കിക്കൊണ്ടാണ്, ബച്ചനെപ്പോലൊരാള്‍ പരസ്യങ്ങളില്‍ മോഡലാവാറുള്ളത്. അത്തരമൊരാളെ മേജര്‍ രവിയുടെ സിനിമയില്‍ മുഖവും ശരീരവും കാണിച്ചു എന്നതിന്റെ പേരില്‍ കൂലി കൊടുക്കാതെ ചൂഷണം ചെയ്യുന്നത്, കേരളീയരുടെ അഭിമാനത്തിന് ഭൂഷണമാണെന്ന് കരുതുന്നില്ല. ബച്ചനെ മാത്രമല്ല, ഈ ഒളിച്ചു കടത്തല്‍ വഞ്ചിക്കുന്നത്. ആദര്‍ശത്തിന്റെ പേരില്‍ സിനിമാ പരസ്യങ്ങളും ലോട്ടറി പരസ്യങ്ങളും വേണ്ടെന്നു വെച്ച കുറെയധികം മാധ്യമങ്ങളെ - മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്‍പ്പിച്ചിരിക്കുകയാണിവിടെ. ആദര്‍ശത്തിനു മേല്‍ സാംസ്ക്കാരിക കള്ളക്കടത്തുകാരുടെ അധിനിവേശം എന്ന് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.താരവ്യക്തിത്വത്തിന്റെ പ്രതിനിധാനം കഥാപാത്രത്തെക്കാള്‍ എത്രയോ വലുതാണെന്ന കാര്യം കച്ചവടസിനിമയുമായി പ്രാഥമിക പരിചയം ഉള്ളവര്‍ക്കു പോലും ബോധ്യപ്പെടുന്നതാണ്. കഥാപാത്രങ്ങളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ താരനിര്‍മിതിക്ക് സഹായകമാണെന്നതു പോലെ തന്നെ താരത്തിന്റെ പ്രാഭവം കഥാപാത്രത്തിന്റെ വിശ്വാസ്യതക്കും പിന്‍ബലമേകുന്നു. ആരാധനയും പിന്തുണയും ഫാന്‍സ് അസോസിയേഷനുകളും മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച അണിയറക്കഥകളും ചേര്‍ന്ന് താരത്തെ ദൈവതുല്യനാക്കാറുമുണ്ട്. തമിഴ് നാട്ടിലും മറ്റും താരങ്ങള്‍ക്ക് ക്ഷേത്രം വരെ പണിതതും മറ്റൊന്നും കൊണ്ടല്ല. കേരളത്തില്‍ അത്തരത്തിലൊന്നും സംഭവിക്കില്ല എന്നും അത്യാവശ്യത്തിന് ഔചിത്യബോധവും ചരിത്രജ്ഞാനവും ഉള്ളവരാണ് കേരളീയര്‍ എന്നുമാണ് ഇതുവരെയും കരുതിപ്പോന്നിരുന്നത്. എന്നാല്‍, താരങ്ങളുടെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ കെട്ടിയുയര്‍ത്തപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യ-മത നിരപേക്ഷ ധാരണകള്‍ ഒലിച്ചുപോകുന്നു എന്നു വരുന്നത് ദയനീയം തന്നെയാണ്.
*
ജി പി രാമചന്ദ്രന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട്: wondering
Wednesday, December 29, 2010
ഇന്ത്യന്‍ രാഷ്ട്രീയം വലതുപക്ഷത്തേക്കോ?
മാവോയിസ്റ്റുകളും കാശ്മീരും
ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒറീസ മുതലായ സംസ്ഥാനങ്ങളില്‍ വളര്‍ന്നുവന്ന മാവോയിസ്റ്റ് ആക്രമണങ്ങള്‍ വാര്‍ത്തകളില്‍ നിരന്തരമായി ഇടം തേടി. സിആര്‍പിഎഫ് ഭടന്മാരും മറ്റ് ഭരണകൂട അനുകൂലികളുമായിരുന്നു മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് ഇരയായത്; പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകരും മാവോയിസ്റ്റ് അക്രമങ്ങളെ അമര്‍ച്ചചെയ്യുന്നതിനോ അക്രമങ്ങളുടെ അടിത്തറയായ സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ വേണ്ടത്ര ശ്രദ്ധ കേന്ദ്ര ഭരണകൂടം കാണിച്ചിട്ടില്ല. അതേസമയം, ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന ഭരണകൂടങ്ങളില്‍ ആരോപിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മാവോയിസ്റ്റുകളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മാത്രമല്ല, കേന്ദ്രഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും ശക്തമായ വിമര്‍ശനത്തിനും പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് പാത്രമായി. മാവോയിസ്റ്റുകള്‍ക്ക് ജനപിന്തുണ നേടിക്കൊടുത്തത് കേന്ദ്ര സാമ്പത്തിക നയങ്ങളാണെന്നും അതിന്റെ ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കുക മാത്രമേ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളുവെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ ആക്രമണമുണ്ടായത്. ഇരകളെ പഴിചാരുന്ന ഈ വിദ്യയ്ക്ക് നിരവധി ബുദ്ധീജീവികളും കൂട്ടുനിന്നു.
കാശ്മീരും കലാപത്തിന്റെ നിഴലിലായിരുന്നു. ഒരു കുട്ടിയുടെ മരണത്തെച്ചൊല്ലിയുള്ള സംഘര്‍ഷം പട്ടാളവും ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലെത്തിക്കുകയും ജനക്കൂട്ടത്തിനെതിരെ പട്ടാളം നടത്തിയ വെടിവെയ്പ് നിരവധിപേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഏതെങ്കിലും തീവ്രവാദി സംഘടന ഇതിനുപിന്നില്‍നിന്നുവെന്നാരും പറയുന്നില്ല. ദീര്‍ഘകാലത്തെ പട്ടാള-പൊലീസ് രാജിനോടുള്ള ചെറുത്തുനില്‍പായിരുന്നു അവിടെ കണ്ടത്. യുപിഎ സര്‍ക്കാര്‍ താങ്ങിനിര്‍ത്തുന്നു ഒമര്‍ അബ്ദുള്ള ഗവണ്‍മെന്റിന്റെ പിടിപ്പുകേടും അവിടെ പ്രത്യക്ഷമായിരുന്നു. കാശ്മീരിലെ ഏകപക്ഷീയമായ പട്ടാളനടപടികള്‍ അവസാനിപ്പിക്കണമെന്നും വിവിധ കാശ്മീരി സംഘടനകളുമായി ചര്‍ച്ചനടത്തണമെന്നും സിപിഐ (എം) അടക്കമുള്ള രാഷ്ട്രീയ പാര്‍ടികള്‍ ആവശ്യപ്പെട്ടു. ചര്‍ച്ച നടത്താന്‍ സിപിഐ (എം) തന്നെ മുന്നോട്ടിറങ്ങുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് കാശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍തന്നെ മുന്നോട്ടുവന്നത്. പട്ടാള നടപടികള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ ഏറെ പുരോഗമിച്ച മട്ടില്ല.
നവലിബറല്‍ നയങ്ങളുടെ ദുരന്തഫലങ്ങള്‍
നവലിബറല്‍ നയങ്ങളുമായി കേന്ദ്ര ഭരണകൂടം ഏറെ മുന്നോട്ടുപോയ വര്‍ഷവുമായിരുന്നു. പൊതുമേഖലാ വ്യവസായങ്ങളടക്കം എല്ലാ മേഖലകളും വിദേശ പ്രത്യക്ഷ നിക്ഷേപത്തിനായി തുറന്നുകൊടുക്കപ്പെട്ടു. വിദേശ സര്‍വ്വകലാശാലകളെ ഇന്ത്യയില്‍ അനുവദിക്കുന്ന നിയമവും ഗവേഷണ സ്ഥാപനങ്ങളോടൊപ്പം സര്‍വ്വകലാശാലകളെയും പേറ്റന്റ് വ്യവസ്ഥകള്‍ക്കുള്ളില്‍ കൊണ്ടുവരുന്ന നിയമവും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. വിദ്യാഭ്യാസംപോലുള്ള മേഖലകളില്‍ പൂര്‍ണ്ണമായ കേന്ദ്രീകരണം നടപ്പിലാക്കുകയും അതുവഴി കമ്പോള വ്യവസ്ഥ അടിച്ചേല്‍പിക്കുകയുമാണ് കേന്ദ്രഭരണകൂടം ചെയ്തുവരുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തുള്ള വാണിജ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യവും സിബിഎസ്ഇ അംഗീകൃത സ്കൂളുകളുടെ വ്യാപനവും ഈ കേന്ദ്രീകരണത്തെയും വാണിജ്യവല്‍ക്കരണത്തെയും ശക്തിപ്പെടുത്തുകയാണ്. സേവനമേഖലയില്‍പോലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു.
ഇത് രണ്ടുതരത്തിലുള്ള ഫലങ്ങളാണ് ഇന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒന്ന്, കേന്ദ്രഭരണകൂടത്തിന്റെ അമിത കേന്ദ്രീകരണം വിഭവങ്ങളുടെയും ഫൈനാന്‍സിങ്ങിന്റെയും കേന്ദ്രീകരണത്തിനിടയാക്കുന്നു. അതിനോടൊപ്പം ഉദാരവല്‍ക്കരണനയങ്ങള്‍വഴിയായി സ്വകാര്യ കോര്‍പ്പറേറ്റ് മൂലധനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സൌകര്യങ്ങളും സൃഷ്ടിക്കുന്നു. വിദ്യാഭ്യാസനയത്തിന്റെ ഭാഗമായിത്തന്നെ നിരവധി കേന്ദ്രസര്‍വ്വകലാശാലകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും നിലവില്‍വരുകയാണ്. സര്‍വ്വകലാശാലകള്‍ക്കുള്ള കേന്ദ്ര മുതല്‍മുടക്കിന്റെ 85 ശതമാനവും കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കാണ് ലഭിക്കുന്നത്. സംസ്ഥാന സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ല. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍പോലും നക്കാപ്പിച്ച ഫണ്ടിങ്കൊണ്ട് കഴിഞ്ഞുകൂടേണ്ടിവരുന്നു. അതേസമയം കേന്ദ്രത്തിന്റെ ഒത്താശയോടെ നിലവില്‍വരുന്ന സര്‍വ്വീസ് മേഖലയിലെ സ്ഥാപനങ്ങള്‍ക്കും ധാരാളം പണം കൈവശമുണ്ട്. ഇതിന്റെ ഫലമായി തകര്‍ന്നടിയുന്നത് സാധാരണ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതും വളരെ ചെലവുകുറഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ വിദ്യാലയങ്ങളും ആതുരാലയങ്ങളുമാണ്. ഒരുകാലത്ത് ഗവണ്‍മെണ്ടുതന്നെ കെട്ടിയുയര്‍ത്തിയ സൌജന്യ സേവനരൂപങ്ങള്‍ ഫലത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഗവണ്‍മെണ്ടിന്റെ ഇച്ഛാശക്തികൊണ്ടുമാത്രം നിലനില്‍ക്കുന്നവയൊഴിച്ചാല്‍, മറ്റു സംസ്ഥാനങ്ങളില്‍ പൊതുസേവന രൂപങ്ങള്‍ ഇല്ലാതാകുന്നു.
കേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ ദുരന്തഫലം അനുഭവിക്കുന്നത് പൊതുവിതരണ രൂപങ്ങളിലാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെകാലത്ത് സൃഷ്ടിക്കപ്പെട്ട തൊഴിലുറപ്പു പദ്ധതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ശരിയാണ്. അതുപോലെ നിലനില്‍ക്കുന്ന മറ്റൊരു പദ്ധതിയാണ് ദേശീയ ഗ്രാമീണാരോഗ്യമിഷനും. പക്ഷേ, ബഹുഭൂരിപക്ഷം സംസ്ഥാനങങ്ങിലും ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. കേരളംപോലെ പഞ്ചായത്തുകള്‍ക്ക് ജനകീയാടിത്തറയുള്ള സംസ്ഥാനങ്ങളിലാണ് ഇവ വിജയിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ട നൂറു തൊഴില്‍ദിനങ്ങള്‍ എല്ലായിടത്തും ഉറപ്പുവരുത്താന്‍ സാധിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും 65 രൂപയിലേറെ കൂലിയില്ല. 'ആശ' പോലുള്ള ഗ്രാമീണാരോഗ്യ പ്രവര്‍ത്തകരും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതും കേരളം പോലുള്ള സംസ്ഥാനങ്ങളിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികളെ പ്രവര്‍ത്തിപ്പിക്കാന്‍ ഗവണ്‍മെന്റിതര സംഘടനകളെ (അല്ലെങ്കില്‍ സിവില്‍ സമൂഹ സംഘടനകളെ) യാണ് മുഖ്യമായി ആശ്രയിക്കുന്നത്. ഇവയ്ക്ക് ഒരു പൊതുസ്വഭാവവും ലക്ഷ്യബോധവും ഇല്ലാത്തതുകൊണ്ട് പല വിധത്തിലാണ് പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കപ്പെട്ടത്. ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനം സാധ്യമാവുകയും തൊഴിലവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തത് ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ്.
ഈ അവസ്ഥയെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റവുമായി കൂട്ടിച്ചേര്‍ത്തു വായിക്കണം. വിലക്കയറ്റത്തിന്റെ കാരണം പലതാണ്. പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ച, പ്രാദേശിക വാണിജ്യരൂപങ്ങളുടെ തകര്‍ച്ചയും റീട്ടെയില്‍രംഗത്ത് കുത്തകകളുടെ വ്യാപകമായ ഇടപെടലും, ഉല്‍പാദകരുടെയും കമ്പോളത്തിന്റെയും ഇടയില്‍ മദ്ധ്യവര്‍ത്തി കമ്മീഷന്‍ ഏജന്റുമാരുടെ വളര്‍ച്ച, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം, കാര്‍ഷിക ഉല്‍പാദനത്തിന്റെ തകര്‍ച്ച മുതലായവയെല്ലാം ചേര്‍ന്നാണ് വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്നത്. കാര്‍ഷിക ഉല്‍പാദനത്തിന്റെ തകര്‍ച്ചയും വിലക്കയറ്റവും ചേര്‍ന്ന് ഭക്ഷണപദാര്‍ത്ഥങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും ലഭ്യത പ്രശ്നമാക്കിയിരിക്കുന്നു. നിലനില്‍പിനുവേണ്ടിത്തന്നെ കടംവാങ്ങുന്ന അവസ്ഥയിലെത്തുന്നു. കടം തീര്‍ക്കാനായി അവര്‍ക്ക് നാടുവിട്ട് മറ്റു പ്രദേശങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നു. അല്ലെങ്കില്‍ ആത്മഹത്യചെയ്യുന്നു. പുറം സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുകയാണ്. ഇവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ക്ക് സാധിക്കുന്നുമില്ല.
പുതിയ രാഷ്ട്രീയ രൂപങ്ങള്‍
ഇന്ത്യയിലെ ഭൂരിപക്ഷം നേരിടുന്ന ജീവിത പ്രതിസന്ധിക്ക് ഒരു മറുവശവുമുണ്ട്. മുമ്പു സൂചിപ്പിച്ച വിലക്കയറ്റം, ഇടനിലക്കാരുടെ വളര്‍ച്ച, സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും തുടങ്ങിയവ നവലിബറല്‍ കമ്പോളവ്യവസ്ഥയെ ആശ്രയിച്ചു ജീവിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ്. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഈ മദ്ധ്യവര്‍ഗ്ഗം എണ്ണത്തില്‍ ന്യൂനപക്ഷമെങ്കിലും ശക്തമാണ്. ഇവരുടെ മൂല്യസംഹിതകളും ആശയങ്ങളുമാണ് ഇന്ത്യയുടെ കാഴ്ചപ്പാടുകളായി അവതരിപ്പിക്കപ്പെടുന്നതും. ഉദാരവല്‍ക്കരണനയങ്ങള്‍മുതല്‍ വര്‍ഗ്ഗീയ - സാമുദായിക രാഷ്ട്രീയംവരെ എല്ലാ മേഖലകളിലും ഇവരുടെ സ്വാധീനം കാണാം. കേന്ദ്രത്തില്‍ യുപിഎ മന്ത്രിസഭയെയും ഗുജറാത്തില്‍ നരേന്ദ്രമോഡിയെയും കര്‍ണാടകത്തില്‍ യെദ്യൂരപ്പയെയും നിലനിര്‍ത്തുന്നതും ഇതേ മദ്ധ്യവര്‍ഗ്ഗമാണ്. മദ്ധ്യവര്‍ഗ്ഗം ആഗ്രഹിക്കുന്ന ജനപ്രിയരാഷ്ട്രീയ നയങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞതാണ് ബീഹാര്‍ രാഷ്ട്രീയത്തെ സാധാരണയായി നിര്‍ണയിക്കുന്ന ജാതീയതയെ മറികടന്ന് ജെഡി(യു)- ബിജെപി സഖ്യത്തിന് ബിഹാറില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞതും.
പുതിയ മദ്ധ്യവര്‍ഗ്ഗം ചെലുത്തുന്ന സ്വാധീനം നവലിബറല്‍ സാമ്പത്തികനയങ്ങളുടെ അംഗീകാരമായി കരുതുന്നവരുണ്ട്. ഒരു പരിധിവരെ അതു ശരിയുമാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍, നവലിബറല്‍ രാഷ്ട്രീയം വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നത് ശക്തമായ മത രാഷ്ട്രീയവും ഭരണകൂടത്തെ ഉപയോഗിച്ചുള്ള ഭീഷണിയുടെ തന്ത്രങ്ങളും ഉപയോഗിച്ചാണ്. ഗുജറാത്ത് കൂട്ടക്കൊലയിലെ ഏറ്റവും ശക്തമായ കേസുകളിലൊന്നായ ബെസ്റ്റ് ബേക്കറികേസില്‍ സാഹിറാഷെയ്ഖിനെക്കൊണ്ട് മൊഴിമാറ്റി പറയിച്ചതും ബള്‍ക്കീസ് ബാനു വധംപോലുള്ള കൊലപാതകങ്ങളുടെ കുന്തമുന നരേന്ദ്രമോഡിയുടെനേരെ തിരിഞ്ഞപ്പോള്‍ അവയില്‍നിന്ന് മോഡി രക്ഷപ്പെടുന്നതും ഭരണകൂടത്തിന്റെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും ഉപയോഗത്തെ കാണിക്കുന്നു. മോഡിയുടെ പിണിയാളായ അമിത്ഷാ അറസ്റ്റ്ചെയ്യപ്പെട്ടെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെടുന്ന അവസ്ഥയാണ്. ഇതിനുസമാനമായ വിധത്തിലാണ് കര്‍ണാടകയില്‍ യെദ്യൂരപ്പ സ്വന്തം മക്കളുടെ ഭൂവിനിയോഗ അഴിമതിക്കേസില്‍നിന്ന് തടിയൂരുന്നത്. ബീഹാറില്‍ നിതീഷ്കുമാറിന്റെ വിജയത്തിന്റെപിന്നിലും ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണം ദൃശ്യമാണ്. ഈ സംസ്ഥാനങ്ങളെല്ലാം നവലിബറല്‍ നയങ്ങളുമായി പൂര്‍ണമായി സഹകരിക്കുന്നവയും മത്സരാധിഷ്ഠിതമായിത്തന്നെ നടപ്പാക്കുകയും ചെയ്യുന്നവയാണെന്നും ഓര്‍ക്കേണ്ടതാണ്.
നവലിബറലിസവുമായും സാമുദായികതയുമായും അനുരഞ്ജനം ചെയ്യുന്ന മദ്ധ്യവര്‍ഗ്ഗത്തിന് സ്വന്തമായ വേവലാതികള്‍ ഇല്ലെന്നല്ല ഇതിന്റെ അര്‍ത്ഥം. വിലക്കയറ്റംമുതല്‍ തൊഴില്‍ ലഭ്യതയുടെ അനിശ്ചിതത്വംവരെയുള്ള നിരവധി പ്രശ്നങ്ങള്‍ അവരെ പൊറുതിമുട്ടിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളോടുള്ള സമീപനത്തെമാറ്റി മറിക്കാന്‍ സ്വത്വരാഷ്ട്രീയത്തിനും സാധിക്കുന്നു. അതിനോടൊപ്പം ഇന്ത്യ 'ഒരു വന്‍ ശക്തി'യായി മാറുകയാണെന്ന നിരന്തരമായ പ്രചാരണം ഇവരുടെ ഇടയില്‍ പുതിയ സാധ്യതകളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സൃഷ്ടിക്കുന്നു. ബാരക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം, മന്‍മോഹന്‍സിങ്ങിന്റെ ജി-20 ഉച്ചകോടിയിലെ പങ്കാളിത്തം. ഇന്ത്യ സെക്യൂരിറ്റി കൌണ്‍സിലിലെ സ്ഥിരാംഗമാകാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍, ഇപ്പോള്‍ ചൈനീസ് പ്രധാനമന്ത്രിയുടെയും റഷ്യന്‍ പ്രസിഡണ്ട് മെഡ്വെ ഡേവിന്റെയും സന്ദര്‍ശനം, ഫോര്‍ബ്സ് മാഗസിനിലെ സമ്പന്നരുടെ പട്ടികയില്‍ അംബാനിമാരുടെയും ലക്ഷ്മിമിത്തലിന്റെയും സ്ഥാനം. ലോകസുന്ദരിമാരില്‍ ഐശ്വര്യാറായിയുടെയും ലോകസ്പോര്‍ട്സ്മാന്‍മാരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും സംഗീതവിദഗ്ധരില്‍ എ ആര്‍ റഹ്മാന്റെയും സ്ഥാനം തുടങ്ങി നിരവധി ചെറുതും വലുതുമായ സംഭവങ്ങള്‍ ഒന്നു ചേര്‍ത്താണ് ഈ 'വന്‍ശക്തി' ഇമേജ് സൃഷ്ടിക്കുന്നത്. വന്‍ ശക്തിയാകാനുള്ള യോഗ്യത ഇപ്പോള്‍ മാത്രമാണ് കൈവന്നിരിക്കുന്നത് എന്ന പ്രചാരണം നവലിബറല്‍ നയങ്ങള്‍ക്കുള്ള അംഗീകാരവുമായി മാറുന്നു.
അഴിമതിയുടെ വളര്‍ച്ച
നവലിബറല്‍ നയങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കിടയില്‍തന്നെ, അവയുടെ ദൌര്‍ബല്യവും പ്രകടമാവുകയാണ്. വിവിധതരത്തിലുള്ള അഴിമതി ആരോപണങ്ങളും ഭരണകൂടത്തില്‍ കോര്‍പറേറ്റ് മുതലാളിമാരുടെയും വിവിധ വാണിജ്യ ലോബികളുടെയും നേരിട്ടുള്ള ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങളും വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച വേറൊരുകാലം ഉണ്ടായിട്ടില്ല, ഇന്ത്യ ആരവത്തോടെ സംഘടിപ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിനെയും അതിന്റെ സംഘാടകസമിതി ചെയര്‍മാനായ സുരേഷ് കല്‍മാഡിയെയും ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങളായിരുന്നു. ഗെയിംസിന്റെ നടത്തിപ്പിനുവേണ്ടി നല്‍കിയ കോണ്‍ട്രാക്ടുകളെ ചൊല്ലിയായിരുന്നു ആരോപണം. ഗെയിംസ് തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പ് അതിനുവേണ്ടി കെട്ടിയ തൂക്കുപാലം തകര്‍ന്നത് ആരോപണങ്ങളുടെ ശക്തി വര്‍ദ്ധിപ്പിച്ചു. ഗെയിംസ് നടത്തുന്ന സ്ഥലം സന്ദര്‍ശിച്ച വിദേശ ഉദ്യോഗസ്ഥരും നടത്തിപ്പിനെപ്പറ്റി സംശയങ്ങള്‍ ഉന്നയിച്ചു. നിരവധി രാജ്യങ്ങളില്‍നിന്ന് ഏറ്റവും മികച്ച അത്ലറ്റുകള്‍ ഗെയിംസില്‍ പങ്കെടുത്തില്ല. പങ്കെടുത്ത ഇന്ത്യന്‍ അത്ലറ്റുകളുടെ മികച്ച പ്രകടനം ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാനാണ് അന്നു കഴിഞ്ഞത്. അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
ഇതിനെതുടര്‍ന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്ചവാനെതിരെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി ആരോപണം ഉയര്‍ന്നത്. ഇന്ത്യയിലെ പത്രപ്രവര്‍ത്തനത്തില്‍ പെയ്ഡ് ന്യൂസ് സംസ്കാരം തുടങ്ങിവെച്ച രാഷ്ട്രീയ നേതാവാണ് അശോക്ചവാന്‍. മുംബൈയില്‍ ശക്തമായ ബില്‍ഡിങ് ലോബിയും രാഷ്ട്രീയ നേതാക്കന്മാരും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. അശോക്ചവാനോടൊപ്പമുണ്ടായിരുന്ന എന്‍സിപിക്കാരന്‍ ഉപ മുഖ്യമന്ത്രി ഛഗന്‍ഭുജ്ബല്‍ ഇതിനുമുമ്പ് അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ ആളുമാണ്. എന്നാല്‍ ആദര്‍ശ് ഫ്ളാറ്റ് പണിയാന്‍ അവിഹിതമായി ഭൂമി നല്‍കി പണം സമ്പാദിച്ചു എന്ന കേസില്‍ ചവാന് രാജിവെയ്ക്കേണ്ടി വന്നപ്പോള്‍ പുറത്തുവന്നത് ദീര്‍ഘകാലത്തെ ഭൂമാഫിയാ പ്രവര്‍ത്തനങ്ങളുടെ കഥയാണ്. അശോക് ചവാനുപകരം ഒരാളെ കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച് കോണ്‍ഗ്രസിന് അവസാനം സ്വന്തം ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളെത്തന്നെ മഹാരാഷ്ട്രയിലേക്ക് പറഞ്ഞയക്കേണ്ടിവന്നു.
ഭൂമാഫിയയുമായുള്ള ബന്ധംതന്നെയാണ് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ സ്ഥാനം തെറിക്കുന്നതിനടുത്തുവരെ എത്തിച്ചത്. പക്ഷേ, വേറെയും തല്‍പരകക്ഷികളുണ്ടായിരുന്നു. മുഖ്യമന്ത്രിയാകാന്‍ തരംകാത്തു കഴിയുന്ന എച്ച് ഡി കുമാരസ്വാമിയും കോണ്‍ഗ്രസിന്റെ ഒരു കാലത്തെ ശക്തികേന്ദ്രത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന ഗവര്‍ണറും കോണ്‍ഗ്രസുകാരനുമായ എച്ച്ഡി ഭരദ്വാജും. കുമാരസ്വാമി കുറെ ബിജെപിക്കാരെ വിലയ്ക്കെടുത്തു പയറ്റാന്‍ ശ്രമിച്ചതും യെദ്യൂരപ്പയെ പുറത്താക്കാന്‍ ഭരദ്വാജ് കാണിച്ച ധൃതിയും ഒരര്‍ത്ഥത്തില്‍ ബിജെപി മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഈ ബഹളത്തിനിടയില്‍ യെദിയൂരപ്പയ്ക്കെതിരായ അഴിമതി ആരോപണം മുങ്ങിപ്പോവുകയും ചെയ്തു.
ഇതിനിടയിലാണ് കഴിഞ്ഞ യുപിഎ ഗവണ്‍മെന്റിന്റെകാലത്തുതന്നെ ഉയര്‍ന്നുവന്ന സ്പെക്ട്രം 2 ജി അഴിമതിക്കേസ് സുപ്രീംകോടതിയുടെ ശക്തമായ പരാമര്‍ശത്തിലൂടെ വീണ്ടും ഉയര്‍ന്നുവരുന്നത്. കേന്ദ്ര ഗവണ്‍മെന്റും വന്‍കിട കുത്തകകളും തമ്മിലുള്ള ബന്ധത്തെയും നവലിബറല്‍ നയങ്ങളുടെ ഭാഗമായി പുറത്തുവരുന്ന പുതിയ വാണിജ്യ സാധ്യതകളെയും വ്യക്തമായി വെളിവാക്കിയ മറ്റൊരു വിവാദം അടുത്തുണ്ടായിട്ടില്ല. മൊബൈല്‍ ഫോണ്‍ വ്യവസായികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ "ആദ്യംവരുന്ന ആള്‍ക്ക് ആദ്യം'' എന്ന മട്ടില്‍ ലൈസന്‍സുകള്‍ നല്‍കി എന്നതു മാത്രമല്ല പ്രശ്നം. ആദ്യം വരുന്ന ആള്‍ ആരായിരിക്കണമെന്നതിനെ സംബന്ധിച്ച് വിപുലമായ ലോബിയിംഗും പണമിടപാടുകളും നടന്നു എന്നതിനെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. അംബാനിമാരടക്കമുള്ള പല കോര്‍പ്പറേറ്റുകളുടെയും കമ്മീഷന്‍ ഏജന്റായ നീരാറാഡിയയുടെ ടേപ്പുകളില്‍ ആദ്യം പുറത്തുവന്ന പേരുകള്‍ പത്രപ്രവര്‍ത്തകരായ വീര്‍സാംഘ്വിയും ബര്‍ഖാദത്തുമായിരുന്നു. പിന്നീട് പ്രഫുല്‍പട്ടേല്‍, കമല്‍നാഥ് തുടങ്ങി നിരവധി മന്ത്രിമാരുടെ പേരും പുറത്തുവന്നു. ഇതിനെതുടര്‍ന്ന് നടക്കുന്ന വിജിലന്‍സ് അന്വേഷണം തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളായ കനിമൊഴി ഡയറക്ടറായി നടക്കുന്ന തമിഴ്മൈയ്യം എന്ന ഗവണ്‍മെണ്ടിതര സ്ഥാപനംവരെ നീണ്ടിരിക്കുകയാണ്. കരുണാനിധിയും അദ്ദേഹത്തിന്റെ സന്തതി പരമ്പരയും ചേര്‍ന്ന് തമിഴ്നാടിലെ സിനിമാ-ടെലിവിഷന്‍ ശൃംഖലകള്‍ മുഴുവന്‍ കയ്യടക്കാന്‍ നടത്തുന്ന നീക്കങ്ങളും ഈ അഴിമതിയും തമ്മില്‍ കൂട്ടി വായിക്കാവുന്നതാണ്. എ രാജ എന്ന ഡിഎംകെക്കാരന്‍ മന്ത്രി വന്‍ കുത്തകകളും രാഷ്ട്രീയനേതാക്കളും നടത്തുന്ന നാടകത്തില്‍ കെട്ടുന്ന വേഷത്തിന്റെ സ്വഭാവവും പരിഗണിക്കാം.
ഇതിനിടെ സ്പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷകക്ഷികള്‍ നടത്തുന്ന പാര്‍ലമെന്റ് സ്തംഭനം മൂന്നാഴ്ചകള്‍ പിന്നിട്ടു. ഇപ്പോള്‍ നടന്നുവരുന്ന വിജിലന്‍സ് അന്വേഷണം കൂടാതെ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനുമാത്രമാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്. ഇപ്പോള്‍ ആ അന്വേഷണത്തെ മോണിട്ടര്‍ ചെയ്യുമെന്ന് സുപ്രീംകോടതിയും പ്രഖ്യാപിച്ചിരിക്കുന്നു. ജെപിസിയുടെ അന്വേഷണം വന്നാല്‍ ഇനിയും വന്‍ സ്രാവുകള്‍ കുടുങ്ങാനിടയുണ്ടെന്ന് കണ്ടാകണം, കോണ്‍ഗ്രസുകാര്‍ ജെപിസി അന്വേഷണത്തിന് മടിക്കുന്നത്. നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്ക് ഈ നിലപാടിലെ ജനാധിപത്യ വിരുദ്ധ സ്വഭാവത്തെയോ സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് ഈ അഴിമതിയിലുള്ള പങ്കിനെയോ കുറിച്ച് ഒരു പരാതിയുമില്ല. ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റ് സ്തംഭനം ഒരു 'നാണക്കേടാ'യാണ് അവര്‍ വിലയിരുത്തുന്നത്'. ഒരു മന്ത്രി നടത്തുന്ന കുംഭകോണത്തിന്റെ തോതും വ്യാപ്തിയും കണ്ട് അവര്‍ അഭിമാനപുളകിതരാകുന്നുണ്ടാകും.
അതേസമയം, പാര്‍ലമെന്റ് ഒരു നോക്കുകുത്തിയാകുന്ന അവസ്ഥ തുടരുന്നു. ഒബാമയടക്കമുള്ള നിരവധി രാഷ്ട്രത്തലവന്മാര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെങ്കിലും അവരുമായുള്ള ചര്‍ച്ചകളോ അവര്‍ ഒപ്പിടുന്ന കരാറുകളോ പാര്‍ലമെന്റില്‍ ചര്‍ച്ചാവിഷയമല്ല. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒപ്പിട്ട സാമ്പത്തിക കരാറില്‍ ഇന്ത്യന്‍ ജനതയെ നേരിട്ടുബാധിക്കുന്ന ഘടകങ്ങളുണ്ടെങ്കിലും അതും പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട്ചെയ്യുകയോ അംഗീകാരം തേടുകയോ ചെയ്തിട്ടില്ല. കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ ദരിദ്രരാഷ്ട്രങ്ങളും ഇന്ത്യയിലെ സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകരും ആഗോള താപനത്തിന്റെ ഉത്തരവാദിത്വം ധനികരാഷ്ട്രങ്ങളേറ്റെടുക്കണമെന്ന വികാരമാണ് പ്രകടിപ്പിച്ചത്. അതിനെതിരായി എല്ലാ രാഷ്ട്രങ്ങളെയും കാര്‍ബണ്‍ വികിരണം വെട്ടിക്കുറയ്ക്കണമെന്ന നിലപാടാണ് കാണ്‍പൂര്‍ സമ്മേളനത്തില്‍ പരിസ്ഥിതിമന്ത്രി ജയ്റാം രമേശ് സ്വീകരിച്ചത്. ഇതും പാര്‍ലമെന്റ് ചര്‍ച്ചചെയ്ത് അംഗീകരിച്ചതല്ല. സ്പെക്ട്രം അഴിമതിയെ സംബന്ധിച്ച ജെപിസി അന്വേഷണം എന്ന ആവശ്യവും തിരസ്കരിക്കപ്പെടുകയാണ്. പാര്‍ലമെന്റിന്റെ അംഗീകാരം നിര്‍ബന്ധമായും വേണ്ട നിയമനിര്‍മ്മാണമൊഴിച്ച് മറ്റൊന്നും പാര്‍ലമെന്റിന് ബാധകമല്ല. അതുകൊണ്ടുതന്നെയാകണം, ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിച്ചാലും ഒട്ടും കുലുങ്ങാതെ ഭരണം നടത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നത്. ഒരുപക്ഷേ, പാര്‍ലമെന്റിനെ സ്തംഭിപ്പിക്കുന്നതിനു കാരണമായ അഴിമതിവലയവും ഭരണാധികാരികള്‍ക്ക് ഒരു വിഷയമല്ല.
നമ്മുടെ ഭരണകൂടത്തിന് വന്നുചേരുന്ന ഗൌരവമേറിയ മാറ്റമാണ് ഇവിടെ ചര്‍ച്ചചെയ്യേണ്ടത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ സ്വയം ധനാഢ്യരോ വന്‍കിട കോര്‍പ്പറേറ്റുകളുമായി ബന്ധമുള്ളവരോ ആയി മാറുകയാണ്. മറ്റൊരു വിഭാഗം വിദേശത്തുനിന്നും അല്ലാതെയും മാനേജ്മെന്റ് ഡിഗ്രിയും സ്വന്തം കുടുംബത്തില്‍നിന്നുതന്നെ രാഷ്ട്രീയ പാരമ്പര്യവുമുള്ളവരാണ്. ഇവരും കോര്‍പറേറ്റ് മുതലാളിമാരും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ പല രൂപങ്ങളില്‍ ഭാവങ്ങളിലും പുറത്തുവരുന്നതുമാണ്. അത്തരത്തിലുള്ള ബന്ധങ്ങളെയെല്ലാം ന്യായീകരിക്കുകയും അതിനെതിരായുള്ള വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും തമസ്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്കാരമാണ് വളര്‍ന്നുവരുന്നത്.
ഇടതുപക്ഷത്തോടുള്ള നിലപാട്
ഇതിന് ഏറ്റവും നല്ല ഉദാഹരണം ഇടതുപക്ഷ പാര്‍ടികളോട് പൊതുവില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന അന്ധമായ വിരോധമാണ്. ഇന്ത്യയിലെ സാമ്രാജ്യത്വ അധിനിവേശ രൂപങ്ങളോടും വര്‍ഗീയതയോടും ഏറ്റവും ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നത് ഇടതുപക്ഷ പാര്‍ടികളാണ്. അമേരിക്കന്‍ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഒപ്പിട്ട ആണവക്കരാറിനെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധം വൈറ്റ്ഹൌസിനെ അമ്പരപ്പിച്ചുവെന്നതിന് പ്രകാശ് കാരാട്ടിനെതിരായ അമേരിക്കന്‍ അംബാസഡറിന്റെ 'പിടിച്ചുപറിയന്‍' എന്ന പരാമര്‍ശത്തില്‍നിന്നുതന്നെ വ്യക്തമാണ്. യുപിഎ ഗവണ്‍മെന്റിനോട് ഇടതുപക്ഷം സ്വീകരിച്ച നയത്തെ ഭയത്തോടെയാണ് അമേരിക്ക കണ്ടിരുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ യുപിഎക്ക് സാധിച്ചപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചതും അമേരിക്കയായിരിക്കും.
ഇപ്പോള്‍ ഇടതുപക്ഷത്തിനെതിരെ വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളും മാധ്യമങ്ങളും ബുദ്ധിജീവികളും ചേര്‍ന്ന് നടത്തുന്ന ആക്രമണം പുറത്തുകൊണ്ടുവരുന്ന വേറൊരു വസ്തുതയുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് ഇടതുപക്ഷം സ്വീകരിച്ചുപോന്ന ക്രീയാത്മകമായ നിലപാടുകളുടെ അസ്തമയം ആഗ്രഹിക്കുന്ന ശക്തികള്‍ ആരൊക്കെയാണെന്നത് വ്യക്തമാണ്. വലതുപക്ഷ രാഷ്ട്രീയപാര്‍ടികളും വര്‍ഗീയവാദികളും ബുദ്ധിജീവികളില്‍ നല്ലൊരു വിഭാഗവും ഇന്ന് ആധിപത്യം നേടിയിരിക്കുന്ന കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരെ ഒന്നും പറയാന്‍ തയ്യാറല്ല. മാവോയിസ്റ്റുകളെയും കാശ്മീര്‍ "ആസാദി'' പ്രസ്ഥാനത്തെയും ന്യായീകരിക്കുന്നവര്‍പോലും ഇപ്പോള്‍ പ്രകടമായ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ തയ്യാറല്ല. ആഗോള സാമ്രാജ്യത്വത്തിനെതിരെ ഒന്നും പറയാന്‍ തയ്യാറാകാത്ത മമതാബാനര്‍ജിയും കേവലമായ മത രാഷ്ട്രീയത്തിനപ്പുറം സമൂഹത്തെക്കുറിച്ച് ഒരു സങ്കല്‍പവും പറയാനില്ലാത്ത 'ആസാദി' പ്രസ്ഥാനത്തെയും ന്യായീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതും അതുകൊണ്ടാകും. മുതലാളിത്ത നയങ്ങള്‍ക്കെതിരെ പ്രതിരോധം സംഘടിപ്പിക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയും ഇപ്പോള്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന രൂപങ്ങളായി മാറ്റുകയും ചെയ്യുന്ന ഇടതുപക്ഷ പാര്‍ടികളെ 'ജനശത്രു'ക്കളുടെ പരിവേഷം നല്‍കാനുള്ള ഇക്കൂട്ടരുടെ നീക്കങ്ങള്‍ ആത്യന്തികമായി സഹായിക്കുന്നത് വലതുപക്ഷത്തെയാണ്. കേരളത്തിലും പശ്ചിമബംഗാളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന്റെ സൂചനയാണ്. അത്രയും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബീഹാറില്‍ സിപിഐ (എംഎല്‍) അടക്കമുള്ള ഇടതുപക്ഷത്തിനേറ്റ പരാജയം ചൂണ്ടിക്കാണിക്കുന്നതും വേറൊന്നല്ല.
ഉദാരവല്‍ക്കരണവും സ്വത്വരാഷ്ട്രീയവും ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന അഴിമതി പരമ്പരയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന്റെ ശക്തമായ സൂചനകള്‍ നല്‍കുന്നു. മതനിരപേക്ഷതയും ജനാധിപത്യവും മാത്രമല്ല, നമ്മുടെ ഭരണസംവിധാനംപോലും വലതുപക്ഷ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കപ്പെടുന്നതിന്റെ രൂപങ്ങളാണ് വളര്‍ന്നുവരുന്നത്. ഇതിനെതിരെ സെക്കുലര്‍ ജനാധിപത്യ പുരോഗമനശക്തികളുടെ ഐക്യം എത്രമാത്രം ദൃഢമായി വളര്‍ന്നുവരുമെന്നത് വരും നാളുകളിലെ പ്രധാന പ്രശ്നങ്ങളിലൊന്നാകും.
*
ഡോ. കെ എന്‍ ഗണേശ് കടപ്പാട്: ചിന്ത വാരിക 02 January 2011
Wednesday, November 3, 2010
ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത് ?
സദാ കള്ളംപറയുന്ന മാധ്യമങ്ങളെ തിരുത്താനെത്തിയവരാണ് കൌണ്ടര്‍മീഡിയ.ഇന്‍ എന്നാണ് ഖ്യാതി. പത്രമാധ്യമങ്ങളില്‍ പണികിട്ടാത്തവരും കിട്ടിയ ശേഷം 'പണി' കിട്ടിയവരുമായ 'വാര്‍ത്തറപ്പായി'മാരാണ് ഇവിടെ ഒഴിവുസമയവിനോദമെന്ന നിലയില്‍ മാധ്യമവിചാരം ചെയ്യുന്നത്. തങ്ങള്‍ എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന അതേ അധമ മാധ്യമസംസ്‌കാരത്തെ പിന്‍പറ്റിക്കൊണ്ടും ഏറെക്കുറെ സ്വാംശീകരിച്ചുകൊണ്ടുമാണ് ഇവര്‍ വാര്‍ത്ത ആഹരിക്കുകയും വിരേചിക്കുകയും ചെയ്യുന്നത്. ഡേറ്റയില്ലാതെ വാര്‍ത്തയെഴുതുക, വാര്‍ത്തയെന്ന ലേബലില്‍ കഥയെഴുതുക, കഥ നിലനിര്‍ത്താന്‍ കൃത്രിമമായി ഡേറ്റ സൃഷ്‌ടിക്കുക, ലഭ്യമായ ഡേറ്റ വളച്ചൊടിക്കുക തുടങ്ങിയ പണികളാണ് പത്രങ്ങള്‍ ചെയ്യുന്നതെന്നാണ് ഇവരുടെ അഭിപ്രായം. അതേ പണിതന്നെയാണ് തങ്ങളും ചെയ്യുന്നതെന്ന് മാത്രം ഇവര്‍ സമ്മതിച്ചുതരില്ല. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചാലിച്ച് ലേഖനങ്ങളെഴുതുകയും അത് പലയിടങ്ങളിലും പകര്‍ത്തിയൊട്ടിച്ച് സായൂജ്യമടയുകയുമാണ് സാര്‍ത്ഥവാഹകസംഘം.
"ദേശാഭിമാനീ, സഖാക്കളെ മണ്ടന്മാരാക്കല്ലേ..." എന്ന തലക്കെട്ടില്‍ സുദീപ് കെഎസ് എഴുതിയ ലേഖനമാണ് സിന്‍ഡിക്കേറ്റ് മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള ഇവരുടെ ഗംഭീരന്‍ ചുവടുവയ്പ്പ്. എസ്‌ഡിപിഐ, ബിജെപി എന്നീ വര്‍ഗ്ഗീയകക്ഷികള്‍ക്ക് ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് സിപിഎമ്മിന്റെ സഹായത്താലാണെന്ന് വായിക്കുന്നവര്‍ക്കു തോന്നണം എന്ന ലക്ഷ്യത്തോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്. ഇത്തരം സജസ്റ്റീവ് വാര്‍ത്തകളെ ലീഡാക്കിയാണ് മംഗളം മുതല്‍ മനോരമ വരെ പിടിച്ചുനില്‍ക്കുന്നതെന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന ഇവര്‍ തന്നെവേണം ഇങ്ങനെ ചെയ്യാന്‍!
എസ്‌ഡിപിഐക്കും ബിജെപിക്കും മാത്രമല്ല, യുഡിഎഫിനും സിപിഎം വോട്ടുമറിച്ചുവെന്നും സുദീപ് ദിവാസ്വപ്‌നം കാണുന്നു. സുദീപിന്റെ താപ്പുപയോഗിച്ച് മരംകയറാന്‍ പരിശീലിക്കുന്ന നിഷ്‌പക്ഷമതികളെ മുട്ടിയിട്ട് ബ്ലോഗിലും ബസിലും ഫേസ്‌ബുക്കിലും ഓര്‍ക്കുട്ടിലുമൊന്നും വേറെയൊന്നും വായിക്കാന്‍ കിട്ടാത്ത അവസ്ഥ.
പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നിക്കുന്ന തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചില വാര്‍ഡുകളിലെയും ബ്ലോക്കുകളിലെയും കണക്കുകള്‍ ഉദ്ധരിച്ച് ഇവിടെയൊക്കെ സിപിഎമ്മും ഇടതുമുന്നണിയും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ഈ പ്രചരണം. മതത്തിനു രാഷ്‌ട്രീയത്തില്‍ ഇടപെടാമെന്നും അതവരുടെ ദൈവശാസ്‌ത്രപരമായ അവകാശമാണെന്നുമൊക്കെയുള്ള യുഡിഎഫ് വായ്‌ത്താരിയോ, ആരുടെയും വോട്ട് വേണ്ടെന്ന് ഞങ്ങള്‍ പറയില്ല എന്ന വിശാലാര്‍ത്ഥത്തിലുള്ള പ്രസ്‌താവനകളോ, വല്ലച്ചിറയിലും, പുത്തിഗൈയിലും, കണ്ണാടിയിലും, പുതുശ്ശേരിയിലും, ഇടുക്കിയിലെ ചില ഭാഗങ്ങളിലും ഒക്കെ നടന്നതും കേരളത്തിലെ പല വാര്‍ഡുകളിലും ആവര്‍ത്തിച്ചതും ആയ കോ ലീ ബീ പരീക്ഷണങ്ങളെപ്പറ്റിയോ, ആപ്പിള്‍-മാങ്ങ ഫലിതങ്ങളെപ്പറ്റിയോ, പൌരമുന്നണി ഇടപാടുകളെപ്പറ്റിയോ ഒന്നും ഈ ലേഖനം ഒന്നും പറയുന്നില്ല. ഓരോ കക്ഷിയോടും ഇടതുപക്ഷവും വലതുപക്ഷവും എടുത്തിട്ടുള്ള നിലപാടുകളെപ്പറ്റിയും ഇതിനൊന്നും പറയാനില്ല. ആകെ ഉള്ളത് ചില കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള വിഷലിപ്‌തമായ സൂചനകളും മാത്രം.
കേരളത്തില്‍ അങ്ങോളമിങ്ങോളം ബിജെപി, എസ്‌ഡിപിഐ (പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയപാര്‍ട്ടി) എന്നീ കക്ഷികളുമായി യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞുമുണ്ടാക്കിയ അപകടകരമായ സഖ്യങ്ങളും ഒത്തുകളികളും തെരഞ്ഞെടുപ്പിനു ശേഷമുള്ള വിശദമായ വിശകലനത്തില്‍ കൂടുതല്‍ വ്യക്തമാകും എന്നറിയാവുന്നവര്‍ ഒരു പ്രീഎംപ്റ്റീവ് സ്‌ട്രൈക്ക് എന്ന നിലയിലാണ് ചെറി പിക്ക് ചെയ്‌ത ഈ കണക്കുകള്‍ പുറത്ത് വിട്ടിട്ടുള്ളത് എന്ന് സംശയം തോന്നിപ്പിക്കുംവിധമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് മുതല്‍ തന്നെ ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ഡുകളിലെയും ബ്ലോക്കുകളിലെയും പഴയകാല ചരിത്രം പരിശോധിക്കുന്നതിലൂടെ ഈ പ്രചരണത്തിന്റെ പൊള്ളത്തരം വെളിവാകുന്നുണ്ട്. ഇടതുപക്ഷത്തിനു തദ്ദേശതെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച വിജയം ലഭിച്ച 2005ല്‍ ഈ ലേഖനത്തില്‍ പറയുന്ന ഇടങ്ങളില്‍ ലഭിച്ച വോട്ടും ആരൊക്കെയായിരുന്നു അന്ന് മത്സരിച്ചിരുന്നത്, അവരില്‍ ചിലര്‍ ഇന്ന് ഏത് പക്ഷത്താണ് എന്നൊക്കെ പരിശോധിക്കാം.
1. ബിജെപി ജയിച്ച വാര്‍ഡുകള്‍
പാലക്കാട് ജില്ല
പാലക്കാട്ടെ പട്ടിക്കര, ശ്രീരാമപാളയം, വടക്കന്തറ, വടക്കന്തറ ഈസ്റ്റ് , മേലാമുറി എന്നിവിടങ്ങളിലെ കണക്ക് നോക്കാം. ബി.ജെ.പിക്ക് വേണ്ടി ഇടതുപക്ഷം വോട്ടുമറിച്ചു എന്ന് ആരോപിക്കപ്പെടുന്ന ഇടങ്ങള്‍.
പട്ടിക്കര
ഇടതുപക്ഷത്തിന് തീരെ സ്വാധീനമില്ലാത്ത ഇവിടെ നിന്ന് കഴിഞ്ഞ തവണയും ജയിച്ചത് ബിജെപി തന്നെയായിരുന്നു. ഇടതുമുന്നണിക്ക് വേണ്ടി കഴിഞ്ഞ തവണ ഈ വാര്‍ഡില്‍ മത്സരിച്ചത് ഡിഐസി ആയിരുന്നു. ഡിഐസി ഇത്തവണ നില്‍ക്കുന്നത് യുഡിഎഫ് പക്ഷത്താണ്. സ്വാഭാവികമായും ഇടതുപക്ഷത്തിനു ഇന്നത്തെ നിലയില്‍ വോട്ട് കുറയുമെന്നത് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല.
ശ്രീരാമപാളയം
കഴിഞ്ഞ തവണ ബിജെപി ജയിച്ച വാര്‍ഡ്. ഇടതുപക്ഷത്തിനു സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. കഴിഞ്ഞ തവണ 900 വോട്ട് നേടിയ ബിജെപി ഇത്തവണ 600ല്പരം വോട്ടുകളില്‍ ഒതുങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ 300 വോട്ട് ബിജെപിക്ക് കുറഞ്ഞ ഇവിടെയും വോട്ട് മറിച്ചെന്ന് പറയണമെങ്കില്‍ സാമാന്യത്തില്‍ കുറഞ്ഞ വിവരദോഷം വേണ്ടിവരും.
വടക്കന്തറ
കഴിഞ്ഞ തവണയും ബിജെപി ജയിച്ച വാര്‍ഡ്. ഇത്തവണയും ബിജെപി തന്നെ ജയിച്ചിരിക്കുന്നു. കഴിഞ്ഞ തവണയും ഇത്തവണയും യുഡിഎഫിനും വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രം.
വടക്കന്തറ ഈസ്റ്റ്
കഴിഞ്ഞ തവണയും ബിജെപി ജയിച്ചിരുന്ന വാര്‍ഡ്. ഇത്തവണ അവര്‍ക്ക് 56 വോട്ട് ഇവിടെ കുറഞ്ഞിട്ടുണ്ട്.
മേലാമുറി
കഴിഞ്ഞ തവണയും ബിജെപി വന്‍ ഭൂരിപക്ഷത്തിനു ജയിച്ച വാര്‍ഡ്. സ്വതന്ത്രന്മാരായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസിനാണ് ഈ മണ്ഡലത്തില്‍ വോട്ട് കൂടി എന്നു പറയാവുന്നത്. അതും ബിജെപിക്ക് ഇടതുപക്ഷം വോട്ട് മറിച്ചതിനാല്‍ ആയിരിക്കുമോ?
ഇനി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലേക്ക് വരാം
ശ്രീരാമകൃഷ്ണാശ്രമം
എല്‍ഡിഎഫ് ജയിച്ചിരുന്ന മണ്ഡലം. കഴിഞ്ഞ തവണ ബിജെപി നേടിയത് 216 ഉം ഇത്തവണ 269 ഉം വോട്ടുകള്‍. കോണ്‍ഗ്രസ് 58ല്‍ നിന്ന് 234ലേക്ക് എത്തിയിരിക്കുന്നു. ഡിഐസിക്കും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനും സ്വാധീനമുള്ള മേഖല. അവര്‍ ഇപ്പോള്‍ യുഡിഎഫില്‍.
ശ്രീവല്ലഭ
കഴിഞ്ഞ തവണയും ബിജെപി വന്‍ ഭൂരിപക്ഷത്തിനു ജയിച്ച വാര്‍ഡ്. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയും ഒരു സ്വതന്ത്രനും മാത്രം മത്സരരംഗത്ത്. ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന വാര്‍ഡാണിത്.
മതില്‍ഭാഗം
ബിജെപി നല്ല ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ജയിച്ച മറ്റൊരു വാര്‍ഡ്. ഇത്തവണ അവര്‍ക്ക് 41 വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിനു 154 വോട്ട് കൂടി. ഇടതുപക്ഷത്തിനു കൂട്ടത്തിലെ കക്ഷികള്‍ വിട്ടുപോയിട്ടും കുറഞ്ഞത് 66 വോട്ട് മാത്രം. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ഒന്ന്.
അഴിയിടത്ത് ചിറ
കഴിഞ്ഞ തവണ ഇടതുപക്ഷം 3 വോട്ടിനു ജയിച്ച വാര്‍ഡ്. കോണ്‍ഗ്രസിനു കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. അത്തവണ നിന്ന സ്വതന്ത്രന്‍ പിടിച്ച 90 വോട്ട് യുഡിഎഫിന്റേതാണെങ്കില്‍ ഇത്തവണ ഇവിടെ അവര്‍ക്ക് 210 വോട്ട് കിട്ടിയിട്ടുണ്ട്. ഇടതുപക്ഷമുന്നണിയില്‍ നിന്ന് യുഡിഎഫിലേക്ക് ഡിഐസി വന്നതിന്റെ ഇഫക്ട്. ഇടതുപക്ഷത്തിനു കുറഞ്ഞത് ഡിഐസി മുഖേനയും മറ്റും യുഡിഎഫിനു ലഭിച്ച വോട്ടുകള്‍.
പത്തനംതിട്ടയിലേക്ക് വരാം
കൊടുംതറ
കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച മണ്ഡലം. ഇത്തവണ ബിജെപി. കഴിഞ്ഞ തവണ 167 വോട്ട് പിടിച്ച സ്വതന്ത്രന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കണക്കാക്കിയാല്‍ ഇടതുപക്ഷത്തിനു വോട്ട് നഷ്ടം 30നടുത്ത്. അല്ലെങ്കില്‍ ഇടത് സ്വതന്ത്രന്‍ ഇത്തവണ 132 വോട്ട് നേടിയിരിക്കുന്നു. ബിജെപിക്ക് കൂടിയത് ഏതാണ്ട് 190നടുത്ത് വോട്ട്. ഇടതുപക്ഷത്തു നിന്നല്ല ഈ വോട്ടെന്ന് വ്യക്തം.
അഴൂര്‍
കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിച്ച വാര്‍ഡ്. ഇത്തവണ അവര്‍ക്ക് വന്ന നഷ്‌ടം 266 വോട്ടുകള്‍. ബിജെപിക്ക് നേട്ടം 181 വോട്ടുകള്‍. ഇടതുപക്ഷത്തിനു 115 വോട്ടുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൊത്തം പോള്‍ ചെയ്‌ത വോട്ടുകളില്‍ ഇത്തവണ കുറവ് കാണുന്ന ഒരു വാര്‍ഡ്.
കാസര്‍കോട് ജില്ലയിലെ കണക്കൊന്ന് നോക്കാം
കുമ്പള ബ്ലോക്ക്
കഴിഞ്ഞ തവണ യുഡിഎഫ് ആയിരത്തില്‍പരം വോട്ടുകള്‍ക്ക് ജയിച്ച ഇവിടെ ഇത്തവണ ബിജെപി ജയിച്ചു. യുഡിഎഫിനു കുറവ് വന്ന വോട്ട് 1200നടുത്ത്. ബിജെപി നേടിയത് 1400 വോട്ടിനടുത്ത്. ഇടതുപക്ഷത്തിനു കുറവ് വന്ന വോട്ട് ഏതാണ്ട് 400നടുത്ത്. ഡിഐസിക്ക് സ്വാധീനമുള്ള പ്രദേശമാണിതെന്ന് സമീപപ്രദേശങ്ങളില്‍ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിവിന്യാസം പരിശോധിച്ചാല്‍ വ്യക്തമാകുന്നുണ്ട്.
നീര്‍ച്ചാല്‍
കഴിഞ്ഞ തവണയും ബിജെപി തന്നെ ജയിച്ചിരുന്ന സ്ഥലം. ഇത്തവണ അവര്‍ക്ക് 413 വോട്ട് കുറഞ്ഞു. കോണ്‍ഗ്രസിനു നിസ്സാരമായ കുറവ് വന്ന ഇടം. പക്ഷേ, കഴിഞ്ഞ തവണ ഡിഐസി സ്ഥാനാര്‍ത്ഥിയായിരുന്നു ഇടതുപക്ഷത്തു നിന്ന് ഇവിടെ മത്സരിച്ചിരുന്നത്. ഏതാണ്ട് 500 വോട്ട് കുറഞ്ഞു ഡിഐസി പോയ ഇടതുപക്ഷത്തിന്. ആ വോട്ടത്രയും യുഡിഎഫ് പെട്ടിയില്‍ വീണിട്ടുമില്ല. എല്ലാവര്‍ക്കും വോട്ട് കുറഞ്ഞ ഈ ബ്ലോക്കിന്റെ കണക്കും ഇടതുപക്ഷം വോട്ടുമറിച്ചു എന്നതിനു തെളിവായി ഉയര്‍ത്തിക്കാട്ടുന്ന വിദ്യ ഗംഭീരം തന്നെ അല്ലേ?
രാംദാസ് നഗര്‍
കഴിഞ്ഞ തവണ ബിജെപി ഏതാണ്ട് 4800 വോട്ടുകള്‍ക്ക് ജയിച്ച ഇടം. ഇത്തവണയും അവര്‍ അത്ര തന്നെ വോട്ടുകള്‍ക്ക് ജയിച്ചിരിക്കുന്നു. കഴിഞ്ഞ തവണയും ഇടതുപക്ഷം മൂന്നാം സ്ഥാനത്തു തന്നെ ആയിരുന്നു. എല്ലാവര്‍ക്കും വോട്ട് കുറഞ്ഞ മറ്റൊരു ഇടം. ഇതും ഇടതുപക്ഷത്തിനെതിരായ പ്രചരണത്തിനുപയോഗിക്കപ്പെടുന്നു.
ഒളിയതടുക്ക
കഴിഞ്ഞ തവണ ഏതാണ്ട് 1000 വോട്ടുകള്‍ക്ക് ബിജെപി ജയിച്ച സ്ഥലം. ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ ബിജെപി 168 വോട്ടുകള്‍ക്ക് വിജയിച്ചു. ഇടതുപക്ഷം ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെ.
കാസര്‍കോട് ജില്ലാപഞ്ചായത്ത്
കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ലഭിച്ച വോട്ട് നോക്കാം എന്ന പേരില്‍ അവര്‍ കൊടുത്തിരിക്കുന്ന ഡാറ്റയില്‍ കാര്യങ്ങള്‍ വ്യക്തമല്ല. ഒരു പക്ഷെ എത്രയും പെട്ടെന്ന് പുറത്തിറക്കേണ്ടതിന്റെ തിരക്കില്‍ വസ്‌തുതാപരമായ കാര്യങ്ങളും ക്രോസ് ചെക്ക് ചെയ്യാതിരുന്നതാവാം. EDANEER ആണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് ഇലക്ഷന്‍ കമീഷന്‍ വെബ് സൈറ്റ് വിശദമായി നോക്കിയതില്‍ നിന്ന് മനസ്സിലാകുന്നു. സ്ഥാനാര്‍ഥികളുടെ പേരുകള്‍ EDANEERല്‍ ആണ് കാണുന്നത്.
ഇവിടെ കഴിഞ്ഞതവണ 800നടുത്ത് വോട്ടുകള്‍ക്ക് യുഡിഎഫ് ജയിച്ച സ്ഥലം. അന്ന് ഇടതുപക്ഷത്തു നിന്ന് മത്സരിച്ചത് ഡിഐസി. ഇത്തവണ ഡിഐസി യുഡിഎഫിന്റെ കൂടെ. കഴിഞ്ഞ തവണത്തെ മൊത്തം വോട്ടും ഇത്തവണത്തെ മൊത്തം വോട്ടും തമ്മില്‍ വലിയ അന്തരം ഉള്ളതിനാല്‍ ആ രീതിയിലൊരു താരതമ്യം ശരിയാകുമെന്ന് തോന്നുന്നില്ല. എല്ലാവര്‍ക്കും നല്ല രീതിയില്‍ വോട്ടുകള്‍ ഇതുമൂലം വര്‍ദ്ധിച്ചിട്ടുണ്ട്. എങ്കിലും ഇത് ഇടതുപക്ഷത്തിനെതിരായി ഉപയോഗിക്കപ്പെടുന്നു.
കാരടുക്ക ബ്ലോക്ക്
അധൂര്‍
ഇത്തവണ ഇലക്ഷന്‍ കമ്മീഷന്റെ വെബ് സൈറ്റില്‍ അദൂരും അധൂരും കാണുന്നു. ലേഖനത്തില്‍ പരാമര്‍ശിക്കുന്നത് Adhur ആണെന്ന് ഇലക്ഷന്‍ കമ്മീഷന്റെ വെബ് സൈറ്റിലെ ഫലം പരിശോധിച്ചതില്‍ നിന്ന് മനസ്സിലാകുന്നു. ആ പേരില്‍ കഴിഞ്ഞ തവണ ഒന്നും കാണുന്നില്ലാത്തതിനാല്‍ താരതമ്യം സാധ്യമല്ല.
കുമ്പടാജെ
കഴിഞ്ഞ തവണയും ബിജെപി ജയിച്ച ഇടം. ഇടതുപക്ഷം 2005ല്‍പോലും മൂന്നാം സ്ഥാനത്തായിരുന്ന ഇടം. എല്ലാവര്‍ക്കും വോട്ട് കുറഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും അധികം കുറഞ്ഞത് ബിജെപിക്കും യുഡിഎഫിനും. ഇതും ഇടതുവിരുദ്ധപ്രചരണത്തിനുപയോഗിക്കപ്പെടുന്നു.
മൊവ്വാര്‍
കഴിഞ്ഞ തവണ ഈ പേരില്‍ ഒരു വാര്‍ഡോ ബ്ലോക്കോ കാണാത്തതിനാല്‍ താരതമ്യം സാധ്യമല്ല.
2. എസ്‌ഡിപിഐ ജയിച്ച വാര്‍ഡുകള്‍
ഇനി എസ്‌ഡിപിഐ ജയിച്ചുകയറിയ ഇടങ്ങളിലെ പാറ്റേണ്‍ നോക്കാം
കാസര്‍കോട് നഗരസഭ
കൊല്ലമ്പാടി
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഇടം. ഇടതുപക്ഷത്തിനു ഇവിടെ ഉള്ള സ്വാധീനം ഊഹിക്കാവുന്നതേ ഉള്ളൂ. ഇത്തവണത്തെ കുറഞ്ഞ വോട്ടും അത് തന്നെ സൂചിപ്പിക്കുന്നു. ബിജെപിക്കും സ്വാധീനമില്ലെന്ന് ലഭിച്ച വോട്ടില്‍ നിന്ന് മനസ്സിലാകുന്നു. എസ്‌ഡിപിഐക്ക് ലഭിച്ച വോട്ടിന് ഉത്തരം പറയേണ്ടത് മുസ്ലീം ലീഗാണ്.
കണ്ണൂര്‍ നഗരസഭ
കസാനക്കോട്ട സൌത്ത്
കഴിഞ്ഞ തവണ ഇടതുപക്ഷത്തു നിന്ന് ഐഎന്‍എല്‍ നേരിയ ഭൂരിപക്ഷത്തിന് മത്സരിച്ച് ജയിച്ച വാര്‍ഡാണിത്. ഐഎന്‍എല്‍ അന്ന് 560 വോട്ട് നേടിയിരുന്നു. ഇത്തവണ അവര്‍ യുഡിഎഫിനൊപ്പം പോയിട്ടും യുഡിഎഫിന്റെ വോട്ടില്‍ നാമമാത്രമായ വര്‍ദ്ധന മാത്രമേ വന്നിട്ടുള്ളൂ. ബാക്കി വോട്ട് എവിടെപ്പോയി എന്നതിന് ഉത്തരം പറയേണ്ടത് ഐഎന്‍എല്‍ ആണ്.
ഈ വാര്‍ഡിന് സമീപസ്ഥമായ വാര്‍ഡുകളില്‍ (ആറക്കല്‍, നീര്‍ച്ചാല്‍, മുഴത്തടം മുതലായവ) ലീഗ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതിന്റെ കണക്കുനോക്കിയാല്‍ ഈ പ്രദേശത്തെ രാഷ്‌ട്രീയത്തെക്കുറിച്ച് ഏകദേശധാരണകിട്ടും. എസ്‌ഡിപിഐ മത്സരിക്കാത്ത നീര്‍ച്ചാല്‍ വെസ്റ്റ് വാര്‍ഡിലെ റിസല്‍ട്ട് പ്രത്യേകം നോക്കുക. നീര്‍ച്ചാല്‍ വെസ്റ്റില്‍ കോണിചിഹ്നത്തില്‍ മത്സരിച്ച മുസ്ലീംലീഗിന്റെ പി താഹിറ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നേടിയത് 820 വോട്ട്. അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിച്ച സിപിഎമ്മിന്റെ സി പി ഖദീജയ്ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആകെ നേടാനായത് 69 വോട്ട്. ഇവിടെ എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥിയില്ല എന്ന് വീണ്ടും പറയട്ടെ. ഇതില്‍പ്പരം കാര്യങ്ങള്‍ വിശദീകരിക്കേണ്ടതില്ലല്ലോ.
തൊടുപുഴ നഗരസഭ
കീരിക്കോട്
കഴിഞ്ഞ തവണ എല്‍ഡിഎഫ് പാനലില്‍ ഡിഐസി ജയിച്ച വാര്‍ഡാണിത്. ഇത്തവണ അവര്‍ യുഡിഎഫില്‍ ചേക്കേറിയിട്ടും യുഡിഎഫിന് 64 വോട്ട് കുറയുകയാണ് ചെയ്തിട്ടുള്ളത്. ഇടതുപക്ഷത്തിനു ലഭിച്ച 230 വോട്ട് ഇടതുപക്ഷത്തിനുള്ള വോട്ടാണ്. തങ്ങള്‍ക്ക് വോട്ട് കുറവു വന്നതിനും ഡിഐസി വോട്ട് എവിടെപ്പോയി എന്നതിനും ഉത്തരം പറയേണ്ടത് യുഡിഎഫ് ആണ്. ആ ഉത്തരത്തില്‍ എസ്‌ഡിപിഐക്ക് ലഭിച്ച വോട്ട് ആരുടേത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഉണ്ട്.
ഷൊറണൂര്‍ നഗരസഭ
മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്
കഴിഞ്ഞ തവണ യുഡിഎഫ് 480 വോട്ട് നേടി ജയിച്ച ഇടം. ഇടതുപക്ഷത്തിനു ലഭിച്ച വോട്ട് 295. വിമതശല്യം, സഖ്യകക്ഷികളുടെ കൊഴിഞ്ഞ് പോക്ക് എന്നിവയാല്‍ ദുര്‍ബലരും അവശരുമായി എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ഇടതുപക്ഷത്തിനു ഇവിടെ ഉണ്ടായ വോട്ട് നഷ്ട്രം 121 മാത്രം. യുഡിഎഫിനു വന്ന നഷ്‌ടം 290! ഇടതുപക്ഷത്തു നിന്ന് കൊഴിഞ്ഞ കക്ഷികളെ കൂടെച്ചേര്‍ത്തത് കൂടെ കൂട്ടി വായിച്ചാല്‍ എസ്‌ഡിപിഐക്ക് കിട്ടിയ വോട്ട് എവിടെ നിന്ന് എന്ന് വ്യക്തമാകും.
വഞ്ചിനാട് ഡിവിഷന്‍ (വാഴക്കുളം ബ്ലോക്ക്)
ഇനി കൈവെട്ട് കേസിലെ പ്രതി മത്സരിച്ച വാര്‍ഡിന്റെ കാര്യം നോക്കാം. വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷനിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പ്രൊഫ. എ അനസ് തടവില്‍കിടന്നു മത്സരിച്ചുജയിച്ചത്. ദേശാഭിമാനി പ്രസിദ്ധീകരിച്ച ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം'നല്‍കുന്ന വാഴക്കുളം എന്ന ലേഖനത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ട്.
കഴിഞ്ഞ തവണ വഞ്ചിനാട് എന്നൊരു ഡിവിഷന്‍ ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ കാണുന്നില്ല. അതിനാല്‍ അത്തരത്തിലുള്ള താരതമ്യം സാധ്യമല്ല. സമീപപ്രദേശങ്ങളായ ചെറുവേലിക്കുന്ന്, ഒട്ടിക്കല്‍, പള്ളിപ്പുറം തുടങ്ങിയ പല ഇടങ്ങളിലും കഴിഞ്ഞ പ്രാവശ്യം ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നത് ഡിഐസി ആയിരുന്നു. സ്വാഭാവികമായും സിപിഎമ്മിന് സ്വാധീനം കുറവുള്ള പ്രദേശമാണിതെന്ന് മനസ്സിലാക്കാം.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വാഴക്കുളം കുന്നത്തുനാട് നിയമസഭാ നിയോജകമണ്ഡലത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എംഎം മോനായി നിസ്സാരവോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുന്നത്തുനാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന് സഹായമായതാവട്ടെ, കുന്നത്തുനാടിന്റെ തെക്കന്‍ മേഖലയായ തിരുവാനിയൂര്‍, ആയിക്കരനാട്, പൂത്രിക്ക, പുത്തന്‍കുരിശ് തുടങ്ങിയ പഞ്ചായത്തുകളാണ്.
1982 മുതല്‍ നാലുതവണ കുന്നത്തുനാട് മണ്ഡലത്തില്‍നിന്നും ജയിച്ചത് കോണ്‍ഗ്രസിന്റെ അതികായനായ സാക്ഷാല്‍ ടി.എച്ച്. മുസ്‌തഫയാണ്. ഈ പറഞ്ഞ വാഴക്കുളത്തുതന്നെയാണ് അദ്ദേഹം താമസിക്കുന്നത്. കരുണാകരനെയും മകന്‍ മുരളീധരനെയും പിറകെ നടന്ന് കുറ്റംപറയുന്ന മുസ്‌തഫയെ തോല്‍പ്പിക്കുക എന്നത് കരുണാകരനെ പിന്തുണയ്ക്കുന്നവരുടെയും ആവശ്യമായിരുന്നു.
കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡിഐസി സഹായത്താല്‍ എല്‍ഡിഎഫ് ആണ് ഈ പഞ്ചായത്ത് പിടിച്ചത്. ഡിഐസിയിലെ ബാബു സെയ്താലി അവിടെ വൈസ് പ്രസിഡന്റും ആയിരുന്നു. ബാബു സെയ്താലി ഇത്തവണയും ജയിച്ചിട്ടുണ്ട്. വാഴക്കുളം പ്രദേശം ഒരിക്കലും എല്‍ഡിഎഫ് മേല്‍ക്കോയ്മയുള്ള സ്ഥലം അല്ല.
വാഴക്കുളം പഞ്ചായത്തിലെ ചെറുവേലിക്കുന്ന്, വഞ്ചിനാട്, മുടിക്കല്‍, പള്ളിപ്രം, പള്ളിക്കവല, മൗലൂദ്പുര എന്നീ വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ കണ്ടന്തറ, പാത്തിപ്പാലം വാര്‍ഡുകളും ചേര്‍ന്നതാണ് വഞ്ചിനാട് ഡിവിഷന്‍. വാര്‍ഡ് തലത്തില്‍ ലഭിച്ച വോട്ടുകള്‍ കൂട്ടിനോക്കിയാല്‍ എല്‍ഡിഎഫിന് 2829 വോട്ടു ലഭിച്ചിട്ടുണ്ട്. യുഡിഎഫിനാകട്ടെ, 4369 വോട്ടും. എസ്‌ഡിപിഐ രണ്ടുവാര്‍ഡുകളില്‍ മാത്രമേ മത്സരിച്ചിട്ടുള്ളൂ. അതില്‍ തന്നെ ഒരിടത്ത് തീരെ കുറവുവോട്ട് മാത്രമേ സമാഹരിച്ചിട്ടുള്ളൂ. മത്സരിച്ച രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുംകൂടെ എസ്‌ഡിപിഐ നേടിയത് 365 വോട്ടാണ്.
അതേ സമയം വഞ്ചിനാട് ബ്ലോക്ക് ഡിവിഷനില്‍ 3992 വോട്ടുപിടിക്കാന്‍ എസ്‌ഡിപിഐക്കായി. അതായത്, എസ്‌ഡിപിഐ മത്സരിക്കാത്ത ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍നിന്നും അവര്‍ക്ക് ബ്ലോക്ക് ഡിവിഷനിലേക്ക് വോട്ടുകിട്ടി. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫിന് ബ്ലോക്ക് ഡിവിഷനില്‍ 2280 വോട്ട് കുറവുവന്നു. 2089 വോട്ടാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിനാവട്ടെ, 1163 വോട്ടു നഷ്ടത്തില്‍ 1666 വോട്ടും ലഭിച്ചും. ഇവിടെ കോണ്‍ഗ്രസ് എസിന്റെ പ്രതിനിധിയായിരുന്നു എല്‍ഡിഎഫ് പാനലില്‍ ബ്ലോക്കിലേക്ക് മത്സരിച്ചത്.
ഈ ഡിവിഷനിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നാലിടത്തുമാത്രമെ സിപിഎം മത്സരിച്ചൂള്ളൂ. നാലിടത്തുംകൂടി കിട്ടിയത് 1606 വോട്ടാണ്. ഒരിടത്ത് കോണ്‍ഗ്രസ് എസും ബാക്കി മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരുമായിരുന്നു, എല്‍ഡിഎഫിനുവേണ്ടി അങ്കത്തിനിറങ്ങിയത്. ഈ നാലുവാര്‍ഡുകളില്‍ എല്‍ഡിഎഫ് 1223 വോട്ടുകള്‍ ഗ്രാമപഞ്ചായത്തിലേക്ക് സമാഹരിച്ചിട്ടുണ്ട്. അതില്‍ സിപിഎം വോട്ടുകളും പെടും. ആ വോട്ടുകള്‍ എല്‍ഡിഎഫ് പെട്ടിയില്‍ തന്നെ വീണതുകൊണ്ടാണ് ബ്ലോക്ക് ഡിവിഷനിലെ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിക്ക് 1666 വോട്ടുലഭിച്ചത്. ചുരുക്കത്തില്‍ ഒറ്റയ്ക്കെടുത്താല്‍ സിപിഎമ്മിന് ഇവിടെ വോട്ടുചോര്‍ച്ച ഉണ്ടായിട്ടില്ല എന്ന് വ്യക്തമാണ്. എന്നാല്‍ എല്‍ഡിഎഫ് വോട്ട് ചോര്‍ന്നിട്ടുമുണ്ട്.
ഇവിടെ സംഭവിച്ചിരിക്കുന്നത്, അനസിനനുകൂലമായ ഒരു പ്രാദേശിക ചായ്‌വാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്കു മൂന്നുവോട്ടുള്ളതിനാല്‍ പൊതുവെ കഴിവുള്ളതോ അറിയപ്പെടുന്നതോ ആയ ഒരാള്‍ക്കു് "ഒരു വോട്ടെനിക്കു്, ബാക്കി രണ്ടും നിങ്ങളുടെ പാര്‍ട്ടിക്ക്" എന്നുപറഞ്ഞ് വോട്ടുപിടിക്കുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട്. ഉറച്ച രാഷ്ട്രീയബോധ്യമില്ലാത്തവരുടെയിടയില്‍ പെട്ടെന്ന് വിലപ്പോവുന്ന ഒരു അഭ്യര്‍ത്ഥനയാണിത്. അതിലൂടെ അവര്‍ കൂടുതല്‍ വോട്ടുനേടുകയും ജയിക്കുകയും ചെയ്യും. ഇതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നു് മാത്രമേ പറയാന്‍ കഴിയൂ. ഈ കണക്ക് സൂചിപ്പിക്കുന്നത് എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥിയ്ക്ക് യുഡിഎഫ്, എല്‍ഡിഎഫ് ഭേദമെന്യേ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട് എന്നു തന്നെയാണ്. എന്നാല്‍ സിപിഎം വോട്ടുകള്‍ നഷ്ടമായതായി പറയാനുമാവില്ല.
എങ്കിലും ഈ ഡിവിഷനിലെ ഫലം ഒരു സൂചന നല്‍കുന്നുണ്ട്. കേരളത്തില്‍ വര്‍ഗീയധ്രുവീകരണം ഉണ്ടാകുന്നത് ഇടതുപക്ഷത്തിന് പൊതുവില്‍ ക്ഷതമേല്‍പ്പിക്കുന്നു എന്നതാണത്. ഇവിടെ നടന്ന വര്‍ഗീയധ്രുവീകരണത്തിലൂടെ കൂടുതല്‍ വോട്ട് നഷ്ടമായത് യുഡിഎഫിനാണെങ്കിലും ഫലത്തില്‍ ഇടതുപക്ഷം മൂന്നാമതാവുകയും തീവ്രവലതുപക്ഷം വിജയംനേടുകയുമാണ് ചെയ്തിരിക്കുന്നത്. ഒന്നാംസ്ഥാനത്തും രണ്ടാംസ്ഥാനത്തും എത്തിയിരിക്കുന്നത് വലതുപക്ഷം തന്നെയാണ്. എസ്‌ഡിപിഐക്ക് കാര്യമായ ശേഷിയുള്ളതുകൊണ്ടാണ് അവര്‍ ഒറ്റയ്ക്കു മത്സരിച്ചത്. ശേഷികുറഞ്ഞ പലയിടങ്ങളിലും അവര്‍ യുഡിഎഫിനെ സഹായിക്കുകയായിരുന്നു എന്നതും കാണാതിരുന്നുകൂടാ.
ഉപസംഹാരം
മുകളിലെ വിശദീകരണങ്ങളില്‍ നിന്ന് വ്യക്തമാകുന്ന ചില കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. പരാമര്‍ശിക്കപ്പെടുന്ന മണ്ഡലങ്ങളൊക്കെ
- ഇടതുപക്ഷത്തിനു സ്വാധീനം കുറവുള്ളതോ രാഷ്ട്രീയ പരിതസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ മൂലം സ്വാധീനം കുറവായതോ ആയ ഇടങ്ങള്‍
- ഇത്തവണ ഇടതുപക്ഷത്തിന്റെ കൂടെ ഇല്ലാത്തതും വലതുപക്ഷത്തിന്റെ കൂടെപ്പോയവരും ആയവര്‍ മുന്‍പ് മത്സരിച്ചിരുന്ന ഇടങ്ങള്‍
- എല്ലാവര്‍ക്കും വോട്ട് കുറഞ്ഞ മണ്ഡലങ്ങള്‍
- എല്ലാവര്‍ക്കും നല്ല രീതിയില്‍ വോട്ട് കൂടിയ മണ്ഡലങ്ങള്‍
- ഇടതുപക്ഷത്തിനു കുറഞ്ഞതിനേക്കാള്‍ എത്രയോ അധികം വോട്ട് വലതുപക്ഷത്തിനു കുറഞ്ഞ മണ്ഡലങ്ങള്‍
- ഇടതുപക്ഷം മുന്‍പും മൂന്നാം സ്ഥാനത്തു തന്നെ വന്നിരുന്ന മണ്ഡലങ്ങള്‍
ഇതൊരു ഒറ്റപ്പെട്ട സംഭവവും അല്ല. ട്വിറ്ററിലും, ബസ്സിലും, ഫേസ്‌ബുക്കിലുമൊക്കെ കോട്ട് ചെയ്യപ്പെടുകയും ഒന്നിനു പത്തായി പെരുപ്പിച്ച് കാണിക്കപ്പെടുകയും ചെയ്യുന്ന പല തരം കമന്റുകളുടെയും അടിസ്ഥാനം ഇത്തരത്തിലുള്ള വ്യാജമായ നിര്‍മിതികളാണ്. പ്രൊപ്പഗാന്‍ഡ എന്ന് തീര്‍ത്തും വിളിക്കാവുന്ന ഇത്തരം ലേഖനങ്ങള്‍ നിഷ്‌പക്ഷരെന്ന് കരുതപ്പെടുന്ന മാധ്യമപ്രമുഖകരുടെ വെബ്‌സൈറ്റിലും ബ്ലോഗിലുമൊക്കെ ഇടം തേടുക കൂടി ചെയ്യുമ്പോള്‍ അവയ്ക്ക് അരുതാത്ത വിശ്വാസ്യത കൈവരിക കൂടി ചെയ്യുന്നുണ്ട്.
ഇടതുപക്ഷത്തിനെതിരെയുള്ള തെറ്റായ പ്രചരണം എന്നതുമാത്രമല്ല ഇതിന്റെ പ്രശ്‌നം. ഈ പ്രചരണത്തിന്റെയൊക്കെ മറവിലൂടെ യഥാര്‍ത്ഥപ്രതികള്‍ രക്ഷപ്പെടുക കൂടി ചെയ്യുന്നുണ്ട്. ഈയൊരു വശം തീര്‍ച്ചയായും തുറന്നുകാട്ടപ്പെട്ടേ മതിയാകൂ. നമ്മുടെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനിയും വര്‍ദ്ധിച്ചേക്കാവുന്നതും ആയ അപകടകരമായ ധ്രുവീകരണങ്ങളെ മുളയില്‍ തന്നെ നുള്ളുന്നതിനു യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്തു കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞതല്ലാത്ത ചില "വസ്തുതകളും" മറ്റു പലയിടങ്ങളിലും കാണാന്‍ ഇടയുണ്ട്. എങ്കിലും അവയുടെയെല്ലാം അടിസ്ഥാനപരമായ ദൌര്‍ബല്യം മുകളിലെ വിശദീകരണങ്ങളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നവയില്‍ ഏതെങ്കിലും ഒന്നായിരിക്കും എന്നത് സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സിപിഎമ്മിന് വിപ്ലവംപോര എന്നുപറഞ്ഞ് ഇറങ്ങിപ്പുറപ്പെടുന്ന അതിവിപ്ലവകാരികള്‍ക്ക് എപ്പോഴും പറ്റാറുള്ള അപചയമാണ് സുദീപിനും സംഭവിച്ചിരിക്കുന്നത്.
പ്രശ്‌നങ്ങളെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുന്നതിനുപകരം വ്യക്തിഗതമായ വെറും സംശയത്തിന്റെ ചെലവില്‍ മുന്‍കൂട്ടിയുണ്ടാക്കിയ ഒരു സിദ്ധാന്തം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള അസംസ്‌കൃതവസ്‌തുവായി അതിനെ രൂപാന്തരപ്പെടുത്തുന്നിടത്താണ് പ്രശ്‌നം രൂക്ഷമാവുന്നത്. ഇന്ത്യയിലെ ഇടതുപക്ഷത്തെ പൊതുവില്‍ ദുര്‍ബലപ്പെടുത്താനല്ലാതെ പ്രാദേശിക കൂട്ടായ്‌മകളില്‍ രക്ഷകനെകാത്തിരിക്കുന്ന ഈ റൊമാന്റിക്‍ രക്തപുഷ്പങ്ങള്‍ക്ക് മറ്റൊന്നുമാവില്ല. ഇനിയെങ്കിലും സ്വപ്‌നലോകത്തുള്ള സഞ്ചാരം നിര്‍ത്തി ശാസ്‌ത്രീയചിന്തയുടെ വെളിച്ചത്തില്‍ കാര്യങ്ങളെ വിലയിരുത്താന്‍ സുദീപിനെപ്പോലെയുള്ളവര്‍ തയ്യാറാവുമെന്ന് വെറുതെ കിനാവുകണ്ടോട്ടെ. സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്കുമാത്രമുള്ളതല്ലല്ലോ...
*****
പൊളിച്ചെഴുത്ത് ബ്ലോഗില്‍ വന്ന ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത്? എന്ന പോസ്റ്റ് പുന: പ്രസിദ്ധീകരിക്കുന്നത്