Showing posts with label പാലസ്തീന്‍. Show all posts
Showing posts with label പാലസ്തീന്‍. Show all posts

Sunday, October 2, 2011

Once Again Palestinians Denied Statehood

US president Barack Obama’s speech to the United Nations General Assembly typically reflected the interests of US imperialism and its steadfast support to Israel, notwithstanding the latter’s most brazen and blatant violations of various United Nations’ resolutions in occupying Palestinian lands, mounting military aggressions and denying, not merely virtually but in reality, the creation of an independent State of Palestine. This is in clear violation of the UN resolution 181 that provided for the creation of a Palestinian State alongside Israel.

In direct contrast to his speech to the United Nations last year where president Obama spoke of “promise and determination to advance Palestinian Statehood”, this year, he spoke of how “peace is hard” and vowed to veto the Palestinians bid for a Statehood if it came to the Security Council.

This only reconfirms, if such a reconfirmation was ever necessary, what we had said in these columns on November 9, 2008. Articulating our assessment on the remarkable ascendancy of Obama, the first ever African American, as the 44th president of the United States of America and the euphoria and hopes generated world wide, we had said, “Will this be used for creating a better world? The past experience of US imperialism, however, has shown that the leopard never changes its spots. If so, the struggle shall continue for the triumph of hope over experience.”

For the Palestinians, it is clear that this struggle shall not merely continue but will surely intensify.

Haaretz, the most widely read Israeli daily, had on September 23, 2011 said: “Ostensibly Israel has reasons to celebrate. Obama’s speech sounded more Zionist than ever. The Palestinian Authority leadership is on the collision course with the United States and PLO secretary general Yasser Abed Rabbo said yesterday on Channel 2 that the Americans would no longer be able to mediate between the Israelis and the Palestinian Authority.”

Notwithstanding his demagogic rhetoric, president Obama has clearly emerged as a champion of the powerful Jewish lobby that reflects US imperialism’s designs of global hegemony. The New York Times decried that, “A UN vote on Palestinian membership would be ruinous.” The Wall Street Journal alleged that the Palestinians are using, “another tool in their perpetual campaign to harass, delegitimise and ultimately destroy Israel.” The conservative-dominated US Congress has threatened to withdraw funds if Palestine is recognised as a State.

Nailing the US-backed Israeli lie and the package of propaganda disinformation that accompanies it in a global campaign, that the Palestinians do not recognise the State of Israel, the president of the Palestinian Authority Mahmud Abbas submitted to the UN secretary general Ban Ki-moon an official request to recognise the Palestinian State within the 1967 borders, a State that will live in peace with the State of Israel. This is based on the UN Resolution 181 that also provides for East Jerusalem as the capital of the Palestinian State.

83 per cent of the Palestinians all across the world, in polls conducted by western agencies, have enthusiastically supported the UN bid. Many Arab countries have given dire warnings, reports The Economist, “That if America casts a veto, its much vaunted efforts to mend relations with the Arab and Muslim world will have been worthless.” It quotes “a long-serving former Head of Saudi Intelligence, as saying that Saudi Arabia would “no longer be able to cooperate with America in the same way it historically has” if America votes against Palestinian Statehood.”

Clearly, in the background of the current severe economic crisis and recession where the finance capital controlled by the Jewish lobby is a very important factor for president Obama’s effort to refurbish the beleaguered US economy, as he moves in for his reelection, he has taken a hawkish position. This is also in line with the continued imperialist aggressiveness as witnessed in Afghanistan and the crisis generated by his Afpak policy. This has reached a point where its longstanding and long-considered US surrogate in South Asia, Pakistan, in an unprecedented move, recalled its foreign minister from the USA visit.

Under these circumstances, the US designs to strengthen its global hegemony will only intensify imposing greater agonies on the vast majority of the world’s population. This will mean the continued denial to the Palestinians of their fundamental right to Statehood.

However, what is likely to happen when the USA threatens to exercise its veto in the UN Security Council would be the setting up of a `review process with no definite timetable’. USA will hope that this will give it time and space to push forward talks among the so-called Quartet - USA, European Union, Russia and the United Nations. This Quartet, however, has not yet agreed on any set of negotiating guidelines on borders, security, refugees and Jerusalem.

Any lasting peace in West Asia is only possible when the State of Palestine is created with its pre-1967 borders after the vacation of illegal Israeli occupation of their lands, with East Jerusalem as its capital.

The US imperialism leopard can never change its spots. It needs to be squarely challenged and defeated.

*
People's Democracy Editorial September 28, 2011

Friday, September 30, 2011

പലസ്തീന്‍ സ്വപ്നം നീളുമ്പോള്‍

സ്വതന്ത്ര രാഷ്ട്രത്തിനായുള്ള പലസ്തീന്‍ ജനതയുടെ മുറവിളി വീണ്ടും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ആറു പതിറ്റാണ്ടിലധികമായി നീതിക്കുവേണ്ടി പോരാടുകയാണ് പലസ്തീന്‍ .അധിനിവേശ ശക്തിയായ ഇസ്രയേലുമായി രണ്ട് പതിറ്റാണ്ടായി പല തലങ്ങളില്‍ ചര്‍ച്ച ചെയ്തു. സഹിക്കാവുന്നതിനപ്പുറം വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങി. മധ്യസ്ഥവേഷമിട്ട അമേരിക്ക നിരന്തരം ചതിച്ചുകൊണ്ടിരുന്നിട്ടും പലസ്തീന്‍ നേതൃത്വം അവരില്‍ പ്രതീക്ഷ പുലര്‍ത്തിവന്നു. ഒടുവില്‍ മറ്റൊരു ഗതിയുമില്ലാതെ ഐക്യരാഷ്ട്രസഭയെ തന്നെ സമീപിക്കാന്‍ തീരുമാനിച്ചതോടെയാണ് പലസ്തീന്‍ വീണ്ടും ചര്‍ച്ചകളിലിടം പിടിച്ചത്. പലസ്തീനില്‍ 2006ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക കക്ഷിയായ ഹമാസാണ് വിജയിച്ചത്. അടുത്തവര്‍ഷം തന്നെ ഹമാസ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ ഇസ്രയേലും അമേരിക്കയും വിജയിച്ചു. തുടര്‍ന്ന് ഹമാസിന്റെ നേതൃത്വത്തില്‍ ഗാസയിലും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തില്‍ വെസ്റ്റ് ബാങ്കിലും വ്യത്യസ്ത പലസ്തീന്‍ ഭരണസംവിധാനങ്ങളാണ് നിലവിലുള്ളത്. അമേരിക്കയുടെ അംഗീകാരമുള്ള അബ്ബാസിന്റെ ഭരണകൂടത്തിനാണ് പൊതുവില്‍ ലോകത്തിന്റെ പിന്തുണ. വെസ്റ്റ് ബാങ്ക് നേതൃത്വത്തെ അംഗീകരിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുമ്പോള്‍ തന്നെ അവരെ കൂടുതല്‍ അപ്രസ്കതമാക്കുന്ന നടപടികളാണ് ഇസ്രയേലും പിന്തുണക്കാരും തുടര്‍ന്നുവരുന്നത്. ഈ ഘട്ടത്തിലാണ് അമേരിക്കന്‍ മധ്യസ്ഥതയില്‍ രണ്ട് പതിറ്റാണ്ടായ ചര്‍ച്ചകളില്‍ വിശ്വാസം നഷ്ടപ്പെട്ട് മഹ്മൂദ് അബ്ബാസ് യുഎന്നിനെ സമീപിച്ചത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണി അവഗണിച്ച് യുഎന്നിന് അപേക്ഷ നല്‍കിയത് പലസ്തീനില്‍ അബ്ബാസിന്റെ പ്രതിഛായ ഉയര്‍ത്തിയിട്ടുണ്ട്. ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എതിരാളികളായ ഹമാസിനെതിരെ രാഷ്ട്രീയ വിജയത്തിന് ഒരായുധവും അബ്ബാസിന്റെ മനസിലുണ്ടാകാം.

എന്തായാലും സ്വതന്ത്ര രാഷ്ട്ര പദവിക്ക് പലസ്തീന് വെസ്റ്റ് ബാങ്ക് നേതൃത്വം നല്‍കിയ അപേക്ഷ ഇപ്പോള്‍ യുഎന്‍ പരിഗണനയിലാണ്. ഇതില്‍ രക്ഷാസമിതിക്ക് തീരുമാനമെടുക്കാമെങ്കിലും വിഷയം പ്രവേശന കാര്യങ്ങള്‍ക്കുള്ള സ്റ്റാന്റിങ്ങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. അവിടെ വിഷയം വര്‍ഷങ്ങളോളം നീളാമെന്നതിനാല്‍ അമേരിക്കന്‍ താല്‍പര്യപ്രകാരമാണിതെന്ന് വ്യക്തം. പലസ്തീന്‍ പ്രമേയം രക്ഷാസമിതിയില്‍ വീറ്റോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള അമേരിക്ക തല്‍ക്കാലം അതൊഴിവാക്കി മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സൂചന. അറബ് മേഖലയില്‍ ഇപ്പോള്‍ തന്നെ കടുത്ത എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തിലാണിത്. ഫലത്തില്‍ പലസ്തീന്റെ അപേക്ഷയില്‍ തീരുമാനമുണ്ടായാല്‍ തന്നെ വര്‍ഷങ്ങളെടുക്കത്തേക്കും. ഇതിനിടെ യുഎന്നില്‍ പലസ്തീന് നിലവിലുള്ള "നിരീക്ഷകപദവി" "നിരീക്ഷക രാഷ്ട്രപദവി"യായി ഉയര്‍ത്തുന്നതിനും സാധ്യതയുണ്ട്. അതും എതിര്‍ക്കുമെന്ന് അമേരിക്ക പറഞ്ഞിട്ടുണ്ടെങ്കിലും ആര്‍ക്കും വീറ്റോ അധികാരമില്ലാത്ത പൊതുസഭയാണ് ആ പദവി നല്‍കേണ്ടതെന്നതിനാല്‍ പലസ്തീന് വന്‍ പിന്തുണ ലഭിക്കും. ഇതേസമയം പലസ്തീനും ഇസ്രയേലും തമ്മില്‍ ഒരുമാസത്തിനകം നിരുപാധികം ചര്‍ച്ചയാരാംഭിക്കണമെന്ന് അമേരിക്ക നിയന്ത്രിക്കുന്ന ചതുര്‍ശക്തികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ കുടിയേറ്റ നിര്‍മാണം അവസാനിപ്പിക്കാതെ അവരുമായി ഇനി ചര്‍ച്ചയില്ലെന്നാണ് പലസ്തീന്‍ നിലപാട്.

പിന്‍കുറിപ്പ്: പലസ്തീന്‍ തലസ്ഥാനമാക്കാനിരിക്കുന്ന കിഴക്കന്‍ ജെറുസലെമില്‍ 1100 വീടുകള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച അനുമതി നല്‍കി. അവിടെ കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കരുതെന്ന ലോകാഭിപ്രായം തള്ളി പലസ്തീന്‍ പ്രദേശത്ത് പുതിയ "ജൂത യാഥാര്‍ത്ഥ്യങ്ങള്‍" സൃഷ്ടിക്കുകയാണ് ഇസ്രയേല്‍ .

പ്രതിക്കൂട്ടില്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ പീഡനത്തിനിരയായ ജൂതന്മാര്‍ക്കുവേണ്ടി 1948ല്‍ ഐക്യരാഷ്ട്രസഭയാണ് ചരിത്രപരമായ പലസ്തീന്‍ ദേശം വെട്ടിമുറിക്കാന്‍ തീരുമാനിച്ചത്. സമ്പന്ന പാശ്ചാത്യരാഷ്ട്രങ്ങളുടെ താല്‍പര്യത്തിന് പലസ്തീനെ വെട്ടിമുറിച്ചപ്പോള്‍ ആ മണ്ണില്‍ നൂറ്റാണ്ടുകളായി കഴിഞ്ഞുവന്ന അറബ് ജനതയ്ക്ക് നീക്കിവച്ചത് 43 ശതമാനം ഭൂമി മാത്രമായിരുന്നു. 56 ശതമാനം ഭൂമി ഇസ്രയേലിന് നീക്കിവച്ചു. ജെറുസലെമും ബെത്ലഹേമും അടക്കം ഒരു ശതമാനം ഭൂമി യുഎന്‍ നിയന്ത്രണത്തില്‍ അന്താരാഷ്ട്ര പ്രദേശമായും വിഭാവന ചെയ്തു. എന്നാല്‍ ഏകപക്ഷീയമായി രാഷ്ട്രം പ്രഖ്യാപിച്ച് ഇസ്രയേല്‍ നിശ്ചിത സമയത്തിന് മുമ്പ് യാഥാര്‍ത്ഥ്യമായി. പലസ്തീന് വേണ്ടി യുഎന്‍ നീക്കിവച്ച പ്രദേശത്തിന്റെ നല്ല പങ്കും തുടര്‍ന്നുണ്ടായ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്തപ്പോള്‍ അവശിഷ്ടപ്രദേശങ്ങള്‍ അറബ് രാജ്യങ്ങളുടെ നിയന്ത്രണത്തിലായി. പലസ്തീന്‍ ജനത അഭയാര്‍ത്ഥികളുമായി. അറബ് രാജ്യങ്ങളുടെ നിയന്ത്രണത്തിലായിരുന്ന പലസ്തീന്‍ പ്രദേശങ്ങളും 67ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്തതോടെ ചിത്രം പൂര്‍ണമായി. അന്നുമുതല്‍ 44 വര്‍ഷമായി ഇസ്രയേലിന്റെ അധിനിവേശത്തിലാണ് പലസ്തീന്‍ ജനത. ഇതിനെതിരെ രണ്ട് പതിറ്റാണ്ടോളം നീണ്ട സായുധ പോരാട്ടത്തിനൊടുവില്‍ 1988ല്‍ പലസ്തീന്‍ നേതൃത്വം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതോടെ ഇന്ത്യയടക്കം ലോകരാജ്യങ്ങളില്‍ പലതും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു. എന്നാല്‍ അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങള്‍ അപ്പോഴും പലസ്തീനെ അംഗീകരിച്ചിരുന്നില്ല. യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ പോരാളികള്‍ ഇന്തിഫാദ പ്രഖ്യാപിച്ച് സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമാക്കിയതോടെ അവരുമായി ചര്‍ച്ചയ്ക്ക് ഇസ്രയേലിനെ പ്രേരിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ നിര്‍ബന്ധിതമായി.

അങ്ങനെ 1991ല്‍ മാഡ്രിഡില്‍ ആരംഭിച്ച ചര്‍ച്ചകളും തുടര്‍ന്ന് 93ലെ ഓസ്ലോ കരാറും സമീപകാല ചരിത്രം. പലസ്തീന്‍ ജനതയോട് അമേരിക്ക ചെയ്ത വലിയ ചതിയായിരുന്ന ഓസ്ലോ കരാറെന്ന് തെളിയാന്‍ കാലം ഏറെ വേണ്ടിവന്നില്ല. പഴയ പലസ്തീനിന്റെ 22 ശതമാനം ഭൂമി മാത്രമാണ് ഓസ്ലോ കരാറനസരിച്ച് അവര്‍ക്ക് നീക്കിവച്ചത്. അതായത് 67ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ മാത്രം. 99 മെയ് മാസത്തോടെ സമഗ്ര ധാരണയിലെത്താനുള്ള തീരുമാനത്തോടെയാണ് ഓസ്ലോ കരാറില്‍ പലസ്തീന് സ്വയംഭരണാധികാരം നല്‍കിയത്. എന്നാല്‍ ഈ പ്രദേശങ്ങളും കയ്യടക്കാന്‍ ഇസ്രയേല്‍ ജൂത കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കുന്നതും സമാധാന ചര്‍ച്ചകള്‍ അനന്തമായി നീട്ടി അപ്രസക്തമാക്കുന്നതുമാണ് ലോകം പിന്നെ കണ്ടത്. സമാധാനവും സ്വാതന്ത്ര്യവും സ്വപ്നം കണ്ട്അമേരിക്കന്‍ പ്രേരണയ്ക്ക് വഴങ്ങി ചര്‍ച്ചകളില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്ത പലസ്തീന്‍ നേതൃത്വത്തിനെതിരെ നാട്ടിലുയര്‍ന്ന വികാരം ഇസ്ലാമിക ശക്തികളെ ശക്തിപ്പെടുത്തിയപ്പോള്‍ അത് മറയാക്കിയായി അമേരിക്കയുടെയും ഇസ്രയേലിന്റെയും കള്ളക്കളികള്‍ . പലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസിനെ ഭരിക്കാന്‍ അനുവദിക്കാതെ അട്ടിമറി പ്രോത്സാഹിപ്പിക്കുകയാണ് അവ ചെയ്തത്. യുഎന്‍ അറബ്രാഷ്ട്രത്തിന് അനുവദിച്ച ഭൂമിയില്‍ പകുതിയും ഇസ്രയേല്‍ കയ്യടക്കിയതോടെ ഭൂമിശാസ്ത്രപരമായി പരസ്പര ബന്ധമില്ലാതെ രണ്ട് തുണ്ടമായ പലസ്തീനെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ കീഴില്‍ വെസ്റ്റ്ബാങ്കും ഹമാസിന്റെ കീഴില്‍ ഗാസയും എന്ന നിലയില്‍ ഭരണപരമായും ഭിന്നിപ്പിക്കുന്നതില്‍ ഇസ്രയേലും പാശ്ചാത്യ ശക്തികളും വിജയിച്ചു.

*
എ ശ്യാം ദേശാഭിമാനി

Wednesday, May 18, 2011

ഇസ്രായേലിന്റെ ക്രൂരത

ഇസ്രായേലിന്റെ ക്രൂരത

ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതിന്റെ 63-ാം വാര്‍ഷികം നിരായുധരായ പതിനഞ്ചു പലസ്തീന്‍കാരെ കൊലചെയ്തുകൊണ്ടാണ് ഇസ്രായേല്‍ പട്ടാളം ആഘോഷിച്ചത്. ഇസ്രായേലിന്റെ ഗാസ, ലബനോണ്‍, സിറിയ അതിര്‍ത്തികളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ പലസ്തീന്‍കാരെയാണ് പട്ടാളം അരുംകൊല ചെയ്തത്. നൂറുകണക്കിനു പലസ്തീന്‍കാര്‍ക്ക് പട്ടാളം നടത്തിയ വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായ നാള്‍ മുതല്‍ പസ്തീന്‍കാര്‍ക്ക് എതിരെ തുടരുന്ന കൊടും ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് മെയ് 15 ന് നടന്ന കൊലകള്‍.

പലസ്തീന്‍കാര്‍ക്കു നേരെ നടന്ന അക്രമത്തെ പല രാജ്യങ്ങളും ജനാധിപത്യ സംഘടനകളും അപലപിച്ചെങ്കിലും ലോകത്ത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ കുത്തക സ്വയം അവകാശപ്പെടുന്ന അമേരിക്കയും പ്രസിഡന്റ് ബരാക് ഒബാമയും അത് കണ്ടതായിപോലും നടിച്ചില്ല. ഇസ്രായേലിന്റെ ആക്രമണം ന്യായമാണെന്നാണ് അമേരിക്കയുടെ പക്ഷം. ലിബിയയില്‍ ഗദ്ദാഫിയുടെ പട്ടാളം മനുഷ്യാവകാശ ലംഘനം നടത്തുകയും സാധാരണ പൗരന്മാരെ വെടിവെയ്ക്കുകയും ചെയ്യുന്നത് തടയാന്‍ ലിബിയയ്ക്കു നേരെ വ്യോമാക്രമണത്തിനു നേതൃത്വം നല്‍കുന്ന രാഷ്ട്രമാണ് അമേരിക്ക. അമേരിക്കയും നാറ്റോയും നടത്തിവരുന്ന വ്യോമാക്രമണത്തില്‍ നൂറു കണക്കിനു ലിബിയക്കാര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനു പകരം വീട്ടാന്‍ ഗദ്ദാഫി സേന വിമതരുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളില്‍ സൈനിക നടപടികള്‍ ശക്തിപ്പെടുത്തുന്നു. അമേരിക്കയുടെയും സഖ്യശക്തികളുടെയും അതേപോലെ ഗദ്ദാഫി സേനയുടെയും ആക്രമണങ്ങള്‍ക്കിരയാവുന്നത് ലിബിയയിലെ സാധാരണക്കാരാണ്. വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താനും കൂടിയാലോചനകളിലൂടെ പ്രശ്‌നം പരിഹരിക്കാനുമുള്ള ഗദ്ദാഫിയുടെ നിര്‍ദേശം അമേരിക്കയും നാറ്റോയും തള്ളുകയും ചെയ്തു. മനുഷ്യാവകാശവും സാധാരണ പൗരന്മാരുടെ ജീവനും സംരക്ഷിക്കുകയല്ല, അമേരിക്കയുടെ ലക്ഷ്യമെന്ന് ലിബിയയുടെ അനുഭവം തെളിയിക്കുന്നു.

ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതു മുതല്‍ പലസ്തീന്‍കാര്‍ക്കും അറബ് രാജ്യങ്ങള്‍ക്കും നേരെ നടത്തുന്ന അക്രമങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നത് അമേരിക്കയാണ്. ഏഴ് ലക്ഷത്തിലധികം പലസ്തീന്‍കാരെ ജനിച്ച നാട്ടില്‍ നിന്നും ബലപ്രയോഗത്തിലൂടെ ആട്ടിപായിച്ചുകൊണ്ടാണ് ഇസ്രായേല്‍ രാഷ്ട്രം 1948 ല്‍ ജന്മം കൊണ്ടത്. പലസ്തീന്‍കാരുടെ വീടും ഭൂമിയുമെല്ലാം ഇസ്രായേലില്‍ തട്ടിയെടുത്തു. മാതൃഭൂമിയില്‍ തിരിച്ചുവരാനുള്ള അവകാശം അവര്‍ക്ക് നിഷേധിച്ചു. ലബനോണ്‍, സിറിയ, ജോര്‍ദ്ദാന്‍ തുടങ്ങിയ അയല്‍ അറബ് രാജ്യങ്ങളിലും ഇസ്രായേല്‍ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങളിലുമായി നരകതുല്യമായ ജീവിതം നയിക്കുകയാണ് ലക്ഷക്കണക്കിനു പലസ്തീന്‍കാര്‍. അവരുടെ മനുഷ്യാവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നത് കാണാന്‍ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തയ്യാറല്ല. ഗാസയില്‍ പലസ്തീന്‍കാര്‍ക്ക് എതിരെ നിഷ്ഠൂര ആക്രമണങ്ങള്‍ തുടരാന്‍ ഇസ്രായേലിനു കരുത്തുപകരുന്നത് അമേരിക്കയുടെ നിര്‍ലോഭമായ സഹായമാണ്. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അപലപിക്കാന്‍പോലും അമേരിക്ക തയ്യാറല്ല. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് എതിരെ വരുന്ന പ്രമേയങ്ങളെല്ലാം വീറ്റോ ചെയ്ത് ആക്രമണങ്ങളെ ന്യായീകരിക്കാന്‍ അമേരിക്ക സദാസന്നദ്ധമാകുന്നു. ഇസ്രായേല്‍ വെട്ടിപ്പിടിച്ച പ്രദേശങ്ങളില്‍ പുതിയ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്നെതിരായ നീക്കങ്ങള്‍ക്ക് തടയിടുന്നതും അമേരിക്കയാണ്.

പലസ്തീന്‍കാര്‍ക്കും മറ്റ് അറബ് ജനതകള്‍ക്കുമെതിരെ ഇസ്രായേലിനെ ആക്രമണ സജ്ജമാക്കി നിര്‍ത്തുന്നത് അമേരിക്കയാണ്. നൂറിലധികം ആണവായുധങ്ങളുള്ള ശക്തിയായി തീരാന്‍ ഇസ്രായേലിനു കഴിഞ്ഞത് അമേരിക്കയുടെ സഹായം കൊണ്ടാണെന്നത് ഒരു രഹസ്യമല്ല. സൈനിക കരുത്തിന്റെ ബലത്തില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സര്‍വ സഹായങ്ങളും ചെയ്യുന്ന അമേരിക്കയുടെ മനുഷ്യാവകാശ പ്രേമം വെറും കാപട്യമാണ്. ഇസ്രായേല്‍ സ്ഥാപിതമായതിന്റെ വാര്‍ഷിക ദിനത്തില്‍ നടത്തിയ അക്രമങ്ങളെയും കൊലപാതകങ്ങളെയും അപലപിക്കാന്‍പോലും അമേരിക്ക തയ്യാറാകാതിരുന്നത് അമേരിക്കന്‍ ഭരണാധികാരികളുടെ തനിനിറം തുറന്നു കാട്ടുന്നു.


*****


ജനയുഗം മുഖപ്രസംഗം 180511

Thursday, December 30, 2010

ലോകം 2010 - തിരിഞ്ഞു നോക്കുമ്പോള്‍

അമേരിക്ക വിക്കി വലയില്‍

രാജാവ് നഗ്നന്‍ മാത്രമല്ല, സൂത്രശാലിയും വഞ്ചകനുമാണെന്ന് വിളിച്ചുപറഞ്ഞ ജൂലിയന്‍ അസാഞ്ചെയും വിക്കിലീക്സും. സാമ്പത്തിക-യുദ്ധ രംഗങ്ങളിലെ തിരിച്ചടികള്‍ക്കു പുറമെ നയതന്ത്രമുന്നണിയിലും പരാജയം തുറിച്ചുനോക്കുന്ന അമേരിക്ക. സാഹസികരും സത്യാന്വേഷികളുമായ ഒരുസംഘം സാങ്കേതികവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും അമേരിക്കയ്ക്ക് ഏല്‍പ്പിച്ച പ്രഹരം സാര്‍വദേശീയരംഗത്ത് 2010ന്റെ ബാക്കിപത്രത്തില്‍ തെളിഞ്ഞുകാണാം.

സൈബര്‍ലോകത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് അമേരിക്കയെ ഊരാക്കുടുക്കിലാക്കിയ ജൂലിയന്‍ അസാഞ്ചെ ലോകത്തെ സാമ്രാജ്യത്വവിരുദ്ധരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ആരാധനാപാത്രമായി. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോസേന ചെയ്തുകൂട്ടിയ കൊടുംപാതകങ്ങളുടെ പട്ടിക അനിഷ്യേധമായ വിധത്തില്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ തന്നെ വിക്കിലീക്സ് ശ്രദ്ധേയമായി. പിന്നീട് അമേരിക്കയുടെ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത ഇന്റര്‍നെറ്റ് ശൃംഖലയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രേഖകള്‍കൂടി വിക്കിലീക്സ് വഴി പുറത്തുവന്നതോടെ ജൂലിയന്‍ അസാഞ്ചെയെ ലോകം നമിച്ചു. ലോകരാജ്യങ്ങളും അവിടങ്ങളിലെ ഭരണാധികാരികളും തങ്ങളുടെ ബുദ്ധിശക്തിക്കും സൈനികക്കരുത്തിനും മുന്നില്‍ നിസ്സാരന്മാരാണെന്ന ഭാവത്തില്‍ പ്രവര്‍ത്തിച്ച അമേരിക്കയുടെ ഹുങ്കാണ് തകര്‍ന്നടിഞ്ഞത്. എല്ലാവരെയും കബളിപ്പിച്ച്, മാന്യതയുടെ മുഖംമൂടി ധരിച്ച്, നയതന്ത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ ചാരപ്പണിയും അട്ടിമറികളുമാണ് അമേരിക്ക നടത്തിവരുന്നതെന്ന് ലോകത്തിന് ബോധ്യമായി. വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ ചാരപ്രവര്‍ത്തനത്തിനുള്ള പ്രച്ഛന്നകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയാണെന്ന് സ്ഥാനപതിമാര്‍ വാഷിങ്ടണിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ വ്യക്തമാക്കി. ലോകനേതാക്കളെ തരംതാണ ഭാഷയിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധികള്‍പോലും ചാരപ്പണിയില്‍ മുഴുകിയിരിക്കുകയാണ്. അമേരിക്കന്‍ വിദേശസെക്രട്ടറി ഇതിന് നേരിട്ട് ഉത്തരവ് നല്‍കി.

ഇത്തരം രഹസ്യങ്ങള്‍ പുറത്തവന്നതോടെ വെപ്രാളത്തിലായ അമേരിക്ക തെറ്റ് സമ്മതിക്കാന്‍ തയ്യാറാകാതെ സത്യം വിളിച്ചുപറഞ്ഞവരെ ക്രൂശിക്കാന്‍ വെമ്പല്‍കൊള്ളുകയാണ്. അസാഞ്ചെയെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നു. വിക്കിലീക്സിനെ സാങ്കേതികമായും സാമ്പത്തികമായും തകര്‍ക്കാന്‍ ശ്രമിച്ചു. ഒരു സര്‍ക്കാര്‍ ചിന്തിക്കാന്‍പോലും പാടില്ലാത്ത കാര്യങ്ങളാണ് അമേരിക്ക ഇതിനായി ചെയ്തുകൂട്ടിയത്. വിക്കിലീക്സിന് സാങ്കേതികസഹായം നല്‍കിവന്ന അമേരിക്കന്‍ കമ്പനികളെ ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കുകയുംചെയ്തു. വിക്കിലീക്സ് അക്കൌണ്ടിലേക്ക് ആളുകള്‍ പണം കൈമാറുന്നത് തടയണമെന്ന് വിസ, മാസ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉത്തരവ് നല്‍കി. എന്നാല്‍, ലോകമെമ്പാടുമുള്ള വിക്കിലീക്സ് അനുഭാവികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. അവര്‍ വിക്കിലീക്സിനുവേണ്ടി സൈബര്‍യുദ്ധം പ്രഖ്യാപിച്ചു. വിക്കിലീക്സിന് സേവനം നിഷേധിച്ച സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ആക്രമണവിധേയമായി.

സ്വീഡനില്‍ കെട്ടിച്ചമച്ച കേസിന്റെ പേരില്‍ ബ്രിട്ടനില്‍ അസാഞ്ചെയെ അറസ്റ്ചെയ്ത് ജയിലിലടച്ചു. അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രമുഖവ്യക്തികള്‍ അസാഞ്ചെയെ ജാമ്യം നേടാന്‍ നിയമപരമായും സാമ്പത്തികമായും സഹായിച്ചു. തന്നെ വേട്ടയാടുന്നവരോട് അസാഞ്ചെയ്ക്ക് പറയാനുള്ളത് ഇതാണ്: " എന്റെ വിശ്വാസങ്ങള്‍ ദൃഢമാണ്. ഞാന്‍ പ്രകടിപ്പിച്ച ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ നിശ്ചയദാര്‍ഢ്യം ശരിയും കൃത്യവുമാണെന്ന ധാരണ ശക്തമാക്കാനേ ഈ പ്രക്രിയ(കേസും ജയില്‍വാസവും) ഇടയാക്കിയുള്ളൂ.

ഓസ്ട്രേലിയന്‍ പൌരനായ അസാഞ്ചെ 2006 ഡിസംബറിലാണ് സ്വീഡന്‍ കേന്ദ്രമായി വിക്കിലീക്സ് വെബ്സൈറ്റ് സ്ഥാപിച്ചത്. ഈയിടെ വിക്കിലീക്സ് സന്നദ്ധസംഘടനയായി രജിസ്റര്‍ചെയ്തു.
(സാ‍ജന്‍ എവുജിന്‍)

ഒറ്റപ്പെടുന്ന ഒബാമ

സാമ്പത്തികമാന്ദ്യം അമേരിക്കയുടെ ആഭ്യന്തരരാഷ്ട്രീയത്തെയും കുഴച്ചുമറിച്ചു. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയില്‍ റിപ്പബ്ളിക്കന്മാര്‍ ആധിപത്യം നേടി. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ കഷ്ടിച്ച് ഭൂരിപക്ഷം നിലനിര്‍ത്തിയെങ്കിലും പ്രസിഡന്റ് ബറാക് ഒബാമ പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ പരുവത്തിലായി. കാരണം നിര്‍ണായക നിയമനിര്‍മാണങ്ങള്‍ നടത്താന്‍ ശ്രമിക്കുമ്പോള്‍ സ്വന്തംപക്ഷത്തുനിന്നു വോട്ട് ചോരുന്നു. ആരോഗ്യപരിരക്ഷ ബില്ലിന്റെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്.

നവംബറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഏറെ വിയര്‍പ്പൊഴുക്കിയിട്ടും ഒബാമയ്ക്ക് മുഖം രക്ഷിക്കാനായില്ല. സാമ്പത്തികമാന്ദ്യം തരണംചെയ്യാന്‍ ഒബാമ സ്വീകരിച്ച നടപടികളെ റിപ്പബ്ളിക്കന്മാരുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷം തീരെ മോശമായാണ് സ്വാഗതം ചെയ്തത്. രണ്ടുകക്ഷികളും അമേരിക്കന്‍ കോര്‍പറേറ്റുകളുടെ വക്താക്കളാണെങ്കിലും ബിസിനസ് നേതൃത്വത്തിന് ഒബാമയുടെ പല പ്രഖ്യാപനങ്ങളും രുചിച്ചില്ല. തൊഴിലില്ലായ്മ വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തിനുപുറത്തേയ്ക്ക് ജോലി നല്‍കുന്നതിനെ ഒബാമ ശക്തിപൂര്‍വം തടയാന്‍ ശ്രമിച്ചു. പക്ഷേ, അമേരിക്കന്‍ വ്യവസായികള്‍ ഇതിനെ പിന്‍താങ്ങുന്നില്ല. ലാഭമാണ് അവര്‍ക്ക് പ്രധാനം.

അമേരിക്കക്കാരുടെ തകര്‍ന്ന വാങ്ങല്‍ കഴിവ് തിരികെ കൊണ്ടുവരാന്‍ കഴിയുന്നില്ല. 149 ലക്ഷംപേര്‍ തൊഴിലന്വേഷകരാണ്. 10 ലക്ഷത്തിലധികംപേര്‍ മാസങ്ങളായി സര്‍ക്കാര്‍ സഹായം പറ്റിയാണ് ജീവിതം തള്ളിനീക്കുന്നത്. സഹായത്തിനുള്ള കാലപരിധി 99 മാസംമാത്രമാണ്. ഈ സാഹചര്യത്തിലും വ്യവസായമേധാവികളുടെ ശമ്പളവും ബോണസും മറ്റു സുഖസൌകര്യ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. അതിനെതിരെ ഒബാമ പുറപ്പെടുവിക്കുന്ന ദുര്‍ബലശബ്ദം ആരും കാര്യമായെടുക്കുന്നില്ല. മാത്രമല്ല, വലതുപക്ഷമാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് നടത്തിയ പ്രചാരണത്തില്‍ ഒബാമയുടെ ജനപിന്തുണ ഒലിച്ചുപോയി. ജനങ്ങള്‍ക്കിടയില്‍ ഒബാമസര്‍ക്കാരിന്റെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലാണ്. എന്നാല്‍, സര്‍ക്കാര്‍ എല്ലാ മേഖലയിലും പണം ചെലവഴിക്കണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ പൊതുവേ ആഗ്രഹിക്കുന്നു. ഇതിനായി ശ്രമിക്കുന്ന ഒബാമയെ വലതുപക്ഷ മാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് 'സര്‍ക്കാര്‍ഭീകരന്‍' എന്ന് ആക്ഷേപിക്കുകയുംചെയ്യുന്നു. ഇങ്ങനെ കടുത്ത വൈരുധ്യത്തിലാണ് അമേരിക്കന്‍ രാഷ്ട്രീയം.

യൂറോപ്പില്‍ പ്രക്ഷോഭ കൊടുങ്കാറ്റ്

തൊഴിലാളിപ്രക്ഷോഭങ്ങള്‍ യൂറോപ്പിലാകെ അലയടിച്ച വര്‍ഷമാണ് കടന്നുപോയത്. സുദീര്‍ഘപോരാട്ടങ്ങളിലൂടെ തൊഴിലെടുക്കുന്നവര്‍ നേടിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായ സമരങ്ങള്‍ വ്യാപകമായി. 'സോഷ്യലിസമാണ് ബദല്‍' എന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം വീണ്ടും ട്രേഡ് യൂണിയനുകള്‍ പ്രകടിപ്പിച്ചു. ഫ്രാന്‍സിലും ഗ്രീസിലും പൊതുപണിമുടക്കുകള്‍ പതിവായി. ഫ്രാന്‍സില്‍ എണ്ണശുദ്ധീകരണശാലകളും ഗതാഗത തൊഴിലാളികളും പണിമുടക്കി. എയര്‍പോര്‍ട്ട്, റെയില്‍, ട്രാന്‍സ്പോര്‍ട്ട്, പോസ്റല്‍ സര്‍വീസ്, ആശുപത്രികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിച്ചു. പലയിടത്തും വിദ്യാര്‍ഥികള്‍ തൊഴിലാളികള്‍ക്കൊപ്പം ഉപരോധത്തില്‍ പങ്കുചേര്‍ന്നു. പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.

പൊളിഞ്ഞുകൊണ്ടിരിക്കുന്ന ബാങ്കുകളെ താങ്ങിനിര്‍ത്താന്‍ 5000 കോടി പവന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് മുടക്കാന്‍ അയര്‍ലന്‍ഡില്‍ ബില്‍ കൊണ്ടുവന്നു. രാജ്യത്തിന്റെ ഒട്ടാകെയുള്ള സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ 57.7 ശതമാനം വരും ഇത്. ബ്രിട്ടണില്‍ പൊതുചെലവ് 8300 കോടി പൌണ്ട് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. സ്പെയിനില്‍ തൊഴിലില്ലായ്മനിരക്ക് 20 ശതമാനത്തിന് മുകളിലായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സെപ്തംബറില്‍ ഏറ്റവും വലിയ പൊതുപണിമുടക്ക് അവിടെ നടന്നത്.

ജര്‍മനിയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കേലിന്റെ സര്‍ക്കാര്‍ ബജറ്റില്‍ 8000 കോടി മാര്‍ക്കിന്റെ വെട്ടിക്കുറവ് വരുത്തി. ജര്‍മനിയിയും ഇറ്റലിയിലും പൊതുചെലവില്‍ വന്‍വെട്ടിക്കുറവ് വരുത്തുന്നതിനെതിരായ പ്രസ്ഥാനം ശക്തിയാര്‍ജിക്കുകയാണ്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുറയ്ക്കാനും തൊഴില്‍നിയമങ്ങളില്‍ തൊഴിലാളിവിരുദ്ധമായ അയവുകള്‍ വരുത്താനുമുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അഞ്ച് പൊതുപണിമുടക്കുകള്‍ ഗ്രീസില്‍ നടന്നു. 10 ലക്ഷത്തിലേറെ തൊഴിലാളികളാണ് ഇറ്റലിയിലെ നഗരവീഥികളില്‍ പ്രകടനം നടത്തിയത്.

യൂറോപ്യന്‍ യൂണിയന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഒരു ലക്ഷം തൊഴിലാളികള്‍ അണിനിരന്ന പ്രകടനം നടന്നു. തൊഴിലാളികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം,'ചെലവ് ചുരുക്കല്‍ ഉപേക്ഷിക്കുക, തൊഴിലിനും വളര്‍ച്ചയ്ക്കും മുന്‍ഗണന നല്‍കുക' തുടങ്ങിയവയായിരുന്നു. ഗ്രീസ് നേരിട്ടതുപോലെയുള്ള കടക്കെണി ഒഴിവാക്കാനാണ് ചെലവ് ചുരുക്കല്‍ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. എന്നാല്‍, വന്‍കിട ബിസിനസുകാരുടെമേല്‍ ഒരുവിധ സമ്മര്‍ദവും ഇല്ല. അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ്. മാന്ദ്യത്തില്‍നിന്ന് ലോകം കരകയറുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, ലോകബാങ്ക്-ഐഎംഎഫ് വാര്‍ഷികസമ്മേളനത്തില്‍ ഈ ആത്മവിശ്വാസം പ്രകടമായില്ല. മാന്ദ്യം മറികടക്കാന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ അഭിപ്രായ ഐക്യത്തില്‍ എത്തിയിട്ടില്ല. ബ്രിട്ടനിലെ യാഥാസ്ഥിതിക സര്‍ക്കാര്‍ കലാകാരന്മാരുടെപോലും വയറ്റത്തടിച്ചു. ബ്രിട്ടീഷ് ആര്‍ട്സ് കൌണ്‍സിലിനുള്ള 1.9 കോടി പൌണ്ടിന്റെ ഫണ്ട് റദ്ദാക്കി. ആരോഗ്യമേഖലയില്‍നിന്ന് കാമറോ സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. നിരവധി ആശുപത്രി വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം ബ്രിട്ടനിലായിരുന്നു. ഇത് തകര്‍ത്തെറിയുകയാണ് പുതിയ സര്‍ക്കാര്‍.

രാജ്യത്തെയും ജനങ്ങളെയും സ്വത്തുടമ വര്‍ഗത്തിന് അടിയറവച്ച് ഭരണംനടത്തുന്ന എല്ലാ രാജ്യങ്ങളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും അസ്വസ്ഥതയും ഏറിവരികയാണ്. അതിന്റെ പ്രതിഫലനമാണ് യൂറോപ്പില്‍ ശക്തിപ്രാപിക്കുന്ന തൊഴിലാളി പോരാട്ടങ്ങള്‍. മുതലാളിത്തത്തിന് ഈ സ്ഥിതി ഒരിക്കലും തരണംചെയ്യാന്‍ സാധ്യമല്ല എന്നത് അമേരിക്കയില്‍ ഉടലെടുത്തതും ലോകമാകെ വ്യാപിച്ചതുമായ സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് ബോധ്യമായി. എങ്കിലും മുതലാളിത്ത സാമ്പത്തികവിദഗ്ധരും രാഷ്ട്രീയനേതാക്കളും മുതലാളിത്തത്തെ താങ്ങിനിര്‍ത്താന്‍ പരിശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ അവരെയും രാജ്യങ്ങളെയും കൂടുതല്‍ കുഴപ്പത്തിലേക്കാണ് നയിക്കുന്നത്.

ചൈന കുതിപ്പ് തുടരുന്നു

മാന്ദ്യം സ്പര്‍ശിക്കാതെ ചൈനയുടെ സമഗ്രവളര്‍ച്ച ഇക്കൊല്ലവും തുടര്‍ന്നു. ആഭ്യന്തരമൊത്ത ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ജപ്പാനെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രമായി. അമേരിക്കയെ മാത്രമാണ് ഇനി ചൈനയ്ക്ക് മറികടക്കാനുള്ളത്. സൂത്രവിദ്യകളും കൃത്രിമങ്ങളും വഴിയാണ് ചൈനയുടെ മുന്നേറ്റമെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനീസ് കറന്‍സിയുടെ വില കൃത്രിമമായി ഇടിച്ചുകാണിക്കുന്നുവെന്നാണ് അമേരിക്കയുടെ പരാതി. എന്നാല്‍, മറ്റു പല കാര്യങ്ങളിലും അമേരിക്കന്‍പക്ഷത്തുനില്‍ക്കുന്ന യൂറോപ്യന്‍രാജ്യങ്ങള്‍പോലും ഈ പരാതി അംഗീകരിക്കുന്നില്ല. നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമായി ചൈന കൈവരിച്ച നേട്ടമായി മാത്രമേ അവരുടെ മുന്നേറ്റത്തെ കാണാന്‍ കഴിയൂ.

അറുപത്തിഒന്നുവര്‍ഷംമുമ്പ് സ്ഥാപിതമായ പീപ്പിള്‍സ് റിപ്പബ്ളിക്ക് ഓഫ് ചൈന രാഷ്ട്രീയസ്ഥിരത കൈവരിച്ചശേഷം 1978 മുതല്‍ സാമ്പത്തികരംഗത്ത് കൈക്കൊണ്ട നടപടികളാണ് അവരുടെ പുരോഗതിക്ക് അടിസ്ഥാനം. മത്സരശേഷിയുടെ കാര്യത്തില്‍ 1990ല്‍ ചൈനീസ് സ്ഥാപനങ്ങള്‍ ലോകറാങ്കിങ്ങില്‍ 73-ാം സ്ഥാനത്തായിരുന്നു. 2008ല്‍ 17-ാം സ്ഥാനത്തായി. 2030ല്‍ മൂന്നാം റാങ്കില്‍ എത്തുകയാണ് ലക്ഷ്യം. എല്ലാ മേഖലയിലും ലക്ഷ്യം പ്രഖ്യാപിച്ചശേഷമാണ് ചൈന സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നത്. ദാരിദ്ര്യനിര്‍മാജനംമുതല്‍ ഒളിമ്പിക്സുവരെയുള്ള കാര്യങ്ങള്‍ക്ക് ഇത് ബാധകം. സഹവര്‍ത്തിത്വത്തോടെ വളരാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചുവളരാന്‍ ലോകത്ത് ഇടമുണ്ടെന്ന ചൈനീസ് നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം ഉദാഹരണം.

ഗാസയില്‍ നിലവിളി ഒടുങ്ങുന്നില്ല

ദുരിതങ്ങളുടെ മണ്ണായ ഗാസ പിന്നിടുന്ന വര്‍ഷത്തിലും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായിപ്പോയ കപ്പലുകള്‍ ആക്രമിച്ച് ഒന്‍പതുപേരെ വധിച്ച ഇസ്രയേല്‍ നിഷ്ഠുരത ലോകത്തെ നടുക്കി. തുര്‍ക്കി ആസ്ഥാനമായ സംഘടനയുടെ നേതൃത്വത്തിലാണ് ആറു കപ്പലുകളിലായി അഞ്ഞൂറോളം സന്നദ്ധപ്രവര്‍ത്തകര്‍ ഗാസയിലേക്ക് തിരിച്ചത്. എന്നാല്‍, തങ്ങള്‍ വളഞ്ഞുവച്ചിരിക്കുന്ന ഗാസയില്‍ ആശ്വാസം എത്തിക്കാനുള്ള നീക്കം ഇസ്രയേലിനെ രോഷം കൊള്ളിച്ചു. മെയ് മാസം അവസാനരാത്രി ഇസ്രയേല്‍ കമാന്‍ഡോകള്‍ കപ്പലുകളിലേക്ക് ഇരച്ചുകയറുകയും സന്നദ്ധപ്രവര്‍ത്തകരെ ആക്രമിക്കുകയുംചെയ്തു. തുര്‍ക്കിയില്‍നിന്നുള്ള ഒന്‍പതു യുവാക്കള്‍കൊല്ലപ്പെട്ടു. കപ്പലുകള്‍ ഇസ്രയേല്‍ പിടിച്ചു. രാജ്യാന്തരസമൂഹം ഒന്നടങ്കം ഇസ്രയേല്‍ അതിക്രമത്തെ അപലപിച്ചു. തുര്‍ക്കി ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. എന്നാല്‍, ഇസ്രയേല്‍ കടുംപിടിത്തം ഉപേക്ഷിച്ചില്ല. വീണ്ടും ദുരിതാശ്വാസയാനങ്ങള്‍ എത്തിയെങ്കിലും ആരെയും ഗാസയിലേക്ക് കടത്തിവിട്ടില്ല. സ്വതന്ത്രപലസ്തീന്‍ രാജ്യമെന്ന സ്വപ്നത്തിന് തടസ്സം സൃഷ്ടിച്ച് ഇസ്രയേല്‍ നിലകൊള്ളുന്നു. സമാധാനചര്‍ച്ചകള്‍ പ്രഹസനം.

*
കടപ്പാട് : ദേശാഭിമാനി ദിനപത്രം 30 ഡിസംബര്‍ 2010

Sunday, December 12, 2010

സാമ്പത്തികമാന്ദ്യം ആപല്‍പ്രവണതകള്‍ സൃഷ്ടിക്കുന്നു

സാമ്പത്തികമാന്ദ്യവും വര്‍ധിക്കുന്ന തൊഴിലില്ലായ്മയും അമേരിക്കയിലും സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതം അതീവ ഗുരുതരവും അപകടകരവുമാണെന്ന് പ്രസിദ്ധ ധനതത്വശാസ്ത്രജ്ഞനും ഐക്യരാഷ്ട്രസംഘടനയിലെ സാമ്പത്തിക- സാമൂഹിക വിഭാഗം അസിസ്റന്റ് സെക്രട്ടറി ജനറലുമായ ഡോ. ജോമോ ക്വാമേ സുന്ദരം മുന്നറിയിപ്പ് നല്‍കി. മാന്ദ്യം സമ്പന്നരാജ്യങ്ങളിലെ തൊഴിലാളികളിലും പാവപ്പെട്ടവരിലും സൃഷ്ടിച്ച കടുത്ത അസംതൃപ്തി, സങ്കുചിത ദേശീയതയ്ക്കും ശത്രുതാപരമായ വിദേശനയത്തിനും കാരണമാകുമോ എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അമേരിക്കയിലെയും യൂറോപ്യന്‍ രാഷ്ട്രങ്ങളിലെയും ജനങ്ങളുടെ ഇച്ഛാഭംഗവും അതുകാരണമുള്ള പ്രതിഷേധവും അവരെ നയിക്കുന്നത് മുരത്ത വംശീയവിദ്വേഷത്തിലേക്കും അന്യരാജ്യക്കാരോടുള്ള ശത്രുതയിലേക്കുമാണ്. സ്ഫോടനാത്മകമായ ഈ സ്ഥിതിവിശേഷം മുതലെടുക്കുന്നത് വലതുപക്ഷ പിന്തിരിപ്പന്മാരാണ്. പുരോഗമനപക്ഷത്തേക്ക് ജനങ്ങളെ കൊണ്ടുവരാന്‍മാത്രം ഈ രാജ്യങ്ങളില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ശക്തമല്ല. ഇടതുപക്ഷ ആശയങ്ങളേക്കാള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് വലതുപക്ഷ പ്രതിലോമ ആശയങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുമേഖലാ വ്യവസായങ്ങള്‍ സമ്പദ്ഘടനയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വ്യവസായവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ഡോ. ജോമോ ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു.

പൊതുകടവും കമ്മിയും കുറയ്ക്കാന്‍ സമ്പന്നരാജ്യങ്ങള്‍ വലിയ തോതില്‍ അവരുടെ ചെലവ് വെട്ടിക്കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ ആശങ്കാജനകമായി ഉയരുന്നു. അമേരിക്കയില്‍ തൊഴില്‍രഹിതര്‍ 2008ല്‍ 5.8 ശതമാനമായിരുന്നെങ്കില്‍ 2010 അവസാനം അത് പത്തുശതമാനത്തിനടുത്ത് എത്തിയിരിക്കയാണ്. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലും തൊഴിലില്ലായ്മ ഗണ്യമായി വര്‍ധിക്കുന്നു. രണ്ടുവര്‍ഷംമുമ്പുണ്ടായ സാമ്പത്തികത്തകര്‍ച്ചയില്‍നിന്നും മാന്ദ്യത്തില്‍നിന്നും ലോകം കരകയറുകയാണെന്ന് കരുതുന്നുണ്ടെങ്കിലും തൊഴിലില്ലാത്തവരുടെ എണ്ണം മുകളിലേക്കുതന്നെ. സാമ്പത്തിക ഉത്തേജകനടപടികളില്‍നിന്ന് പിന്തിരിഞ്ഞ്, ബജറ്റ് വെട്ടിക്കുറയ്ക്കലിലേക്കും മുന്‍ഗണനകള്‍ മാറ്റുന്നതിലേക്കും പോയതിന്റെ ഫലമാണ് കാണുന്നത്.

യൂറോപ്പിലെയും അമേരിക്കയിലെയും തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്, വലതുപക്ഷക്കാര്‍ക്കും പ്രതിലോമ ആശയങ്ങള്‍ക്കും മേല്‍ക്കൈ കിട്ടുന്നുണ്ടെന്നാണ്. അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ടിക്ക് നേരിട്ട തിരിച്ചടി പ്രസിഡന്റ് ബറാക് ഒബാമയെ പ്രതിസന്ധിയിലാക്കി. അമേരിക്കയില്‍ ഇനി സാമ്പത്തിക ഉത്തേജക നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. അയര്‍ലണ്ട്, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവ ഒഴിച്ചുള്ള ഒരു യൂറോപ്യന്‍ രാജ്യവും സാമ്പത്തിക ഉത്തേജകനടപടികള്‍ സ്വീകരിക്കാനിടയില്ല. ഗ്രീസ് വന്‍ തകര്‍ച്ചയിലേക്ക് പോയതിന് പ്രധാന കാരണം, അവര്‍ വാള്‍സ്ട്രീറ്റിന്റെ (അമേരിക്കന്‍ ഓഹരിവിപണി ആസ്ഥാനം) ഉപദേശം കേട്ടതാണ്.

1930കളിലെ മഹാസാമ്പത്തിക മാന്ദ്യം യൂറോപ്പില്‍ ഫാസിസത്തിന്റെയും നാസിസത്തിന്റെയും വളര്‍ച്ചയ്ക്ക് വളമായത്. അതുപോലെ, ഇപ്പോള്‍ കാണുന്ന പ്രവണതകള്‍ നല്‍കുന്നത് ആപല്‍സൂചനകളാണ്. സര്‍ക്കാരുകളുടെ നയങ്ങളെയും ഇത് സ്വാധീനിക്കുന്നു.

സമ്പന്നരാജ്യങ്ങളുടെ അജന്‍ഡയില്‍ ഇപ്പോള്‍ രണ്ടു കാര്യമാണുള്ളത്.

ഒന്ന്, സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കല്‍ ഉള്‍പ്പെടുന്ന സാമ്പത്തിക ഏകീകരണം.

രണ്ട്- ജപ്പാന്‍ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ലോകസമ്പദ്ഘടനയെ രക്ഷപ്പെടുത്തിക്കൊള്ളുമെന്ന കണക്കുകൂട്ടല്‍.

മന്ദഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയും കൂടുതല്‍ അസംതൃപ്തിയുമാകും ഇതിന്റെ ഫലം. ഇന്ത്യയുള്‍പ്പെടെ ഏഷ്യയിലെ വളര്‍ന്നുവരുന്ന സാമ്പത്തികശക്തികള്‍, ലോക സമ്പദ്ഘടനയെ കരകയറ്റാന്‍മാത്രം ശക്തരല്ല. കൂടുതല്‍ പൊതു മുതല്‍മുടക്കും അതോടൊപ്പമുള്ള സ്വകാര്യ നിക്ഷേപവുമാണ് ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടതെന്ന് ജോമോ അഭിപ്രായപ്പെട്ടു. ഭക്ഷണം, കാലാവസ്ഥ എന്നീ പ്രശ്നങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യോല്‍പ്പാദനം കൂടിയേ തീരൂ. പാരമ്പര്യേതര ഊര്‍ജമേഖലയില്‍ കൂടുതല്‍ മുതല്‍മുടക്ക് വേണം. പ്രത്യേകിച്ചും ദരിദ്രരാജ്യങ്ങളില്‍. കാലാവസ്ഥവ്യതിയാനം നേരിടാന്‍ ഈ രീതിയില്‍ നീങ്ങിയേ പറ്റൂ.

ആഗോള സാമ്പത്തികപ്രതിസന്ധി ചൈനയെ അധികം ബാധിക്കാതിരുന്നതിന് കാരണം, ചൈനയുടെ ശക്തമായ വീണ്ടെടുക്കല്‍ പാക്കേജാണ്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ആഭിമുഖ്യം ബിസിനസുകാരോടാണെങ്കില്‍, ചൈനീസ് ഭരണത്തിന്റെ ചായ്വ് ജനങ്ങളോടാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് ചൈന നടപ്പാക്കുന്നത്. ചൈനയില്‍ തൊഴിലാളികളുടെ വേതനവും ഗണ്യമായി ഉയരുകയാണ്.

സാമ്പത്തികപ്രതിസന്ധിയില്‍ ഇന്ത്യ സുരക്ഷിതമായി നില്‍ക്കാന്‍ കാരണം, ഇവിടത്തെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണസംവിധാനം കാര്യക്ഷമമായതുകൊണ്ടാണെന്ന് ജോമോ പറഞ്ഞു. ഇക്കാര്യത്തില്‍ ആര്‍ബിഐ ചെയര്‍മാന്‍ ഡോ. വൈ വി റെഡ്ഡിയുടെ സംഭാവനകള്‍ പ്രധാനമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി അത് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ സാമ്പത്തികനിയന്ത്രണ സംവിധാനത്തില്‍ അയവുവരുത്താനുള്ള സമ്മര്‍ദം ശക്തമാണ്. അതിനുള്ള 'ലോബിയിങ്' നടക്കുന്നു. ഭരണത്തില്‍ കോണ്‍ഗ്രസായാലും ബിജെപിയായാലും ഇത്തരം ശക്തികള്‍ സജീവമാണ്.

പലസ്തീന്‍പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിന് പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതല്‍ മോശമാണെന്നായിരുന്നു മറുപടി. അധിനിവേശപ്രദേശങ്ങളില്‍ പാര്‍പ്പിടനിര്‍മാണവുമായി ഇസ്രയേല്‍ മുന്നോട്ടുപോവുകയാണ്. പലസ്തീന്‍- ഇസ്രയേല്‍പ്രശ്നം പരിഹരിക്കാന്‍ അനധികൃതനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ഉപാധി നേരത്തെ അമേരിക്ക ഉന്നയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയൊരു ഉപാധിപോലുമില്ല. അടുത്ത കാലത്തെ ചര്‍ച്ചകളില്‍നിന്ന് പലസ്തീന് ഒന്നും കിട്ടിയിട്ടുമില്ല- ജോമോ ചൂണ്ടിക്കാട്ടി.

*
പി പി അബൂബക്കര്‍ കടപ്പാട്: ദേശാഭിമാനി

Tuesday, September 28, 2010

ഇത്തരമൊരവസ്ഥയില്‍ ഒരമ്മ മകനെ പോറ്റുമ്പോള്‍

വിശന്നു കരയുന്ന കുട്ടി കാണുന്നത് അടുപ്പത്ത് വെന്തുകൊണ്ടിരിക്കുന്ന വറ്റിനൊപ്പം കഞ്ഞിക്കലംകൂടി ബോംബ് വീണ് പൊട്ടിപ്പിളരുന്നതാണ്. ചീളുകളായി ചിതറിപ്പോവുന്ന അനിയന്റെ ഇളംശരീരമാണ്. ആശുപത്രിയിലേക്ക് പോവുന്ന അമ്മയെ വഴിവക്കില്‍ തടഞ്ഞുവയ്ക്കുന്ന പട്ടാളക്കാരന്റെ വൃത്തികെട്ട ചിരിയാണ്. ദിവസങ്ങളായി തുറക്കാനാവാത്ത സ്കൂളിനെപ്പറ്റിയുള്ള ഓര്‍മകളാണ് ഒരുവന്. പിറന്നാളിന് മുന്തിയ കുപ്പായവുമായി വരുന്ന അച്ഛനെ സ്വന്തം നാട്ടില്‍ തടഞ്ഞുവച്ച ഇസ്രയേലി പട്ടാളക്കാരനോടുള്ള പകയാണ് വേറൊരുത്തന്. രാമള്ളയിലെ അറഫാത്തിന്റെ ഔദ്യോഗിക വസതിയുടെ ചുമരുകള്‍ ഓരോന്നോരാന്നായി ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തുമ്പോള്‍ കരച്ചില്‍ തൊണ്ടയില്‍ തടയുന്ന ഒരു ബാലന്‍ അറിയാതെ കല്ല് കൈയിലെടുത്തുപോകുന്നു. ഏത് അമ്മയ്ക്കാണ് അത്തരമൊരവസരത്തില്‍ അവനെ തടയാനാവുക?

അക്രമംകൊണ്ട് പലസ്തീനിലെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കാനാവില്ല എന്നറിയാവുന്ന ഒരമ്മ ഇപ്പോള്‍ ലോകത്തോടാകെ അമര്‍ത്തിപറയുകയാണ്:

നിങ്ങളും ഞങ്ങള്‍ക്കൊപ്പം വാ. പൊരുതാനല്ല, പോരടിക്കാനല്ല, തുടര്‍ന്നു പോരുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരുമായി ചങ്ങാത്തമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍. അവരുടെ ചരക്കുകള്‍ വേണ്ടെന്നുവയ്ക്കാന്‍.

ബുദ്ധിജീവികളോടും സര്‍വകലാശാലകളോടും കലാപ്രവര്‍ത്തകരോടും അവര്‍ പറയുന്നു:

നികൃഷ്ടമായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ പങ്കാളികളാവുകയോ അല്ലെങ്കില്‍ നിഷ്ക്രിയരായി നിന്ന് അത് തുടരാന്‍ അനുവദിക്കുകയോ ചെയ്യുന്ന ഇസ്രയേലി ബുദ്ധിജീവികളെയും കലാകാരന്മാരെയും സര്‍വകലാശാലകളെയും ബഹിഷ്കരിക്കുക.“

അപ്പാര്‍ത്തീഡിനെതിരെ പൊരുതി വിജയിച്ച ദക്ഷിണാഫ്രിക്കയിലെ വിമോചന പ്രതീകം ഡെസ്മണ്ട് ടുട്ടുവിന്റെ വാചകം അവര്‍ ഉദ്ധരിക്കുന്നു:

ഈ അപ്പാര്‍ത്തീഡ് അവസാനിപ്പിക്കാനായുള്ള സമ്മര്‍ദത്തിന് ബഹിഷ്കരണം തന്നെ പ്രധാനായുധം!

അലയുന്ന പലസ്തീന്‍ ജനതയുടെ പ്രതീകമായി പോരാടിക്കൊണ്ടിരിക്കുന്ന ലിസാതറാക്കി, ഇസ്രയേലി സാംസ്കാരിക പ്രവര്‍ത്തകരെയും സര്‍വകലാശാലകളെയും ബഹിഷ്കരിക്കാനുള്ള സന്ദേശം ലോകമെമ്പാടും എത്തിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തിച്ചേര്‍ന്നത്. കോഴിക്കോട്ടെ പരിപാടിക്കിടയില്‍ ഇന്ത്യയെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തീര്‍ത്തും നിരാശിതയായിരുന്നു. യാസര്‍ അറഫാത്തിന്റെ ഉറ്റസുഹൃത്തായിരുന്ന നെഹ്റുവിന്റെ നാടിന് എങ്ങനെ ഇസ്രയേലുമായി സൌഹൃദം പാലിക്കാനാവും? തങ്ങളുടെ കുഞ്ഞുങ്ങളെയും സഹോദരങ്ങളെയും കൊന്നുകൊണ്ടേയിരിക്കുന്ന ഇസ്രയേലുമായി എങ്ങനെ സൈനികക്കരാര്‍? എങ്ങനെ സാങ്കേതിക വിദ്യാ സഹകരണക്കരാര്‍? (ഇസ്രയേലി വിദേശമന്ത്രാലയത്തിലെ മൃഷ്ടാന്ന ഭോജനമുണ്ട് ഏമ്പക്കമിടുന്ന മുസ്ളിം ലീഗ് നേതാവായ വിദേശ സഹമന്ത്രിയുടെ മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന ഈ രോഷം എത്തിക്കാനായെങ്കില്‍!} എന്നിട്ടും എന്ത് കാര്യം ?

ജന്മംകൊണ്ട് അഫ്ഗാന്‍കാരിയായ ലിസയുടെ അമ്മ അമേരിക്കക്കാരിയാണ്. അമേരിക്കയിലെ പഠനത്തിനിടയില്‍ പരിചയപ്പെട്ട പലസ്തീനി തത്വശാസ്ത്ര പ്രൊഫസറെ വിവാഹം കഴിച്ച ഈ സാമൂഹ്യ ശാസ്ത്ര പ്രൊഫസര്‍ പറയുന്നു:

“എനിക്ക് തോന്നുന്നു ഞാനൊരു മുസ്ളിമായാണ് കരുതപ്പെടുന്നതെന്ന്. പക്ഷേ, മതപരമായ സ്വത്വം എന്നെ സംബന്ധിച്ചിടത്തോളം അപ്രധാനമാണ്. എന്താണ് നിങ്ങള്‍ എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയുക, ഞാനൊരു മധ്യപൌരസ്ത്യ ദേശക്കാരിയാണെന്നാണ്. അതാണ് എന്റെ സ്വത്വം. മകന്‍ ഫാരിസിനോട് അവര്‍ ഇംഗ്ളീഷിലാണ് സംസാരിക്കുക. അതുകൊണ്ട് അവന്‍ പച്ചവെള്ളംപോലെ ഇംഗ്ളീഷ് സംസാരിക്കും. അവന്റെ അച്ഛനാകട്ടെ അവനോട് അറബിയിലാണ് സംസാരിക്കുക. അതുകൊണ്ട് അവന് അറബിയും നല്ല വശമാണ്. ഒരമേരിക്കക്കാരന്‍ എന്ന നിലയ്ക്ക് അറിയപ്പെടാനായിരുന്നു അവന് ആഗ്രഹം. പക്ഷേ, അമേരിക്ക ലോകത്ത് കാട്ടിക്കൂട്ടുന്നത് ക്രമേണ മനസിലാക്കിത്തുടങ്ങുകയാണ് അവന്‍. തികഞ്ഞ അമേരിക്കന്‍വിരുദ്ധ വികാരമുണ്ട് ഇവിടെ. ചിലപ്പോഴത് കുഞ്ഞിന്റെ ഭാഷയില്‍പോലും നിഴലിക്കുന്നുണ്ട്. പലപ്പോഴുംഅത് വളരെ പരുക്കനാണ്. കുഞ്ഞുങ്ങള്‍ ഇങ്ങനെ പറയാമോ? പക്ഷേ, അവന്‍ പറയുന്നത് മിക്കതും തീര്‍ത്തും ശരിയാണ്. നിങ്ങള്‍ക്ക് അതിനോട് യോജിക്കേണ്ടി വരും. അവന്റെ ഭാഷയോടല്ലെങ്കിലും

സെപ്തംബര്‍ 11 നെക്കുറിച്ച് അവന് കിട്ടിയ വ്യാഖ്യാനം വീട്ടിലൊന്നും സ്കൂളില്‍ മറ്റൊന്നുമായിരുന്നു. അവന് മനസിലാകുന്ന ഭാഷയില്‍ ഞാനവനെ ശരിയായ രീതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, സ്കൂളില്‍ നടക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാന്‍ എനിക്കാവില്ലല്ലോ. ബിന്‍ ലാദനെക്കുറിച്ച് അവര്‍ക്ക് ഏറെ ആദരവാണ്. അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന അനീതിക്കെതിരെ കുട്ടികളില്‍ കടുത്ത രോഷമാണ് വളരുന്നത്. എന്റെ മകന്‍ മതനിരപേക്ഷകനായ ഒരന്താരാഷ്ട്ര വ്യക്തിയാവണമെന്ന് ഞാനാഗ്രഹിക്കുന്നു. ഒരു മതാധിഷ്ഠിത പ്രസ്ഥാനത്താലും അവന്‍ ചൂണ്ടയിടപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. ഉള്ളിലേക്ക് നോക്കുന്നതിന് പകരം പുറത്തേക്ക് നോക്കുന്ന ഒരുവനായി അവന്‍ വളരണമെന്ന് ഞാനാഗ്രഹിക്കുന്നു. പക്ഷേ, കാര്യങ്ങള്‍ വിപരീതദിശയിലാണ് നീങ്ങുന്നത്. ചിലപ്പോള്‍ എനിക്ക് തോന്നും ഭാവി വരുന്ന തലമുറയിലാണെന്ന്. ഞാന്‍ വൈകിപ്പോയി.”

ഒരമ്മയുടെ ആത്മസംഘര്‍ഷം ഇങ്ങനെ വെളിവാക്കപ്പെടുമ്പോഴും ലിസാതറാക്കി പൊരുതിക്കൊണ്ടേയിരിക്കുകയാണ്. പലസ്തീനിലെ അവസാന അധിനിവേശവും അവസാനിക്കുംവരെ പോരാട്ടം തുടരാന്‍.

*
എ കെ രമേശ് കടപ്പാട്: ദേശാഭിമാനി 28-09-2010

Sunday, September 5, 2010

ഇരയും വേട്ടക്കാരനും

പശ്ചിമേഷ്യയിലെ സംഘര്‍ഷമേഖലകളില്‍ സമാധാനം സ്ഥാപിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള വാഗ്ദാനങ്ങള്‍ ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും എങ്ങനെയാണ് ബാധിക്കുന്നതെന്ന് കഴിഞ്ഞയാഴ്‌ച ഇതേ പംക്തിയില്‍ വിവരിച്ചിരുന്നു. ഇപ്പോള്‍ ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെന്ന ഭാവേന അമേരിക്കന്‍ പ്രസിഡന്റിന്റെ വെള്ളക്കൊട്ടാരത്തില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. വേട്ടക്കാരനായ ഇസ്രയേല്‍, ഇരയായ പലസ്‌തീന്‍, പ്രശ്നം അവസാനിച്ചുകാണാന്‍ ആഗ്രഹിക്കുന്ന അയല്‍വാസി ജോര്‍ദാന്‍, വേട്ടക്കാരന്റെ സഹായി അമേരിക്ക എന്നീ നാല് കക്ഷികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

പലസ്‌തീന്‍ അതോറിറ്റിയുടെ അധ്യക്ഷനായ മഹ്‌മൂദ് അബ്ബാസും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു എസ് പ്രസിഡന്റ് ബറാക് ഒബാമയും യോര്‍ദാന്‍ രാജാവ് അബ്‌ദുള്ളയുമാണ് ദൌത്യസംഘങ്ങളെ നയിക്കുന്നത്. ഇവര്‍ക്കു പുറമെ ഹോസ്‌നി മുബാറക്കും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

നാസറിന്റെ കാലത്ത് പലസ്‌തീന്റെ ഉറച്ച ബന്ധുവായിരുന്നു ഈജിപ്‌ത്. അദ്ദേഹത്തിന്റെ മരണശേഷം അധികാരമേറ്റ അന്‍വര്‍ സാദത്ത് പലസ്‌തീനെ വഞ്ചിച്ചു. ആ സാദത്തിന്റെ പിന്‍ഗാമിയാണ് മുബാറക്. അങ്ങനെ വെള്ളക്കൊട്ടാരത്തിലെ ചര്‍ച്ചയില്‍ മുന്‍തൂക്കം ഇസ്രയേല്‍ പക്ഷത്തിനാകുന്നു. അമേരിക്കയും ഈജിപ്‌തും പലസ്‌തീനെതിരെ അണിനിരന്നപ്പോള്‍ നിഷ്പക്ഷന്‍ എന്ന് വിളിക്കാവുന്നത് ജോര്‍ദാന്‍ രാജാവ് അബ്‌ദുള്ള മാത്രമായി.

ചര്‍ച്ചകള്‍ ആരംഭിക്കുമ്പോഴും പലസ്‌തീന്റേതാണെന്ന് അമേരിക്കപോലും സമ്മതിക്കുന്ന ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഇസ്രയേല്‍ നിയമവിരുദ്ധമായി അതിക്രമിച്ചു കയറിയ ജൂതകോളനികളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലും പലസ്‌തീനുമായി ഏതെങ്കിലും വിധത്തില്‍ ധാരണയുണ്ടാകുന്ന പക്ഷം അതിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം ജോര്‍ദാന്‍ പടിഞ്ഞാറെക്കരയിലെ ജൂതകോളനികള്‍ പൊളിച്ചുമാറ്റുക എന്നതാണ്. സമാധാന ചര്‍ച്ച നടക്കുമ്പോള്‍തന്നെ കോളനിവല്‍ക്കരണം തുടരുകയെന്നത് സമാധാനത്തിനുള്ള മാര്‍ഗമേ അല്ല.

ചിതലരിച്ച ചിത്രം

1948ല്‍ ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ പഴയ പലസ്‌തീന്‍ രാഷ്‌ട്രം ജൂതര്‍ക്കും അറബികള്‍ക്കുമായി വിഭജിച്ചത് വിചിത്രമായ അതിര്‍ത്തി തിരിവുകളോടെയായിരുന്നു. അതിര്‍ത്തി നിര്‍ണയപ്രകാരം ജോര്‍ദാന്‍ പടിഞ്ഞാറെക്കരയ്‌ക്കും ഒരുതരത്തിലും ജൂതന്‍മാരുടെ ആവാസസ്ഥലമെന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്ത മധ്യധരണ്യാഴിയിലെ ഗാസ മുനമ്പിനും ഇടയിലാണ് ഇസ്രയേല്‍ ഭൂമി. അപ്പുറത്തും ഇപ്പുറത്തുമായി പലസ്‌തീനും. ഇസ്രയേലിന്റെ അനുവാദത്തോടെയല്ലാതെ കരവഴിയോ ആകാശമാര്‍ഗമോ രണ്ട് പലസ്‌തീന്‍ മേഖലകള്‍ക്ക് ബന്ധപ്പെടാന്‍ കഴിയില്ല. ഇസ്രയേലിന്റെ തലസ്ഥാനം മധ്യധരണ്യാഴി തീരത്തെ ചരിത്രപ്രസിദ്ധമായ ടെല്‍ അവീവ് നഗരമായി നിശ്ചയിച്ചതിനൊപ്പം ജോര്‍ദാന്‍ പടിഞ്ഞാറെക്കരയില്‍ ജോര്‍ദാന്‍ നദിയുടെ തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ജെറുസലേം നഗരം പലസ്‌തീന്റെ തലസ്ഥാനമായി തീരുമാനിക്കപ്പെട്ടു.

ജോര്‍ദാന്‍ പടിഞ്ഞാറെക്കരയാല്‍ ചുറ്റപ്പെട്ട ജെറുസലേം നഗരത്തിന്റെ ഒരുഭാഗം ഇസ്രയേല്‍ കൈയേറി അവരുടെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വാരിയെല്ലിനിടയില്‍ കഠാരി തറച്ചതുപോലെ ഈ ജെറുസലേമിലെ അധിനിവേശം പലസ്‌തീന് നിത്യഭീഷണിയും നിരന്തര തലവേദനയുമാണ്. ഇപ്പോഴത്തെ ഇസ്രയേല്‍ അധിനിവേശം പടിഞ്ഞാറെക്കരയില്‍ തുടരുകയാണെങ്കില്‍ ഒടുവില്‍ അതും ഇസ്രയേലിന്റെ വകയായി തീരുമാനിക്കാമെന്ന വാദം വന്നേക്കും. ഗാസാ മുനമ്പില്‍ ഇപ്രകാരം ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്നും അവിടെയൊന്നും പലസ്‌തീന്‍ നിയമമോ നിയമപാലകരോ നുഴഞ്ഞുകയറരുതെന്നും വാദിച്ചത് ഓര്‍ക്കുക. ഒടുവില്‍ ഐക്യരാഷ്‌ട്ര സഭയുടെ ശക്തമായ ഇടപെടല്‍ കാരണം ജൂതന്‍മാരെ ഗാസാ ചീന്തിലെ കുടിയേറ്റ കേന്ദ്രങ്ങളില്‍നിന്ന് പിന്‍വലിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് വലിയ സംഘട്ടനത്തിന് വഴിവച്ചു. ഇസ്രയേല്‍ സര്‍ക്കാരിനെപ്പോലും എതിര്‍ത്തുകൊണ്ട് അവിടത്തെ ഭീകരവാദികള്‍ ഈ ഗാസാ ജൂതകോളനികളില്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുകയാണ്.

ഇസ്രയേലികള്‍ കടന്നാക്രമിക്കുന്നത് പലസ്‌തീനിനെ മാത്രമല്ല. ലെബനന്റെ തെക്കുഭാഗത്ത് അറബികള്‍ കുടിയേറിപാര്‍ക്കുന്നു എന്നാരോപിച്ചുകൊണ്ട് അവിടെ ഇസ്രയേല്‍ നടത്തിയ കടന്നാക്രമണങ്ങള്‍ കുപ്രസിദ്ധമാണ്. ഇസ്രയേല്‍ എന്ന വേട്ടക്കാരന്റെ മറ്റൊരു ഇര സിറിയയാണ്. ഇസ്രയേലിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഗോലാന്‍ പീഠഭൂമി എന്ന പേരില്‍ അറിയപ്പെടുന്ന സിറിയന്‍ മേഖല ഇസ്രയേല്‍ പിടിച്ചെടുത്ത് കൈവശം വച്ചിരിക്കുകയാണ്. വെള്ളക്കൊട്ടാരത്തില്‍ നടന്നുവരുന്ന ഇപ്പോഴത്തെ ചര്‍ച്ചയില്‍ ഗോലാന്‍ പീഠഭൂമി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ സിറിയന്‍ രാജാവ് ഹുസൈനെ ക്ഷണിക്കേണ്ടതായിരുന്നു. പക്ഷേ, ക്ഷണിച്ചില്ല.

ഇപ്പോള്‍ പലസ്‌തീന്‍ എന്ന രാഷ്‌ട്രം ചിതലരിച്ച ഒരു ചിത്രം പോലെയോ കീറിപ്പറിഞ്ഞ ഒരു തുണിക്കഷണംപോലെയോ ആണിരിക്കുന്നത്. ഇങ്ങനെയുള്ള ഒരു രാജ്യത്തിന് എങ്ങനെയാണ് രാജ്യരക്ഷ ഉറപ്പുവരുത്താനാവുക? കയറിയും ഇറങ്ങിയും വളഞ്ഞും പുളഞ്ഞും സ്ഥിതിചെയ്യുന്ന അതിന്റെ അതിര്‍ത്തികളെല്ലാം കുടിയേറ്റങ്ങളും അതിര്‍ത്തിലംഘനങ്ങള്‍കൊണ്ടും അസ്വസ്ഥമായിരിക്കുകയാണ്. ഈ കാര്യങ്ങള്‍ ഒന്നും ചര്‍ച്ചചെയ്യാതെ കുശലം പറഞ്ഞും ഹസ്‌തദാനംചെയ്‌തും ഫോട്ടോക്ക് പോസ് ചെയ്‌തും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനപ്പുറം ബറാക് ഒബാമയുടെ ഈ നാടകംകൊണ്ട് എന്ത് ഫലമാണുണ്ടാവുക?


*****

പി ഗോവിന്ദപ്പിള്ള, കടപ്പാട് : ദേശാഭിമാനി

Tuesday, June 22, 2010

ഇസ്രയേലും കടല്‍ക്കൊള്ളക്കാരും

രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ ആയുധങ്ങളുമായി കപ്പലുകളില്‍ അതിക്രമിച്ചുകയറുക, ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുകയോ അക്രമികളുടെ നാട്ടിലെ തുറമുഖത്തേക്ക് കപ്പല്‍ തിരിച്ചുവിടാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നവരെ വധിക്കുക- ഇത്തരം പ്രവൃത്തികള്‍ കടുത്ത പാതകമാണ്. തീര്‍ച്ചയായും ഞാന്‍ ഉദ്ദേശിക്കുന്നത് സൊമാലിയ കടല്‍ക്കൊള്ളക്കാരെയാണ്. ഇത്തരം ഭീകരപ്രവൃത്തികള്‍ തടയാന്‍ നാം യുദ്ധകപ്പലുകളെ നിയോഗിക്കുകയും ചെയ്യുന്നു. ഇസ്രയേല്‍ പക്ഷേ, ഇതുപോലെ മോചനദ്രവ്യം ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് യുദ്ധം ജയിക്കാന്‍ വേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയാണ്.

ഗാസയിലേക്കു വന്ന തുര്‍ക്കി ദുരിതാശ്വാസകപ്പലില്‍ കടന്ന് ഇസ്രയേല്‍ കമാന്‍ഡോകള്‍ ഒമ്പതുപേരെ വധിച്ചു. പക്ഷേ, കപ്പലില്‍ ഉണ്ടായിരുന്നവരെ പാശ്ചാത്യമാധ്യമങ്ങള്‍ ' സായുധരായ സമാധാനപ്രവര്‍ത്തകര്‍' എന്ന് വിശേഷിപ്പിച്ചു. 'ജൂതവിരോധം മൂത്ത അക്രമികള്‍ ലോഹദണ്ഡുകള്‍കൊണ്ട് സഹജീവിയെ മര്‍ദിച്ചു'-മറ്റൊരു വാര്‍ത്ത. ഇതെനിക്ക് നന്നേ രസിച്ചു. അടികൊണ്ടതുകൊണ്ടാണല്ലോ സഹജീവിയെ തോക്കെടുത്ത് വെടിവച്ച് വീഴ്ത്തിയത്! എന്നാല്‍, തുര്‍ക്കി കപ്പലില്‍ നടന്ന കൂട്ടക്കൊലയില്‍ എനിക്ക് വ്യക്തിപരമായി അത്ഭുതമൊന്നും തോന്നിയില്ല.

ലബനനില്‍ നിരപരാധികളെ ഇസ്രയേല്‍സേന കൊന്നൊടുക്കിയതിന് ഞാന്‍ ദൃക്സാക്ഷിയാണ്. ക്വാനയില്‍ ഇസ്രയേല്‍സൈനികര്‍ 1996ല്‍ നടത്തിയ കൂട്ടക്കൊലയ്ക്കും ഞാന്‍ സാക്ഷിയായി, അന്ന് കൊല്ലപ്പെട്ട 106 പേരില്‍ പകുതിയിലേറെയും കുട്ടികളായിരുന്നു. നൊബേല്‍സമ്മാന ജേതാവ് ഷിമോ പെരസ് നയിച്ച അന്നത്തെ ഇസ്രയേല്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത് കൊല്ലപ്പെട്ടവരില്‍ ഭീകരരും ഉണ്ടെന്നായിരുന്നു- പച്ചക്കള്ളം, പക്ഷേ ആര്‍ക്ക് പ്രശ്നം?

പിന്നീട് 2006ല്‍ ക്വാനയില്‍ വീണ്ടും കൂട്ടക്കൊല, 2008-09ല്‍ ഗാസയില്‍ ഏകദേശം 1300 പലസ്തീനികളെയാണ് വധിച്ചത്. അതില്‍ കൂടുതല്‍പേരും കുട്ടികളായിരുന്നു. പിന്നീട് വന്ന ഗോള്‍ഡ്സ്റോ റിപ്പോര്‍ട്ട് ഇസ്രയേല്‍ സൈന്യം(ഹമാസും) യുദ്ധകുറ്റകൃത്യം നടത്തിയതായി കണ്ടെത്തി. പക്ഷേ, ഈ റിപ്പോര്‍ട്ട് ജൂതവിരുദ്ധമാണെന്ന് ആരോപണമുണ്ടായി- പാവം ബഹുമാന്യനായ ഗോള്‍ഡ്സ്റോ, അദ്ദേഹം ദക്ഷിണാഫ്രിക്കക്കാരനായ ജൂതന്യായാധിപനാണ്. അദ്ദേഹത്തെ തിന്മ നിറഞ്ഞവനായി വിശേഷിപ്പിക്കാന്‍ ആളുണ്ടായി. ഒബാമഭരണകൂടം ഗോള്‍ഡ്സ്റോണിനെ വിളിച്ചത് 'വിവാദപുരുഷന്‍' എന്നാണ്.

തുടര്‍ന്നും സംഭവങ്ങളുണ്ടായി. ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടു, ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ വ്യാജപാസ്പോര്‍ട്ടുമായി എത്തിയ 19 ഇസ്രയേലികളാണ് അരുംകൊല നടത്തിയത്. അതിനോട് നമ്മുടെ വിദേശസെക്രട്ടറിയായിരുന്ന ഡേവിഡ് മിലിബാന്‍ഡിന്റെ ദയനീയ പ്രതികരണം... അദ്ദേഹം അതിനെ 'ഒരു സംഭവം' എന്നാണ് വിശേഷിപ്പിച്ചത്- ഹോട്ടല്‍മുറിയിലെ കൊലപാതകത്തെയല്ല, വ്യാജപാസ്പോര്‍ട്ട് ചമച്ചതാണ് വിവാദമായത്.

ഇപ്പോള്‍ ഒമ്പത് കപ്പല്‍യാത്രക്കാരെ 'ഇസ്രയേല്‍വീരന്മാര്‍' വധിക്കുകയുംചെയ്തു. അതിശയിപ്പിക്കുന്ന കാര്യം, മിക്ക പാശ്ചാത്യ മാധ്യമപ്രവര്‍ത്തകരും -ഞാന്‍ ഉള്‍പ്പടെ- ഇസ്രയേലി പത്രപ്രവര്‍ത്തകരെപ്പോലെ എഴുതുന്നതാണ്. പക്ഷേ, ഈ കൊലപാതകത്തെക്കുറിച്ച് പല ഇസ്രയേലിമാധ്യമപ്രവര്‍ത്തകരും എഴുതുന്നത് പാശ്ചാത്യമാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയാകേണ്ട ധൈര്യത്തോടെയാണ്.

ഇനി ഇസ്രയേല്‍ സൈന്യത്തിന്റെ കാര്യം. ഇന്നത്തെ ഇസ്രയേല്‍ സൈനികഘടനയെക്കുറിച്ച് ആമോസ് ഹാരെലിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് 'ഹാരെറ്റ്സ്' പത്രം പ്രസിദ്ധീകരിച്ചിരുന്നു. മുന്‍കാലങ്ങളില്‍ സൈനികരില്‍ ഏറിയപങ്കും ഇടതുപക്ഷ പാരമ്പര്യമുള്ളവരായിരുന്നു, ടെല്‍ അവീവില്‍നിന്നോ ഷാരോ തീരമേഖലയില്‍നിന്നോ ഉള്ളവര്‍. 1990ല്‍ സൈനികരില്‍ രണ്ടുശതമാനം മാത്രമേ യാഥാസ്ഥിതിക ജൂതരായി ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇവര്‍ 30 ശതമാനത്തോളമായി. ഗോലാന്‍ ബ്രിഗേഡിലെ ഏഴ് ലഫ്. കേണല്‍മാരില്‍ ആറുപേരും ജൂതവാദികളാണ്. പല ബ്രിഗേഡുകളില്‍ 50 ശതമാനത്തോളം പ്രാദേശിക കമാന്‍ഡര്‍മാര്‍ 'സങ്കുചിത മതവിശ്വാസികളാണ്'. ഇവരുടെ മതവിശ്വാസത്തില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ഇവരില്‍ ഏറിയപങ്കും വെസ്റ്ബാങ്കിന്റെ കോളനിവല്‍ക്കരണത്തെ അനുകൂലിക്കുന്നവരും സ്വതന്ത്രപലസ്തീന്‍ രാജ്യത്തെ എതിര്‍ക്കുന്നവരുമാണ്. അതെ, ഇസ്രയേല്‍സേന കുലീനതയിലും സാഹസികതയിലും മറ്റാര്‍ക്കും പിന്നിലല്ല! അവരെ സൊമാലിയന്‍ കൊള്ളക്കാരെന്ന് വിളിക്കരുത്.

*
റോബര്‍ട്ട് ഫിസ്ക്
(പ്രശസ്ത ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ റോബര്‍ട്ട് ഫിസ്ക് 'ദി ഇന്‍ഡിപെന്‍ഡന്റ്' പത്രത്തിന്റെ പശ്ചിമേഷ്യന്‍ ലേഖകനാണ്)
കടപ്പാട്: ദേശാഭിമാനി

Tuesday, June 8, 2010

ലോകം ഗാസയായി മാറുമ്പോള്‍

ലോകസമാധാനത്തിനും മാനവികതക്കും ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തപ്പെടുന്നത് ഇസ്രാഈലില്‍ നിന്നാണെന്ന് തെളിയിക്കുന്ന നടുക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സയണിസ്റ്റ് ഭരണകൂട ഭീകരതയാല്‍ വളയപ്പെട്ട ഗാസ ചീന്തില്‍ പതിനഞ്ചു ലക്ഷം ജനങ്ങളാണ് അധിവസിക്കുന്നത്. അതില്‍ പത്തു ലക്ഷത്തോളം പേരും ഫലസ്തീനില്‍ നിന്ന് ഓടിപ്പോന്നവരാണ്. സുന്നി മുസ്ളിങ്ങളാണ് കൂടുതലും. അവര്‍ക്കു നേരെ എല്ലായ്പോഴും ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടത്ര ഭക്ഷണമോ ശുദ്ധജലമോ ഔഷധങ്ങളോ ചികിത്സയോ വിദ്യാഭ്യാസമോ തൊഴിലോ വരുമാനമോ ലഭിക്കുന്നില്ല. ആധുനിക ലോകത്തിനു മുമ്പില്‍ ഏറ്റവും വലിയ ചോദ്യചിഹ്നമായി നിലക്കൊള്ളുന്ന ഒരു തുറന്ന ജയിലാണ് ഗാസ ചീന്ത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പരോക്ഷവും പ്രത്യക്ഷവുമായ സഹായത്തോടെ, ഫലസ്തീനിനെ സമ്മര്‍ദ്ദത്തിലും വരുതിയിലും യുദ്ധഭീഷണിയിലും കീഴ്പ്പെടുത്തി വെച്ചിരിക്കുന്ന ഇസ്രാഈലിന്റെ നടപടികള്‍ക്കെതിരെ ഫലപ്രദമായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഐക്യരാഷ്ട്ര സഭ പോലും. ഗാസയിലെ ജനങ്ങള്‍ക്ക് ഔഷധങ്ങളും ഭക്ഷണവും മറ്റ് അത്യാവശ്യ സഹായവസ്തുക്കളുമായി പോകുകയായിരുന്ന കപ്പല്‍ വ്യൂഹത്തെ(ഫ്ളോട്ടില) അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തികള്‍ക്കകത്തു വെച്ച് ഇസ്രാഈല്‍ നിഷ്ഠൂരമായി ആക്രമിക്കുകയും സമാധാന നോബല്‍ സമ്മാന ജേതാവ് മൈറീഡ് മഗ്യൂറെയടക്കമുള്ള സമാധാനപ്രവര്‍ത്തകരെ പരിക്കേല്‍പിക്കുകയും പത്തിലധികം പേരെ കൊന്നൊടുക്കുകയും ചെയ്തിരിക്കുന്നു. ആറു കപ്പലുകളിലായി 37 രാജ്യങ്ങളില്‍ നിന്നുള്ള 663 സമാധാന പ്രവര്‍ത്തകരാണ് പതിനായിരം ടണ്‍ സഹായവസ്തുക്കളുമായി ഗാസയിലേക്ക് പോയിക്കൊണ്ടിരുന്നത്. അഷ്ദോദ് തുറമുഖത്തെത്തി ഇസ്രാഈലിന്റെ കര്‍ശന പരിശോധനകള്‍ക്കു ശേഷം മാത്രമേ മുന്നോട്ടു പോകാവൂ എന്ന സയണിസ്റ്റ് ആജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് ചരിത്രത്തില്‍ തന്നെ കേട്ടു കേള്‍വിയില്ലാത്ത വിധത്തിലുള്ള അക്രമപ്രവൃത്തിയിലേക്ക് ഇസ്രാഈല്‍ സൈന്യം നീങ്ങിയത്.

ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും ഈ നിഷ്ഠൂരതയെ അപലപിച്ചും പ്രതിഷേധിച്ചും രംഗത്തു വന്നപ്പോള്‍ അമേരിക്കന്‍ ഐക്യ നാടുകള്‍ രണ്ടു ദിവസത്തോളം മൌനം പാലിച്ചുകൊണ്ട് ഇസ്രാഈലിനെ പിന്തുണക്കുകയാണ് ചെയ്തത്. ബാരക്ക് ഹുസൈന്‍ ഒബാമ എന്ന ആഫ്രോ ഏഷ്യന്‍ വംശജനും അര്‍ദ്ധ മുസ്ളിമുമായ പ്രസിഡണ്ട് അവരോധിതനായതോടെ അമേരിക്കയുടെ സാമ്രാജ്യത്വ-അക്രമ മനോഭാവത്തില്‍ മാറ്റം വന്നേക്കുമെന്ന് കരുതിയിരുന്നവരെ ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമായി ഈ മൌനം അഥവാ സമ്മതം മാറുമോയെന്ന് കാത്തിരുന്നു കാണാം. ഒബാമ മുസ്ളിങ്ങളോട് സംസാരിക്കുന്നു എന്ന പേരില്‍ കയ്റോ മുതല്‍ തൃശ്ശൂര്‍ വരെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ വിളമ്പിയ കോഴിക്കാലുകള്‍ കടിച്ചു വലിച്ചവര്‍ ഉപേക്ഷിച്ച എല്ലിന്‍ കഷണങ്ങളെങ്കിലും ഗാസയിലെ കുട്ടികള്‍ക്ക് എത്തിക്കാന്‍ ഒബാമ നോക്കികള്‍ തയ്യാറാകുമോ എന്നാണ് മനുഷ്യസ്നേഹികള്‍ക്ക് ചോദിക്കാനുള്ളത്. ഇന്ത്യന്‍ മനോഭാവവും നിരാശാജനകമായിരുന്നു. സമയബദ്ധവും നിഷ്പക്ഷവും ആധികാരികവും സുതാര്യവുമായ ഒരന്വേഷണം അതും അന്താരാഷ്ട്ര നിലവാരത്തിലുള്ളത് നടത്തി കുറ്റക്കാരെ ഉചിതമായ വിധത്തില്‍ ശിക്ഷിക്കണമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഈ മനുഷ്യവിരുദ്ധ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.

2006ലെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഹമാസാണ് ഗാസയിലെ ഭരണം നടത്തി വരുന്നത്. ഹമാസിനോട് പ്രഖ്യാപിത യുദ്ധത്തിലാണ് തങ്ങള്‍ എന്നാണ് ഇസ്രാഈല്‍ പറയുന്നത്. അവരുടെ സഖ്യ ശക്തിയായ ഈജിപ്ത് ഗാസയുമായുള്ള അതിര്‍ത്തിയില്‍ ഉരുക്കു കൊണ്ടുള്ള കൂറ്റന്‍ മതില്‍ കെട്ടി വരുകയാണ്. ഇപ്പോഴുണ്ടായ ആക്രമണത്തെ ഈജിപ്തും നാസ സഖ്യത്തിലെ ഏക മുസ്ളിം രാജ്യമായ തുര്‍ക്കിയും ശക്തമായ ഭാഷയിലാണ് അപലപിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഇറ്റലിയും നിക്കരാഗ്വയും അയര്‍ലണ്ടും ഉള്‍പ്പെടെ വലുതും ചെറുതുമായ ലോകരാജ്യങ്ങള്‍ ഇസ്രാഈലിനെ അപലപിക്കാന്‍ മുന്നിട്ടിറങ്ങി എന്നത് നിസ്സാര കാര്യമല്ല. പതിനെട്ടു മാസങ്ങള്‍ക്കു മുമ്പ്, ഗാസയിലെ ജനങ്ങള്‍ക്കു മേല്‍ ഇസ്രാഈല്‍ നടത്തിയ കുടിലമായ ആക്രമണത്തില്‍ 1400 പേരാണ് മരിച്ചുവീണത്(ഓപ്പറേഷന്‍ കാസ്റ്റ് ലീഡ്). അന്ന് ആഗോള തലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍, ലോകരാജ്യങ്ങളിലെ ഭരണാധികാരികളും സര്‍ക്കാരുകളും ഔദ്യോഗിക കാര്യങ്ങളുമായി ഫലത്തില്‍ നിശ്ശബ്ദത പുലര്‍ത്തിപ്പോരുകയായിരുന്നു ഇത്ര നാളും. അതിലൊരു മാറ്റം, മെഡിറ്ററേനിയനിലെ ആക്രമണത്തെ തുടര്‍ന്നുണ്ടായിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ സംഗതി. ഇസ്രാഈല്‍ വര്‍ഷിച്ച വെള്ള ഫോസ്ഫറസ് ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ തൊലികള്‍ പൊള്ളിച്ചുകൊണ്ടേ ഇരുന്നപ്പോള്‍, യൂറോപ്യന്‍ യൂണിയനിലെ പല ഭരണാധികാരികളും ജെറുസലേം സന്ദര്‍ശിച്ച് ഇസ്രാഈലിന്റെ ഔദ്യോഗിക വിരുന്നുണ്ണുകയായിരുന്നു. ഇപ്പോള്‍, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു നേരെ വരെ വെടിയുതിര്‍ക്കാന്‍ സയണിസ്റ് വേട്ടപ്പട്ടി(അതോ പേപ്പട്ടിയോ?) സന്നദ്ധമായിരിക്കുന്നു. ഇനിയും, സ്വരക്ഷക്കായുള്ള വെടിയും വേട്ടയും ഭ്രാന്തുമായി, ഇസ്രാഈല്‍ അധിനിവേശങ്ങളെ ന്യായീകരിക്കാന്‍ യൂറോപ്പിനും ലോകരാജ്യങ്ങള്‍ക്കും സാധ്യമാവുമോ? കാസ്റ്റ് ലീഡിനു ശേഷം ഇത്രയും നാള്‍ ഒരൊറ്റ രാജ്യവും ചികിത്സാ സഹായങ്ങള്‍ ഗാസയിലെത്തിച്ചിരുന്നില്ല എന്നോര്‍ക്കുക.

ലോക മാനവരാശി ഇപ്പോഴെന്താണ് ചെയ്യേണ്ടത് എന്നതിന് മെയ് 31 ആക്രമണത്തിനിടയില്‍, മാവി മാര്‍മര എന്ന തുര്‍ക്കി കപ്പലില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രസിദ്ധ സ്വീഡിഷ് എഴുത്തുകാരനായ ഹെന്നിംഗ് മാങ്കെല്‍ പറഞ്ഞതു തന്നെയാണ് ഉത്തരം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വെറിയന്‍ ഭരണകൂടത്തിനെതിരെ നാം പ്രയോഗിച്ച അതേ തന്ത്രങ്ങള്‍ ഇസ്രാഈലിനെതിരെയും നടത്തണം. ഉപരോധങ്ങളല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഫ്രീഡം ഫ്ളോട്ടില അത്തരം മാനുഷികൈക്യത്തിന്റെ ഉത്തമ നിദര്‍ശനമായിരുന്നു. നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ ക്രൂരതക്കും ഒറ്റപ്പെടുത്തലിനും സര്‍ക്കാരുകളുടെ സ്വാര്‍ത്ഥതകള്‍ക്കും വിധേയമാക്കി ഇല്ലാതാക്കുന്ന മനോഭാവത്തോടുള്ള അഹിംസയിലധിഷ്ഠിതമായ ഉജ്വലമായ ചെറുത്തുനില്‍പായിരുന്നു ആ കപ്പല്‍ വ്യൂഹം. വെറുതെയല്ല, ഇസ്രാഈലിനെ അത് വല്ലാതെ പ്രകോപിപ്പിച്ചത്. ഗാസയിലെ നിസ്സഹായരായ പതിനഞ്ചു ലക്ഷം ജനങ്ങളെ തുറന്ന ജയിലിലിട്ട് വംശഹത്യയിലേക്ക് നയിച്ചിരുന്ന ഇസ്രാഈല്‍, ഇപ്പോള്‍ വിവിധ ഭൂഖണ്ഡങ്ങളിലെ മുപ്പതിലധികം രാജ്യങ്ങളിലെ നൂറു കണക്കിന് മനുഷ്യാവകാശപ്രവര്‍ത്തകരെയാണ് ആക്രമിച്ചിരിക്കുന്നത്. അതായത്, സയണിസ്റ് ഭരണകൂട ഭീകരര്‍ ലോകത്തെ തന്നെയാണ് ആക്രമിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, അലി അബുനിമാഹിനെപ്പോലുള്ള നിരീക്ഷകര്‍, ഈ ദിവസം ലോകം ഗാസയായി മാറി എന്നു വ്യാഖ്യാനിച്ചത്.

ഇസ്രാഈലിനും അവരെ സംരക്ഷിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമെതിരായ വിപുലമായ ജനകീയ ഐക്യമുന്നണി ലോകവ്യാപകമായി കെട്ടിപ്പടുക്കുക എന്നതാണ് അടിയന്തിരമായി നിര്‍വഹിക്കേണ്ട കര്‍ത്തവ്യം. ദിവസേന ഏഴു ദശലക്ഷം ഡോളര്‍ വിലക്കുള്ള ആയുധക്കൂമ്പാരങ്ങളാണ് അമേരിക്ക ഇസ്രാഈലിന് കൊടുത്തുകൊണ്ടിരിക്കുന്നത്. 118 അംഗരാഷ്ട്രങ്ങളുള്ള ചേരി ചേരാ പ്രസ്ഥാനം, 56 അംഗങ്ങളുള്ള ഇസ്ളാമിക് കോണ്‍ഫറന്‍സ് സംഘടന, 22 രാജ്യങ്ങളുള്ള അറബ് ലീഗ്, എന്നീ രാഷ്ട്ര മുന്നണികളെ നോക്കുകുത്തികളാക്കിക്കൊണ്ട് അമേരിക്കയും ഇസ്രാഈലും ലോകത്തെ തങ്ങളുടെ തോക്കിന്‍ മുനയില്‍ പേടിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു എന്നതാണ് വാസ്തവം.

ജൂണ്‍ ഒന്നാം തീയതി ഉഗാണ്ടയിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റിവ്യൂ സമ്മേളന വേദിയില്‍ ഒത്തു ചേര്‍ന്ന മുപ്പതോളം എന്‍ ജി ഒ കള്‍ സംയുക്തമായി അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ വെച്ചിരിക്കുന്ന അടിയന്തിരാവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഐക്യദാര്‍ഢ്യങ്ങളും ഇടവേളകളില്ലാതെ നടത്തുക എന്നതു മാത്രമാണ് നമുക്കു മുമ്പിലുമുള്ള പോംവഴി. അവരുടെ സംയുക്ത പ്രസ്താവനയിലെ പ്രധാന നിര്‍ദേശങ്ങളിവയാണ്: നിയമവിരുദ്ധമായി അടച്ചിട്ട ഗാസ ചീന്ത് തുറന്നിടുകയും ലോകവുമായുള്ള ബന്ധം പുനസ്ഥാപിക്കുകയും ചെയ്യുക; അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളിലെ പരിതസ്ഥിതികളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ വിശദമായ പരിശോധന നടത്തുക; ഇസ്രാഈല്‍ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള തുടര്‍ച്ചയായ ക്രിമിനല്‍ നിയമലംഘനങ്ങള്‍ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന പ്രശ്നം ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിനു മുമ്പാകെ സെക്രട്ടറി ജനറല്‍ തന്നെ വിശദീകരിക്കുകയും ആഗോള നിയമങ്ങള്‍ പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക; ഇതു പ്രകാരം യു എന്‍ സുരക്ഷാ കൌണ്‍സില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക്(ഐ സി സി) കേസ് റഫര്‍ ചെയ്യുക; ഇതിനെ തുടര്‍ന്ന് ഐ സി സിയിലെ അംഗരാഷ്ട്രങ്ങള്‍ നയതന്ത്രപരവും നിയമനിര്‍വഹണപരവുമായ നീക്കങ്ങളിലൂടെ അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളില്‍ നിയമവും നീതിയും മനുഷ്യാവകാശങ്ങളും നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക; മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു എന്‍ ഹൈക്കമ്മീഷണര്‍ ഗാസ ചീന്തില്‍ അടിയന്തിര സന്ദര്‍ശനം നടത്തുക; അന്താരാഷ്ട്ര നീതി നിര്‍വഹണ/അന്വേഷണ സംവിധാനങ്ങളോട് ഇസ്രാഈല്‍ പരിപൂര്‍ണമായി സഹകരിക്കേണ്ടതാണ്.

ഈ ആവശ്യങ്ങള്‍ അസാധ്യവും പരുക്കനുമായി തോന്നിപ്പിക്കാമെങ്കിലും അവക്കു വേണ്ടി പൊരുതിയില്ലെങ്കില്‍ ഫലസ്തീനിലെ കുട്ടികളും സ്ത്രീകളും രോഗികളും വൃദ്ധരുമടക്കമുള്ള മുഴുവന്‍ ജനങ്ങളുടെയും കുരുതിയുടെ മുകളില്‍ കെട്ടിപ്പടുക്കപ്പെട്ട ഒന്നായിരിക്കും ലോകത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്നതുറപ്പാണ്.

*
ജി. പി. രാമചന്ദ്രന്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു, ദേശാഭിമാനി ദിനപ്പത്രങ്ങള്‍

Thursday, December 3, 2009

ഹതാശമാ‍യ പ്രാര്‍ത്ഥനകള്‍

ജറുസലേമിലെ മസ്ജിദുന്‍ അഖ്സാ ലോകത്തെ പ്രസിദ്ധമായ മുസ്ളിംപള്ളികളിലൊന്ന് ഇയ്യിടെ ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ പോയി. അത് ഇസ്രയേലിന്റെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍. അറബ് രാജ്യങ്ങളിലുള്ളവര്‍ക്ക് പ്രവേശമില്ല. അമ്പതു വയസ്സിനു മുകളിലുള്ള പലസ്തീനികള്‍ക്ക് നിയന്ത്രണങ്ങള്‍ക്കു വിധേയരായി വരാം. ടൂറിസ്റ്റുകളായതുകൊണ്ട് എനിക്കും കൂട്ടുകാര്‍ക്കും അനുമതി ലഭിച്ചു. പണ്ട് വിശ്വാസികള്‍ നിറഞ്ഞിരുന്ന പള്ളിയില്‍ ഇപ്പോള്‍ പ്രാര്‍ഥനയ്ക്ക് കുറച്ചുപേരേ വരാറുള്ളു. പരിസരത്തു താമസിച്ചിരുന്ന പലസ്തീനികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു. അവിടെയൊക്കെ യഹൂദരാണിപ്പോള്‍. താമസിയാതെ പള്ളി യഹൂദരുടെകൂടി ദേവാലയമായേക്കും. പള്ളിക്കു തൊട്ടുതാഴെ ഇസ്രയേല്‍ പുരാവസ്തുവകുപ്പിന്റെ ഖനനം. അത് തറയുടെ അടിഭാഗംവരെ എത്തിയിട്ടുണ്ട്. പള്ളിക്കടിയില്‍ ഏതോ പുരാതന ദേവാലയത്തിന്റെ ശേഷിപ്പു തേടുകയാണ് ഗവേഷകര്‍. പള്ളിയില്‍ പ്രവേശിക്കാന്‍ പലസ്തീനികള്‍ക്ക് ഇസ്രയേല്‍ പട്ടാളത്തിന്റെ പരിശോധന കഴിയണം. പള്ളിപ്പറമ്പിലാണ് ഇന്ത്യന്‍ സ്വാതന്ത്യ്രസമരനേതാവ് മൌലാന മുഹമ്മദലിയുടെ കബറിടം. അതിനെ പലസ്തീനികള്‍ ഏറെ ബഹുമാനിക്കുന്നു.

പള്ളിയില്‍ പലസ്തീന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ഫയ്യാദ് മുഹമ്മദിനെ കണ്ടു. പലസ്തീനികളുടെ സ്വരാജ്യത്തിനുവേണ്ടി ശക്തമായി പൊരുതുന്ന പാര്‍ടി രകാഹ് എന്നാണറിയപ്പെടുന്നത്. അല്‍ ഹിസ്ബുശ്ശുയൂഉല്‍ ഇസ്രാഈലി എന്നാണ് പാര്‍ടിയുടെ ഔദ്യോഗിക പേര്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇസ്രയേല്‍ (സിപിഐ) എന്നും പറയും. എമില്‍ ഹബീബി, തൌഫീഖ് തൌബി, മീര്‍ വില്‍നെര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1965ലാണ് രകാഹ് രൂപീകരിക്കപ്പെടുന്നത്. സോവിയറ്റ് യൂണിയന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയുംചെയ്തു. 1977ല്‍ ഇടതുപക്ഷ സംഘടനകളോടും അറബ് പാര്‍ടികളോടും ചേര്‍ന്ന് ഹദശ് എന്ന മുന്നണി രൂപീകരിച്ചു. അതിന്റെ നായകത്വം രകാഹിനാണ്. അറബിഭാഷയിലുള്ള ഔദ്യോഗിക ദിനപത്രമാണ് അല്‍ ഇത്തിഹാദ്.

ഫയ്യാദ് എന്‍ജിനിയറാണ്. പലസ്തീനികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അയാള്‍ എണ്ണിപ്പറഞ്ഞു. കേള്‍ക്കുന്നതിലും എത്രയോ ഭീകരമാണ് ഇസ്രയേല്‍ നടത്തുന്ന ക്രൂരതകള്‍. ജറുസലേമില്‍നിന്ന് അറബികളെ തുരത്തുകയാണു ലക്ഷ്യം. പലസ്തീനി കേന്ദ്രങ്ങളില്‍ വെള്ളവും വെളിച്ചവും മുടക്കുന്നു. വീടുവിട്ടുപോകാന്‍ നിര്‍ബന്ധിക്കുന്നു. ജറുസലേമിലെ പലസ്തീനികള്‍ക്ക് തൊട്ടപ്പുറത്ത് ബത്ലഹേമിലും റമല്ലയിലുമൊക്കെയുള്ള ബന്ധുക്കളെ കാണാന്‍പോലും മുന്‍കൂര്‍ അനുവാദം വേണം. വെസ്റ്റ് ബാങ്കിലെ പലസ്തീന്‍കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രയേലി ഫ്ളാറ്റുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ഭവനരഹിതരാകുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയില്ല. യുഎന്‍ അഭയാര്‍ഥികേന്ദ്രങ്ങളിലാണ് പലരും. പലസ്തീന്‍ ഭാഗങ്ങള്‍ക്കുചുറ്റും കൂറ്റന്‍ മതില്‍കെട്ടി സഞ്ചാരം നിയന്ത്രിച്ചിരിക്കയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ നരനായാട്ടിന്റെ മുറിപ്പാടുകള്‍ ഉണങ്ങിയിട്ടില്ല. ഫയ്യാദിന്റെ വിവരണത്തില്‍ കണ്ണുനനയാതിരിക്കില്ല.

ഇസ്രയേലില്‍ 18 ശതമാനം അറബികളുണ്ട്. അവരെല്ലാം പലസ്തീനികള്‍. ഏകദേശം ഒമ്പതുലക്ഷം വരും. ഇവരുടെ അവകാശങ്ങളാണ് യഹൂദസര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. ഇതില്‍ നല്ലൊരു വിഭാഗം കര്‍ഷകരാണ്. വെണ്ണക്കല്‍ കച്ചവടക്കാരുമുണ്ട്. ഇസ്രയേലില്‍ വെണ്ണക്കല്‍ ധാരാളമാണ്. ഈ പ്രദേശങ്ങളിലെ പലസ്തീനികളെ പുറത്താക്കി യഹൂദികളെ കുടിയിരുത്താനാണു ശ്രമം. ഹെബ്രോണിലേക്ക് പോകുംവഴിയാണ് യുഎന്‍ വക പലസ്തീനി അഭയാര്‍ഥികേന്ദ്രങ്ങള്‍. അതിനുചുറ്റും വൈദ്യുതി പ്രവഹിപ്പിച്ച കമ്പിവേലി കെട്ടിയിരിക്കുന്നു. അതിക്രമിച്ചു കടക്കാതിരിക്കാനാണത്രേ. ഹെബ്രോണില്‍ ഫ്ളാറ്റുകളില്‍നിന്ന് പലസ്തീനികളെ കുടിയിറക്കി കുടിയേറ്റക്കാരായ യഹൂദികളെ താമസിപ്പിച്ചിരിക്കുന്നു. താഴെ കച്ചവടക്കാര്‍ ഇപ്പോഴും പലസ്തീനികള്‍തന്നെ. ഫ്ളാറ്റുകളിലെ യഹൂദികള്‍ ചപ്പുചവറുകളെറിഞ്ഞ് താഴെക്കൂടി പോകുന്ന അറബികളെയും മുസ്ളിം തീര്‍ഥാടകരെയും ദ്രോഹിക്കുന്നു.

മുസ്ളിങ്ങള്‍ ബൈതുല്‍ മുഖദ്ദസ് എന്നു വിളിക്കുന്ന ജറുസലേം ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും മുസ്ളിങ്ങള്‍ക്കും ഒരുപോലെ പുണ്യകേന്ദ്രമാണ്. പ്രവാചകന്‍ മോശ (മൂസാ നബി)യുടെ കബറിടവും യേശുവിന്റെ ജന്മസ്ഥലവും(ബത്ലഹേം) പ്രവാചകന്‍ മുഹമ്മദ് നബി കേന്ദ്രമാക്കിയ പള്ളിയും (മസ്ജിദുല്‍ അഖ്സാ) ഇവിടെ. ജനങ്ങള്‍ ഭൂരിപക്ഷവും അറബി മുസ്ളിങ്ങളാണ്. അറബി ‘ഭരണകാലത്ത് ഈ വൈവിധ്യവും സഹിഷ്ണുതയും കാത്തുസൂക്ഷിച്ചിരുന്നു. ഇതൊക്കെ കാറ്റില്‍പറത്തിയാണ് സാമ്രാജ്യത്വശക്തികള്‍ ഇസ്രയേല്‍ എന്ന ജാരരാജ്യത്തെ അറബ്ലോകത്ത് കുടിയിരുത്തിയത്..

കബറടക്കുന്ന ചേരിചേരാ നയം

ഇന്ത്യയോട് പലസ്തീനികള്‍ക്ക് പഴയ മതിപ്പില്ല. തങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നതിന് സഹായിക്കുകയാണെന്ന് അവര്‍ക്കറിയാം. ആയുധക്കരാറില്‍ റഷ്യയെ അവഗണിച്ചാണ് ഇസ്രയേല്‍ കൂട്ടുകെട്ട്. പലസ്തീന്‍കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ ഉപഗ്രഹമായ ടെക്സാര്‍ വിക്ഷേപിച്ചതും ഇന്ത്യയാണ്. ചാന്ദ്രയാന്‍ ദൌത്യത്തിലും ഇസ്രയേലിനു പങ്കുണ്ട്. അവിടത്തെ ചാരസംഘടനയായ മൊസാദ് ഇന്ത്യയാകെ ചിറകുവിടര്‍ത്തിയിരിക്കയാണ്. വാജ്പേയി സര്‍ക്കാര്‍ ഹിന്ദുത്വ ശാക്തീകരണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഇസ്രയേല്‍ബന്ധം കോണ്‍ഗ്രസും തുടരുകയാണ്. ഇടതുപക്ഷത്തിന്റെയും മുസ്ളിങ്ങളുടെയും മതേതര സംഘടനകളുടെയും എതിര്‍പ്പു കൂസാതെയാണിത്.

ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തെ ഇന്ത്യ അപലപിക്കണമെന്നും പ്രശ്നം യുഎന്നിലെത്തിക്കാന്‍ ആവശ്യപ്പെടണമെന്നും ഇടതുപക്ഷവും മറ്റും ഉന്നയിച്ചപ്പോള്‍ ഇലയ്ക്കും മുള്ളിനും കേടുപറ്റാത്ത വിധമുള്ള പ്രസ്താവനയാണ് വിദേശമന്ത്രാലയം പുറപ്പെടുവിച്ചത്. ഇസ്രയേലിനെ വേദനിപ്പിക്കാതിരിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ട്്. ലോകജനതയ്ക്കുമുന്നില്‍ നമ്മുടെ പ്രതിച്ഛായ തകരാന്‍ ഇതു കാരണമായി. ദക്ഷിണാഫ്രിക്ക തുടങ്ങിയ പല രാജ്യങ്ങളും പലസ്തീനികള്‍ക്കുവേണ്ടി ഇടപെട്ടപ്പോള്‍ ഇന്ത്യ അമേരിക്കന്‍ അനുകൂല നയമാണ് സ്വീകരിച്ചത്.

ഇനി ഇസ്രയേലിനുവേണ്ടി ഇറാനുമായുള്ള ബന്ധവും ഇന്ത്യക്ക് വിഛേദിക്കേണ്ടിവന്നേക്കും. ഇറാനെതിരെ ശക്തമായ നടപടി വരുമെന്ന് അമേരിക്കയും ഇസ്രയേലും ആവര്‍ത്തിച്ചിരിക്കുന്നു. ഇതിനെ അനുകൂലിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമുണ്ടാവുമോ? അതോടെ ചേരിചേരാനയത്തെ എന്നന്നേക്കുമായി കബറടക്കും. പലസ്തീനികള്‍ക്കും അവരുടെ വാസസ്ഥലങ്ങള്‍ക്കും നേരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെ ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ടി ശക്തമായി എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷവുമായി രകാഹ് ബന്ധപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളോടും യഹൂദരോടും സ്ത്രീകളോടും ഇസ്രയേല്‍ കാട്ടുന്ന അവഗണനക്കെതിരെയും രകാഹ് പൊരുതുന്നു. അറബിഭാഷയ്ക്ക് ഔദ്യോഗികാംഗീകാരമുണ്ടെങ്കിലും അറബി ഇസ്ളാം സംസ്കാരങ്ങളെ പൂര്‍ണമായും}ഒഴിവാക്കി വിദ്യാഭ്യാസരംഗം യഹൂദവല്‍ക്കരിക്കുന്നതിനെതിരെ ക്യാമ്പയിനുകളും സംഘടിപ്പിക്കുകയാണ്. .

*
ഹുസൈന്‍ രണ്ടത്താണി ദേശാഭിമാനി വാരാന്തപ്പതിപ്പ്
ചിത്രം ഇവിടെ നിന്ന്

Thursday, November 5, 2009

പലസ്തീന്‍ ജനതയ്ക്ക് തൊഴിലാളിവര്‍ഗത്തിന്റെ ഐക്യദാര്‍ഢ്യം

പലസ്തീന്‍-അറബ് പ്രശ്നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഡമാസ്കസില്‍ സംഘടിപ്പിച്ച കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ അസാധാരണ യോഗത്തില്‍ 39 രാജ്യത്തുനിന്നുള്ള 47 പാര്‍ടികള്‍ പങ്കെടുത്തു. കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ പത്താം രാജ്യാന്തര സമ്മേളനം തീരുമാനിച്ചത് പതിനൊന്നാം സമ്മേളനം സിപിഐ എമ്മിന്റെയും സിപിഐയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യയില്‍ നടത്താനാണ്. എന്നാല്‍, പശ്ചിമേഷ്യയിലെ ആശങ്കാജനകമായ സ്ഥിതിവിശേഷത്തിന്റെയും പലസ്തീനികള്‍ക്കുനേരെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ പലസ്തീന്‍ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന നിഗമനത്തില്‍ പത്താം സമ്മേളനം എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പശ്ചിമേഷ്യന്‍ സ്ഥിതിഗതി ചര്‍ച്ച ചെയ്യാന്‍ അസാധാരണയോഗം ചേരാന്‍ തീരുമാനിച്ചത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ യോഗത്തിന് പ്രസക്തി വര്‍ധിച്ചിരുന്നു. പലസ്തീന്‍രാജ്യം എന്ന വാഗ്ദാനം ആവര്‍ത്തിക്കുകയല്ലാതെ ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം വ്യക്തമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. അധിനിവേശഭൂമിയില്‍ അനധികൃത ജൂതകുടിയേറ്റങ്ങള്‍, പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് അവരുടെ സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള അവകാശം, കിഴക്കന്‍ ജറുസലേം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കല്‍ തുടങ്ങിയ പ്രധാന കാര്യങ്ങളിലൊന്നും തീരുമാനം ഉണ്ടായില്ല. യോഗത്തിനുവേണ്ടി ഐക്യദാര്‍ഢ്യപ്രഖ്യാപനം നടത്താന്‍ ആതിഥേയപാര്‍ടി കരട്പ്രമേയം അവതരിപ്പിച്ചിരുന്നു. അന്തിമപ്രഖ്യാപനം പാര്‍ടികള്‍ തമ്മിലുള്ള കൂടിയാലോചനയ്ക്കുശേഷം പുറപ്പെടുവിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. എന്നാല്‍, താഴെപ്പറയുന്ന കാര്യങ്ങളില്‍ യോഗത്തില്‍ പൊതുധാരണ പ്രതിഫലിച്ചു.

1. 1967 ജൂണ്‍ അഞ്ചിനുശേഷം കൈയേറിയ അറബ് പ്രദേശങ്ങളായ വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, കിഴക്കന്‍ ജറുസലേം, ഗൊലാന്‍ കുന്നുകള്‍, ദക്ഷിണ ലബനന്‍ എന്നിവിടങ്ങളില്‍നിന്ന് യുഎന്‍ പ്രമേയങ്ങളും (242 ഉള്‍പ്പടെയുള്ള) ബലപ്രയോഗത്തിലൂടെ സ്ഥലങ്ങള്‍ കീഴടക്കുന്നത് തടയുന്ന രാജ്യാന്തരനിയമങ്ങളും അനുസരിച്ച് ഇസ്രയേലിന്റെ പൂര്‍ണമായ പിന്മാറ്റം.

2. പലസ്തീന്‍ജനതയുടെ സ്വയംനിര്‍ണയത്തിനും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനുമുള്ള അവകാശം അംഗീകരിക്കുക.

3. പലസ്തീന്‍ അതിര്‍ത്തിയിലും ഗൊലാന്‍ കുന്നുകളിലുമുള്ള ഇസ്രയേലി കുടിയേറ്റ നിര്‍മാണങ്ങള്‍ പൊളിക്കുക.

4. രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി അനുസരിച്ച് വര്‍ണവെറിയന്‍ മതില്‍ തകര്‍ക്കുക, കണ്ടുകെട്ടിയ സ്ഥലങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുക, അവര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് മതിയായ പരിഹാരം ലഭ്യമാക്കുക.

5. കിഴക്കന്‍ ജറുസലേമിനെ ജൂതവല്‍ക്കരിക്കാന്‍ സ്വീകരിച്ച എല്ലാ നടപടിയും പിന്‍വലിക്കുക; 1967ലെ അധിനിവേശത്തിനുമുമ്പുള്ള നിലയിലേക്ക്, പലസ്തീന്റെ ഭാഗമെന്ന അവസ്ഥയിലേക്ക് കിഴക്കന്‍ ജറുസലേമിനെ തിരിച്ചുകൊണ്ടുവരിക.

6. ഗാസയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മനുഷ്യത്വഹീനമായ ഉപരോധം പിന്‍വലിക്കുക.

7. പലസ്തീന്‍മേഖലകളില്‍നിന്ന് 1948 മുതല്‍ തടവിലാക്കിയവര്‍ ഉള്‍പ്പെടെയുള്ള എല്ലാ പലസ്തീന്‍-അറബ് തടവുകാരെയും മോചിപ്പിക്കുക.

8. പലസ്തീന്‍ജനതയ്ക്ക് 1948ല്‍ അവര്‍ ഉപേക്ഷിക്കേണ്ടിവന്ന ജന്മഗ്രാമങ്ങളിലേക്കു മടങ്ങാനും വസ്തുവകകള്‍ തിരികെ കിട്ടാനും വഴിയൊരുക്കുന്ന 1948ലെ 194-ാം യുഎന്‍ പ്രമേയം നടപ്പാക്കുക; മടങ്ങിവരുന്ന അഭയാര്‍ഥികള്‍ക്ക് വീടുകള്‍ നല്‍കാനും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുകൊണ്ടുവരാനും ആവശ്യമായ സംവിധാനം യുഎന്‍ പ്രതിനിധാനംചെയ്യുന്ന അന്താരാഷ്ട്രസമൂഹത്തിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തുക; ഇവര്‍ക്ക് പീഡനകാലത്തുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കുക.

9. ഇസ്രയേലിലെ വര്‍ണവെറിയന്‍ ഭരണം അവസാനിപ്പിക്കുക, എല്ലാ ഇസ്രയേല്‍ പൌരന്മാര്‍ക്കും തുല്യമായ രാഷ്ട്രീയ-സാമൂഹ്യ നിയമാവകാശങ്ങള്‍ നല്‍കുക.

10. മേഖലയിലെ എല്ലാ വിദേശ സൈനിക താവളങ്ങളും പൂട്ടുകയും ഇസ്രയേലിന്റെ ആണവായുധശേഖരം ഉള്‍പ്പെടെ കൂട്ടക്കൊലയ്ക്കുള്ള എല്ലാ ആയുധങ്ങളും നശിപ്പിക്കുകയും ചെയ്യുക; യുഎന്‍ പ്രമേയങ്ങളുടെ അന്തഃസന്തയ്ക്ക് അനുസൃതമായി ഇസ്രയേലിന്റെ ആണവനിലയങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനയ്ക്ക് വിധേയമാക്കുക.

11. ദക്ഷിണ ലബനനില്‍ ലബനീസ് സൈന്യത്തെ സഹായിക്കുംവിധം അന്താരാഷ്ട്രസേനയുടെ ദൌത്യത്തെ യുഎന്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ഉറപ്പിക്കുക, ഇതില്‍ മാറ്റം വരുത്തുന്നത് ഈ സേനയെ ഇസ്രയേലിന്റെ ഉപകരണമാക്കി മാറ്റും.

കൂടാതെ, അറബ് നാടുകളിലെ കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികള്‍, പ്രത്യേകിച്ച് പലസ്തീനിലെ വിവിധ വിഭാഗങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ നീങ്ങണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പൂര്‍ണപിന്തുണയോടെ ഇസ്രയേല്‍ ഒരുക്കുന്ന സന്നാഹങ്ങള്‍ക്കെതിരെ വിജയം നേടാന്‍ ഈ ഐക്യം അനിവാര്യമാണ്. നിര്‍ദിഷ്ട പ്രഖ്യാപനത്തിന്റെ സാരാംശം ഇതാണ്: അറബ് ദേശീയ വിമോചനപ്രസ്ഥാനത്തിന് താഴെ പറയുന്ന ലക്ഷ്യങ്ങള്‍ നേടാനുള്ള വിഭവങ്ങളും ശേഷിയുമുണ്ട്:

1. വിപുലമായ ഐക്യദാര്‍ഢ്യപ്രസ്ഥാനം കെട്ടിപ്പടുക്കുക.

2. അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനംചെയ്യുന്ന വിധത്തില്‍ അതിന്റെ സാമ്പത്തികവിഭവങ്ങള്‍ വിനിയോഗിക്കുക.

3. സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക പിന്നോക്കാവസ്ഥ മറികടക്കുക.

4. പുരോഗനചിന്തയുടെയും മതനിരപേക്ഷതയുടെയും ചൈതന്യം പടര്‍ത്തുക.

5. രാഷ്ട്രീയജീവിതം ജനാധിപത്യവല്‍ക്കരിക്കുകയും അറബ് ദേശീയ വിമോചനപ്രസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുക.

ഗൊലാന്‍കുന്നുകളിലേക്ക് സന്ദര്‍ശനം


സെപ്തംബര്‍ 30ന് പ്രതിനിധികള്‍ ഗൊലാന്‍കുന്നുകളിലെ യുഎന്‍ നിരീക്ഷണത്തിലുള്ള മേഖല സന്ദര്‍ശിച്ചു. അറബ് മേഖലകളുടെ ആധിപത്യത്തിനായി 1967ല്‍ നടന്ന യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത തന്ത്രപ്രധാനമായ സ്ഥലമാണിത്. യുഎന്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, യുകെ, അറബ് ലീഗ്, റെഡ് ക്രോസ്, ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്- ഇവരെല്ലാം ഗൊലാന്‍കുന്നുകളെ ഇസ്രയേല്‍ കൈയടക്കിവച്ചിരിക്കുന്ന പ്രദേശമായാണ് പരിഗണിച്ചുവരുന്നത്, ഇസ്രയേലിന്റെ ഭാഗമായിട്ടല്ല. എന്നിട്ടും ഇസ്രയേല്‍ അവരുടെ ഭരണവും അധികാരവും നിയമങ്ങളും ഈ മേഖലയിലാകെ നടപ്പാക്കുന്നു. യുഎന്‍ രക്ഷാസമിതി ഇസ്രയേലിന്റെ ഈ നടപടിയെ പ്രമേയം 497 വഴി അപലപിച്ചതാണ്. 2008ല്‍ ചേര്‍ന്ന യുഎന്‍ പൊതുസഭയുടെ പ്ളീനറി സമ്മേളനം ഒന്നിനെതിരെ 161 വോട്ടിന് രക്ഷാസമിതിയുടെ ഇതുസംബന്ധിച്ച പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എതിര്‍ത്തത് ഇസ്രയേല്‍മാത്രം.

ഇത്രയും ശക്തമായ തോതില്‍ രാജ്യാന്തരഅഭിപ്രായം പ്രകടമായിട്ടും ഇസ്രയേല്‍ അഹന്തയോടെ നിയമലംഘനം തുടരുകയാണ്. തീര്‍ച്ചയായും അമേരിക്കയുടെ പിന്തുണയില്ലെങ്കില്‍ ഇസ്രയേലിന് ഇത് സാധ്യമാവുകയില്ല, പ്രത്യക്ഷത്തില്‍ അമേരിക്ക മറിച്ചുള്ള നിലപാടാണ് എടുക്കുന്നതെങ്കിലും. തന്ത്രപ്രധാനമായ ഈ പ്രദേശമാണ് മേഖലയിലെ മുഖ്യ ജലസ്രോതസ്സ്. പ്രദേശത്തിന്റെ നിയന്ത്രണം കൈവെടിയാതിരിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം ഇതാണ്.

ചരിത്രാതീതകാലംമുതല്‍ ജനവാസമുള്ള മേഖലയാണിത്. എമോറിറ്റസ്, അരമിനസ്, അസിറിയന്‍, കല്‍ദായ, പേര്‍ഷ്യന്‍, ഹെലനിസ്റ്റിക് സംസ്കാരങ്ങളുടെ വളര്‍ച്ചയില്‍ ഈ പ്രദേശം പ്രധാനപങ്ക് വഹിച്ചു. വി. പോളിന്റെ മതംമാറ്റം നടന്ന സ്ഥലം ഈ മേഖലയിലെ കൊക്കാബ് ഗ്രാമത്തിലാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും ദാരുണഫലം മാനവചരിത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളുടെയും മനുഷ്യവാസത്തിന്റെ ആദ്യകാല കേന്ദ്രങ്ങളുടെയും നാശമാണ്. ജെറീക്കോ, ഹെബ്റോ, ബത്ലഹേം, വെസ്റ്റ് ബാങ്ക് തുടങ്ങിയ ചരിത്രനഗരങ്ങളുടെ ഇന്നത്തെ സ്ഥിതി ദാരുണമാണ്. ക്വനീത്രനഗരം കേന്ദ്രീകരിച്ചാണ് ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. ഓട്ടോമന്‍ കാലത്ത് സില്‍ക്ക് പാതയില്‍ സാര്‍ഥവാഹകസംഘങ്ങളുടെ പ്രധാന താവളമായിരുന്നു ഇവിടം. അതുകൊണ്ടുതന്നെ പുരോഗതി കൈവരിച്ച ജനവാസകേന്ദ്രമായിരുന്നു. ആധുനിക കാലത്ത് സിറിയന്‍ രാഷ്ട്രത്തിന്റെ ഭാഗമായി ഗൊലാന്‍കുന്നുമേഖലയാകെ നിയന്ത്രിച്ചിരുന്നത് ക്വനീത്രയില്‍നിന്നായിരുന്നു.

1967ലെ യുദ്ധത്തില്‍ ഇസ്രയേല്‍ ക്വനീത്ര പിടിച്ചെടുത്തു. എന്നാല്‍, 1973ല്‍ ഇത് സിറിയ തിരികെ പിടിച്ചു. പ്രദേശം വിട്ടുപോകുന്നതിനുമുമ്പ് ഇസ്രയേല്‍ ഈ നഗരമാകെ ചിട്ടയായ രീതിയില്‍ നശിപ്പിച്ചു. ഇസ്രയേലിന്റെ കിരാത നടപടികളുടെ ആഴം ബോധ്യപ്പെടുന്നത് ഈ സ്ഥലം കാണുമ്പോഴാണ്. നശിപ്പിച്ച പള്ളികളും ആശുപത്രികളും ഹീനമായ നശീകരണത്തിന്റെ സാക്ഷ്യപത്രമായി നിലകൊള്ളുന്നു. ക്വനീത്രയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ടീനിലെ എയ്മില്‍ കമ്പിവേലികൊണ്ട് വേര്‍തിരിച്ച ഭാഗത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലും ഞങ്ങള്‍ പങ്കെടുത്തു. വേലിയുടെ ഒരുവശത്ത് മൈക്രോഫോണുകളുമായി ഞങ്ങള്‍ നിലയുറപ്പിച്ചു. മറുവശത്ത് അധിനിവേശഭൂമിയില്‍നിന്നുള്ള സിറിയ, പലസ്തീന്‍, ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ പ്രവര്‍ത്തകര്‍. ഇരുവശത്തുമുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നവിധത്തില്‍ രണ്ടുഭാഗത്തെയും നേതാക്കള്‍ സംസാരിച്ചു. ഗണ്യമായ അകലം പാലിക്കേണ്ടിയിരുന്നതിനാല്‍ മറുവശത്തെ ജനക്കൂട്ടത്തെ കാണാന്‍ ബൈനോക്കുലര്‍ ഉപയോഗിക്കേണ്ടിവന്നു.

പിന്നീട് ഞങ്ങള്‍ സന്ദര്‍ശിച്ചത് ഖാന്‍ എല്‍ ഷേയ്ഖില്‍ യുഎന്‍ നിര്‍മിച്ച അഭയാര്‍ഥിക്യാമ്പാണ്. ഇസ്രയേല്‍ അതിക്രമങ്ങളെത്തുടര്‍ന്ന് സ്വന്തം മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ഒരുലക്ഷത്തോളം പലസ്തീനികളാണ് ഇവിടെ കഴിയുന്നത്. പലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവിടെയും സമ്മേളനം ചേര്‍ന്നു. രണ്ടാംലോക മഹായുദ്ധകാലത്തെ ഫാസിസ്റ്റ് ക്രൂരതകള്‍ക്കുശേഷമുള്ള, ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങളാണ് ഇസ്രയേല്‍ പലസ്തീനികളോട് ചെയ്യുന്നത്. പലസ്തീന്‍ മാതൃരാജ്യം നിഷേധിക്കാന്‍ നടക്കുന്ന സാമ്രാജ്യത്വ ഗൂഢാലോചനയെ ജീവിതവും സ്വാതന്ത്ര്യവും സംബന്ധിച്ച അടിസ്ഥാന മാനുഷികമൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരും ചേര്‍ന്ന് ചെറുത്തുതോല്‍പ്പിച്ചേ തീരൂ.

*
സീതാറാം യെച്ചൂരി കടപ്പാട്: ദേശാഭിമാനി

Friday, October 16, 2009

പലസ്തീന്‍ ജനതയ്ക്ക് നീതി ഉറപ്പാക്കല്‍ പ്രധാന രാഷ്ട്രീയ കടമ

പലസ്തീന്‍ ജനതയോടും അറബ് പ്രശ്നങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികളുടെ അന്താരാഷ്ട്ര അസാധാരണ സമ്മേളനം വിജയകരമായി സംഘടിപ്പിച്ച സിറിയന്‍ സഖാക്കളെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ പേരില്‍ ഞാന്‍ ആദ്യമേ തന്നെ അഭിവാദ്യം ചെയ്യുകയാണ്. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് നീതിബോധമുള്ള മനുഷ്യരുടെയെല്ലാം സ്വാഭാവിക വികാരമാണ്. "സ്വാഭാവിക വികാരം'' എന്ന് ഞാന്‍ പറഞ്ഞതിന് കാരണമുണ്ട്. "ഇംഗ്ളണ്ട് ഇംഗ്ളീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതാണ് എന്ന അതേ അര്‍ത്ഥത്തില്‍ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. അറബികള്‍ക്കുമേല്‍ ജൂതന്മാരെ കെട്ടിയേല്‍പ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്. ഇന്ന് പലസ്തീനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ ഒരു ധാര്‍മ്മിക നീതി സംഹിതയുടെ പേരിലും ന്യായീകരിക്കാനാവില്ല''. 1938 ല്‍ തന്നെ മഹാത്മാഗാന്ധി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകള്‍ ഇന്ന് ഏറെ പ്രസക്തമായിരിക്കുന്നു.

ഇന്ത്യന്‍ ജനത എക്കാലത്തും പലസ്തീന്‍ ലക്ഷ്യത്തെ പിന്തുണച്ചിരുന്നു; പലസ്തീനിലെ നിയമവിരുദ്ധ അധിനിവേശത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. പലസ്തീന്‍ വിമോചന സംഘടന (പി.എല്‍.ഒ) യെ പലസ്തീന്‍ ജനതയുടെ ഒരേയൊരു പ്രതിനിധിയായി 1974ല്‍ തന്നെ അംഗീകരിച്ച, അറബ് രാഷ്ട്രങ്ങള്‍ക്കു പുറത്തുള്ള, ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1988ല്‍ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യവും ഇന്ത്യയാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലും നിയമവിരുദ്ധ അധിനിവേശം തുടരുന്നതിനെ ഇന്ത്യ എക്കാലത്തും എതിര്‍ത്തിരുന്നു. ഈ വികാരത്തോടെയും ചരിത്രപരമായ ഉത്തരവാദിത്വത്തോടെയുമാണ് ഞങ്ങള്‍ പലസ്തീന്‍ ജനതയുടെ പോരാട്ടത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെ കമ്യുണിസ്റ്റുകാര്‍ മാത്രമല്ല, ഇന്ത്യന്‍ ജനത ഒന്നടങ്കം പലസ്തീന്‍ ജനതയ്ക്കൊപ്പമാണ്.

ലെനിന്‍ പ്രസ്താവിക്കുന്നു. "സാമ്രാജ്യത്വം നിലനില്‍ക്കുന്നത് രാഷ്ട്രങ്ങളെ തമ്മില്‍ തല്ലിച്ചുകൊണ്ടാണ്; നിരവധി രാഷ്ട്രങ്ങളെ അത് അടിച്ചമര്‍ത്തുന്നു; അടിച്ചമര്‍ത്തല്‍ വര്‍ദ്ധിപ്പിക്കുകയും വ്യാപിപ്പിക്കുകയുമാണ്''. ലോകസാമ്രാജ്യത്വ ചേരിയുടെ നായകനായ അമേരിക്കയാണ്, അതിന്റെ ചെരുപ്പ് നക്കിയായ ഇസ്രയേലുമായി ചേര്‍ന്ന് മധ്യപൂര്‍വ്വദേശത്തെ ജനങ്ങളെ, പ്രത്യേകിച്ച് പലസ്തീന്‍ ജനതയെ അടിച്ചമര്‍ത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇസ്രയേല്‍ അമേരിക്കയുടെ മറുനാടന്‍ താവളമാണ്; ഈ മേഖലയിലാകെ ആധിപത്യം ഉറപ്പിക്കാന്‍ അമേരിക്ക ഉപയോഗിക്കുന്ന ഒരു ഉന്നത സാങ്കേതിക വിദ്യാ കേന്ദ്രമാണത്. പലസ്തീന്‍ ജനതയുടെ ജീവിതവും ജന്മനാട്ടിലുള്ള അവരുടെ അവകാശവും നിഷേധിച്ചുകൊണ്ട് ആ ജനതയ്ക്കെതിരെ ഇസ്രയേല്‍ കിരാതമായ ആക്രമണം അഴിച്ചുവിടുന്നത് ലോക സാമ്രാജ്യത്വത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെയാണ്. നിരവധി ഐക്യരാഷ്ട്ര പ്രമേയങ്ങളെ നഗ്നമായി ലംഘിച്ചുകൊണ്ടാണ് പലസ്തീന്‍ ഭൂപ്രദേശത്തിനുമേലുള്ള നിയമവിരുദ്ധ അധിനിവേശം ഇസ്രയേല്‍ തുടരുന്നത്. പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ക്കുമേലുള്ള ഇസ്രയേലിന്റെ നിയമവിരുദ്ധ അധിനിവേശവും ഗാസയ്ക്കുനേരെ അടിച്ചേല്‍പിച്ചിരിക്കുന്ന കിരാതമായ ഉപരോധവും പലസ്തീന്‍ ജനതയുടെ ഉപജീവനമാര്‍ഗ്ഗം തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. ഇസ്രയേലിന്റെ സമീപനത്തെ എതിര്‍ക്കുന്ന ലോകാഭിപ്രായത്തെ തൃണവല്‍ഗണിച്ചുകൊണ്ട് അവര്‍ തങ്ങളുടെ ആക്രമണനയം തുടരുകയാണ്.

യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും നടത്തിയ കൂടിയാലോചനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്, അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനുപകരം പലസ്തീന്‍ ജനത ഇനിയും കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്നാണ് അമേരിക്ക ഇപ്പോഴും ആവശ്യപ്പെടുന്നത് എന്നാണ്. ചര്‍ച്ചകള്‍ക്കു പറ്റിയ അയവേറിയ അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ പേരില്‍ 'കുടിയേറ്റങ്ങള്‍ പൂര്‍ണമായി മരവിപ്പിക്കണം' എന്ന മുന്‍ നിലപാടില്‍നിന്ന് ഒബാമ പുറകോട്ട് പോയതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇസ്രയേലിനോടുള്ള അമേരിക്കയുടെ നഗ്നമായ പക്ഷപാതത്തെയാണ് ഇതു വെളിപ്പെടുത്തുന്നത്; പലസ്തീന്‍ പ്രശ്നത്തിന് ന്യായമായ പരിഹാരം കാണാന്‍ ഇപ്പോഴും അമേരിക്ക തയ്യാറല്ലെന്നാണ് ഇത് തെളിയിക്കുന്നത്.

അമേരിക്കന്‍ വിദേശ സഹായത്തിന്റെ ഏറ്റവും വലിയ പങ്ക് പറ്റുന്നത് ഇസ്രയേലാണ്. 1949 മുതല്‍ 10,100 കോടി ഡോളറാണ് ഇസ്രയേലിന് സഹായമായി അമേരിക്ക നല്‍കിയത്. അതില്‍ 5300 കോടി ഡോളറും സൈനിക സഹായമാണ്. കഴിഞ്ഞ 20ല്‍ അധികം വര്‍ഷങ്ങളായി സൈനികവും സാമ്പത്തികവുമായ സഹായം എന്ന നിലയില്‍ ഇസ്രയേലിന് പ്രതിവര്‍ഷം അമേരിക്കയില്‍നിന്ന് 300 കോടി ഡോളറാണ് ലഭിക്കുന്നത്. അടുത്ത ഒരു ദശകക്കാലത്തേക്ക് ഇസ്രയേലിന് സൈനിക സഹായമായി 3000 കോടി ഡോളര്‍ ലഭിക്കുമെന്ന് പ്രസ്താവിക്കുന്ന ഒരു ധാരണാപത്രത്തില്‍ ഇസ്രയേലും അമേരിക്കയും 2007ല്‍ ഒപ്പുവെച്ചു. ഈ സഹായധനത്തിന്റെ 74 ശതമാനവും അമേരിക്കന്‍ സൈനികോപകരണങ്ങളും സൈനിക സേവനങ്ങളും വാങ്ങുന്നതിനായി ഉപയോഗിക്കണമെന്ന വ്യവസ്ഥ മാത്രമേയുള്ളൂ. ഗാസയില്‍ ബോംബ് വര്‍ഷിക്കാന്‍ ഉപയോഗിച്ച ആളില്ലാ വിമാനങ്ങള്‍, പലസ്തീന്‍ ജനതയുടെ വീടുകള്‍ ഇടിച്ചുനിരത്തിയ ബുള്‍ഡോസറുകള്‍, തോക്കുകള്‍, ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍ എന്നിവയെല്ലാം അമേരിക്കന്‍ നിര്‍മ്മിതമാണ്.

അമേരിക്ക ഇസ്രയേലിനു നല്‍കുന്ന സഹായം ആയുധങ്ങളിലും പടക്കോപ്പുകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. മറിച്ച് എല്ലാ അന്താരാഷ്ട്ര വേദികളിലും അമേരിക്ക ഇസ്രയേലിനുവേണ്ടി നില്‍ക്കുകയുമാണ്. 1976ല്‍ പലസ്തീന്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരത്തിനുവേണ്ടിയുള്ള സെക്യുരിറ്റി കൌണ്‍സില്‍ പ്രമേയത്തെ അമേരിക്ക ആദ്യമായി വീറ്റോ ചെയ്തു. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പല പ്രാവശ്യം ലംഘിച്ചപ്പോഴും ഇസ്രയേലിനെ തുണയ്ക്കാന്‍ അമേരിക്ക നിരന്തരം ശ്രമിക്കുകയാണ്. അമേരിക്കയുടെ ഈ പിന്തുണയുടെ ബലത്തിലാണ് പൊതുജനാഭിപ്രായത്തെയും ഐക്യരാഷ്ട്രസഭ അംഗീകരിച്ച പല പ്രമേയങ്ങളെയും അവഗണിച്ച് പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ക്കും പലസ്തീന്‍ ജനതയ്ക്കും എതിരായ ആക്രമണ നയം ഇസ്രയേല്‍ തുടരുന്നത്.

1993നും 1999നും ഇടയ്ക്ക് ഇസ്രയേല്‍ സര്‍ക്കാരും പിഎല്‍ഒയും തമ്മില്‍ ഓസ്ളോ മുതല്‍ കേമ്പ് ഡേവിഡ് വരെ കൂടിയാലോചനകളുടെ ഒരു പരമ്പര തന്നെ നടത്തിയിരുന്നു. ഇരുകക്ഷികളും തമ്മില്‍ പരസ്പര വിശ്വാസത്തിന്റേതായ ബന്ധം വളര്‍ത്തിയെടുക്കുകയാണെങ്കില്‍ കൂടുതല്‍ വലുതും പ്രയാസമേറിയതുമായ പ്രശ്നങ്ങള്‍ക്കുപരിഹാരം കാണാന്‍ കഴിയുമെന്ന അഭിപ്രായമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ചില അടിസ്ഥാന തത്വങ്ങളില്‍ ധാരണയില്‍ എത്തുകയും ചെയ്തു (1) വളരെ കുറഞ്ഞ ദൈര്‍ഘ്യം മാത്രമേ ഇടക്കാലഘട്ടത്തിന് പാടുള്ളൂ (2) ശാശ്വത പദവി സംബന്ധിച്ച കൂടിയാലോചകളുടെ അനന്തര ഫലത്തെക്കുറിച്ച് ഒരു മുന്‍വിധിയും പാടില്ല (3) ബലപ്രയോഗത്തിലൂടെ ഭൂപ്രദേശങ്ങളൊന്നും പിടിച്ചെടുക്കാന്‍ പാടില്ലെന്നും അധിനിവേശ പ്രദേശങ്ങളില്‍നിന്നും ഇസ്രയേല്‍ ക്രമേണ സൈന്യത്തെ പിന്‍വലിക്കണമെന്നുമുള്ള "242, 338 എന്നീ സെക്യുരിറ്റി കൌണ്‍സില്‍ പ്രമേയങ്ങള്‍ നടപ്പില്‍ വരത്തക്കവിധം'' അന്തിമ പരിഹാരം. ഈ കാലഘട്ടത്തിലുടനീളം ഇസ്രയേല്‍ ഈ കരാറുകളെ അക്ഷരാര്‍ത്ഥത്തില്‍ ലംഘിക്കുകയായിരുന്നു. അന്താരാഷ്ട്ര നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കുന്നതും ഇസ്രയേല്‍ തുടരുകയാണ്. ഇതിനെല്ലാം അമേരിക്കയുടെ പരിപൂര്‍ണ്ണ പിന്തുണയാണുള്ളത്. കാരണം, പലസ്തീന്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് അല്‍പവും താല്‍പര്യമില്ല.

1967 ജൂണ്‍ 4 മുതല്‍ ഇസ്രയേല്‍ കയ്യടക്കിവെച്ചിട്ടുള്ള വെസ്റ്റ് ബാങ്കിലെയും ഗാസാ മുനമ്പിലെയും പലസ്തീന്‍ പ്രദേശങ്ങളില്‍ കിഴക്കന്‍ ജെറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് അംഗീകരിക്കാന്‍ ഇസ്രയേല്‍ സന്നദ്ധമല്ല. ഇസ്രയേല്‍ ഈ ആവശ്യം വകവച്ചുകൊടുക്കുന്നില്ല എന്നു മാത്രമല്ല, പലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള അവരുടെ കടന്നുകയറ്റ നയം തുടരുകയുമാണ്; അവരുടെ നിയന്ത്രണത്തിലുള്ള ഭൂവിസ്തൃതി വര്‍ദ്ധിപ്പിക്കുകയുമാണ്; ഐതിഹാസികമായ പലസ്തീന്‍ ഭൂപ്രദേശത്തിന്റെ 78 ശതമാനത്തിനും 88 ശതമാനത്തിനും ഇടയ്ക്ക് ഇന്ന് ഇസ്രയേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന് അസന്ദിഗ്ധമായി പ്രസ്താവിക്കുന്ന യുഎന്‍ പൊതുസഭ പ്രമേയം 194 അംഗീകരിക്കാനും ഇസ്രയേല്‍ തയ്യാറല്ല. അതിനുപകരം, ഇസ്രയേല്‍ ഇപ്പോള്‍, 663 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ഭിത്തി, 1967ലെ അവരുടെ അതിര്‍ത്തിയുടെ രണ്ടിരട്ടി ദൈര്‍ഘ്യമുള്ള ഒരു വര്‍ണ വിവേചന ഭിത്തി, നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ലോകമൊന്നടങ്കം പുതുവര്‍ഷപ്പുലരിയിലേക്ക് ഉണര്‍ന്ന് എണീക്കുമ്പോള്‍ ഗാസയിലെ പലസ്തീന്‍ ജനത ഇസ്രയേല്‍ അഴിച്ചുവിടുന്ന കൊലപാതകങ്ങളിലേക്കും അക്രമ പേക്കൂത്തുകളിലേക്കുമാണ് ഉണര്‍ന്നെണീക്കുന്നത്. 1400 പലസ്തീന്‍ പൌരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടു; ശതകോടിക്കണക്കിന് വിലയുള്ള സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭ രൂപീകരിച്ച വസ്തുതാന്വേഷണ സമിതിയുടെ സമീപകാലത്തെ റിപ്പോര്‍ട്ട് ഇസ്രയേലിനെതിരായ ഒരു കുറ്റപത്രമായാണ് പുറത്തുവന്നത്.

'കൊല്ലപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കലും' നീതി ഉറപ്പാക്കലും കേവലം ഒരു മാനുഷിക കടമ മാത്രമല്ല; അതിലുപരി ഒരു രാഷ്ട്രീയ കടമ കൂടിയാണ്. അടിസ്ഥാനപരമായും ഇതൊരു സാമ്രാജ്യത്വവിരുദ്ധ കടമയാണ് - ഈ നശീകരണങ്ങള്‍ക്ക് ഉത്തരവാദികളായ അമേരിക്കയെയും ഇസ്രയേലിനെയും മദ്ധ്യപൂര്‍വ്വദേശത്തെ അവരുടെ ദുഷ്ട പദ്ധതികളെയും തുറന്നു കാണിക്കുകയെന്ന സാമ്രാജ്യത്വ വിരുദ്ധ കടമ. പലസ്തീന്‍ ജനതയ്ക്ക് അവകാശപ്പെട്ട മാതൃഭൂമിക്കുവേണ്ടിയുള്ള പോരാട്ടവും കൂടിയാണിത്. പലസ്തീന്‍ ജനതയുടെ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ലോക പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതും എല്ലാ പലസ്തീന്‍കാരുടെയും ഐക്യത്തിനായി അഭ്യര്‍ത്ഥിക്കുന്നതും സാര്‍വദേശീയ കമ്യൂണിസ്റ്റ് തൊഴിലാളിപാര്‍ടികളുടെയാകെ ഉത്തരവാദിത്വമാണ്.

ഇസ്രയേല്‍ സര്‍ക്കാരിന്റെ അസാന്മാര്‍ഗികവും അധാര്‍മ്മികവുമായ നടപടികളെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അപലപിക്കുന്നു; പൊരുതുന്ന പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പാര്‍ടി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. നിയമവിരുദ്ധ അധിനിവേശത്തില്‍നിന്നും ഇസ്രയേല്‍ പിന്മാറുകയും പലസ്തീന്‍ പൌരന്മാരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അവര്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ കലങ്ങി മറിഞ്ഞ മദ്ധ്യപൂര്‍വ്വദേശത്ത് യഥാര്‍ത്ഥ സമാധാനം ഉറപ്പാക്കാന്‍ കഴിയൂ. മധ്യപൂര്‍വ്വദേശത്തെ അസ്ഥിരപ്പെടുത്തുന്ന സാമ്രാജ്യത്വശക്തികളുടെയും അവരുടെ ചെരുപ്പുനക്കി ഇസ്രയേലിന്റെയും എല്ലാ നീക്കങ്ങളെയും സിപിഐ എം തുടര്‍ന്നും എതിര്‍ക്കും.

മധ്യപൂര്‍വ്വദേശത്തെ ജനങ്ങളോട് പൊതുവിലും പലസ്തീന്‍ ജനതയോട് പ്രത്യേകിച്ചും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ഒരു പ്രവര്‍ത്തന പരിപാടി നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. വംശീയ വിവേചനത്തിനെതിരായ ശക്തമായ പൊതുജനാഭിപ്രായം കാരണം ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചന വാഴ്ചയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരുന്ന ഒരു രാജ്യത്തുനിന്നാണ് ഞാന്‍ വരുന്നത്. വംശീയ വിവേചനത്തിനെതിരായ ഞങ്ങളുടെ ശക്തമായ പ്രതിബദ്ധത വെളിപ്പെടുത്താന്‍ ഞങ്ങളുടെ പാസ്പോര്‍ട്ടുകളില്‍ "ദക്ഷിണാഫ്രിക്കയില്‍ പ്രാബല്യമുണ്ടാവില്ല'' എന്ന് രേഖപ്പെടുത്തിയിരുന്നു. ഇസ്രയേലിനോടുള്ള സമീപനവും ഇതുതന്നെയായിരുന്നു. വളരെ അടുത്ത കാലത്തായാണ് ഇസ്രയേലുമായി ഞങ്ങളുടെ രാജ്യം നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഈ ഘട്ടത്തില്‍ നിങ്ങള്‍ എല്ലാപേരും അംഗീകരിക്കുകയാണെങ്കില്‍, ഇസ്രയേലി ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനും സാമൂഹികമായും സാമ്പത്തികമായും ഇസ്രയേലിനുമേല്‍ ബഹിഷ്കരണം ഏര്‍പ്പെടുത്താനും ആഹ്വാനം ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാവുന്നതാണ്. ഇസ്രയേലുമായുള്ള ഇടപാടുകളെയും ബന്ധങ്ങളെയും കുറിച്ച് വീണ്ടു വിചാരം നടത്താന്‍ നമ്മുടെയെല്ലാം സര്‍ക്കാരുകള്‍ക്കുമേല്‍ നമുക്ക് സമ്മര്‍ദ്ദം ചെലുത്താം.

ഈ നിര്‍ദ്ദേശത്തെക്കുറിച്ച് ഈ സമ്മേളനം അനുകൂലമായി പരിഗണിക്കുമെന്ന ശുഭപ്രതീക്ഷയോടെ, ഈ അസാധാരണ സമ്മേളനം വിജയകരമായി സംഘടിപ്പിച്ച സിറിയന്‍ സഖാക്കളെ ഞാന്‍ ഒരിക്കല്‍ കൂടി അഭിവാദ്യം ചെയ്യുന്നു.

*
സീതാറാം യെച്ചൂരി കടപ്പാട്: ചിന്ത വാരിക ഒക്ടോബര്‍ 16, 2009

Sunday, June 28, 2009

മാവോയിസത്തില്‍ നിന്ന് സാമൂഹ്യ പ്രസ്ഥാനത്തിലേക്ക്

1970കളോടെയാണ് മാവോയിസം രാഷ്‌ട്രീയമായി അപചയം നേരിടുന്നത്. എന്നാല്‍ മാവോചിന്ത പലവിധേനയും തുടര്‍ന്നും നിലനിന്നു. സംഘടിത മാവോയിസവുമായി പല ബുദ്ധിജീവികളും തങ്ങളുടെ ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ആ ചിന്തയുടെ ഗണങ്ങള്‍ ഉപയോഗിച്ചുതന്നെ, അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുപോന്നു. 1980കളുടെ ആദ്യത്തോടെ, അവരില്‍ ചിലര്‍, പിന്നീട് സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്ന് അറിയപ്പെട്ട പ്രസ്ഥാനങ്ങളില്‍ ചേരുന്നതുകാണാം. മാവോയിസത്തിന്റെ രാഷ്‌ട്രീയം പിന്നോട്ടടിച്ചെങ്കിലും, അതിന്റെ സാമൂഹികവും സാംസ്‌ക്കാരികവുമായ പ്രത്യാഘാതങ്ങള്‍ മധ്യവര്‍ഗ ബുദ്ധിജീവികളുടെ ഇടയില്‍ പല ഭാഷ്യങ്ങളില്‍ നിലനിന്നു.

ബൂര്‍ഷ്വാ രാഷ്‌ട്രീയത്തിന് കൈവന്ന പുതിയ മുന്നേറ്റങ്ങള്‍, ലോകത്തിലാകെ മാർൿസിസവും സോഷ്യലിസവും കമ്യൂണിസവും ചരമഗതിപൂണ്ടു എന്ന പ്രചാരണത്തിന് ഇടയാക്കി. സമകാലീന സാഹിത്യ സിദ്ധാന്തങ്ങളില്‍ ഉയിര്‍കൊണ്ട ഉത്തരാധുനിക / ഉത്തര മാർൿസിസ്റ്റ് ധാരകള്‍, നേരത്തെ തന്നെ മാർൿസിസം ഉല്പാദന രീതിയുടെ പുരോഗമനാത്മക ബൃഹദാഖ്യാനം മാത്രമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ മുതലാളിത്തത്തിനു ബദലാകാനോ വിമര്‍ശമാകാനോ മാർൿസിസത്തിനു കഴിയില്ലെന്നും ഉത്തരാധുനികര്‍ പറഞ്ഞു. ബൂര്‍ഷ്വാ സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യം നിറഞ്ഞ നിഷേധം എന്ന നിലയില്‍ സോഷ്യലിസത്തെ പരാമര്‍ശിക്കുന്ന പതിവും ഒഴിവാക്കപ്പെട്ടു. പകരം ജനാധിപത്യം, സാമൂഹ്യ പ്രസ്ഥാനങ്ങള്‍, സമരത്തിന്റെ ചിതറിത്തെറിച്ചുനില്‍ക്കുന്ന ഇടങ്ങള്‍ എന്നിങ്ങനെയുള്ള പദാവലികള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

ഇത്തരത്തില്‍ മറ്റു നിലയിലുള്ള വ്യാഖ്യാനങ്ങളും രംഗത്തെത്തി. അതിലാദ്യത്തേത് സോവിയറ്റ് സാമ്രാജ്യത്വവും അമേരിക്കന്‍ ഐക്യനാടുകളും പങ്കുവെയ്‌ക്കുന്ന സമാനതകളെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ ആയിരുന്നു. ഈ സഖ്യത്തിനെതിരെ മാവോയിസത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിക്കപ്പെട്ടു. മറ്റൊന്ന് ഇതിന്റെ ഇസ്ളാമിസ്റ്റ് വ്യാഖ്യാനമാണ്. ഇതുപ്രകാരം മഗ്രിബ് പ്രദേശത്തിന്റെ അറ്റ്ലാന്റിക് കര മുതല്‍ മധ്യേഷ്യയും പശ്ചിമേഷ്യയും അടങ്ങുന്ന മേഖലയില്‍, മഹത്തായ ഒരു വിപ്ലവം വീശിയടിക്കുകയാണെന്ന് പറഞ്ഞു. ഈ വിപ്ലവം പടിഞ്ഞാറന്‍ ആഫ്രിക്കയിലും സഹാറയുടെ ഒരു ഭാഗത്തും അലയടിച്ച്, സുഡാനിലേക്കും സോമാലിയയിലേക്കും പടര്‍ന്ന് മുന്‍ സോവിയറ്റ് യൂണിയനിലെ ഏഷ്യന്‍ റിപ്പബ്ലിക്കുകളിലേക്കും ഇറങ്ങിച്ചെല്ലുകയാണെന്നും, ചൈനയുടെ സിന്‍കിയാങ് മേഖലയിലേക്ക് കടക്കുകയാണെന്നും, അത് കാശ്‌മീരിന്റെയും ബംഗ്ളാദേശിന്റെയും ഇരട്ട പ്രദേശങ്ങളെ കീഴടക്കുമെന്നും, പിന്നീട് മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും അങ്ങനെയങ്ങനെ മുന്നേറുമെന്നും അവര്‍ സ്വപ്‌നം കണ്ടു. ഒന്നും രണ്ടും ലോകങ്ങളിലെ സൂപ്പര്‍ ശക്തികളായ ശെയ്ത്താന്‍മാര്‍ക്കെതിരാണ് ഈ വിപ്ലവമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിന് പൊതുവെ അറിയുന്ന ത്രിലോക സിദ്ധാന്തം ഏതായാലും ഇതല്ല. ക്രിസ്‌ത്യന്‍ മുതലാളിത്തത്തിന്റെയും ദൈവമില്ലാത്ത കമ്യൂണിസത്തിന്റെയും ശക്തികള്‍ ഇസ്ളാമിക് ഉമ്മ(Umah)ക്കെതിരായി നിലകൊളളുകയാണെന്നും അവര്‍ നിലപാടുതറകള്‍ ചമച്ചു.

*
ഈ രാഷ്‌ട്രീയ പശ്ചാത്തലത്തിനു നടുവിലാണ് പലസ്‌തീന്‍ സ്വദേശിയായ എഡ്വേര്‍ഡ് സെയ്‌ദിന്റെ ഓറിയന്റലിസം എന്ന പുസ്‌തകം പുറത്തിറങ്ങുന്നത്. പുസ്‌തകത്തില്‍, സെയ്‌ദ് ഓറിയന്റലിസം എന്ന ആശയത്തെ ഇങ്ങനെയെല്ലാം നിര്‍വചിക്കുന്നു:

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ഏകദേശം ഒരു തുടക്കമായി എടുത്താല്‍, കിഴക്കിനെ കൈകാര്യം ചെയ്യാനുള്ള ഒരു കോര്‍പറേറ്റ് സ്ഥാപനം എന്ന നിലയില്‍ ഓറിയന്റലിസത്തെ വിശകലനം ചെയ്യാം. കിഴക്കിനുമേല്‍ ആധികാരികത്വം അവകാശപ്പെട്ടുകൊണ്ട്, ആധിപത്യത്തിന്റെയും പുനഃക്രമീകരണത്തിന്റെയും പാശ്ചാത്യ ശൈലിയാണ് ഓറിയന്റലിസം അല്ലെങ്കില്‍ പൌരസ്‌ത്യവാദം കൊണ്ട് അര്‍ഥമാക്കുന്നത്. മറ്റൊരര്‍ഥത്തില്‍, കിഴക്കിനെക്കുറിച്ച് ഗവേഷണം നടത്തുകയോ എഴുതുകയോ അധ്യാപനം നടത്തുകയോ ചെയ്യുന്ന ഒരാള്‍ നരവംശ ശാസ്‌ത്രകാരനാകട്ടെ, സാമൂഹ്യശാസ്‌ത്രജ്ഞനാകട്ടെ, ചരിത്രകാരനാകട്ടെ അയാള്‍ ഒരു ഓറിയന്റലിസ്റ്റ് ആണെന്നു പറയാം. അയാള്‍ ചെയ്യുന്ന പ്രവൃത്തി മൊത്തത്തില്‍ ഓറിയന്റലിസവും.

കിഴക്കിനെയും പടിഞ്ഞാറിനെയും സ്വത്വത്തിന്റെയും ജ്ഞാനത്തിന്റേയും മണ്ഡലങ്ങളില്‍ രണ്ടുതട്ടില്‍ നിര്‍ത്തുന്ന ചിന്താ ശൈലിയാണ് ഓറിയന്റലിസം അല്ലെങ്കില്‍ പൌരസ്‌ത്യവാദം. ഈസ്‌കിലസ്, വിൿടര്‍ ഹ്യൂഗോ, ഡാന്റെ, കാള്‍മാര്‍ക്സ് എന്നിവരെയെല്ലാം ഓറിയന്റലിസ്റ്റുകളായാണ് സെയ്‌ദ് കണക്കാക്കുന്നത്.

മാർൿസിനു പകരം ഫൂക്കോ

പലസ്‌തീന്‍ വിമോചന പോരാട്ടത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍, സമരമുന്നണിയിലെ മുന്‍പന്തിയിലെ സാംസ്‌ക്കാരിക സിദ്ധാന്തം എന്ന നിലയില്‍ എഡ്വേര്‍ഡ് സെയ്‌ദിന്റെ ഓറിയന്റലിസം എന്ന പുസ്‌തകം വലിയ ഒരു ദിശാമാറ്റത്തെയാണ് കുറിക്കുന്നത്. ഫൂക്കോയുടെ പരികല്‍പനകളെ ഉപയോഗിച്ചുകൊണ്ടാണ്, സെയ്‌ദിന്റെ പുസ്‌തകത്തില്‍ ഓറിയന്റലിസം എന്ന പരികല്പന അദ്ദേഹം മുന്നോട്ടു വെയ്‌ക്കുന്നത്. ഈ പഠനത്തിന്റെ വിഷയമായ ഓറിയന്റലിസം ഒരു വ്യവഹാരം (ഡിസ്‌കോർഴ്സ് ) ആണെന്ന് അത് പ്രഖ്യാപിച്ചു. കിഴക്കിനെ അപകടകാരിയും അപരനുമായാണ് യൂറോപ്പ് സ്വയം നിര്‍വചിക്കുന്നത്.

ഓറിയന്റലിസം രീതിശാസ്ത്രത്തിന്റെ തലത്തില്‍ കൊണ്ടുവന്ന ഈ നവീനതക്ക് രണ്ട് പ്രത്യാഘാതങ്ങളുണ്ടായി. ഒന്ന് മാർൿസില്‍ നിന്നും ഫൂക്കോയിലേക്കുള്ള ദിശാമാറ്റമാണ്. ഇതാകട്ടെ, ഉത്തരാധുനികതയുടെ നിമിഷവുമായി വളരെ വ്യക്തമായും രാജിയാകുന്നതായിരുന്നു. യൂറോപ്യന്‍ സ്വാധീനത്തിനെതിരായ അങ്ങേയറ്റത്തെ പ്രാദേശികവാദികളുടെ പാശ്ചാത്യ വിരുദ്ധതയെ മാറ്റിവെച്ചാല്‍, കൊളോണിയലിസത്തെ സംബന്ധിച്ച സാമൂഹികോന്മുഖവും രാഷ്‌ട്രീയകുതുകിയുമായ വിമര്‍ശം മാർൿസിസവുമായി ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. അതല്ലെങ്കില്‍, മാർൿസിസവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും മുന്നോട്ടു കൊണ്ടുവരാന്‍ സഹായിച്ച സാമ്രാജ്യത്വവിരുദ്ധതയോട്, അവ ചേര്‍ന്നുനിന്നു. ആ രാഷ്‌ട്രീയ പാരമ്പര്യത്തില്‍ നിന്ന് സെയ് ദിന്റെ വിഛേദനം വളരെ സ്വാധീനവത്തായ ഫലങ്ങളാണ് സൃഷ്ടിച്ചത്.

മാർൿസിനെത്തന്നെ ഒരു ഓറിയന്റലിസ്റ്റ് എന്ന നിലയില്‍ പുസ്തകം തള്ളിപ്പറഞ്ഞു. മാർൿസിസത്തെ ചരിത്രവാദത്തിന്റെ ഒരു ശിശുവായി മാറ്റിനിര്‍ത്തി. ആ പാരമ്പര്യത്തില്‍ നിന്ന് യഥാര്‍ഥമായി പ്രസരിച്ച ഉള്‍ക്കാഴ്ച്ചകള്‍ ഫൂക്കോഡിയന്‍ വ്യവഹാരിക സിദ്ധാന്തത്തിന്മേല്‍(ഡിസ്കോഴ്സ് തിയറി) ചാര്‍ത്തി.

കിഴക്കന്‍മാര്‍, ദസ്യുക്കള്‍, ശൂദ്രന്മാര്‍

എന്നാല്‍ അപരത്വം എന്ന കാഴ്ചപ്പാട് യൂറോപ്പ് മാത്രം പങ്കുവെച്ചുപോന്ന ഒന്നായി തെറ്റായി മനസ്സിലാക്കപ്പെടുകയയായിരുന്നു ഇവിടെ. ഇപ്രകാരം സ്വത്വവ്യത്യാസത്തിന്റെ പ്രശ്നം ഇസ്ളാമിസ്റ്റുകളും ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റുകളും ഉയര്‍ത്താറുണ്ട്. ഇസ്ളാമിക ഫണ്ടമെന്റലിസത്തിന്റെ പ്രയോക്താവായിരുന്ന ആയത്തുള്ള ഖൊമേനി തന്നെ ഓറിയന്റലിസ്റ്റ് നിലപാടില്‍ നിന്നുകൊണ്ട്, കിഴക്കും പടിഞ്ഞാറും തമ്മില്‍ ചരിത്രനിരപേക്ഷമായി നിലനില്‍ക്കുന്നു എന്നു പറയപ്പെടുന്ന, വ്യത്യാസത്തെ ഉപയോഗിച്ചാണ് തന്റെ സിദ്ധാന്തങ്ങള്‍ രൂപീകരിച്ചത്.

ഇന്ത്യയിലും വിവിധ വൃത്തങ്ങളില്‍ ഹിന്ദു ആത്മീയതയെ മുസ്ളിം അപരിഷ്കൃതത്വത്തിനെതിരെ എന്ന പോലെ, പടിഞ്ഞാറന്‍ ഭൌതികവാദത്തിന് എതിരെയും പ്രതിഷ്ഠിക്കാറുണ്ട്. ഇതും ഓറിയന്റലിസം മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടിന് യോജിച്ചതു തന്നെ. ദസ്യുക്കളെയും ശൂദ്രന്മാരെയും അപകടകാരികളും കീഴടക്കപ്പെട്ടവരുമായ അപരന്മാരായി ചിത്രീകരിക്കുന്നു എന്ന് മഹാഭാരതത്തെക്കുറിച്ചും ധര്‍മശാസ്ത്രങ്ങളെക്കുറിച്ചും ഓറിയന്റലിസ്റ്റ് ശൈലിയില്‍ പറയാം. വര്‍ഗം, ലിംഗം, വംശീയത, മതം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരസ്പര ശത്രുതയിലൂന്നിയ നിലനില്‍പ്പിന്റേതായ പ്രക്രിയകള്‍ ചരിത്രത്തില്‍ എമ്പാടും സംഭവിച്ചിട്ടുണ്ട്. ഇത്തരം അപകടവല്‍ക്കരണം നിര്‍ഭാഗ്യകരമെന്നു പറയട്ടെ, യൂറോപ്പിലാകട്ടെ യൂറോപ്പിനു പുറത്തുള്ള സമൂഹത്തിലാകട്ടെ, എല്ലാ സമൂഹങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത്തരം മുന്‍വിധികളുടെ യൂറോപ്യന്‍ രൂപങ്ങള്‍, ചരിത്രത്തില്‍ പ്രത്യേക ശക്തിയായിത്തീര്‍ന്നതും, അത് കോടിക്കണക്കിന് മനുഷ്യരുടെ യഥാര്‍ഥ ജീവിതത്തിന്മേല്‍ പ്രത്യാഘാതം സൃഷ്ടിച്ചതും, യൂറോ കേന്ദ്രീകൃത വംശീയതയില്‍ ഈ മുന്‍വിധികള്‍ പ്രകാശിക്കപ്പെട്ടതും, എല്ലാ കാലത്തും നിലനിന്ന ഏതെങ്കിലും സ്വത്വപരമായ പിടിവാശിയുടെയോ മിഥ്യാബോധത്തിന്റെയോ ഫലമായല്ല ഉണ്ടായത്. അതല്ലെങ്കില്‍, (ഫൂക്കോ വായനയുടെ തലത്തിലുള്ള) വ്യവഹാരത്തിന്റെ മണ്ഡലത്തില്‍, സവിശേഷമായ ശക്തിയുടെ സമാഹരണവുമല്ല. മറിച്ച്, കൃത്യമായി പറഞ്ഞാല്‍, കൊളോണിയല്‍ മുതലാളിത്തത്തിന്റെ ശക്തിയാണ് മറ്റ് തരത്തിലുള്ള അധികാര രൂപങ്ങള്‍ക്ക് ജന്മം നല്‍കിയത്. സാഹിത്യ-വിമര്‍ശനസിദ്ധാന്തങ്ങളില്‍ വികസിപ്പിക്കപ്പെട്ട സങ്കല്പനങ്ങളെ പ്രതിനിധാനങ്ങള്‍ എന്ന ഉത്തരാധുനികമായ ഊന്നലുകളുമായി വിളക്കിച്ചേര്‍ക്കാനുള്ള ശ്രമമാണ് സെയ്ദിന്റെ രീതിശാസ്ത്രം അവലംബിക്കുന്ന മറ്റൊരു രീതി. ഇതും ഉത്തരാധുനികതയോട് കണ്ണിചേരാനുള്ള ശ്രമമായിരുന്നു.

ഓറിയന്റലിസം: രാഷ്‌ട്രീയ പശ്ചാത്തലം

ഓറിയന്റലിസം എന്ന പുസ്തകം 1978 ലാണ് പ്രത്യക്ഷപ്പെടുന്നത്. ലോകചരിത്രത്തിലെ വളരെ കൃത്യമായ ചിലതിനെ ഈ കാലം അടയാളപ്പെടുത്തുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്‌ട്രീയ സമവാക്യങ്ങളില്‍ കാതലായ മാറ്റം വരുന്നു. അതുപോലെ മെട്രോപൊളിറ്റന്‍ രാജ്യങ്ങളില്‍ പൊതുവെ ബൌദ്ധികോല്‍പ്പാദനത്തിന്റെ മണ്ഡലത്തില്‍ നടന്ന മാറ്റങ്ങള്‍. ഈ വശങ്ങള്‍ ചില പരാമര്‍ശങ്ങള്‍ ആവശ്യപ്പെടുന്നു. കാരണം എങ്ങനെയാണ് ഈ പുസ്തകം വായിക്കപ്പെട്ടത് എന്നറിയാന്‍ ഇതാവശ്യമാണ്. അതുപോലെ എങ്ങനെയാണ് ബൌദ്ധിക ചരിത്രത്തില്‍ പ്രത്യേക രൂപത്തില്‍ അത് ഇടപെട്ടത് എന്നറിയാനും ഇതു സഹായിക്കും.

അത്ര കൃത്യമല്ലെങ്കിലും 1978ഓടെ രണ്ട് മഹത്തായ വിപ്ളവ ദശകങ്ങളുടെ കാലം സമാപിച്ചു. 1954ല്‍ ആരംഭിച്ച അള്‍ജീരിയന്‍ യുദ്ധം തൊട്ട്, 1975ല്‍ സൈഗോണിന്റെ വിമോചനം വരെയുള്ള ഒരു കാലഘട്ടത്തിന്റെ പരിസമാപ്തി. 1973ല്‍ ചിലിയിലാണ് ഈ നിര്‍ണായകമായ മാറ്റത്തിന്റെ തുടക്കം. യൂണിഡാഡ് പോപ്പുലറിന്റെ പരാജയം. അതു നാം അപ്പോള്‍ ശ്രദ്ധിച്ചില്ല. കാരണം ഇന്തോചൈനയിലെയും ആഫ്രിക്കയിലെ പോര്‍ച്ചുഗീസ് കോളനിയിലെയും വിമോചന പ്രസ്ഥാനങ്ങള്‍ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല; നമ്മുടെ ശ്രദ്ധ അവിടെയായിരുന്നു. 1978-79ല്‍ ഇറാനിലും അഫ്ഗാനിസ്ഥാനിലും നടന്ന രണ്ട് വിപ്ളവങ്ങള്‍ ഈ ഗതിമാറ്റം കുറ്റമറ്റതാക്കിത്തീര്‍ത്തു. ഇറാനില്‍ ഖൊമേനിയന്‍ സംഘം ഭരണകൂടം പിടിച്ചെടുത്തത് അപൂര്‍വമായ ഒരു സന്ധിയായിരുന്നു. ഇവിടെ വിപ്ലവവും പ്രതിവിപ്ലവവും ഒരേ നിമിഷത്തില്‍ തന്നെ ഒന്നിച്ചു. കമ്യൂണിസ്റ്റ് നേതൃത്വത്തിനു കീഴില്‍ അവസാനത്തെ വിപ്ലവം നടന്ന അഫ് ഗാനിസ്ഥാനില്‍, മാർൿസിന്റെ പ്രസിദ്ധമായ വാചകം കടമെടുത്താല്‍, ചരിത്രം ആവര്‍ത്തിച്ചു, ആദ്യത്തേത് ദുരന്തമായി, രണ്ടാമത്തേത് ഹാസ്യാത്മകമായി.

ഇറാനിയന്‍ വിപ്ലവം മധ്യ മേഖലയിലാകെ, ഇടതുപക്ഷത്തിന്റെ പരാജയം പ്രഖ്യാപിച്ചു. ആ മേഖലയിലാകെ ഇസ്ലാമിക മതമൌലിക വാദം മേല്‍ക്കൈ നേടി. സോഷ്യലിസ്റ്റ് രാഷ്ട്ര രൂപങ്ങളുടെ തകര്‍ച്ചക്ക് അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ അതിന്റെ സംഭാവന ചെയ്തു. ഇത് സോവിയറ്റ് യൂണിയനില്‍ പെരിസ്ട്രോയിക്കക്ക് പാത വിരിച്ചു; പിന്നീട് ആഗോളമായ പെരിസ്ട്രോയിക്കക്കും. ബാഗ്ദാദിനുമേലുള്ള 1991ലെ ആക്രമണം, പതിമൂന്നാം നൂറ്റാണ്ടില്‍ മംഗോളിയര്‍ ആ രാജ്യത്തെ ആക്രമിച്ചതിനുശേഷം ഏറ്റവുംകൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതായിരുന്നു. ഇത് ഈ ആഗോള പെരിസ്ട്രോയിക്കക്കു നല്‍കപ്പെട്ട പാരിതോഷികമായിരുന്നു. ഗൊയ്‌ഥെ പരിപാടിയെക്കുറിച്ചുള്ള കത്തിടപാടില്‍, മാര്‍ക്സ് ചൂണ്ടികാണിച്ച പോലെ, മുതലാളിത്തം അവശ്യമായും സോഷ്യലിസത്തിലേക്കു നീങ്ങിക്കൊളളണമെന്നില്ല, അത് കാടത്തത്തിലേക്കും നീങ്ങാം.

വിപ്ലവ ദശകങ്ങള്‍ അവസാനിച്ചത് മെട്രോപൊളിറ്റന്‍ നഗരങ്ങളുടെ രാഷ്‌ട്രീയാവസ്ഥയെ വലതുപക്ഷത്തേക്കു അടുപ്പിച്ചു നിര്‍ത്തിക്കൊണ്ടാണ്. ആംഗ്ളോ സാക്സണ്‍ രാജ്യങ്ങള്‍ ഏറ്റവും പിന്തിരിപ്പനായ ആശയക്കാരെ അധികാരത്തിലെത്തിച്ചു; റീഗണും താച്ചറും. അമേരിക്കന്‍ ഐക്യനാടുകളുടെ വംശീയവിരുദ്ധ സാമൂഹികനീതി പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. ബ്രിട്ടീഷ് മൈന്‍ തൊഴിലാളികളുടെ സമരം പരാജയപ്പെട്ടു. തൊഴിലാളികളുടെ സമരോത്സുകത ഇതോടെ അവസാനിച്ചു എന്ന തോന്നലുണ്ടാക്കി. ജര്‍മനിയിലും സ്കാന്‍ഡിനേവിയയിലും സോഷ്യല്‍ ഡെമോക്രസി ഉടനെ പരാജയത്തിലേക്ക് നീങ്ങി. ഇറ്റലിയില്‍ അത് ക്രാക്സിയുടെ ഭരണത്തില്‍ പൂര്‍ണമായും കീഴടങ്ങി ക്രിസ്ത്യന്‍ ജനാധിപത്യത്തിലേക്കു നീങ്ങി. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി പിന്നോട്ടടി തുടങ്ങി. ഒടുവില്‍ 1976ല്‍ പാര്‍ടി നിര്‍ണായകമായ നിലയില്‍ ഛിന്നഭിന്നമായി. ഫ്രാന്‍സില്‍ സോഷ്യല്‍ ഡെമോക്രസി അധികാരത്തില്‍ വന്നെങ്കിലും അത് വലതുപക്ഷത്തേക്കു നീങ്ങിക്കൊണ്ടാണ് അതിജീവനം കൊണ്ടത്.

പിന്നോക്കം നില്‍ക്കുന്ന മുതലാളിത്ത രാജ്യങ്ങളില്‍ എന്തുസംഭവിച്ചു എന്ന് വിശദമാക്കാന്‍ വിസ്താരഭയം അനുവദിക്കുന്നില്ല. നമ്മുടെ ഉപഭൂഖണ്ഡത്തില്‍ നടന്നതുമാത്രം പരിശോധിക്കാം. 1977ല്‍ പാക്കിസ്ഥാനില്‍ ബൂട്ടോയുടെ ജനപ്രിയ സോഷ്യല്‍ ഡെമോക്രസി സ്ഥാനഭ്രഷ്ടമാക്കപ്പെട്ടു. പകരം ഒരു ഇസ്ലാമിക പട്ടാള ഭരണകൂടം വന്നു; അദ്ദേഹത്തിന്റെ മകളുടെ കീഴില്‍, ജനാധിപത്യക്രമം വളരെ അപഹാസ്യമായ നിലയില്‍ പിന്നീട് എത്തിനോക്കിയെങ്കിലും. ബംഗ്ലാദേശില്‍, വിമോചന സമരത്തിന്റെ പുരോഗമനപരമായ ഉള്ളടക്കം മാഞ്ഞുപോയി. അവിടെ പാക്കിസ്ഥാന്‍ പട്ടാളത്തിലും പിന്നീട് അമേരിക്കന്‍ ഐക്യനാടുകളിലെ ഫോര്‍ട് ബ്രാഗിലും പരിശീലനം നേടിയ, വലതുപക്ഷ പട്ടാള ഓഫീസര്‍മാരുടെ വാഴ്ച സ്ഥാപിക്കപ്പെട്ടു.

ഇന്ത്യയില്‍ കമ്യൂണിസം ചില പ്രദേശങ്ങളില്‍ മാത്രം ശക്തമായി നിന്നു. മതസഹിഷ്ണുതയില്‍ അധിഷ്ഠിതമായ ഗാന്ധിയന്‍ ആശയങ്ങള്‍ പലപ്പോഴും ഗാന്ധിയുടെ പേരില്‍ തന്നെ വലിയതോതില്‍ ആക്രമിക്കപ്പെട്ടു. നെഹ്റുവിന്റെ നയങ്ങളില്‍പെട്ട പാര്‍ലമെന്റ് ജനാധിപത്യം, സെക്കുലര്‍ രാഷ്‌ട്രീയം, ആസൂത്രിത സമ്പദ് വ്യവസ്ഥ, ചേരിചേരാ നയത്തെ അടിസ്ഥാനമാക്കിയ വിദേശനയം എന്നിവയുടെയെല്ലാം ഉള്ളടക്കം ചോര്‍ന്നു.അടിയന്തരാവസ്ഥക്കു ശേഷം നാം സാക്ഷിയായ എല്ലാതരത്തിലുള്ള ദിശാവ്യതിയാനങ്ങളും 1970കളുടെ മധ്യം മുതല്‍ ആരംഭിച്ചു. ഇവയെല്ലാം ചേര്‍ന്ന് രാജ്യത്തെയും അതിന്റെ എല്ലാ രാഷ്‌ട്രീയവും സാമൂഹികവുമായ വ്യവഹാരത്തെയും മൊത്തത്തിലും നിര്‍ണായകമായും വലതുപക്ഷത്തേക്ക് നയിച്ചു.

പുതിയ ബുദ്ധിജീവി

ആഗോളമായി വലതുപക്ഷത്തിന്റെ ആക്രമണങ്ങള്‍, ഇടതുപക്ഷത്തിന്റെ പിന്‍വാങ്ങല്‍ എന്നിവയാണ് നമ്മുടെ കാലത്തെ എല്ലാ ബൌദ്ധിക പ്രവൃത്തിയുടെയും ഘടനയെയും സ്വീകാര്യതയെയും നിര്‍ണയിച്ചത്. ഈ ചരിത്രസന്ധിക്കുള്ളില്‍ നിന്നുകൊണ്ട്, തികച്ചും പുതിയ തരത്തിലുള്ള ബൌദ്ധിക രൂപീകരണങ്ങള്‍ കടന്നുവന്നു. അവയുടെ മേല്‍ക്കോയ്മയും സാധ്യമായി. തങ്ങളുടെ പുതിയ സംരംഭങ്ങളെ ഇടതുപക്ഷം എന്നു തന്നെ അവര്‍ വിളിച്ചുപോന്നു.

ഈ പുതിയതരം ബുദ്ധിജീവിയുടെ സവിശേഷമായ നിലനില്‍പ്പിന് സാധൂകരണം നേടാന്‍, മൂന്നാംലോകം, ക്യൂബ, ദേശീയ വിമോചനം തുടങ്ങിയ തരത്തിലുള്ള കാര്യങ്ങള്‍ ആവേശത്തോടെ ആവര്‍ത്തിക്കപ്പെട്ടു. അതേസമയം വളരെ തുറന്നതും അധിക്ഷേപം നിറഞ്ഞ സ്വരത്തിലും കമ്യൂണിസ്റ്റ് വിരുദ്ധവുമായിരുന്നു അവ. ക്ലാസിക്കല്‍ മാർൿസിസത്തിന്റെ പാരമ്പര്യത്തിലുള്ള ഒന്നുമായും തങ്ങളുടെ ഐക്യദാര്‍ഢ്യം അവര്‍ പ്രകടിപ്പിച്ചില്ല. സോഷ്യല്‍ ഡെമോക്രസിയുമായിപ്പോലുമോ, ഏതെങ്കിലും തൊഴിലാളി പ്രസ്ഥാനവുമായോ കണ്ണിചേര്‍ന്നില്ല.

അതേസമയം, നീത്ചേയന്‍ പാരമ്പര്യത്തിലുളള പ്രകടമായും പ്രതിലോമപരമായ മാനവിക വിരുദ്ധതാവാദങ്ങള്‍, ബൂര്‍ഷ്വാ വിരുദ്ധതയുടെ പേരില്‍ എടുത്തുപയോഗിക്കുകയും ചെയ്തു. ഈ നിലപാടുകളാണ് ഇപ്പോള്‍ എംപിരിസിസ്റ്റ് വിരുദ്ധത, ചരിത്രവാദ വിരുദ്ധത, ഘടനാവാദം, ഘടനാനന്തരവാദം, എന്ന ലേബലുകളിലെല്ലാം അവതരിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, ലെവി സ്ട്രോസ്, ഫൂക്കോ, ദെറിദ, ഗ്ളൂക്ക്സ്മാന്‍ ക്രിസ്തേവ തുടങ്ങിയ പേരുകള്‍ക്കു കീഴെ പ്രചരിപ്പിക്കപ്പെട്ടത്.

*
ഐജാസ് അഹമ്മദ്