Showing posts with label ആയുധക്കച്ചവടം. Show all posts
Showing posts with label ആയുധക്കച്ചവടം. Show all posts

Tuesday, November 12, 2013

യുദ്ധങ്ങളുണ്ടാവുന്നത്

ലാഭം ഡോളറിലും നഷ്ടം ജീവഹാനിയിലും കണക്കാക്കപ്പെടുന്ന ഒരേ ഒരിടം എന്ന് യുദ്ധത്തെ നിര്‍വചിച്ചത് ""നമ്മുടെ രാജ്യത്തെ ഏറ്റ വും ചുറുചുറുക്കുള്ള സൈനിക ശക്തിയായ മറൈന്‍ കോര്‍പ്സില്‍ 33 വര്‍ഷവും 4 മാസവും സജീവമായി സേവനമനുഷ്ഠിച്ച"" അമേരിക്കന്‍ ജനറല്‍ സ്മെഡ്ലി ഡി ബട്ലറാണ്(Major General Smedley Butler). അത്യുന്നതപദവിയില്‍ നിന്നു വിരമിച്ച ശേഷം അമേരിക്കയിലുടനീളം 700 നഗരങ്ങളിലായി ആയിരത്തി ഇരുന്നൂറോളം വേദികളില്‍ യുദ്ധം ഒരു കവര്‍ച്ചയാണ് (War Is A Racket ) എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ ആളാണ് സ്മെഡ്ലി. താനടക്കമുള്ള പട്ടാള മേധാവികള്‍ ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ ഈ വാചകങ്ങള്‍ വായിക്കൂ: ""സെക്കന്റ് ലെഫ്റ്റനന്റ് മുതല്‍ ജനറല്‍ വരെയുള്ള എല്ലാ കമ്മീഷന്റ് റാങ്കുകളിലും ഞാന്‍ സേവിച്ചിട്ടുണ്ട്. അക്കാലത്ത് എന്റെ സമയത്തിന്റെ ഭൂരിഭാഗവും ഒരുന്നതവര്‍ഗ സെയില്‍സ്മാനായിട്ടാണ് വന്‍കിട മുതലാളിമാര്‍ക്കു വേണ്ടിയും ബാങ്കര്‍മാര്‍ക്ക് വേണ്ടിയും ചെലവാക്കിയത്. ചുരുക്കിപ്പറഞ്ഞാല്‍ മുതലാളിത്തത്തിന്റെ ഒരു യഥാര്‍ഥ കവര്‍ച്ചക്കാരന്‍ ആയിരുന്നു ഞാന്‍."" അങ്ങനെയാണ് 1914-ല്‍ മെക്സിക്കോവിനെ വിശേഷിച്ചും ടാം പിക്കോവിനെ, അമേരിക്കന്‍ എണ്ണ താല്‍പര്യത്തിന് സുരക്ഷിതമാക്കി മാറ്റുന്നതില്‍ എനിക്ക് സഹായിക്കാനായത്.

ഹെയ്തിയെയും ക്യൂബയെയും നാഷണല്‍ സിറ്റി ബാങ്കിന് ആദായമുണ്ടാക്കാനുള്ള മാന്യമായ ഇടങ്ങളാക്കി മാറ്റുന്നതില്‍ എന്റെ സഹായമുണ്ട്. 1909-12 ല്‍ നിക്കരാഗ്വയെ ബ്രൗണ്‍ ബ്രദേഴ്സിന്റെ അന്താരാഷ്ട്ര ബാങ്കിങ്ങിന് വേണ്ടി ശുദ്ധീകരിച്ചു കൊടുക്കുന്നതിലും സഹായിക്കാന്‍ എനിക്ക് കഴിഞ്ഞു. 1916-ല്‍ അമേരിക്കന്‍ പഞ്ചസാര താല്‍പര്യങ്ങള്‍ സംരക്ഷിക്കത്തക്ക വിധം ഡൊമിനിക്കന്‍ റിപ്ലബ്ലിക്കിനു വേണ്ട ""വെളിച്ചമെത്തിക്കാനും"" എനിക്ക് കഴിഞ്ഞു. 1903-ല്‍ അമേരിക്കന്‍ പഴക്കച്ചവടക്കമ്പനികള്‍ക്ക് വേണ്ടി കൃത്യമായും ഞാന്‍ ഹോണ്ടുറാസിനെ സഹായിച്ചു. (യുനൈറ്റഡ് ഫ്രൂട്ട്സ് പോലുള്ള പഴക്കച്ചവടക്കമ്പനികളുടെ കൊള്ളയെപ്പറ്റി വിശ്വമഹാകവി നെരൂദ ഒരു കാവ്യഖണ്ഡം തന്നെ തീര്‍ത്തിട്ടുണ്ട്. യുനൈറ്റഡ് ഫ്രൂട്ട് കമ്പനി എന്ന പേരില്‍ തന്നെ) 1927-ല്‍ സ്റ്റാന്‍ഡേഡ് ഓയില്‍ കമ്പനിയെ അതിന്റെ പാട്ടിനു വിടുന്ന കാര്യം ഉറപ്പു വരുത്താന്‍ എനിക്ക് കഴിഞ്ഞു""- ഒന്നാം ലോക മഹായുദ്ധത്തില്‍ കൊള്ളമുതല്‍ കുന്നു കൂട്ടിയ കുത്തകക്കമ്പനികളുടെ നേട്ടത്തിന്റെ പട്ടിക തന്നെ അവതരിപ്പിക്കുന്നുണ്ട് ഈ മസില്‍മാന്‍! ലോകത്തനേകം നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലുമായി പതിനായിരങ്ങള്‍ ചത്തു വീഴുമ്പോള്‍ ഓരോ ചാവും അനേക സഹസ്രം ഡോളറുകളാണ് കുത്തകക്കമ്പനികളുടെ ഖജനാവിലെത്തിച്ചത്. ഡിക്ചെനിയുടെ ഹാലി ബര്‍ട്ടന്‍ ഇറാഖിന്റെ പുനര്‍ നിര്‍ മാണ പ്രവര്‍ത്തനത്തിന്റെ കരാറെടുത്തുകൊണ്ട് ദുരിതാശ്വാസ വുമായി കണ്ണീരൊപ്പുകയാണ് എന്നാണല്ലോ "ഇറാഖിന്റെ പുനര്‍ നിര്‍മാണ കാലത്ത്" ഒരു ശരാശരി മനുഷ്യന് തോന്നിയിരിക്കുക!

സംസ്കാരത്തിന്റെ കളിത്തൊട്ടില്‍ തന്നെ തകര്‍ത്തെറിഞ്ഞത് ഇതേ ഡിക് ചെനിയും കൂട്ടരുമാണ് എന്ന കാര്യം എത്ര പേര്‍ ഓര്‍ക്കും? സ്മെഡ്ലി ബട്ട്ലര്‍ കൊടുത്ത ഒരു കണക്കു നോക്കുക: ലോകമഹായുദ്ധത്തിന് തൊട്ട് മുമ്പ് യുഎസ് സ്റ്റീല്‍ ഉണ്ടാക്കിയ വാര്‍ഷിക ലാഭം 105,331,000 ആയിരുന്നുവെങ്കില്‍ യുദ്ധകാലത്തെ ലാഭം 259,653,000 ആയി കുതിച്ചുയര്‍ന്നു. ഡ്യുപോണ്ടിന്റെ 6,092,000 ലാഭം 58,076,000 ആയും ജനറല്‍ മോട്ടോഴ്സിന്റേത് 6,95,4,000 എന്നത് 21,700,000 ആയും വര്‍ധിച്ചു. ശരിയാണ്, യുദ്ധത്തിന്റെ കാര്യത്തില്‍ മാത്രമാണ് ലാഭം ഡോളറിലും നഷ്ടം ജീവഹാനിയിലും കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് തോല്‍വി സമ്മതിച്ച് കീഴടങ്ങാന്‍ തയ്യാറെടുത്ത ജപ്പാനു മേല്‍ ബോംബ് വര്‍ഷിച്ചുകൊണ്ട് അമേരിക്ക തങ്ങളുടെ മേധാവിത്വം തെളിയിച്ചത്. ലാഭം ഡോളറില്‍ തന്നെ കണക്കാക്കുകയായിരുന്നു.

റൂസ്വെല്‍റ്റിന്റെ കാലത്തും ട്രൂമാന്റെ കാലത്തും ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഫ്ളീറ്റ് അഡ്മിറല്‍ ഡബ്ല്യു സി ലീഹി പച്ചക്ക് തന്നെ അക്കാര്യം ഏറ്റുപറഞ്ഞിട്ടുണ്ട്. ""ആറ്റം ബോംബ് ഉപയോഗിക്കുന്ന കാര്യത്തില്‍ ഒന്നാമനാവുക വഴി നാം നമ്മുടെ ഔദ്യോഗിക നിലപാട് ഇരുണ്ട യുഗത്തിലെ കാടന്മാരുടേതിന് സമമാണെന്ന് തെളിയിച്ചിരിക്കുന്നു"" എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഹിരോഷിമയിലും നാഗസാക്കിയിലും വിതച്ച ബോംബുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജപ്പാനീസ് ഫിലിം കോര്‍പറേഷന്‍ തയ്യറാക്കിയ ഡോക്യുമെന്ററി തടഞ്ഞു വയ്ക്കുക വരെ ചെയ്തു അധിനിവിഷ്ട യാങ്കിപ്പട. പിന്നീട് ജപ്പാന്‍ സ്വതന്ത്രമാവുന്നത് വരെ ആ ഡോക്യുമെന്ററി വെളിച്ചം കണ്ടില്ല. ജപ്പാനില്‍ ആറ്റം ബോംബ് വിതച്ച ദുരിതത്തിന്റെ കഥ പോട്സ്ഡാമില്‍ നിന്നും മടങ്ങുന്ന കപ്പലിലിരുന്ന് കേട്ട പ്രസിഡന്റ് ഹാരി ട്രൂമാന്‍ ആഹ്ലാദചിത്തനായ കഥ കുപ്രസിദ്ധമാണ്! ""യുദ്ധത്തിന്റെ ഭാഗമായി അമേരിക്കക്ക് എന്തെങ്കിലും ലാഭമോ സ്വാര്‍ഥപൂര്‍ണമായ നേട്ടമോ ഉണ്ടാക്കണമെന്നില്ലെങ്കിലും നമ്മുടെ താല്‍പര്യങ്ങള്‍ സമ്പൂര്‍ണമായി സംരക്ഷിക്കുന്നതിനും ലോകസമാധാനം ഉറപ്പ് വരുത്തുന്നതിനുമായി ആവശ്യമുള്ള സൈനികത്താവളങ്ങള്‍ നാം നിലനിര്‍ത്തുക തന്നെ ചെയ്യും. നമ്മുടെ സൈനിക വിദഗ്ധര്‍ നമ്മുടെ സുരക്ഷക്ക് ആവശ്യമെന്ന് കരുതുന്ന താവളങ്ങള്‍ നാം അക്വയര്‍ ചെയ്യുകയും ചെയ്യും."" അതിന്റെ ഭാഗമായാണ് ലോകത്തെങ്ങും വന്‍കരകളിലാകെ പരന്നു കിടക്കുന്ന 2000 സൈനികത്താവളങ്ങളിലായി 30,000 ഇന്‍സ്റ്റലേഷനുകള്‍ അമേരിക്ക കെട്ടിപ്പൊക്കിയത്. ഇതില്‍ പലതും സൈനികരെ സുഖിപ്പിക്കുന്നതിനുള്ള "പാപകേന്ദ്രങ്ങളാ"യി മാറിയ കഥയും ഇന്ന് അങ്ങാടിപ്പാട്ടാണ്.

ഫിലിപ്പൈന്‍സിലെ ഒലൊന്‍ഗാപോയില്‍ അമേരിക്കന്‍ സൈനികരുടെ "വിശ്രമത്തിനും സ്വാസ്ത്യ പ്രാപ്തിക്കു"മായി പണിതുയര്‍ത്തിയ താവളത്തിലേക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനായി 50,000 വേശ്യകളെ പാര്‍പ്പിച്ച കാര്യം സൈനിക കേന്ദ്രങ്ങള്‍ക്ക് തന്നെ തുറന്നു സമ്മതിക്കേണ്ടി വന്നു. അധിനിവേശ കാലത്ത് ജപ്പാനില്‍ പണിത സൈനികത്താവളമായ ഒക്കിനാവയില്‍ നടന്ന ബലാത്സംഗകഥയും മറച്ചുവയ്ക്കാനാവാത്തവിധം പൈശാചികമായിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ ഉടനെ ഐസന്‍ ഹോവര്‍ നടത്തിയ ഒരു പ്രഖ്യാപനമുണ്ട്: ""ഉല്‍പാദിപ്പിക്കപ്പെടുന്ന ഓരോ തോക്കും, പുറത്തിറക്കപ്പെടുന്ന ഓരോ യുദ്ധക്കപ്പലും, തൊടുത്തുയര്‍ത്തപ്പെടുന്ന ഓരോ റോക്കറ്റും, അന്തിമ വിശകലനത്തില്‍ വിശപ്പടക്കാന്‍ ഭക്ഷണം കിട്ടാത്തവരും തണുപ്പകറ്റാന്‍ വസ്ത്രം ലഭിക്കാത്തവരുമായവരില്‍ നിന്നുള്ള കവര്‍ച്ചയാണ്.... "" മനം മടുത്താണ് ഇതേ പ്രസിഡന്റ് മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിനെക്കുറിച്ച് അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഉന്നത ഭരണ നേതൃത്വവും യുദ്ധോപകരണ നിര്‍മാതാക്കളും തമ്മിലുണ്ടായി വരുന്ന അവിശുദ്ധബന്ധത്തക്കുറിച്ചും അത് നയരൂപീകരണത്തില്‍ എങ്ങനെ ഫലപ്രദമായി ഇടപെടുന്നു എന്നതിനെക്കുറിച്ചുമാണ് ഐസന്‍ഹോവര്‍ ഓര്‍മിപ്പിച്ചത്. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്ക നടത്തിയ ബോംബ് വര്‍ഷത്തിന്റെ പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകും മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിന്റെ സ്വാധീനത്തിന്റെ ആഴം!

1945-46 കാലത്തും 50-53 കാലത്തും ചൈനയില്‍, 1954-ല്‍ ഗ്വാട്ടിമാലയില്‍, 1959-60 ല്‍ ക്യൂബയില്‍, 1965-ല്‍ പെറുവില്‍, 1961 മുതല്‍ 1973 വരെ വിയറ്റ്നാമില്‍, 1983ല്‍ ഗ്രനഡയില്‍, 1980-ല്‍ എല്‍സാല്‍വഡോറില്‍, 1989-ല്‍ പനാമയില്‍, 1995-ല്‍ ബോസ്നിയയില്‍, 1999-ല്‍ യൂഗോസ്ലാവിയയില്‍, 1950 മുതല്‍ 1953 വരെ കൊറിയയില്‍, 1958-ല്‍ ഇന്തോനേഷ്യയില്‍, 1964-ല്‍ കോംഗോയില്‍, 1964 മുതല്‍ 73 വരെ ലാവോസില്‍, 1986-ല്‍ ലിബിയയില്‍, 1980-ല്‍ നിക്കരാഗ്വയില്‍, 1991 മുതല്‍ 99 വരെ ഇറാഖില്‍, പിന്നെ വീണ്ടും ലിബിയയില്‍ ഇപ്പോള്‍ സിറിയക്ക് നേരെയും... കാര്‍ട്ടര്‍ പ്രഖ്യാപനം എന്ന പേരിലറിയപ്പെടുന്ന അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്ജിമ്മി കാര്‍ട്ടറുടെ ഏറെ കുപ്രസിദ്ധമായ ഒരു കണ്ടെത്തലുണ്ട്: ""പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയുടെ നിയന്ത്രണം നേടിയെടുക്കാനായി ബാഹ്യശക്തിയുടെ ഏതു ശ്രമമവും അമേരിക്കയുടെ മര്‍മ പ്രധാനമായ താല്‍പര്യത്തിനു നേരെയുള്ള കടന്നാക്രമണമായി കണക്കാക്കുന്നതും അതിനെ ആവശ്യമായ എന്തു വിലകൊടുത്തും, സൈനികശക്തിയടക്കം ഉപയോഗിച്ചും, തകര്‍ക്കുന്നതുമാണ്."" ഐസന്‍ഹോവറുടെ വിടുവായത്തത്തെ അതിന്റ പാട്ടിന് വിട്ടു കൊണ്ട് തുടര്‍ന്നു വന്ന എല്ലാ പ്രസിഡന്റുമാരും യുദ്ധജ്വരം കുത്തിപ്പൊക്കുകയായിരുന്നു; പ്രത്യേകിച്ചും സോവിയറ്റ് യൂണിയന്റെ സാന്നിധ്യമുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ഇമ്പാച്ചി കാട്ടിക്കൊണ്ട്!

എന്നാല്‍ യുഎസ്എസ്ആര്‍ തകര്‍ന്ന ഉടനെ ജോര്‍ജ് ബുഷിന്റെ ഡിഫന്‍സ് ഡിപ്പാര്‍ട്മെന്റ് അമേരിക്കന്‍ ദേശരക്ഷാ നയത്തില്‍ ഒരു പുനരാലോചന വേണമെന്ന് തീരുമാനിച്ചു. മാറിയ സാഹചര്യത്തില്‍ യുദ്ധച്ചെലവ് വെട്ടിച്ചുരുക്കി മാനവ വികസനം ഉറപ്പുവരുത്താനായിരുന്നില്ല ആലോചന. അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് അനുവദിക്കുകയുമില്ലല്ലോ. അതുകൊണ്ടുതന്നെ പിന്നീട് ലോകബാങ്ക് പ്രസിഡന്റായ പോള്‍ വുള്‍ഫോവിറ്റ്സ് തയ്യാറാക്കിയ "പ്രതിരോധ ആസൂത്രണത്തിനുള്ള മാര്‍ഗ നിര്‍ദേശം" പറഞ്ഞത്, ""അമേരിക്കയുടെ മുഖ്യദേശരക്ഷാ ലക്ഷ്യമായി കണക്കാക്കേണ്ടത് തങ്ങള്‍ക്ക് എതിരാളിയായി ആഗോളാടിസ്ഥാനത്തില്‍ ഉയരാനിടയുള്ള ഏതൊരു മത്സരാര്‍ഥിയെയും തടയുക എന്നുള്ളതാണ്"" എന്നാണ്. ഈ നയരേഖ തയ്യാറാക്കിയത് സാക്ഷാല്‍ ഡിക് ചെനിയുടെ നിര്‍ദേശാനുസാരമാണ് താനും.

2001 സെപ്തംബര്‍ 11 നു ശേഷം ഈ രേഖ ഔദ്യോഗിക ദേശരക്ഷാനയമായി മാറിത്തീരുകയാണുണ്ടായത്. തങ്ങള്‍ക്കൊപ്പമല്ലാത്തവരെല്ലാം തങ്ങളുടെ ശത്രുവാണ് എന്ന് പരസ്യമായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ വേണം അമേരിക്ക ലോക പൊലീസ് ചമഞ്ഞുകൊണ്ട് മനുഷ്യാവകാശത്തെപ്പറ്റി ഗീര്‍വാണമടിക്കുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാന്‍! ഇറാഖില്‍ കൂട്ടക്കുരുതിക്കുള്ള മാരകായുധങ്ങള്‍ നിക്ഷേപിച്ചതും പിന്നീട് അതൊരു കെട്ടുകഥയാണ് എന്നു തെളിഞ്ഞിട്ടും സൈനികമായി മുന്നോട്ട് പോയതും സംസ്കാരത്തിന്റെ കളിത്തൊട്ടില്‍തന്നെ തകര്‍ത്തെറിഞ്ഞതും എന്തുകൊണ്ട് എന്ന് തിരിച്ചറിയാന്‍ ഈ പഴയ രേഖകള്‍ സഹായിക്കും. ഇക്കാര്യം കുറേശ്ശെയായി ലോകം മനസ്സിലാക്കി ത്തുടങ്ങുകയും റഷ്യ ശക്തമായ ഒരു നിലപാടെടുക്കുകയും ചെയ്തതു കൊണ്ടാണ് സിറിയയില്‍ നടക്കാനിരുന്ന അതിക്രമങ്ങളില്‍നിന്ന് അമേരിക്കക്ക് പിന്‍തിരിയേണ്ടി വന്നത്. പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല!

*
എ കെ രമേശ് ദേശാഭിമാനി വാരിക

Sunday, April 21, 2013

Arms Trade Treaty: Towards What End?

EARLIER this week, the UN made history by adopting the first ever global treaty to regulate trade in conventional armaments. The treaty, among other measures, seeks to prevent and eradicate the illicit arms trade and to prohibit arms transfers where the weapons may be used to commit genocide, war crimes or human rights violations.

A FLAWED TREATY

The Arms Trade Treaty (ATT) is unprecedented in that it was adopted by the UN General Assembly (UNGA) itself, unlike the previous arms control conventions, mostly restricted to specific categories of weapons such as landmines or cluster munitions, which were negotiated and adopted through special conferences.     

However, the Arms Trade Treaty (ATT) is deeply flawed in many respects but chiefly because it is built around an oxymoron, the idea of moral arms trade, and because it is a self-serving instrument designed by Western arms exporting countries to advance their own geo-political interests and perpetuate their hegemony in world affairs.

The ATT was pushed through the UNGA after the conference could not achieve the requisite consensus, that is, passage without even a single objecting nation. Much is being made of the fact that the objections, and hence the failure of the ATT conference, were raised by Iran, Syria and North Korea who today top the West’s list of “rogue states” or “axis of evil.”

Even though an overwhelming 154 nations voted for the treaty resolution, as many as 23 major nations abstained, clearly voicing their disquiet over many of the treaty’s provisions. Russia, China, India and Indonesia were prominent among the abstentions, which included several Latin American states such as Bolivia, Cuba, Ecuador and Nicaragua (Venezuela could not vote because of unpaid dues to the UN), a clutch of Middle-East states such as Saudi Arabia, Yemen, Qatar, Bahrain, Kuwait and Oman, and Sudan, Egypt, Angola and Swaziland from Africa. As we shall see, these abstentions tell a very different story from the dominant narrative coming from the US and Europe and from northern NGO champions of the ATT. 
          
BACKGROUND OF THE TREATY
            
In institutional terms, the ATT is a follow-up from the earlier Programme of Action to Prevent, Combat and Eradicate the Illicit Trade in Small Arms and Light Weapons in All Its Aspects, adopted by the UN in 2001, and also takes into account and incorporates significant elements of the Protocol against the Illicit Manufacturing of and Trafficking in Firearms, Their Parts and Components and Ammunition, the United Nations Convention against Transnational Organised Crime, and the International Instrument to Enable States to Identify and Trace, in a timely and reliable manner, Illicit Small Arms and Light Weapons. Negotiations towards the treaty itself were initiated by Resolution 61/89 of the UN General Assembly in 2003.

In substantive terms, though, the treaty flows from the growing recognition, reinforced by several widely respected studies, that diversion of conventional arms or misuse of arms acquired through state-authorised transfers have been a far more serious problem than completely illicit or black-market trafficking. These studies showed that far larger quantities of weapons leaked out from official stocks due to theft or corruption than became available due to completely illegal transactions.

For many years, the ATT negotiations stumbled along in the UN with major arms exporting states, especially the US, other Western nations and Russia resisting efforts at international regulation of the arms trade. In 2006, the UNGA resolved to seek inputs from all member states and received mostly positive responses from nations almost all of whom supported the idea of regulating arms trade in one form or another. Further momentum was provided by strong campaigning by large international NGOs like Amnesty International and Oxfam International who also pushed major Western governments, especially in the UK and Europe, into supporting an ATT. 

Those who understand geo-politics and the dynamics of the military-industrial complex within global capitalism must understandably be puzzled by the readiness of Western states to push for and support the ATT. Do the US or other Western powers really want curbs on arms exports? Is the world truly on the cusp of a moral crusade against the arms trade?

Such questions are underlined by the hype with which the adoption of the ATT has been greeted by its votaries. Amnesty International proclaimed from the ATT conference that the treaty has “human rights protection at its core,” that it will “regulate the illegal flow of arms to warlords, tyrants and despots around the world, [and] could save the lives of millions and help prevent conflicts like those in Mali or Sri Lanka,” and that the ATT is a “bullet-proof” and “life-saving” treaty. A spokesperson for Oxfam International said the ATT “sends a clear message to arms dealers who supply warlords and dictators that their time is up.”

MYTH AND REALITY

Even a not very incisive reading of the treaty reveals that reality will be very far from these idyllic scenarios.

At the very outset, the Arms Trade Treaty is very different from other major arms control measures such as those governing nuclear weapons, or chemical and biological weapons. These measures, however imperfect or slanted in favour of states that already possess such weapons and related technologies, have at least a stated goal of working towards an eventual eradication of such weapons and their proliferation. The ATT has no such goal. It does not even seek to reduce, leave alone eventually eliminate, trade in conventional weapons. Far from it, the ATT recognises “the legitimate political, security, economic and commercial interests of states in the international trade in conventional arms” and “reaffirms the sovereign right of any state to regulate and control conventional arms exclusively within its territory, pursuant to its own legal or constitutional system.” This latter clause was supposedly introduced in deference to US wishes so as not to offend the provisions of the notorious Second Amendment provisions of the US constitution which is interpreted by the Right as a guarantee of freedom of individuals to bear arms, but it equally means that what states do internally with arms it procures through authorized channels are completely outside the purview of the ATT. How, then, does it prevent officially sanctioned genocides, mass killings, atrocities against political opponents or other civilians? How does it prevent a Sri Lanka as claimed, unless the reference is only to arms used by the LTTE?

The ATT in fact does not in any way prevent arms supplies to “despotic” or “tyrannic” rulers but only stipulates that States would not transfer arms in violation of existing international embargoes or “if it has knowledge at the time of authorisation that the arms or items would be used in the commission of genocide, crimes against humanity, grave breaches of the Geneva Conventions of 1949, attacks directed against civilian objects or civilians protected as such, or other war crimes as defined by international agreements” (emphasis added).

Recent history is replete with instances where imperialist powers led by the US have driven international arms embargoes, such as against Iran, Libya and Syria in a blatantly partisan manner pushing their own agenda. And which exporting state will acknowledge that it knows in advance that the exported arms will be used to commit crimes against humanity or attacks against civilians or for committing terrorist acts? And who is to determine this?

Sure, the treaty obliges the exporting states to reinforce domestic arms export controls, and to conduct due diligence and examine the risks of diversion or misuse, and also examine measures that could be taken to mitigate these risks circumstances before exporting arms. But, as has always happened in the past, exporting states will always find ways to underplay risks when they want, as has been consistently done by the US and European arms exporting nations to states and regions in conflict, for example in Latin America and Africa. And who in India can forget the numerous exemptions granted by the US to Pakistan every time the US wanted to export armaments as a means of appeasement, and the US threat of invoking prohibiting conditions on the occasions it wanted to exert pressure on Pakistan? The ATT will only add another layer to such subjective use of arms trade controls, and will only perpetuate the manipulation of arms embargoes, negative or positive labelling of states to suit Western geo-political ends.

Indeed, it is this well-founded suspicion that prompted Russia and China to abstain on the ATT resolution. Commentaries in both countries have pointed to the selective labelling of Libya and Syria to prevent Russian arms exports and the flip-flop over exports to Burma depending on the winds blowing through Washington or London. And India cited the imbalance between exporting and importing states, and the greater control the ATT gives to exporters, as a major reason for its abstention.

CORPORATES, NON-STATE ACTORS LEFT OUT

Even more telling is what the ATT does not address.

There is no mention in the treaty about arms exports to non-state actors. While the ATT does seek, in its Preamble, to “prevent and eradicate..… diversion to..… unauthorized end use and end users, including in the commission of terrorist acts,” there is no explicit prohibition of arms sales to non-state actors. Once again, the freedom with which Western powers have transferred weapons to chosen groups such as in Libya or Syria will not at all be curbed by the ATT but will actually be legitimised by it. This despite the numerous advance warnings, including by experts within the US itself, that arms to the armed opposition in Libya, for instance, would likely find their way to Al Qaida affiliated groups, which is now widely acknowledged including by the State Department.

In its quite detailed statement explaining its abstention, India cited the absence of controls over arms transfers to non-state actors as one of its major reasons. India has long pointed to the “leakage” of US arms to terrorist and other armed anti-India groups and which have been used against both military personnel and civilians in India.

The ATT also does not specifically deal with arms manufacturers and the arms industry, only having some clauses to include brokers and traders, but depends fully on states and their internal controls to deal with these entities. Anyone even remotely familiar with the global arms trade knows well that arms manufacturers are major drivers of the arms trade and who exert enormous influence over states as regards both exports and imports. Any treaty that ignores the role played by arms manufacturers is doomed to failure.

Linked to this is the astonishing omission of corruption in the treaty language. It is common knowledge that corruption within nations as well as by exporting manufacturers, brokers or even states, plays a major role in the international arms trade. Transparency International, for instance, conducted a prolonged campaign for inclusion of suitable provisions to deal with corruption, and many nations raised the issue in their responses to the UN, but the issue was simply excluded. This should not have come as a surprise, given the role that corruption plays in both export and import of arms. The UK, for instance, one of the major forces pushing the ATT, was involved in a major scandal over kickbacks in a major arms deal with Saudi Arabia, and ultimately invoked national security to quash any further investigations or actions.

All in all, the ATT is a toothless international agreement that will do less to control arms trade that to legitimise it. Its true test will be: How much of the estimated 120 billion dollars arms trade will be curbed? And will it actually control diversion or transfer of arms to non-state actors? As for human rights, the acid test can be applied any day. Israel has been condemned numerous times and by an overwhelming majority of UN member-states for egregious violations of human rights and international law, yet arms exports from the US and Europe continue apace. Will the ATT come in the way of arms supply to Israel? Some might argue that time will tell but to this writer, the answer is clear.

*
Raghu People's Democracy 14 April 2013

Monday, March 26, 2012

മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹം

ഉപയോഗിക്കാന്‍ ഗുണമില്ലാത്ത വാഹനം ഇന്ത്യന്‍ പട്ടാളത്തിന് വാങ്ങിയാല്‍ 14 കോടിരൂപ കൈക്കൂലി നല്‍കാമെന്ന് ഒരാള്‍ നേരിട്ടുവന്ന് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത് രാജ്യത്തിന്റെ കരസേനാ മേധാവിതന്നെയാണ്. സൈന്യത്തെക്കൊണ്ട് നിലവാരമില്ലാത്ത വാഹനവും ആയുധവും വാങ്ങിപ്പിക്കുക എന്നാല്‍, ഇന്ത്യന്‍ പട്ടാളത്തെ ഒറ്റിക്കൊടുക്കുന്നതിനു തുല്യമാണ്. ശത്രുവിനുമുന്നില്‍ പരാജയപ്പെടാനാണ് അതിടയാക്കുക. അത് തികഞ്ഞ രാജ്യദ്രോഹമാണ്. അങ്ങനെയൊരു രാജ്യദ്രോഹക്കുറ്റംചെയ്യാന്‍ കരസേനാമേധാവിയെ പ്രേരിപ്പിച്ച കാര്യം അദ്ദേഹം പ്രതിരോധമന്ത്രിയെയാണ് അറിയിച്ചത്. രാജ്യത്തെ സ്നേഹിക്കുന്ന ആരും ഇങ്ങനെയൊരു വിവരം കേട്ടാല്‍ പ്രതികരിക്കും. ഒരാള്‍ കൈക്കൂലിയുമായി സമീപിച്ചു എന്നുമാത്രമല്ല, മുമ്പ് ഇത്തരം അഴിമതി നടന്നിട്ടുണ്ടെന്നും ഇനിയും നടക്കുമെന്നും കൂടിയാണ് ജനറല്‍ വി കെ സിങ് പറഞ്ഞത്.

കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമായ നാട്ടില്‍ 14 കോടിയുമായി പട്ടാളത്തലവന്റെയടുത്തേക്കു ചെന്ന ഇടനിലക്കാരന്‍ മാന്യനായി ഇന്നും നടക്കുന്നു. സഹികെട്ട് കരസേനാമേധാവി പരസ്യപ്പെടുത്താന്‍ തയ്യാറായപ്പോള്‍മാത്രമാണ് കാര്യം ജനം അറിയുന്നത്. ഇത്രയും കൊടിയ ഒരഴിമതിയുടെ വിവരംകേട്ട് മൗനംദീക്ഷിച്ച പ്രതിരോധമന്ത്രിയും ആ കസേരയില്‍ത്തന്നെ തുടരുന്നു. ഇന്ത്യയില്‍ അഴിമതിരാജ് ആണെന്ന് വിമര്‍ശം വന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചയാളാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. എന്താണ് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പറയാനുള്ളത്? പാര്‍ലമന്റിന്റെ ഇരുസഭകളിലും ചോദ്യോത്തരവേള നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ, പ്രതിരോധമന്ത്രിക്ക് സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും കൈക്കൂലി നല്‍കാതെ ഒന്നും നടക്കില്ല എന്നുമാണ് കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നതെന്നും പ്രതിപക്ഷം സഭയില്‍ സ്ഥാപിച്ചു.

യുക്തിഭദ്രമായ മറുപടി സര്‍ക്കാരില്‍നിന്നുണ്ടായില്ല. കരസേനാ മേധാവി നേരില്‍ അറിയിച്ചിട്ടും പ്രതികരിക്കാതെ ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന്റെ യുക്തി പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് വിശദീകരിക്കേണ്ടത്. നിലവാരം കുറഞ്ഞ 600 വാഹനം വാങ്ങുന്നതിനുള്ള കരാര്‍ പാസാക്കാനാണ് 14 കോടി വാഗ്ദാനം ചെയ്തത്. ഇപ്പോള്‍ കരസേന ഇതേ കമ്പനിയുടെ ഏഴായിരം വാഹനം ഉപയോഗിക്കുന്നുണ്ട്. എല്ലാം ഉയര്‍ന്ന വിലയ്ക്കാണ് വാങ്ങിയത്. അതില്‍ എത്രകോടിയുടെ അഴിമതി നടന്നിട്ടുണ്ടാകും? പഞ്ചസാര കുംഭകോണം എന്ന് കേട്ടയുടന്‍ രാജിക്കത്തുമായി പ്രധാനമന്ത്രിയുടെ അടുത്തെത്തിയ പാരമ്പര്യമുള്ളയാളാണ് എ കെ ആന്റണി. എന്തുകൊണ്ട് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണേന്ദ്രിയങ്ങള്‍ നിശ്ചേതനമായി? ഹിമാലയന്‍ അഴിമതികള്‍ക്കുമുന്നില്‍ മൗനിയായിരിക്കുന്ന മന്ത്രിയാണ് ഇന്ന് ആന്റണി. അദ്ദേഹത്തിന്റെ ആദര്‍ശപ്പൊയ്മുഖം അഴിമതിക്കൂടാരത്തില്‍ പൂഴ്ത്തിവച്ചിരിക്കുന്നു.

യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ പ്രതിരോധ ഇടപാടുകളിലെ വന്‍ അഴിമതികളിലാണ്. തെരഞ്ഞെടുപ്പില്‍ ഒഴുക്കാനും ജനാധിപത്യത്തെ വിലയ്ക്കെടുക്കാനും വിദേശ ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകള്‍ കൊഴുപ്പിക്കാനും പണം വരുന്നതിന്റെ പ്രധാന വഴി പ്രതിരോധക്കരാറുകളാണ്. ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച 10,000 കോടി രൂപയുടെ മധ്യദൂര ഭൂതല- ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടില്‍ 600 കോടി രൂപയുടെ കോഴയുണ്ടെന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. കരാര്‍തുകയുടെ ആറു ശതമാനം ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴയായി നല്‍കി. ഇടനിലക്കാര്‍ക്ക് ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും ബാക്കി പണം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് ആരോപണംവന്നത്. ഈ കരാറിലൂടെ 450 കോടി രൂപ പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ്. ഇന്നുവരെ ആ ആരോപണം വിശ്വസനീയമായി നിഷേധിക്കപ്പെട്ടിട്ടില്ല.

1948ലെ ജീപ്പ് കുംഭകോണംമുതല്‍ എ ബി വാജ്പേയിയുടെ കാലത്തെ ശവപ്പെട്ടി കുംഭകോണമടക്കം സൈനികാവശ്യങ്ങള്‍ക്കുവേണ്ടി എന്തു വാങ്ങുന്നതിലും അഴിമതി എന്ന പതിവ് തുടര്‍ന്നുപോരുകയാണ്. 22 വര്‍ഷംമുമ്പ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതിയാണ് പുറത്തുവന്നത്. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടെന്‍ഡര്‍ വിളിക്കാതെയാണ് പ്രതിരോധ ഇടപാടുകള്‍ ഉറപ്പിക്കുന്നത്. ഇന്ത്യയുടെ സൈനികബജറ്റ് 3000 കോടി ഡോളര്‍വീതം ഓരോവര്‍ഷവും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യത്തിനുവേണ്ടി മൊട്ടുസൂചിമുതല്‍ മുങ്ങിക്കപ്പല്‍വരെ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്നത് പരസ്യമാണിന്ന്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ തകരാതിരിക്കാനുള്ള പ്രധാന ഉപാധി ആയുധക്കച്ചവടമാണ്. യുദ്ധവ്യവസായം വളര്‍ത്താന്‍ അവര്‍ അസ്വസ്ഥതകളും സംഘര്‍ഷവും അനാവശ്യ ഭീതിയും സൃഷ്ടിക്കുന്നു. ഇന്ത്യക്ക് ചൈന ഭീഷണിയാണെന്ന പ്രചാരണംപോലും അത്തരത്തിലുള്ളതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

സാധാരണ നിലയില്‍ നടക്കാത്ത ആയുധക്കച്ചവടം ഭരണകക്ഷിയെയും സൈനിക നേതൃത്വത്തെയും കോഴയില്‍ മൂടിയാല്‍ നടക്കുമെന്ന് തിരിച്ചറിയുന്ന വന്‍കിട ഉല്‍പ്പാദകര്‍ ദല്ലാള്‍മാരെ അയക്കുകയാണ്. താങ്കള്‍ വാങ്ങിയില്ലെങ്കില്‍ താങ്കള്‍ക്കുശേഷം വരുന്നവര്‍ വാങ്ങും എന്ന് പട്ടാളത്തലവനോട് പറയാന്‍ ഇടനിലക്കാരന്‍ ചങ്കൂറ്റം കാട്ടണമെങ്കില്‍ അഴിമതിയുടെ വേര് എത്രത്തോളം ആഴ്ന്നിരിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ അനുഭവം ജനറല്‍ വി കെ സിങ്ങിനെ അത്ഭുതപ്പെടുത്തിയിട്ടും ആന്റണിയില്‍ ചലനം സൃഷ്ടിച്ചില്ലെങ്കില്‍ അഴിമതിയുടെ രക്ഷാമന്ത്രിയായി അദ്ദേഹം മാറിയിരിക്കുന്നു എന്നേ ഉറപ്പിക്കാനാകൂ. യുപിഎ സര്‍ക്കാരിന്റെ അഴിമതിത്തൊപ്പിയില്‍ വലിയൊരു തൂവല്‍കൂടി പ്രതിരോധവകുപ്പ് അണിയിച്ചുകൊടുത്തിരിക്കുന്നു. അതിര്‍ത്തിയില്‍ മഞ്ഞിനെയും മരണത്തെയും കൂട്ടിരുത്തി നരകിക്കുന്ന നമ്മുടെ സൈനികരെ പണയംവച്ച് പണം വാരിക്കൂട്ടുന്നവര്‍ ദയ അര്‍ഹിക്കുന്നില്ല. അവരെ വിചാരണചെയ്ത് ശിക്ഷിക്കാനുള്ളതാകണം ജനങ്ങളുടെ അപ്രതിരോധ്യമായ മുന്നേറ്റം.

*
ദേശാഭിമാനി മുഖപ്രസംഗം 27 മാര്‍ച്ച് 2012

Thursday, February 9, 2012

ഏകധ്രുവലോകത്തിനൊരു യാത്രാമൊഴി

സാമ്പത്തികമാന്ദ്യം കൊണ്ടും, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം കൊണ്ടും അമേരിക്കന്‍ ഐക്യനാടുകള്‍ തകര്‍ന്നടിയുമെന്നു കരുതുന്നത് കാളക്കുറ്റന്റെ പിന്നാലെ നടന്ന പഴയ കുറുക്കന്റേതുപോലെയുള്ള ഒരേര്‍പ്പാടായിരിക്കും. പക്ഷേ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു പറയാനാകും. അത് ശീതയുദ്ധാനന്തരം അമേരിക്ക ആസ്വദിച്ചനുഭവിച്ചിരുന്ന ഏകധ്രുവലോകക്രമം പതുക്കെ മാറുകയാണ് എന്ന വസ്തുതയാണ്. ഇങ്ങനെ ഒരു പുതിയ ബഹുധ്രുവലോകക്രമം എന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന രണ്ട് സംഭവങ്ങള്‍ കൊണ്ടാണ് അന്താരാഷ്ട്ര രംഗത്ത് പോയവാരം ശ്രദ്ധേയമായത്.

ഒന്നാമത്തെ സംഭവം നടന്നത് നമ്മുടെ നാട്ടിലാണ്. അതായത് അന്‍പതിനായിരം കോടിരൂപ ചെലവിട്ട് ഫ്രാന്‍സില്‍ നിന്നും 126 വിവിധോദ്ദേശ യുദ്ധവിമാനങ്ങള്‍ വാങ്ങുവാനുള്ള ഇന്ത്യയുടെ തീരുമാനം. ഈ ഇടപാടിന്റെ ഏറ്റവും വലിയ സവിശേഷത അമേരിക്കയുടെ ഇന്ത്യന്‍ പകല്‍ക്കിനാവുകള്‍ക്കു കിട്ടിയ അടിയാണ്. കാരണം ആണവകരാര്‍ ഒപ്പിടുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യക്കനുകൂലമായ നിലപാടെടുക്കുവാന്‍ അമേരിക്കന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത് പ്രധാനമായും ഇന്ത്യയുടെ ആണവോര്‍ജ്ജ വിപണിയും ആയുധ ഇടപാടുകളുമായിരുന്നു. എന്നാല്‍ രണ്ടിടത്തും തിരിച്ചടിയേറ്റിരിക്കുകയാണ്. ഈ രണ്ടുകാര്യങ്ങളും സമ്മേളിക്കുന്നു എന്നതാണ് ഇന്തോ-ഫ്രഞ്ച് യുദ്ധവിമാന ഇടപാടിന്റെ പ്രാധാന്യം.
ഈ ഇടപാടില്‍ നിന്നും ലഭിക്കുവാന്‍ പോകുന്ന 10.2 ബില്ല്യണ്‍ ഡോളര്‍ അഥവാ 54,000 കോടിരൂപ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന അമേരിക്കയ്ക്ക് വന്‍ ആശ്വാസമാകുമായിരുന്നു. അഞ്ചരലക്ഷം തൊഴിലവസരങ്ങളെങ്കിലും ഇങ്ങനെ അമേരിക്കയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ആണവക്കരാറിന്റെ ചര്‍ച്ചാവേളയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ജൂനിയര്‍ അവകാശപ്പെട്ടിരുന്നത്. പക്ഷേ ഒടുവില്‍ ഗുണം കിട്ടിയത് സാമ്പത്തികമാന്ദ്യം പിടിച്ചുലച്ച ഫ്രാന്‍സിനും, അതിന്റെ ഹതഭാഗ്യനായ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കുമാണ്. കാരണം സാമ്പത്തികമാന്ദ്യം മൂലം അടുത്തുതന്നെ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സര്‍ക്കോസി ഒലിച്ചുപോകുമെന്ന് കരുതിയിരിക്കുമ്പോഴാണ് കച്ചിത്തുരുമ്പുപോലെ യുദ്ധവിമാനക്കരാര്‍ കിട്ടിയത്. ഇത് വിപണിക്കു ഉണര്‍വ്വു നല്‍കുകയും തന്റെ നയതന്ത്ര വിജയമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുമെന്ന് സര്‍ക്കോസി കരുതുന്നു.

ആയുധക്കരാര്‍ വെറും കച്ചവടങ്ങളല്ല. മറിച്ച് നയതന്ത്രരംഗത്തെ ബന്ധങ്ങളെ വിളക്കിയെടുക്കുകയും, ഒടിക്കുകയുമെല്ലാം ചെയ്യുന്ന രാഷ്ട്രീയ ഇടങ്ങളാണ്. ആ അര്‍ത്ഥത്തില്‍ ഇന്ത്യ ഫ്രാന്‍സുമായി കൂടുതല്‍ അടുക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് പുതിയ കരാര്‍. കാരണം അടുത്തിടെ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പിടുന്ന മൂന്നാമത്തേതും ഏറ്റവും വലുതുമായ സൈനിക കരാറാണിത്. ഇങ്ങനെ ഇന്ത്യ ഫ്രാന്‍സുമായി അടുക്കുവാന്‍ പ്രധാനകാരണം ആണവോര്‍ജ്ജക്കരാറുമായി ബന്ധപ്പെട്ടുണ്ടായ ചില പുതിയ സംഭവവികാസങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു. ആണവസേവന ദാതാക്കളുടെ സംഘടന യുറേനിയം സമ്പുഷ്ടീകരിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുന്നതില്‍ ഈയിടെ ചില അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സംഘടനയിലെ പ്രമുഖ അംഗമായ ഫ്രാന്‍സ് തങ്ങള്‍ക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇന്ത്യക്ക് പ്രസ്തുത സാങ്കേതിക വിദ്യ കൈമാറുന്നതിന് യാതൊരു വിരോധവുമില്ലായെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു നീക്കമുണ്ടായതുമില്ല. മാത്രവുമല്ല അമേരിക്കയേക്കാള്‍ മെച്ചപ്പെട്ടതും, അപകടസാധ്യത ഏറ്റവും കുറവുള്ളവയുമാണ് ഫ്രാന്‍സിന്റെ 'അവേര' ആണവനിലയങ്ങള്‍. അമേരിക്കയാണെങ്കില്‍ 1970 കളോടുകൂടി സ്വന്തം മണ്ണില്‍ ഒറ്റ ആണവനിലയവും ഉണ്ടാക്കിയിട്ടില്ല. മറിച്ച് ഫ്രാന്‍സാണെങ്കില്‍ ഈ കാലയളവില്‍ ഒട്ടനവധി ആണവനിലയങ്ങള്‍ സ്വന്തം നാട്ടില്‍ സ്ഥാപിക്കുകയും അങ്ങനെ മൊത്തം ആഭ്യന്തര ഊര്‍ജ്ജോല്‍പാദനത്തിന്റെ 70% ആണവനിലയങ്ങളില്‍ നിന്നും ഉറപ്പുവരുത്തുകയും ചെയ്തു. വരാന്‍പോകുന്ന അരനൂറ്റാണ്ടുകാലത്തിനിടക്ക് ഇങ്ങനെ ഒരുവന്‍ കുതിച്ചു ചാട്ടമാണ് ആണവോര്‍ജ്ജോല്‍പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയും നോട്ടമിട്ടിരിക്കുന്നത്. അപ്പോള്‍ രംഗത്തെ തന്ത്രപ്രധാന പങ്കാളിയാണ് ഫ്രാന്‍സ് എന്ന് ഇന്ത്യ ന്യായമായും കരുതുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഇന്ത്യയെ വിരട്ടി തങ്ങളുടെ വഴിയ്ക്കു നടത്തിക്കുവാന്‍ അമേരിക്കയ്ക്കു കഴിയേണ്ടതായിരുന്നു. മുമ്പ് ഇറാനെതിരെ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയെക്കൊണ്ട് ഇങ്ങനെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിപ്പിക്കുവാന്‍ അവര്‍ക്കായിട്ടുണ്ട്. ഇങ്ങനെ സ്വന്തം താല്പര്യത്തിനനുസരിച്ച് മറ്റുള്ള രാജ്യങ്ങളെകൊണ്ട് പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്നതിനെയാണ് 'പവര്‍' എന്നതുകൊണ്ട് രാഷ്ട്രമീംമാംസയില്‍ സൂചിപ്പിക്കുന്നത്. ഏകധ്രുവ ലോകക്രമത്തില്‍ ഏക സൂപ്പര്‍ പവറാക്കി അമേരിക്കയെ വാഴിച്ചത് ഈ ശേഷിയാണ്. എന്നാല്‍ ഇന്ന് ആ ശേഷി ഇല്ലാതായിരിക്കുന്നു എന്നും, പകരം ബ്രിക്‌സ് -(ബ്രസീല്‍ - റഷ്യ - ഇന്ത്യ - ചൈന - ദക്ഷിണാഫ്രിക്ക) യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ബഹുധ്രുവ ലോകക്രമത്തിന് അടിത്തറപാകിയിരിക്കുന്നു എന്നുമുള്ള സന്ദേശമാണ് ഈ ഇടപാട് ലോകത്തിനു നല്‍കുന്നത്. ഇന്ത്യ യുദ്ധവിമാനങ്ങള്‍ക്കായി പരിഗണിച്ച ആറുകമ്പനികളിലുള്‍പ്പെട്ടിരുന്ന രണ്ട് അമേരിക്കന്‍ കമ്പനികളും ആദ്യ വട്ടപരിശോധനയില്‍ തന്നെ പുറത്തായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളിലെ ശരാശരി പ്രകടനവും, ഉയര്‍ന്ന പരിപാലനച്ചെലവുമാണ് അവര്‍ക്ക് വിനയായത്. അവസാന റൗണ്ടിലെത്തിയ യൂറോ ഫൈറ്ററിന്റെ ടൈഫൂണ്‍ വിമാനങ്ങളേക്കാള്‍ കുറഞ്ഞ ടെന്‍ഡര്‍ നല്‍കിയതിനാലാണ് ഫ്രാന്‍സിന്റെ ദസാള്‍ട്ട് റഫൈല്‍ വിമാനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നു ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ഥ കാരണം ഫ്രാന്‍സുമായി വര്‍ധിച്ചുവരുന്ന ആണവസഹകരണമാണ് എന്നാണ് വിദഗ്ധമതം (എന്നാല്‍ ഇന്ത്യയിലെ സമീപകാല ചരിത്രം വെച്ചുനോക്കുമ്പോള്‍ അവസാന റൗണ്ടില്‍ എന്തൊക്കെ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ).

അമേരിക്കയുടെ മുഷ്‌ക്കിനേറ്റ മറ്റൊരു തിരിച്ചടി ഐക്യരാഷ്ട്ര രക്ഷാസമിതിയിലാണ്. ബഹുജന പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന സിറിയന്‍ ഭരണാധികാരിയായ ബാഷര്‍ -അല്‍-അസദ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടുകൊണ്ട് അമേരിക്കയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു പ്രമേയം അറബ് ലീഗ് കൊണ്ടുവന്നിരുന്നു. ഇന്ത്യ - പാകിസ്ഥാന്‍ എന്ന കീരി - പാമ്പ് രാജ്യങ്ങള്‍ വരെ അമേരിക്കയ്ക്കുവേണ്ടി ഒരുമിച്ച് പ്രമേയത്തെ പിന്‍തുണച്ചെങ്കിലും റഷ്യയും ചൈനയും അത് വീറ്റോ ചെയ്തു. ഫലം പ്രമേയം പരാജയപ്പെട്ടു. മറിച്ച്, ജയിച്ചിരുന്നെങ്കില്‍ തന്നെ ബാഷര്‍ സ്ഥാനമൊഴിയില്ല. അപ്പോള്‍ സിറിയയില്‍ തങ്ങളുടെ കണ്ണിലെകരടായ ബാഷറിനെതിരെ ഒരു ഇറാഖ് ആവര്‍ത്തിക്കാനുള്ള കുതന്ത്രമായിരുന്നു അമേരിക്കയ്ക്ക്. പക്ഷേ സിറിയയുടെ സുഹൃത്തുക്കളായ റഷ്യയും ചൈനയും ഇറാഖിന്റെ കാര്യത്തില്‍ അനുവര്‍ത്തിച്ച ചരിത്രപരമായ വിഡ്ഢിത്തം ആവര്‍ത്തിച്ചില്ല.

ഇങ്ങനെ ഇന്ത്യ പോലെയുള്ള വികസ്വരരാജ്യങ്ങള്‍ പോലും അമേരിക്കയുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയ തര്‍ക്കത്തില്‍ കളിക്കുന്നതാണ് നാമിപ്പോള്‍ കാണുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം പണ്ടത്തെപ്പോലെ ആവശ്യം വന്നാല്‍ സ്വന്തം ചെലവില്‍ യുദ്ധം നടത്താനുള്ള ശേഷി ഇല്ലാതെപോയ അമേരിക്കയുടെ ഗതികേടിലാണ് മറ്റുള്ളവരിപ്പോള്‍ തങ്ങളുടെ കളി തുടങ്ങിയിരിക്കുന്നത്. മുമ്പ് തങ്ങളുടെ മേല്‍ അമേരിക്ക കളിച്ച അതേ കൗശലവും സമ്മര്‍ദ്ദങ്ങളും അവര്‍ തിരിച്ചു പ്രയോഗിക്കുന്നു.

ഇങ്ങനെ അമേരിക്കയുടെ ഏകഛത്രാധിപ പദവി ഉലയുന്നതില്‍ സന്തോഷിക്കുമ്പോഴും സിറിയയിലെ പാവം ജനതയെക്കുറിച്ചു കൂടി നാം ഓര്‍ക്കണം. കഴിഞ്ഞ 11 മാസത്തിനിടയില്‍ ആയിരങ്ങളാണവിടെ കൊലചെയ്യപ്പെട്ടത്. ഈ വെള്ളിയാഴ്ച മാത്രം ഹോം നഗരത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവരുടെ മരണത്തിനുത്തരവാദി റിബല്‍ സൈന്യമാണെന്നും പറയുന്നുണ്ട്. ഏതായാലും പഴയ ഇറാഖികളെപോലെ ഒന്നുകില്‍ ബാഷറിന്റെ തോക്ക് അല്ലെങ്കില്‍ ഏതെങ്കിലും അധിനിവേശ സേനയുടെ ബോംബ് എന്ന നിലയില്‍ ആയുസ്സെണ്ണി കഴിയുകയാണ് സിറിയക്കാര്‍.

പ്രതാപം മങ്ങുന്ന അമേരിക്കയുടെ സ്ഥാനം പങ്കിട്ടെടുക്കാനൊരുങ്ങുന്ന ഇന്ത്യയുള്‍പ്പെടെയുള്ള പുതിയ അന്താരാഷ്ട്ര ശക്തികള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ സത്വരവും മനുഷ്യത്വപരവുമായ ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ അമാന്തിച്ചുകൂടാ.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 07 ഫെബ്രുവരി 2012

Monday, January 23, 2012

പാതാളത്തിലേക്കുള്ള പ്രയാണം 1 - ഫിദല്‍ കാസ്ട്രോ

പ്രാഥമികമായ കാര്യങ്ങളെക്കുറിച്ച് വിവരമുണ്ടോ ഇല്ലയോ എന്നതല്ല കാര്യം; ദോഷൈകദൃക്കാണോ അതോ ശുഭാപ്തി വിശ്വാസിയാണോ എന്നതുമല്ല കാര്യം. സംഭവങ്ങളോട് ഉത്തരവാദിത്വം പുലര്‍ത്തുന്നുണ്ടോ ഇല്ലയോ എന്നതുമല്ല കാര്യം. ചരിത്രകാരന്മാരെന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ക്ക് ലോക കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ അവരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക തന്നെ വേണം. പൊതുവായുള്ള സാധനങ്ങളെ കഴിഞ്ഞ ഏതാനും സഹസ്രാബ്ദങ്ങള്‍ക്കുള്ളില്‍ സമ്പന്നവര്‍ഗത്തിനുവേണ്ടി അധികാരത്തിന്റെയും സമ്പത്തിന്റെയും ഉപകരണങ്ങളാക്കി മാറ്റിത്തീര്‍ത്തവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. കഴിഞ്ഞ എണ്ണായിരമോ പതിനായിരമോ കൊല്ലങ്ങള്‍ക്കുള്ളില്‍ ക്രൂരതയ്ക്കുള്ള വ്യക്തമായ രേഖകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍മൂലം ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ച് ഏതാണ്ട് 1,80,000 കൊല്ലക്കാലമായി ചിന്തിക്കുന്ന മനുഷ്യര്‍ എന്ന നിലയിലുള്ള നിലനില്‍പ്പ് ആര്‍ജ്ജിച്ച നമ്മുടെ സ്പീഷീസുകളുടെ സാമൂഹ്യമായ പ്രവര്‍ത്തനങ്ങളില്‍ ആ ക്രൂരതകളുടെ ചില അംശങ്ങള്‍ ഇപ്പോഴും ദൃശ്യമാണ്.

അച്ചടിമാധ്യമങ്ങള്‍ തൊട്ട് വില കൂടിയ ത്രിമാന ദൃശ്യമാധ്യമങ്ങള്‍ വരെയുള്ള മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി അറിഞ്ഞുകൊണ്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം നീരസം ഉളവാക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുക എന്നതല്ല എന്റെ ഉദ്ദേശം. അവിശ്വസനീയമായ വിധത്തില്‍ ടെലിവിഷന്‍ രംഗങ്ങളില്‍ അത്തരം വാര്‍ത്തകള്‍ പ്രമുഖ സ്ഥാനം പിടിച്ചുവെന്നുമിരിക്കും. നമ്മെയെല്ലാം അടക്കിവാഴുന്ന സാമ്രാജ്യത്തിന്റെ ഹൃദയത്തില്‍ അധിഷ്ഠിതമാണ് ഒഴിവുസമയ വിനോദ വ്യവസായം എന്നത്. ഞാന്‍ ശ്രമിക്കുന്നത് ഇതിന്നാണ്: പാതാളത്തിലേക്കുള്ള ഈ യാത്രയെക്കുറിച്ച് സംസാരിക്കുന്നതിനായി തുടക്കം തൊട്ടേ തയ്യാറാവുക. അപ്രതിരോധ്യമായ ഒരു മാര്‍ച്ചിനെക്കുറിച്ചുപോലും എനിക്ക് സംസാരിക്കാന്‍ കഴിയും. എന്നാല്‍ ഞാന്‍ യാഥാര്‍ത്ഥ്യത്തിന് തൊട്ടടുത്ത് നില്‍ക്കേണ്ടിയിരിക്കുന്നു. ഈ ഭൂമണ്ഡലത്തിലെ മനുഷ്യജീവികളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള മതസിദ്ധാന്തങ്ങളില്‍ അന്ത്യവിധി എന്ന ആശയം രൂഢമൂലമായി കാണാം. അവയെ ആരുംതന്നെ ദോഷൈകദൃക്കെന്ന് വിശേഷിപ്പിയ്ക്കാറില്ല. നേരെമറിച്ച്, ഇന്നത്തെ ലോകത്തില്‍ നാടകീയമായും ദ്രുതവേഗത്തിലും വന്നടുത്തുകൊണ്ടിരിക്കുന്ന ഈ സംഭവത്തെ നീട്ടിവെയ്ക്കുന്നതിന്, അഥവാ കഴിയുമെങ്കില്‍ തടഞ്ഞുനിര്‍ത്തുന്നതിനുവേണ്ടി സമരം ചെയ്യുക എന്നത്, ഗൗരവബോധത്തോടെ ചിന്തിയ്ക്കുന്ന സ്ഥിരബുദ്ധിയുള്ള എല്ലാവരുടെയും പ്രാഥമികമായ കടമയാണെന്ന് (അത്തരക്കാര്‍ ദശലക്ഷക്കണക്കിനുണ്ട്) ഞാന്‍ കരുതുന്നു.

നിരവധി അപകടങ്ങള്‍ നമ്മെ ഇന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അവയില്‍ രണ്ടെണ്ണമാണ് ഏറ്റവും നിര്‍ണായകം:- ആണവയുദ്ധവും കാലാവസ്ഥാ മാറ്റവും ആണവ. അവ രണ്ടും തന്നെ, പരിഹാരം കാണാന്‍ കഴിയാത്തത്ര വിധത്തില്‍ അകന്നുനില്‍ക്കുകയും ചെയ്യുന്നു. അമേരിക്കന്‍ ഐക്യനാടുകളും അതിന്റെ ശക്തവും വ്യവസ്ഥാരഹിതവുമായ സഖ്യകക്ഷികളും ലോകത്തിന്നുമേല്‍ കെട്ടിയേല്‍പിച്ചിട്ടുള്ള സ്വേച്ഛാധിപത്യത്തിന്റെ ഈ രണ്ടു പ്രശ്നങ്ങളിലുമുള്ള വഞ്ചനാപരമായ ഭാഷയും പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും ഈ സന്ദര്‍ഭത്തില്‍ ഒട്ടുംതന്നെ സംശയത്തിന്നിടം നല്‍കുന്നില്ല. 2012 ജനുവരി 1ന്റെ പാശ്ചാത്യ, ക്രിസ്ത്യന്‍ പുതുവല്‍സരം, ക്യൂബന്‍ വിപ്ലവത്തിന്റെ വിജയത്തിന്റെ വാര്‍ഷികം കൂടിയാണ്; 1962 ഒക്ടോബറിലെ മിസൈല്‍ പ്രതിസന്ധിയുടെ അമ്പതാം വാര്‍ഷികം കൂടിയാണത്. അന്നത്തെ മിസൈല്‍ പ്രതിസന്ധിയാണല്ലോ ലോകത്തെ, ഒരു ആണവയുദ്ധത്തിന്റെ വക്കില്‍ കൊണ്ടെത്തിച്ചത്. ഈ വരികള്‍ കുറിയ്ക്കുന്നതിന് ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നത് അതുകൊണ്ടാണ്. അമേരിക്കന്‍ ജനങ്ങളുടെമേല്‍ അഥവാ അഭൂതപൂര്‍വമായ ഈ സാഹസപ്രവൃത്തിയില്‍ അമേരിക്കയുമായി കൂട്ടു കൂടിയിരുന്ന മറ്റേതെങ്കിലും രാജ്യത്തിലെ ജനങ്ങളുടെമേല്‍ , കുറച്ചെങ്കിലും കുറ്റം ചുമത്തുകയായിരുന്നു എന്റെ ലക്ഷ്യമെങ്കില്‍ , എന്റെ വാക്കുകള്‍ക്ക് യാതൊരു അര്‍ഥവും ഉണ്ടാകുമായിരുന്നില്ല. ലോകത്തിലെ മറ്റ് ജനങ്ങളെപോലെത്തന്നെ അവരും ഈ ദുരന്തത്തിന്റെ അനിവാര്യമായ ഇരകളായിത്തീരുമായിരുന്നു. തൊഴിലില്ലായ്മയും പട്ടിണിയും വരുമാനം വെട്ടിച്ചുരുക്കലും വായ്പകളും വിവേചനങ്ങളും കള്ളക്കണക്കുകളും രാഷ്ട്രീയകുതന്ത്രങ്ങളും കാരണം പ്രതിഷേധം പ്രകടിപ്പിയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്ന, അതുമൂലം വ്യവസ്ഥാപിതമായ ഭരണകൂടങ്ങളുടെ രക്ഷകര്‍ത്താക്കളുടെ പൈശാചികമായ അടിച്ചമര്‍ത്തലിന്ന് ഇരയായിത്തീരേണ്ടിവരുന്ന, ജനങ്ങളുടെ കടുത്ത അമര്‍ഷത്തിന്റെ പ്രകടനമാണ് ഈയിടെ യൂറോപ്പിലും മറ്റിടങ്ങളിലും ഉണ്ടായ സംഭവങ്ങള്‍ .

പ്രപഞ്ചത്തിലെ അറിയപ്പെടുന്ന ഒരേയൊരു അധിവാസയോഗ്യമായ ഗോളമാണ് നമ്മുടെ ഭൂമി. ഇനി അഥവാ അങ്ങനെ അധിവാസയോഗ്യമായ മറ്റൊന്നുണ്ടെങ്കില്‍ അത്, സെക്കന്‍റില്‍ 3 ലക്ഷം കിലോമീറ്റര്‍ എന്ന പ്രകാശ വേഗതയില്‍ നൂറുകണക്കിന് പ്രകാശവര്‍ഷങ്ങള്‍ താണ്ടിച്ചെന്നാലാണ് നാം കണ്ടെത്തുക. അങ്ങനെയുള്ള ഈ ഒരേയൊരു ഗോളത്തെ മുഴുവന്‍ ബാധിക്കുന്ന സൈനിക സാങ്കേതിക വിദ്യകളെക്കുറിച്ച് നാം അടിയ്ക്കടി കേട്ടുകൊണ്ടിരിക്കുന്നുണ്ട്. വിസ്മയകരമായ, ചിന്തിക്കുന്ന മനുഷ്യസ്പീഷീസുകള്‍ ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാവുകയാണെങ്കില്‍ , ചിന്തിയ്ക്കാന്‍ കഴിവുള്ള മറ്റൊരു സ്പീഷീസ് വീണ്ടും ഉരുത്തിരിഞ്ഞുവരുന്നതിന് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കടന്നുപോകേണ്ടിവരും. 1859ല്‍ ഡാര്‍വിന്‍ കണ്ടുപിടിച്ചതും ഇന്ന് ലോകത്തെങ്ങുമുള്ള വിശ്വാസികളും അവിശ്വാസികളുമായ, ചിന്താശീലമുള്ള ശാസ്ത്രജ്ഞന്മാരെല്ലാം അംഗീകരിച്ചതുമായ സ്പീഷീസുകളുടെ പരിണാമത്തെ സംബന്ധിച്ച പ്രകൃതിസിദ്ധമായ തത്വം സിദ്ധാന്തിക്കുന്നത് അങ്ങനെയാണല്ലോ.

മാനവരാശിയെ ഇന്ന് അഭിമുഖീകരിക്കുന്ന തരത്തിലുള്ള അപകടം, മാനവരാശിയുടെ ചരിത്രത്തില്‍ മറ്റൊരു കാലഘട്ടത്തിലും ഇതിനു മുമ്പൊരിയ്ക്കലും അനുഭവിയ്ക്കേണ്ടി വന്നിട്ടില്ല. 85 വര്‍ഷക്കാലം ജീവിച്ച എന്നെപ്പോലെയുള്ള ആളുകള്‍ ഒന്നാമത്തെ ആറ്റോമിക് ബോംബ് ഉണ്ടാക്കപ്പെടുന്നതിനുമുമ്പ് തന്നെ, 18 വര്‍ഷക്കാലം ജീവിച്ചു കഴിഞ്ഞിരുന്നു. ഹൈസ്കൂള്‍ ഡിപ്ലോമ പാസ്സായിക്കഴിഞ്ഞിരുന്നു. ഇന്നാകട്ടെ, ഇത്തരത്തിലുള്ള എത്രയോ ആറ്റംബോംബുകള്‍ ഉപയോഗിക്കാന്‍ തയ്യാറാക്കിവെയ്ക്കപ്പെട്ടിട്ടുണ്ട്. ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളില്‍ സൂര്യന്റെയത്ര ഉഷ്ണം വിതച്ച ബോംബുകളേക്കാള്‍ എത്രയോ പതിന്മടങ്ങ് ശക്തമായ ബോംബുകള്‍! അവ തമ്മില്‍ താരതമ്യം ചെയ്യുന്നതിനുപോലും കഴിയുകയില്ല. അങ്ങനെയുള്ള ആയിരക്കണക്കിന് ആറ്റംബോംബുകള്‍! പരസ്പരമുണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ത്തന്നെ വിന്യസിച്ചിട്ടുള്ള നിരവധി ആയുധങ്ങളോടൊപ്പം, ഇത്തരത്തിലുള്ള മറ്റെത്രയോ ആയുധങ്ങളും ആയുധപ്പുരകളില്‍ സജ്ജമാക്കി വെച്ചിട്ടുണ്ട് - 20,000ത്തിലധികം ആണവ മിസൈലുകള്‍ ഉണ്ടാകും എന്നാണ് ഒരു കണക്ക്. ഇതില്‍ നൂറെണ്ണം എടുത്തുപയോഗിച്ചാല്‍ മതി, ഈ ഭൂഗോളത്തിലെ ജീവജാലങ്ങളെല്ലാം ഏതാനും നിമിഷത്തിന്നുള്ളില്‍ കത്തിച്ചാമ്പലാവാന്‍ . ന്യൂജേഴ്സിയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറായ അലന്‍ റോബോക്ക് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ , കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കണക്കുകള്‍ നിരത്തിക്കൊണ്ട് ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ ആണവയുദ്ധത്തിന്റെ ഭീഷണി അധികമധികം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകസംഭവങ്ങളെ ഗൗരവത്തോടെ വിശകലനം ചെയ്യുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. അവിടെ ഇസ്രയേലില്‍ പൂര്‍ണമായും യുദ്ധസജ്ജമാക്കപ്പെട്ട നൂറുകണക്കിന് ആണവ ആയുധങ്ങള്‍ കുന്നുകൂട്ടിവെച്ചിരിക്കുകയാണ്. ആ രാഷ്ട്രം കരുത്തുറ്റ ആണവശക്തിയാണെന്ന കാര്യം അമേരിക്ക നിഷേധിക്കുന്നുമില്ല, അംഗീകരിക്കുന്നുമില്ല. തിരിച്ചടിയ്ക്കാന്‍ കഴിവുണ്ടെന്ന കാര്യത്തില്‍ സംശയമൊട്ടുമില്ലാത്ത റഷ്യയെ ചുറ്റിപ്പറ്റിയും സംഘര്‍ഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ ആണവ കവചത്തില്‍നിന്നുള്ള ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണത്. യൂറോപ്യന്‍ ആണവ കവചം ഉണ്ടാക്കപ്പെട്ടിരിക്കുന്നത്, ഇറാനില്‍നിന്നും വടക്കന്‍ കൊറിയയില്‍നിന്നും റഷ്യയെ സംരക്ഷിക്കുന്നതിനു കൂടി വേണ്ടിയിട്ടാണെന്ന അമേരിക്കയുടെ വിശദീകരണം എത്രമാത്രം പരിഹാസ്യമാണ്. യുദ്ധം കെട്ടഴിച്ചുവിടാന്‍ സാധ്യതയുള്ള നടപടികളെ സംബന്ധിച്ച് മുന്‍കൂട്ടി ചര്‍ച്ച നടത്താന്‍ തങ്ങള്‍ തയ്യാറാണ് എന്ന് ഉറപ്പുപറയാന്‍ പോലും സന്നദ്ധമാകാത്ത രാഷ്ട്രമാണ് ഇസ്രയേല്‍ എന്നിരിക്കെ, അമേരിക്കയുടെ ന്യായീകരണം എത്രമാത്രം ദുര്‍ബലമാണ്!

നേരെമറിച്ച് മാനവരാശിയ്ക്ക് സ്വകാര്യതയേയും സുരക്ഷിതത്വത്തേയും സംബന്ധിച്ച് യാതൊരു ഉറപ്പും എവിടെനിന്നും ലഭിക്കുന്നില്ല. ലോകത്തിലെ ഏതൊരു രാജ്യത്തിലേയും വീടുകളിലെ മട്ടുപ്പാവുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചാരക്കണ്ണുകളോടെ വീക്ഷിക്കുന്നതിനായി അമേരിക്ക തൊടുത്തുവിട്ടിട്ടുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍കൊണ്ട് നമ്മുടെ സമീപബഹിരാകാശം മുഴുവനും നിറഞ്ഞിരിക്കുകയാണ്. ഓരോ കുടുംബത്തിന്റെയും ഓരോ വ്യക്തിയുടെയും ജീവിതവും സ്വഭാവങ്ങളും നിരന്തരം നിരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് സെല്‍ഫോണുകളും അവയിലൂടെ നടന്നുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളും ഇന്ന് ഒരു രഹസ്യമേ അല്ല; അമേരിക്കയുടെ രഹസ്യസര്‍വീസ് അതെല്ലാം നിരന്തരം ചോര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്.

1776ല്‍ ഫിലാഡെല്‍ഫിയയില്‍വെച്ച് ചേര്‍ന്ന കോണ്‍ടിനെന്‍റല്‍ കോണ്‍ഗ്രസ്സില്‍വെച്ച് അംഗീകരിയ്ക്കപ്പെട്ട ഭരണഘടനയനുസരിച്ച്, ആ രാഷ്ട്രത്തിന്റെ ഗവണ്‍മെന്‍റ് ഉണ്ടാക്കിയ നിയമസംഹിതയില്‍ പ്രഖ്യാപിക്കുന്നത്, എല്ലാ മനുഷ്യരും സ്വതന്ത്രരായാണ് ജനിക്കുന്നത് എന്നും സ്രഷ്ടാവ് എല്ലാവര്‍ക്കും ചില അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നുണ്ട് എന്നുമാണ്. എന്നാല്‍ അത്തരം അവകാശങ്ങളൊന്നും ഇന്ന് ആര്‍ക്കും അനുഭവിയ്ക്കാന്‍ കഴിയുന്നില്ല. അമേരിക്കയിലും ലോകത്തെവിടെയും അവസ്ഥ അതാണ്. സ്വന്തം കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായും ടെലഫോണിലൂടെ സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുപോലും സാധ്യമല്ല.

യുദ്ധം എന്നത് സംഭവിയ്ക്കാന്‍ സാധ്യതയുള്ള ഒരു ദുരന്തം തന്നെയാണ്. അത് സംഭവിയ്ക്കാനുള്ള സാധ്യത വളരെയധികം ഉണ്ടുതാനും. എന്നാല്‍ അതിനെ അകറ്റിനിര്‍ത്താന്‍ , അനിശ്ചിതകാലത്തേക്ക് മാറ്റിനിര്‍ത്താന്‍ മാനവരാശിയ്ക്ക് കഴിഞ്ഞെന്നുവരാം. എന്നാല്‍ അത്രതന്നെ നാടകീയവും അപകടകരവുമായ മറ്റൊരു സംഭവം ഇപ്പോള്‍ വര്‍ധിച്ച തോതില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാമാറ്റമാണത്. ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധന്മാരും സിനിമകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയും വിശദീകരിച്ച കാര്യങ്ങള്‍ (അക്കാര്യങ്ങളെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടുമില്ല) മാത്രം ഞാനിവിടെ പരാമര്‍ശിയ്ക്കാം.

പരിസ്ഥിതിയെ സംബന്ധിച്ച ക്യോട്ടോ കരാറിനെ അമേരിക്കന്‍ ഗവണ്‍മെന്‍റ് എതിര്‍ക്കുന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രങ്ങളുടെ നിലപാടുമായിപ്പോലും യോജിച്ചുപോകുന്ന നിലപാടല്ല അമേരിക്കയുടേത്. ഈ സഖ്യരാഷ്ട്രങ്ങളില്‍ പലതിന്റെയും ഭൂവിഭാഗങ്ങളെ കാലാവസ്ഥാ വ്യതിയാനം വളരെ ദോഷകരമായി ബാധിയ്ക്കാനിടയുണ്ട്. ഹോളണ്ടിനെപോലെയുള്ള ചില രാഷ്ട്രങ്ങള്‍ ഭൂമുഖത്തുനിന്ന് പൂര്‍ണമായും അപ്രത്യക്ഷമാവുകപോലും ചെയ്യും. വളരെ ഗുരുതരമായ ഈ പ്രശ്നത്തില്‍ യുക്തമായ ഒരു നയമില്ലാതെയാണ് ഈ ഭൂഗോളം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ശുദ്ധജലത്തില്‍ 90 ശതമാനവും ഒത്തുചേര്‍ന്നു കിടക്കുന്ന അന്‍റാര്‍ട്ടിക്കയിലേയും ഗ്രീന്‍ലാണ്ടിലേയും മഞ്ഞുപാളികള്‍ ഉരുകിയൊലിച്ചുകൊണ്ടിരിക്കുകയാണ്; കടല്‍നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ജനസംഖ്യയാകട്ടെ, 2011 നവംബര്‍ 30ന് 700 കോടി തികയുകയും ചെയ്തിരിക്കുന്നു. ലോകത്തിന്റെ കൂടുതല്‍ ദരിദ്രമായ ഭാഗങ്ങളില്‍ ജനസംഖ്യ അനിവാര്യമായ വിധത്തില്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിയ്ക്കുകയാണുതാനും.

കഴിഞ്ഞ 50 കൊല്ലക്കാലമായി മറ്റ് രാജ്യങ്ങളെ ബോംബിട്ടു തകര്‍ക്കാനും ദശലക്ഷക്കണക്കിന് ജനങ്ങളെ കൊല്ലാനും കോപ്പുകൂട്ടിയിരിക്കുന്നവര്‍ക്ക്, മറ്റുള്ളവരുടെ ദുരന്തഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠയുണ്ടായിരിക്കും എന്ന് കരുതുന്നതില്‍ അര്‍ഥമുണ്ടോ? ഇന്ന് യുദ്ധത്തിന് പ്രോല്‍സാഹനം നല്‍കുന്ന രാജ്യം മാത്രമല്ല അമേരിക്കന്‍ ഐക്യനാടുകള്‍ . ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുകയും കയറ്റിയയയ്ക്കുകയും ചെയ്യുന്ന രാജ്യം കൂടിയാണ് അമേരിക്ക. സൗദി അറേബ്യ എന്ന രാജ്യത്തുനിന്ന് അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ ദിനംപ്രതി ഒരു കോടി ബാരല്‍ എണ്ണയാണ് കുഴിച്ചെടുത്തു കൊണ്ടിരിക്കുന്നത്; മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ 100 കോടി ഡോളര്‍ എണ്ണയ്ക്കുവേണ്ടി ദിനംപ്രതി ചെലവാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത ഏതാനും കൊല്ലത്തിന്നുള്ളില്‍ സൗദി അറേബ്യയ്ക്ക് 6000 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി കൊള്ളാമെന്നാണ് അമേരിക്ക കരാറുണ്ടാക്കിയിരിക്കുന്നത്! സൗദി അറേബ്യയിലെയും സമീപ രാജ്യങ്ങളിലെയും ഇന്ധനസ്രോതസ്സുകള്‍ വറ്റിക്കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക? ശതകോടിക്കണക്കിന് കൊല്ലങ്ങള്‍കൊണ്ട് പ്രകൃതി സംഭരിച്ച് സൂക്ഷിച്ചുവെച്ചിട്ടുള്ള ഇന്ധന സ്രോതസ്സുകള്‍ ഇങ്ങനെ കൊള്ള ചെയ്തു ധൂര്‍ത്തടിയ്ക്കുന്നതിനെ അംഗീകരിയ്ക്കാന്‍ കഴിയില്ല. ഇങ്ങനെപോയാല്‍ ഭാവിയിലെ അത്യാവശ്യച്ചെലവുകള്‍ക്കുപോലും നാം വമ്പിച്ച വില കൊടുക്കേണ്ടിവരും. മനുഷ്യകുലത്തിന് ഉണ്ടെന്ന് അവകാശപ്പെടുന്ന വിശേഷ ബുദ്ധിക്ക് ഒട്ടും നിരക്കുന്നതല്ല ഈ ധൂര്‍ത്തും കൊള്ളയും.

എണ്ണമറ്റ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളിലൂടെ ഈ സ്ഥിതി, കഴിഞ്ഞ ഒരു കൊല്ലത്തിന്നുള്ളില്‍ കൂടുതല്‍ മൂര്‍ച്ഛിച്ചിരിക്കുകയാണ്. പെട്രോളിയം ശേഖരം ധൂര്‍ത്തടിക്കുന്നതില്‍നിന്നുണ്ടാകുന്ന ദുരന്തത്തിന്റെ തീവ്രത കുറയ്ക്കുന്നതിന്നല്ല ശ്രമിക്കുന്നത്; മറിച്ച് കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്നതിനാണ്. കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകാവുന്ന ദുരന്ത ദുഷ്ഫലങ്ങളെക്കുറിച്ച് ലോക പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഫ്രഞ്ച് ഡയറക്ടറായ യാന്‍ ആര്‍തസ് ബെര്‍ട്റാന്റ്സംവിധാനം ചെയ്ത "ഹോം" എന്ന പേരിലുള്ള ഡോക്യുമെന്‍ററി ചിത്രം വളരെ പ്രസിദ്ധമാണ്. 2009 മധ്യത്തില്‍ പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലോകപ്രശസ്തരായ പലരും പങ്കാളികളായിട്ടുണ്ട്. എന്താണ് ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്, നിഷേധിയ്ക്കാനാവാത്ത കണക്കുകള്‍ നിരത്തിക്കൊണ്ട്, ആ ചിത്രത്തിലൂടെ ബെര്‍ട്റാന്‍റ് വിശദീകരിക്കുന്നു.

ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് സംഭരിച്ച് സൂക്ഷിയ്ക്കപ്പെട്ടിട്ടുള്ള ഇന്ധനസ്രോതസ്സുകള്‍ രണ്ടു നൂറ്റാണ്ടുകൊണ്ട് ഉപയോഗിച്ച് തീര്‍ക്കുന്നതുകൊണ്ടുണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം യുക്തിസഹമായ രീതിയില്‍ വിവരിക്കുന്നു. ഉയര്‍ന്നതോതിലുള്ള ധൂര്‍ത്തും അനാവശ്യച്ചെലവും അല്ല അതിലെ ഏറ്റവും ഗുരുതരമായ പ്രശ്നം. മാനവരാശിയെ സംബന്ധിച്ചിടത്തോളമുള്ള ആത്മഹത്യാപരമായ പ്രത്യാഘാതങ്ങളാണ് കൂടുതല്‍ പ്രധാനം. "ഭൂമി പ്രദാനം ചെയ്ത 400 കോടി വര്‍ഷത്തെ മഹാപൈതൃകത്തില്‍നിന്നാണ് മനുഷ്യരായ നിങ്ങള്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്കാകട്ടെ കേവലം 2,00,000 കൊല്ലത്തെ പ്രായമേയുള്ളൂ താനും. നിങ്ങള്‍ ഇതിനകം തന്നെ ഭൂമിയുടെ മുഖച്ഛായ മാറ്റിക്കഴിഞ്ഞു". അദ്ദേഹം ആരേയും കുറ്റപ്പെടുത്തുകയായിരുന്നില്ല; ആരേയും കുറ്റപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയുകയുമില്ല. വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുക മാത്രമായിരുന്നു അദ്ദേഹം. അതെന്തായാലും ഇന്ന് നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യത്തെ, ഒരു വിപത്തിനെ, തടയാന്‍ യാതൊന്നും ചെയ്യാത്ത നമ്മെ, നാം സ്വയം കുറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ ഡോക്യുമെന്‍ററിയുടെ നിര്‍മാതാക്കള്‍ തങ്ങളുടെ ചിത്രസങ്കലനത്തിലൂടെ, സങ്കല്‍പനത്തിലൂടെ, സ്ഥിതിവിവരക്കണക്കുകളിലൂടെ, ഒരു ദുരന്തത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. നാം ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു കാര്യമാണിത്.

(തുടരും)

*
ഫിദല്‍ കാസ്ട്രോ ചിന്ത വാരിക

Saturday, November 27, 2010

ആത്മ മിത്രങ്ങളായ ഇന്ത്യയും ഇസ്രായേലും

കേന്ദ്ര സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫെബ്രുവരി 19-ാം തീയതി ഇസ്രായേല്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തെ വിശേഷിപ്പിച്ചത്, "രണ്ട് ആത്മാക്കള്‍ (two souls) തമ്മിലുള്ള ബന്ധ''മെന്നാണ്. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ അത്യാധുനികമാണെന്നും "നിങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങള്‍ക്കു പ്രയോജനപ്പെടുമെന്നും'', സിന്ധ്യ പ്രസ്താവിച്ചു. "ശക്തമായ മൌലിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി നാം സുഹൃദ് രാജ്യങ്ങളും തന്ത്രപര പങ്കാളികളുമാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം പൂര്‍ണമായി സഹകരിക്കണം''.

കേന്ദ്രമന്ത്രിയും ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസുമായി നടന്ന സംഭാഷണവേളയില്‍ പെരസ് പറഞ്ഞു, "ഇന്ത്യയുടെ സുരക്ഷ ഇസ്രായേലിന് അതിന്റെ സ്വന്തം സുരക്ഷയെപ്പോലെ പ്രാധാന്യം അര്‍ഹിക്കുന്നു''.

ഇസ്രായേലിന്റെ രൂപീകരണത്തെ ഐക്യരാഷ്ട്ര സമിതിയില്‍ എതിര്‍ത്ത ഇന്ത്യ, ഇസ്രായേലുമായി 1948 മുതല്‍ 1992 വരെ നയതന്ത്രബന്ധമില്ലാതിരുന്ന ഇന്ത്യ, എപ്പോഴാണ്, എങ്ങനെയാണ് ഇസ്രായേലിന്റെ ആത്മ സുഹൃത്തും, ഏറ്റവും വലിയ ആയുധ വ്യാപാര പങ്കാളിയുമായത്? ഇതിന് ഉത്തരം അന്വേഷിക്കുമ്പോഴാണ് ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ മൌലികമായ മാറ്റം നാം മനസ്സിലാക്കുന്നത്. ഇസ്രായേലുമായി പ്രതിരോധ, സൈനിക, ഇന്റലിജന്‍സ്, സുരക്ഷാതലങ്ങളില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റാണ്. ഇതുണ്ടായത് അമേരിക്കയുമായുള്ള ബന്ധത്തിന്റെ ചട്ടക്കൂടിലായിരുന്നു. എന്‍ഡിഎ സര്‍ക്കാരാണല്ലോ ഇന്ത്യയെ അമേരിക്കയുടെ വിനീത വിധേയനാക്കിയത്.

വിദേശനയത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയം തുടര്‍ന്ന യുപിഎ സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ മുമ്പില്‍ കൂടുതല്‍ വിനീത വിധേയനാക്കുകയായിരുന്നു.

2003ല്‍ അമേരിക്ക ഇറാഖില്‍ ആക്രമണം നടത്തി രണ്ടുമാസം കഴിയുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍ഡിഎ സര്‍ക്കാര്‍) ബ്രജേഷ് മിശ്ര ഇന്ത്യ - യുഎസ് - ഇസ്രായേല്‍ സഖ്യത്തിന് ആഹ്വാനം ചെയ്തു. അമേരിക്കന്‍ ജൂത കമ്മിറ്റി (American Jewish Committee) യുടെ വാര്‍ഷിക വിരുന്നില്‍ ചെയ്ത പ്രസംഗത്തിലായിരുന്നു മിശ്രയുടെ ആഹ്വാനം. സെപ്തംബര്‍ പതിനൊന്നിനെ തുടര്‍ന്നുണ്ടായ ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ അനുകൂല കാലാവസ്ഥ, ഇന്ത്യയും ഇസ്രായേലുമായുള്ള സുരക്ഷാബന്ധത്തെ, ഇന്ത്യ - അമേരിക്ക തന്ത്രപരപങ്കാളിത്തത്തിന്റെ ചട്ടക്കൂടില്‍ തന്നെ ഒരു തന്ത്രപര സഖ്യമായി വളര്‍ത്തിയെടുക്കുകയായിരുന്നു.

1998ല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്, ഇന്ത്യ - ഇസ്രായേല്‍ ബന്ധങ്ങളില്‍ സമൂല പരിവര്‍ത്തനം ഉണ്ടായത്. സംഘപരിവാറിനോടൊപ്പം, ബിജെപിയും അതിനുമുമ്പ് ജനസംഘവും, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അറബി രാഷ്ട്രങ്ങള്‍ക്ക് അനുകൂലമായ വിദേശനയം സ്വീകരിച്ചിരുന്നതിനെ വിമര്‍ശിച്ചിരുന്നു. 2000ല്‍ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയും, വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗും ഇസ്രായേല്‍ സന്ദര്‍ശിച്ചു. അവരുടെ പ്രസ്താവനകള്‍ പ്രത്യയശാസ്ത്രപരമായി അവര്‍ ഇസ്രായേലിനെ പിന്താങ്ങുന്നതായി വ്യക്തമാക്കി.

"2001 സെപ്തംബര്‍ 11ലെ ആക്രമണങ്ങള്‍ക്കുശേഷം, ഭീകരവാദവിരുദ്ധ യുദ്ധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാഷിംഗ്ടണുള്ള സഖ്യകക്ഷികള്‍ ഇസ്രായേലും ഇന്ത്യയും ടര്‍ക്കിയും മാത്രമാണ്''എന്ന്, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ (Wall Street Journal) പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. ടര്‍ക്കി ജനാധിപത്യത്തിലേക്ക് നീങ്ങിയത്, അമേരിക്കയുടെ നയവിദഗ്ധര്‍ക്ക് കടുത്ത നിരാശയുണ്ടാക്കിയപ്പോള്‍, ഇസ്രായേലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചത്, ഇറാഖിനെ ആക്രമിക്കണമെന്ന് ബുഷ് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ അതേ ശക്തികള്‍ തന്നെയായിരുന്നു.

ഇസ്രായേല്‍ - ഇന്ത്യ സഖ്യത്തെ ഇസ്രായേലി പരിപ്രേക്ഷ്യത്തില്‍ എങ്ങനെ കാണണമെന്ന് വെളിവാക്കുന്നതായിരുന്നു, 2003 ഫെബ്രുവരി 28-ാം തീയതി 'ജറുശലേം പോസ്റ്റ്' ദിനപത്രത്തില്‍ പ്രൊഫ. മാര്‍ട്ടിന്‍ ഷെര്‍മാന്‍ എഴുതിയ ലേഖനം. "ഇന്ത്യയും ഇസ്രായേലും സുശക്തമായ ഒരു തന്ത്രപരസഖ്യം വാര്‍ത്തെടുക്കുന്നു''വെന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. "സമുദ്രാധിഷ്ഠിത പ്രതിരോധ കഴിവ് വികസിപ്പിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നതിനാല്‍ ഇന്ത്യയുമായുള്ള സഖ്യം പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്രായേലിന്റെ ഭൂപ്രദേശത്തിന്റെ പരിമിതി കണക്കിലെടുക്കുന്ന സുരക്ഷാനേതൃത്വം സമുദ്രാധിഷ്ഠിത പ്രതിരോധത്തിന്റെ നിര്‍ണായക പ്രാധാന്യത്തെപ്പറ്റി വര്‍ദ്ധമാനമായ ബോദ്ധ്യമുള്ളവരാണ്. ഈ പ്രദേശത്തുള്ള മറ്റു രാജ്യങ്ങള്‍ ആധുനിക ആയുധങ്ങള്‍ സ്വായത്തമാക്കുന്നതോടെ, കരയിലെ സൈനികസംവിധാനത്തിന്റെ ബലഹീനത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഇസ്രായേലിന്റെ പ്രതിരോധവീക്ഷണത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് അതീവ പ്രാധാന്യം കല്‍പിക്കപ്പെടുന്നു. സമുദ്രത്തിലുള്ള പ്രതിരോധ സൌകര്യങ്ങള്‍ക്ക് ഇന്ത്യയുടെ നാവികസേനയുമായുള്ള സഹകരണം നിര്‍ണ്ണായകമാണ്'', ഷെര്‍മാന്‍ എഴുതി.

2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് ഇസ്രായേലുമായുള്ള പ്രതിരോധ, ഇന്റലിജന്‍സ് ബന്ധങ്ങള്‍ തുടരുകയും, ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വ്യക്തമായിരുന്നു. പലസ്തീനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പിന്തുണയെപ്പറ്റിയുള്ള പ്രസ്താവനകള്‍ കൂടുതല്‍ ഉച്ചത്തിലും, കൂടുതല്‍ തവണയും യുപിഎ ഗവണ്‍മെന്റ് ആവര്‍ത്തിക്കുന്നതായി തോന്നി. യാസര്‍ അറഫാത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിനു ബാദ്ധ്യതയുണ്ടെന്ന വീക്ഷണഗതിയുമായി ബന്ധപ്പെട്ടായിരുന്നു പലസ്തീനുള്ള പിന്തുണയുടെ പ്രകടനം. പക്ഷേ, ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം പലസ്തീന്‍ താല്‍പര്യങ്ങള്‍ക്കു ഹാനികരണമാണെന്ന് അംഗീകരിക്കാന്‍ യുപിഎ ഗവണ്‍മെന്റും തയ്യാറായില്ല.

യുപിഎ ഗവണ്‍മെന്റിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ, പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജി, ഇസ്രായേലുമായുള്ള വര്‍ദ്ധമാനമായ പ്രതിരോധബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്ന് വ്യക്തമാക്കി. "നമുക്ക് വിഭിന്ന അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് ഏകാഭിപ്രായമാണ്''. ബിജെപിയുടെ പ്രത്യയശാസ്ത്രമൂശയില്‍ വാര്‍ത്തെടുത്ത ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തിലെ പ്രതിമാനങ്ങളെല്ലാം പുതിയ ഭരണാധികാരികള്‍ക്കു സ്വീകാര്യമായിരുന്നു.

ഇന്ത്യ - ഇസ്രായേല്‍ ബന്ധ കാര്യങ്ങളില്‍ വിദഗ്ദ്ധനായ പി ആര്‍ കുമാരസ്വാമി എഴുതി: (Asia Time Online, March 11, 2005) "ഏതാനും ആഴ്ചകളിലെ ആകാംക്ഷയ്ക്കും, അനിശ്ചിതത്തിനുംശേഷം, ഇന്ത്യ - ഇസ്രായേല്‍ ബന്ധം വീണ്ടും നേര്‍പാതയിലാണെന്നു തോന്നുന്നു. അടുത്തയിട വര്‍ദ്ധമാനമായ സമ്പര്‍ക്കങ്ങള്‍, മുമ്പ് അധികാരത്തിലിരുന്ന വലതുപക്ഷ ഗവണ്‍മെന്റിന്റെ ഇസ്രായേല്‍ പക്ഷ നയങ്ങളെ അന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നെങ്കിലും, ഇസ്രായേലുമായുള്ള പുതിയ ബന്ധം തുടരുന്നതിന്റെ ആവശ്യകത ഇന്ന് കോണ്‍ഗ്രസ് കക്ഷി അംഗീകരിക്കുന്നുവെന്ന് തെളിയിക്കുന്നു. ഇന്ത്യയുടെ മദ്ധ്യപൂര്‍വേഷ്യന്‍ നയത്തിലുള്ള സ്ഥാനത്തെപ്പറ്റി ന്യൂഡല്‍ഹിയില്‍ എന്തെങ്കിലും സംശയങ്ങള്‍ അവശേഷിച്ചിരുന്നെങ്കില്‍, പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ നവംബര്‍ മാസത്തെ മരണം അവയെയെല്ലാം ദൂരീകരിച്ചതായി തോന്നുന്നു. ദീര്‍ഘകാലമായി അറഫാത്തുമായി (പലസ്തീന്‍ പ്രശ്നത്തില്‍) താദാത്മ്യം പ്രാപിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ മരണം ഇന്ത്യയെ, പ്രത്യേകിച്ചും കോണ്‍ഗ്രസ് കക്ഷിയെ, പരമ്പരാഗത ബന്ധങ്ങള്‍ തുടരാതെ വിശാലമായ മദ്ധ്യപൂര്‍വദേശത്തെ നോക്കി കാണാന്‍ സഹായിച്ചു''. ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധത്തെ പിന്താങ്ങുന്ന ഒരു നിരീക്ഷണമാണിത്.

അറഫാത്തിന്റെ മരണം കഴിഞ്ഞ് ഇസ്രായേലുമായുള്ള ബന്ധങ്ങളില്‍ പുതിയ ഒരു മുന്നേറ്റമുണ്ടാക്കാന്‍ യുപിഎ ഗവണ്‍മെന്റ് ശ്രമിച്ചുവെന്നത് അനിഷേധ്യമാണ്. സ്വരത്തിലും, പദപ്രയോഗങ്ങളിലും വ്യത്യാസങ്ങള്‍ കണ്ടുവെങ്കിലും, യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ പ്രശ്നത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നിന്നിടത്തുനിന്ന് യുപിഎ സര്‍ക്കാര്‍ ഒട്ടും മുന്നോട്ടുപോയില്ല. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചുവെന്നതിന് തെളിവൊന്നുമില്ല. പലസ്തീന്‍ പ്രശ്നത്തെപ്പറ്റി പുതിയ അവതരണശൈലി ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ആയുധവ്യാപാരത്തിലൂടെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്ന ഇസ്രായേലിന്റെ യുദ്ധസമ്പദ്ക്രമം പലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ല.

"ഇസ്രായേലാണ് ഇന്ത്യക്ക് ഏറ്റവും അധികം ആയുധങ്ങള്‍ നല്‍കുന്ന രാജ്യം'' - 2009 ഫെബ്രുവരി 15-ാം തീയതിയിലെ 'ജറുശലേം പോസ്റ്റ്' പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ടാണിത്. അതുവരെ ഈ പദവി റഷ്യക്കായിരുന്നു. റഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങിയിരുന്നത്. "ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഏറ്റവും അടുത്ത സഹകരണമാണുള്ള''തെന്നും, "ഇസ്രായേലിന്റെ ആയുധ സംവിധാനങ്ങളെയും, ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങള്‍ക്കുള്ള അനുഭവങ്ങളെയും ഇന്ത്യക്കാര്‍ ബഹുമാനിക്കുന്നു''വെന്നും ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചതായി "പോസ്റ്റ്'' റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പറയുമ്പോള്‍, അടിവരയിടേണ്ടത് പ്രതിരോധബന്ധങ്ങള്‍ക്കാണ്. ആയുധ ഇറക്കുമതി, ആയുധ വ്യവസായ സഹകരണം, സൈനിക സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ആയുധ വ്യവസായമാണ് ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യവസായം. ആയുധവ്യാപാരമാണ് ഇസ്രായേലിന്റെ സമ്പദ്ക്രമത്തിന്റെ നട്ടെല്ല്. കയറ്റുമതിയില്‍ മൂന്നിലൊന്നോളം വരും ആയുധ കയറ്റുമതി.

ഇസ്രായേലിനെ ഒരു വലിയ സൈനികശക്തിയായി നിലനിര്‍ത്തുന്നതിലും ആ രാജ്യത്തിന്റെ സൈനിക സമ്പദ്ക്രമത്തെ നിലനിര്‍ത്തുന്നതിലും, വളര്‍ത്തുന്നതിലും, അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇന്ത്യക്കാണെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍നിന്ന് ഇസ്രായേലിന് ലഭിക്കുന്ന വാര്‍ഷിക സൈനിക സഹായം 350 കോടി ഡോളറാണ്; ഏകദേശം 17500 കോടി രൂപ. ഇന്ത്യ ഇസ്രായേലില്‍ നിന്നു വാങ്ങുന്ന ആയുധങ്ങളുടെ വിലയുടെ വാര്‍ഷിക ശരാശരി 150 കോടി ഡോളറാണ്; 7500 കോടി രൂപ.

ഇസ്രായേലിന്റെ ആയുധ ഉല്‍പാദനത്തിന്റെ മൂന്നിലൊന്നു മാത്രമേ ഇസ്രായേലി സൈന്യത്തിന് ആവശ്യമുള്ളൂ. ബാക്കിയുള്ള മൂന്നില്‍ രണ്ടില്‍ ഗണ്യമായ ഭാഗം ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഇസ്രായേലിന്റെ ആയുധ വ്യവസായം ആയുധ കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേലിന്റെ ആയുധ വ്യവസായത്തിന്റെ നിലനില്‍പും വളര്‍ച്ചയും ഉറപ്പാക്കുന്നത് ഇന്ത്യയാണ്. അതുകൊണ്ടാണ് പലസ്തീന്‍കാര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്ക് ഇന്ത്യ സബ്സിഡി നല്‍കുന്നുവെന്ന് പറയുന്നത് ശരിയാവുന്നത്. കാര്‍ഗില്‍ യുദ്ധകാലം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു. (45000 കോടി രൂപ). ഇസ്രായേലിന്റെ സൈനിക സമ്പദ്ക്രമം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് ഇതു വെളിവാക്കുന്നു.

ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതിയുടെ ചുമതലയുള്ള 'സബിറ്റി'ന്റെ മേധാവി യഹൂദ് ഷാഹി ഒരു ഇന്ത്യന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധങ്ങള്‍ക്ക് ഇസ്രായേല്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ആയുധവ്യാപാരം, ഗവേഷണ വികസന പദ്ധതികള്‍, മിസൈല്‍ സംവിധാനങ്ങള്‍, സംയുക്ത സംരംഭങ്ങള്‍ എന്നിവയെല്ലാം എടുത്തു പറഞ്ഞ ഷാഹി, ഇന്ത്യയുമായി ഇസ്രായേലിന് സവിശേഷമായ ഒരു പ്രതിരോധ ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി. അടുത്തയിടെ സംയുക്ത ആയുധ ഉല്‍പ്പാദനത്തിലേക്ക് അത് തിരിഞ്ഞിരിക്കുകയാണ്. ഒട്ടനവധി പദ്ധതികള്‍ ഉണ്ട്.

ഇസ്രായേലുമായി ഇന്ത്യയ്ക്കുള്ള പ്രതിരോധ ഇടപാടുകളൊന്നും സുതാര്യമല്ല. പലതും രഹസ്യകരാറുകളുടെ അടിസ്ഥാനത്തിലാണ്. മിക്കപ്പോഴും ഇസ്രായേലി മാധ്യമങ്ങളില്‍ നിന്നാണ് ഇതേപ്പറ്റിയൊക്കെയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

2009 ഏപ്രിലില്‍ ഉണ്ടാക്കിയ മിസൈല്‍ കരാര്‍ ഇതിന് ഉദാഹരണമാണ്. ഇന്ത്യാ ഗവണ്‍മെന്റും ഇസ്രായേലിലെ ആയുധ കമ്പനിയായ "ഇസ്രായേലി ഏറോസ്പേസ്'' (ഐഎഐ) യാണ് കരാറുണ്ടാക്കിയത്. 7500 കോടി രൂപയുടെ ഇടപാടാണ് ഇത്. ഇവിടെ എടുത്തുപറയേണ്ട കാര്യം ഐഎഐ എന്ന കമ്പനി ഇസ്രായേലിലും ഇന്ത്യയിലും അഴിമതി അന്വേഷണത്തിന് വിധേയമാണെന്നുള്ളതാണ്. ഈ ഇടപാടില്‍ ഇന്ത്യ ഒപ്പിട്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പി (2009)നു രണ്ടു ദിവസം മുമ്പായിരുന്നു. ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിച്ചത്. ഇസ്രായേലില്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഐഎഐ തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

ഐഎഐ അന്വേഷണ വിധേയമായിരിക്കുന്നിടത്തോളം കാലം, ആ കമ്പനിയുമായി കരാറുകളുണ്ടാക്കരുതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശത്തെ അവഗണിച്ചായിരുന്നു ഈ ഇടപാട്. തെരഞ്ഞെടുപ്പുകാലത്ത് ഇതേപറ്റിയുണ്ടായ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് കഴിഞ്ഞില്ല. ഈ കരാറിന്റെ ഫലമായി രണ്ട് ഇടനിലക്കാര്‍ക്ക് 9% കമ്മീഷന്‍ ലഭിച്ചുവെന്നും, അവരുടെ പേരുകള്‍ സുധീര്‍ ചൌധരി, സുരേഷ് നന്ദ എന്നാണെന്നും ഇസ്രയേലി പത്രമായ 'ഹാരട്സ്' വെളിപ്പെടുത്തി. ഗവണ്‍മെന്റ് നേരിട്ടു നടത്തുന്ന ഇടപാടുകളില്‍ കമ്മീഷന്‍ പാടില്ല എന്ന നിബന്ധനയും ഇവിടെ ലംഘിക്കപ്പെട്ടു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണത്തിന് പുതിയ ഒരു മേഖലയുണ്ട്: ബഹിരാകാശം. 2008 ജൂണ്‍ മൂന്നാം വാരത്തില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ഇസ്രായേലിന്റെ ഒരു ചാര ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യയുടെ ആധുനിക ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാണിജ്യപരമായ ഒരു കരാറാണെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ വിശദീകരണം. ഇസ്രായേലി മാധ്യമങ്ങളാണ് ഇതിന്റെ തന്ത്രപരപ്രാധാന്യം എടുത്തുകാട്ടിയത്. അങ്ങനെ ഇന്ത്യ വിക്ഷേപിച്ച ഇസ്രായേലിന്റെ ടെക്സാര്‍ ഉപഗ്രഹം ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ ആരംഭം കുറിച്ചു. 'ഇന്റലിജന്‍സ്' ശേഖരിക്കുന്നതില്‍ ഇസ്രായേലിന്റെ കഴിവു വളരെ വര്‍ദ്ധിപ്പിച്ചു; പ്രത്യേകിച്ചും ഇറാനെപ്പറ്റിയുള്ള ടെക്സാറിന്റെ തന്ത്രപര, പ്രതിരോധ പ്രാധാന്യത്തെപ്പറ്റി ഇന്ത്യാ ഗവണ്‍മെന്റ് മൌനം പാലിച്ചു.

2009 ഏപ്രില്‍ 20-ാം തീയതി ഐഎസ്ആര്‍ഒ വേറൊരു ഇസ്രായേലി നിര്‍മ്മിത ഉപഗ്രഹം വിക്ഷേപിച്ചു. ഈ ഉപഗ്രഹം ഇന്ത്യക്കുവേണ്ടിയായിരുന്നു. അതായത് ഇന്ത്യ ഇസ്രായേലില്‍നിന്ന് ഒരു ഉപഗ്രഹം വാങ്ങുകയായിരുന്നു. ഈ ഉപഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെപ്പറ്റി ഐഎസ്ആര്‍ഒ ഒന്നും പറഞ്ഞില്ല. ഇസ്രായേലി മാധ്യമങ്ങളാണ് അത് റഡാര്‍ പ്രതിബിംബങ്ങളെടുക്കാന്‍ കഴിവുള്ള ചാരഉപഗ്രഹമാണെന്ന് വെളിപ്പെടുത്തിയത്. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണമായിരുന്നു ഇന്ത്യയുടെ ഈ പുതിയ സുരക്ഷാ സംവിധാനത്തിന്റെ പശ്ചാത്തലം.

ഇസ്രായേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണംപോലെയോ; അതിനേക്കാള്‍ രൂക്ഷമായ വിധത്തിലോ വിമര്‍ശിക്കേണ്ടതാണ് പ്രതിഭീകരതയുടെ പേരിലുള്ള സഹകരണം. കാരണം ഇത് അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു.

ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് കേന്ദ്രമന്ത്രി സിന്ധ്യ ടെല്‍ അവീവില്‍ ചെയ്ത പ്രസ്താവനയെ പരാമര്‍ശിച്ചിരുന്നല്ലോ. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ച മന്ത്രി, "ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം, ഇന്ത്യാ - ഇസ്രായേല്‍ പൂര്‍ണമായി സഹകരിക്കണമെന്ന്'' പറഞ്ഞു. എന്‍ഡിഎ ഗവണ്‍മെന്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര ഇന്ത്യാ - ഇസ്രായേല്‍ - യുഎസ് സഖ്യത്തിന് ആഹ്വാനം നല്‍കിയത് ഈ മൂന്നു രാജ്യങ്ങളും ഭീകരതയെന്ന പൊതുശത്രുവിനെ നേരിടുന്നുവെന്ന് പറഞ്ഞാണ്. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെയാണ് ഭീകരവാദം എന്ന് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ എന്തു നടപടിയും സ്വീകരിക്കാനുള്ള ലൈസന്‍സായി 'ഭീകരതാവിരുദ്ധയുദ്ധ''ത്തെ ഇസ്രായേല്‍ ഉപയോഗിച്ചു. ഇതിനുള്ള സംവിധാനത്തെയാണോ ഇന്ത്യ പ്രശംസിക്കുന്നത്? ഇസ്രായേലിന്റെ ഈ 'അനുഭവ'മാണോ ഇന്ത്യ പാഠമാക്കുന്നത്?

ഇസ്രായേലിന്റെ ഭീകരവാദ വ്യാഖ്യാനത്തെ എന്‍ഡിഎ ഗവണ്‍മെന്റ് അംഗീകരിച്ചത് യുപിഎ ഗവണ്‍മെന്റുകളും തുടരുകയാണ്. അന്നത്തെ ഇസ്രായേലി വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസിന്റെ 2002 ജനുവരിയിലെ ന്യൂഡല്‍ഹി സന്ദര്‍ശനം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരബന്ധം ഉറപ്പാക്കാനുള്ള അവസരമായിത്തീര്‍ന്നു. പെരസിന്റെ സംഘത്തിലുണ്ടായിരുന്ന ഒരു ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു: 'ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ നാം ഒരേ പാളയത്തിലാണ്. അതനുസരിച്ച് നമ്മുടെ ബന്ധം വളര്‍ത്തിയെടുക്കണം'.

പെരസിന്റെ സന്ദര്‍ശന സമയത്ത് ഇന്ത്യയുടെ വിദേശകാര്യ വക്താവ് പ്രസ്താവിച്ചു: 'അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്ന് വളരെ നാളായി ക്ളേശം അനുഭവിക്കുന്ന, ഭീകരവാദത്തെ നേരിടുന്നതിലുള്ള ഇസ്രായേലിന്റെ അനുഭവത്തില്‍നിന്ന് പഠിക്കുന്നത്, ഇന്ത്യ കൂടുതല്‍ കൂടുതല്‍ പ്രയോജനകരമായി കാണുന്നു'. പലസ്തീന്‍ വിമോചനസമരത്തെ അതിര്‍ത്തി കടന്നുള്ള ഭീകരവാദമായി കരുതിയ നമ്മുടെ വിദേശകാര്യമന്ത്രാലയത്തിന്റെ വാസ്തവവിരുദ്ധവും അധാര്‍മികവുമായ നിലപാട് പ്രകാശിപ്പിക്കുകയായിരുന്നു വക്താവ്.

ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധത്തെപ്പറ്റി പലസ്തീന്‍കാര്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ആവര്‍ത്തിച്ച് അവകാശപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പലസ്തീന്‍ ജനതയുടെ വീക്ഷണം പരിശോധിക്കേണ്ടതുണ്ട്. 2003 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ പലസ്തീന്‍ വിദേശകാര്യ മന്ത്രി നബില്‍ ഷാത്ത് 'ദി ഹിന്ദു' വിനു നല്‍കിയ അഭിമുഖത്തില്‍ (മാര്‍ച്ച് 24) പലസ്തീന്റെ നിലപാട് വ്യക്തമാക്കി. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യൂഡല്‍ഹിക്കും, ടെല്‍ അവീവിനും, വാഷിംഗ്ടണുമിടയ്ക്കും ഏകോപിപ്പിക്കുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുമായി ഷാത്ത് വിയോജിപ്പ് പ്രകടിപ്പിച്ചു. "നിങ്ങളുടെ ചില മന്ത്രിമാരുടെ നിലപാട്അതാണെന്ന് എനിക്ക് അറിയാം.... പലസ്തീന്‍ ചെറുത്തുനില്‍പ്പ് മുഴുവന്‍ ഭീകരവാദമാണെന്ന് തോന്നിപ്പിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ആ നിലപാടുമായി യോജിക്കുന്നത് നിങ്ങളെ പലസ്തീന്‍ വിരുദ്ധ നിലപാടിലെത്തിക്കുന്നു;'' ഷാത്ത് പ്രസ്താവിച്ചു, ഷാത്തിന്റെ സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് ചുവന്ന പരവതാനി വിരിച്ച ഇന്ത്യാ ഗവണ്‍മെന്റ് "അറഫാത്താണ് ഞങ്ങളുടെ ബിന്‍ലാദന്‍''എന്ന പ്രഖ്യാപനത്തെ പരോക്ഷമായെങ്കിലും അംഗീകരിക്കുകയായിരുന്നു.

യുപിഎ ഗവണ്‍മെന്റ് ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേല്‍ വ്യാഖ്യാനത്തിലും എന്‍ഡിഎ സര്‍ക്കാരിനെ പിന്തുടര്‍ന്നു. പലസ്തീന്റെ പുതിയ പ്രസിഡന്റ് മഹമൂദ് അബ്ബാസ് 2005 മേയ് മാസത്തില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പശ്ചിമേഷ്യന്‍ നയത്തില്‍ ഒരു പുതിയ തുടക്കത്തിന് ആഗ്രഹമോ, ആലോചനയോ ഇല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. പുതിയ പലസ്തീന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനുവേണ്ട പ്രാധാന്യം നല്‍കാതിരുന്നതും, അതില്‍ കാര്യമായ താല്‍പര്യമൊന്നും ഗവണ്‍മെന്റ് പ്രകടിപ്പിക്കാതിരുന്നതും "പലസ്തീന്‍ ജനതയുടെ അവകാശത്തിലുള്ള താല്‍പര്യക്കുറവുകൊണ്ടാണെങ്കില്‍ അത് അക്ഷന്ത്യവുമാണ്, "ദി ഹിന്ദു'' മുഖപ്രസംഗത്തിലെഴുതി. അക്രമം അവസാനിപ്പിക്കണമെന്ന ആഹ്വാനം തികച്ചും അപര്യാപ്തമാണെന്ന് ദിനപത്രം ചൂണ്ടിക്കാണിച്ചു. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെ ഇസ്രായേലിന്റെ സൈനിക നടപടികളുമായി തുലനം ചെയ്യുന്നുവെന്ന ധാരണയാണ് ഗവണ്‍മെന്റിന്റെ പ്രസ്താവന നല്‍കിയത്. പ്രസ്താവനയില്‍ പ്രശ്നത്തിന്റെ പ്രാഥമിക കാരണമായ "ഇസ്രായേലി അധിനിവേശത്തിന്റെ അപലപനം ഉള്‍പ്പെടുത്തേണ്ടിയിരുന്നു; 'ദി ഹിന്ദു' ചൂണ്ടിക്കാണിച്ചു.

ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേലിന്റെ വ്യാഖ്യാനം ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിക്കുന്നതും, ഇസ്രായേലിന്റെ യുദ്ധ സമ്പദ്ക്രമത്തെ പലസ്തീന്‍ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ഇന്ത്യ പിന്താങ്ങുന്നതും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.

*
ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക 26-11-2010