മനുഷ്യസമൂഹം അവശേഷിപ്പിച്ച ഭൌതികവസ്തുക്കളുടെ പഠനമാണ് ഭൌതികസംസ്കാരപഠനം. മനുഷ്യന്റെ ഭൌതികസംസ്കാരചരിത്രത്തിന് 25 ലക്ഷം വര്‍ഷം പഴക്കമുണ്ട്. കല്ലുകൊണ്ടാണ് മനുഷ്യന്‍ ആദ്യമായി ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കിയത്. പുരാവസ്തുശാസ്ത്രപ്രകാരം 25 ലക്ഷം വര്‍ഷത്തിന് മുമ്പ് ശിലായുഗത്തിലായിരുന്നു അതിന്റെ തുടക്കം. അന്നുമുതല്‍ മനുഷ്യനുണ്ടാക്കിയ വസ്തുക്കളുടെ പഠനഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഭൌതികസംസ്കാരപഠനകേന്ദ്രം ലക്ഷ്യമാക്കുന്നത്.
മാനവചരിത്രത്തിലെ ചെറിയ കാലയളവിനെക്കുറിച്ച് മാത്രമേ (ഏറിയാല്‍ 10,000 വര്‍ഷം) എഴുത്തിന്റെയും വ്യവഹാരങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയൂ. അതായത്, മനുഷ്യ ചരിത്രം ഏതാണ്ട് മുഴുവനായും അടയാളപ്പെടുത്തിയിരിക്കുന്നത് ഭൌതികാവശിഷ്ടങ്ങളിലാണ്. ഇവയുടെ പഠനം വെല്ലുവിളി നിറഞ്ഞതാണ്. കേരളത്തിലെ സാഹചര്യത്തില്‍ പറഞ്ഞാല്‍ പുരാവസ്തുക്കളുടെ ദൌര്‍ലഭ്യം മുതല്‍ പുരാവസ്തു വിജ്ഞാനശാഖയോടുണ്ടായിരുന്ന താല്‍പ്പര്യക്കുറവുവരെ പലതും ഇത്തരം പഠനശ്രമങ്ങള്‍ക്ക് തടസ്സമായി. ഈ സാഹചര്യത്തില്‍ കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന ഭൌതികസംസ്കാര പഠനകേന്ദ്രത്തിന് വലിയ പ്രസക്തിയുണ്ട്.
ഭൌതികസംസ്കാരപഠനത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്ന് അതിന്റെ അന്തര്‍വിഷയീ സ്വഭാവമാണ്. അതായത്, ഭൌതികശാസ്ത്ര, സാമൂഹ്യശാസ്ത്ര, മാനവിക-ദാര്‍ശനിക വിഷയങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ഭൌതികസംസ്കാരപഠനം സാധ്യമാകൂ. സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ ഭൌതികസംസ്കാരപഠനം ലക്ഷ്യമാക്കുന്നത് ഭൌതികവസ്തുക്കളെ സാമൂഹ്യബന്ധങ്ങളില്‍ സ്ഥാപിക്കുക എന്നതാണ്.
മാനവിക വിഷയ സമീപനങ്ങളിലാകട്ടെ ഭൌതിക വസ്തുക്കളുടെ പിന്നിലെ മനസ്സുകളെയാണ് അപഗ്രഥിക്കുന്നത്. അതായത്, ആ വസ്തുക്കള്‍ നിര്‍മിച്ചവരുടെ ഭാവനയും ഭാഷയും കലാചാതുരിയും തുടങ്ങി അവരുടെ ആശയപ്രപഞ്ചമാകെ പുരാവസ്തുക്കളില്‍നിന്ന് കണ്ടെത്താനുള്ള പരിശ്രമം.
ഭൌതികസംസ്കാരപഠനത്തിന്റെ ദാര്‍ശനികതലവും ഇതോടൊപ്പം തിരിച്ചറിയേണ്ടതുണ്ട്. മാനവചരിത്രം പഠിച്ച ദാര്‍ശനികരില്‍ ചിലര്‍ മുന്നോട്ടുവച്ച ഒരു കാഴ്ചപ്പാട് മനുഷ്യന്‍ പ്രാഥമികമായി ഭൌതിക സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നാണ്. മനുഷ്യമോചനത്തെ ലക്ഷ്യമാക്കുന്ന ദര്‍ശനങ്ങള്‍ ഇപ്പോഴും ഭൌതികതയ്ക്കുള്ള പ്രാഥമികതയെ അംഗീകരിക്കുന്നുണ്ട്. ചരിത്രം, പരാജിതരുടെയും തിരസ്കൃതരുടെയും ചരിത്രം കൂടിയാകണമെങ്കില്‍ മനുഷ്യജീവിതത്തിന്റെ ഭൌതിക പരിസരങ്ങളെ ശ്രദ്ധാപൂര്‍വം വിശകലനം ചെയ്യേണ്ടതുണ്ട്. ഭൌതികസംസ്കാരപഠനം അതിന് വഴിയൊരുക്കുന്നു.
ശാസ്ത്രവിഷയങ്ങളുടെ പിന്‍ബലമില്ലാതെ ഭൌതികശാസ്ത്രപഠനം സാധ്യമല്ല. ഓരോ ഭൌതികവസ്തുവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കാലനിര്‍ണയം ചെയ്തും ഉറവിടം കണ്ടെത്തിയും മനസ്സിലാക്കേണ്ടതുണ്ട്. ഈ പഠനങ്ങളില്‍ ഫിസിക്സും കെമിസ്ട്രിയും മാത്രമല്ല സസ്യശാസ്ത്രവും ഭൌമശാസ്ത്രവും പങ്കാളിയാകും. ഓരോ ഭൌതികസംസ്കാരത്തിന്‍മേലും പ്രകൃതിയും പാരിസ്ഥിതിക ഘടകങ്ങളും വഹിച്ച പങ്കും ഇതിലൂടെ മനസ്സിലാക്കാനാകും.
കേരളത്തെ ലോകപുരാവസ്തു ഭൂപടത്തില്‍ അടയാളപ്പെടുത്തിയ പട്ടണം പുരാവസ്തു ഗവേഷണ പദ്ധതിയാണ് മുസിരിസ് പദ്ധതി പ്രദേശത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഈ പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് സാഹചര്യമൊരുക്കിയത്. ഇന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി കേന്ദ്രം ഉദ്ഘാടനം ചെയ്യും. ദക്ഷിണേഷ്യയില്‍ പ്രധാനമായ പുരാവസ്തുസ്ഥാനമായി പട്ടണം മാറിക്കഴിഞ്ഞു. കഴിഞ്ഞ നാല് സീസണുകളിലായി അവിടെനിന്ന് ലഭിച്ച പുരാവസ്തുക്കളുടെ വൈവിധ്യവും എണ്ണവും അതിശയിപ്പിക്കുന്നതാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ നിര്‍വചനപ്രകാരമുള്ള പുരാവസ്തുക്കള്‍ മാത്രം ഏതാണ്ട് 50,000ന് അടുത്തുവരും. ഇതിന് പുറമെയാണ് 30 ലക്ഷത്തോളം വരുന്ന മൺപാത്ര കഷ്ണങ്ങള്‍. ഇവയില്‍ മഹാഭൂരിപക്ഷവും തദ്ദേശീയങ്ങളാണ്. മെഡിറ്ററേനിയന്‍, ചെങ്കടല്‍, പശ്ചിമേഷ്യന്‍ സമൂഹങ്ങളില്‍ നിര്‍മിച്ചവയും ഇന്ത്യന്‍ മഹാസമുദ്ര തീരപ്രദേശങ്ങളില്‍ കണ്ടുവരുന്ന മൺപാത്രങ്ങളും ധാരാളമുണ്ട്. ഇവയെല്ലാം പട്ടണത്തെ സവിശേഷമായ ബഹുസംസ്കാരവിനിമയ കേന്ദ്രമാക്കുന്നു. 2000 വര്‍ഷത്തിനുമുമ്പുള്ള പുരാവസ്തുക്കള്‍ ഇത്രയധികം ലഭിച്ച ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്.
ചെറുപുരാവസ്തുക്കളുടെ പറുദീസയായി പട്ടണത്തെ വിലയിരുത്തിയാല്‍ അതില്‍ തെറ്റുണ്ടാകില്ല. ഈ പശ്ചാത്തലത്തില്‍ ഭൌതികസംസ്കാരപഠനത്തിനായി പഠനകേന്ദ്രം സ്ഥാപിക്കുന്നതിലൂടെ കേരളം ഭാവിതലമുറയോട് അതിന്റെ സാംസ്കാരികവും ബൌദ്ധികവുമായ ചുമതലയാണ് നിര്‍വഹിക്കുന്നത്. പട്ടണം പുരാവസ്തുക്കള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായുമുള്ള ദേശീയ-അന്തര്‍ദേശീയ ബന്ധങ്ങള്‍ ഈ പഠനകേന്ദ്രത്തിന്റെ ലക്ഷ്യവ്യാപ്തിയെ പലമടങ്ങ് വര്‍ധിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രവിഷയങ്ങള്‍, മാനവിക വിഷയങ്ങള്‍, ഭൌതികശാസ്ത്രവിഷയങ്ങള്‍ എന്നിവയുടെ പങ്കാളിത്തമുള്ള മാസ്റ്റേഴ്സ്, എംഫില്‍, പിഎച്ച്ഡി കോഴ്സുകളാണ് കേന്ദ്രത്തിലുണ്ടാകുക. അന്തര്‍ദേശീയതലത്തില്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം കരിക്കുലം. എംഎ തലത്തില്‍ ഇറ്റലിയിലെ റോം, കസിനോ സര്‍വകലാശാലകള്‍ ഇന്തോ-ഗ്രീക്ക്-റോമന്‍ കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട കോഴ്സ് രൂപപ്പെടുത്താന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. എംഫില്‍ കോഴ്സിന് ആവശ്യമായ സഹകരണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിയോളജി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സര്‍വകലാശാലകളുമായ കെസിഎച്ച്ആര്‍ ഉണ്ടാക്കിയ ഉടമ്പടികള്‍ സംസ്കൃത സര്‍വകലാശാല അംഗീകരിക്കുകയാണെങ്കില്‍ ഈ കോഴ്സുകള്‍ അന്താരാഷ്ട്രനിലവാരത്തില്‍ തന്നെ ആരംഭിക്കാന്‍ കഴിയും. പിഎച്ച്ഡി തലത്തില്‍ അക്കാദമിക് സഹകരണം വാഗ്ദാനം ചെയ്ത സര്‍വകലാശാലകളില്‍ പട്ടണം ഗവേഷണപദ്ധതിയുമായി സഹകരിക്കുന്ന അമേരിക്കയിലെ ഡെലവയര്‍ സര്‍വകലാശാല, ബ്രിട്ടനിലെ ഡറാം സര്‍വകലാശാല തുടങ്ങിയവ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമായി അരഡസനിലേറെ സ്ഥാപനങ്ങളുണ്ട്.
ഏതെങ്കിലും വിജ്ഞാനശാഖയില്‍ അടിസ്ഥാനയോഗ്യതയുള്ള ആര്‍ക്കും ഭൌതികസംസ്കാരപഠനത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ കോഴ്സുകളില്‍ പ്രവേശനം നേടാം. ശങ്കരാചാര്യ സര്‍വകലാശാലയും മറ്റുസര്‍വകലാശാലകളും സഹകരിച്ചാല്‍ വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും കൈമാറ്റം ഉള്‍പ്പെടെയുള്ള പദ്ധതിയും നടപ്പാക്കാനാകും.
റോമില ഥാപ്പര്‍, യൂറോപ്യന്‍ ആര്‍ക്കിയോളജി ചെയര്‍ പ്രൊഫ. ക്രിസ് ഗോഡ്‌സൺ, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ആര്‍ക്കിയോ സയന്‍സ് ഡയറക്ടര്‍ പ്രൊഫ. മാര്‍ക്ക് പൊളാര്‍ഡ് എന്നിവര്‍ ഈ കേന്ദ്രത്തിന്റെ കരടുരൂപം തയ്യാറാക്കുന്നതിലും ഉപദേശകസമിതിയില്‍ അംഗമാകുന്നതിലും കാണിച്ച താല്‍പ്പര്യം അഭിമാനകരമായ കാര്യമാണ്. കോഴ്സുകള്‍ക്ക് ഫീല്‍ഡ് പഠനം നിര്‍ബന്ധമായിരിക്കും. ഇതിന് പുറമെ ഹെറിറ്റേജ് മാനേജ്‌മെന്റില്‍ പ്രായോഗിക പരിശീലനത്തിനുള്ള അവസരവുമുണ്ടായിരിക്കും. പുരാവസ്തുപഠനത്തിനുള്ള ലാബോറട്ടറികള്‍, കൺസര്‍വേഷന്‍ കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അറിവും വൈദഗ്ധ്യവും സ്വരൂപിക്കാനും ഈ പഠനകേന്ദ്രം ശ്രമിക്കുന്നതായിരിക്കും.
*****
പ്രൊഫ. പി ജെ ചെറിയാന്‍, കടപ്പാട് : ദേശാഭിമാനി 28-02-2011
(പട്ടണം പുരാവസ്തു ഗവേഷണപദ്ധതി ഡയറക്ടറാണ് ലേഖകന്‍)
Showing posts with label ചിത്രം. Show all posts

Monday, February 28, 2011
Tuesday, February 15, 2011
നീതിയുടെ പേരില്‍ ക്രൂരതകള്‍
14-16 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നിലനിന്നിരുന്ന ദണ്ഡ നീതിയെപ്പറ്റി വി ആര്‍ പരമേശ്വരന്‍പിള്ള (ജീവിതകാലം മുഴുവന്‍ പ്രാചീന ലിഖിതങ്ങള്‍ പഠിക്കാന്‍ വിനിയോഗിച്ച പണ്ഡിതനാണ് അദ്ദേഹം) എഴുതിയപ്പോള്‍ അന്ന് നീതിയുടെ പേരില്‍ നടപ്പാക്കിയിരുന്ന ക്രൂരതകളിലെ വേദനയാണ് പകര്‍ന്നുതന്നത്.
അദ്ദേഹം എഴുതി:
"നാട്ടുകാരായ ഭരണാധിപന്മാരും വിദേശികളായ ഭരണാധിപന്മാരും നടത്തിവന്ന നീതിനിര്‍വഹണരീതി അറിയുമ്പോള്‍ ആരുടെ ഹൃദയവും അത്യധികം വേദനപ്പെടാതിരിക്കയില്ല. ന്യായത്തിന്റെ പേരില്‍ നടത്തിവന്ന ക്രൂരകൃത്യങ്ങള്‍ അനന്തമാണ്. കുറ്റക്കാരെ ശിക്ഷിക്കുന്നതില്‍ ജാതിക്കും സ്ഥാനമുണ്ടായിരുന്നു. മനുസ്മൃതി, വ്യവഹാരമാല മുതലായവയിലെ വിധികളെയാണ് പ്രാസ്വിപാകന്മാര്‍ പിന്തുടര്‍ന്നിരുന്നത്.''
വിധികര്‍ത്താക്കള്‍ മുഴുവന്‍ ബ്രാഹ്മണര്‍. അല്ലെങ്കില്‍ അവരുടെ ഹിതംമാത്രം നടപ്പിലാക്കാന്‍ ബദ്ധശ്രദ്ധരായ രാജാക്കന്മാരോ പ്രഭുക്കന്മാരോ.
അവരൊഴികെയുള്ള സാധാരണക്കാരുടെ താല്‍പ്പര്യങ്ങളോ സത്യാവസ്ഥയോ പരിഗണിക്കപ്പെട്ടിരുന്നില്ലെന്ന് ചുരുക്കം. അന്നത്തെ വിധികള്‍ പരിശോധിച്ചാല്‍ കാണാവുന്ന യാഥാര്‍ഥ്യമാണിത്.
എത്രതന്നെ വലിയ കുറ്റംചെയ്താലും ഈ വിധികര്‍ത്താക്കളുടെ വംശക്കാരെ തൊടാന്‍പോലും നോക്കിയില്ല എന്നത് അന്നത്തെ അവസ്ഥയുടെ ഭീകരമുഖമാണ് കാട്ടിത്തരുന്നത്. ബാര്‍ബോസ കേരളത്തിലെ ശിക്ഷാസമ്പ്രദായങ്ങളെപ്പറ്റി പറയുന്നതിതാണ്:
"പരമ്പരാഗതമായി ആചരിച്ചുവരുന്ന നീതിന്യായ വ്യവസ്ഥകളനുസരിച്ചാണ് കുറ്റക്കാര്‍ക്കുള്ള ശിക്ഷകള്‍ നല്‍കിയിരുന്നത്. അതിന് പ്രത്യേക ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരേ കുറ്റംതന്നെ വ്യത്യസ്ത മതക്കാരും ജാതിക്കാരും ചെയ്യുന്നതായാല്‍ ശിക്ഷകളുടെ രൂപത്തിന് വ്യത്യാസം വരും. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാള്‍ കളവുകുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഉടന്‍ വധശിക്ഷ ലഭിക്കുകയായി. അവന്റെ ശിരസ് അറുത്ത് കഴുവിന്മേല്‍ പുറംചേര്‍ത്ത് കുത്തിനിര്‍ത്തി കൈകാലുകള്‍ നാലുകുറ്റികളിന്മേല്‍ വലിച്ച് അകത്തിക്കെട്ടിയിട്ട് തല കഴുവിന്റെ തലയ്ക്കല്‍ കുത്തിനിര്‍ത്തുകയാണ് പതിവ്. ക്രിസ്ത്യാനിയാണ് കുറ്റക്കാരനെങ്കില്‍ കുത്തിക്കൊല്ലുകയാണ് പതിവ്, കഴിവേറ്റില്ല. കണ്ടെടുക്കുന്ന കളവുമുതലിനവകാശി ഉടമസ്ഥനല്ല; കാര്യക്കാരനാണ്. കളവു മുതല്‍ കിട്ടിയിട്ടും കള്ളനെ കിട്ടിയില്ലെങ്കില്‍ ആ മുതല്‍ കുറേക്കാലം സൂക്ഷിച്ചുവെക്കും. ഒരു നിശ്ചിത കാലയളവിനുള്ളില്‍ കള്ളനെ പിടിച്ചു ശിക്ഷിക്കാന്‍ കഴിയാതെ വന്നാല്‍ കളവുമുതലിന്റെ മുക്കാല്‍ഭാഗം ഉടമസ്ഥന് ഏല്‍പ്പിച്ചുകൊടുക്കും. കാല്‍ഭാഗം കാര്യക്കാരനും എടുക്കും. കള്ളന്‍ കുറ്റം സമ്മതിക്കാതെ വരികയാണെങ്കില്‍ തടവില്‍ പാര്‍പ്പിച്ച് ഭേദ്യംചെയ്യും. എന്നിട്ടും കുറ്റം സമ്മതിക്കാത്ത പക്ഷം അന്യായക്കാരനെ വരുത്തും. പ്രതിയെ വിട്ടയക്കണോ അതോ സത്യപരീക്ഷ നടത്തണോ എന്ന് തീരുമാനിക്കേണ്ടത് അന്യായക്കാരനാണ്. സത്യപരീക്ഷ നടത്താനാണ് അയാളാവശ്യപ്പെടുന്നതെങ്കില്‍ കുറ്റവാളിയെ കുളിപ്പിച്ച് പ്രധാന ക്ഷേത്രസന്നിധിയിലേക്ക് കൊണ്ടുപോകുന്നു. ക്ഷേത്രനടയില്‍വെച്ചാണ് സത്യപരീക്ഷ നടത്തുക.''
കുറ്റവാളി മുസ്ളിം ആണെങ്കില്‍ തിളച്ച എണ്ണയില്‍ മുക്കുന്നതിന് പകരം പഴുപ്പിച്ച ഇരുമ്പ് നക്കിക്കും. നാക്ക് പൊള്ളിയാല്‍ കൊല്ലും; ഇല്ലെങ്കില്‍ വിട്ടയക്കും. മോഷണത്തിനും വ്യഭിചാരത്തിനും കൊലപാതകത്തിനും കുറ്റവാളിയുടെ തലവെട്ടിയിരുന്നു. കള്ളസാക്ഷി പറയുന്നവര്‍ക്കും മരണശിക്ഷ നല്‍കിയിരുന്നു.
ഒരു പാക്ക് മോഷ്ടിച്ചതിന് ഒരാളെ വധിച്ചു എന്ന് ഇബന്‍ബതൂത്ത രേഖപ്പെടുത്തി. മൂന്ന് തേങ്ങ മോഷ്ടിച്ചവനെ കഴുവേറ്റിയെന്ന് ബര്‍ത്തലോമ്യോയും രേഖപ്പെടുത്തിയിട്ടുണ്ട്. തേങ്ങയുടെ ഉടമസ്ഥന്‍ ശൂദ്രനായിരുന്നു. മോഷ്ടാവ് ഈഴവനും. ശൂദ്രന്‍ പരാതിപ്പെട്ടു. ആറ് വൈദികര്‍ സ്മൃതികളും ധര്‍മസൂത്രങ്ങളും സസൂക്ഷ്മം പരിശോധിച്ച് വിധികല്‍പ്പിച്ചു; തൂക്കിലേറ്റാന്‍.
ചില്ലറ മോഷണങ്ങള്‍ക്കുള്ള ശിക്ഷ അടിയാണ്. മുക്കാലിയില്‍ കെട്ടിയുള്ള അടി-കരക്കുടിശ്ശിക, ആട്മോഷണം, കോഴി മോഷണം മുതലായവക്ക് ശിക്ഷ നടപ്പാക്കുന്നത് പൊതുസ്ഥലത്ത് വെച്ചോ നാല്‍ക്കവലകളില്‍ വെച്ചോ. കുറ്റത്തിന്റെ സ്വഭാവം നോക്കിയാണ് അടി-ഏറിയും കുറഞ്ഞുമിരിക്കും.
നേരത്തെ പൊതുജനങ്ങളെ അറിയിച്ചാണ് ശിക്ഷ നടപ്പാക്കുന്നത്. കുറ്റവാളിയെ ഒരു മുക്കാലിയില്‍ പുറംതിരിച്ച് കെട്ടിയശേഷം ഇതിന് പ്രത്യേകം പരിശീലനം നേടിയവരാണ് അടിശിക്ഷ നടപ്പാക്കുന്നത്. മുതുകിലാണ് അടി വീഴുന്നത്. ഓരോ അടിക്കും തൊലി പൊളിയും.കുറ്റവാളി തളര്‍ന്നുവീഴുമ്പോള്‍ കെട്ടഴിച്ചു കുറച്ച് വിശ്രമം കൊടുക്കും, വീണ്ടും തുടരും. അടി കൂടാനോ കുറയാനോ പാടില്ല. അത് നോക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥനുണ്ട്.
കഠിനമായ കുറ്റങ്ങള്‍ക്ക് ആനക്കാലില്‍ കെട്ടിവലിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഏത് അവയവം കൊണ്ടാണോ കുറ്റം ചെയ്തത് ആ അവയവം നശിപ്പിക്കുകയായിരുന്നു മറ്റൊരു ശിക്ഷാക്രമം. നാക്ക്, മൂക്ക്, ചെവി, വിരല്‍ എന്നിവ ഛേദിച്ചുകളയല്‍ അസാധാരണമായിരുന്നില്ല. നില്‍ക്കാനോ ഇരിക്കാനോ കഴിയാത്തവിധം ഇടുങ്ങിയ അഴിക്കൂട്ടില്‍ ആണ് തടവുകാരെ അടച്ചിരുന്നത്.
ഈ പറഞ്ഞ ശിക്ഷകളൊക്കെ ശൂദ്രന്മാര്‍ക്കും അടിയാന്മാര്‍ക്കുമായിരുന്നു. പ്രഭുക്കന്മാരെയും ബ്രാഹ്മണരെയും അടിശിക്ഷക്കോ തടവുശിക്ഷക്കോ വിധേയരാക്കിയിരുന്നില്ല. ഉയര്‍ന്ന ജാതിക്കാര്‍ ധര്‍മവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഭ്രഷ്ട് കല്‍പ്പിക്കും. അത്രമാത്രം.
എന്ത് കുറ്റം ചെയ്താലും ബ്രാഹ്മണനെ പീഡിപ്പിക്കാന്‍ പാടില്ല. രാജാവിന് അയാളെ തൊടാന്‍ അധികാരമില്ല. പരമാവധി ചെയ്യാവുന്നത് തന്റെ രാജ്യത്തുനിന്നും പുറത്താക്കല്‍ മാത്രമാണ്. ബ്രാഹ്മണരെ ശിക്ഷിക്കാനുള്ള അധികാരം ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്കാണ്.
സമുദായം അയാളെ മറ്റുള്ളവരുമായി കൂടിക്കഴിയുന്നതിനെ വിലക്കുമായിരുന്നു. ഒരേ കുറ്റത്തിന് അന്ന് വിധിച്ചിരുന്ന ശിക്ഷ നോക്കുക. ഒരു ശൂദ്രന്‍ ബ്രാഹ്മണ സ്ത്രീയെ പ്രാപിച്ചാല്‍ അയാളെ നപുംസകമാക്കി വിടണമെന്ന് വിധി. വൈശ്യന്‍ ബ്രാഹ്മണസ്ത്രീയെ പ്രാപിച്ചാല്‍ അവനെ ഒരു വര്‍ഷം കാരാഗൃഹത്തില്‍ പാര്‍പ്പിക്കും. അതിന്ശേഷം അവന്റെ സര്‍വസ്വവും കണ്ടുകെട്ടും. അതേ കുറ്റം ക്ഷത്രിയന്‍ ചെയ്താല്‍ ആയിരം പണം പിഴനല്‍കണം, പിന്നെ കഴുതമൂത്രം തലയില്‍ പുരട്ടി മുണ്ഡനം ചെയ്യും.
"14-ാം നൂറ്റാണ്ടിലെ വേണാട്ടില്‍നിന്നു ലഭിക്കുന്ന ചില രേഖകളില്‍ പുറത്തുനിന്ന് കുടിയിരുത്തിയ ബ്രാഹ്മണരെ പലതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ഊരായ്മയും സംബന്ധവും ഒഴിവാക്കി പുറത്താക്കിയതായി പറയുന്നുണ്ട്. ബ്രാഹ്മണരെ ക്ഷേത്രങ്ങളുടെ മാനേജ്മെന്റിനായി കൊണ്ടുവന്നു കുടിയിരുത്തുമ്പോള്‍ അവര്‍ക്ക് നല്‍കിയിരുന്ന അവകാശങ്ങളായിരുന്നു ഊരായ്മ'' (ഡോ. കെ എന്‍ ഗണേശ്, കേരളത്തിന്റെ ഇന്നലെകള്‍).
കേട്ടാല്‍ ആരും ഞെട്ടിപ്പോകും വേലുത്തമ്പിയുടെ നടപടി എന്നാണ് "തിരുവിതാംകൂര്‍ ചരിത്ര''ത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഞെട്ടിക്കുന്ന കുറെ സംഭവങ്ങള്‍ അദ്ദേഹം വിവരിച്ചിട്ടുമുണ്ട്.
നോക്കുക:
"ഏതെല്ലാം തരത്തിലുള്ള ശിക്ഷകളായിരുന്നു അഴിമതി തെളിയിക്കപ്പെട്ടാല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ഈ കഠിന ചിത്തനായ ദളവ നല്‍കിയിരുന്നതെന്ന് വിവരിക്കുക പ്രയാസംതന്നെ. ചിലതുമാത്രം ഇവിടെ സൂചിപ്പിക്കാം. സര്‍ക്കാര്‍ പണാപഹരണത്തിന് നല്‍കിയിരുന്ന ശിക്ഷ ദീര്‍ഘകാല തടങ്കലായിരുന്നു. ചിലപ്പോള്‍ വധശിക്ഷയും നല്‍കും; കൂടാതെ കുറ്റകൃത്യത്തിന്റെ അളവ് വ്യത്യാസം നോക്കാതെ കുറ്റവാളിയുടെ കുടുംബസ്വത്ത് മുഴുവന്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ കൃത്രിമം കാണിച്ചിരുന്നവരുടെ വലതുകൈയോ വലതുകൈയിലെ വിരലോ മുറിച്ചുകളഞ്ഞിരുന്നു. കൈക്കൂലി വാങ്ങുന്നവരെ പൊതുനിരത്തിലോ കമ്പോളങ്ങളിലോ വെച്ച് പുറത്തുചാട്ടകൊണ്ടടിക്കുകയായിരുന്നു പതിവ്. കള്ളസാക്ഷി പറയുകയോ കള്ളസത്യം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് കൊടുത്തിരുന്ന ശിക്ഷ മൂക്കും ചെവിയും ഛേദിക്കുകയെന്നതാണ്. കൃഷിക്കാരെ ദ്രോഹിക്കുന്നവര്‍ക്ക് ദേഹദണ്ഡനശിക്ഷയാണ്. അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്യും. ഉദ്യോഗസ്ഥന്മാരുടെ പേരില്‍ തെളിയുന്ന ഏത് കേസിനും ശരീരദണ്ഡനവും സ്വത്ത് കണ്ടുകെട്ടലും സര്‍വസാധാരണമായിരുന്നു. മനുസ്മൃതിയിലും മുസ്ളിം നിയമങ്ങളിലും അപാര പാണ്ഡിത്യമുണ്ടായിരുന്ന ദളവ നീതിന്യായ നിര്‍വഹണം നടത്തിയിരുന്നത് ഇവക്കനുസൃതമായിട്ടായിരുന്നു. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമിതുപോലെതന്നെ ഏറ്റവും കഠിന ശിക്ഷകളാണ് നല്‍കിയിരുന്നത്. പോക്കറ്റടി, പൂട്ടുകള്‍ തുറന്നുള്ള മോഷണം എന്നിവയ്ക്ക് കുറ്റക്കാരുടെ കൈയോ അഥവാ വിരലോ മുറിച്ചുകളയുകയായിരുന്നു ചെയ്തിരുന്നത്. സ്ത്രീകളെ അപമാനിക്കുകയോ, ബലാല്‍സംഗം നടത്തുകയോ ചെയ്യുന്നവര്‍ വധശിഷക്ക് വിധേയരായിരുന്നു. ഫലമൂലാദികള്‍ കളവുനടത്തുന്നവര്‍ക്ക് ലഭിച്ചിരുന്ന ശിക്ഷ ദേഹദണ്ഡനം, ചില പ്രത്യേക അംഗഛേദം, ശൂലത്തില്‍ തറയ്ക്കല്‍ അല്ലെങ്കില്‍ പൊതുസ്ഥലങ്ങളിലുള്ള വൃക്ഷങ്ങളില്‍ ആണിയടിച്ചു നിര്‍ത്തല്‍ എന്നിവ.
ഇത്തരം ക്രൂരവും ഭയാനകവുമായ ശിക്ഷാനടപടികള്‍കൊണ്ട് ഭീകരമായ ഒരു ഭരണസംവിധാനം അദ്ദേഹം സൃഷ്ടിക്കുകയും അതിന്റെ ഫലമായി സര്‍ക്കാരുദ്യോഗസ്ഥന്മാരോ, ജനങ്ങള്‍ തന്നെയോ, കുറ്റകൃത്യങ്ങള്‍ ചെയ്യുക എന്നത് കേള്‍ക്കാനില്ലാത്ത കാര്യമായിത്തീര്‍ന്നു. ഉദ്യോഗസ്ഥന്മാരുടെയും തെമ്മാടികളുടെയും കുറ്റവാളികളുടെയും മനസ്സുകളില്‍ ദളവയുടെ പൊക്കമേറിയതും കരുത്തുറ്റതുമായ പ്രൌഢരൂപം ഒരു പേടിസ്വപ്നംപോലെ എപ്പോഴും തങ്ങിനിന്നു.''
കാന്റര്‍ വിഷര്‍ 1723ല്‍ ചൂണ്ടിക്കാട്ടി; ജാതി ഭ്രഷ്ടരും ഗുരുത്വമുള്ള തെറ്റുകള്‍ ചെയ്തവരുമായ നായന്മാരെയും ചോകന്മാരെയും മറ്റും രാജാക്കന്മാര്‍ അടിമകളാക്കിയിരുന്നു!
*****
ആണ്ടലാട്ട്, കടപ്പാട് : ദേശാഭിമാനി വാരിക

Friday, January 14, 2011
ശിഷ്ടാചാരം
"ഉയര്‍ന്ന ജാതിക്കാരെ കാണുമ്പോള്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്ന വസ്ത്രം എടുത്തുമാറ്റിയാണ് ബഹുമാനം കാണിക്കേണ്ടത്'' (റവ. മെറ്റിയര്‍)
ഇത് അന്നത്തെ അംഗീകൃത ശിഷ്ടാചാരം.
അത്ഭുതപ്പെടാനൊന്നുമില്ല. ഈ ശിഷ്ടാചാരത്തെപ്പറ്റി പറയുമ്പോള്‍ പ്രൊഫ. ഇളങ്കുളം കുഞ്ഞന്‍പിള്ള കാര്‍ത്തികപ്പള്ളി രാജാവിന്റെ ഒരു വിളംബരം എടുത്തുകാണിക്കുന്നു.
"നമ്മുടെ രാജ്യത്ത് സ്വജാതിയിലോ
ഉയര്‍ന്ന ജാതിയിലോപെട്ട പുരുഷന്
വശംവദയാകാത്ത സന്മാര്‍ഗഹീനകളായ
സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ
ഉടന്‍ വധിക്കേണ്ടതാകുന്നു''
ഡച്ച്, പോര്‍ച്ചുഗീസ് ഗ്രന്ഥകാരന്മാരുടെ വിവരണങ്ങളില്‍ രാജകല്‍പ്പന എല്ലാവരും അനുസരിച്ചിരുന്നതായി കാണാമെന്നും അദ്ദേഹം പറയുന്നു.
ഇത് അന്നെത്രമാത്രം പ്രബലമായിരുന്നു. രണ്ടുദാഹരണങ്ങള്‍ നോക്കുക.
ആദ്യത്തേത് പതിനെട്ടാം ശതകത്തില്‍ നടന്നത്. കുറച്ചുകാലം ഒരു യൂറോപ്യന്‍ താവളത്തില്‍ താമസിച്ചിരുന്ന ഒരു സ്ത്രീ മാറുമറച്ചുകൊണ്ട് ആറ്റിങ്ങല്‍ റാണിയുടെ അരികിലെത്തി. സദാചാരബോധനിരതയായ റാണി അവളുടെ മുലകള്‍ മുറിച്ചുകളയാന്‍ ഉടന്‍ കല്‍പ്പിച്ചു.
മറ്റൊന്ന് കൊച്ചിയിലാണ്. തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ കൊച്ചി രാജകുടുംബത്തിലെ ഒരു അമ്മറാണി ഉള്ള സമയം. പ്രഭുകുടുംബത്തില്‍പ്പെട്ട ഒരു നായര്‍യുവതി റവുക്കയും ധരിച്ചു ചെന്നു. രാജകിങ്കരന്മാര്‍ അവളോട് റവുക്ക അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. അവള്‍ തയാറായില്ല. അവര്‍ ഉടനെ അത് വലിച്ചുകീറി.
രാജാവിനോട് ഇക്കാര്യം അറിയിച്ചു; പരാതി പറഞ്ഞു. ഫലമുണ്ടായില്ല. മറുപടിപോലും കിട്ടിയില്ല. ശിഷ്ടാചാരം നടപ്പാക്കാന്‍ ബാധ്യസ്ഥനായ രാജാവ് അത് പാലിക്കാന്‍ കല്‍പ്പനയിറക്കി. ജാക്കറ്റിട്ടുകൊണ്ടു അമ്പലത്തില്‍വരുന്ന നായര്‍ യുവതികളെ കയറ്റണ്ടാ എന്നൊരു കല്‍പ്പന ക്ഷേത്രത്തില്‍ എത്തി. ജാക്കറ്റില്‍ റവുക്കയും പെടും എന്നുപറഞ്ഞു റവുക്ക അഴിപ്പിക്കാന്‍ വടിയുമായി ക്ഷേത്രഅധികാരികള്‍ കാവലിരുന്നു.
ഉദ്യോഗസ്ഥന്മാരെയും മറ്റും കാണുമ്പോള്‍ സ്ത്രീകള്‍ മേല്‍മുണ്ട്എടുത്തുമാറ്റണ്ട എന്ന് 1856ല്‍ ഒരു വിളംബരമുണ്ടായി. പക്ഷേ പിന്നെയും ആറേഴ് പതിറ്റാണ്ട് 'ശിഷ്ടാചാരം' നിലനിന്നു.
മുലക്കരം
അധികാരമുള്ളതിന്റെ ധൈര്യത്തില്‍ നടപ്പാക്കിയ അക്രമപ്പിരിവുകള്‍ക്കെതിരെ പ്രതിഷേധങ്ങളൊന്നും പ്രകടിപ്പിച്ചില്ലെ ഒരാളും? നമ്മുടെ ചരിത്രപുസ്തകങ്ങളിലൊന്നും അതിന്റെ സൂചന കാണാനില്ല. അതിനെപ്പറ്റി തിരക്കണമെന്ന് അവര്‍ക്ക് തോന്നിയിട്ടും ഉണ്ടാവില്ല. പൊന്നുതമ്പുരാക്കന്മാരെ വാഴ്ത്താനുണ്ടല്ലോ അവര്‍ക്കേറെ.
എതിര്‍പ്പുണ്ടായിരുന്നു . ശക്തമായ എതിര്‍പ്പ്.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുലക്കരത്തിനെതിരായി ചേര്‍ത്തലക്കാരി നടത്തിയ പ്രതിഷേധം. (അവരുടെ പേരുപോലും അറിയില്ല)
ഇതിലും വലിയൊരു പ്രതിഷേധം ആര്‍ക്കും കാട്ടാന്‍ കഴിയില്ല.
ആ പ്രതിഷേധം നന്മയുള്ള മനസ്സുകളില്‍ ഇന്നും ഒരു നീറ്റലുണ്ടാക്കും; അന്നത്തെ അധികാരിവര്‍ഗത്തിനുനേരെ ശക്തമായ രോഷമുണ്ടാക്കും.
ചേര്‍ത്തലയിലെ കാപ്പുന്തല കുടുംബത്തിലെ ഒരു ചെറുപ്പക്കാരിയാണ് അത് ചെയ്തത്.
മാത്തൂര്‍ പണിക്കന്മാര്‍ കുട്ടനാട് അടക്കിവാഴുന്ന കാലം. നാട്ടില്‍ എവിടെ ഒരു സ്ത്രീ പ്രസവിച്ചാലും ആ വിവരം മാത്തൂര്‍ പണിക്കരെ അറിയിക്കണം; മുലക്കരം ഒടുക്കണം. അതിനുശേഷം മാത്രമെ കുഞ്ഞിന് മുലയൂട്ടാന്‍പോലും പാടുള്ളൂ.
ഇതിന് അപ്പീലില്ല.
കാപ്പുന്തലയിലെ പെണ്ണ് പ്രസവിച്ചു. എന്നാല്‍ ആ വിവരം ആരെയും അറിയിച്ചില്ല. മാത്തൂര്‍ പണിക്കരെയും അറിയിച്ചില്ല.
പക്ഷേ ആ രഹസ്യം പുറത്തായി. പണിക്കരുടെ മുമ്പിലും വാര്‍ത്തയെത്തി. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ അയാള്‍ നേരിട്ടുതന്നെ വന്നു.
കാപ്പുന്തലയിലെ പ്രസവിച്ച ചെറുപ്പക്കാരി പെണ്ണ് വാതില്‍പ്പടി ചാരിനിന്നു, തല ഉയര്‍ത്തി.
അവളുടെ വിവരം അറിയിക്കാതെയുള്ള ധിക്കാരവും കൂസാതെയുള്ള നില്‍പ്പും അയാളെ ചൊടിപ്പിച്ചു. അയാള്‍ കോപത്തോടെ ചോദിച്ചു.
"നീയ്യ് എന്താടി തോന്ന്യാസി, മുലക്കരം തരാണ്ടേ?
"തരാമേ...''
അവള്‍ അകത്തേക്ക് പോയി.
പുറത്തേക്കു വന്ന അവള്‍ ഒരു തൂശനില അയാളുടെ മുമ്പില്‍ വച്ചു. ചോരയില്‍ നനഞ്ഞ രണ്ടു മുലകള്‍! അവള്‍ ചങ്കുറപ്പോടെ പറഞ്ഞു.
"ഇതാ മുലക്കരം. കൊണ്ടുപോയാട്ടെ'' അവള്‍ അവിടെ മറിഞ്ഞുവീണു.

Friday, August 20, 2010
വരയും വരേണ്യതയും
മനുഷ്യസത്തയെ ആത്മാവ്, ശരീരം എന്നിങ്ങനെ വിവേചിച്ച്, ആത്മാവിനെ മഹത്വത്തിന്റെ പീഠങ്ങളില്‍ പ്രതിഷ്‌ഠിക്കാനും ശരീരത്തെ രണ്ടാംകിട സ്ഥാനത്തേക്ക് മാറ്റി നിര്‍ത്താനുമുള്ള പ്രവണത ഭാരതീയ തത്വചിന്തയില്‍ വളരെ ശക്തമാണ്.
ശരീരനിഷ്‌ഠമായ ഏതനുഭൂതിയെയും കേവലതയുടെ സാമാന്യപരിധികളിലേക്ക് വെട്ടിച്ചുരുക്കിക്കൊണ്ട് ആത്മാവിന്റെ ഉത്കര്‍ഷത്തെ ഉദാത്തമായ ഒരനുഭൂതിമണ്ഡലത്തിലേക്ക് ഉയര്‍ത്തിനിര്‍ത്തുന്ന കാഴ്‌ച ഭാരതീയ കലാചിന്തകളിലും സുലഭമാണ്. രസാനുഭൂതിയടക്കമുള്ളവയെ ബ്രഹ്മാനന്ദവുമായി തുലനം ചെയ്യുന്നത് മേല്‍പ്പറഞ്ഞ കാരണത്താലാണ്. ആത്മീയതയെ ഭൌതികതക്ക് വിരുദ്ധമായി വിവേചിക്കുന്ന മനോഭാവം ശരീരത്തെയും രതിയെയും നിഷേധിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നു.
"നാരീ സ്‌തനഭര നാഭീദേശം
ദൃഷ്‌ട്വാ മാഗാ മോഹാവേശം
ഏതന്മാംസവസാദി വികാരം
മനസി വിചിന്തയ വാരംവാരം''
എന്ന അനുശാസനത്തിലൂടെ സ്‌ത്രീശരീരത്തെ നിഷേധിക്കുക എന്നതിന്റെ അനിവാര്യതയെ ശങ്കരാചാര്യര്‍ അതിശക്തമായി പ്രഖ്യാപിച്ചത് ഓര്‍ക്കുക. അദ്വൈതദര്‍ശനത്തിന്റെ ആവിഷ്‌ക്കര്‍ത്താവിലെന്നതുപോലെ ബുദ്ധമത/സന്ന്യാസ ദര്‍ശനത്തിലും സ്‌ത്രീശരീരത്തോടുള്ള നിഷിദ്ധമനോഭാവം വ്യക്തമാണ്.
പുരുഷാര്‍ഥങ്ങളിലൊന്നായി ഭാരതീയചിന്ത അവരോധിച്ചിട്ടുള്ള കാമത്തെ മറന്നോ, മറികടന്നോ മോക്ഷം എന്ന പരമപദം പ്രാപിക്കുക എന്നതാണ് വൈരാഗികളുടെ മതം. ഇതിന് കടകവിരുദ്ധമായി വിഷയാസക്തിയില്‍ അടിമുടി മുഴുകുകയും ശരീരനിഷ്‌ഠമായ ആനന്ദാനുഭൂതിക്ക് - രതിക്ക് -പരമമായ പ്രാധാന്യം കല്‍പ്പിക്കുന്ന ചിന്താരീതിയെ കലാത്മകമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ആവിഷ്‌ക്കാരങ്ങളും നമ്മുടെ നാട്ടില്‍ രൂപംകൊണ്ടിട്ടുണ്ട്. മണിപ്രവാളസാഹിത്യം സ്‌ത്രീവര്‍ണനാപരം മാത്രമല്ല, ഇന്ദ്രിയനിഷ്‌ഠമായ ഭോഗപരതക്ക് പരമമായ പ്രാധാന്യം കല്‍പ്പിക്കുന്നതുമാണ്. ദേവദാസികളുടെ കേശാദിപാദ വര്‍ണനകളോടൊപ്പം അവരുടെ കാമകേളീ വര്‍ണനകളും പച്ചയായി നിര്‍വഹിച്ച ഈ പ്രസ്ഥാനം ശരീരത്തെ അഥവാ ലൈംഗികതയെ കൈയും മെയ്യും മറന്ന് പരിലാളിച്ചു. ഫലമോ? കാവ്യനിഷ്‌ഠമായ ആനന്ദം അപ്രാപ്യമാവുകയും പാരായണാനുഭവം മിക്കവാറും ബീഭല്‍സമായി പരിണമിക്കുകയും ചെയ്‌തു. അടച്ചാക്ഷേപിച്ചുള്ള പറച്ചിലല്ല ഇത്.മണിപ്രവാള കാവ്യങ്ങളിലെ ചില കല്‍പ്പനകള്‍ ലാവണ്യപരതയില്‍ ഊന്നുന്നവയാണെന്ന് സമ്മതിക്കാതെയുമല്ല. പക്ഷേ, സ്‌ത്രീശരീരത്തെയും ലൈംഗികതയെയും ആ കാലഘട്ടം നോക്കിക്കണ്ടത് ഭോഗപരതയെ മുന്‍നിര്‍ത്തി മാത്രമായിരുന്നു എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. അതുകൊണ്ടുതന്നെ ഹൃദയാഹ്ളാദകത്വത്തിന് പകരം ജുഗുപ്‌സാദി ഭാവങ്ങളുയര്‍ത്തുന്ന അറപ്പും വെറുപ്പുമാണ് ഇത്തരം ആവിഷ്‌ക്കാരങ്ങള്‍ അവശേഷിപ്പിക്കുന്നത്.
സ്‌ത്രീശരീരത്തെ ഭയന്ന് അതില്‍നിന്ന് ഒളിച്ചോടുകയോ സ്‌ത്രീശരീരത്തെ ആസ്വദിച്ച് അതിനെ പരമാവധി ചൂഷണ വിധേയമാക്കുകയോ ചെയ്യുക എന്ന മട്ടില്‍ അത്യന്തം വിരുദ്ധധ്രുവങ്ങളിലാണ് നമ്മുടെ തത്വ-കലാചിന്തകളില്‍ സ്‌ത്രീശരീരവും ലൈംഗികതയും സ്ഥാനപ്പെട്ടിരിക്കുന്നത്. സവിശേഷമായ ഈ വൈരുധ്യം പശ്ചാത്തലമാക്കിക്കൊണ്ട് രാജാരവിവര്‍മയുടെ ചിത്രങ്ങളില്‍ സ്‌ത്രീശരീരത്തിന്റെ പ്രതിനിധാനം നിര്‍വഹിക്കുന്ന കലാത്മകമായ നിലപാടുകളും മൂല്യങ്ങളും എന്തെല്ലാമാണെന്ന് അന്വേഷിച്ചുനോക്കാം.
1848 മുതല്‍ 1906 വരെയാണ് രവിവര്‍മയുടെ ജീവിതകാലം. ചിത്രകാരന്മാരിലെ രാജാവ്, രാജാക്കന്മാരിലെ ചിത്രകാരന്‍ എന്നൊക്കെയുള്ള ക്ളീഷേകളിലൂടെ എത്രയെങ്കിലും വിവരിക്കപ്പെട്ടിട്ടുള്ള ഈ ചിത്രകാരന്‍ നമ്മുടെ സൌന്ദര്യബോധത്തെ എത്രത്തോളം നവീകരിക്കുകയും സംസ്‌ക്കരിക്കുകയുംചെയ്‌തു എന്നത് സവിശേഷപഠനം അര്‍ഹിക്കുന്നുണ്ട്. 1906 ആകുമ്പോഴേക്കും രവിവര്‍മയുടെ മരണം സംഭവിക്കുന്നത് സൂക്ഷ്‌മതയോടെ അടയാളപ്പെടുത്തേണ്ട വസ്‌തുതയാണ്. കാരണം വിശദീകരിക്കാം. അന്നേക്ക് കേരളീയ സമൂഹത്തില്‍ ആധുനികീകരണത്തിന്റെ മുന്നോടിയായ പല ചുവട് വെയ്പ്പുകളും നടന്നുകഴിഞ്ഞിരുന്നു. പുരോഗതിയിലൂന്നുന്ന ചിന്താപദ്ധതികളും പ്രവര്‍ത്തനവിധങ്ങളും (സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, സമരങ്ങള്‍) ജാതിവിരുദ്ധസമരങ്ങളും കീഴാളരുടെ മുന്നേറ്റശ്രമങ്ങളും സമത്വത്തിലൂന്നുന്ന സാമൂഹികവ്യവസ്ഥിതിക്ക് വേണ്ടിയുള്ള സംഘടിത സംരംഭങ്ങളും ഇവിടെ എടുത്തുപറയാം. ഇവയെല്ലാം പുരോഗതിയിലേക്കുള്ള കുതിപ്പിലെ നാഴികക്കല്ലുകളായി ചരിത്രം രേഖയാക്കിയിട്ടുമുണ്ട്. പക്ഷേ, ഈ കാലയളവില്‍ സ്‌ത്രീമുന്നേറ്റത്തെക്കുറിച്ച് എടുത്തുപറയത്തക്ക രേഖകള്‍ ഇല്ലാതെപോയി എന്നത് ശ്രദ്ധിക്കേണ്ട വസ്‌തുതയാണ്.
തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം നിര്‍ത്തലാക്കുന്നതിനും നടത്തിയ സമരം എന്ന നിലയില്‍ ചരിത്രപരവും സാംസ്‌ക്കാരികവുമായ പ്രാധാന്യം ഉള്‍ച്ചേരുന്ന 'ചാന്നാര്‍ ലഹള' (1823) മാത്രമായിരിക്കും മേല്‍പ്പറഞ്ഞതിന് ഒരപവാദം. സമരം നടന്ന് അനേകവര്‍ഷം പിന്നിട്ടിട്ടാണ് തിരുവിതാംകൂറിലെ അന്നത്തെ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത് (1859 ജൂലൈ 6) എന്നത് ചരിത്രവസ്‌തുതയാണ്. പ്രസ്‌തുത സമരത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ക്കല്ല ഇവിടെ ഊന്നല്‍. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗമായി കേരള സ്‌ത്രീ തരംതാഴ്ത്തപ്പെട്ടിരുന്ന ഒരു നീണ്ടകാലത്തെ ചരിത്രം നമുക്കുണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനാണ് മേല്‍പ്പറഞ്ഞ സമരസന്ദര്‍ഭം ഉദാഹരിച്ചത്. ഈ അവസ്ഥക്ക് പിന്നില്‍ പുരുഷാധികാരത്തിന്റെ അലിഖിതങ്ങളായ അനുശാസനങ്ങളായിരുന്നു എന്ന് തിരിച്ചറിയാന്‍ അധികം ക്ളേശമൊന്നും ആവശ്യമില്ല.
അരയ്‌ക്ക് മുകളില്‍ അനാവൃതങ്ങളായ സ്‌ത്രീശരീരങ്ങള്‍ ഗൃഹാന്തരങ്ങളിലും പൊതു ഇടങ്ങളിലും വ്യാപരിക്കുന്നതിലെ ആഭാസതയും നികൃഷ്‌ടതയും ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. കാഴ്‌ചയെ ഉത്സവമാക്കി മാറ്റുന്ന ആണ്‍നോട്ടങ്ങളെക്കുറിച്ച് പില്‍ക്കാലത്ത് (1913) വള്ളത്തോളിനെപ്പോലുള്ളവര്‍ വാചാലരായിട്ടുണ്ടെങ്കിലും രവിവര്‍മയുടെ ദൃഷ്‌ടി ഇത്തരം ഉത്സവങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ളതായിരുന്നില്ല. പിന്നോക്കാവസ്ഥകളില്‍ വലഞ്ഞിരുന്ന കേരളീയ സ്‌ത്രീ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്ന, പ്രതീക്ഷ നല്‍കുന്ന, ഈ പ്രതീക്ഷ തകരാതെ നിലനിര്‍ത്തുന്ന ഒരു ആശയമണ്ഡലത്തില്‍ നിന്നുകൊണ്ടാണ് രവിവര്‍മ സ്‌ത്രീയെ നോക്കിക്കണ്ടത്. അദ്ദേഹം ചിത്രീകരിച്ച സ്‌ത്രീകളില്‍ പുരാണനായികമാരും പ്രഭുവര്‍ഗജാതകളും ഏറെയുണ്ടായിരുന്നു എന്ന് വാദിച്ച് സാധാരണക്കാരെയും അധഃസ്ഥിതരെയും ഈ ചിത്രങ്ങള്‍ സ്വാധീനിച്ചിരിക്കാന്‍ ഇടയില്ല എന്ന് ചിന്തിക്കുന്നത് അത്യന്തം അടിസ്ഥാനരഹിതമാണ്. എന്തെന്നാല്‍, ഒന്നാമതായി, രവിവര്‍മ പൌരാണിക, പ്രഭുവര്‍ഗ പശ്ചാത്തലമുള്ള സ്‌ത്രീകളെ മാത്രമല്ല വരച്ചത്. ജിപ്‌സികള്‍', 'നാട്ടുചാരായക്കട', 'പച്ചക്കറി വില്‍പ്പനക്കാരി' എന്നീ ചിത്രങ്ങള്‍ നാമമാത്രമായി ഇവിടെ ഉദാഹരിക്കട്ടെ.
രണ്ടാമത്, പൌരാണിക കഥാപാത്രങ്ങളെയും മറ്റും മൂര്‍ത്തരൂപത്തില്‍ സങ്കല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന അവസരങ്ങള്‍ സാധാരണക്കാര്‍ക്ക്, വിശേഷിച്ചും അധഃസ്ഥിതര്‍ക്ക്, അന്ന് ലഭ്യമായിരുന്നില്ല. അതായത് അക്കാലത്ത് പുരാണകഥകളും മറ്റും ചുരുങ്ങിയ രീതിയിലെങ്കിലും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ക്ഷേത്രച്ചുവരുകളിലായിരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അവര്‍ണര്‍ക്ക് അനുവാദമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഇത്തരം പുരാണാസ്‌പദങ്ങളായ ചിത്രങ്ങള്‍ സമൂഹത്തില്‍ വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ ചെറിയ വിഭാഗത്തെയും അതുപോലെ ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്ക് പുറത്തുനിര്‍ത്തപ്പെട്ടിരുന്ന വലിയ വിഭാഗങ്ങളെയും ഒരുപോലെ സ്വാധീനിക്കാന്‍ ശക്തിയുള്ള ഒരു ദൃശ്യഭാഷ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു രവിവര്‍മ ചെയ്‌തത്.
സാഹിത്യഭാഷ പോലെയല്ല ദൃശ്യഭാഷ. അതിന് ആധാരമായി വ്യാകരണ നിയമങ്ങളോ നിഘണ്ടുവോ ഇല്ല. കണ്ണ് എന്ന ഇന്ദ്രിയവുമായുള്ള സംവേദനം മാത്രമാണ് ഇവിടെ നിര്‍ണായകം. രവിവര്‍മയിലെ ക്ളാസിക് പാരമ്പര്യം എന്നത് മറ്റൊരു പ്രബന്ധത്തിനുള്ള വിഷയമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു വസ്‌തുത ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുണ്ട്. ക്ളാസിക് പാരമ്പര്യത്തെ ഒരിക്കലും അതേപടി പിന്‍തുടരാന്‍ രവിവര്‍മ സന്നദ്ധനായില്ല എന്ന വസ്‌തുതയാണത്. ഭാവനയുടെ വ്യത്യസ്‌തവും സവിശേഷവുമായ ആവിഷ്‌ക്കാരങ്ങള്‍ക്ക് ഒരുമ്പെടാതെ ടൈപ്പുകളില്‍ അഭിരമിക്കുന്ന രീതി ക്ളാസിക് പാരമ്പര്യത്തിലുണ്ട്. പ്രതിഭാസമ്പന്നനായ ഒരു കലാകാരനെ സംബന്ധിച്ച് ആത്മഹത്യാപരമാണ് ഈ രീതി. ഇത്തരം യാഥാസ്ഥിതിക രീതികളെ അവഗണിച്ചും പുരോഗതിയോടും പരിഷ്‌ക്കൃതിയോടും ചേര്‍ന്നുനിന്നുമാണ് രവിവര്‍മ തന്റെ ദൃശ്യഭാഷക്ക് രൂപം നല്‍കിയത്. ഈ പുതിയ ദൃശ്യഭാഷയിലൂടെ അദ്ദേഹം ഭാരതീയ/കേരളീയ സ്‌ത്രീത്വത്തിന് അഭൂതപൂര്‍വമായ മാന്യതയും അന്തസ്സും പകര്‍ന്നുനല്‍കി. ആത്മീയോത്കര്‍ഷത്തിന് തടസ്സമാകുമെന്ന ഭയത്താല്‍ സ്‌ത്രീശരീരത്തെ ഒന്നാകെ നിഷേധിക്കുന്ന വൈരാഗിയുടെ വീക്ഷണത്തില്‍നിന്നും സ്‌ത്രീശരീരത്തെ ആനന്ദാനുഭൂതിക്കുള്ള ഉപകരണം മാത്രമായി സ്വീകരിക്കുന്ന വിഷയാസക്തന്റെ വീക്ഷണത്തില്‍നിന്നും സമദൂരം പാലിച്ചുകൊണ്ടാണ് രവിവര്‍മ സ്‌ത്രീയെ ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പന്നമായ രചനാലോകത്ത് തൊഴില്‍ ചെയ്യുന്ന സ്‌ത്രീകളുണ്ട്. 'പച്ചക്കറി വില്‍പ്പനക്കാരി' എന്ന ചിത്രവും ശീര്‍ഷകം നല്‍കിയിട്ടില്ലാത്ത ഒരു ചിത്രവും (കൊയ്‌ത്തുകാരിയായ ഉത്തരേന്ത്യന്‍ സ്‌ത്രീയാണ് ചിത്രത്തില്‍) ഉദാഹരണങ്ങള്‍ നിശ്ചയദാര്‍ഢ്യം സ്‌ഫുരിക്കുന്ന മുഖഭാവമാണ് ഈ ചിത്രങ്ങളിലെ സ്‌ത്രീകള്‍ക്ക് നല്‍കിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കാം. സ്വന്തം പണിയില്‍ സ്വയം സംതൃപ്‌തി കണ്ടെത്തുന്ന സ്ഥിതി മാത്രമല്ല, അതിരറ്റ ആത്മവിശ്വാസവും സൂക്ഷിച്ചുനോക്കിയാല്‍ ഈ മുഖങ്ങള്‍ നമുക്ക് പറഞ്ഞുതരും.
കലാസപര്യയില്‍ മുഴുകുകയും അതുവഴി ആത്മനിര്‍വൃതി അനുഭവിക്കുകയും ചെയ്‌തിരുന്ന സ്‌ത്രീകള്‍ അന്നത്തെ സമൂഹത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നിരിക്കണം? കലയില്‍, കലാമേഖലകളില്‍ മതിമറന്നു മുഴുകാന്‍ പുരുഷന് കഴിഞ്ഞേക്കാവുന്നതുപോലെ സ്‌ത്രീക്ക് ഇന്നത്തെ കാലത്തുപോലും കഴിയുകയില്ല എന്നതാണ് വാസ്‌തവം എന്നിരിക്കെ, നൂറ്റിഇരുപതോളം വര്‍ഷങ്ങള്‍ക്ക്മുമ്പ് കലാപ്രവര്‍ത്തനങ്ങളില്‍ സ്വയം മറന്ന് മുഴുകുന്ന സ്‌ത്രീകളെ രവിവര്‍മ ചിത്രീകരിച്ചു. 'സിത്താര്‍ വായിക്കുന്ന സ്‌ത്രീ', 'വീണവായിക്കുന്ന സ്‌ത്രീ', 'സരോദ് വായിക്കുന്ന സ്‌ത്രീ', എന്നീ മൂന്ന് വ്യത്യസ്‌ത ചിത്രങ്ങളും ഇവിടെ ഉദാഹരിക്കാവുന്നതാണ് . ഈ മൂന്ന് സ്‌ത്രീകളില്‍ 'വീണ വായിക്കുന്ന സ്‌ത്രീ'യെ വേഷംകൊണ്ടും ചിത്രത്തിലെ പശ്ചാത്തലംകൊണ്ടും കേരളീയസ്‌ത്രീ എന്ന് തിരിച്ചറിയാനാകും. മൂന്നുപേരുടെയും മുഖങ്ങളില്‍ പ്രകടമാകുന്നത് ആഹ്ളാദവും ആത്മവിശ്വാസവുമാണ്. പരിസരം മറന്ന് തങ്ങള്‍ ചെയ്യുന്നതില്‍ മുഴുകിയിരിക്കുകയാണിവര്‍. ഉദാഹരണത്തിന് 'സിത്താര്‍ വായിക്കുന്ന സ്‌ത്രീ'യുടെ ഒരു കാലില്‍നിന്ന് ഷൂസ് ഊര്‍ന്നുപോയിരിക്കുന്നു (ഷൂസ് അണിഞ്ഞ സ്‌ത്രീ എന്നത് സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നു. സദാ വിടുപണികള്‍ ചെയ്‌ത്, അടിമജീവിതം നയിച്ച് അധമബോധത്തില്‍ അടിഞ്ഞുകിടക്കാന്‍ സ്‌ത്രീയെ നിര്‍ബന്ധിതയാക്കുന്ന പുരുഷനീതിയോട് രവിവര്‍മക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നതിന് തെളിവ് കൂടിയാണ് ഈ ചിത്രങ്ങള്‍).
രവിവര്‍മച്ചിത്രങ്ങളിലെ സ്‌ത്രീകളുടെ വസ്‌ത്രധാരണരീതികളെക്കുറിച്ചുകൂടി ചിലത് പറയാനുണ്ട്. നമ്മുടെ സ്‌ത്രീകളില്‍ ഒരു വിഭാഗം പോരാട്ടത്തിലൂടെ നേടിയെടുത്ത മാറ് മറയ്‌ക്കല്‍ അവകാശം സാര്‍വത്രികമായി സഫലമാകുന്നത് പിന്നെയും അനേകം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ശരീരം അന്തസ്സോടെ മറച്ചുപിടിക്കാന്‍ കേരളീയ സ്‌ത്രീക്ക് പര്യാപ്‌തത നല്‍കുന്ന വസ്‌ത്രവിധങ്ങളൊന്നും തൃപ്‌തികരമായ വിധത്തില്‍ രൂപംകൊണ്ടിട്ടില്ലാത്ത കാലത്താണ് രവിവര്‍മയുടെ സ്‌ത്രീകള്‍ ചേല അഥവാ ഇന്നത്തെ സാരി എന്ന ഞൊറിഞ്ഞുടുക്കാവുന്ന നീളന്‍ വസ്‌ത്രവും ബ്ളൌസും അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. ചേല എന്ന പദമാകണം ഈ വസ്‌ത്രത്തെ കുറിക്കുന്നതിന് അന്നുപയോഗിച്ചിരുന്നത്. സാരിയുടെ ഉദ്ഭവവും ചരിത്രവും ചര്‍ച്ചചെയ്യുന്നവര്‍ അനേകായിരം വര്‍ഷത്തെ പഴക്കം ഈ വസ്‌ത്രത്തിനുണ്ടെന്ന് അവകാശപ്പെടാറുണ്ടെങ്കിലും കേരളത്തില്‍ ഒരു വസ്‌ത്രമെന്ന നിലക്ക് സാരി വിപുലമായി അംഗീകരിക്കപ്പെട്ടിട്ട് നൂറോളം വര്‍ഷങ്ങളേ ആയിട്ടുള്ളൂ (കൃത്യമായ കണക്കല്ല). 'ഹംസദൂതി'ല്‍ ദമയന്തി അണിഞ്ഞിരിക്കുന്ന വസ്‌ത്രവും (മറാഠി ശൈലിയിലാണ് വസ്‌ത്രധാരണം) 'ദ്രൌപദിയും സിംഹികയും' എന്ന ചിത്രത്തില്‍ ഇരുവരുടെയും വസ്‌ത്രങ്ങളും 'കീചകനും സൈരന്ധ്രിയും' എന്ന ചിത്രത്തിലെ സൈരന്ധ്രിയുടെ വസ്‌ത്രവും 'അര്‍ജുനനും സുഭദ്രയും' എന്ന ചിത്രത്തിലെ സുഭദ്രയുടെ വസ്‌ത്രവും 'സൈരന്ധ്രി'യിലെ സൈരന്ധ്രിയുടെ വസ്‌ത്രവും ചേലയാണ്; അതായത് ഇന്നത്തെ സാരി. ചേലയും ചേലക്കിണങ്ങുന്ന ബ്ളൌസും ചേര്‍ന്ന് സമകാലികതയോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാകുന്നു ഈ ചിത്രങ്ങളിലെല്ലാം വസ്‌ത്രങ്ങളുടെ പ്രതിനിധാനം. പുരാണ കഥാപാത്രങ്ങള്‍ക്കും മറ്റും മേല്‍ക്കുപ്പായം തുന്നിക്കൊടുക്കാന്‍ പാകത്തിലുള്ള തുന്നല്‍ വിദഗ്ധര്‍ ഉണ്ടായിരുന്നോ എന്ന് ചിലര്‍ സംശയിച്ചേക്കാം. അത്തരം സന്ദേഹങ്ങള്‍, സ്‌ത്രീശരീരത്തെ അഭിജാതമായും പ്രൌഢമായും ആവരണം ചെയ്‌തുകൊണ്ട് സ്‌ത്രീയുടെ അന്തസ്സിനെയും അഭിമാനത്തെയും കലാത്മകമായി സമര്‍ഥിക്കുകയായിരുന്നു രവിവര്‍മ എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ സ്വയം അസാധുവായിത്തീരും.
വരേണ്യം എന്ന വാക്കിന് ശ്രേഷ്‌ഠം എന്നാണ് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള തന്റെ ശബ്‌ദതാരാവലിയില്‍ അര്‍ഥം നല്‍കിക്കാണുന്നത്. മേലാളവര്‍ഗമെന്ന് ചിലരെങ്കിലും ഇന്നും മുന്‍വിധിയോടെ മനസ്സില്‍ രേഖപ്പെടുത്തുന്ന വിഭാഗക്കാരെ ഒന്നാകെ ആക്രമിക്കാന്‍ പൊതുവില്‍ തയാറാക്കിവച്ചിട്ടുള്ള സംജ്ഞയാണ് ഇന്ന് വരേണ്യവര്‍ഗം എന്നത്. പഴയ ജാതിവ്യവസ്ഥയുടെ പരിധികള്‍ക്കുള്ളില്‍ നിന്നുമാത്രം ചിന്തിച്ചവര്‍ക്കും ഇപ്പോഴും ആ വ്യവസ്ഥയുടെ അരികുകളില്‍ മേഞ്ഞുനടക്കാന്‍ ഗൂഢമായി അഭിലഷിക്കുന്നവര്‍ക്കും രവിവര്‍മ വരേണ്യവര്‍ഗപ്രതിനിധിയാണ്. പക്ഷേ, വരയിലൂടെ രവിവര്‍മ വരേണ്യമാക്കിത്തീര്‍ത്ത മൂല്യങ്ങള്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന മാനവികതാബോധത്തെ എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി നിരന്തരം ഉദാഹരിച്ചുകൊണ്ടിരിക്കും.
****
ഡോ. ആര്‍ ശ്രീലതാവര്‍മ, കടപ്പാട് : ദേശാഭിമാനി വാരിക
ശരീരനിഷ്‌ഠമായ ഏതനുഭൂതിയെയും കേവലതയുടെ സാമാന്യപരിധികളിലേക്ക് വെട്ടിച്ചുരുക്കിക്കൊണ്ട് ആത്മാവിന്റെ ഉത്കര്‍ഷത്തെ ഉദാത്തമായ ഒരനുഭൂതിമണ്ഡലത്തിലേക്ക് ഉയര്‍ത്തിനിര്‍ത്തുന്ന കാഴ്‌ച ഭാരതീയ കലാചിന്തകളിലും സുലഭമാണ്. രസാനുഭൂതിയടക്കമുള്ളവയെ ബ്രഹ്മാനന്ദവുമായി തുലനം ചെയ്യുന്നത് മേല്‍പ്പറഞ്ഞ കാരണത്താലാണ്. ആത്മീയതയെ ഭൌതികതക്ക് വിരുദ്ധമായി വിവേചിക്കുന്ന മനോഭാവം ശരീരത്തെയും രതിയെയും നിഷേധിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നു."നാരീ സ്‌തനഭര നാഭീദേശം
ദൃഷ്‌ട്വാ മാഗാ മോഹാവേശം
ഏതന്മാംസവസാദി വികാരം
മനസി വിചിന്തയ വാരംവാരം''
എന്ന അനുശാസനത്തിലൂടെ സ്‌ത്രീശരീരത്തെ നിഷേധിക്കുക എന്നതിന്റെ അനിവാര്യതയെ ശങ്കരാചാര്യര്‍ അതിശക്തമായി പ്രഖ്യാപിച്ചത് ഓര്‍ക്കുക. അദ്വൈതദര്‍ശനത്തിന്റെ ആവിഷ്‌ക്കര്‍ത്താവിലെന്നതുപോലെ ബുദ്ധമത/സന്ന്യാസ ദര്‍ശനത്തിലും സ്‌ത്രീശരീരത്തോടുള്ള നിഷിദ്ധമനോഭാവം വ്യക്തമാണ്.
പുരുഷാര്‍ഥങ്ങളിലൊന്നായി ഭാരതീയചിന്ത അവരോധിച്ചിട്ടുള്ള കാമത്തെ മറന്നോ, മറികടന്നോ മോക്ഷം എന്ന പരമപദം പ്രാപിക്കുക എന്നതാണ് വൈരാഗികളുടെ മതം. ഇതിന് കടകവിരുദ്ധമായി വിഷയാസക്തിയില്‍ അടിമുടി മുഴുകുകയും ശരീരനിഷ്‌ഠമായ ആനന്ദാനുഭൂതിക്ക് - രതിക്ക് -പരമമായ പ്രാധാന്യം കല്‍പ്പിക്കുന്ന ചിന്താരീതിയെ കലാത്മകമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ആവിഷ്‌ക്കാരങ്ങളും നമ്മുടെ നാട്ടില്‍ രൂപംകൊണ്ടിട്ടുണ്ട്. മണിപ്രവാളസാഹിത്യം സ്‌ത്രീവര്‍ണനാപരം മാത്രമല്ല, ഇന്ദ്രിയനിഷ്‌ഠമായ ഭോഗപരതക്ക് പരമമായ പ്രാധാന്യം കല്‍പ്പിക്കുന്നതുമാണ്. ദേവദാസികളുടെ കേശാദിപാദ വര്‍ണനകളോടൊപ്പം അവരുടെ കാമകേളീ വര്‍ണനകളും പച്ചയായി നിര്‍വഹിച്ച ഈ പ്രസ്ഥാനം ശരീരത്തെ അഥവാ ലൈംഗികതയെ കൈയും മെയ്യും മറന്ന് പരിലാളിച്ചു. ഫലമോ? കാവ്യനിഷ്‌ഠമായ ആനന്ദം അപ്രാപ്യമാവുകയും പാരായണാനുഭവം മിക്കവാറും ബീഭല്‍സമായി പരിണമിക്കുകയും ചെയ്‌തു. അടച്ചാക്ഷേപിച്ചുള്ള പറച്ചിലല്ല ഇത്.മണിപ്രവാള കാവ്യങ്ങളിലെ ചില കല്‍പ്പനകള്‍ ലാവണ്യപരതയില്‍ ഊന്നുന്നവയാണെന്ന് സമ്മതിക്കാതെയുമല്ല. പക്ഷേ, സ്‌ത്രീശരീരത്തെയും ലൈംഗികതയെയും ആ കാലഘട്ടം നോക്കിക്കണ്ടത് ഭോഗപരതയെ മുന്‍നിര്‍ത്തി മാത്രമായിരുന്നു എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. അതുകൊണ്ടുതന്നെ ഹൃദയാഹ്ളാദകത്വത്തിന് പകരം ജുഗുപ്‌സാദി ഭാവങ്ങളുയര്‍ത്തുന്ന അറപ്പും വെറുപ്പുമാണ് ഇത്തരം ആവിഷ്‌ക്കാരങ്ങള്‍ അവശേഷിപ്പിക്കുന്നത്.സ്‌ത്രീശരീരത്തെ ഭയന്ന് അതില്‍നിന്ന് ഒളിച്ചോടുകയോ സ്‌ത്രീശരീരത്തെ ആസ്വദിച്ച് അതിനെ പരമാവധി ചൂഷണ വിധേയമാക്കുകയോ ചെയ്യുക എന്ന മട്ടില്‍ അത്യന്തം വിരുദ്ധധ്രുവങ്ങളിലാണ് നമ്മുടെ തത്വ-കലാചിന്തകളില്‍ സ്‌ത്രീശരീരവും ലൈംഗികതയും സ്ഥാനപ്പെട്ടിരിക്കുന്നത്. സവിശേഷമായ ഈ വൈരുധ്യം പശ്ചാത്തലമാക്കിക്കൊണ്ട് രാജാരവിവര്‍മയുടെ ചിത്രങ്ങളില്‍ സ്‌ത്രീശരീരത്തിന്റെ പ്രതിനിധാനം നിര്‍വഹിക്കുന്ന കലാത്മകമായ നിലപാടുകളും മൂല്യങ്ങളും എന്തെല്ലാമാണെന്ന് അന്വേഷിച്ചുനോക്കാം.
1848 മുതല്‍ 1906 വരെയാണ് രവിവര്‍മയുടെ ജീവിതകാലം. ചിത്രകാരന്മാരിലെ രാജാവ്, രാജാക്കന്മാരിലെ ചിത്രകാരന്‍ എന്നൊക്കെയുള്ള ക്ളീഷേകളിലൂടെ എത്രയെങ്കിലും വിവരിക്കപ്പെട്ടിട്ടുള്ള ഈ ചിത്രകാരന്‍ നമ്മുടെ സൌന്ദര്യബോധത്തെ എത്രത്തോളം നവീകരിക്കുകയും സംസ്‌ക്കരിക്കുകയുംചെയ്‌തു എന്നത് സവിശേഷപഠനം അര്‍ഹിക്കുന്നുണ്ട്. 1906 ആകുമ്പോഴേക്കും രവിവര്‍മയുടെ മരണം സംഭവിക്കുന്നത് സൂക്ഷ്‌മതയോടെ അടയാളപ്പെടുത്തേണ്ട വസ്‌തുതയാണ്. കാരണം വിശദീകരിക്കാം. അന്നേക്ക് കേരളീയ സമൂഹത്തില്‍ ആധുനികീകരണത്തിന്റെ മുന്നോടിയായ പല ചുവട് വെയ്പ്പുകളും നടന്നുകഴിഞ്ഞിരുന്നു. പുരോഗതിയിലൂന്നുന്ന ചിന്താപദ്ധതികളും പ്രവര്‍ത്തനവിധങ്ങളും (സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, സമരങ്ങള്‍) ജാതിവിരുദ്ധസമരങ്ങളും കീഴാളരുടെ മുന്നേറ്റശ്രമങ്ങളും സമത്വത്തിലൂന്നുന്ന സാമൂഹികവ്യവസ്ഥിതിക്ക് വേണ്ടിയുള്ള സംഘടിത സംരംഭങ്ങളും ഇവിടെ എടുത്തുപറയാം. ഇവയെല്ലാം പുരോഗതിയിലേക്കുള്ള കുതിപ്പിലെ നാഴികക്കല്ലുകളായി ചരിത്രം രേഖയാക്കിയിട്ടുമുണ്ട്. പക്ഷേ, ഈ കാലയളവില്‍ സ്‌ത്രീമുന്നേറ്റത്തെക്കുറിച്ച് എടുത്തുപറയത്തക്ക രേഖകള്‍ ഇല്ലാതെപോയി എന്നത് ശ്രദ്ധിക്കേണ്ട വസ്‌തുതയാണ്.തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം നിര്‍ത്തലാക്കുന്നതിനും നടത്തിയ സമരം എന്ന നിലയില്‍ ചരിത്രപരവും സാംസ്‌ക്കാരികവുമായ പ്രാധാന്യം ഉള്‍ച്ചേരുന്ന 'ചാന്നാര്‍ ലഹള' (1823) മാത്രമായിരിക്കും മേല്‍പ്പറഞ്ഞതിന് ഒരപവാദം. സമരം നടന്ന് അനേകവര്‍ഷം പിന്നിട്ടിട്ടാണ് തിരുവിതാംകൂറിലെ അന്നത്തെ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത് (1859 ജൂലൈ 6) എന്നത് ചരിത്രവസ്‌തുതയാണ്. പ്രസ്‌തുത സമരത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ക്കല്ല ഇവിടെ ഊന്നല്‍. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗമായി കേരള സ്‌ത്രീ തരംതാഴ്ത്തപ്പെട്ടിരുന്ന ഒരു നീണ്ടകാലത്തെ ചരിത്രം നമുക്കുണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനാണ് മേല്‍പ്പറഞ്ഞ സമരസന്ദര്‍ഭം ഉദാഹരിച്ചത്. ഈ അവസ്ഥക്ക് പിന്നില്‍ പുരുഷാധികാരത്തിന്റെ അലിഖിതങ്ങളായ അനുശാസനങ്ങളായിരുന്നു എന്ന് തിരിച്ചറിയാന്‍ അധികം ക്ളേശമൊന്നും ആവശ്യമില്ല.
അരയ്‌ക്ക് മുകളില്‍ അനാവൃതങ്ങളായ സ്‌ത്രീശരീരങ്ങള്‍ ഗൃഹാന്തരങ്ങളിലും പൊതു ഇടങ്ങളിലും വ്യാപരിക്കുന്നതിലെ ആഭാസതയും നികൃഷ്‌ടതയും ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. കാഴ്‌ചയെ ഉത്സവമാക്കി മാറ്റുന്ന ആണ്‍നോട്ടങ്ങളെക്കുറിച്ച് പില്‍ക്കാലത്ത് (1913) വള്ളത്തോളിനെപ്പോലുള്ളവര്‍ വാചാലരായിട്ടുണ്ടെങ്കിലും രവിവര്‍മയുടെ ദൃഷ്‌ടി ഇത്തരം ഉത്സവങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ളതായിരുന്നില്ല. പിന്നോക്കാവസ്ഥകളില്‍ വലഞ്ഞിരുന്ന കേരളീയ സ്‌ത്രീ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്ന, പ്രതീക്ഷ നല്‍കുന്ന, ഈ പ്രതീക്ഷ തകരാതെ നിലനിര്‍ത്തുന്ന ഒരു ആശയമണ്ഡലത്തില്‍ നിന്നുകൊണ്ടാണ് രവിവര്‍മ സ്‌ത്രീയെ നോക്കിക്കണ്ടത്. അദ്ദേഹം ചിത്രീകരിച്ച സ്‌ത്രീകളില്‍ പുരാണനായികമാരും പ്രഭുവര്‍ഗജാതകളും ഏറെയുണ്ടായിരുന്നു എന്ന് വാദിച്ച് സാധാരണക്കാരെയും അധഃസ്ഥിതരെയും ഈ ചിത്രങ്ങള്‍ സ്വാധീനിച്ചിരിക്കാന്‍ ഇടയില്ല എന്ന് ചിന്തിക്കുന്നത് അത്യന്തം അടിസ്ഥാനരഹിതമാണ്. എന്തെന്നാല്‍, ഒന്നാമതായി, രവിവര്‍മ പൌരാണിക, പ്രഭുവര്‍ഗ പശ്ചാത്തലമുള്ള സ്‌ത്രീകളെ മാത്രമല്ല വരച്ചത്. ജിപ്‌സികള്‍', 'നാട്ടുചാരായക്കട', 'പച്ചക്കറി വില്‍പ്പനക്കാരി' എന്നീ ചിത്രങ്ങള്‍ നാമമാത്രമായി ഇവിടെ ഉദാഹരിക്കട്ടെ.
രണ്ടാമത്, പൌരാണിക കഥാപാത്രങ്ങളെയും മറ്റും മൂര്‍ത്തരൂപത്തില്‍ സങ്കല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന അവസരങ്ങള്‍ സാധാരണക്കാര്‍ക്ക്, വിശേഷിച്ചും അധഃസ്ഥിതര്‍ക്ക്, അന്ന് ലഭ്യമായിരുന്നില്ല. അതായത് അക്കാലത്ത് പുരാണകഥകളും മറ്റും ചുരുങ്ങിയ രീതിയിലെങ്കിലും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ക്ഷേത്രച്ചുവരുകളിലായിരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അവര്‍ണര്‍ക്ക് അനുവാദമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഇത്തരം പുരാണാസ്‌പദങ്ങളായ ചിത്രങ്ങള്‍ സമൂഹത്തില്‍ വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ ചെറിയ വിഭാഗത്തെയും അതുപോലെ ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്ക് പുറത്തുനിര്‍ത്തപ്പെട്ടിരുന്ന വലിയ വിഭാഗങ്ങളെയും ഒരുപോലെ സ്വാധീനിക്കാന്‍ ശക്തിയുള്ള ഒരു ദൃശ്യഭാഷ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു രവിവര്‍മ ചെയ്‌തത്.സാഹിത്യഭാഷ പോലെയല്ല ദൃശ്യഭാഷ. അതിന് ആധാരമായി വ്യാകരണ നിയമങ്ങളോ നിഘണ്ടുവോ ഇല്ല. കണ്ണ് എന്ന ഇന്ദ്രിയവുമായുള്ള സംവേദനം മാത്രമാണ് ഇവിടെ നിര്‍ണായകം. രവിവര്‍മയിലെ ക്ളാസിക് പാരമ്പര്യം എന്നത് മറ്റൊരു പ്രബന്ധത്തിനുള്ള വിഷയമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു വസ്‌തുത ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുണ്ട്. ക്ളാസിക് പാരമ്പര്യത്തെ ഒരിക്കലും അതേപടി പിന്‍തുടരാന്‍ രവിവര്‍മ സന്നദ്ധനായില്ല എന്ന വസ്‌തുതയാണത്. ഭാവനയുടെ വ്യത്യസ്‌തവും സവിശേഷവുമായ ആവിഷ്‌ക്കാരങ്ങള്‍ക്ക് ഒരുമ്പെടാതെ ടൈപ്പുകളില്‍ അഭിരമിക്കുന്ന രീതി ക്ളാസിക് പാരമ്പര്യത്തിലുണ്ട്. പ്രതിഭാസമ്പന്നനായ ഒരു കലാകാരനെ സംബന്ധിച്ച് ആത്മഹത്യാപരമാണ് ഈ രീതി. ഇത്തരം യാഥാസ്ഥിതിക രീതികളെ അവഗണിച്ചും പുരോഗതിയോടും പരിഷ്‌ക്കൃതിയോടും ചേര്‍ന്നുനിന്നുമാണ് രവിവര്‍മ തന്റെ ദൃശ്യഭാഷക്ക് രൂപം നല്‍കിയത്. ഈ പുതിയ ദൃശ്യഭാഷയിലൂടെ അദ്ദേഹം ഭാരതീയ/കേരളീയ സ്‌ത്രീത്വത്തിന് അഭൂതപൂര്‍വമായ മാന്യതയും അന്തസ്സും പകര്‍ന്നുനല്‍കി. ആത്മീയോത്കര്‍ഷത്തിന് തടസ്സമാകുമെന്ന ഭയത്താല്‍ സ്‌ത്രീശരീരത്തെ ഒന്നാകെ നിഷേധിക്കുന്ന വൈരാഗിയുടെ വീക്ഷണത്തില്‍നിന്നും സ്‌ത്രീശരീരത്തെ ആനന്ദാനുഭൂതിക്കുള്ള ഉപകരണം മാത്രമായി സ്വീകരിക്കുന്ന വിഷയാസക്തന്റെ വീക്ഷണത്തില്‍നിന്നും സമദൂരം പാലിച്ചുകൊണ്ടാണ് രവിവര്‍മ സ്‌ത്രീയെ ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പന്നമായ രചനാലോകത്ത് തൊഴില്‍ ചെയ്യുന്ന സ്‌ത്രീകളുണ്ട്. 'പച്ചക്കറി വില്‍പ്പനക്കാരി' എന്ന ചിത്രവും ശീര്‍ഷകം നല്‍കിയിട്ടില്ലാത്ത ഒരു ചിത്രവും (കൊയ്‌ത്തുകാരിയായ ഉത്തരേന്ത്യന്‍ സ്‌ത്രീയാണ് ചിത്രത്തില്‍) ഉദാഹരണങ്ങള്‍ നിശ്ചയദാര്‍ഢ്യം സ്‌ഫുരിക്കുന്ന മുഖഭാവമാണ് ഈ ചിത്രങ്ങളിലെ സ്‌ത്രീകള്‍ക്ക് നല്‍കിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കാം. സ്വന്തം പണിയില്‍ സ്വയം സംതൃപ്‌തി കണ്ടെത്തുന്ന സ്ഥിതി മാത്രമല്ല, അതിരറ്റ ആത്മവിശ്വാസവും സൂക്ഷിച്ചുനോക്കിയാല്‍ ഈ മുഖങ്ങള്‍ നമുക്ക് പറഞ്ഞുതരും.
കലാസപര്യയില്‍ മുഴുകുകയും അതുവഴി ആത്മനിര്‍വൃതി അനുഭവിക്കുകയും ചെയ്‌തിരുന്ന സ്‌ത്രീകള്‍ അന്നത്തെ സമൂഹത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നിരിക്കണം? കലയില്‍, കലാമേഖലകളില്‍ മതിമറന്നു മുഴുകാന്‍ പുരുഷന് കഴിഞ്ഞേക്കാവുന്നതുപോലെ സ്‌ത്രീക്ക് ഇന്നത്തെ കാലത്തുപോലും കഴിയുകയില്ല എന്നതാണ് വാസ്‌തവം എന്നിരിക്കെ, നൂറ്റിഇരുപതോളം വര്‍ഷങ്ങള്‍ക്ക്മുമ്പ് കലാപ്രവര്‍ത്തനങ്ങളില്‍ സ്വയം മറന്ന് മുഴുകുന്ന സ്‌ത്രീകളെ രവിവര്‍മ ചിത്രീകരിച്ചു. 'സിത്താര്‍ വായിക്കുന്ന സ്‌ത്രീ', 'വീണവായിക്കുന്ന സ്‌ത്രീ', 'സരോദ് വായിക്കുന്ന സ്‌ത്രീ', എന്നീ മൂന്ന് വ്യത്യസ്‌ത ചിത്രങ്ങളും ഇവിടെ ഉദാഹരിക്കാവുന്നതാണ് . ഈ മൂന്ന് സ്‌ത്രീകളില്‍ 'വീണ വായിക്കുന്ന സ്‌ത്രീ'യെ വേഷംകൊണ്ടും ചിത്രത്തിലെ പശ്ചാത്തലംകൊണ്ടും കേരളീയസ്‌ത്രീ എന്ന് തിരിച്ചറിയാനാകും. മൂന്നുപേരുടെയും മുഖങ്ങളില്‍ പ്രകടമാകുന്നത് ആഹ്ളാദവും ആത്മവിശ്വാസവുമാണ്. പരിസരം മറന്ന് തങ്ങള്‍ ചെയ്യുന്നതില്‍ മുഴുകിയിരിക്കുകയാണിവര്‍. ഉദാഹരണത്തിന് 'സിത്താര്‍ വായിക്കുന്ന സ്‌ത്രീ'യുടെ ഒരു കാലില്‍നിന്ന് ഷൂസ് ഊര്‍ന്നുപോയിരിക്കുന്നു (ഷൂസ് അണിഞ്ഞ സ്‌ത്രീ എന്നത് സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നു. സദാ വിടുപണികള്‍ ചെയ്‌ത്, അടിമജീവിതം നയിച്ച് അധമബോധത്തില്‍ അടിഞ്ഞുകിടക്കാന്‍ സ്‌ത്രീയെ നിര്‍ബന്ധിതയാക്കുന്ന പുരുഷനീതിയോട് രവിവര്‍മക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നതിന് തെളിവ് കൂടിയാണ് ഈ ചിത്രങ്ങള്‍).രവിവര്‍മച്ചിത്രങ്ങളിലെ സ്‌ത്രീകളുടെ വസ്‌ത്രധാരണരീതികളെക്കുറിച്ചുകൂടി ചിലത് പറയാനുണ്ട്. നമ്മുടെ സ്‌ത്രീകളില്‍ ഒരു വിഭാഗം പോരാട്ടത്തിലൂടെ നേടിയെടുത്ത മാറ് മറയ്‌ക്കല്‍ അവകാശം സാര്‍വത്രികമായി സഫലമാകുന്നത് പിന്നെയും അനേകം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ശരീരം അന്തസ്സോടെ മറച്ചുപിടിക്കാന്‍ കേരളീയ സ്‌ത്രീക്ക് പര്യാപ്‌തത നല്‍കുന്ന വസ്‌ത്രവിധങ്ങളൊന്നും തൃപ്‌തികരമായ വിധത്തില്‍ രൂപംകൊണ്ടിട്ടില്ലാത്ത കാലത്താണ് രവിവര്‍മയുടെ സ്‌ത്രീകള്‍ ചേല അഥവാ ഇന്നത്തെ സാരി എന്ന ഞൊറിഞ്ഞുടുക്കാവുന്ന നീളന്‍ വസ്‌ത്രവും ബ്ളൌസും അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. ചേല എന്ന പദമാകണം ഈ വസ്‌ത്രത്തെ കുറിക്കുന്നതിന് അന്നുപയോഗിച്ചിരുന്നത്. സാരിയുടെ ഉദ്ഭവവും ചരിത്രവും ചര്‍ച്ചചെയ്യുന്നവര്‍ അനേകായിരം വര്‍ഷത്തെ പഴക്കം ഈ വസ്‌ത്രത്തിനുണ്ടെന്ന് അവകാശപ്പെടാറുണ്ടെങ്കിലും കേരളത്തില്‍ ഒരു വസ്‌ത്രമെന്ന നിലക്ക് സാരി വിപുലമായി അംഗീകരിക്കപ്പെട്ടിട്ട് നൂറോളം വര്‍ഷങ്ങളേ ആയിട്ടുള്ളൂ (കൃത്യമായ കണക്കല്ല). 'ഹംസദൂതി'ല്‍ ദമയന്തി അണിഞ്ഞിരിക്കുന്ന വസ്‌ത്രവും (മറാഠി ശൈലിയിലാണ് വസ്‌ത്രധാരണം) 'ദ്രൌപദിയും സിംഹികയും' എന്ന ചിത്രത്തില്‍ ഇരുവരുടെയും വസ്‌ത്രങ്ങളും 'കീചകനും സൈരന്ധ്രിയും' എന്ന ചിത്രത്തിലെ സൈരന്ധ്രിയുടെ വസ്‌ത്രവും 'അര്‍ജുനനും സുഭദ്രയും' എന്ന ചിത്രത്തിലെ സുഭദ്രയുടെ വസ്‌ത്രവും 'സൈരന്ധ്രി'യിലെ സൈരന്ധ്രിയുടെ വസ്‌ത്രവും ചേലയാണ്; അതായത് ഇന്നത്തെ സാരി. ചേലയും ചേലക്കിണങ്ങുന്ന ബ്ളൌസും ചേര്‍ന്ന് സമകാലികതയോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാകുന്നു ഈ ചിത്രങ്ങളിലെല്ലാം വസ്‌ത്രങ്ങളുടെ പ്രതിനിധാനം. പുരാണ കഥാപാത്രങ്ങള്‍ക്കും മറ്റും മേല്‍ക്കുപ്പായം തുന്നിക്കൊടുക്കാന്‍ പാകത്തിലുള്ള തുന്നല്‍ വിദഗ്ധര്‍ ഉണ്ടായിരുന്നോ എന്ന് ചിലര്‍ സംശയിച്ചേക്കാം. അത്തരം സന്ദേഹങ്ങള്‍, സ്‌ത്രീശരീരത്തെ അഭിജാതമായും പ്രൌഢമായും ആവരണം ചെയ്‌തുകൊണ്ട് സ്‌ത്രീയുടെ അന്തസ്സിനെയും അഭിമാനത്തെയും കലാത്മകമായി സമര്‍ഥിക്കുകയായിരുന്നു രവിവര്‍മ എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ സ്വയം അസാധുവായിത്തീരും.
വരേണ്യം എന്ന വാക്കിന് ശ്രേഷ്‌ഠം എന്നാണ് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള തന്റെ ശബ്‌ദതാരാവലിയില്‍ അര്‍ഥം നല്‍കിക്കാണുന്നത്. മേലാളവര്‍ഗമെന്ന് ചിലരെങ്കിലും ഇന്നും മുന്‍വിധിയോടെ മനസ്സില്‍ രേഖപ്പെടുത്തുന്ന വിഭാഗക്കാരെ ഒന്നാകെ ആക്രമിക്കാന്‍ പൊതുവില്‍ തയാറാക്കിവച്ചിട്ടുള്ള സംജ്ഞയാണ് ഇന്ന് വരേണ്യവര്‍ഗം എന്നത്. പഴയ ജാതിവ്യവസ്ഥയുടെ പരിധികള്‍ക്കുള്ളില്‍ നിന്നുമാത്രം ചിന്തിച്ചവര്‍ക്കും ഇപ്പോഴും ആ വ്യവസ്ഥയുടെ അരികുകളില്‍ മേഞ്ഞുനടക്കാന്‍ ഗൂഢമായി അഭിലഷിക്കുന്നവര്‍ക്കും രവിവര്‍മ വരേണ്യവര്‍ഗപ്രതിനിധിയാണ്. പക്ഷേ, വരയിലൂടെ രവിവര്‍മ വരേണ്യമാക്കിത്തീര്‍ത്ത മൂല്യങ്ങള്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന മാനവികതാബോധത്തെ എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി നിരന്തരം ഉദാഹരിച്ചുകൊണ്ടിരിക്കും.
****
ഡോ. ആര്‍ ശ്രീലതാവര്‍മ, കടപ്പാട് : ദേശാഭിമാനി വാരിക
Tuesday, August 3, 2010
ഹിന്ദുത്വത്തിന്റെ ഭീകരവഴികള്‍
ഭീകരവാദം എന്ന പദപ്രയോഗം ദീര്‍ഘകാലമായി ഒരു പ്രത്യേക മതവുമായാണ് തിരിച്ചറിയുന്നത്. സ്വാതന്ത്ര്യത്തിന്റെ ഉദയം മുതല്‍ തന്നെ ന്യൂനപക്ഷത്തോട് പ്രത്യേകിച്ചും മുസ്ളിങ്ങളോട് മുന്‍വിധിയോടെയുള്ള സമീപനമാണ് സര്‍ക്കാരുകളും പൊലീസും കാട്ടിയത്. എവിടെ ബോംബ് സ്‌ഫോടനമുണ്ടായാലും ആ വാര്‍ത്ത പരക്കുന്നതോടൊപ്പം മുസ്ളിം സംഘടനകളുടെ പേരും പ്രചരിക്കും. 2001 ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരേ ആക്രമണമുണ്ടായതോടെ ഈ സമീപനം ശക്തിപ്പെട്ടു. അമേരിക്ക ആരംഭിച്ച ഭീകരവാദത്തിനെതിരായ യുദ്ധം ഇസ്ളാമിനെതിരായ യുദ്ധമായി മാറി.
ഹിന്ദുത്വവാദികളും അവരുടെ രാഷ്‌ട്രീയ പ്രസ്ഥാനമായ ബിജെപിയുമാണ് ഇന്ത്യയില്‍ പ്രധാനമായും ഈ പ്രചാരണം നടത്തുന്നത്. എല്ലാ മുസ്ളിങ്ങളും ഭീകരവാദികളല്ലെങ്കിലും എല്ലാ ഭീകരവാദികളും മുസ്ളിങ്ങളാണെന്ന സിദ്ധാന്തമാണ് സംഘപരിവാര്‍ മുന്നോട്ട് വെച്ചിരുന്നത്. മദ്രസകള്‍ ഭീകരവാദത്തിന്റെ റിക്രൂട്ടിങ് കേന്ദ്രങ്ങളാണെന്നും ന്യൂനപക്ഷത്തിന് നല്‍കുന്ന എല്ലാ സഹായങ്ങളും ഭീകരവാദികള്‍ക്കുള്ള പ്രീണനമാണെന്നും ഇവര്‍ പ്രചരിപ്പിച്ചു. ഭീകരവാദിക്ക് മതമില്ലെന്നും ഭീകരവാദി ഭീകരവാദി മാത്രമാണെന്നും ലിബറലുകളും പുരോഗമന ചിന്താഗതിക്കാരും പറഞ്ഞപ്പോള്‍ സംഘപരിവാര്‍ ആ വാദത്തെ പുച്ഛിച്ചുതള്ളി. എന്നാല്‍ സംഘപരിവാറിന്റെ ഈ പ്രചാരണം സ്വന്തം ഭീകരവാദ മുഖം മറച്ചുവെക്കാനുള്ള തന്ത്രം മാത്രമായിരുന്നു എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദുത്വ ഭീകരവാദം ഇന്ന് പൊതുസമൂഹത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി പതുക്കെയാണെങ്കിലും മാറുകയാണ്. അതായത് ഹിന്ദുക്കള്‍ സമാധാനപ്രേമികളും അഹിംസാവാദികളും ആണെന്ന വാര്‍പ്പ് മാതൃകകള്‍ ഉടയുകയാണ്.
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയെ ഹിന്ദുത്വ ഭീകരവാദികള്‍ വധിച്ചിട്ടു പോലും ഇത്തരമൊരു പൊതുബോധം എങ്ങനെ സൃഷ്‌ടിക്കപ്പെട്ടുവെന്ന ചോദ്യം പ്രസക്തമാണ്. കാരണം ഗാന്ധിജിയുടെ വധത്തിന് ശേഷം 1948 ഫെബ്രുവരി 4 ന് ആര്‍എസ്എസിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ തന്നെ ഹിന്ദുത്വ ഭീകരവാദത്തെക്കുറിച്ച് പറയുന്നുണ്ട്. ഈ സംഘടനകളുടെ അംഗങ്ങള്‍ 'ജനങ്ങളെ ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യാനും ആയുധങ്ങള്‍ കൈവശപ്പെടുത്താനും അതീവ രഹസ്യമായി ശ്രമിക്കുന്നതായി' പറയുന്നുണ്ട്. 'സംഘപരിവാറിന്റെ ഈ ആക്രമണസ്വഭാവം പല ജീവിതങ്ങളും കവര്‍ന്നുവെന്നും അതില്‍ ഏറ്റവും വിലപ്പെട്ട ജീവിതം മഹാത്മാ ഗാന്ധിയുടേതാണെന്നും' സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. ഹിന്ദുത്വത്തെക്കുറിച്ച് രണ്ട് പുസ്‌തകം സമീപകാലത്ത് എഴുതിയ ജ്യേതിര്‍മയ ശര്‍മ ഹിന്ദുക്കള്‍ സമാധാനപ്രിയരും അഹിംസാവാദികളുമാണെന്ന 'കെട്ടുകഥയുടെ പ്രചാരണത്തില്‍ നിങ്ങള്‍ പങ്കാളിയാണെങ്കില്‍ നിങ്ങളും ഒരു ഗൂഢാലോചനയില്‍ പങ്കെടുക്കുകയാണെ'ന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്ത്യയിലെ മധ്യവര്‍ഗമാണ് ഇത്തരമൊരു ഹിന്ദുഷോവനിസ്റ്റ് ആശയത്തെ ഏറ്റവും കൂടുതല്‍ പുല്‍കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഹിന്ദുത്വവാദികള്‍ പ്രത്യാക്രമണ തത്വശാസ്‌ത്രത്തില്‍ വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുയും ചെയ്‌തിരുന്നു വെന്നത് ചരിത്രം. പുരാണങ്ങളില്‍നിന്നും മറ്റുമാണ് ഇത്തരമൊരു തത്വശാസ്‌ത്രത്തിന് ഈ ശക്തികള്‍ രൂപം നല്‍കിയത്. ദേവന്മാരും അസുരന്മാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ അസുരന്മാരെ നിഷ്‌ക്കാസനം ചെയ്‌ത ദേവന്മാര്‍ നേടുന്ന വിജയം ഇവര്‍ക്ക് പ്രേരണയായി. ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ ശത്രുക്കളെ അസുരന്മാരായി കരുതി അവരെ ഉന്മൂലനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന തത്വശാസ്‌ത്രത്തില്‍ പലപ്പോഴും എത്തി. തിരിച്ചടിക്കുന്നത് ആക്രമാസക്തമായിരിക്കണമെന്നും അത് ക്ഷാത്രവീര്യത്തിന്റെ ഉജ്വല പ്രകടനമാണെന്നും വിലയിരുത്തപ്പെട്ടു. തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മാത്രമേ തിരിച്ചടിക്കുകയുള്ളൂവെന്ന് ഹിന്ദുത്വവാദികള്‍ വാദിക്കുമ്പോഴും എപ്പോഴാണ് ഹിന്ദുത്വം അക്രമിക്കപ്പെടുന്നത് എന്ന് നിശ്ചയിക്കുന്നതും തങ്ങളുടെ ശത്രുക്കള്‍ ആരാണെന്ന് നിശ്ചയിക്കുന്നതും അവര്‍ ഏകപക്ഷീയമാണെന്ന വസ്‌തുതയും നിലനില്‍ക്കുന്നു.
വി ഡി സവര്‍ക്കറും നാഥുറാം വിനായക് ഗോഡ്‌സെയും മറ്റും തിരിച്ചടിക്കാനായി അക്രമമാര്‍ഗം തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ലെന്ന പക്ഷക്കാരായിരുന്നു. അതിന് നിയമസാധുതയുണ്ടെന്നും അവര്‍ വിശ്വസിച്ചു. ഹിന്ദു മഹാസഭയും ആര്‍എസ്എസ്സും ഈ വിചാരധാരയിലൂടെയാണ് മുന്നോട്ട് പോയത്. ഇതുകൊണ്ടാണ് മഹാത്മജിയെ പോലും വധിക്കാന്‍ ഹിന്ദുത്വ ആശയഗതിക്കാര്‍ക്ക് കഴിഞ്ഞതും അതില്‍ മനഃസ്ഥാപമില്ലെന്ന് കൊലയാളികള്‍ക്ക് പറയാന്‍ മനക്കരുത്ത് ലഭിച്ചതും. ഈ മനോഭാവത്തില്‍ നിന്നാണ് സവര്‍ക്കറുടെ ചിത്രം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായത്. സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിക്ക് നേരേ അഭിമുഖമായ സ്ഥലത്തു തന്നെയാണ് സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചത് എന്നതും ശ്രദ്ധേയമാണ്. എന്നിട്ട് ഇപ്പോഴും ആര്‍എസ്എസ് നേതൃത്വം പറയുന്നത് ഹിന്ദുക്കള്‍ക്ക് ഭീകരവാദിയാകാന്‍ കഴിയില്ലെന്നും ഇനി ആരെങ്കിലും അങ്ങനെ ആയിട്ടുണ്ടെങ്കില്‍ ഇസ്ളാമിക ഭീകരവാദികളുടെ സമ്മര്‍ദം കൊണ്ട് മാത്രം ആയവരാണെന്നുമാണ്. ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്ററായ ശേഷാദ്രിചാരിയാണ് ഈ വാദം മുന്നോട്ട് വെക്കുന്നത്. വര്‍ഗീയ ശക്തികള്‍ പരസ്‌പരം ശക്തിപകരുന്നുവെന്ന സിദ്ധാന്തം തന്നെയാണ് വളച്ചുകെട്ടില്ലാതെ ശേഷാദ്രിചാരിയും പറയുന്നത്. ഇസ്ളാമിക ഭീകരതയെ ചെറുക്കാന്‍ ഹിന്ദുക്കള്‍ക്ക് ഭീകരവാദിയാകുന്നതില്‍ തെറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. അതായത് ആര്‍എസ്എസിന്റെ ആത്യന്തികമായ എതിര്‍പ്പ് ഭീകരവാദത്തോടല്ല; മറിച്ച് ഇസ്ളാമിക ഭീകരതയോട് മാത്രമാണെന്നാണ്.
ഗാന്ധിജിയുടെ വധത്തിന് ശേഷം നിരോധിക്കപ്പെടുകയും പൊതുസമൂഹത്തില്‍ ഒറ്റപ്പെടുകയും ചെയ്‌തുവെങ്കിലും വര്‍ഗീയ അജന്‍ഡ അവര്‍ ഉപേക്ഷിച്ചില്ലെന്ന് മാത്രമല്ല അതിന് മൂര്‍ച്ച കൂട്ടുകയും ചെയ്‌തു. ഇതിന്റെ ഫലമായിരുന്നു 1992 ഡിസംബര്‍ 6 ന് ബാബ്റി മസ്‌ജിദ് തകര്‍ക്കപ്പെട്ടത്. നാലു പതിറ്റാണ്ട് കാലം സംഘപരിവാര്‍ വിവിധ ബാനറില്‍ നടത്തിയ വര്‍ഗീയ പ്രചാരണത്തിന്റെയും ആയുധ പരിശീലനത്തിന്റെയും ഫലമായിരുന്നു പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബ്റി മസ്‌ജിദ് തകര്‍ക്കപ്പെട്ടത്. അയോധ്യയിലെ 'വിജയത്തിന്' ശേഷമാണ് ഹിന്ദുത്വ ഭീകരത ഇന്ത്യയില്‍ ആഴത്തില്‍ വേരുറപ്പിക്കുന്നത്. 2002 ഫെബ്രുവരിയില്‍ മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന വംശഹത്യ ഇത്തരം ശക്തികള്‍ക്ക് ആക്കം കൂട്ടുകയും ചെയ്‌തു. ഹിന്ദുത്വ ഭീകരതയുടെ മികച്ച ഉദാഹരണമാണ് ഗോധ്ര സംഭവവും അത് ഉപകരണമാക്കി ഗുജറാത്ത് സംസ്ഥാന ഭരണത്തിന്റെ സഹായത്തോടെ നടന്ന വംശഹത്യയും. ഇതോടെ ഉത്തരേന്ത്യയിലെമ്പാടും ചെറുതും വലുതുമായ ഹിന്ദുത്വ ഭീകരസംഘടനകള്‍ തലപൊക്കി.
ഇതിനുശേഷം ഉണ്ടാകുന്ന പ്രധാന ഹിന്ദുത്വ ഭീകരപ്രവര്‍ത്തനമാണ് ഒറീസയില്‍ നടന്ന ക്രിസ്‌ത്യന്‍ വേട്ട. 2007 നവംബറില്‍ കര്‍ണാടകയിലെ ധാര്‍വാഡില്‍ ചേര്‍ന്ന ആര്‍എസ്എസ് ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ രണ്ട് പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. മുസ്ളിങ്ങളുടെ പിന്നോക്കാവസ്ഥ പുറത്തുകൊണ്ടുവന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ടും ദളിത് ക്രിസ്‌ത്യാനികള്‍ക്കും മുസ്ളിങ്ങള്‍ക്കും സംവരണാനുകൂല്യം ശുപാര്‍ശ ചെയ്യുന്ന രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ടും നടപ്പിലാക്കാനുള്ള നീക്കം തടയുക എന്നതായിരുന്നു അത്. ഭരണഘടനയുടെ ആമുഖത്തിലുള്ള മതേതരം എന്ന പദപ്രയോഗം മാറ്റണമെന്നും മതാധിഷ്ഠിത രാഷ്‌ട്രമാണ് ഇന്ത്യയെന്ന് പ്രഖ്യാപിക്കണമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി ദേശീയ കൌണ്‍സില്‍ യോഗത്തില്‍ പാര്‍ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി അദ്വാനി ആവശ്യപ്പെട്ടു. മുസ്ളിങ്ങള്‍ മാത്രമല്ല ക്രിസ്‌ത്യാനികളും ഭീകരവാദികളാണെന്ന് ആരോപിച്ചാണ് ഒറീസയിലെ കന്ദമല്‍ ജില്ലയില്‍ സംഘപരിവാര്‍ വന്‍ ആക്രമണങ്ങള്‍ നടത്തിയത്. 2007 ഡിസംബറിലായിരുന്നു ആദ്യ ആക്രമണം. 2007ലെ ക്രിസ്‌തുമസ് വേളയിലുണ്ടായിരുന്നത് പോലെ 2008 ലെ ക്രിസ്‌തുമസ് വേളയിലും ക്രിസ്‌ത്യാനികള്‍ക്കെതിരെ ആക്രമണം നടത്താന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്‌തിരുന്നുവെന്ന് വ്യാപകവും ഒരേ രീതിയിലുമുള്ള ആക്രമണ രീതി വ്യക്തമാക്കുന്നു.
പലസ്‌തീന്‍ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റം നടത്തി അറബികളെ ആട്ടിയോടിക്കുക എന്ന സമീപനമാണ് ഇസ്രയേല്‍ സ്വീകരിച്ചതെങ്കില്‍ അവരില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് സംഘപരിവാര്‍ സ്വീകരിച്ച തന്ത്രം ക്രിസ്‌ത്യാനികളുടെ വീട്, ആരാധനാലയം ഉള്‍പ്പെടെയുള്ള എല്ലാ സൌകര്യങ്ങളും ആവര്‍ത്തിച്ച് നശിപ്പിച്ച് അവരെ ആട്ടിയോടിക്കുക എന്നതാണ്. 'ഹിന്ദുവാണെങ്കില്‍ ജീവിക്കാം അല്ലെങ്കില്‍ പുറത്തുപോകാം' എന്ന ഫാസിസ്‌റ്റ് മുദ്രാവാക്യം യഥാര്‍ഥത്തില്‍ നടപ്പിലാക്കുകയായിരുന്നു ഒറീസയില്‍ സംഘപരിവാര്‍.
ത്രിശൂലത്തില്‍നിന്ന് ബോംബിലേക്ക്
ഗാന്ധിജിയെ വധിച്ച് ഇന്ത്യയില്‍ ഭീകരവാദത്തിന് തുടക്കമിടുകയും അയോധ്യയിലെ ബാബ്റി മസ്‌ജിദ് തകര്‍ത്ത് അതിന് ആക്കം കൂട്ടുകയും ചെയ്‌ത് ആര്‍എസ്എസ് നടത്തുന്ന ഭീകരവാദ പ്രവര്‍ത്തനത്തെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമായിരുന്നു പൊതുവെ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും പൊലീസിനും മാധ്യമങ്ങള്‍ക്കും. ബാബ്റിമസ്‌ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ തന്നെ മധ്യേന്ത്യയുടെ പലഭാഗത്തും ഹിന്ദുത്വഭീകരവാദം പലരൂപത്തിലും തലപൊക്കി. മധ്യപ്രദേശിലെ നീമച്ചിലും ഭോപ്പാലിലുമാണ് ആദ്യമായി ഇത്തരം സംഘടനകള്‍ ചില സ്‌ഫോടനങ്ങള്‍ നടത്തുന്നത്. ബാബ്റിമസ്‌ജിദ് തകര്‍ത്തതിന് തൊട്ടു മുമ്പാണ് ഈ രണ്ടിടത്തും തീവ്രത കുറഞ്ഞ ബോംബ് സ്‌ഫോടനമുണ്ടായത്. 2003 മുതല്‍ തുടര്‍ച്ചയായി മഹാരാഷ്‌ട്രയില്‍ പലയിടത്തും ചെറുതും വലുതുമായ സ്‌ഫോടനങ്ങള്‍ ഉണ്ടായി. 2003 നവംബര്‍ 21 ന് പര്‍ബാനിയിലെ റഹ്‌മത് നഗറിലെ മുഹമ്മദീയ പള്ളിയില്‍ ബോംബ് സ്‌ഫോടനമുണ്ടായി. 2004 ആഗസ്‌ത് 27 ന് പര്‍ബാനി ജില്ലയിലെ തന്നെ പര്‍ണയിലെ സിദ്ധാര്‍ഥ് നഗറിലുള്ള മിറാജ് ഉല്‍ ഉലൂം മദ്രസയില്‍ ബോംബ് സ്‌ഫോടനമുണ്ടായി. ഇതേദിവസം തന്നെ ജല്‍നയിലെ ഖാദിസിയ പള്ളിയിലും സ്‌ഫോടനമുണ്ടായി. ഈ സ്‌ഫോടനങ്ങളെല്ലാം വെള്ളിയാഴ്‌ചയായിരുന്നു. അതും ഉച്ചക്കുള്ള നമസ്‌ക്കാരം കഴിയുന്ന സമയത്ത്.
എന്നാല്‍ മുസ്ളിം ആരാധനാലയങ്ങളില്‍ മുസ്ളീം ഭീകരര്‍ തന്നെ ബോംബുവെക്കുമോ എന്ന സംശയം ഒരിക്കലും പൊലീസോ അന്വേഷണ ഉദ്യേഗസ്ഥരോ മുന്നോട്ടുവെച്ചില്ല. ഇതിന് കാരണം ഇന്ത്യന്‍ ഐബിയുടെയും മറ്റും പരിശീലനത്തിന്റെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്ന ഹിന്ദുഅനകൂല മനോഭാവമാണെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ ജോയന്റ് ഡയറൿടര്‍ മലോയ് കൃഷ്‌ണ ധര്‍ തന്റെ 'ഓപ്പണ്‍ സീക്രട്ട്' എന്ന പുസ്‌തകത്തില്‍ പറയുന്നുണ്ട്. ആര്‍എസ്എസ്സുകാരനായ ധറില്‍ നിന്നുതന്നെയാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം മുന്നോട്ട് വന്നത് എന്നത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. മഹാരാഷ്‌ട്ര എ ടി എസിന്റെ മേധാവിയായ ഹേമന്ത് കര്‍ക്കറെയാണ് ആദ്യമായി ഹിന്ദുത്വ ഭീകരവാദമാണോ ഇതിന് പിന്നിലെന്ന സംശയം ഉയര്‍ത്തിയത്. ആ രീതിയില്‍ അന്വേഷണം മുന്നോട്ടു പോയപ്പോഴാണ് പല സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഹിന്ദുത്വ ഭീകരവാദികള്‍ക്ക് കൈയുണ്ടെന്ന് തെളിയിക്കപ്പെട്ടത്. മലേഗാവിലെ ഒരു പാതക്ക് ഹേമന്ത് കര്‍ക്കറെയുടെ പേരിട്ടുകൊണ്ടാണ് അദ്ദേഹത്തോടുള്ള ബഹുമാനം ജനങ്ങള്‍ പ്രകടിപ്പിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ ധീരനായ ഈ ഓഫീസര്‍ കൊല്ലപ്പെടുകയും ചെയ്‌തു, ദുരൂഹമായ സാഹചര്യത്തില്‍.
2006 ഏപ്രില്‍ ആറിന് മഹാരാഷ്‌ട്രയിലെ തന്നെ നന്ദേഡിലും സ്‌ഫോടനമുണ്ടായി. പൊതുമരാമത്ത് വകുപ്പിലെ റിട്ട. എന്‍ജിനിയറായ ലക്ഷ്‌മണന്‍ രാജ് കോണ്ട്വാറിന്റെ വസതിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ലക്ഷ്‌മണ കോണ്ട്വാറിന്റെ മകന്‍ നരേഷ് കോണ്ട്വാറും ഹിമാംശു ഫാന്‍സേയുമാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം(അതും വെള്ളിയാഴ്‌ചയായിരുന്നു)ഔറംഗാബാദിലെ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പള്ളിയില്‍ ബോംബ് വെക്കാനായിരുന്നു. ഇവര്‍ക്ക് പദ്ധതിയെന്ന് മഹാരാഷ്‌ട്രയിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നടത്തിയ നാര്‍കോ ടെസ്റ്റില്‍ തെളിഞ്ഞു. മാത്രമല്ല നേരത്തേ പര്‍ബാനിയിലും ജല്‍നയിലും മറ്റുമുണ്ടായ സ്‌ഫോടനത്തിനും ഫാന്‍സേയാണ് നേതൃത്വം നല്‍കിയതെന്നും തെളിഞ്ഞു.
ഫാന്‍സേ ബജ്രംഗ്‌ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രമുഖ നേതാവായിരുന്നു. 'മുസ്ളിം പള്ളികള്‍ക്ക് മുമ്പില്‍ ബോംബ് സ്‌ഫോടനം നടത്തല്‍ മാത്രമാണ് ഹിന്ദുത്വത്തെ രക്ഷിക്കാനുള്ള ഏക മാര്‍ഗമെന്നും അതിന് തയ്യാറായില്ലെങ്കില്‍ ഹിന്ദുക്കള്‍ ഹിജഡകളായി വിലയിരുത്തപ്പെടുമെന്നും' വിശ്വസിച്ചിരുന്നയാളായിരുന്നുവത്രെ ഫാന്‍സേ. 2001 ആഗസ്‌ത് 8 ന് നന്ദേഡിലെ വിവേക് നഗറിലുള്ള ഷേഖ് യൂസഫ് ഷേഖ് ഗഫൂര്‍ എന്ന അധ്യാപകനെതിരെ ആസിഡ് ബോംബ് എറിഞ്ഞുകൊണ്ടാണ് ഫാന്‍സേ തന്റെ ഭീകരവാദ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. സിന്‍ഹഗഡിലെ ആകാശ് റിസോര്‍ട്ടില്‍ വെച്ച് 2003 ലാണ് മറോട്ടി കേശവ് വാഗ്, രാഹുല്‍ മനോഹര്‍ റാവു പാണ്ഡെ, യോഗേഷ് രവീന്ദ്ര വിദുല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം ബോംബ് നിര്‍മാണത്തില്‍ ഫാന്‍സേയും പരിശീലനം നേടുന്നത്. വിഎച്ച്പിയുടെ ഇന്റര്‍നാഷനല്‍ പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയ, നന്ദേഡിലെ വിഎച്ച്പി നേതാവ് ബാലാജി പക്കാഡിയ എന്നിവരുടെ ഉത്തരവുകള്‍ക്കനുസരിച്ചായിരുന്നു ഫാന്‍സേ പ്രവര്‍ത്തിച്ചിരുന്നത്. ഇവരുമായി സംസാരിക്കാനായി പ്രത്യേക മൊബൈല്‍ സിം കാര്‍ഡ് തന്നെ ഫാന്‍സേ സൂക്ഷിച്ചിരുന്നു. ഭീകരവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഹിന്ദുക്കള്‍ക്ക് പകരമായി 300-400 മുസ്ളിങ്ങളെ കൊല്ലുകയായിരുന്നുവത്രെ ഫാന്‍സേയുടെ ലക്ഷ്യം. ഫാന്‍സേയുടെ വീട് പരിശോധിച്ചപ്പോള്‍ മുസ്ളിം പള്ളികളുടെ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയ ഭൂപടവും കള്ളത്താടിയും പത്ത് ബുള്ളറ്റുകളും പൊലീസ് കണ്ടെടുത്തു.
സൈനിക സ്‌കൂളുകളില്‍ പരിശീലനം
നാഗ്‌പൂരിലെയും നാസിക്കിലെയും ബോണ്‍സാല സൈനിക സ്‌കൂളുകളാണ് ഹിന്ദുത്വ ഭീകരവാദത്തിന്റെ മറ്റൊരു പ്രധാന കേന്ദ്രം. 1937 ലാണ് നാസിക്കില്‍ ഈ സ്‌കൂള്‍ ആരംഭിച്ചത്. ഇന്ത്യയില്‍ ഹൈന്ദവ ഫാസിസത്തിന് രൂപം കൊടുക്കുന്നതില്‍ പ്രത്യേകിച്ചും അതിന്റെ സൈനികവത്ക്കരണത്തിന് നേതൃത്വം നല്‍കിയ ഡോ. ബി എസ് മൂഞ്ചെയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍. ഇന്നത്തെ ഛത്തീസ്‌ഗഢിലെ ബിലാസ്‌പൂരില്‍ ജനിച്ച് ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ സംരക്ഷകനായി മാറിയ മൂഞ്ചെ മുസ്സോളിനിയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് സ്ഥാപിച്ച വിദ്യാലയമാണിത്. 1931 മാര്‍ച്ച് 19 ന് റോമില്‍ ചെന്ന് മുസ്സോളിനിയെ കണ്ടതില്‍ നിന്നു തന്നെ ഫാസിസത്തോട് അദ്ദേഹത്തിനുള്ള ആരാധനയുടെ ആഴം വ്യക്തമാകും. മുസ്സോളിനിയുടെ സൈനിക കോളേജും കായിക വിദ്യാഭ്യാസം പഠിപ്പിക്കുന്ന സെന്‍ട്രല്‍ മിലിട്ടറി സ്‌കൂളും ബല്ലില യുവജന സംഘടനയുടെ പ്രവര്‍ത്തനവും സൂക്ഷ്‌മമായി വീക്ഷിച്ച അദ്ദേഹം അതില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് സൈനിക സ്‌കൂള്‍ ആരംഭിക്കുന്നത്. ഫാസിസ്റ്റ് ഇറ്റലിയുടെ മാതൃകയില്‍ ഇന്ത്യയിലെ ഹിന്ദുക്കളെയും മാറ്റണമെന്ന് ചിന്തിച്ച 'ആദ്യത്തെ ഇന്ത്യന്‍ ഫാസിസ്റ്റാണ്' മൂഞ്ചെ എന്ന് പറയാം. ഇന്ത്യയില്‍ തിരിച്ചു വന്നതിന് ശേഷം 'ദ മറാത്ത'യില്‍ മൂഞ്ചെ ഇങ്ങനെ എഴുതി: 'യഥാര്‍ഥത്തില്‍ ഇന്ത്യന്‍ നേതാക്കള്‍ ജര്‍മനിയിലെ യുവജനപ്രസ്ഥാനത്തെയും ഇറ്റലിയിലെ ബല്ലില പ്രസ്ഥാനത്തെയും അനുകരിക്കുകയാണ് വേണ്ടത്.'
സൈന്യത്തെ ഇന്ത്യന്‍വത്ക്കരിക്കുകയും ഇന്ത്യയെ സൈനികവത്ക്കരിക്കുകയും ചെയ്യുക എന്നത് മൂഞ്ചെയുടെ ലക്ഷ്യമായിരുന്നു. ഇതിനായി 1935 ല്‍ സെന്‍ട്രല്‍ ഹിന്ദു മിലിട്ടറി എഡുക്കേഷന്‍ സൊസൈറ്റിക്ക് രൂപം നല്‍കി. അതിന്റെ ബാനറിലാണ് സൈനിക സ്‌കൂള്‍ സ്ഥാപിച്ചത്. 1996 ലാണ് നാഗ്‌പൂരിലെ സൈനിക സ്‌കൂള്‍ ആരംഭിച്ചത്. ശിവസേനയുടെ മുഖ്യമന്ത്രി മനോഹര്‍ ജോഷിയാണ് ഈ സ്‌കൂള്‍ ഉദ്ഘാടനം ചെയ്‌തത്.
ഹിന്ദുത്വ ഭീകരവാദത്തിന് വിത്തുപാകിയ മറ്റൊരു സംഘടന അഭിനവ ഭാരതാണ്. വിനായക് ദാമോദര്‍ സവര്‍ക്കര്‍ സ്ഥാപിച്ച സംഘടനയാണിത്. 1904നും 1909 നും ഇടയില്‍ നാസിക്കില്‍ വെച്ചാണ് ഈ സംഘടനയും നിലവില്‍ വന്നത്. ജര്‍മന്‍ നാസിസത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഇത്തരമൊരു സംഘടനക്ക് സവര്‍ക്കര്‍ രൂപം നല്‍കിയത്. ജൂതന്മാരെ കൊന്നൊടുക്കി ജര്‍മന്‍കാരുടെ വംശശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഹിറ്റ്ലര്‍ നടത്തിയ ശ്രമമാണ് സവര്‍ക്കറെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിത്. 'മിത്രമേള' എന്ന പേരില്‍ ഒളിവില്‍ പ്രവര്‍ത്തിച്ച ഈ സംഘടനയുടെ പ്രധാന നേതാക്കള്‍ സവര്‍ക്കര്‍ സഹോദരന്മാര്‍ തന്നെയായിരുന്നു.
സവര്‍ക്കറുടെ കാലശേഷം വിസ്‌മൃതിയിലേക്ക് മറഞ്ഞ അഭിനവ് ഭാരതിന് പുതുജീവന്‍ ലഭിക്കുന്നത് 2006 ലാണ്. ബിജെപിയുടെ 'മൃദു ഹിന്ദുത്വ' സമീപനത്തില്‍ പ്രതിഷേധമുള്ള ആര്‍എസ്എസ് പാരമ്പര്യമുള്ള നാലഞ്ചുപേര്‍ ചേര്‍ന്നാണ് ഈ സംഘടനക്ക് പുതുജീവന്‍ നല്‍കിയത്. വിനായക് ദാമോദര്‍ സവര്‍ക്കറുടെ സഹോദരന്‍ നാരായണ്‍ സവര്‍ക്കറുടെ മകന്റെ ഭാര്യ ഹിമാനി സവര്‍ക്കറാണ് പ്രസിഡന്റ്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സേയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സേയുടെ മകളുകൂടിയാണ് ഹിമാനി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഭോപ്പാലിലും ആഗസ്‌തില്‍ വിദിശയിലും (രണ്ട് സ്ഥലവും മധ്യപ്രദേശിലാണ്) ഈ സംഘടന കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തു. 'നൂറ്റാണ്ടുകളായി കൊല്ലപ്പെട്ട ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യണമെന്ന്' കണ്‍വെന്‍ഷനുകളില്‍ വിതരണം ചെയ്‌ത ലഘുലേഖ ആഹ്വാനം ചെയ്‌തിരുന്നു. മുസ്ളിങ്ങളെയും ഹിന്ദുക്കളെയും 'ധര്‍മശത്രുക്കളായി' ചിത്രീകരിച്ച ലഘുലേഖ 'ഈ ശത്രുക്കളെ ഉന്മൂലനം ചെയ്യണമെന്നും' ആഹ്വാനം ചെയ്‌തു. 'ഞങ്ങള്‍ ഭീകരവാദത്തെ പിന്തുണക്കുന്നില്ല. എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ കയ്യുംകെട്ടി നോക്കിയിരിക്കുകയുമില്ലെന്ന്' ഹിമാനി സവര്‍ക്കര്‍ തന്നെ അടുത്തയിടെ അഭിപ്രായപ്പെടുകയുണ്ടായി.
എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്‌തംബര്‍ 29 ന് മഹാരാഷ്‌ട്രയിലെ മലേഗാവിലും ഗുജറാത്തിലെ മൊഡാസയിലും ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രജ്ഞാസിങ് ഠാക്കൂറിനെ അറസ്‌റ്റ് ചെയ്‌തതോടെയാണ് മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലുമായി വര്‍ഷങ്ങളായി വളരുന്ന ഹിന്ദുത്വ ഭീകരവാദത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. ഇന്തോര്‍-നാഗ്‌പൂര്‍-പുണെ മേഖലയിലാണ് ഹിന്ദുത്വ ഭീകരവാദത്തിന്റെ കേന്ദ്രം. മതനിരപേക്ഷ തയില്‍ അടിയുറച്ച് വിശ്വസിക്കുന്ന സൈന്യത്തെപ്പോലും ഹിന്ദുത്വ ഭീകരവാദം പിടികൂടിയിരിക്കുന്നുവെന്ന് സര്‍വീസിലുള്ള ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെയും റിട്ട. മേജര്‍ രമേഷ് ഉപാധ്യായയുടെയും അറസ്‌റ്റ് വ്യക്തമാക്കുന്നു. സൈന്യം ഉപയോഗിക്കുന്ന ആര്‍ഡിഎൿസ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്‌തുക്കള്‍ പ്രജ്ഞാസിങ്ങിനും മറ്റും ലഭിക്കുന്നത് ഈ സൈനികരുടെ സഹായത്തോടെയായിരുന്നുവത്രെ. മാത്രമല്ല ഈ സൈനികരാണ് ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതും. ഇതില്‍ രമേഷ് ഉപാധ്യായ അഭിനവഭാരതില്‍ അംഗമാണ്. അറസ്‌റ്റിലായ അഭിഭാഷകന്‍ സമീര്‍ കുല്‍ക്കര്‍ണി ഈ സംഘടനയുടെ ഭാരവാഹിയും.
മധ്യപ്രദേശിലെ ബീണ്ട് ജില്ലക്കാരിയായ പ്രജ്ഞ്യസിങ് 2006 ല്‍ സന്ന്യാസം സ്വീകരിക്കുന്നതുവരെയും ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. വിഎച്ച്പിയുടെ ദുര്‍ഗാവാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകയുമായിരുന്നു. ബിജെപിയുടെ ഒട്ടുമിക്ക നേതാക്കളും ഇവരുമായി വേദികള്‍ പങ്കിട്ടിട്ടുമുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്‍, ബിജെപി അധ്യക്ഷന്‍ രാജ് നാഥ് സിങ് എന്നിവരോടൊപ്പം പ്രജ്ഞാസിങ് ഇരിക്കുന്ന പടങ്ങള്‍ പുറത്ത് വന്നു. ക്ഷേത്രങ്ങളെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി അധഃപതിപ്പിക്കുകയാണ് ഇവര്‍. ഏപ്രിലില്‍ ഭോപാലിലെ ഗുരുബക്ഷി കി തലയിലുള്ള ശ്രീരാം മന്ദിറില്‍ വെച്ചാണ് പ്രജ്ഞാസിങ്ങും സമീര്‍ കുല്‍ക്കര്‍ണിയും രാംജി കല്‍സംഗ്രയും രമേഷ് ഉപാധ്യായയും ചേര്‍ന്ന് മുസ്ളിം കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താന്‍ രഹസ്യപദ്ധതി തയ്യാറാക്കിയതത്രെ. അഭിനവ് ഭാരതിന്റെ കണ്‍വെന്‍ഷന്‍ ചേര്‍ന്നതും ഈ ക്ഷേത്രത്തിന്റെ ഹാളിലായിരുന്നു.
മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രജ്ഞാസിങ്ങും കൂട്ടരുമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. പ്രജ്ഞാസിങ്ങിന്റെ മോട്ടോര്‍ സൈക്കിളാണ് 2008 സെപ്‌തംബര്‍ 29 ന് ഏഴ് പേരുടെ മരണത്തിനിടയാക്കിയ മലേഗാവ് സ്‌ഫോടനത്തിന് കാരണമായത്. ഈ കേസില്‍ പ്രജ്ഞാസിങ്ങിന് പുറമെ ശ്രീകാന്ത് പുരോഹിതും ദയാനന്ദ് പാണ്ഡെയും ഇപ്പോള്‍ അറസ്‌റ്റിലായി. 2007 ല്‍ 68 പേരുടെ മരണത്തിനിടയാക്കിയ സംഝോത എൿസ്പ്രസ് ബോംബ് സ്‌ഫോടത്തിന് പിന്നിലും മെയ് 18ന് ഹൈദരാബാദിലെ മെക്ക മസ്‌ജിദ് സ്‌ഫോടനത്തിന് പിന്നിലും ഒക്ടോബര്‍ 11 ന് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അജ്‌മീര്‍ ദര്‍ഗയിലെ സ്‌ഫോടനത്തിന് പിന്നിലും ഇതേ ഹിന്ദുത്വ ഭീകരവാദികളാണെന്ന കാര്യമാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നനത്. 2009 ല്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ഗോവ സ്‌ഫോടനത്തിന് പിന്നിലും ഹിന്ദുത്വ ഭീകരതയുടെ കൈകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രജ്ഞാസിങ്ങിന്റെ അടുത്ത അനുയായിയും ആര്‍എസ്എസ് പ്രചാരകനുമായ സുനില്‍ ജോഷിയാണ് മെക്ക മസ്‌ജിദ്-അജ്‌മീര്‍-സംഝോത എൿസ്പ്രസ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നു. രാമചന്ദ്ര കല്‍സാഗ്രെ, സന്ദീപ് ദാംഗെ എന്നിവരുടെ സഹായത്തോടെയാണ് സുനില്‍ ജോഷി ഈ കാര്യങ്ങള്‍ നടത്തിയത്. ഈ മൂവരും ഇന്തോര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരികയാണ്. ഇവരുമായി ബന്ധമുണ്ടായിരുന്ന ദേവേന്ദ്ര ഗുപ്‌തയും ലോകേഷ് ശര്‍മയും അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഹിന്ദുക്കളെ ക്രിസ്‌തു മതത്തിലേക്ക് മതം മാറ്റുന്നതിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് പ്യാര്‍സിങ് നിനാമയെ 2003 ല്‍ വധിച്ച കേസിലെ പ്രതിയാണ് ലോകേഷ് ശര്‍മ.
ആര്‍എസ്എസ് തന്നെ
2007 ഡിസംബര്‍ 29 ന് മധ്യപ്രദേശിലെ ദേവാസില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ സുനില്‍ ജോഷി കൊല്ലപ്പെട്ടു. കൂടെയുള്ള ആര്‍എസ്എസുകാര്‍ തന്നെയാണ് 'ഗുരുജി' എന്ന് വിളിക്കുന്ന സുനില്‍ ജോഷിയെ വധിച്ചതെന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ മദന്‍മോഹന്‍ മോഡി വെളിപ്പെടുത്തുകയുണ്ടായി. പ്രജ്ഞാസിങ്ങും കേണല്‍ ശ്രീകാന്ത് പുരോഹിതും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ ഇയാളെ അവര്‍ തന്നെ വധിച്ചതാണെന്ന സൂചനയും ലഭ്യമാണെന്ന് മഹാരാഷ്‌ട്ര എടിഎസ് വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ കേസ് തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിരിക്കുകയാണ്. ഈ കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ശിവരാജ്‌സിങ് ചൌഹാന്‍ തയ്യാറായിട്ടില്ല. അന്വേഷിച്ചാല്‍ ഹിന്ദുത്വ ഭീകരതയുടെ കൂടുതല്‍ ആഴത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ചുരുളഴിയുമെന്നതുതന്നെ കാരണം. അതോടൊപ്പം ആര്‍എസ്എസ് എന്ന സംഘടനക്ക് തന്നെ ഈ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ഇതോടെ കൂടുതല്‍ ശക്തമായി തെളിയിക്കപ്പെടുകയും ചെയ്യും. കാരണം കൊല്ലപ്പെട്ട സുനില്‍ ജോഷിയും ആര്‍എസ്എസിന്റെ 15 അംഗ എൿസിക്യൂട്ടീവ് അംഗവും അവരുടെ പ്രധാന തന്ത്രശാലിയുമായ ഇന്ദ്രേഷ് കുമാറുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രില്‍ 29ന് രാജസ്ഥാന്‍ എടിഎസ് അറസ്‌റ്റു ചെയ്‌ത ദേവേന്ദ്രഗുപ്‌തയുടെ കോണ്‍ടാക്‌ട് ലിസ്‌റ്റില്‍ ഇന്ദ്രേഷിന്റെ പേരുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അന്വേഷകരുടെ നിരീക്ഷണത്തിലായിരുന്നു ഇന്ദ്രേഷ്. 2008ല്‍ കശ്‌മീരിലെ അമര്‍നാഥ് ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് ഇന്ദ്രേഷ്.
സംഘപരിവാര്‍ നേതാക്കളുമായി ബന്ധപ്പെടാന്‍ ഗുപ്‌ത മൂന്ന് മൊബൈല്‍ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. ആര്‍എസ്സിനു പുറമെ വിഎച്ച്പിയുടെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള എട്ട് പേരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കോള്‍ രജിസ്‌റ്ററില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഖ്‌നൌ, കാണ്‍പുര്‍, വരാണസി, ഗൊരഖ്‌പൂര്‍, ഫൈസാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള ഈ നേതാക്കളെല്ലാം അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇന്ദ്രേഷ് കുമാറാകട്ടെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ്. അതായത് ആര്‍എസ്എസിന്റെ കേന്ദ്ര നേതൃത്വവുമായി തന്നെ ഈ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തം. എന്നാല്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ ഇതുവരെയായും ഈ രീതിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല. ആര്‍എസ്എസ് ദേശീയ സമിതിയംഗം അശോക് ബേരിയെയും ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള പ്രാന്തപ്രചാരക് അശോക് വർഷ്‌ണിയെയും സിബിഐ നിരവധി തവണ ചോദ്യംചെയ്‌തിരുന്നു. അജ്‌മീര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ദേവേന്ദര്‍ ഗുപ്‌തക്ക് സഹായവും സംരക്ഷണവും നല്‍കിയത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ച രണ്ട് സിം കാര്‍ഡുകള്‍ ഗുപ്‌തക്ക് സംഘടിപ്പിച്ചു നല്‍കിയത് വർഷ്‌ണിയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. അജ്‌മീര്‍, മെക്ക മസ്‌ജിദ്, മലേഗാവ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌തത് ഗുജറാത്തിലെ സംഘപരിവാര്‍ സ്വാമി അസിമാനന്ദയും അറസ്‌റ്റിലായ പ്രജ്ഞാസിങ് ഠാക്കൂറും ചേര്‍ന്നാണെന്നും വെളിപ്പെട്ടു.
വധശ്രമം ഉപരാഷ്‌ട്രപതിക്കും നേരെ
ഏറ്റവും അവസാനമായി ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയെ വധിക്കാന്‍ പോലും ഹിന്ദുത്വ ഭീകരവാദികള്‍ ശ്രമിച്ച കാര്യം പുറത്തുവരികയുണ്ടായി. മലേഗാവ് സ്‌ഫോടനക്കേസില്‍ അറസ്‌റ്റിലായ സംഘപരിവാര്‍ സ്വാമി 'ശങ്കരാചാര്യ' ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപിൽ നിന്ന് സിബിഐക്ക് ലഭിച്ച ഓഡിയോ ടേപ്പില്‍നിന്നാണ് ഇക്കാര്യം പുറത്തുവന്നത്. 2007 ഒൿടോബറില്‍ ഡല്‍ഹി ജാമിയ മിലിയ ഇസ്ളാമിക സര്‍വകലാശാലയില്‍ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോൿടര്‍ ആര്‍ പി സിങ്ങിന്റെ നേതൃത്വത്തില്‍ ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പദ്ധതി നടപ്പാക്കാനായില്ല.
അന്‍സാരിക്കെതിരെ പ്രതികരിക്കാന്‍ 15 ലിറ്റര്‍ പെട്രോളുമായി താന്‍ പോയെന്നും എന്നാല്‍, എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നും ഡോ. സിങ് പറയുന്നത് ഓഡിയോ ടേപ്പിലുണ്ട്. ജാമിയ മിലിയയിലെ അവാർഡ് ദാന ചടങ്ങില്‍ ഉപരാഷ്‌ട്രപതി പങ്കെടുത്തല്ലോയെന്ന പാണ്ഡെയുടെ ചോദ്യത്തിനാണ് ഈ മറുപടി. ടേപിലെ ശബ്‌ദം ഇരുവരുടേതുമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍, ഹിന്ദുത്വ ഭീകരരുടെ ഗൂഢാലോചനയില്‍ സുപ്രധാന പങ്ക് വഹിച്ച ഡോ. സിങ്ങിനെ അറസ്റ്റുചെയ്‌തെങ്കിലും ഒരു വട്ടം ചോദ്യംചെയ്‌തശേഷം സിബിഐ നിരുപാധികം വിട്ടയച്ചു. ഇയാള്‍ ഇപ്പോഴും ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ജോലിചെയ്യുകയാണ്. മലേഗാവ് കേസില്‍ പ്രതിയായ പാണ്ഡെ ഇപ്പോള്‍ നാസിക് ജയിലിലാണ്.
ഫരീദാബാദില്‍ ചേര്‍ന്ന രഹസ്യയോഗത്തിലെ സംഭാഷണങ്ങളാണ് പാണ്ഡെയുടെ ലാപ്‌ടോപില്‍നിന്ന് ലഭിച്ചത്. മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി കേണല്‍ ശ്രീകാന്ത് പുരോഹിതും ഈസ്റ്റ് ഡല്‍ഹി എംപിയായിരുന്ന ബിജെപി നേതാവ് ബി എല്‍ ശര്‍മയും യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും വ്യക്തമായി. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസം നഷ്‌ടമായെന്നും ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനായി രാജ്യത്തിനെതിരെ യുദ്ധംചെയ്യുമെന്നും പുരോഹിത് പറയുന്നത് ടേപ്പിലുണ്ട്. 'ഈ രാജ്യം നമ്മുടേതല്ല. നമ്മള്‍ സ്വാതന്ത്ര്യത്തിനായി പോരാടണം, ഹിന്ദുക്കളുടെ സ്വാതന്ത്ര്യത്തിനായി.'- പുരോഹിത് പറയുന്നു.
കേണല്‍ പുരോഹിത് ആക്രമണങ്ങള്‍ക്ക് ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും എത്തിച്ചുകൊടുത്തിരുന്നെന്നും ടേപ്പിലെ സംഭാഷണം വ്യക്തമാക്കുന്നു. 'എനിക്ക് ഗ്രനേഡുകളും ആര്‍ഡിഎൿസും ഹൈവോള്‍ട്ടേജ് ഡിറ്റണേറ്ററുകളും ബാറ്ററികളും വേണം. ഞങ്ങള്‍ സമീപിച്ചവര്‍ പറഞ്ഞത് സൈന്യത്തിന് ഇവ നല്‍കാന്‍ കഴിയുമെന്നാണ്. ഇതെല്ലാം കിട്ടിയാല്‍ ഗംഭീരമായി യുദ്ധം ചെയ്യാം. ജമ്മുവില്‍നിന്ന് നൂറ് ചാവേറുകളെ ഞാന്‍ നല്‍കാം'- ഡോ. സിങ് പുരോഹിതിനോട് പറയുന്നു. പുരോഹിതിന്റെ സംഭാഷണം ഇങ്ങനെ: 'നമുക്ക് ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കാം. ഇരുവരും ചെയ്യുന്നത് എന്താണെന്ന് പരസ്‌പരം അറിയിക്കുക. ഇത് നമ്മുടെ ആസൂത്രണത്തിന് സഹായിക്കും. പരിശീലനം നടക്കുമ്പോള്‍ നിങ്ങള്‍ പാതിരാത്രിക്ക് വേണമെങ്കിലും വിളിച്ചോളൂ..'.
ഇത് ഭീകരപ്രവര്‍ത്തനമല്ലെങ്കില്‍ പിന്നെന്താണ് ?
*****
വി ബി പരമേശ്വരന്‍, കടപ്പാട് :ദേശാഭിമാനി വാരിക

Saturday, October 3, 2009
മനുഷ്യച്ചങ്ങല ചിത്രങ്ങള്‍
കൊച്ചിയില്‍ നിന്നും ചില ദൃശ്യങ്ങള്‍
ക്ലിക്കിയാല്‍ വലുതാകും
ക്ലിക്കിയാല്‍ വലുതാകും
ചിത്രങ്ങള്‍ക്ക് കടപ്പാട്: തുളസി കക്കാട്ട്, അനീഷ്, ഉന്മേഷ് ദസ്തക്കിര്‍
Friday, October 2, 2009
Subscribe to:
Posts (Atom)