സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും
ഇടപെടലിലൂടെ കേരളം ആരോഗ്യ രംഗത്തു് ഒട്ടേറെ മുന്നിലെത്തി
ഉയര്‍ന്ന ആയുര്‍ ദൈര്‍ഖ്യം, കുറഞ്ഞ ശിശു മരണ നിരക്കു്,
ഉയര്‍ന്ന സ്ത്രീ പുരുഷ അനുപാതം തുടങ്ങി
പല രംഗങ്ങളിലും കേരളം ലോകോത്തര നിലവാരത്തിലെത്തി.
ആരോഗ്യ രംഗത്തു് ധനമൂലധനാധിപത്യത്തിന്റെ കടന്നു് കയറ്റം
കേരളീയരെ ജീവിത ശൈലീ രോഗങ്ങളുടെ ഇരകളാക്കി മാറ്റി.
രോഗ ചികിത്സ ലാഭ മാര്‍ഗ്ഗമായി കണ്ട ധന മൂലധനം
രോഗത്തിനു് ചികിത്സിക്കാനാവശ്യമായ മരുന്നു് നിര്‍മ്മിക്കുക മാത്രമല്ല
മരുന്നുകളുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുക കൂടി ചെയ്യുന്നു.
കേരളീയരിന്നു് പ്രമേഹത്തിന്റേയും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റേയും
അമിത കൊഴുപ്പിന്റേയും കിഡ്നി രോഗങ്ങളുടേയും
കരള്‍ രോഗങ്ങളുടേയും തൈറോയിഡ് അസന്തുലിതാവസ്ഥയുടേയും
നീരാളി പിടുത്തത്തിലായിരിക്കുന്നു.
ഭരണാധികാരികളുടെ കേവല ധാരണകളുടേയും
ധന മൂലധനത്തിന്റെ ലാഭക്കൊതിയുടേയും നേര് തെളിവും അനുഭവവുമാണു്
കേരളീയരില്‍ വര്‍ദ്ധിച്ചു് വരുന്ന തൈറോയിഡ് രോഗങ്ങളും
കേരളത്തില്‍ പെരുകുന്ന തൈറോയിഡ് സ്പെഷ്യാലിറ്റി ക്ലിനിക്കുകളും.
രാജീവ് ഗാന്ധിയുടെ ഭരണകാലത്തു് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം
കൊണ്ടുവന്നതാണു് ഉപ്പില്‍ അയഡിന്‍ ചേര്‍ത്തു് മാത്രമേ വില്കാവൂ എന്ന നിയമം
അയഡിന്റെ കുറവു് തൈറോയിഡ് രോഗങ്ങള്‍ക്കു് കാരണമാകാം
അതിനു് പരിഹാരം എല്ലാവര്ക്കും അയഡിന്‍ നല്കുകയല്ല.
അയഡിന്‍ കൂടിയാലും തൈറോയിഡ് തകരാറുകളുണ്ടാകും
ഈ വൈരുദ്ധ്യാത്മകത കാണാതെ കേവലമായ ധാരണയോടെ
ഭരണാധികാരികള്‍ എടുക്കുന്ന നിലപാടുകളാണു് കുഴപ്പം
ഇത്തരം കേവല യുക്തിയാണു് ധന മൂലധനാശ്രിതത്വം വലിച്ചു് വെക്കുന്നതിലും
നിക്ഷേപത്തിനെന്നു് പറഞ്ഞു് ബാധ്യത സൃഷ്ടിക്കുന്നതിലും കാണുന്നതു്.
മിതവും സമീകൃതവുമായ ആഹാരവും
അതില്‍ തന്നെ പരമാവധി (സാധ്യമായേടത്തോളം) വേവിക്കാത്ത കായ്-കനികളും
ബാക്കി മാത്രം ഉണക്കി സൂക്ഷിച്ച ധാന്യങ്ങളും പയറു് വര്‍ഗ്ഗങ്ങളും പച്ചക്കറികളും വേവിച്ചതുമായ ഭക്ഷണവും
സാദ്ധ്യമായത്ര അദ്ധ്വാനവും
മതിയായതും ശരിയായതുമായ വ്യായാമവുമാണു്
ആരോഗ്യ പരിപാലനത്തിനുള്ള മാര്‍ഗ്ഗം
'ആഹാരമാണു് ഔഷധം, ഔഷധമാണു് ആഹാരം'
'നല്ലതു് പോലെ വിയര്‍ക്കുന്നതു് വരെ നടക്കുകയാണു് ഏറ്റവും മെച്ചപ്പെട്ട വ്യായാമം'
'അന്നാദ്ധ്വാനമാണു് ആരോഗ്യ പരിപാലനത്തിന്റെ മുഖ്യ ഘടകം'
'ശാരീരിക-മാനസികാരോഗ്യത്തിനു് കലാ-കായിക മത്സരങ്ങള്‍'
തുടങ്ങിയ ആപ്ത വാക്യങ്ങള്‍ ഓര്‍മ്മിച്ചെടുത്തു് ആസൂത്രണം ചെയ്യുന്ന ആരോഗ്യ പരിപാടിയാണു് സ്ഥായിയായ കേരള വികസനത്തിന്റെ അടിയന്തിരാവശ്യം.
*
Courtesy: '99% against 1%' (99% ജനങ്ങള്‍ ആഗോള ധന മൂലധനാധിപത്യത്തിനെതിരെ)

1 comment:
സ്ഥായിയായ കേരള വികസനത്തിനു് ശരിയായ ആരോഗ്യ പരിപാടി വേണം
Post a Comment