കടുത്ത ആഗോളമാന്ദ്യം മൂലം തൊഴില്‍ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന കനത്ത ഭീഷണിയുടെ മധ്യത്തില്‍ പള്ളികൊള്ളവെയാണ് കള്ളന്റെ മുന്നില്‍ ചാനല്‍ സര്‍പ്പം വിലക്കപ്പെട്ട കനിയുമായി പ്രത്യക്ഷപ്പെടുന്നത്.
താനൊരു സുന്ദരിയല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള തീവ്രയത്ന വേഷവിധാനത്തോടെ ആ യൌവനയുക്ത വന്നത് ഒരു സ്‌പെഷ്യല്‍ സ്റ്റോറി ചെയ്യാനാണ്. കളവാണ് വിഷയം.
ആഗോള സാമ്പത്തികപ്രതിസന്ധി തസ്‌ക്കരമേഖലയിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ടി ഭവതി പ്രേക്ഷകരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്.
മൈക്രോഫോണ്‍ എന്ന വിലക്കപ്പെട്ട കനി കള്ളന്റെ നേരെ നീട്ടി സര്‍വജ്ഞപുഛത്തോടെ അവള്‍ ആദ്യ ചോദ്യമെറിഞ്ഞു.
'സാമാന്യത്തിലേറെ വിദ്യാഭ്യാസവും അതിനുതക്ക വിവരക്കേടും ഉണ്ടായിട്ട് നിങ്ങള്‍ എന്തുകൊണ്ട് കള്ളനായി..?'
വേലയെടുത്തു തിന്നുകൂടായിരുന്നോടാ പുല്ലേ എന്നാണ് അവള്‍ ഉദ്ദേശിച്ച ധിക്കാരം.
കള്ളന്റെ ആദ്യ മറുപടിയില്‍ തന്നെ അവളുടെ സംപ്രേഷണം തകര്‍ന്നുപോയി. അവള്‍ ആശയപരമായി അനാവൃതയായി.
' ഹേ..ചാനല്‍ ഭവതി നിങ്ങളെ നയിക്കുന്നത് വിക്‍ടോറിയന്‍ ധാര്‍മികതയാണ്..'
അമ്പേറ്റ പോലെ അവള്‍ പിടഞ്ഞു. മനസ്സിലായില്ലെന്ന് നടിക്കാന്‍ പോലുമുള്ള ബോധം അവളില്‍ അവശേഷിച്ചില്ല.
കള്ളന്‍ വിക്‍ടോറിയന്‍ കാലഘട്ടം ചുരുക്കി വിവരിച്ചു.
അന്ന് സായിപ്പും മദാമ്മയും കൂടി ആകെ 180 ലക്ഷം. ജനസംഖ്യയില്‍ നാലുശതമാനം മദാമ്മമാര്‍ അധികം. എന്നു വെച്ചാല്‍ ഒരു സായിപ്പിന് ഒരു മദാമ്മ എന്ന തൊഴിലുറപ്പ് പദ്ധതിപ്രകാരം കണക്കുകൂട്ടിയാല്‍ ഏഴരലക്ഷം മദാമ്മമാര്‍ മിച്ചം. മിച്ചസംഖ്യ തെംസ് നദിയുടെ തീരത്ത് രാത്രിയില്‍ മുല്ലപ്പൂ ചൂടി നിന്നു.
ദിസ് ഈസ് ദ സോഷ്യോ-ഇക്കണോമിക് ബാക്ഗ്രൌണ്ട് ഓഫ് പ്രോസ്റ്റിറ്റ്യൂഷന്‍ ആന്‍ഡ് ഡെസ്റ്റിറ്റ്യൂഷന്‍ എന്ന് മഹാറാണിയുടെ പ്രജകള്‍ ചിന്തിച്ചവശായി.
പ്രഭാഷണം തീരും മുമ്പേ ചാനല്‍ ഭവതി കള്ളനില്‍ അനുരക്തയായി. വെച്ചടി വെച്ചടി പ്രേമിച്ചു. രക്തയോട്ടം നിയന്ത്രണാതീതമായി.
' ഞാന്‍ ക്ലിയോപാട്ര.. ക്ലിയു എന്ന് വിളിക്കാം.. കിളികളെപ്പോലെ വസിക്കാം..പരന്ന്..പരന്ന്.. ബോകാം...'
ഉടമ്പടിക്ക് ഒപ്പിടാന്‍ ക്ലിയു കൈനീട്ടി. കള്ളന്‍ കൈ കൊടുത്തു. കള്ളന്റെ കൈയെടുത്ത് നെഞ്ചത്ത് വെച്ച് ക്ലിയു ഹൃദയമിടിപ്പ് രേഖപ്പെടുത്തി. മരിച്ചുകൊണ്ട് എടുത്ത തീരുമാനമല്ലെന്ന് അതോടെ കള്ളന് ഉറപ്പായി.
വികാരതീവ്രമായ രംഗം അവിടെ പര്യവസാനിപ്പിച്ച് ക്ലിയു ജോലി തുടര്‍ന്നു. ചോദ്യം ചെയ്യല്‍ പുനരാരംഭിച്ചു.
'മോഷ്‌ടാവായത് എങ്ങനെ എന്ന് പറഞ്ഞില്ല. ഞങ്ങളുടെ പ്രേക്ഷകര്‍ ആകാംക്ഷാബാധിതരാണ്..'
'നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ വിശപ്പുകൊണ്ട് മോഷണം തുടങ്ങിയതല്ല ഞാന്‍. ഐ ആം നോട്ട് ജീന്‍ വാല്‍ ജീന്‍..തെഫ്‌ട് ഈസ് ആന്‍ ആര്‍ട്. മോഷണം ഒരു കലയാണ്. ഉദാത്തമായ ഒരു ശില്‍പ്പം ഉണ്ടാക്കാന്‍ ഒരു കലാകാരന്‍ അനുഭവിക്കുന്ന അതേ ആത്മസംഘര്‍ഷമാണ് ഒരു വസ്‌തു മോഷ്‌ടിക്കുമ്പോള്‍ ഞങ്ങള്‍ക്കുമുണ്ടാവുന്നത്. രണ്ടിനും വേണ്ടത് മഹത്തായ ഭാവനയാണ്.'
' കൂടുതല്‍ പറയൂ.'
' സൂക്ഷ്‌മമായ നിരീക്ഷണമാണ് രണ്ടിന്റേയും വിജയരഹസ്യം.'
ക്ലിയുവിന് കെട്ടിപ്പിടിക്കാന്‍ തോന്നി. പക്ഷേ അതിന് സ്‌പോണ്‍സറെ കിട്ടാതിരുന്നതിനാല്‍ പിന്‍വാങ്ങി.
അവള്‍ കൊഞ്ചി.
" മേല്‍പ്പറഞ്ഞതൊന്ന് അടിമുടി വ്യക്ത'മാ... ക്കാ... മോ'..?'
'മാക്കാം. രണ്ടും ആത്മാവിഷ്‌ക്കാരമാണ്. കലാകാരന്‍ കണ്ണടച്ച് തന്റെ ഭാവനയുടെ ലോകത്ത് തപ്പിത്തടയുമ്പോള്‍ ഞങ്ങള്‍ ഇരുട്ടിന്റെ ലോകത്ത് തപ്പിത്തടയുന്നു. പ്രതീക്ഷകളാണ് രണ്ടുകൂട്ടരെയും നയിക്കുന്നത്. ഇരുട്ടില്‍ എല്ലാം ഒരുപോലെയാണ്. വെളിച്ചത്തിലാണ് ഉച്ചനീചത്വം. ഇരുട്ടില്‍ കാപട്യങ്ങള്‍ക്ക് സ്ഥാനമില്ല. ഇരുട്ട് തുറന്ന പുസ്തകമാണ്. ഞങ്ങള്‍ സത്യസന്ധരാണ്.'
' ഇത് ഒരു പാരമ്പര്യ വാദമല്ലേ..?'
ഭയങ്കരി. ജീവിക്കാനുള്ള വാക്കുകള്‍ നിന്റെ കൈയിലുമുണ്ട്, അല്ലെ?
'കളവില്‍ പുതിയ സമീപനങ്ങള്‍ വരുന്നുണ്ട്. ഞാന്‍ മാറ്റത്തിനെതിരല്ല. പക്ഷേ മാറ്റം എന്തിന് എന്നതാണ് പ്രസക്തം. ആധുനിക കാലത്ത് കളവിന്റെ രീതിശാസ്‌ത്രം മാറി. ഇന്റര്‍നെറ്റ് ബുദ്ധിജീവികള്‍ പോലെ ഇന്റര്‍നെറ്റ് കള്ളന്മാരും ഉണ്ടാവുന്നു. ഇന്നലെ 'ക്ക' എന്നെഴുതാനറിയാത്തവന്‍ ഒറ്റരാത്രി ഇരുണ്ടുവെളുക്കുമ്പോള്‍ 'ജൈവവ്യവസ്ഥ, ആവാസസ്ഥാനം, പാര്‍ശ്വവല്‍ക്കരണം, പ്രാന്തീകരണം'എന്നെല്ലാം പറയുന്ന കേള്‍ക്കാം.വിത്തിന്‍ ട്വൊന്റി ഫോര്‍ അവേഴ്‌സ് ആന്‍ ഇന്റലക്‍ച്വല്‍ ഈസ് ബീങ്ബോണ്‍. കൃത്രിമബീജസങ്കലനം. കളവും അതുപോലെ തന്നെ. ഒറ്റ രാത്രികൊണ്ട് ടോട്ടല്‍ ഫോര്‍ യു, ഐ ഫോര്‍ മൈ സെല്‍ഫ് സാധനങ്ങളുണ്ടാവുന്നു. ഞങ്ങള്‍ പരമ്പരാഗത കള്ളന്മാര്‍ ഒറ്റരാത്രി അധ്വാനിച്ചാല്‍ കൂടിവന്നാല്‍ ഒരു വാഴക്കുല, രണ്ടു ചേന എന്നിവയൊക്കെ കിട്ടുന്നസ്ഥാനത്താണിതൊക്കെ എന്നറിയണം. ദാറ്റ് ഈസ് ദ ഡിഫറന്‍സ്.'
' കാരണം..?'
' ആഗോളവല്‍ക്കരണം. ആഗോളവല്‍ക്കരണം കളവിന്റെ മനുഷ്യത്വം ചോര്‍ത്തിക്കളഞ്ഞു. ഇറ്റ് ബികംസ് എ ടെക്‍നിക്കല്‍ ഹിജെമ്‌നി. കലാംശം തീര്‍ത്തും പോയി.'
ക്ലിയുവിന് പിന്നേം പ്രണയം തോന്നി. പക്ഷേ അത് നിയമത്തിനെതിരാണ്. പ്രണയിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെ വീണ്ടും പ്രണയിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്. ഒരേ കര്‍ത്താവില്‍ ഒരേ സമയം ഒരേക്രിയ രണ്ടുതവണ പാടില്ല. ഒറ്റ വാക്കിനേ ഇളവുള്ളു. കൊല്ലാക്കൊല. അഭിമുഖം സമംഗളം പര്യവസാനിച്ചു.
പിരിയുമ്പോള്‍ ക്ലിയു പറഞ്ഞു.
' കാണണം.'
' രാത്രികളില്‍ ഡ്യൂട്ടിയുണ്ട്.'
' പകലുകള്‍ രാത്രികളാക്കാം.'
' നിനക്കും ഡ്യൂട്ടി എന്ന മട്ടില്‍ ചില വികൃതികള്‍ ഇല്ലെ..?'
' ഇതും എന്റെ ഡ്യൂട്ടിയാണ്.'
അവള്‍ ചിരിച്ചു; മുത്തു പൊഴിഞ്ഞു.
അതോടെ അവര്‍ ട്വൊന്റി ഫോറവര്‍ സ്വകാര്യചാനലായി. ഇടതടവില്ലാതെ പ്രണയിച്ചു.
കടല്‍ത്തീരത്തിരുന്ന് കാറ്റിനെ വെല്ലുവിളിച്ചു.തിരമാലകള്‍ നാണിച്ചു. റെസ്റ്ററന്റിലിരുന്ന് കാപ്പി മോന്തി. തണുത്ത കാറ്റില്‍ വിരലുകള്‍ വിരലുകളില്‍ മുട്ടി. വിദ്യുച്ഛക്തി ഉണ്ടായി. പ്രണയത്തിന്റെ തുല്യതാ പരീക്ഷ പാസായി. പത്രത്തില്‍ ഫടം വന്നു.
കള്ളന്റെ പോക്ക് ശരിയല്ലെന്ന് അംഗീകൃത മുദ്രയുള്ള ഭാര്യ നളിനകുമാരിക്ക് വൈകിക്കിട്ടിയ റിപ്പോര്‍ടുകളില്‍ സൂചനയുണ്ടായി.
അവന്‍ കൂടുതല്‍ സുന്ദരനാവാന്‍ ശ്രമിക്കുന്നു. കവിളിലെ മിച്ചഭൂമിയില്‍ നുണക്കുഴികള്‍. നെറ്റിയില്‍ അത്യുല്‍പ്പാദനശേഷിയുള്ള മുഖക്കുരു. ബാത്ത്റൂമില്‍ കയറുമ്പോള്‍ 'പ്രണയലേഖനം എങ്ങനെയെഴുതണമെന്ന' ഗാനം. സര്‍വോപരി തന്നോടുള്ള ആസ്ഥ കുറയുന്നു.
നളിനകുമാരി സസ്‌പെന്‍സ് നീട്ടിയില്ല. ചര്‍ച്ച തുടങ്ങി.
'എന്ത് സംഭവിച്ചു?'
പിടിക്കപ്പെടാന്‍ പോകുന്നതിന്റെ ആമുഖമാണ് ഈ വാചകമെന്ന് കള്ളന് പിടികിട്ടി.
കള്ളന്‍ തന്ത്രപരമായി പറഞ്ഞു.
'ആഗോളവല്‍ക്കരണം.'
നളി രുദ്രയായി.
' ആ ചാനല്‍ വധൂടിയും നിങ്ങളും തമ്മിലുള്ള ബന്ധം..?'
' കിരീടിയും പാഞ്ചാലിയും തമ്മിലുള്ള ബന്ധം പോലെ..'
' മോഡേണാവൂ..'
' ടി വിയും റിമോട്ടും പോലെ..'
' ആശയം വ്യക്തമല്ല.'
' ഏത് സമയത്തും ചാനല്‍ മാറ്റാം.'
' നീ ചിരിപ്പിക്കാന്‍ ശ്രമിക്കരുത്. ഇത് ജീവന്മരണപ്പോരാട്ടമാണ്. നിന്നെക്കാണുമ്പോള്‍ മിനിസ്‌ക്രീനില്‍ അവളുടെ വിഷ്വല്‍സ് മാറുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. നീ പിടിക്കപ്പെടാന്‍ പോവുകയാണ്. അതിനുമുമ്പു സത്യം പറ. അവള്‍ നിനക്കാര്?'
'അവളെന്റെ ചോറ്.'
'എന്ന് പറഞ്ഞാല്‍..?'
'അവളെന്നെ പാട്ടത്തിനെടുത്തിരിക്കുന്നു.'
' മനസ്സിലായില്ല.'
'കോഹാബിറ്റേഷന്‍.'
' എന്നുവെച്ചാല്‍?'
'ഉടമ്പടിയില്ല, കരാറില്ല, ആജീവനാന്ത തടവില്ല...വെയ് രാജാ..വെയ്..ആര്‍ക്കും വെക്കാം.. ഒന്നുവെച്ചാല്‍ രണ്ട്..രണ്ട് വെച്ചാല്‍ നാല്..'
'എന്റെ ഭര്‍ത്താവെ, നീ അധഃപ്പതിച്ചു, അല്ലെ..?'
കള്ളന് സങ്കടം വന്നു. അവന്‍ തേങ്ങി.
' നിനക്ക് വേണ്ടിയാണ് നളീ ഞാന്‍ ഈ ത്യാഗം അനുഭവിക്കുന്നത്.'
'ത്യാഗമോ..?'
' അതെ..ത്യാഗം.നിനക്ക് വിശക്കാതിരിക്കാന്‍, നീ നല്ല ഭക്ഷണം കഴിക്കാന്‍, നീ നല്ല വസ്‌ത്രം ധരിക്കാന്‍..'
കള്ളന്‍ സങ്കടക്കടലില്‍ മൈക്കല്‍ ഫെല്‍പ്‌സായി.
നളി ശബ്ദം താഴ്ത്തി പറഞ്ഞു.
' വിശദീകരിക്കൂ, കള്ളേട്ടാ..'
'കടുത്ത സാമ്പത്തികപ്രതിസന്ധി. ആഗോളവല്‍ക്കരണം സൃഷ്‌ടിച്ച ആസക്തി. കൊതി, കൊതിയില്‍ കൊതി. അവസാനിക്കാത്ത വാങ്ങല്‍ പ്രവണത.
ഒരു ജോലികൊണ്ട് ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല. ഒരെണ്ണം കൂടി വേണം. അതുപോലെ തന്നെ പ്രണയവും.
ഒരുപ്രണയം കൊണ്ട് പിടിച്ചുനില്‍ക്കാനാവില്ല. മുഖ്യധാരാ പ്രണയം നിലനില്‍ക്കണമെങ്കില്‍ ഒരു പാര്‍ട് ടൈം പ്രണയവും കൂടി അനിവാര്യം.'
' അതിന്..?'
' അതിനാണിത്.'
' കൊച്ചുകള്ളാ എങ്ങനെ തരപ്പെടുത്തി..?'
' നിസ്സാരം.
വാ കീറിയ ദൈവം വാക്ക് തരാതിരിക്കുമോ നളീ.വെറും ഡയലോഗ്.
ഇടക്കിടക്ക് ഓരോ സ്വത്വബോധം കയറ്റി വിടണം. അതിലേ റിസ്‌ക്കൊള്ളു.'
നളി ചിരിച്ചു മറിഞ്ഞു; കൂടെ കള്ളനും.
****
എം എം പൌലോസ്
Monday, November 24, 2008
Sunday, November 23, 2008
ആരാണ് ദൈവവിരോധികള്‍?
ഈ ചരിത്രപ്രധാന സമ്മേളനത്തിന് എന്നെ ക്ഷണിച്ചതിന് ഞാന്‍ ആദ്യമായി നന്ദിരേഖപ്പെടുത്തട്ടെ. സ്വാമി വിവേകാനന്ദന്‍, തന്റെ അതിഗംഭീരമായ വാഗ്മിത്വവും ചിന്തകളും കൊണ്ട് ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ചിക്കാഗോ സര്‍വ്വമത സമ്മേളനത്തെ അനുസ്‌മരിപ്പിക്കുന്നതാണ് ഈ പ്രീ-പാര്‍ലമെന്റ് ഉച്ചകോടി. സ്വാമി വിവേകാനന്ദന്റെ പ്രൌഢമായ ചിക്കാഗോ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ അല്പംമുമ്പ് നാം ശ്രവിക്കുകയുണ്ടായല്ലോ. ഇവിടെ ഈ മഹത്തായ സഭയില്‍ പ്രഗത്ഭരായ ബുദ്ധിജീവികളുടേയും പ്രമുഖരായ മതനേതാക്കളുടേയും ആദരണീയമായ സാന്നിദ്ധ്യം നമുക്കുണ്ട്. ഞാനൊരു ആത്മീയ നേതാവോ മതപണ്ഡിതനോ അല്ലെന്ന് വിനയപൂര്‍വ്വം നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ. ഞാന്‍ യുവജനപ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ മാത്രമാണ്. അതിനാല്‍ ഇവിടെ ആധികാരികമായ ഒരു പ്രഭാഷണം നടത്താന്‍ മാത്രം വലിയ ഒരാളല്ല ഞാന്‍ എന്ന് എനിക്കറിയാം. അതുകൊണ്ട് ഇന്നത്തെ വിഷയത്തെ സംബന്ധിച്ച് എന്റെ ചില ചിതറിയ ചിന്തകള്‍ പങ്കുവയ്‌ക്കുക മാത്രമാണിവിടെ ചെയ്യുന്നത്.
ഇവിടെ എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് മതവും രാഷ്‌ട്രീയവും എന്ന വിഷയത്തെക്കുറിച്ചാണ്. ഇങ്ങനെയൊരു വിഷയം സംഘാടകര്‍ തെരഞ്ഞെടുത്തത് വളരെ ധീരവും നൂതനവുമായ ഒരു പരിശ്രമമാണ്. ഇത് എല്ലായ്പ്പോഴും വികാരപരവും വിവാദപരവുമായ ഒരു വിഷയമായിരുന്നു. ഈ പാര്‍ലമെന്റിന്റെ ഭാഗമായി ഇങ്ങനെയൊരു വിഷയം നിശ്ചയിച്ചത്, സംവാദത്തിന്റെ ഒരു പുതിയ പ്രക്രിയയ്‌ക്ക് തുടക്കം കുറിക്കാന്‍ തീര്‍ച്ചയായും സഹായകരമാകുമെന്ന് എനിക്കുറപ്പുണ്ട്. ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്ക് മനുഷ്യജീവിതത്തിന്റെ രണ്ടു സുപ്രധാന മേഖലകളായ മതവും രാഷ്‌ട്രീയവും തമ്മില്‍ അര്‍ത്ഥപൂര്‍ണ്ണമായ സംവാദം നിലനില്‍ക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.
മതത്തിന് സമൂഹത്തില്‍ അഗാധമായ സ്വാധീനമുണ്ട് എന്ന വസ്‌തുത ആര്‍ക്കും അവഗണിക്കാനാവില്ല. ഞങ്ങള്‍ ഇടതുപക്ഷക്കാര്‍, മതത്തിന്റെ പ്രസക്തിയും പങ്കും അംഗീകരിക്കുമ്പോള്‍തന്നെ അതിന്റെ ഉത്ഭവവും വളര്‍ച്ചയും സാമൂഹ്യശക്തികളുടെ വികാസപ്രക്രിയയുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്.
നമ്മുടെ പ്രാചീനരായ പൂര്‍വ്വികര്‍ പ്രകൃതിയുടെ കരുത്തുറ്റ ശക്തികളുമായി നടത്തിയ സംഘട്ടനത്തിലാണ് മതത്തിന്റെ ഉത്ഭവമുള്ളത്. നമ്മുടെ പൂര്‍വ്വികര്‍ അവരുടെ ജീവിതത്തിലുടനീളം പ്രകൃതിശക്തികളുമായി ഏറ്റുമുട്ടുകയും അവയെ മെരുക്കാനും പരിവര്‍ത്തനവിധേയമാക്കാനും ശ്രമിക്കുകയായിരുന്നു. ഇത് പ്രകൃതിശക്തികളെ നിയന്ത്രിക്കാന്‍ മാത്രമല്ല അവയെ മാനവീകരിക്കാന്‍ കൂടിയുള്ള കൂട്ടായ പരിശ്രമമായിരുന്നു. സുദീര്‍ഘവും സങ്കീര്‍ണ്ണവുമായ ഈ പ്രക്രിയയ്‌ക്കിടയില്‍ പ്രാകൃതമായ വര്‍ഗ്ഗരഹിത സമൂഹം ഒരു വര്‍ഗ്ഗസമൂഹമായി രൂപാന്തരപ്പെട്ടു. പ്രകൃതിയെ പരിവര്‍ത്തിപ്പിക്കാനുള്ള സമരം മനുഷ്യരുടെ ഉല്പാദനോപാധികളേയും ബോധമണ്ഡലത്തേയും സാമൂഹിക ബന്ധങ്ങളേയും കൂടി മാറ്റിത്തീര്‍ക്കുകയുണ്ടായി. പ്രകൃതിയിലേയും സമൂഹത്തിലേയും പല പ്രതിഭാസങ്ങളും മനുഷ്യരുടെ യുക്തിക്കും ചിന്തയ്‌ക്കും ഭാവനയ്‌ക്കും അതീതമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകൃത്യതീതവും അമാനുഷികവുമായ ശക്തികളിലുള്ള വിശ്വാസം മനുഷ്യചരിത്രത്തില്‍ രൂപംകൊള്ളുന്നത്. അതിനാല്‍ മതമെന്നത് വിശാലമായ അര്‍ത്ഥത്തില്‍ പ്രകൃത്യതീതവും മനുഷ്യാതീതവുമായ ശക്തികളിലുള്ള വിശ്വാസത്തിലധിഷ്ഠിതമായ, മനുഷ്യപ്രവര്‍ത്തനങ്ങളുടേയും ബന്ധങ്ങളുടേയും ആകത്തുകയാണ്. മതം സാമൂഹ്യ പരിത:സ്ഥിതികളുടെ സൃഷ്ടിയും പ്രതിഫലനവുമാണെന്നും മറിച്ചല്ലെന്നുമാണ് ഇതിനര്‍ത്ഥം. മതത്തിന്റെ ചരിത്രമാകട്ടെ മനുഷ്യസമൂഹത്തിന്റെ വികാസപരിണാമങ്ങളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതുമാണ്.
മറുവശത്ത് ഇനി നമുക്ക് രാഷ്‌ട്രീയത്തെ പരിശോധിക്കാം. ഒരു സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക പ്രക്രിയകളുടെ ആകത്തുകയാണ് രാഷ്‌ട്രീയം. മൂര്‍ത്തമായ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു സമൂഹത്തില്‍ നടക്കുന്ന വര്‍ഗ്ഗസമരത്തിന്റെ പ്രതിഫലനമാണ് രാഷ്‌ട്രീയം. മതവും രാഷ്‌ട്രീയവും തമ്മില്‍ ഒരുപാട് സമാന്തരങ്ങള്‍ നമുക്ക് ദര്‍ശിക്കാനാവും. ശരിയായ അര്‍ത്ഥത്തില്‍ രണ്ടും സമൂഹത്തിന്റെ നിസ്വാര്‍ത്ഥസേവനമാണ് ലക്ഷ്യമാക്കുന്നത്. മദര്‍തെരേസയുടെ മതവും മഹാത്മാഗാന്ധിയുടെ രാഷ്‌ട്രീയവും സമൂഹത്തെ സേവിക്കുക എന്ന ഒരേ ചോദനയാല്‍ പ്രചോദിതമായിരുന്നു. സ്വാമിവിവേകാനന്ദന്‍, നെഹ്റു, ഇ.എം.എസ് തുടങ്ങി മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും മണ്ഡലത്തില്‍ ഇന്ത്യ സൃഷ്‌ടിച്ച മഹാതേജസ്വികളായ പലര്‍ക്കും പൊതുവായുള്ള ഒരു പ്രത്യേകത അഗാധമായ ദാര്‍ശനിക ഉള്‍ക്കാഴ്‌ചയും അവിരാമമായ അറിവന്വേഷണത്വരയുമായിരുന്നു. സത്യസന്ധതയുള്ള മതവും നേരിന്റെ രാഷ്‌ട്രീയവും എല്ലായ്പ്പോഴും ആവശ്യപ്പെടുന്നത് ത്യാഗസന്നദ്ധതയാണ്. ശ്രീരാമന് തന്റെ രാജാധികാരം ഉപേക്ഷിച്ച് വനവാസത്തിനു പോകാന്‍ യാതൊരു മടിയുമുണ്ടായില്ല. യേശുക്രിസ്‌തു, ഗാന്ധിജി, ഭഗത്‌സിങ്ങ്, ചെഗുവേര തുടങ്ങിയവര്‍ ജനങ്ങള്‍ക്കുവേണ്ടി പരമമായ ത്യാഗം ചെയ്‌ത ചരിത്രപുരുഷന്മാരില്‍ ചിലരാണ്.
എന്തായാലും മൌലികമായ ചില വൈജാത്യങ്ങളും മതവും രാഷ്‌ട്രീയവും തമ്മിലുണ്ട്. മതം പ്രധാനമായും മനുഷ്യരും ദൈവവും തമ്മിലുള്ള വിശുദ്ധവും സ്വകാര്യവുമായ ഹൃദയസംവാദമാണെങ്കില്‍ രാഷ്‌ട്രീയം സാമൂഹിക-സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മനുഷ്യര്‍ ഏര്‍പ്പെടുന്ന സാമൂഹിക ബന്ധങ്ങളുടെ മണ്ഡലത്തിലാണ് വ്യാപരിക്കുന്നത്. മനുഷ്യരുടെ ഇഹലോകത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തേടിയുള്ള മതത്തിന്റെ അന്വേണങ്ങള്‍ എല്ലായ്പ്പോഴും പരലോകവുമായി ബന്ധപ്പെട്ടതാണ്. മരണാനന്തരജീവിതം, സ്വര്‍ഗ്ഗം, നരകം, ഇഹലോകത്തെ ശരിതെറ്റുകളെ സംബന്ധിച്ച് മരണാനന്തരമുള്ള വിധിനിര്‍ണ്ണയം എന്നിവയെല്ലാം എല്ലാമതങ്ങളിലും പൊതുവായി കാണുന്ന സങ്കല്പങ്ങളാണ്. മതം വ്യക്തിയെ ശുദ്ധീകരിക്കാനുള്ള പരിശ്രമങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് അല്ലെങ്കില്‍ പ്രവര്‍ത്തിക്കുമെന്ന് കണക്കാക്കപ്പെടുന്നത് പ്രധാനമായും വൈയക്തികമായ സൂക്ഷ്‌മതലത്തിലാണ്. രാഷ്‌ട്രീയം സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങളെ സ്ഥൂലതലത്തില്‍ അഭിസംബോധന ചെയ്യുകയും അവയുടെ പരിഹാരത്തിനായി ഭൌതികലോകത്ത് ഇടപെടുകയും ചെയ്യുന്നു. ലൌകിക ദു:ഖങ്ങളില്‍ നിന്ന് വ്യക്തിയെ മോചിപ്പിക്കാനുള്ള അവസാനിക്കാത്ത പരീക്ഷണമാണ് മതം. രാഷ്‌ട്രീയം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ എല്ലാ ലൌകിക ദു:ഖങ്ങളുടേയും മൂലകാരണത്തില്‍ നിന്ന്, അതായത് വര്‍ഗ്ഗചൂഷണത്തില്‍ നിന്ന് ജനങ്ങളെയാകെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഇതാണ് എന്റെ വിനീതമായ വീക്ഷണം.
ഇടതുപക്ഷത്തിന്റെ മതത്തോടുള്ള സമീപനം സംബന്ധിച്ച് ഞാന്‍ കുറച്ചുകൂടി വ്യക്തതവരുത്താം. ഞങ്ങള്‍ എല്ലായ്പ്പോഴും മതവിരുദ്ധരെന്ന കുറ്റാരോപണത്തിനിരയാകുന്നവരാണെങ്കിലും അത് വസ്‌തുതയല്ല. മിക്ക കുറ്റാരോപണങ്ങളും മതത്തെ വിശകലനം ചെയ്‌ത് മാര്‍ക്‌സ് നടത്തിയ നിരീക്ഷണങ്ങളെച്ചൊല്ലിയുള്ള നിഷ്‌ക്കളങ്കമായ തെറ്റിദ്ധാരണകളുടേയോ അല്ലെങ്കില്‍ ബോധപൂര്‍വ്വമായ ദുര്‍വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുളളവയാണ്. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന മാര്‍ക്‌സിന്റെ ഒറ്റവാചകം മാത്രം പലപ്പോഴും സന്ദര്‍ത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയാണ്. "ഹൃദയശൂന്യമായ ഒരു ലോകത്തിന്റെ ഹൃദയവും അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ നെടുവീര്‍പ്പും മനുഷ്യനെ മയക്കുന്ന കറുപ്പുമാണ് മതം'' എന്നാണ് യഥാര്‍ത്ഥത്തില്‍ മാര്‍ക്സ് പറഞ്ഞത്. ഈ പ്രസ്താവം ശരിയായ അര്‍ത്ഥത്തിലും സന്ദര്‍ഭത്തിലും വായിക്കുകയാണെങ്കില്‍, മാര്‍ക്‌സ് അന്ധമായ ഒരു മതനിരാസം നടത്തിയിട്ടില്ല എന്ന് വ്യക്തമാകും. മതത്തിന്റെ വേരുകള്‍ആഴ്ന്നുകിടക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ഈ സാമൂഹിക സാഹചര്യങ്ങളില്‍ മതം നിര്‍വ്വഹിക്കുന്ന പങ്കിനെക്കുറിച്ചും കാവ്യാത്മകമായ ഒരു ഭാഷ ഉപയോഗിച്ചുകൊണ്ട് വസ്‌തുനിഷ്‌ഠമായ വിശകലനം നടത്തുകയാണ് മാര്‍ക്‌സ് ചെയ്യുന്നത്.
ചരിത്രത്തിലുടനീളം അധീശപ്രത്യയശാസ്‌ത്രത്തിന്റെ ഒരു രൂപമായിരുന്നു മതമെന്ന് കാണാം.അങ്ങിനെയായിരിക്കുന്നതുകൊണ്ട് ഭരണവര്‍ഗ്ഗ താല്‍പര്യങ്ങളും ചൂഷിതജനതയുടെ അഭിലാഷങ്ങളും പുരോഗമനാശയങ്ങളും പ്രതിലോമ വീക്ഷണങ്ങളും ഒരുപോലെ മതത്തിന്റെ പൊതുഭാഷ ഉപയോഗിച്ച് പ്രകടിപ്പിക്കാനാകും. അതുകൊണ്ട്, മതനവീകരണ പ്രസ്ഥാനങ്ങളുടെ പുരോഗമനപരവും ക്രിയാത്മകവുമായ ഉള്ളടക്കത്തെ ഇടതുപക്ഷം തീര്‍ച്ചയായും മാനിക്കുകതന്നെ ചെയ്യും. ചരിത്രത്തിലെ മഹത്തായ സാമൂഹിക സമരങ്ങളില്‍ മതങ്ങള്‍ വഹിച്ച പങ്കിനെ അംഗീകരിക്കുന്നതില്‍ ഇടതുപക്ഷം ഒട്ടും ലജ്ജിക്കുന്നില്ല. ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന റോമാസാമ്രാജ്യത്തിനെതിരായ ജനകീയ കലാപങ്ങളില്‍ നമുക്ക് ക്രിസ്‌തുവിന്റെ പിറവി കാണാമെങ്കില്‍ അറബ് ദേശിയതയുടെ ഉയര്‍ച്ചയുമായി ഇസ്ലാമിന്റെ ഉദയത്തിന് പ്രത്യക്ഷമായ ബന്ധം തന്നെയുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ ഗാന്ധിജിയേയും തിലകനേയും പോലുള്ള നേതാക്കള്‍ മതത്തില്‍ നിന്ന് സമരോപകരണങ്ങളും തന്ത്രങ്ങളും ഫലപ്രദമായിത്തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ "സത്യാഗ്രഹം'' പോലുള്ള ചിലത് ഇപ്പോഴും ജനങ്ങളെ അണിനിരത്താനുതകുന്ന ഉപാധികളാണ്. (ഞങ്ങളെപ്പോലുള്ള പ്രവര്‍ത്തകര്‍, വളരെ വ്യത്യസ്‌തമായ പരിത:സ്ഥിതികളിലാണെങ്കിലും ഇപ്പോഴും ഈ ഉപാധികളെ ഉപയോഗിക്കുന്നുണ്ട്.)
ഇന്ത്യയില്‍ 14-ാം നൂറ്റാണ്ടുമുതല്‍ 17-ാം നൂറ്റാണ്ടുവരെ വളര്‍ന്നുവന്ന ഭക്തിപ്രസ്ഥാനത്തിന്റെ കാര്യമെടുത്താല്‍, അത് അക്കാലത്ത് നിലനിന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളോടുള്ള ഒരു ആത്മീയ പ്രതികരണമായിരുന്നുവെന്നു കാണാം. അതിന്റെ സാമൂഹിക സ്വഭാവം ജാതിമേധാവിത്വ ഘടനയ്‌ക്ക് എതിരായിരുന്നുവെങ്കില്‍ ദേശീയഭാഷകള്‍ക്കും സാഹിത്യത്തിനും നല്‍കിയ പ്രോത്സാഹനം അതിന്റെ സാംസ്‌ക്കാരിക സ്വാധീനമായിരുന്നു.
ഇങ്ങനെയുള്ള പുരോഗമന ഘടകങ്ങള്‍ക്കപ്പുറം മതങ്ങള്‍ക്കും മതനവീകരണപ്രസ്ഥാനങ്ങള്‍ക്കും അവയുടേതായ പരിമിതികള്‍ തീര്‍ച്ചയായുമുണ്ട്. മതത്തിന്റെ അതിരുകള്‍ക്കകത്ത് ഒതുങ്ങിനിന്ന പരിഷ്‌ക്കരണപ്രസ്ഥാനങ്ങളെല്ലാം യഥാര്‍ത്ഥ വര്‍ഗ്ഗപ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെടുകയും അതിനാല്‍ അവയ്‌ക്ക് മൌലികമായ സാമൂഹിക പരിവര്‍ത്തനം വരുത്താന്‍ കഴിയാതെ വരികയും ചെയ്‌തു. ഈ അടിസ്ഥാന ധാരണകളില്‍ ഊന്നുന്നതാണ് മതത്തോടുള്ള ഞങ്ങളുടെ സമീപനം. 1909 മെയില്‍ ലെനിന്‍ ഇപ്രകാരം എഴുതി " ഒരു സോഷ്യലിസ്‌റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് മതം ഒരു സ്വകാര്യ വിഷയമായിരിക്കുകയില്ല, എന്നാല്‍ വിശ്വാസികള്‍ക്ക്, അവര്‍ ഉത്തമവിശ്വാസമുള്ള സോഷ്യലിസ്‌റ്റുകള്‍ കൂടിയാണെങ്കില്‍ പാര്‍ട്ടി അംഗത്വം നിഷേധിക്കും എന്ന് ഇതിനര്‍ത്ഥമില്ല. നിരീശ്വരവാദത്തിന് പാര്‍ട്ടി പരിപാടിയില്‍ സ്ഥാനമുണ്ടായിരിക്കില്ല. മുതലാളിത്തത്തിനെതിരായ സമരത്തിലെ ഐക്യമാണ് സ്വര്‍ഗ്ഗത്തിലെ കാര്യങ്ങളെ സംബന്ധിച്ചുള്ള ഏകാഭിപ്രായത്തേക്കാള്‍ ഏറെ പ്രധാനമായിട്ടുള്ളത്.''
1913-ല്‍ സ്‌റ്റാലിന്‍ പ്രസ്താവിച്ചത് "എല്ലാ സമുദായക്കാര്‍ക്കും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായി അനുഷ്‌ഠിക്കാനുള്ള അവകാശത്തെ പാര്‍ട്ടി സംരക്ഷിക്കണം'' എന്നാണ്. ക്യൂബയില്‍ സോഷ്യലിസ്‌റ്റ് വിപ്ലവം കഴിഞ്ഞ് ഏതാണ്ട് അരനൂറ്റാണ്ടിനു ശേഷവും മതം നിലനില്‍ക്കുന്നു എന്നു മാത്രമല്ല, വിശ്വാസിയാണ് എന്ന കാരണംകൊണ്ട് ഒരാള്‍ക്കും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ അംഗത്വം നിഷേധിക്കുന്നുമില്ല. കമ്മ്യൂണിസ്‌റ്റായ ഫിഡല്‍കാസ്‌ട്രോയുടെ ഉറ്റസുഹൃത്തായ വെനിസുലയിലെ ഇടതുപക്ഷ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് താനൊരു കത്തോലിക്കാ വിശ്വാസിയാണെന്ന് ആവര്‍ത്തിച്ച് പ്രസ്‌താവിച്ചിട്ടുണ്ട്. നവലിബറല്‍ നയങ്ങളെ പ്രതിരോധിക്കുന്ന നിക്കരാഗ്വയിലെ ഡാനിയല്‍ ഒര്‍ടേഗയുടെ ദരിദ്രപക്ഷ നടപടികള്‍ക്ക് ഉറച്ച രാഷ്‌ട്രീയ പിന്തുണ നല്‍കുന്നവരില്‍ ക്രൈസ്‌തവസഭകളുമുണ്ട്. ഇവിടെ കേരളത്തിലാണെങ്കില്‍ വിവിധ ജനവിഭാഗങ്ങളുടെ വിശ്വാസസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടങ്ങളാല്‍ സമൃദ്ധമാണ് ഇടതുപക്ഷത്തിന്റെ ചരിത്രം. ജാതീയമായ ഉച്ചനീചത്വങ്ങളുടെ പേരില്‍ ക്ഷേത്രപ്രവേശനാവകാശം നേടുന്നതിനുള്ള സമരങ്ങളുടെ മുന്നണിയില്‍ കേരളത്തിലെ ഇടതുപക്ഷശക്തികളുണ്ടായിരുന്നു.
ഞാന്‍ ഇക്കാര്യങ്ങളെല്ലാം പരാമര്‍ശിച്ചത് ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയം മതത്തേയും വിശ്വാസത്തേയും എതിര്‍ക്കുകയോ അവഗണിക്കുകയോ ചെയ്യുന്നില്ല എന്ന് വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ്. ദശലക്ഷക്കണക്കിനു മനുഷ്യരുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയ മതവിശ്വാസം ബലം പ്രയോഗിച്ച് മുറിച്ചുമാറ്റാമെന്നോ തല്‍സ്ഥാനത്ത് മറ്റൊരു പ്രത്യയശാസ്‌ത്രം കൃത്രിമമായി വെച്ചുപിടിപ്പിക്കാമെന്നോ ഉള്ള യാതൊരു വ്യാമോഹവും ഞങ്ങള്‍ക്കില്ല. ചരിത്രത്തെ സംബന്ധിച്ച ശരിയായ ധാരണയുള്ള ആരും ഇത്തരം അസംബന്ധ ആശയങ്ങളെ താലോലിക്കുകയില്ല. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ കണക്കാക്കുന്നത് സാമൂഹ്യവ്യവസ്ഥയുടെ ഉപരിഘടനയുടെ ഭാഗം എന്നനിലയില്‍ ഒരു വര്‍ഗ്ഗരഹിത സമൂഹത്തിന്റെ ആവിര്‍ഭാവത്തിനുശേഷവും കുറച്ചുകാലം കൂടി മതം നിലനില്‍ക്കാനിടയുണ്ട് എന്നാണ്. ഒരു വര്‍ഗ്ഗരഹിത സമൂഹത്തില്‍ ഭരണകൂടത്തിന്റെ ആവശ്യമില്ലാതായിത്തീരുകയും അത് കൊഴിഞ്ഞുപോവുകയും ചെയ്യുന്നതുപോലെ അതിന്റെ ദൌത്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ മതവും കാലക്രമത്തില്‍ നിഷ്‌ക്രമിക്കും. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, മതം പ്രസക്തമായിരിക്കുന്നിടത്തോളം കാലം മനുഷ്യജീവിതത്തില്‍ അത് നിലനില്‍ക്കും. ഒരു ചൂഷണവിമുക്ത സമൂഹം സ്ഥാപിക്കപ്പെടുന്നതുവരെ തീര്‍ച്ചയായും മതത്തിന് പ്രസക്തിയുണ്ടായിരിക്കും.
ഇതുപോലൊരു വിഷയത്തെ സംബന്ധിച്ച ഏതൊരു സംവാദത്തിലും വര്‍ഗ്ഗീയത, മതമൌലികവാദം, മതതീവ്രവാദം എന്നിവയെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല. കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്‌റ്റ് ചേരിയുടെ തകര്‍ച്ചയേയും ഏകധ്രുവലോകത്തിന്റെ ഉദയത്തിന്റേയും തുടര്‍ന്നുള്ള കാലയളവില്‍ ലോകത്താകെ ഇതുപോലുള്ള പ്രവണതകള്‍ വന്‍തോതില്‍ വളര്‍ന്നുവരികയുണ്ടായി. ഈ പ്രവണതകള്‍ക്ക് യഥാര്‍ത്ഥമതവും വിശ്വാസവുമായി യാതൊരു ബന്ധവുമില്ല എന്ന് ഇവിടെ സന്നിഹിതരായിട്ടുള്ള ബഹുമാന്യ പണ്ഡിതന്മാര്‍ സമ്മതിക്കും എന്ന് എനിക്കുറപ്പുണ്ട്. മതത്തെ രാഷ്‌ട്രീയാവശ്യങ്ങള്‍ക്ക് ദുരുപയോഗപ്പെടുത്തുന്നതിന്റെ ഫലമാണ് അഭികാമ്യമല്ലാത്ത ഈ സംഭവ വികാസങ്ങളെല്ലാം. ഇടുങ്ങിയ മതപരമായ താല്‍പര്യങ്ങള്‍ രാഷ്‌ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് ആസൂത്രിതമായി പ്രതിഷ്‌ഠിക്കപ്പെടുമ്പോള്‍ സുപ്രധാനമായ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടപ്പെടും. ജനങ്ങളുടെ ഐക്യം ശിഥിലീകരിക്കപ്പെടുകയും സ്ഥാപിത താല്‍പര്യങ്ങള്‍ ശക്തിപ്പെടുകയും ചെയ്യും. അങ്ങിനെ ബ്രിട്ടീഷ് ഭരണകാലത്തെപ്പോലെ ഇപ്പോഴും മതം ഭിന്നിപ്പിച്ചു ഭരിക്കലിന്റെ ആയുധമായി ഉപയോഗിക്കപ്പെടുന്നു. ഈ നടപടി തടയുവാനുള്ള ഉത്തരവാദിത്തം രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് ഒരുപോലെയുണ്ട്. വര്‍ഗ്ഗീയതയുള്‍പ്പെടെയുള്ള തിന്മകളെ പോറ്റിവളര്‍ത്തുന്ന അവിശുദ്ധസഖ്യം മതത്തേയും രാഷ്‌ട്രീയത്തേയും ഒരുപോലെ ദൂഷിതമാക്കുന്നു. ഈ വിഭാഗീയ പ്രവണതകളെ തടയാനുള്ള ഏകമാര്‍ഗ്ഗം മതനിരപേക്ഷതയുടെ തത്വങ്ങള്‍ മുറുകെപ്പിടിക്കുക എന്നതാണ്. മതവും രാഷ്‌ട്രീയവും പരസ്‌പരം അതിക്രമിച്ചുകടക്കാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഈ വീക്ഷണം ബൈബിള്‍പോലും അംഗീകരിക്കുന്നുണ്ട്.
ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു പ്രശ്‌നം ആഗോളവല്‍ക്കരണ പ്രക്രിയയുടെ സ്വാധീനമാണ്. ആഗോളവല്‍ക്കരണത്തിന്റെ ഈ ഘട്ടത്തിന്റെ സവിശേഷത ധനമൂലധനത്തിന്റെ സമഗ്രാധിപത്യമാണ്. ഈ സമഗ്രാധിപത്യത്തിനു കീഴില്‍ മാനുഷികവും സാമൂഹികവുമായ എല്ലാ ബന്ധങ്ങളും കമ്പോളബന്ധങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഈ ചരക്കുവല്‍ക്കരണ പ്രക്രിയയില്‍ നിന്ന് മനുഷ്യനും ദൈവവും തമ്മിലുള്ള പവിത്രബന്ധംപോലും വിമുക്തമല്ല. ഞെട്ടിപ്പിക്കുന്ന മൂല്യശോഷണങ്ങളും വളച്ചൊടിക്കലുകളും ഇതിന്റെ ഫലമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കത്തോലിക്കാസഭയുടെ പരമാചാര്യനായ പോപ്പിന്റെ തന്നെ പ്രസ്‌താവന സഥിതിഗതികളുടെ ഗൌരവം വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹം പ്രസ്‌താവിച്ചത് അമിതമായ ഭൌതിക സമ്പത്ത് ആത്മീയ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു എന്നാണ്. വരുമാനത്തിന്റെയും സമ്പത്തിന്റെയും അമിത കേന്ദ്രീകരണം ഈ ആഗോളവല്‍കൃത ലോകത്ത് ദാരിദ്ര്യം വര്‍ദ്ധിപ്പിച്ചു എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഐക്യരാഷ്‌ട്ര ഏജന്‍സിയുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ നോക്കൂ- " ഏറ്റവും സമ്പന്നരായ മൂന്ന് കോടീശ്വരന്മാരുടെ ആസ്‌തികള്‍ ലോകത്തിലെ ഏറ്റവും അവികസിതമായ രാജ്യങ്ങളുടേയും അവയില്‍ അധിവസിക്കുന്ന 600 ദശലക്ഷം മനുഷ്യരുടേയും മൊത്തം ദേശീയവരുമാനത്തേക്കാള്‍ കൂടുതലാണ് !''. 45 രാജ്യങ്ങള്‍ 1990-ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ ദരിദ്രരായി ഇന്ന് മാറിയിരിക്കുന്നു.
അപ്പോള്‍ പോപ്പ് ചൂണ്ടിക്കാണിക്കുന്നതെന്താണ്? ഭൌതികമായ ദാരിദ്ര്യം മാത്രമല്ല ആത്മീയ ദാരിദ്ര്യവും വര്‍ദ്ധിക്കുകയാണ്. രണ്ടിന്റെയും കാരണം ഒന്നുതന്നെ - സമ്പത്തിന്റെ അമിതമായ കേന്ദ്രീകരണം. ഏതാണ്ട് 150 വര്‍ഷംമുമ്പ് തങ്ങളുടെ "ജര്‍മ്മന്‍ ഐഡിയോളജി'' എന്ന വിഖ്യാത കൃതിയില്‍ മാക്‍സും എംഗല്‍സും സമാനമായൊരു നിരീക്ഷണം നടത്തിയിട്ടുണ്ട്. അവര്‍ എഴുതി - "എല്ലാ ബന്ധങ്ങളേയും വാണിജ്യവല്‍ക്കരിക്കുന്നതിലൂടെ മതത്തേയും ധാര്‍മ്മികതയേയും തുടച്ചുനീക്കുന്നതിന് അല്ലെങ്കില്‍ അവയെ വെറുമൊരു പച്ചനുണയാക്കി ചുരുക്കുന്നതിന് വ്യവസായം അതിന്റെ കഴിവിനൊത്ത് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്''. ഒരു നൂറ്റാണ്ടിനുശേഷം കാര്യങ്ങള്‍ കൂടുതല്‍ മോശമായിട്ടേയുള്ളൂ.
ആള്‍ദൈവങ്ങള്‍ ആവിര്‍ഭവിക്കുന്നതിന്റേയും ശതകോടികളുടെ ആത്മീയവ്യാപാരത്തിന്റെയും ആത്മീയതട്ടിപ്പുകളുടേയും റിപ്പോര്‍ട്ടുകള്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും മണ്ഡലത്തിലെ വിപണി ശക്തികളുടെ നുഴഞ്ഞുകയറ്റത്തിന്റെ ഫലമാണ്. അതുകൊണ്ട് ഒരു കാര്യം വ്യക്തമാണ്. വിശ്വാസത്തിനും ആത്മീയതയ്‌ക്കും നേരേ ഉയരുന്ന വെല്ലുവിളി നീരിശ്വരവാദികളില്‍ നിന്നല്ല കമ്പോള മൌലികവാദത്തിന്റെ ശക്തികളില്‍ നിന്നാണ്. മതമൌലികവാദികളും കമ്പോള മൌലികവാദികളും തമ്മില്‍ നിലനില്‍ക്കുന്ന സമാധാനപരമായ സഹവര്‍ത്തിത്വത്തിനെതിരായി മതങ്ങള്‍ക്കകത്തുതന്നെ ചെറുത്തുനില്‍പ്പുണ്ടാവണം. രാഷ്‌ട്രീയവും ഇതിനപവാദമല്ല. രാഷ്‌ട്രീയരംഗത്തു പടരുന്ന അഴിമതി, കുതിരക്കച്ചവടത്തക്കുറിച്ചുള്ള അനിഷേധ്യമായ വാര്‍ത്തകള്‍, എല്ലാത്തരത്തിലുള്ള അധാര്‍മ്മിക പ്രവണതകളുടേയും വ്യാപനം എന്നിവയെല്ലാം അനിയന്ത്രിതമായ മുതലാളിത്ത ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങളാണ്. നവലിബറലിസം വരുത്തിവെച്ച വിശ്വാസത്തകര്‍ച്ചയെ മറികടക്കാന്‍ മതവും രാഷ്‌ട്രീയവും ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സത്യസന്ധമായ ആത്മപരിശോധനയും ധീരമായ പുതിയ നടപടികളും വളരെ അത്യാവശ്യമാണ്.
നാം അഭിസംബോധന ചെയ്യേണ്ട യഥാര്‍ത്ഥപ്രശ്‌നങ്ങളും അടിയന്തിരമായ വെല്ലുവിളികളും ഇവയാണെന്ന് എനിക്കു തോന്നുന്നു. ഈ വെല്ലുവിളികളെ നേരിടുന്നതില്‍ പരസ്‌പര സഹകരണത്തിന് ധാരാളം സാധ്യതകളുണ്ട്. അതുകൊണ്ട് ഈ സന്ദര്‍ഭം അര്‍ത്ഥശൂന്യമായ വിവാദങ്ങള്‍ക്കുള്ളതല്ല. അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ക്കുള്ളതാണ്. മതവും രാഷ്‌ട്രീയവും തമ്മിലുള്ള ജനാധിപത്യപരമായ ഒരു സംവാദത്തില്‍ ഈ പാര്‍ലമെന്റ് ഒരു നാഴികക്കല്ലായിത്തീരുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. വര്‍ഗ്ഗീയത, മതമൌലികവാദം, മതതീവ്രവാദം, ദാരിദ്ര്യം എന്നിവയ്‌ക്കെല്ലാം എതിരായ പ്രായോഗിക സമരത്തില്‍ നമ്മുടെ പ്രത്യയശാസ്‌ത്രപരമായ നിലപാടുകളില്‍ ഒരു തീര്‍പ്പിനും തയ്യാറാകാതെ തന്നെ നമുക്ക് കൈകോര്‍ക്കാം എന്നുപറഞ്ഞുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു. എന്നെ ക്ഷമാപൂര്‍വ്വം ശ്രവിച്ച ഓരോരുത്തര്‍ക്കും നന്ദിരേഖപ്പെടുത്തുന്നു.
(മെല്‍ബണില്‍ നടക്കുന്ന ലോകമതപാര്‍ലമെന്റിനു മുന്നോടിയായി ആഗസ്‌ത് 3-ന് സ്‌കൂള്‍ ഓഫ് ഭഗവത്ഗീതയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ പ്രീ-പാര്‍ലമെന്റ് ഉച്ചകോടിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ)
****
എം.ബി.രാജേഷ്, കടപ്പാട് : യുവധാര

Labels:
കേരളം,
ചരിത്രം,
ഫാഷിസം,
മതം,
രാഷ്‌ട്രീയം,
സമൂഹം,
സാംസ്കാരികം
Saturday, November 22, 2008
ചില കാര്യങ്ങള്‍ അങ്ങനെയാണ്
"ഇങ്ങനെയുണ്ടോ ഒരതിക്രമം?.... വന്ന് വന്ന് ഡബ്ളിയു.എച്ച്.ഓ. ഹോസ്‌പിറ്റല്‍ എന്ന് ആശുപത്രിക്ക് പേരിടുമല്ലോ...''
എനിക്കൊന്നും മനസ്സിലായില്ല. മോന്‍ തുടരുകയാണ്
" അല്ലെങ്കില്‍ യു.എന്‍ ടോഡി പാര്‍ലര്‍ എന്ന്...''
പത്രം എനിക്കുനേരെ നീട്ടിക്കൊണ്ട് അവന്‍ രോഷം കൊള്ളുകയാണ്.
"ഇപ്പം പരസ്യമായി തൂറരുതെന്ന് പ്രചരിപ്പിക്കാനാണത്രെ ഡബ്ളിയു.ടി.ഒ...''
പത്രം നിവര്‍ത്തി വായിച്ചപ്പോഴാണ് ധാര്‍മ്മിക രോഷത്തിന്റെ കാരണം മനസ്സിലായത്. കഴിഞ്ഞ ദിവസം ഡബ്ളിയു.ടി.ഓ ദിനമായി ആചരിച്ചുവത്രെ. വേള്‍ഡ് ടോയ്‌ലറ്റ് ഡേ. കക്കൂസില്‍ വേണം വിസര്‍ജ്ജിക്കാന്‍ എന്നു പ്രചരിപ്പിക്കാനുള്ള ഒരു സംഘടന. അതും ഡബ്ളിയു.ടി.ഓ. അതിന് സിംഗപ്പൂര്‍ ആസ്ഥാനം.
ക്വിസ് മത്സരത്തിന് സ്ഥിരമായി പങ്കെടുക്കുന്ന ഒരു പയ്യന്റെ വിഷമമാണ് അവന്‍ പ്രകടിപ്പിച്ചത്. ഇത് വായിച്ച് ചില കുട്ടികളെങ്കിലും ക്വിസ്സില്‍ ഉത്തരം തെറ്റിക്കില്ലേ എന്ന്. " ഡബ്ളിയു.ടി.ഓ എന്നാല്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ അല്ലേ? പിന്നെങ്ങനെ ഇത്?''
എന്റെ പൊട്ടിച്ചിരി അവന് തീരെ പിടിച്ചില്ലെന്ന് തോന്നുന്നു. ഒരര്‍ത്ഥത്തില്‍ കക്കൂസ് വാദികളോട് എനിക്കല്‍പ്പം ബഹുമാനമാണ് തോന്നിയത്. ഡബ്ളിയു.ടി.ഓ വിനെ വിസര്‍ജ്ജ്യവുമായി കൂട്ടിക്കെട്ടിയല്ലോ. ലോകത്താകെ ടോയ്‌ലറ്റിന് വെളിയില്‍ അനാഥമായങ്ങനെ കഴിയുന്ന ഇരുപത് കോടി ടണ്‍ മലമുണ്ടെന്ന് കണക്കവതരിപ്പിച്ച് ടോയ്‌ലറ്റിലാക്കൂ വിസര്‍ജ്ജനം എന്ന് പഠിപ്പിക്കുകയാണ് അവര്‍. നവംബര്‍ 19 ലോക ടോയ്‌ലറ്റ് ദിനമായി ആചരിക്കുകയാണ്.
" നിനക്കുറപ്പാണോ. ഡബ്ളിയു.ടി.ഓ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ആണെന്ന്?''
" പിന്നല്ലാതെ? 94 ഏപ്രില്‍ 15 ന് നിലവില്‍ വന്നതല്ലേ? പിന്നെ ഇപ്പോളിവര്‍...? ''
എനിക്ക് ചിരി അടക്കാനായില്ല
" അനിന് മുമ്പും ഉണ്ടായിരുന്നല്ലോ ഒരു ഡബ്ളിയു.ടി.ഒ...''
"ഹേയ് അന്നത് ഗാട്ടാണ്...''
അവന്‍ ജനറല്‍ നോളേജിലെ മികവങ്ങനെ പ്രകടിപ്പിച്ച് നില്‍ക്കുകയാണ്.
എങ്ങനെയാണ് അവനെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുക? അവന്‍ പറഞ്ഞതൊക്കെ നേരാണ്. പക്ഷേ അവന് അറിയാത്ത ഒരു കാര്യമുണ്ട്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ നിലവില്‍ വരുന്നതിന് മുമ്പ് വേറൊരു ഡബ്ളിയു.ടി.ഒ ഉണ്ടായിരുന്നു. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍. ഗാട്ടിന് ശേഷം രൂപം കൊള്ളാനിരുന്ന സംഘടനയുടെ പേര് എം.ടി.ഒ എന്നായിരുന്നു. മള്‍ട്ടി ലാറ്ററല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍. അങ്ങനെയാണ് രേഖകളില്‍ ഒക്കെ അടിച്ചു വെച്ചിരുന്നതും.
എന്നാല്‍ ഒപ്പിടാന്‍ തുടങ്ങുമ്പോഴാണ് ഗാട്ടിന്റെ വേദിയില്‍ നിന്ന് ഒരറിയിപ്പ് വന്നത്. എം.ടി.ഒ എന്ന് കാണുന്നേടത്തൊക്കെ അത് ഡബ്ളിയു.ടി.ഓ എന്നാക്കി മാറ്റണമെന്ന്. മള്‍ട്ടിലാറ്ററല്‍ എന്നാല്‍ ബഹുകക്ഷി എന്നര്‍ത്ഥം. അമേരിക്കക്ക് അത് ഇഷ്‌ടമല്ല. അവരത് സമ്മതിക്കില്ല. ആകയാല്‍ എം എന്നത് ഡബ്ളിയു ആക്കി. M തലതിരിച്ചിട്ടാല്‍ W.
ലോകപൊതുജനാഭിപ്രായത്തെ തലതിരിച്ചിട്ടുകൊണ്ടാണ് എം.ടി.ഓ വിന്റെ പേര് ഡബ്ളിയു.ടി.ഓ എന്നാക്കി മാറ്റിയത്. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ നിലവിലുണ്ടല്ലോ എന്ന ചോദ്യം ഉയര്‍ന്നതാണ്. പക്ഷേ അമേരിക്ക സമ്മതിക്കണ്ടേ? അങ്ങനെയാണ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനെ ഒരരുക്കാക്കിക്കൊണ്ട് ഡബ്ളിയു.ടി.ഓ എന്ന ചുരുക്കെഴുത്ത് ലോകവ്യാപാരസംഘടന സ്വന്തമാക്കുന്നത്. ഇപ്പോഴിതാ ആ ചുരുക്കെഴുത്തിനെ ലോകത്താകെയുള്ള വിസര്‍ജ്യവുമായി മറ്റൊരു സംഘടന ബന്ധിപ്പിക്കുന്നു!
എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചിരിക്കുന്നതനുസരിച്ച് മോന് ദേഷ്യം കൂടിക്കൂടി വരികയാണ്. എങ്ങനെയാണ് ഈ ദേഷ്യത്തിനിടക്ക് ഞാനവനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക?
****
എ.കെ.രമേശ്

സ്വതന്ത്രകമ്പോള വാദം തകരുന്നു, സോഷ്യലിസം തന്നെ പോംവഴി
ആമുഖം
സ്വതന്ത്രവിപണിയുടെ "ആചാര്യന്മാര്‍ക്ക്'' ഇപ്പോള്‍ അസാധാരണമായ വിധം ബുദ്ധിമുട്ടു പിടിച്ച സമയമാണ്. അനേക നാളായി പ്രത്യേകിച്ച് സോവിയറ്റ് യൂണിയന്‍ തകര്‍ച്ചയ്‌ക്കുശേഷം സ്വതന്ത്ര കമ്പോളത്തിന്റെ മുഖമുദ്രകളെന്ന് പ്രചരിപ്പിച്ചുവന്നിരുന്ന കുറ്റമറ്റ കാര്യക്ഷമതയുടെയും നന്മകളുടെയും പിന്‍ബലത്തില്‍ ഈ ആചാര്യന്മാര്‍ കെട്ടിപ്പൊക്കിയ പൊള്ളയായ കൊട്ടാരം ഇവരുടെ കണ്‍മുന്നില്‍ത്തന്നെ നിലം പൊത്തിയിരിക്കുകയാണ്. സോഷ്യലിസത്തിന്റെ ഉപയോഗശൂന്യമായ അവസാനത്തെ അവശിഷ്‌ടങ്ങളെയും തവിടുപൊടിയാക്കുന്ന "ട്രോജന്‍കുതിര'' എന്ന് സമീപകാലം വരെ പരിഗണിക്കപ്പെട്ടിരുന്നതും, ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധിക്കാത്തതും ഒരുകാലത്തും തെറ്റുപറ്റാത്തതും എന്ന് വിശ്വസിക്കപ്പെട്ടിരുന്നതുമായ സ്ഥാപനങ്ങളുടെ തകര്‍ച്ചയുടെ കണ്ണുനീരില്‍ കുതിര്‍ന്ന കഥകളാണ് ആഗോള ധനമൂലധനത്തിന്റെ മെക്കയായ വാള്‍സ്‌ട്രീറ്റില്‍ നിന്നും ഉയരുന്നത്. ഇത് എന്തൊരു ദുരിതംപിടിച്ച സമയമാണ്!
1945-നുശേഷമുള്ള മൂന്ന് ദശകങ്ങളിലെ അമേരിക്കന്‍ മുതലാളിത്തത്തിന്റെ ഘടന
ഫണ്ട് മാനേജര്‍മാര്‍, ചീഫ് എക്‍സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയ ധനമൂലധന മുതലാളിമാരുടെ (finance capitalists ) അത്യാര്‍ത്തിയുടെയും ദുരാഗ്രഹത്തിന്റെയും അവസാനമില്ലാത്ത കഥകള്‍ കഴിഞ്ഞ 60 വര്‍ഷങ്ങളായി അമേരിക്കന്‍ മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ വന്നിട്ടുള്ള സമൂലമായ മാറ്റങ്ങളില്‍ നിന്നും ജന്മമെടുത്ത മൊത്തം കഥയുടെ ഒരുഭാഗം മാത്രമാണ്. ഈ കാലഘട്ടത്തെ നമുക്ക് 30 വര്‍ഷം വീതം ദൈര്‍ഘ്യമുള്ള രണ്ട് തുല്യപകുതികളായി വിഭജിക്കാം. ആദ്യത്തെ 30 വര്‍ഷങ്ങളില്‍ അതിന്റെ വ്യാവസായിക മികവിന്റെ പിന്‍ബലത്തില്‍ നിര്‍മാണ വ്യവസായരംഗത്ത് (manufacturing industry) ആഗോള മുതലാളിത്തത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു അമേരിക്ക. രണ്ടാംലോക മഹായുദ്ധം സൃഷ്‌ടിച്ച കെടുതികള്‍ക്കുശേഷം 1947-ലെ "മാര്‍ഷല്‍ പദ്ധതി''യിലൂടെ (Marshall Plan” of 1947)യൂറോപ്യന്‍ നിര്‍മാണ വ്യവസായങ്ങള്‍ ശക്തിപ്രാപിച്ചുവന്നിരുന്ന അവസരത്തിലും അമേരിക്കയുടെ മേധാവിത്വം മാറ്റമില്ലാതെ തുടര്‍ന്നുവന്നിരുന്നു. ഇതിനു മുമ്പ് 1944-ല്‍ ബ്രെട്ടണ്‍വുഡ് കരാറിലൂടെ പുതിയ ആഗോള സമ്പദ് വ്യവസ്ഥയുടെ ഇരട്ട പ്രചരണായുധങ്ങളായ ഐ.എം.എഫും ലോകബാങ്കും നിലവില്‍ വരികയും ചെയ്‌തിരുന്നു.
മുതലാളിമാരുടെ ലാഭനിരക്കില്‍ വന്‍ വര്‍ധനവിന് വഴിയൊരുക്കിയ യുദ്ധാനന്തര സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ ചുറ്റുപാടില്‍ അമേരിക്കയുടെ പുതിയ ഉല്‍പ്പാദനരീതികള്‍ (new system of American production) മുതലാളിത്ത രാജ്യങ്ങളിലാകെ കയറ്റുമതി ചെയ്യപ്പെട്ട സാഹചര്യം ഐ.എം.എഫും ലോകബാങ്കും കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന് കാരണമായി. 1960-കളുടെ അവസാനം വരെ ഈ വികസനം തുടര്‍ന്നു. അതിനുശേഷം ലാഭനിരക്ക് കുറയുവാന്‍ തുടങ്ങിയത് ആഗോള മുതലാളിത്തത്തിന്റെ പ്രത്യേകിച്ച് അതിന്റെ അമേരിക്കന്‍ രൂപത്തിന്റെ, പ്രതിസന്ധിയുടെ പുതിയൊരു കാലഘട്ടത്തിന് തുടക്കം കുറിച്ചു.
ഇതിനെത്തുടര്‍ന്ന് 35 ഡോളറിന് പകരമായി ഒരു ഔണ്‍സ് സ്വര്‍ണം വാഗ്‌ദാനം ചെയ്യുന്ന, ബ്രെട്ടണ്‍വുഡ്‌സ് സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ, നിശ്ചിത വിനിമയനിരക്ക് നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് 1971-73 കാലഘട്ടത്തില്‍ അമേരിക്കയ്‌ക്ക് കഴിയാതെയായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കച്ചവടത്തില്‍ നിന്നും വന്‍ ലാഭം കൊയ്‌തവര്‍ അതില്‍നിന്നും ലഭിച്ച ഡോളറുകളെ സ്വര്‍ണമായി പരിവര്‍ത്തനം ചെയ്യുന്നതിന് ശ്രമിച്ചതാണ് ഈ നിശ്ചിത വിനിമയനിരക്കിന്റെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഇതോടെ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഒരു നാണയ വിനിമയനിരക്കിന്റെ കാലഘട്ടം തിരിച്ചുവന്നു.
1970-കളിലാകെത്തന്നെ അമേരിക്കന്‍ സമ്പദ്ഘടന ആഗോള മുതലാലിത്ത സമ്പദ് വ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത് നിലയുറപ്പിച്ചിട്ടും ഡോളറിന്റെ നിശ്ചിത വിനിമയനിരക്കിന് സംഭവിച്ച തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും അത് പിന്നീടൊരിക്കലും പൂര്‍ണമായും വിമുക്തമായില്ല. മാത്രവുമല്ല, മുതലാളിത്ത സമ്പദ് വ്യവസ്ഥയുമായി മത്സരിക്കുന്നതിന് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ ഊര്‍ജ്വസ്വലമായ ഒരു ആഗോള സോഷ്യലിസ്‌റ്റ് സമ്പദ് ഘടന അമേരിക്കന്‍ മേല്‍ക്കോയ്‌മയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഈ കാലഘട്ടത്തില്‍ നിലനില്‍ക്കുകയും ചെയ്‌തിരുന്നു. സ്വാശ്രയത്വത്തില്‍ അധിഷ്‌ഠിതമായ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യയെപ്പോലുള്ള നവസ്വതന്ത്ര മൂന്നാംലോക രാജ്യങ്ങള്‍ ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, ഊര്‍ജം തുടങ്ങിയ സമ്പദ് ഘടനയുടെ പ്രധാന മേഖലകളെ ദേശസാല്‍ക്കരിച്ച് പൊതുമേഖലയുടെ കീഴില്‍ കൊണ്ടുവന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. ഈ രാജ്യങ്ങളെല്ലാം വലിയൊരു പരിധിവരെ അമേരിക്കയുടെ മേധാവിത്വത്തിലുള്ള ആഗോള മുതലാളിത്തത്തിന്റെ സ്വാധീന വലയത്തിന് പുറത്തായിരുന്നു എന്നതും ഉല്‍പ്പാദനം, വിപണി, വികസന മുരടിപ്പ് എന്നിവയുടെ കാര്യത്തില്‍ മുതലാളിത്തം നേരിടുകയായിരുന്ന കുഴപ്പങ്ങള്‍ മൂര്‍ച്‌ഛിക്കുന്നതിന് കാരണമായി.
1980-ല്‍ തുടങ്ങുകയും 1990-ഓടെ പൂര്‍ണരൂപം കൈവരിക്കുകയും ചെയ്‌ത ഘടനാപരമായ മാറ്റം
അമേരിക്കന്‍ സമ്പദ്ഘടനയുടെ ഈ പ്രതിസന്ധി 1980-കളുടെ അവസാനം വരെ തുടര്‍ന്നു. 1980-കളുടെ അന്തിമവര്‍ഷങ്ങളിലാണ് അമേരിക്കന്‍ സമ്പദ്ഘടനയ്‌ക്ക് കനത്ത ആഘാതമേല്‍പ്പിച്ച ‘savings and loan crisis’ പ്രതിസന്ധി ഉണ്ടായത്. ആയിരത്തോളം ‘savings and loan’ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിന് കാരണമായ ഈ പ്രതിസന്ധി അമേരിക്കന്‍ സമ്പദ്ഘടനയ്‌ക്ക് 160 ബില്യണ്‍ ഡോളറിന്റെ നഷ്‌ടമാണ് വരുത്തിവച്ചത്. പ്രശസ്‌ത ധനതത്വശാസ്‌ത്രജ്ഞനും ഇന്ത്യയിലെ മുന്‍അമേരിക്കന്‍ സ്ഥാനപതിയുമായ ജോണ്‍ കെന്നത്ത് ഗാല്‍ ബ്രെയ് ത്ത് ഇതിനെ "പൊതുമുതല്‍ നിയമവിരുദ്ധമായി മോഷണം നടത്തുന്നതി ന്റെ ഏറ്റവും വലിയതും വിലയേറിയതുമായ സംരംഭം'' (largest and costliest venture in public misfeasance, malfeasance and larceny)എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് ഗാല്‍ബ്രെയ്ത്ത് ജീവിച്ചിരിക്കുകയാണെങ്കില്‍ അടുത്തിടെ അമേരിക്കയില്‍ നടന്ന പണക്കൊള്ളയുടെയും അതിന്റെ ഫലമായി ഉടലെടുത്ത പ്രതിസന്ധിയില്‍ നിന്നും അവിടുത്തെ സമ്പദ് ഘടനയെ കരകയറ്റുന്നതിനായി ഇതിനകം തന്നെ 'ട്രില്യണ്‍ ഡോളറോളം നികുതിദായകരുടെ പണം ദുരുപയോഗം ചെയ്‌തതിനെയും കുറിച്ച് അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നത് ചിന്തനീയമാണ്. 1987 ഒക്‍ടോബറില്‍ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഓഹരിവിപണികളുടെ തകര്‍ച്ചയ്‌ക്ക് തിരികൊളുത്തിക്കൊണ്ടാണ് 1980-കളുടെ ദശകം അവസാനിച്ചത്. 1990-ഓടെ അമേരിക്കന്‍ വളര്‍ച്ച മുരടിപ്പിലേക്ക് നീങ്ങുകയും ചെയ്തു.
അമേരിക്കന്‍ മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അസാധാരണമായ വിധം ശക്തിപ്പെടുന്നതിന് സാക്ഷ്യം വഹിച്ച വര്‍ഷങ്ങളായിരുന്നു 1990-കള്‍. രണ്ട് ഘടകങ്ങള്‍ ഇക്കാര്യത്തില്‍ അമേരിക്കയ്‌ക്ക് ഏറെ സഹായകരമായിത്തീര്‍ന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയായിരുന്നു ആദ്യത്തേത്. മറ്റൊന്ന് ഇന്ത്യയിലും ചൈനയിലും തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും സുലഭമായ ചെലവു കുറഞ്ഞ തൊഴില്‍ശക്തിയെ ചൂഷണം ചെയ്‌ത് അമേരിക്കന്‍ മുതലാളിത്തത്തിന്റെ ലാഭനിരക്കില്‍ ഉണ്ടായ ഇടിവിനെ തടയുന്നതിനായി അമേരിക്കയിലെ വ്യവസായങ്ങളെ മുകളില്‍ സൂചിപ്പിച്ച രാജ്യങ്ങളിലേക്ക് മാറ്റിസ്ഥാപിക്കേണ്ടത് അനിവാര്യമായി തീര്‍ന്നതാണ് മറ്റൊന്ന്. ഈ സ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ വിധത്തില്‍ വാര്‍ത്താവിനിമയ - സാങ്കേതികവിദ്യാ മേഖലകളിലെ വിപ്ളവകരമായ മുന്നേറ്റത്തിന്റെ സഹായത്തോടെ അമേരിക്കന്‍ സമ്പദ്ഘടന ധനവല്‍ക്കരണത്തിലേക്ക് (financialisation) കൂടുതല്‍ ദിശാമാറ്റം നടത്തുകയും ചെയ്തു. എന്നാല്‍ ആ കാലഘട്ടത്തില്‍ ബാങ്കിംഗ് മൂലധനത്തിന്റെയും വ്യവസായ മൂലധനത്തിന്റെയും സമ്മിശ്രണത്തിലൂടെ സൃഷ്ടിക്കപ്പെട്ട ധനമൂലധനം (finance capital) അമേരിക്കന്‍ ധനമൂലധനം, ബ്രിട്ടീഷ് ധനമൂലധനം എന്നിങ്ങനെ ദേശീയ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ടതും അതിന്റെ പ്രാരംഭദിശയിലുമായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളില്‍ തന്നെ ധനമൂലധനത്തിന് പൂര്‍ണമായി പരിവര്‍ത്തനം സംഭവിക്കുകയും അത് മാരകമായ സൈനികക്തിയുടെ പിന്‍ബലമുള്ള അമേരിക്കന്‍ മുതലാളിത്തം നിയന്ത്രിക്കുന്ന ആഗോള ധനമൂലധനമായി രൂപം പ്രാപിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്താകെ ജനാധിപത്യമൂല്യങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു പുതിയ ലോകക്രമം സൃഷ്ടിക്കപ്പെടുന്നതിന് വഴിയൊരുക്കിയ ധനമൂലധനത്തിന്റെ സ്വഭാവത്തില്‍ വന്ന ഈ മാറ്റം തന്നെയാണ് അത് ഇന്ന് നേരിടുന്ന ആഗോള പ്രതിസന്ധിക്കും കാരണമായിത്തീര്‍ന്നിരിക്കുന്നത്.
ഈ ഘട്ടത്തില്‍ ഇതിനകം തന്നെ യാതൊരു പരിധികളുമില്ലാതെ തൊഴിലാളികളെ ചൂഷണം ചെയ്‌ത് സമ്പാദിച്ച അധികലാഭത്തിലൂടെ കുന്നുകൂട്ടിയ മൂലധനത്താല്‍ മത്തുപിടിച്ച ധനമൂലധന ഉടമകള്‍ ഭൌതിക ഉല്‍പ്പാദനം നടത്തുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനായി പുതിയൊരു മാര്‍ഗം കണ്ടുപിടിച്ചു. മുതലാളിത്തത്തിന്റെ ഈ പുതിയ പ്രവണതയെ അതിന്റെ ആരംഭദിശയില്‍ തന്നെ കണ്ടറിഞ്ഞ കാറല്‍മാര്‍ക്‍സ് അതിനെ "മൂലധനം'' എന്ന കൃതിയുടെ രണ്ടാം വാല്യത്തില്‍ ഇപ്രകാരം സംഗ്രഹിച്ചിരുന്നു.“പണത്തിന്റെയും മൂലധനത്തിന്റെയും ഉടമകള്‍ക്ക് (ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും) ഉല്‍പ്പാദനപ്രക്രിയ എന്നത് ഒഴിവാക്കാനാവാത്ത ഒരു ഇടക്കാല കണ്ണി അല്ലെങ്കില്‍ ധനസമ്പാദനത്തിന് അനിവാര്യമായ ഒരു മാര്‍ഗം മാത്രമാണ്. അതുകൊണ്ട് മുതലാളിത്ത ഉല്‍പ്പാദനരീതി പിന്‍തുടരുന്ന രാഷ്‌ട്രങ്ങളെയെല്ലാം ഉല്‍പ്പാദന പ്രക്രിയയുടെ ഇടപെടല്‍ കൂടാതെ തന്നെ പണമുണ്ടാക്കാനുള്ള അതിയായ ആഗ്രഹം ഇടയ്‌ക്കിടെ പിടികൂടാറുണ്ട്.” മാര്‍ക്‍സ് ഇടയ്‌ക്കിടെ എന്നു വിശേഷിപ്പിച്ചത് ഇപ്പോള്‍ മൂലധനത്തിന്റെ പ്രത്യുല്‍പ്പാദനവും കുന്നുകൂടലും സാധ്യമാക്കുന്നതിനുള്ള സ്ഥിരം ഉപാധികളായി മാറിയിരിക്കുന്നു.
ധനമൂലധനത്തിന്റെ ഇന്നത്തെ ശക്തിയേയും സ്വാധീനത്തേയും കൂടുതല്‍ വ്യക്തമാക്കുന്ന ചില വിവരങ്ങള്‍ ചുവടെ ചേര്‍ക്കുകയാണ്. 1982-ല്‍ മൊത്തം അമേരിക്കന്‍ കോര്‍പ്പറേറ്റ് ലാഭത്തിന്റെ അഞ്ചു ശതമാനം മാത്രമായിരുന്ന ധനകാര്യസ്ഥാപനങ്ങളുടെ സംഭാവന 2007 ആയപ്പോള്‍ 41 ശതമാനമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് മൂല്യത്തില്‍ (corporate value) ധനകാര്യസ്ഥാപനങ്ങളുടെ വിഹിതം എട്ടില്‍നിന്നും 16 ശതമാനം എന്ന കേവല വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1980-ല്‍ ആഗോള ധനമൂലധനത്തിന്റെ അളവ് ആഗോള ജി.ഡി.പിക്ക് തുല്യമായിരുന്നു. എങ്കില്‍, 1993-ല്‍ അത് ആഗോള ജി.ഡി.പിയുടെ ഇരട്ടിയായും, 2005-ല്‍ 316 ശതമാനമായും വളര്‍ന്നു. ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഡെറിവേറ്റീവുകളുടെ ആഗോള മൂല്യം 2002 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തില്‍ നൂറില്‍നിന്ന് 516 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു എന്നാണ്. അതായത് അഞ്ചുകൊല്ലത്തില്‍ 500 ശതമാനത്തിലും അധികം വര്‍ധനവ്. ഇത് ആഗോള ജി.ഡി.പിയേക്കാള്‍ (54 ട്രില്യണ്‍ ഡോളര്‍) 10 മടങ്ങിലും അധികമാണ്. ആഗോള ധനമൂലധനത്തിന്റെ അളവും വ്യാപ്‌തിയും തീര്‍ച്ചയായും ഞെട്ടലുളവാക്കുന്നതാണ്.
സാമ്പത്തിക കുമിള എങ്ങനെയാണ് സൃഷ്‌ടിക്കപ്പെട്ടത്
രണ്ടുകൊല്ലങ്ങള്‍ക്കുമുമ്പ് ഉണ്ടായ സബ് പ്രൈം വായ്‌പാ പ്രതിസന്ധിയില്‍ അമേരിക്കയിലെ "ഭൂമി-ഭവന'' കുമിള പൊട്ടിയതോടെയാണ് ആഗോള ധനമൂലധനത്തിന്റെ ഇപ്പോഴത്തെ വിഷമഘട്ടം ആരംഭിക്കുന്നത്. തിരിച്ചടവ് ശേഷിയെപ്പറ്റി യാതൊരു വിലയിരുത്തലും നടത്താതെ വളരെ ഉദാരമായ വായ്‌പകള്‍ നല്‍കിയതാണ് സബ് പ്രൈം വായ്‌പാപ്രതിസന്ധി സൃഷ്‌ടിച്ചത്. ഈ വായ്‌പകള്‍ കൂടുതലായും വീടുകളും ഫ്ലാറ്റുകളും വാങ്ങുന്നതിനുവേണ്ടിയാണ് നല്‍കിയിരുന്നത്. മാത്രവുമല്ല, ധനകാര്യസ്ഥാപനങ്ങള്‍ അവയുടെ മൂലധന അടിത്തറയുടെ എത്രയോ മടങ്ങ് തുക വായ്‌പകളായി നല്‍കുകയും ചെയ്തു.
പണയസ്ഥാപനങ്ങള്‍ തിരിച്ചടവ് ശേഷി ഇല്ലാത്ത ഇടപാടുകാര്‍ക്കും ഭവനവായ്‌പകള്‍ വാരിക്കോരി നല്‍കിയതില്‍ നിന്നാണ് സബ് പ്രൈം വായ്‌പാ പ്രതിസന്ധി ആരംഭിക്കുന്നത്. തുടര്‍ന്ന് പണയസ്ഥാപനങ്ങള്‍ തങ്ങളുടെ ലാഭം കൂടി ഉള്‍ക്കൊള്ളിച്ച് ഈ വായ്‌പകളെ ലേമാന്‍ ബ്രദേഴ്‌സ് പോലുള്ള നിക്ഷേപബാങ്കുകള്‍ക്ക് (investment banks) വില്‍ക്കുകയുണ്ടായി. നിക്ഷേപ ബാങ്കുകളാകട്ടെ പണയസ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയ വായ്‌പകളെ നല്ല ലാഭം ലഭിക്കുന്ന തരത്തില്‍ ഉയര്‍ന്ന വിലയുള്ള ബോണ്ടുകളാക്കി മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ വില്‍ക്കുകയും ചെയ്തു. ഇത്തരത്തില്‍ വായ്‌പകളെ ബോണ്ടുകളുടെ രൂപത്തില്‍ വിപണിയില്‍ വില്‍ക്കുന്നതിനെ ‘securitisation’ എന്നാണ് വിളിക്കുന്നത്.
പണയസ്ഥാപനങ്ങള്‍ നല്‍കുന്ന ഭവനവായ്‌പകളില്‍ നിന്നാരംഭിക്കുന്ന ഈ പ്രക്രിയ വായ്‌പാ തിരിച്ചടവ് കൃത്യമായി നടന്നിരുന്ന കാലം വരെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ വരുമാനത്തിലെ ഇടിവ്, തൊഴില്‍ നഷ്ടപ്പെടല്‍, സാമ്പത്തിക മുരടിപ്പ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഭവനവായ്‌പകളുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ സബ് പ്രൈം വായ്‌പാ പ്രക്രിയയില്‍ പങ്കാളികളായ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ആദ്യം പണയവായ്‌പാ സ്ഥാപനങ്ങള്‍, തുടര്‍ന്ന് അവ നല്‍കിയ വായ്‌പകള്‍ വാങ്ങി ബോണ്ടുകളിറക്കിയ നിക്ഷേപബാങ്കുകള്‍, പിന്നീട് ഈ ബോണ്ടുകള്‍ വാങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ എന്ന ക്രമത്തില്‍ ഭവനവായ്‌പാ തിരിച്ചടവില്‍ വന്ന വീഴ്‌ചയുടെ പ്രത്യാഘാതം സമ്പദ്ഘടനയിലാകെ വ്യാപിച്ചു.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തകര്‍ന്ന അമേരിക്കയിലെ വമ്പന്‍ നിക്ഷേപ ബാങ്കായ ബിയര്‍ സ്‌റ്റേണ്‍സ് ആയിരുന്നു അവസാനമില്ലാത്ത ഈ തകര്‍ച്ചയുടെ ആദ്യഇര. തുടര്‍ന്ന് ബ്രിട്ടണിലെ നോര്‍ത്തേണ്‍ റോക്, അമേരിക്കയില്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഫ്രെഡി മാക്, ഫാനി മേ, 158 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലേമാന്‍ ബ്രദേഴ്‌സ്, മെറിലിഞ്ച്, വാഷിംഗ്‌ടണ്‍ മ്യൂച്വല്‍, ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് (എ.ഐ.ജി.) തുടങ്ങി യൂറോപ്പിലും അമേരിക്കയിലുമുള്ള നിരവധി ധനകാര്യസ്ഥാപനങ്ങള്‍ തകര്‍ന്നു.
ഈ തകര്‍ച്ചയുടെയും അത് യഥാര്‍ഥ സമ്പദ്ഘടനയില്‍ (real economy) സൃഷ്ടിച്ച മുരടിപ്പിന്റെയും ഫലമായി 2.2 ദശലക്ഷം പിരിച്ചുവിടലുകളാണ് കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ നടന്നത്. ഇതോടെ സമീപവര്‍ഷങ്ങളില്‍ അമേരിക്കയില്‍ തൊഴില്‍ നഷ്‌ടപ്പെട്ട വരുടെ എണ്ണം 9.4 ദശലക്ഷമായി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 500 ബില്യണ്‍ ഡോളറിന്റെ നഷ്‌ടം സംഭവിച്ച എട്ട് വലിയ അമേരിക്കന്‍ ബാങ്കുകളിലെ ചീഫ് എക്‍സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ബോണസായി 95 ബില്യണ്‍ ഡോളര്‍ കൈപ്പറ്റുകയും ചെയ്‌തു. അധ്വാനിക്കുന്ന ജനവിഭാഗം സൃഷ്‌ടിക്കുന്ന മിച്ചമൂല്യം മുതലാളിത്ത രാജ്യങ്ങളില്‍ എങ്ങനെയാണ് കൊള്ളയടിക്കപ്പെടുന്നത് എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇത് നല്‍കുന്നത്.
തകര്‍ച്ചയും പരിഹാരവും : സോഷ്യലിസം തന്നെ പോംവഴി
വിപണിക്ക് എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാനാകുമെന്നും മാനവരാശിക്ക് ഗുണകരമായ ഒരു വ്യവസ്ഥയായി മുതലാളിത്തത്തെ പരിവര്‍ത്തനം ചെയ്യാനാകുമെന്നും പകല്‍ക്കിനാവ് കണ്ടിരിക്കുന്ന ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇതിനകം തന്നെ കാലപ്പഴക്കത്തിന്റെ പിടിയിലായിക്കഴിഞ്ഞിരിക്കുന്ന ആഗോള സമ്പദ് ഘടനയുടെ ധനവല്‍ക്കരണത്തിന്റെ (financialisation) ഭീമാകാരമായ വളര്‍ച്ച ഇന്നോ നാളെയോ കൂപ്പുകുത്തുമെന്ന കാര്യത്തില്‍ സാമ്പത്തികരംഗത്തെ വീക്ഷിക്കുന്ന നിരവധി പേര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. ഇന്നാകട്ടെ കുഴപ്പത്തിലായ അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങളെ കരകയറ്റുന്നതിനായി നികുതിദായകരുടെ ചുമലില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ "രക്ഷിക്കല്‍ പാക്കേജ്'' പ്രഖ്യാപിച്ചിട്ടും (ഈ നടപടി പ്രത്യക്ഷത്തില്‍ അമേരിക്കയിലെ ധനകാര്യസ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുന്നതിന് തുല്യമാണ്), അമേരിക്കന്‍ സമ്പദ് ഘടനക്കും വന്‍പ്രതിസന്ധിയെ നേരിടുന്ന അതിന്റെ സാമ്പത്തികമേഖലയ്‌ക്കും സംഭവിച്ച വിശ്വാസത്തകര്‍ച്ച പരിഹരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്.
പ്രതീക്ഷിച്ചതുപോലെ തന്നെ അമേരിക്കന്‍ പ്രതിസന്ധി ഇന്ത്യയേയും ബാധിച്ചിരിക്കുകയാണ്. ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, പി.എന്‍.ബി തുടങ്ങിയ ബാങ്കുകള്‍ക്കെല്ലാം കൂടി തകര്‍ന്ന അമേരിക്കന്‍ സ്ഥാപനങ്ങളുമായി 420 ദശലക്ഷം ഡോളറിന്റെ ഇടപാടുകളുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കൂടാതെ ലേമാന്‍ ബ്രദേഴ്‌സ് പോലുള്ള തകര്‍ന്ന അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ റിയല്‍ എസ്റേറ്റ് മേഖലയില്‍ ശക്തമായ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.
എന്നാല്‍ വിചിത്രമെന്നു പറയട്ടെ വിദേശബാങ്കുകളുടെ ഇന്ത്യയിലെ നേരിട്ടുള്ള നിക്ഷേപം (എഫ്.ഡി.ഐ.) മൂന്നുവര്‍ഷത്തേക്ക് ഇന്ത്യക്ക് പുറത്ത് കൊണ്ടുപോകാന്‍ പാടില്ല എന്ന നിബന്ധന എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും സൂചനകളുണ്ട്. ഇന്ത്യയില്‍നിന്ന് നിക്ഷേപം പിന്‍വലിച്ച് തങ്ങളുടെ മറ്റു രാജ്യങ്ങളിലെ ബാധ്യതകള്‍ തീര്‍ക്കുന്നതിന് തകര്‍ന്ന അമേരിക്കന്‍ സ്ഥാപനങ്ങളെ ഈ നടപടി സഹായകരമായിത്തീരും. ഇന്ത്യന്‍ സമ്പദ് ഘടനയെ ക്ഷീണിപ്പിച്ചുകൊണ്ടു വിദേശസ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അമിതാവേശമാണ് ഇതില്‍ പ്രകടമാകുന്നത്. എന്നിരുന്നാലും ഇന്ത്യന്‍ സമ്പദ് ഘടനയെ വിദേശമൂലധനത്തിന് യാതൊരു നിയന്ത്രണവുമില്ലാതെ തുറന്നുകൊടുക്കുന്നതിനെതിരെ ദേശസ്നേഹം ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷ പുരോഗമനശക്തികളും ട്രേഡ് യൂണിയനുകളും നടത്തിയ ധീരോചിതമായ ചെറുത്തുനില്‍പ്പ് നമ്മുടെ രാജ്യത്തെ അമേരിക്കന്‍ പ്രതിസന്ധിയുടെ പ്രത്യാഘാതത്തില്‍നിന്നും വലിയൊരു പരിധിവരെ സംരക്ഷിച്ചിരിക്കുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും.
ഒരു ചെറുന്യൂനപക്ഷത്തിന്റെ പക്കല്‍ സമ്പത്ത് കുന്നുകൂട്ടുന്നതിനെ അടിസ്ഥാനനിയമമായി അംഗീകരിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ സ്വഭാവത്തെക്കുറിച്ച് ക്രമേണയെങ്കിലും അധ്വാനിക്കുന്ന ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുന്നു എന്നത് ആശാവഹമായ കാര്യമാണ്. നവലിബറല്‍ സമ്പദ് ഘടന അത് ജന്മം കൊണ്ടതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയേയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.
ആഗോളതലത്തില്‍ സോഷ്യലിസം ക്ഷീണിച്ചും ഭിന്നിച്ചും നില്‍ക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് ദൌര്‍ഭാഗ്യകരം തന്നെയാണ്. എന്നിരുന്നാലും ധനമൂലധനത്തിന് ആശ്വസിക്കാനുള്ള വകയൊന്നും ഇത് നല്‍കുന്നില്ല. മാര്‍ക്‍സിസം തന്നെയാണ് ശരി എന്ന് വീണ്ടും തെളിയിക്കപ്പെട്ട സമീപകാല അനുഭവങ്ങളില്‍നിന്ന് കൂടുതല്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ആത്മവിശ്വാസത്തോടുകൂടി തൊഴിലാളിവര്‍ഗം ഇന്ന് നവ-ലിബറല്‍ നയങ്ങളെയും അതിന്റെ ഉത്ഭവകേന്ദ്രമായ സാമ്രാജ്യത്വത്തെയും നേരിടുകയാണ്. ഈ എതിര്‍പ്പിന്റെ ഗുണകരമായ ഫലങ്ങള്‍ ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും ദൃശ്യമാവുകയാണ്.
ധനമൂലധനം ഇന്ന് സൃഷ്ടിച്ചിരിക്കുന്ന നാശത്തിന്റെയും അധാര്‍മികതയുടെയും ഗര്‍ഭപാത്രത്തില്‍നിന്ന് മുതലാളിത്ത ചൂഷണത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് സോഷ്യലിസത്തിന്റെ ചുവന്ന പ്രഭാതത്തിലേക്ക് ജന്മം നല്‍കുന്നതിനു വേണ്ടിയുള്ള രാഷ്‌ട്രീയബോധം അധ്വാനിക്കുന്ന വര്‍ഗത്തിന് പകര്‍ന്നു നല്‍കുന്നതിനായി തൊഴിലാളി-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്.
*****
റാണാ മിത്ര
(BEFI കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)
സ്വതന്ത്രവിപണിയുടെ "ആചാര്യന്മാര്‍ക്ക്'' ഇപ്പോള്‍ അസാധാരണമായ വിധം ബുദ്ധിമുട്ടു പിടിച്ച സമയമാണ്. അനേക നാളായി പ്രത്യേകിച്ച് സോവിയറ്റ് യൂണിയന്‍ തകര്‍ച്ചയ്‌ക്കുശേഷം സ്വതന്ത്ര കമ്പോളത്തിന്റെ മുഖമുദ്രകളെന്ന് പ്രചരിപ്പിച്ചുവന്നിരുന്ന കുറ്റമറ്റ കാര്യക്ഷമതയുടെയും നന്മകളുടെയും പിന്‍ബലത്തില്‍ ഈ ആചാര്യന്മാര്‍ കെട്ടിപ്പൊക്കിയ പൊള്ളയായ കൊട്ടാരം ഇവരുടെ കണ്‍മുന്നില്‍ത്തന്നെ നിലം പൊത്തിയിരിക്കുകയാണ്. സോഷ്യലിസത്തിന്റെ ഉപയോഗശൂന്യമായ അവസാനത്തെ അവശിഷ്‌ടങ്ങളെയും തവിടുപൊടിയാക്കുന്ന "ട്രോജന്‍കുതിര'' എന്ന് സമീപകാലം വരെ പരിഗണിക്കപ്പെട്ടിരുന്നതും, ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധിക്കാത്തതും ഒരുകാലത്തും തെറ്റുപറ്റാത്തതും എന്ന് വിശ്വസിക്കപ്പെട്ടിരുന്നതുമായ സ്ഥാപനങ്ങളുടെ തകര്‍ച്ചയുടെ കണ്ണുനീരില്‍ കുതിര്‍ന്ന കഥകളാണ് ആഗോള ധനമൂലധനത്തിന്റെ മെക്കയായ വാള്‍സ്‌ട്രീറ്റില്‍ നിന്നും ഉയരുന്നത്. ഇത് എന്തൊരു ദുരിതംപിടിച്ച സമയമാണ്!
1945-നുശേഷമുള്ള മൂന്ന് ദശകങ്ങളിലെ അമേരിക്കന്‍ മുതലാളിത്തത്തിന്റെ ഘടന
ഫണ്ട് മാനേജര്‍മാര്‍, ചീഫ് എക്‍സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയ ധനമൂലധന മുതലാളിമാരുടെ (finance capitalists ) അത്യാര്‍ത്തിയുടെയും ദുരാഗ്രഹത്തിന്റെയും അവസാനമില്ലാത്ത കഥകള്‍ കഴിഞ്ഞ 60 വര്‍ഷങ്ങളായി അമേരിക്കന്‍ മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ വന്നിട്ടുള്ള സമൂലമായ മാറ്റങ്ങളില്‍ നിന്നും ജന്മമെടുത്ത മൊത്തം കഥയുടെ ഒരുഭാഗം മാത്രമാണ്. ഈ കാലഘട്ടത്തെ നമുക്ക് 30 വര്‍ഷം വീതം ദൈര്‍ഘ്യമുള്ള രണ്ട് തുല്യപകുതികളായി വിഭജിക്കാം. ആദ്യത്തെ 30 വര്‍ഷങ്ങളില്‍ അതിന്റെ വ്യാവസായിക മികവിന്റെ പിന്‍ബലത്തില്‍ നിര്‍മാണ വ്യവസായരംഗത്ത് (manufacturing industry) ആഗോള മുതലാളിത്തത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു അമേരിക്ക. രണ്ടാംലോക മഹായുദ്ധം സൃഷ്‌ടിച്ച കെടുതികള്‍ക്കുശേഷം 1947-ലെ "മാര്‍ഷല്‍ പദ്ധതി''യിലൂടെ (Marshall Plan” of 1947)യൂറോപ്യന്‍ നിര്‍മാണ വ്യവസായങ്ങള്‍ ശക്തിപ്രാപിച്ചുവന്നിരുന്ന അവസരത്തിലും അമേരിക്കയുടെ മേധാവിത്വം മാറ്റമില്ലാതെ തുടര്‍ന്നുവന്നിരുന്നു. ഇതിനു മുമ്പ് 1944-ല്‍ ബ്രെട്ടണ്‍വുഡ് കരാറിലൂടെ പുതിയ ആഗോള സമ്പദ് വ്യവസ്ഥയുടെ ഇരട്ട പ്രചരണായുധങ്ങളായ ഐ.എം.എഫും ലോകബാങ്കും നിലവില്‍ വരികയും ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്ന് 35 ഡോളറിന് പകരമായി ഒരു ഔണ്‍സ് സ്വര്‍ണം വാഗ്‌ദാനം ചെയ്യുന്ന, ബ്രെട്ടണ്‍വുഡ്‌സ് സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ, നിശ്ചിത വിനിമയനിരക്ക് നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് 1971-73 കാലഘട്ടത്തില്‍ അമേരിക്കയ്‌ക്ക് കഴിയാതെയായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കച്ചവടത്തില്‍ നിന്നും വന്‍ ലാഭം കൊയ്‌തവര്‍ അതില്‍നിന്നും ലഭിച്ച ഡോളറുകളെ സ്വര്‍ണമായി പരിവര്‍ത്തനം ചെയ്യുന്നതിന് ശ്രമിച്ചതാണ് ഈ നിശ്ചിത വിനിമയനിരക്കിന്റെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഇതോടെ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഒരു നാണയ വിനിമയനിരക്കിന്റെ കാലഘട്ടം തിരിച്ചുവന്നു.
1970-കളിലാകെത്തന്നെ അമേരിക്കന്‍ സമ്പദ്ഘടന ആഗോള മുതലാലിത്ത സമ്പദ് വ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത് നിലയുറപ്പിച്ചിട്ടും ഡോളറിന്റെ നിശ്ചിത വിനിമയനിരക്കിന് സംഭവിച്ച തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും അത് പിന്നീടൊരിക്കലും പൂര്‍ണമായും വിമുക്തമായില്ല. മാത്രവുമല്ല, മുതലാളിത്ത സമ്പദ് വ്യവസ്ഥയുമായി മത്സരിക്കുന്നതിന് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ ഊര്‍ജ്വസ്വലമായ ഒരു ആഗോള സോഷ്യലിസ്‌റ്റ് സമ്പദ് ഘടന അമേരിക്കന്‍ മേല്‍ക്കോയ്‌മയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഈ കാലഘട്ടത്തില്‍ നിലനില്‍ക്കുകയും ചെയ്‌തിരുന്നു. സ്വാശ്രയത്വത്തില്‍ അധിഷ്‌ഠിതമായ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യയെപ്പോലുള്ള നവസ്വതന്ത്ര മൂന്നാംലോക രാജ്യങ്ങള്‍ ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, ഊര്‍ജം തുടങ്ങിയ സമ്പദ് ഘടനയുടെ പ്രധാന മേഖലകളെ ദേശസാല്‍ക്കരിച്ച് പൊതുമേഖലയുടെ കീഴില്‍ കൊണ്ടുവന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. ഈ രാജ്യങ്ങളെല്ലാം വലിയൊരു പരിധിവരെ അമേരിക്കയുടെ മേധാവിത്വത്തിലുള്ള ആഗോള മുതലാളിത്തത്തിന്റെ സ്വാധീന വലയത്തിന് പുറത്തായിരുന്നു എന്നതും ഉല്‍പ്പാദനം, വിപണി, വികസന മുരടിപ്പ് എന്നിവയുടെ കാര്യത്തില്‍ മുതലാളിത്തം നേരിടുകയായിരുന്ന കുഴപ്പങ്ങള്‍ മൂര്‍ച്‌ഛിക്കുന്നതിന് കാരണമായി.
1980-ല്‍ തുടങ്ങുകയും 1990-ഓടെ പൂര്‍ണരൂപം കൈവരിക്കുകയും ചെയ്‌ത ഘടനാപരമായ മാറ്റം
അമേരിക്കന്‍ സമ്പദ്ഘടനയുടെ ഈ പ്രതിസന്ധി 1980-കളുടെ അവസാനം വരെ തുടര്‍ന്നു. 1980-കളുടെ അന്തിമവര്‍ഷങ്ങളിലാണ് അമേരിക്കന്‍ സമ്പദ്ഘടനയ്‌ക്ക് കനത്ത ആഘാതമേല്‍പ്പിച്ച ‘savings and loan crisis’ പ്രതിസന്ധി ഉണ്ടായത്. ആയിരത്തോളം ‘savings and loan’ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിന് കാരണമായ ഈ പ്രതിസന്ധി അമേരിക്കന്‍ സമ്പദ്ഘടനയ്‌ക്ക് 160 ബില്യണ്‍ ഡോളറിന്റെ നഷ്‌ടമാണ് വരുത്തിവച്ചത്. പ്രശസ്‌ത ധനതത്വശാസ്‌ത്രജ്ഞനും ഇന്ത്യയിലെ മുന്‍അമേരിക്കന്‍ സ്ഥാനപതിയുമായ ജോണ്‍ കെന്നത്ത് ഗാല്‍ ബ്രെയ് ത്ത് ഇതിനെ "പൊതുമുതല്‍ നിയമവിരുദ്ധമായി മോഷണം നടത്തുന്നതി ന്റെ ഏറ്റവും വലിയതും വിലയേറിയതുമായ സംരംഭം'' (largest and costliest venture in public misfeasance, malfeasance and larceny)എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് ഗാല്‍ബ്രെയ്ത്ത് ജീവിച്ചിരിക്കുകയാണെങ്കില്‍ അടുത്തിടെ അമേരിക്കയില്‍ നടന്ന പണക്കൊള്ളയുടെയും അതിന്റെ ഫലമായി ഉടലെടുത്ത പ്രതിസന്ധിയില്‍ നിന്നും അവിടുത്തെ സമ്പദ് ഘടനയെ കരകയറ്റുന്നതിനായി ഇതിനകം തന്നെ 'ട്രില്യണ്‍ ഡോളറോളം നികുതിദായകരുടെ പണം ദുരുപയോഗം ചെയ്‌തതിനെയും കുറിച്ച് അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നത് ചിന്തനീയമാണ്. 1987 ഒക്‍ടോബറില്‍ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഓഹരിവിപണികളുടെ തകര്‍ച്ചയ്‌ക്ക് തിരികൊളുത്തിക്കൊണ്ടാണ് 1980-കളുടെ ദശകം അവസാനിച്ചത്. 1990-ഓടെ അമേരിക്കന്‍ വളര്‍ച്ച മുരടിപ്പിലേക്ക് നീങ്ങുകയും ചെയ്തു.
അമേരിക്കന്‍ മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അസാധാരണമായ വിധം ശക്തിപ്പെടുന്നതിന് സാക്ഷ്യം വഹിച്ച വര്‍ഷങ്ങളായിരുന്നു 1990-കള്‍. രണ്ട് ഘടകങ്ങള്‍ ഇക്കാര്യത്തില്‍ അമേരിക്കയ്‌ക്ക് ഏറെ സഹായകരമായിത്തീര്‍ന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയായിരുന്നു ആദ്യത്തേത്. മറ്റൊന്ന് ഇന്ത്യയിലും ചൈനയിലും തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും സുലഭമായ ചെലവു കുറഞ്ഞ തൊഴില്‍ശക്തിയെ ചൂഷണം ചെയ്‌ത് അമേരിക്കന്‍ മുതലാളിത്തത്തിന്റെ ലാഭനിരക്കില്‍ ഉണ്ടായ ഇടിവിനെ തടയുന്നതിനായി അമേരിക്കയിലെ വ്യവസായങ്ങളെ മുകളില്‍ സൂചിപ്പിച്ച രാജ്യങ്ങളിലേക്ക് മാറ്റിസ്ഥാപിക്കേണ്ടത് അനിവാര്യമായി തീര്‍ന്നതാണ് മറ്റൊന്ന്. ഈ സ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ വിധത്തില്‍ വാര്‍ത്താവിനിമയ - സാങ്കേതികവിദ്യാ മേഖലകളിലെ വിപ്ളവകരമായ മുന്നേറ്റത്തിന്റെ സഹായത്തോടെ അമേരിക്കന്‍ സമ്പദ്ഘടന ധനവല്‍ക്കരണത്തിലേക്ക് (financialisation) കൂടുതല്‍ ദിശാമാറ്റം നടത്തുകയും ചെയ്തു. എന്നാല്‍ ആ കാലഘട്ടത്തില്‍ ബാങ്കിംഗ് മൂലധനത്തിന്റെയും വ്യവസായ മൂലധനത്തിന്റെയും സമ്മിശ്രണത്തിലൂടെ സൃഷ്ടിക്കപ്പെട്ട ധനമൂലധനം (finance capital) അമേരിക്കന്‍ ധനമൂലധനം, ബ്രിട്ടീഷ് ധനമൂലധനം എന്നിങ്ങനെ ദേശീയ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ടതും അതിന്റെ പ്രാരംഭദിശയിലുമായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളില്‍ തന്നെ ധനമൂലധനത്തിന് പൂര്‍ണമായി പരിവര്‍ത്തനം സംഭവിക്കുകയും അത് മാരകമായ സൈനികക്തിയുടെ പിന്‍ബലമുള്ള അമേരിക്കന്‍ മുതലാളിത്തം നിയന്ത്രിക്കുന്ന ആഗോള ധനമൂലധനമായി രൂപം പ്രാപിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്താകെ ജനാധിപത്യമൂല്യങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു പുതിയ ലോകക്രമം സൃഷ്ടിക്കപ്പെടുന്നതിന് വഴിയൊരുക്കിയ ധനമൂലധനത്തിന്റെ സ്വഭാവത്തില്‍ വന്ന ഈ മാറ്റം തന്നെയാണ് അത് ഇന്ന് നേരിടുന്ന ആഗോള പ്രതിസന്ധിക്കും കാരണമായിത്തീര്‍ന്നിരിക്കുന്നത്.
ഈ ഘട്ടത്തില്‍ ഇതിനകം തന്നെ യാതൊരു പരിധികളുമില്ലാതെ തൊഴിലാളികളെ ചൂഷണം ചെയ്‌ത് സമ്പാദിച്ച അധികലാഭത്തിലൂടെ കുന്നുകൂട്ടിയ മൂലധനത്താല്‍ മത്തുപിടിച്ച ധനമൂലധന ഉടമകള്‍ ഭൌതിക ഉല്‍പ്പാദനം നടത്തുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനായി പുതിയൊരു മാര്‍ഗം കണ്ടുപിടിച്ചു. മുതലാളിത്തത്തിന്റെ ഈ പുതിയ പ്രവണതയെ അതിന്റെ ആരംഭദിശയില്‍ തന്നെ കണ്ടറിഞ്ഞ കാറല്‍മാര്‍ക്‍സ് അതിനെ "മൂലധനം'' എന്ന കൃതിയുടെ രണ്ടാം വാല്യത്തില്‍ ഇപ്രകാരം സംഗ്രഹിച്ചിരുന്നു.“പണത്തിന്റെയും മൂലധനത്തിന്റെയും ഉടമകള്‍ക്ക് (ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും) ഉല്‍പ്പാദനപ്രക്രിയ എന്നത് ഒഴിവാക്കാനാവാത്ത ഒരു ഇടക്കാല കണ്ണി അല്ലെങ്കില്‍ ധനസമ്പാദനത്തിന് അനിവാര്യമായ ഒരു മാര്‍ഗം മാത്രമാണ്. അതുകൊണ്ട് മുതലാളിത്ത ഉല്‍പ്പാദനരീതി പിന്‍തുടരുന്ന രാഷ്‌ട്രങ്ങളെയെല്ലാം ഉല്‍പ്പാദന പ്രക്രിയയുടെ ഇടപെടല്‍ കൂടാതെ തന്നെ പണമുണ്ടാക്കാനുള്ള അതിയായ ആഗ്രഹം ഇടയ്‌ക്കിടെ പിടികൂടാറുണ്ട്.” മാര്‍ക്‍സ് ഇടയ്‌ക്കിടെ എന്നു വിശേഷിപ്പിച്ചത് ഇപ്പോള്‍ മൂലധനത്തിന്റെ പ്രത്യുല്‍പ്പാദനവും കുന്നുകൂടലും സാധ്യമാക്കുന്നതിനുള്ള സ്ഥിരം ഉപാധികളായി മാറിയിരിക്കുന്നു.
ധനമൂലധനത്തിന്റെ ഇന്നത്തെ ശക്തിയേയും സ്വാധീനത്തേയും കൂടുതല്‍ വ്യക്തമാക്കുന്ന ചില വിവരങ്ങള്‍ ചുവടെ ചേര്‍ക്കുകയാണ്. 1982-ല്‍ മൊത്തം അമേരിക്കന്‍ കോര്‍പ്പറേറ്റ് ലാഭത്തിന്റെ അഞ്ചു ശതമാനം മാത്രമായിരുന്ന ധനകാര്യസ്ഥാപനങ്ങളുടെ സംഭാവന 2007 ആയപ്പോള്‍ 41 ശതമാനമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് മൂല്യത്തില്‍ (corporate value) ധനകാര്യസ്ഥാപനങ്ങളുടെ വിഹിതം എട്ടില്‍നിന്നും 16 ശതമാനം എന്ന കേവല വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1980-ല്‍ ആഗോള ധനമൂലധനത്തിന്റെ അളവ് ആഗോള ജി.ഡി.പിക്ക് തുല്യമായിരുന്നു. എങ്കില്‍, 1993-ല്‍ അത് ആഗോള ജി.ഡി.പിയുടെ ഇരട്ടിയായും, 2005-ല്‍ 316 ശതമാനമായും വളര്‍ന്നു. ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഡെറിവേറ്റീവുകളുടെ ആഗോള മൂല്യം 2002 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തില്‍ നൂറില്‍നിന്ന് 516 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു എന്നാണ്. അതായത് അഞ്ചുകൊല്ലത്തില്‍ 500 ശതമാനത്തിലും അധികം വര്‍ധനവ്. ഇത് ആഗോള ജി.ഡി.പിയേക്കാള്‍ (54 ട്രില്യണ്‍ ഡോളര്‍) 10 മടങ്ങിലും അധികമാണ്. ആഗോള ധനമൂലധനത്തിന്റെ അളവും വ്യാപ്‌തിയും തീര്‍ച്ചയായും ഞെട്ടലുളവാക്കുന്നതാണ്.
സാമ്പത്തിക കുമിള എങ്ങനെയാണ് സൃഷ്‌ടിക്കപ്പെട്ടത്
രണ്ടുകൊല്ലങ്ങള്‍ക്കുമുമ്പ് ഉണ്ടായ സബ് പ്രൈം വായ്‌പാ പ്രതിസന്ധിയില്‍ അമേരിക്കയിലെ "ഭൂമി-ഭവന'' കുമിള പൊട്ടിയതോടെയാണ് ആഗോള ധനമൂലധനത്തിന്റെ ഇപ്പോഴത്തെ വിഷമഘട്ടം ആരംഭിക്കുന്നത്. തിരിച്ചടവ് ശേഷിയെപ്പറ്റി യാതൊരു വിലയിരുത്തലും നടത്താതെ വളരെ ഉദാരമായ വായ്‌പകള്‍ നല്‍കിയതാണ് സബ് പ്രൈം വായ്‌പാപ്രതിസന്ധി സൃഷ്‌ടിച്ചത്. ഈ വായ്‌പകള്‍ കൂടുതലായും വീടുകളും ഫ്ലാറ്റുകളും വാങ്ങുന്നതിനുവേണ്ടിയാണ് നല്‍കിയിരുന്നത്. മാത്രവുമല്ല, ധനകാര്യസ്ഥാപനങ്ങള്‍ അവയുടെ മൂലധന അടിത്തറയുടെ എത്രയോ മടങ്ങ് തുക വായ്‌പകളായി നല്‍കുകയും ചെയ്തു.
പണയസ്ഥാപനങ്ങള്‍ നല്‍കുന്ന ഭവനവായ്‌പകളില്‍ നിന്നാരംഭിക്കുന്ന ഈ പ്രക്രിയ വായ്‌പാ തിരിച്ചടവ് കൃത്യമായി നടന്നിരുന്ന കാലം വരെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ വരുമാനത്തിലെ ഇടിവ്, തൊഴില്‍ നഷ്ടപ്പെടല്‍, സാമ്പത്തിക മുരടിപ്പ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഭവനവായ്‌പകളുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ സബ് പ്രൈം വായ്‌പാ പ്രക്രിയയില്‍ പങ്കാളികളായ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ആദ്യം പണയവായ്‌പാ സ്ഥാപനങ്ങള്‍, തുടര്‍ന്ന് അവ നല്‍കിയ വായ്‌പകള്‍ വാങ്ങി ബോണ്ടുകളിറക്കിയ നിക്ഷേപബാങ്കുകള്‍, പിന്നീട് ഈ ബോണ്ടുകള്‍ വാങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ എന്ന ക്രമത്തില്‍ ഭവനവായ്‌പാ തിരിച്ചടവില്‍ വന്ന വീഴ്‌ചയുടെ പ്രത്യാഘാതം സമ്പദ്ഘടനയിലാകെ വ്യാപിച്ചു.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തകര്‍ന്ന അമേരിക്കയിലെ വമ്പന്‍ നിക്ഷേപ ബാങ്കായ ബിയര്‍ സ്‌റ്റേണ്‍സ് ആയിരുന്നു അവസാനമില്ലാത്ത ഈ തകര്‍ച്ചയുടെ ആദ്യഇര. തുടര്‍ന്ന് ബ്രിട്ടണിലെ നോര്‍ത്തേണ്‍ റോക്, അമേരിക്കയില്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഫ്രെഡി മാക്, ഫാനി മേ, 158 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലേമാന്‍ ബ്രദേഴ്‌സ്, മെറിലിഞ്ച്, വാഷിംഗ്‌ടണ്‍ മ്യൂച്വല്‍, ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് (എ.ഐ.ജി.) തുടങ്ങി യൂറോപ്പിലും അമേരിക്കയിലുമുള്ള നിരവധി ധനകാര്യസ്ഥാപനങ്ങള്‍ തകര്‍ന്നു.
ഈ തകര്‍ച്ചയുടെയും അത് യഥാര്‍ഥ സമ്പദ്ഘടനയില്‍ (real economy) സൃഷ്ടിച്ച മുരടിപ്പിന്റെയും ഫലമായി 2.2 ദശലക്ഷം പിരിച്ചുവിടലുകളാണ് കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ നടന്നത്. ഇതോടെ സമീപവര്‍ഷങ്ങളില്‍ അമേരിക്കയില്‍ തൊഴില്‍ നഷ്‌ടപ്പെട്ട വരുടെ എണ്ണം 9.4 ദശലക്ഷമായി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 500 ബില്യണ്‍ ഡോളറിന്റെ നഷ്‌ടം സംഭവിച്ച എട്ട് വലിയ അമേരിക്കന്‍ ബാങ്കുകളിലെ ചീഫ് എക്‍സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ബോണസായി 95 ബില്യണ്‍ ഡോളര്‍ കൈപ്പറ്റുകയും ചെയ്‌തു. അധ്വാനിക്കുന്ന ജനവിഭാഗം സൃഷ്‌ടിക്കുന്ന മിച്ചമൂല്യം മുതലാളിത്ത രാജ്യങ്ങളില്‍ എങ്ങനെയാണ് കൊള്ളയടിക്കപ്പെടുന്നത് എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇത് നല്‍കുന്നത്.
തകര്‍ച്ചയും പരിഹാരവും : സോഷ്യലിസം തന്നെ പോംവഴി
വിപണിക്ക് എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാനാകുമെന്നും മാനവരാശിക്ക് ഗുണകരമായ ഒരു വ്യവസ്ഥയായി മുതലാളിത്തത്തെ പരിവര്‍ത്തനം ചെയ്യാനാകുമെന്നും പകല്‍ക്കിനാവ് കണ്ടിരിക്കുന്ന ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇതിനകം തന്നെ കാലപ്പഴക്കത്തിന്റെ പിടിയിലായിക്കഴിഞ്ഞിരിക്കുന്ന ആഗോള സമ്പദ് ഘടനയുടെ ധനവല്‍ക്കരണത്തിന്റെ (financialisation) ഭീമാകാരമായ വളര്‍ച്ച ഇന്നോ നാളെയോ കൂപ്പുകുത്തുമെന്ന കാര്യത്തില്‍ സാമ്പത്തികരംഗത്തെ വീക്ഷിക്കുന്ന നിരവധി പേര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. ഇന്നാകട്ടെ കുഴപ്പത്തിലായ അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങളെ കരകയറ്റുന്നതിനായി നികുതിദായകരുടെ ചുമലില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ "രക്ഷിക്കല്‍ പാക്കേജ്'' പ്രഖ്യാപിച്ചിട്ടും (ഈ നടപടി പ്രത്യക്ഷത്തില്‍ അമേരിക്കയിലെ ധനകാര്യസ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുന്നതിന് തുല്യമാണ്), അമേരിക്കന്‍ സമ്പദ് ഘടനക്കും വന്‍പ്രതിസന്ധിയെ നേരിടുന്ന അതിന്റെ സാമ്പത്തികമേഖലയ്‌ക്കും സംഭവിച്ച വിശ്വാസത്തകര്‍ച്ച പരിഹരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്.
പ്രതീക്ഷിച്ചതുപോലെ തന്നെ അമേരിക്കന്‍ പ്രതിസന്ധി ഇന്ത്യയേയും ബാധിച്ചിരിക്കുകയാണ്. ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, പി.എന്‍.ബി തുടങ്ങിയ ബാങ്കുകള്‍ക്കെല്ലാം കൂടി തകര്‍ന്ന അമേരിക്കന്‍ സ്ഥാപനങ്ങളുമായി 420 ദശലക്ഷം ഡോളറിന്റെ ഇടപാടുകളുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കൂടാതെ ലേമാന്‍ ബ്രദേഴ്‌സ് പോലുള്ള തകര്‍ന്ന അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ റിയല്‍ എസ്റേറ്റ് മേഖലയില്‍ ശക്തമായ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.
ഒരു ചെറുന്യൂനപക്ഷത്തിന്റെ പക്കല്‍ സമ്പത്ത് കുന്നുകൂട്ടുന്നതിനെ അടിസ്ഥാനനിയമമായി അംഗീകരിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ സ്വഭാവത്തെക്കുറിച്ച് ക്രമേണയെങ്കിലും അധ്വാനിക്കുന്ന ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുന്നു എന്നത് ആശാവഹമായ കാര്യമാണ്. നവലിബറല്‍ സമ്പദ് ഘടന അത് ജന്മം കൊണ്ടതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയേയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.
ആഗോളതലത്തില്‍ സോഷ്യലിസം ക്ഷീണിച്ചും ഭിന്നിച്ചും നില്‍ക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് ദൌര്‍ഭാഗ്യകരം തന്നെയാണ്. എന്നിരുന്നാലും ധനമൂലധനത്തിന് ആശ്വസിക്കാനുള്ള വകയൊന്നും ഇത് നല്‍കുന്നില്ല. മാര്‍ക്‍സിസം തന്നെയാണ് ശരി എന്ന് വീണ്ടും തെളിയിക്കപ്പെട്ട സമീപകാല അനുഭവങ്ങളില്‍നിന്ന് കൂടുതല്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ആത്മവിശ്വാസത്തോടുകൂടി തൊഴിലാളിവര്‍ഗം ഇന്ന് നവ-ലിബറല്‍ നയങ്ങളെയും അതിന്റെ ഉത്ഭവകേന്ദ്രമായ സാമ്രാജ്യത്വത്തെയും നേരിടുകയാണ്. ഈ എതിര്‍പ്പിന്റെ ഗുണകരമായ ഫലങ്ങള്‍ ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും ദൃശ്യമാവുകയാണ്.
ധനമൂലധനം ഇന്ന് സൃഷ്ടിച്ചിരിക്കുന്ന നാശത്തിന്റെയും അധാര്‍മികതയുടെയും ഗര്‍ഭപാത്രത്തില്‍നിന്ന് മുതലാളിത്ത ചൂഷണത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് സോഷ്യലിസത്തിന്റെ ചുവന്ന പ്രഭാതത്തിലേക്ക് ജന്മം നല്‍കുന്നതിനു വേണ്ടിയുള്ള രാഷ്‌ട്രീയബോധം അധ്വാനിക്കുന്ന വര്‍ഗത്തിന് പകര്‍ന്നു നല്‍കുന്നതിനായി തൊഴിലാളി-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്.
*****
റാണാ മിത്ര
(BEFI കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)
Subscribe to:
Posts (Atom)