SUPERSTITIOUS beliefs are nowadays being propagated through the most modern medium of Internet and social networking sites like the Twitter and Facebook were recently being used to mobilise millions of followers for or against St Paul, an octopus. Leaders of even very advanced nations like Spain and Germany joined the game. Leading television channels across the globe were busy cashing in on the craze that had gripped the football lovers in different parts of the world, to propagate the octopus related humbug. Wasn’t it that a new form of match fixing was being put in place?
No doubt, this sort of match fixing by the use of an octopus is different from the dubious methods of match fixing that we have seen in the case of cricket.
Why such a phenomenon? It only underlines that, still today, and quite sadly, superstition is more widespread among the people than science. This is precisely what happened in the case of the octopus Paul. Jayant Narlekar, a great astronomer, once narrated an interesting experience. He was working at Inter University Centre for Astronomy and Astrophysics. When the centre wrote to the telephones department to include its name and numbers in the telephone directory, the department did oblige the centre. However, the entry was of Inter University Centre for Astrology and Astrophysics. This was because astrology was still more popular than astronomy, explained Narlekar. This is precisely the reason the Octopus Paul phenomenon attracted more people than a scientific event could do.
The power of Internet can be harnessed for a right or wrong cause. In this case, millions of netizens (so to say) used the power of Internet to propagate this phenomenon. The media too added to the frenzy. Such things occurred in India as well. The modern telecommunications technology was, as we once saw, extensively used to popularise the superstitious belief about Lord Ganesha drinking milk. Interestingly, Lord Ganesha never even tried to drink milk afterwards. Nor did the idols of Lord Ganesha drink milk in areas that did not have teleconnectivity. The phenomenon was confined more or less to the metropolitan cities and other urban conglomerates. Similarly, even the Octopus Paul phenomenon received popularity mainly among those who have net connectivity.
The media found that the news was sensational. Television channels, which eagerly look for something that can attract the audience, found it very captivating. As it was associated with the Football World Cup mania, the superstition spread like the wildfire.
The involvement of some prominent people in the debate made it all the more popular. Spanish prime minister Jose Luis Rodriguez Zapatero announced that the Spanish government was thinking of sending bodyguards to protect the octopus from those who suffered failure despite St Paul’s prediction. Spanish environment minister Elena Espinosa said the octopus should be declared as an endangered creature. Obviously, the warring football nations like Argentina, Spain and Germany were now obsessed with the octopus. All this gave the whole controversy an added dimension. As it is, ordinary people normally have a tendency to believe and follow their leaders and heroes.
Today, our education systems, the media and the social milieus do not instill in the people a spirit of scientific inquiry. Instead, they promote superstitions, archaic beliefs and attitudes. The octopus Paul was named as a psychic octopus. All this is despite the fact that there is no evidence to support or even suggest that an octopus has intelligence to predict something.
The danger now is that football players may stop seriously practising the game and concentrate on worshipping this particular octopus --- or maybe some other octopus. The madness will not end here; many more Pauls will join the game. And not just football, it could infect even other popular sports like tennis or cricket, etc. Vested interests will always be found ready to capitalise on such widespread unscientific and superstitious beliefs. The politicians, the stock markets and others may soon adopt this phenomenon. The stock market already has a powerful speculative force, which could well push this phenomenon to further heights. Octopuses will join the bulls and bears.
Further, if an octopus can predict the outcome of a game, cannot we use it to predict the outcome of an electoral contest? Why should nations waste precious resources on conducting elections? We can well replace our electronic voting machines, ballot papers etc with octopuses. The polling booths may well be turned into octopusariums, so to say. Similarly, our educational institutions could well abandon their entrance tests and employ an octopus (or, for that matter, a parrot or a monkey), which is blessed with a mystic power, to select the candidates. Don’t such prospects look quite rosy?
*
K Nageshwar People's Democracy
Monday, July 26, 2010
സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്തുന്ന ഹിന്ദുത്വ ബ്രിഗേഡ് ചില മുഖംമൂടി സംഘടനകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയാണ് ഇത്രനാളും നിലനിന്നിരുന്നതെങ്കില്‍, ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വം തന്നെയാണ് ഇതിനു പുറകിലുള്ളതെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായങ്ങള്‍ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് സി ബി ഐ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്ളാം വിരുദ്ധ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. മാലേഗാവ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡേയുടെ ലാപ് ടോപ്പില്‍ നിന്നാണത്രെ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ആശങ്കാജനകമാണെന്ന് ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.
വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരിയെ അപായപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍; അജ്മീര്‍ ഷെറീഫിലും ഹൈദരാബാദിലെ മെക്കാ മസ്ജിദിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍ക്കുത്തരവാദികളായവര്‍ക്ക് ഒരു ഉയര്‍ന്ന ആര്‍എസ്എസ് മേധാവി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍; മുസ്ളിങ്ങളെ കൊന്നുതള്ളുന്നതിനു വേണ്ടി ഒരു ബി ജെ പി നേതാവ് ഒരു അധോലോക സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതായുള്ള വിവരങ്ങള്‍; ഇതൊക്കെയാണ് ഈയടുത്ത് പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യാ ടുഡേ മാസികയുടെ വാര്‍ത്താ ചാനലായ ഹെഡ് ലൈന്‍സ് ടുഡേ നടത്തിയ ചില അന്വേഷണങ്ങളിലൂടെയാണ് സംഘ് പരിവാറിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങള്‍ തെളിഞ്ഞിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, ബി ജെ പി നേതാവ് ബി എല്‍ ശര്‍മ, ദില്ലിയിലുള്ള എന്റോക്രിനോളജിസ്റ്റ് (അലോപ്പതി ചികിത്സയിലെ ഒരു വിദഗ്ദ്ധ ശാഖ/വി എച്ച് പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയ ക്യാന്‍സര്‍ സര്‍ജനാണല്ലോ!) ഡോ. ആര്‍ പി സിംഗ്, പുനെ വാഡിയ കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. ശരദ് കുന്തെ എന്നിവരെയാണ് നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരായി ഹെഡ് ലൈന്‍സ് ടുഡേ കണ്ടെത്തിയിരിക്കുന്നത്.
രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സി ബി ഐയുടെയും പക്കലുള്ളതും എഴുതി രേഖപ്പെടുത്തിയിട്ടുള്ളതുമായ സാക്ഷി മൊഴി പ്രകാരം, അജ്മീര്‍ ഷെറീഫിലും മെക്ക മസ്ജിദിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ സുനില്‍ ജോഷിയുമായി ഇന്ദ്രേഷ് കുമാറിന് അടുത്ത ബന്ധമാണുള്ളത്. ഈ ആക്രമണങ്ങള്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണെന്നും സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസിന്റെ നയരൂപീകരണ സമിതിയായ അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിന്റെ അംഗമാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അടുത്ത സഹായിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മെക്ക മസ്ജിദിലെ സ്ഫോടനത്തെ തുടര്‍ന്ന് പതിനേഴാളുകളാണ് മരണപ്പെട്ടത്. അജ്മീര്‍ ഷെറീഫിലാകട്ടെ രണ്ടു പേരും. ഹിന്ദു ഭീകരത എന്ന ഒരു പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്നാണ് ആര്‍ എസ് എസ് വക്താവ് രാം മാധവ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ പരിപൂര്‍ണമായി സഹകരിക്കുന്നുമുണ്ട്. ഇന്ദ്രേഷ് കുമാര്‍ ആര്‍ എസ് എസിന്റെ നിരവധി പോഷക സംഘടനകളുടെ ചുമതലക്കാരന്‍ കൂടിയാണ്. ഏറ്റവും കൌതുകകരമായ കാര്യം, മുസ്ളിം രാഷ്ട്രീയ മഞ്ച് എന്ന ആര്‍ എസ് എസ് മുസ്ളിം സെല്ലിന്റെ തലവനാണദ്ദേഹമെന്നതാണ്.
ബി ജെ പി നേതാവായ ബി എല്‍ ശര്‍മക്ക് മലെഗാവ് സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദയാനന്ദ് പാണ്ഡേയും ലെഫ്റ്റണന്റ് കേണല്‍ പുരോഹിതുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ ഹെഡ്ലൈന്‍സ് ടുഡേ ശേഖരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍, മുസ്ളിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ഗ്രൌണ്ട് സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശര്‍മ സംസാരിക്കുന്നതായി കാണാം. 2007ല്‍ നാസിക്കിലാണ് ഈ യോഗം നടന്നിരിക്കുന്നത്. അന്ന് കേണല്‍ പുരോഹിത് അവിടെയാണ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് അദ്ദേഹം അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നത്. ലക്ഷക്കണക്കിന്, കോടിക്കണക്കിന് മുസ്ളിങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങണമെന്നും അതിനെ തുടര്‍ന്ന് അവര്‍ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് തിരിച്ചുവന്നുകൊള്ളുമെന്നും ഈ യോഗത്തില്‍ പങ്കെടുത്ത ഭീകരര്‍ പറയുന്നതു കേള്‍ക്കാം. കിഴക്കന്‍ ദില്ലി ലോകസഭാ മണ്ഡലത്തില്‍ നിന്ന് 1991ലും 1996ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചുവന്ന ആളാണ് ശര്‍മ്മ. 2009ലും മത്സരിച്ചിരുന്നുവെങ്കിലും തോറ്റു പോയി. ഈ വാര്‍ത്തകള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ദില്ലിയിലുള്ള ഹെഡ്ലൈന്‍സ് ടുഡേ ആപ്പീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയുമുണ്ടായി. അവരുടെ അങ്കലാപ്പാണ് ഈ മാധ്യമവിരുദ്ധ നടപടിയിലൂടെ പുറത്തു വന്നിരിക്കുന്നത്.
രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇതിനെ തുടര്‍ന്ന് സമാധാനവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉന്നയിക്കാനുള്ളത്. ഒന്ന് ഭീകരപ്രവര്‍ത്തനം എന്നത് മുസ്ളിങ്ങള്‍ മാത്രം നടത്തുന്ന ഒരു കാര്യമാണെന്ന സാമാന്യബോധം ഈ വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നതു തന്നെയാണ്. അത് തെളിയിക്കുന്നത്, ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക?
ആര്‍ എസ് എസ് ഒരു സാംസ്ക്കാരിക സംഘടനയാണെന്നും അവര്‍ക്കെതിരെ അന്വേഷണങ്ങളൊന്നും പാടില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച കേരളത്തിലെ കവികളും സാഹിത്യകാരന്മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും ഇപ്പോള്‍ എന്തു പറയുന്നു എന്നറിയാനും നമുക്ക് അവകാശമുണ്ട്. അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, സുരേഷ് ഗോപി, സുഗതകുമാരി, ഇ വാസു, ഭരത് ഗോപി(മരിച്ചു പോയി), ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ അതീവഗുരുതരമായ വിധത്തില്‍ മനുഷ്യവിരുദ്ധവും രാജ്യ വിരുദ്ധവുമായ ആ പ്രസ്താവനയില്‍ ഒപ്പു വെച്ചിരുന്നുവെന്നാണ് ഓര്‍മ്മ. മുസ്ളിം ഭീകരതക്കെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മലയാള മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഹിന്ദുത്വ ഭീകരതയെ സംബന്ധിച്ച പുതിയ വാര്‍ത്തകളും തെളിവുകളും കഴിയാവുന്നത്ര തമസ്കരിക്കുകയോ മൂലകളിലേക്ക് തള്ളി മാറ്റുകയോ ചെയ്തതും യാദൃശ്ചികമല്ലെന്ന് നാം മനസ്സിലാക്കണം.
*
ജി. പി. രാമചന്ദ്രന്‍
വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരിയെ അപായപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍; അജ്മീര്‍ ഷെറീഫിലും ഹൈദരാബാദിലെ മെക്കാ മസ്ജിദിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍ക്കുത്തരവാദികളായവര്‍ക്ക് ഒരു ഉയര്‍ന്ന ആര്‍എസ്എസ് മേധാവി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍; മുസ്ളിങ്ങളെ കൊന്നുതള്ളുന്നതിനു വേണ്ടി ഒരു ബി ജെ പി നേതാവ് ഒരു അധോലോക സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതായുള്ള വിവരങ്ങള്‍; ഇതൊക്കെയാണ് ഈയടുത്ത് പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യാ ടുഡേ മാസികയുടെ വാര്‍ത്താ ചാനലായ ഹെഡ് ലൈന്‍സ് ടുഡേ നടത്തിയ ചില അന്വേഷണങ്ങളിലൂടെയാണ് സംഘ് പരിവാറിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങള്‍ തെളിഞ്ഞിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, ബി ജെ പി നേതാവ് ബി എല്‍ ശര്‍മ, ദില്ലിയിലുള്ള എന്റോക്രിനോളജിസ്റ്റ് (അലോപ്പതി ചികിത്സയിലെ ഒരു വിദഗ്ദ്ധ ശാഖ/വി എച്ച് പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയ ക്യാന്‍സര്‍ സര്‍ജനാണല്ലോ!) ഡോ. ആര്‍ പി സിംഗ്, പുനെ വാഡിയ കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. ശരദ് കുന്തെ എന്നിവരെയാണ് നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരായി ഹെഡ് ലൈന്‍സ് ടുഡേ കണ്ടെത്തിയിരിക്കുന്നത്.രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സി ബി ഐയുടെയും പക്കലുള്ളതും എഴുതി രേഖപ്പെടുത്തിയിട്ടുള്ളതുമായ സാക്ഷി മൊഴി പ്രകാരം, അജ്മീര്‍ ഷെറീഫിലും മെക്ക മസ്ജിദിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ സുനില്‍ ജോഷിയുമായി ഇന്ദ്രേഷ് കുമാറിന് അടുത്ത ബന്ധമാണുള്ളത്. ഈ ആക്രമണങ്ങള്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണെന്നും സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസിന്റെ നയരൂപീകരണ സമിതിയായ അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിന്റെ അംഗമാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അടുത്ത സഹായിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മെക്ക മസ്ജിദിലെ സ്ഫോടനത്തെ തുടര്‍ന്ന് പതിനേഴാളുകളാണ് മരണപ്പെട്ടത്. അജ്മീര്‍ ഷെറീഫിലാകട്ടെ രണ്ടു പേരും. ഹിന്ദു ഭീകരത എന്ന ഒരു പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്നാണ് ആര്‍ എസ് എസ് വക്താവ് രാം മാധവ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ പരിപൂര്‍ണമായി സഹകരിക്കുന്നുമുണ്ട്. ഇന്ദ്രേഷ് കുമാര്‍ ആര്‍ എസ് എസിന്റെ നിരവധി പോഷക സംഘടനകളുടെ ചുമതലക്കാരന്‍ കൂടിയാണ്. ഏറ്റവും കൌതുകകരമായ കാര്യം, മുസ്ളിം രാഷ്ട്രീയ മഞ്ച് എന്ന ആര്‍ എസ് എസ് മുസ്ളിം സെല്ലിന്റെ തലവനാണദ്ദേഹമെന്നതാണ്.
ബി ജെ പി നേതാവായ ബി എല്‍ ശര്‍മക്ക് മലെഗാവ് സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദയാനന്ദ് പാണ്ഡേയും ലെഫ്റ്റണന്റ് കേണല്‍ പുരോഹിതുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ ഹെഡ്ലൈന്‍സ് ടുഡേ ശേഖരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍, മുസ്ളിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ഗ്രൌണ്ട് സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശര്‍മ സംസാരിക്കുന്നതായി കാണാം. 2007ല്‍ നാസിക്കിലാണ് ഈ യോഗം നടന്നിരിക്കുന്നത്. അന്ന് കേണല്‍ പുരോഹിത് അവിടെയാണ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് അദ്ദേഹം അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നത്. ലക്ഷക്കണക്കിന്, കോടിക്കണക്കിന് മുസ്ളിങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങണമെന്നും അതിനെ തുടര്‍ന്ന് അവര്‍ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് തിരിച്ചുവന്നുകൊള്ളുമെന്നും ഈ യോഗത്തില്‍ പങ്കെടുത്ത ഭീകരര്‍ പറയുന്നതു കേള്‍ക്കാം. കിഴക്കന്‍ ദില്ലി ലോകസഭാ മണ്ഡലത്തില്‍ നിന്ന് 1991ലും 1996ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചുവന്ന ആളാണ് ശര്‍മ്മ. 2009ലും മത്സരിച്ചിരുന്നുവെങ്കിലും തോറ്റു പോയി. ഈ വാര്‍ത്തകള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ദില്ലിയിലുള്ള ഹെഡ്ലൈന്‍സ് ടുഡേ ആപ്പീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയുമുണ്ടായി. അവരുടെ അങ്കലാപ്പാണ് ഈ മാധ്യമവിരുദ്ധ നടപടിയിലൂടെ പുറത്തു വന്നിരിക്കുന്നത്.രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇതിനെ തുടര്‍ന്ന് സമാധാനവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉന്നയിക്കാനുള്ളത്. ഒന്ന് ഭീകരപ്രവര്‍ത്തനം എന്നത് മുസ്ളിങ്ങള്‍ മാത്രം നടത്തുന്ന ഒരു കാര്യമാണെന്ന സാമാന്യബോധം ഈ വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നതു തന്നെയാണ്. അത് തെളിയിക്കുന്നത്, ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക?
ആര്‍ എസ് എസ് ഒരു സാംസ്ക്കാരിക സംഘടനയാണെന്നും അവര്‍ക്കെതിരെ അന്വേഷണങ്ങളൊന്നും പാടില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച കേരളത്തിലെ കവികളും സാഹിത്യകാരന്മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും ഇപ്പോള്‍ എന്തു പറയുന്നു എന്നറിയാനും നമുക്ക് അവകാശമുണ്ട്. അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, സുരേഷ് ഗോപി, സുഗതകുമാരി, ഇ വാസു, ഭരത് ഗോപി(മരിച്ചു പോയി), ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ അതീവഗുരുതരമായ വിധത്തില്‍ മനുഷ്യവിരുദ്ധവും രാജ്യ വിരുദ്ധവുമായ ആ പ്രസ്താവനയില്‍ ഒപ്പു വെച്ചിരുന്നുവെന്നാണ് ഓര്‍മ്മ. മുസ്ളിം ഭീകരതക്കെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മലയാള മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഹിന്ദുത്വ ഭീകരതയെ സംബന്ധിച്ച പുതിയ വാര്‍ത്തകളും തെളിവുകളും കഴിയാവുന്നത്ര തമസ്കരിക്കുകയോ മൂലകളിലേക്ക് തള്ളി മാറ്റുകയോ ചെയ്തതും യാദൃശ്ചികമല്ലെന്ന് നാം മനസ്സിലാക്കണം.
*
ജി. പി. രാമചന്ദ്രന്‍
Sunday, July 25, 2010
ഗോത്രഭൂമിയില്‍ അക്ഷരപ്പച്ച
മുഖ്യധാരാ ഭാഷകളുടെ അധീശത്വത്തില്‍ പല പ്രാദേശികഭാഷകളും മണ്ണടിഞ്ഞു. ഒരു സംസ്കാരം ഇല്ലാതാക്കുന്നതിനു മുന്നോടിയായാണ് അവരുടെ ഭാഷ തകര്‍ക്കപ്പെടുന്നത്. ഗോത്രസമൂഹവും അതിന്റെ തനത് സംസ്കാരവും ഭീഷണി നേരിടുകയും കൊച്ചുഭാഷകള്‍ ഒന്നൊന്നായി അന്യംനിന്നുപോവുകയുമാണ്. ഇക്കാലത്ത് പരിസ്ഥിതി സാക്ഷരതയിലൂടെ അറിവും അഭിമാനവും നേടുന്ന അട്ടപ്പാടിയിലെ പരിസ്ഥിതി സാക്ഷരതയുടെ പച്ചപ്പ് സമാന മേഖലകളിലേക്കു പടര്‍ത്തേണ്ടതിന്റെ ആവശ്യം ഇവിടെയാണ് പ്രസക്തമാവുന്നത്. അറിവ് അവകാശം മാത്രമല്ല, അധികാരവും അഭിമാനവുമാണ്. അതുകൊണ്ടുതന്നെ നിഷേധിക്കപ്പെടുമ്പോള്‍ മാത്രമല്ല, ലഭിക്കുമ്പോഴും വാര്‍ത്തയാവേണ്ടതുണ്ട്.
അസാധ്യമെന്നു കരുതിയ ചിലതെല്ലാം സാധ്യമാണെന്നു തെളിയിക്കുകകൂടിയാണ് അട്ടപ്പാടിയിലെ പരിസ്ഥിതി സാക്ഷരതാ യജ്ഞം. മുഖ്യധാരയില്‍ എത്തിപ്പെടാനാവാതെ തായ്മൊഴിപോലും തീറെഴുതേണ്ടിവന്ന ആദിവാസിഗോത്രഭൂമിയില്‍ അക്ഷരപ്പച്ച കിളിര്‍ക്കുകയാണ്. എഴുത്ത്’ലക്ഷ്യത്തിലേക്കുള്ള ‘എയ്ത്താവുന്നു ഇവിടെ. ആദിവാസിസമൂഹത്തെ വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയാണ് പരിസ്ഥിതി സാക്ഷരതയ്ക്കു തുടക്കംകുറിച്ചത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കംനില്‍ക്കുന്ന പ്രദേശമാണ് അട്ടപ്പാടി. സാമൂഹിക ഇടപെടലുകള്‍ക്കുള്ള ആര്‍ജവവും ഇവര്‍ക്ക് പ്രകടിപ്പിക്കാനായില്ല. വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനോ ആനുകൂല്യങ്ങളുടെ ഫലം അനുഭവിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നും ചൂഷണത്തിന് ഇരകളായി.
ഈ സാഹചര്യത്തിലാണ് അഹാഡ്സ് പരിസ്ഥിതി സാക്ഷരതാപരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതിപഠനത്തിലൂന്നിയിരുന്ന വിദ്യാഭ്യാസ പരിപാടിയാണിത്. 2003ല്‍ ‘ഭൂതിവഴി ഊരില്‍ ഡി വിനയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഏഴുവര്‍ഷം പിന്നിട്ടപ്പോള്‍ മറ്റു മേഖലകള്‍ക്ക് മാതൃകയായി. 110 ഊരുകളിലായി രണ്ടായിരത്തി അഞ്ഞൂറോളം പഠിതാക്കള്‍ പങ്കാളികളായി. അതത് ഊരുകളില്‍നിന്നുതന്നെ 10-ാംതരം പാസായവര്‍ അധ്യാപകര്‍. തിരക്കൊഴിഞ്ഞ സായാഹ്നങ്ങളില്‍ കൂട്ടമായിരുന്ന് അക്ഷരം പഠിക്കുന്നു. സ്കൂള്‍മുറ്റം സ്വപ്നംകാണാന്‍പോലും കഴിയാതിരുന്നവര്‍ നിത്യപഠിതാക്കളായി. ചുറ്റിലെ കാഴ്ചകളും ജീവിതാനുഭവങ്ങളും വിശദീകരിക്കുന്നതിനൊപ്പം എഴുതിസൂക്ഷിക്കാനും അവര്‍ക്കാവുന്നുണ്ട്. ബസ് ബോര്‍ഡ് വായിച്ചു മനസ്സിലാക്കി ദൂരദിക്കുകളില്‍ പോയിവരാനും പൊതുവേദിയിലും ‘ഭരണാധികാരികളുടെ മുന്നിലും സ്വന്തം കാര്യങ്ങള്‍ അവതരിപ്പിക്കാനും നിഷ്പ്രയാസം കഴിയുന്നു. വിരലടയാളത്തിനുപകരം പേരെഴുതി ഒപ്പിടുന്നതിനും അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിച്ചുവാങ്ങുന്നതിനും അവര്‍ പഠിച്ചുകഴിഞ്ഞു.
കേരളത്തിലെ ആദിവാസിവിഭാഗങ്ങള്‍ക്കെല്ലാം സംസാരിക്കാന്‍ തനത് ഭാഷയുണ്ട്. ഒരു ഭാഷയ്ക്കും തനത് ലിപിയില്ല. എല്ലാവരും പൊതുവായി മലയാളം സംസാരിക്കുമെങ്കിലും തമിഴ്, കന്നട സ്വാധീനമുണ്ട്. ഇരുള, മുഡുഗ, കുറുമ്പ തുടങ്ങി മൂന്ന് ആദിവാസിവിഭാഗങ്ങളാണ് അട്ടപ്പാടിയിലുള്ളത്. ഇവരുടെ ഭാഷ വ്യത്യസ്തമാണ്. ഇരുള, മുഡുഗ, കുറുമ്പ വിഭാഗക്കാരുടെ ‘ഭാഷകളില്‍ പ്രത്യേകം തയ്യാറാക്കിയ പാഠാവലി ഉപയോഗിച്ചാണ് ക്ളാസുകള്‍. ആദിവാസിഭാഷ മലയാളലിപികളില്‍ എഴുതിയാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. കടങ്കഥകളിലൂടെയും പാട്ടുകളിലൂടെയും കളികളിലൂടെയും ക്ളാസുകള്‍ രസകരമാക്കുന്നു. പഠനം സുഗമമാക്കുന്നതിന് ഫ്ളാനല്‍ ബോര്‍ഡുകളും ഫ്ളാഷ് കാര്‍ഡുകളും ഉപയോഗിക്കുന്നുണ്ട്.
പ്രാക്തനമായ വാക്കുകളുടെ മുഴക്കങ്ങളും ക്ഷയോന്മുഖമായ ഗോത്രസംസ്കാരത്തിന്റെ കല-സാംസ്കാരിക പാരമ്പര്യത്തിന്റെ പുനഃരുജ്ജീവനവും സാധ്യമാക്കാന്‍ പരിസ്ഥിതി സാക്ഷരത പങ്കുവഹിക്കുന്നു. പഠിതാക്കള്‍ക്ക് സാക്ഷരതാമിഷന്റെ മേല്‍നോട്ടത്തില്‍ മൂല്യനിര്‍ണയ പരീക്ഷയുണ്ട്. സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന തുല്യതാ പരീക്ഷയുടെ ഭാഗമായ എ ലെവല്‍ പരീക്ഷയില്‍ 56 പേരെ ജയിപ്പിക്കാനായി. കേരള സ്റേറ്റ് റിസോഴ്സ് സെന്റര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഇതിനുള്ള അംഗീകാരമാണ്. സാക്ഷരത നടപ്പാക്കിയ ആദിവാസി ഊരുകള്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍നിന്നു വിടുതല്‍ നേടിയതായി പഠനത്തില്‍ പറയുന്നു. ഊരുകളുടെ സമ്പൂര്‍ണ സാമൂഹ്യവികസനം സാധ്യമാക്കുന്നതില്‍ പരിസ്ഥിതി സാക്ഷരത നിര്‍ണായക പങ്കുവഹിച്ചതായി പഠനം ചൂണ്ടിക്കാട്ടി. അഹാഡ്സിന്റെ വനിതാ വികസനവിഭാഗമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ആദിവാസിഭാഷയ്ക്ക് ലിപികള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള ശ്രമവും നടന്നുവരുന്നു. ജനകീയ പങ്കാളിത്തത്തിന്റെ ഉപജ്ഞാതാവായ റോബര്‍ട്ട് ചേമ്പേഴ്സ്, ജപ്പാന്‍ ജിക്ക’ പ്രതിനിധികളായ ഒനീഷി, യമനക, കൊയിനാഗി കൂടാതെ രാജന്‍ ഗുരുക്കള്‍, സാറാ ജോസഫ്, ജംഗ് പാഗി, മീനാ ഗുപ്ത, പി ജെ ജോസഫ്, മൊയ്തു വാണിമേല്‍, മാധവമേനോന്‍, ഡോ. എ ജയദേവന്‍, എസ്ആര്‍സി ഡയറക്ടര്‍ കോന്നി ഗോപകുമാര്‍, സുന്ദരേശന്‍ നായര്‍ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരും വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും സാക്ഷരതാ പരിപാടി സന്ദര്‍ശിച്ച് പഠനവിധേയമാക്കുന്നു.
ജദ്ദ് നേരറിവിന്റെ മഷിപ്പകര്‍ച്ച'
അട്ടപ്പാടി പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ പ്രത്യേക പ്രസിദ്ധീകരണമാണ് ജദ്ദ്. ലിപികള്‍ എഴുതപ്പെടാതെപോയ ആദിമഭാഷയെ മലയാളത്തില്‍ പേര്‍ത്തെടുത്താണ് തയ്യാറാക്കിയിരിക്കുന്നത്. ജദ്ദ്'എന്നാല്‍ ശബ്ദം. തായ്മൊഴിപോലും നഷ്ടമായ സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശബ്ദം ജദ്ദില്‍ കേള്‍ക്കാനും മുഖത്താളുകളില്‍ കാണാനുമാവും.
ദുരിതംമൂടിയ ജീവിതചുറ്റുപാടുകളില്‍ സ്വന്തം മുറ്റത്തെ മണ്ണില്‍ ഞാന്‍ കാരയൂര്‍ക്കാരനാണെന്നെഴുതിച്ചേര്‍ത്ത നട്ടമൂപ്പന്‍ 80-ാം വയസ്സിലും അക്ഷരങ്ങളുടെ ചൂടറിയുന്നു. കാട്ടില്‍ പോകുന്ന സമയത്ത് കാട്ടരുവികളും കുരുവികളും പാടിയ പാട്ടില്‍നിന്ന് തന്റേതായ ഭാഷയില്‍ വാക്കുകള്‍ കെട്ടിയെടുത്ത് അത് സാക്ഷരതാ ക്ളാസില്‍ മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നുകൊടുക്കുന്നത് ജദ്ദിന്റെ മുന്‍പേജില്‍ത്തന്നെ എഴുതിച്ചേര്‍ത്തിരുന്നു. തായ്കുലസംഘത്തിന്റെ പ്രേരണയില്‍ ആര്‍ത്തിയോടെ അക്ഷരം പഠിച്ച് പൊതുയോഗത്തില്‍ സ്വന്തം പേരെഴുതി ഒപ്പിട്ട് നടുനിവര്‍ത്തിനിന്ന ഗുഡ്ഡയൂരിലെ 85 വയസ്സായ പൊന്നിപ്പാട്ടിയുടെയും. കിട്ടിയതു വാങ്ങിപ്പോരാതെ തനിക്കവകാശപ്പെട്ടത് തൂക്കിവാങ്ങിയ വീരമ്മയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ ജദ്ദിന്റെ പ്രതലത്തില്‍ തെളിയുന്നു.
അക്ഷരങ്ങളെ ചിത്രങ്ങളിലേക്കും ചിത്രങ്ങളെ അക്ഷരങ്ങളിലേക്കും ആവാഹിച്ച ഭൂതിവഴിയിലെ കലാകാരനായ ബെള്ളനും നോവുകള്‍ അക്ഷരപാരായണത്തിലൂടെ മറക്കുന്ന മാമണ ഊരിലെ രങ്കിയും ജദ്ദിനെ ഊര്‍വരമാക്കുന്നുണ്ട്. ഇരുളഭാഷയില്‍ ആര്‍ കാളിയമ്മ, കെ സി ലക്ഷ്മി, മീന, ഗോപാലകൃഷ്ണന്‍, എം ലക്ഷ്മി എന്നിവരാണ് തയ്യാറാക്കുന്നത്.
കഥാകൃത്ത് വൈശാഖന്റെ സാന്നിധ്യത്തില്‍ സാറാ ജോസഫാണ് ജദ്ദിന്റെ പ്രകാശനം നിര്‍വഹിച്ചത്. ദൈവകുണ്ട് ഊരിലെ നഞ്ചമൂപ്പന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഇതിനകം ഏഴു പതിപ്പ് പുറത്തിറങ്ങി. ജദ്ദില്‍ കാനന ശീലുകളുണ്ട്. പ്രണയത്തിന്റെ, ഒറ്റപ്പെടലിന്റെ, അവഗണനയുടെ, തോല്‍വിയുടെ, മുറിപ്പെട്ട ആത്മാക്കളുടെ, പീഡനങ്ങളുടെ, നേരറിവിന്റെ മഷിപ്പകര്‍ച്ചയുമുണ്ട്.
*
മണികണ്ഠന്‍ പനങ്കാവില്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
അസാധ്യമെന്നു കരുതിയ ചിലതെല്ലാം സാധ്യമാണെന്നു തെളിയിക്കുകകൂടിയാണ് അട്ടപ്പാടിയിലെ പരിസ്ഥിതി സാക്ഷരതാ യജ്ഞം. മുഖ്യധാരയില്‍ എത്തിപ്പെടാനാവാതെ തായ്മൊഴിപോലും തീറെഴുതേണ്ടിവന്ന ആദിവാസിഗോത്രഭൂമിയില്‍ അക്ഷരപ്പച്ച കിളിര്‍ക്കുകയാണ്. എഴുത്ത്’ലക്ഷ്യത്തിലേക്കുള്ള ‘എയ്ത്താവുന്നു ഇവിടെ. ആദിവാസിസമൂഹത്തെ വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയാണ് പരിസ്ഥിതി സാക്ഷരതയ്ക്കു തുടക്കംകുറിച്ചത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കംനില്‍ക്കുന്ന പ്രദേശമാണ് അട്ടപ്പാടി. സാമൂഹിക ഇടപെടലുകള്‍ക്കുള്ള ആര്‍ജവവും ഇവര്‍ക്ക് പ്രകടിപ്പിക്കാനായില്ല. വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനോ ആനുകൂല്യങ്ങളുടെ ഫലം അനുഭവിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നും ചൂഷണത്തിന് ഇരകളായി.
ഈ സാഹചര്യത്തിലാണ് അഹാഡ്സ് പരിസ്ഥിതി സാക്ഷരതാപരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതിപഠനത്തിലൂന്നിയിരുന്ന വിദ്യാഭ്യാസ പരിപാടിയാണിത്. 2003ല്‍ ‘ഭൂതിവഴി ഊരില്‍ ഡി വിനയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഏഴുവര്‍ഷം പിന്നിട്ടപ്പോള്‍ മറ്റു മേഖലകള്‍ക്ക് മാതൃകയായി. 110 ഊരുകളിലായി രണ്ടായിരത്തി അഞ്ഞൂറോളം പഠിതാക്കള്‍ പങ്കാളികളായി. അതത് ഊരുകളില്‍നിന്നുതന്നെ 10-ാംതരം പാസായവര്‍ അധ്യാപകര്‍. തിരക്കൊഴിഞ്ഞ സായാഹ്നങ്ങളില്‍ കൂട്ടമായിരുന്ന് അക്ഷരം പഠിക്കുന്നു. സ്കൂള്‍മുറ്റം സ്വപ്നംകാണാന്‍പോലും കഴിയാതിരുന്നവര്‍ നിത്യപഠിതാക്കളായി. ചുറ്റിലെ കാഴ്ചകളും ജീവിതാനുഭവങ്ങളും വിശദീകരിക്കുന്നതിനൊപ്പം എഴുതിസൂക്ഷിക്കാനും അവര്‍ക്കാവുന്നുണ്ട്. ബസ് ബോര്‍ഡ് വായിച്ചു മനസ്സിലാക്കി ദൂരദിക്കുകളില്‍ പോയിവരാനും പൊതുവേദിയിലും ‘ഭരണാധികാരികളുടെ മുന്നിലും സ്വന്തം കാര്യങ്ങള്‍ അവതരിപ്പിക്കാനും നിഷ്പ്രയാസം കഴിയുന്നു. വിരലടയാളത്തിനുപകരം പേരെഴുതി ഒപ്പിടുന്നതിനും അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിച്ചുവാങ്ങുന്നതിനും അവര്‍ പഠിച്ചുകഴിഞ്ഞു.കേരളത്തിലെ ആദിവാസിവിഭാഗങ്ങള്‍ക്കെല്ലാം സംസാരിക്കാന്‍ തനത് ഭാഷയുണ്ട്. ഒരു ഭാഷയ്ക്കും തനത് ലിപിയില്ല. എല്ലാവരും പൊതുവായി മലയാളം സംസാരിക്കുമെങ്കിലും തമിഴ്, കന്നട സ്വാധീനമുണ്ട്. ഇരുള, മുഡുഗ, കുറുമ്പ തുടങ്ങി മൂന്ന് ആദിവാസിവിഭാഗങ്ങളാണ് അട്ടപ്പാടിയിലുള്ളത്. ഇവരുടെ ഭാഷ വ്യത്യസ്തമാണ്. ഇരുള, മുഡുഗ, കുറുമ്പ വിഭാഗക്കാരുടെ ‘ഭാഷകളില്‍ പ്രത്യേകം തയ്യാറാക്കിയ പാഠാവലി ഉപയോഗിച്ചാണ് ക്ളാസുകള്‍. ആദിവാസിഭാഷ മലയാളലിപികളില്‍ എഴുതിയാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. കടങ്കഥകളിലൂടെയും പാട്ടുകളിലൂടെയും കളികളിലൂടെയും ക്ളാസുകള്‍ രസകരമാക്കുന്നു. പഠനം സുഗമമാക്കുന്നതിന് ഫ്ളാനല്‍ ബോര്‍ഡുകളും ഫ്ളാഷ് കാര്‍ഡുകളും ഉപയോഗിക്കുന്നുണ്ട്.
പ്രാക്തനമായ വാക്കുകളുടെ മുഴക്കങ്ങളും ക്ഷയോന്മുഖമായ ഗോത്രസംസ്കാരത്തിന്റെ കല-സാംസ്കാരിക പാരമ്പര്യത്തിന്റെ പുനഃരുജ്ജീവനവും സാധ്യമാക്കാന്‍ പരിസ്ഥിതി സാക്ഷരത പങ്കുവഹിക്കുന്നു. പഠിതാക്കള്‍ക്ക് സാക്ഷരതാമിഷന്റെ മേല്‍നോട്ടത്തില്‍ മൂല്യനിര്‍ണയ പരീക്ഷയുണ്ട്. സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന തുല്യതാ പരീക്ഷയുടെ ഭാഗമായ എ ലെവല്‍ പരീക്ഷയില്‍ 56 പേരെ ജയിപ്പിക്കാനായി. കേരള സ്റേറ്റ് റിസോഴ്സ് സെന്റര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഇതിനുള്ള അംഗീകാരമാണ്. സാക്ഷരത നടപ്പാക്കിയ ആദിവാസി ഊരുകള്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍നിന്നു വിടുതല്‍ നേടിയതായി പഠനത്തില്‍ പറയുന്നു. ഊരുകളുടെ സമ്പൂര്‍ണ സാമൂഹ്യവികസനം സാധ്യമാക്കുന്നതില്‍ പരിസ്ഥിതി സാക്ഷരത നിര്‍ണായക പങ്കുവഹിച്ചതായി പഠനം ചൂണ്ടിക്കാട്ടി. അഹാഡ്സിന്റെ വനിതാ വികസനവിഭാഗമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ആദിവാസിഭാഷയ്ക്ക് ലിപികള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള ശ്രമവും നടന്നുവരുന്നു. ജനകീയ പങ്കാളിത്തത്തിന്റെ ഉപജ്ഞാതാവായ റോബര്‍ട്ട് ചേമ്പേഴ്സ്, ജപ്പാന്‍ ജിക്ക’ പ്രതിനിധികളായ ഒനീഷി, യമനക, കൊയിനാഗി കൂടാതെ രാജന്‍ ഗുരുക്കള്‍, സാറാ ജോസഫ്, ജംഗ് പാഗി, മീനാ ഗുപ്ത, പി ജെ ജോസഫ്, മൊയ്തു വാണിമേല്‍, മാധവമേനോന്‍, ഡോ. എ ജയദേവന്‍, എസ്ആര്‍സി ഡയറക്ടര്‍ കോന്നി ഗോപകുമാര്‍, സുന്ദരേശന്‍ നായര്‍ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരും വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും സാക്ഷരതാ പരിപാടി സന്ദര്‍ശിച്ച് പഠനവിധേയമാക്കുന്നു.ജദ്ദ് നേരറിവിന്റെ മഷിപ്പകര്‍ച്ച'
അട്ടപ്പാടി പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ പ്രത്യേക പ്രസിദ്ധീകരണമാണ് ജദ്ദ്. ലിപികള്‍ എഴുതപ്പെടാതെപോയ ആദിമഭാഷയെ മലയാളത്തില്‍ പേര്‍ത്തെടുത്താണ് തയ്യാറാക്കിയിരിക്കുന്നത്. ജദ്ദ്'എന്നാല്‍ ശബ്ദം. തായ്മൊഴിപോലും നഷ്ടമായ സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശബ്ദം ജദ്ദില്‍ കേള്‍ക്കാനും മുഖത്താളുകളില്‍ കാണാനുമാവും.
ദുരിതംമൂടിയ ജീവിതചുറ്റുപാടുകളില്‍ സ്വന്തം മുറ്റത്തെ മണ്ണില്‍ ഞാന്‍ കാരയൂര്‍ക്കാരനാണെന്നെഴുതിച്ചേര്‍ത്ത നട്ടമൂപ്പന്‍ 80-ാം വയസ്സിലും അക്ഷരങ്ങളുടെ ചൂടറിയുന്നു. കാട്ടില്‍ പോകുന്ന സമയത്ത് കാട്ടരുവികളും കുരുവികളും പാടിയ പാട്ടില്‍നിന്ന് തന്റേതായ ഭാഷയില്‍ വാക്കുകള്‍ കെട്ടിയെടുത്ത് അത് സാക്ഷരതാ ക്ളാസില്‍ മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നുകൊടുക്കുന്നത് ജദ്ദിന്റെ മുന്‍പേജില്‍ത്തന്നെ എഴുതിച്ചേര്‍ത്തിരുന്നു. തായ്കുലസംഘത്തിന്റെ പ്രേരണയില്‍ ആര്‍ത്തിയോടെ അക്ഷരം പഠിച്ച് പൊതുയോഗത്തില്‍ സ്വന്തം പേരെഴുതി ഒപ്പിട്ട് നടുനിവര്‍ത്തിനിന്ന ഗുഡ്ഡയൂരിലെ 85 വയസ്സായ പൊന്നിപ്പാട്ടിയുടെയും. കിട്ടിയതു വാങ്ങിപ്പോരാതെ തനിക്കവകാശപ്പെട്ടത് തൂക്കിവാങ്ങിയ വീരമ്മയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ ജദ്ദിന്റെ പ്രതലത്തില്‍ തെളിയുന്നു.
അക്ഷരങ്ങളെ ചിത്രങ്ങളിലേക്കും ചിത്രങ്ങളെ അക്ഷരങ്ങളിലേക്കും ആവാഹിച്ച ഭൂതിവഴിയിലെ കലാകാരനായ ബെള്ളനും നോവുകള്‍ അക്ഷരപാരായണത്തിലൂടെ മറക്കുന്ന മാമണ ഊരിലെ രങ്കിയും ജദ്ദിനെ ഊര്‍വരമാക്കുന്നുണ്ട്. ഇരുളഭാഷയില്‍ ആര്‍ കാളിയമ്മ, കെ സി ലക്ഷ്മി, മീന, ഗോപാലകൃഷ്ണന്‍, എം ലക്ഷ്മി എന്നിവരാണ് തയ്യാറാക്കുന്നത്.
കഥാകൃത്ത് വൈശാഖന്റെ സാന്നിധ്യത്തില്‍ സാറാ ജോസഫാണ് ജദ്ദിന്റെ പ്രകാശനം നിര്‍വഹിച്ചത്. ദൈവകുണ്ട് ഊരിലെ നഞ്ചമൂപ്പന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഇതിനകം ഏഴു പതിപ്പ് പുറത്തിറങ്ങി. ജദ്ദില്‍ കാനന ശീലുകളുണ്ട്. പ്രണയത്തിന്റെ, ഒറ്റപ്പെടലിന്റെ, അവഗണനയുടെ, തോല്‍വിയുടെ, മുറിപ്പെട്ട ആത്മാക്കളുടെ, പീഡനങ്ങളുടെ, നേരറിവിന്റെ മഷിപ്പകര്‍ച്ചയുമുണ്ട്.
*
മണികണ്ഠന്‍ പനങ്കാവില്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
കെ സി എസ് മണി - വിപ്ളവകാരികളിലെ ഒറ്റയാന്‍
കെ ചിദംബര സുബ്രഹ്മണ്യ അയ്യര്‍ എന്ന കെസി എസ് മണിയെ മലയാളികള്‍ മറന്നോ? നമ്മുടെ നാടിന്റെ ചരിത്രഗതി തിരിച്ചുവിട്ട ഒറ്റയാള്‍ പട്ടാളത്തെ മറക്കാന്‍ കേരളത്തിനാവുമോ?
തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാളിനെ ഉപദേശിക്കുന്നു എന്ന മട്ടില്‍ കിരാതഭരണം നടത്തിയിരുന്ന ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ധീരവിപ്ളവകാരിയായിരുന്നു കെ സി എസ് മണി. അത് നടന്നത് 1947 ജൂലൈ 25 ന്. എന്തിനാണദ്ദേഹം ആ സാഹസത്തിന് മുതിര്‍ന്നത് ?
രാഷ്‌ട്രീയമായി ആര്‍ എസ് പിയില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌ത മണി, സഖാവ് ശ്രീകണ്ഠന്‍നായര്‍ക്ക് എറ്റവും പ്രിയപ്പെട്ടവനായിരുന്നു എന്നാണ് കുട്ടനാടിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ള എഴുതിയിട്ടുള്ളത്. ശ്രീകണ്ഠന്‍നായര്‍ എന്തുപറഞ്ഞാലും മണി ചോദ്യം ചെയ്യാതെ അനുസരിക്കുമായിരുന്നത്രെ. അക്കാലത്ത് തിരുവിതാംകൂറില്‍ പരക്കെ അറിയപ്പെട്ടിരുന്ന കുമ്പളത്തു ശങ്കുപ്പിള്ളയുടെ നേതൃത്വത്തില്‍ ഒരു വിപ്ളവസംഘം പ്രവര്‍ത്തിച്ചിരുന്നു. പരമരഹസ്യമായിട്ടായിരുന്നു ആ സംഘത്തിന്റെ നീക്കം. സി പിയെ കൊല്ലാന്‍ ആളുണ്ടോ എന്നാണൊരിക്കല്‍ കുമ്പളത്തു ശങ്കുപ്പിള്ള ചോദിച്ചത് ! സഖാവ് ശ്രീകണ്ഠന്‍ നായരുടെയും ചിന്ത ആ വഴിക്കായിരുന്നു. അങ്ങനെയാണ് മണിക്ക് ആ ദൌത്യം ഏറ്റെടുക്കേണ്ടി വന്നത്. മണി പറഞ്ഞു കേട്ടതായി തകഴി എഴുതുന്നു....."സി പി യുടെ പിടലി വെട്ടാന്‍ തന്നെയാണ് ഞാന്‍ തിരുവനന്തപുരത്ത് സ്വാതിതിരുന്നാള്‍ സംഗീത വിദ്യാലയത്തില്‍ എത്തിയത്. വെട്ട് തെറ്റിപ്പോയതുകൊണ്ട് അയാള്‍ രക്ഷപ്പെട്ടു.....''
തിരുവിതാംകൂറിലെ രാജ്യസ്‌നേഹികള്‍ ഇഷ്‌ടപ്പെടുന്ന ഇത്രയ്‌ക്ക് വലിയൊരു കാര്യംചെയ്‌തെങ്കിലും മലയാളി സമൂഹം ആ വിപ്ളവകാരിയെ വേണ്ടതുപോലെ അംഗീകരിച്ചില്ല എന്നാണ് തകഴി എഴുതിയിട്ടുള്ളത്. തന്നെ അംഗീകരിക്കാത്തതില്‍ മണി ദുഃഖിതനായിരുന്നു. എങ്കിലും താന്‍ ചെയ്‌തത് തെറ്റായിപ്പോയി എന്നൊരിക്കലും മണി സങ്കടപ്പെട്ടിട്ടില്ല. എന്തൊരു നാടാണിത് എന്റെ ചേട്ടാ എന്ന് പലവട്ടം മണി നിരാശാസ്വരത്തില്‍ തകഴിയോട് ചോദിച്ചിരുന്നു.
ഹൈക്കോടതിയിലെ അഭിഭാഷകനായ ജി ജനാര്‍ദനക്കുറുപ്പും മണിയെപ്പറ്റി ഒരുപാട് പറഞ്ഞിട്ടുണ്ട്. കുറുപ്പുസാറും മണിയും ഉറ്റ മിത്രങ്ങളായിരുന്നു. കൊല്ലത്തെ താമസത്തിനിടയിലാണ് മണിയെ കുറുപ്പുസാര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ഒന്നിച്ചാണവര്‍ സിനിമയ്‌ക്ക് പോയിരുന്നതും കടപ്പുറത്തിരുന്ന് കാറ്റ് കൊണ്ടിരുന്നതും. അറസ്‌റ്റ് വാറണ്ടില്‍നിന്നും രക്ഷപ്പെടാന്‍ കുറുപ്പുസാര്‍ ബോംബയിലേക്കും പിന്നീട് മദ്രാസിലേക്കും ചേക്കേറിയപ്പോള്‍ മണിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കൂട്ടുകാരന്‍.
പുന്നപ്ര-വയലാര്‍ സമരം കഴിഞ്ഞ കാലത്താണവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഒരുപാട് നേതാക്കളപ്പോള്‍ ജയിലിലായിരുന്നു. കൂട്ടത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുക്കാത്ത കുറുപ്പുസാറിനെയും പോലീസ് പ്രതിയാക്കിയിരുന്നു.
കുറ്റവാളികളെ വിചാരണക്കായി കോടതിയിലേക്ക് കൊണ്ടുവന്ന ദിവസം. നേതാക്കന്മാര്‍ പൊലീസിന്റെ അകമ്പടിയോടെ വരിവരിയായി നടന്നുപോകുന്നത് വേഷപ്രച്‌ഛന്നനായി വന്ന മണി കണ്ടുനിന്നു. മണിയുടെ മനസ്സില്‍ പ്രതികാരത്തിന്റെ തീ തിളച്ചു. തലച്ചോറ് പുകഞ്ഞു. ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരെ എങ്ങനെയാണ് വക വരുത്തേണ്ടത് ?
സി പി യെ ഉന്മൂലനം ചെയ്യുന്നതിന്റെ മുന്നോടിയായി തമ്പാനൂരിലെ സി പി സത്രത്തിനു മുന്നിലുള്ള സി പി യുടെ പ്രതിമ മണി തകര്‍ത്തു. സി പി യെ വധിക്കാനുള്ള ധൈര്യമുണ്ടോ തനിക്ക് എന്ന പരീക്ഷണമായിരുന്നു പ്രതിമ തച്ചുടക്കല്‍ പരിപാടി.
സി പി യെ വധിക്കാന്‍ മണിയെ പറഞ്ഞയക്കുന്നതിനെ ശ്രീകണ്ഠന്‍നായര്‍ പിന്തുണച്ചില്ല. വായാടിയായ മണി തിരുവനന്തപുരത്തെ പലരോടും താന്‍ രഹസ്യമായി നടത്താന്‍ പോകുന്ന 'വിശുദ്ധ' കര്‍മത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്, മണിയെ കണ്ടാലുടനെ പൊലീസ് അറസ്‌റ്റ് ചെയ്യും, അതുകൊണ്ട് മണി ഈ കൃത്യത്തില്‍നിന്ന് പിന്മാറണം എന്നായിരുന്നു ശ്രീകണ്ഠന്‍നായരുടെ അഭിപ്രായം.
കുറുപ്പുസാര്‍ ശ്രീകണ്ഠന്‍നായരുടെ അഭിപ്രായത്തോട് യോജിച്ചില്ല. അദ്ദേഹം പറഞ്ഞു: " സി പി യെ കൊല്ലുന്നെങ്കില്‍ മണിക്കേ അതിന് കഴിയൂ. സഖാവ് അവനെക്കൊണ്ടത് ചെയ്യിച്ചില്ലെങ്കില്‍ ഈ പരിപാടി ഉപേക്ഷിക്കുകയാണ് നല്ലത്.''
തന്റെ ഗുരുവായ ശ്രീകണ്ഠന്‍ചേട്ടന്റെ മനസ്സറിഞ്ഞ മണി ക്ഷോഭിച്ചു. മണി പൊട്ടിത്തെറിച്ചു. എനിക്കിത് ചെയ്‌തേ പറ്റൂ. മണി മനസ്സില്‍ ശപഥം ചെയ്‌തു.
വിപ്ളവസംഘത്തില്‍പ്പെട്ട കുറുപ്പുസാറും എ പി പിള്ള, ടി പി ഗോപാലന്‍ എന്നീ സഖാക്കളും കൂടി ക്ഷോഭിച്ചിറങ്ങിപ്പോയ മണിയെ അനുനയിപ്പിച്ച് തിരികെ സംഘത്തിന്റെ രഹസ്യസങ്കേതത്തിലേക്ക് കൊണ്ടുവന്നു. ഞാന്‍ വായാടിത്തം പറഞ്ഞതല്ല. സി പി യെ വധിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. എനിക്കത് നിറവേറ്റിയേ ഒക്കൂ! മണി ഉറച്ച സ്വരത്തില്‍ പറഞ്ഞു.
മണിയുടെ മനസ്സില്‍ ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു... എനിക്കൊന്നും നേടാനില്ല. ജനപക്ഷ വിരുദ്ധനായ ദിവാനെ വകവരുത്തിയാല്‍ തിരുവിതാംകൂര്‍ മാത്രമല്ല മലയാളക്കരയാകെ രക്ഷപ്പെടും. കൃത്യം നിര്‍വഹിച്ചാലുടനെ ഞാന്‍ പിടികൊടുക്കും. ലോകം കാണ്‍കെ അവരെന്നെ തൂക്കുമരത്തിലിടും. അതുമാത്രമാണെനിക്ക് വേണ്ടത് !
ദൃഢനിശ്ചയത്തോടെ മൂര്‍ച്ചയേറിയ വെട്ടുകത്തി ഒരു തുണിസഞ്ചിയില്‍ പൊതിഞ്ഞു പിടിച്ച് മണി ജൂലൈ പത്തൊമ്പതിന് തന്നെ തിരുവനന്തപുരം നഗരത്തിലെത്തി. രവീന്ദ്രനാഥ മേനോന്‍ എന്ന കള്ളപ്പേരില്‍ ഹോട്ടലില്‍ മുറിയെടുത്തു. വിധി നടപ്പാക്കാനുള്ള ജൂലൈ ഇരുപത്തിയഞ്ച് പിറന്നു. മണി ഒരുക്കങ്ങള്‍ ആരംഭിച്ചു. കട്ടിയുള്ള കാക്കി നിക്കര്‍ ബക്കളിട്ട് നന്നായി മുറുക്കിക്കെട്ടി. കായം സഞ്ചിയില്‍ നിക്ഷേപിച്ചിരുന്ന ആയുധം അരയില്‍ കൊളുത്തിയിട്ടു. അതിനു മുകളില്‍ മുണ്ട് ചുറ്റിയുടുത്തു.
സി പി യെ വധിക്കാനുള്ള ഉദ്യമത്തിനിടയില്‍ പൊലീസിന്റെ കണ്ണില്‍പ്പെട്ട് തന്നെ വെടിവെച്ച് കൊന്നാലോ? അങ്ങനെ സംഭവിച്ചാല്‍ ജഡം തിരിച്ചറിയണമെന്ന വിചാരത്തോടെ 'കെ സി എസ് മണി ട്രാവന്‍കൂര്‍ സോഷ്യലിസ്‌റ്റ് പാര്‍ടി' എന്നെഴുതിയ ഒരു കടലാസ് തുണ്ട് പോക്കറ്റില്‍ തിരുകിവെച്ചു.
വാടകമുറിയുടെ വാതിലടച്ച് വിധിയുമായി സന്ധിക്കാനിരിക്കുന്ന പകല്‍വെളിച്ചത്തിലേക്ക് മണി ഇറങ്ങി നടന്നു. വാടക കൊടുത്തിട്ടില്ല. തന്റെ പേരെഴുതിയ കടലാസ് തുണ്ടല്ലാതെ ഒരു ചില്ലിക്കാശുപോലും പോക്കറ്റിലില്ല. കഴുമരത്തിന് ഇരയാവാന്‍ പോകുന്ന തനിക്കെന്തിനാണ് പണം?
അന്നു വൈകുന്നേരമാണ് സ്വാതി തിരുനാള്‍ സംഗീതവിദ്യാലയത്തില്‍ കച്ചേരി. മഹാരാജാവിന്റെ ഉദ്ഘാടനവും ദിവാന്റെ ആശംസാപ്രസംഗവും കഴിഞ്ഞാല്‍ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ സംഗീത കച്ചേരി.
കച്ചേരി ആരംഭിക്കുന്നതിനു മുമ്പേതന്നെ മഹാരാജാവ് യാത്രയായി. രാജാവിനെ അനുഗമിച്ച് വിടനല്‍കിയ ശേഷം ദിവാന്‍ സി പി പ്ളാറ്റ്ഫോമിന്റെ മുന്നിലെ കസേരയില്‍ വന്നിരുന്ന് സംഗീതക്കച്ചേരി ആസ്വദിക്കാന്‍ തുടങ്ങി.
അപ്പോഴൊക്കെ ദിവാന്‍ തന്റെ വെട്ടേറ്റ് പിടയുന്നതും, പുന്നപ്രയിലും വയലാറിലും വെടിയേറ്റു മരിച്ചവരുടെ ആത്മാക്കള്‍ ചുവന്ന പതാക വീശി തന്നെ ആശീര്‍വദിക്കുന്നതും മണി ഭാവനയില്‍ കാണുന്നുണ്ടായിരുന്നു. എത്രയെത്ര തൊഴിലാളി കുടുംബങ്ങളെയാണ് ദിവാന്‍ കണ്ണീരിലാഴ്ത്തിയത് ? എത്രയെത്ര വിധവകളും അനാഥരായ കുട്ടികളും വൃദ്ധരായ അച്ഛനമ്മമാരെയുമാണ് കിരാതഭരണം തിരുവിതാംകൂറില്‍ അവശേഷിപ്പിച്ചത് ?
നേരം ഇരുട്ടി. സമയം ഏഴര.
ദിവാന്‍ പോകാനെഴുന്നേല്‍ക്കുകയാണ്. സദസ്യരും ബഹുമാനപൂര്‍വം എഴുന്നേറ്റു. ദിവാന്‍ നടന്നപ്പോള്‍ പരിവാരങ്ങള്‍ അനുഗമിച്ചു. ആ തക്കം നോക്കി മണി ദിവാന്‍ വരുന്ന വഴിയിലേക്ക് നീങ്ങി നിന്നു. വെട്ടുകത്തി ഊരിയെടുത്ത് മുണ്ടിനുള്ളില്‍ മറച്ചു പിടിച്ചു.
ദിവാന്‍ അടുത്തെത്തിയപ്പോള്‍ മണി മുന്നോട്ടാഞ്ഞ് വെട്ടുകത്തിയെടുത്ത് ദിവാന്റെ കഴുത്തു നോക്കി ആഞ്ഞുവെട്ടി. വെട്ടല്‍പ്പം പിശകി. കഴുത്തിനെ ചുറ്റിവരിഞ്ഞിരുന്ന പട്ട് ദിവാന്റെ കഴുത്തറ്റ് പോകുന്നതില്‍നിന്നും രക്ഷിച്ചു. അറച്ചു നില്‍ക്കാതെ മണി വീണ്ടും വെട്ടി. വെട്ടുകൊണ്ടത് ദിവാന്റെ ഇടത്തേ കവിളിലായിരുന്നു. കവിള്‍ പിളര്‍ന്നു. രക്തം ധാരധാരയായി ഒഴുകി. കൈത്തലംകൊണ്ട് കവിള്‍ താങ്ങിയ ദിവാന്‍ വലത്തോട്ട് ചെരിഞ്ഞു.
പെട്ടന്ന് ബള്‍ബുകള്‍ കെട്ടു! ഇരുട്ട് ! സെക്കന്റുകള്‍ക്കകം വൈദ്യുതി തിരിച്ചുവന്നു. വെളിച്ചത്തില്‍ മണി വീണ്ടും ദിവാനെ വെട്ടി. ദിവാന്റെ തലപ്പാവ് തെറിച്ചു വീണു. അപ്പോഴേക്കും മണി പൊലീസിന്റെ കൈപ്പിടിയിലായി. വീണ്ടും ബള്‍ബുകള്‍ കെട്ടു. ബഹളമായി. ആ തക്കത്തിന് വെട്ടുകത്തി നിലത്തിട്ട് മണി ബന്ധനത്തില്‍നിന്ന് കുതറി മുക്തനായി. ആരും സംശയിക്കാത്ത വിധത്തില്‍ മണി പേട്ടയിലേക്ക് നടന്നു. സുഹൃത്ത് ചെല്ലപ്പന്റെ വീട്ടിലേക്ക്. പിറ്റേന്ന് ചെല്ലപ്പന്റെ ഭാര്യയുടെ കമ്മല്‍ വിറ്റുകിട്ടിയ പണവുമായി പാലക്കാട്ടേക്ക് മണി വണ്ടികയറി.
വേണാടിന്റെ ചരിത്രം മാറ്റിയെഴുതിയ വിപ്ളവകാരിയായിരുന്നു കെ സി എസ് മണി. ഒരിക്കലും മറക്കാനാവാത്ത ജൂലൈ ഇരുപത്തിയഞ്ച് സൃഷ്ടിച്ച ഒറ്റയാന്‍.
പുന്നപ്രയിലും വയലാറിലും പടര്‍ന്ന അഗ്നിയായിരുന്നു മണി സ്വന്തം സിരകളില്‍ ഏറ്റുവാങ്ങിയത്. ഉറച്ച സോഷ്യലിസ്‌റ്റായിരുന്ന മണി ദിവാന്‍ ഭരണം അവസാനിപ്പിക്കുന്നതിന് സ്വേച്ഛാധിപത്യത്തെ ആ വിപ്ളവകാരി രക്തത്തില്‍ കുളിപ്പിച്ചു.
തൊഴിലാളി സമരങ്ങളെ വെടിവെയ്‌പിലും കൂട്ട അറസ്‌റ്റിലും തുടച്ചു നീക്കാമെന്ന് കരുതിയ ഭരണാധികാരിയായിരുന്നു സര്‍ സി പി രാമസ്വാമി അയ്യര്‍. ജനനേതാക്കളെ ദിവാന്‍ ഭരണം ക്രൂരമായി മര്‍ദിച്ചു. ആ ഭരണത്തിന്റെ കഴുത്തിലാണ് മണി വെട്ടിയത്.
ഒന്നര പതിറ്റാണ്ടോളം പഞ്ചായത്ത് മെമ്പറും, ഒരു തവണ കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിയമസഭാ സ്ഥാനാര്‍ഥിയും ഒക്കെയായി ജീവിച്ച ആ വീരസഖാവ് ദരിദ്രനായി, രോഗാവശനായാണ് അന്ത്യംപൂകിയത്. താന്‍ വിശ്വസിച്ച റവലൂഷണറി സോഷ്യലിസ്‌റ്റ് പാര്‍ടിപോലും ത്യാഗിയായ മണിയെ വേണ്ടത്ര പരിഗണിച്ചില്ല. മരിക്കുന്നതിനു മുമ്പ് നിധിപോലെ താന്‍ സൂക്ഷിച്ചിരുന്ന പുസ്‌തകങ്ങള്‍ അമ്പലപ്പുഴയിലെ ഒരു വായനശാലയക്ക് സമ്മാനിച്ചു. ഒടുവില്‍ ഹതാശനായ മണി ഈശ്വരവിശ്വാസിയായി. അയ്യപ്പ ഭക്തനായി. കാലം ആ മനസ്സിലെ തീച്ചൂട് ചോര്‍ത്തിക്കളഞ്ഞു. അസ്വസ്ഥമായ മനസ്സ് സാത്വികമായി. 65-ാം വയസ്സില്‍, 1987 സെപ്തംബര്‍ ഇരുപതിന് തിരുവനന്തപുരം പുലയനാര്‍ കോട്ട ടി ബി സാനിറ്റോറിയത്തില്‍ ആ ജീവിതം അവസാനിച്ചു.
പുന്നപ്ര-വയലാറിലെ ഓരോ മണ്‍തരിയും അവിടെ വീശുന്ന കാറ്റും ഇന്നും ധീരനായ ആ വിപ്ളവകാരിയെയോര്‍ത്ത് വിതുമ്പുന്നുണ്ടാവണം
*
ടി കെ ഗംഗാധരന്‍, ദേശാഭിമാനി വാരിക

Subscribe to:
Posts (Atom)