യുഡിഎഫ് ഇനിയും തരംതാഴുമോ?
ലോകം കണ്ട ഏറ്റവും വലിയ അഴിമതികളുടെ അധ്യക്ഷസ്ഥാനത്തിരിക്കുന്ന സോണിയ ഗാന്ധി കേരളത്തില്‍ വന്ന് ഇവിടത്തെ ഭരണം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് ആരോപിക്കുന്നത് മിതമായ ഭാഷയില്‍ അസംബന്ധമാണ്. സോണിയ ചോദ്യശരങ്ങളുതിര്‍ത്ത് തേരോട്ടം നടത്തി എന്നാണ് ഒരു കോൺഗ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തുകണ്ടത്. സുനാമി പാക്കേജ്, കുട്ടനാട് പാക്കേജ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുശേഷം അവര്‍ ഉന്നയിച്ചത് ഇവിടെ മാഫിയാ ഭരണമല്ലേ, അഴിമതിയല്ലേ, എല്‍ഡിഎഫ് കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് എതിരുനിന്നില്ലേ എന്നൊക്കെയാണ്.
ഒരു തെരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ എന്തെങ്കിലും പറഞ്ഞല്ലേ തീരൂ എന്ന ഗതികേടായി സോണിയയുടെ പ്രകടനത്തെ മനസിലാക്കുന്നവരുണ്ട്. യുപിഎയുടെ പരമോന്നത നേതാവ് അവാസ്തവങ്ങള്‍ പറയാനിടയില്ല എന്ന് കരുതിപ്പോകുന്ന ശുദ്ധമനസ്കരുമുണ്ടാകും. അത്തരം ആളുകളെ ലക്ഷ്യംവച്ച് കെപിസിസി നേതൃത്വം സ്വന്തം നേതാവിനെക്കൊണ്ട് പരമാബദ്ധം എഴുന്നള്ളിപ്പിക്കുകയായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.
കേന്ദ്രം നല്‍കിയ സുനാമി ഫണ്ട് കേരളം വേണ്ടവിധം ഉപയോഗിച്ചില്ല എന്നാണ് സോണിയ ഉന്നയിച്ച ഒരു പ്രധാന ആക്ഷേപം. മറ്റു സംസ്ഥാനങ്ങള്‍ സുനാമി പുനരധിവാസപദ്ധതികളുടെ പൂര്‍ത്തീകരണത്തിന് സമയം നീട്ടിച്ചോദിച്ചപ്പോള്‍ നിശ്ചിതസമയത്തിനകം പദ്ധതി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. സുനാമി പുനരധിവാസത്തിന് 2371.02 കോടി രൂപയുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ കേന്ദ്രം 1441.75 കോടി രൂപയുടെ പദ്ധതികള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. പലവട്ടം ആവശ്യപ്പെട്ടിട്ടും തുക വര്‍ധിപ്പിക്കാന്‍ തയ്യാറായില്ല. ഒമ്പതു ജില്ലകളില്‍ തീരദേശത്തെ 20 ലക്ഷത്തോളം ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനംചെയ്ത സുനാമി പുനരധിവാസപദ്ധതികളെക്കുറിച്ച് സോണിയയെക്കൊണ്ട് ആക്ഷേപമുന്നയിപ്പിച്ചവര്‍ സ്വന്തം നേതാവിനെ ജനമധ്യത്തില്‍ അവഹേളിക്കുകയായിരുന്നു.
കുട്ടനാട് പാക്കേജിന്റെ കാര്യത്തിലും സോണിയ പറഞ്ഞത് പരമാബദ്ധമാണ്. 3544 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു; 1840 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. തുടര്‍ന്ന് 546 പദ്ധതിരേഖ കേന്ദ്രത്തിനു സംസ്ഥാനം സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് 1019 കോടി രൂപയുടെ പദ്ധതികളാണ്. കേന്ദ്രം ആകെ കൈമാറിയത് 72.50 കോടി രൂപ. പദ്ധതി നടത്തിപ്പിന് പ്രത്യേക അതോറിറ്റി രൂപീകരിച്ച് കേരളം പ്രവര്‍ത്തിക്കുമ്പോള്‍ കേന്ദ്രം മുട്ടാപ്പോക്ക് നയം സ്വീകരിക്കുന്നു. അതുപോരാഞ്ഞാണ് സോണിയ ഗാന്ധിയുടെ ചോദ്യങ്ങള്‍. കോൺഗ്രസ് ജനങ്ങളെ എത്ര തരംതാണ രീതിയിലാണ് തെറ്റിദ്ധരിപ്പിക്കുന്നത് എന്നതിന് ഇതില്‍കൂടുതല്‍ തെളിവു വേണ്ടതില്ല.
ഇന്ത്യാ രാജ്യത്തില്‍ അഴിമതിരാജ് കൊണ്ടുവന്നത് സോണിയയുടെ കാര്‍മികത്വത്തിലാണ്. അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ അഴിമതിക്കെതിരെ നിരാഹാരമിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനുപകരം കേരളത്തില്‍വന്ന് ചോദ്യങ്ങളുന്നയിക്കുന്നത് കടന്നകൈതന്നെ. 2ജി സ്പെക്ട്രം മുതല്‍ ഐപിഎല്‍ ഫണ്ടിങ് വരെ നീളുന്ന അനേകലക്ഷം കോടികളുടെ അഴിമതി, രാജ്യത്തെ കൊള്ളയടിച്ച് കൊണ്ടുപോയി വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണക്കാര്‍ക്കുള്ള സംരക്ഷണം, അമേരിക്കയ്ക്കുമുന്നില്‍ മുട്ടിലിഴയുന്ന വിധേയത്വം, ബഹുരാഷ്ട്രകോര്‍പറേറ്റുകള്‍ക്ക് അവിഹിതമായ സൌജന്യങ്ങള്‍-ഇങ്ങനെ അഴിമതിയുടെയും മാഫിയവല്‍ക്കരണത്തിന്റെയും ഉത്സവ നടത്തിപ്പുകാര്‍ കേരളത്തില്‍ വന്ന് കുറ്റം പറയുമ്പോള്‍ ജനങ്ങളില്‍ ഉയരുന്ന വികാരം പരിഹാസവും പുച്ഛവുമാണ്.
അഴിമതിയെ ചെറുത്തുനിര്‍ത്തി എല്ലാത്തരം മാഫിയകള്‍ക്കുമെതിരെ എടുത്ത ഉശിരന്‍ നിലപാടുകളാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ അഭിമാനം. ഇന്നിവിടെ അഴിമതിക്കറ പുരണ്ട് നില്‍ക്കുന്നത് കോൺഗ്രസിന്റെയും കൂട്ടുകക്ഷികളുടെയും നേതൃത്വമാണ്. ജയിലില്‍ കിടക്കുന്നത് യുഡിഎഫിന്റെ സ്ഥാപകനാണ്. ആരോപണങ്ങളുടെയും കേസുകളുടെയും നടുവില്‍ കൈകാലിട്ടടിക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടിയെയും ഉമ്മന്‍ചാണ്ടിയെയും പോലുള്ള യുഡിഎഫ് നേതാക്കളാണ്. ഇതെല്ലാം അനുഭവിക്കുന്ന കേരളീയര്‍ക്കുമുന്നില്‍ നേര്‍വിപരീതമായ കാര്യങ്ങള്‍ സോണിയയെക്കൊണ്ട് പറയിച്ചത് ചുരുങ്ങിയപക്ഷം സ്വന്തം നേതാവിനോടുള്ള അനാദരവെങ്കിലുമാണെന്ന് യുഡിഎഫ് നേതൃത്വം തിരിച്ചറിയണം.
കേന്ദ്രവും സംസ്ഥാനവും ഒരേ പാര്‍ടി ഭരിച്ചാലേ വികസനമുണ്ടാകൂ എന്നാണ് എ കെ ആന്റണി മുതല്‍ കോണ്‍ഗ്രസ് നേതൃത്വമാകെ പറയുന്നത്. സോണിയയും ആ വാദത്തിനാണ് അടിവരയിട്ടത്. അഞ്ചുകൊല്ലംമുമ്പ് ഭരണം പൂര്‍ത്തിയാക്കി ഇറങ്ങിപ്പോയ യുഡിഎഫിന്റെ കൊള്ളരുതായ്മകളുടെ കെടുതി ഇനിയും അനുഭവിച്ചുതീര്‍ത്തിട്ടില്ല കേരളജനത. അരിവിഹിതവും മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചതും വിഴിഞ്ഞം പദ്ധതിക്ക് ഉടക്കുവച്ചതും കൊച്ചി മെട്രോ റെയില്‍പദ്ധതി നടപ്പാക്കാതിരിക്കുന്നതും റെയില്‍വേ സോണ്‍ എന്ന ആവശ്യം അവഗണിക്കുന്നതുമെല്ലാം കേരളത്തെ കഠിനമായി വിഷമിപ്പിക്കുന്ന കേന്ദ്രസമീപനങ്ങളാണ്. ഇത്തരം പ്രതികാരമനോഭാവത്തോടെയുള്ള രീതി സ്വീകരിക്കുന്നത് കേരളത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലില്ലാത്തതുകൊണ്ടാണോ? എങ്കില്‍ കേന്ദ്രഭരണംവച്ച് കേരളത്തിലെ ജനങ്ങളെ ബ്ളാക്ക്മെയില്‍ ചെയ്യുകയാണോ കോണ്‍ഗ്രസ്? അതിന് നേതൃത്വം നല്‍കുകയാണോ സോണിയ?
വോട്ടെടുപ്പ് അടുക്കുമ്പോള്‍ യുഡിഎഫ് അകപ്പെടുന്ന അഗാധമായ പ്രതിസന്ധിയുടെയും വെപ്രാളത്തിന്റെയും സൂചനകളാണ് നേതൃത്വത്തില്‍നിന്നുണ്ടാകുന്ന ഇത്തരം പ്രകടനങ്ങള്‍. കേരളത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളില്‍ പറന്നെത്തി കോൺഗ്രസ് അധ്യക്ഷ പ്രസംഗിച്ചത് യുഡിഎഫിന്റെ അണികളില്‍ നേരിയ ചലനം സൃഷ്ടിക്കാന്‍പോലും പര്യാപ്തമായില്ല എന്നത് ആ മുന്നണിയെ ജനങ്ങള്‍ കൈയൊഴിഞ്ഞതിന് തെളിവാണ്. എന്തുകൊണ്ട് സദസ്സുകള്‍ ശുഷ്കമായി എന്ന പരിശോധനയിലെങ്കിലും ജനവിരുദ്ധ നയങ്ങള്‍ തിരുത്തപ്പെടേണ്ടതാണെന്ന ബോധ്യം യുപിഎ നേതൃത്വത്തിനുണ്ടാകട്ടെ എന്നാശിക്കാം.
*****
കടപ്പാട് : ദേശാഭിമാനി മുഖപ്രസംഗം 08042011
Subscribe to:
Post Comments (Atom)
1 comment:
ലോകം കണ്ട ഏറ്റവും വലിയ അഴിമതികളുടെ അധ്യക്ഷസ്ഥാനത്തിരിക്കുന്ന സോണിയ ഗാന്ധി കേരളത്തില്‍ വന്ന് ഇവിടത്തെ ഭരണം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് ആരോപിക്കുന്നത് മിതമായ ഭാഷയില്‍ അസംബന്ധമാണ്. സോണിയ ചോദ്യശരങ്ങളുതിര്‍ത്ത് തേരോട്ടം നടത്തി എന്നാണ് ഒരു കോൺഗ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തുകണ്ടത്. സുനാമി പാക്കേജ്, കുട്ടനാട് പാക്കേജ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുശേഷം അവര്‍ ഉന്നയിച്ചത് ഇവിടെ മാഫിയാ ഭരണമല്ലേ, അഴിമതിയല്ലേ, എല്‍ഡിഎഫ് കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് എതിരുനിന്നില്ലേ എന്നൊക്കെയാണ്.
ഒരു തെരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ എന്തെങ്കിലും പറഞ്ഞല്ലേ തീരൂ എന്ന ഗതികേടായി സോണിയയുടെ പ്രകടനത്തെ മനസിലാക്കുന്നവരുണ്ട്. യുപിഎയുടെ പരമോന്നത നേതാവ് അവാസ്തവങ്ങള്‍ പറയാനിടയില്ല എന്ന് കരുതിപ്പോകുന്ന ശുദ്ധമനസ്കരുമുണ്ടാകും. അത്തരം ആളുകളെ ലക്ഷ്യംവച്ച് കെപിസിസി നേതൃത്വം സ്വന്തം നേതാവിനെക്കൊണ്ട് പരമാബദ്ധം എഴുന്നള്ളിപ്പിക്കുകയായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.
Post a Comment