നീ പറയുന്നു, സ്വതന്ത്രരാണെന്ന മിഥ്യാബോധത്തില്‍ കഴിയുന്നവരാണു തികഞ്ഞ അടിമകളെന്ന്,
നീ പറയുന്നു, പടുവൃദ്ധയായാലും നിന്റെ വിദ്യാഭ്യാസ വായ്പ അടച്ചുതീരില്ലെന്ന് ....
നീ പറയുന്നു, നിനക്കവര്‍ തന്ന സർട്ടിഫിക്കറ്റുകള്‍ക്ക് ആ കടലാസ്സിന്റെ വില പോലുമില്ലെന്ന്...
നീ പറയുന്നു, സ്വയം വിവസ്ത്രയക്കപ്പെട്ട നിന്റെ മേനിയിലേക്ക് നോക്കരുതെന്ന്...
നിന്റെ ഉടുവസ്ത്രം ഊരിമാറ്റുന്ന വ്യവസ്ഥയെക്കുറിച്ചു നീ പറയുന്നത് കേള്‍ക്കുകയാണു വേണ്ടതെന്ന് ..
നീ പറയുന്നു, നിനക്കിനി സെക്സ് ആവശ്യമേയില്ലെന്ന്...
വാള്‍സ്ട്രീറ്റ് എത്രയോകാലമായി ബലാത്സംഗം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ..
നീ പറയുന്നു, നിന്റെ രക്ഷിതാക്കള്‍ മുമ്പെങ്ങോ വാങ്ങിത്തന്ന നാലുചക്ര വണ്ടിയിലാണ്
നീ ഏത്രയോ കാലമായി അന്തിയുറങ്ങുന്നതെന്ന് ..
നീ പറയുന്നു, നിന്റെ മാറില്‍ ചേര്‍ന്നിരിക്കുന്ന പിഞ്ചോമാനയുടെ കുപ്പായത്തില്‍
നീ തുന്നിച്ചേര്‍ത്ത അക്ഷരങ്ങള്‍ വായിച്ചെടുക്കൂ എന്ന്
"നിങ്ങള്‍ ഇവിടെ വന്നത് എനിക്കുവേണ്ടിയാണെന്നു ഞാനറിയുന്നു..
അതുകൊണ്ട് നിങ്ങളോടൊപ്പം ഞാനും ഇവിടെ എത്തിയതാണ്.."
നീ പറയുന്നു, നിന്റെയല്ല, നിന്റെയീ ഒമാനമകളുടെ ഭാവിയാണ് നിന്റെ വേവലാതിയെന്ന്....
നീ പറയുന്നു, കടം ദാരിദ്ര്യവും അടിമത്വവും ആണെന്ന്...
നീ പറയുന്നു, ആശയങ്ങള്‍ ബുള്ളറ്റ് പ്രൂഫ് ആണെന്ന്..
നീ പറയുന്നു, നീയും നിന്റെ സഖാക്കളും നടത്തുന്നത് ഒരു ആഗോളവിപ്ലവമാണെന്ന്..
നീ പറയുന്നു, മാര്‍ക്സ് ആണ് ശരിയെന്ന്...
കടിച്ചുപിടിച്ചിരിക്കുന്ന പനിനീർപൂവിനും പറയാനെത്ര കഥകളുണ്ട്..
ഹോ, നീ സ്വര്‍ഗത്തിലെ രാജകുമാരിയാണെന്നു കരുതിയ ഞങ്ങളെ നീ വട്ടിളക്കിയിരിക്കുന്നു
നിന്റെ നാട്ടിലേക്കൊന്നു പറന്നിറങ്ങുന്നത് ജന്മസുകൃതമാണെന്നു മന്ത്രിക്കുന്ന
ഞങ്ങളുടെ മനസ്സുകളാണ് പിടയുന്നത്..
കടം വാങ്ങിപഠിക്കുന്നത് മഹാഭാഗ്യമാണെന്ന് കരുതുന്ന ഞങ്ങളെയാണ് നീ കളിയാക്കുന്നത്
മക്കളെ ദ്വീപുകളില്‍ പാർപ്പിച്ചും,
വിപ്ലവം നടത്താന്‍ അയൽപക്കത് ഒരു ഭഗത്‌സിംഗ് പിറന്നുവോ എന്നന്വേഷിച്ചും കഴിയുന്ന
ഈ ജീവിതം ഒരു മഹാഭാഗ്യമാണെന്നു കരുതി നേർച്ച നേരുന്ന ഞങ്ങളോടാണ്
"ജീവിച്ചിരിക്കുന്നത് പോലും ഒരു മഹാഭാഗ്യമാന്നെന്നു” നീ പറയുന്നത് കുട്ടീ..
മാര്‍ക്സിസം ഉരുവിട്ടുപഠിച്ച ഞങ്ങളോട് അദ്ദേഹത്തെ കേട്ടിട്ടു പോലുമില്ലാത്ത നീ
“മാര്‍ക്സ് ആണ് ഭാവി” എന്ന് പറഞ്ഞു പരിഹസിക്കുകയാണോ..?
വിപ്ലവത്തിന് അവധി കൊടുത്ത ഞങ്ങളെ നീ വിപ്ലവത്തിന്റെ അഗ്നികുണ്ഡത്തിലേക്ക് വലിച്ചിഴക്കുകയാണോ..?
"ഇതു അടിമകളുടെ കലാപം മാത്രമല്ല,
വരാനിരിക്കുന്ന വിപ്ലവത്തിന്റെ കേളികൊട്ടാണ് " എന്നാണല്ലോ നിന്റെ കയ്യില്‍ തുങ്ങുന്ന ബോർഡിലുള്ളത്..!
ചരിത്രമിനി മുന്നോട്ടു പോകില്ലന്നു പറഞ്ഞ നിന്റെ പിതാമഹന്മാരെ നീയും കൂട്ടരും പിടിച്ചുകെട്ടിയിരിക്കുന്നുവല്ലോ..
ആ ബാനർ ഞങ്ങൾക്കുവേണ്ടി നീ ഒന്നുകൂടി ഉയർത്തിപ്പിടിക്കണേ ..
ഞങ്ങളിവിടെ വലിയ തിരക്കിലാണ്..
വിദ്യാഭ്യാസവായ്പയ്ക്കുള്ള നീണ്ട ക്യൂവിലാണ്.. ..ലാല്‍ സലാം..
*
സുമിത്ര
Subscribe to:
Post Comments (Atom)
1 comment:

Post a Comment