Friday, September 20, 2013

പദങ്ങളുടെ പിന്നാലെ - Carpet bagger ആരാണ് ?

Probono Publico

 Probono Publico എന്നത് ഒരു ലാറ്റിന്‍ പ്രയോഗമാണ്. അതിന് നിയമഭാഷയിലും ((language of law) നിത്യവ്യവഹാരത്തിലും ഇടമുണ്ട്. For public good (ജനനന്മയ്ക്ക്) എന്നാണര്‍ഥം. എന്തു തോന്ന്യാസം ചെയ്യുമ്പോഴും അത് ജനങ്ങളുടെ നന്മയ്ക്കാണ് എന്നാണല്ലോ നാടുവാഴുന്നവര്‍ പറയുക.The Minister maintained that the sharp increase in fuel price was in Probono Publico (ഇന്ധനം വില കുത്തനെ കൂട്ടിയത് നാട്ടാരുടെ നന്മയെ ലാക്കാക്കിയാണെന്ന് സച്ചിവോത്തമന്‍ പറഞ്ഞു).

Pre Pone എന്ന പ്രയോഗം തീര്‍ത്തും ഭാരതീയമാണ്. ഇന്‍ഡിംഗ്ലീഷ്. ഒരു സ്റ്റാന്‍ഡേര്‍ഡ് ഡിക്ഷ്ണറിയിലും നാമീ പദം മഷിയിട്ടു തെരഞ്ഞാലും കാണില്ല. Post pone  ആവാമെങ്കില്‍ അതിന് വിപരീതമായ എന്തുകൊണ്ട് Pre Pone ആയിക്കൂട എന്ന ലോജിക്കാണ് നാമിവിടെ ഉപയോഗിക്കുന്നത്. The Exams were postponed indefinitely (പരീക്ഷകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചു). ഇതിന്റെ നാമരൂപമാണ് Postponement. Postponement of the meeting caused a lot of inconvenience (യോഗത്തിന്റെ മാറ്റിവയ്ക്കല്‍ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാക്കി.) ഇതേ രീതിയില്‍ Pre pone/Preponement എന്നൊക്കെ പ്രയോഗിക്കുന്നത് ഒരുതരം ദുഃസ്വാതന്ത്ര്യമാണെന്നാണ് എന്റെ പക്ഷം. The Committee preponed its sitting to early next month എന്ന് എഴുതുന്നത് ഇന്ത്യന്‍ നിലവാരത്തില്‍ കുഴപ്പമില്ലാത്ത കാര്യമാണെങ്കിലും അതത്ര ഉചിതമല്ല. Pre dated എന്നുപയോഗിക്കാം. അല്ലെങ്കില്‍ the committee decided to hold the sitting earlierഎന്നുമാവാം.

Professional എന്ന വാക്കിന്റെ ഉപയോഗത്തെക്കുറിച്ചാണല്ലോ ചോദ്യം. Profession  എന്ന നാമത്തിന്റെ വിശേഷണരൂപമാണ് Professional. അത് ഒരു നൗണായും അവസരോചിതം ഉപയോഗിക്കാം. Profession എന്നാല്‍ declaration, avowal, habitual employment, vocation, job (തൊഴില്‍, വ്യവസായം, നാട്യം, ഉദ്യോഗം, ജീവിതമാര്‍ഗം) എന്നീ അര്‍ഥങ്ങളുണ്ട്. Professional എന്നു പറയുമ്പോള്‍ തൊഴില്‍ചെയ്യുന്നവന്‍, ഒരു പ്രത്യേക ജോലിയില്‍ കുശലന്‍ തുടങ്ങിയ അര്‍ഥങ്ങളാവാം. No Profession is mean (ഒരു തൊഴിലും നികൃഷ്ടമല്ല.

Amateur  എന്നതിന്റെ (വാസനാസിദ്ധികൊണ്ട് ഒരു കലയിലോ തൊഴിലിലോ അഭിരമിക്കുന്ന ആള്‍) വിപരീതമായി  Professional എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.Ours was an amateur drama troupe  (ഞങ്ങളുടേത് ഒരുകൂട്ട തല്‍പ്പരരായ ആളുകളുടെ നാടകസംഘമായിരുന്നു). Amateurഅവതരണങ്ങളില്‍ അപാകതകളുണ്ടെങ്കില്‍, കോട്ടങ്ങളുണ്ടെങ്കില്‍ ആളുകള്‍ മാപ്പാക്കും. എന്നാല്‍ ഒരുProfessional ഗ്രൂപ്പാണെങ്കില്‍ ആളുകള്‍ അവരില്‍നിന്നു പൂര്‍ണത പ്രതീക്ഷിക്കുന്നു-  Perfection. . ഓരോ തൊഴിലിനും അതിന്റെതായ അച്ചടക്കവും പ്രയോഗസമ്പ്രദായങ്ങളുമുണ്ട്. ഒരു Professional ല്‍നിന്ന് നാമത് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീട് പെയിന്റ് ചെയ്യാന്‍ നിങ്ങള്‍ അയല്‍വക്കത്തെ നാണുവിനെ ഏല്‍പ്പിക്കുന്നു. അയാള്‍ ചായംതേപ്പു നിര്‍വഹിക്കും.

പക്ഷേ അതില്‍ കുശലതയുണ്ടാവില്ല. കാരണം, അയാള്‍ Professional അല്ല. നേരെമറിച്ച് ഒരു പെയിന്ററെ ജോലി ഏല്‍പ്പിച്ചാലോ? കൂലി കൂടുതലാണ്, പക്ഷേ കാര്യം വളരെ വെടുപ്പാവും. പെയിന്റിന്റെ ദുഷ്ചെലവ് ഉണ്ടാവില്ല. കാരണം അയാള്‍ Professional ആണ്.

ഒരു പ്രൊഫഷണലിന് expertise ഉണ്ടാവും. ഒരു non-professional ഒരുദിവസംകൊണ്ട് ചെയ്തൊപ്പിക്കുന്ന ഒരു വിശേഷജോലി, ഒരു Professional നാലുമണിക്കൂര്‍കൊണ്ട് വെടുപ്പായി ചെയ്തുതീര്‍ത്തെന്നു വരും. അതിനെയാണ്, ഈ മിടുക്കിനെയാണ് Professionalism എന്നു പറയുന്നത്. Business management is Professional.. വലിയ ശമ്പളംകൊടുത്ത് സ്വകാര്യകമ്പനികള്‍ എംബിഎക്കാരെനിയമിക്കുന്നുന്നത് professional qualityക്കുവേണ്ടിയാണ്.professionalന് ഒരു രീതിശാസ്ത്രമുണ്ട്. സംഗതി തിരിഞ്ഞല്ലോ.

Carpet bagger ആരാണ് ?

Carpet bagger എന്താണ്? ആരാണ് എന്നാണല്ലോ വായനക്കാരുടെ ആദ്യ ചോദ്യം. ഒരു രാഷ്ട്രീയക്കാരന്‍ അയാള്‍ക്ക് ഒരു ബന്ധവുമില്ലാത്ത നിയോജകമണ്ഡലത്തില്‍നിന്ന് ജനവിധി തേടാന്‍ മുതിരുന്നുവെന്നു വയ്ക്കുക. അയാള്‍ Carpet bagger ആണ്. നമുക്ക് അപരിചിതമായ ഏര്‍പ്പാടൊന്നുമല്ല ഇത്. കേരളീയനായ കൃഷ്ണമേനോന്‍ വടക്കന്‍ ബോംബെയില്‍നിന്നു മത്സരിക്കുമ്പോള്‍ മൂപ്പര്‍ Carpet bagger ആകുന്നു. കാരണം ആ കോണ്‍സ്റ്റിറ്റ്യൂയെന്‍സിയുമായി അന്നോളം അദ്ദേഹത്തിന് ഒരു ബന്ധവുമില്ല. ഉദാഹരണങ്ങള്‍ വേണ്ടുവോളമുണ്ട്.ഒരു സഞ്ചിയും തൂക്കി വന്നുകേറുന്ന വിദ്വാന്‍ എന്ന അര്‍ഥത്തിലാണ് ഈ പ്രയോഗം ഉരുത്തിരിഞ്ഞത്. Son of the soil എന്ന അവകാശവാദം Carpet bagger ക്ക് ഉന്നയിക്കാന്‍ പറ്റില്ല.

Mathematicsഎന്ന ശാസ്ത്രങ്ങളുടെ ശാസ്ത്രമുണ്ടല്ലോ, Science of all Sciences,, അതിനെക്കുറിച്ചാണ് അടുത്ത ചോദ്യം. അതുംarithmetic  ഉം ഒന്നുതന്നെയല്ലേ? അല്ലെങ്കില്‍ എന്താണ് വ്യത്യാസം? ഈ രണ്ടു വ്യവഹാരങ്ങളെയും ബഹുമാനിക്കുകയും അതിലേറെ ഭയപ്പെടുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍.

Arithmetic എന്നത് Mathematics ന്റെ കീഴ്ശാന്തി മാത്രമാണ്: Addition (കൂട്ടല്‍),Subtraction(കിഴിക്കല്‍),Multiplication  (പെരുക്കല്‍/ഗുണിക്കല്‍), Division (ഹരിക്കല്‍) എന്നീ അടിസ്ഥാന വിദ്യകളുടെ സിദ്ധരൂപമത്രെ arithmetic. ശരിയായ ഉച്ചാരണം എന്നാണ്. ആദ്യം വരുന്ന "അ"കാരം സായ്പ് ശബ്ദിച്ചിരുന്നില്ല. അതുകൊണ്ടാണ് അടിസ്ഥാനപരമായ അറിവുകളെ പണ്ട് "Three R\'s" എന്നു വിളിച്ചിരുന്നത്. Reading, writing, arithmetic).  Latin Arthmetica യില്‍നിന്നാണ് - arithmetic ഉരുത്തിരിഞ്ഞുവന്നത്.

13-ാം നൂറ്റാണ്ടില്‍ ഗ്രീക്കിലാവുമ്പോള്‍ arithmetike. Arithmos എന്നാല്‍ നമ്പര്‍. ഇത് നമ്പറുകളിയാണല്ലോ. Arithmein എന്ന ക്രിയാപദത്തിന്to count എന്നാകുന്നു അര്‍ഥം. Mathematics എന്ന മഹാശാസ്ത്രം വെറും കൂട്ടലും കിഴിക്കലും പെരുക്കലും ഹരിക്കലും മാത്രമല്ല. അതിന് ദാര്‍ശനിക മാനങ്ങളുണ്ട്. അത് Logicന്റെ, യുക്തിയുടെ പരംപൊരുളാകുന്നു. ഇവനെ exact science എന്നാണ് പടിഞ്ഞാറുള്ള മാമുനിമാര്‍ വാഴ്ത്തിയത്. ഏതു ശാസ്ത്രവിദ്യക്കുംmathematicsഅത്യാവശ്യമാകുന്നു.
 
Mathematik  ഗ്രീക്കില്‍നിന്ന് ലത്തീനിലൂടെ നീന്തിവന്ന നൗണാകുന്നു. അതാണ് നമ്മുടെmathematics. Mathema എന്നാല്‍ science  (ശാസ്ത്രം).Mathemein എന്നാല്‍ ക്രിയ-to learn. Algebraയും geometry  യുംTrigonometry യും calculus ഉം astronomy യും ഒക്കെ ഉള്‍ച്ചേര്‍ന്നതാണ് ഗണിതശാസ്ത്രം.Zero എന്ന ശൂന്യസങ്കല്‍പ്പമെടുക്കൂ. അത് അസാധ്യ വേദാന്തമല്ലേ? ഒരുപാട് സിദ്ധാന്തങ്ങള്‍ക്ക് Mathematics ജന്മം നല്‍കിയിട്ടുണ്ടെന്ന് അറിയാമല്ലോ.

Grid lock  എന്നാല്‍ അമേരിക്കന്‍ ഇംഗ്ലീഷില്‍ സാധാരണവും ബ്രിട്ടീഷ് ഇംഗ്ലീഷില്‍ അപൂര്‍വവുമായ പ്രയോഗമാണ്. അര്‍ഥംtraffic block, , ഗതാഗത തടസ്സം. ജങ്ഷനുകളെ മാത്രമല്ല, പോഷകറോഡുകളെയും സാരമായി ബാധിക്കുകയും അങ്ങോട്ടുമിങ്ങോട്ടും തിരിയാന്‍പാടില്ലാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനാണ് Grid lock  എന്ന് യുഎസില്‍ പറയുക.Traffic jam, traffic snarl  എന്നൊക്കെപ്പറയുന്ന വഴിതടസ്സങ്ങളുടെ ആസുരരൂപം.

Hand - pick  ക്രിയയായി ഉപയോഗിക്കുന്നു. To select with care for a  special purpose  (ഒരു പ്രത്യേക കാര്യത്തിനുവേണ്ടി ചിലരെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുക) എന്നര്‍ഥം. The Captain insisted on his right to hand-pick his team. (തന്റെ ടീമിനെ തെരഞ്ഞെടുക്കാനുള്ള തന്റെ അവകാശത്തില്‍ ക്യാപ്റ്റന്‍ ഉറച്ചുനിന്നു). He and his hand - picked boys did a commendable job.

Laymanഎന്നാല്‍ രാരിച്ചന്‍ എന്ന പൗരന്‍, സാധാരണക്കാരന്‍, ആംആത്മി, Common man. പുരോഹിതവിഭാഗം Clergy (പട്ടക്കാരന്‍), ആല്‍മായന്‍-വിശ്വാസി Layman/laity  പ്രത്യേക സാങ്കേതിക പരിജ്ഞാനമോ വിശേഷവിദ്യാഭ്യാസമോ ഇല്ലാത്തവനാണ് ayman. . This is just a layman\'s reaction.. (ഇത് ഒരു സാധാരണക്കാരന്റെ പ്രതികരണമാണ്).

Hoi Polloi

നമ്മുടെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ അടുത്തകാലത്ത് ധാരാളം ഉപയോഗിക്കുന്നതും ശബ്ദസൗന്ദര്യത്തില്‍ മുന്തിയതുമായ പദമാകുന്നുHoi Polloi. ഇത് അസ്സല്‍ യവനമാകുന്നു; എന്നുവച്ചാല്‍ ഗ്രീക്. `The many\'എന്നാണത്രെ മൂലാര്‍ഥം. അനേകം, Masses, Common People, മഹാജനം എന്നീ അര്‍ഥങ്ങളില്‍ നാം ഇവനെ ഉപയോഗിച്ചുപോരുന്നു.Democracy is a system of government in which the hoi polloi is Central. (പൊതുജനം കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന ഒരു ഭരണവ്യവസ്ഥയാണ് ജനാധിപത്യം). കൂട്ടത്തില്‍ പറയട്ടെ, Democracyയും ഗ്രീക്തന്നെ. Demo എന്നാല്‍ ജനം. People cracy എന്നാല്‍ rule, ഭരണം, ആധിപത്യം. യൂറോപ്പിന് ഈ സങ്കല്‍പ്പം നല്‍കിയതുതന്നെ യവനന്മാരാണ്. പൗരസമൂഹം ഒന്നിച്ചുകൂടി ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന ഏര്‍പ്പാട്-Direct democracy  ഗ്രീക് സംസ്ഥാനങ്ങളില്‍ പുലര്‍ന്നിരുന്നു. ഈ വാക്കിനെക്കുറിച്ച് ആരാഞ്ഞ തിരുവനന്തപുരം കരമനക്കാര്‍ ശശീന്ദ്രനും ശ്രീഹര്‍ഷനും ജ്യോതിഷ് ബാബുവും വേറെയും ഒരുപാട് പദങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവരാണ്.

Shalom  എന്നത് Hebrew വാക്കാണ്. ഒരു സ്റ്റൈലന്‍ പ്രയോഗമായി ഇക്കാലത്ത് അത് ഇംഗ്ലീഷില്‍ പ്രചരിക്കുന്നുണ്ട്. അത് ഒരു greeting, അഭിവാദനം ആണ്.Hello ന്റെ നിലവാരമാണ് Shalom നുള്ളത്. Good bye എന്ന അര്‍ഥത്തിലും അത് ഉപയോഗിക്കാമെന്നു തോന്നുന്നു. Hebrew ഒരു ക്ലാസിക്കല്‍ ജൂതഭാഷയാണ്. ജൂതന്റെ രാജ്യമായ ഇസ്രയേലില്‍ ആളുകളുടെ നിത്യോപയോഗഭാഷ Yiddishആണ്. ഹീബ്രു സ്ക്രിപ്റ്റ് ഉപയോഗിക്കുന്നു.yiddishല്‍ ജര്‍മനും ഹീബ്രുവും പോളിഷും റുമേനിയനും റഷ്യനുമൊക്കെ ഇടകലര്‍ന്നിട്ടുണ്ട്.Non Compos mentis   എന്നത് അജക്റ്റീവ് ആയി ഉപയോഗിക്കുന്ന ലാറ്റിന്‍ വാക്കാണ്. Not of Sound mind, not mentally competent  (മനോവിഭ്രാന്തിയുള്ളയാള്‍, ഒരു വട്ടന്‍). Some say the old man is non compos ments, but I find him quite capable of clear thinking(ആ കാര്‍ന്നോര് തലയ്ക്കു നല്ല സുഖമില്ലാത്ത ആളാണെന്നു ചിലര്‍ പറയുന്നു. എന്നാല്‍ വ്യക്തമായി ചിന്തിക്കാന്‍ കഴിയുന്ന ആളാണ് മൂപ്പരെന്നാണ് എനിക്കു തോന്നുന്നത്).

Sayonara എന്നാല് ‍farewell, good bye.. ഇത് ഒരു ജാപ്പനീസ് പദമാണ്. ഒരുmod പദമായി, ഫാഷന്‍ പദമായി പലരുമത് ഉപയോഗിക്കുന്നു. It is time to sayonara to such old customs (പഴയ പഴക്കങ്ങളോട് സലാം പറഞ്ഞു പിരിയേണ്ട സമയമായി).

Aphasia വാക്കുകളെ മനസ്സിലാക്കാനും ഉപയോഗിക്കാനുമുള്ള കഴിവു നഷ്ടപ്പെടുന്ന അവസ്ഥയാണ്. ചിലപ്പോള്‍ അത് പൂര്‍ണമായിരിക്കും. ചിലപ്പോള്‍ അത് ഭാഗികമായിരിക്കും. പഠനവൈകല്യംപോലുള്ള ഒരു ശീലായ്മ, ചികിത്സയുണ്ട്. The writer developed symptoms of Aphesia towards the end of his life.. (ജീവിതാവസാന കാലത്ത് ആ എഴുത്തുകാരന്‍ പദഭ്രംശത്തിന്റെ ലാഞ്ചനകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി).Baksheesh  എന്നാല്‍ ഒരു പരിചാരകനോ, ഗേറ്റ്കീപ്പര്‍ക്കോ, സേവകനോ നാം സന്തോഷപൂര്‍വം കൊടുക്കുന്ന ദാനമാകുന്നു.gift of money, tip, gratuity.. വാക്ക് ഉറുദുവാണ്. വലിയ ഹോട്ടലിന്റെ വാതില്‍ക്കല്‍, നിങ്ങളുടെ കാറിന്റെ വാതില്‍ ഭവ്യതയോടെ തുറന്നുപിടിച്ചു നില്‍ക്കുന്ന തലപ്പാവുകാരന്‍ ഒരു കൈമടക്ക് സ്വാഭാവികമായും പ്രതീക്ഷിക്കുന്നുണ്ട്. അതാണല്ലോ അയാള്‍ ഇത്രയും കുനിയുന്നത്. Waiter¡v- tip നല്‍കുന്ന രീതി എല്ലായിടത്തുമുണ്ട്. കൊടുത്തില്ലെങ്കില്‍ അയാള്‍ മനസ്സില്‍ കരുതും: ""പരമ ചെറ്റ. ഇവനൊക്കെ എന്തിനാ ഇവിടെ തിന്നാന്‍ വരുന്നത്?"" ഒരാളുടെ ജോലിയില്‍ സംപ്രീതനായ മുതലാളി അയാള്‍ക്ക് കൂലിക്കു പുറമെ എന്തെങ്കിലും എക്സ്ട്രാ നല്‍കുന്നു. അത് ബക്ഷീഷ് ആണ്. പണ്ടൊക്കെ മണിഓര്‍ഡര്‍ ആയിരുന്നു പണം എത്തിക്കാനുള്ള മാര്‍ഗം. Money Order ആയി വരുന്ന പോസ്റ്റ്മാന്‍ നിങ്ങള്‍ക്ക് പണം എണ്ണിത്തന്നശേഷം ഒന്നു പുഞ്ചിരിക്കും. എന്താണ് ആ മന്ദസ്മിതത്തിന്റെ പൊരുള്‍? എനിക്കും എന്തെങ്കിലും തരൂ എന്നുതന്നെ. അത് ബക്ഷീഷാണ്.The baksheeh you gave the waiter wasn't adequate (നിങ്ങള്‍ വെയ്റ്റര്‍ക്കു കൊടുത്ത ബക്ഷീഷ് മതിയാവില്ല). അത് ഒരു ഇനാം ആണ്.

Collation- light meal   ആകുന്നു- ലഘുഭക്ഷണം.After the meeting we had a collation of bread, muffins and fruits. Imprimatur എന്നുവച്ചാല്‍authorisation, sanction. ഔദ്യോഗിക സമ്മതം. ഘലേ Let it be printedഎന്നാണ് വാക്യാര്‍ഥം. We cannot start this project till we get the imprimatur from the centre. (കേന്ദ്രത്തിന്റെ സമ്മതി കിട്ടാതെ നമുക്ക് ഈ പ്രോജക്ട് ആരംഭിക്കാന്‍ പറ്റില്ല). Logorrhea: വാക്കുകളുടെ വയറിളക്കം. അതാണ് ലോഗോറിയ. അതിനു മരുന്നില്ല, ചികിത്സയുമില്ല. ഒരു മാര്‍ഗമേയുള്ളു. ചുണ്ട് തുന്നിക്കെട്ടുക.Excessive flow of words, Talkativeness, Prolixity, വായാടിത്തം. പദാതിസാരം.  He suffers from incurable logorrhea. (പദാതിസാരമെന്ന മാറാവ്യാധികൊണ്ടു പീഡിതനാണ് അവന്‍).

പദങ്ങളുടെ പിന്നാലെ

Idiopathic. ഇത് വൈദ്യരുടെ, ഭിഷഗ്വരന്റെ, ഡോക്ടറുടെ ഇഷ്ടപദമാണ്. രോഗിയെ തലങ്ങും വിലങ്ങും കിടത്തിയും കമഴ്ത്തിയും തലകുത്തിനിര്‍ത്തിയും അതിവിശദമായി പരിശോധിക്കുന്നു. രക്ത-മൂത്ര-കഫാദികള്‍ ടെസ്റ്റ് ചെയ്യുന്നു. ഇസിജി എടുക്കുന്നു. ഇത്രയൊക്കെ ചെയ്തിട്ടും ശീലായ്മയെന്തെന്ന് ഒരു പിടിയും ഒരു Clueവും കിട്ടുന്നില്ല. വൈദ്യരും മനുഷ്യനല്ലയോ? അദ്ദേഹം കേസ്ഷീറ്റില്‍ ഇങ്ങനെ കുത്തിക്കുറിക്കുന്നു:  idiopathic. എന്നുവച്ചാല്‍ "സുഖക്കേടെന്താണെന്ന് എനിക്കറിയാന്‍ മേല, മാളോരെ" എന്ന്.clueless എന്ന് പാവം വിചാരിക്കും. ഇതൊരു രോഗത്തിന്റെ ഇംഗ്ലീഷ് പേരാണെന്ന്. Any disease of unknown cause എന്നാണ് ഡിക്ഷ്ണറി നല്‍കുന്ന നിര്‍വചനം. താന്‍ ആവതു ശ്രമിച്ചിട്ടും പിടിതരാത്ത ഒരു രോഗത്തെ ഡോക്ടര്‍ മറ്റെങ്ങനെ വര്‍ണിക്കും. The Professor of medicine marked the confusing disease as idiopathic(തനിക്കു പിടിതരാത്ത രോഗത്തെ മെഡിസിന്‍ പ്രൊഫസര്‍ idopathic എന്നു വിളിച്ചു.

Lapidary എന്ന വാക്ക് എങ്ങനെ കിട്ടിയെന്നറിയില്ല. അതന്വേഷിക്കേണ്ട കാര്യവുമില്ല. Elegantly Precise എന്നാണര്‍ഥം. Diamond Cutters, രത്നക്കല്ല് ചെതുക്കി മിനുക്കുന്ന കലാകാരന്‍ lapidaryആകുന്നു. അയാളുടെ അതിസൂക്ഷ്മമായ ചെതുക്കിലാണ് വൈരത്തിന്റെ വില. ആ ചെത്തിമിനുക്കല്‍ ഒരു highly specialised art ആണ്. അവരുടെ കൂലിയും വലുതാണ്. രത്നശില്‍പ്പിയുമായി ബന്ധപ്പെട്ട ഈ വാക്കിനെ നാമിപ്പോള്‍ നിത്യവ്യവഹാരങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. Beautifully precise എന്ന അര്‍ഥത്തില്‍.Flaubert was a wonderful writer known for his lapidary prose  (ഫ്ളാബെ, തന്റെ അതികൃത്യമായ ഗദ്യശൈലിക്കു പേരുകേട്ട ഒരു എഴുത്തുകാരനായിരുന്നു).

Nascentഎന്നുവച്ചാല്‍something  emerging, മുളച്ചുവരുന്ന, പ്രാരംഭദശയിലുള്ള എന്നര്‍ഥം. ഇത് നാമവിശേഷണമാകുന്നു. നൗണാണ് Nascency. .

This is a nascent technology that may prove to be very useful in medical research (വൈദ്യശാസ്ത്ര ഗവേഷണത്തില്‍ വളരെ ഉപകാരപ്രദമായി ഭവിക്കാവുന്ന ഒരു മുളപൊട്ടുന്ന സാങ്കേതിക വിദ്യയാണിത്).Ineluctableഎന്നു കേട്ട് അന്ധാളിക്കുകയൊന്നും വേണ്ട. inevitable അനിവാര്യം - എന്നു കേട്ടിട്ടില്ലേ? ആ ചങ്ങാതിയുടെ മറ്റൊരു പേരത്രെ ഇതും. പര്യായം. Inescapable, incapable of being avoided എന്നൊക്കെ പറയാം Fate is ineluctable  (വിധി അനിവാര്യമത്രെ). സംഗതി ലാറ്റിനാണ്. Ineluctability എന്നാണ് നൗണ്‍.

Unrequited: Not reciprocated.. (തിരിച്ചു നല്‍കപ്പെടാത്തത്). ജോണി ബാല്യകാല സഖിയെ അതി കലശലായി പ്രണയിക്കുന്നു. എന്നാല്‍ തിരിച്ച് ജോണിച്ചനോട് ആ മധുരവികാരം ഒട്ടുമില്ല. അതാണ്unrequited love. ചെക്കന്റെ കാര്യം കഷ്ടംതന്നെ. പാവം മാനവഹൃദയം. ഇപ്പോള്‍ സംഗതി മനസ്സിലായല്ലോ.Unrequited love drove him mad . തിരിച്ചുകിട്ടാ പ്രേമം അയാളെ ഉന്മാദത്തോളമെത്തിച്ചു.

Hobbleഒരു ക്രിയയാണ്. അര്‍ഥം.to obstruct, to impede, തടസ്സപ്പെടുത്തുക. മുടന്തുക എന്നും അര്‍ഥമുണ്ട്.Lashing rains hobbed the needed repair of the national highway . (തിമര്‍ത്തുപെയ്യുന്ന മഴ, ദേശീയപാതയിലെ അറ്റകുറ്റപ്പണിക്കു തടസ്സമായിത്തീര്‍ന്നു).The old man hobbled his way to the town centre . (നഗരചത്വരത്തിലേക്ക് ആ വൃദ്ധന്‍ മുടന്തിവന്നു). Pedestrian എന്ന പദത്തിന് കാല്‍നടക്കാരന്‍ എന്നു മാത്രമല്ല അര്‍ഥം.Common, ordinary, dull, uninteresting (സാധാരണം, മുഷിപ്പുളവാക്കുന്നത്) എന്നൊക്കെ അര്‍ഥകല്‍പ്പനകളുണ്ട്. The Speeding truck knocked down a Pedestrian (അതിവേഗത്തില്‍ പോയ ട്രക്ക് ഒരു കാല്‍നടക്കാരനെ തട്ടിവീഴ്ത്തി). ഇവിടെ Pedestrianന് അതിന്റെ അക്ഷരാര്‍ഥമാണ്: One who is on foot. എന്നാല്‍ ഈ വാചകം നോക്കു: His style is quite Pedestrian. (അദ്ദേഹത്തിന്റെ ശൈലി തീര്‍ത്തും സാധാരണമാണ്/രസശൂന്യമാണ്) ഇവിടെ ഈ വാക്കിനു കൈവരുന്നത് ഒരു ആപേക്ഷികമായ അര്‍ഥമാകുന്നു.

Half brother/Half sisterഎന്നീ പ്രയോഗങ്ങള്‍ തികച്ചും സാധുവാണ്. നല്ല ഇംഗ്ലീഷില്‍ അവയ്ക്ക് ഇടമുണ്ട്. അച്ഛന്‍ ഒന്ന്, അമ്മ രണ്ട്, അല്ലെങ്കില്‍ അച്ഛന്‍ രണ്ട്, അമ്മ ഒന്ന്. ഈ ചുറ്റുപാടില്‍ മുന്‍ചൊന്ന പ്രയോഗങ്ങള്‍ ആവശ്യമായിവരുന്നു. When the Sulthan died his half-brother stacked his claim to the throne (സുല്‍ത്താന്‍ നാടുനീങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അര്‍ധസഹോദരന്‍ സിംഹാസനത്തിന്മേല്‍ അവകാശം ഉന്നയിച്ചു).Tattoo നുള്ള അര്‍ഥഭേദങ്ങളെക്കുറിച്ചാണല്ലോ ചോദ്യം. ജനപ്രിയമായതും മിക്കവര്‍ക്കും പരിചയമുള്ളതുമായ അര്‍ഥമാണ് പച്ചകുത്ത്. ശരീരത്തിലെവിടെയും ആണിനും പെണിനും പച്ചകുത്തിക്കാം. ഇത് ഒരു ഗോത്രവഴക്കമായിരുന്നു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെത്തിയിരുന്ന തൊട്ടിയര്‍ എന്ന നാടോടികളാണ് പഴയകാലത്ത് ഈ കലാവിദ്യ പ്രകാശിപ്പിച്ചിരുന്നത്. കൈത്തണ്ടയിലാണ് tattooingപതിവ്. ഇവിടെ മാത്രമല്ല, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും Tattoo  വലിയ തോതില്‍ പ്രചരിച്ചിരുന്നു. Cobra gang, Tiger gang, Croc gang  തുടങ്ങിയ നിരവധി കൂള സംഘങ്ങള്‍, മാഫിയാസംഘങ്ങള്‍ ലോകത്തുണ്ട്. അവരൊക്കെ അവരുടെ ഗാങ്ങിന്റെ പ്രതീകം പച്ചകുത്തി നടക്കുന്നു. Tattooing  നല്ലൊരു കലയാണ്. അതിനുള്ള പാര്‍ലറുകള്‍ വലിയ വിനോദസഞ്ചാര നഗരങ്ങളില്‍ കാണാം. He bared his tattooed chest (അവന്‍ അവന്റെ പച്ചകുത്തിയ നെഞ്ച് വിരുത്തിക്കാട്ടി).

Tattoo എന്ന വാക്കിന്റെ ശരിയായ അര്‍ഥം Rhythmic drumming എന്നാണ്. രാത്രി ചാരായക്കട പൂട്ടാറായി എന്ന മുന്നറിയിപ്പു നല്‍കാന്‍ ഒരു ചെണ്ടകൊട്ടുണ്ടായിരുന്നു. അതാണ് tattoo. ഡച്ച് പദം. Her heart tattooed as she reached the ICU (ഐസിയുവിലെത്തിയപ്പോള്‍ അവളുടെ ഹൃദയം പടഹമടിച്ചു).  sukukumudam@gmail.com

*
വി സുകുമാരന്‍ (sukukumudam@gmail.com)

ദേശാഭിമാനി

No comments: